11/22/2010

മാതൃഭൂമി .. എന്നെം സഹായിക്കൂ..

പ്രിയ മാതൃഭൂമി,
മാദ്ധ്യമ രംഗം എന്നത് പഴയ ധര്‍മ്മങ്ങളെല്ലാം വെടിഞ്ഞു, സ്വതന്ത്രമായ ബിസിനസ്സ് രംഗം ആയിത്തീര്‍ന്ന ഒരു കാലത്തിലൂടെ കടന്നു പോകുന്നു എന്ന തിരിച്ചറിവിലാണ് ഈ പോസ്റ്റ് എഴുതുന്നത്. വാര്‍ത്തകള്‍ക്ക് പിന്നില്‍ പബ്ലിഷറുടെ രാഷ്ട്രീയവും കച്ചവട ലാക്കും മാത്രമാകുന്ന കാലഘട്ടത്തില്‍, പത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ എത്രമാത്രം വിശ്വാസയോഗ്യമാണെന്ന് കണ്ടെത്താന്‍ സാധാരണക്കാരന് സാധിക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. പണം കൊടുത്ത് വാര്‍ത്തകള്‍ വരുത്തുന്ന കലാ പരിപാടിയും അടുത്തിടെ സജീവ ചര്‍ച്ചക്ക് വഴി വച്ചിരുന്നല്ലോ. പത്ര വ്യവസായ രംഗത്തെ ഒരു മുത്തശ്ശിയായ മനോരമ പത്രം സിയാബ് എന്നൊരു കക്ഷിക്ക് ഐ.എ.എസ് കിട്ടി എന്ന് കൊട്ടിഘോഷിച്ച് ഒരു പാട് തട്ടിപ്പുകള്‍ക്ക് പങ്കാളിയായിരുന്നു. ആ വിഷയം ബ്ലോഗില്‍ തന്നെ ചര്‍ച്ചക്ക് വന്നതിന്റെ ഫലമായി തന്റെ പരിപാടികള്‍ സിയാബ് തല്ക്കാലത്തെക്ക് നിര്‍ത്തി വച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മാതൃഭൂമി ഓണ്‍ലൈനിലും ചില പ്രിന്റ് എഡീഷനുകളിലും ഈ വ്യക്തി ഐ.എ. എസ് മോഹം ഉപേക്ഷിച്ച് യു.എനില്‍ ചേരാന്‍ തീരുമാനിച്ചു എന്ന് വിളംബരം ചെയ്ത് ഒരു വാര്‍ത്ത കണ്ടു. ഓണ്‍ലൈന്‍ എഡീഷനില്‍ വന്ന വാര്‍ത്തയിടെ ലിങ്കില്‍ ഇപ്പോള്‍ അത് കാണാനില്ലെങ്കിലും ഒരുപാട് പേര്‍ വായിച്ച ആ വാര്‍ത്തയും പ്രിന്റ് എഡീഷനില്‍ വന്ന വാര്‍ത്തയും സിയാബിനു വീണ്ടും താര പരിവേഷം നല്‍കുമെന്ന് ഉറപ്പാണ്. വാര്‍ത്തയുടെ ലിങ്ക് പോയ സ്ഥിതിക്ക് സ്ക്രീന്‍ ഷോട്ട് ഇടുന്നു.
ഇമേജില്‍ ക്ലിക്ക് ചെയുക


