7/14/2009

മൃഗങ്ങളിലെ സ്വവര്‍ഗ്ഗ രതി

ലൈംഗികതയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ നമ്മുടെ പൊതുസമൂഹത്തില്‍ പലപ്പോഴും വാദപ്രതിവാദങ്ങളിലേക്ക് നയിക്കപ്പെടാറുണ്ട്. സര്‍വ്വസാധാരണമായ എതിര്‍വര്‍ഗ്ഗ ലൈംഗികത പോലും അതിലോലവിഷയമായി കൈകാര്യം ചെയ്യുന്ന നമ്മുടെ സമൂഹം, സ്വവര്‍ഗ്ഗ ലൈഗികതയെ സ്ഫോടനാത്മകമായ ഒന്നിനെപ്പോല്‍ കൈകാര്യം ചെയ്യുന്നതില്‍ തെറ്റുപറയാനാവില്ല.പരിണാമ പ്രകൃയയില്‍ ഉയര്‍ന്ന ശ്രേണിയില്‍ നില്‍ക്കുന്ന മനുഷ്യന്‍ , ഇതര ജീവി വര്‍ഗ്ഗങ്ങളില്‍ നിന്നും വ്യത്യസ്ഥങ്ങളായ സ്വഭാവ സവിശേഷതകള്‍ പുലര്‍ത്തുന്നു. ഇവയാവട്ടെ തന്റെ ജൈവിക ചോദനകളെ സാമൂഹിക ചിന്തയാല്‍ തുലനം ചെയ്ത് രൂപപ്പെടുത്തിയെടുത്തവയുമാണ്. ഈ ഒറ്റക്കാരണത്താല്‍ തന്നെ മനുഷ്യ സ്വഭാവങ്ങളെ നൈസര്‍ഗ്ഗികമെന്നോ, ആര്‍ജിച്ചവയെന്നോ വേര്‍തിരിച്ചെടുക്കു സങ്കീര്‍ണ്ണമാവുകയും പ്രകൃതിയില്‍ മറ്റു ജീവജാലങ്ങളുമായ് താരതമ്യം ചെയ്ത് തീരുമാനത്തിലെത്തുക അസാദ്ധ്യമാക്കുകയും ചെയ്യുന്നു.

സ്വവര്‍ഗ്ഗ ലൈഗികതെയെ പരാമര്‍ശിക്കുന്ന സമീപകാല ദില്ലി ഹൈക്കോടതി വിധി ഉയര്‍ത്തിവിട്ട ചര്‍ച്ചകള്‍ക്കിടയില്‍ ‍ ഉയര്‍ന്നു വരുന്ന ഒരു പരാമര്‍ശമാണ് മൃഗങ്ങളിലെ സ്വവര്‍ഗ്ഗ ലൈംഗികത. ഇതേപ്പറ്റി ബോധ്യമാവാന്‍ നെടുങ്കന്‍ റഫറന്‍സുകള്‍ തപ്പിപ്പോകാതെ നമുക്ക് ചുറ്റുമൊന്ന് കണ്ണോടിച്ചാല്‍ മതിയാവുന്നതാണ്.

നമ്മുടെ തൊടിയില്‍ ചിക്കിപ്പരതിനടക്കുന്ന കോഴികളെ നോക്കുക, രണ്ട് പൂവന്മാര്‍ തമ്മിലിണ ചേരാനുള്ള ശ്രമം അത്യപൂര്‍വ്വമോ നടക്കാത്തതോ ആയ ഒരു സംഗതിയാണ്.

കൂട്ടമായി വളര്‍ത്തപ്പെടുന്ന ആടുകളെ നിരീക്ഷിച്ചാല്‍ സ്ഥിതി അല്പം വിഭിന്നമാണ്. ലൈംഗിക വളര്‍ച്ചയുടെ പ്രാരംഭ ഘട്ടങ്ങളില്‍ മുട്ടനാട്ടിന്‍ കുട്ടികള്‍ (ആണ്‍) മറ്റു മുട്ടനാട്ടിന്‍ കുട്ടികളുടെ പുറത്തുകയറുന്നത് സര്‍വ്വ സാധാരണമാണ്. വളര്‍ച്ച പൂര്‍ണ്ണമാവുന്നതോടെ ഇത് കുറഞ്ഞു വരികയും ഇണചേരല്‍ ശ്രമം പെണ്ണാടിനോട് മാത്രമായി ചുരുങ്ങുകയും ചെയ്യും.

പശുക്കളും മറ്റും ഒറ്റയായി വളര്‍ത്തപ്പെടുന്നതിനാല്‍ ഇത്തരം "കൂട്ട സ്വഭാവം" പ്രകടമാവുന്നില്ലെങ്കിലും മദിലക്ഷണ സമയത്ത് ഇവ മറ്റു പശുക്കളുടെയോ ചില നേരം ഉടമസ്ഥന്റെ തന്നെയോ പുറത്തുകയറാന്‍ ശ്രമിക്കാറുണ്ട്. ഇത് സാധാരണമായ ഒരു മദി ലക്ഷണമാണെന്നും, കാളക്കൂറ്റനുമായി ഇണചേരുന്നതില്‍ ഇവ വിമുഖത കാട്ടാറില്ലെന്നതും ഏവര്‍ക്കും ബോധ്യമുള്ള കാര്യമാണ്.

ഇതില്‍ നിന്നും താരതമ്യേന വ്യത്യസ്ഥമാണ് കുരങ്ങു വര്‍ഗ്ഗങ്ങളില്‍ പെടുന്ന ഉയര്‍ന്ന വിഭാഗക്കാരില്‍ കാണാവുന്നത്. സ്വയം ഭോഗം സര്‍വ്വ സാധാരണമായും, സ്വവര്‍ഗ്ഗ രതി ഒരു പരിധി വരെയും ഈ കൂട്ടത്തില്‍ ദൃശ്യമാണ്. ഒരു ഡോക്യുമെന്ററി പ്രവര്‍ത്തനത്തിന്റെ ഭാഗമായി നാഷണല്‍ ജിയോഗ്രഫിക്ക് ചാനലുകാര്‍ നടത്തിയൊരു പര്യവേക്ഷണത്തില്‍, അതി തീവ്രമായ സ്വവര്‍ഗ്ഗ രതിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന രണ്ട് പെണ്‍കുരങ്ങുകളെ കണ്ടെത്തിയതായി പറയുന്നുണ്ട്. ഇവിടെയെല്ലാം ശ്രദ്ധിക്കപ്പെടേണ്ട വിഷയം എതിര്‍ ലിംഗവുമയുള്ള സ്വാഭാവിക ലൈഗിക ബന്ധത്തിന് ഇവ വിമുഖത കാണിക്കുന്നില്ല എന്നാണ്.

