11/15/2009

തലക്കെട്ട് വേണോ?


ഇര.
ഇരപിടിയന്‍.
ആത്മരക്ഷ.

38 comments:

അനില്‍@ബ്ലോഗ് // anil said...

പുതിയ പഠിപ്പുകള്‍

കാസിം തങ്ങള്‍ said...

ഹൌ, ഇവന്‍ ഏതാ ഇനം.

ഷൈജു കോട്ടാത്തല said...

കിടക്കണ കെടപ്പ് കണ്ടില്ലേ
ചത്ത്‌ മലച്ച്

ചിന്തകന്‍ said...

കൊള്ളാലോ...കഷി മുര്‍ഖനാ അല്ലേ.

Typist | എഴുത്തുകാരി said...

ഇതെങ്ങനെ ഒപ്പിച്ചു! മൂര്‍ഖനും എലിയും. ആദ്യത്തെ കീരിയാണോ? പാമ്പു ചത്തിട്ടില്ലല്ലോ?

ജാബിര്‍ മലബാരി said...

കൊള്ളാം

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഇരകളും വേട്ടക്കാരാകും..

ramanika said...

കൊള്ളാം

chithrakaran:ചിത്രകാരന്‍ said...

ചില ന്യൂസ് ഫോട്ടോഗ്രാഫര്‍മാര്‍ അറേഞ്ച് ചെയ്ത് ഫോട്ടോ എടുക്കുന്നതുപോലുണ്ടല്ലോ ഷ്ട :)

തലക്കെട്ട് കലക്കി. അടിക്കുറിപ്പിന് ഒരു കവിതാലിറ്റി !

വീകെ said...

കൊള്ളാം..
നല്ല ചിത്രം...

ആശംസകൾ..

siva // ശിവ said...

ആ പാമ്പിനെ കൊന്നതുതന്നെ നന്നായി.... പിന്നൊരു കാര്യം, ഇതൊന്നും ആ മേനകാഗാന്ധി അറിയേണ്ടാ.....

നാസ് said...

കൊള്ളാട്ടോ... നല്ല ചിത്രം :)

yousufpa said...

യെവനോ മൂര്‍ഖന്‍ .................

ബിന്ദു കെ പി said...

ആത്മരക്ഷാർത്ഥം......ചെയ്യേണ്ടി വന്നു..അല്ലേ....?

മയൂര said...

vital incidation is sufficient enough to convey the message :)

ഭൂതത്താന്‍ said...

കരി മൂര്‍ഖന്‍ ......വമ്പന്‍ സാധനം ആണല്ലോ മാഷേ ....കൊള്ളാം

Anil cheleri kumaran said...

ഏതാ ക്വട്ടേഷന്‍?

അനില്‍@ബ്ലോഗ് // anil said...

മയൂര,
vital incidation is sufficient enough to convey the message

Thats it !!
മയൂര വരുമെന്ന് എനിക്കറിയാമായിരുന്നു.
ഞാന്‍ കൃതാര്‍ത്ഥനായി .

ചുമ്മാ..
:)

Micky Mathew said...

നല്ല ചിത്രം

Manikandan said...

അനിലേട്ടാ എനിക്കാകെ കണ്‍ഫ്യൂഷന്‍ ആയി,

ചാണക്യന്‍ said...

ചിത്രം കലക്കി....

എലികളെ കൊന്നത് പാമ്പ്, പാമ്പിനെ കൊന്നത് ആരാണ്?
അയാളല്ലെ യഥാർത്ഥ വേട്ടക്കാരൻ:):):):)

വികടശിരോമണി said...

അനിലിനും ചിരി നമ്പർ 1
മയൂരക്ക് ചിരി നമ്പർ 2
പിന്നെ മൂന്നാമത്തെ ഒന്ന് ഞാൻ ഒരു ആത്മസംതൃപ്തിക്കായി ചിരിക്കുന്നതാ.
:)
:)
:)

Mr. K# said...

കവിത പോര. :-)

പാമരന്‍ said...

വരിയിലൊതു/ടുങ്ങാത്ത കവിതകള്‍!

Jayasree Lakshmy Kumar said...

YOU TOO ANIL!!

അഭിജിത്ത് മടിക്കുന്ന് said...

ഇതില്‍ ദൈവത്തെ കാണിച്ചു തരാമോ?
:)

കുഞ്ഞൻ said...

