11/07/2008

ഗ്രാമീണ മേഖലയും ഒബാമയും

ബാരാക്ക് ഒബാമ അമേരിക്കന്‍ പ്രസിഡന്റാവുന്ന സാഹചര്യം, ശരാശരി ഇന്ത്യക്കാരന്റെ ജീവിതത്തെ ഗണ്യമായി സ്വാധീനിക്കും എന്നു കരുതുക വയ്യ. എങ്കിലും അമേരിക്കന്‍ ഗ്രാമീണ മേഖലയോടുള്ള അദ്ദേഹത്തിന്റെ സമീപനം എന്താണെന്ന് ഒന്നു പോയിനോക്കാം. ഒബാമയുടെ വെബ് സൈറ്റില്‍ നിന്നുമുള്ള ചില വാഗ്ദാനങ്ങള്‍ വായിക്കൂ.

കൃഷി:

കര്‍ഷകര്‍ക്കുള്ള സാമ്പത്തിക ഇടപാടുകള്‍ 250000 ഡോളര്‍ എന്ന ലിമിറ്റ് വക്കുകയും, അതുമൂലം കാര്‍ഷിക കോര്‍പ്പറേറ്റുകളെ ധനസഹായങ്ങളില്‍ നിന്നും ഒഴിവാക്കപ്പെടാനുള്ള വഴി ഒരുക്കുകയും ചെയ്യും.

ചെറു പേപ്പര്‍ സംഘങ്ങളായി കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ മാറ്റപ്പെടുന്നത് ഒഴിവാക്കാന്‍ ശ്രദ്ധ ചെലുത്തും.

കന്നുകാലികളെ വളര്‍ത്തി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കോര്‍പ്പറേറ്റ് സ്ഥാപങ്ങള്‍ മാര്‍ക്കറ്റില്‍ കുത്തകാവകാശം സ്ഥാപിക്കുകയും അതുമൂലം ചെറുകിട കര്‍ഷകര്‍ പിന്‍ തള്ളപ്പെടുകയും ചെയ്യുന്നത് തടയാനാവശ്യമായ നിയമ നിര്‍മ്മാണം നടത്തും.

CAFOs (confined animal feeding oprerations,ഫാമുകള്‍ പോലെയുള്ളവ) ന്റെ നിയമങ്ങള്‍ കൂടൂതല്‍ കര്‍ശനമാക്കുകയും അതുവഴി മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനുള്ള സ്റ്റേറ്റ് സഹായം ചെറുകിടക്കാര്‍ക്ക് ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്യും.

പ്രാദേശിക സാധങ്ങള്‍ ലേബല്‍ ചെയ്യുകയും അതു വഴി അമേരിക്കക്കാര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ വിദേശ ഉല്‍പ്പന്നങ്ങളില്‍ നിന്നും തിരിച്ചറിയുകയാനാവുകയും ചെയ്യും.

ജൈവ കൃഷി പ്രോത്സാഹിപ്പിക്കും, പ്രാദേശിക ഭക്ഷ്യവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

ചെറുപ്പക്കാര്‍ കാര്‍ഷിക മേഖലയിലേക്കു കടന്നു വരുന്നത് പ്രോത്സാഹിപ്പിക്കുകയും , അവര്‍ക്ക് നികുതിയിളവ് നല്‍കുകയും ചെയ്യും.


കൃഷി, പുല്‍മേടുകള്‍, വനങ്ങക്ക് ഇവയുള്ള സ്വകാര്യ ഭൂമിക്ക് ആനുകൂല്യങ്ങള്‍ നല്‍കും.

ഗ്രാമീണ ജീവിത നിലവാരം:


ഗ്രാമീണ ആരോഗ്യ സംരക്ഷണത്തിനു ഊന്നല്‍ നല്‍കും. ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്റ്റര്‍മാര്‍, നഴ്സുമാര്‍ എന്നിവര്‍ക്കു ലോണ്‍ ഇളവു നല്‍കും.

ഗ്രാമീണ വിദ്യാഭ്യാസത്തിനു ഊന്നല്‍ നല്‍കും. വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു പ്രോത്സാഹനം നല്‍കുകയും, ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിയെടുക്കുന്ന അദ്ധ്യപര്‍ക്കു കൂടുതല്‍ വേതനം നല്‍കുകയും, യുവതലമുറയെ ഗ്രാമങ്ങളില്‍ പിടിച്ചു നിര്‍ത്താന്‍ ഉള്ള നടപടികള്‍ കൈക്കൊള്ളും.

