2/28/2009

മയിരുവെട്ടികള്‍

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപയോഗിക്കുന്ന മയിരു വെട്ടികളാണ് ഇവിടെ കാണുന്ന ചിത്രങ്ങള്‍. മയിരെന്നാല്‍ തലയിലോ മറ്റോ വളരുന്ന ഒരു രോമമെന്ന നിലയില്‍ തമിഴ്നാട്ടിലുള്ള് ഒരു ചൊല്ലാണ്, "മയിരു കെട്ടി മലയെ വലിത്താന്‍, പോനാ മയിര് കിട്ടിയാല്‍ മല." എന്നിരുന്നാലും അത്ര മോശപ്പെട്ട ഒരു വസ്തുവല്ല മയിരെന്നാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ക്ഷുരകന്മാരും മയിരുവെട്ടികളും അഭിപ്രായപ്പെടുന്നത്. ചിത്രങ്ങളില്‍ കാണുന്നവയോരോന്നും ഉന്നത നിലവാരമുള്ള സ്റ്റീലിനാല്‍ നിര്‍മ്മിക്കപ്പെട്ടവയും വിലകൂടിയവയുമാണ്.
















ദേശ ഭാഷാ വ്യത്യാസമില്ലാതെ ലോകം ഒറ്റ ജനതയായി മാറിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിച്ചു വരുന്നത്. ഈ സ്വാതന്ത്ര്യം ഒന്നുമാത്രമാണ് , മയിരെന്ന പദം ഇത്ര ലാഘവത്തോടെ ഉപയോഗിക്കാനനുവദിക്കുന്നത് എന്ന തിരിച്ചറിവാണ് ഈ പോസ്റ്റിലൂടെ ഞാന്‍ വെളിവാക്കാനാഗ്രഹിക്കുന്നത്. “കോടീശ്വരനായ ചേരിപ്പട്ടി” എന്ന ആംഗലേയ സിനിമ നമുക്ക് സമ്മാനിച്ചതും അത്തരം ഒരു തിരിച്ചറിവാണ്. “എടാ പട്ടീ” എന്ന് സായിപ്പന്മാര്‍ പരസ്പരം സ്നേഹത്തോടെ വിളിക്കുന്ന പദത്തിനു സമാനമാണ് “സ്ലം ഡോഗ്ഗ്” എന്നതുകോണ്ട് ഉദ്ദേശിക്കുന്നുള്ളൂ എന്നാണ് നമ്മുടെ ഭാഷാ വിദഗ്ധര്‍ വിശദീകരിക്കുന്നത്. വിളിച്ചത് സായിപ്പായതിനാല്‍ അതിനെ എതിര്‍ക്കുന്നത് നമ്മുടെ അപകര്‍ഷതാ ബോധമായി വ്യാഖ്യാനിക്കപ്പെടുമെന്ന് മറ്റൊരു കൂട്ടര്‍. അതിലുമുപരി ഇന്ത്യാ മഹാരാജ്യം ചേരികളുടേയും ദാരിദ്ര്യ പരിഷകളുടേയും നാടുകൂടി ആണെന്ന് നമ്മൂടെ പല മഹാത്മാക്കളായ നിരൂപകരും അഭിമാനത്തോടെ പറയാനാരംഭിച്ചതും കോടീശ്വരനാകുന്ന ഈ പട്ടിയുടെ കഥക്കു ശേഷമാണ്. ഇന്ത്യ തിളങ്ങുന്നു എന്ന് പരസ്യം ചെയ്ത് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച് പരാജയം ഏറ്റുവാങ്ങിയ പാര്‍ട്ടിക്ക് , ഇന്ത്യയുടെ കഥ തിളക്കമാര്‍ന്നതു മാത്രമല്ലെന്നു ബോദ്ധ്യപ്പെടാന്‍ ഒരു തിരഞ്ഞെടുപ്പ് പരാജയം വേണ്ടിവന്നു. ഇന്ത്യയുടെ ദേശീയ സമ്പത് വളര്‍ച്ച രണ്ടക്കത്തിലേക്കു കുതിക്കുന്നുവെന്നും, ഇന്ത്യ സാമ്പത്തിക വളര്‍ച്ചനേടുന്നു എന്നും ഘോഷിക്കുന്ന ഗാന്ധി ശിഷ്യര്‍ക്ക് ഈ തിരിച്ചറിവുണ്ടാക്കാന്‍ ഒരു സിനിമ മതിയാവില്ല എന്ന് കാലം തെളിയിക്കുമായിരിക്കും. കടലില്‍നിന്നും നല്ലൊരു ചെമ്മീന്‍ കിട്ടിയാല്‍ പോലും സായിപ്പിനായ് കൊണ്ടോടുന്ന നാട്ടില്‍ സിനിമകളും സമാന ചെരുവയില്‍ തന്നെ കയറ്റിയയക്കപ്പെടട്ടെ എന്ന് ആശംസിക്കാം.

ജീവിത പ്രതിസന്ധിയില്‍പ്പെട്ട് വ്യഭിചാര വഴിയില്‍ ചെന്നുചാടിയ സഹോദരിമാരോട് നമുക്ക് തോന്നുക ഒരു പക്ഷെ, സഹതാപമായിരിക്കാം. എന്നാല്‍ സ്വന്തം പെങ്ങളെ കൂട്ടിക്കൊടുക്കുന്ന പിമ്പായ സഹോദരനൊട് നമുക്കെന്ത് തോന്നും?

37 comments:

അനില്‍@ബ്ലോഗ് // anil said...

എന്നാല്‍ സ്വന്തം പെങ്ങളെ കൂട്ടിക്കൊടുക്കുന്ന പിമ്പായ സഹോദരനൊട് നമുക്കെന്ത് തോന്നും?

ചാണക്യന്‍ said...

എതുക്ക് ഇന്ത തൊന്തരവെല്ലാം...വിട്ടിടപ്പാ..നാന്‍ ഓടി പോയാച്ച്...
പെറവ് പാര്‍ക്കലാം...

വികടശിരോമണി said...