ഉദാഹരണങ്ങളായി ചില സന്ദര്‍ഭങ്ങള്‍ ചൂണ്ടിക്കാട്ടി സാമാന്യവല്‍ക്കരണത്തിനു ശ്രമിക്കുന്നതല്ല, എന്നിരുന്നാലും സ്വവര്‍ഗ്ഗ രതിയെപ്പറ്റി എന്റെ കാഴ്ചപ്പാട് ഇപ്രകാരം ക്രോഢീകരിക്കാം.

1.മൃഗങ്ങള്‍ക്കിടയില്‍ പൂര്‍ണ്ണ സ്വവര്‍ഗ്ഗ രതി എന്നൊന്നില്ല.
2.സ്വവര്‍ഗ്ഗവുമായി രതിയിലേര്‍പ്പെടാന്‍ ശ്രമിക്കുന്ന മൃഗങ്ങള്‍ക്ക് എതിര്‍ ലിംഗവുമായി ഇണചേരാനും വൈമുഖ്യമില്ല.
3.പരിണാമ ശ്രേണിയിലെ ഉയര്‍ന്ന തട്ടിലുള്ള മൃഗങ്ങളില്‍ സ്വവര്‍ഗ്ഗ ലൈംഗികത കൂടുതല്‍ അളവില്‍ കാണപ്പെടുന്നു.
4.മനുഷ്യനില്‍ കാണപ്പെടുന്ന സ്വവര്‍ഗ്ഗ ലൈംഗികത മറ്റും ജന്തു വര്‍ഗ്ഗങ്ങളുമായി താരതമ്യം ചെയ്യാവുന്നതല്ല. പരിണാമ പ്രകൃയക്കിടയില്‍ കടന്നു വന്ന പരിഷ്കാരങ്ങളുടെ പ്രകടനമായ സ്വഭാവ വിശേഷമാവാമിത്.
5. മൃഗങ്ങള്‍ പ്രകടിപ്പിക്കുന്ന സ്വഭാവവിശേഷങ്ങള്‍ മാത്രമാണ് പ്രകൃതിദത്തം എന്ന് വാദിക്കുന്നുവെങ്കില്‍ , സ്വവര്‍ഗ്ഗ രതി പ്രകൃതി വിരുദ്ധമാണ്.

29 comments:

അനില്‍@ബ്ലോഗ് // anil said...

മൃഗങ്ങള്‍ പ്രകടിപ്പിക്കുന്ന സ്വഭാവവിശേഷങ്ങള്‍ മാത്രമാണ് പ്രകൃതിദത്തം എന്ന് വാദിക്കുന്നുവെങ്കില്‍ , സ്വവര്‍ഗ്ഗ രതി പ്രകൃതി വിരുദ്ധമാണ്.

ദീപക് രാജ്|Deepak Raj said...

എന്തായാലും പരിചിതമല്ലാത്ത വിഷയം. മൃഗങ്ങളെ മതങ്ങള്‍ നിയന്ത്രിക്കാത്തത് അവയുടെ ഭാഗ്യം.

"മൃഗങ്ങള്‍ പ്രകടിപ്പിക്കുന്ന സ്വഭാവവിശേഷങ്ങള്‍ മാത്രമാണ് പ്രകൃതിദത്തം എന്ന് വാദിക്കുന്നുവെങ്കില്‍ , സ്വവര്‍ഗ്ഗരതി പ്രകൃതി വിരുദ്ധമാണ്"

കുരങ്ങുകളെങ്കിലും സ്വവര്‍ഗ്ഗരതി കാട്ടുന്നല്ലോ. അപ്പോള്‍ അതും പ്രകൃതിദത്തം എന്ന് പറയാം. പക്ഷെ മൃഗങ്ങള്‍ക്കനുസരിച്ചാണോ മനുഷ്യന്‍ തന്റെ പ്രകൃതിദത്ത/ വിരുദ്ധ സങ്കല്പം രൂപപ്പെടുത്തിയെടുക്കാനോ താരതമ്യപ്പെടുത്തിയെടുക്കാനോ നടക്കേണ്ടത്‌.

Ajith Pantheeradi said...

വാര്‍ത്തയും കൂടെ ഒന്നു വായിച്ചു നോക്കൂ

Ajith Pantheeradi said...

ട്രാക്കിംഗ് ..

Sands | കരിങ്കല്ല് said...

.

കാപ്പിലാന്‍ said...

:)

ചിന്തകന്‍ said...

ഇന്നലെ ഏഷ്യാനെറ്റില്‍ ശ്രീ നന്ദു എന്ന പെണ്‍കുട്ടി ആ‍ണ്‍ സ്വഭാവം കാണിക്കുന്നതിന്റെ പശ്ചാതലവും കാരണങ്ങളും വിവരിക്കുന്ന ഒരു പരിപാടി കണ്ടിരുന്നു. സത്യത്തില്‍ ആ കുട്ടിയോട് സഹതാപം തോന്നി.

പുരുഷ സ്വഭാവം കാണിക്കുന്ന പെണ്‍കുട്ടികളെയൂം പെണ്‍സ്വഭാവം കാണിക്കുന്ന ആണ്‍കുട്ടികളും ജനിതകമായി അങ്ങനെ തന്നെ ജനിച്ചത് കൊണ്ടാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതിന് പിന്നിലെ രഹസ്യം എന്തെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായിട്ടില്ല.


