11/11/2009

സലാം മാതൃഭൂമി


ഇന്ന് 11-11-09 ലെ മാതൃഭൂമി ദിനപ്പത്രത്തിന്റെ തലക്കെട്ടാണിത്.
“കൈ നിറയെ”.
സംശയങ്ങള്‍:

എന്താണ് കൈ നിറയെ?

ആര്‍ക്കാണ് കൈ നിറയെ?

പുതിയ പാളയത്തില്‍ വീരനു കിട്ടിയ വല്ലതിനെക്കുറിച്ചാവുമോ?

പിന്‍കുറിപ്പ്:ഓര്‍മവച്ച നാള്‍ മുതല്‍ പ്രഭാതത്തില്‍ കണ്ടുണര്‍ന്നിരുന്ന മാതൃഭൂമി അടുത്തമാസം മുതല്‍ ഇല്ല. പകരം മലയാളത്തിലേതു പത്രം?

ആംഗലേയം മാത്രം മതി എന്നു തീരുമാനം.

42 comments:

അനില്‍@ബ്ലോഗ് // anil said...

പുതിയ പാളയത്തില്‍ വീരനു കിട്ടിയ വല്ലതിനെക്കുറിച്ചാവുമോ?

അനിയന്‍കുട്ടി | aniyankutti said...

ഹിഹിഹി.. :) ഞാനും നിര്‍ത്തിയതാണ്.
http://ulkkaazhchakal.blogspot.com/2009/04/blog-post.html

മഞ്ഞു തോട്ടക്കാരന്‍ said...

അങ്ങാടിയില്‍ തോറ്റതിനു അമ്മയോടോ?

ഹരീഷ് തൊടുപുഴ said...

അതാ നല്ലതെന്നു തോന്നുന്നു..
അവർക്കെങ്കിലും കുറച്ചു നിഷ്പക്ഷതയുണ്ടാകുമെന്നു തോന്നുന്നു..

Sands | കരിങ്കല്ല് said...

ഓണ്‍ലൈനില്‍ വൃത്തിയായി കിട്ടുന്നതു കേരളകൌമുദി മാത്രം... അതുകൊണ്ട് ഞാന്‍ കേ.കൌ മാത്രം വായിക്കുന്നു...

കുഞ്ചിയമ്മ said...

കടുത്ത തീരുമാനം.

SunilKumar Elamkulam Muthukurussi said...

anilE njaanippOL news papers vaangaaRill, TV kaaNaaRilla. ellam net aaSrayichchu maathram. namukkishTamuLLath thiranjeTukkaam. maathralla pala websitelum comments ezhuthaam. Interactive :):)

SunilKumar Elamkulam Muthukurussi said...

not only that, i think KeralakaumudiyiTe reporting bhasha kuRachu bhEdamaaN~. athaaN adhikavum vaayikkaaRuLLath. oohakkachchavaTam kuRavaaN.
ente maathram abhirpaayaayam :):)
-S-

നിലാവ്‌ said...

മംഗളവും പരീക്ഷിക്കാം....തമ്മില്‍ ഭേദമെന്നു തോന്നുന്നു.

കാവലാന്‍ said...

“കൈ നിറയെ”.
സംശയമിതാണ് ,
എന്താണ് കൈ നിറയെ?
ആര്‍ക്കാണ് കൈ നിറയെ?

അനില്‍@ഏ... ഇത് ഇത്ര വലിയ കാര്യമാണോ? കൈ അടയാളത്തില്‍ നിറയെ വോട്ടു ലഭിച്ചു എന്ന് കരുതി സമാധാനിച്ചുകൂടെ? മാതൃഭൂമി വായന നിര്‍ത്താനാണെങ്കില്‍ ഇതിനേക്കാള്‍ ഡീസന്റായ എത്ര കാരണങ്ങള്‍ വേറെകിട്ടും!

അനില്‍@ബ്ലോഗ് // anil said...

അനിയന്‍ കുട്ടി,
ലിങ്ക് വായിച്ചു. വാര്‍ത്തകളില്‍ പക്ഷം ആവാം, വാ‍യനക്കാരന്‍ അതുള്‍ക്കൊള്ളുന്നു. പക്ഷെ പൈങ്കിളി ലൈന്‍ സഹിക്കാനാവുന്നില്ല.

