7/04/2009

മുന്‍കൂര്‍ ജാമ്യാപേക്ഷ

പ്രേക്ഷിതന്‍,

അനില്‍@ബ്ലൊഗ്
C/O ബ്ലോഗ്ഗര്‍.കോം
ബൂലോകം.പി.ഓ

സ്വീകര്‍ത്താക്കള്‍,
എല്ലാ ബൂലോകര്‍ക്കും.

സാറന്മാരെ, മാഡങ്ങളെ,

അടുത്തിടെയായി ബൂലോകത്ത് വ്യാജ പ്രൊഫൈലുകള്‍ പെരുകി വരുന്ന കാഴ്ച ചിലരുടെയെങ്കിലും ശ്രദ്ധയില്‍ പെട്ടിരിക്കുമല്ലോ. തങ്ങള്‍ക്ക് വിരോധമുള്ള ആളുകളുടെ വ്യക്തി വിവരങ്ങളും പ്രൊഫൈല്‍ ഫോട്ടോയും അതേപടി പകര്‍ത്തി മറ്റൊരു പ്രൊഫൈലുണ്ടാക്കി , യഥാര്‍ത്ഥ പ്രൊഫൈല്‍ ഉടമക്ക് മാനഹാനി ഉണ്ടാക്കുന്ന തരത്തില്‍ പലയിടത്തും കമന്റുകളിടുക എന്നതാണ് ഈ സൂത്ര വിദ്യ. ഇതുപയോഗിച്ച് ആരുടേയും തന്തക്കു വേണേലും വിളിക്കാമെന്നതാണ് ഏറ്റവും വലിയ ഗുണങ്ങളിലൊന്ന്, അതിന്റെ ക്രെഡിറ്റ് ഒറിജിനല്‍ പ്രൊഫല്‍ നാമധാരിക്കായിരിക്കുമല്ലോ. ആ ബ്ലോഗറെ മുന്‍ പരിചയമില്ലാത്ത ആളുകളാണെങ്കില്‍ വ്യാജനാണോ എന്ന് സംശയിക്കാന്‍ സാദ്ധ്യത ഇല്ലല്ലോ.


ഈ സാഹചര്യത്തില്‍ എന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇതിനാല്‍ സമര്‍പ്പിക്കുന്നു. പതിവില്‍ നിന്നും വ്യത്യസ്ഥമായ രീതിയില്‍ അനില്‍@ബ്ലൊഗ് എന്ന കമന്റ് ശ്രദ്ധയില്‍പ്പെട്ടാല്‍ ആ പ്രൊഫൈലൊന്ന് ക്ലിക്കി നോക്കാന്‍ സന്മനസ്സുണ്ടാവണം.

2008 ജൂണിലാണ് പ്രൊഫൈല്‍ ആരംഭിച്ചത്, അഞ്ചു ബ്ലോഗുകളും കാണാം (ഒന്നേ ഉപയോഗിക്കുന്നുള്ളൂ, ബാക്കിയെല്ലാം ചുമ്മാ ഇട്ടിരിക്കുന്നതാണ്), അതില്‍ എന്റെ പോസ്റ്റുകളും. തത്കാലം ഈ കാര്യങ്ങള്‍ കണ്ട വ്യാജ പ്രൊഫൈലുകളില്‍ ഉള്‍ക്കൊള്ളിച്ചതായി കാണുന്നില്ല. ഇതിനുള്ള സൂത്ര വിദ്യ കണ്ടെത്തിയാല്‍ പിന്നെ ബ്ലോഗ് പൂട്ടി പോവുകയേ നിവര്‍ത്തിയുള്ളൂ. ആയതിനാല്‍ ചൊറിച്ചില്‍ തോന്നുന്ന രീതിയില്‍ കമന്റുകളേതെങ്കിലും കണ്ടാല്‍ അത് അനില്‍@ബ്ലോഗ് തന്നെ എന്ന് ഉറപ്പാക്കിയ ശേഷം മാത്രം തെറിവിളിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു, അല്ലാത്ത പക്ഷം ആ തെറികളൊന്നും ഇവിടെ സ്റ്റോക്കെടുക്കുന്നതല്ല.
വിശ്വസ്തതയോടെ,
ഒപ്പ്
അനില്‍@ബ്ലോഗ്

ഉള്ളടക്കം:
ഒരു വ്യാജ പ്രൊഫൈല്‍ ചിത്രം. ചിത്രം ക്ലിക്കി വലുതാക്കണേ.

48 comments:

അനില്‍@ബ്ലോഗ് // anil said...

മുന്‍കൂര്‍ ജാമ്യം.

കാപ്പിലാന്‍ said...

അയ്യോ ഈ ചാണക്യന്‍ ഡ്യൂപ്ലിക്കേറ്റ്‌ ആയിരുന്നോ ? ഇനി വേറെ വല്ലവരുടെയും ഉണ്ടോ ആവോ !!!!!
ഇതിനെതിരെ സൈബര്‍ സെല്ലില്‍ പരാതി കൊടുക്കാന്‍ കഴിയുമോ അനിലേ ?

സമാന്തരന്‍ said...

ജാമ്യാപേക്ഷയിലൂടെ തന്ന മുന്നറിയിപ്പിനു നന്ദി...
ഇനി മറ്റേ വിളി വിളിക്കും മുന്‍പേ പ്രൊഫൈലില്‍ പോയിട്ടു വരാം.. പിന്നെ, ഈ ദയ തിരിച്ചും കാണിക്കണേ..

കാസിം തങ്ങള്‍ said...

