11/11/2008

വ്യായാമം ഊര്‍ജ്ജോത്പാദനത്തിന്

കേരളീയ സമൂഹത്തില്‍, സ്വാഭാവിക ശരീര വ്യായാമം എന്നത് അപ്രത്യക്ഷമായിരിക്കുന്നു. നൂറുമീറ്റര്‍ ദൂരം നടന്നുപോകുവാന്‍ പോലും ആരും തയ്യാറാവുന്നില്ല. സൈക്കിള്‍ സവാരിയാകട്ടെ , ഒരു മൂന്നാം കിട യാത്രാ സംവിധാനമായോ കുട്ടികളുടെ കളിക്കോപ്പായോ രൂപാന്തരം പ്രാപിച്ചിരിക്കുന്നു.

ഭക്ഷണ ക്രമത്തിലുള്ള വ്യതിയാനവും വ്യായാമത്തിന്റെ അഭാവവും നമ്മളില്‍ ഭൂരിപക്ഷത്തിനേയും വിവിധ രോഗങ്ങളിലേക്കു തള്ളി വിട്ടിരിക്കുന്നു. രാവിലെയും വൈകുന്നേരവും ഒരോ മണിക്കൂര്‍ നടത്തം എന്നുള്ളത് , ഇന്നു ഒരു ചികിത്സാവിധിയാണ്. ഈ സാഹചര്യത്തില്‍ വ്യയാമം ചെയ്യുക വഴി നാം ചിലവഴിക്കുന്ന ഊര്‍ജ്ജവും മറ്റൊരു വിധത്തില്‍ പറഞ്ഞാ‍ല്‍ ഭക്ഷ്യവസ്തുക്കളും, ഉത്പാദനപരമായ രീതിയില്‍ വിനിയോഗിക്കാനുള്ള നിരവധി തന്ത്രങ്ങള്‍ രൂപപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അവയിലൊന്നാണ് പെഡല്‍ ജെനറേറ്റര്‍.

ഒരു കിലോമീറ്റര്‍ നടക്കുവാനായി നാം ചിലവഴിക്കുന്ന ഊര്‍ജ്ജം അഞ്ചു കിലോമീറ്റര്‍ മിതമായ സൈക്കള്‍ സവാരിക്കു മതിയാകുന്നതാണ്. ഇതാവട്ടെ 20 മിനിറ്റ് സൈക്കിളിംഗിലൂടെ ലഭ്യമാക്കാവുന്നതാണ്. ഒരു സൈക്കിള്‍ എപ്രകാരം വൈദ്യുത ഉത്പാദനത്തിന് ഉപയോഗിക്കാം എന്നതിന്റെ രേഖാചിത്രമാണ് ഇവിടെ കാണുന്നത്. ചിത്രം ശ്രദ്ധിക്കുക, എപ്രകാരമാണ് പിന്‍ചക്രങ്ങള്‍ ഡയനോമോയുമായി ഇണക്കിയിരിക്കുന്നതെന്നു കാണാം. ഇതിന്റെ ഒരു പ്രായോഗിക ട്രയലാണ് ഈ പൊസ്റ്റ്.

1.സൈക്കിള്‍:

മോളുടെ കുഞ്ഞു സൈക്കിള്‍ , മൃതപ്രായമായി പോര്‍ച്ചില്‍ കിടന്നത് , ഗ്രീസും മറ്റും പ്രയോഗിച്ചു പ്രവര്‍ത്തന ക്ഷമമാക്കി. സീറ്റിന്റേയും ഹാന്‍ഡിലിന്റേയും ഉയരം ഓരോ അടി വീതം വര്‍ദ്ധിപ്പിച്ചു. പെഡലിന്റെ സ്പ്രോക്കറ്റ് മാറ്റി 3 : 1 അനുപാദത്തിലാക്കി.

2. ഡയനാമോ:

മാരുതി കാറിന്റെ ആള്‍ട്ടര്‍നേറ്ററാണ് ഡയനാമോ ആയി തിരഞ്ഞെടുത്തത്. സമീപ ആക്രിക്കടയില്‍ നിന്നും ഒരെണ്ണം സംഘടിപ്പിക്കാന്‍ ഒട്ടും ബുദ്ധിമുട്ടുണ്ടായില്ല. 13 - 14.5 വോള്‍ട്ട് നല്‍കുന്ന ഇത് 50 ആമ്പിയര്‍ കരണ്ട് നല്‍കാന്‍ ശേഷിയുള്ളതാണ്.
ചില പുനക്രമീകരണങ്ങള്‍ :-
50 ആമ്പിയര്‍ കര‍ണ്ട് എന്നത് , 6000 ആര്‍.പി.എമ്മില്‍ മാത്രം ലഭിക്കുന്ന തീവ്രതയാണ്, ഒരു പെഡല്‍ സൈക്കിളില്‍ പ്രയോഗികമായി സാദ്ധ്യതയില്ലാത്തതും ,ആവശ്യമില്ലാത്തതുമായ ഒന്നാണാ മൂല്യം.


