വിദഗ്ധ ഡൊക്ടര്‍മ്മാരുടെ അഭാവമാണ് കേരളത്തിലെ ആരോഗ്യമേഖല നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന്. സാധാരണക്കാരായ ജനങ്ങള്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആരോഗ്യ രംഗമാണ് പരാമര്‍ശവിഷയം. അതില്‍ തന്നെ സര്‍ജറി തൂടങ്ങിയ വിദഗ്ധ മേഖലകളില്‍ സ്ഥിതി പരിതാപകരമാണ്. ഇതിനു പരിഹാരം കാണാനുള്ള ചില പദ്ധതികള്‍ക്ക് കേന്ദ്ര ഗവണ്മെന്റ്റ് വഴിമരുന്നിട്ടിരിക്കുന്നു.
കേരളത്തിലെ നാടക രംഗം നാശോന്മുഖമാവാന് തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. അതിന്റെ പകര്‍ച്ചയെന്നൊണം സിനിമ രംഗവും പ്രതിസന്ധിയിലാണ്. ഈ രണ്ട് രംഗത്തും തൊഴില്‍ നഷ്ടപ്പെട്ട അനേകര്‍ പട്ടിണികിടന്ന് അവശകലാകാരന്മാരെന്ന പട്ടം കൈപ്പറ്റിയിരിക്കുന്നു.
ഈ രണ്ടു പ്രശ്നങ്ങള്‍ക്കും ഒറ്റയടിക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ മുന്‍ കൈ എടുക്കണമെന്ന് ഈ പോസ്റ്റിലൂടെ ഞാന്‍ നിര്‍ദ്ദേശിക്കുകയാണ്. നാടക സിനിമാ രംഗങ്ങളില്‍ സങ്കീര്‍ണ്ണ ന്യൂറോ സര്‍ജറി ചെയ്ത് പരിചയമുള്ള നടന്മാര്ക്ക് ന്യൂറൊ സര്ജന് പദം അനുവദിക്കുകയും അവരെ ഉടനടി ഒഴിവുള്ള തസ്തികകളില്‍ നിയമിക്കുകയും ചെയ്യേണ്ടതാണ്. ബ്രയിന്‍ ട്യൂമര്‍ തുടങ്ങിയ മാരക രോഗങ്ങള്‍ സിനിമയിലും നാടകത്തിലും ഒരുകാലത്ത് നിറഞ്ഞാടിയിരുന്നതിനാല്‍ ആളുകള്‍ക്ക് ക്ഷാമമുണ്ടാവാനിടയില്ല. കേരളത്തിലെ പൊതുജനാരോഗ്യ രംഗവും തൊഴില്‍ രംഗവും ഉദ്ധരിക്കാന്‍ സര്‍ക്കാരിനി ഒട്ടും അമാന്തിക്കരുത്.
ഇക്കാര്യത്തില്‍ എന്തെങ്കിലും കൂടുതല്‍ സംശയം സര്‍ക്കാരിനുണ്ടെങ്കില്‍ കേന്ദ്ര പ്രതിരോധ മന്ത്രി അന്തോണിച്ചനുമായി ബന്ധപ്പെട്ടാല്‍ മതിയാവുന്നതാണ്. വേണമെങ്കില്‍ ലഫ്റ്റനന്റ് കേണല്‍ മോഹന്‍ലാലിനെയും വിളിക്കാം
7/11/2009
Subscribe to:
Post Comments (Atom)
39 comments:
ന്യൂറോ സര്ജനാവാം.
തേങ്ങ എന്റെ വക.
ഓ, അങ്ങനെ. ഇപ്പോ പിടികിട്ടി.