വ്യാജന്മാര്‍ പെരുകിപ്പെരുകി വരുമ്പോള്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞത് പോലെ ചെയ്യുകയേ നിവൃത്തിയുള്ളൂ.

നാസ് said...

ഇത് ഒറിജിനല്‍ അനില്‍@ബ്ലോഗ്‌ ആണോ അതോ വ്യാജനോ?.... അല്ല ആരേം വിശ്വസിക്കാന്‍ പറ്റില്ലല്ലോ.... :)

ചാണക്യന്‍ said...

ഹി ഹി ഹി ഹി ഹി ഹി

ചാണക്യന്‍ said...

കാപ്പിലാനേ.

എന്റെ മരണം ജയിലില്‍‍ വെച്ചാണെന്ന് മുമ്പ് ഒരു ജോല്‍സ്യന്‍‍ പറഞ്ഞത് ഓര്‍‍മ്മ വരുന്നു. എന്റെ സമയം അടുത്തുവെന്ന് തോന്നുന്നു.

ചാണക്യന്‍ said...

ഇത് ഒറിജിനല്‍‍‍ ചാൺക്യന്‍‍.

മുകളില്‍‍ ഉള്ള രണ്ടു പേരും എന്റെ വ്യാജന്‍‍മാരാകുന്നു

പ്രയാണ്‍ said...

ഈ ഭൂലോകത്തെക്കാളും കഷ്ടമാണല്ലൊ ഇപ്പൊ ബൂലോകത്തെ അവസ്ഥ....

വാഴക്കോടന്‍ ‍// vazhakodan said...

വ്യാജ കമന്റുകള്‍ ഞാന്‍ ഡിലീറ്റ്‌ ചെയ്തു കളയുന്നു. ഈയിടെയായി വ്യാജന്മാര്‍ പെരുകുന്നു. അനോണിക്ക് ശേഷമുള്ള അവതാരമല്ലേ. അവരും ജീവിക്കട്ടെ ഈ ബൂലോകത്തില്‍....നല്ലത് തിരിച്ചറിയാന്‍ അത്ര ബുദ്ധിമുട്ടൊന്നും ഇല്ല അനില്‍ ജീ...

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ആര് ആരൊക്കെയാണെന്ന് ആര്‍ക്കറിയാം?

ramanika said...

അനില്‍ പറഞ്ഞതിനോട് യോജിക്കുന്നു
കമെന്റ് ഇട്ട ആളിനെ കുറിച്ച് എതിരഭിപ്രായം ഉണ്ടെങ്കില്‍ ദയവുചെയ്ത്‌ ഒരു clarification വാങ്ങിക്കുക ഒരു തിരുമാനം എടുക്കുന്തിനു മുന്‍പ്
ബി alert അഗൈന്‍സ്റ്റ്‌ ഡ്യൂപ്ലിക്കേറ്റ്‌!

ജിപ്പൂസ് said...

വ്യാജന്മാരെ പിടികിട്ടിയാല്‍ ചമ്മട്ടിക്കിട്ട് നൂറ്റൊന്നടി അടിക്കണം.പഹയന്മാരെ ആരേലും പിടി കിട്ട്യാല്‍ ഒന്നറിയിക്കണേ.ആദ്യ തേങ്ങ ഞാന്‍ തന്നെ ഉടക്കും യെവന്മാരുടെ തലയില്‍.

ചാണക്യന്‍ said...

അനിലെ,

മുകളിലത്തെ മൂന്ന് കമന്റും വ്യാജന്റേതാണ്....

നാടകകൃത്ത് said...

വ്യാജ പ്രൊഫൈലുകള്‍ക്കെതിരെ പ്രതികരിക്കണം!

അരുണ്‍ കരിമുട്ടം said...

ഇനി എന്തെല്ലാം കാണാന്‍ കിടക്കുന്നു..?

ധൃഷ്ടദ്യുമ്നന്‍ said...

പണ്ട്‌ മന്ത്രവാദികൾ ചാത്തൻ സേവ നടത്തിയതുപോലാ ഇപ്പൊ ചില അവന്മാർ ഇറങ്ങിയിരിക്കുന്നത്‌..എന്തല്ലാം കാണണം എന്റെ ദേവ്യേ... :)

Typist | എഴുത്തുകാരി said...

അല്ലാ, ഇങ്ങനെയായാല്‍ ഇനിയിപ്പോ എന്താ ഇതിനൊരു പ്രതിവിധി?

chithrakaran:ചിത്രകാരന്‍ said...

വിദ്യാഭ്യാസവും പണവും മനുഷ്യത്വമുണ്ടാക്കുന്ന ഘടകങ്ങളല്ലെന്ന് ബോധ്യമായി !

അനിലിന്റെ ജാഗ്രതക്ക് അഭിനന്ദനം.

കേരള അക്കാഡമി said...

ചിത്രകോരാ നിനക്കതില്ലല്ലോ, അതു കൊണ്ടാണല്ലോ ഒരിക്കല്‍‍ നിന്റെ ബ്ലോഗിന്റെ ഫ്യൂസ് പോയത്.

ഇവിടെ നിന്റെ അവര്‍ണ്ണ സവര്‍ണ്ണ സംസ്കാരം പഠിപ്പിക്കാതെ പോഡേയ്.

അനില്‍@ബ്ലോഗ് // anil said...

