7/22/2009

വരച്ചതാര്?


ഇത് ചെറായ് മീറ്റിന്റെ ലോഗോ.
ബൂലോകര്‍ക്ക് ഏറെ പരിചിതമായ ഈ ചിത്രം അയച്ചു തന്നത് അജ്ഞാതനായ ഒരാള്‍.

ചെറായ് മീറ്റിന്റെ ഒന്നാം ഘട്ട ചര്‍ച്ചകള്‍ ക്രോഢീകരിക്കുന്നതിനോടനുബന്ധിച്ച് ഒരു ലോഗോ വേണമെന്ന് ആഗ്രഹം ഞാന്‍ പ്രകടിപ്പിച്ചിരുന്നു. ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും മെയിലില്‍ ഈ ചിത്രം എത്തി, അയച്ചത് അജ്ഞാതബ്ലോഗര്‍@ജിമെയില്‍.കോം

ഇതാരാണെന്ന് കണ്ടെത്താനാണീ മത്സര പോസ്റ്റ്. ബൂലോകത്ത വരക്കാരെ പരിചയമുള്ള ബ്ലോഗര്‍മാര്‍ ഈ ശ്രമം വിജയിപ്പിക്കണമെന്നും ഈ ചിത്രത്തിന്റെ രചയിതാവിനെ കണ്ടെത്താന്‍ സഹായിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

അജ്ഞാത സുഹൃത്തേ ഒരു മെയിലെങ്കിലും അയക്കൂ, സഹായിക്കൂ.

30 comments:

അനില്‍@ബ്ലോഗ് said...

സഹായിക്കൂ.
വരച്ചതാരെന്ന് കണ്ടെത്തിത്തരൂ....

കാപ്പിലാന്‍ said...

ആചാര്യന്‍ - അല്ലെങ്കിലും അങ്ങനെയാണല്ലോ ബൂലോകത്ത് ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങളില്‍ ഒന്ന് .അനിലിന് ഇപ്പോഴെങ്കിലും ഇങ്ങനെ തോന്നിയതില്‍ പെരുത്ത സന്തോഷമുണ്ട്

Areekkodan | അരീക്കോടന്‍ said...

അത്‌ അന്ന് അറിയുന്നതല്ലേ നല്ലത്‌?

chithrakaran:ചിത്രകാരന്‍ said...

ഹഹഹ...ഇതിപ്പഴാണൊ അന്വേഷിക്കുന്നത് ?
:)

!!!!ഗോപിക്കുട്ടന്‍!!Gopikuttan!!!! said...

എന്നാലും അതാരാ? ഞാനാണോ? :P

നിരക്ഷരന്‍ said...

ട്രാക്കിങ്ങ് ?

ആരാ ? :)

പ്രിയ said...

ശരിയായ ഉത്തരത്തിനു അഥവാ ഉത്തരത്തിലേക്കുള്ള ക്ലൂവിനു സമ്മാനം ഉണ്ടോ ഭായ്. എങ്കില്‍ ഇതാ ഇവിടെ :)

Sands | കരിങ്കല്ല് said...

ഒരാള്‍ അജ്ഞാതനായിരിക്കാനാഗ്രഹിക്കുന്നെങ്കില്‍ അതിനെതിരെ നില്ക്കാന്‍ പാടുണ്ടോ നമ്മള്?

നല്ലൊരു കര്യം ചെയ്തു എന്നൊരു തെറ്റല്ലേ ഈ ചങ്ങാതി ചെയ്തുള്ളൂ? അതിനും വേണോ ശിക്ഷ?

നരിക്കുന്നൻ said...

