6/21/2008

വയല്‍നാടു

വയല്‍നാട്ടില്‍ വയല്‍ ഇന്നു അപൂര്‍വ കാഴ്ചയാകുന്നു.
അന്നത്തെ അന്നത്തിനായി കൃഷിചെയ്തവരുടെ കണ്ണുകള്‍ നാണയത്തിളക്കത്തില്‍ പകച്ചപ്പോള്‍,കൃഷിപാഠങ്ങള്‍ മറന്നു, മണ്ണിനെ മറന്നു. ദാഹജലം ഉറകെട്ടി നിറുത്തിയ പാടങ്ങളില്‍, മുളനാട്ടി വള്ളികള്‍ നട്ടവര്‍ കറുത്ത പോന്നിനായി ആര്‍ത്തികൂട്ടി. അവര്‍ നട്ട ഇഞ്ചിമൂടുകള്‍ മണ്ണിലെ ജലം ഊറ്റിവരട്ടി. വിലകള്‍ക്ക് സ്ഥൈര്യം നല്കിയ സംഭരണത്തിന്റെ പാരതന്ത്ര്യത്തില്‍ നിന്നും മോചനം നേടി, വിപണിയുടെ സ്വാതന്ത്ര്യത്തെ പരിണയിച്ചു. നാണയതിളക്കത്തില്‍ ഊറ്റം കൊണ്ടവര്‍ മണിമാളിക പണിതുയര്‍ത്തി . രഥങ്ങളില്‍ മാത്രം സഞ്ചരിച്ചു.
പണിതുകൂട്ടിയ മേടകള്‍ക്ക് മുകളില്‍ പക്ഷെ കാര്‍മേഘം മയങ്ങി നിന്നു. മഴയായ് പെയ്യാന്‍ മറന്ന അവ കര്‍ഷകന്റെ കണ്ണിലെ നീരായി പെയ്തിറങ്ങി. പുതുവിപണിയുടെ കുടിലതകള്‍ക്ക് മുന്നില്‍ പകച്ച അവരുടെ പഴമനസ്സുകള്‍ ഋണഭാരത്താല്‍ വിറുങ്ങലിച്ചു.
അനന്തരം സര്‍വ്വവും പിഴുതെറിഞ്ഞ്‌ അവര്‍ മരണം കൃഷി ചെയ്തു.

3 comments:

Areekkodan | അരീക്കോടന്‍ said...

You are absolutely correct

siva // ശിവ said...

[അനന്തരം സര്‍വ്വവും പിഴുതെറിഞ്ഞ്‌ അവര്‍ മരണം കൃഷി ചെയ്തു.] അവര്‍ മാത്രമല്ല് എല്ലാവരും ഇത് തന്നെയാ ചെയ്യുന്നത്.

അനില്‍@ബ്ലോഗ് // anil said...

വയല്‍നാടിനു ശാപമൊക്ഷം ഇല്ലെന്നു തൊന്നുന്നു.
പക്കേജുകള്‍ വെറും ലേപങ്ങള്‍ മാത്രം .
നന്ദി അരീക്കൊടന്‍,നന്ദി ശിവ