11/07/2009

നഗരങ്ങളിലെ സാര്‍ത്ഥക കൂട്ടായ്മകള്‍

കൂ‍ട്ടായ്മകള്‍ മനുഷ്യനെന്നും താത്പര്യമുള്ള സംഗതികളാണ്. നാട്ടിന്‍ പുറങ്ങളായാലും നഗരങ്ങളായാലും ഇതില്‍ ഭേദങ്ങളില്ല. എന്നിരുന്നാലും പരസ്പര സഹകരണം ബഹുമാനം തുടങ്ങിയ നാട്ടിന്‍പുറങ്ങളിലേറുമെന്ന് അവര്‍ പറയുന്നു, വെറും മാത്രമാണോ അത് എന്ന് നാം ആലോചിക്കുക. പക്ഷെ പൊങ്ങച്ചത്തിന്റെ മേലങ്കിയണിഞ്ഞ കൂട്ടങ്ങള്‍ നഗരങ്ങളിലേറുമെന്ന് വ്യക്തിപരമായ നിരീക്ഷണം.സ്ത്രീകളുടെ കൂട്ടായ്മകളെക്കുറിച്ചാണ് ഇത്തരത്തിലുള്ള ദൂഷണങ്ങള്‍ ഏറെയും കേള്‍ക്കാറ്. ഇതില്‍ നിന്നും വ്യത്യസ്ഥമായൊരു വനിതാ കൂട്ടായ്മയുടെ, അതും തൃശ്ശ്രൂര്‍ നഗരത്തില്‍ നിന്നും ഏറെ ദൂരയല്ലാത്ത കുറ്റൂര്‍ എന്ന പ്രദേശത്ത് നടന്ന ഒരു പരീക്ഷണത്തിന്റെ പ്രായോഗിക വിജയത്തിന് സാക്ഷിയായതിന്റെ സന്തോഷം പങ്കുവക്കാന്‍ ഈ അവസരം വിനിയോഗിക്കുകയാണ്.

വാര്‍ത്ത അല്പം പഴയതെങ്കിലും വിഷയം പുതുമ നിലനിര്‍ത്തുന്നതിനാല്‍ ഫെബ്രുവരിയില്‍ വന്നൊരു പത്രവാര്‍ത്ത പോസ്റ്റുന്നു.


പൊങ്ങച്ച സഞ്ചിയും തൂക്കി സമയം കൊല്ലാന്‍ നടക്കുന്നതിനു പകരം, കണ്ണീര്‍ സീരിയലുകള്‍ക്ക് മുന്നില്‍ ചടഞ്ഞിരുന്ന് കണീരൊപ്പി തളരുന്നതിനി പകരം, ഈ വീട്ടമ്മമാര്‍ നടത്തിയ പരിശ്രമത്തെ നമ്മുടെ സ്ത്രീകളെല്ലാം മാതൃകയാക്കിയെങ്കില്‍ എന്ന് ആശിക്കുന്നു.

ഹെവന്‍ലി വില്ലാസ് കോളനിയിലെ വീട്ടമ്മയും സസ്യശാസ്ത്ര ബിരുദധാരിണിയുമായ ചിത്രാ വിശ്വേശരന്റെ വീട്ടു മുറ്റത്ത് നടന്ന കൃഷിയുടെ വാര്‍ത്തയാണ് പരാമര്‍ശ വിഷയം.

31 comments:

അനില്‍@ബ്ലോഗ് // anil said...

വ്യത്യസ്ഥമായൊരി കൂട്ടായ്മ കണ്ടതിന്റെ സന്തോഷം.

ബയാന്‍ said...

തമ്മില്‍ കണ്ടും മിണ്ടിയും കൊണ്ടും കൊടുത്തും കഴിഞ്ഞുപോകുന്ന പ്രാദേശിക കൂട്ടായ്മ ഇത്തരം ക്രിയാത്മകമായ ഫലം ഉണ്ടാക്കും എന്നതിന് ഒരു നല്ല ഉദാഹരണം.

പാവപ്പെട്ടവൻ said...

