
ഗ്ലൌസ് തയ്യാറാവുന്നു
ഗുഹയിലേക്ക്
കാണാം, നല്ല വെളിച്ചം ഉണ്ട്.
ഇതാ കിടക്കുന്നു മൊതല്
ഇപ്പം വിഴുങ്ങും
വലിച്ചോ സാധനം കയ്യിലുണ്ട്
കൊള്ളാം, ഒന്നൊന്നര
ഒരാഴ്ചത്തേക്ക് കുശാല്‍.
ഇതെന്താ സംഭവം?
ഇത് എന്റെ മനസ്സാണ്,പഴമനസ്സ് ,ഇവിടെ പതിവു കാഴ്ചകള്‍ മാത്രം

ഗ്ലൌസ് തയ്യാറാവുന്നു
ഗുഹയിലേക്ക്
കാണാം, നല്ല വെളിച്ചം ഉണ്ട്.
ഇതാ കിടക്കുന്നു മൊതല്
ഇപ്പം വിഴുങ്ങും
വലിച്ചോ സാധനം കയ്യിലുണ്ട്
കൊള്ളാം, ഒന്നൊന്നര
ഒരാഴ്ചത്തേക്ക് കുശാല്‍.
ഇതെന്താ സംഭവം?
വിശദമായ ഒരു വിശകലനത്തിനു സമയമായില്ല, എങ്കിലും മനസ്സില്‍ പൊന്തിയ ചില സംശയങ്ങള്‍.താജ്,
ട്രൈഡന്റ് ,
പഞ്ചനക്ഷത്രങ്ങള്‍ രാജ്യരക്ഷക്കു ഭീഷണിയാവുമോ?
ഇന്ത്യം മണ്ണില്‍ സ്ഥിതിചെയ്യുന്നുവെങ്കിലും നമ്മുടെ നിയമ വ്യവസ്ഥയോട് എത്രമാത്രം കൂറു പുലര്‍ത്തുന്നുണ്ടാവാം എന്ന കാര്യത്തില്‍ തീര്‍ച്ച പറയാനാവില്ല. നിയമങ്ങള്‍ പലതും ഇത്തരം സാമ്പത്തിക ഭീമന്മാര്‍ക്കുമുന്നില്‍ മുട്ടു മടക്കുന്നു. ഹോട്ടലുകളില്‍ വിദേശ പൌരന്മാര്‍ താമസ്സത്തിനെത്തിയാല്‍ ബന്ധപ്പെട്ട രേഖകള്‍ ഹോം ഡിപ്പാര്‍ട്ട്മെന്റിനു കൈമാറണം എന്നതാണ് നിയമം. ഇത് ഈ ഹോട്ടലുകള്‍ കൃത്യമായി പാലിക്കാറുണ്ടോ? ഹോട്ടലില്‍ വസിക്കുന്ന അന്തേവാസികളുടെ സന്ദര്‍ശകരെ നിരീക്ഷണത്തിനു വിധേയമാക്കുകയോ, എന്തെങ്കിലും തരത്തിലുള്ള നിബന്ധനകള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യുന്നതായും അറിവില്ല.
സംശയാസ്പദമായ സാഹചര്യങ്ങളിലോ, നിത്യനടപടികളുടെ ഭാഗമായോ ഈ ഹോട്ടലുകളില്‍ പരിശോധന നടത്താന്‍ പോലീസിനെ അനുവദിക്കാറില്ല എന്നതാണ് വസ്തുത. സ്വയം ഭരണം ലഭിച്ച ഒരു പ്രദേശത്തെ ഭരണക്രമത്തെ അനുസ്മരിപ്പിക്കുമാറാണ് ഭൂരിപക്ഷം പഞ്ച നക്ഷത്ര ഹോട്ടലുകളിലേയും നിയന്ത്രണം. ആഴ്ചകളോളമായി പല ചെറു സംഘങ്ങളായി ഈ രണ്ടു ഹോട്ടലുകളില്‍ നിര്‍ണ്ണായക സ്ഥാനങ്ങളില്‍ ഈ ഭീകരര്‍ താമസ്സം തുടങ്ങിയതായി വേണം ഊഹിക്കാന്‍, നിര്‍ണായക ഇടങ്ങള്‍ ഇന്ന് അവരുടെ നിയന്ത്രണത്തിലാണ്. മേല്‍പ്പറഞ്ഞ നടപടികള്‍ പാലിക്കപ്പെട്ടിരുന്നുവെങ്കില്‍ ഇത്തരത്തിലുള്ള ഒരു പടയൊരുക്കം പോലീസിനൊ മറ്റ് ഇന്റലിജന്‍സ് വിഭാഗത്തിനോ കണ്ടെത്താമായിരുന്നു എന്നുള്ളത് ഒരു വസ്തുതയാണ്.
ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കും മറ്റും നല്‍കുന്ന അതിരു കവിഞ്ഞ സ്വാതന്ത്ര്യം, രാജ്യരക്ഷക്കു തന്നെ ഭീഷണിയാവുന്ന കാഴ്ചയാണിന്നു നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. സായിപ്പിനെ കാണുമ്പോള്‍ കവാത്തു മറക്കുന്ന നമ്മളാവട്ടെ , വിദേശീയരെയും , പണക്കെട്ട് താങ്ങി വരുന്നവനേയും അത്യാഹ്ലാദ പൂര്‍വ്വം ആനയിച്ചു പട്ടുമെത്തയിലിരുത്തുന്നു.
മുംബൈ ഒരു പാഠമായി ഉള്‍ക്കൊണ്ട്, നിയമത്തോട് കൂറു പുലര്‍ത്താന്‍ ഏവരും തയ്യാറാവേണ്ടതുണ്ട്. അല്ലാത്ത പക്ഷം ഇന്നത്തെ വെടിയൊച്ചകള്‍ നാളെ മറ്റൊരു മേട്രോയിലേക്കു പടരും എന്നത് തീര്‍ച്ച.
മുട്ടക്കോഴികളെ ഡീപ്പ് ലിറ്റര്‍ രീതിയില്‍ വളര്‍ത്തുമ്പോള്‍ നടത്താറുള്ള ഒരു സൂത്രവിദ്യയാണിത്. പത്തോ പതിഞ്ചോ കോഴികളെ ഒന്നിച്ച് ഒരു മുറിയില്‍ വളര്‍ത്തുന്ന രീതിയാണ് ഡീപ് ലിറ്റര്‍ രീതി. മുട്ടക്കോഴികളുടെ വര്‍ദ്ധിച്ച പ്രോട്ടീന്‍ ആവശ്യവും, കൂട്ടമായി വളരുമ്പോള്‍ ഉടലെടുക്കുന്ന ഒരു ദുശ്ശീലം എന്ന നിലയിലും ഉരുത്തിരിയുന്ന "കാനിബാളിസം " തടയാനാണിത്.
പശുക്കളുടെ ആക്രമണ ഉപകരണമാണല്ലോ അതിന്റെ കൊമ്പ്. എന്നാല്‍ ഫാമുകളിലും മറ്റും പശുവിനു അത് ഒരു അലങ്കാരവും, കൈകാര്യക്കാരന് ഒരു ഭീഷണിയുമാണ് . ഈ കൊമ്പ് മുളയിലേ കരിക്കുക എന്നതാണ് ഏറ്റവും പ്രായോഗികം. പശുക്കുട്ടിയുടെ കൊമ്പിന്റെ മുകുളങ്ങള്‍, അറ്റം കുഴിഞ്ഞ, ചുട്ടുപഴുത്ത ഒരു ഇരുമ്പു ദണ്ഡാല്‍ കരിച്ചിളക്കി എടുക്കുകയാണിവിടെ ചെയ്യുന്നത്. രക്തസ്രാവമുണ്ടാകുന്നില്ലെങ്കിലും രണ്ടുമൂന്നു ദിവസം മരുന്നു പുരട്ടേണ്ട് വരുന്നുണ്ട്.
