സോവിയറ്റ് റഷ്യ കത്തിനില്‍ക്കുന്ന കാലം, പ്രൈമറി സ്കൂള്‍ പ്രായം .
അടിക്കടിയുള്ള പറിച്ചു നടല്‍ മൂലം ബാല്യകാല സുഹൃത്തുക്കള്‍ കാര്യമായിട്ടില്ല. ഒഴിവു സമയം പ്രധാനമായും ചിലവഴിക്കുന്നത് പുസ്തകങ്ങള്‍ക്കൊപ്പം. അവയില്‍ പ്രധാനമായവ റഷ്യന്‍ പുസ്തകങ്ങള്‍, ഏറെയും പ്രോഗ്രസ്സ് പബ്ലിക്കേഷന്‍സിന്റെ മലയാളം തര്‍ജ്ജമകള്‍. പിന്നെ റഷ്യക്കാര്‍ സ്നേഹപൂര്‍വ്വം അയച്ചു തരുന്ന സോവിയറ്റ് നാട്. കുഞ്ഞുമനസ്സിലിടം പിടിച്ച റഷ്യന്‍ ചിത്രങ്ങള്‍ ഒരു ഗൃഹാതുരത്വമായി ഇന്നും മനസ്സില്‍ നില്ക്കുന്നു. പലചിത്രങ്ങളും നോക്കി, അവയുടെ പശ്ചാത്തലം സങ്കല്‍പ്പിച്ച് , ദിവാസ്വപ്നങ്ങളില്‍ മുഴുകി ഒരുപാട് കാലം ചിലവഴിച്ചിരുന്നു. ഒരോ ചിത്രങ്ങളിലേയും വിശദാംശങ്ങള്‍ ചികഞ്ഞ് രചയിതാവിനെക്കുറിച്ച് അസൂയപ്പെട്ടു.ആസ്വാദനത്തിലുണ്ടായ താല്‍പ്പര്യം സൃഷ്ടിപരമാവഞ്ഞതിനാല് ഒരു കുഞ്ഞു ചെമ്പരത്തിപ്പൂ പോലും സ്വയം വരക്കാനായില്ല. പക്ഷെ അത് ഒരു കുറവായി ഇപ്പോള്‍ തോന്നുന്നില്ല, പ്രത്യേകിച്ച് ബൂലോകത്തെത്തിയതിനു ശേഷം.
ഈ ചിത്രങ്ങള്‍ ഒരു ഫോട്ടോഗ്രാഫിന്റെ നിലവാരം മാത്രമേയുള്ളൂ എന്നും , പ്രകൃതിയെയോ മനുഷ്യനേയോ പകര്‍ത്തുന്നത് കലയല്ലെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
“ഇസങ്ങള്‍”പഠിച്ചിട്ടില്ലാത്തതിനാല്‍ തര്‍ക്കത്തിനോ സംവാദത്തിനോ കഴിവുമില്ല.
ചില റഷ്യന്‍ രവിവര്മ്മമാരുടെ കലണ്ടര്‍ ചിത്രങ്ങള്‍ കോപ്പിയെടുത്ത് പോസ്റ്റുന്നു. ചിത്രങ്ങളില്‍ ക്ലിക്കിയാല്‍ അവ ഒറിജിനല്‍ പേജുകളിലേക്കു നയിക്കുന്നതാണ്.

വാസ്നെറ്റ്സോവ് എന്ന വരക്കാരെന്റെ ഒരു ചിത്രം.
ഷെഡ്രിന്‍ -മൂണ്‍ ലൈറ്റ് ഇന്‍ നേപ്പിള്‍സ് എന്ന ചിത്രം.
18 comments:
വേറൊന്നും ചെയ്യാനില്ലാത്തതിനാല്‍.
ചിത്രം വരയ്ക്കുന്നതും ഫോട്ടോ എടുക്കുന്നതും ഒരേ പോലെയാണെന്ന് ഏത് വിദഗ്ദ്ധരാ പറഞ്ഞത്? ചിത്രം വര അവര്‍ക്ക് ‘കിട്ടാത്ത മുന്തിരി‘ ആയിരിക്കും.
സോവിയറ്റ് നാട് ഞാനും വായിച്ചിരുന്നു. :-)
വേറെ എന്തിനാ ഇതു മതിയല്ലോ...
