11/27/2010

മാതൃഭൂമിയില്‍ ഖേദ പ്രകടനം

തങ്ങള്‍ക്ക് ലഭിക്കുന്ന വാര്‍ത്തയുടെ നിജസ്ഥിതി അന്വേഷിക്കാതെ മാതൃഭൂമി പത്രം, പ്രിന്റും ഓണ്‍ലൈനും, കൊടുത്ത ഒരു വാര്‍ത്തയെപ്പറ്റി കഴിഞ്ഞൊരു പോസ്റ്റ് ഇട്ടിരുന്നു. വായനക്കാരുടെ പ്രതികരണത്തിന്റെ വെളിച്ചത്തില്‍ പത്രം ആ വാര്‍ത്തയെപ്പറ്റി പിന്നീട് അന്വേഷണം നടത്തുകയും അത് തെറ്റാണെന്ന് കണ്ട് തിരുത്ത് കൊടുക്കുകയും ചെയ്തിരിക്കുന്നു. .

വാര്‍ത്ത: ലിങ്ക്

ഐ.എ.എസ്. 'മോഹി' ശിഹാബ് കഥ തിരുത്തി

കടവല്ലൂര്‍: ഐ.എ.എസ്സിനായി പൊരുതി 'വീരകഥകള്‍' രചിച്ച കടവല്ലൂര്‍ പാടത്തുപീടികയില്‍ ശിഹാബ് സ്വന്തം കഥ തിരുത്തി. ഐ.എ.എസ്സിന്റെ പ്രിലിമിനറി റൗണ്ട് മാത്രം എഴുതിയ ഈ യുവാവ് 'മാതൃഭൂമി'യില്‍ നവംബര്‍ 20 ന് വന്ന വാര്‍ത്തയുടെ പേരില്‍ രേഖാമൂലം ഖേദം പ്രകടിപ്പിച്ചു.

വാര്‍ത്ത വന്നതിനുശേഷം ചില വായനക്കാരില്‍ നിന്നുണ്ടായ പരാതികളെത്തുടര്‍ന്ന് മാതൃഭൂമി നടത്തിയ അന്വേഷണമാണ് ശിഹാബിനെ നേരുപറയിക്കാന്‍ പ്രേരിപ്പിച്ചത്. വാര്‍ത്തയില്‍ പറഞ്ഞ, ഐക്യരാഷ്ട്രസഭാ ആസ്ഥാനത്തെ ജോലിയെപ്പറ്റി രേഖകളൊന്നും ഹാജരാക്കിയിട്ടില്ല.

പത്രത്തില്‍ ആ വാര്‍ത്ത വരുന്നതിന് ഒരാഴ്ചമുമ്പ് ഈ യുവാവ് മറ്റൊരു കഥ പറഞ്ഞത് കടവല്ലൂരില്‍ താമസിക്കുന്ന ഗുരുനാഥനായ ഒരു റിട്ട. അധ്യാപകനോടാണ്. താന്‍ ഛത്തീസ്ഗഢിലെ ഡെപ്യൂട്ടി കളക്ടറാകുമെന്നാണ് പറഞ്ഞത്. ആ വിശേഷം നാട്ടില്‍ പടര്‍ന്നപ്പോള്‍ കടവല്ലൂര്‍ പഞ്ചായത്ത് ഭാരവാഹികളടക്കം ശിഹാബിനെ അഭിനന്ദിച്ചു. പഞ്ചായത്ത് ഭരണസമിതി അധികാരമേറ്റതിനു പിന്നാലെ ശിഹാബിന് സ്വീകരണം കൊടുക്കാനും ധാരണയായി. ഡെപ്യൂട്ടി കളക്ടര്‍ പദവി താന്‍ ഏറ്റെടുക്കുന്നില്ലെന്നും പകരം ഐക്യരാഷ്ട്രസഭയുടെ സമാധാന-സുരക്ഷാവിഭാഗത്തില്‍ റിസര്‍ച്ച് അനലിസ്റ്റായി ചേരുകയാണെന്നും ഡിസംബര്‍ ആദ്യം ചെന്നൈയിലേക്ക് പോകുമെന്നും പിന്നീട് നാട്ടുകാരെ ശിഹാബ് ബോധ്യപ്പെടുത്തി.