മാത്രവുമല്ല 12 വോള്‍ട്ട് ലഭ്യമാവാന്‍ ചുരുങ്ങിയത് 1200 ആര്‍.പി.എം വേഗതയെങ്കിലും വേണം. അതിനാല്‍ ഫീല്‍ഡ് വൈന്‍ഡിംഗ് അല്പം എണ്ണം കൂട്ടി, വേവ് ഫോമില്‍ റീവൈന്‍ഡിംങ് നടത്തി.
ഇവിടെ വൈദ്യുത തീവ്രത കുറയും, പ്രായോഗികമായി നമ്മെ അതു ബാധിക്കുന്നതല്ല എന്നതിനാല്‍ ശ്രദ്ധ നല്‍കേണ്ടതില്ല. ഇപ്രകാരമുള്ള വ്യത്യാസം 900 ആര്‍.പി.എമില്‍ 12 വോള്‍ട്ട് നല്‍കും.


3.ബെല്‍റ്റ്:

മറ്റഡോര്‍ വാനിനു വന്നിരുന്ന ഡയനാമോ ബെല്‍റ്റ് പാകമായിരുന്നു. വലിയ സൈക്കിളാണെങ്കില്‍ കൂടുതല്‍ വലുപ്പമുള്ള ബെല്‍റ്റ് കണ്ടെത്തെണ്ടി വരും .


4. ബാറ്ററി:

യു.പി.എസ്സിനുപയോഗിക്കുന്ന 7 എ.എച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. റോട്ടര്‍ എനര്‍ജൈസ് ചെയ്യാനും വോള്‍ട്ടേജ് ഡാമ്പര്‍ ആയും ഇത് പ്രവര്‍ത്തിക്കും.

5.സ്റ്റാന്റ്:

മുക്കാല്‍ ഇഞ്ച് "L" ഇരുമ്പ് പട്ടയില്‍ 14" x 5.5 ഒരു ഫ്രെയിം. അതില്‍ 10 ഇഞ്ച് ലെവലില്‍ , 10 ഇഞ്ച് ഉയര‍ത്തില്‍ രണ്ടു കാലുകള്‍. അതിന്റെ അറ്റം കൊതവെട്ടിയിരിക്കുന്നു. ആള്‍ട്ടര്‍നേറ്ററിന്റെ അളവിനനുസരിച്ച് മറ്റു ക്ലാമ്പുകളും പിടിപ്പിച്ചു.








പണി പൂര്‍ത്തിയായ ജനറേറ്റര്‍.










സൈക്കിള്‍ വീല്‍ ആള്‍ട്ടര്‍നേറ്ററുമായി ഘടിപ്പിച്ചിരിക്കുന്നു, സ്റ്റാന്റ് ശ്രദ്ധിക്കുക. അള്‍ട്ടര്‍നേറ്റര്‍ ക്ലാമ്പുകള്‍‍, പ്രത്യേകിച്ച് ടെന്‍ഷനര്‍ കൃത്യ സ്ഥാനത്താവേണ്ടതുണ്ട്.







ഫലങ്ങള്‍:

3:1 അനുപാതത്തിലുള്ള ചെയിനും, 5:1 അനുപാദത്തിലുള്ള ആള്‍ട്ടര്‍നേറ്റര്‍ പുള്ളിയും ചേര്‍ന്ന് ആള്‍ട്ടര്‍നേറ്ററിനു പെഡലിന്റെ 15 ഇരട്ടി വേഗത നല്‍കുന്നു.

60 ആര്‍.പി.എം എന്ന ലഘുവായ പെഡല്‍ സ്പീഡില്‍ 900 അര്‍.പി.എം വേഗത ആള്‍ട്ടര്‍നേറ്ററിനു ലഭിക്കുന്നു.

ലഭ്യമായ വോള്‍ട്ടേജ്: 12.6 വോള്‍ട്ട്.

തീവ്രത : 8.5 ആമ്പിയര്‍.

85 ആര്‍.പി.എം പെഡല്‍ സ്പീഡില്‍ ഏകദേശം 1300 ആര്‍.പി.എം ആല്‍ട്ടര്‍നേറ്റര്‍ സ്പീഡില്‍-

ലഭ്യമായ വോള്‍ട്ടേജ്: 13.8 വോള്‍ട്ട്.

തീവ്രത : 14.6 ആമ്പിയര്‍.

സംഗ്രഹം:

ഒരു ദിവസം രാവിലേയും വൈകുന്നേരവുമായി അരമണിക്കൂര്‍ വീതം രണ്ടുപേര്‍ വ്യായാമം ചെയ്താല്‍ ഒരു മാസം 8 മുതല്‍ 15 യൂണിറ്റ് വൈദ്യുതി ലഭ്യമാകും. നാം വ്യായാമത്തിനായി വെറുതെ എരിച്ചു കളയുന്ന ശാരീരിക ഊര്‍ജ്ജമാണിതെന്നത് ആണ് ഇതിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നത്.

41 comments:

അനില്‍@ബ്ലോഗ് // anil said...

ഒരു ദിവസം രാവിലേയും വൈകുന്നേരവുമായി അരമണിക്കൂര്‍ വീതം രണ്ടുപേര്‍ വ്യായാമം ചെയ്താല്‍ ഒരു മാസം 8 മുതല്‍ 15 യൂണിറ്റ് വൈദ്യുതി ലഭ്യമാകും. നാം വ്യായാമത്തിനായി വെറുതെ എരിച്ചു കളയുന്ന ശാരീരിക ഊര്‍ജ്ജമാണിതെന്നതാണിതിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നത്.