പെണ്ണിടം,
സന്ദര്‍ശനത്തിനു നന്ദി.

മഞ്ഞുതോട്ടക്കാരന്‍,
തിരഞ്ഞെടുപ്പ് ഫലം ഇന്നലെ വെറും മൂന്നെണ്ണമല്ലെ വന്നുള്ളൂ, കേരളത്തിലെ. ഇതിനു മുമ്പും പല ഫലവും നമ്മള്‍ വായിച്ചതാണ്. എന്നാലും ഇനി വയ്യ.

ഹരീഷെ,
ഒക്കെ കണക്കാ. പിന്നെ സ്കൂളില്‍ പോകുന്ന പിള്ളാരുള്ളതോണ്ട് പത്രം ഇരിക്കട്ട് എന്ന് വക്കുന്നു.

കരിങ്കല്ലെ,
ഞാനും ഇനി അതാക്കുകയാ.
:)

കുഞ്ചിയമ്മ,
:)

-സു‍-|Sunil,
സത്യത്തില്‍ പ്രിന്‍റ്റ് പത്രങ്ങള്‍ പുതിയതായൊന്നും നല്‍കുന്നില്ല നമുക്ക്.എന്നാലും ഒരു അനുഷ്ടാനം പോലെ നമ്മളത് വാങ്ങുന്നു, വായിച്ചാലായി ഇല്ലെങ്കിലായ്.

കിടങ്ങൂരാന്‍,
മംഗളത്തിന് ഏജന്റ് കമ്മീഷന്‍ കുറവാ. പത്രക്കാരന്‍ കരയാന്‍ തുടങ്ങും.

കാവലാന്‍,
മേലൊരു കമന്റില്‍ ഞാന്‍ പറഞ്ഞത് കാണുമല്ലോ. വാര്‍ത്ത റിപ്പോര്‍ട്ടിങ് എന്നതൊരു കലയാണ്, അത് ആസ്വദിക്കാന്‍ മാത്രമാണ് സത്യത്തില്‍ ഇപ്പോള്‍ പത്രം വായിക്കുന്നത്. നമ്മുടെ ന്യൂസ് ചാനലുകളും പ്രാദേശിക ചാനലുകളും എല്ലാം ചേര്‍ന്ന് ഒട്ടുമിക്ക വാര്‍ത്തകളും കവര്‍ ചെയ്യുന്നു ഇപ്പോള്‍. വെറും പഴങ്കഞ്ഞിയാണ് പ്രിന്റ് പത്രം എന്നു ചുരുക്കം. എന്നിരുന്നാലും പത്രം വായന എന്ന ഒരു ദിനചര്യ പൂര്‍ത്തിയാക്കാന്‍ മാത്രമാണ് ഇന്ന് പത്രം വാങ്ങുന്നത്.ഒപ്പം ഓര്‍മ വച്ച നാള്‍ മുതല്‍ കണ്ടു വന്ന ഒരു സംഗതി എന്ന ഒരു ഡെലിക്കസിയും. ഇത്തരം പൈങ്കിളി റിപ്പോര്‍ട്ടിങ് കാണാന്‍ ഇനിയും ത്യാഗം സഹിക്കേണ്ട കാര്യമില്ലല്ലോ. രാഷ്ട്രീയം ഒരു ഘടകമേയല്ല.

പത്തുമുപ്പത്തഞ്ച് വര്‍ഷമായി തുടരുന്ന ഒരു പരിപാടി അവസാനിപ്പിക്കുന്നത് നാലുപേരറിയട്ടെ എന്നു മാത്രം കരുതി പോസ്റ്റി.

Lathika subhash said...

അനിൽ..............
അപ്പോൾ സലാം പറഞ്ഞു അല്ലേ?

OAB/ഒഎബി said...

ങും....

Manikandan said...

കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്ന എന്റെ അച്ഛന്‍ ദേശാഭിമാനി പത്രം വരുത്തുന്നത് നിറുത്തിയ പോലെ ഒരു കടുത്ത തീരുമാനം. :)

വികടശിരോമണി said...

