2/04/2009

മനുഷ്യനും പന്നിയും

മനുഷ്യനിലേക്കു പകരാവുന്ന ജന്തു ജന്യ രോഗങ്ങളില്‍ ഒരു ചെറു ശതമാനം സംഭാവന നല്‍കുന്ന ഒരു വളര്‍ത്തുമൃഗമാണ് പന്നി. മനുഷ്യനെ ബാധിക്കുന്ന പല രോഗങ്ങളും പന്നിയിലും, അഥവാ തിരിച്ചും, രോഗം സൃഷ്ടിക്കാന്‍ ശേഷിയുള്ളവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മനുഷ്യനും പന്നിയും തമ്മിലെന്ത് എന്നൊരു ചിന്ത.

പന്നിയിയും മനുഷ്യനും ചില പൊതു ജൈവ സ്വഭാവങ്ങള്‍ കാണാനാവുമെന്ന് ശാസ്ത്രം പറയുന്നു. പല പഠനങ്ങളും വീക്ഷിക്കാനാവുമെങ്കിലും പ്രധാനമായ രണ്ടു വസ്തുതകള്‍ സൂചിപ്പിക്കുന്നു.

ഈ രണ്ട് വിഭാഗത്തിന്റേയും ഇന്‍സുലിന്‍ ഘടനാപരമായ ചില വ്യത്യാസങ്ങള്‍ ഉണ്ട് എങ്കിലും പന്നി ഇന്‍സുലിന്‍ മനുഷ്യനില്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
പന്നിയില്‍ നിന്നും എടുത്ത് മനുഷ്യനില്‍ സ്ഥാപിച്ച ഇന്‍സുലിന്‍ ഉത്പാദന കോശങ്ങള്‍ വിജയകരമായി ഇന്‍സുലിന്‍ ഉദ്പാദിപ്പിച്ചതായി പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

അവയവ മാറ്റ ശസ്ത്രകൃയയിലെ മുഖ്യ വെല്ലുവിളികളിലൊന്നാണ് കോശ/ അവയവ തിരസ്കരണം. എന്നാല്‍ പന്നിയില്‍ നിന്നും മനുഷ്യനിലേക്ക് മാറ്റി വച്ച ശരീരഭാ‍ഗങ്ങളെ വിജയകരമായി മനുഷ്യ ശരീരം സ്വീകരിക്കാറുണ്ട്. കരള്‍, ഹൃദയ വാല്വുകള്‍ തുടങ്ങിയവ ഇപ്രകാരം പരീഷിക്കപ്പെട്ട അവയവങ്ങളാണ്. ഇതു സൂചിപ്പിക്കുന്നത് ഇവയുടെ രണ്ടിന്റേയും ശരീരത്തിന്റെ ഇമ്മ്യൂണ്‍ പ്രതികരണങ്ങളുടെ സാമ്യതയാണ്.

ഇപ്രകാരം മനുഷ്യശരീരകോശങ്ങളുമായുള്ള സാമ്യതകള്‍ ചില രോഗങ്ങളുടെ കാര്യത്തിലെങ്കിലും അപകടകരമായ അവസ്ഥ സൃഷ്ടിക്കുന്നു എന്നു വിലയിരുത്തപ്പെടുന്നു. നാടവിരകളുടെ ലാര്‍വകളും മറ്റും പഴങ്കഥകളാണെങ്കില്‍ ഇബോള വൈറസ് രോഗം പന്നിയില്‍ നിന്നും മനുഷ്യനില്‍ പകര്‍ന്നതായി പുതിയ വാര്‍ത്തകള്‍ പറയുന്നു. ഈ വിഭാ‍ഗത്തില്‍ ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്ന മറ്റൊരു ഭീഷണിയാണ് മനുഷ്യനില്‍ പകരാവുന്ന പക്ഷിപ്പനി. മനുഷ്യനെ ബാധിക്കുന്ന ഇന്‍ഫ്ലുവെന്‍സ വൈറസ്, പക്ഷിപ്പനി വൈറസിനേപ്പോലെ പന്നിയില്‍ രോഗം സൃഷ്ടിക്കാന്‍ കഴിവുള്ളതാണ്. ഒരേസമയം മനുഷ്യ ഇന്‍ഫ്ലുവെന്‍സയും പക്ഷി ഇന്‍ഫ്ലുവെന്‍സയും ഒന്നിച്ച് ഒരു പന്നിയുടെ ശരീരത്തില്‍ കടന്നു കൂടിയാല്‍, ഇവ യോജിച്ച് മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് പകരാന്‍ കഴിവുള്ള പക്ഷിപ്പനി വൈറസ് ജന്മമെടുക്കാനുള്ള സാദ്ധ്യതയാണ്, മറ്റൊരു മഹാമരിയുടെ സൂചനയായി പക്ഷിപ്പനിയെ മാറ്റുന്നത്. ശ്വാസകോശവും അനുബന്ധ അവയവങ്ങളിലും മാത്രം നാശം വിതക്കാന്‍ കഴിവുള്ള മനുഷ്യ ഇന്‍ഫ്ലുവെന്‍സ എല്ലാ ശരീര കലകളെയും ബാധിക്കാന്‍ ശേഷിയുള്ള വൈറസാവാന്‍ പന്നി സഹായിച്ചേക്കാം. ഇത് രണ്ടു വൈറസുകളുടേയും ഒരു മിക്സിംഗ് പാത്രമായി പ്രവര്‍ത്തിക്കാം.

