4/01/2009

ബോഗ്ഗോ ചാറ്റ് റൂമോ ?

വലുതാക്കാന്‍ ചിത്രം ക്ലിക്ക് ചെയ്യുക


ഒരു കേരള ചാറ്റ് റൂം
ചില മലയാളം പോസ്റ്റുകളും കാണൂ


ഏറ്റവും പുതു സീരീസില്‍ ഒന്ന്:(അപ്ഡേറ്റ്)

വ്യത്യാസം കണ്ടു പിടിക്കാമോ ?

71 comments:

അനില്‍@ബ്ലോഗ് said...

മലയാളം ചാറ്റ് റൂമും മലയാളം ബ്ലോഗ്ഗും

keralainside.net said...

Your post is being listed by www.keralainside.net.
and the post introduction is given as
ഒരു കേരള ചാറ്റ് റൂം നോക്കൂ. ഒരു മലയാളം പോസ്റ്റും കാണൂ. വ്യത്യാസം കണ്ടു പിടിക്കാമോ ?

mr.unassuming said...

എന്തൂട്രാ‍ ശവി, വേറെ പണിയൊന്നുമില്ലെ?

Manoj മനോജ് said...

അനോണിമാര്‍ വാഴും കാലം :)

കാപ്പിലാന്‍ said...

:)

Typist | എഴുത്തുകാരി said...

ചാറ്റ് റൂമും കണ്ടു. ബ്ലോഗും കണ്ടു. No comments.

ഹരിത് said...

:)

smitha adharsh said...

ഇതില്‍ കമന്റ് ഇട്ടാല്‍ എന്റെ കൈ പൊള്ളുമോ?ഇടയ്ക്കെപ്പോഴോ ഒന്നു പൊള്ളി.അതുപക്ഷേ,ഇവിടെ നിന്നല്ല.

കുഞ്ഞന്‍ said...

ഇതും അതിന്റൊരു ഭാഗം..ഇതൊക്കെയല്ലെ ബൂലോഗം..ഞാനിതിനെ പോസറ്റീവായിടുക്കുന്നു. ഉരുളക്കുപ്പേരിപോലെയല്ലെ അഭിപ്രായങ്ങള്‍..ഞാനൊരു കാഴ്ചക്കാരന്‍

കണ്ണൂസ്‌ said...

അയ്യോ! ഇതൊന്നും ഞാന്‍ കണ്ടില്ലല്ലോ. അനോണിമാഷ് ഡിലീറ്റ് ചെയ്തിട്ടുണ്ടാവും.

അനില്‍@ബ്ലോഗ് said...

ഇതുവഴി വന്നു പൊയ എല്ലാവര്‍ക്കും നന്ദി.
കമന്റിടാന്‍ മടിച്ചു പലരും,
ചിരിച്ചു കാണിച്ചൂ കാപ്പിലാന്‍,
അവനെപ്പേടിച്ചാരുമീവഴി നടന്നീലാ.

ഒരു കാര്യം ഉറപ്പായി,
ആര്‍ക്കും ഒരു വ്യത്യാസവും ചൂണ്ടിക്കണിക്കാ‍നുണ്ടായില്ല.

സ്വയം പര്യാപ്തതയാണു ബ്ലൊഗിന്റെ ശക്തി, അതിനാല്‍ ചാറ്റ് റൂമായി ഒരു ബ്ലോഗ്ഗ് ഉണ്ടാക്കേണ്ടുന്നതിന്റെ ആവശ്യകതയിലേക്കാണു ഇതു വിരല്‍ ചൂണ്ടുന്നതു.

Areekkodan | അരീക്കോടന്‍ said...

No comments.

മുരളിക... said...

ഞാനെന്തു പരയാനപ്പാ?
എല്ലാം എല്ലാരും കണ്ടതല്ലേ?

മാണിക്യം said...

:)

:-)

അല്‍ഭുത കുട്ടി said...

ഡിങ്കിരി ഡിങ്കിരി പട്ടാളം ഡുമുക്കി ഡുമുക്കി ഡൂക്കിലി പട്ടാളം. ബ്ലോഗെഴുതികൊണ്ട് ബ്ലോഗറാകാതെ എത്രപേര്‍ ഇ ലോകത്ത്.

ശിവ said...

വായിച്ചു....അഭിപ്രായം ഒന്നും തന്നെ ഇല്ല എഴുതാന്‍...

ശ്രീ said...

ആദ്യത്തെ രണ്ടിലും ഒന്നും പറയാനില്ല. മൂന്നാമത്തേത് ഒന്നുമില്ലെങ്കിലും സ്വന്തം ഐഡിയില്‍ അല്ലേ? പങ്കെടുക്കുന്നവര്‍ക്കെല്ലാം ആസ്വദിയ്ക്കാന്‍ കഴിയുന്ന രീതിയില്‍ സൌഹൃദസംഭാഷണം നടത്തുന്ന സുഹൃത്തുക്കളെ പോലെ അവര്‍ക്കെല്ലാം തോന്നുന്നുവെങ്കില്‍ അതിലെന്താണ് കുഴപ്പം മാഷേ?