ഭാഷാവിദഗധർ പറയുന്നത് മനസ്സിലാക്കുന്നതാണു ബുദ്ധി.ഞാനൊരു പട്ടിയാണെന്നു സമ്മതിച്ചാൽ ധൈര്യമായി വാലാട്ടാം.കിട്ടുന്ന എച്ചിലു തിന്നാം.
എന്നാ‍ണോ ഞാനൊക്കെ ഒന്നു പേ പിടിച്ചുചാവുക?

chithrakaran ചിത്രകാരന്‍ said...

പ്രിയ അനില്‍,
ഈ തിരിച്ചറിവിലൂടെ താങ്കള്‍
സ്വന്തം പാരംബര്യത്തിന്റെസാംസ്ക്കാരികപുറന്തോട് പൊട്ടിച്ചെറിയുക എന്ന
പ്രവര്‍ത്തിയാണ് ചെയ്തിരിക്കുന്നത്.

വാക്കുകള്‍ക്ക് വൃത്തിഹീനമായ അര്‍ത്ഥങ്ങള്‍
കല്‍പ്പിച്ചുകൊടുത്തിരിക്കുന്നത്
അനീതിയും അസമത്വവും അടിമത്വവും
കൊടികുത്തിവാഴുന്ന ഒരു അപരിഷ്കൃത സമൂഹമാണ്.
സമൂഹത്തിന്റെ തെറ്റായ മൂലവിചാരത്തെ
തിരിച്ചറിഞ്ഞതിലൂടെയാണ് മയിര്‍ മയിലുപോലെ
മനോഹരമായ ഒരു പദമാണെന്നും,
ആ വാക്കിനോട് അയിത്തം വച്ചുപുലര്‍ത്തിവരുന്ന നമ്മുടെ സമൂഹം
കപടസംസ്കാരമാണ് വച്ചുപുലര്‍ത്തുന്നതെന്നു
മനസ്സിലാക്കാനാകുക.

ധന്യമായ ഈ തിരിച്ചറിവു നേടിയ അനിലിനെ
ചിത്രകാരന്‍ സഹര്‍ഷം അഭിനന്ദിക്കട്ടെ !!!

chithrakaran ചിത്രകാരന്‍ said...

മൂലവിചാരവും ശരിതന്നെയാണ്.
മൂല്യവിചാരം എഴുതിയപ്പോള്‍ ഒരു പിശകുവന്നെന്നുമാത്രം!
അത് പിശകല്ലെന്ന് ചിത്രകാരനും
ഒരു തിരിച്ചറിവ് :)

ജിജ സുബ്രഹ്മണ്യൻ said...

മുകളിൽ കൊടുത്തിരിക്കുന്ന പടത്തിന്റെ പേരു മയിരു വെട്ടീ ന്നു തന്നെ ആണോ..ഞങ്ങടെ ഈ നാട്ടിൽ മുഴുത്ത തെറിയാണു ആ ആ വാക്ക് !അനിൽ ആരെയാ തെറി വിളിക്കുന്നേന്നു നോക്കാൻ ഓടി വന്നതാ.എന്തായാലും അത് തെറിയല്ലാ ന്നു മനസ്സിലായി !അർത്ഥമറിയാത്ത വാക്കുകൾ തെറി ആണെന്നു വിചാരിക്കുന്ന എന്നെ വേണം തല്ലാൻ !

അല്‍ഭുത കുട്ടി said...

മയിരുവെട്ടി എന്ന് പറഞ്ഞ തൂടങ്ങി അവസാനമ്ം വേറെ എങ്ങോട്ടൊക്കെയോ പോയല്ലോ. സായിപ്പിന്റെ വാലാട്ടികള്‍ക്ക് അവര്‍ തരുന്ന എച്ചിലുകള്‍ നക്കി മൂലക്ക് കിടക്കുന്ന തങ്ങളെയാണ് അവര്‍ പട്ടികള്‍ എന്ന് വിളിക്കേണ്ടിയിരുന്നത് എന്നാല്‍ ഇവര്‍ വിളിച്ചത് കാല്‍കാശിന് ഗതിയില്ലാത്ത തെരുവ് പട്ടികളെയാണ് ഇവര്‍ പട്ടികള്‍ എന്ന് വിളിച്ചത്.ഈ കെറുവാണ് ഈ പട്ടി പ്രയോഗത്തിന്റെ ആത്മാവ്.

ചിത്രത്തില്‍ ബോംബെ കലാപത്തില്‍ പല പട്ടികളും മറ്റ് പട്ടികളെ കൊന്നു തള്ളുമ്പോള്‍ കൂട്ടത്തില്‍ അതില്‍ ഒരു യഥാര്‍ത്ത പട്ടിയെയും കാണിക്കുന്നുണ്ട്.

പട്ടികള്‍ എത് കേള്‍ക്കാന്‍ അര്‍ഹിക്കുന്നുന്റെങ്കില്‍ പട്ടി വിളികളിലും റാങ്കുകള്‍ ഏര്‍പ്പെടുത്തൂ. സായിപ്പിന്റെ അമേധ്യം നക്കുന്നവര്‍ തന്നെ.പട്ടി വിളിയുടെ പിന്നാലെ പോകുന്നതിലെ അല്പത്തം ആലോചിക്കാത്തതെന്തേ ?

:- നല്ലൊരു മുതലാളി പട്ടിയായ നിങ്ങളെന്നെ തെരുവു പട്ടീ.. എന്ന് വിളിച്ചില്ലേ..

നരിക്കുന്നൻ said...

ജീവിത പ്രതിസന്ധിയില്‍പ്പെട്ട് വ്യഭിചാര വഴിയില്‍ ചെന്നുചാടിയ സഹോദരിമാരോട് നമുക്ക് തോന്നുക ഒരു പക്ഷെ, സഹതാപമായിരിക്കാം. എന്നാല്‍ സ്വന്തം പെങ്ങളെ കൂട്ടിക്കൊടുക്കുന്ന പിമ്പായ സഹോദരനൊട് നമുക്കെന്ത് തോന്നും?