നന്നായി ചിരിപ്പിച്ചു ഈ പോസ്റ്റ്. കടുത്ത മോഹന്‍ലാല്‍ ആരാധകനാണ് ഞാന്‍ എന്നാലും മമ്മൂട്ടി പട്ടാള വേഷങ്ങള്‍ കൂടുതല്‍ മെച്ചമായി ചെയ്യുമെന്ന് വിശ്വസിക്കുന്നു. മോഹന്‍ലാലിനു ഈ പദവി കൊടുത്തുവെന്ന് കരുതി പട്ടാളത്തോടുള്ള കാഴ്ചപ്പാട് മലയാളികളുടെ മാറുമെന്നു തോന്നുന്നില്ല. ഏറ്റവും കൂടുതല്‍ തൊഴിലന്വേഷകരുള്ള കേരളത്തില്‍ നിന്ന് മാതൃരാജ്യ സ്നേഹം കൊണ്ടാണ് കൈക്കൂലി കൊടുത്തും പട്ടാളത്തില്‍ ആളുകള്‍ ചേരുന്നതെന്ന് കരുതുന്നില്ല. നല്ല ശമ്പളം, പിരിഞ്ഞുപോരുമ്പോള്‍ പണം മരണം വരെ കുപ്പി, പെന്ഷന്, കാന്റീന് സൗകര്യം മരിച്ചാല്‍ പോലും കുടുംബം വഴിയാധാരം ആവില്ല ഇതാണ് ഭൂരിപക്ഷം ആളുകളും പട്ടാളം തെരഞ്ഞെടുക്കാന്‍ കാരണം. അപ്പനും പേരപ്പന്മാരും കുടുംബത്ത് (അപ്പന്റെ കുടുംബത്ത്) പട്ടാളക്കാരുടെ ആധിപത്യവും ഉള്ള പരിചയം വെച്ചുപറഞ്ഞതാണ്. മോഹന്‍ലാലിനു ആ പദവി കൊടുത്തതില്‍ പരാതിയില്ല. പക്ഷെ താരമൂല്യമല്ലേ ആ പദവിയ്ക്ക് കൂടുതല്‍ കാരണമായതെന്ന സംശയമുണ്ട്.
ഇങ്ങനെ എഞ്ചിനീയര്‍,ഡോക്ടര്‍ വേഷങ്ങള്‍ ചെയ്ത നടന്മാരെ തീര്‍ച്ചയായും അതാതു ജോലികളില്‍ പ്രവേശിപ്പിക്കണം. :):)
തീർച്ചയായും പരിഗണിക്കാവുന്ന കാര്യമാണ്..
അനിലെ,
ചില നിബന്ധനകള്‍ക്ക് വഴങ്ങി ടെറിട്ടോറിയല്‍ ആര്‍മിയില്‍ സേവനം അനുഷ്ടിക്കാന്‍ എല്ലാവര്ക്കും അവസരം ഉണ്ട്. മോഹന്‍ലാല്‍ സിനിമയില്‍ പട്ടാള വേഷം കെട്ടി എന്നതു കൊണ്ട് മാത്രമല്ല സൈനിക സേവനത്തിനു തിരഞ്ഞെടുക്കപ്പെടാന്‍ കാരണം...
:)
പിന്നെ എന്തൊക്കെയാ
വേറെ കാരണങ്ങള്‍ ?
ചാണക്യനോടാണ് ചോദ്യം..
hAnLLaLaTh,
ഇന്‍ഡ്യന്‍ പൌരനായിരിക്കണം
ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരിക്കാന്‍ പാടില്ല
സൈനിക സേവനത്തിനുള്ള ആരോഗ്യം ഉണ്ടായിരിക്കണം
ബിരുദധാരിയായിരിക്കണം
മുന്‍ ക്രിക്കറ്റ് താരം കപില്‍ ദേവ് ടെറിട്ടോറിയല്‍ ആര്‍മ്മിയിലെ അംഗമാണ്. ബോളിവുഡ് നടന് നാനാ പടേക്കറുടെ അപേക്ഷ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ്.
ഹഹ...ഹാ..അത് നന്നായി അനിൽ...
ഇനി മുതൽ ജോലി കിട്ടാൻ, അതത് തൊഴിൽ എത്ര സിനിമയിൽ അഭിനയിച്ച എക്സ്പീരിയൻസുണ്ട് എന്ന ചോദ്യമെങ്ങാനും വരോ?
"...മോഹന്‍ലാല്‍ സിനിമയില്‍ പട്ടാള വേഷം കെട്ടി എന്നതു കൊണ്ട് മാത്രമല്ല സൈനിക സേവനത്തിനു തിരഞ്ഞെടുക്കപ്പെടാന്‍ കാരണം..."