ഒരു കുട്ടിവളര്‍ന്ന് വരുന്ന കുടുംബ/സാമൂഹ്യ പശ്ചാത്തലമാണ് ഏതൊരു കുട്ടിയുടെ സ്വഭാവ രൂപീകരണത്തെ നിയന്ത്രിക്കുന്നത്. മൃഗങ്ങളുടെ സ്വഭാവരീതികള്‍ 99.99% വും സമാനമാണ്.വെള്ളത്തിലായ ഒരു പശുകിടാവിനെ നീന്താന്‍ ആരും പഠിപ്പിക്കേണ്ടതില്ല. നീന്തുക എന്നത് പശുകിടാവിന്റെ ജനിതകത്തില്‍ ജന്മനാ ആലേഖനം ചെയ്യപ്പെപെട്ടതാണ്.

എന്നാല്‍ മനുഷ്യന്റെ കാര്യത്തില്‍ ഇത് തികച്ചും വിത്യസ്ഥമാണ്. നീന്തല്‍ പ്രാക്റ്റീസ് ചെയ്ത് പഠിച്ചിട്ടില്ലെങ്കില്‍ ആള്‍ വെള്ളത്തില്‍ മുങ്ങി കാറ്റു പാകും.

പറഞ്ഞുവരുന്നത് മനുഷ്യന്റെ സ്വഭാവരീതികളും,കഴിവുകളും, പെരുമാറ്റവും തീരിമാനിക്കുന്നതില്‍ അവന്‍ വളര്‍ന്ന് വരുന്ന സാഹചര്യത്തിനുള്ള പങ്ക് നിര്‍ണ്ണായകമാണ്.

മുകളില്‍ പറഞ്ഞ ശ്രീ നന്ദു എന്ന പെണ്‍കുട്ടിയുടെ കാര്യത്തിലും സംഭവിച്ചത് അതാണ്. അഞ്ച് വയസ്സ് വരെ ആ കുട്ടിയെ മാതാപിതാക്കള്‍ ഒരാണ്‍കുട്ടിയെ പോലെ വളര്‍ത്തി. സ്കൂളില്‍ ചേര്‍ത്തപ്പോള്‍ പെണ്‍വേഷം ധരിപ്പിച്ചത് കാരണം കുട്ടി മാനസികമായി വളരെയധികം പ്രയാസമനുഭവിച്ചു. പിന്നിടൊരിക്കലും ശാരീരികമായി താനൊരു പെണ്ണാണെന്നറിഞ്ഞിട്ടും മാനസികമായി അത് ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല.


പ്രകൃതിയുടെ പ്രകൃതം ഉള്‍ക്കൊള്ളാതെ, ആണ്‍പെണ്‍ വിത്യാസമില്ലാതെ ഇടകലര്‍ന്ന് ജീവിക്കുന്ന ‍പാശ്ചാത്യ സമൂഹങ്ങളിലാണ് ഇത്തരം സംഭവങ്ങള്‍ കൂടുതലും നടക്കുന്നത്. അത് കൊണ്ട് അതിനെ ന്യായീകരിച്ച് പഠനം നടത്തേണ്ടതും ശാസ്ത്രവല്‍ക്കരിക്കേണ്ടതും അവരുടെ ഒരാവശ്യമാണ്. എന്തിനും ഏതിനും പാശ്ചാത്യ പരിക്ഷ്കാരത്തെ പിന്താങ്ങാന്‍ വിധിക്കപ്പെട്ടവര്‍ക്ക് ...അവര്‍ മാറിയാലും ഞങ്ങള്‍ മാറില്ല എന്ന് ശഠിക്കുന്നവര്‍ക്ക്.. ഇതിനെയും ന്യായീകരിച്ച് പ്രബന്ധങ്ങള്‍ തയ്യാറാക്കിയല്ലേ മതിയാവൂ.


അനില്‍ അല്പം വിത്യസതമായി താങ്കള്‍ ഈ വിഷയം അവതരിപ്പിച്ചതിന്. അഭിനന്ദനങ്ങള്‍‍

Suraj said...

Homosexual act and Homosexuality are different.

Calvin H said...

കുറച്ച് വിയോജനക്കുറിപ്പുകൾ എഴുതിയേക്കാം.

1.മൃഗങ്ങള്‍ക്കിടയില്‍ പൂര്‍ണ്ണ സ്വവര്‍ഗ്ഗ രതി എന്നൊന്നില്ല.
----എന്താണ് പൂർണ രതി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്? ഓർഗാസമില്ലാത്ത രതി പാടില്ലെന്നുണ്ടോ? രതിയേലെർപ്പെടുന്നവർ എല്ലാം ഓർഗാ‍സത്തിലെത്തണമെന്നു എന്തെങ്കിലും നിയമം?
2.സ്വവര്‍ഗ്ഗവുമായി രതിയിലേര്‍പ്പെടാന്‍ ശ്രമിക്കുന്ന മൃഗങ്ങള്‍ക്ക് എതിര്‍ ലിംഗവുമായി ഇണചേരാനും വൈമുഖ്യമില്ല.
---അതു കൊണ്ടിപ്പോൾ എന്താ?
3.പരിണാമ ശ്രേണിയിലെ ഉയര്‍ന്ന തട്ടിലുള്ള മൃഗങ്ങളില്‍ സ്വവര്‍ഗ്ഗ ലൈംഗികത കൂടുതല്‍ അളവില്‍ കാണപ്പെടുന്നു.
--ഓഹോ. ലൈഗികത തന്നെ കൂടുതൽ കാണപ്പെടുന്നത് പരിണാമശ്രേണിയിലെ ഉയർന്ന തട്ടിലുള്ള മൃഗങ്ങളിലാണ്. ഏറ്റവും താഴേക്കിടയിൽ അസെക്ഷ്വൽ റീപ്രൊഡക്ഷൻ ആണ് കൂടുതൽ
4.മനുഷ്യനില്‍ കാണപ്പെടുന്ന സ്വവര്‍ഗ്ഗ ലൈംഗികത മറ്റും ജന്തു വര്‍ഗ്ഗങ്ങളുമായി താരതമ്യം ചെയ്യാവുന്നതല്ല. പരിണാമ പ്രകൃയക്കിടയില്‍ കടന്നു വന്ന പരിഷ്കാരങ്ങളുടെ പ്രകടനമായ സ്വഭാവ വിശേഷമാവാമിത്.
--മനുഷ്യനും ഒരു മൃഗം തന്നെയാണ്. പരിണമാപ്രക്രിയക്കിറ്റയിൽ കടന്നു വന്ന സ്വാഭാവികമാറ്റമാണെങ്കിൽ അതിനെ എതിർക്കേണ്ട പ്രശ്നവും ഇല്ലല്ലോ.
5. മൃഗങ്ങള്‍ പ്രകടിപ്പിക്കുന്ന സ്വഭാവവിശേഷങ്ങള്‍ മാത്രമാണ് പ്രകൃതിദത്തം എന്ന് വാദിക്കുന്നുവെങ്കില്‍ , സ്വവര്‍ഗ്ഗ രതി പ്രകൃതി വിരുദ്ധമാണ്.
--“എന്റെ കാഴ്ചപ്പാട്” എന്നെഴുതിയത് കൊണ്ട് കുഴപ്പമില്ല.

