കേരളീയ സാംസ്കാരിക ചരിത്രത്തിലെ സുപരിചിതമായൊരു വ്യക്തിത്വമാണ് ജി.അരവിന്ദന്. താന്‍ കൈവച്ച മേഖലകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഈ പ്രതിഭയുടെ അപൂര്‍വ്വ രചനകളിലൊന്നാണ് “ചെറിയ മനുഷ്യരും വലിയ ലോകവും” എന്ന കാര്‍ട്ടൂണ്‍ കൃതി. അറുപതുകളിലും എഴുപതുകളിലുമായി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്നിരുന്ന കാര്‍ട്ടൂണ്‍ പരമ്പര 1978 ഇല് ആദ്യമായി പുസ്തക രൂപത്തില്‍ പുറത്തിറങ്ങി.
നിത്യ ജീവിതത്തില്‍ നാം പരിചയപ്പെടുന്ന ഓരോ വ്യക്തികളേയും കാണുമ്പോള്‍ അരവിന്ദന്റെ ഒരോ സൃഷ്ടിയും മനസ്സിലോടിയെത്തുന്നു. അപ്രകാരം ഒന്ന് ഇവിടെ സ്കാന്‍ ചെയ്തിടുന്നു. ചിത്രത്തില്‍ ക്ലിക്ക് ചെയ്ത് വലുതായിക്കാണുമല്ലോ.(കടപ്പാട്: ചെറിയ മനുഷ്യരും വലിയ ലോകവും, ഡി.സി ബുക്സ് )
സമൂഹത്തില്‍ എക്കാലവും കാണപ്പെട്ടിരുന്ന ചില കഥാപാത്രങ്ങള്‍ , നമുക്കിവരെ പരിചയമില്ലെ ?
21 comments:
ജി.അരവിന്ദന്റെ ഒരു കാര്‍ട്ടൂണ്‍
ഇതുപോലെയുള്ള സ്പെസിമെന്‍സ് നമുക്ക് ചുറ്റും ഇനിയും കാണും....
ഇതു വീണ്ടും ഓര്‍മ്മിപ്പിച്ചതിന് വളരെ നന്ദി അനില്‍.
നന്ദി..അനില്‍...ഓര്‍മ്മപ്പെടുത്തലിന്...
അറുപതുകളില്‍ ഒരു പുതിയ കാഴ്ചപ്പാടോടെ വന്ന കാര്‍ട്ടൂണ്‍ ആയിരുന്നു “ചെറിയ മനുഷ്യരും വലിയ ലോകവും” രാമുവും ഗുരുജിയും അന്നും ഇന്നും നമുക്ക് ചുറ്റും ജീവിക്കുന്നു, അരവിന്ദന് എന്ന മഹാപ്രതിഭ മലയാളത്തിന്റെ മുതല്‍കൂട്ടാണ്. അരവിന്ദന് വരച്ചു കാട്ടിയ ചിത്രങ്ങള്‍ ഇന്നും പുതുമ നഷ്ടപെടത്തവ തന്നെ, അതു കാര്‍ട്ടൂണ്‍ ആയാലും ചലചിത്രമായാലും. അനില്‍ ഈ പോസ്റ്റ്നു നന്ദി.
അരവിന്ദന്റെ സ്മരണക്ക് മുന്നില്‍ ആദരാജ്ഞലികള്‍.
പരിചയമുണ്ട്, ദിവസവും രാവിലെ കണ്ണാടിയില്‍ വന്നു ഹായ് പറയും.
വല്ലാത്ത ഗൃഹാതുരതയുണര്‍ത്തുന്ന പോസ്റ്റ്. കുട്ടിക്കാലത്തൊരുപാടാവര്ത്തി വായിച്ചിട്ടുള്ളതാണിത്.ഒഴിവുകാലങ്ങളില്‍ പിന്നെയും എടുത്തു വായിക്കുമായിരുന്നു.ഇന്നു കണ്ടപ്പോള്‍ വീണ്ടും വായിക്കാന്‍ തോന്നുന്നു.നന്ദി അനില്‍.
നന്ദി.പുസ്തകം ഇപ്പോള്‍ കിട്ടാനുണ്ടോ?
നന്ദി അനില്‍ ഈ ഓര്‍മ്മപ്പെടുത്തലിന്...
ഒരു ഓര്‍മ്മപ്പെടുത്തലായി. ഇവരൊക്കെ സമൂഹത്തില്‍ ഇന്നും ഉണ്ട്, എന്നും ഉണ്ടാവും.
പരിചയം ഇല്ലെന്നോ ? കൊള്ളാം ..ഇത് നമ്മുടെ സ്വന്തം ആളുകള്‍ അല്ലേ :)
അനാദി കാലം പ്രാധാന്യമുള്ളത്.. അല്ലേ?