ഹു :: Hu said...

അവരാര്‍മ്മാദിക്കട്ടെ മാഷെ. ഇഷ്ടമില്ലാത്തവരങ്ങോട്ട് പോവണ്ട. തീര്‍ന്നില്ലെ പ്രശ്നം. :)

smitha adharsh said...

enikkum abhipraayam parayaan pedi..

കാപ്പിലാന്‍ said...

ഞാനൊന്ന് വീണ്ടും ചിരിക്കട്ടെ
ഹി ഹി ഹി ഹി ഹി ( കട -ചാണൂ )

ഹരീഷ് തൊടുപുഴ said...

എനിക്കൊനും മനസിലാകുന്നില്ല, എങ്കിലും...

ഹി ഹി ഹി ഹി ഹി ( കട -ചാണൂ )

അനില്‍@ബ്ലോഗ് said...

ലിങ്കില്‍ കമന്റിട്ട ശ്രീഹരി ഉള്‍പ്പെടെ എല്ലാ ചങ്ങാതിമാര്‍ക്കും നന്ദി.

ശ്രീ, അവര്‍ക്ക് സ്വന്തം ബ്ലോഗ്ഗ് എങ്ങിനെ വേണമെങ്കിലും ഉപയോഗിക്കാം, ബൂലോകത്തിന്റെ തലതൊട്ടപ്പന്മാര്‍, മറുമൊഴിയുടെയും മറ്റും സ്രഷ്ടാക്കളടക്കം എല്ലാവരും ഉള്‍പ്പെടുന്ന ഒരു സൌഹൃദ ഗ്രൂപ്പിനെ ആരും തള്ളിപ്പറയുന്നില്ല.
എന്റെ അഭിപ്രായം ഇത്ര മാത്രം, മറുമൊഴികള്‍ ഇത്തരം കമന്റുകള്‍ കൊണ്ട് നിറഞ്ഞു കവിയുകയാണ്, അവിടെ പല പോസ്റ്റുകളുടേയും നല്ല കമന്റുകള്‍ കണ്ടാണ് ചിലപ്പോള്‍ ഞാന്‍ കയറാറ്, അതേ പോലെ കുറേ ആളുകള്‍ കാണും എന്ന് കരുതുന്നു. ആ സാഹചര്യത്തില്‍ മറുമൊഴിയിലേക്കുള്ള കമന്റ് ഫോര്‍വേഡിംങ് എങ്കിലും ഒഴിവാക്കിയിരുന്നെങ്കില്‍ മറ്റുള്ളവര്‍ക്കു മേലുള്ള നിര്‍ബന്ധിത അടിച്ചേല്‍പ്പിക്കല്‍ ഒഴിവായേനെ.

Shout said...

ബെസ്റ്റ് കോപ്പിലാന്‍ തന്നെ പറയണം. ബ്ലോഗിനെ ചവറ്റുകുട്ടയാക്കിയതിന് നേതൃത്വം വഹിച്ച ആള് തന്നെ പറയണം. നാണമില്ലല്ലോടാ മനുഷ്യാ. ഈ അനില്‍@ബ്ലോഗ് എന്ന ചേട്ടന്‍ ഇതു വരെ ചാറ്റ് ചെയ്തിട്ടില്ലാന്ന് തോന്നുന്നു ഇപ്പോഴത്തെ ഈ ഭാവം കണ്ടാല്‍.

ശ്രീ @ ശ്രേയസ് said...

ഒരു സുഹൃദ് വലയം എന്ന രീതിയില്‍ ആണ് മലയാളത്തില്‍ ആദ്യമായി ബ്ലോഗ് എഴുതി ത്തുടങ്ങിയത്, ഒരു ലൈവ് ജേര്‍ണല്‍ പോലെ. ഇപ്പോഴും ആ പ്രേതം പിന്തുടരുന്നു, അത്ര തന്നെ. "കേരള ചാറ്റില്‍ നിന്ന് മലയാളം ബ്ലോഗ് ലോകത്തേക്കുള്ള പരിവര്‍ത്തനം" എന്ന പേരില്‍ ഈയുള്ളവനും ഇതുപോലെ ഒന്ന് അടുത്തകാലത്ത് എഴുതിയിരുന്നു.

