വിദ്യാര്‍ത്ഥി രാഷ്ട്രീയം ശക്തമായ കോളേജ് കാലഘട്ടം. പോളിടെക്നിക്ക് സമരം, പ്രീഡിഗ്രി ബോഡ്, വിഷയങ്ങള്‍ നിരവധി. രാത്രികാലങ്ങളില്‍ ഏറെ വൈകി വീട്ടിലേക്കു മടങ്ങവേ പാടിപ്പോന്നിരുന്ന വരികള്‍.
പ്രൊഫഷണല്‍ കോളേജില്‍ പ്രവേശനം ലഭിച്ച് , നെഞ്ചിലാളുന്ന ഭയവുമായി, ഉറക്കം വരാതെ ഹോസ്റ്റല്‍ മുറിയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നിരുന്ന ആദ്യ ദിനങ്ങള്‍. റാഗിങ്ങെന്ന ഭീതിസ്വപ്നം, ഭീമാകാരം പൂണ്ട് പ്രത്യക്ഷമായതിന്റെ തളര്‍ച്ചയില്‍, മയക്കവുമായി മല്‍പ്പിടുത്തം നടത്തുമ്പോള്‍ വീണ്ടും അതു കേട്ടു. ദൂരെ മെയിന്‍ ഹോസ്റ്റലിന്റെ ടെറസില്‍ ഒരു സംഘം പാടുന്നു. മനസ്സിലെ ഭീതി അലിഞ്ഞില്ലാതായി. ജൂനിയര്‍ സീനിയര്‍ വിവേചനങ്ങള്‍പോലും കാറ്റി പറത്താന്‍ പര്യാപ്തമായി അത്.
ഇന്ന്, ഓര്‍ത്തെടുക്കാന്‍ ശ്രമിച്ച് പരാജയം ഏറ്റുവാങ്ങി, അവസാന ആശ്രയമെന്നോണം ബൂലോകരെ സമീപിക്കുന്നു. നെറ്റില്‍ നിന്നും തപ്പിയെടുത്ത ആംഗലേയ വരികള്‍ ഇതാ . ഇതിന്റെ മലയാള തര്‍ജ്ജമ അറിയുന്നവര്‍ പറഞ്ഞുതരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
Arise ye workers from your slumbers
Arise ye prisoners of want
For reason in revolt now thunders
And at last ends the age of cant.
Away with all your superstitions
Servile masses arise, arise
We'll change henceforth the old tradition
And spurn the dust to win the prize.
Refrain:
So comrades, come rally
And the last fight let us face
The Internationale unites the human race.
No more deluded by reaction
On tyrants only we'll make war
The soldiers too will take strike action
They'll break ranks and fight no more
And if those cannibals keep trying
To sacrifice us to their pride
They soon shall hear the bullets flying
We'll shoot the generals on our own side.
No saviour from on high delivers
No faith have we in prince or peer
Our own right hand the chains must shiver
Chains of hatred, greed and fear
E'er the thieves will out with their booty
And give to all a happier lot.
Each at the forge must do their duty
And we'll strike while the iron is hot
ഒരുവരി മാത്രം ഓര്‍മ്മയുണ്ട്
“ഉണരുവിന്‍ പട്ടിണിയുടെ തടവുകാരെ നിങ്ങള്‍ ”
പ്രത്യേക ലക്ഷ്യങ്ങള്‍ ഒന്നുമില്ല.
ഭൂതകാലത്തിന്റെ ഓര്‍മകള്‍ അയവിറക്കി വര്‍ത്തമാനം കാലം ചിലവഴിക്കാമെന്നു വൃഥാ വ്യാമോഹിക്കുന്നു, അത്രമാത്രം.
11/21/2008
Subscribe to:
Post Comments (Atom)
30 comments:
പ്രത്യേകിച്ച് ഒന്നിനുമല്ല.
