2/06/2009

മമ്മൂട്ടിയും വെള്ളിയാഴ്ചയും

ഇന്നു വെള്ളിയാഴ്ച.

കൈരളി “വീ” ചാനലില്‍ സിനിമ “കണ്ടു കണ്ടറിഞ്ഞു”

വിഭാഗം - മമ്മൂട്ടി ഫ്രൈഡേ മൂവി ഫെസ്റ്റിവല്‍

മമ്മൂട്ടിയും വെള്ളിയാഴ്ചയും തമ്മിലെന്താ?

27 comments:

അനില്‍@ബ്ലോഗ് said...

മമ്മൂട്ടിയും വെള്ളിയാഴ്ചയും തമ്മിലെന്താ?

കാപ്പിലാന്‍ said...

ഇതിനേക്കാള്‍ വലിയ വെള്ളിയാഴ്ച പള്ളിയില്‍ പോയില്ല . പിന്നാ ഈ വെള്ളിയാഴ്ച .

അനില്‍@ബ്ലോഗ് said...

കാപ്പിലാന്‍,
ഇത്ര പെട്ടന്നോ? !

ഡാങ്ക്സ്.

വികടശിരോമണി said...

മമ്മൂട്ടി+വെള്ളിയാഴ്ച്ച+കൈരളി+ന്യൂനപക്ഷം+ടി.കെ.ഹംസ+മദനി+...
കൊണ്ടു കൊണ്ടറിഞ്ഞു!

poor-me/പാവം-ഞാന്‍ said...

GENERALLY In India FILM CHANGES ON fRIDAYand friday is considered as day of films.
I do not think this friday business got any thing to do with minority.A majority of muslims will not say No to this very cinema if it was shown on wednesday!
In this case I think problem is of the spectacle and neither of Kairaly,Nor mammooTTy. Poor TK Hamsa , U forcibily dragged him to this non issue!
I do not know why Kunjaaly kkutty was not touched.Usually all discussions end with Kunjalykkutty.
Any way let me ask kairaly before this they might have shown some other artists" film in a row (some tamil channel started this system (Like kaml vaaram)whether it was on Friday or some other day ?
Then i will come back.Ok.

Ajith said...

മിഡില്‍ ഈസ്റ്റിലെ ലക്ഷോപലക്ഷം വരുന്ന ഇക്കയുടെ ആരാധകര്‍ക്ക് വേണ്ടി മാത്രം......

paarppidam said...

കേരളത്തിൽ അധികം സിനിമയും റിലീസ് ചെയ്യുന്നതു വെൾലിയാശ്ചയാണ്.ഇനി ഇതും പറഞ്ഞ്ശ്രീരാമസേനക്കാരോ മറ്റോ ബഹളം ഉണ്ടാക്കുമോ?...ഹഹ്ഹ

വിട്ടുകള മാഷേ.. കണ്ടതിലുമുഴുവൻ ഇമ്മാതിരി കാര്യങ്ങൾ കണ്ട് കുഞ്ഞമ്മദിനു പഠിക്കല്ലെ!!

പ്രീണനത്തെ കുറിച്ചും പക്ഷപാതിത്വത്തെ കുറിച്ചും പറയേണ്ടുന്നതു പറയണം.പക്ഷെ ഇതുമാതിരി ഉള്ള് കാര്യത്തിൽ അല്ല എന്നാണെന്റെ വിനീതമായ അഭിപ്രായം..

ദീപ said...

ഒന്നും പോസ്റ്റനില്ലാത്തത് കോണ്ടാണോ തറ വേലത്തരങ്ങൾ കാണിക്കുന്നത്.

മമ്മുട്ടിയും വെള്ളിയാഴ്ചയും തമ്മിലെന്തു ബന്ദ്ദം.

ഒരു വിഷയമില്ലെൻകിൽ വെരുതെയിരിക്കില്ല, എന്തെൻകിലും തോണ്ടി തോണ്ടി വിവാദങ്ങൾ സ്വയം പണിയും.

ആശയ ദാരിദ്യമാണെൻകിൽ ഞാൻ വിട്ടു മാഷേ.

ശ്രീവല്ലഭന്‍. said...

വെള്ളിയാഴ്ച കാണിക്കുന്ന സിനിമയെ മമ്മൂട്ടി സാറ്റര്‍ഡേ മൂവീസ് എന്ന് പറയാന്‍ പറ്റുമോ?:-)

പ്രയാസി said...

മാന്ദ്യം മാന്ദ്യം..അല്ലെ മാഷെ..;)

Anonymous said...

