പ്രണയം വജ്രം പോലെയാണ്, കയ്ത്തഴമ്പാല് തെയ്മാനമാകയില്ല.
പ്രണയമുയര്‍ത്തിയ വെല്ലുവിളിയില്‍ ശാസ്ത്രംപോലും തലകുനിക്കയാണിന്നു. രാസത്വരക സിദ്ധാന്തങ്ങള്‍ നോക്ക്കുത്തികളാകുന്നു. പ്രണയത്തിന്റെ രസതന്ത്രം വിസ്തരിച്ചു, അവര്‍ അതിജീവിക്കാന്‍ ശ്രമിക്കായ്കയല്ല , സാധ്യമാവുന്നില്ല. ബാഹ്യാകാശം ഒന്നാകെ കീഴടക്കിവന്ന പേടകത്തിലെ സ്ത്രൈണ മനസ്സിനെ പ്രണയം കീഴടക്കി, ശാസ്ത്രം പകച്ചുനിന്നു. സഹയാത്രികക്ക് നേരെ ചീറിയടുത്ത അവള് പുതിയ പാഠ്യവിഷയമായി. ഒരു യാഗാശ്വം കണക്കെ അത് പായുകയാണ്. മനസ്സുകള്‍ കീഴടക്കി , സാമ്രാജ്യങ്ങള്‍ തകര്‍ത്ത് മുന്നോട്ട്.
അമാനുഷമല്ലേയത്?
തീര്‍ച്ചയാണ് , അമാനുഷം തന്നെ.
ദൈവികമാണോ , വിശ്വാസികളുടെ പ്രശ്നം.. കൃഷ്ണന് ഒരു പ്രതീകമായി നില്ക്കയല്ലേ ? നീര്മാതളപ്പൂക്കള് നമ്മോടു പറഞ്ഞതെന്താണ് . പൂക്കള്‍ കശക്കിയെറിഞ്ഞ് കറുത്ത കമ്പിളിയില്‍ ഒളിച്ചിരുന്നിട്ടും അവന് മാഞ്ഞില്ല.
ഈ വിജയക്കുതിപ്പിന്നെതിരിടാന് എനിക്കാവുമോ?
ഞാന്‍ ആശ്ശക്തന് , ചെറു കാറ്റുപോലും കടപുഴക്കിയേക്കാം.
ഒരു വൃശ്ചികമാസരാവില്‍ ഇമചിമ്മുന്ന നക്ഷത്രങ്ങളെ നോക്കിയിരിക്കെ, ഇളം തെന്നലായ് അവളുടെ പ്രണയമെന്നില്‍ അരിച്ചിറങ്ങി. മകര സംക്രമത്തിനു ഏറെ നാള് ബാക്കിയെങ്കിലും കുളിര് താങ്ങാനാവാതെ ഞാന്‍ വിറകൊണ്ടു. രക്ഷതേടി പുതപ്പിനുള്ളില്‍ ചുരുണ്ട മനസ്സിന്മേല് കുളമ്പടി മുദ്രകള്‍ പതിഞ്ഞു. ഭയപ്പെട്ടിരുന്നോ, ഓര്‍മ്മയില്ല , ഭയമാറ്റാന് ജപമന്ത്രങ്ങള്‍ വശമില്ലയിരുന്നുതാനും. അതോ പ്രണയത്തിന് കുളിരാര്‍ന്ന നീറ്റല്‍ ആസ്വദിക്കയായിരുന്നോ?
പുതപ്പിനുള്ളില്‍ ജീവിതമില്ല, മകരസംക്രമമടുത്തു ,രക്ഷാകവചമെവിടെ ?
ദൈവികമല്ലേ, ദിവ്യാസ്ത്രങ്ങള് പോരടിക്കട്ടെ .
നിശ്ചയിച്ചുറച്ചു, മനസ്സുറപ്പിച്ചു ഞാനവളെതന്നെ പരിണയിച്ചു .
പരിണയം പ്രണയത്തെ വിഴുങ്ങി.
ഇപ്പൊള്‍ കുളിരുന്നില്ല , സര്‍വം ശാന്തം.
28 comments:
പ്രണയത്തെക്കുറിച്ച്, വെറുതെ.
((((((ഠേ)))))))
ഇപ്പോള്‍ കുളിരുന്നുണ്ടോ?
ചാണക്യന്,
നന്ദി.