:)

അനില്‍@ബ്ലോഗ് // anil said...

ദീപക് രാജ്,
ആദ്യ കമന്റ്റിനു നന്ദി.
മൃഗങ്ങള്‍ക്കനുസരിച്ചാണോ മനുഷ്യന്‍ തന്റെ പ്രകൃതിദത്ത/ വിരുദ്ധ സങ്കല്പം രൂപപ്പെടുത്തിയെടുക്കാനോ താരതമ്യപ്പെടുത്തിയെടുക്കാനോ നടക്കേണ്ടത്‌.

ഇതാണ് ഈ പോസ്റ്റ് ചോദിക്കാനുദ്ദേശിക്കുന്ന ചോദ്യവും.
ഉത്തരം “അല്ല“ എന്നാണ്, മനുഷ്യനു സവിശേഷമായ നിരവധി സ്വഭാവങ്ങളുണ്ടല്ലോ.

മാരാര്‍,
ഈ വിഷയം പലയിടത്തും പെന്‍ഗ്വിനുകള്‍ മാത്രമല്ല പല ജീവികളിലും ഇതുപോലെ കാണുന്നുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷെ ആ പക്ഷികള്‍ വിരിയിക്കാന്‍ ശ്രമിക്കുന്ന് ഫെര്‍ട്ടിലൈസെഡ് ആയ മുട്ട ഇടാന്‍ അത് തയ്യാറാണ് എന്നതാണ് ശ്രദ്ധേയം.

കരിങ്കല്ലെ?
ഇതെന്താ? കുത്ത് എന്റെ നെഞ്ചത്താണോ ?
:)

കാപ്പിലാന്‍,
:)

ചിന്തകന്‍,
ഇന്നു നമ്മുടെ നാട്ടില്‍ കാണുന്ന നല്ലൊരു ശതമാനം സ്വവര്‍ഗ്ഗ രതിക്കാരും വേണമെങ്കില്‍ എതിര്‍ ലൈംഗികത ആവാമെന്ന ആള്‍ക്കാരാണ്. ചെറിയൊരു ശതമാനം മാനസികമോ ശാരീരികമോ ആയ വ്യത്യാസങ്ങള്‍ കാണിക്കുന്നവരുണ്ടാകാം. ഒരേ ലിംഗത്തില്‍ പെട്ട രണ്ടാളുകള്‍ ഇടപഴകുമ്പോള്‍ ഒരാള്‍ എന്തിന് ആണ്‍ സ്വഭാവവും മറ്റയാള്‍ പെണ്‍ സ്വഭാവവും കാണിക്കണം എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതു തന്നെയാണ്.
ലൈംഗിക ബന്ധം പ്രജനനത്തിനു മാത്രമാണോ എന്ന ചോദ്യത്തിന് “മനുഷ്യനില്‍ അല്ല ” എന്ന ഉത്തരം വരുന്നതിനാലാണ് ഈ ചര്‍ച്ചകള്‍ പൊങ്ങിവരുന്നത്. ഭക്ഷ്യവസ്തു തിരഞ്ഞെടുക്കാന്‍ നമുക്ക് സ്വാതന്ത്ര്യമുള്ളതുപോലെ ലൈംഗിക സ്വാതന്ത്ര്യവും ആവശ്യമാണെന്ന കാഴ്ചപ്പാടാണെങ്കില്‍ സ്വതന്ത്ര ലൈംഗികതയും തെറ്റല്ലല്ലോ.
ഞാന്‍ അത് തെറ്റല്ല എന്ന് കരുതുന്ന ആളാണ്.
(മതങ്ങള്‍ തെറ്റാണ് എന്ന് പറയുന്നതുകൊണ്ട് മാത്രം ഒരു സംഗതി എതിര്‍ക്കപ്പെടേണമെന്ന ധാരണയും എനിക്കില്ല)

സൂരജ്,
ആ ധാരണ എനിക്ക് മനസ്സിലുണ്ട് , പോസ്റ്റിലെവിടെയെങ്കിലും രണ്ടും ഇടകലര്‍ത്തപ്പെട്ടിട്ടുണ്ടെങ്കില്‍ തിരുത്താം. സ്വവര്‍ഗ്ഗ പ്രണയം രതിയില്‍ കലാശിക്കുന്നിടത്താണ് രണ്ടൂം മിക്സാവുന്നത്, അഥവാ പ്രണയത്തിന്റെ ഭാഗമാണ് രതി എന്ന് വരുന്നിടത്ത്.

കാല്വിന്‍,
മുമ്പുണ്ടായ ചില ചര്‍ച്ചകളില്‍ വന്ന അഭിപ്രായങ്ങള്‍ മനസ്സില്‍ കിടന്നത് കൂടി ചേര്‍ന്നാണ് ഈ പൊസ്റ്റ്.

