ഇന്നലെ മീറ്റ് കഴിഞ്ഞ് അവസാന അതിഥിയേയും പറവൂരിലെത്തിച്ച് മടങ്ങിയത് അഞ്ചുമണി കഴിഞ്ഞ്. വീട്ടിലെത്തിയപ്പോള്‍ വൈദ്യുതി ഇല്ല, മാടക്കത്തറ ഫീഡര്‍ തകരാറായ കാരണം വിതരണം സാധാരണ ഗതിയിലാകാന്‍ സമയമെടുക്കുമെന്ന് വൈദ്യുതി ഓഫീസുകാര്‍, യാത്രാ ക്ഷീണം , എല്ലാം കൂടി ചേര്‍ത്ത് ഉറക്കത്തിലേക്ക്. വൈദ്യുതി മടങ്ങിവന്നത് ഇന്ന് രാവിലെ 11 മണിക്കുമാത്രം. അടിയന്തിരമായി പോസ്റ്റ് ചെയ്യാന്‍ ഹരീഷേല്‍പ്പിച്ച ചെറായ് മീറ്റ് ഗ്രൂപ്പ് ഫോട്ടോ, ഇതാ.
എല്ലാ പേരുകളും പറയുക പെട്ടന്ന് അസാദ്ധ്യം. മുന്‍ വരിയില്‍ ബാനറും കയ്യിലേന്തി സജീവേട്ടന്‍, അങ്കിള്‍, വെള്ളായനി വിജയന്‍, കേരളാ ഫാര്‍മര്‍, ഷംസ് ചേട്ടന്‍, ചിത്രകാരന്‍ തുടങ്ങിയവര്‍. ബാക്കി വിശദാംശങ്ങള്‍ താമസിയാതെ പോസ്റ്റ് ചെയ്യാം.
ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം.
റസല്യൂഷന്‍ കൂടിയ ചിത്രം ഈ ലിങ്കില്‍ നിന്നും ഡൌണ്‍ ലോഡ് ചെയ്യാം.
കൂടുതല്‍ ചിത്രങ്ങള്‍ക്കായി ഹരീഷിന്റെ പോസ്റ്റിലേക്ക് ഇതിലെ.
66 comments:
ഗ്രൂപ്പ് ഫോട്ടോ
നന്നായി......
വെയ്റ്റിംഗ് ഫൊർ ദ ഡീറ്റെയിത്സ്
മാഷെ..
ഈ ചിത്രം നിരാശപ്പെടുത്തി..കൂടുതല്‍ വലുതാക്കി ആളെ മനസ്സിലാക്കാന്‍ പറ്റുന്നില്ല. അതിന്റെ ഒര്‍ജിനല്‍ ബൈറ്റില്‍ പോസ്റ്റാമൊ..ആകെ കണ്ണില്‍ പിടിക്കുന്നത് സജ്ജീവണ്ണനെ മാത്രം..!
ഈ തിരക്കിനിടയിലും ക്ഷമയോടെ ഫോണ്‍ കോള്‍ അറ്റന്റു ചെയ്തതിന് നന്ദി മാഷെ..
ഒരു ചോദ്യം: ഈ ഫോട്ടോയില്‍ കാണുന്നവരെക്കാള്‍ കൂടുതല്‍ ഈ ഫോട്ടം പിടിക്കലുകാരായി പുറകില്‍ നില്‍പ്പില്ലേ..?
അനിലേ നന്ദി..ദേ സജ്ജീവേട്ടന്റെ തൊട്ടു പുറകിൽ ഞാനുണ്ട് (ചുവന്ന ഷർട്ട്)..
രണ്ട് കസേരകൾ ചേർത്തിട്ട് ഫോട്ടോ എടുക്കുമ്പോൾ മാത്രം ഇരിയ്ക്കാൻ റെഡി ആയി നിൽക്കുകയായിരുന്നു സജ്ജീവേട്ടൻ...അല്ലെങ്കിൽ ആ പൂഴി മണലിൽ താഴ്ന്നു പോകുമത്രേ...എന്നിട്ടു കുറേ താഴ്ന്നു പോയി...!
മറക്കാനാവാത്ത ഒരു ദിനം കൂടി ഓർമ്മകളിൽ !!!
കലക്കി, കലക്കിപ്പൊടിച്ചു !
ഇത്രോം വല്യ മീറ്റിന്റെ നടത്തിപ്പുകാര്‍ക്ക് അഭിനന്ദനങ്ങള്‍ !