നല്ല ഉദ്യെശങ്ങള്‍, നല്ല കൂടിചേരലുകള്‍ അതുണ്ടാകാതെ പോകുന്നതാണ് ഇന്നത്തെ എല്ലാ സാമുഹ്യ പ്രശനങ്ങളുടെയും പ്രധാന കാരണങ്ങള്‍ .പണ്ടുകളില്‍ ഇവക്കു ഇവിടെങ്ങളില്‍ നല്ല വേരോട്ടമുണ്ടായിരുന്നു ,മനുഷ്യന്‍റെ പെരുക്കങ്ങള്‍ ഒരു പക്ഷേ അത് തളര്‍ത്തി എന്നു പറയണ്ടിയിരിക്കുന്നു . നല്ല പോസ്റ്റിനു ആശംസകള്‍

ബ്ലോത്രം said...

നല്ല കൂട്ടായ്മ.

chithrakaran:ചിത്രകാരന്‍ said...

വളരെ നല്ല വാര്‍ത്ത.

വാഴക്കോടന്‍ ‍// vazhakodan said...

നല്ല കൂട്ടായ്മ, നല്ല വാര്‍ത്ത,
നല്ല പോസ്റ്റിനു ആശംസകള്‍....

Anil cheleri kumaran said...

:)

ചാണക്യന്‍ said...

ഇത്തരം കൂട്ടായ്മകൾ നാടൊട്ടുക്ക് വ്യാപിക്കട്ടെ...

വാർത്ത ശ്രദ്ധയിൽ‌പ്പെടുത്തിയതിനു നന്ദി അനിൽ...

വികടശിരോമണി said...

വാർത്ത കണ്ട് സന്തോഷിക്കുന്നു,ഇത്തരം സംരംഭങ്ങൾ തീർച്ചയായും ഗുണകരം തന്നെയാണ്.പക്ഷേ,“പൊങ്ങച്ചസഞ്ചി തൂക്കി നടക്കുന്ന”വീട്ടമ്മമാരേയും “കണ്ണീർ‌സീരിയലിനു മുന്നിൽ ചടഞ്ഞിരുന്നു കണ്ണീരൊപ്പുന്ന വീട്ടമ്മമാരെ”യും ഉപദേശിക്കുന്ന ഈ ഭാഷ ഒരു പ്രതിരാഷ്ട്രീയമാണ്,അനിൽ.കണ്ണീർ സീരിയലിന്റെ വിൽ‌പ്പനക്കനുസൃതമായ സാമൂഹ്യസാഹചര്യത്തോടാണ് ചോദ്യം ചോദിക്കാവുന്നത,അതിനു മുന്നിൽ ഇരിക്കുന്ന സ്ത്രീകളോടല്ല. ഇരകളാര് വേട്ടക്കാരാര് എന്നു തിരിച്ചറിയാനുള്ള ബാദ്ധ്യതകൂടി ഉണ്ടല്ലോ.പൊങ്ങച്ചസഞ്ചി എന്നൊക്കെ പറഞ്ഞ് പുറത്തിറങ്ങുന്ന സ്ത്രീയെ പരിഹസിക്കുന്ന പുരുഷന്റെ ഭാഷകൊണ്ട് എന്താണുദ്ദേശിക്കുന്നത്?
ഓഫിന് മാപ്പ്,അത്യന്തം പ്രശംസനീയമായ ഒരു സംരംഭത്തെ പരിചയപ്പെടുത്തിയ അനിലിന്റെ നിലപാടിന് ഭാവുകങ്ങൾ.പക്ഷേ,സുരാജ് “വെറുതേ ഒരു ഭാര്യ”യിൽ പറയും പോലെ “ഉൽ‌പ്പാദനപ്രക്രിയയിൽ പങ്കാളിയാവാത്ത സ്ത്രീസമൂഹത്തോടു”ള്ള പ്രതിഷേധം ലക്ഷ്യം തെറ്റി സ്വന്തം ഗോൾ പോസ്റ്റിലാവരുതെന്നു തോന്നിയതോണ്ട് പറഞ്ഞുവെന്നു മാത്രം.

അനില്‍@ബ്ലോഗ് // anil said...

