2/23/2009

നിക്ഷേപക, സംരഭക ശില്പശാല

മൃഗസംരക്ഷണ മേഖലയില്‍ മുതല്‍ മുടക്കാന്‍ താത്പര്യമുള്ള സംരഭകര്‍ക്കായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്വെസ്റ്റേഴ്സ് മീറ്റ് നടന്നുവരുന്നുണ്ട്. അത്തരത്തിലൊരെണ്ണം ഈ മാസം 28 ആം തിയ്യതി കോട്ടക്കലില്‍ വച്ചു നടക്കുന്നു.

ക്ഷണക്കത്തിന്റെ കോപ്പി ഇവിടെ പോസ്റ്റുന്നു.
17 comments:

അനില്‍@ബ്ലോഗ് said...

സര്‍ക്കാര്‍ വക ഒരു പരിപാടി.

ചാണക്യന്‍ said...

സര്‍ക്കാര്‍ വക ഒരു പരിപാടി...
അനില്‍ വക ഒരു പരസ്യം....

തല്ലല്ലേ....ഞാന്‍ പോയി:):):):)

Typist | എഴുത്തുകാരി said...

ആശംസകള്‍ക്കൊരു കുറവുമുണ്ടാകില്ല, 8 പേരുണ്ട്‌.

...പകല്‍കിനാവന്‍...daYdreamEr... said...

കാര്യ പരിപാടികള്‍ക്ക് മനുഷ്യ പറ്റുള്ള ഒരു നല്ല സര്‍ക്കാര്‍ വക മൃഗത്തെയെങ്കിലും കൂട്ടാമായിരുന്നു.. !

തല്ലല്ലേ.. ഓടിക്കൊളാമേ... !
:)

നരിക്കുന്നൻ said...

ശില്പശാലക്കാശംസകൾ!

കുഞ്ഞന്‍ said...

ശില്പശാല ഗംഭീരമാകട്ടെ..

അനില്‍ മാഷെ, ഈ നോട്ടിസില്‍ താങ്കളുടെ പേരുണ്ടൊ,ഉണ്ടെങ്കില്‍ എവിടെ?

ഹരീഷ് തൊടുപുഴ said...

ആശംസകള്‍...

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

അനില്‍@ മൃഗസംരക്ഷണ വകുപ്പിലാണോ?
കാര്യമായി ചോദിച്ചതാണ്. നാട്ടില്‍ ഇത്തിരി സ്ഥലമുണ്ട്. ചെറിയരീതിയില്‍ ഒരു ഫാം തുടങ്ങണമെന്നും ഉണ്ട്.

വകുപ്പിന് ഏതൊക്കെ രീതിയില്‍ സഹായിക്കാന്‍ കഴിയും?

അറിയുമെങ്കില്‍ മെയില്‍ ചെയ്താലും മതി.

അനില്‍@ബ്ലോഗ് said...

ചാണക്യന്‍,
ചുമ്മാ കിടക്കട്ടേന്നെ.

എഴുത്തുകാരീ,
ഇത് എട്ടേ ഉള്ളൂ, ചില പരിപാടിയില്‍ 30 - 40 പേര്‍ കാണും.

പകല്‍ക്കിനാവന്‍,
:)
ഇപ്പ എല്ലാവരും നല്ല പുള്ളികളാ.

നരിക്കുന്നന്‍,
നന്ദി.

കുഞ്ഞന്‍ ഭായി,
എന്റെ പേരില്ല. ഇതു സംഘടനക്കു കിട്ടിയ ക്ഷണമാണ്.
നന്ദി.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്,
നമുക്ക് ഇന്ന വകുപ്പ് എന്നില്ല. കേരള സര്‍ക്കാരിന്റെ കീഴിലെ ഏതു വകുപ്പും നമുക്ക് സ്വന്തമാ.
:)
പ്രസ്തുത പരിപാടി സംഘടിപ്പിക്കുന്ന ഓഫീസറുടെ ഐഡി സംഘടിപ്പിക്കാം.

കാപ്പിലാന്‍ said...

ആശംസകള്‍.

:)

MANIKANDAN [ മണികണ്ഠന്‍‌ ] said...

അനിൽ‌ജി എല്ലാ ഭാവുകങ്ങളും.

ശിവ said...

എനിക്ക് അന്ന് വരാന്‍ കഴിയില്ല....ലേശം തിരക്ക് ഉണ്ടായിരുന്നു....

ചങ്കരന്‍ said...

ഉഷാര്‍, പുരോഗമിക്കട്ടെ നമ്മുടെ നാടും.

മാണിക്യം said...

പരിപാടി സകലവിധ വിജയവും കൈവരിക്കട്ടെ എന്ന് ആശംസിക്കുന്നു

കുമാരന്‍ said...

ആശംസകള്‍.

അനൂപ്‌ കോതനല്ലൂര്‍ said...

ആശംസകൾ അനിലെ

അനില്‍@ബ്ലോഗ് said...

ഒന്നും സംഭവിച്ചില്ല.
രാഷ്ട്രീയ പ്രസംഗങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ ഉച്ചക്ക് ഒരു മണി കഴിഞ്ഞു. താത്പര്യത്തോടെ വന്ന പല സംരഭകരും അപ്പോഴേക്കും തടി രക്ഷപ്പെടുത്തി.
ശിവന്റെ കല്യാണം മിസ്സ് ചെയ്തതുമാത്രം മിച്ചം.