എല്ലാം എല്ലാം ഈ വരികളിലുണ്ട്.

Typist | എഴുത്തുകാരി said...

പെങ്ങളെ കൂട്ടി കൊടുക്കുന്ന് പിമ്പായ സഹോദരനോട് നമുക്കെന്തു തോന്നും?

എനിക്കു ഇതു വായിച്ചപ്പോള്‍ പെട്ടെന്നോര്‍മ്മ വന്നതു “നീലഗീരി“ സിനിമയിലെ ആ സഹോദരനെയാണ്.

അനില്‍@ബ്ലോഗ് // anil said...

ഒരു സുഹൃത്ത് മെയിലിലൂടെ തന്ന കമന്റ്.

"വായിച്ചു ഇനി അതിനു ഒരു മയിര് മറുപടി തന്നെ പറഞ്ഞില്ലെല്‍
ഈ മയിര് എന്റെ കയ്യിലുണ്ടായിട്ട് എന്ത് ഫലം .. "

അക്ഷരങ്ങളെ മാത്രം സ്നേഹിക്കാം സംവേദിക്കുന്നത് ആശയങ്ങള്‍ അല്ലെ?


മയിര്‌ പുരാണം


മലയാളികള്‍ പുലയാടികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വാക്ക്‌
ഏതെന്നു ചോദിച്ചാല്‍ ഒരു ഉത്തരമേ ഉള്ളൂ- "മയിര്‌", ഏതു ദേശത്തുള്ള
മലയാളിയും ഒരുപോലെ ഉപയോഗികുന്ന ഒരു വാക്കേ മലയാളത്തില്‍ ഉള്ളൂ-
"മയിര്‌". മലയാളികലുടെ Expression word ഏതെന്നു ചോദിച്ചാല്‍ ഒരു ഉത്തരമേ ഉള്ളൂ...
മയിര്‌. എന്തിനും ഏതിനും ഒരു - മയിര്‌. "മയിര്‌" എന്ന സുന്ദരപദം ഒരിക്കലെങ്കിലും
കേട്ടിട്ടോ കണ്ടിട്ടോ ഇല്ലാത്ത മലയാളി ഈ ഭൂമിയില്‍ കാണില്ല. കട്ടായം.

"മയിര്‌" ഒരു typical Tamil word ആണ്‌. "മുടി" എന്നു മാത്രമേ അതിനു അര്‍ത്ഥം ഉള്ളൂ.
തമിഴന്മാര്‍ തമ്മില്‍ ഉടക്കുമ്പോള്‍ ഒരുത്തനെ വില കുറച്ചുകാണിക്കാന്‍
" നീങ്ക വെറും മയിരു താനേ." എന്നു പറഞ്ഞു കളിയാക്കാറുണ്ട്‌.
പക്ഷേ കേരളത്തിലെ ചില മൈരന്മാര്‍ പാവം "മയിരി"നെ
മയിരുപോലെ ഉപയോഗിച്ചു പറ മയിരാക്കിക്കളഞ്ഞു. "എന്തെടാ മയിരെ?",
"ഓട്‌ മയിരെ...", "ഊമ്പ്‌ മയിരെ..", "മയിരെ പുടുങ്ങി"... തുടങ്ങി
രസകരമായ പ്രയോഗങ്ങളില്‍ കൂടി "മയിര്‌" മലയാളികളുടെ നിത്യജീവിതത്തില്‍
ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു മൈര്‌ സംഭവം ആയി മാറി.
അല്ലേടാ മയിരേ? അല്ലെന്നു പറയാന്‍ പറ്റുമോടാ മയിരേ???

"മയിര്‌"നു നമ്മുടെ ഭാഷയില്‍ ഉള്ള സ്ഥാനം ഇതുവരെയും ഒരു മയിരനും
കണ്ടു പിടിച്ചിട്ടില്ല. വ്യാകരണ നിയമം വച്ചു നോക്കിയാല്‍ പോലും
"മയിര്‌" ഒരു ഒന്നു ഒന്നര മയിര്‌ ആണ്‌.
"മയിര്‌"നെ Noun, Pronoun, Adjective, Verb, Adverb, Preposition,
Conjunction, Interjection ഇതില്‍ ഏതു ഗണത്തില്‍ പെടുത്തണം
എന്നുള്ളത്‌ ഭാഷാപണ്ഡിതന്മാര്‍ മൈരു പുകച്ചു
ആലോചിച്ചിട്ടും നടക്കാത്ത മൈര്‌ കാര്യം ആണ്‌.


Example-

Noun:
ലവന്‍ ഒരു മൈരന്‍ ആണ്‌.
Sydneyമൈര്‌ അങ്ങ്‌ Australiaല്‍ ആണ്‌.
ആ മുറിയില്‍ 5 മയിരന്മാര്‍ ഉണ്ട്‌.(Countable)
Orkut'ല്‍ കുറച്ച്‌ അലന്ന മൈരുകള്‍ ഉണ്ട്‌.(Uncountable)

Pronoun:
നീയൊക്കെ വല്യ മൈരു തന്നെ.

Adjective:
ഒരു കറുത്ത മൈര്‌ ആണ്‌ കലിപ്പ്‌.
ആ കവറില്‍ ഇനി ഒരു മൈരും ഇല്ല, നോക്കണ്ട.

Verb:
അവന്‍ ഒറ്റക്ക്‌ മൈരേ പുടുങ്ങട്ട്‌.

Adverb:
അവളു മൈരുകണക്കെ നിന്ന്.
അവന്മാര്‍ എല്ലാ മൈരിലും നോക്കി.

Preposition:
ആ ചുവരിന്റെ മൈരില്‍ ആണ്‌ ക്ലോക്ക്‌ ഫിറ്റ്‌ ചെയ്തിരിക്കുന്നത്‌.
നിനക്കും അവനും മൈരായിട്ടുള്ള ഒരു സമയത്തു വിളിച്ചാല്‍ മതി.

Conjunction:
നീ പറഞ്ഞാല്‍ എനിക്ക്‌ വെറും മൈരേ മാത്രം.
Interjection:
...മൈരമ്മാര്. ഡാഷ്‌മോള്‍ തേച്ച്‌ തള്ളി.