കൂടുതല്‍ പോസ്റ്റുകളും ഒരു സീരിയസ് ചര്‍ച്ച ആവശ്യപ്പെടുന്നവയല്ല. അതിനാല്‍ "വന്നു, വായിച്ചു" എന്ന് ബോധ്യപ്പെടുത്തുന്ന കമന്റുകളില്‍ ഒതുങ്ങുന്നു. ബ്ലോഗ് വായനകാരുടെ എണ്ണം ഇനിയും കൂടുമ്പോള്‍ എല്ലാം നിന്നോളും. ആവശ്യമുള്ളത് ആവശ്യമുള്ളവര്‍ മാത്രം വായിക്കുമ്പോള്‍ ആവശ്യമില്ലാത്ത ജങ്ക് കമന്റുകളും അടികളൊക്കെ നില്‍ക്കും എന്ന് കരുതാം. പിന്നെ ബൂലോകം എന്നത് ഒരു മഹാപ്രസ്ഥാനം ആണെന്നും, ഇവിടെ എഴുതുന്നത്‌ എന്തോ ഒരു മഹത്തായ കാര്യമാണ് എന്നൊരു ചിന്തയും ഇല്ലാതാകുമ്പോള്‍ എല്ലാം ക്ലിയര്‍ ആകും. അപ്പോള്‍ പിന്നെ എന്ത് മൊഴി, എന്ത് ചിന്ത, എല്ലാം RSS-ഉം സെര്‍ച്ചും തന്നെ.

അനില്‍@ബ്ലോഗ് said...

ശ്രീ @ ശ്രേയസ്സ്,
താങ്കളുടെ പോസ്റ്റ് ഞാന്‍ മുന്നേ വായിച്ചിട്ടൂണ്ട്, അഭിപ്രായങ്ങളോട് ഒരു പരിധി വരെ യോജിക്കുന്നു. ബൂലോകം വലുതാവുന്നതോടെ രംഗം കൂടുതല്‍ പക്വതയാര്‍ജ്ജിക്കും എന്ന് കരുതാം.

ചാണക്യന്‍ said...

സര്‍വ്വ രാജ്യ ബ്ലോഗേഴ്സേ സംഘടിക്കുവിന്‍...:):):)

കാന്താരിക്കുട്ടി said...

കണ്ടു ,വായിച്ചു.പക്ഷേ ഇതിൽ ഒന്നും പറയാൻ തോന്നണില്ല.

ശ്രീ said...

മറുമൊഴികളിലേയ്ക്ക് ലിങ്ക് കൊടുക്കുന്ന കാര്യത്തില്‍ അനില്‍ മാഷ് പറഞ്ഞതിനോട് യോജിയ്ക്കുന്നു.
:)

വേണു venu said...

:)

സാജന്‍| SAJAN said...

ഒന്നാമതായി, ബ്ലോഗിലെ വര്‍ത്തമാനം പറച്ചിലിനെ യാഹൂവിലെ മൂന്നാം തരം ചാറ്റ് റൂമിനോട് ഉപമിച്ചതിനെ ഞാന്‍ പ്രതിഷേധം രേഖപ്പെടുത്തുന്നു. യാഹൂ റൂമില്‍ കയറിയിട്ടുള്ളവര്‍ക്കറിയാം അവിടെ എന്താണ് നടക്കുന്നതെന്ന്!

രണ്ടാമത്, ബ്ലോഗില്‍ എന്തെഴുതണം, എന്തു പറയണം, ആരോടൊക്കെ സംസാരിക്കണം, എത്രനേരം സംസാരിക്കണം എന്നൊക്കെ ഓരോ ബ്ലോഗറുടേയും അവകാശമാണ്, അതില്‍ പങ്കെടുക്കാന്‍ കഴിയുമെങ്കില്‍ ചെയ്യുക. അല്ലെങ്കില്‍ അവനവന്റെ കാര്യം നോക്കുക.

ആവശ്യത്തിനു വായിക്കാന്‍ ആയിരക്കണക്കിനു പോസ്റ്റുകള്‍ വേറെ ഉണ്ടല്ലൊ? ചാറ്റ് ചെയ്യുന്ന പോസ്റ്റില്‍ അതിനു സമയവും സൌകര്യവും ഉള്ളവര്‍ ചെയ്യട്ടെ.
അതിനെന്തിനാണ് ഇങ്ങനെ പ്രതിഷേധം? മലയാള ബ്ലോഗിനെ ശുദ്ധീകരിച്ച് ചാണകവെള്ളം തളിക്കാന്‍ ഗൂഗിള്‍ ആരേയും ഏര്‍പ്പാട് ചെയ്തിട്ടില്ല എന്നതാണെന്റെ അറിവ്:)

ഇനി മറുമൊഴിയുടെ കാര്യം അതും തികച്ചും സ്വകാര്യമായ ഒരു സരംഭമല്ലേ? അതിന്റെ സംഘാടകര്‍ക്ക് പ്രശ്നമില്ലെങ്കില്‍ പിന്നെന്തിനാണ് അതിനും ഈ കോലാഹലമെന്ന് മനസിലാവുന്നില്ല.

