11/19/2008

നീതിന്യായ വ്യവസ്ഥയുടെ വിജയം

ആഭയ കേസിലെ അറസ്റ്റില്‍ സന്തോഷം രേഖപ്പെടുത്തുന്നു
അഘോഷത്തില്‍ പങ്കുചേരുക.

37 comments:

അനില്‍@ബ്ലോഗ് // anil said...

ആഭയ കേസിലെ അറസ്റ്റില്‍ സന്തോഷം രേഖപ്പെടുത്താന്‍ ഒരു ആഘോഷം

Joker said...

ആ ആഘോഷത്തില്‍ ഞാനും പങ്ക് ചേരുന്നു. എന്റെ വക ഒരു നാല് വെടി.

കാസിം തങ്ങള്‍ said...

അറസ്റ്റ് നടന്നു. ഇനിയും ചുരുളഴിയുമോ ആവോ.

Muneer said...

കോടതിക്ക് ആയിരം ആയിരം അഭിവാദ്യങ്ങള്‍..

Rejeesh Sanathanan said...

അറസ്റ്റ് നടന്നു. ഇനി എന്താകുമോ എന്തോ? വാദി പ്രതിയാകുന്നതും കുറ്റവാളി നിയമ വ്യവസ്ഥയെ കൊഞ്ഞനം കുത്തി രക്ഷപ്പെടുന്നതും നിര്‍പരാധി ശിക്ഷിക്കപ്പെടുന്നതും സാക്ഷി കൂറുമാറുന്നതുമെല്ലാം നമ്മുടെ മുന്‍പിലെ സ്ഥിരം കാഴ്ചകള്‍.എല്ലം നമുക്ക് കാത്തിരുന്നു കാണാം.

smitha adharsh said...

ഞാനും പങ്കു ചേരുന്നു..സന്തോഷത്തില്‍
എന്നും,എല്ലാ കള്ളന്മാര്‍ക്കും ഒളിക്കാനാവില്ല.സത്യം എന്നായാലും പുറത്തുവരും എന്ന തത്ത്വം ഇവിടെയും ജയിക്കുന്നു..

സന്തോഷ്‌ കോറോത്ത് said...

ഞാനും :):).....

ബിനോയ്//HariNav said...

നമ്മുടെ നാട് ജീവിക്കാന്‍ കൊള്ളാവുന്ന സ്ഥലം തന്നെയാണെന്ന് ഒന്നുകൂടി ഉറപ്പിച്ചിരിക്കുന്നു. എന്റെ വക ഒരു ഗുണ്ടുമാല. ഒരാര്‍ഭാടത്തിന് ഈ പോസ്റ്റും
http://binoyps.blogspot.com/2008/11/blog-post_19.html

മേരിക്കുട്ടി(Marykutty) said...

ennum sathyam jayikkatte...
niraparadhikal aarum kroosikkapedanjal mathiyayirunnu..

അനില്‍@ബ്ലോഗ് // anil said...

അഭയ കേസിന്റെ നാള്‍വഴി - അഞ്ചല്‍ക്കാരന്‍

ബിന്ദു കെ പി said...

ഈ സന്തോഷത്തിൽ ഞാനും പങ്കുചേരുന്നു.

ഞാന്‍ ആചാര്യന്‍ said...

സിവിലോ ക്രിമിനലോ ഏതായാലും ചാര്‍ജു ചെയ്ത് ഒരു വര്‍ഷത്തിനുള്ളില്‍ പരിപൂര്‍ണമായ, മുഖം നോക്കാതെയുള്ള നടപടിയെടുക്കുമെന്ന് ഉറപ്പായാല്‍ എല്ലാവരും നിയമത്തെയും ഭരണഘടനയെയും നല്ലതുപോലെ ബഹുമാനിക്കും.

നരിക്കുന്നൻ said...

നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ മേൽ കരിനിഴൽ വീഴ്ത്തി, സംശയങ്ങളുടെ കാർമേഘങ്ങൾ പെയ്തൊഴിയാതെ 16 വർഷങ്ങൾ... ഇത് വിജയമാണോ..?
എന്നോ പിടിക്കേണ്ടിയിരുന്ന ഒരു കൊലപാതകത്തെ ഇനിയും എത്രയോ നാൾ വലിച്ച് നീട്ടി കൊണ്ട് പോകുന്നത് ന്യായമോ? നീതിയോ?