ഇതിനാ ഞാന്‍ വിശദീകരണം
ചോദിച്ചെ.. :)
hAnLLaLaTh,
ടെറിട്ടോറിയല്‍ ആര്മ്മിയില് ചേരാനുള്ള യോഗ്യതകള്‍ എന്താണെന്ന് പറഞ്ഞല്ലോ. അതൊക്കെ മോഹന്‍ലാലിനു ഉണ്ടായിരിക്കും. അതാ പുള്ളിക്കാരന് അവസരം കിട്ടിയത്. hAnLLaLaTh നും ശ്രമിക്കാവുന്നതേയുള്ളൂ.:):)
........!!
ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഞാനും ഒരംഗമാണേ...
ആരും സംശയിക്കേണ്ട... സംശയം ചോദിക്കുകയും വേണ്ട...
hAnLLaLaTh,
ചേട്ടാ..
ഒരു പാട് കാരണങ്ങള്‍ ഉണ്ട് ലാലേട്ടന് ആ പോസ്റ്റ് കിട്ടാന്‍... കീര്‍ത്തി ചക്ര, കുരുക്ഷേത്ര തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചതിനു ശേഷം അങ്ങേര് എഴുതിയ ലേഖനങ്ങള്‍ (ചിലത് മാതൃഭൂമി യാത്രയിലും, മനോരമയും പബ്ലിഷ് ചെയ്തിട്ടുണ്ട്, ഒരു ഉദാഹരണം ) പട്ടാളക്കാരെ ഒരുപാടു പ്രകീര്‍ത്തിച്ചിട്ടുണ്ട്, മേജര്‍ രവിയുടെയ് വാക്കുകളില്‍ സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് അങ്ങേര് ശെരിക്കും ഒരു പട്ടാളക്കാരനെ പോലെ തന്നെയാണ് ജീവിച്ചത്.. ക്യാമ്പ് പരേഡ്കളില്‍ സമയത്ത് എത്തി ചേര്‍ന്ന്.. അവരോടൊത്ത് ബരകുകളില് ഭക്ഷണം കഴിച്ച്... ... പിന്നേ ലാലേട്ടന്റെ നല്ല ഇമേജ്...(2000 മദര്‍ തെരേസ അവാര്‍ഡ്, വേറെ ഒന്ന് കൂട്ടേണ്ട)... അതേയ് അങ്ങേരുടെ പ്രശക്തി ഉപയോഗിക്കാന്‍ തന്നെയാണ് ആര്‍മിയുടെ തീരുമാനം...
ഹ..ഹ.. അതു കലക്കി...
ഹി ഹി ഹി ഹി ഹീ...
nalla suggestion!
കൊള്ളാം.....
45 വയസുകഴിഞ്ഞവര്‍ക്കു ടെറിട്ടോറിയല്‍ ആര്‍മിയില്‍ ചേരാന്‍ പറ്റുമോ?
ന്യൂറോ സർജന്മാരാവാൻ അത്രയും തന്നെ പണി ഇനിയുള്ള കാലത്തു വേണ്ടിവരുമെന്നു തോന്നുന്നില്ല.കാശുണ്ടായാൽ ഏതു തരത്തിൽ പെട്ട അപ്പോത്തിക്കിരിയും ആകാമല്ലൊ.നാടകത്തിലോ സിൽമയിലോ അഭിനയിച്ച സ്മഗ്ലിങ്ങ് രാജാക്കന്മാർക്ക് അതാവാനുള്ള അവസരം ഒരുക്കിക്കൊടുക്കപ്പെടുമോ എന്നതാണ് അന്വേഷിക്കേണ്ടത്.