ഒരിക്കല്‍ കൂടി കാണണം എന്ന ആഗ്രഹത്തില്‍..
ഇനിയും കണ്ട്മുട്ടാം എന്ന വിശ്വാസത്തില്‍..
കൊച്ച് കൊച്ച് സന്തോഷങ്ങള്‍ ഇനിയും സംഭവിക്കട്ടെ എന്ന പ്രാര്‍ത്ഥനയില്‍..
ചെറായി മീറ്റ് എന്നും മനസില്‍ കാണും.
സ്നേഹപൂര്‍വ്വം
അരുണ്‍, ദീപ, ഗോപന്‍.
ഞങ്ങളുടെ ചെറായി യാത്ര ഗോപന്‍ എഴുതി.പുതിയ ബ്ലോഗായതിനാല്‍ ചിന്തയില്‍ ലിസ്റ്റ് ചെയ്യ്തില്ല.സമയം കിട്ടുമ്പോള്‍ നോക്കണേ
http://vgkumar.blogspot.com/
ഏറ്റവും പുറകില്‍ നടുക്കു ഞാന്‍!
ഏടത്തും വലത്തും ക്രൂശിക്കപ്പെട്ടിരിക്കുന്നത് യഥാക്രമം നിരക്ഷരന്‍, നാട്ടുകാരന്‍!
പങ്കെടുക്കാന്‍ കഴിയാഞ്ഞതിന്റെ വിഷമം ഇന്നും മാറിയിട്ടില്ല.. ഈ ഫോട്ടോ കാണുമ്പോള്‍ സന്തോഷം തോന്നുന്നുണ്ടെങ്കിലും ഇതില്‍ ഞാനില്ലെല്ലോ എന്നാ വിഷമം ഇനിയുമുണ്ട്... അടുത്ത തവണ നോക്കണം..നന്ദി..
ഒരു ചോദ്യം:ഈ ഫോട്ടോയില്‍ കാണുന്നവരെക്കാള്‍ കൂടുതല്‍ ഈ ഫോട്ടം പിടിക്കലുകാരായി പുറകില്‍ നില്‍പ്പില്ലേ..?
കൂറച്ചു പേർ പടം പിടിക്കുന്നുണ്ടായിരുന്നു കുഞ്ഞാ...
കുഞ്ഞുങ്ങളിൽ ചിലർ അപ്പോഴും കളിക്കുകയായിരുന്നു....
പിന്നെ, മണി മൂന്നാകാറായതിന്റെ വെപ്രാളവും...
മീറ്റ് തീർക്കാൻ സമയമായിരുന്നു.
അനിൽ ഇത്ര പെട്ടെന്ന് ഈ പടം.. നന്ദി.
ചിത്രത്തിൽ എല്ലാവരുടേയും മുഖം ക്ലിയർ ആകുന്നില്ല.
എല്ലാ മുഖങ്ങളും ഒന്ന് പരിചയപ്പെടുത്തൂ... തൊടുപുഴ മീറ്റ് പോലെ.
ഇത്രവലിയൊരു മീറ്റിന് ഞാനില്ലാതെ പോയത് ഫാഗ്യായി.
ഞാനെന്റെ തല കണ്ടുപിടിച്ചു.
കുഞ്ഞന്‍ പറഞ്ഞതു വളരെ ശരി. ഒരു ഘട്ടത്തില്‍ ഫോട്ടോ പിടിക്കുന്നവരുടെ നേരേ തിരിഞ്ഞാലേ പടത്തിലാളുണ്ടാവൂ എന്ന നില വരെയെത്തി.
സംഭവം രസായിരുന്നൂട്ടോ.
ഗ്രൂപ് ചിത്രങ്ങള്‍ എടുത്തത് അപ്പുവും ഹരീഷും മാത്രം. ...ഈ ഫോട്ടോ എടുത്തത് ഹരീഷ്. മീറ്റില്‍ പങ്കെടുത്ത ഓരോരുത്തരുടെയും ക്ലോസ് അപ്പ് ചിത്രങ്ങള്‍ ഹരീഷിന്റെ പോസ്റ്റില്‍ ഉടന്‍ വരും.
ഏതാണ് ഏറ്റവും പുറകില്‍ കാണുന്ന മൂന്നു കൊടിക്കമ്പുകള്‍?