പന്നിയുടെ ശരീര കോശങ്ങളില്‍ കടന്നു പുറത്തു വരുന്ന ചില വൈറസുകളുടെ ശക്തി വര്‍ദ്ധിക്കുന്നതായി കണ്ടിട്ടുണ്ട്. ഉദാഹരണമായി കന്നുകാലികളിലെ കുളമ്പുരോഗം. പന്നിയിലൂടെ കടന്നു പോകുന്ന കുളമ്പുരോഗ വൈറസ് പതിന്മടങ്ങ ശക്തിയാര്‍ജ്ജിക്കുന്നു. ഇവിടെ ഒരു ജൈവ ആമ്പ്ലിഫയറായി പന്നി പ്രവര്‍ത്തിക്കുന്നു.

പന്നിയെ കൈകാര്യം ചെയ്യുന്നതില്‍ കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും വേണം എന്നാണ് ഈ വസ്തുതകള്‍ സൂചിപ്പിക്കുന്നത്. "അപ്പിതിന്നുന്ന ജീവി" എന്ന നിലയിലാണെങ്കില്‍ പോലും നമ്മുടെ മുന്‍ഗാമികളില്‍ ചിലര്‍ പന്നിയെ അകറ്റി നിര്‍ത്താന്‍ പണ്ടേ ഉപദേശിച്ചിരുന്നു എന്നത് കാണാതിരുന്നുകൂട.

25 comments:

അനില്‍@ബ്ലോഗ് // anil said...

കമന്റാന്‍ വേണ്ടി കുറിച്ച ചില വരികള്‍

വികടശിരോമണി said...

ഠേ!
ഈ പൊട്ടിയതാകുന്നു പന്നിപ്പടക്കം.
കുറച്ചുകാലമായി ബൂലോകത്തുനിന്നു ലീവെടുത്തു മാറിനിന്ന ശേഷമുള്ള എന്റെ പ്രത്യാഗമനത്തിൽ,ഇങ്ങനെ ഒരു പന്നിപ്പടക്കം പൊട്ടിച്ചുതുടങ്ങാനുള്ള ഭാഗ്യമുണ്ടാക്കിത്തന്ന അനിലിനോടുള്ള നന്ദി ഇവിടെ തെര്യപ്പെടുത്തിക്കൊള്ളുന്നു.

മാണിക്യം said...

അനില്‍ വളരെ നല്ല ലേഖനം
തീപോള്ളല്‍ ഏറ്റ് തൊലി വളരെ കൂടുതല്‍ പോയാല്‍ പന്നിയുടെ തോലിയാണ് ഗ്രാഫ്റ്റ് ചെയ്യാന്‍ ഏറ്റവും നല്ലത് എന്ന് വായിച്ചത് ഓര്‍മ്മ
പതീവുകാഴ്ചകളില്‍‍ ഈ പോസ്റ്റ് തിളങ്ങുന്നു
ആറിവുകള്‍ പങ്കിട്ടതിനു നന്ദി..

ജിജ സുബ്രഹ്മണ്യൻ said...