പാവപ്പെട്ടവന്‍ said...

അനില്‍@ബ്ലോഗിനോട് ഒരു മറു ചോദ്യം
താങ്കള്‍ ഇതില്‍ നിന്നും ആവിശ്യപെടുന്നത് എന്താണ് ?
മാന്യവും അമന്യവുമായി സമീപനങ്ങളാണോ ? അതോ ചാറ്റും ബ്ലോഗ്ഗും തമ്മിലുള്ള സ്വഭാവശുദ്ധി തരംതിരിക്കാലാണോ ?
വ്യത്യാസം കണ്ടു പിടിക്കാമോ ?താങ്കളുടെ ചോദ്യം

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ചാറ്റിയാലും ചീറ്റിയാലും ചീറ്റിംഗ് ആവാഞ്ഞാല്‍ മതി.
;)

അനില്‍@ബ്ലോഗ് said...

സാജന്‍,
ഉപദേശങ്ങള്‍ക്ക് വളരെ സന്തോഷം :)

ബ്ലോഗ്ഗില്‍ ആര് എന്തെഴുതണം എന്നത് ബ്ലോഗ്ഗറുടെ സ്വാതന്ത്ര്യമാണ്, എന്റെ ബ്ലോഗ്ഗിലും.

മറുമൊഴി ഒരു സ്വകാര്യ സംരഭമാണെന്ന കാര്യം സമ്മതിക്കുന്നു.പക്ഷെ അതൊരു പ്രഖ്യാപിത ലക്ഷ്യത്തോടെ നടത്തുന്ന സംഗതിയാണെന്നാണ് ഞാന്‍ ധരിച്ചു വച്ചിരുന്നത്. ബ്ലോഗില്‍ വന്നതുമുതല്‍ ഒറ്റ മെസ്സേജ് പോലും മുടങ്ങാതെ വായിച്ചു പോരുന്നതുമായിരുന്നു. തങ്ങള്‍ക്കിഷ്ടമുള്ളപോലെ നടത്താനാണ് അതെന്ന് ധരിച്ചില്ല. ഒരു സംശയം കൂടി ഗൂഗിള്‍ ഏതു സര്‍ക്കാര്‍ നടത്തുന്ന സംരഭമാണ്?

പാവപ്പെട്ടവന്‍,
ചില കാഴ്ചപ്പാടുകളില്‍ എനിക്ക് കാര്യമായ വ്യത്യാസം ഒന്നും കണ്ടില്ല, ചുരുങ്ങിയപക്ഷം വായനക്കാരനുള്ള ലാഭം എന്ന കാര്യത്തിലെങ്കിലും.

കുഞ്ഞന്‍ said...

അനില്‍ ജീ..

ഒരു കാലത്ത് തോന്ന്യാശ്രമം, ആല്‍ത്തറ എന്നി ബ്ലോഗിലെ കമന്റുകള്‍ കാരണം മറുമൊഴി നിറഞ്ഞു കവിഞ്ഞതാണ്..അന്ന് അനിലിന്റെ കമന്റും ഉണ്ടായിരുന്നതാണ്. സംശയമുണ്ടെങ്കില്‍ കഴിഞ്ഞ ഓണസമയുത്തുള്ള മറുമൊഴികള്‍ നോക്കിയാല്‍ മതി.

ഇവിടെ അനിലിന്റെ കാഴ്ചപ്പാടിലിള്ള പ്രശ്നം മറുമൊഴിയെ മാത്രം ആശ്രയിച്ചുള്ള വായനയാണ്. ഇങ്ങനെ ഇതിനെ മാത്രം ആശ്രയിച്ചാല്‍ മറുമൊഴിയിലില്‍ അംഗമല്ലാത്തവരൊ അതിലേക്ക് തിരിച്ചുവിടാത്തവരുടെയൊ പോസ്റ്റുകള്‍ അനിലിന് നഷ്ടമാകുമല്ലൊ..!!

ഈ ഞാന്‍ തന്നെ പറഞ്ഞിട്ടുണ്ട് ഈയൊരു പോസ്റ്റ് കാരണം(ഈ പോസ്റ്റില്‍ അനില്‍ പരാമര്‍ശിച്ച) മറ്റുള്ള പോസ്റ്റുകള്‍ മുങ്ങിപ്പോകുന്നുവെന്ന്. പക്ഷെ എനിക്ക് അഗ്രഗേറ്റര്‍ വഴി എല്ലാ പോസ്റ്റുകളും വായിക്കുവാന്‍ സാധിക്കുന്നുണ്ട്. അതായിത് മറുമൊഴിയിലെ കമന്റുകള്‍ നോക്കിയല്ല പോസ്റ്റുകള്‍ വായിക്കുന്നതെന്ന്. അങ്ങിനെയായിരുന്നുവെങ്കില്‍‍ വിശാലന്റെയൊ ബെര്‍ലിയുടെയൊ പോസ്റ്റുകള്‍ കാണുനൊ വായിക്കാനൊ സാധിക്കില്ലായിരുന്നു...