ഇപ്പോഴത്തെ ഈ അറസ്റ്റ് എന്താകുമെന്ന് കണ്ടറിയാം. ഈ കേസിനൊരു നീതിപൂർണ്ണമായ ഒരു അന്ത്യം ഉണ്ടാകട്ടേ..!

കാപ്പിലാന്‍ said...

ഞാനും പങ്ക് ചേരുന്നു .പക്ഷേ ഇതിന്റെ അവസാനം കണ്ടിട്ട് പോരെ കരി മരുന്ന് പ്രയോഗം .

കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ പുറത്തുപോയാല്‍ ?????????

കാപ്പിലാന്‍ said...

പാമ്പുകള്‍ക്ക് പോലും നാട്ടില്‍ പുണ്യകാലമാണ് :)

അനില്‍@ബ്ലോഗ് // anil said...

Joker ,

കാസിം തങ്ങള്‍,

Muneer ,

മാറുന്ന മലയാളി,

smitha adharsh ,

കോറോത്ത്,

ബിനോയ്,

മേരിക്കുട്ടി(Marykutty),

ബിന്ദു.കെ.പി,

ആചാര്യന്‍,

നരിക്കുന്നന്‍,

സന്ദര്‍ശനത്തിനും പങ്കാളിത്തത്തിനും നന്ദി.
ടി.വി ചാനലുകള്‍ ചാകര കണ്ട കടപ്പുറം കണക്കെ അഘോഷത്തിമര്‍പ്പിലാണ്. അഭയയുടെ അച്ചന്റെ ഇന്റര്‍വ്യൂ, അമ്മയുടെ, ജോമോന്റെ, പഴയ ഡിജിപ്പിയുടെ അങ്ങിനെ ഘോഷങ്ങള്‍ മറ്റൊരു വശത്ത്. അതിനാല്‍ കൂടുതല്‍ വിസ്താരം ഒഴിവാക്കി ഒരു അമിട്ടു പൊട്ടിക്കാം എന്നു കരുതി.

അത്യാവശ്യത്തിനു ഒരു ബീയറും ആവാം.

അനില്‍@ബ്ലോഗ് // anil said...

കാപ്പിലാനെ,

കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയോ രക്ഷപ്പെടുകയോ ചെയ്യട്ടെ.അവസാനിപ്പിക്കാന്‍ അപേക്ഷ കൊടുത്ത സി.ബി.ഐ. യെ ചെവിക്കു പിടിച്ച് കോടതി നടത്തിച്ചതാണ് ഈ അറസ്റ്റ്. ഇവരേക്കുറിച്ച് നിരവധി പരാമര്‍ശങ്ങള്‍ മുമ്പും ഉണ്ടായിട്ടില്ലെ? പിന്നെന്താ, ളോഹയുടെ മറവില്‍ ഒളിച്ചിരിക്കാം എന്നു കരുതിയ ചിലരുടെ യഥാര്‍ത്ഥ മുഖം ജനം കണ്ടു കഴിഞ്ഞു.

ക്ലാസ്സ് വണ്‍ പാമ്പ് ഡിപ്പാര്‍ട്ട്മെന്റ് പിടിയുല്‍ നിന്നും വഴുക്കിയെന്കിലും ലോകം മുഴുവന്‍ കണ്ടില്ലെ? അതു മതി.

ഈ അറസ്റ്റ് ഒരു പുതിയ തുടക്കമായില്ലെ, ഇനിയു ഉണ്ടല്ലോകോടതി ഇടപെട്ട മറ്റു ചില കേസുകള്‍. ചില മൌലവി വധക്കേസ്, ഡിവൈനില്‍ നടന്ന ദുരൂഹ മരണങ്ങള്‍, സുധാമണിയുടെ ആശ്രമവുമായി ബന്ധപ്പെട്ട ചില ദുര്‍ മരണങ്ങള്‍ , അങ്ങിനെ അങ്ങിനെ.