എന്തായാലും കുറച്ചുദിവസത്തിനു ശേഷം ഞാൻ വന്നപ്പോഴേക്കും അനിൽ വലിയ തമാശക്കാരനായിപ്പോയെന്നു തോന്നുന്നു:)
അനില്‍ നല്ലൊരു പോസ്റ്റ് ..അതും കഴിഞ്ഞ് ആന്റണി മന്ത്രി പറഞ്ഞതു കേട്ടില്ലേ...” യുവാക്കളെ പട്ടാളത്തിലേയ്ക്ക് ആഘര്ഷിക്കനാണത്രേ..” എന്നെങ്കിലും ചുമലില്‍ നീലമഷി കൊണ്ട് സീലടിച്ച് , S.S.L.C ബുക്കും നെഞ്ചത്തടക്കി ശാരീരികത ക്ഷമത തെളിയിക്കാന്‍ കൂട്ടയോട്ടം നടത്തുന്ന ഉദ്ദ്യോഗാര്ത്ഥികളെ ഈ മന്ത്രി പുംഗവന് എന്നെങ്കിലും ഒന്നു കണ്ടിരുന്നെങ്കില്‍..
അന്തോണിച്ചന്റെ കാര്യമാണ് പരിതാപകരം....
ഹ ഹ. കൊള്ളാം
ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണൽ ആണെങ്കിലും ആ ശംബളം ഒന്നും കിട്ടില്ല എന്നണ് പറയുന്നത്. പിന്നെ സേനയിലേയ്ക്ക് കൂടുതൽ ആളുകളെ ആകർഷിക്കാൻ അല്ലെ ഇതെല്ലാം. എന്തായലും ശരിക്കും ചിരിപ്പിച്ചു അനിലേട്ടന്റെ ഈ പോസ്റ്റ്.
എഴുത്തുകാരി,
തേങ്ങക്കു നന്ദി.
സംഗതി പിടികിട്ടിയല്ലോ, സമാധാനം.
:)
ഇതുവഴിവരികയും അഭിപ്രായം പറയുകയും ചെയ്ത
ദീപക് രാജ്,
വീ.കെ,
ചാണക്യന്,
hAnLLaLaTh,
OAB,
സമാന്തരന്‍,
Whiz,
ബിന്ദു.കെ.പി,
ഹരീഷ് തൊടുപുഴ,
നാസ്,
ramaniga,
കുമാരന്,
വികടശിരോമണി,
Nachiketh,
ശിവ,
ജോ,
ശ്രീ,
മണികണ്ഠന്,
എല്ലാവര്ക്കും നന്ദി.
ചാണക്യന്റെ കമന്റ് കാരണം ടെറിട്ടോറിയല്‍ ആര്‍മിയെപ്പറ്റി കൂടുതല്‍ നോക്കാനായി. സമാന്തരന്‍ അതില്‍ അംഗമാണെങ്കില്‍ ഈ വിഷയത്തില്‍ ഒരു പോസ്റ്റ് പ്രതീക്ഷിക്കുകയാണ്. സത്യത്തില്‍ ഇതിന്റെ വിശദാംശങ്ങള്‍ അറിയാതെ, പൊടുന്നനെ ഉണ്ടായ പ്രതികരണം മാത്രമാണിത്.
:)
ഏതായാലും പട്ടാളത്തില്‍ ആളെക്കൂട്ടാന്‍ ഇതുപോലെയുള്ള ചെപ്പടി വിദ്യകള്‍ പ്രയോഗിക്കുന്നതിനോട് യോജിപ്പില്ലെന്നും കൂട്ടിച്ചേര്‍ക്കട്ടെ. വളരെ ബഹുമാനത്തോടെ ഞാന്‍ നോക്കിക്കാണുന്ന ഒരു പദവിയാണ് പട്ടാളക്കാരന് മുതല്‍ മേല്പ്പോട്ട്. ഉള്ള അണ്ടനടകോടന്മാര്ക്ക് കൊടുത്ത് അതിന്റെ വിലയും മാന്യതയും കളയുന്നത് നിര്‍ത്തുന്നതാണ് നന്നാവുക.
അത് ശരി,അപ്പൊ അങ്ങനെയാ കാര്യങ്ങള്‍..