ചാണക്യന്‍ said...

((((ഠേ))))))
ഒന്നൂടെ ഇരിക്കട്ടെ(അത് അനിലിന്റെ തലയ്ക്ക്)
(((((ഠേ))))

അഭിപ്രായം പിന്നെ പറയാം...

പ്രയാസി said...

വാ‍ാ‍ാഹ് ബാ‍ായ് വാ‍ാഹ്

കൊടു കൈ..:)

ഞാന്‍ ആചാര്യന്‍ said...

അനിലേ പേറ്റന്‍റെടുത്തോ... ഒരു മാലപ്പടക്കം വിട്ടേക്കാം

പടഠേ ഠേഠേഠേ ...പടഠേ ...ഠേ ...ഠേഠേഠേഠേഠേ.... ഠേ ...........ഠേ

ടോട്ടോചാന്‍ said...

അനിലേ, ഇപ്പോഴും ഈ ശാസ്ത്ര തല കൊണ്ടു നടക്കുന്നതിന് എത്ര അഭിനന്ദിച്ചാലും മതിയാവില്ല. പലരുടേയും മനസ്സിലുണ്ടായിരുന്ന ആശയമാണിത്. കുട്ടികളുടെ ശാസ്ത്രമേളകളില്‍ കാണിക്കാറുമുണ്ട്. പക്ഷേ അതെല്ലാം ചെറിയ ഡൈനോമകള്‍ കൊണ്ട് ഉണ്ടാക്കിയതാണ്. പലപ്പോഴും സൈക്കിള്‍ ഡൈനോമകള്‍.
പക്ഷേ ഇത് വളരെയധികം ഭംഗിയായി. ചാണക്യന്‍ പടക്കം പൊട്ടിച്ചു അല്ലേല്‍ ഞാനും പൊട്ടിച്ചേനേ..

വ്യായാമത്തിലൂടെ വൈദ്യുതി ലഭിക്കുന്ന ഈ പരിപാടി പണ്ടേ നമ്മുടെ നാട്ടില്‍ വരേണ്ടതായിരുന്നു. എത്ര രൂപ ഇതിന് ചിലവായി? ഡൈനോമ ഒരെണ്ണം ഉണ്ടാക്കാക്കാന്‍ കഴിയുമോ?
കൂടുതല്‍ പിന്നീട് പറയാം.....

SHYAM said...

ഭൂലോകത്തെ താരത്തിനു അഭിനന്ദനങ്ങള്
സമ്മതിക്കാതെ വയ്യ താങ്കള് ഒരു സംഭവം തന്നെ .
" 60 rpm ഇല് അരമണിക്കൂര് ചവിട്ടി ചങ്ക് കലക്കണ്ട " :)

അനില്‍@ബ്ലോഗ് // anil said...

ചാണക്യാ,
രണ്ടാമതെറിഞ്ഞ തേങ്ങ എന്റെ തലമണ്ടക്കു കൊന്റു കേട്ടോ. ഇപ്പോള്‍ തേങ്ങക്കു വിലകുറവുണ്ടോ?

പ്രയാസി,
ദാങ്ക്സ് :)

ആചാര്യാ ,
പടക്കത്തിനു നന്ദി.

ടൊട്ടൊചന്‍,
നെറ്റില്‍ ഇത്തരം ചില പ്രോജക്റ്റുകള്‍ കണ്ടപ്പോള്‍ തോന്നിയതാണ് ഒര്‍ണ്ണം ഉണ്ടാക്കണം എന്നത്.വളരെ സിമ്പിളും എന്നാല്‍ ഉപയോഗപ്രദവുമാണീ സാധനം. വീട്ടില്‍‍ 80 എ.എച്ച് ബാറ്ററി ഉപയോഗിച്ചു ഇന്വേര്‍ട്ടര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 8 ആമ്പിയര്‍ റേറ്റില്‍ ചാര്‍ജ് കയറ്റാന്‍ ഇത് ഉപയോഗിക്കാന്‍ തുടങ്ങാന്‍ പോകുന്നു.

[
സൈക്കിളിനു ചിലവ് ഇല്ല.
(പഴയത് ഇരുമ്പു വിലക്ക് കിട്ടും 500 രൂ.)

ആള്‍ട്ടര്‍നേറ്റര്‍: പുതിയത് ലൂക്കാസ് ടി വി എസ് 3500; ഡെല്‍ഹി ബ്രാന്‍ഡ് 900; ആക്രിക്കട 750. ആള്‍ട്ടറേഷന്‍സ് ഞാന്‍ തന്നെ , അല്ലെങ്കില്‍ 100 രൂപ.

ഫ്രെയിം: 250 (ലേത്തു വര്‍ക്ക് അടക്കം)

ബെല്‍റ്റ് : 80

ബാറ്ററി: ആപേക്ഷികം, ഉപയോഗിക്കുന്നതിന്റെ കപ്പാസിറ്റി അനുസരിച്ചു.

]

റിംപോച്ചെ,
നന്ദി.
ഇതില്‍ കൊച്ചു പെഡലാണ്, 60 ആര്‍.പി.എം വളരെ ലഘുവാണ്.