:)
ഇവിടെ തരാതരം വരാറുണ്ടെങ്കിലും ഒന്നും കൃത്യായി വായിക്കാറില്ല.ചായയും പേപ്പറും എന്ന കോമ്പിനേഷൻ കൊണ്ടെ നേരം വെളുക്കൂ എന്നു തോന്നിത്തുടങ്ങിയപ്പൊഴേ തീരുമാനിച്ചു,ഒരു ശീലത്തെ എന്നെ ഭരിക്കാൻ അനുവദിച്ചൂടാ എന്ന്.ചായയാണോ പത്രാണോ വിലപ്പെട്ടത് എന്നായിരുന്നു നെക്സ്റ്റ് ചോദ്യം.വ്യക്തിപരമായി ഒരു കപ്പ് ചായയോളം വില തോന്നുന്ന ഒരു മലയാളപത്രവും നിലവിലുള്ളതായി തോന്നാത്തതോണ്ട്,പത്രം വേണ്ടാന്നു വെച്ചു:)
കൈ നിറയെ എന്നല്ല വേണ്ടിയിരുന്നത്,കൈ നനയാതെ എന്നായിരുന്നു.മീനുകൾ വലയിൽ വീണത് അങ്ങനെയാണല്ലോ.
മാതൃഭൂമി ഞാൻ മുൻപേ നിർത്തി.വീരേന്ദ്രകുമാറിന്റെ സുഭഗസൌന്ദര്യം വഴിയുന്ന ചിത്രങ്ങൾ കണ്ടുണരുന്ന പ്രഭാതങ്ങൾക്കുള്ള പാപമൊന്നും ഞാൻ ചെയ്തിട്ടില്ല.
ലോട്ടറിക്കച്ചവടം,തമ്പോലകളി,സ്വർണ്ണമഴ,കല്യാണബ്രോക്കർ‌പണി-ഇങ്ങനെയുള്ള സുകുമാരകലകൾ ആണ് പത്രങ്ങളിലൂടെ ആസ്വദിക്കേണ്ടത്.ഇതിലൊന്നും അശേഷം താല്പര്യമില്ലാത്തവർ അതു കാണേണ്ട കാര്യവും നിലവിലില്ല.
സാമൂഹ്യനിഷ്ഠമെന്നു നാം കരുതിയ ഓരോന്നായി വ്യക്തിനിഷ്ഠമാകുന്നു-കൈനിറയെ വന്നുവീഴുന്ന മായക്കാഴ്ച്ചകൾ.

പ്രതിഷേധിക്കുന്നവന്റെ അച്ചടിക്കറുപ്പാണ് പത്രം എന്നു സിംഹഗർജ്ജനം മുഴക്കിയ സ്വദേശാഭിമാനിയുടെ നാട് കടലെടുത്തുപോയി.

Calvin H said...

ആരെങ്കിലും ലിങ്ക് തന്നാൽ പോയി നോക്കും എന്നല്ലാ‍തെ ഞാൻ പണ്ടേക്ക് പണ്ടേ നിർത്തി.

Typist | എഴുത്തുകാരി said...

ആരുമാരും വലിയ ഭേദമൊന്നുമില്ല. എല്ലാം കണക്കാ.ടിവിയില്‍ കാണുന്നതൊക്കെ തന്നെ പിറ്റേന്നു പത്രത്തിലും. എന്നാലും അതൊരു ശീലമായിപ്പോയി. നിര്‍ത്താന്‍ വയ്യ..

Typist | എഴുത്തുകാരി said...

ഓ ടോ - അനില്‍, കഴിഞ്ഞ പോസ്റ്റില്‍ അവസാനം ഞാനൊരു കമെന്റ് ഇട്ടിരുന്നു:)

ചായപ്പൊടി ചാക്കോ said...

Good decision anil. better move to HIndu.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

അനിലേ,

ചെന്നൈയിൽ രാവിലെ കിട്ടുന്ന മലയാള പത്രങ്ങൾ മാതൃഭൂമിയും മനൊരമയും ആണ്.മനോരമ ഒരിക്കലും കാശു കൊടുത്തു വാങ്ങി വായിക്കില്ല എന്നൊരു തീരുമാനം ഉള്ളതു കൊണ്ട് മാതൃഭൂമി വരുത്താൻ തുടങ്ങി.കൂടെ ‘ഹിന്ദു’വും.ഹിന്ദു വായന കേരളം വിട്ടപ്പോൾ മുതൽ ഉള്ള ഒരു ശീലമാണ്.

