7/10/2009

ചെറായിയിലെ പുലിമുട്ട്

ചെറായ് ബ്ലോഗേഴ്മീറ്റിന്റെ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ഞായറാഴ്ച ചെറായ് കടപ്പുറത്ത് ഞങ്ങളൊത്തുകൂടി. മീറ്റ് ചിന്ത തുടങ്ങിയ ദിവസം മുതല്‍ മെയിലിലും മറ്റും ചര്‍ച്ച ചെയ്ത് ഉറപ്പിച്ച തീരുമാനങ്ങള്‍ മുഖാമുഖം സംസാരിച്ചുറപ്പിക്കണമെന്ന ഔപചാരികതക്കുവേണ്ടി കൂടിയതായിരുനെങ്കിലും വ്യക്തമായ ചില ധാരണകളുണ്ടാക്കാനന്ന് സാധിക്കുക തന്നെ ചെയ്തു. ലതിച്ചേച്ചിയുടെ വീട്ടില്‍ നിന്നും ലഭിച്ച ഭക്ഷണത്തിന്റെ ആധിക്യത്താല്‍ ക്ഷീണിതരാ‍യ ഞങ്ങള്‍ കൂടുതല്‍ ചര്‍ച്ചക്ക് പ്രാപ്തരായിരുന്നില്ല,അതിനാല്‍ തന്നെ മീറ്റിന്റെ വേദി പരിശോധനക്കായി നീങ്ങി. അമരാവതി റിസൊര്‍ട്ടും പന്തലും കണ്ടിഷ്ടപ്പെട്ടതിനു കടപ്പുറത്ത് നില്‍ക്കവെ ദൂരെക്കാണുന്ന ഒരു കെട്ട് ചൂണ്ടിക്കാട്ടി പുലിമുട്ടിലേക്ക് പോകാമെന്ന് സുഭാഷേട്ടന്‍ (ലതിച്ചേച്ചിയുടെ ഭര്‍ത്താവ്) പറഞ്ഞപ്പൊള്‍, ആദ്യമായി കടലിരമ്പം കേള്‍ക്കുന്ന തൊടുപുഴക്കാരൊന്നു ഞെട്ടിയെന്ന് തോന്നി, കടല്‍ തീരത്തും പുലിയിറങ്ങുമോ എന്ന സന്ദേഹമാവാം. ബൂലോക പുലിയായ നിരക്ഷരന്റെ വീട് അതിനടുത്താണെന്നു കൂടി കേട്ടപ്പോള്‍ പോകാനെല്ലാവര്‍ക്കുമുത്സാഹമായി.

പുലിമുട്ട് (Breakwater):

കടലും പുഴയും സംഗമിക്കുന്ന അഴിമുഖങ്ങളെപ്പറ്റി കവികളൊരുപാട് പാടിയിട്ടുണ്ട്. ഒഴുകിയെത്തുന്ന പുഴയെ സ്വീകരിച്ചാനയിക്കാന്‍ ആവേശഭരിതരായ തിരമാലകള്‍ മുന്നോട്ടാഞ്ഞ് കോരിയെടുക്കുന്നതായി അവര്‍ സങ്കല്‍പ്പിക്കുന്നു. ആവേശത്തള്ളലില്‍ അഴിമുകത്തിനു വീതിയേറിയിരിക്കും, ഒഴുക്കിനു ശക്തി കുറഞ്ഞ് കടലും പുഴയും സംഗമിക്കും. എന്നാല്‍ ഈ കാല്പനികത പ്രായോഗിക തലത്തില്‍ ചില പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്,പ്രത്യേകിച്ച് ഹാര്‍ബര്‍ ഉള്ള സ്ഥലങ്ങളില്‍ . ഒഴുക്കിനു ശക്തി കുറയുന്നതിനാല്‍ മണലും എക്കലും അടിഞ്ഞ് അഴിമുഖത്തിന്റെ ആഴം കുറയുന്നത് വലിയ ബോട്ടുകള്‍ക്കും മറ്റും തടസ്സം സൃഷ്ടിക്കും. പുഴയിലേക്കടിച്ചു കയറുന്ന തിരകള്‍ സൃഷ്ടിക്കുന്ന ഓളങ്ങളും ബോട്ടുകളടുക്കാന്‍ ബുദ്ധിമുട്ടായ് ഭവിക്കും. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് പുലിമുട്ടുകള്‍ നിര്‍മ്മിക്കപ്പെടുന്നത്.