പറഞ്ഞു വരുന്നത് വ്യക്തമാക്കട്ടെ.
അമേരിക്കല്‍ പ്രസിഡന്റാവാനുള്ള എണ്ട്രന്‍സ് പരീക്ഷയില്‍ ഞാന്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ വിവരം അറിയുന്ന ആദ്യ പ്രത്രം നിങ്ങളായിരിക്കും . ഏറെ താമസ്സിയാതെ തന്നെ ഇതിനെക്കുറിച്ച് ഒരു സചിത്ര ലേഖനം മാതൃഭൂമിയില്‍ പ്രതീക്ഷിക്കുന്നു. വാര്‍ത്ത പ്രസിധീകരിച്ച് ഒരു ദിവസം കഴിഞ്ഞ് ഡിലീറ്റ് ചെയ്താലും പ്രശ്നമില്ല, വന്ന സ്ക്രീന്‍ ഷോട്ടുകള്‍ ഞാന്‍ ഉപയോഗിച്ചോളാം . പ്രിന്റ് എഡീഷനില്‍ കോളം ബാക്കിയുണ്ടെങ്കില്‍ അതും അറിയിക്കണെ, അതിലേക്കാന്‍ നല്ലോരു ഫോട്ടോയും എടുത്ത് വച്ചിട്ടുണ്ട്. ലേഖകന് ഇവിടെ വരികപോലും ചെയ്യാതെ സചിത്ര ലേഖനം തയ്യാറാക്കാം. എന്തു ലാഭം കിട്ടിയാലും ഫിഫ്റ്റി ഫിഫ്റ്റി ആയിരിക്കും എന്ന്‍ രഹസ്യമായി ഞാന്‍ ഉറപ്പ് തരുന്നു. എത്രയും പെട്ടന്ന് നമുക്ക് ബിസിനസ്സ് ഡീല്‍ ശരിയാക്കാം . പോസിറ്റീവായ ഒരു മറുപടി പ്രതീക്ഷിക്കുന്നു.

എന്‍.ബി:
എന്നെ ഫോണ്‍ ചെയ്യരുത്. ഫോണ്‍ ചെയ്താല്‍ ഒരു പക്ഷെ വല്ല കേന്ദ്ര ഏജന്‍സികളും അത് ചോര്‍ത്തിയെന്ന് വരും . നമ്മൂടെ മന്‍മോഹന്‍ ജി നയിക്കുന്ന കേന്ദ്രമന്ത്രി സഭയിലെ മുന്‍ മന്ത്രി ശ്രീമാന്‍. രാജ നടത്തിയ കോടികളുടെ ബിസിനസ്സ് പരിപാടിയില്‍ ചില മാദ്ധ്യമങ്ങളും പങ്കാളികളാണെന്ന് ജനം അറിഞ്ഞത് അങ്ങിനെ ആണെന്ന് മറക്കരുതെ.

എന്ന്,
അനില്‍@ബ്ലോഗ്
അ.പ്ര.വി (അമേരിക്കന്‍ പ്രസിഡന്റ് വിജയി )

18 comments:

അനില്‍@ബ്ലോഗ് // anil said...

എന്നെം സഹായിക്കൂ, ഞാനും ഒന്ന് വിലസട്ടെ.

jayanEvoor said...

ഈശോ!
അവതാരങ്ങൾ അവസാനിച്ചില്ലേ!?

Muneer said...

അനില്‍ജീ,
ഡിസംബറില്‍ വിശദീകരണം നല്‍കും എന്ന് പറഞ്ഞത് ഓര്‍ക്കുന്നുണ്ടോ? ഡിസംബര്‍ ആവാന്‍ ഇനിയും സമയമില്ലേ :-) !!!

ശ്രീ said...

:)

യൂസുഫ്പ said...

വായേൽ വന്നത് കോതക്ക് പാട്ട് എന്ന് കേട്ടിട്ടില്ലേ..?.അതാണ് ഇപ്പോഴത്തെ മാധ്യമങ്ങളുടെ അവസ്ഥ.

shajiqatar said...

ഇത് നന്നായിട്ടുണ്ട് അനില്‍ :) താങ്കളെയും മാദ്ധ്യമങ്ങള്‍ സഹായിക്കും എന്ന് പ്രതീക്ഷിക്കാം :)))
ദല്‍ഹിയിലെ മാദ്ധ്യമ ഭീമന്മാരുടെ കൊള്ളകൊടുക്കലുകളുടെ വിവരങ്ങള്‍ കേട്ട് ഞെട്ടിതരിച്ചിരിക്കുകയാണ്,ഇവിടെ മാതൃഭൂമി അവരുടെ കൊക്കിലോതുങ്ങന്നത് കൊത്തിനോക്കുന്നു.ഈ വിഷയം വച്ച് നോക്കിയാല്‍ വലിയ വലിയ കേസുകള്‍ അവര്‍ക്ക് താത്പര്യമുണ്ടായിരിക്കും.

ഹരീഷ് തൊടുപുഴ said...

hihihihihihihihihihi

ഷാ said...