Very Good..
ഇപ്പൊ കാണാന്‍ പറ്റാത്തത്...!
അയ്യോ....സോവിയറ്റ് നാടോ.ഞാനോടി..:):)
സോവിയറ്റ് നാട് വരുന്നതും കാത്തിരിക്കാറുണ്ടായിരുന്ന ചെറുപ്പകാലത്തെപ്പറ്റി ഓര്‍മ്മ വരുന്നു. അവയിലെ ചിത്രങ്ങള്‍ ആകര്‍ഷണീയങ്ങളായിരുന്നു. പക്ഷേ മാസിക (അതോ ത്രൈമാസികമോ) പ്രധാനമായും ഉപയോഗപ്പെടുത്തിയിരുന്നത് പാഠപുസ്തകങ്ങള്‍ കവര്‍ ചെയ്യാനായിരുന്നു. മാസിക തുറക്കുമ്പോള്‍ നല്ല വെള്ള നിറത്തിലുള്ള പേപ്പറിന്റെ പ്രത്യേക മണം ഇപ്പോഴും ഓര്‍ക്കുന്നു.
ചിത്രങ്ങൾ നന്നായി ആസ്വദിച്ചു.
ഞാനും ‘സോവിയറ്റ് നാടി’ന്റെ ഒരു ആരാധികയായിരുന്നു പണ്ട്..
ഞാന്‍ വായിച്ചിട്ടില്ല , ഞാന്‍ കണ്ടിട്ടില്ല , ഞാന്‍ കേട്ടിട്ടില്ല .ഞങ്ങള്‍ കോണ്ഗ്രസ്കാര്ക്ക് സോവിയറ്റ് യൂണിയന് അറിയില്ല .
ചിത്രം വരക്കുന്നതും പോട്ടം പിടിക്കുന്നതും രണ്ടും രണ്ടാണ് .അതായത് ഒന്ന് വേ മറ്റേതു റെ
നന്നായി അനിൽ..
മോഹൻ പുത്തഞ്ചിറയുടെ അതേ അഭിപ്രായം എനിയ്ക്കും.
അനിൽ,
ഈ പോസ്റ്റു വായിച്ചപ്പോൾ എനിക്കോർമ്മ വന്നത് എന്റെ അച്ഛൻ പറഞ്ഞു തരാറുള്ള അവരുടെ കോളേജ് ജീവിതത്തിലെ ഓർ മ്മകളാണ്....ജനകീയ സാംസ്കാരിക വേദി,അമ്മ അറിയാൻ,സോവിയറ്റ് നാട്,നെരുദ,ചേ ഗെവാര.......പുതിയ കാലത്തെ അവരൊക്കെ വെറുക്കുന്നതിന്റെ കാര്യവും 'പുതിയ പയ്യനായ' ഞാൻ വൈകിയാണ് മനസ്സിലാക്കിയത്.....
നല്ല ചിത്രങ്ങൾ....
ഇവിടെ ആദ്യമാണ്......ഇനിയും വരാം....
Bindhu Unny,
മലയാളം ബ്ലോഗ്ഗുകള്‍ വായിക്കാറില്ലെ ?
:)
സന്ദര്‍ശനത്തിനു നന്ദി.
...പകല്‍കിനാവന്‍...daYdreamEr...,
നന്ദി.
ചാണക്യന്,
ഇയിടെയായി ഓട്ടമാണല്ലോ?
MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ,
പറഞ്ഞത് സത്യം. നല്ല ചിത്രങ്ങളും ഇല്ലായിരുന്നോ?
ബിന്ദു കെ പി,
നന്ദി.
കാപ്പിലാന്,
വായിച്ചു പോകരുത്. ഇമ്മാതിരി ഒരെണ്ണം പോലും വായിക്കരുത്. അലര്‍ജി വരും.
:)
ബൂലോകത്തെ ചൊല്ല് അങ്ങിനെയല്ലെ, ഇത്ര കഷ്ടപ്പെട്ട് കളര്‍ വാരിത്തേക്കണ്ട, പോട്ടം പിടിച്ചാല്‍ മതി എന്ന്.
പൊറാടത്ത്,
നന്ദി.