ജയ് ഹാപ്പി ബ്ലോഗിങ്ങ്..!

അനില്‍@ബ്ലോഗ് said...

കുഞ്ഞന്‍ ഭായ്,
പറഞ്ഞത് അംഗീകരിക്കുന്നു. കഴിഞ്ഞ മൂന്നു ദിവസം കമ്പ്യൂട്ടറിന്റെ മുന്നില്‍ ഇരിക്കാന്‍ കഴിഞ്ഞില്ല.സമയം കിട്ടിയ ശേഷം മറിമൊഴിയില്‍ കയറി ആകെ വട്ടായി.

ഇനി എന്തായാലും മറുമൊഴി ഒഴിവാക്കുകയാണ്, കമന്റ് കണ്ട് പോസ്റ്റില്‍ കയറുന്ന പരിപാടിയും.

ഞാന്‍ അതിശയോക്തിയല്ല കഴിഞ്ഞ കമന്റില്‍ പറഞ്ഞത്, ബ്ലോഗില്‍ വന്ന ശേഷം മറുമൊഴിയില്‍ ഞാന്‍ വായിക്കാത്ത് ഒറ്റ കമന്റുപോലും ഇല്ല.

ഇതൊരു പഴയ പോസ്റ്റാണ് 2008 ആഗസ്റ്റില്‍ ഇട്ടത്, ഇപ്പോള്‍ ഒന്നൂടെ അപ്ഡേറ്റ് ചെയ്തു എന്നുമാത്രം. മലയാളം ബ്ലോഗ്ഗിന് ഒരുപാട് സംഭാവന ചെയ്ത ആളുകള്‍ ഉള്‍പ്പെട്ട ബ്ലോഗ്ഗായതിനാല്‍ അത് പരാമര്‍ശിക്കണം എന്നു തോന്നി.

സാജന്‍| SAJAN said...

അനിലേ,
ഇനി മറുമൊഴിയുടെ കാര്യം അതും തികച്ചും സ്വകാര്യമായ ഒരു സരംഭമല്ലേ?

ഇതെന്റെ കമന്റിന്റെ ഒരു വരിയാണ് ഇതു വായിച്ചിട്ട് തോന്നിയോ ഗൂഗിൾ സർക്കാരിന്റെ സരംഭമാണെന്ന് ഞാൻ എഴുതിയതായിട്ട്?

സാജന്‍| SAJAN said...

അനിൽ ആ കമന്റിലെ ഒരു വരി ഞാൻ ശ്രദ്ധിച്ചിരുന്നില്ല!

താങ്കളുടെ ബ്ലോഗിൽ എന്തെഴുതുന്നു എന്നത് താങ്കളുടെ അവകാശമാണെന്ന് സമ്മതിക്കുന്നു,
എന്നാൽ അവിടെ ചാറ്റിൽ താങ്കളെയോ മറ്റേതെങ്കിലും ബ്ലോഗേഴ്സിനെപ്പറ്റിയോ വിമർശിച്ചിരുന്നുവോ? അവിടെ ചാറ്റ് ചെയ്യുന്നവർ തികച്ചും നിരുപദ്രവകരാമയ സ്വകാര്യ കാര്യങ്ങളല്ലേ പറയുന്നത്?

അതുപോലെയാണോ മറ്റുള്ളവർ ഇങ്ങനെ ചെയ്യുന്നത് തെറ്റാണെന്ന രീതിയിൽ താങ്കൾ പോസ്റ്റിട്ടത്?

ഇതുരണ്ടും തമ്മിലുള്ള വ്യത്യാസം താങ്കൾക്ക് മനസിലാവുമെന്ന് കരുതുന്നു.

അനില്‍@ബ്ലോഗ് said...

സാജന്‍,
നമ്മളെക്കുറിച്ച് പരാമര്‍ശിക്കുന്ന പോസ്റ്റുകളോ വാര്‍ത്തകളോ മാത്രമേ നമുക്ക് വിമര്‍ശിക്കാന്‍ പാടുള്ളൂ എന്നാണെങ്കില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും എഴുതാനാവുമോ? ഞാന്‍ എന്റെ അഭിപ്രായം പറയുന്നു താങ്കള്‍ താങ്കളുടെയും, ശരിയും തെറ്റും ആപേക്ഷികമാണ്.

യാരിദ്‌|~|Yarid said...