അറസ്റ്റെങ്കില്‍ അറസ്റ്റ്. ഞാന്‍ എന്തായാലും രണ്ടെണ്ണം പൊട്ടിക്കും, വേണമെങ്കില്‍ കൂടിക്കോ.

തോമാച്ചന്‍™|thomachan™ said...

അങ്ങനെ CBI യോട് വീണ്ടും ഒരു ബഹുമാനം ഒക്കെ തോന്നി തുടങ്ങീട്ടോ. കുറ്റം ചെയ്തവന്‍ ആരായാലും ശിക്ഷിക്കപെടണം. അത്താണ് point

തോമാച്ചന്‍™|thomachan™ said...

16 കൊല്ലം ഇതു മുക്കാന്‍ നോക്കിയവന്മാരെയും വെറുതെ വിടരുത്. അതും എന്റെ ചെറിയ ഒരു ആഗ്രഹം ആണേ

കാപ്പിലാന്‍ said...

രണ്ടെണ്ണം പൊട്ടിക്കാന്‍ ഞാനുമുണ്ട് കൂടെ .പക്ഷേ നിയമത്തിന്റെ ഇഴകളില്‍ കൂടി ഇതൊന്നും പുറത്തിറങ്ങി വീണ്ടും ഞെളിഞ്ഞു നടക്കരുത് .പക്ഷേ ഇത്രയും കാലതാമസം വേണ്ടി വന്നല്ലോ എന്നതാണ് .സുകുമാര കുറുപ്പ് എന്തിയേ ? സൌദിയിലെ ഏതോ മുസ്ലിം പള്ളിയില്‍ മുത്തവ ആയിരിക്കുന്നു എന്ന് പണ്ട് ഏതോ ടി.വി യില്‍ കണ്ടു .

ഹരീഷ് തൊടുപുഴ said...

കാത്തിരുന്നു തന്നെ കാണേണ്ടിവരും...

കുറച്ചുദിവസം കഴിയുമ്പോള്‍ അവന്മാര്‍ കൂളായിട്ട് ഇറങ്ങിവരും. ഇത് ഇന്ത്യയാ മാഷെ...

ഏതായാലും എന്റെ വക 4 പടക്കവും,5 ഗുണ്ടും, ഒരു ഗര്‍ഭം കലക്കിയും, 1000 ത്തിന്റെ ഒരു മാലപടക്കവും പൊട്ടിച്ചേച്ചു പോകുന്നു...

അനില്‍@ബ്ലോഗ് // anil said...

കാപ്പിലാനെ,

ഹരീഷെ,

ഇന്ത്യന്‍ നിയമ വ്യവസ്ഥയല്ലെ , ചിലപ്പോള്‍ പുറത്തിറങ്ങിപ്പോയെന്നു വരും. പക്ഷെ ഞെളിഞ്ഞു നടക്കാനാവില്ല.

പതിനാറു വര്‍ഷം ഒരു രാജ്യത്തെ നിയമത്തേയും ജനങ്ങളേയും കബളിപ്പിച്ചു നടന്ന രണ്ട് പെരുച്ചാഴികളേയും ഒരു പെരുച്ചാഴിണിയേയും കൂട്ടിലാക്കിയ വകയില്‍ ചുമ്മാ പടക്കം പൊട്ടിക്കാമെന്നേ.

വികടശിരോമണി said...

പ്രതീക്ഷയുടെ നേരിയ കിരണങ്ങൾ...
അതുമതി,പൊട്ടിക്ക് അനിലേ,മൂന്നോ,നാലോ.ഞാനൂണ്ട് കൂടെ.
ഈ കെട്ടകാലത്ത് ഇത്തരം നേരിയ കിരണങ്ങളേ നമുക്കാഘോഷിക്കാനുണ്ടാവൂ.

ഭൂമിപുത്രി said...