മൃഗങ്ങള്‍ക്കിടയില്‍ പൂര്‍ണ്ണ സ്വവര്‍ഗ്ഗ രതി എന്നൊന്നില്ല എന്നതിന്റ് തുടര്‍ച്ചയാണ് രണ്ടാമത്തെ പോയന്റ്. സ്വവര്‍ഗ്ഗ ലൈംഗികതയുള്ള ആളുകള്‍ എതിര്‍ ലിംഗവുമായി ബന്ധപ്പെടുന്ന സ്ഥിതി വിശേഷം ഉണ്ടായാല്‍ കടുത്ത മാനസിക സമ്മര്‍ദ്ദമുണ്ടാവുന്നുവെന്നും വിഷാദത്തിനും മറ്റും അടിപ്പെടുന്നുവെന്നുമാണ് പ്രബലമായ വാദങ്ങളിലൊന്ന്. ഇത് മൃഗങ്ങളിലില്ല എന്നാണ് ഞാന്‍ പറയാന്‍ ശ്രമിക്കുന്നത്.
പരിണാമ ശ്രേണിയുടെ കാര്യം മൂന്ന് ജീവി വര്‍ഗ്ഗങ്ങളില്‍ ഞാന്‍ സൂചിപ്പിച്ചിട്ടൂണ്ട്, കുരങ്ങുകളിലാണ് ഞാന്‍ കണ്ടിട്ടുള്ള പക്ഷി മൃഗാതികളില്‍ കുരങ്ങുകളിലാണ് കൂടുതലായി സ്വവര്‍ഗ്ഗ രതി പറയാവുന്നത്.
പരിണാമ പ്രകൃയയില്‍ വന്നതായതുകൊണ്ട് എതിര്‍ക്കപ്പെടേണ്ട എന്ന് പറയാന്‍ സാധിക്കില്ല. നമ്മുടെ സമൂഹത്തിനനുസരിച്ച് ഏവര്‍ക്കും ചില ചിട്ടപ്പെടല്‍ ആവശ്യമാണ്.
പിന്നെ കാഴ്ചപ്പാട്.........
:)
ആണ്‍ പെണ്‍ വര്‍ഗ്ഗങ്ങളായി ജനിച്ചിട്ടുള്ള ജീവി വര്‍ഗ്ഗങ്ങള്‍ ആണും പെണ്ണും തമ്മിലുള്ള ഇണചേരലിനു വേണ്ടി ഡിസൈന്‍ ചെയ്യപ്പെട്ടവയാണെന്നാണ് എന്റെ കാഴ്ചപ്പാട്. അതല്ലാത്തത് പ്രകൃതി വിരുദ്ധവും.

ചര്‍ച്ച പുരോഗമിക്കട്ടെ, അഭിപ്രായം ഇരുമ്പുലക്കയല്ലാത്തതിനാല്‍ എനിക്ക് ടെന്‍ഷന്‍ ഒന്നുമില്ല.
:)

ജിജ സുബ്രഹ്മണ്യൻ said...

മൃഗങ്ങൾക്കിടയിലും സ്വവർഗ്ഗ രതി ഉണ്ടെന്നുള്ളത് പുതിയ അറിവായിരുന്നു.

smitha adharsh said...

എല്ലാം പുതിയ അറിവുകള്‍ ആണേ..

Anil cheleri kumaran said...

ഈ മനുഷ്യന്മാരുടെ ഓരോരോ തമാശകൾ..

Joker said...

കോഴിക്കോട്ട് കാര്‍ക്ക് ഇനിയെങ്കിലും തലയുയര്‍ത്തി നടക്കാമല്ലോ.........

ചിന്തകന്‍ said...

അനില്‍

സ്വര്‍വഗ്ഗരതി പ്രകൃതി വിരുദ്ധമാണെന്ന് താങ്കള്‍ സമ്മതിക്കുന്നുണ്ട്. എന്നാല്‍ അത് ചെയ്യുന്നവരെ ‘സ്വതന്ത്ര ലൈഗികത‘ എന്ന പേരില്‍ താങ്കള്‍ അംഗീകരിക്കുകയും ചെയ്യുന്നു.

അപ്പോള്‍ പ്രകൃതിവിരുദ്ധമായതും ചെയ്യുന്നവര്‍ ചെയ്യട്ടെ; അത് ഒരു തെറ്റായി കാണേണ്ടതില്ല എന്നതാണ് അനിലിന്റെ നിലപാട് എന്ന് ഞാന്‍ കരുതട്ടെ.

മതങ്ങള്‍ ഇത്തരം കാര്യങ്ങളെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും കെട്ടുറപ്പിനെ ബാധിക്കുന്ന, ധര്‍മ്മിക മുല്യയങ്ങളുടെ ഒരു ച്യുതിയായാണ് കണക്കാക്കുന്നത്. ഇത്തരം ആളുകളെ കുറ്റവാളികള്‍ എന്നതിലുപരി പാപികളായാണ് പ്രധാന മതങ്ങളെല്ലാം കാണുന്നത്. ഇസ് ലാമിനെ സംബന്ധിച്ചാണെങ്കില്‍ വിവാഹ ബന്ധം മൂലമല്ലാത്ത, ആരുമായുള്ള ബന്ധവും നിഷിദ്ധമാണ്. മതങ്ങളെ സംബന്ധിച്ച് പ്രകൃതി വിരുദ്ധത മാത്രമൊന്നുമല്ല പ്രശ്നം.
ഇതിനെ ശാസ്ത്രവുമായി ബന്ധിപ്പിച്ചാ‍ല്‍ കുഴഞ്ഞുപോകുകയേ ഉള്ളൂ. ഇത് ആത്മീയതയിലൂന്നിയ ബോധത്തിന്റെയും സാംസ്കാരികമായ പൈതൃകത്തിന്റെയും ഭാഗമാണ്. സാംസ്കാരികമോ ആത്മീയമോ ആയ ഒരു സംഗതിയെ എതിര്‍ക്കാ‍നോ അനുകൂലിക്കാനോ ശാസ്ത്രത്തെ കൂട്ടുപിടിക്കുന്നത് വിഡ്ഡിത്തത്തിലെ കലാശിക്കൂ.