"മയിര്‌" എന്നത്‌ ഒരു Magical Word ആണ്‌. ഏത്‌ സന്ദര്‍ഭത്തിലും ഏതു വാക്കിനും അലങ്കാരമായി ഈ മയിരിനെ ഉപയോഗിക്കാം

Example-

1) ഒരുത്തന്‍ മരിച്ചാല്‍ - Oh! മയിരു ചത്ത്‌.
2) വിജയം, ആഗ്രഹപൂര്‍ത്തീകരണം - മയിര്‌ രെക്ഷപ്പെട്ട്‌...
3) ഇനി പരാജയമാണെങ്കിലോ? - മാാാാായിര്‌ ഊൂമ്പി.
4) ചീത്ത അഭിപ്രായം - മയിര്‌ (പടം, പാട്ട്‌, സീന്‍, വസ്ത്രം, ആഹരം...) തന്നെടാ.
5) നല്ല അഭിപ്രായം - മയിരെ കിടിലം....
6) ആജ്ഞ - ഇവിടെ വാടാ മയിരെ
7) അപേക്ഷ - മയിരെ please.
8) ആശങ്ക - ആ മയിരു നടക്കുമോ.. എന്തോ... ആര്‍ക്കറിയാം.
9) അക്രമം - മയിരെ നിന്നെ ഞാന്‍ ചെയ്യും (reply- നീ മയിരു ചെയ്യും, പോടാ മാാായ്യീരേ...)
10) സങ്കടം - മയിരേ പുടുങ്ങാന്‍...
11) ഉദ്ദ്വേഗം - മ്മയ്യിരേ...
12) ക്ഷമ - മയിരു പോട്ട്‌ നീ മറന്നുകള...
13) ലജ്ജ്ഞ, സഭാകമ്പം, രോമാഞ്ചം... - അശ്ശേ!... എനിക്ക്‌ ദാ മയിരുകളൊക്കെ പൊങ്ങി പൊങ്ങി വരുന്നു.
14) നിര്‍വൃതി - Aaha! മയിര്‌
15) ബോറടിപ്പിക്കുന്നവനെ കാണുമ്പോള്‍ - മയിരന്‍ ദോ
01-03-2009

വെള്ളെഴുത്ത് said...

വാക്കിന്റെ നിഘണ്ടുവിലുള്ള അര്‍ത്ഥമല്ല സാംസ്കാരിക പരിസരത്ത് അതെങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നു നോക്കിയിട്ടാണ് അതിന്റെ ശ്ലീലാശ്ലീലത തീരുമാനിക്കുന്നത്. അതായത് സമൂഹവും സാഹചര്യവുമായി ബന്ധപ്പെടുത്തിയല്ലാതെ വാക്കിന്റെ അര്‍ത്ഥത്തെക്കുറിച്ചുള്ള വിചാരണ വെറും വാക്കു മാത്രമാവും. 16-ആം നൂറ്റാണ്ടില്‍ ‘കാലെ’ന്ന പദം ഫ്രെഞ്ചില്‍ അശ്ലീലമായിരുന്നത്രേ.. തമിഴിലെ മൈരിന് മലയാളത്തില്‍ ഗുഹ്യഭാഗത്തെ രോമം എന്ന അര്‍ത്ഥത്തിലാണ് അശ്ലീലാര്‍ത്ഥം വരുന്നത്. വാക്കിന് അബോധതലത്തില്‍ പ്രവര്‍ത്തനമുണ്ട്.. ഉപയോഗക്രമം കൊണ്ട് അതിന്റെ അബോധതലങ്ങളിലെ വേരിനെ മാറ്റുമ്പോള്‍ പരക്കെ സ്വീകാര്യമാവും. അതുവരെ അതുപ്രയോഗിക്കുന്നവരെ ബൊഹീമിയനുകളായി ആളുകള്‍ കണക്കാക്കുകയും ചെയ്യും. ‘സ്ലംഡൊഗി’ന്റെ പ്രശ്നവും അതു തന്നെയാണ്..അണ്ടര്‍ഡോഗില്‍ നിന്നാണോ പെറ്റ് ഡോഗില്‍ നിന്നാണോ അതിന്റെ ഉത്പത്തി എന്നതല്ല പ്രശ്നം. അതുകേള്‍ക്കുന്ന ശരാശരിക്കാരന്റെ മനസ്സില്‍ പതിയുന്ന ചിത്രത്തിനാണ് പ്രസക്തി. പൂളയെന്ന പാലക്കാട്കാര് പബ്ലിക്കായി വിളിച്ചുകൂവുന്നതുപോലെ തിരുവനന്തപുരത്തത് സാദ്ധ്യമല്ല. ഹേയ് അങ്ങനെയല്ല, വാക്കിനതല്ലല്ലോ അര്‍ത്ഥം എന്നൊക്കെചോദിക്കുന്നമ്പോള്‍ അയാളുടെ ഭാഗത്തുള്ള ശരി മാത്രം അയാള്‍ പുറത്തിടുന്നു എന്നൊരു കുഴപ്പമുണ്ട്..

അനില്‍ശ്രീ... said...

ദേ കിടക്കുന്നു ഒരു മൈര് പോസ്റ്റ്.. :)

പകല്‍കിനാവന്‍ | daYdreaMer said...

ഒരു പക്ഷെ മലയാളികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച വാക്ക്... !
:)

ഞാന്‍ ആചാര്യന്‍ said...

ഇതൊക്കെ എന്നതാ അനിലേ..ബൂലോക സംസ്കാരം അദപദിക്കുവാണോ? :D

ഞാന്‍ ആചാര്യന്‍ said...

"പുടുങ്ങാന്‍" - എന്താര്‍ഥം ?

കാപ്പിലാന്‍ said...

Shame on you anil :)
Dont you have culture ?

വികടശിരോമണി said...