നന്നായി അനിൽ. നന്ദി ഈ ഗ്രൂപ്പ് ഫോട്ടോയ്ക്ക്
ഈ ഫോട്ടൊ എന്‍റെ കമ്പ്യൂട്ടറില്‍ മത്രം എന്താ ഓപ്പണ്‍ ആവാത്തെ.... ?
ചരിത്രത്തിന്റെ ഭാഗമാവാൻ ഭാഗ്യം ലഭിച്ച ചിത്രം!
:)
എല്ലാവരെയും പരിചയപ്പെടുത്തുന്ന ഫോട്ടോസ് ഒന്നും ഇല്ലേ?
ഈ ഗ്രൂപ്പ് ഫോട്ടോയ്ക്ക് നന്ദി മാഷേ
കഥയറിയാതെ ആട്ടം കാണാമെങ്കിൽ മുഖമറിയാതെ ഗ്രൂപ്പ് ഫോട്ടോയും കാണാം. :)
നന്ദി, ആശംസകൾ.
അനിലേട്ടാ , ഫോട്ടോ ഒന്നും കണ്ടിട്ട് അസൂയ സഹിക്കുന്നില്ല ...എന്തായാലും വറുത്ത കരിമീനിന്റെ ഫോട്ടോ ഇടരുതേ..
പിന്നെ മീറ്റാന്‍ കഴിയാത്തവര്‍ക്കും തന്നാലായത് ചെയ്യണം അല്ലോ "ചെറായി"യില്‍ നഷ്ടമായത്
നന്നായി, അഭിനന്ദനങ്ങള്‍
അനിൽജി യുടെ വീട്ടിൽ കറണ്ടില്ല.
കറണ്ടു വന്നതിനുശേഷം വലുതായി കാണാവുന്ന വിധത്തിലുള്ള ഫോട്ടോ ഇടുന്നതായിരിക്കും..
ആ ഫോട്ടോയിൽ സൂം ചെയ്താൽ ഓരോരുത്തരെയായി അടുത്ത് കാണാൻ സാധിക്കും.
എല്ലാവർക്കും ഒരിക്കൽക്കൂടി നന്ദിയോടെ..
അനിൽ ഇത്ര പെട്ടെന്ന് ഈ പടം !
നന്ദി.Lot of thanks for organizing ,one of the first & best event in the history of BULOGAM !!!
സമരം ചെയ്യും സമരം ചെയ്യും വഴകൊടനെ കാണാനില്ല ...
എവിടെ പ്പോയ് എവിടെ പ്പോയ് വഴകോടന്‍ എവിടെ പോയ്
:)
അനിലേട്ടാ നന്ദി ......
ഈ ഫോട്ടോയില്‍ എന്നെ കണ്ടു പിടിച്ചു തരുന്നവര്‍ക്ക് എന്റെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ(കളര്‍) സമ്മാനം.
പടം കലക്കി.
ബൂലോകത്തിന്റെ ഹൃദയബന്ധം വ്യക്തമാക്കുന്ന ആവേശത്തിന്റെ ചരിത്രരേഖ! പടമെടുത്ത ഹരീഷിനേയും ഷിബുവിനേയും കൂടി ഇന്‍സെര്‍ട്ട് ചെയ്ത് പുതുക്കി പ്രസിദ്ധീകരിച്ചാല്‍ കൂടുതല്‍ സന്തോഷകരമാകും.
(മറ്റാരെങ്കിലും ഒഴിഞ്ഞുപോയതായി ശ്രദ്ധയില്‍ പെട്ടാല്‍ അവരേയും.)
ഉറങ്ങാതെ...ഉണര്‍ന്നിരുന്ന് ഈ സന്തോഷത്തിനും
ചരിത്രത്തിനും നിമിത്തമായ സംഘാടകര്‍ക്ക്
അഭിമാനം പകരുന്ന ചിത്രം കൂടിയാണിത്.
എല്ലാ സംഘാടകര്‍ക്കും,
മീറ്റില്‍ പങ്കെടുക്കാനായി ലോകത്തിന്റെ പലഭാഗത്തുനിന്നുമായി ആവേശപൂര്‍വ്വം
ഓടിയെത്തിയ ആണ്‍പെണ്‍ബ്ലോഗര്‍മാര്‍ക്കും,ബ്ലോഗര്‍മാരുടെ കുട്ടികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ചിത്രകാരന്റെ
അഭിവാദ്യങ്ങള്‍!