ഭൂതകാലത്തിന്റെ ഓര്‍മകള്‍ അയവിറക്കി വര്‍ത്തമാനം ചിലവഴിക്കാമെന്നു വൃഥാ വ്യാമോഹിക്കുന്നു, അത്രമാത്രം.
അറിയില്ല അനിലേ ,എന്നാലും കേള്‍ക്കാന്‍ സുഖമുള്ള വരികള്‍ .
വിപ്ലവാശംസകള്‍ .
കാപ്പിലാനെ,
പുതു തലമുറ ഇതു കേട്ടുകാണുമോ എന്തോ?
പഴയ തലമുറക്ക് ഓര്‍മ്മയുണ്ടാവും എന്ന പ്രതീക്ഷ്യിലാണ്.
അനോണിമസ് ഓപ്ഷന് തുറന്നിട്ടുണ്ട്.
ശ്ശൊ!സത്യമായിട്ടും അനിലേ,ഈ വരികൾ എന്റെയും നാവിൻ തുമ്പത്തുണ്ട്,കിട്ടുന്നില്ല.ആരെങ്കിലും പറഞ്ഞുതന്നെങ്കിൽ നന്നായിരുന്നു.അനിലിന് ഈ ബ്ലോഗു വഴിയല്ലാതെ കിട്ടുകയാണെങ്കിൽ അറിയിക്കണം.
പോളിസമരത്തിന്റെ ഓർമ്മകൾ എന്റെ ശരീരത്തിൽ നിന്നും മനസ്സിൽ നിന്നും പോവില്ല,ആ വിഷയം വിടാം.
പഴയ മുദ്രാവാക്യങ്ങളയവിറക്കുന്ന രോഗം എനിക്കുമുള്ളതാ.ഞാൻ ചാണക്യന്റെ ബ്ലോഗിലെ ഓഫ് കമന്റിൽ പറഞ്ഞിരുന്നുവല്ലോ,വർത്തമാനത്തിന്റെ ക്രോധാഗ്നിയിൽ ഭൂതവും ഭാവിയും എരിയുകയാണെന്ന്.
നാമെത്ര സ്വപ്നം കണ്ടാലും മാറാൻ കൂട്ടാക്കാത്ത ലോകത്തിന്,വർത്തമാനത്തിന്റെ ക്രോധത്തിൽ അലസിപ്പോകുന്ന ഭാവിക്ക് മുന്നിൽ നമുക്കിങ്ങനെ ചില അയവിറക്കലുമായി കാലം തള്ളിനീക്കാം.അതെത്ര ലജ്ജാവഹമാണെന്ന തിരിച്ചറിവോടെ.
വിപ്ലവ ഗാനങ്ങള്‍ ഇഷ്ടമാണ്. അറിയുന്നവര്‍ പരിഭാഷിക്കട്ടെ.കാത്തിരിക്കാം.
Please share it when you receive it.
പരിഭാഷക്കു മിടുക്കുള്ളവര്‍ ആരെങ്കിലും അതു ചെയ്യും എന്നു കാത്തിരിക്കുന്നു.
ആദ്യമായാണിങ്ങിനെയൊരു പാട്ടിനെപ്പറ്റിത്തന്നെ അറിയുന്നത്,ഇതിവിടെയിട്ടതിൻ നന്ദി അനിൽ
അത് പരിഭാഷപ്പെടുത്തുവാന്‍ ഞാന്‍ ഭൂമിപുത്രിയുടെ പേരു നിര്‍ദ്ദേശിക്കുന്നു....
ആര്‍ക്കു വേണമെങ്കിലും പിന്താങ്ങാം.....
രൺജിത്ത് തമാശ പറഞ്ഞതാണെങ്കിൽ ചിരിയ്ക്കാൻ ഞാനും കൂടാം ഹഹഹഹാ
കാര്യായിട്ടാണെങ്കിൽ..അയ്യോന്റെമ്മേ!