കൊള്ളാം.
ഉഗ്രനായിരിക്കുന്നു.
കാപ്പിലാനെ കണ്ടില്ലെ കാര്യം , മൂന്നെണ്ണം ചാണക്യന്റെ ഡ്യൂപ്പ്, ഒന്ന് കേരള ബ്ലോഗ് അക്കാഡമിയുടെ ഡ്യൂപ്പ്.ബാക്കിയൊന്നും വിശദമായി നോക്കിയില്ല.

പേരും വിലാസവുമൊക്കെയുള്ള ആളുകള്‍ ഇവിടെ കൊലപാതകം വരെ ചെയ്തിട്ട് ചുമ്മാ നടക്കുന്നു, അപ്പോഴാ ഈ ഊരും പേരുമില്ലാത്ത പ്രേതാത്മാവിനെതിരെ കേസ് !!!

chithrakaran:ചിത്രകാരന്‍ said...

ബ്ലോഗുകളില്‍ വഴുതി വീഴാതിരിക്കാന്‍ ശ്രദ്ധിക്കുക.

നാടകകൃത്ത് said...

വ്യാജബ്ലോഗുകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടി സ്വീകരിക്കണം

അനില്‍@ബ്ലോഗ് // anil said...

Tata Communications Formerly Vsnl Is Leading Isp (115.108.6.17) [Label IP Address]
Bangalore, Karnataka, India,

4th July 2009 22:39:37 Exit Link https://www.blogger.com/comment.g?blogID=2451815015534466635&postID=6012355295556008229

കേരള ബ്ലോഗ് അക്കാദമി said...
വ്യാജബ്ലോഗുകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടി സ്വീകരിക്കണം

നിരക്ഷരൻ said...

അനില്‍ @ ബ്ലോഗിന്റെ ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എല്ലാവരും മനസ്സില്‍ വെക്കുക.

മോശമായ കമന്റുകള്‍ ഏത് പ്രൊഫൈലില്‍ നിന്ന് വന്നാലും (എന്റെ കാര്യവും പരിഗണിക്കണേ) പ്രൊഫൈല്‍ വേരിഫൈ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കുന്നവരോട് ഇത്തരം കര്‍മ്മങ്ങളില്‍ നിന്നും പിന്മാറണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

അനില്‍@ബ്ലോഗ് // anil said...

എന്തായാലും ഒരു വ്യാജന് അല്പം ആശ്വാസമായി. ബ്ലോഗ് അക്കാഡമി എന്ന ഐഡിയില്‍ കമന്റിട്ട ആശാന്‍ പേരുമാറ്റി ബൂലോക അക്കാഡമി എന്നാക്കിയിട്ടുണ്ട്. ഒരു സ്ക്രീന്‍ ഷോട്ട് എടുക്കാന്‍ പോലും സമയം കിട്ടിയില്ല.
എന്നാലും ഇതൂടെ ഒന്ന് നോക്കിക്കെഗൂഗിള്‍ കാഷ്

അതിലെ ബ്ലോഗ് അക്കാഡമി എന്ന ബ്ലോഗും മാറ്റിയിരിക്കുന്നു.
ഗൂഗിള്‍ കാഷ് വീണ്ടും സഹായിക്കുമായിരിക്കും, ലിങ്ക് ഇവിടെ.

മറ്റേ പുള്ളിയെ പുടി കിട്ടിയില്ല.
:)

OAB/ഒഎബി said...

ഞാൻ ഞാനാണൊ എന്ന് എനിക്ക് ഇപ്പൊ സംശയമായി. ങാ..ഭാര്യയോടൊന്ന് ചോദിച്ച് നോക്കാം:):)

അനില്‍@ബ്ലോഗ് // anil said...

ചാണക്യന്‍ എന്ന ഡ്യൂപ്ലിക്കേറ്റ് പ്രൊഫൈല്‍ ഉടമെ,
താങ്കള്‍ എന്തിനാണ് ഇത് ചെയ്യുന്നതെന്ന് എനിക്കറിയില്ല. എന്തായാലും ഇത് വളരെ മോശമായൊരു ട്രെന്‍ഡിനു കൂടി മലയാളം ബ്ലോഗില്‍ വഴി തുറക്കുന്നു.ഏറ്റവുമൊടുവില്‍ ചിത്രകാരനെ ചീത്തപറയാനായി താങ്കള്‍ വന്ന പ്രോക്സി സേര്‍വര്‍ ഏതാണെന്ന് എനിക്കറിയാം. ആദ്യം വന്നത് പ്രോക്സിയിലല്ല എന്നും അറിയാം.

പ്രിയ ബൂലോകരെ,
വേണ്ടി വന്നാല്‍ ഗൂഗിളടക്കം പ്രതിസ്ഥാനത്ത് വരത്തക്ക രീതിയില്‍ ഒരു നിയമ നടപടിക്ക് മലയാ‍ളം ബ്ലോഗര്‍മാര്‍ തയ്യാറെടുക്കണം എന്ന് മാത്രമാണ് എനിക്ക് ഈ അവസരത്തില്‍ പറയാനുള്ളത്, നാലോ അഞ്ചോ പേരുള്ള ഒരു സംഘം മതിയാവുന്നതാണ്. മറ്റുള്ള ആളുകള്‍ നമ്മെ സഹായിക്കതിരിക്കില്ല. ചാണക്യന്റെ വ്യാജ പ്രൊഫൈലുകാരന്‍ ആരെന്നത് ഇവിടെ പ്രസക്തമല്ല,ട്രേസ് ചെയ്യപ്പെടുകയോ ചെയ്യപ്പെടാതിരിക്കുകയോ ആവട്ടെ, മറിച്ച് ഈ ട്രെന്‍ഡിന് അറുതി വരുത്തേണ്ടിയിരിക്കുന്നു.