സസ്നേഹം :)
കുഞ്ഞന്‍ ഭായ്,
റസല്യൂക്ഷന്‍ കൂടിയ ചിത്രം ലിങ്കിട്ടിട്ടുണ്ട്, അതില്‍ ഡൌണ്‍ലോഡ് ചെയ്യാം.
അനില്‍..പത്രത്തില്‍ കൊടുത്തില്ലായിരുന്നോ..?
നന്നായി..ആശംസകള്‍..
മീറ്റിന്റെ ഫോട്ടോ ഉള്ളെ ബ്ലോഗുകള്‍ ഒക്കെ ഓടി നടന്നു തപ്പുവാ ഞാന്‍ ചിന്തയില്‍.....
നല്ല വിഷമം...വരും എന്ന് 10 ദിവസം മുന്‍പ് വരെ മനസ്സില്‍ ഉറപ്പിചിരുന്നെയാ...
എന്തായാലും...ബൂലോകത്തിന്റെ കൂട്ടായ്മയുടെ ശക്തിയും ആഴവും വര്ധിപിച്ച ഈ മീറ്റിനു അപ്പുറത്തേക്ക് ഇനി എല്ലാവരും ചിന്തിച്ചു തുടങ്ങും എന്ന് കരുതുന്നു... ഈ കൂട്ടായ്മയെ...അതിന്റെ ശക്തിയെ , കാരുണ്യത്തിന്റെയും സാമൂഹിക സേവനത്തിന്റെയും പാതയിലേക്ക് നമുക്ക് വഴി തിരിച്ചു വിട്ടുകൂടെ...നിങ്ങളൊക്കെ തന്നെ മുന്കയ്യേടുക്കണം... ഞങ്ങളൊക്കെ ഉണ്ടാവും കൂടെ....
ഒരു ചെറിയ മെഴുകുതിരിയെന്കിലും കത്തിക്കാം നമുക്ക്...ഈ ഇരുട്ടില്‍
പ്രവാസിയായതിന്റെ മറ്റൊരു നഷ്ടം.
സംഘാടകര്‍ക്ക് അഭിനന്ദനങ്ങള്‍.
അനിലേട്ടാ ഈ ചിത്രത്തിനു നന്ദി.
വലത്തേ അറ്റത്ത് സൂര്യന്‍ ഉദിക്കുന്ന പോലെ ഒരു തിളക്കം..അത് ഞാന്‍,സോറി എന്റെ കഷണ്ടി
മലയാള ബ്ലോഗിന്റെ വികാസ പരിണാമ ചരിത്രത്തിലെ പ്രധാന രേഖയായി ഈ ചിത്രം കാലാതിവര്‍ത്തിയായി നിലനില്‍ക്കും.അതിനാല്‍ എല്ലാവരേയും ടാഗ് ചെയ്യുമെല്ലോ,അനില്‍.
അനില്‍ പടം കണ്ടു.
കണ്ടു കൊണ്ടെ ഇരിക്കുന്നു
മലയാളിക്ക് പകരം മലയാളി മാത്രം
സൌഹൃതത്തിന്റെ സൂത്രവാക്യം പോലെ ഈ ചിത്രം മനസ്സിന്റെ ഭിത്തിയില്‍ ആലേഖനം ചെയ്യുന്നു
ഒരിക്കല്‍ കൂടി സംഘാടകര്‍ക്ക് അഭിവാദ്യങ്ങള്‍
ലിങ്കിൽ പോയി നന്നായി കണ്ടു.സന്തോഷം....
ചെറായിയിൽ വിരിഞ്ഞ മുല്ലമലരുകൾ ബൂലോകത്തിൽ എന്നുമെന്നും സ്നേഹത്തിന്റെ നറുമണം വീശട്ടെ എന്നാശംസിക്കുന്നു.
നിരക്ഷരന്‍ ചേട്ടനും പോങ്ങുമ്മൂടന്‍ ചേട്ടനും ഇടയിലായി ഒരു ദരിദ്രവാസി കിഴക്കോട്ടു നോക്കി നിക്കുന്ന കണ്ടില്ലേ... അതാണ് ഞാന്‍ !!!
മീറ്റിനും മീറ്റ് പോസ്‌റ്റിനും ആശംസകള്‍........
സമാധാനമായിരിക്കുക.