പാശ്ചാത്യ രാജ്യങ്ങളില്‍ പൊതു സ്ഥലങ്ങളില്‍ സെക്സിന് വിലക്കില്ല. ഇംഗ്ലണ്ടിലെ ഒരു ജോഡി ദുബായിലെ ജുമൈറ ബീച്ചിലാണെന്ന് തോന്നുന്നു പബ്ലിക്കാ‍യി രതിയുലേര്‍പ്പെട്ടപ്പോള്‍ പിടിക്കപ്പെട്ടു. ആ രാജ്യത്തെ ഇസ് ലാമികമായ മൂല്യങ്ങള്‍ക്കെതിരായത് കൊണ്ട് അവരില്‍ നിന്ന് പിഴയീടാക്കുകയും ചെയ്തു. വുക്തി സ്വതന്ത്രിയത്തിന്റെ ലംഘനമായി ഇതിനെ കണക്കാക്കാം അങ്ങനെ ചിന്തിക്കുന്നവര്‍ക്ക്. വ്യക്തി സ്വതന്ത്രിത്തിന്റെ പരിധിക്ക് അന്യന്റെ മൂക്ക് മാത്രമേ പരിധിയായി നിശ്ചയിക്കേണ്ടതുള്ളൂ എന്ന കരുതുന്നവര്‍ക്ക് അതിനെ ഏതറ്റം വരെയും വലിച്ചു നീട്ടാനുള്ള സ്വത്രന്ത്രിയമുണ്ട്. എന്നാല്‍ മറിച്ച് ചിന്തിക്കുന്നവര്‍ക്കും ആ സ്വാത്രന്ത്ര്യം വക വെച്ചുകൊടുക്കാനുള്ള സന്മനസ്സ് ഉണ്ടായാല്‍ നല്ലത്.

(മതങ്ങള്‍ പറഞ്ഞു എന്നത് കൊണ്ട് മാത്രം ഒരു കാര്യത്തെ ശരിയായി എല്ലാവരും അംഗീകരിക്കേണ്ടതില്ല. അത് പോലെ തന്നെ മതങ്ങള്‍ പറഞ്ഞ് എന്നത് കൊണ്ട് മാത്രം ഒരു കാര്യം തെറ്റാണെന്ന് ഉറപ്പിക്കേണ്ടതുമില്ല.)

മഞ്ഞച്ചേര said...

ആണ്‍ പെണ്‍ വര്‍ഗ്ഗങ്ങളായി ജനിച്ചിട്ടുള്ള ജീവി വര്‍ഗ്ഗങ്ങള്‍ ആണും പെണ്ണും തമ്മിലുള്ള ഇണചേരലിനു വേണ്ടി ഡിസൈന്‍ ചെയ്യപ്പെട്ടവയാണെന്നാണ് എന്റെ കാഴ്ചപ്പാട്. അതല്ലാത്തത് പ്രകൃതി വിരുദ്ധവും.

ഹാ ഹാ :-)

പക്ഷികള്‍, മത്സ്യങ്ങള്‍ എന്നിവ (ഇനീം വേറെ ഏതെങ്കിലും ഉണ്ടോ?) പ്രസവിക്കാതെ മുട്ട ഇട്ടു കുട്ടികളെ ഉണ്ടാക്കുന്നു. അത് കൊണ്ടു മനുഷ്യന്‍ പ്രസവിക്കുന്നതും പ്രകൃതി വിരുദ്ധം ആകാന്‍ സാധ്യത ഉണ്ട്.

siva // ശിവ said...

മനുഷ്യരില്‍ ഇത് അനുവദനീയം ആകരുത് എന്നതാണ് എന്റെ അഭിപ്രായം....

അനില്‍@ബ്ലോഗ് // anil said...

ചിന്തകന്‍,
സ്വവര്‍ഗ്ഗ ലൈംഗികത എന്ന വിഷയം ബ്രോഡ് ആയി ചര്‍ച്ച ചെയ്യാന്‍ ഞാനാളല്ല. പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നു, ഏതു താരതമ്യത്തിനും മൃഗങ്ങളെ എടുക്കുന്ന പോലെ ഈ വിഷയത്തില്‍ നടന്ന ചര്‍ച്ചകളിലും അതുണ്ടായി. മൃഗങ്ങളില്‍ സ്വവര്‍ഗ്ഗ രതി എന്ന സംഗതി ഇല്ല എന്നാണ് എന്റെ നിരീക്ഷണം, പ്രത്യേകിച്ച് ഗ്രൂപ്പ് ആയി നടക്കുന്ന വര്‍ഗ്ഗങ്ങളില്‍. മുമ്പ് പല ബ്ലോഗുകളിലും ഒരുപാട് ചര്‍ച്ച ചെയ്ത വിഷയവുമാണിത്. ചില കമന്റുകള്‍ എടുത്തു വച്ചിട്ടൂള്ളത് ഇവിടെ കാണാം, അതില്‍ എന്റെ ഏകദേശ നിലപാട് താങ്കള്‍ക്ക്,മനസ്സിലാവും എന്ന് തോന്നുന്നു.

അപരന്‍ said...

സ്വവര്‍ഗ ലൈംഗികതയെ പറ്റി പറയുമ്പോള്‍ അത് പ്രകൃതി വിരുദ്ധം ആണെന്നോ അല്ലെന്നോ പറയുന്നതിലും അത് തെളിയിക്കാന്‍ ശ്രമിക്കുന്നതിലും അര്‍ത്ഥമുണ്ടെന്ന് തോന്നുന്നില്ല.

ആണെന്ന് പറയുന്നവരോട് -
പ്രകൃതി വിരുദ്ധമായതു കൊണ്ട് കുറ്റകൃത്യം ആയി പ്രഖ്യാപിക്കണം എന്ന് പറയുവാന്‍ പറ്റുമോ ? അല്ലെങ്കില്‍ അത് കൊണ്ട് സ്വവര്‍ഗ ലൈംഗികത തെറ്റ് ആണ് എന്ന് പറയുവാന്‍ പറ്റുമോ ?
അങ്ങനെ ചിന്തിച്ചാല്‍ എന്തൊക്കെ കുറ്റകൃത്യങ്ങള്‍ ആവും?

ചര്‍ച്ച സമത്വം , നീതി , dignity മറ്റു മാനുഷിക മൂല്യങ്ങള്‍ എന്നിവയെ കുറിച്ച് ആകണം . മറ്റുള്ളവ വഴി തെറ്റിക്കുകയെ ഉള്ളു

വികടശിരോമണി said...

മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ കിഷോർ ഈ വിഷയത്തിലെഴുതിയ ലേഖനം ഇന്നലെ വായിച്ചതേ ഉള്ളൂ.എന്തായാലും,പ്രണയം ഒരു പാപമല്ല എന്നും,അതൊരു മൌലികാവകാശമാണ് എന്നും ഞാൻ വിശ്വസിക്കുന്നു.ഇന്നുവരെ ഞാൻ ഒരു സ്വവർഗാനുരാഗി അല്ല.നാളെ അങ്ങനെ തോന്നിയാൽ,ഞാൻ തീർച്ചയായും അതു ചെയ്യും.അനുരാഗം എന്ന തെറ്റ് ചെയ്യുന്നതാണ് ഏറ്റവും മഹത്തായ മനുഷ്യധർമ്മം.അതിനുള്ള അവകാശം ആർക്കും നിഷേധിക്കുന്നതിനോട് യോജിക്കാനാവില്ല.തികച്ചും വൈയക്തികമായ മതത്തെ,അനാവശ്യസന്ദർഭങ്ങളിലും സാമൂഹ്യജീവിതത്തിൽ കൂട്ടിക്കലർത്തി ശീലിച്ചവരെ കണക്കിലെടുക്കേണ്ടതില്ല.സത്യം പറയുന്നവരെ ചുട്ടുകൊന്ന് അവർക്കു പണ്ടേ ശീലമുണ്ട്.
അനിലിന്റെ അഭിപ്രായങ്ങളോട് വിയോജിക്കാതെ വയ്യ.സ്ത്രീ-പുരുഷന്മാരുടെ ഡിസൈനിങ്ങിനെപ്പറ്റിയുള്ള പരമ്പരാഗതധാരണയൊക്കെ മാറിമറിഞ്ഞിരിക്കുന്നു.‘പ്രകൃതിവിരുദ്ധം’എന്നിപ്പോൾ പലയിടത്തും കാണുന്നുണ്ട്.എന്താണുദ്ദേശിക്കുന്നതെന്നു വിശദീകരിച്ചാൽ മനസ്സിലാക്കാമായിരുന്നു.എന്താണ് ‘പ്രകൃതി’എന്ന സംജ്ഞ കൊണ്ട് ഉദ്ദേശിക്കുന്നത്?അതുവ്യക്തമായാലല്ലേ എന്താണു പ്രകൃതിവിരുദ്ധം/അനുകൂലം എന്നു മനസ്സിലാക്കാൻ പറ്റൂ.
പാശ്ചാത്യസംസ്കാരത്തിന്റെ അധിനിവേശവും ഈ വിഷയവുമായൊക്കെ കൂട്ടിക്കലർത്തുന്നത് നല്ല തമാശയായിട്ടുണ്ട്.ഇത്തവണ മഴ വൈകിയതു തന്നെ അമേരിക്കയുടെ കളിയാണ്.

Typist | എഴുത്തുകാരി said...

മൃഗങ്ങളേപ്പറ്റി ഇതൊന്നും അറിയില്ലായിരുന്നു, ആലോചിച്ചിട്ടുമില്ല.

Calvin H said...

സല്യൂട് വികടശിരോമണീ...
ദാറ്റ്സ് ദ എസ്സെൻസ് ഓഫ് ഇറ്റ് :)

ങ്യാ ഹ ഹ ഹ said...

സ്വവര്‍ഗ്ഗരതി പ്രകൃതി വിരുദ്ധമാണ് .. ബട്ട്‌.. അവര്‍ക്കും ഒരു ജീവിതവും സുഗവും ഒക്കെ വേണ്ടേ ? നമുക്കും
ങ്യാ ഹാ ഹാ ഹാ

ടോട്ടോചാന്‍ said...

മനുഷ്യനും ഒരു മൃഗം തന്നെയാണ്. എന്നു കരുതി മറ്റ് മൃഗങ്ങളുമായി ഓരോ സ്വഭാവത്തിന്റെ കാര്യത്തിലും താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. അനിലിന്റെ പോസ്റ്റ് പൊതുവായ ചില കാര്യങ്ങള്‍ പറഞ്ഞു എന്നു മാത്രം.

പോസ്റ്റുമായി നേരിട്ട് ബന്ധമില്ലാത്തതാണെങ്കിലും ചില കാര്യങ്ങള്‍ കൂടി പറഞ്ഞോട്ടേ

മനുഷ്യന്‍ വീടുണ്ടാക്കുന്നത് പ്രകൃതിയെ നശിപ്പിക്കുന്നതില്‍ പങ്കു വഹിക്കുന്നില്ലേ? എന്നിട്ട് വീടുണ്ടാക്കാതിരിക്കുന്നുണ്ടോ?
തികഞ്ഞ സ്വകാര്യതക്കുള്ളില്‍ ആരെങ്കിലും എന്തെങ്കിലും ചെയ്യുന്നതിനെ എതിര്‍ക്കേണ്ടതെന്തിന്?

സദാചാരം,അനാശ്യാസം തുടങ്ങിയ വാക്കുകളുടെ അര്‍ത്ഥം വളരെയധികം സങ്കുചിതമായിരിക്കുന്നു. സ്വവര്‍ഗ്ഗമോ അല്ലാത്തതോ ആയ രതിയെ എതിര്‍ക്കുന്നതിന്റെ പ്രധാന കാരണം ഈ സങ്കുചിതത്വമാണ്

ഒരാള്‍ മദ്യം കഴിച്ച് പൊതുഇടങ്ങളില്‍ നില്‍ക്കുന്നത് സദാചാരവിദുദ്ധവും അനാശ്യാസവും ആണ് എന്ന് പറയാം
എയിഡഡ് സ്കൂള്‍ നിയമനങ്ങള്‍ക്ക് കൈക്കൂലി വാങ്ങുന്നതും സദാചാരവിദുദ്ധവും അനാശ്യാസവും ആണ്.
ദേവാലയങ്ങളിലൂടെ ഉച്ചഭാഷണിയില്‍ സ്ഥിരമായ ശബ്ധമലിനീകരണം ഉണ്ടാക്കുന്നത് സദാചാരവിദുദ്ധവും അനാശ്യാസവും ആണ്.
ഗതാഗത നിയമങ്ങള്‍ പാലിക്കാതെ വാഹനമോടിക്കുന്നതും ഇതേ ഗണത്തില്‍ തന്നെ വരും