ഗ്രാമീണജനതയുടെ പ്രാദേശിക വികസനത്തിന്‍ ഊന്നല്‍ നല്‍കും.


വിദേശ കുത്തകള്‍ക്ക് ഭക്ഷ്യമേഖല തുറന്നുകൊടുത്ത് ഇന്ത്യക്കാരെനെ വിലക്കയറ്റത്തിന്റെ നടുക്കടലില്‍ തള്ളിവിട്ട ഇന്ത്യന്‍ ഭരണാധികാരികള്‍ ഇതെല്ലാം വായിക്കാനുള്ള സന്മനസ്സ് കാണിച്ചിരുന്നെങ്കില്‍ എന്ന് ആശിച്ചു പോകുന്നു

17 comments:

അനില്‍@ബ്ലോഗ് // anil said...

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ , പാലിക്കപ്പെടാനുള്ളവയല്ലെന്നു ധരിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഒരു മാര്‍ഗ്ഗ ദര്‍ശിയാവുമോ ഒബാമ?

ചാണക്യന്‍ said...

അമേരിക്ക ആരു ഭരിച്ചാല്‍ നമുക്കെന്താ ഹേ?
പിന്നെ അനിലെ ഇതൊന്നും ഇങ്ങനെ പറയല്ലെ അമേരിക്കന്‍സിന് അത് പിടിക്കില്ല...
എനിക്ക് ഒബാമയെ ഇങ്ങനയേ കാണാന്‍ കഴിയൂ..
വിഡ്ഢി വേഷം കെട്ടിയ രാജാവ്....!
സിംഹാസനത്തില്‍ ചന്തി ഉറച്ചില്ല , അതിനു മുമ്പേ പ്രസ്താവന കേട്ടോ.....ഇറാഖില്‍ നിന്ന് സേനയെ പിന്‍‌വലിക്കും പക്ഷെ അഫ്ഗാനിസ്ഥാനില്‍ കയറും..
കാശ്മീര്‍ പ്രശ്നത്തില്‍ ഇടപെടും...കാരണം കാശ്മീര്‍ പ്രശ്നം പരിഹരിച്ചാല്‍ ലോകത്തെ മിസ്ലിം തീവ്രവാദത്തിന് അറുതിയാവും...
കശ്മീര്‍ പ്രശ്നത്തില്‍ ഒരു മൂന്നാം കക്ഷിയുടെ ഇടപെടല്‍ വേണ്ടന്ന് ഇന്‍ഡ്യ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിരുന്നതാണ്..അക്കാ‍രണത്താല്‍ ഇപ്പോള്‍ തേഞ്ഞു പോയ ബുഷും അതിന് മെനക്കെട്ടിരുന്നില്ല..
ഇപ്പോളതാ കറുത്ത പ്രസിഡന്റ് പറയുന്നു കാശ്മീരില്‍ ഇടപെടുമെന്ന്..
ഇതിന് മറുപടിപറയാന്‍ നമ്മുടെ തൊപ്പിക്കാരന്‍ പ്രധാനമന്ത്രി ഇതേ വരെ തയ്യാറായിട്ടില്ല...കാരണം ഇറ്റലിക്കാരി സോണിയാ ബാത്ത് റൂമിലാണ്..പുള്ളിക്കാരത്തി തിരിച്ചു വന്നാലെ മനമോഹനന്‍ എന്ന മുന്‍ വേള്‍ഡ് ബാങ്ക് ഉദ്യോഗസ്ഥന്റെ വാ തുറക്കൂ...
ഇതൊന്നും പോരാഞ്ഞിട്ട് ഒബാമ ഉവാച...തൊഴില്‍ പ്രാദേശികര്‍ക്കായി ഉറപ്പാക്കും എന്ന് പറഞ്ഞാല്‍ ലക്ഷോപലക്ഷം ഇന്‍ഡ്യക്കാര്‍ക്കിട്ട് പണിയുമെന്നര്‍ത്ഥം..
ബുഷെത്ര മണ്ടന്‍, മുതലാളിത്തം എന്തെന്നറിയാവുന്ന ഒരു ചെറുപ്പക്കാരന്‍ സംസാരിക്കുന്നു....
ബുഷെന്ന കെഴവന്‍ മൊതലാളി പോയപ്പോ ഒബാമ എന്ന ചെറുപ്പക്കാരന്‍ മൊതലാളി വന്നു...
ഏറ്റവും കൂടുതല്‍ സൂക്ഷിക്കേണ്ടത് പോയ ആ വയസനെയല്ല ഇപ്പോള്‍ വന്ന ഈ ചെറുപ്പക്കാരന്‍ മൊതലാളിയെയാണ്...