അനിൽ പറഞ്ഞത് ശരിയാണു.ഇന്നലെ രാത്രി ഈ തലക്കെട്ട് കണ്ടപ്പോൾ ഞാനും ഓർത്തു.മാതൃഭൂമിയുടെ അധ:പതനം.കഴിഞ്ഞ കുറെ നാളുകളാകി മാതൃഭൂമി മനോരമയുടേയും നിലവാരത്തിനു താഴെ ആയി.ഇതു നിർത്തിയാൽ മറ്റൊരു മലയാള പത്രം ഇല്ലല്ലോ എന്നോർത്ത് തുടരുന്നു.നെറ്റ് വീട്ടിൽ എല്ലാവരും ഉപയോഗിക്കുന്നുമില്ല.

എന്റെ അഭിപ്രായത്തിൽ ‘ഹിന്ദു’തന്നെ നല്ലത്.ഒരു ആശുപത്രിക്കാര്യവുമായി കുറച്ചു നാൾ നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ സ്ഥിരമായി നാട്ടിൽ ഹിന്ദു വാങ്ങിയിരുന്നു.അന്നു ഞാൻ ശ്രദ്ധിച്ചിരുന്നു.മനോരമ പോലുള്ള പല പത്രങ്ങളിലും വരുന്നതിലും വിശദമായി കേരള വാർത്ത ‘ഹിന്ദു’ കൊടുത്തിരുന്നു.ഒരൊറ്റ വാർത്ത പോലും ഇല്ലാതെ വരുന്നില്ല.പൊടിപ്പും തൊങ്ങലും ഇല്ലാതെ വാർത്ത അതേപടി കൊടുക്കും എന്നതാണു ‘ഹിന്ദു’വിന്റെ പ്രത്യേകത.

‘ഹിന്ദു’വിനു ഒരു പ്രശ്നമുള്ളത്,കേരളത്തിൽ എത്ര വലിയ പ്രശ്നം ഉണ്ടായാലും അവരുടെ പത്രത്തിലെ പ്രധാന തലക്കെട്ട് പത്രാധിപ സമിതി തീരുമാനിക്കുന്ന വിഷയം ആയിരിക്കും എന്നതു മാത്രമാണു

ആശംസകൾ!

കാസിം തങ്ങള്‍ said...

പലര്‍ക്കും ഇഷടപ്പെട്ട പത്രം തന്നെയായിരുന്നു മാതൃഭൂമി. അവര്‍ തന്നെ എല്ലാം കളഞ്ഞ് കുളിക്കുന്നു. എന്ത് ചെയ്യാന്‍ ?

ഹന്‍ല്ലലത്ത് Hanllalath said...

ഏതെങ്കിലും പത്ര വായന നിറുത്തുകയാണെങ്കില്‍ പകരം തേടാന്‍ മലയാളത്തില്‍ മറ്റൊന്നില്ല എന്നതാണ് വസ്തുത.

അനാഗതശ്മശ്രു said...

ആ പത്രത്തില്‍ വായനാക്കാരുടെ കത്തുകളില്‍ ഒരാള്‍ എഴുതിയിരിക്കുന്നു..
ഈ വിജയത്തില്‍ പ്രധാന്‍ പങ്ക് വഹിച്ചതു വീരെന്ദ്രകുമര്‍ ആണെന്നു..
ആ കത്തു പ്രസിധീകരിച്ചു കിട്ടാന്‍ എളുപ്പവഴി അതും കൂടി എഴുതുതിയതു കൊന്ടാല്ലേ ..
പാവം

Shine Kurian said...

ശരിയാണ്, സ്ഥിരമായി വായിക്കുന്ന പത്രം ജീവിതത്തിന്റെ ഭാഗമാണ്.

siva // ശിവ said...

അതെ, ചില വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രീതി കണ്ടാല്‍ സീരിയല്‍ എഴുത്തുകാര്‍ തോറ്റു പോകും. മനോരമയും അക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല.

മണിഷാരത്ത്‌ said...

മാതൃഭൂമി വായന ഞാന്‍ എന്നേ നിര്‍ത്തിയിരുന്നു.ഇപ്പോള്‍ വല്ലപ്പോഴും ഓണ്‍ലൈന്‍ എഡിഷണ്‍ നോക്കുമെന്നുമാത്രം.ഒരു ജനകീയ പത്രത്തിന്‌ ഇന്നും സാദ്ധ്യതയുണ്ട്‌..