പന്നി ഇവിടെ തന്നെയുണ്ട് സാറേ.

സാംബത്തിക മാന്ദ്യം അനിലിനെയും ബാധിച്ചോ?

ഒരോ വിഷയത്തിനെ കുറിച്ച് പോസ്റ്റിടുംബോൾ അത് വായിക്കനുതകുന്നതോ, അല്ലെൻകിൽ വായനക്കാർക്ക് അത് മനസ്സിലാകുന്ന രൂപത്തിലാകണം. തല ചുറ്റി മൂക്ക് പിടിക്കരുത്. പറയാനുളളത് നേരേ ചൊവ്വെ പറയുക.

മമ്മുട്ടിയും വെള്ളിയാഴ്ചയും തമ്മിലെന്താ!
എന്റെ ഉത്തരം: കോപ്പ്.

ഇനി അങ്ങൊട്ടോരു ചോദ്യം: കോപ്പും അനിലുമെന്താ. (ഉത്തരം കമന്റിയാൽ മതി, പോസ്റ്റാക്കണ്ട).

അപ്പോ... ഒരൊ വിഷയവും അതർഹിക്കുന്ന അതർപിക്കുന്ന രൂപത്തിലാവണം സാമ്യത കാണേണ്ടത്.

മ്മട പന്നി ഇവിടെതന്നെയുണ്ടാകും, ഒരു വിളിപ്പുറത്ത്.

ശ്രദ്ധേയന്‍ said...

വെള്ളിയാഴ്ച്ച 'അകിടില്‍ ചോര' തിരയേണ്ട അനില്‍ :) എന്നെ പോലുള്ള പ്രവാസികള്‍ക്ക് വേണ്ടി തെന്നെയാ... ഇവിടെ വെള്ളി, ശനി ആണ് അവധി ദിവസങ്ങള്‍. അപ്പോള്‍ വെള്ളിയാഴ്ച അല്പം ഉറക്കം ഒഴിഞ്ഞാലും പിറ്റേന്ന് കിടന്നു ഉറങ്ങാമല്ലോ...

Riaz Hassan said...

ഡാ പന്നീ, എന്താ നിന്റെ പ്രശ്നം!!! sorry അനില്‍ തെറ്റിധരിക്കരുത്....

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ഇതത്ര കാര്യമായി എടുക്കേണ്ടതുണ്ടോ അനില്‍?

(അതോ എല്ലാ വെള്ളിയാഴ്ചയും അങ്ങനെ തന്നെയാണോ? ശ്രദ്ധിച്ചിട്ടില്ല)

അനില്‍@ബ്ലോഗ് said...

ഒരോരുത്തര്‍ക്കായി നന്ദി പ്രത്യേകം പിന്നെ പറയാം.

വിഷയ ദാരിര്യം ഒന്നും തന്നെയില്ല ചങ്ങാതിമാരെ.

ഫ്രൈഡേ മൂവിഫെസ്റ്റിവല്‍ മമ്മൂട്ടി സ്പെഷ്യല്‍ എന്നല്ല ചാനല്‍ പറയുന്നത്.വെള്ളിയാഴ്ച മമ്മൂട്ടിപടം ഇടുന്നു എന്നു തന്നെയാണ് എനിക്കു തോന്നിയത്. ചിലപ്പോള്‍ എനിക്കു തോന്നുന്നതാവാം. രണ്ടു മൂന്ന് ആഴ്ച ശ്രദ്ധിച്ച ശേഷമാണിത് പറയുന്നത്.

പണ്ട് ഹരികൃഷ്ണന്‍സ് സിനിമ ഇറങ്ങിയപ്പോള്‍, മലപ്പുറം കോഴിക്കോട് ജില്ലകളില്‍ മമ്മൂട്ടി കല്യാണിക്കുന്ന രംഗമാണ് ക്ലൈമാക്സ് ഇട്ടിരുന്നത് എന്ന കാര്യം ഞാന്‍ കൂട്ടി വായിച്ചതാണ്.

വെള്ളി, മമ്മൂട്ടി എന്നൊക്കെ കേള്‍ക്കുമ്പോള്‍ വികാരഭരിതരാകുന്നതെന്തേ?

ഹരീഷ് തൊടുപുഴ said...