ഈ വിജയം പൂർണ്ണമായും കോടതിയുടെതാൺ.
കാര്യങ്ങൾ നേരായവഴിയിൽ നീങ്ങണമെങ്കിൽ അത് ജുഡിഷ്യൽ ആക്റ്റിവിസം
കൊണ്ടുമാത്രമേ നടക്കൂ എന്നത് അത്ര ആശാസ്യമായ വസ്തുതയല്ല.
ആദർശത്തിനും സത്യത്തിനും വേണ്ടി ജോലി വരെ രാജിവെയ്ക്കേണ്ടിവന്ന വർഗ്ഗീസ് പി തോമസ്സിൻ നമ്മൾ മറക്കരുത്.
അതിനിടെ അറസ്റ്റിൽ ‘ദുരൂഹത’
എന്നാരോപിച്ച് കോട്ടയം അതിരൂപത പരിഹാസം ക്ഷണിച്ചുവാങ്ങുന്നു..
രാഷ്ട്രീയ ബന്ധങ്ങളുടെ കലക്കവെള്ളത്തിൽ
മീൻപിടിയ്ക്കാൻ ബിജെപ്പി കൊച്ചുതോണിയുമായിറങ്ങുന്നു..ജോമോൻ കെ.എം.മാണിയ്ക്കെതിരെ ചൂണ്ടുന്ന വിരൽ,
വർഷങ്ങൾക്ക് പിൻപേ നരസിംഹറാവുവിന്റെ
ഓഫീസ് വരെ നീളുന്നു..പ്രതിപ്പട്ടിക നീണ്ടതാകും..രാഷ്ട്രീയരംഗത്തെ വലിയ മത്സ്യങ്ങൾ രക്ഷപ്പെടുമെന്നുറപ്പ്.
എന്നാലും ഒരാശ്വാസം! എന്തെക്കൊയോ നന്മകൾ എവിടെയൊക്കെയോ ബാക്കിയുണ്ട്.

പാമരന്‍ said...

കോടതിക്കൊരു നാലു ഗുണ്ട്‌ എന്‍റെ വഹ.

ഇതൊന്നാഘോഷിക്കേണ്ടതു തന്നെ. ആരെയെങ്കിലും സംശയിക്കുന്നെന്നു പറഞ്ഞാല്‍ ലവന്‍റെയൊക്കെ പിതൃപിതാമഹന്‍മാരുടെ വരെ ചരിത്രം പ്രസിദ്ധീകരിക്കാറുള്ള നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ ഒന്നുപോലും ഫാദര്‍ ഷര്‍ട്ടൂരാന്‍റെ ഒരു പടം ഇതുവരെ അടിച്ചു കണ്ടിരുന്നില്ല. പേരുതന്നെ ഒന്നു അമര്‍ത്തി പറഞ്ഞിട്ടുണ്ടായിരുന്നോന്നു സംശയം (അതിനു മ്മടെ മരമാക്രി തന്നെ വേണ്ടിവന്നു - പാവം അടീപ്പോയോ എന്തോ:) ).

ഓണ്‍ലൈന്‍ ദീപിക ഒരു ചെറ്യേ ന്യൂസില്‍ ഒതുക്കി. അദ്വാനി മുള്ളിയതാണു മെയിന്‍ ന്യൂസ്‌ :)

Inji Pennu said...

ഞാനുമുണ്ടേ ആഘോഷത്തിനു!!!! അപ്പോം മുട്ടക്കറീം എന്റെ വക.

കൃഷ്‌ണ.തൃഷ്‌ണ said...

ദൈവം (?) എത്ര നിസ്സഹായന്‍!
പതിനാറു വര്‍ഷം ശരശയ്യയില്‍ കിടന്ന സത്യം.
ആഘോഷത്തില്‍ ഞാനും പങ്കെടുക്കുന്നു.
അതിനു മുന്‍പേ പ്രാര്‍ത്ഥന ഉണ്ടാവുമല്ലോ? അല്ലേ?

|santhosh|സന്തോഷ്| said...

അഭയയുടെ ശരീരത്തില്‍ ആറ്‌ മുറിവുകള്‍:_
കൊച്ചി: പയസ്‌ ടെന്‍ത്‌ കോണ്‍വെന്റില്‍ പലപ്പോഴും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നുവെന്ന്‌ സിബിഐ അന്വേഷണത്തില്‍ കണ്ടെത്തി.- മാതൃഭൂമി-

ഇവന്മാരെയും ഇവളുമാരേയും എന്താ ചെയ്യേണ്ടത്?? ഇവരാണോ ഒരു സമൂഹത്തിന്റെ കണ്ണീരൊപ്പുന്നത്? തിരുവുടുപ്പിട്ട ചെന്നായ്ക്കള്‍..