കാപ്പിലാൻ എന്ത് വിചാരിച്ചാണ് ആചാര്യൻ എന്ന് പറഞ്ഞത് എന്നെനിക്കറിയില്ല. പക്ഷേ എനിക്കും തോന്നി... അത് ആചാര്യൻ ആണെന്ന്.. പറയാൻ പ്രത്യേക കാരണം ഒന്നും ഇല്ല...ഒരു ആചാര്യൻ ടച്ച് ഉണ്ടെന്ന് മനസ്സ് പറയുന്നു. അദ്ധ്യേഹമല്ലെങ്കിൽ പിന്നെ ആര്.. ഒന്ന് പറയൂ... ആരെങ്കിലും.

ഹരീഷ് തൊടുപുഴ said...

അഹാ!!!

ഗോമ്പറ്റീഷൻ തുടങ്ങിയോ??


എന്റേം ഉത്തരം 1. ആചാര്യൻ

2. ഉമേഷ് ദസ്താകിർ

അനില്‍@ബ്ലോഗ് said...

കാപ്പിലാനെ,
ആചാര്യന്‍ ആണോ,അങ്ങിനെ ഒരു തോന്നല്‍ എനിക്കും ഇല്ലാതില്ല തെളിവുകളൂടെ താ.

അരീക്കോടന്‍,
മാഷെ, അന്ന് അറിയാനായി ആളെന്തായാലും വരില്ലെന്ന് എനിക്കു തോന്നുന്നത്.

ചിത്രകാരാ,
അന്നുമുതല്‍ അന്വേഷിക്കുന്നതാ. ഒരു മീറ്റ് അനുബന്ധ കോമ്പറ്റീഷനായി വക്കണം എന്ന് കരുതിയതാ.

ഗോപിക്കുട്ടാ,
:)
താമ്ര പത്രം നല്‍കുന്നുണ്ട്.

നീരുഭായ്,
ആരാ?
:)

പ്രിയാ,
ശരിയാണ്, നല്ല സാമ്യമുള്ള വരകള്‍.
ഏതായാലും ബെസ്റ്റ് കുളുവിന് പ്രത്യേകം സമ്മാനം നല്‍കുന്നുണ്ട്.

കരിങ്കല്ലെ,
അങ്ങിനെ വിടാന്‍ പാടില്ല, വിടുന്ന പരിപാടിയില്ല. പിടിച്ച് നിര്‍ത്തി താമ്ര പത്രം കൊടുക്കും.
:)

നരിക്കുന്നാ,
അതെ ഉത്തരങ്ങള്‍ വരട്ടെ.

ഹരീഷെ,
ഇവിടെ നോട്ട് ചെയ്തിട്ടുണ്ട്.

അപ്പൂട്ടന്‍ said...

ഹ ഹ ഹ.....
അതു ഞാനല്ലേ....
(ചോദ്യമല്ല, പ്രസ്താവനയാണേ...... ഞാൻ അല്ലേയല്ല. ചിരി ഒരു സ്റ്റെയിലിനങ്ങ്‌ ഇട്ടൂന്നേയുള്ളു)

പേറ്റന്റ്‌ ബഹളങ്ങൾ നടക്കുന്ന ഇക്കാലത്തും അജ്ഞാതനായ ഒരാളോ. ഇയാൾ ഈ ലോകത്തൊന്നുമല്ലെ?

Sands | കരിങ്കല്ല് said...

എല്ലാരും കൂടി നിര്‍ബന്ധിച്ചാല്‍ വേണെങ്കില്‍ ഞാന്‍ കുറ്റം ഏറ്റുപറയാം!

ഒരു താമ്രപത്രമൊന്നും വെറുതേ കളയരുതല്ലോ ;)

ധൃഷ്ടദ്യുമ്നൻ said...

ഓ.കെ..നിങ്ങൾക്കൊക്കെ ഒരു ബുദ്ദിമുട്ടാണങ്കിൽ അതു ഞാൻ ഏറ്റെടുക്കാം...അപ്പൊ എന്താ സമ്മാനം..??
:)

ജോ l JOE said...