തേങ്ങകളെല്ലാം പെറുക്കി വച്ചിട്ടുണ്ട് കേട്ടോ :)
ജുണില്‍ ഇട്ട പോസ്റ്റാണ്. പ്രണയവും വിവാഹവും ചേര്‍ത്ത് പുതിയ ഒരു പോസ്റ്റിടണം എന്നു മനസ്സില്‍ കരുതി ഇരുന്നതായിരുന്നു, പക്ഷെ ഒന്നും വരുന്നില്ല, അതിനാല്‍ പഴയത് ഡേറ്റ് മാറ്റി ഇട്ടു.
((((((ഠേ)))))))
veendum thenga
((((((ഠേ)))))))
"""" ടമാര്‍''
' പടാര്‍"""
(ഇത് തേങ്ങാപ്പൂള് കാപ്പിലാന്റേം ചാണക്യന്റേം തലേ വീണ ഒച്ചയാ)
((((((ഠേ)))))))
ഒന്നൂടെ ഇരിക്കട്ടെ
((((((ഠേ)))))))
ഒന്നൂടെ
വെറുതെയിരിക്കല്ലേ.. ഒന്നൂടെ ഇരുന്നോട്ടെ
((((((ഠേ)))))))
ഹെന്റമ്മോ,
ഇതെന്താ പതിനെട്ടാം പടിയോ?!!!
She:അല്ല ഞാന്‍ ഓര്‍ത്തു
He:എന്ത്?
She:അല്ല ഇപ്പൊ മറന്നു
He:എന്താ?
She:ഒര്ത്തതും മറന്നതും
He:വട്ടായൊ? നന്നായി പൊയി
നീ എന്താണ് ഓര്‍ക്കുന്നത്?
She: ഞാനതു മറന്നു.
He:നീ എന്താണ് മറക്കുന്നത്?
She:അതും മറന്നു.ഓര്‍ത്തതും മറന്നതും മറന്നു..
ഇതാണു പ്രണയം സ്ത്രീക്ക് മറക്കാന്‍ കഴിയുന്നതും ഓര്‍ക്കാന്‍ കഴിയുന്നതും ..
അതിനു പ്രത്യേകിച്ചു ഒരു രസതന്ത്രവും ഇല്ല ഉണ്ടൊ? പിന്നെ എന്നും പ്രണയത്തിന്റെ സ്പുല്ലിഗങ്ങള് സൂക്ഷിച്ചാല്‍ അതാവും ജീവിതവിജയത്തിന്റെ സൂത്രവാക്യം .
സ്ത്രീയും പുരുഷനും തമ്മില്‍ മാത്രമാവില്ലാ പ്രണയം അതെന്തിനോടും ആവാം,
മഴയെ,
നിലാവിനെ,
നിളയെ,
നക്ഷത്രങ്ങളെ,
അങ്ങനെ അങ്ങനെ കുളിരുള്ള എന്തിനേയും ഉണര്‍വ്വുള്ള എന്തിനേയും ....
അതെ കൃഷ്ണന് ..
എല്ലാമനസ്സിലും ഒരേ പൊലെ സാന്നിധ്യമറിയിച്ച
കൃഷ്ണനോളം പ്രണയത്തിനു മറ്റൊരുദാഹരണം എന്തിനു?
പരിണയം പ്രണയത്തിന്റെ അന്ത്യം എന്ന് പറഞ്ഞു വയ്ക്കണ്ടാ സമാന്തരങ്ങളായ് അറ്റമില്ലാത്ത സഹയാത്രയാവണം-പരിണയവും പ്രണയവും. മനസ്സിന്റെയുള്ളില്‍
എന്നും എന്തിനൊടും ആരോടും
അല്പം പ്രണയം സൂക്ഷികുക ..:)
മാണിക്യം ചേച്ചീ,
നന്ദി.
"പരിണയം പ്രണയത്തിന്റെ അന്ത്യം എന്ന് പറഞ്ഞു വയ്ക്കണ്ടാ സമാന്തരങ്ങളായ് അറ്റമില്ലാത്ത സഹയാത്രയാവണം-പരിണയവും പ്രണയവും."
പ്രായോഗിക തലത്തില്‍ അങ്ങിനെ ആണോ?
ഏറ്റവും മനോഹരങ്ങളായ പ്രണയങ്ങള്‍ , നഷ്ടപ്രണയങ്ങളാണ്. ഓര്‍മ്മയില്‍ അതു മായാതെ നില്ക്കും, അതിനു പ്രായമേറില്ല. എന്നാല്‍ പ്രണയം പരിണയത്തിലെത്തിയാല് അതിന്റെ സൌകുമാര്യം നഷ്ടപ്പെട്ടു എന്നു ഞാന്‍ പറയും, നൂറു നൂറു ഉദാഹരണങ്ങള്‍ നമുക്കു മുന്നിലുണ്ട്. പ്രണയത്തിന്റെ രസതന്ത്രവും പറയുന്നതതാണ്.