ഞങ്ങളുടെ നാട്ടിൽ,ചെട്ടികൾ മരിച്ചാൽ,അവരുടെ ശവഘോഷയാത്രയ്ക്ക് പാടാൻ ഒരു പ്രത്യേകവർഗമുണ്ട്.അവർക്കതിനുള്ള കൂലി കിട്ടും.അവർക്കതിൽ യാതൊരു സെന്റിമെൻസിന്റെയും പ്രശ്നമില്ല.അവരപ്പോൾ പാടുന്ന ഒരു പാട്ടുണ്ട്:
“ചെട്ടി ചത്താൽ മൈരു പോച്ച്
നമുക്കു രണ്ട് കാശുമാച്ച്….”
അത്രേയുള്ളൂ കാര്യം.
തെരുവിലെ പട്ടികൾ ചത്താലും,സെപ്റ്റിക് ടാങ്കീന്ന് ബിഗ്‌ബിയുടെ ഓട്ടോഗ്രാഫിനു പാഞ്ഞാലും മൈരാണ്.നമുക്കു രണ്ടു കാശുകിട്ടുമോ?അതാണു ചോദ്യം.
ശ്ലീലം-അശ്ലീലം എന്ന വാക്കുകളുടെയൊന്നും അർത്ഥം തിരിഞ്ഞിട്ടില്ല.അവയവങ്ങളുടെ പേരാണോ ഈ അശ്ലീലം?
ലൈംഗികതയെ ധ്വന്യാത്മകമായി ഉദ്ദേശിക്കുന്ന പ്രയോഗങ്ങളാണ് അശ്ലീലമെങ്കിൽ എല്ലാ മലയാള ക്രിയാ പദങ്ങളും അശ്ലീലമാണ്.
കുടിയ്ക്കുക,കിതയ്ക്കുക,ചവിട്ടുക,അണയ്ക്കുക,നക്കുക,വലിയ്ക്കുക,പിടിയ്ക്കുക,ഞെക്കുക…..എല്ലാം അശ്ലീലമല്ലേ?
പണ്ട് തിക്കുറുശ്ശിച്ചേട്ടനോട് ഒരു പത്രക്കാരൻ ചോദിച്ചു:
“താങ്കൾ വല്ലാത്ത അശ്ലീലങ്ങൾ പറയുന്നവനാണെന്നു കേട്ടിട്ടുണ്ട്.അതു ശരിയാണോ?”
“എല്ലാ വാക്കും തെറിയാണ്,കൂട്ടുകാരാ.നിങ്ങളൊരു വാക്കു പറ.അതു തെറിയാണെന്നു ഞാൻ കാണിച്ചുതരാം”
പത്രക്കാരൻ പറഞ്ഞു:“ആലപ്പുഴ”
ഉടനേ വന്നു തിക്കുറുശ്ശിയുടെ മറുപടി:
“നിന്റമ്മേടെ ആലപ്പുഴ”
ഇതോടെയാണ് എനിയ്ക്ക് ക്രിയാപദമെന്നല്ല,എല്ലാ വാക്കും തെറിയാണെന്നു മനസ്സിലായത്.

നിരക്ഷരൻ said...

ആ മെയില്‍ എനിക്കും കിട്ടിയിരുന്നു അനിലേ.
ഇംഗ്ലീഷ് പദം ചേര്‍ത്തുള്ള മറ്റൊരു വേര്‍ഷന്‍ അതിനുമുന്നേ കിട്ടിയിരുന്നു.

ദീപക് രാജ്|Deepak Raj said...

പ്രിയ അനില്‍
പോസ്റ്റും ഇമെയില്‍ കമന്റ് ഇട്ടതും കൊള്ളാം.ഇതും നമ്മുടെ ഭാഷയുടെ ഭാഗം തന്നെ..

സ്നേഹത്തോടെ
(ദീപക് രാജ്)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

പോസ്റ്റിന്റെ ഉദ്ദേശം വെറും മൈരിലൊതുങ്ങിയോ അനിലേ?

പാര്‍ത്ഥന്‍ said...

'പട്ടിക്ക്’ രോമം ഉണ്ടായിട്ട്
അമ്പട്ടന് എന്ത് ‘മൈരാ’.

അനില്‍@ബ്ലോഗ് // anil said...

ചാണക്യന്‍,
:)

വികടശിരോമണി,
നല്ല ഒരു പട്ടിയാവാന്‍ നമുക്കാവുമെന്ന് ആത്മവിശ്വാസം പോലുമില്ലാതിരിക്കുമ്പോഴാ..
:)

ചിത്രകാരാ,
ശ്ലീലാശ്ലീലങ്ങള്‍ ആപേക്ഷികങ്ങളാണെന്ന് തുടര്‍ന്നു വരുന്ന കമന്റുകള്‍ പറയുന്നു. ഞാനുള്‍പ്പെടുന്ന എന്റെ സ്വകാര്യ സുഹൃദ് വലയത്തില്‍ മയിരൊന്നു തെറിയല്ല. അമേരിക്കകാരന്റെ “ഫക്ക്” പോലെ നിത്യമെന്നോണം ഉപയോഗിക്കുന്ന പദങ്ങള്‍. പക്ഷെ പൊതു സമൂഹത്തില്‍ നാം അതുപേക്ഷിക്കാന്‍ നിര്‍ബന്ധിതരാവുന്നു എന്നതാണ് വാസ്തവം.
വാക്കുകള്‍ക്കു നന്ദി.

കാന്താരിക്കുട്ടി,
ഓഫ്ഫ്:
സ്റ്റാര്‍ട്ടര്‍ വച്ചു കത്തിക്കുന്ന ട്യൂബുലൈറ്റുക ഇപ്പോള്‍ ഇല്ല. ഇന്‍സ്റ്റന്റ് ആയി കത്തുന്ന ഇലക്ടോണിക് ചോക്കുകള്‍ ഉപയോഗിക്കുക.
:)

അത്ഭുതകുട്ടി,
മയിരുവെട്ടി എന്ന പദം ഒരു പ്രതീകമാണെന്ന് താങ്കള്‍ തിരിച്ചറിഞ്ഞല്ലോ, നന്ദിയുണ്ട്.
കോടീശ്വരനായ ചേരിപ്പട്ടിയെപ്പറ്റി ഒട്ടനവധി നിരൂപണങ്ങള്‍ നടക്കുന്നുണ്ട്. താന്‍ പട്ടിയാണെന്ന് അംഗീകരിക്കാന്‍ വിമുഖതയില്ലാത്തവരോട് എന്തു പറയാന്‍.