പക്ഷേ ഇന്ന് സദാചാരം അനാശ്യാസ്യം തുടങ്ങിയ വാക്കുകള്‍ മേല്‍പ്പറഞ്ഞപോലുള്ള പ്രശ്മങ്ങള്‍ക്കായി ആരും ഉപയോഗിക്കാറില്ല. മറിച്ച് തികച്ചും സങ്കുചിതമാക്കി ലൈംഗികതയോട് ബന്ധപ്പെടുത്തി മാത്രം ഉപയോഗിക്കുന്നു.
എന്നാല്‍ സ്വകാര്യവും വ്യക്തിപരവും മാത്രം ആയ കാര്യ അനാശ്യാസ്യവും സദാചാരവിരുദ്ധവും ആവുന്നതിന്റെ പൊരുള്‍ ഇവിടത്തെ സങ്കുചിതവും സ്വാര്‍ത്ഥവുമായ താത്പ്യങ്ങള്‍ മാത്രമാണ്.
ഇതിനെയാണ് കപടസദാചാരം എന്നു പറയുന്നത്. ഈ കപടതയുടെ മുഖമാണ് സ്വവര്‍ഗ്ഗരതിയിലെ കോടതിവിധി ഇത്ര ചര്‍ച്ചാവിഷയമാവാനുള്ള കാരണം.

അനില്‍@ബ്ലോഗ് // anil said...

വികടശിരോമണി,
കിഷോറിന്റെ ലേഖനം വായിക്കാം, ബ്ലോഗില്‍ തന്നെ ചിലത് വന്നിട്ടുണ്ടല്ലോ.
പ്രണയം തെറ്റണെന്നോ പ്രകൃതി വിരുദ്ധമാണെന്നോ ഞാനെവിടെയും പറഞ്ഞിട്ടില്ല, അത് സ്വവര്‍ഗ്ഗത്തോടായാലും. മറ്റൊരു വ്യക്തിയോടു തോന്നുന്ന സ്നേഹം പ്രണയഭാവത്തിലാവുന്നത് തെറ്റല്ല തന്നെ. പക്ഷെ പ്രണയത്തിന്റെ ഒരു ഘട്ടത്തില്‍ തന്റെ പ്രണയേതാവുമായി ഗുദഭോഗത്തിലേര്‍പ്പെടാന്‍ ഒരാള്‍ തീരുമാനിച്ചാല്‍ അത് പ്രകൃതി വിരുദ്ധമാവുന്നു, എന്തെന്നാ ഗുദം എന്ന ര്‍ന്ധ്രം പുറമേനിന്നുള്ള വസ്തുക്കള്‍ ഉള്ളില്‍ കടത്തതതക്കവണ്ണം ഡിസൈന്‍ ചെയ്തതല്ല തന്നെ. ഈ പോസ്റ്റില്‍ വ്യക്തമായി പറയാന്‍ ശ്രമിക്കുന്നത്, മറ്റു പലയിടത്തും പരാമര്‍ശിക്കുന്നപോലെ സ്വവര്‍ഗ്ഗ രതി മൃഗങ്ങളിലില്ല എന്നതാണ്, പ്രണയമുണ്ടാവാം.

ടോട്ടൊചാന്‍,
വാക്കുകള്‍ക്ക് നന്ദി.പോസ്റ്റിനെ അതിന്റ്റെ മാത്രം അര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ടതിന്. താങ്കള്‍ പറഞ്ഞഗണത്തില്‍ പെടുന്ന പ്രകൃതി വിരുദ്ധ പ്രവര്‍ത്തനങ്ങളും സമൂഹത്തില്‍ നടക്കുന്നുണ്ടല്ലൊ.

Sands | കരിങ്കല്ല് said...

വന്നിരുന്നു.. കണ്ടിരുന്നു... വായിച്ചിരുന്നു... എന്നറിയിക്കാനൊരു കുഞ്ഞു അടയാളം ഇട്ടതാണു്.

സത്യത്തില്‍.. ഒരിത്തിരി എഴുതി.. പിന്നെ അതൊക്കെ മായ്ച്ചുകളഞ്ഞു, ഒരു കുത്തു മാത്രമിട്ടിട്ടു പോയി! :)

വികടശിരോമണി said...

അനിൽ,
മൃഗങ്ങളുടെ കാര്യത്തിൽ താങ്കൾ പറഞ്ഞ കാര്യങ്ങളോട് ഞാൻ തർക്കിക്കാനാളല്ല.(പ്രത്യേകിച്ചും താങ്കളോട്:)പക്ഷേ,അതിനേത്തുടർന്നു വന്ന ചർച്ചയിൽ താങ്കളടക്കം നടത്തിയ ചില അഭിപ്രായപ്രകടനങ്ങളോടു തോന്നിയ പ്രതികരണം അറിയിച്ചു എന്നു മാത്രം.
സ്വവർഗരതി എന്നാൽ ഗുദഭോഗം മാത്രമാണെന്നു തെറ്റിദ്ധരിക്കേണ്ടതില്ല.മാത്രമല്ല,ഗുദഭോഗം സ്വവർഗാനുരാഗികളുടെ കുത്തകയുമല്ല.ലൈംഗികസംതൃപ്തി നേടാൻ മനുഷ്യവർഗം പല ഉപാധികളും സ്വീകരിക്കുന്നു.(നിരീശ്വര-വിശ്വാസീഭേദമില്ലാതെത്തന്നെ).
ശരി,അനിലിന്റെ അഭിപ്രായം ഗുദഭോഗം പ്രകൃതിവിരുദ്ധമായതിനാൽ അതു തെറ്റാണ് എന്നാണോ?എന്നാൽ അതു സ്വവർഗാനുരാഗികളേക്കാൾ ചെയ്യുന്നത് ആരാണെന്നു കൂടി ചിന്തിക്കുക.
{വീണ്ടും ഓഫ് ആവുകയാണോ എന്നു സംശയം നിർത്തുന്നു.}

അനില്‍@ബ്ലോഗ് // anil said...

കരിങ്കല്ലിനും വികടശിരോമണിക്കും ഒരോ സ്മൈലി വീതം.
:)
:)

വികടശിരോമണി said...

അനിൽ,
ക്ഷമാപണത്തോടെ ഒരു ഓഫ്:
ഞാനും സ്വവർഗാനുരാഗത്തെപ്പറ്റിഒരു പോസ്റ്റ് എഴുതി...
http://vikatasiromani.blogspot.com/2009/07/blog-post_17.html