വി.ശി,
എന്നെ കൊല്ലാനായി ഇറങ്ങിയിരിക്കുകയാണോ?
:)
ചങ്ങാതീ,
ആദ്യ പാരഗ്രാഫ് അല്പം കൂടി വലുതായിരുന്നു,സത്യത്തില്‍. ചര്‍ച്ച വഴിതെറ്റിപ്പോവാതിരിക്കാന്‍ ഞാന്‍ തന്നെ കത്രിക വച്ചതാണ് ഇപ്പോള്‍ ഉള്ളത്.ഉള്‍നാടുകളുപേക്ഷിച്ച് സ്വാതന്ത്ര്യം ആഘോഷിക്കാന്‍ പട്ടണപ്രവേശം നടത്തിയവരും ജീവിതത്തിന്റ്റെ വഴിയെ പട്ടണത്തിലെത്തിയവരുമായി പറിച്ചു നടപ്പെട്ട ഒരു സമൂഹമാണ് നഗരവാസികള്‍. പരസ്പരം സംശയ ദൃഷ്ടിയോടെ മാത്രം ഇടപെടുകയും പൊള്ളയായ ചില ലക്ഷ്യങ്ങളോടെ സംഘടിപ്പിക്കപ്പെടുന്ന പൊങ്ങച്ച കൂട്ടായ്മകളെയുമാണ് ഞാന്‍ വിമര്‍ശിക്കാന്‍ ശ്രമിച്ചത്. പൊങ്ങച്ച സഞ്ചി എന്നത് “കൊച്ചമ്മമ്മാര്‍“ തൂക്കുന്ന സഞ്ചിയെ പ്രതിനിധീകരിക്കുന്നു.

കുഞ്ഞന്‍ said...

അനിൽ ജീ..

കൂട്ടായ്മകൾ എപ്പോഴും നല്ലതാണ്. പക്ഷെ ആ സംഘടനാ ശക്തി തെളിയിക്കാൻ നോക്കുമ്പോഴാണ് മറ്റുള്ള ജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്നത്.

സ്ത്രീകൾ കണ്ണീർ സീരിയലിന്റെ പുറകിലാണെന്നുള്ള കാഴ്ചപ്പാടിനോട്, അവർ ടിവിയുടെ മുന്നിലിരുന്നാലും വീട്ടിലെ കാര്യങ്ങൾക്ക് വീഴ്ചവരുത്തുന്നില്ല. എന്നാൽ ഇതുപോലെ ഈ സീരിയലുകൾ കാണുന്ന പുരുഷന്മാർ എന്തെങ്കിലും ചെയ്യുന്നുണ്ടൊ, അല്ലങ്കിൽ വേണ്ടാ സീരിയലിനെ ഇഷ്ടപ്പെടാതെ നാട്ടുകവലയിൽ പോയി രാഷ്ട്രീയ ചർച്ചയും അത്യാവിശ്യം സേവയും ചെയ്തുവരുന്ന പുരുഷ്ന്മാർ അവർ തന്റെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നുണ്ടൊ..ഇല്ലന്നു നിസ്സംശയം പറായാം..!

Unknown said...

പൊങ്ങച്ച സഞ്ചിയും തൂക്കി സമയം കൊല്ലാന്‍ നടക്കുന്നതിനു പകരം, കണ്ണീര്‍ സീരിയലുകള്‍ക്ക് മുന്നില്‍ ചടഞ്ഞിരുന്ന് കണീരൊപ്പി തളരുന്നതിനി പകരം, ഈ വീട്ടമ്മമാര്‍ നടത്തിയ പരിശ്രമത്തെ നമ്മുടെ സ്ത്രീകളെല്ലാം മാതൃകയാക്കിയെങ്കില്‍ എന്ന് ആശിക്കുന്നു.
അനിലേട്ടാ നമ്മൂടെ നാട്ടിലെ 80ശതമാനം സ്ത്രികളൂം ആറുമണീ തൊട്ട് 9 മണി വരെ ടിവിടെ മുന്നിലുണ്ടാകും.ഇവിടെ കഷ്ട്പെടാനൊന്നും ആർക്കും നേരമില്ല.

ജിവി/JiVi said...

ആ സ്ത്രീരത്നങ്ങള്‍ക്ക് ആശംസകള്‍. എല്ലാവര്‍ക്കും മാതൃകയാണവര്‍.

Manikandan said...

നല്ല ഉദ്യമം. ആശംസകള്‍.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നല്ല മാതൃക..

Thasleem said...