അഴിമുഖത്തിന്റെ വീതി കുറച്ച് കടലിനുള്ളിലേക്ക് ഇരുവശത്തുകൂടിയും ചെറിയ കരിങ്കല്‍ തിട്ടകള്‍ കെട്ടുക എന്നതാന് ഇതിന്റ് സാങ്കേതിക വിദ്യ. വീതിയേറിയ സ്ഥലം പൊടുന്നനെ ഇടുങ്ങിയതാവുമൊള്‍ ഒഴുക്കിന്റെ ശക്തി വര്‍ദ്ധിക്കുകയും അടിത്തട്ടിലെ മര്‍ദ്ദം കുറയുകയും ചെയ്യുന്നു. ഈ രണ്ട് ഘടകങ്ങളും ചേര്‍ന്ന് അഴിമുഖത്തെ അടിഞ്ഞു കൂടിയ മണ്ണും മണലും കടലിലേക്കൊഴുക്കുകയും വീണ്ടും അടിയാതെ തടയുകയും ചെയ്യുന്നു. കടലിലേക്ക് വീതി കുറഞ്ഞ് വരുന്ന് രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ കെട്ട് തിരമാലകള്‍ പുഴയിലേക്ക് തള്ളിക്കയറുന്നതും തടയുന്നു. ഇവ ഹാര്‍ബറിന്റെ പ്രവര്‍ത്തനത്തെ സുഗമമാക്കും.ഇതു കൂടാതെ കടലിലേക്കിറക്കിക്കെട്ടുന്ന കല്‍ക്കെട്ടിനിരുവശം ആഴം കുറഞ്ഞ ബീച്ചായി രൂപപ്പെടുകയും ചെയ്യു.

കരിങ്കല്‍ കെട്ടുമാത്രമായിരുന്ന പുലിമുട്ട് കൂടുതല്‍ മോടി പിടിപ്പിക്കുകയും അതു വഴി ടൂറിസം സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യാമെന്ന ആശയമാണ് ചെറായിയില്‍ പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. ഇതു വഴി ഈ പ്രദേശത്തിന്റെ വികസനം ത്വരിത ഗതിയിലാവുകയും ചെയ്യും.

ചെറായി പുലിമുട്ട്, ഒരു ഗൂഗിള്‍ എര്‍ത്ത് ചിത്രം

പുലിമുട്ട് (സാമ്പിള്‍ ചിത്രം)

മോടി പിടിപ്പിച്ച ചെറായ് പുലിമുട്ട്. (ഫോട്ടോ: ഹരീഷ്)


ജോ, മണികണ്ഠന്‍, പ്രിന്‍സ് (നാട്ടുകാരന്‍), ഞാന്‍ (ആകാശത്തേക്ക് നോക്കി നിക്കുന്നത്), സുഭാഷേട്ടന്‍, ലതിച്ചേച്ചി (ഫോട്ടോ: ഹരീഷ്)

37 comments:

അനില്‍@ബ്ലോഗ് said...

പുലിമുട്ട്.

ramaniga said...

manoharam photos
cherayi manohari!
post nannayi

നാസ് said...

എന്താ ആകാശത്ത്‌ ഇത്ര കാണാന്‍?

അപ്പൂട്ടന്‍ said...

അപ്പൊ വാനനിരീക്ഷണവകുപ്പിലാ ജോലി അല്ലേ.....
പുലിമുട്ടിലെ ഓരോരോ ബുദ്ധിമുട്ടുകൾ
ഫോട്ടോ നന്നായി.... ചെറായിയിലെത്തുമ്പോൾ താടി വടിച്ചാണു വരുന്നതെങ്കിൽ ആളെ അറിയാൻ പാടുപെടുമോ?

ചാര്‍ളി[ Cha R Li ] said...

നെക്‌സ്റ്റ് മീറ്റ് "ചന്ദ്രനില്‍ വച്ച നടത്താന്‍ പറ്റുമോ എന്ന ഗവേഷണം

മാണിക്യം said...