ഞാനേ ഓരോവാക്കിനു സമവാക്ക് തപ്പി വട്ടായിട്ടിരിയ്ക്ക്യാൺ!!
ഇതിനുംകൂടി ഞാനില്ലേ.....
ചങ്ങാതിമാരെ,
ഇത് പണ്ടുമുതല്‍ പാടിക്കേട്ടിരുന്ന ഒന്നാണ്. വരികള്‍ മറന്നുപോയി.
ആരെങ്കിലും സഹായിക്കുമായിരിക്കും.
അനിലേ ഈ വക കാര്യത്തില്‍ ഞാന്‍ വലിയ മിടുക്കന് ആയതുകൊണ്ട് ഞാന്‍ സഹിക്കാം അല്ല സഹായിക്കാം .വാക്കുകള്‍ തപ്പി നടക്കട്ടെ ..ശരിയായാല്‍ മെയില്‍ അയക്കാം .
ഇതല്ലേ മെയില്‍ ആയിടി .
anilatblog@gmail.com
അനില്‍, ഇത് Internationale അഥവാ “സാര്‍വദേശീയഗാനം” ആണ്. ഈ ഗാനത്തെ കമ്യൂണിസ്റ്റ് ഇന്റെര്‍നാഷണല്‍ എന്ന് വിളിക്കുന്നത് എന്നത് എത്ര ശരിയാണ് എന്ന് അറിയില്ലാ. കാരണം, കമ്യൂണിസ്റ്റുകള്‍ മാത്രമല്ലാ, അനാര്കിസ്റ്റുകളും, അദ്യകാല യൂറോപ്യന്‍ സോഷ്യലിസ്റ്റുകളും അടക്കം എല്ലാ തൊഴിലാളിവര്‍ഗ്ഗ വിപ്ലവ പ്രസ്ഥാനങളും സാര്‍വദേശീയ ഗാനം ആലപിച്ചിരുന്നു. എസ് എഫ് ഐക്കാര്‍ ആലപിച്ചിരുന്നത് ഇത് തന്നെയാണോ എന്ന് എനിക്ക് സംശയമുണ്ട്.
എന്നാല്‍ “സാര്‍വദേശീയ ഗാനം” ശ്രീ സച്ചിദാനന്ദന് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ അനുമതിയോടെ തന്നെ അതിന് സംഗീതം നല്കി ഗാനരൂപത്തില്‍ സി പി ഐ എം എല്‍ റെഡ് ഫ്ലാഗിന്റെ സാംസ്കാരിക വിഭാഗമായിരുന്ന ജനകീയ കലാ സാഹിത്യ വേദി “സ്വര്‍ഗ്ഗത്തെ കടന്നാക്രമിക്കുന്ന ഗാനങള്‍” എന്ന പേരിലാണെന്ന് തോന്നുന്നു, ഈ ഗാനം കൂടി ഉള്‍പ്പെടുത്തി ഒരു കസെറ്റ് പുറത്തിരിക്കിയിരുന്നു, പണ്ട്.
“ഉണരുവിന്‍, ഉണരുവിന്‍, നിങളുണരുവിന്..” എന്നായിരുന്നു തുടക്കം എന്നാണ് ഓര്‍മ്മ, “ഇന്റെര്‍നാഷണല്‍...,മര്ത്യവംശമായിടും...” എന്നായിരുന്നു അവസാന വരി എന്നാണ് ഓര്‍മ്മ. ചെയര്മാന് മാവോയുടെ ചില കവിതകളുടെ സംഗീതാവിഷ്ക്കാരവും ആ കസെറ്റില്‍ ഉണ്ടായിരുന്നു. സംയുക്താ പാണിഗ്രാഹി എന്നോ മറ്റോ പേരുള്ള ഒരു ഒറിയാ/ ബംഗാളി കവിയുടെ (?) “ഞങള്‍ കമ്മ്യൂണിസ്റ്റുകാര്‍” എന്ന ഒരു കവിതയും ഉണ്ടായിരുന്നു. എന്റെ ചില പഴയ സുഹൃത്തുക്കള്‍/ സഖാക്കളും ആ ഗാനാലാപനത്തില്‍ പങ്കാളികളായിരുന്നു. മുഴുവന്‍ വരികളും ഓര്‍മ്മയില്ല.:(
പഴയ പുസ്തകങള്ക്കിടയില് എവിടെയോ ആ കസെറ്റ് ഉണ്ടായിരിക്കണം. ഇനി നാട്ടിലെത്തുമ്പോള്‍ തെരഞ്ഞു പിടിക്കണം.