നരിക്കുന്നന്‍,
നന്ദി.

എഴുത്തുകാരി,
നീലഗിരി എനിക്കിഷ്ടപ്പെട്ട സിനിമയാണ്. നായികയെ ഒഴികെ.

വെള്ളെഴുത്ത്,
വിശദീകരണങ്ങള്‍ക്ക് നന്ദി. ഞാന്‍ പറയാനുദ്ദേശിച്ചത് താങ്കള്‍ പറഞ്ഞു വച്ചിരിക്കുന്നു.
മയിരെന്ന പദത്തെ മഹത്വവല്‍ക്കരിക്കുക എന്നതിനേക്കാള്‍ തത്തുല്യ പദങ്ങളുടെ പ്രയോഗത്തിലെ ആപേക്ഷികത ചൂണ്ടിക്കാട്ടാനാണ് ഞാനീ പോസ്റ്റിട്ടത്.

അനില്‍ശ്രീ,
:)

പകല്‍ക്കിനാവന്‍,
സത്യമാണ് ദിവസം ഒരു പത്തു തവണയെങ്കിലും പറഞ്ഞിരുന്ന കാലമൂണ്ടായിരുന്നു.

ആചാര്യ,
ഇരിക്കട്ടെ നമ്മുടെ വഹയും ഒന്ന്. ആ പദത്തിന്റെ അര്‍ത്ഥമെന്തെന്ന് മെയിലയച്ചുതന്ന സുഹൃത്തിനോട് ചോദിച്ചിട്ടു പറയാം.

കാപ്പിലാനെ,
എല്ലാം പോയാച്ച്. ആകെ മുങ്ങിയാല്‍ കുളിരില്ലെന്നല്ലെ ചോല്ല്.

വികടശിരോമണി,
വീണ്ടും വന്നതില്‍ നന്ദി. മര്‍മ്മാണിക് ഭാര്യയെ തല്ലാന്‍ പറ്റാതായി എന്നപോലെ ആയല്ലോ കാര്യങ്ങള്‍ . എല്ലാ പദവും പ്രയോഗത്തിനനുസരിച്ചാണ് അര്‍ത്ഥം കൈവരിക്കുന്നത്.

നിരക്ഷരന്‍,
കുറേ പേര്‍ക്ക് മുന്നെ അയച്ച് ഒരു മെയിലാണിതെന്ന് പറഞ്ഞാണ് ഇപ്പോഴും ഇതു കിട്ടിയത്. സത്യത്തില്‍ “മയിര്” എന്റ്റെ അവതാരകനായിരുന്നു. അതിനാല്‍ മെയില്‍ ഇവിടെ ഇട്ടതാണ്. പക്ഷെ ഇപ്പോള്‍ അവതാരകന്റെ റോള്‍ വെടിഞ്ഞ് മുഖ്യകഥാപാത്രമായി അദ്ദേഹം മാറുന്ന സ്ഥിതിയാണ് കാണുന്നത്.

ദീപക് രാജ്,
നന്ദി.

രാമചന്ദ്രന്‍ വെട്ടിക്കാട്,
നിരക്ഷരനോട് പറഞ്ഞത് കണ്ടല്ലോ. മയിര് ഇപ്പൊള്‍ ഈ പോസ്റ്റിന്റ്റെ നായക റോളിലായി. അങ്ങിനെ എങ്കില്‍ അങ്ങിനെ. ഉപരിപ്ലവമായ വീക്ഷണങ്ങളാണ് പലപ്പോഴും പല കാര്യങ്ങളുടേയും ദിശതെറ്റിക്കുന്നത്. ആ പദം തമിഴനു തെറിയല്ലെങ്കില്‍ മലയാളിക്ക് തെറിയാണ്. അതേ പോലെ തന്നെ “സ്ലം ഡോഗും”.
നന്ദി.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

എവിടെ എങ്ങിനെ എന്തിന് ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഒരു വാക്കു നല്‍കുന്ന അര്‍ത്ഥം.
‘മയിര്‘ എന്നതു പോലെത്തന്നെ തമിഴില്‍ സാധാരണയായി ഉപയോഗിക്കുന്ന ഒരു പദമാണല്ലൊ ‘പണ്ണുക’ എന്നത്. മലയാളത്തില്‍ വരുമ്പോള്‍ അതിന്റെ അര്‍ത്ഥമാകെ മാറി മറിഞ്ഞില്ലേ. ഓ.വി. വിജയന്‍ ധര്‍മ്മപുരാണത്തിലുപയോഗിച്ച പല വാക്കുകളും തുടര്‍ന്നു വന്ന രചനകളിലുണ്ടായില്ല. അതിനെ പിന്തുടരാനും മറ്റെഴുത്തുകാരാരും തയ്യാറായില്ല. രാമചന്ദ്രന്റെ കമന്റില്‍ പറഞ്ഞതിനോട് യോജിക്കുന്നു. ഇതുപോലെത്തെന്നെയേ ‘സ്ലംഡോഗ്’ എന്ന പദത്തെയും കാണേണ്ടതായിട്ടുള്ളു.

മുക്കുവന്‍ said...

മൈർ തന്നെ കമ്പിളി, കമ്പിളി തന്നെ പുതപ്പ്!

Vadakkoot said...

a possibly related video (manually generated) ;)

Unknown said...

ഞാൻ വിചാരിച്ചത് അനിലെന്തോ മുട്ടൻ തെറി എഴുതിയതാണെന്നാ ഇപ്പോഴത്തെ ബ്ലോഗിൽ എന്തൊക്കെയാ വരുന്നത് എന്നു പോലും ചിന്തിക്കാൻ പറ്റാത്ത അവസ്ഥയാ.