കാളകളേയും പോത്തുകളെയും പുരുഷ വര്‍ഗ്ഗത്തില്‍ പെടുത്താമെങ്കിലും , പണിയെടുക്കാന്‍ മാത്രമുള്ള ഒരു വിധേയനായി വേഷമിടുവാന്‍, ഒരു അലങ്കാരം മാത്രമാണ് പൌരുഷം. മാത്രവുമല്ല, അവന്റെ ശാരീരിക ചോദനകള്‍, അവനെ ശൂരനാക്കുകയും, നിയോഗമായ ഉഴവിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും, നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടു നേരിടുകയും ചെയ്യാം. പാടത്തു പണിയെടുക്കവെ പശുക്കളെ തീറ്റണമെങ്കില്‍ മതില്‍ കെട്ടിയോ, തുണികെട്ടിയോ മറക്കേണ്ടി വരും, അല്ലാത്ത പക്ഷം പശുക്കള്‍ക്ക് കറുത്ത മേലങ്കി ആവശ്യമായി വരും. ഈ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ഉള്ള എളുപ്പമാര്‍ഗ്ഗമാണ് കാളകളുടെ വൃഷണങ്ങള്‍ നശിപ്പിച്ചു കളയുക എന്നത്.ചിത്രങ്ങള്‍ക്കു കടപ്പാട്: ഗൂഗ്ഗിള്‍
ഒരു കിലോമീറ്റര്‍ നടക്കുവാനായി നാം ചിലവഴിക്കുന്ന ഊര്‍ജ്ജം അഞ്ചു കിലോമീറ്റര്‍ മിതമായ സൈക്കള്‍ സവാരിക്കു മതിയാകുന്നതാണ്. ഇതാവട്ടെ 20 മിനിറ്റ് സൈക്കിളിംഗിലൂടെ ലഭ്യമാക്കാവുന്നതാണ്. ഒരു സൈക്കിള്‍ എപ്രകാരം വൈദ്യുത ഉത്പാദനത്തിന് ഉപയോഗിക്കാം എന്നതിന്റെ രേഖാചിത്രമാണ് ഇവിടെ കാണുന്നത്. ചിത്രം ശ്രദ്ധിക്കുക, എപ്രകാരമാണ് പിന്‍ചക്രങ്ങള്‍ ഡയനോമോയുമായി ഇണക്കിയിരിക്കുന്നതെന്നു കാണാം. ഇതിന്റെ ഒരു പ്രായോഗിക ട്രയലാണ് ഈ പൊസ്റ്റ്.1.സൈക്കിള്‍:
മോളുടെ കുഞ്ഞു സൈക്കിള്‍ , മൃതപ്രായമായി പോര്‍ച്ചില്‍ കിടന്നത് , ഗ്രീസും മറ്റും പ്രയോഗിച്ചു പ്രവര്‍ത്തന ക്ഷമമാക്കി. സീറ്റിന്റേയും ഹാന്‍ഡിലിന്റേയും ഉയരം ഓരോ അടി വീതം വര്‍ദ്ധിപ്പിച്ചു. പെഡലിന്റെ സ്പ്രോക്കറ്റ് മാറ്റി 3 : 1 അനുപാദത്തിലാക്കി.
2. ഡയനാമോ:
മാരുതി കാറിന്റെ ആള്‍ട്ടര്‍നേറ്ററാണ് ഡയനാമോ ആയി തിരഞ്ഞെടുത്തത്. സമീപ ആക്രിക്കടയില്‍ നിന്നും ഒരെണ്ണം സംഘടിപ്പിക്കാന്‍ ഒട്ടും ബുദ്ധിമുട്ടുണ്ടായില്ല. 13 - 14.5 വോള്‍ട്ട് നല്‍കുന്ന ഇത് 50 ആമ്പിയര്‍ കരണ്ട് നല്‍കാന്‍ ശേഷിയുള്ളതാണ്.