ശുഭാപ്തിവിശ്വാസത്തിന്റേതായിരുന്ന ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മപ്പെടുത്തലിന് നന്ദി.
vimathan,
നന്ദി. താങ്കള്‍ പറഞ്ഞത് ശരിയാണ്. അങ്ങിനെ ഒരു തെറ്റിദ്ധാരണ ഉണ്ടായിരുന്നു.
തലക്കെട്ട് മാറ്റി.
വരികള്‍ക്കായി കാത്തിരിക്കുന്നു.
കാപ്പിലാന്,
നന്ദര്ശനത്തിനു നന്ദി.
വികടശിരോമണി,
വർത്തമാനത്തിന്റെ ക്രോധാഗ്നിയിൽ ഭൂതവും ഭാവിയും എരിയുകയാണ്, അതെ മനസ്സു നീറ്റി.
കാസിം തങ്ങള്‍,
സന്ദര്‍ശനത്തിനു നന്ദി.
കാന്താരിക്കുട്ടി,
ഭൂമിപുത്രി,
സന്ദര്ശനങ്ങല്ക്കു നന്ദി.
ഭൂമിപുത്രി ശ്രമിച്ചാല്‍ ഒരു വിവര്‍ത്തനം സാദ്ധ്യമാകും. മുമ്പുണ്ട് എന്നുള്ളത് പ്രസക്തമല്ല, ഇന്നത്തെ കാലഘട്ടത്തില്‍ ഒരു പുനര്‍ വായന നോക്കാം.
രഞ്ജിത്ത്,
നന്ദി.
പഴയ ഓര്‍മകളില്‍ മനസ്സ് കുരുങ്ങിക്കിടക്കുന്ന ഒരു സ്വപ്ന ജീവിയാണ് ഞാന്‍.vimathan പറയുന്നവരെ കൂടുതല്‍ ചിന്തിച്ചില്ലായിരുന്നു. പഴയ കൂട്ടുകാരെ വിളിച്ചു,ഈ വരികള്‍ക്കായി കാത്തിരിക്കുന്നവര്‍. ആരെങ്കിലും കൂടുതല്‍ വിവരങ്ങള്‍ നല്‍കും എന്ന് പ്രതീക്ഷിക്കുകയാണ്.
എനിക്കിതിനെപ്പറ്റി..ഒന്നും അറിയില്ല കേട്ടോ.
എനിക്കു വിവരം പോരാ :)
അനില്‍...വിമതന് പറഞ്ഞത്
ശരിയാണ്....
സാര്വദെശീയ ഗാനം നക്സലൈറ്റുകളാണ്
കൂടുതല്‍ ഉപയൊഗിച്ചിരുന്നത്
സച്ചിദാനന്ദന് പരിഭാഷപ്പെടുത്തിയിട്ടുണ്ട്
പഴയ നക്സലൈറ്റ് പ്രസിദ്ധീകരണങളില്
വന്നിട്ടുണ്ട്......................