ഗള്‍ഫ് നാടുകളിലുള്ളവര്‍ക്ക് നമ്മുടെ ഞായറാഴ്ചപോലെയല്ലേ വെള്ളിയാഴ്ചയും..
ഭൂരിപക്ഷവും മുസ്ലീംസമുദായക്കാരുമായിരിക്കുമല്ലോ..
അവരെ കൂടുതലായി ചാന്നെലിലേക്ക് ആകര്‍ഷിക്കാന്‍ വേണ്ടിയായിരിക്കാം..

കാന്താരിക്കുട്ടി said...

വെള്ളിയാഴ്ച മമ്മൂട്ടീടെ പടം ഇട്ടാൽ മമ്മൂട്ടീടെ ആരാധകർക്ക് റൊമ്പ സന്തോഷം.അത് ഞായറാഴ്ച ആയിരുന്നേല്ല് എനിക്കും കാണാമാരുന്നു.കണ്ടു കണ്ടറിഞ്ഞു എനിക്കിഷ്ടപ്പെട്ട ഒരു സിനിമ ആണെയ് !

അനില്‍@ബ്ലോഗ് said...

വികടശിരോമണി,
എന്റെ മനസ്സ് എങ്ങിനെ വായിച്ചറിഞ്ഞു?
:)
സന്ദര്‍ശനത്തിനു നന്ദി.

poor-me/പാവം-ഞാന്‍,
താങ്കള്‍ അന്വേഷിക്കൂ, വിവരം കൂടി പറയണേ.
സന്ദര്‍ശനത്തിനു നന്ദി.

Ajith,
അത്രയേ ഞാനും ഉദ്ദേശിച്ചുള്ളൂ, ഇക്കയുടെ ആരാധകര്‍ വെള്ളിയാഴ്ച മാത്രമേ പടം കാണുകയുള്ളോ എന്നു സംശയം കൂടെ കൂട്ടിയെന്നു മാത്രം.
:)
സന്ദര്‍ശനത്തിനു നന്ദി.

paarppidam,
അഭിപ്രായങ്ങള്‍ക്ക് നന്ദി. ചിലപ്പോള്‍ എന്റെ തോന്നലാവാം.

ദീപ,
സന്ദര്‍ശനത്തിനു നന്ദി.

ശ്രീവല്ലഭന്‍,
:)

പ്രയാസി,
:)

പന്നി,
ആക്ച്വലി എന്താ പ്രശ്നം?
കോപ്പെന്ന ഉത്തരം തെറ്റാണ്. മാര്‍ക്കില്ല.
ഏതായാലും ഇവിടെ തന്നെ ഉണ്ടാകും എന്ന് പറഞ്ഞ സ്ഥിതിക്ക് കൈരളി വീ ചാനലില്‍ കഴിഞ്ഞ രണ്ട് മാസം വെള്ളിയാഴ്ചകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളുടെ ലിസ്റ്റ് തപ്പിയെടുത്ത് തരാമോ?

ശ്രദ്ധേയന്‍,
എല്ലാ ദിവസവും ആ ചാനലില്‍ ആ സമയം സിനിമ ഉണ്ട് കേട്ടോ.

Riaz Hassan,
കണ്ട്രോള്‍ പ്ലീസ് :)

രാമചന്ദ്രന്‍ വെട്ടിക്കാട്ട്,
നിരുപദ്രവമെന്ന് പ്രധമ ദൃഷ്ട്യാ തോന്നുന്ന പലതിലും എന്തെങ്കിലും ഒളിഞ്ഞിരുപ്പുണ്ടാകും.

ഹരീഷ് തൊടുപുഴ,
അങ്ങിനെ ഒരു തെറ്റിദ്ധാരണം ചാനലിനു ഉണ്ടോ എന്നാണ് ഞാന്‍ ചോദിച്ചത്.

കാന്താരിക്കുട്ടി,
അത് എല്ലാ ദിവസവും ആവാമല്ലോ.

ഞാന്‍ സ്ഥിരമായ കൈരളി വീ സിനിമ നോക്കുന്ന ആളാണ്, കാരണം പഴയ പടങ്ങള്‍ ധാരാളമായി വരുന്നു എന്നത് തന്നെ കാരണം. മമ്മൂട്ടി പടങ്ങള്‍ മറ്റു ദിവസങ്ങളിലും ഉണ്ടാവും. പക്ഷെ “ഫ്രൈഡേ മമ്മൂട്ടി മൂവി ഫെസ്റ്റിവല്‍” എന്ന തലക്കെട്ട് വെള്ളിയാഴ്ച മാത്രമേ കണ്ടിട്ടുള്ളൂ. ഞായറാഴ്ച ഫെസ്റ്റിവല്‍ നടത്തിയാല്‍ പറ്റില്ലെ?