അനില്‍@ബ്ലോഗ് // anil said...

ചാണക്യന്‍,
താങ്കളുടെ അഭിപ്രായത്തോട് യോജിക്കായ്കയല്ല. ഇവിടെ ആ വിഷയം അല്ല ഞാന്‍ ഉയര്‍ത്തിക്കാട്ടുന്നത്.

വിവിധ വിഷയങ്ങളില്‍ ഈ വികസിത രാജ്യങ്ങള്‍ എന്ന് വിളിക്കപ്പെടുന്നവരുടെ ഇരട്ടത്താപ്പ് നമുക്ക് കാണാനാവും. അമേരിക്കന്‍ കര്‍ഷകര്‍ക്കു സംബ്സിഡിയും ടാക്സ് റിബേറ്റും നല്‍കുമ്പോള്‍ ,ഇന്ത്യയടക്കമുള്ള മൂന്നാം ലോക രാജ്യങ്ങള്‍ പാവം കര്‍ഷകര്‍ക്കു നല്‍കുന്ന വളം സബ്സിഡി പോലും നിറുത്തലാക്കണമെന്ന് ആവശ്യപ്പെടുന്നു. ചോറിങ്ങും കൂറങ്ങും എന്ന നിലപാടുമായി നടക്കുന്ന നമ്മൂടെ ചില നേതാക്കളാകട്ടെ അമേരിക്ക പറയുന്നതിനു മുന്‍പേ ഉത്തരവും പുറപ്പെടുവിക്കും.

ഇവിടെ ഒബാമ തന്റെ രാജ്യ താല്‍പ്പര്യങ്ങളെ, അതും ഗ്രാമീണ ജനതയെ എപ്രകാരം പരിഗണിക്കുന്നു എന്ന് സൂചിപ്പിക്കുക മാത്രം ചെയ്തു.

ഗാന്ധിജി പണ്ടു പറഞ്ഞിരുന്നത്രെ “ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന്” ഏതു ഗാന്ധിയെന്നാ ഇപ്പോള്‍ ഗാന്ധി ശിഷ്യര്‍ ചോദിക്കുന്നത്.

വികടശിരോമണി said...

അഭിപ്രായങ്ങളുണ്ട്,അൽ‌പ്പം തിരക്കിലാണ്,പിന്നെ വരാം...

കാപ്പിലാന്‍ said...

Njan Ee Bhagathekku Vannitte Illa :)

ചാണക്യന്‍ said...

അനിലെ,
പലരും ഒബാമാ ഒബമാ എന്ന് വിളിച്ചു കൂവിയപ്പോള്‍ ഇവിടെ എന്തെക്കോയോ നടക്കാന്‍ പോകുന്നു എന്ന് തോന്നിയതുകൊണ്ട് ഇത്രേം പറഞ്ഞു..

ചര്‍ച്ച തുടരട്ടെ....

അനില്‍@ബ്ലോഗ് // anil said...

ചാണക്യാ,
ഇവിടെ ഒന്നും നടക്കാന്‍ സാദ്ധ്യതയില്ലായിരിക്കാം. എങ്കിലും പ്രതീക്ഷ കിടക്കട്ടെ.

ഇന്ത്യയും ഒരു ജനാധിപത്യ രാജ്യമാണല്ലോ. ഭാരതമാതാവിനെയും സ്വദേശസ്നേഹത്തേയും കുറിച്ച് ആര്‍ത്തു വിളിക്കുന്നവര്‍ വരെ കുത്തകകളുടെ പിന്നാലെ പോകുന്നത് നമ്മള്‍ കണ്ടതല്ലെ?

വാജ്പേയ് പ്രധാനമന്ത്രിയായിരുന്ന കാലം, രാജ്യം എത്ര വേഗമാണ് അമേരിക്കന്‍ ചേരിയിലേക്കു കുതിച്ചത്.കോണ്‍ഗ്രസ്സ് ഗവണ്മെന്റ് നടപ്പാക്കി വന്ന ആഗോളവല്‍ക്കരണ നയങ്ങള്‍ക്ക് ശക്തമായ അടിത്തറയുണ്ടാക്കുകയാണ് അവര്‍ ചെയ്തത. ഇതെങ്ങിനെ സംഭവിക്കുന്നു?