അനിൽ മാഷെ,

ഇര മനസ്സിലായി ഇരപിടിയനും മനസ്സിലായി പക്ഷെ ആത്മരക്ഷ..?

രണ്ടുപേരെ തട്ടാൻ അവൻ പ്രാപ്തൻ എന്നാൽ അവനെ തട്ടിയത് അനിൽ ഭായി ഒറ്റക്ക്..?

ഇനി ആ പടത്തിലെ കഥ പറയൂ മാഷെ..

കുഞ്ഞൻ said...

ഒരോൺ...മൂന്ന് വാക്ക് വച്ചുള്ള ഒരു കവിത കഴിഞ്ഞയാഴ്ച വായിച്ചിരുന്നു അതും ഇതുമായി എന്തെങ്കിലും........

ബിനോയ്//HariNav said...

പാവങ്ങള്‍:( ഉപതെരഞ്ഞെടുപ്പില്‍ തോറ്റവരാണോ?? :))

ഞാനോടി. കാടും മേടും ചാടിക്കടന്നോടി :)

കുളക്കടക്കാലം said...

മരണത്തിനു മുന്‍പില്‍ ഇരയെന്ത്,വെട്ടകാരനെന്ത് ?

വാഴക്കോടന്‍ ‍// vazhakodan said...

പുതിയ പഠിപ്പുകള്‍ കൊള്ളാലോ :)

അനില്‍@ബ്ലോഗ് // anil said...

സ്വസ്ഥമായി നെറ്റില്‍ കയറാന്‍ ഇപ്പോഴാ സമയം കിട്ടിയത്. ഒരോരൊത്തരോടും പേരെടുത്ത് നന്ദി പറഞ്ഞാല്‍ നീണ്ട ലിസ്റ്റാവും.അതിനാല്‍ അതിനു തുനിയാതെ അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും ഒറ്റ വാക്കില്‍ നന്ദി അറിയിക്കട്ടെ.

കഥാ സന്ദര്‍ഭം:
കഴിഞ്ഞ ദിവസങ്ങള്‍ ബൂലോകത്ത് കറങ്ങുമ്പോഴാണ് മയൂരയുടെ ചില സമസ്യകള്‍ കാണുന്നത്.ആദ്യം കണ്ടതിനെ അത്ര ഇഷ്ടമായില്ലെങ്കിലും രണ്ടാമത് കണ്ടത് ഇഷ്ടപ്പെട്ടു, പക്ഷെ എന്തോ വിയോജിപ്പ് ആണ് മുന്നിട്ട് നിന്നത്. ഒരു പ്രതികരണം എഴുതാനും മാത്രമുള്ള കവിതാ ജ്ഞാനം ഇല്ലാതിരുന്നതിനാല്‍ അതിനു മുതിരാതെ ഇരിക്കുമ്പോഴാണ് ഈ സംഭവം നടക്കുന്നതും പോട്ടം പിടിക്കുന്നതും. പോസ്റ്റ് എഴുതി തയ്യാ‍റാക്കിയപ്പോള്‍ തോന്നി അത് ഇതുപോലെ ഒന്നാക്കാമെന്ന്. ബാക്കി എല്ലാ വാക്കുകളും വെട്ടിക്കളഞ്ഞ് മൂന്നെണ്ണം നിലനിര്‍ത്തി, ബാക്കി വായനക്കാരനു വിടുക, അവന്റെ മനോധര്‍മ്മം പോലെ കഥ സങ്കല്‍പ്പിക്കട്ടെ. കിടക്കുന്നത് മൂര്‍ഖനാണെന്ന് അറിയാത്തവര്‍ എന്തു ധരിക്കും എന്ന് ചോദിക്കരുത്, ചോദിക്കണമെങ്കില്‍ ദോ ലവിടെ , ഈ വിദ്യ പഠിപ്പിച്ച “ചീച്ചറോട്” ചോദിക്കുക.
:)