വികടശിരോമണി said...

അനിലേ,
താങ്കൾ പുലിയല്ല,പുപ്പുലിയാണ്.
നോട്ടല്ല,നോട്ടുകെട്ടാണ്.
ഒറ്റക്കാര്യമേയുള്ളൂ-
കരണ്ടുചാർജ് കൂടുന്ന വാർത്തവായിച്ച് ചവിട്ടി ചികിത്സാച്ചിലവ് വരുത്തല്ലേ!

Manikandan said...

അനിൽജി വളരെ നല്ല ആശയം. അഭിനന്ദനങ്ങൾ

കാപ്പിലാന്‍ said...

അനിലേ ,രാവിലെ ചില അത്യാവശ കാര്യങ്ങള്‍ക്ക്‌ ഓടിയതിനു ശേഷം ഇപ്പോഴാണ് വന്നത് .വളരെ നല്ല ഒരു സംരംഭം .ഇതിന്റെ പേറ്റന്റ് എടുക്കണം .പിന്നെ ആ പഴയ ആളുകള്‍ ഒക്കെ ചിലപ്പോള്‍ ഓടി വന്നേയ്ക്കും .ഞാന്‍ ഇവിടെയുണ്ടേ :)
അഭിനന്ദനങള്‍ ,ആശംസകള്‍ .

പാമരന്‍ said...

അനില്‍ജീ,

ഇങ്ങളാളു പുലി തന്നെ. പണ്ടൊരു പരീക്ഷണം നടത്താന്‍ കാണിച്ച ഉല്സാഹവും ഒഴുക്കിയ വിയര്‍പ്പും കണ്ടപ്പൊഴേ ഇങ്ങേരാളു മോശമില്ലല്ലോന്നു നിനച്ചിരുന്നു.

ഇതു കിടു കിടിലന്‍. ആളുകള്‍ വ്യായാമം ചെയ്തു മരിക്കണ കാണുമ്പോള്‍ അതു ഊര്‍ജ്ജമുണ്ടാക്കാന്‍ ഉപയോഗിച്ചുകൂടേ എന്നു പലവട്ടം ചിന്തിച്ചിരുന്നു. പക്ഷേ അതു പ്രാവര്‍ത്തികമാക്കുന്നതിനെക്കുറിച്ച്‌ ഒരു പാഴ്ക്കിനാവു പോലും കണ്ടില്ല. ഇതിപ്പോ നിങ്ങള്‌ കലക്കി കടുകു വറുത്തു.

ഒരു ഡബിള്‍ തൊപ്പിയൂരി സലാം.

Mr. K# said...

നല്ലൊരു ഐഡിയയാൺ. പക്ഷേ നാട്ടിൽ പ്രചാരമുണ്ടാവാന്‍ ബുദ്ധിമുട്ടാൺ.

അനില്‍@ബ്ലോഗ് // anil said...

വികടശിരോമണി,
നല്ല വാക്കുകള്‍ക്ക് നന്ദി.
എല്ലാവരും കൂടി എന്നെ ഇങ്ങനെ പൊക്കാതെ, മറിഞ്ഞെങ്ങാന്‍ വീണാല്‍ നടു ഒടിഞ്ഞതു തന്നെ.
പിന്നെ ഞമ്മക്ക് അത്ര “ഊര്‍ജ്ജ ആക്രാന്തം“ ഒന്നുമില്ല, വ്യായാമം ചെയ്യാന്‍ ഒരു സൈക്കിള്‍ വേണം എന്നു പെണ്ണുമ്പിള്ള പറഞ്ഞു, അത്രേ ഉള്ളൂ.

മണികണ്ഠന്‍,
ആശയം പുതിയതല്ല. ഞാന്‍ പ്രയോഗിച്ചു നോക്കിയെന്നു മാത്രം. ഇതേ ഡിസൈന്‍ നിലവുല്‍ പല ഊര്‍ജ്ജ സംരക്ഷണ സൈറ്റുകളിലും കാണാം.ആള്‍ട്ടര്‍നേറ്റര്‍ മോഡിഫിക്കേഷന്‍ എന്റെ വക.

കാപ്പിലാന്‍,
പേറ്റന്റും മറ്റും കിട്ടില്ല. അതില്‍ താല്‍പ്പര്യവുമില്ല. ഇടക്ക് തലമണ്ട തണുപ്പിക്കാന്‍ ഇതേപോലെ വല്ലതും ചെയ്യും എന്നു മാത്രം.

പാമരന്‍,
നല്ല വാക്കുകള്‍ക്ക് നന്ദി.
നമ്മൂടെ ജിംനേഷ്യങ്ങളില്‍ ഇതുമാതിരി സംഭവങ്ങള്‍ ഫിറ്റ് ചെയ്താല്‍ എന്തോരം എനര്‍ജി കിട്ടും എന്ന് ആലോചിച്ചു നോക്കിക്കെ?

കുതിരവട്ടന്‍ :: kuthiravattan,
സന്ദര്‍ശനത്തിനൂ നന്ദി.
പ്രചാരത്തെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല.ആവശ്യമുള്ളവര്‍ക്ക് സ്വയം ഉണ്ടാക്കാം. എനിക്കിത് ഉപകാരപ്രദമാണ്.ഇതു കണ്ട എന്റെ ചില കൂട്ടുകാര്‍ ഇപ്പോള്‍ പിന്നാലെ നടക്കുകയാണ്. എനിക്കു സമയം ഇല്ലാത്തത് മാത്രമാണ് പ്രശ്നം.