മന്ത്രിമാരോ, മന്ത്രിസഭയോ അല്ല ഇവിടെ ഭരണകാര്യങ്ങള്‍ നിയന്ത്രിക്കുന്നത് എന്നതിന്റ്റെ ഉദാഹരണമായിരുന്നു അത്.

ഈ സാഹചര്യത്തില്‍,ആയുധക്കച്ചവടവും ഊഹക്കച്ചവടവുമായി നടക്കുന്ന അമേരിക്കയില്‍ ഇത്തരം തത്വചിന്തകള്‍ വിലപ്പോകാന്‍ സാദ്ധ്യതയില്ല. എങ്കിലും തല്‍ക്കാലം അടച്ചാക്ഷേപിക്കുന്നില്ല എന്നു മാത്രം, കാലം തെളിയിക്കട്ടെ.

ചാണക്യന്‍ said...

അനിലെ,
വാജ്പേയി എന്ന ഈനാം‌പേച്ചിയാണ് ആദ്യമായി ഈ രാജ്യത്തെ കുത്തകകള്‍ക്ക് മറിച്ചു വിറ്റത്, സ്വദേശി ജാഗരണ്‍ മഞ്ച് പറഞ്ഞവരുടെ യഥാര്‍ത്ഥ മുഖം നാം കണ്ടതല്ലെ..
ഇതിനെ തുടര്‍ന്ന് വന്ന മുന്‍ ലോക ബാങ്ക് ഉദ്യോഗസ്ഥനും തുടര്‍ന്നത് ആ നയം തന്നെയല്ലെ..
ഇവരെയൊക്കെ ആ വഴിയില്‍ ചിന്തിക്കാന്‍ കിണഞ്ഞ് പരിശ്രമിച്ചതിനു പിന്നില്‍ അമേരിക്ക ഒരു ഘടകമായിരുന്നിട്ടില്ലേ?...
അനിലെ,
ഒരു കറുത്തവനെ വൈറ്റ് ഹൌസിലെത്തിച്ച് അമേരിക്കന്‍ ജനത പ്രായശ്ചിത്തം ചെയ്യുകയായിരുന്നുവെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
കറുത്തവനെയും കൊന്ന് ആ കറുത്തവനെ സംരക്ഷിക്കാന്‍ ശ്രമിച്ചതിന് വെളുത്തവനേയും( മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങ് & കെന്നഡി) കൊന്ന ഭ്രാന്തന്മാരാണ് ആ ജനത..

Suvi Nadakuzhackal said...

വിദേശ കുത്തകകള്‍ വരുന്നതിനു മുന്പ് നാം ഇവിടെ മൊബൈല് ഫോണിനും കാറുകള്‍ക്കും മറ്റും കൊടുത്തിരുന്ന വില ഇപ്പോള്‍ കുറഞ്ഞു വരുകയല്ലെ സുഹൃ‌തെ? രാജീവ് ഗാന്ധിയും നരസിംഹ റാവുവും കൊണ്ടു വന്ന പുരോഗ്മമന നയങ്ങള്‍ കൊണ്ടല്ലേ ഇന്ത്യ ഇത്രയും നന്നായത്. ഇവിടെ കേരളത്തിന്റെ കാര്യം ഇപ്പഴും കട്ടപ്പുക ആണെന്നത് ഞാന്‍ സമ്മതിക്കുന്നു. അത് പിന്നെ ഇവിടെ തൊഴിലാളി വര്‍ഗം സിന്ദാബാദ് വിളിച്ചോണ്ട് നടക്കുന്ന കാലം വരെ അങ്ങനെ തന്നെ ആയിരിക്കും.

കുറേകൂടെ കുത്തകകള്‍ വന്നാല്‍ ഇവിടെ ഉള്ള സാധാരണക്കാര്‍ക്ക്‌ കുറച്ചു കൂടി വില കുറച്ചു സാധനങ്ങള്‍ കിട്ടുക ആയിരിക്കും ചെയ്യുക. കുത്തകകള്‍ ചെറിയ കടകളെ പോലെ വലിയ തട്ടിപ്പുകള്‍ കാണിക്കില്ല. കാരണം ഏതെങ്കിലും ജോലിക്കാരന്‍ പുറത്തു പറയും.