ത്ഫൂഊഊ.......

കൊച്ചുത്രേസ്യ said...

ഹാവൂ അങ്ങനെ അവസനം നട്ടെല്ലുള്ള ആരെങ്കിലുമൊക്കെയുണ്ടായല്ലോ ഇവരെ ഒന്നു പിടികൂടാൻ.. സംഭവം സത്യമാണെങ്കിൽ ഇവർക്കു സഭയുടെ വക എന്തെങ്കിലും ശിക്ഷയുണ്ടാകുമോ എന്തോ.. അതോ കോട്ടയം അതിരൂപതയുടേതു പോലെ ദുരൂഹതയും ആരോപിച്ച്‌ ഒരു പത്തു പതിനഞ്ചു കൊല്ലം കൂടി കേസ്‌ മുന്നോട്ട്‌ കൊണ്ടുപോവുമോ..കാത്തിരുന്നു കാണാം.

Anil cheleri kumaran said...

കേസ് ഒരു വഴിക്കാകും കണ്ടോളു.

അനില്‍@ബ്ലോഗ് // anil said...

തോമാച്ചന്‍™||thomachan™,
സി.ബി.ഐയുടെ റോള്‍ ഇനി കാണാനിരിക്കുന്നതേ ഉള്ളൂ.

വികടശിരോമണി ,
അത്രയേ ഉള്ളൂ. ഇത്രയെങ്കിലും നടന്നല്ലോ. അച്ചുമ്മാമന്‍ ജെസിബിയും കൊണ്ട് മൂന്നാറിലെത്തിയ ആദ്യ വാര്‍ത്ത കണ്ടപോലെ, ഒരു സന്തോഷം.

ഭൂമിപുത്രി,
ഇതിന്റെ ക്രെഡിറ്റ് കോടതിക്കു തന്നെ. ഒരു പക്ഷെ നാം വിമര്‍ശിക്കുന്ന ജുഡീഷ്യല്‍ ആക്റ്റിവിസത്തിന്റെ ഒരു പോസ്റ്റിറ്റീവ് ഫലം. ഇവിടുത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മാറി മാറി ഭരിച്ചിട്ടും നടക്കാത്ത കാര്യം.അപകടകരമായ ഒന്നാണതെന്നും കാണാതെ വയ്യ.
ഏകാതിപധ്യം വരണമെന്നു പറയുന്നതിനു തുല്യമോ, അടിയന്തരാവസ്ഥ ഗുണകരമായിരുന്നു എന്നു പറയുന്നതിനു തുല്യമോ ആയ ഒന്ന്.

പാമരന്‍ ,
പടം പ്രസിദ്ധീകരിച്ചവനൊക്കെ കിട്ടും. :)

Inji Pennu,
താങ്ക്സ് ഉണ്ടെ, അപ്പോം മുട്ടേം വരവു വച്ചു.

കൃഷ്‌ണ.തൃഷ്‌ണ ,
ദൈവത്തിനു ഇതില്‍ റോളിടണ്ട. പാവം ശ്വാസം മുട്ടി ഇരിക്കയായിരുന്നിരിക്കണം.

ഇന്നല്ലെ കോടതി വളപ്പില്‍ കേട്ടില്ലെ പാട്ട് “സമയാമാം രഥത്തില്‍ ഞാന്‍ ....”

santhosh|സന്തോഷ് ,
അതൊന്നും പുതിയ സംഭവങ്ങളല്ലല്ലോ, ഇനിയും ഒരു പാട് ഉണ്ട് .

കൊച്ചുത്രേസ്യ ,
നമുക്ക് കാത്തിരുന്നു കാണാം. ഇന്ത്യാ മഹാരാജ്യമല്ലെ !

കുമാരന്‍,
പ്രതീക്ഷകളൊന്നുമില്ല. ഉള്ള സമയം അഘോഷിക്കാം.