സര്‍,
നന്നായിട്ടുണ്ട്....ആശംസകള്‍..നല്ല പോസ്റ്റുകള്‍
തസ്ലീം .പി

Typist | എഴുത്തുകാരി said...

പൊങ്ങച്ച സഞ്ചിയും കൊണ്ടു നടക്കുകയോ, കണ്ണീര്‍ സീരിയലുകള്‍ കണ്ടു സമയം കളയുകയോ എന്തോ ആവട്ടെ. ഈ പറഞ്ഞിരിക്കുന്ന സംരംഭം എന്തായാലും അനുകരിക്കപ്പെടേണ്ടതു തന്നെയാണ്. കുറ്റൂര്‍ ഒരു ഗ്രാമം തന്നെയല്ലേ, പട്ടണമായി മാറിയോ?

Joker said...

ക്യഷി നഷ്ടകച്ചവടമാണെന്ന് പറഞ്ഞു പഠിപ്പിക്കുനവര്‍ക്ക് ഒരു പാഠമാകട്ടെ ഇത്.

അനില്‍@ബ്ലോഗ് // anil said...

യരലവ~yaraLava,
നന്ദി.

പാവപ്പെട്ടവന്‍,
ജീവിക്കാനുള്ള തിരക്കില്‍ അവനവന് സ്വന്തം കാര്യം മാത്രം.

ബ്ലോത്രം,
നന്ദി.

ചിത്രകാരന്‍,
നന്ദി.

വാഴക്കോടന്‍,
നന്ദി.

കുമാരന്‍,
നന്ദി.

ചാണക്യന്‍,
നന്ദി.

വി.ശി,
:)

കുഞ്ഞന്‍,
ഭായ്,വിശദമായൊരി വിലയിരുത്തലിനുള്ള വേദിയില്ല ഇതെന്ന് അറിയാമല്ലോ. എങ്കിലും ഗുണപരമായ യാതൊരു സംഭാവനകളും നല്‍കാത്ത ഒരു പാട് വനിതാ കൂട്ടായ്മകള്‍ പട്ടണങ്ങളില്‍ ഉണ്ട്. വന്നു താമസ്സിച്ച് കോളനിയായ് മാറിയ ഒന്നാണ് പരാമര്‍ശ വിഷയമായ ഈ സ്ഥലവും. ശ്വാനപ്രദര്‍ശങ്ങള്‍ നടത്താന്‍ സൌകര്യമുണ്ടായിട്ടും കൃഷി ചെയ്യാന്‍ ഇറങ്ങി എന്നുള്ളതാണ് ഞാനിവരില്‍ കണ്ട വ്യത്യാസം.

അനൂപ്,
ദേഹമനങ്ങിപ്പണിയൊന്നും എടുക്കില്ല, എന്നിട്ട് മേദസ്സ് കത്തിച്ച് കളയാന്‍ ഓട്ടം, മുറിക്കുള്ളില്‍ സൈക്കിള്‍ ചവിട്ടല്‍ തുടങ്ങിയ കലകളാണ് ഭൂരിപക്ഷത്തിനും താത്പര്യം.

ജിവി,
നന്ദി.

മണികണ്ഠന്‍,
നന്ദി.

രാമചന്ദ്രന്‍ വെട്ടിക്കാട്,
നന്ദി, നിങ്ങളുടെ നാട്ടിനടുത്തല്ലെ?

Thasleem.P തസ്ലിം.പി,
നന്ദി.

എഴുത്തുകാരി,
ചേച്ചീ, പട്ടണത്തെപ്പോലെ മറ്റിടങ്ങളില്‍ നിന്നും കുടിയേറി താമസ്സിക്കുന്നവരാണ് ഇവിടെ ഭൂരിഭാഗവും.
അതുപോട്ടെ, കുറ്റൂര്‍ ഗ്രാമമായതിനാല്‍ ഇതു നടന്നു പട്ടണമായിരുന്നെങ്കില്‍ നടക്കില്ലായിരുന്നു എന്നൊരു സൂചന കമന്റിലുണ്ട്.
:)

ജോക്കര്‍,
നന്ദി.

ബയാന്‍ said...