പന്നിയുടെ ശരീര കോശങ്ങളില്‍ കടന്നു പുറത്തു വരുന്ന ചില വൈറസുകളുടെ ശക്തി വർദ്ധിക്കുന്നു എന്നത് വളരെ ഭീകരമായ ഒരു അവസ്ഥ സൃഷ്ടിച്ചേക്കാവുന്ന ഒന്നല്ലേ.വളർത്തു മൃഗങ്ങളിൽ നിന്നും മനുഷ്യർക്കു പല രോഗങ്ങളും പകരുന്നതായി കണ്ടെത്തിയിട്ടുണ്ടല്ലോ.അപ്പോൾ കൂടുതൽ ശക്തിയാർജ്ജിച്ച വൈറസുകൾ മൂലം മനുഷ്യർക്കു രോഗം വരുമ്പോൾ അതു ഭയപ്പെടേണ്ടതു തന്നെ.നല്ല ഒരു ലേഖനം അനിൽ.ഈ അറിവുകൾക്ക് നന്ദി.

ഈ പോസ്റ്റിലും ജാതി മത ചിന്തകൾ കമന്റായി വരുന്നല്ലോ.കഷ്ടം തന്നെ

Anonymous said...

ഈ പോസ്റ്റിലും ജാതി മത ചിന്തകൾ കമന്റായി വരുന്നല്ലോ.കഷ്ടം തന്നെ

മത ജാതി ചിന്തകൽ വരുന്നത് മതത്തിലും ജാതിയിലും വിശ്വസിക്കുന്നവർ അപമാനിക്കപ്പേടുംബോളാണ്. അല്ലാതെ വെരുതെ കഷ്ടം എന്ന് പറഞ്ഞ് പരിഭവിക്കല്ലേ.

പന്നിയെകുറിച്ചും പട്ടിയെകുറിച്ചുമെല്ലാം എയുതുംബോൾ മതത്തിനെതിരെ ആവ്ശ്യ്മില്ലാതെ കുതിര കയറുന്നവർക്ക് മൻസ്സിലാവാൻ വേണ്ടി എയുതിയതാ. (ഓഫിന്.. സോറി അനിൽ)

ഹരീഷ് തൊടുപുഴ said...

അപ്പോ ഇനി നമ്മുടെ ഫേവറൈറ്റ് സംഭവം പന്നിക്കറി കഴിക്കണ്ടാ എന്നാണോ?

അനില്‍@ബ്ലോഗ് // anil said...

ഹരീഷ്,
പന്നിക്കറി കഴിക്കണ്ട എന്നല്ല, വേവിച്ചു കഴിക്കണം എന്നെടുത്താല്‍ മതി.
:)

ചാണക്യന്‍ said...

അനില്‍,
പതിവുകാഴ്ച്ചകള്‍ പതിവു പോലെ വിജ്ഞാനപ്രദം.....
ആശംസകള്‍ അനില്‍....

Manikandan said...

അനിൽ‌ജി വിജ്ഞാനപ്രദമായ ലേഖനം.

ഇതു വായിച്ചപ്പോൾ ആർ കെ ലക്ഷ്മണന്റെ പഴയ ഒരു കാർട്ടൂൺ ഒർമ്മവന്നു. പന്നിയുടെ വയർ മനുഷ്യനിൽ പിടിപ്പിക്കാൻ പറ്റിയാൽ ഭക്ഷ്യക്ഷാമത്തിനു പരിഹാരം ആവുമെന്നു ഒരു മന്ത്രി പറയുന്നതായിട്ടാണ് അദ്ദേഹം വരച്ചത്.

Typist | എഴുത്തുകാരി said...

പന്നിപ്രിയന്മാരേ സൂക്ഷിച്ചോളൂ..

ശ്രീ said...

പോസ്റ്റ് നന്നായി മാഷേ

കാപ്പിലാന്‍ said...

:)

????

!!!!

ചങ്കരന്‍ said...

ഹോ എനിക്ക് ഈ പന്നിയെ തീരെ ഇഷ്ടമല്ല, കറിവച്ചെങ്ങാന്‍ കണ്ടാല്‍ തിന്നുകളയും ഞാന്‍.

അനില്‍@ബ്ലോഗ് // anil said...