പ്രിന്റ്, വിഷ്വല്‍ മീഡിയയുടെ അത്രക്കു ജനകീയമല്ലെങ്കിലും ബ്ലോഗ് എന്ന മാധ്യമത്തിന്റെ സാധ്യതകള്‍ ഇതൊക്കെയാണ്. സിയാബ്, ഹനാന്‍ വിഷയങ്ങളില്‍ ഇതിനകം തന്നെ 'മുക്കിയധാരാ' മാധ്യമങ്ങളും അതു മനസ്സിലാക്കിയിട്ടുണ്ടാവണം.

ബാബുരാജ് said...

എന്താ മാഷേ? അറിയാവുന്ന ഒരു തൊഴില്‍ ചെയ്തു ജീവിക്കാന്‍ സമ്മതിക്കില്ലേ?

Typist | എഴുത്തുകാരി said...

അ പ്ര വി (ശരിയല്ലേ?) അനിലിനു് നൂറുനൂറായിരം അനുമോദനങ്ങളും ആശംസകളും.

കാക്കര kaakkara said...

ഇതൊരു “ഡീൽ” ആയി കാണുന്നത്‌ ശരിയല്ല...

റിപ്പോർട്ടർ നൽകിയ വാർത്ത പത്രത്തിൽ വന്നു... ഒരു ക്രോസ് ചെക്ക് നടത്തിയില്ല... മണ്ടത്തരം...


സ്ക്രീൻ ഷോട്ടിന്റെ സൂത്രം ഒന്ന്‌ പറയാമോ... ഞാൻ ചെയ്തിട്ട്‌ പൂർണ്ണമായി ശരിയാവുന്നില്ല...

Rare Rose said...

:))

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ബ്ലോഗര്‍ കാക്കര kaakkara പറഞ്ഞു...

സ്ക്രീൻ ഷോട്ടിന്റെ സൂത്രം ഒന്ന്‌ പറയാമോ... ഞാൻ ചെയ്തിട്ട്‌ പൂർണ്ണമായി ശരിയാവുന്നില്ല...

http://kpsukumaran.blogspot.com/2010/10/blog-post_4297.html

ശ്രദ്ധേയന്‍ | shradheyan said...

അനില്‍ജീ.!!! :)

അനില്‍@ബ്ലോഗ് // anil said...

ഇതുവഴി വന്ന,
ജയന്‍ ഏവൂര്‍,
മുനീര്‍,
ശ്രീ,
യൂസുഫ്പ,
ഷജിഖത്തര്‍,
ഹരീഷ്,
ഷാ,
ബാബുരാജ്,
എഴുത്തുകാരി,
കാക്കര,
റോസ്,
ഇന്ത്യഹെറിറ്റേജ്,
ശ്രദ്ദേയന്‍,
ഏവര്‍ക്കും നന്ദി.

മാതൃഭൂമി പണം വാങ്ങി ചെയ്തു എന്ന് പറഞ്ഞതല്ല, മറിച്ച് നിരുത്തരവാദപരമായ ആ വാര്‍ത്തയുടെയും അതിന്റെ അടിസ്ഥാനത്തില്‍ ഉണ്ടാവുന്ന മറ്റ് പ്രശ്നങ്ങളുടേയ്യും ഉത്തരവാദിത്വത്തില്‍ നിന്നും അവര്‍ക്ക് ഒഴിഞ്ഞു നില്‍ക്കാനാവില്ല എന്ന്‍ പറഞ്ഞു എന്ന് മാത്രം .

കാക്കരക്കും , പ്ണിക്കര്‍ സാറിനും : ഇത് ഒറിജിനല്‍ സ്ക്രീന്‍ ഷോട്ടല്ല. ആ പേജ് പിഡി എഫ് ആക്കി വച്ചിരുന്നു, മാതൃഭൂമി അത് ഡിലീറ്റും എന്ന് തോന്നിയിരുന്നു. പി ഡി എഫ് പിന്നീട് ഫോട്ടോഷോപ്പ് ഉപയോഗിച്ച് തുറന്ന് ആവശ്യമില്ലാത്ത ഭാഗം വെട്ടിക്കളഞ്ഞു.
:)

Myonlinemaster.com said...
This comment has been removed by a blog administrator.
അനില്‍@ബ്ലോഗ് // anil said...

മാതൃഭൂമി വാര്‍ത്ത തിരുത്തി ലിങ്ക്

നിരക്ഷരൻ said...

ഹ ഹ... ഈ അ.പ്ര.വി. എപ്പോഴാണ് കണ്ടത്.