ഇനി കഥ:
വര്‍ക്കേരിയയിലേക്ക് തുണിയെടുക്കാന്‍ ചെന്നപ്പോഴാണ് ഒരനക്കം കണ്ടത്, നോക്കുമ്പോള്‍ ഒരു “സര്‍പ്പം” എന്തിനെയോ പിടിക്കാനുള്ള ശ്രമത്തിലാണ്, എന്നെ കണ്ടതും അവനോടി കാട്ടില്‍ കയറി,പിടിക്കാന്‍ ശ്രമിച്ചത് ഒരു എലിയെ ആണ് ,അത് ചത്തുകിടക്കുന്നു. കാടെന്ന് പറഞ്ഞാല്‍ എന്റെ ശേഖരങ്ങളാ, പഴയ അമ്പാസിഡറിന്റെ സ്പെയറുകള്‍ മുതല്‍ കമ്പ്യൂട്ടറിന്റെ സ്ക്രാപ്പ്സ് അടക്കം മൂലക്ക് കൂട്ടിയിട്ടതാണ്. നല്ലൊരു വളഞ്ഞ ഓലമടല്‍ റെഡിയാക്കി വച്ച് സാധനങ്ങള്‍ ഓരോന്നായി പുറത്തെറിഞ്ഞു, ആദ്യം ചാടിയത് ലവന്‍ മൂര്‍ഖന്‍, തല്ലിക്കൊന്ന് നോക്കുമ്പോള്‍ അങ്ങു മൂലക്ക് രണ്ട് എലികള്‍ കൂടി ബാക്കി, ഒന്ന് ഓടിപ്പോയി, ഒരണ്ണെത്തിനെ ഞാന്‍ തട്ടി. എലികള്‍ ഒരുപാട് പാര്‍ക്കുന്ന സ്ഥലമായിരുന്നു എന്റ് സ്പെയര്‍പാര്‍ട്ട് കാടെന്ന് വിശദപരിശോധനയില്‍ ബോദ്ധ്യമായി. പാവം പാമ്പ്, കിട്ടിയാല്‍ ഒന്നിനെ ശാപ്പിടാം എന്ന് കരുതി കയറിയതായിരുന്നു (ടൈത്സ് ഇട്ട് നിലത്ത് ഓടാന്‍ പ്രത്യേക പരിശീലനം കിട്ടിയ ഇനമാണ്), പക്ഷെ നമുക്ക് നമ്മുടെ ജീവനല്ലെ വലുത്. മൂന്നിനെയും തോണ്ടിപ്പുറത്തിട്ടപ്പൊള്‍ വീണത് , ചിത്രകാരന്‍ പറഞ്ഞമാതിരി ഫോട്ടോക്ക് പോസ് ചെയ്യുന്നപോലെ, അത്രയേ ഉള്ളൂ.ഏതായാലും എന്റെ ആക്രി സാധനങ്ങള്‍ പുറത്ത്, വര്‍ക്ക് ഏരിയ ക്ലീനാക്കി ഭാര്യ.

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി പറയുന്നു.

Manikandan said...

ഹാവൂ ഇപ്പോഴാ കണ്‍ഫ്യൂഷന്‍ ഒന്നു തീര്‍ന്നേ. അപ്പൊ അതാണ് സംഭവം. ഞാന്‍ കരുതി എലിവിഷം തിന്ന എലിയെ തിന്നു ചത്ത പാമ്പും വിഷം തിന്നു ചത്ത എലികളും ആവും എന്ന്. അന്നാലും അത്യന്താധുനീക കവിതയുടെ ഒരു കാര്യം.

ഏ.ആര്‍. നജീം said...

ഇങ്ങള് ബൂലോകത്തെ പുലി തന്നെ....

സൂപ്പര്‍..!

Areekkodan | അരീക്കോടന്‍ said...

ഈ കൂട്ട കൊലപാതകം ഇപ്പോഴാണ് കണ്ടത്.എന്റൌമ്മോ....ചെറായി മീറ്റിന്റെ തലേന്ന് വന്നപ്പോള്‍ ആ വീട്ടില്‍ രണ്ട് മൂര്‍ഖന്മാര്‍ ഉള്ളത് അറിഞില്ല.

Muralee Mukundan , ബിലാത്തിപട്ടണം said...

തലക്ക് വട്ട് വേണോ ?
വംശനാശം വന്നുകൊണ്ടിരിക്കുന്ന കരിമൂർക്കനെതല്ലിക്കൊല്ലുവാൻ...?
ഈ രാജ്യത്തായിരുന്നെങ്കിൽ ഫോട്ടത്തിലെ പോലെയായേനെ !(അഴിക്കുപിന്നിൽ).

ഷിനോജേക്കബ് കൂറ്റനാട് said...

ബിലാത്തിപ്പട്ടണക്കാരന്‍റെതാണ് ശരിയായ അഭിപ്രായം....

NITHYATHA said...

Snake with rat, very nice picture ellam rasam undu nandi poorvam

Dickson j david