വികടശിരോമണി,
പന്നിപ്പടക്കം സ്ഫോടക വസ്തു നിയമത്തിന്റെ പരിധിയില്‍ വരുന്നതായതിനാല്‍ ഞാന്‍ അകത്തു പോകുമോ? :)

സന്ദര്‍ശനത്തിനു നന്ദി.

മാണിക്യം ചേച്ചീ,
പന്നിയുടെ കോശങ്ങള്‍ക്ക് പൊതുവേ റിജക്ഷന്‍ കുറവാണ്. നല്ല വാക്കുകള്‍ക്ക് നന്ദി.

കാന്താരിക്കുട്ടി,
ചില രോഗാണുക്കളെങ്കിലും ഇപ്രകാരം ശക്തിയാര്‍ജ്ജിക്കുന്നതായി കാണുന്നു. പക്ഷിപ്പനിയില്‍ നാം ശ്രമിക്കുന്നതും ഈ മിക്സിങ് തടയാനാണ്.
“മിക്സഡ് ഫാമിംഗ് ” ലാഭകരമാണെങ്കിലും ഇത്തരം അപകടങ്ങള്‍ക്ക് സാദ്ധ്യത കൂടുതലാണ്.

പന്നി (ഒരു പേരെ !!),
ഒരു കമന്റ് ഞാന്‍ ഡിലീറ്റു ചെയ്തു, അത് എന്റെ ഒരു സുഹൃത്തിനെ കളിയാക്കുന്നതാണ് എന്ന് തോന്നിയതിനാല്‍.
മതം/ മറ്റു വര്‍ഗ്ഗീകരണം നമ്മുടെ എല്ലാം ഉള്ളില്‍ അലിഞ്ഞു കിടക്കുന്നതാണ്. അത് അത്ര എളുപ്പം പോകില്ലല്ലോ.

ഹരീഷ് തൊടൂപുഴ,
തൊടുപുഴക്കാരുടെ പ്രിയ വിഭവമാണ് പന്നിയെന്ന് തോന്നുന്നല്ലോ. പണ്ടൊരു മാമോദീസമുക്കിനു വന്നപ്പോള്‍ കുറേ തിന്നു.

ചാണക്യന്‍,
നല്ല വാക്കുകള്‍ക്ക് നന്ദി.

MANIKANDAN [ മണികണ്ഠന്‍‌ ],
അഭിപ്രായങ്ങള്‍ക്ക് നന്ദി. വേസ്റ്റ് തിന്നു തീര്‍ക്കുകയും അതിനു പകരമായി വിലയേറിയ “അനിമല്‍ പ്രോട്ടീന്‍” നല്‍കുകയും ചെയ്യുന്ന ഒരു ജീവിയാണ് പന്നിയെന്നത് മറക്കാനാവില്ല. പക്ഷെ പന്നിഫാമില്‍ കൊടുക്കുന്ന തീറ്റ (കേരളത്തില്‍)പകുതിയോളം ഹോട്ടല്‍ വേസ്റ്റാണ്. അതു കണ്ടാല്‍ പിന്നെ ഇറച്ചി തിന്നാന്‍ തോന്നില്ല.

എഴുത്തുകാരി,
സന്ദര്‍ശനത്തിനു നന്ദി.

ശ്രീ,
നന്ദി.

കാപ്പിലാനെ,
ഇതെന്താണ്. “കൊള്ളികള്‍“ പോലെ അര്‍ത്ഥഗര്‍ഭമായ സ്മൈലികളാണല്ലോ.
സത്യത്തില്‍ എനിക്കൊന്നും മനസ്സിലായില്ല.
:)

ചങ്കരന്‍,
ഫ്രൈയാണ് കൂടുതല്‍ ഉഗ്രന്‍.
തിന്നുന്നെങ്കില്‍ കാട്ടു പന്നിയെ തിന്നണം
:)

siva // ശിവ said...

എനിക്ക് ഓര്‍മ്മ വരുന്നത് ചിന്നഹള്ളിയിലെ കൃഷിക്കാര്‍ പന്നിയെ കൊന്ന് അതിന്റെ രക്തം ചീനച്ചട്ടിയില്‍ വറുത്തെടുക്കും........നല്ല രുചിയാ അതിന്.........ദേ എന്റെ വായില്‍ വെള്ളമൂറുന്നു........

siva // ശിവ said...