അനില്‍:
മറുമൊഴിയെ ആശ്രയിച്ച് മാത്രം ബ്ലോഗ് പോസ്റ്റുകള്‍ വായിക്കുന്നതിന്റെ പ്രശ്നമായിരിക്കും ഇതൊക്കെ. വല്ലപ്പോഴും ചിന്തയും തനിമലയാളവും ഗൂഗിള്‍ ബ്ലോഗ് സേര്‍ച്ചുമൊക്കെ യൂസ് ചെയ്യു.

അനില്‍ സാമ്പിളായി കാണിച്ച പോസ്റ്റുകളില്‍ വന്നതിനേക്കാളും നെടുനെടുങ്കന്‍ കമന്റുകള്‍ മറുമൊഴി വഴി പണ്ടു കയറിയിറങ്ങി പോയിട്ടുണ്ട് അനിലെ. അന്ന് മറുമൊഴി തുറന്നാല്‍ പണ്ടാരടങ്ങാന്‍ അതു മാത്രമെ ഉണ്ടായിരുന്നുള്ളു. അനിലിനത്ര പരിചയം പോരാഞ്ഞിട്ടാണിങ്ങനെ. അനിലിന്റെ ഫ്രണ്ട്സിനൊടു ചോദിച്ചു നോക്കിയാല്‍ അവരു പറഞ്ഞു തരും..;)

അനില്‍@ബ്ലോഗ് said...

യാരിദ്,

“അനിലിന്റെ ഫ്രണ്ട്സ് ” അതാരാണപ്പാ !!

അപ്പോള്‍ യാരിദ് എന്റെ ഫ്രണ്ടല്ലെ?
:)

യാരിദ്‌|~|Yarid said...

അനിലെ , നമ്മളെല്ലാരുമായിട്ടും മുട്ടന്‍ ഫ്രണ്ട്ഷിപ്പാണെ. അനിലിനിത്രേം നാളായിട്ടും അതു മനസ്സിലായില്ലെ..:)

സാജന്‍| SAJAN said...

ഹ ഹ അനിൽ ആളു കൊള്ളാലോ:)

താങ്കളെ ഒരുവിധത്തിലും പരാമർശിക്കാത്ത ഒരു പോസ്റ്റിനെ പറ്റി അനിൽ എഴുതുന്നത് പോലെയാണോ, ഞാൻ സജീവമായി ഉൾപ്പെടുന്ന ഞാൻ ഒരു ബ്ലോഗിനെ വിവക്ഷിച്ചുകൊണ്ട് അനിൽ ഇട്ട പോസ്റ്റിൽ ഞാൻ കമന്റെഴുതുന്നത്??
അനിലേ രണ്ടും തമ്മിൽ അജഗജാന്തരമുണ്ട്:)

കാപ്പിലാന്‍ said...

കുഞ്ഞാ ,
അത് തന്നെയാണ് ഞാനും മറ്റൊരു പോസ്റ്റില്‍ എഴുതിയത് ." എല്ലാരും കാപ്പിലാനാകാന്‍ പഠിക്കുകയാണ് " എന്ന് .

ഓണ സമയത്ത് നടന്ന പരിപാടികള്‍ ചാറ്റ് ആയിരുന്നു എന്ന് പറഞ്ഞ കുഞ്ഞനെ ഞാന്‍ വണങ്ങുന്നു :)

കുഞ്ഞന്‍ said...

അനില്‍ ഭായി ..ഈ കമന്റ് കാപ്പിലാന്.

“ഗീത ടീച്ചറേ, മാണിക്യം ചേച്ചീ, ആഗ്നേയാ, ചാണക്യൻ, അനില്,,,,,,,
എനിക്ക് നിങ്ങളെയൊക്കെ ഓർത്ത് ലജ്ജ തോന്നുന്നു. ബ്ലോഗ് എന്നു പറഞ്ഞാൽ ഇതാണോ?. കാപ്പിലാൻ പറഞ്ഞ ഒരു പോയിന്റിന്മേലുള്ള ആരോഗ്യപരമായ ഒരു ചർച്ചയാണേൽ വേണ്ടില്ലായിരുന്നു., ഇതൊരുമാതിരി തറ..... ശ്ശേശെ...
ബ്ലോഗ് എന്ന തലത്തിനു മഹനീയമായ ഒരു ദൌത്യം ഉണ്ട്. അത് മഹത്തുക്കളായ നിങ്ങൾ മറക്കുന്നു. ഇതെന്താ കള്ളുകുടി, വാളു വെയ്പ്..ശ്ശെ ഇതാണോ ബ്ലോഗിലെ ചർച്ച? മറ്റുള്ളവർക്ക് മാതൃകയാകേണ്ട സീനിയർ ആയ നിങ്ങളൊക്കെ തന്നെ ഇങ്ങനെ തുടങ്ങിയാലെങ്ങനെയാ പുതുതായി വരുന്നവർ ഇത് കണ്ടല്ലെ മാതൃകയാക്കൂ?. ദയവായി നിർത്തൂ ഈ വൃത്തികെട്ട പരിപാടി.“