മാത്രവുമല്ല 12 വോള്‍ട്ട് ലഭ്യമാവാന്‍ ചുരുങ്ങിയത് 1200 ആര്‍.പി.എം വേഗതയെങ്കിലും വേണം. അതിനാല്‍ ഫീല്‍ഡ് വൈന്‍ഡിംഗ് അല്പം എണ്ണം കൂട്ടി, വേവ് ഫോമില്‍ റീവൈന്‍ഡിംങ് നടത്തി.4. ബാറ്ററി:
യു.പി.എസ്സിനുപയോഗിക്കുന്ന 7 എ.എച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. റോട്ടര്‍ എനര്‍ജൈസ് ചെയ്യാനും വോള്‍ട്ടേജ് ഡാമ്പര്‍ ആയും ഇത് പ്രവര്‍ത്തിക്കും.
5.സ്റ്റാന്റ്:
മുക്കാല്‍ ഇഞ്ച് "L" ഇരുമ്പ് പട്ടയില്‍ 14" x 5.5 ഒരു ഫ്രെയിം. അതില്‍ 10 ഇഞ്ച് ലെവലില്‍ , 10 ഇഞ്ച് ഉയരത്തില്‍ രണ്ടു കാലുകള്‍. അതിന്റെ അറ്റം കൊതവെട്ടിയിരിക്കുന്നു. ആള്‍ട്ടര്‍നേറ്ററിന്റെ അളവിനനുസരിച്ച് മറ്റു ക്ലാമ്പുകളും പിടിപ്പിച്ചു.

പണി പൂര്‍ത്തിയായ ജനറേറ്റര്‍.
സൈക്കിള്‍ വീല്‍ ആള്‍ട്ടര്‍നേറ്ററുമായി ഘടിപ്പിച്ചിരിക്കുന്നു, സ്റ്റാന്റ് ശ്രദ്ധിക്കുക. അള്‍ട്ടര്‍നേറ്റര്‍ ക്ലാമ്പുകള്‍, പ്രത്യേകിച്ച് ടെന്‍ഷനര്‍ കൃത്യ സ്ഥാനത്താവേണ്ടതുണ്ട്.
ഫലങ്ങള്‍:
3:1 അനുപാതത്തിലുള്ള ചെയിനും, 5:1 അനുപാദത്തിലുള്ള ആള്‍ട്ടര്‍നേറ്റര്‍ പുള്ളിയും ചേര്‍ന്ന് ആള്‍ട്ടര്‍നേറ്ററിനു പെഡലിന്റെ 15 ഇരട്ടി വേഗത നല്‍കുന്നു.
60 ആര്‍.പി.എം എന്ന ലഘുവായ പെഡല്‍ സ്പീഡില്‍ 900 അര്‍.പി.എം വേഗത ആള്‍ട്ടര്‍നേറ്ററിനു ലഭിക്കുന്നു.
ലഭ്യമായ വോള്‍ട്ടേജ്: 12.6 വോള്‍ട്ട്.
തീവ്രത : 8.5 ആമ്പിയര്‍.
85 ആര്‍.പി.എം പെഡല്‍ സ്പീഡില്‍ ഏകദേശം 1300 ആര്‍.പി.എം ആല്‍ട്ടര്‍നേറ്റര്‍ സ്പീഡില്‍-
ലഭ്യമായ വോള്‍ട്ടേജ്: 13.8 വോള്‍ട്ട്.
തീവ്രത : 14.6 ആമ്പിയര്‍.
സംഗ്രഹം:
ഒരു ദിവസം രാവിലേയും വൈകുന്നേരവുമായി അരമണിക്കൂര്‍ വീതം രണ്ടുപേര്‍ വ്യായാമം ചെയ്താല്‍ ഒരു മാസം 8 മുതല്‍ 15 യൂണിറ്റ് വൈദ്യുതി ലഭ്യമാകും. നാം വ്യായാമത്തിനായി വെറുതെ എരിച്ചു കളയുന്ന ശാരീരിക ഊര്‍ജ്ജമാണിതെന്നത് ആണ് ഇതിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നത്.

ദോ കിടക്കുന്നു ഒരെണ്ണം
ആളെ പറ്റിക്കാന്‍ ഓരോ ഇടപാടുകളെ !!ഇതിന്റെ പുറത്ത് ഒരു വര ഉണ്ടെന്നു തോന്നുന്നു.