പിന്നെ സമാന്തരങ്ങളാവുക.
ചേച്ചി എന്തര്ത്ഥത്തിലാണത് പ്രയോഗിച്ചത് എന്ന് വേര്‍തിരിക്കാനാവുന്നില്ല.
ഇതെന്താ കേരളത്തില്‍ തേങ്ങയ്ക്ക് വില കുറഞ്ഞോ?അനിലേ കുറച്ച് ദിവസമായി അവിടെ കണ്ടില്ലാ...മുങ്ങിയോ :)?
ഒരു തേങ്ങക്ക് ഒമ്പതുരൂപക്ക് ഇന്നും വാങ്ങിയതേയുള്ളൂ...അപ്പോഴാ...
നഷ്ടപ്രണയത്തിലാണ് പ്രണയത്തിന്റെ ശരിമ.പക്ഷേ അതു വല്ലാത്തൊരു ബാധയാ അനിൽ.മരണം വരെ,ഒരു ആവാഹനോച്ചാടനങ്ങൾക്കും വഴങ്ങാതെ,ആ ബാധ പിന്തുടരും.
അതെല്ലായ്പ്പോഴും സുഖകരമാവുകയുമില്ല.
വികടശിരോമണി,
ചില സംശയങ്ങള്‍ ദൂരീകരിക്കാന്‍ താങ്കള്‍ക്കാവുമോ?
എന്താണ് ഈ പ്രണയ സാഫല്യം എന്നു പറയാനാവുമോ?
വിവാഹമാണൊ അത്?
അതോ ശാരീരിക ബന്ധം മതിയാവുമോ?
പ്രണയവും ലൈംഗികതയും തമ്മില്‍ ബന്ധപ്പെട്ടുകിടക്കുന്നില്ലെ?
അപ്പോള്‍ നഷ്ടപ്രണയം എന്നാല്‍ എന്ത്, ഇവയൊന്നും സാന്ധ്യമാവാത്ത അവസ്ഥയാണോ?
അജ്ഞാതന്‍ ,
ഞാന്‍ വരാം, ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചയില്‍ എനിക്കു കൂടുതല്‍ ഇടപെടാനില്ല.
അതങ്ങിനെയാണ്... സര്‍വ്വം ശാന്തമാവും .... അതിനുമുന്പുള്ള പിടച്ചിലുകള്‍ ... അതാണ് പ്രണയം ... കിട്ടികഴിഞ്ഞാല്‍ പിന്നെ അങ്ങിനെയല്ലേ...
അനിൽ,
ഈ സംശയങ്ങൾക്കുള്ള കൃത്യമായഉത്തരം എനിക്കറിയില്ല.അറിയുന്ന ഒരാളെയും എനിക്കറിയില്ല.
ഒന്നറിയാം,അനുഭവത്തിൽനിന്ന്-
പ്രണയോന്മുഖമായ മനസ്സുകളുടെ സചേതനാവസ്ഥയാണ് എനിക്കു പ്രണയസാഫല്യം.വിവാഹമോ,ശാരീരികബന്ധമോ വേണമെന്നോ വേണ്ടെന്നോ ഇല്ല.ആ സചേതനാവസ്ഥ നിലനിൽക്കുന്നിടത്തോളം പ്രണയത്തിന് ലൈംഗികതയോടെന്നല്ല,സകല മനുഷ്യവികാരങ്ങളോടും ബന്ധമുണ്ട്.നല്ലതും തീയതുമായ സകല മനുഷ്യവികാരങ്ങളോടും. (എൻ.എസ്.മാധവൻ പറഞ്ഞത് ഓർമ്മയിൽ:അസൂയയാണ് പ്രണയത്തിന്റെ പശ!)
നേടിയെടുക്കലല്ല പ്രണയം,, കൊതിച്ചുക്കൊണ്ടിരിക്കലാണ്.....
പ്രണയത്തെ എന്തിനു പേടിക്കുന്നു? :-)
അത് അതിന്റെ വഴിക്ക് ഒഴുകട്ടെ..
കാപ്പിലാനെ ,
തേങ്ങ എടുത്തു വച്ചു, അതു പൊട്ടിയില്ല.
ആചാര്യന്റെ തേങ്ങകള്‍ക്കു നന്ദി.
വേറെ എവിടെയോ നിന്നും പെറുക്കി വരുന്ന വഴിയായിരുന്നു എന്നു തോന്നുന്നു . :)
girishvarma balussery,
പ്രണയത്തിനെക്കുറിച്ചു അങ്ങിനെ തന്നെയാണ് പറയാറ്.
