6/17/2008

ശാന്തത

മനസ്സു ശാന്തമാണ്.
ആഴക്കടലിന്റെ ശാന്തത.
ഒന്നു കലങ്ങിയാല്‍ എന്തെല്ലാം പൊങ്ങി വരും ? നിശ്ചയമില്ല.
വിസ്മൃതികളില്‍ ഒന്നും നഷ്ടപ്പെടുവാനിടയില്ല, പക്ഷെ അതാര്യതക്കപ്പുറം എല്ലാം അറകെട്ടി നിറുത്തിയിരിക്കുന്നു. ബോധപൂര്‍വം ..? അല്ല ബലാല്‍ക്കാരം. "സെറിന്‍ " ഉയര്‍ത്തുന്ന സഹായികളുടെ ബലത്താല്‍. കെട്ടുകള്‍ പക്ഷെ ദുര്‍ബലമാണ് . നേര്‍ത്തപാടയാല്‍ അറകെട്ടി നിറുത്തിയിരിക്കുന്നു. രസതന്ത്രം ജൈവ ശാസ്ത്രവുമായി കൂട്ടുചെര്‍ന്നു അവതാരമെടുത്തിരിക്കുകയാണ്. ബേപ്പൂര്‍ ഖലാസികളെപോലെ അവര്‍ കെട്ടിവലിക്കുന്നു, തന്ത്രപൂര്‍വ്വം, മര്‍മസ്ഥാനങ്ങളില്‍ ബലപ്രയോഗം നടത്തുന്നു, ചതുപ്പില്‍ പൂണ്ട മനസ്സിനെ കരകയെറ്റുന്നു. പകരം ഓര്‍മകളുടെ ആഴക്കടലില്‍ മുക്കി താഴ്ത്തുന്നു, വിജയശ്രീലാളിതരായി വിപണികളില്‍ നേട്ടം കൊയ്യുന്നു. ഒന്നു കലങ്ങിയാല്‍ എന്തെല്ലാം പൊങ്ങിവരും..... ? കെട്ടുകളില്‍ അടങ്ങിയിരിക്കുകയാകുമോ

ചതുപ്പില്‍ പൂണ്ടതിന്റെ ആധിയടങ്ങിയോ, ശ്വസനതാളം വീണ്ടെടുത്തുവോ? സന്ദേഹിയാവാന്‍ പാടില്ല, വിപ്ലവ സൃഷ്ടിക്കായി നിയോഗിക്കപ്പെട്ടവന്‍.

മനസ്സു ശാന്തമാക്കുക , ഇതു നിയോഗമാണല്ലോ.

5 comments:

ഒരു സ്നേഹിതന്‍ said...

“ശാന്തത”

നല്ല ചിന്ത. നന്നായിരിക്കുന്നു...
ആശംസകൾ..

കാന്താരിക്കുട്ടി said...

എന്താണു സെരിന്‍ ??

അനില്‍@ബ്ലോഗ് said...

കാന്താരിക്കുട്ടി,
അതു “സെറീന്‍”(serene= clear and free of storms or unpleasant change )ആണു.അല്‍പ്പം മെഡിക്കല്‍ സയന്‍സു കൂടി ചേര്‍ത്തു കാച്ചിയതാണു.

അനില്‍@ബ്ലോഗ് said...

ഗോപക്‌ യു ആര്‍ said...
sory anil i couldnt understand...
u mean subconcious mind?

അനില്‍@ബ്ലോഗ് said...

ഒരു സ്നേഹിതന്‍,
നന്ദി.

കാന്താരിക്കുട്ടി വായിച്ചിട്ടു ഒന്നും മനസ്സിലായില്ലല്ലേ? എനിക്കും.

ഗോപക്,
ശരിയാണു, സബ് കോണ്‍ഷ്യസു മൈന്റില്‍ കെട്ടിക്കിടക്കുന്ന കാര്യങ്ങള്‍ തന്നെയാണു ഉദ്ദേശിച്ചതു.

തല്‍ക്കാലം ആ പുതിയ ലിങ്ക് മാറ്റി.
(നമുക്കു വട്ടാണെന്നു ആളുകളെ അറിയിക്കുന്നതെന്തിനാ? ഹാ ഹാ..)