അനിൽജി ഈ ഗാനം ഞാൻ കേട്ടിട്ടില്ല എന്നാൽ വിമതൻ ഇവിടെ നൽകിയ സൂചനകൾവെച്ച് നടത്തിയ ഒരു സേർച്ചിൽ ഉണരൂ പട്ടിണിയുടെ എന്നാരംഭിക്കുന്ന ഒരു ഗാനം ഭേരി (2002) എന്ന മലയാളചിത്രത്തിൽ ഉണ്ട്. ഗാനരചന സച്ചിദാനന്ദനും സംഗീതം സി ജെ ചന്ദ്രപ്പനും ആണ്. അതു താങ്കൾ പറഞ്ഞ ഗാനത്തിന്റെ പരിഭാഷയാണോ എന്നറിയില്ല.
കലാലയരാഷ്ട്രീയവും സംരങ്ങളും സജീവമായിരുന്ന ഒരു കാലഘട്ടത്തിൽ കേരളത്തിലെ പ്രശസ്തമായ രണ്ടു സർക്കാർ കലാലയങ്ങളിൽ പഠിച്ച വ്യക്തിയാണ് ഞാൻ. 1991-1993 വരെ മഹാരാജാസ് കോളേജ് എറണാകുളം, 1993-1996 വരെ ഗവൺമെന്റ് പോളിടെക്നിക്, കളമശ്ശേരി. അങ്ങനെ സമരങ്ങളുമായി ബന്ധപ്പെട്ട ഒട്ടേറേ നല്ലതും ചീത്തയുമായ ഓർമ്മകൾ ഉണ്ട്.
trckng
ദീപക് രാജ്|Deepak Raj said...
സമ്പന്നമായ പാര്‍ട്ടി
പാവങ്ങളായ അണികള്‍
November 22, 2008 8:30 PM
smitha adharsh,
ആചാര്യന്,
സന്ദര്ശങ്ങള്ക്കു നന്ദി.
ഗോപക്,
എല്ലാവരും പാടിയിരുന്നു. എങ്കിലും ഒരു വൈകാരിക തലമായിരുന്നു കൂടുതലായി നിഴലിച്ചിരുന്നതെന്നു തോന്നുന്നു.
MANIKANDAN [ മണികണ്ഠന് ],
വിവരത്തിനു നന്ദി. പക്ഷെ ലിറിക്സ് ഇല്ല. അറിയാവുന്നവര്‍ ചേര്‍ക്കാനാണ് അവിടേയും ഓപ്ഷന്.
പാമരന്,
സന്ദര്‍ശനത്തിനു നന്ദി. ബൂലോകത്ത് ഒന്നും നടക്കില്ല. അല്ലാതെ ഒന്നു ശ്രമിക്കട്ടെ. കിട്ടിയാല്‍ ഇവിടെ ഇടുന്നതാണ്.
ദീപക് രാജിന്റെ കമന്റ് ലിങ്കിലാണ് വന്നത്.
“ഉണരുവിന്‍ പട്ടിണിയുടെ തടവുകാരെ നിങ്ങള്‍ “
അഭിവാദ്യങ്ങള്‍.
പരിഭാഷ കിട്ടിയാല്‍ അറിയാന്‍ വേണ്ടി.