എല്ലാവരുടെയും സിങ്കിള്‍ ഫോട്ടോ ഹരീഷ് പോസ്‌റ്റ് ചെയ്യും (കഴിഞ്ഞ മീറ്റിന്റേതുപോലെ) എന്നുതന്നെയാണ് ഞാന്‍ കരുതുന്നത്.
ട്രാക്കിങ്ങ്..
വായിക്കാനും കാണാനും പിന്നെ വരാം. ആശുപത്രി ഡ്യൂട്ടി ഉണ്ട്.
ഓരോന്നോരോന്നോരോന്നോരോന്നൊന്നങ്ങനെ വരട്ടെ...
അനിലെ,
മെഗാഹിറ്റ് കൂട്ടായ്മയുടെ സൂത്രധാരന്‍മാരില്‍ ഒരാളായ താങ്കള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.....
നന്ദി ഇപ്പോഴാ ചിത്രം ഓപ്പണ്‍ ആയത്...മലയാളം ബ്ളോഗ്ഗ് ചരിത്രത്തിലേക്ക് ഒരേടുകൂടി...
വളരെ നന്ദി മാഷേ...
വളരെ നന്ദി മാഷേ...
അടിപൊളി.
ഹൈ റെസല്യൂഷന്‍ പടം അടിപൊളി!
ചെറായിയിലെ കാറ്റ് ഇപ്പോഴും മനസ്സില്‍ ഓളം തള്ളുന്നു!
എല്ലാരേം കണ്ടു. എല്ലാരേം തിരിച്ചറിഞ്ഞില്ല.. :)
കണ്ണനുണ്ണി പറഞ്ഞ കാര്യം വളരെ കാര്യമായി ആലോചിക്കേണ്ടതു തന്നെയാണ്.
ബൂലോക കാരുണ്യം എന്ന ഒരു കൂട്ടായ്മ ഇപ്പോള്‍ നിലവില്‍ ഉണ്ട് കണ്ണനുണ്ണീ. അതിന്റെ സാരധികളുമായി സംസാരീച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ ശ്രമം നടത്താവുന്നതാണ്. കണ്ണനുണ്ണി തന്നെ തുടങ്ങിവെച്ചോളൂ ചര്‍ച്ചകള്‍... ഒരു ചെറിയ തിരി കത്തിക്കാന്‍ ഞാനുമുണ്ടാകും കൂടെ.
ഇങ്ങനെ ഒരു മീറ്റ് നടത്തിയ എല്ലാ നടത്തിപ്പുകാർക്കും അഭിനന്ദനങ്ങൾ!
ഈ മീറ്റിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും നന്ദി, വളരട്ടെ നമ്മുടെ ഈ സ്നേഹം, ഒരൊറ്റ കുടുംബമായി സ്നേഹവും സന്തോഷവും എന്നും കളിയാടുന്ന ഒരു തറവാടായി, ഒരിക്കല്‍ കൂടി ആശംസകള്‍
(അടുത്ത മീറ്റിനു ഉറപ്പായും വന്നിരിക്കും, ഇത് സത്യം, സത്യം സത്യം)
അനില്‍ ജീ ... ഗുഡ് .. ഗുഡ്... :)
വിശദമായ പോസ്റ്റുമായി മറ്റുള്ളവര്‍ വരുന്നവരെ ഒരു ഇടക്കാലാശ്വാസമെന്ന നിലയില്‍ ഇട്ട പോസ്റ്റാണിത്.
ഇതുവഴി വന്ന ഏവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.
മീറ്റിന്റെ വിവരങ്ങള്‍ എത്തിച്ചു തന്നതിന് വളരെ അധികം നന്ദി
മീറ്റില്‍ പങ്കെടുത്തവര്‍ക്കും പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കും ...അഭിനന്ദനങ്ങള്‍.
സംഘാടകര്‍ക്ക് പ്രത്യേക അഭിനന്ദനങ്ങള്‍.
പ്രിയപ്പെട്ട ചെറായി കൂട്ടുകാരെ,
ഒരു അഭ്യര്ഥന.
കയ്യില് ക്യാമറ കരുതിയിരുന്നെങ്കിലും, ആ തിരക്കില് ഒരു പടം പോലും എടുക്കാനാവാതെ പോയ കക്ഷിയാണ് ഞാന്.