ഞാന്‍ അമേരിക്കയില്‍ ഉണ്ടായിരുന്ന സമയത്ത് അവിടെ ഒരു വാള്‍മാര്‍ട് വരുമ്പോള്‍ ആ പ്രദേശത്തെ തന്നെ എല്ലാ സാധനങ്ങളുടെയും വില കുറയുന്നതാണ് കണ്ടിട്ടുള്ളത്. ദുബായിലോ അമേരിക്കയിലോ ഉള്ള സാധനങ്ങളുടെ വിലയും ഇവിടത്തെ വിലയും താരതമ്മ്യം ചെയ്തു നോക്കിയാല്‍ നമുക്കു കനം നമ്മള്‍ എത്ര അധികം തുക ആണ് ഓരോ സാധനത്തിനും കൊടുക്കുന്നത് എന്ന്.

അനില്‍@ബ്ലോഗ് // anil said...

കാപ്പിലാന്‍,വികടശിരോമണീ,
വന്നിട്ട് രണ്ടു മുദ്രാവാക്യം എങ്കിലും വിളിക്കാമായിരുന്നു.

Suvi Nadakuzhackal,
താങ്കള്‍ എന്തെ ഇത്ര ലഘുവായി കാര്യങ്ങളെ സമീപിക്കുന്നത്?

കുത്തക എന്ന വാക്കു കേള്‍ക്കുമ്പോഴേക്കും മറുചേരിയായി സഖാക്കളെയാണ് നിര്‍ത്തുക.
വാസ്തവത്തില്‍ അങ്ങിനെയാണോ? സാ‍ധാരണ ജനങ്ങളാണവിടെ, അവരെ പല പാര്‍ട്ടികളും പ്രതിനിധീകരിക്കുന്നുവെങ്കിലും ഇടതു കക്ഷികള്‍ കുറച്ചുകൂടി മാനുഷികമായ സമീപനം സ്വീകരിക്കുന്നുണ്ട്.

ഇവിടെ മൊബൈല്‍ ഫോണിനും,ടിവിക്കും വില കുറഞ്ഞു എന്നത് ശരിയാണ്. പക്ഷെ ഒരു കിലോ അരിക്ക് 20 രൂപയായി ഉയര്‍ന്നു. നമുക്ക് നോകിയ ഫോണ്‍ പൊടിച്ചു തിന്നാനാവില്ലല്ലോ.

അമേരിക്കയാവട്ടെ അവരുടെ അടിസ്ഥാന മേഖലകള്‍ വികസിപ്പിക്കാന്‍ ഊന്നല്‍ നല്‍കുന്നു എന്നാണ് ഞാന്‍ സൂചിപ്പിച്ചത്. നാമാവട്ടെ ഓഹരിക്കമ്പോളത്തിലെ സൂചിക അടിസ്ഥാനപ്പെടുത്തി ഇന്ത്യ ഉയര്‍ന്ന വളര്‍ച്ചാനിരക്കു കാണിക്കുന്നു എന്ന് അവകാശപ്പെടുന്നു. ഗ്രാമീണ ജനതയാവട്ടെ പട്ടിണിയിലേക്കും തൊഴിലില്ലായ്മയിലേക്കും മൂക്കും കുത്തി വീഴുന്നു.

ഒരു വിധത്തില്‍ നോക്കിയാല്‍ നമ്മുടെ ഭരണകര്‍ത്താക്കള്‍ക്ക് ഇരട്ടത്താപ്പ് ഇല്ല എന്നതാണ് വാസ്തവം എന്നു തോന്നുന്നു. ഒബാമ പറയുന്നത അമേരിക്കന്‍ ജനതയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കും എന്നതാണ്, മന്മോഹന്‍ സിംഗും പറയുന്നത് അതാണ്, അമേരിക്കന്‍ ജനതയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കും എന്ന്.

Suvi Nadakuzhackal said...