സർവ്വദേശീയഗാനത്തെക്കുറിച്ച്.......ഇതിനൊരുപ്രശ്നമുള്ളത് സാംസ്ക്കാരികവേദിയുടെ കാലത്ത് യൂജിൻപോത്ത്യരുടെ വരികൾ പലരും വിവർത്തനംചെയ്തിരുന്നു എങ്കിലും പ്രബലമായിനിന്നിരുന്നത് സച്ചിയുടേയും മൊകേരിമാഷിന്റേത് മായിരുന്നു. തെരുവ് യോഗങ്ങളിലും തെരുവ്നാടകങ്ങളിലും അവതരിപ്പിക്കാനുള്ള സൗകര്യം കണക്കിലെടുത്ത് ഇത് മറി മാറി ഉപയോഗിച്ചിട്ടുണ്ട്.കുറച്ചുമുൻപ് ഒരു കാസറ്റ് ഇറക്കിയിരുന്നു"സ്വർഗ്ഗത്തെ കടന്നാക്രമിച്ചവർ"എന്നപേരിൽ.സംഗീതം നൽകിയപ്പോൾ അതിന്റെ കരുത്ത് ചോർന്നു പോയി പിന്നീട് കെ കെ കൃഷ്ണദാസിനെയും,ഇരിങ്ങൽനാരാണിയെയും വെച്ച് നന്നാക്കി ചെയ്യാൻ ശ്രമം നടന്നിരുന്നു ഇതിന്നിടയിലായിരുന്നുനാരായണിയുടെനഷ്ടം ആ ശ്രമം പാതിവഴിക്ക് ഉപേക്ഷിക്കപ്പെട്ടു......ഉണരുവിൻ......ഉണരുവിൻപട്ടിണിയുടെതടവുകാരെ നിങ്ങളുണരുവിൻ,ഉണരുവിൻ ഭൂമിയിലെപീഡിതരെ നിങ്ങളുണരുവിൻ.....ഇടിമുഴക്കിയലറിനിൽപ്പൂ നീധി അന്ത്യശാസനം,പിറവികൊൾകയായി രമ്യനവ്യലോകമൊന്നിതാ.....വേണ്ട വേണ്ട മുകളിൽ നിന്നിറങ്ങിവന്ന രക്ഷകൻ, വേണ്ട രാജസഭയിൽനിന്ന് നമ്മളേഭരിക്കുവോർ,പണിയെടുക്കുവോർക്ക് വേണ്ട അവരെ റിഞ്ഞ തുട്ടുകൾ,പണിയെടുത്തിടാത്തവർക്ക് സ്ഥാനമില്ല ഭൂമിയിൽ.........ധനികനില്ലകടമകൾ നിയമ മശനൊരുകെണി,ഖ്നിയടക്കി റെയിലടക്കി മണ്ണടക്കിവാഴുവോർ,അതുപിടിച്ചെടുക്കൽ നീധി അതിന്ന് നമ്മളുടമകൾ,കള്ളനെപ്പിടിച്ചു കളവുമുതൽ തിരിച്ചുവാങ്ങുവാൻ സകലവർക്കുമായി നമുക്ക് വഴിതിരിച്ചിടാം.....നമ്മളെന്തുചെയ്യണം നമ്മൾനിശ്ചയിക്കണം,നമ്മൾനിശ്ചയിച്ചുറച്ചു നല്ലപോലെചെയ്യണം,വാക്കുകൾക്ക് തോക്കിനെജയിക്കുവാനൊരിക്കലും സാദ്ധ്യമല്ല തോക്കിനുണ്ട് തോക്കിനോടൊരുത്തരം.......ഒന്ന് ചേർന്ന് നിൽക്കനാം വിഭിന്നജോലിചെയ്യുവോർ.അടിമകൾ നുകംവലിച്ചെറിഞ്ഞു ഉർത്തെണീക്കുവിൻ.എങ്കിലുലക് മുഴുവനും നമ്മുടേത് മാത്രമാം,അന്നുതൊട്ടു ഉതാരമാംവെളിച്ചമാം ഭൂമിയിൽ....ഉണരുവിൻ,ഉണരുവിൻ പട്ടിണിയുടെ തടവുകാരെ നിങ്ങളുണരുവിൻ---------പ്രേരണയുടെ ഒരുലക്കത്തിൽ ഒരിക്കൽ ഇത് പ്രസിദ്ധീകരിച്ചിരുന്നിരുന്നു
രാമചന്ദ്രന് വെട്ടിക്കാട്,
നന്ദി.
kadathanadan,
നന്ദിയുണ്ട്, വളരെ വളരെ നന്ദി.
ചില്ലറ വ്യത്യാസങ്ങളോടെയാണ് ഞങ്ങള്‍ പാടിയിരുന്നത്.