മേല്‍പ്പറഞ്ഞ ഒരു കമന്റ് അന്ന് അവിടെ വന്നതാണ്. ഇതുതന്നെ ധാരാളം. പിന്നെ ആഗസ്റ്റില്‍ തോന്ന്യാശ്രമത്തിലെ കമന്റുകള്‍ മറുമൊഴി അഗ്രഗേറ്ററിനെ മുക്കിക്കളഞ്ഞതാണ്. അന്നും ഇത്തരം പ്രശ്നം ഉണ്ടായിരുന്നില്ലെ?? അതാണ് ഞാന്‍ ചൂണ്ടിക്കാണിച്ചത് കാപ്പിലാന്‍ ഭായി.

☮ Kaippally കൈപ്പള്ളി ☢ said...

അനിൽ@ബ്ലോഗ്

Marumozhiയിൽ നിന്നും വരുന്ന commentകൾ താങ്കളുടെ ഏതെങ്കിലും Gmail idയിലേക്ക് വിടുക. Filterഉം ഉപയോഗിച്ചു് ആവശ്യമില്ലാത്ത blogൽ നിന്നും വരുന്ന commentകൾ delete ചെയ്യുക.

പ്രശ്നം തീർന്നു.

ഇനി എന്നോടു് നേരിട്ട് എന്തെങ്കിലും സംശയങ്ങൾ ചോദിക്കാനോ പറയാനോ ഉണ്ടെങ്കിൽ ചോദിക്കാം.

☮ Kaippally കൈപ്പള്ളി ☢ said...

And one more thing
Please remove the third image from your Post. Its a screen capture of Post no 36 from my Blog.
It has been used here without My permission.

Thank you

കാപ്പിലാന്‍ said...

ഇതിനുള്ള മറുപടിയും ഞാനും മറ്റുള്ളവരും അവിടെ കൊടുത്തിരുന്നല്ലോ കുഞ്ഞാ :) . നന്ദന്റെ കമെന്റ് ആണിത് . ഓഗസ്റ്റില്‍ മറു മൊഴിയേ ഞെക്കിക്കൊന്നോ ? അതൊരു പുതിയ അറിവായിരുന്നു . ഞാന്‍ ഇതുവരെ അതറിഞ്ഞിരുന്നില്ല . നന്ദി കുഞ്ഞാ :) .

ഇനിയും ഇത്തരം പരിപാടികള്‍ ആശ്രമത്തില്‍ നിങ്ങള്‍ക്കാസ്വധിക്കാം .

കള്ളു ഷാപ്പിലും , നാടകത്തില്‍ ഇതൊക്കെയല്ലാതെ എന്താണ് കൂടുതല്‍ പ്രതീക്ഷിക്കേണ്ടത് . ഞാന്‍ പറഞ്ഞല്ലോ ഞാന്‍ ബ്ലോഗിലെ മുച്ചീട്ട് കളിക്കാരന്‍ ആണ് . അവിടെ പലതും നടക്കും .പക്ഷേ ചില ആളുകള്‍ എന്നെ അനുകരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഞാന്‍ വളരെയധികം സന്തോഷിക്കുന്നു . ഇപ്പോഴെങ്കിലും അവര്‍ക്കീ നല്ല ബുദ്ധി തോന്നുന്നുണ്ടല്ലോ .

വിര്‍ച്വല്‍ കള്ളുഷാപ്പ് , നാടകം , ഓണപ്പരിപാടികള്‍ , ഇപ്പോള്‍ നടക്കുന്ന ബൂലോക തിരഞ്ഞെടുപ്പ് ഇതുപോലുള്ള പരിപാടികള്‍ വരട്ടെ . ഞങ്ങള്‍ സ്വാഗതം ചെയ്യും .

ഇഗ്നൈറ്റഡ് വേഡ്സ് said...

അതെയതെ അനുകരിക്കാൻ പറ്റിയ മാതൃക തന്നെ കാപ്പിലാന്റെ പരിപാടികൽ. ഈ താരം മനുഷ്യരെ ചിരിപ്പിച്ചു കൊല്ലും...:):):)

☮ Kaippally കൈപ്പള്ളി ☢ said...

കാപ്പിലാനെ അണ്ണനെ അനുഗരിക്കാൻ ശ്രമിക്കുന്നോ? അങ്ങനെ അനുഗരിക്കാൻ പറ്റുന്ന ഒരു പ്രതിഭ ഈ ബുലോകത്തു് ഉണ്ടോ.

അസംഭവ്.

ഞാൻ അതു് അനുവതിക്കില്ല. നഖശിഖാന്തം എതിർക്കും. കടിച്ചു പിച്ചിചീന്തും

കാപ്പിലാന്‍ said...