അനില്‍: കമെന്റിട്ട ഒരോരാളുടെ പേരും വെച്ച് മറുകമെന്റായി ‘നന്ദി പ്രകടനം’ നടത്തുന്നത് എന്തിനാണാവോ; എന്തെങ്കിലും തിരിച്ച് പറയാനുണ്ടെങ്കില്‍ പറഞ്ഞാ പോരേ; ബ്ലോഗിലെ ഒരോരോ ശീലങ്ങളേ...

ത്രിശ്ശൂക്കാരന്‍ said...

വ്യതിയാനങ്ങള്‍ കാണുമ്പോള്‍ കണ്ണുകള്‍ക്ക് കുളിര്‍മ്മയുണ്ടാകും

അനില്‍@ബ്ലോഗ് // anil said...

യരലവ,
സന്ദര്‍ശത്തിനും കമന്റിനും ഉള്ള നന്ദിയാണത്.
:)
ഞാന്‍ ബ്ലോഗില്‍ വന്ന കാ‍ലം മുതല്‍ ആ രീതിയാണ് പിന്തുടരുന്നത്.

Unknown said...

ഒരു ഓഫ് ടോപിക്:
അനില്‍‌‌, മറുമൊഴിയില്‍‌‌ മലയാളം ടെംപ്ലേറ്റ് ഉപയോഗിക്കുന്ന ബ്ലോഗിലെ കമന്റുകള്‍‌‌ വരുന്നില്ല എന്ന പ്രശ്നം ശരിയാക്കിയിട്ടുണ്ട്.

അപ്പൂട്ടൻ said...

അനിൽ,
ആദ്യനോട്ടത്തിൽ (എന്റെ നോട്ടത്തിന്റെ പിശകാണോ എന്നറിയില്ല) താങ്കളുടെ കൺക്ലൂഷനെക്കുറിച്ച്‌ ഒരു വിയോജിപ്പ്‌ എഴുതണമെന്നാണ്‌ കരുതിയത്‌. ഞാനെഴുതുമായിരുന്നതിനേക്കാൾ ശക്തമായ ഭാഷയിൽ വികടശിരോമണി എഴുതിയതിനാൽ വിയോജിപ്പുണ്ട്‌ എന്നുമാത്രം പറഞ്ഞു നിർത്തുന്നു. കൂടാതെ പോസ്റ്റിന്റെ ഉദ്ദേശ്യം വേറെയാണല്ലൊ, ഒരു ചെറിയ പുരുഷാധിപത്യചിന്ത അറിയാതെ കടന്നുവെന്നതായി മാത്രമേ കാണുന്നുള്ളു (തെറ്റിദ്ധരിക്കരുതേ, താങ്കൾ ഒരു ഷോവനിസ്റ്റ്‌ ആണെന്ന് പറയുന്നില്ല).

ക്രിയാത്മകമായ കൂട്ടായ്മകളിലെ സന്തോഷം പങ്കുവെക്കുന്നു.

ബിനോയ്//HariNav said...

സന്തോഷം തരുന്ന വാര്‍ത്ത. നന്ദി അനില്‍‌ജീ :)

ബോണ്‍സ് said...

നല്ല പോസ്റ്റിനു ആശംസകള്‍

ഹരീഷ് തൊടുപുഴ said...

ഇത്തരം കൂട്ടായ്മകൾ എന്റെ നാട്ടിലുമുണ്ട്..
അതിൽ പ്രശസ്തമായ ഒന്നാണു ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തിൽ ഇരുപതോളം കുടുംബിനികൾ രൂപം കൊടുത്ത കൂട്ടായ്മ.
പൂർണ്ണമായും ജൈവീകമായ രീതിയെ അനുവർത്തിക്കുന്ന പാലുല്പാദനവും, അവയുടെ വിതരണവും കൊണ്ടു ശ്രദ്ധേയമായിരിക്കുന്നു അവരുടെ സഹകരണ സംഘം.
നഗരത്തിലെ കടകളിലെ മാലിന്യങ്ങൾ സംഭരിച്ച് അതു നശിപ്പിച്ചു കളയുന്ന മറ്റൊരു വനിതാ കൂട്ടായ്മയുണ്ട്. കടയുടമകൾക്കു ഇതൊരു വലിയ ഉപകാരമാണു. പത്തോളം വരുന്ന വനിതകൾക്കു മാസം തോറും ആളൊന്നുക്ക് ഏകദേശം 2500 രൂപയോളം സ്വരൂപിക്കുവാനും കഴിയുന്നു.