ചെറായിയുടെ ഭം‌ഗി
പറഞ്ഞ് പറഞ്ഞ് മനുഷ്യരെ കൊതിപ്പിക്കുനതിനു ഒരതിരു വേണം ...
വരാന്‍ സാധിക്കാത്തതിന്റെ സങ്കടം
മനസ്സില്‍ പുലിമുട്ട് ഇട്ട് നിര്‍ത്തുന്നു..
എല്ലാ നന്മകളും നേരുന്നു ..
സന്തോഷം നിറഞ്ഞ നല്ലൊരു സംഗമം ആവട്ടെ
"ചെറായി ബ്ലോഗേഴ്സ് മീറ്റ് ...

അരുണ്‍ കായംകുളം said...

വേണ്ടാ, വേണ്ടാന്ന് കരുതുമ്പോള്‍ വരുത്തിയേ അടങ്ങു.
ഇപ്പോള്‍ തന്നെ 4 പേരായി, ഇനി ഇതെല്ലാം കൂടി കണ്ട് നാട്ടുകാരൂടെ വരാന്‍ തയ്യാറാവുമോന്നാ പേടി:)

ചാണക്യന്‍ said...

പുലിമുട്ടിലെ പുലികള്‍...:):):)

ചിത്രങ്ങളും വിവരണവും നന്നായി....

Typist | എഴുത്തുകാരി said...

“ആദ്യമായി കടലിരമ്പം കേള്‍ക്കുന്ന തൊടുപുഴക്കാരൊന്നു ഞെട്ടിയെന്ന് തോന്നി“ അതു് നാട്ടുകാരനിട്ടൊരു കൊട്ടാണല്ലോ.

ബോണ്‍സ് said...

കൊള്ളാം...

hAnLLaLaTh said...

എന്റെ നാട്ടില്‍ കടല്‍ ഇല്ലാത്തതിനാലും കടലുമായി കൂടുതല്‍ ബന്ധപ്പെട്ടിട്ടില്ലാത്തതിനാലും എനിക്ക് കടലുമായി ബന്ധപ്പെട്ടതെല്ലാം പുതുമയാണ്..


( അനിലേട്ടാ..അല്പം മസില്‍ വിടാം കേട്ടൊ..)

കാന്താരിക്കുട്ടി said...

പുലിമുട്ട് എന്നത് ഒരു കലാരൂപമല്ലേ എന്ന് സംശയിച്ചാണു ഞാൻ ഇവിടെ വന്നത്.ചെറായിയിൽ അവതരിപ്പിക്കാൻ വേണ്ടി അനിലും കൂട്ടരും പുലിമുട്ട് പ്രാക്റ്റീസ് ചെയ്യുന്നു എന്നു കരുതി.ഇപ്പോഴല്ലേ പുലിമുട്ട് എന്താ ന്ന് മനസ്സിലായത്.

ആകാശത്ത് മഴവില്ല്ലുണ്ടാരുന്നോ ഇങ്ങനെ നോക്കി നിൽക്കാൻ !!

Prayan said...

നല്ല വിവരണം......മീറ്റിനെപ്പ്റ്റി മീറ്റിയപ്പോഴെക്കും നക്ഷത്രമെണ്ണീത്തുടങ്ങിയോ അനില്‍......:)

വീ കെ said...

കഴിഞ്ഞ അവധിക്കാലത്ത്
ഞങ്ങൾ പോയിരുന്നു ചെറായിയിൽ..
നല്ല ബീച്ച് ആണ്.

ചെറായി മീറ്റിനു സ്വാഗതം.
എത്താനവില്ലവിടെ...

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

നന്നായിട്ടുണ്ട് വിവരണം അനില്‍...


ഫോട്ടോവില്‍ കാണുന്ന മണികണ്ഠന്‍ ഞങ്ങളുടെ ഉറ്റ മിത്രമാണ്. നെറ്റില്‍ നിന്ന് കണ്ടെടുത്ത ഒരു മുത്താണ് ഞങ്ങള്‍ക്ക് മണികണ്ഠന്‍. എന്റെ മകന്റെ കല്യാണത്തില്‍ സംബന്ധിക്കാന്‍ കണ്ണൂര്‍ വരെ വന്നിരുന്നു. അനിലിനെ ഏതായാലും ഫോട്ടോവില്‍ കണ്ട് നേരില്‍ കണ്ട പോലെയായി.