ഈ പോസ്റ്റില്‍ കമന്റിട്ട എല്ലാ സുഹൃത്തുക്കളോടും നന്ദി.

കമന്റിട്ടില്ലെങ്കിലും വായിച്ചു പോയ നൂറുകണക്കിനായ സുഹൃത്തുക്കള്‍ ഇത് ഗൌരവമായി കാണണം എന്നും , വളര്‍ന്നു വരുന്ന മലയാളം ബ്ലോഗിന്റെ ആരോഗ്യകരമായ അന്തരീക്ഷം നിലനിര്‍ത്താന്‍ സഹായിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

കാട്ടിപ്പരുത്തി said...

ഇതൊരു വലിയ ചതിയാണ്- നമുക്കു പറയുക മാത്രമല്ല- ഇപ്പറഞ്ഞത് ഞാനല്ല എന്നു കൂടി പറയേണ്ടിവരുന്നു. അനാവശ്യമായി ശത്രുക്കളെ ഉണ്ടാക്കിത്തരുന്നു.

ഇതൊരു വല്ലാത്ത കഷ്ടം തന്നെ

നരിക്കുന്നൻ said...

ന്റെമ്മോ, വ്യാജനെ പരിജയപ്പെടുത്തിയ ഈ പോസ്റ്റില് വ്യാ‍ജനേതാ, ഒരിജിനലേതാ എന്ന് തിരിച്ചറിയാൻ കഴിയുന്നില്ല. ചാണക്യൻ മാത്രമാണോ ഇതിൽ പെട്ടത്.

ശ്രീ said...

ങേ! ഇപ്പോ അങ്ങനൊരു പ്രശ്നം ഉണ്ട് അല്ലേ?

Anil cheleri kumaran said...

ഇങ്ങനെയും ആളുകളുണ്ടല്ലേ..

vahab said...

വിഷയത്തിന്റെ മര്‍മ്മത്തിലേക്ക്‌ ആരും കടന്നില്ലെന്നു തോന്നുന്നു.

ഇ-മെയില്‍ സംവിധാനത്തില്‍ ഒരു യൂസര്‍ നെയിം ഒരാള്‍ റജിസ്‌റ്റര്‍ ചെയ്‌തു കഴിഞ്ഞാല്‍ പിന്നെ അതേ പേരില്‍ മറ്റൊന്ന്‌ സൃഷ്ടിക്കാന്‍ കഴിയാറില്ലല്ലോ. അതേപോലെതന്നെ, ബ്ലോഗറില്‍ ഒരു Display Name ഒരാള്‍ സെലക്‌റ്റ്‌ ചെയ്‌തുകഴിഞ്ഞാല്‍ പിന്നെ അതേപേരില്‍ മറ്റൊന്ന്‌ ക്രിയേറ്റ്‌ ചെയ്യാന്‍ കഴിയരുത്‌.

ഈ സംവിധാനം ഏര്‍പ്പെടുത്താന്‍ നമുക്ക്‌ കൂട്ടത്തോടെ ഗൂഗിളിന്‌ ഒരു അപേക്ഷ കൊടുത്തുകൂടേ? അതിന്റെ ഫോര്‍മാലിറ്റീസ്‌ എന്താണ്‌? ഇത്‌ ചര്‍ച്ച ചെയ്യുകയാവും ഉചിതം.

നിലവില്‍ ഒരേ നാമം പലര്‍ക്കുമുണ്ടെങ്കില്‍ ആദ്യം റജിസ്റ്റര്‍ ചെയ്‌തയാളെ മാത്രം നിലനിര്‍ത്തി മറ്റുള്ളവ ഡിലീറ്റ്‌ ചെയ്യപ്പെടേണ്ടതുണ്ട്‌.

Google നടത്തിക്കൊണ്ടുപോകുന്നതും മനുഷ്യന്മാരാണല്ലോ. പറഞ്ഞാല്‍ മനസ്സിലാവും. അവരുടെ മുന്‍പില്‍ ഈ പ്രശ്‌നം എത്തിയിരിക്കണം. സംഘടിതമായ ഒരു സമ്മര്‍ദ്ദമാണ്‌ നമുക്കാവശ്യം. ഫലം കാണാതിരിക്കില്ല.

ഗൂഗിളില്‍ ജോലി ചെയ്യുന്ന വല്ലവരുമുണ്ടോ ബൂലോകത്ത്‌? ദയവായി അവര്‍ പ്രതികരിക്കണം.

chithrakaran:ചിത്രകാരന്‍ said...

മലയാളികള്‍ക്കിടയില്‍ എത്രമാത്രം നല്ലയാളുകളും ചീത്ത ആളുകളുമുണ്ടെന്നതുപോലെ ബ്ലോഗിലും ആ പ്രാതിനിധ്യം
പ്രതിഫലിച്ചേക്കും.
ബ്ലോഗിന്റെ വികാസചരിത്രത്തില്‍ ഇത്തരം ക്രിമികീടങ്ങള്‍ക്കും അതിന്റെ ഭാഗം അഭിനയിച്ചു തീര്‍ക്കാനുണ്ടായിരിക്കും.