പതിനാറു വര്‍ഷങ്ങള്‍, കേന്ദ്രത്തിലും സംസ്ഥാനത്തും പല സര്‍ക്കാരുകള്‍ മാറി മാറി വന്നു. എങ്കിലും അഭയ കേസിന്റെ വള്ളി മറ്റാരുടെയോ കൈകളിലായിരുന്നു, ഇപ്പോഴും ആണ്. ആ കൈകളുടെ ശക്തി ആലോചിച്ച് അമ്പരക്കാനല്ലെ പറ്റൂ

ഇട്ടിമാളു അഗ്നിമിത്ര said...

ക്രിസ്തുരാജയില്‍ കുര്‍ബാനകൊണ്ടവരുടെയും കുമ്പസാരിച്ചവരും.. ആ പാപം എവിടെ കൊണ്ടൊഴുക്കും..?

ബഷീർ said...

ഞാനും സന്തോഷത്തില്‍പങ്കു ചേരുന്നു..:)

ചുരുളഴിയുമോ ..കാത്തിരുന്നു കാണാം.

Manikandan said...

ഈ കേസിന്റെ അന്ത്യത്തെക്കുറിച്ച്; പ്രതികൾക്കു അർഹിക്കുന്ന ശിക്ഷലഭിക്കുമോ എന്ന കാര്യത്തിൽ എനിക്കുമുൻപേ അഭിപ്രായം രേഖപ്പെടുത്തിയ പലരുടേയും ആശങ്കയിൽ ഞാനും പങ്കുചേരുന്നു. എന്നേ തെഞ്ഞുമാഞ്ഞുപോവ്വേണ്ടിയിരുന്ന ഒരു കേസിനെ വിടാതെ പിന്തുടർന്നു ഇതുവരെ എത്തിച്ച ജോമോൻ പുത്തൻപുരയ്ക്കലിനും, കോടതികൾക്കും നന്ദി. മലയാളി മറന്നു തുടങ്ങിയ സുകുമാരക്കുറുപ്പ് മുതൽ തെളിയക്കപ്പെടാതെ പോവുന്ന അനേകം പീഢനങ്ങൾ വരെ പ്രതികൾ രക്ഷപെട്ട എത്ര ഉദാഹരണങ്ങൾ നമുക്കു മുൻപിൽ ഉണ്ട്. അത്തരം ഒരു ദുർഗതി ഈ കേസിൽ ഉണ്ടാവില്ലെന്നു പ്രത്യാശിക്കാം.

annamma said...

സന്തോഷത്തില്‍ ഞാനും

ഗോപക്‌ യു ആര്‍ said...

എറണാകുളം സി ബി ഐ കൊടതിയില് ജൊലി ചെയ്യുമ്പൊള് ഞാന് അവരൊട് [സി ബി ഐ ഉദ്യൊഗസ്തരൊറ്ട് ] ചൊദിക്കാറുണ്ട്...
“എന്നാലും നിങള്ക്കീ അഭയാ കേസ് തെളിയിക്കാന്
പറ്റുന്നില്ലാല്ലൊ....”
അവര് പറയാറുണ്ട്
“കേസ് അന്വേഷണം എറണാകുളം യൂണിറ്റിന് തരട്ടെ...പുഷ്പം പൊലെ ഞങള് തെളിയിച്ചു കൊടുക്കാം..”
അവര് തമാശ പറഞ്ഞതാണെങ്കിലും
സംഭവം സത്യമായി.....................

Roy said...

ഒരു മൂന്നാലു വെടി എന്റെ വകയും!!
എന്നാലും, 16 വർഷം എല്ലാം ഒതുക്കാൻ കഴിഞ്ഞവർക്ക്‌, ഈ കേസിൽനിന്നൂരിപ്പോകാൻ വല്ല വിഷമവും ഉണ്ടാകുമോ?
അങ്ങനെയെങ്ങാൻ സംഭവിച്ചാൽ ഈ വെക്കുന്ന വെടിയെല്ലാം ചീറ്റിപ്പോവില്ലെ മാളോരെ?
തൽക്കാലം കുറച്ച്‌ വെടി വെക്കിൻ, ബാക്കിയുള്ളത്‌, മേൽപറഞ്ഞത്‌ പോലെ സംഭവിച്ചാൽ സി.ബി.ഐ-യുടെ നെഞ്ചത്തേക്കാകാം!