ഐ.എ.എസ്സിനുള്ള ശ്രമം തുടരാതെ, ശിഹാബ് യു.എന്നിലെ ഉദ്യോഗത്തിനു ചേരുന്നതായി വാര്‍ത്ത വന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്.

വാര്‍ത്തയെപ്പറ്റി വായനക്കാരില്‍നിന്നു കിട്ടിയ പരാതികളെത്തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ശിഹാബിനെ കണ്ടെത്താന്‍ മാതൃഭൂമി ശ്രമിച്ചു. ഒഴിവുകഴിവ് പറഞ്ഞുനടന്ന അയാള്‍ വെള്ളിയാഴ്ച ഉച്ചയോടെ കുന്നംകുളം മാതൃഭൂമി ഓഫീസിലെത്തിയാണ് ഖേദം പ്രകടിപ്പിച്ചത്. താന്‍ നല്‍കിയ വിവരങ്ങള്‍ തെറ്റിദ്ധാരണാജനകമാണെന്നും റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും സദയം ക്ഷമിക്കണമെന്നും കത്തില്‍ പറയുന്നു. വായനക്കാര്‍ തെറ്റായ വാര്‍ത്ത വായിക്കാനിടയായതിലും ഖേദം പ്രകടിപ്പിച്ചു.



പ്രിന്റ് എഡീഷന്‍ വാര്‍ത്ത താഴെ.


ചില സം ശയങ്ങള്‍ :

തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ചതില്‍ മാതൃഭൂമിക്ക് ഉത്തരവാദിത്വം ഒന്നും ഇല്ലെ?

വാര്‍ത്തയുടെ ഉത്തരവാദിത്വം സിയാബ് ഏറ്റെടുത്തു എന്ന് പറയുന്നതിന്റെ സാങ്കേതികത എന്താണ്‌ ?

നാളെ ഇതേ‌ പോലെ ഒരാള്‍ അവകാശവാദം ഉന്നയിച്ചു വന്നാല്‍ അതും അവരുടെ സ്വന്തം ഉത്തര വാദിത്വത്തില്‍ പത്രത്തില്‍ പ്രസിദ്ധീകരിക്കുമോ?

13 comments:

അനില്‍@ബ്ലോഗ് // anil said...

തെറ്റായ വാര്‍ത്ത വന്നതില്‍ പത്രത്തിനു ഉത്തരവാദിത്വം ഒന്നും ഇല്ലെ?

Anonymous said...

കുറച്ചു മാസം മുമ്പ് ഏഷ്യാനെറ്റ് ഒരു കൊച്ചിയിലെ ഒരു പ്രേത കഥ പ്രക്ഷേപണം ചെയ്തു. അത് ഒരു കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുന്നതായിരുന്നു. അവരും സുഹൃത്തുകളും ഏഷ്യാനെറ്റിന് എതിരെ വന്നു. അപ്പോള്‍ ഏഷ്യാനെറ്റിന്റെ മറുപടി ഏകദേശം ഇതുപോലെയായിരുന്നു. ഒരു ഉത്തരവാദിത്തവുമില്ല.
ആശാന്‍ വീണാലും വിദ്യ.

മൊത്തത്തില്‍ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളാണ് ഒന്നാമത്തെ സാമൂഹ്യ ദ്രോഹികള്‍.

ജോണ്‍ ചാക്കോ, പൂങ്കാവ് said...

ഇയാള്‍ ആള് കൊള്ളാമല്ലോ.... പണ്ട് ബ്ലോഗ്‌ എഴുതി ആളെ പറ്റിച്ചു..
ഇപ്പോള്‍ പത്രങ്ങളില്‍ കൂടി വീണ്ടും ഒരു ശ്രമം.
അല്‍പ്പം മാനസിക പ്രശ്നം ഉണ്ടെന്നു തോന്നുന്നല്ലോ.