അനിലേ ഞാന്‍ 2002-2003 കാലത്ത് അമേരിക്കയില്‍ ഉണ്ടായിരുന്നപ്പോള്‍ കണ്ടത് വാള്‍മാര്ട്ട്(ലോകത്തെ ഏറ്റവും വലിയ കുത്തകകള്‍) വന്നപ്പോള്‍ ഭക്ഷണ സാധനങളുടെ വിലയിലും വന്‍ വ്യത്യാസം വരുന്നതു കണ്ടു. അവര്‍ കട തുടങ്ങുന്നതിനു മുംബ് ഞാന്‍ മേടിച്ചിരുന്ന മസേക്ക എന്ന് പേരുള്ള അരിപ്പൊടിയുടെ വില 5 ഡോളറില്‍ നിന്നും 1.75 ഡോളരിലേയ്ക്ക് താഴുന്നത് കണ്ടതാണ്. അതിന്റെ കൂടെ അവിടെ അടുത്തുള്ള 10-15 ചെറിയ കടകള്‍ പൂട്ടിപ്പോകുന്നതും കണ്ടു. അത് നടത്തിയിരുന്ന കുറെ ചെറുകിടക്കാര്‍ക്ക് നഷ്ടം വന്നു എന്നുള്ളത് ശരിയാണ്. പക്ഷെ വാള്‍മാര്ട്ട് 500 പേര്ക്ക് ജോലി കൊടുക്കുന്നുണ്ട്. അത് പോലെ ആ നഗരത്തിലെ എല്ലാ ജനങ്ങള്‍ക്കും വിലക്കുറവില്‍ സാധനങ്ങള്‍ കിട്ടുകയും ചെയ്യുന്നു. മൊത്തം പൊതു ജനത്തിന് പ്രയോജനം കിട്ടുന്ന കാര്യം ആയതു കൊണ്ട് കുറച്ച് ചെറുകിടക്കാര്‍ക്ക് ജോലി പോകുന്നതിനെ അമേരിക്ക അനുകൂലിക്കുന്നു. ഇവിടെ നമ്മള്‍ ചെറുകിടക്കാരെ സംരക്ഷിക്കാം എണ്ണ പേരില്‍ കേരളത്തിലെ 3 കോടി ജനങ്ങള്‍ക്കും വിലക്കുറവില്‍ സാധനങ്ങള്‍ കിട്ടാനുള്ള അവസരം നഷ്ടമാക്കുന്നു. പാര്‍ട്ടിക്കാര്‍ക്ക് പൊതുജനത്തിന്റെ കയ്യില്‍ നിന്നും പിരിവു കാര്യമായി കിട്ടില്ലല്ലോ. അതിന് "വ്യാപാരി വ്യഭിചാരികള്‍" തന്നെ വേണമല്ലോ. അവര്‍ ഫ്ലൈറ്റ് എടുത്തു ഡല്‍ഹിയില്‍ പോയി സമരം ചെയ്യുന്നത് കണ്ടപ്പോള്‍ തന്നെ അവരുടെ ചെറുകിട സ്വഭാവം നമുക്കു മനസ്സില്‍ ആകേണ്ടതായിരുന്നു.

Mr. K# said...

Obama was offering Pakistan—American activism on Kashmir in return for credible cooperation in Afghanistan.

http://www.expressindia.com/latest-news/Barack-Obamas-Kashmir-thesis/380615/

വികടശിരോമണി said...