അന്യന്റെ വിയര്‍പ്പുണ്ടു ജീവിക്കുന്നവര്‍
മറ്റൊരു പണിയുമില്ലാതെ...
ജീവിതം സ്വയം അനുഭവവേദ്യമാക്കാന്‍
കൊതിക്കുന്ന വികല മനസ്സുകളാണ് അന്യരെ നുള്ളിയും,പിച്ചിയും തന്റെ അസ്തിത്വം ഉണ്ടെന്ന്
ഉറപ്പുവരുത്താന്‍ ശ്രമിക്കുന്നത്.

നെറ്റിലൂടെ ലഭിക്കുന്ന ചീത്ത കൂട്ടുകെട്ടുകളുടെ
ഭാഗമായുള്ള (കുസൃതിത്തരങ്ങളാണെന്ന ലാഘവബുദ്ധിയോടെ ചെയ്യുന്ന) സ്വന്തം തന്തയെ മാറ്റിപ്പറയല്‍
വ്യാജബ്ലോഗ് നിര്‍മ്മാതാക്കള്‍ക്ക് ഹരം പകരുന്നുണ്ടായിരിക്കും:)

ജാര സന്തതികള്‍ അവര്‍ക്കറിയാവുന്ന ക്രിയാത്മകത
കൊണ്ട് ബൂലോകം നിറക്കട്ടെ, സ്വന്തം കുഴിവെട്ടാനെങ്കിലും അവരുടെ അദ്ധ്വാനം നിമിത്തമാകുമല്ലോ.
മറ്റു ബ്ലോഗര്‍മാരുടെ ഐഡി ഉപയോഗിച്ച് നടത്തുന്ന തെറ്റിദ്ധാരണ പരത്തുന്ന കമന്റെഴുത്തിന്റെ മുഴുവന്‍ ബാധ്യതയും പിടിക്കപ്പെടാനിരിക്കുന്ന ഈ തെണ്ടിക്കൂട്ടത്തിനായിരിക്കുമെന്ന വിവരമെങ്കിലും ബൂലോകത്തെ എല്ലാ ബ്ലോഗര്‍മാരിലുമെത്താന്‍
സഹായിക്കുക. ചില തറ ബ്ലോഗുകളുടെ ആരാധകര്‍ കൂടിയായ ഈ ക്രിമിനലുകളെക്കുറിച്ചുള്ള തെളിവുകള്‍ ലഭിക്കുന്നവര്‍ അനോണിയായെങ്കിലും കമന്റു രൂപേണയോ, മെയിലായോ നല്‍കി ഈ ക്രിമിനല്‍ ഗ്രൂപ്പിനെ അതാതു രാജ്യങ്ങളിലെ നിയമവ്യവസ്ഥക്കു മുന്നിലെത്തിക്കാന്‍ ശ്രമിക്കുമല്ലോ.

സസ്നേഹം.

chithrakaran:ചിത്രകാരന്‍ said...

പ്രിയ വഹാബേ,
ശ്രമിക്കാവുന്ന കാര്യമാണെങ്കിലും...
ഒരക്ഷരമോ ഒരു സ്പേസോ ഇട്ട്
അതെല്ലാം മറികടക്കാനാകും.

നമ്മുടെ ബ്ലോഗ് സുഹൃത്തുക്കള്‍ ഒന്നോ രണ്ടൊ
അക്ഷരം മാറ്റിയാല്പോലും അത് അറിയാതെ മുന്‍‌വിധിക്കടിമപ്പെടും.

ചിത്രകാരനെ വളരെ അടുത്തറിയുന്ന (ബ്ലോഗില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന) ഒരു ബ്ലോഗര്‍
“ചിത്രകോരന്‍” എന്ന വ്യാജ ബ്ലോഗറെ ചിത്രകാരനായിത്തന്നെയാണ് കുറെകാലം അയാള്‍ വായിച്ചിരുന്നത്.
ചിത്രകാരന്‍ നേരിട്ട് വ്യത്യാസം ബോധ്യപ്പെടുത്തുന്നതുവരെ “കോരന്‍” ഇട്ട തെറ്റിദ്ധാരണാജനകമായ കമന്റുകളുടെ പാപഭാരം
ചിത്രകാരനുതന്നെയായിരുന്നു.എല്ലാവര്‍ക്കും അങ്ങിനെ സത്യാവസ്ഥ തൊട്ടു കാണിച്ചുകൊടുക്കാനാകില്ലല്ലോ.
“ചിത്ര കോരന്‍” എവിടെയൊക്കെ എന്തൊക്കെ കമന്റിട്ട്
ഉപദ്രവിച്ചു എന്ന് ഇതുവരെ നോക്കിയിട്ടില്ല.
ബ്ലോഗിന്റെ ക്ഷുദ്രസ്വഭാവം എന്ന നിലയില്‍ ഒഴിവാക്കുകയായിരുന്നു.ശ്രദ്ധ ലഭിക്കാനുള്ള
നെട്ടോട്ടം നടത്തുന്നവരെ ശ്രദ്ധിച്ചാല്‍ ഇതുപോലെ
ആടിത്തിമര്‍ക്കും എന്നുള്ളതിനാല്‍ അന്ന് അവഗണിക്കുകയായിരുന്നു.

ഈ ക്രിമിനല്‍ ഗ്രൂപ്പിന്റെ തുടക്കം കൊല്ലങ്ങള്‍ക്കു മുന്‍പ് “ചിത്രകോരന്‍” എന്ന പേരില്‍ തന്നെയായിരിക്കണം.അവനൊരു ജാതി-മത ഭ്രാന്തനാണെന്ന് മാത്രമറിയാം.

Faizal Kondotty said...