പൊറാടത്ത് said...

കൊള്ളാലോ മാഷേ.. തികച്ചും അഭിനന്ദനാർഹം...

ബിന്ദു കെ പി said...

അനിൽ,
വായിച്ചറിഞ്ഞ തത്വങ്ങളെ സ്വയം പരീക്ഷിച്ച് വിജയിപ്പിച്ച് മാതൃക കാണിച്ചതിന് എത്ര അഭിനന്ദിച്ചാലും മതിയാവില്ല.എന്തും പറയാനെളുപ്പമാണ്. പ്രാവർത്തികമാക്കാനാണല്ലോ
ബുദ്ധിമുട്ട്.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

നാട്ടിലേക്കു താമസം മാറുന്നതിനു ശേഷം ആദ്യം കാണേണ്ടയാള്‍ അപ്പോള്‍ അനില്‍ തന്നെ. ഇവിടെ ഞങ്ങള്‍ക്കു കറണ്ട്‌ ദൗര്‍ലഭ്യം ഇല്ലാതെ പോയി
അഭിനന്ദനങ്ങള്‍

ഹരീഷ് തൊടുപുഴ said...

അനില്‍ജി;
കൊള്ളാം കെട്ടോ...അഭിനന്ദനങ്ങള്‍
പക്ഷെ ഈ പോസ്റ്റ് രണ്ടു ദിവസം മുന്‍പിടാന്‍ പാടില്ലായിരുന്നോ. രണ്ടു ദിവസം മുന്‍പാണ് ഞാന്‍ ഒരു എക്സെര്‍സൈസിങ്ങ് സൈക്കിള്‍ വാങ്ങിയത്.
ഇതു കണ്ടായിരുന്നെങ്കില്‍ ഞാന്‍ വെറുതെ 4000 രൂപാ കളയുമായിരുന്നോ?? ഇതു പോലെയൊരെണ്ണം ഉണ്ടാക്കി എടുത്തേനെ..
പിന്നേയ് കുറച്ചു സംശയങ്ങള്‍; ഈ സൈക്കിളിനു ചവിട്ടുഭാരം നന്നായി ഉണ്ടാകുമോ? സ്പ്രോക്കറ്റിന്റെ വലുപ്പം ഇനിയും കൂട്ടിയാല്‍ ആര്‍.പി.എം ഇനിയും കൂടില്ലേ?? അതുവഴി കൂടുതല്‍ വോള്‍ട്ടേജും, ആമ്പിയറും ലഭിക്കില്ലേ? ഡൈനാമോയില്‍ നിന്നും വരുന്ന കറന്റ് ഡി.സി. അല്ലേ?

Joker said...

::) ha ബലാലെ കൊട് കൈ....

ഗ്രീഷ്മയുടെ ലോകം said...

അനിലിനു അഭിനന്ദനങ്ങള്‍,
ഇത്തരത്തില്‍ പ്രായോഗിക തലത്തില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യാനുള്ള മനസ്സും ശരീരവുമുണ്ടല്ലോ.
ഒരു ചെറിയ അഭിപ്രായം കൂടി: ഒരു ചാര്‍ജ് കണ്ട്രോളര്‍ കൂടി പിടിപ്പിക്കുകയാണെങ്കില്‍, വ്യാ‍യാമം കുറച്ച് കൂടിനന്നായി ചെയ്യാന്‍ പറ്റും. അതും പരീക്ഷിച്ചു കൂടെ?

SHYAM said...

rpm ഇനിയും കൂട്ടാന്‍ ശ്രമിച്ചാല്‍ പെഡല്‍ കൂടുതല്‍ ശക്തിയായി ചവിട്ടേണ്ടി വരും
ഗിയര്‍ സൈക്ലിന്റെ ഗിയര്‍ മാറ്റുന്നതിനനുസരിച്ചു കൂടുതല്‍ ബലത്തില്‍ ചവിട്ടേണ്ടി വരുന്നതുപോലെ
(ഉത്തോലകം ഉപയോഗിക്കുന്നതിന്റെ വിപരീത ഫലം ) .
മനുഷ്യന് 1000 wats നു മുകളില്‍ പവര്‍ നല്‍കാന്‍ കഴിയും എന്നാല്‍ ഇതു വൈദുതി ആയി മാറ്റുമ്പോള്‍ കുറെ നഷ്ടപ്പെടും ( ഡയനാമോയുടെ efficiency അനുസരിച്ച് )

അനില്‍@ബ്ലോഗ് // anil said...

പൊറാടത്ത്,

ബിന്ദു.കെ.പി.
സന്ദര്‍ശനത്തിനു നന്ദി.

പണിക്കര്‍സാര്‍,
സന്ദര്‍ശത്തിനു നന്ദി. വ്വൈദ്യുത ക്ഷാമം പരിഹരിക്കുക എന്നതിനേക്കാള്‍ , പാഴാക്കിക്കളയുന്ന് ഊര്‍ജ്ജവും (അതിനു ചിലവാ‍യ ഭക്ഷണവും)പ്രയോജനപ്പെടിത്തുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

ഹരീഷ് തൊടുപുഴ,
വാങ്ങിയ സാധനം നമുക്ക് ആള്‍ട്ടര്‍ ചെയ്യാം, ഒരു ഡയനാമോ വാങ്ങി ഫിറ്റ് ചെയ്യൂ.