അനില്‍@ബ്ലോഗ് // anil said...

ലതി,
ചേച്ചീ, വളരെ നാളായുള്ള കണ്‍ഫ്യൂഷന്‍ ഇപ്പോള്‍ തീര്‍ന്നു.
:)

ഓഎബി,
എന്താ ഒരു മൂളല്‍?

മണികണ്ഠന്‍,
താങ്കളുടെ അച്ഛനെന്താണാവോ അങ്ങിനെ ഒരു തീരുമാനം എടുത്തതാവോ?
:)
ഞാന്‍ ദേശാഭിമാനി വരുത്തുന്നുണ്ട്, ഇനിയും വരുത്തും. അത് ഒരു സംഘടനാപരമായ ബാധ്യത എന്ന നിലയില്‍ ചെയ്യുന്ന ഒന്നാണ്, അങ്ങിനെ ഒരു ബാദ്ധ്യത മാതൃഭൂമിയോടില്ലല്ലോ.

വികടശിരോമണി,
ശീലങ്ങള്‍ എല്ലാം കൈവിട്ട് പോവുകയാണ്, അതാണ് വിഷമം. ചില ശീലങ്ങള്‍ സ്വന്തമായി ഇല്ലെങ്കില്‍ ഞാന്‍ ഞാനാവില്ലല്ലോ.

കാല്വിന്‍,
വാര്‍ത്താ വായന മാത്രം ഓണ്‍ലൈന്‍ ആയിരുന്നില്ല ഇതു വരെ, ഇനി അതും തുടങ്ങാം.

എഴുത്തുകാരി,
ചേച്ചീ, ചിലവ നിര്‍ത്താതെ പറ്റില്ലെന്നു വന്നാലെന്തു ചെയ്യാനാ.
ഓ.ടോ: കമന്റ്റ് കണ്ടു, മറുപടിയും ഇട്ടിട്ടുണ്ട്.
:)

Benny john,
ഹിന്ദുവാണ് ഭൂരിപക്ഷവും സജസ്റ്റ് ചെയ്യുന്നത്, നന്ദി.

സുനില്‍,
എന്തിനാണ് ഈ പൈങ്കിളി ട്രാന്‍സ്ഫോര്‍മേഷന്‍ എന്ന് മനസ്സിലാവുന്നില്ല. വായനക്കാരന്റെ നിലവാ‍രം ഉയര്‍ത്തേണ്ട പത്രങ്ങള്‍ അവരെക്കാള്‍ താഴെപ്പോവുക നിരാശാ ജനകം തന്നെ.

കാസിം തങ്ങള്‍,
ശരിയാണ് താങ്കള്‍ പറയുന്നത്.

ഹന്‍ല്ലലത്തെ,
സത്യം, നല്ലോരു പത്രം ഇനി വായിക്കാന്‍ പറ്റില്ലെന്ന് തോന്നുന്നു.

അനാഗതശ്മശ്രു,
അതൊക്കെ വീരന്‍ തന്നെ എഴുതിയിടുന്നതാവും.
:)

Shine Narithookil,
സന്ദര്‍ശനത്തിനു നന്ദി.

ശിവ,
സീരിയലാണ് എല്ലാറ്റിന്റേയും അടിത്തറ എന്നായെന്നു തോന്നുന്നു.

മണിഷാരത്ത്,
മാഷെ, ഉണ്ടെന്ന് തോന്നുന്നില്ല,നിവവിലെ എല്ലാം ജനകീയം എന്ന് ലേബലിട്ടല്ലെ വരുന്നത്. പിന്നെന്തു ചെയ്യും.

രഞ്ജിത് വിശ്വം I ranji said...