ഈ വ്യാജ പ്രതിഭാസം പെട്ടെന്ന് തന്നെ ഇല്ലാതാകും എന്ന് പ്രതീക്ഷിക്കുന്നു ...ആവിശ്യത്തില്‍ കവിഞ്ഞ പ്രാധാന്യം ഒരു കമന്റിനും നല്‍കാതിരിക്കുക എന്ന് തന്നെ പ്രഥമവും പ്രധാനവും ആയ കാര്യം ,

ജാതി മത കോമരങ്ങള്‍ മാത്രമല്ല , ചില യുക്തി ബുദ്ധിജീവികളും ഇതിനു പിന്നില്‍ ഉണ്ടെന്നു സമീപ കാല സംഭവങ്ങള്‍ തെളിയിച്ചതല്ലേ .... ,

വ്യാജരില്‍ മതം കാണാനുള്ള ചിലരുടെ വെപ്രാളം കാണുമ്പോള്‍ ചിരി വരുന്നു , ഇത്തരം മുന്‍ വിധികള്‍ തന്നെയാണ് വ്യാജരുടെ വളര്‍ച്ചക്ക്‌ കാരണം ..

അനില്‍@ബ്ലോഗ് // anil said...

പ്രിയ സുഹൃത്തുക്കളെ പരസ്പരം വാദ പ്രതിവാദം നടത്തി എന്തിനു മുഷിയുന്നു?
വ്യാജ പ്രശ്നം ആര്‍ക്കു വേണമെങ്കിലും ഉണ്ടാവാമല്ലോ.

വഹാബ് പറഞ്ഞത് നല്ലോരു നിര്‍ദ്ദേശമാണ്.

Faizal Kondotty said...

അല്ല അനില്‍ജി , വാദ പ്രതിവാദത്തിനു പറഞ്ഞതല്ല , എന്തെങ്കിലും ഒരു പ്രശ്നം വന്ന ഒരുമിച്ചു നേരിടുകയാ വേണ്ടത് .. ഏതൊരു പൊതു വിപത്തും ഒറ്റ ക്കെട്ടായി കൈ കാര്യം ചെയ്താ അതിന്റെ ഫലം ഉണ്ടാവും ..

പക്ഷെ ചിലര്‍ ഒരു ഈച്ച മൂക്കത്ത്‌ ഇരുന്നാലും പറയും അത് ഏതോ മത ഭ്രാന്തനായ ഈച്ചയാണെന്ന് ... അതും ഒരു ആഘോഷമാക്കി മാറ്റും , ഇങ്ങിനെ പഴി ചാരുന്നത്‌ കാരണം പല മതേതര ക്രിമിനല്സിനും എന്ത് വേഷവും കെട്ടാം , അതെല്ലാം മത വിശ്വാസികളുടെ തലയില്‍ ചെന്ന് വീഴും , ചെയ്തവരെ ആരും ഒട്ടും സംശയിക്കില്ല , ഇതിപ്പോ ഞാന്‍ പറയാന്‍ ഉദ്ദേശിച്ചതല്ല , മുകളില്‍ ചിത്രകാരന്‍ പറഞ്ഞത് ശ്രദ്ധിച്ചോ ആരാണെന്നു അറിയില്ല , പക്ഷെ ഒരു ജാതി മത ഭ്രാന്തന്‍ ആണെന്ന് അറിയാം എന്ന്.. ഒന്നും പറയാതെ സഹിച്ചു നിന്നാലോ പിന്നെയും മുറു മുറുപ്പ്‌ .. , പ്രതികരിച്ചാല്‍ കുഴപ്പക്കാര്‍ എന്ന മുദ്ര കുത്തലും , പരസ്പരം വാദ പ്രതിവാദം നടത്തി
എന്ന ആക്ഷേപവും , മത വിശ്വാസികള്‍ ആയതിനാല്‍ എന്ത് ആക്ഷേപവും സഹിക്കണം എന്നാണെങ്കില്‍ ..ഓക്കെ .. ഞാനൊന്നും പറഞ്ഞില്ല ..
(മുന്‍പ് പലപ്പോഴും നല്ല ചര്‍ച്ചക്ക് വന്നിട്ടും , ദൈവത്തിന്റെ കാരുണ്യത്തെ ക്കുറിച്ച് മാത്രം സംസാരിക്കാന്‍ ഇഷ്ടപ്പെടുന്ന എന്നെ , നിന്നെപ്പോലെയുള്ള മത തീവ്രവാദികളോട് മിണ്ടാനില്ല എന്ന് പറഞ്ഞു അപമാനിച്ചയച്ചതിന്റെ സങ്കടത്താലും ആണ് , ഇത് പറയുന്നത് )

അനി ല്ജിക്കും മറ്റും അറിയാല്ലോ സമീപ കാലത്ത് ഒരാള്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി തെറി വിളിച്ച കാര്യം . അയാള്‍ ആരാണെന്നു കണ്ടു പിടിക്കാന്‍ ശ്രമിക്കാതെ അയാളെ ഒരു മത ഭ്രാന്തന്‍ ആക്കി ചിത്രീകരിക്കാന്‍ ആയിരുന്നു പല മഹാന്മാരുടെയും ആദ്യ ശ്രമം . പിന്നെ മനസ്സിലായില്ലേ അയാള്‍ ഒരു മത വാദി ആയിരുന്നില്ല എന്ന് .