ചവിട്ടു ഭാരം, കൊടുക്കുന്ന ഇലക്ട്രിക്കല്‍ ലോഡിനനുസരിച്ച് ഇരിക്കും. ഗിയര്‍ ഇട്ടും വ്യത്യാസം വരുത്താം.

സ്പീഡ് എത്ര കൂട്ടിയാലും 14.2 വോള്‍ട്ടില്‍ അപ്പുറം പോകില്ല. കരണ്ട് കൂടാം എന്നാലും മനുഷ്യന് ചെയ്യാവുന്ന ജോലിക്ക് പരിധിയുണ്ടല്ലോ, അതിനാല്‍ കരണ്ടും 25 ആമ്പിയറിനു അപ്പുറം പോകുമെന്നു തോന്നുന്നില്ല, അതും പ്രായോഗികമായി പരീക്ഷിച്ചു നോക്കട്ടെ.

വൈന്‍ഡിംഗില്‍ ലഭിക്കുന്നത് എ.സി.ആണ്. 900 അര്‍.പി.എം.ഇല്‍ 90 Hz ഉണ്ടാവും. ഉള്ളിലുള്ള ബ്രിഡ്ജ് റെക്റ്റിഫയറാണ് അതിനെ ഡി.സി.ആക്കുന്നത്.

ജോക്കര്‍,
സന്ദര്‍ശനത്തിനു നന്ദി.

മണി മാഷെ,
ആള്‍ട്ടര്‍നേറ്ററില്‍ 14.2 വോള്‍ട്ട് റെഗുലേറ്റര്‍ ഉണ്ട്, അതിനാല്‍ പുറമേ വേറെ വേണ്ട എന്നു കരുതി.
സന്ദര്‍ശനത്തിനു നന്ദി.

അനില്‍@ബ്ലോഗ് // anil said...

റിംപോച്ചെ,
മനുഷ്യനു 1000 വാട്ട് നല്‍കാനാവുമോ?

അതു ഒന്നര കുതിര ശക്തി അയി !!

250 വാട്ട് ചവിട്ടിയപ്പോള്‍ തന്നെ കട്ടിയായിരുന്നു.

SHYAM said...

ഡയനാമോയുടെ efficiency എത്രയായിരിക്കും ?
അതും കൂടി കണക്കിലെടുത്താലോ
ഇവിടെ നോക്കുക

അനില്‍@ബ്ലോഗ് // anil said...

റിംപോച്ചെ,
1000 വാട്ട് എന്നാല്‍ 1000 ജൂള്‍സ് / സെക്കന്റ് അല്ലെ?

അതു സാദ്ധ്യമാണോ? ആയിരം കിലോ ഒരു സെക്കന്റില്‍ ഒരു മീറ്റര്‍ വലിച്ചു നീക്കുക (സൈദ്ധാന്തികമായി)സാധിക്കുമോ?

ഓട്ടോമൊബൈല്‍ ആള്‍ട്ടര്‍നേറ്റര്‍ 60 % എഫ്ഫിഷ്യന്‍സി നല്‍കും എന്നു തോന്നുന്നു.

താങ്കള്‍ തന്ന ലിങ്കിലെ ഈ വാചകം ഒന്നു വിശദമാക്കാമോ?

“The conversion efficiency of food energy into physical power depends on the form of energy source (type of food) and on the type of physical energy usage (e.g. which muscles are used, whether the muscle is used aerobically or anaerobically). In general, the efficiency of muscles is rather low, and roughly speaking, only about 15% of the food energy is actually converted into mechanical energy. For example, when calculating food energy burnt per unit time gym equipment manufacturers multiply the value of physical power by a factor of eight (assuming 12.5% efficiency). Thus if an exercise bike registers a 150-watt physical power output it might display 17 kcal/min as the rate of food energy burnt per unit time (since 150 W × 8 = 1200 W ≈ 17 kcal/min).”

SHYAM said...

അനില്ജി
ലിങ്കിലെ തെറ്റ് മനസ്സിലായി വേണ്ടത്ര ശ്രദ്ധിക്കാതെ എഴുതിയ കനന്‍റ് പിന്‍വലിക്കുന്നു.
പിന്നെ കുറച്ചു നേരത്തേക്ക് എങ്ങിലും 1000 watts നടക്കില്ലേ ?
ഘര്ഷണം ഇല്ലാത്ത അവസ്ഥയില് " ആയിരം കിലോ ഒരു സെക്കന്റില്‍ ഒരു മീറ്റര്‍ വലിച്ചു നീക്കുക " നടക്കാവുന്ന കാര്യമല്ലേ ചുരുങ്ങിയത് " weight lifters " ന്‍റെ കാര്യത്തില് എങ്ങിലും ?

അനില്‍@ബ്ലോഗ് // anil said...