വികടശിരോമണി,
പ്രണയ സാഫല്യം എന്നൊന്ന് ഇല്ല എന്നാണ് എന്റെ വിലയിരുത്തല്‍.അതു ജീവിതാന്ത്യം വരെ തുടരും, വിവാഹമോ അതുപോലെയുള്ള മാനസിക “വ്യതിയാനങ്ങളോ” വരാതിരുന്നാല്‍.
പ്രിയ ഉണ്ണികൃഷ്ണന്,
കൊതിച്ചുകൊണ്ടിരിക്കലാണ് പ്രണയം.
കിഷോര്‍,
പ്രണയത്തെ ആരു ഭയപ്പെടുന്നു. പക്ഷെ പ്രണയത്തിന്റെ “ഇന്റോക്സിക്കേഷന്‍” നമ്മെ ചിലപ്പോള്‍ യഥാര്‍ത്ഥ്യത്തില്‍ നിന്നും ദൂരെ മാറ്റിക്കളയും. പ്രണയം “ഐഡിയല്‍ ”ആണ്, വിവാഹം “റിയാലിറ്റിയും”. ഇവക്കു രണ്ടിനുമിടയില്‍ കോമ്പ്രമൈസാണ് പ്രശ്നം.
വിവാഹം പ്രണയത്തിന്റെ ഒടുക്കമാണു. ജീവിതത്തിന്റെയും.
ഒരു മല കയറിച്ചെല്ലുന്നതുവരേയേ ത്രില്ലുള്ളൂ. അതുതന്നെ ഇതും.
ഒരാളുടെ കുളിര് മാറിക്കിട്ടിയത് ഏതായാലും നന്നായി :)
പ്രണയം മനോഹരമായ ഒരു വികാരം. ഞാനെന്നും പ്രണയിക്കുന്നു. എന്റെ നാടിനെ, എന്റെ മോഹങ്ങളെ, എന്റെ സ്വപ്നങ്ങളെ...ഒരിക്കലും പക്ഷേ എന്റെ പ്രണയം ഒരിക്കലും മടുപ്പുളവാക്കിയിട്ടില്ല.
വിവാഹം കഴിഞ്ഞാല്‍ പ്രണയം അവസാനിക്കുമോ..അതു തുടര്‍ന്നു കൂടെ..മരിക്കുവോളം പ്രണയിക്കണം..ജീവിത പ്രാരാബ്ധങ്ങളുമായി മല്ലടിക്കുമ്പോള്‍ പ്രണയിക്കാന്‍ ആര്‍ക്കു നേരം അല്ലേ..
കുമാര്‍ജി,
അത് അന്ത്യമാണ്. :)
നിരക്ഷരന്,
അതെ, അതു മലകയറ്റം പോലെയാണ്.
നരിക്കുന്നന്‍ ,
മനസ്സിലെ പ്രണയം നഷ്ടമാവാതിരിക്കട്ടെ.
കാന്താരിക്കുട്ടി,
വിവാഹം എന്ന ട്രാന്‍സിഷനില്‍, മാറിയ സാഹചര്യങ്ങള്‍ക്കനുസൃതം മനസ്സിനെ പൊളിച്ചെഴുതാനാവുന്നവര്ക്കു വിജയം.
എന്റെ പ്രണയം നഷ്ടമായിട്ടില്ല. എന്തെന്നാല്‍ എന്റെ പ്രണയിനി ഇന്നും ആ സ്ഥാനം അലങ്കരിക്കുന്നു.മരിക്കുവോളം അതു അവിടെ ഉണ്ടാവുകയും ചെയ്യും.
എല്ലാരും ഈ പ്രൊഫൈല്‍ ഫോട്ടൊ ഒന്ന് സൂക്ഷിച്ച് നോക്ക്, വല്ല മുഖപരിചയവും ഉണ്ടോ?
"pranayiniyude sthanam " add one more 'a' to sthanam , otherwise the meaning is different.
anyway that also is sweet isn't it?
:)
പണിക്കര്‍ സാറെ....
ഹ ഹ ഹ !!
ഞാനിപ്പോഴാ അത് ശ്രദ്ധിച്ചത്.
പ്രണയിക്ക് സ്തനം ഇല്ല സാറെ.
ദിവ്യപ്രണയത്തില്‍ ശരീരം ഇല്ല, ആത്മാവ് മാത്രം.
:)
ഏതായാലും ആരോ എന്റെ പിന്നാലെ ഉണ്ട്, ഉദ്ദേശം എന്താണെന്ന് നോക്കാം.
Post a Comment