നല്ല നര്‍മ്മബോധം :)
നന്നായി.ഈ വിഷയത്തില്‍ ഇന്നത്തെ മാധ്യമത്തിലും ഇതു പോലെ ഒരു ലേഖനം ഉണ്ടായിരുന്നു.മമ്മൂട്ടിയെ സി.ബി.ഐ ഡയറക്റ്ററാക്കണമെന്നാവശ്യപ്പെട്ട ഒരു ബ്ലോഗ് പോസ്റ്റിനെപ്പറ്റി പറഞ്ഞു കൊണ്ടാണ് അത് തുടങ്ങുന്നത്.ആ ബ്ലോഗ് കണ്ടില്ല.
vrajesh,
aa blog berleede aanu...
ഒരു സിനിമ നടന് ആയി എന്ന കാരണത്താല്‍ ലാലിന് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ചേരാന്‍ പാടില്ല എന്നില്ലല്ലോ .. ഇതിത്ര വിവാദം ആക്കേണ്ട ആവശ്യം എന്ത് ? മാത്രമല്ല വേറെ മേഖലയില്‍ വര്‍ക്ക് ചെയ്യുന്നവര്‍ക്കും സൈന്യത്തെ സേവിക്കാം എന്ന് പലര്‍ക്കും ഇപ്പോഴാണ് വ്യക്തമായത് .. അതിനാല്‍ ഇത് പോസിറ്റീവ് ആയ നല്ലൊരു പ്രചാരണം തന്നെയാണ് ...
നെഗറ്റീവ് മാത്രം കണ്ടെത്താതെ പോസിറ്റീവ് ആയ കാര്യങ്ങള്‍ കൂടി ഇതില്‍ ഉണ്ടെന്നു ദയവായി മനസ്സിലാക്കൂ , ഇതിനു മുന്‍പ് ടെറിട്ടോറിയല്‍ ആര്‍മിയെ പറ്റിയും അതില്‍ ചേരുന്ന രീതിയെ പറ്റിയും മലയാളികള്‍ എത്ര പേര്‍ക്ക് അറിയാമായിരുന്നു ...?
എന്തിനും കുറ്റം കണ്ടെത്തുക എന്നത് മലയാളികളുടെ ഒരു ദുശ്ശീലം ആണ് ,ഏതു കാര്യവും രാഷ്ട്രീയമായ കണ്ണിലൂടെ മാത്രം കാണാന്‍ ശ്രമിക്കുന്ന , മുച്ചൂടും രാഷ്ട്രീയ അന്ധത ബാധിച്ച ഒരു ജന സമൂഹത്തില്‍ നിന്ന് മറ്റെന്തു പ്രതീക്ഷിക്കാന്‍ ..?
nannaayirkuunu. adutha varsham ithu mamootikkavum kituka. athaanallo leezhvazhakkam........
smitha adharsh,
മാണിക്യം ചേച്ചി,
vrajesh,
faisal kondotti,
Dr.Jishnu,
സന്ദര്‍ശനങ്ങള്‍ക്ക് നന്ദി.
ഫൈസല്‍,
ലാല്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ചേര്‍ന്നത് നല്ല കാര്യം. അതിന് മാധ്യമങ്ങളും അധികാരികളും നല്കുന്ന പ്രചാരണ രീതികള്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയെന്നു വരും. ആര് എന്തു ചെയ്താലും പുകഴ്ത്താന്‍ മാത്രമല്ലല്ലോ നമ്മളൊക്കെ ഇവിടെ ഇരിക്കുന്നത്, എനിക്ക് യോജിക്കാനാവാത്തത് പറയാനാണ് ഞാനിവിടെ ഇരിക്കുന്നത്.
പിന്നെ രാഷ്ട്രീയം,
ഈ പോസ്റ്റിലെവിടെയെങ്കിലും അത്തരമൊരു പരാമര്‍ശമുള്ളതായി തോന്നുന്നില്ല, കാരണം അത്തരമൊരു മാനം ഈ വിഷയത്തിനുണ്ടെന്ന് തോന്നുന്നില്ല.
മിലിറ്ററി (ടെറിറ്റോറിയലായാലും മറ്റേതായാലും)യില്‍ സിനിമാക്കളി നന്നല്ല.അവിടേയും 'ഫാന്‍സു'കളനുസരിച്ച് കാര്യങ്ങള്‍ നീങ്ങിയാല്‍ എന്താകും സ്ഥിതി ..?.