റിംപോച്ചെ,
താങ്കള്‍ക്ക് കണ്‍ഫ്യൂഷന്‍ ആയതാണെന്നു തോന്നിയതിനാലാണാ കമന്റിട്ടത്. ഊര്‍ജ്ജ സംബന്ധിയായ പലപോസ്റ്റിലും താങ്കളുടെ സാന്നിദ്ധ്യം കണ്ടിട്ടുണ്ട്, ഈ ബ്ലോഗ്ഗില്‍ മാത്രമല്ല. താല്‍പ്പര്യത്തിനു നന്ദി.

വീണ്ടും വരുമല്ലോ.

smitha adharsh said...

അനില്‍ ജീ..അപ്പൊ,വന്നു വന്നു..ഇതും തുടങ്ങിയോ?
നന്നായി..നടക്കട്ടെ...നടക്കട്ടെ..
ഭയങ്കരന്‍ തന്നെ..ഇങ്ങനെ ഒന്നു ഉണ്ടാകിയത്തിനു അഭിനന്ദനംസ്..

ഗ്രീഷ്മയുടെ ലോകം said...

അനില്‍, ഞാനുദ്ദേശിച്ചത്, ഒരു കറന്റ് റെഗുലേറ്റര്‍ ഉപയോഗിക്കുകയാണെങ്കില്‍ അതുപയോഗിച്ച് ചവിട്ടു ഭാരം ക്രമീകരിക്കമല്ലോ എന്നതാണ്. ഒരു ചെറിയ പൊട്ടന്‍ഷ്യോമീറ്റര്‍ ഇപ്പോഴുള്ള ആള്‍ടര്‍നേറ്റര്‍ റെഗുലേറ്ററില്‍ പിടിപ്പിച്ചാല്‍ അതു സാധിക്കാവുന്നതല്ലേയുള്ളു.

കിഷോർ‍:Kishor said...

വ്യായാമം ചെയ്യുമ്പോള്‍ ഷോക്കേറ്റു മരിച്ചാലോ??

:-)

ഹഹ

അനില്‍@ബ്ലോഗ് // anil said...

smitha adharsh ,
വാക്കുകള്‍ക്കു നന്ദി.

കിഷോര്‍,
ഹ ഹ.
ചെറിയ ഷോക്ക് നല്ലതല്ലെ, മസില്‍ ട്രമര്‍ കൂടി ആകുമ്പോള്‍ വ്യായാമം നല്ല ഫലവത്താവും.

മണി മാഷെ,
ചവിട്ടു ഭാരം കൂട്ടാനും കുറക്കാനും ഇലക്ട്രിക്കല്‍ ലോഡ് വ്യത്യാസം വരുത്തിയാല്‍ മതിയല്ലോ.

കരണ്ട് റെഗുലേറ്ററിന്റെ കാര്യം മാഷു പറഞ്ഞത് എനിക്കു മനസ്സിലായില്ല. ആള്‍ട്ടര്‍നേറ്റര്‍ റെഗുലേറ്ററില്‍ എപ്രകാ‍രം വ്യത്യാസം വരുത്തണം?

Unknown said...

അനിലെ നല്ല പോസ്റ്റ്.എന്തുമാത്രം വൈദ്യുതിയാണ് നാം പാഴാക്കി കളയുന്നത്.എന്തായാലും ഇതു പോലുള്ള അറിവുകൾ പങ്കുവയ്ക്കുന്നത് നല്ല കാര്യം തന്നെ

Anil cheleri kumaran said...

കണ്ടുപിടുത്തം കൊള്ളാം.

Sunith Somasekharan said...

veendum veendum sasathra pareekshanangal pratheekshikkunnu....

അങ്കിള്‍ said...

വീണ്ടും വീണ്ടും വായിച്ചു. ഒരു പ്രിന്റും എടുത്തു. എന്റെ പേരക്കുട്ടിക്ക് ഈ കൊല്ലം ഒരു സയന്‍സ് പ്രൊജക്റ്റായി ഉണ്ടാക്കാന്‍ പറ്റുമോ എന്ന് നോക്കുന്നുണ്ട്. മോള് ഡല്‍ഹിയിലാണ്. എന്നാലും ഞാനൊന്ന് ശ്രമിച്ച് നോക്കും.

ഈ പോസ്റ്റിലേക്ക് എന്റെ ശ്രദ്ധ ക്ഷണിച്ചതിനു നന്ദി.

കാലത്തും വൈകീട്ടും എന്റെ നടത്ത ഇപ്പോള്‍ ഞാന്‍ വാങ്ങിയ ട്രെഡ് മില്ലിലാണ്. അതിലും ഇതു പോലൊന്ന് ഫിറ്റ് ചെയ്യാന്‍ പറ്റുമായിരിക്കും, അല്ലേ.

ഗ്രീഷ്മയുടെ ലോകം said...

അനില്‍,
ചവിട്ടു ഭാരം കൂട്ടാനും കുറക്കാനും ഇലക്ട്രിക്കല്‍ ലോഡ് വ്യത്യാസം വരുത്തിയാല്‍ മതിയല്ലോ.