പിന്നെയും ഉണ്ടു കുറേയേറെ വിജയകരമായ കൂട്ടായ്മകൾ..
പക്ഷേ ഇവയ്ക്കൊക്കെ പൊതുവായ ഒരു സ്വഭാവ സവിശേഷതയുണ്ടു; എന്തെന്നാൽ ടി. കൂട്ടായ്മകളിലെ അംഗങ്ങളെല്ലം തന്നെ ദാരിദ്രരേഖയ്ക്കു താഴെയുള്ളവരാണു.. എന്ന്

അനില്‍@ബ്ലോഗ് // anil said...

തൃശ്ശൂര്‍ക്കാരന്‍,
നന്ദി.

മറുമൊഴികള്‍ ഗൂഗിള്‍ സംഘം,
വളരെ നന്ദി. ബ്ലോഗ് language “MALAYALAM” ആക്കി , വീണ്ടും. ഈ കമന്റുകള്‍ വരുന്നോ എന്ന് നോക്കട്ടെ.
:)

അപ്പൂട്ടാ,
തുറന്ന അഭിപ്രായത്തിനു നന്ദി.മുകളില്‍ ഒന്ന് രണ്ട് കമന്റുകളില്‍ അതിനു കാരണം പറഞ്ഞു. സീരിയല്‍ കാണല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് ഉള്ള ഡെഡിക്കേഷനും മറ്റും ഇത്തരം കാര്യങ്ങള്‍ക്ക് കൂടി ഉപയോഗിക്കണം എന്നെ ഉദ്ദേശിച്ചുള്ളൂ.

ബിനോയ്,
നന്ദി.

ബോണ്‍സ്,
നന്ദി.

ഹരീഷ്,
വിശദമായ കമന്റിനു നന്ദി. ഞാന്‍ എഴുതിയിട്ട് വെട്ടിക്കളഞ്ഞ കാര്യങ്ങളാണ് ഹരീഷിപ്പൊള്‍ പറഞ്ഞത്.ഈ പോസ്റ്റില്‍ ഞാന്‍ പങ്കു വച്ച സന്തോസം തന്നെ ഇത്തരമൊരു കൂട്ടായ്മയുടെ ”ക്ലാസ്സ്“ അഥവാ വര്‍ഗ്ഗം ഇടത്തരത്തിനു മുകളില്‍ വരുന്ന ഒന്നാണെന്നതിനാലാണ്. ദാരിദ്ര്യ രേഖക്ക് വളരെ മുകളിലുള്ളവര്‍.
:)

അനില്‍@ബ്ലോഗ് // anil said...

മറുമൊഴികള്‍ ഗൂഗിള്‍ സംഘം,
വളരെ നന്ദി, മറുമൊഴിയില്‍ വരുന്നുണ്ട്.

Typist | എഴുത്തുകാരി said...

“അതുപോട്ടെ, കുറ്റൂര്‍ ഗ്രാമമായതിനാല്‍ ഇതു നടന്നു പട്ടണമായിരുന്നെങ്കില്‍ നടക്കില്ലായിരുന്നു എന്നൊരു സൂചന കമന്റിലുണ്ട്.
:)“

അങ്ങനെയൊന്നുമില്ലേയ്. എന്റെ ഒന്നുരണ്ടു സുഹൃത്തുക്കള്‍ കുറ്റൂരിലുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ ഞാനവിടെ പോയിട്ടുണ്ട്. അന്നതു ഗ്രാമമായിരുന്നു. ഇന്നു മാറിയോ എന്നു നിര്‍ദ്ദോഷമായ ഒരു ചോദ്യം ചോദിച്ചെന്നേയുള്ളൂ. :) :)

അനില്‍@ബ്ലോഗ് // anil said...

എഴുത്തുകാരിച്ചേച്ചീ,
ഞാന്‍ ചുമ്മാ പറഞ്ഞതാ.
:)
നഗരവല്‍ക്കരണത്തിലേക്ക് നീങ്ങുന്ന ഗ്രാമ പ്രദേശം തന്നെയാണ് കുറ്റൂര്‍. ശോഭാസിറ്റിയുടെ പിന്‍ ഭാഗമാണ് ഞാനീ പറഞ്ഞ സ്ഥലം.