ശിവ,
JamesBright,
ചാണക്യന്,
മാണിക്യം ചേച്ചീ,
ചങ്കരന്,
Prayan,
vrajesh,
പകല്ക്കിനാവന്,
എഴുത്തുകാരി,
കാപ്പിലാന്,
കുമാര്‍ജി,
സന്ദര്‍ശനങ്ങള്‍ക്ക് നന്ദി. ഇടക്ക് എടുത്ത് വായിക്കാറൂള്ള പുസ്തകമാണ്. ഇപ്പോള്‍ പുതിയ കോപ്പി ലഭ്യമാണോ എന്നറിയില്ല.
അക്കാലത്ത് (ഇക്കാലത്തും)ഒരു ഫാഷനായി കൊണ്ടാടപ്പെടുന്ന അഗതി സേവനത്തിനെ നിശിതമായി വിമര്ശിക്കുന്നതായീരുന്നു ഈ കാര്‍ട്ടൂണ്‍.
ഈ ഓർമ്മപ്പെടുത്തൽ നന്നായി.ഈ കാർട്ടൂണിലെ ആളുകൾ നമുക്ക് ചുറ്റും ഉണ്ടായിരുന്നവർ തന്നെ,
ഓര്‍മ്മയിലില്ല, ഓര്‍മ്മപ്പെടുത്തലിന് നന്ദി. ആ കുലയില്‍ തന്നെ ഇതുപോലുള്ളത് ഇനിയും കാണുമല്ലോ? പോന്നോട്ടെ.
നന്നായി. എപ്പോഴെങ്കിലുമൊക്കെ നമ്മുടെ സമൂഹം ഇവരേയും ഇവരുടെ ചിന്താ ധാരയേയും കുറിച്ചോർക്കട്ടെ.
മനോരാജ്യത്തിലല്ലായിരുന്നോ ഇതു വന്നിരുന്നത്..
ഞന്‍ ഓര്‍ക്കുന്നുണ്ട്..
മെയ് 3 ന് വടകര ശിൽപ ശാലയിൽ പങ്കെടു
ക്കാനും ശിൽപശാല വിജയിപ്പിക്കാനും താങ്കളെ താൽപര്യപൂർവ്വം ക്ഷണിക്കുകയാണ്. തീർച്ചയായും പങ്കെടുക്കുമല്ലോ.
ഹരീഷ് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഹൈലൈറ്റ് ആയിരുന്നു1960 -70 കാലത്ത് ജി .അരവിന്ദിന്റെ “ചെറിയമനുഷ്യനും വലിയലോകവും”
മനോരാജ്യത്തില്‍ ???? ഹേയ് ഇല്ല.
ഞാന്‍ ഈ കാര്ടൂണുകള് സ്ഥിരം കണ്ടിട്ടില്ല അനില്‍ ചേട്ടാ..എന്റെ കാലമൊക്കെ ആയപ്പോഴേയ്ക്കും,ടോംസ് ആയിരുന്നു..ഞങ്ങള്‍ക്കിടയില്‍ ഹീറോ കാര്ടൂനിസ്റ്റ്.
പക്ഷെസ്കൂളിലെ ലൈബ്രറിയില്‍ ഇതെല്ലാം വെട്ടി,ഭംഗിയായി സിസ്റെര്മാര്‍ സൂക്ഷിച്ചിരുന്നത് കണ്ടിട്ടുണ്ട്.ഇന്നത്തെപ്പോലെ,അന്ന് എല്ലാ കുട്ടികള്‍ക്കും ,എന്നും ലൈബ്രറിയില്‍ പ്രവേശനം ഇല്ല.ചാന്‍സ് കിട്ടിയാല്‍ തപ്പിയെടുക്കാറുള്ള പുസ്തകങ്ങളില്‍ ഒന്നായിരുന്നു ഇത്...
അതെല്ലാം ഓര്‍മ്മിപ്പിച്ചതിനു നന്ദി..
കാന്താരിക്കുട്ടി,
വാഴക്കോടന്‍,
ഒരൂമ,
ഹരീഷ് തൊടുപുഴ,
മാണിക്യം ചേച്ചി പറഞ്ഞത് ശരിയാണ്. മനോരാജ്യത്തില്‍ വന്നിട്ടില്ല.അറുപതുകളിലും എഴുപതുകളിലുമായി മാതൃഭൂമിയില്‍ വന്നിരുന്നു എന്നാണ് പ്രസാധകക്കുറിപ്പില്‍ നിന്നും മനസ്സികുന്നത്.
ഷിജു|the - friend,
smitha adharsh,
സന്ദര്‍ശനങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.
Post a Comment