ശരിയാണ്. പക്ഷെ അതിനെക്കാളും എളുപ്പമാണ് ആള്‍ട്ടര്‍നേറ്ററിന്റെ ഫീല്‍ഡ് കറന്റ് വ്യത്യാസപ്പെടുത്തി ലോഡ് (ചാര്‍ജിങ്ങ്) നിയന്ത്രിക്കുന്നത്.
താഴെയുള്ള ലിങ്കുകള്‍ നോക്കൂ.
http://www.amsterdamhouseboats.nl/voltage_regulator.htm

http://www.autoshop101.com/trainmodules/alternator/alt133.html
ഫീല്‍ഡ് കറന്റ് കുറക്കുകയും കൂട്ടുകയും ചെയ്താല്‍ ബാറ്ററി ചാര്‍ജിങ്ങ് കറന്റ് നിയന്ത്രിക്കാനും അതു വഴി ചവിട്ട് ഭാരം ക്രമീകരിക്കാനും കഴിയും.
മാരുതിയുടെ ആള്‍ട്ടര്‍നേറ്റര്‍ റെഗുലേറ്റര്‍ ഞാന്‍ കണ്ടിട്ടില്ല. മറ്റു പല മോഡലുകള്‍ക്കും റെഗുലേറ്റര്‍ ഒരു molded unit ആയിട്ടാണ് കിട്ടുന്നത്, അത്തരം റെഗുലേറ്ററില്‍ വ്യത്യാസം വരുത്താന്‍ പ്രയാസമാണ്.

അനില്‍@ബ്ലോഗ് // anil said...

അനൂപ്‌ കോതനല്ലൂര്‍,

കുമാര്‍ജി,

My......C..R..A..C..K........Words,
പ്രൊത്സാഹനങ്ങള്‍ക്കു നന്ദി.

അങ്കിളെ,
താല്‍പ്പര്യത്തിനു നന്ദി.
ഇതൊക്കെ സ്ഥിരം പ്രോജക്റ്റൂ‍കളാ, ഇത്ര വാട്ട് കൂടിയ ഡയനാനോ ഉപയോഗിക്കാറില്ല എന്നു മാത്രം.

തിയറിറ്റിക്കലി രണ്ടു ഡ്രമ്മും ഒരു ബെല്‍റ്റും ആയാല്‍ ട്രെഡ് മില്ലിന്റെ പ്രാകൃത രൂപമായി. അതിനെ ഇമ്മാതിരി മറ്റുകയും ചെയ്യാം. എന്നാല്‍ ഇന്നു നമ്മള്‍ ഉപയോഗിക്കുന്ന ഇനം എല്ലാം മോട്ടോര്‍ ഉപയോഗിച്ചും, മൈക്രോകണ്ട്രോളറുകള്‍ ഉപയോഗിച്ചു നിയന്ത്രിക്കുന്നവയോ ഒക്കെ ആണ്. പ്രായോഗികമായി അവയെ ആള്‍ട്ടര്‍ ചെയ്യുക എളുപ്പമല്ല.

ശ്രമിച്ചാല്‍ വലിയ ഡ്രമ്മും, ബെല്‍റ്റും മറ്റും ഉപയോഗിച്ച് ഒരെ‍ണ്ണം ഇതിനായ് ഉണ്ടാക്കാം. പക്ഷെ പ്ലാ‍റ്റ്ഫോമിനു ഭയങ്കര വിലയാണെന്നു തോന്നുന്നുഏതായാലും ഞാന്‍ ഒന്നു ശ്രമിക്കാം.

മണിമാഷ്,
ഇവിടെ സൈക്കിള്‍ അല്ല മുഖ്യം. അതിനാല്‍ തന്നെ കത്തിക്കുന്ന ഓരോ കലോറിയും കഴിയുന്നത്ര വൈദ്യുതിയായ് മറ്റുക എന്നതാണ് ലക്ഷ്യം. അപ്പോള്‍ ലോഡ് കൂട്ടാന്‍ കൂടുതല്‍ വൈദ്യുതി ഊറ്റുക എന്നതല്ലെ നല്ലത്.

മാരുതി റെഗുലേറ്ററും മോള്‍ഡഡ് ആണ്. അതില്‍ ഒന്നും ചെയ്യാനാവില്ല.

കൃഷ്‌ണ.തൃഷ്‌ണ said...

ഇതൊരു പുതിയ അറിവാണല്ലോ അനിലേ..
അഭിനന്ദനങ്ങള്‍,,
അഭിവാദ്യങ്ങള്‍..

മനോജ് കുമാർ വട്ടക്കാട്ട് said...

അനില്‍, നല്ല ഐഡിയ.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

തീര്‍ത്തും പ്രായോഗികമാക്കാന്‍ പറ്റുന്ന ലളിതമായ കാര്യം.
അഭിനന്ദനങ്ങള്‍.

എല്ലാതിനേയും വിമര്‍ശിക്കുന്ന നമുക്ക് ഇതൊക്കെ ചെയ്യാനെവിടെ നേരം? :(

അനില്‍@ബ്ലോഗ് // anil said...

കൃഷ്‌ണ.തൃഷ്‌ണ,

പടിപ്പുര,

രാമചന്ദ്രന്‍ വെട്ടിക്കാട്ട്
സന്ദര്‍ശനങ്ങള്‍ക്കു നന്ദി.

അനില്‍@ബ്ലോഗ് // anil said...

ഡിസൈനില്‍ അല്പം മാറ്റം വരുത്തിയിരിക്കുന്നു.