അനില്‍ നല്ല പോസ്റ്റ് . വേറെയും ചില കാരണങ്ങള്‍ ഇതിനു പിന്നിലുണ്ട്. ഒരു പോസ്റ്റ് ഇടണമെന്ന് വിചാരിക്കുന്നു.
ഞാന്‍ ജോലിചെയ്യുന്ന റെയില്‍വേയില്‍,ധാരാളം ടെറിട്ടോറിയല്‍ ആര്മിക്കാരുണ്ട്.ചില സൌകരങ്ങളും ,നേട്ടങ്ങളുമൊക്കെയുണ്ട്.(ഇന്‍ക്രിമെന്റ്,ക്വാര്ട്ടെഴ്സിനു പ്രയോറിട്ടി,ട്രാന്‍സ്ഫറിനു പ്രയോറിട്ടി അങ്ങനെ...)
പക്ഷേ ഇവരെ ഉപയോഗിക്കുന്നത്.ഒരുസമരം വന്നാല്‍ സമാന്തരമായി വിന്യസിക്കാനാണ്.ഉദ:പൈലറ്റു സമരത്തിലാണങ്കില്,ടെറിടോറിയലുകാരായ,പൈലറ്റ്,അസി:പൈലറ്റ് ,ഇവരെകൊണ്ട് വണ്ടിയോടിക്കും ,സാങ്കേതിക വിവരം മതി.സേഫ്റ്റി റൂളെല്ലാം കടലുകടക്കും .മറ്റെല്ലാ കാറ്റഗറിയുടെ കാര്യവും ,ഇതുപോലെയാണ്.കേരളത്തില്‍ പലപ്രാവശ്യവും ഇവരുടെ സേവനമുണ്ടായിട്ടുണ്ട്.മോഹന്‍ലാലിന്റെ കാര്യത്തില്‍ കമന്റാന്‍ തോന്നാത്തത്,ദേശിയബോധം കൊള്ളാമെങ്കിലും ,മാനസ്സികരോഗത്തോളമായാല് എന്താപറയേണ്ടത്.മാനസ്സികമായും ,ശാരീരികമായും സൈനീകവല്ക്കരിച്ചുകൊണ്ടാണ്-എല്ലാഭരണകൂടവും സ്വയം ന്യായം കണ്ടെത്തുന്നത്.എല്ലാപ്രതിസന്ധികളിലും വാര്ഹിസ്റ്റീരിയ പ്രയോഗിക്കുന്നത് കണ്ടുകൊണ്ടിരിക്കയാണ്.സൈനികചിലവുകൂട്ടി രാജ്യത്തെ രക്ഷിക്കുകയും ,കാര്ഷികപ്രതിസന്ധികളാല് കര്‍ഷകര്‍ ജീവനൊടുക്കുകയും ചെയ്യുന്നത്.ഇവിടെയാണല്ലോ..?
അനില്‍ജി ,
താങ്കള്‍ക്കു യോജിക്കാനാവാത്തത് പറയാന്‍ തന്നെയാവണം താങ്കള്‍ ഇരിക്കേണ്ടത് അതില്‍ തെറ്റില്ല ..... താങ്കള്‍ പറയുന്നതിലെ യോജിക്കാനാവാത്തത് ചൂണ്ടിക്കാണിക്കാന്‍ വേണ്ടി കൂടി ആകുമല്ലോ കമന്റ് ബോക്സ് തുറന്നിട്ടത് ... പോസ്റ്റിനെ പുകഴ്ത്താന്‍ മാത്രമല്ലല്ലോ നമ്മളൊക്കെ ഇവിടെ ഇരിക്കുന്നത്...അതിനാല്‍ ഞാന്‍ എന്റെ വിയോജിപ്പ് പറഞ്ഞൂ എന്നെ ഉള്ളൂ
പിന്നെ കക്ഷി രാഷ്ട്രീയം അന്തര്‍ലീനം ആവാത്ത പോസ്റ്റ് എല്ലായിടത്തും പൊതുവേ വിരളം.. ഏതായാലും ഈ പോസ്റ്റില്‍ അതില്ല എന്ന് അറിഞ്ഞതില്‍ വളരെ സന്തോഷം
ഞാന്‍ ഇത്രേ ചോദിച്ചുള്ളൂ ...