ഇത്രയും പറയാന്‍ കാരണം ഈ വിഷയത്തെ പ്പറ്റി ഇവിടെ ചിത്ര കാരന്‍ അങ്ങിനെ ഒരു പരാമര്‍ശം നടത്തിയതിനാല്‍ ആണ് .. മാത്രമല്ല കേരള ബ്ലോഗ്‌ അകാദമി പോസ്റ്റില്‍ പറയുന്ന ജബ്ബാര്‍ മാഷെ അപരനില്‍ ആണ് ഇത് തുടക്കം എന്ന് , ഇവിടെ പറയുന്നു ചിത്ര കോരനില്‍ ആണ് തുടക്കം എന്ന് .

പക്ഷെ ഞാന്‍ രണ്ടു മാസം മുന്‍പ് ഒരു ബ്ലോഗില്‍ ചര്‍ച്ചയില്‍ ഏര്‍പ്പെട്ടപ്പോള്‍ എനിക്ക് എതിരെ ഒരു കമന്റ്‌ ഇട്ട ആളുടെ പ്രൊഫൈല്‍ നോക്കിയപ്പോള്‍ ഞെട്ടി പ്പോയി .. എന്റെ തന്നെ പ്രൊഫൈല്‍ .. ബ്ലോഗില്‍ തുടക്കകാരന്‍ ആയതിനാല്‍ അതിനെ പ്പറ്റി മിണ്ടാന്‍ പോയില്ല . എങ്ങിനെ പലതും നടക്കുന്നുണ്ട് .. അതിനു എന്ത് ചെയ്യാം എന്ന് പൊതുവില്‍ ആലോചിക്കാന്‍ പ്രാപ്തമാവട്ടെ ഈ ചര്‍ച്ച , അല്ലാതെ വെറുതെ ചൊറിയാന്‍ വേണ്ടി ആവരുത്

പറയാന്‍ ഉദ്ദേശിച്ചതല്ല .. ആവശ്യമില്ലാതെ വര്‍ഗ്ഗീയമാക്കി ഇത്തരം ക്രിമിനല്സിനെ രക്ഷപ്പെടാന്‍ അനുവദിക്കരുത് എന്ന് ഓര്‍മ്മപ്പെടുത്തി എന്ന് മാത്രം,
ഇതൊരു ചര്‍ച്ചയാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല ..
വ്യാജ പ്രൊഫൈല്‍ പ്രശ്നത്തില്‍ ഒറ്റെക്കെട്ടായി എന്ത് വേണമെന്ന് തീരുമാനിക്കുക

അനില്‍@ബ്ലോഗ് // anil said...

ഫൈസല്‍,
കമന്റിനെ ആശയത്തോട് യോജിക്കുന്നു. ചിത്രകാരന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമാ‍യ കാഴ്ചപ്പാടാണ്. അതിന് ഒരു വ്യക്തിഗത കമന്റെന്ന പ്രാധാന്യം മാത്രം കല്‍പ്പിച്ചാല്‍ മതി.
പലര്‍ക്കും ഡ്യൂപ്പ് ഐഡികള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്.
മാരീചന്‍, ഗുപ്തന്‍ തുടങ്ങിയവരുടെ ഒക്കെ വ്യാജന്‍ നിലവിലുണ്ട്, അവരും ഇതിനെക്കുറിച്ച് പോസ്റ്റുകള്‍ ഇട്ടിട്ടുമുണ്ട്.

സൂത്രന്‍..!! said...

ചെറ്റത്തരം അല്ലാതെ എന്താ പറയുക ഈ പരിപാടിക്ക് ....

chithrakaran:ചിത്രകാരന്‍ said...

മത ഭ്രാന്തന്‍ എന്ന് സൂചിപ്പിച്ചത് ഏതെങ്കിലും മതത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ,മറ്റെല്ലാ മതങ്ങളേയും അസഹിഷ്ണുതയോടെ നോക്കിക്കാണുന്ന മനുഷ്യത്വം നഷ്ടപ്പെട്ടവര്‍ എന്ന അര്‍ത്ഥത്തിലാണ്.
മത ഭ്രാന്തന്‍ എന്നാല്‍ മത വിശ്വാസി എന്ന് അര്‍ത്ഥമില്ല.ദയവായി മതം ചേര്‍ത്ത വാക്കുകളുടെയെല്ലാം
ഉടമസ്തതക്കായി ഓടി നടക്കാതിരിക്കുക.
മത ഭ്രാന്തന്‍ സത്യത്തില്‍ ഒരു മത വിരുദ്ധന്‍ തന്നെയാണ്.അധികമായാല്‍ അമൃതും വിഷമാകും എന്നു പറുയുന്ന അവസ്ഥയിലെത്തിയവര്‍ !
ഏതെങ്കിലും വിശ്വാസമില്ലാതെ
ഇഹലോകത്ത് ജീവിക്കാനാകില്ലെന്ന് തന്നെയാണ്
ചിത്രകാരന്റേയും വിശ്വാസം.യുക്തിവാദിക്കും, നിരീശ്വരവാദിക്കും ജീവിതത്തെക്കുറിച്ച് അവരുടേതായ ശാസ്ത്രീയ വിശ്വാസങ്ങളുണ്ടാകും.
അതും അമിതമായാല്‍ ഭ്രാന്തുതന്നെ!
എന്നുകരുതി ഭ്രാന്തനെന്നു വിളിക്കുംബോള്‍
യുക്തിവാദിയും,മതവിശ്വാസിയും വിളികേള്‍ക്കേണ്ടതില്ല.