വേറിട്ട ശബ്ദം
പുതിയ കാലത്തെ വെറുക്കുക ?!
അങ്ങിനെ ഉണ്ടാവില്ല, മാറ്റങ്ങളുമായി പൊരുത്തപ്പെടുന്നു.
സന്ദര്‍ശനത്തിനു നന്ദി.
മധുരമനോഹരമനോജ്ഞറഷ്യ സിന്ദാബാദ്!
nalla chithrangal ... ente kunjunnaalil soviet union magazines enne vallaathe aakarshichittundu ...
Soviet Naadum, pinne oru kuttikalude maasikayum (Mishayenno matto aanu perennanu orma) njanum vaayichirunnu. Ente neighbor ayalude company libraryil ninnum kondu varum. Vallappozhum orennam adichu maati pusthakangal pothiyum.
Thanks for the post. Chithrngalellam manoharam. Capitalisathinteyo kammyunisathinteyo kannada vaykkathe nokkiyal mathi.
ശരിയാണ് അന്നൊക്കെ ഒട്ടുമിക്ക വീടുകളിലും
സോവിയറ്റ് നാട് ഉണ്ടായിരുന്നു എന്ന് മാത്രമല്ല ഞങ്ങള്‍ എല്ലാവരും നോട്ട്ബുക്കും ടെക്റ്റ്ബുക്കും പൊതിഞ്ഞിരുന്നതുംസോവിയറ്റ് നാട് കൊണ്ടാണ്.
അതിലെ കളര്‍ പടം ഒക്കെ വെട്ടി ഒട്ടിച്ച ഒരു സ്ക്രാപ്പ് ബുക്കും അന്ന് ഉണ്ടായിരുന്നു,മഞ്ഞു മൂടിയ പര്‍വ്വതങ്ങളുടെ പടം എനിക്ക് ഒരു പ്രത്യേക ഇഷ്ടാമായിരുന്നു.റഷ്യന്‍ സ്ത്രീകള്‍ എല്ലാം പെയിന്റിങ്ങില്‍ ഒരേ പോലെയാണ് എന്നന്ന് പറഞ്ഞിരുന്നു..റഷ്യയില്‍ പോയി വന്ന ഒരു ഡോക്ടറുടെ അനിന്തരവള്‍ അന്ന് ചങ്ങാതിയായ് ഉണ്ടായിരുന്നു, ആധികാരികമായി റഷ്യന്‍കഥ പറഞ്ഞിരുന്നു,റഷ്യക്കാറ് ഉരുളക്കിഴങ്ങാണ് ചോറിനു പകരം കഴിക്കുന്നത് എന്ന് കേട്ട് കുറെനാള്‍ ആശ്ചര്യപെട്ടിരുന്നു..അനില്‍ ഓര്‍മകള്‍ റീവൈന്‍ഡ് ചെയ്യാന്‍ അവസരം തന്നതിനു നന്ദി!!!
നന്ദി അനിലേട്ടാ. അവിടെ വരെ വന്നതിനും പോവാന്‍ നേരം വീണ്ടും വരാം എന്ന യാത്ര പറയലിനും...
ഇനി ഞാന്‍ ഇതിലൂടെ മൊത്തമൊന്നു നടക്കട്ടെ... അഭിപ്രായം അവസാനം പറയാം :)
ചെറുപ്പത്തില്‍ വായിച്ച, അതിലേറെ പുസ്തകങ്ങള്‍ക്ക് ചട്ടയിടാന് ഉപയോഗിച്ച നല്ല ചിത്രങ്ങളും മിനുസമുള്ള കടലാസുമായെത്തുന്ന സോവിയറ്റ് നാടിനെയും, പിന്നെ സ്വര്‍ഗ്ഗം പോലെ ഒരു നാടെന്ന സ്വപ്നവും മനസ്സിലേറ്റി നടന്ന കാലഘട്ടവും ഓര്‍മ്മിപ്പിച്ചതിന് നന്ദി
പഴയ കാലം ഓർമ്മിപ്പിച്ചതിന് നന്ദി. സമാനമായ ഓർമ്മകൾ
പഴയ കാലം ഓർമ്മിപ്പിച്ചതിന് നന്ദി. സമാനമായ ഓർമ്മകൾ
Post a Comment