ആരാ? ആരാ? ആരാ? ആരാ? ആരാ? ആരാ? ആരാ? ആരാ? ആരാ? ആരാ?

കുമാരന്‍ | kumaran said...

:)

ബോണ്‍സ് said...

ആചാര്യന്‍ ഇവിടെ വന്നു "ഞാനല്ല ഇത് വരച്ചത്" എന്ന് പറയുന്നത് വരെ ഇത് വരച്ചത് ആചാര്യന്‍ ആചാര്യന്‍ ആചാര്യന്‍!!

Typist | എഴുത്തുകാരി said...

എന്റെ ഉത്തരം - അചാര്യന്‍.കൂടുതല്‍ പേര്‍ ശരിയുത്തരം പറഞ്ഞാല്‍ സമ്മാനം പങ്കിട്ടു തരുമോ, അതോ നറുക്കെടുപ്പോ.

വാഴക്കോടന്‍ ‍// vazhakodan said...

വെറുതെ ഒരു ആചാര്യന്‍ !

poor-me/പാവം-ഞാന്‍ said...

chithrakaaran...? who else?

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ആചാര്യനെ കാണുന്നില്ല?

ആദര്‍ശ്║Adarsh said...

വരച്ചത് മുള്ളൂക്കാരന്‍ ആണെന്ന് തോന്നുന്നു...
ഒരു ചെറിയ സംശയം ആണ്...

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

അറിയില്ല....ഒരു പാലമിടാൻ വന്നതാ അനിലേ...

കൊട്ടോട്ടിക്കാരന്‍... said...

ഒരു കാര്യം ഉറപ്പ്, എന്തായാലും ഞാനല്ല...

(ഇതു വരച്ചയാളിന്റെ ബ്ലോഗിലെ പോസ്റ്റില്‍ ഈ സ്വഭാവത്തിലുള്ള ചിത്രങ്ങള്‍ ആ സമയത്തു വന്നിരുന്നു)

വെറുതെ ആചാര്യന്‍ said...

ബോണ്‍സ് അരുളിച്ചെയ്തതു പോലെ ഞാനല്ല, കാപ്പിലാനു സ്ഥല ജല[വെള്ളം ;)] വിഭ്രാന്തി ആണ്, ആ പ്രിയക്കും അതുതെന്നെയെന്ന് തോന്നുന്നു! വരച്ചത് അനില്‍@ബ്ലോഗാണ്. ഇതിനു സമാനമായ ചിത്രങ്ങള്‍ വന്നത് അനിലിന്‍റെ അപരബ്ലോഗിലാണ്. ഇനി അതേതാ ആ ബ്ലോഗ് ? അതാണ് ക്വസ്റ്റ്യന്‍ - മത്സരം അങ്ങോട്ട്...

വേദ വ്യാസന്‍ said...

എന്ത് ദൈവമേ മത്സരം ഗതി മാറിയോഴുകുന്നോ

ശ്രീ said...

വരച്ചത് ആരായാലും ലോഗോ ഹിറ്റായല്ലോ. പിന്നെ, വരച്ചു തന്നയാള്‍ക്ക് സ്വയം വെളിപ്പെടുത്താന്‍ താല്പര്യമില്ലെങ്കില്‍ വേണ്ട എന്നു വച്ചാല്‍ പോരേ?
:)

ബഷീര്‍ വെള്ളറക്കാട്‌ / pb said...

ആരായാലും നന്നായിരിക്കുന്നു

ബഷീര്‍ വെള്ളറക്കാട്‌ / pb said...

ഇത് തയ്യാറാക്കിയ ആളെ കുറിച്ച് മുന്നെ ഏതോ ഒരു പോസ്റ്റിൽ പറഞ്ഞിരുന്നതല്ലേ. ! ഏതാണാ പോസ്റ്റ് ? ഒരു ലിങ്ക് തരൂ :)

smitha adharsh said...

aaru design cheythathaayaalum sangathi super !