Anil cheleri kumaran said...

ഹ.. ഹ.. മയിരിനെ വെളുപ്പിച്ചു.

Sands | കരിങ്കല്ല് said...

ഇന്നലെ ഞാനിതിനൊരു കനത്ത മറുപടി എഴുതി വെച്ചിരുന്നു...

ഒരിത്തിരി ഞാന്‍ യോജിക്കുന്നെങ്കിലും ഒത്തിരി ഞാന്‍ വിയോജിക്കുന്നു... അതായിരുന്നു പ്രമേയം..

ഉദാഹരണങ്ങളും ഒക്കെ നിരത്തി ഒരു മറുപടി..

പിന്നെ വളരേ ബുദ്ധിപരമായ ഒരു നീക്കത്തിലൂടെ ആ പേജ് ഞാന്‍ അടച്ചു (മറുപടി പബ്ലിഷാതെ... ) (അബദ്ധം എന്നും പറയാം ;) )

ഇനി ഇപ്പൊ ഒന്നും ചെയ്യാന്‍ വയ്യ. മടി.. :(

yousufpa said...

മുംബയിലെല്ലാം തെറി ഭാഷയിലെ തന്നെ അവിഭാജ്യഘടകമായിരിക്കുന്നു. അത് മകന്‍ അഛനോടായാലും അഛന്‍ മകനോടായാലും.

മാണിക്യം said...

:) :-)
ഇത്രേം അങ്ങൊട്ട് വായിച്ചപ്പോള്‍
എന്താ ഒരു സുഖം !!

കണ്ടൊ ദേ ഇത്രേ ഒള്ളു..
Noun, Pronoun, Adjective,
Verb, Adverb, Preposition,
Conjunction, Interjection
ഇനി ചത്താലും മറക്കില്ലാ.

“ അച്ചങ്കൊമ്പത്ത് അമ്മ വരമ്പത്ത്
കള്ളന്‍ ചക്കയിട്ടു കണ്ടാ മിണ്ടല്ലേ! ”

Appu Adyakshari said...

ഈ പോസ്റ്റ് വായിച്ചുകഴിഞ്ഞ് കമന്റുകള്‍ നോക്കുമ്പോള്‍ വെള്ളെഴുത്ത് പറഞ്ഞ അഭിപ്രായം വളരെ ഉചിതമായി തോന്നുന്നു. ഒരു വാക്കിന്റെ നിഘണ്ടുവിലെ അര്‍ത്ഥമല്ല അതിന് ഉപയോഗത്തില്‍ വരുമ്പോള്‍ കൊടുക്കേണ്ടത്. ഭാഷ ആശയങ്ങള്‍ കൈമാറാനുള്ളതാകുമ്പോള്‍ കേഴ്വിക്കാരന് എന്തുമനസ്സിലാകൂന്നു എന്നതാണ് പ്രധാ‍നം എന്നുഞാന്‍ കരുതുന്നു. തമിഴര്‍ തമ്മില്‍ വഴക്കുണ്ടാകുമ്പോള്‍ "നീങ്ക വെറും മയിരു താനേ" എന്നു പറഞ്ഞുകേള്‍ക്കുന്ന ഉപയോഗത്തിലല്ല മലയാളത്തില്‍ ഇത് പ്രയോഗത്തിലുള്ളത് എന്ന് വ്യക്തമല്ലേ. ആ ഒരു അര്‍ത്ഥത്തില്‍ മലയാളത്തില്‍ അതിലും സുന്ദരമായി "നീ പോടാ പുല്ലേ” എന്നുപറയുന്നതല്ലേ ഭംഗി. അതുകേള്‍ക്കുമ്പോള്‍ പോലും വിളിച്ചയാള് എന്നെ “പുല്ലിനോടുപമിച്ചു” എന്നല്ലല്ലോ കേള്‍വിക്കാരനു തോന്നാറ്‌ ! അതുതന്നെ പ്രയോ‍ഗം മൂലം ലഭിക്കുന്ന അര്‍ത്ഥവ്യത്യാസം.

ഹന്‍ല്ലലത്ത് Hanllalath said...

വെള്ളെഴുത്ത്,
അപ്പു
എന്നിവരോട് പൂര്‍ണമായി തന്നെ യോജിച്ചു കൊണ്ട് പറയട്ടെ...
വികട ശിരോമണി വികലമായും വികടമായും തന്നെയാണ് പ്രതികരിച്ചു കാണുന്നത് എന്നതില്‍ ദുഖമുണ്ട് ...സഹതാപവും...!

അനില്‍ ...
താങ്കളില്‍ നിന്നും ഗൗരവമുള്ള ഇടപെടലുകളാണ് ഞാന്‍ പ്രതീക്ഷിക്കാറുണ്ടായിരുന്നത് ...
പക്ഷെ...

വികടശിരോമണി said...

hAnLLaLaTh,
എന്റെ നിരീക്ഷണങ്ങൾ വികടവും വികലവുമാണ് എന്നറിയിച്ചതിൽ സന്തോഷം.
ഇനി,ഏതെല്ലാം എന്റെ നിരീക്ഷണങ്ങളാണ് ഇവിടെ വികലവും വികടവുമായി താങ്കളിൽ ദുഃഖ-സഹതാപങ്ങളുയർത്തിയത് എന്നു കൂടി ദയവായി വിശദീകരിച്ചുതരാമോ?

|santhosh|സന്തോഷ്| said...

ഒരു ജാതി മൈര് പോസ്റ്റിസ്റ്റാ... ;)

അനില്‍@ബ്ലോഗ് // anil said...