ഓരോ ബ്ലോഗറും തന്റെ ചിത്രവും പിടിച്ചു നില്ക്കുന്ന ഒരു പടം എടുക്കണമെന്നുണ്ടായിരുന്നു. വരയ്ക്കുന്ന വീഡിയോയും കിട്ടിയിരുന്നെങ്കില് എന്നുമുണ്ട്.
ഹെന്താപ്പൊ ചെയ്യ്യ.
ഹന്ത ഭാഗ്യം ജനാനാം !:(
അതുകൊണ്ട്....
ക്യാരിക്കേച്ചര് വരച്ചുതന്നവര് അതിന്റെ ഒരു ക്ലിയര് സ്കാന്ഡ് കോപ്പിയൊ, അതിന്റെ ഒരു ഡിജിറ്റല് പടമൊ, പറ്റുമെങ്കില് അതും കയ്യിലേന്തിനില്ക്കുന്ന ഒരു ചിത്രമൊ ദയവായി ഉടന് ഒന്നെനിക്കയച്ചു തരുമൊ ?
ഞാന് ഇത്തരം ചിത്രങ്ങള് സൂക്ഷിക്കുന്നുണ്ട്. പടം അവിടെ വെച്ച് എടുക്കാനാവുമായിരുന്നില്ല എന്നത് എല്ലാവര്ക്കും അറിയാമല്ലൊ.
അതുകൊണ്ടാണീ അഭ്യ..... :)
ദയവായി ഇതിനെ നിസ്സാരമായി തള്ളിക്കളയാതിരിയ്ക്കണേ :)
അയയ്ക്കേണ്ടത്:
sajjive@gmail.com
അല്ലെങ്കില്
Sajjive Balakrishnan,
D-81, Income Tax Quarters,
Panampilly Nagar,
Kochi-682036
Mob: 94477-04693
കുറേ കാലമായി ഈ വഴി വന്നിട്ട്.ഇതൊന്നും അറിഞ്ഞില്ല :(
അനിലേട്ടാ ഞാന്‍ അടിച്ചുമാറ്റി :)
ഫോട്ടോ ഞാൻ അദ്യമേ കണ്ടിരുന്നു അനിൽ. കമന്റിടാൻ വിട്ടുപോയി. ഇപ്പോൾ മറ്റു പോസ്റ്റുകൾ വായിക്കുന്ന തിരക്കിലാ..വായിക്കാൻ കുറച്ചൊന്നുമല്ലല്ലോ ഉള്ളത്...:) :)
ഇതൊക്കെ വായിച്ചിട്ടങ്ങു വിഷമം തോന്നുന്നു ഒന്നു വരാന്‍ പറ്റീല്ലല്ലോന്നോര്‍ത്ത്. അന്ന് അടുത്ത ആള്‍ക്കാരുടെ കല്യാണം, പിന്നെ വേറേയും ചില കാര്യങ്ങള്‍. മീറ്റ് വാര്‍ത്തകള്‍ വായിച്ചാല്‍ വിഷമം വരും എന്നോര്‍ത്ത് കുറേ പിടിച്ചു നിന്നതാ. പിന്നെ വായിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ഇതിന്റെ സംഘാടകര്‍ക്കെല്ലാം ഒരു കൂപ്പു കൈ. വലിയൊരു കൈയ്യടിയും.
അടിപൊളി,, ഈകൂട്ടായ്മ എന്നും നിലനില്‍ക്കട്ടെ...എനിക്ക് അസൂയ മൂത്തിരിക്കുകയാ..അയലോക്കത്ത് ഇതൊക്കെ നടക്കൂമ്പോ ഞാനീ മരുഭൂമിയിലാ..
വരാൻ പറ്റിയില്ല.വിഷമം ഉണ്ട്.
വരാൻ കഴിഞ്ഞില്ലെങ്കിലും മീറ്റു നടന്നതിൽ സന്തോഷം!
ഇത്തിരി തടിയുണ്ടായതു നന്നായി. അതോണ്ട് ചെറിയ ഫോട്ടോ ആണെങ്കിലും എന്നെ കാണാന്‍ പറ്റുന്നുണ്ട്.
അനില്‍ ഭായ് ,നന്ദി ..ഫോട്ടോ എടുത്തിട്ടുണ്ട്..
ഈ ചിത്രം സൂക്ഷിച്ച് വെക്കാം.. നന്ദി :)
നൊസ്റ്റാൾജിയ ഉണർത്തുന്ന ബൂലോഗസംഗമ വാർഷിക ചിന്തകൾ !
Post a Comment