ഉണരുവിൻപട്ടിണിയുടെതടവുകാരെ നിങ്ങള്‍,
ഉണരുവിൻ ഭൂമിയിലെപീഡിതരെ നിങ്ങള്‍
പിറവികൊൾകയായി, പിറവികൊള്‍കയായ്,
നവ്യലോകമൊന്നിതാലോകമൊന്നിതാ പിറന്നുവീഴ്കയായ്.
വേണ്ട വേണ്ട മുകളിൽ നിന്നിറങ്ങിവന്ന രക്ഷകൻ,
വേണ്ട രാജസഭയിൽനിന്ന് നമ്മളേഭരിക്കുവോർ,
പണിയെടുക്കുവോർക്ക് വേണ്ട അവരെറിഞ്ഞ തുട്ടുകൾ,
പണിയെടുത്തിടാത്തവർക്ക് സ്ഥാനമില്ല ഭൂമിയിൽ.........
ധനികനില്ല കടമകൾ, നിയമ മശനൊരുകെണി,
ഖനിയടക്കി റെയിലടക്കി മണ്ണടക്കിവാഴുവോർ,
ഇടിമുഴക്കിയലറിനിൽപ്പൂ നീതി അന്ത്യശാസനം
അതുപിടിച്ചെടുക്കൽ നീതി നമ്മളിന്നുടമകൾ,
കള്ളനെപ്പിടിച്ചു കളവുമുതൽ തിരിച്ചുവാങ്ങുവാൻ
സകലവർക്കുമായി നമുക്ക് വഴിതിരിച്ചുവിട്ടിടാം.....
നമ്മളെന്തുചെയ്യണം നമ്മൾനിശ്ചയിക്കണം,
നമ്മൾനിശ്ചയിച്ചുറച്ചു നല്ലപോലെചെയ്യണം,
വാക്കുകൾക്ക് തോക്കിനെജയിക്കുവാനൊരിക്കലും
സാദ്ധ്യമല്ല തോക്കിനുണ്ട് തോക്കിനോടൊരുത്തരം.......
ഒന്ന് ചേർന്ന് നിൽക്കനാം വിഭിന്നജോലിചെയ്യുവോർ,
അടിമകൾ നുകംവലിച്ചെറിഞ്ഞെണീക്കുവിൻ,
എങ്കിലീയുലക് മുഴുവനും നമ്മുടേത് മാത്രമാം,
അന്നുതൊട്ടു ഉതാരമാംവെളിച്ചമാവും ഭൂമിയിൽ....
ഉണരുവിൻ,
ഉണരുവിൻ,
പട്ടിണിയുടെ തടവുകാരെ നിങ്ങളുണരുവിൻ---------
കോളേജ് കാലഘട്ടത്തേക്കു മനസ്സിനെ വീണ്ടും കൊണ്ടുപോകുന്നു ഈ മാന്ത്രിക വരികള്‍!
“....ഉരിയരിക്കുപോലുമിവിടെ ഉഗ്രസമരമുയരണം......” എന്നുകൂടി പാടിയിരുന്നോ എന്നു ചെറിയ ഓര്‍മ്മ.പണ്ട് കാര്‍ഷിക കോളേജിലുണ്ടായിരുന്ന ഒരു ഗോപനെ ഓര്ക്കുന്നുടെന്നു കരുതട്ടെ. ഗോപന് ഇതു വളരെ ഭംഗിയായി പാടുമായിരുന്നു...
ഏതായാലും നന്നായി.കാത്തിരുന്ന ഒരു സംഗതി ആയിരുന്നു ഇതു.
അനില്‍ നല്ല ശ്രമം..
പാട്ടുകാരെ ഇതൊന്ന് പാടി
പോഡ്കാസ്റ്റ് ചെയ്തുകൂടെ?
ഈ വരികള്‍ ..പാട്ട് കേട്ടിട്ടില്ല....
Post a Comment