സന്ദര്‍ശനത്തിനെത്തിയ സുഹൃത്തുക്കളായ
പാര്‍ത്ഥന്‍,

മോഹന്‍ പുത്തന്‍ചിറ,

മുക്കുവന്‍,

വടകൂടന്‍,

അനൂപ് കോതനല്ലൂര്‍,

കുമാരന്‍,

കരിങ്കല്ല്,

യൂസുഫ്പ

മാണിക്യം,

അപ്പു,

hAnLLaLaTh,

സന്തോഷ്,

എല്ലാവര്‍ക്കും നന്ദി പറയുന്നു.
hAnLLaLaTh നോട് ഒരു വാക്ക്. ഇത്തരം ശക്തമായ പ്രതികരണങ്ങള്‍ തന്നെയാണ് ഞാന്‍ പ്രതീക്ഷിച്ചത്. താങ്കള്‍ പോസ്റ്റ് മുഴുവന്‍ വായിച്ചു എന്നു തന്നെയാണ് കരുതുന്നത്. എന്നിട്ടും മയിര്‍ എന്ന പദത്തെ വെള്ള പൂശാനാണ് ഞാന്‍ ശ്രമിച്ചത് എന്നു കരുതിയോ? എങ്കില്‍ അത് എന്റ്റെ എഴുത്തിന്റെ കഴിവില്ലായ്മയായി ഞാന്‍ സ്വയം ഉള്‍ക്കൊള്ളുന്നു. “മയിര് “ മലയാളിക്ക് എപ്രകാരം അശ്ലീലമായി അനുഭവപ്പെടുന്നുവോ അപ്രകാരമാണ് “സ്ലം ഡോഗ്ഗ് ” എന്ന പ്രയോഗം എനിക്ക് അസഹ്യമായത്. വാസ്തവത്തില്‍ അത് പ്രകടിപ്പിക്കാനും ചേരിവാസികളോട് പൊടുന്നനവേ വിമര്‍ശകര്‍ക്കുണ്ടായ സ്നേഹം എന്തെന്ന സന്ദേഹം പങ്കുവക്കാനുമാണ് ഈ പോസ്റ്റിട്ടത്. എന്റെ എഴുത്തിന്റെ കഴിവുകാരണം എല്ലാവരും മയിരില്‍ വട്ടം കറങ്ങുന്നു. ഞാന്‍ ഒരു സാധാരണ മനുഷ്യനാണ്.
:)

Appu Adyakshari said...

അനിലേ, താങ്കളുടെ എഴുതുവാനുള്ള കഴിവിനെ ആദരിച്ചുകൊണ്ടുതന്നെ പറയട്ടെ, താങ്കളുടെ ഉള്ളീലുണ്ടായിരുന്ന ആശയം വ്യക്തമാക്കുവാന്‍ ഈ പോസ്റ്റിന് പൂര്‍ണ്ണമായും കഴിഞ്ഞിട്ടില്ല.

“മയിര്‍ എന്ന പദത്തെ വെള്ള പൂശാനാണ് ഞാന്‍ ശ്രമിച്ചത് എന്നു കരുതിയോ? എങ്കില്‍ അത് എന്റ്റെ എഴുത്തിന്റെ കഴിവില്ലായ്മയായി ഞാന്‍ സ്വയം ഉള്‍ക്കൊള്ളുന്നു. “മയിര് “ മലയാളിക്ക് എപ്രകാരം അശ്ലീലമായി അനുഭവപ്പെടുന്നുവോ അപ്രകാരമാണ് “സ്ലം ഡോഗ്ഗ് ” എന്ന പ്രയോഗം എനിക്ക് അസഹ്യമായത്. വാസ്തവത്തില്‍ അത് പ്രകടിപ്പിക്കാനും ചേരിവാസികളോട് പൊടുന്നനവേ വിമര്‍ശകര്‍ക്കുണ്ടായ സ്നേഹം എന്തെന്ന സന്ദേഹം പങ്കുവക്കാനുമാണ് ഈ പോസ്റ്റിട്ടത്. എന്റെ എഴുത്തിന്റെ കഴിവുകാരണം എല്ലാവരും മയിരില്‍ വട്ടം കറങ്ങുന്നു“ എന്നു താങ്കള്‍ അവസാന കമന്റിലൂടെ പറയേണ്ടി വന്നത് ഇതുകൊണ്ടാണ്.

ചിത്രകാരന്റെ കമന്റും, അതിനു പിന്നാലെ താങ്കള്‍ തന്നെയിട്ട ‘മയിര്‍’ മെയിലും മറ്റും വായിച്ചവരില്‍ ചിലര്‍ ഇങ്ങനെ തെറ്റിദ്ധരിച്ചുപോയതില്‍ അവരെ കുറ്റപ്പെടുത്താനുമാവില്ല !!

സാരമില്ല, എഴുതിയത് എഴുതി.. :-)

അനില്‍@ബ്ലോഗ് // anil said...

അപ്പുമാഷെ,
വീണ്ടും വന്നതില്‍ നന്ദി.
പക്ഷെ അതിലൊരു സാന്ത്വനത്തിന്റെ ലാഞ്ചന ഉണ്ടെന്നു തോന്നുന്നു. “എഴുതിയത് എഴുതി .” അങ്ങിനെ വിഷമമൊന്നുമില്ല . ബൂലോക വായനയുടെ പ്രത്യേകതയാണ് അത്. ആദ്യം കണ്ണില്‍ തടയുന്നതെന്തോ അതിന്റെ പിന്നാലെ പോവുക എന്നത്, പ്രത്യേകിച്ച് ഇമ്മാതിരി പദങ്ങള്‍. നേരിട്ട് പോസ്റ്റാന്‍ മടിയുള്ളതിനാലാവും മെയിലായി അയച്ചതെന്ന് കരുതിയാണ് ഞാനാ കമന്റ്റ് ഇട്ടത്. തെളിക്കുന്ന വഴി പോയില്ലെങ്കില്‍ പോകുന്ന വഴി തെളിക്കുക എന്ന് രീതി. മുന്‍പൊരു കമന്റില്‍ നിരക്ഷരനും രാമചന്ദ്രന്‍ വെട്ടിക്കാടിനും കൊടുത്ത മറുപടിയില്‍ ഞാനത് പറഞ്ഞിട്ടുമുണ്ട്.
എന്നെ ഒരു തെറി എഴിത്തുകാരനായി കരുതിയാലും എനിക്ക് വിഷമമൊന്നുമില്ല കേട്ടോ.
:)