ടെറിട്ടോറിയല്‍ ആര്‍മി പോലുള്ള സന്നദ്ധ പ്രവര്‍ത്തന മേഖലയില്‍ ഒരു സിനിമാ നടന് പ്രവര്‍ത്തിക്കാന്‍ പാടില്ലേ ..? അതിനു സൈന്യം നിഷ്കര്‍ഷിച്ചിട്ടുള്ള ബേസിക് ക്വളിഫികേഷന് ലാലിന് ഇല്ലേ ..? ടെറിട്ടോറിയല്‍ ആര്‍മി പോലുള്ള സന്നദ്ധ പ്രവര്ത്ത മേഖലകളെ ക്കുറിച്ച് പൊതുജനം അറിയുന്നതും നല്ലതല്ലേ ..?
ജനസമ്മതിയുള്ള ആളുകളെ സൈന്യത്തില്‍ ചേര്‍ക്കുകയും അതുവഴി സൈന്യത്തിനുള്ള ജനസമ്മതി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആണല്ലോ മോഹന്‍ലാല്‍ കേണല്‍ ആയി ചേര്‍ന്നത്..
അതിനിട്ടും കൊട്ടാന്‍ ചിലര്‍ ഇവിടെ ഉണ്ടല്ലോ...
ചാര്‍വാകന്‍ അത് പറഞ്ഞു വാര്ഹിസ്ടീരിയ വരെ ആക്കി.. കഷ്ട്ടം..!!
ഫൈസല്‍ കൊണ്ടോട്ടി,
കമന്റ് പറയാന്‍ താങ്കള്‍ക്ക് സ്വാതന്ത്ര്യമുള്ളതുകൊണ്ടാണല്ലോ താങ്കളുടെ കമന്റ്റ് ഇവിടെ കിടക്കുന്നത്. വ്യക്തിഹത്യ നടത്തുന്ന കമന്റുകള്‍ മാത്രം ആരിട്ടാലും ഡിലീറ്റും.
ടെറിറ്റോറിയല്‍ ആര്‍മിയും മോഹന്‍ലാലും തമ്മില്‍ ബന്ധിപ്പിച്ച് താങ്കള്‍ ചോദിച്ച കാര്യങ്ങള്‍ക്കൊന്നും നെഗറ്റീവ് ഉത്തരങ്ങളില്ല.എന്തായാലും ആര്‍മിയുമായി നേരിട്ട് ബന്ധമില്ലാത്ത ആളുകള്‍ക്ക് ആര്‍മിയിലെ തന്നെ പദവികള്‍ നല്‍കുന്നതിനോട് എനിക്ക് വ്യക്തിപരമായി യോജിപ്പില്ല.
ചര്വാകന്റെ കമന്റും പ്രസക്തമാണ്.വെബ് സൈറ്റില്‍ പ്രധാനമായും എടുത്ത് പറയുന്ന വിഭാഗങ്ങളാണ് റെയിവേയും ഓയില്‍ ഇന്‍ഡസ്റ്റ്രിയും.കരിങ്കാലിപ്പണി ചെയ്യിക്കാന്‍ സാദ്ധ്യത ഉള്ള മേഖലകളോട് ആര്‍മിക്ക് ആഭിമുഖ്യം തോന്നുന്നുവെന്ന് ചര്വാകന്റെ കമന്റ് സൂചിപ്പിക്കുന്നു എന്ന് തോന്നുന്നു.
സത,
മോഹന്‍ലാലിന്റെ “ഗ്ലാമര്‍” എന്തായാലും ഇന്ത്യന്‍ ആര്‍മിക്ക് തത്കാലം ആവശ്യമില്ലെന്നതല്ലെ വാസ്തവം, ചുരുങ്ങിയ പക്ഷം കേരളത്തിലെങ്കിലും. പിന്നെ മോഹന്‍ലാലിന് ഗുണം ചെയ്യുമെങ്കില്‍ ആയിക്കോട്ടെ.
khader patteppadam,
premanmash,
നന്ദി.
Post a Comment