ആത്മാഭിമാനമുള്ള ഒരു ഇടതുപക്ഷക്കാരനും മാത്രുഭൂമി വായനക്കാരനാകാന്‍ ഇനി പറ്റില്ല അനില്‍ . പിന്നെ പാര്‍ട്ടി പത്രമാണെങ്കിലും ദേശാഭിമാനി അത്ര മോശം പത്രമൊന്നുമല്ല. പാര്‍ട്ടി പത്രമെന്ന നിലയില്‍ നിന്നു പ്രൊഫഷണല്‍ പത്രമെന്ന നിലയിലേക്കുള്ള വളര്‍ച്ച അത്ര മോശമൊന്നുമല്ല. ഇനി ഏറെ നന്നാകാനുണ്ടെങ്കിലും. ഹിന്ദുവും ദേശാഭിമാനിയും കൂടിച്ചേര്ന്നാല്‍ സമഗ്ര വായനയായെന്നാണ് എന്റെ അഭിപ്രായം.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

@രഞ്ജിത്,

ശരിയാണു..അല്പം കൂടി പ്രൊഫഷണൽ ആയാൽ ദേശാഭിമാനി തന്നെ നല്ലത്.തെറ്റുകൾ വരാതെ ശ്രദ്ധിക്കണം.മനോരമ,മാതൃഭൂമി മസാല പത്രങ്ങൾ വായിക്കുന്നതിലും നല്ലത് അതു തന്നെ.എന്തുകൊണ്ടാണു ഇത്ര അധികം മലയാളികൾ ഉള്ള ചെന്നൈയിലും മുംബൈയിലും ഒക്കെ പത്രം ലഭ്യമാക്കാതെയിരിക്കുന്നത് എന്നറിയില്ല.മുംബൈയിൽ വൈകുന്നേരമെങ്കിലും കിട്ടുന്നുണ്ട്.ചെന്നൈയിൽ അതുമില്ല.വരിക്കാരുടെ എണ്ണത്തിലുപരി ആശയ സമ്പുഷ്ടതക്ക് അത് ആവശ്യമാണെന്നാണു എന്റെ അഭിപ്രായം.എന്നാൽ ഈ മാതൃഭൂമി പോലെയുള്ള മസാല വാങ്ങാതിരിക്കാമായിരുന്നു.

ദേശാഭിമാനിയുടെ വെബ്‌പേജിൽ സമാന സ്വഭാവമുള്ള സൈറ്റുകളിലേക്കുള്ള ലിങ്ക് കൊടുക്കുകയും ചെയ്യേണ്ടതാണു


ഇക്കാര്യങ്ങളിൽ രഞ്ജിത്തിന് എന്തെങ്കിലും ഇടപെടലുകൾ നടത്താൻ പറ്റുമോ?

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

അനിൽ,

അല്പം കൂടി...അനിൽ ചെറുപ്പം മുതൽ മാതൃഭൂമി കാണുന്നതു പോലെ ഞാൻ കണ്ടിരുന്ന പത്രം കേരള കൌമുദി ആണ്.മലയാള പത്രങ്ങളിൽ ഉള്ളതിൽ ഭേദം അതാണെന്ന് പറയാം.ഇടക്കാലത്ത് ആന്റണിയെ കുറെ പുകഴ്ത്തി എഴുതുകയും, ഇപ്പോൾ വെള്ളാപ്പള്ളിയെ പൊക്കിപ്പിടിക്കുകയും ചെയ്യുന്നു എന്നതൊഴിച്ചാൽ തമ്മിൽ ഭേദം അതു തന്നെ.ഇവിടെ കരിങ്കല്ല് പറഞ്ഞത് പോലെ ഓൺലൈനിൽ ഏറ്റവും നല്ല പത്രം കേരളകൌമുദി ആണ്.പ്രിൻ‌ഡ് എഡിഷനിൽ പേപ്പറിന്റെ ഗുണമേന്മ തീരെ മോശം !

Manikandan said...