ഓഫ്‌ടോപിക്ക് കമന്റിന് ക്ഷമിക്കുമല്ലൊ.

ചെറായി മീറ്റിന് എല്ലാ ഭാവുകങ്ങളും നേരുന്നു!

ശ്രീ said...

ചാര്‍ളിയുടെ കമന്റ് ചിരിപ്പിച്ചു.

(ഇനി അതു തന്നെ ആണോ അനില്‍ മാഷേ ലക്ഷ്യം?)
;)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

അനിലിന്റെ പോസ്റ്റുകളൂടെ ഒരു വലിയ പ്രത്യേകത എന്നത് എല്ലാറ്റിലും അന്തർ‌ലീനമായി കിടക്കുന്ന ഒരു വിജ്ഞാ‍ന ധാരയുണ്ട് എന്നതാണ്.അതു തന്നെയാണ് അനിലിനെ വേറിട്ടു നിർത്തുന്നതും.
മറ്റൊരു നല്ല പോസ്റ്റ്..

ഓ.ടോ: ആകാശം നോക്കി കാല്പനിക ഭാവത്തോടെയുള്ള ആ നിൽ‌പ് കണ്ടപ്പോൾ സാംബശിവന്റെ ഒരു കഥാപ്രസംഗത്തിലെ പാട്ടു പാടുന്ന കാമുകനെ ഓർമ്മ വന്നു.

“ആകാശ നീലത്തടാകത്തിൽ..
ആയിരം താമരപൂ വിടർന്നൂ..
ആരോടും ഒന്നും മിണ്ടാ‍തെ..
ആരോമലാൾ വന്നു നീരാടാൻ...”

അങ്ങനെ വല്ലതും ഉണ്ടോ അനിൽ?

കാപ്പിലാന്‍ said...

എന്നെക്കൊണ്ട് വീണ്ടും കൊള്ളികള്‍ കത്തിക്കും . പാര്‍ട്ടി സമ്മേളനങ്ങള്‍ നടത്തുമ്പോള്‍ കേന്ദ്ര നിരീക്ഷകര്‍ വന്ന് സ്ഥലപരിശോധനകള്‍ നടത്തുന്നത് പോലെ ഇതെന്ത് അവിടെ വല്ല വി.ഐ .പി കള്‍ വല്ലതും വരുന്നുടോ ? എന്‍റെ പ്രവചനം പോലെ ഷക്കുവും മമ്മൂക്കയും ? അതോ പുലി പ്രഭാകരനോ ? കുറെ ബ്ലോഗ്‌ പുലികള്‍ കൂടുന്നു എന്നല്ലാതെ മറ്റ് ഔപചാരികത ഒന്നും ഇല്ലന്നായിരുന്നല്ലോ നേരത്തെ ഉള്ള പ്രഖ്യാപനം . പിന്നെന്തിനാണീ സ്ഥല പരിശോടനയും മറ്റും .എന്തായാലും പുലിക്കളികള്‍ നടക്കട്ടെ .
ആശംസകള്‍

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

“പുലി മീറ്റ്”

lakshmy said...

അപ്പൊ അങ്ങു മുനമ്പം വരെ പോയീല്ലേ? ഒരു ക്ഷീണിച്ച മനുഷ്യനെ കാണാനില്ലല്ലൊ ഫോട്ടോയിൽ. അദ്ദേഹമാവും പടം പുടിച്ചത് ല്ലേ? :))

Faizal Kondotty said...

:)

Siju | സിജു said...

പുലിമുട്ട് മുനമ്പത്തല്ലേ.. ചെറായിയിലല്ലല്ലോ..

അനില്‍@ബ്ലോഗ് said...

ramaniga,
നന്ദി.