ഏതായാലും അടുത്ത വെള്ളിയാഴ്ച്ച നോക്കാം.

ചങ്കരന്‍ said...

ഇതിപ്പം രാമക്ഷേത്രമോ, സമുദയമോ, വര്‍ഗ്ഗസമരമോ എന്തെങ്കിലുമൊക്കെ കൂട്ടു പിടിക്കാതെ എന്തെങ്കിലും ചിലവാകന്‍ പാടാ. പ്രത്യയശാസ്ത്രം മുതല്‍ തെരുവുവേശ്യ വരെ.

അനില്‍ സധൈര്യം പോസുറ്റൂ, വിവേകാനന്ദന്‍ പറഞ്ഞിട്ടില്ലേ.

ജെപി. said...

എനിക്ക് നിര്‍മ്മല്യം കാണാനൊത്തില്ല...
എന്റെ ചെറുപ്പത്തില്‍ അച്ചന്‍ സിനിമക്ക് വിടില്ല..
നിര്‍മ്മാല്യത്തിന്റെ സിനിമാ പോസ്റ്ററുകള്‍ കണ്ട് തൃപ്തിപ്പെടേണ്ടിവന്നു...
എന്റെ കുട്ടിക്കാലം ഈ പോസ്റ്റ് വായിച്ചപ്പോളെനിക്ക് ഓര്‍മ്മ വന്നു.
കുന്നംകുളം ജവഹര്‍ തിയേറ്ററില്‍ വന്നപ്പോള്‍ ഉറ്റ് തോഴന്‍ രവിയും മറ്റും സിനിമ കണ്ടിട്ട് വിശേഷങ്ങള്‍ പറയാറുണ്ട്..
ചിലപ്പോള്‍ ഞാന്‍ രാത്രി ചേച്ചി ഉറങ്ങിയാല്‍ സിനിമക്ക് പോകാറുണ്ട്.. 1973ന് ശേഷം ഞാന്‍ പല സിനിമകളും കണ്ടിരുന്നു...
കരുവാന്ന് രാമുവിന്റെ കൂടെ കള്ള് കുടിക്കാനും, സിനിമ കാണാനും തുടങ്ങി...
ചെറിയ കുടുക്കയില്‍ കിട്ടുന്ന കള്ളും, അത് ഒഴിച്ചു തന്നിരുന്ന പാവാടക്കാരിയെയും ഞാന്‍ ഈ അവസരത്തില്‍ ഓര്‍ക്കുന്നു...
എന്നെ എന്റെ ഭൂതകാലത്തിലേക്ക് തിരിഞ്ഞു നോക്കാനാവസരം തന്ന സുഹൃത്തിന് മംഗളങ്ങള്‍ നേരുന്നു..

അനില്‍@ബ്ലോഗ് said...

ഫെബ്രുവരി കഴിയുന്നു.
എല്ലാ വെള്ളിയാഴ്ചകളും മമ്മൂട്ടി ചിത്രങ്ങള്‍ തന്നെ ആയിരുന്നു, ഇന്നലെത്തേതടക്കം

അനില്‍@ബ്ലോഗ് said...

മാര്‍ച്ച കഴിഞ്ഞു.
നാല് ആഴ്ചയും മമ്മൂട്ടി ചിത്രങ്ങള്‍ തന്നെ.

അനില്‍@ബ്ലോഗ് said...

ഏപ്രിലും കഴിഞ്ഞു, നാല് വെള്ളിയാഴ്ചയും മമ്മൂട്ടി .

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

അനില്‍ വെള്ളിയാഴ്ചപ്പടോം നോക്കിയിരിപ്പാണോ?

:)

അനില്‍@ബ്ലോഗ് said...

മെയും കഴിഞ്ഞെ, 5 വെള്ളികള്‍,മമ്മൂട്ടിപ്പടം.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

അനിലിതും പിടിച്ചിരിക്കയാണോ?

അനില്‍@ബ്ലോഗ് said...

ഹ ഹ, വെട്ടിക്കാടാ.
:)
മൂന്നുമാസത്തോളം ശ്രദ്ധിച്ചിട്ടാ അന്ന് പോസ്റ്റിട്ടത്, എന്നിട്ടും ജനം അതെന്റെ വിഷയ ദാരിദ്ര്യമായെ കണക്കാക്കിയുള്ളൂ. എന്നാല്‍ ഒരു വര്‍ഷത്തെ കണക്കെടുക്കാമെന്ന് കരുതി.