ഈ പോസ്റ്റ് തികച്ചും വിജ്ഞാനപ്രദം....നന്ദി.....

കാപ്പിലാന്‍ said...

പന്നിയിറച്ചിയില്‍ നാട വിരകള്‍ ഉണ്ട് .അത് നല്ല രീതിയില്‍ തന്നെ പാകം ചെയ്തില്ലെങ്കില്‍ അസുഖം ഉണ്ടാകും എന്നൊക്കെ അറിയാം .അതുകൊണ്ടല്ലേ ഇന്നലെ നന്നായി പന്നിയിറച്ചി ഫ്രൈ ആക്കിക്കഴിച്ചത്

:):):) .

വെടി വെച്ച്‌ കിട്ടിയ മാനിറച്ചി അപ്പുറത്തെ വീട്ടിലെ സായിപ്പ് തന്നത് വീട്ടില്‍ ഇരിപ്പുണ്ട് .കുറച്ച് എടുക്കട്ടെ അനിലേ

????

എന്‍റെ മനസ്സില്‍ ഒരു കഥ ഇങ്ങനെ പൊട്ടി പൊട്ടി വിടരുന്നു .മിക്കവാറും ഉടനെ പ്രതീക്ഷിക്കാം .

" നരകത്തിലെ പന്നികള്‍ "

!!!!

chithrakaran ചിത്രകാരന്‍ said...

നല്ല വിവരം.
നന്ദി.

പകല്‍കിനാവന്‍ | daYdreaMer said...

Very Good post..
അഭിവാദ്യങ്ങള്‍...

keralafarmer said...

അനില്‍@....
വിവരങ്ങള്‍ വിജ്ഞാനപ്രദം. കൂടെ റഫറന്‍സ് വല്ലതും ഉണ്ടെങ്കില്‍ അതുകൂടെ കൊടുക്കാമായിരുന്നു.

അനില്‍@ബ്ലോഗ് // anil said...

ശിവ,
രക്തം കുടിക്കുന്ന ടീമിനെപ്പറ്റി ആദ്യമായാ കേള്‍ക്കുന്നത്.
:)

കാപ്പിലാനെ,
ഓഹ്, ഇത്രക്ക അര്‍ത്ഥം പേറുന്ന സ്മൈലികളായിരുന്നോ എല്ലാം?

ചിത്രകാരന്‍,
സന്ദര്‍ശനത്തിനു നന്ദി.

...പകല്‍കിനാവന്‍...daYdreamEr... ,
നന്ദി.

keralafarmer മാഷെ,
റഫറന്‍സ് ആവശ്യമില്ലാത്ത ഫാക്റ്റ്കളാണ് എല്ലാം, പുതിയ വിവരങ്ങളല്ല, അതിനാലാണ് ലിങ്കുകള്‍ ഇടാഞ്ഞത്.
സന്ദര്‍ശനത്തിനു നന്ദി.

കൃഷ്‌ണ.തൃഷ്‌ണ said...

വളരെ അറിവു കിട്ടി ഈ വിഷയത്തില്‍..
നല്ല ലേഖനം. അനില്‍ ലൈവ്‌സ്‌റ്റോക് സംബന്ധിയായ വിഷയങ്ങള്‍ വളരെ ആധികാരികമായി പറയാറുണ്ട് എപ്പോഴും.വളരെയേറേ വിജ്ഞാനപ്രദമാണത്‌..നന്ദി ഇത്തരം എഴുത്തിനു.

Anil cheleri kumaran said...

ഒത്തിരി നന്ദി അനില്‍.
ഇത്തരം അറിവുകള്‍ പങ്കു വെക്കുന്നതിനു.

Kannapi said...

മംഗലാപുരത്ത് പന്നിയീറച്ചി വാങ്ങുപോള്‍ അതിന്റെ കൂടെ കുറച്ച് രക്തവും തരാറുണ്ട്, എന്തിനാന്നു അറിയീല്ല, ഒരു പ്ലാസ്റ്റിക് കവറില്‍ ആക്കി തരും

Lathika subhash said...

നന്ദി അനില്‍,ഇത്തരം അറിവുകള്‍ ഇനിയും പോരട്ടെ.