തെറ്റിന്റെ ഉത്തരവാദിത്വം സിഹാബിന്റെ തലയില്‍ മാത്രം കെട്ടിവയ്ക്കാതെ മാതൃഭൂമിയും മാന്യമായി ഖേദം പ്രകടിപ്പിക്കാന്‍ ഉള്ള മര്യാദ കാണിക്കണമായിരുന്നു..
--

ശ്രീ said...

ഒരു വാര്‍ത്ത പ്രസിദ്ധീകരിയ്ക്കുന്നതിനു മുന്‍പ് അതിന്റെ സത്യാവസ്ഥ അന്വേഷിച്ച് ശരിയാണെന്ന് ഉറപ്പു വരുത്തുന്നതിനുള്ള ഉത്തരവാദിത്വം മാതൃഭൂമി പോലുള്ള മാധ്യമങ്ങള്‍ക്കുണ്ട്.

ശ്രദ്ധേയന്‍ | shradheyan said...

ഇയാളെ കാര്യമായി എവിടെയെങ്കിലും ചികിത്സിക്കാനുള്ള ഏര്‍പ്പാട് ഉടനെ ചെയ്തില്ലെങ്കില്‍ ഇനിയും മാതൃഭൂമികളില്‍ ഇത്തരം വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കും.

Unknown said...

ഞാനും വായിച്ചു, ഹാ എന്താ പറയുകാ!!
പോസ്റ്റാക്കിയതിനു അഭിന്ദനങ്ങള്‍

OAB/ഒഎബി said...

അബദ്ധങ്ങൾ ചെറുതാക്കി കൊടുത്തില്ലെങ്കിലും തിരുത്തുകൾ വലുതാക്കി കൊടുക്കാറില്ല. ആരും...

Muralee Mukundan , ബിലാത്തിപട്ടണം said...

അപ്പോളിപ്പോൾ നാട്ടിലൊക്കെ വന്നാൽ ഏത് മണ്ടനും പത്രത്തിലൊക്കെ വാർത്തകൊടുത്ത് എമണ്ടനായി തീരാം അല്ലേ

നിരക്ഷരൻ said...

ഹാവൂ...ഇങ്ങനൊരു ഖേദപ്രകടനമെങ്കിലും ഇടീക്കാൻ പെട്ട പാട് മുള്ളൂക്കാരനേ അറിയൂ. വളരെ ഡിപ്ലോമാറ്റിക്കായി ഇലയ്ക്ക് കേടില്ലാതെ മുള്ളിനെ മാത്രം കേടാക്കി എങ്ങനെ പബ്ലിഷ് ചെയ്ത അബദ്ധ വാർത്തയ്ക്ക് ഖേദപ്രകടനം നടത്താമെന്നുള്ളതിന് ഉദാഹരണമാണിത്. ഇത് കണ്ട് പഠിക്കേണ്ടതാണ് എല്ലാ മാദ്ധ്യമങ്ങളും. mljagadees പറഞ്ഞതുപോലെ ആശാൻ വീണാലും വിദ്യ.

raseesahammed said...

വാര്‍ത്തയുടെ നിജസ്ഥിതിയൊക്കെ അന്വേഷിച്ചുവരുമ്പോഴേക്കും ആരെങ്കിലും `എക്‌സ്‌ക്ലുസീവ്‌' അടിച്ചാലോ...? അപ്പോപ്പിന്നെ ഒന്നും ആലോചിക്കാതെ അങ്ങു കൊടുക്കുകതന്നെ. സത്യം എന്തെന്ന്‌ അന്വേഷിക്കാതെ എത്രത്തോളം `എക്‌സക്ലുസീവ്‌' ആക്കാമെന്നുമാത്രമാണ്‌ മാധ്യമങ്ങളുടെ ചിന്ത. പോസ്റ്റിന്‌ അഭിനന്ദനങ്ങള്‍...

K S Sreekumar said...

തെറ്റ് ഏത് ചെമ്മാച്ചനും പറ്റും...

3alkhwa said...

http://3alkhwa.blogspot.com/

ചെമ്മരന്‍ said...

ഒരു തെറ്റ് ഏതു പോലീസുകാരനും പറ്റില്ലെ!

www.chemmaran.blogspot.com