നാസ്,
ആകാശത്തൂടെ വല്ലതും പോയിക്കാണും, എന്നാലും ഫോട്ടോക്ക് പൊസ് ചെയ്യിക്കണ്ടതില്‍ ഫോട്ടോ ഗ്രാഫര്‍ക്കും ഒരു ചെറിയ റോളില്ലെ?
(ഹരീഷെ...)

അപ്പൂട്ടന്‍,
ഹ ഹ.
എനിക്കു വേഷം മാറാന്‍ താടീം വടിച്ച് തലയില്‍ അല്പം പൂടയും ഫിറ്റ് ചെയ്താല്‍ മതി.
:)

ചാര്‍ളി,
നമ്മള്‍ മലയാളികളല്ലെ, ചിലപ്പോള്‍ അങ്ങിനെയും സംഭവിച്ചു കൂടായ്കയില്ല.

മാണിക്യം ചേച്ചി,
നന്ദി.
നാട്ടില്‍ വരുന്ന സമയത്ത് നമുക്ക് മീറ്റാമെന്നെ.

അരുണ്‍ കായംകുളം,
അങ്ങിനെ ആണേല്‍ ഒരു കോച്ച് തന്നെ ബുക്ക് ചെയ്തോളൂ, ചെറായി വിശേഷങ്ങള്‍ ഒരുപാട് വരാന്‍ കിടക്കുന്നേ ഉള്ളൂ.

ചാണക്യാ,,
പുലിമുട്ടില്‍ പുലികള്‍ കൂട്ടി മുട്ടും.
:)

എഴുത്തുകാരീ,
നാട്ടുകാരനിതു വായിച്ചില്ലെന്ന് തോന്നുന്നു, ഒരാള്‍ കൂടി ഉണ്ടായിരുന്നു :)

ബോണ്‍സ്,
നന്ദി.

hAnLLaLaTh,
വരൂ, നമുക്ക് കടലില്‍ ചാടി മറിയാം. വലിയ ചിലവില്ലാത്ത സാധനമല്ലെ എയര്‍, ചുമ്മാ ഇരിക്കട്ടെന്നെ.

കുമാരന്‍ | kumaran said...

:)

അനില്‍@ബ്ലോഗ് said...

കാന്താരിക്കുട്ടീ,
ദഫ് മുട്ട്, പരിച മുട്ട് തുടങ്ങിയ കലാരൂപത്തിന്റെ കൂട്ടത്തില്‍ പെട്ടതാവും പുലിമുട്ട് എന്ന് കരുതിയോ.
:)

പ്രയാണ്‍,
നക്ഷത്രമെണ്ണെണ്ടി വരുമോ? :)

വീ.കെ,
നന്ദി.

കെ.പി.എസ് മാഷെ,
ഒരിക്കല്‍ പരിചയപ്പെട്ടാല്‍ ആര്‍ക്കും ഇഷ്ടമാവും മണികണ്ഠനെ.
ആശംസകള്‍ക്ക് നന്ദി.

ശ്രീ,
നമുക്കങ്ങോട്ട് പോകാം.
:)

സുനില്‍ കൃഷ്ണന്‍,
നല്ല വാക്കുകള്‍ക്ക് നന്ദി.
ആകാശ നീലത്തടാകത്തിലെ കുളി സീന്‍ കാണാനുള്ള പ്രായം കഴിഞ്ഞില്ലെ, അല്ലെങ്കില്‍ ഒരു കൈ നോക്കാമായിരുന്നു.
:)

കാപ്പിലാനെ,
ചെറായി ഉള്‍പ്പെടുന്ന എറണാകുളം ജില്ല മുഴുവന്‍ ഞങ്ങടെ സ്ക്വാഡുകള്‍ അരിച്ച് പെറുക്കിക്കഴിഞ്ഞു. ഇനി ഒന്നും നടക്കില്ല.
ഓ.ടോ:
ഈ ഫോര്‍മാലിറ്റീസ് അകത്തു കയറുന്നത് വരെയേ ഉള്ളൂ, പിന്നെ കയറൂരി വീടുകയല്ലെ .
:)

രാമചന്ദ്രന്‍ വെട്ടിക്കാട്,
:)

ലക്ഷ്മി,
ആ മെലിഞ്ഞ ആളാ പടം പിടിച്ചത്.