ഇവിടെ,മറ്റൊരു വിഷയമായതിനാല്‍
ഈ വിഷയത്തില്‍ ചിത്രകാരന്റെ കമന്റുകളില്ല.
വഹാബ് സൂചിപ്പിച്ച രീതിയില്‍
ഗൂഗിളിനോട് ഈ പ്രശ്നത്തെ പരിഹരിക്കാന്‍ എന്തെങ്കിലും വഴികളുണ്ടോ എന്ന് ആരായാം.
കുറ്റവാളികളെ സൃഷ്ടിക്കുന്നത് സാഹചര്യങ്ങളും,
സാധ്യതകളുമായതിനാല്‍ അവ ഇല്ലാതാക്കുന്നതുതന്നെയായിരിക്കും
ശാശ്വത പരിഹാരം.
അല്ലാത്ത പക്ഷം, ഈ മനോവൈകൃതങ്ങള്‍ക്കു
പിന്നാലെ
പോലീസു കളിക്കാനേ നമുക്കു നേരം കാണു !!!

Faizal Kondotty said...

മതം ചേര്‍ത്ത വാക്കുകളുടെയെല്ലാം ഉടമസ്തതക്കായി ഓടി നടന്നതല്ല ... വളരെ മാന്യമായി ഒരു ചര്‍ച്ചയില്‍ ചെന്നിട്ടു മത തീവ്ര വാദി എന്ന് ആക്ഷേപിച്ചയച്ച , അധികം കാലം ആയിട്ടില്ലാത്ത ഒരു മുറിവ് ഓര്‍മ്മയില്‍ നിന്ന് മാഞ്ഞു പോവാത്തതിനാല്‍ ‍പറഞ്ഞതാണ് ,

മനുഷ്യത്വം നഷ്ടപ്പെട്ട വരെ മനുഷ്യത്വം നഷ്ടപ്പെട്ടവര്‍ എന്ന് തന്നെ വിളിക്കൂ, . . കുറ്റവാളികളെ സൃഷ്ടിക്കുന്നത് ഹചര്യങ്ങളും,സാധ്യതകളുമായതിനാല്‍ എന്ന ചിത്രകാരന്റെ പരാമര്‍ശം എല്ലാവരും ഓര്‍ക്കുന്നതും ഇത്തരുണത്തില്‍ നല്ലതാണ് .

ഒരാളെയും മനപ്പൂര്‍വ്വം അന്യവല്‍ക്കരിക്കുന്നത് , അങ്ങിനെ ഒരു തോന്നലുളവാക്കുന്ന പരാമര്‍ശം നടത്തുന്നത് ഒരിക്കലും ഭൂഷണം അല്ല .അത് ദൂരവ്യാപകം ആയ വിപരീത ഫലം ഉളവാക്കും .

വിവിധ കാഴ്ചപ്പാടുകള്‍ ഉള്ളപ്പോള്‍ തന്നെ ഒന്നായി നില്‍ക്കുന്നതിന്റെ ശക്തിയും സൗന്ദര്യവും , വിവിധ തരത്തില്‍ പൂക്കുന്ന ചെടികള്‍ നിറഞ്ഞ ഒരു ഉദ്യാനം പോലെ മനോഹരം ആണെന്ന് നമ്മള്‍ മനസ്സിലാക്കാന്‍ വൈകുന്നതെന്തിനിയും ? ഇടയില്‍ വരുന്ന (വ്യാജ) കളകളെ പിഴുതെറിയാന്‍ കഴിഞ്ഞാല്‍ പിഴുതെറിയുക അല്ലെങ്കില്‍ വെള്ളവും വളവും കൊടുക്കാതെ അവഗണിക്കുക , അവ താനേ കരിഞ്ഞില്ലതാകും ...

ചിത്രകോര വട്ടന്‍‍‍‍‍‍ said...

എന്റെ പേര്‍: ചിത്രകോരന്‍ വട്ടന്‍
സ്ഥലം: കണ്ണൂര്‍
കൂടുതല്‍ വെവരം കോടതിയില്‍ കാണിക്കാം.

ഇതിന്റെ പേരില്‍ ദയവായി കേസെടുക്കരുത്. ഞാനൊരു തെറ്റും ചെയ്തിട്ടില്ല. അറിയാതെ പറഞ്ഞതാണ്. പേടിച്ചിട്ട് മൂത്രം പോകുന്നില്ല.
ഹ ഹ ഹ ഹ സോറി ഞാന്‍ ചിരിച്ചതല്ല, എന്നെ ചിരിപ്പിച്ചതാണ്

ചിത്രകോര വട്ടന്‍‍‍‍‍‍ said...
This comment has been removed by a blog administrator.
പാവപ്പെട്ടവൻ said...

സത്യത്തില്‍ ഈ പണിയെപറ്റി കുടുതല്‍ ആലോചിക്കുന്നത് ഇപ്പോളാണ് മുന്നറിയിപ്പിന് നന്ദി

താരകൻ said...

ജാമ്യം സ്വീകരിച്ചിരിക്കുന്നു.ഇനിയുമാ അഴികൾക്കുള്ളീന്ന് പുറത്തുവരരുതോ>>

khader patteppadam said...

ഒറിജിനലുകളുടെ സമ്പൂര്‍ണ്ണ വംശ നാശം സമാഗതമായിക്കൊണ്ടിരിക്കുകയാണു. പിന്നെ വ്യാജന്‍ തന്നെയാകും ഒറിജിനല്‍.അപ്പോള്‍ പ്രശ്നം തീരില്ലേ..?.

ഹരിതാഭം said...

ചാണക്യന്റെ പ്രശ്നമായതിനാല്‍ തിരുമേനി ഇടപെടാന്‍ തീരുമാനിച്ചു.