അനിലേട്ടാ അച്ഛന്‍ ദേശാഭിമാനി വരുത്തുന്നത് നിറുത്തിയതിന്റെ പ്രധാനകാരണം പാര്‍ടിയുടെ പ്രസ്താവിത ലക്ഷ്യങ്ങളും പാര്‍ട്ടി പത്രത്തിന്റെ നേരിട്ടുള്ള ലംഘനവും ആണ്. ഉദാഹരണത്തിന് പാര്‍ട്ടി ഒറ്റ നമ്പര്‍ ലോട്ടറിക്ക് എതിരെ സമരം നയിക്കുക. പാര്‍ടി പത്രവും ചാനലും അതിന്റെ പരസ്യം ഏറ്റവും കൂടുതല്‍ നല്‍കുക. ഇന്ന് ഒറ്റ നമ്പര്‍ ലോട്ടറിയുടെ നെറുക്കെടുപ്പ് നേരിട്ട് സം‌പ്രേക്ഷണം ചെയ്യുന്നത് പാര്‍ടി ചാനല്‍ മാത്രമാണെന്നാണ് എന്റെ അറിവ്. കൊക്കോ കോളയുടെ കാര്യത്തിലും ഇത് ബാധകമാണ്. കൊക്കോകോളയ്ക്കെതിരായ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച മാതൃഭൂമി ഒരിക്കല്‍ സ്വീകരിച്ച നിലപാടിനെ ഞാന്‍ വളരെ അഭിനന്ദിക്കുന്നു, കോളയുടെ പരസ്യങ്ങള്‍ ഒന്നും വേണ്ടെന്ന നിലപാട്. ഇന്ന് ആ നിലപാട് പിന്തുടരുന്നുണ്ടോ എന്നെനിക്കറിയില്ല. എന്തായലും ഞാന്‍ മാതൃഭൂമി വായനക്കാരനല്ല. രാഷ്ട്രീയ വാര്‍ത്തകള്‍ ഒരു പത്രത്തിലേതും വായിക്കാറുമില്ല. അനിലേട്ടന്‍ പറഞ്ഞ ഒരു കാര്യത്തോട് യോജിക്കുന്നു. നിഷ്പക്ഷത ഇന്ന് ഒരു പത്രത്തിനും അവകാശപ്പെടാന്‍ സാധിക്കും എന്ന് കരുതുന്നില്ല.

ദേശാഭിമാനി പത്രത്തെക്കുറിച്ച് ഞങ്ങള്‍ പറയുന്ന ഒരു തമാശ കൂടെ. നേരത്തെ അറിയാന്‍ ദേശാഭിമാനി വായിക്കുക. വായിച്ചത് നേരാണോ എന്നറിയാന്‍ വേറെ ഒരു പത്രം കൂടി നോക്കുക. :)

സംശയരോഗി said...

ഫാരിസിന്റെ മെട്രോ വാര്‍ത്ത രാവിലെ കിട്ടിയിരുന്നെങ്കില്‍ വായിക്കാമായിരുന്നു ...
:)

Joker said...

ദേശീയ പത്രം എന്നനിലയിലുള്ള നായര്‍ പത്ര്വും, നസ്രാണി പത്രവും കഴിഞ്ഞാലിനി മുസ്ലിം പത്രങ്ങളേ ഉള്ളൂ. മാധ്യമം പോലുള്ള പത്രങ്ങളൊന്നും ഇനി അരമന പത്രങ്ങളായി നമ്മളാരും എണ്ണില്ലല്ലോ. പത്രം ഹിന്ദുക്കള്‍ തുടാങ്ങണം അല്ലെങ്കില്‍ അച്ചായന്‍ അല്ലെങ്കില്‍ “ പോര “ എന്ന ലൈന്‍.

മാധ്യമത്തെ കുറിച്ചാരും പറഞ്ഞു കണ്ടില്ല അത് കൊണ്ട് കൂടിയാണ് ഈ കമന്റ്.

അല്ലെങ്കില്‍ മറ്റ് പത്രങ്ങളെ ഹിന്ദു പത്രം എന്ന് പറാഞ്ഞില്ലെങ്കിലും മാധ്യമത്തെ മുസ്ലിം പത്രം എന്ന രീതിയില്‍ കാണുന്നു എന്ന ലൈന്‍ പൊതുവായി വരുന്നു എന്ന് തോന്നുന്നു.

പാമരന്‍ said...

'ചില വിഷയങ്ങള്‍' ഒഴിച്ചു നിര്‍ത്തിയാല്‍ മാധ്യമം തരക്കേടില്ല എന്നാണു എന്റേം അഭിപ്രായം.

ഏറനാടന്‍ said...

കൈ നിറയെ വോട്ട് കിട്ടി എന്നാവാം (വിജയികള്‍ക്ക്)..

കൈ നിറയെ പൊള്ളി (തോറ്റവര്‍ക്ക്) എന്നും ആവാം..

കൈ നിറയെ വാര്‍ത്തകള്‍ (വായനക്കാര്‍ക്ക്) എന്നും ആവാമല്ലോ.

nikhimenon said...

mathrubhumi nirthaanulla thaankalude theerumanathil shakthamayi prethishedikunnu.....


adyathe comment ee oru avasarathil ayathil vyasanam und....!!!!!!