ഫൈസല്‍ കൊണ്ടോട്ടി,
:)

സിജു,
200 കിലോമീറ്റര്‍ സഞ്ചരിച്ചു വരുന്ന കോഴിക്കോട്ടുകാര്‍ക്ക് 5 കി.മീ ദൂരം മാത്രമുള്ള ചെറായുയും മുനമ്പവും ഒരുപോലാ.
പിന്നെ എന്തും ചെറായി ചേര്‍ത്തു വേണം ഇനി പറയാന്‍. :)
നന്ദി.

ബിന്ദു കെ പി said...

പുലിമുട്ടിനെകുറിച്ചുള്ള വിവരണം അസ്സലായി. അവസരോചിതവും.

പാവത്താൻ said...

26 ഒന്നായിക്കോട്ടെ.പുലികള്‍ക്കൊരു മുട്ടുമുണ്ടാവില്ല ചെറായിയില്‍.
പുലികളെ മുട്ടീട്ടു നടക്കാനാവില്ല എന്നതാവും സ്ഥിതി.

ഹരീഷ് തൊടുപുഴ said...

പുലിമുട്ട് എന്ന് ഞാന്‍ ആദ്യമായികേട്ടിരുന്നത് ജോയുടെ പോസ്റ്റില്‍ നിന്നാണെന്നു തോന്നുന്നു.
അന്നൊക്കെ വിചാരിച്ചിരുന്നത് അതെന്തെങ്കിലും പുലിയെ ബന്ധപ്പെടുത്തിയാകും എന്നായിരുന്നു..
പാവം തൊടുപുഴക്കാര്‍!!!

ഏതയാലും ഈ പോസ്റ്റ് ഉചിതമായി..
ഇപ്പോള്‍ എനിക്ക് എല്ലാം മനസ്സിലായി..
നന്ദി..

Prayan said...

എങ്ങിനെ അറിഞ്ഞു അനില്‍.... ഒരു പാട് നക്ഷത്രങ്ങളെ എണ്ണിത്തീര്‍ക്കാനുണ്ട്......ഇനി അതു കഴിഞ്ഞ്കാണാം....:).....ചെറായി മീറ്റിനെന്തായാലും എല്ലാവര്‍ക്കും എന്റെ വക മനസ്സു നിറഞ്ഞ് ആശംസകള്‍.

ധനേഷ് said...

തീവ്രവാദികള്‍ ബീമാനത്തില്‍ വരുന്നുണ്ടോന്ന് നോക്കുവാണോ?

അനില്‍@ബ്ലോഗ് said...

ധനേഷേ,
അതു കിടു.
:)

ലതി said...

പുലിമുട്ടിലെ ആ നിൽ‌പ് നന്നായി....
നല്ല പോസ്റ്റ്..

:: niKk | നിക്ക് :: said...

ഹഹ..പരിചമുട്ട്, ദഫ്മുട്ട് എന്നിവ പോലെ പുലിമുട്ട് ഒരു കലാരൂപമെന്ന് തെറ്റിദ്ധരിച്ച സുഹൃത്തിനെപ്പോലെ ഇനിയും ഒരുപാട് പേര്‍ കാണണം...

ഏതായാലും അനില്‍@ബ്ലോഗ് നല്ല വിവരണം :-)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കാടാമ്പുഴ ക്ഷേത്രത്തില്‍ ലോറിമുട്ട്‌ എന്നൊക്കെ കേട്ടിട്ടുണ്ട്‌ അതുപോലെ ഇനി പുലിയെ മുട്ടിച്ചതാണൊ എന്നു ഭയന്നു ഹ ഹ ഹ

വേദ വ്യാസന്‍ said...

പരമാവധി ശ്രമിക്കും ചെറായിയിലെത്താന്‍

രസികന്‍ said...

അനില്‍ ജീ എനിക്കും പങ്കെടുക്കാന്‍ കഴിയും എന്നു തന്നെയാണ് കരുതുന്നത് ... ആശംസകള്‍

ബഷീര്‍ വെള്ളറക്കാട്‌ / pb said...

ഞാനും അങ്ങിനെതന്നെ കരുതി.. പുലിക്കളി പോലെ വല്ലോം ആയിരിക്കുമെന്ന്..:)