രമേശ് ദത്തിന്റെ ഇക്കണോമിക് ഹിസ്റ്ററി ഓഫ് ഇൻഡ്യ എന്ന പുസ്തകത്തിൽ വില്യം ബോൾട്സ് എന്ന ബ്രിട്ടീഷ് വ്യാപാരി 1772ൽ ബ്രിട്ടീഷ് ഗവർമെന്റിനു മുമ്പാകെ കൊടുത്ത ഒരു മൊഴിയുണ്ട്.വെള്ളക്കാർ ഇൻഡ്യയിൽ ബംഗാളിലെ ആഭ്യന്തരവ്യാപാരം പിടിച്ചെടുത്ത ചരിത്രം.നാടൻ വണിക്കുകളുടെ സഹായത്തോടെ ചെന്ന് കച്ചേരികൾ വിളിച്ചുകൂട്ടുകയും ആപ്രദേശത്തെ ഓരോ ഉൽ‌പ്പാദകനും തങ്ങൾക്ക് വിൽക്കേണ്ട ഉൽ‌പ്പന്നങ്ങളും അവക്ക് തങ്ങൾ നിശ്ചയിച്ചിരിക്കുന്ന വിലയും പ്രഖ്യാപിക്കും.ഒരു ഉൽ‌പ്പാദകനും താങ്ങാനാവാത്തവിധം താണതായിരിക്കും വില.വിസമ്മതിച്ചാൽ ക്രൂരമർദ്ദനം,സ്വത്ത് കണ്ടുകെട്ടൽ.ഇത്തരം കരാറുകളിൽ നിന്ന് രക്ഷപ്പെടാനായി പട്ടുനൂൽ നൂറ്റു വിറ്റിരുന്ന പലതൊഴിലാളികളും തങ്ങളുടെ തള്ളവിരൽ മുറിച്ചുകളഞ്ഞ് നൂൽനൂൽ‌പ്പിനോട് വിടപറഞ്ഞതായി തനിക്കറിയാം എന്നാണ് ബോൾട്സിന്റെ മൊഴി!
ഒന്നുകിൽ വിദ്യ-അല്ലെങ്കിൽ സ്വാതന്ത്ര്യം-ഇത്തരമൊരവസ്ഥ മുന്നിൽ വരുന്ന ദയനീയാവസ്ഥ.ഏതാണ്ട് സമമാണ് ഇനി നമ്മുടേതും.വാൾമാർട്ടിന് സ്തുതിപാടുന്നവർക്കു മുമ്പിൽ സ്വാതന്ത്ര്യത്തിന്റെ ചോദ്യമില്ല.ഞങ്ങളെ അടിമകളാക്കിക്കോളൂ എന്ന് പ്രഖ്യാപിക്കുന്ന ഇവർക്കെല്ലാം പറ്റിയ പ്രധാനമന്ത്രി തന്നെ മനോമോഹനൻ.ഹനുമാന്റെ മുഖം മാത്രമല്ല,ആ ദാസ്യസ്വഭാവവും ഒത്തിണങ്ങിയ ആ രാജാവിന് സ്തുതിപാടുക,പക്ഷേ എല്ലാവരും ആ അടിമത്തം ആഗ്രഹിക്കുന്നെന്നും അംഗീകരിക്കുമെന്നും കരുതരുത്.
അനിൽ-മുദ്രാവാക്യം പോരെ?

അനില്‍@ബ്ലോഗ് // anil said...

Suvi Nadakuzhackal,
വിശദീകരണങ്ങല്‍ക്കു നന്ദി, വാള്‍മാര്‍ട്ട് വിഷയത്തില്‍ കൂടുതല്‍ പോകുന്നില്ല. ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ട വിഷയം. ബ്ലോഗ്ഗിലും കുറേ നടന്നിട്ടുണ്ട്.
സന്ദര്‍ശനത്തിനു നന്ദി.

കുതിരവട്ടന്‍ :: kuthiravattan വളരെ
ഗൌരവമായി വീക്ഷിക്കേണ്ടുന്ന ഒരു പ്രസ്ഥാവനയാണാത്. അതിനോട് നമ്മൂടെ നേതാക്കളാരും കാര്യമായി പ്രതികരിച്ചില്ല, തിരഞ്ഞെടുപ്പ് വാഗ്ദാനമായിക്കണ്ട് വിട്ടതാവാം.
പക്ഷെ കശ്മീര്‍ വിഷയം ഇന്ത്യയില്‍ ചൂടുള്ള വിഷയമാവുന്നത് കാണുന്നുണ്ട്, ഭാരത ബന്ത് വരെ നടന്നു.

വികടശിരോമണി,
മുദ്രാവക്യം ഇഷ്ടപ്പെട്ടു. ചരിത്രത്തിനു ചാക്രിക സ്വഭാ‍വമാണെന്നു പറയപ്പെടുന്നത് ശരിയാണെന്നു തോന്നുന്നു.

ഗോപക്‌ യു ആര്‍ said...

വായിച്ചു....

ഭൂമിപുത്രി said...

അനിലേ,ഒബാമയുടെ അജണ്ടകൾ ഇവിടെ പങ്കുവെച്ചതിൻ നന്ദി.നടപ്പിലായാലും ഇല്ലെങ്കിലും
‘വിഷൻ’മനസ്സിലായല്ലൊ.
ഇവിടുത്തെ മുദ്രാവാക്യങ്ങൾ തുടരട്ടെ..

poor-me/പാവം-ഞാന്‍ said...

Obama made everybody expecting the bestest. let us C .
Pl read Obaama vijayam
in
മാഞ്ഞാലിനീയം manjalyneeyam: ഒരല്‍പം ജാതി ചിന്തകള്‍!