പൂതന/pooothana said...

താമ്രപത്രം മോശില്ലാട്ടൊ...

Umesh Pilicode said...

എന്തൊരു നിഷ്പക്ഷത ....!!!!!!!

അനില്‍@ബ്ലോഗ് // anil said...

രഞ്ജിത്ത് വിശ്വം,
നിര്‍ദ്ദേശത്തിനു നന്ദി.

സുനിലെ,
ചെന്നയില്‍ ദേശാഭിമാനി വരുന്നില്ലെ? അതെനിക്ക് പുതിയ അറിവാണ്.അടുത്ത കമ്മറ്റിയില്‍ ചോദിക്കാം.
:)

മണികണ്ഠന്‍,
കാര്യങ്ങള്‍ ബോദ്ധ്യമായി.
:)
ഏതു പത്രം വായിച്ചാലും,വാര്‍ത്ത സത്യമാണോ എന്നറിയാന്‍ മറ്റൊരു സോഴ്സ് കൂടിയേ തീരൂ .അത് ആര്‍ക്കും നിഷേധിക്കാനാവില്ല.

സംശയരോഗി,
:)

ജോക്കര്‍,
മാദ്ധ്യമം വായിക്കാറുണ്ട്,എല്ലാ മലയാള പത്രങ്ങളും ഓഫീസിലും വായനശാലയിലും മറ്റുമായി വായിക്കാറുണ്ട്. മാദ്ധ്യമത്തിന് മുസ്ലീം പത്രത്തിന്റെ പ്രതിച്ഛായ തന്നെയാണല്ലോ ഉള്ളത്.

പാമരന്‍,
ഒരു പരിധിവരെ.

ഏറനാടന്‍,
അങ്ങിനെ ഒക്കെ ആയിരിക്കാം.
:)
പക്ഷെ അതിനുമാത്രം കേരളത്തില്‍ എന്തുണ്ടായി എന്നാലോചിക്കോമ്പോഴാണ് തലക്കെട്ടിന്റെ പൈങ്കിളി സ്വഭാവം മനസ്സിലാവുക.

nikhimenon,
അഭിപ്രായങ്ങള്‍ വ്യത്യസ്ഥങ്ങളാണെങ്കിലും അത് എഴുതാനുള്ളതാണല്ലോ കമന്റ് ബോക്സ്. തുറന്നെഴുതുകയാണ് ഏറ്റവും മാന്യത.

പൂതന,
ഒന്നും മനസ്സിലായില്ല.
:)

ഉമേഷ് പീലിക്കോട്,
അതെ , എന്തൊരു നിഷ്പക്ഷത. !!

സന്ദര്‍ശനം നടത്തുകയും അഭിപ്രായങ്ങളറിയിക്കുകയും ചെയ്ത എല്ലാ സുഹൃത്തുക്കള്‍ക്കും ഒരിക്കല്‍ കൂടി നന്ദി പറയുന്നു. ഞാനൊരാള്‍ പത്ര നിര്‍ത്തിയാല്‍ മാതൃഭൂമി പൂട്ടിപ്പോകും എന്ന് കരുതാന്‍ മാത്രം വിഢിയല്ല ഞാനെന്ന് എന്നെ അറിയുന്ന സുഹൃത്തുക്കള്‍ക്കെങ്കിലും ബോദ്ധ്യമുണ്ടാവും. എന്നിരുന്നാലു “വേണ്ടടാ നിന്റെ പുല്ല്” എന്ന് പറഞ്ഞ് വലിച്ചെറിയാനുള്ള സ്വാതന്ത്ര്യം ഞാന്‍ ഉപയോഗിക്കുന്നു, അതെന്റെ പ്രതിഷേധം മാത്രം.

Sabu Kottotty said...

:)

Unknown said...

The people who suggest Hindu are really reading Hindu? In my office people(Not Malayalees) call hindu as The Chinese, the ANTI-National news paper. Considering this Mathrubhumi is much better than that. I stopped reading Hindu and changed to Times of India, which I feel good.

nishi said...

ethu pathrathinanu sahodara pakshapatham illatthathu?desabhimaniyum mathrubhumiyum manoramayum vayikkarullathu kondanu parayunnathu.desabhimaniyilulla athra asathyangal mattullathil kanarilla.