:):)

അനില്‍@ബ്ലോഗ് said...

കൈപ്പള്ളീ,
ഉപദേശത്തിനു നന്ദി.

അനില്‍@ബ്ലോഗ് said...

ബ്ലോഗ്ഗ് ഉടമ അത് തന്റെ ബ്ലോഗ്ഗാണെന്ന് പറഞ്ഞ് മാറ്റാനാവശ്യപ്പെട്ട പ്രകാരം മൂന്നാമത്തെ സ്ക്രീന്‍ ഷോട്ട് മാറ്റുന്നു.

☮ Kaippally കൈപ്പള്ളി ☢ said...

അനില്‍@ബ്ലോഗ്

Thank you

ശ്രീ @ ശ്രേയസ് said...

ഈ പോസ്റ്റിന്‍റെ കമന്റുകള്‍ മൊത്തം വായിച്ചപ്പോള്‍ മനസ്സിലായി മലയാളം ചാറ്റ് റൂമും മലയാളം ബ്ലോഗ്ഗും തമ്മില്‍ ഒരു വ്യത്യാസവുമില്ല എന്ന്. ഇനി വേറെ ദൃഷ്ടാന്തം എന്തിന്!

പ്രിയ said...

ബ്ലോഗും ചാറ്റും തമ്മിൽ അല്ല താരതമ്യപ്പെടുത്തേണ്ടത്. ബ്ലോഗ് കമന്റും ചാറ്റും തമ്മിൽ.

ബ്ലൊഗ് പോസ്റ്റ് എപ്പോഴും ഒരു വിഷയത്തിനെ കുറിച്ച് വ്യക്തമായി തന്നെ പറയുന്നുവല്ലോ.അതിനു തുല്യം ചാറ്റിൽ എന്തുണ്ട്?

‘ഗോമ്പറ്റീഷൻ’ എന്ന ആ ഇവന്റ് മൂലം ഇതുവരെ പലരും അറിയാത പോയ പല നല്ല ബ്ലോഗുകളും കാണാൻ കഴിഞ്ഞു. അതു മലയാളം ബ്ലോഗിനു, പുതിയ വായനക്കാർക്ക് ഗുണം അല്ലേ?

അനില്‍_ANIL said...

http://pathivukazhchakal.blogspot.com എന്നെ ബ്ലോഗില്‍ ഡൌസിങ്ങ് ‘ശാസ്ത്രം’ തെളിയിച്ചതും മറുമൊഴി വായനക്കാര്‍ക്ക് നല്ല പ്രയോജനം ചെയ്തത് മറക്കുന്നില്ല.

സാജന്‍| SAJAN said...

ഹ ഹ കാപ്പിലാന്‍ മാഷെ,
താങ്കളെ അനുകരിച്ചാ‍ണ് ബ്ലോഗില്‍ ഓഫടിക്ക്യ്കയും വര്‍ത്തമാനം പറയുകയും ചെയ്തതെന്ന് തോന്നിയോ, എങ്കില്‍ അതൊരൊന്നന്നര തെറ്റിദ്ധാരണയാണെന്ന് പറയേണ്ടി വരും.

കാപ്പിലാന്‍ കൊച്ചുണ്ടാപ്രി എന്നൊരു ബ്ലോഗറെ കേട്ടിട്ടുണ്ടോ, പുള്ളിക്കൊരു ദോശേടേ പോസ്റ്റുണ്ടായിരുന്നു! സമയം കിട്ടുമ്പോള്‍ ഒന്ന് ഗൂഗിളില്‍ സേര്‍ച് ചെയ്യുന്നത് നല്ലതാ അതും പോരായെങ്കില്‍ ഇക്കാസിന്റെ കല്യാണം, കൊച്ചീലെ ആദ്യത്തെ ബ്ലോഗ് മീറ്റ് ഇതിനൊക്കെ വേണ്ടി ഇട്ട ചില പോസ്റ്റുകള്‍ അവയിലുള്ള കമന്റുകള്‍ തപ്പിപ്പിടിച്ച് എണ്ണിനോക്കൂ (വായിക്കാന്‍ ദിവസങ്ങള്‍ വേണ്ടി വരും)സത്യായിട്ടും ഈ തെറ്റിദ്ധാരണ മാറിക്കിട്ടും:)

ശ്രീഹരി::Sreehari said...

ഗോമ്പറ്റീഷന്‍ വളരെ നല്ല രീതിയില്‍ കൃത്യമായ നിയമങ്ങളോടെ നടത്തുന്ന മല്‍സരപരിപാടികളാണ്. ചാറ്റ് റൂമ്മുകളും അതുമായി കം‌പയര്‍ ചെയ്യുന്നതില്‍ യാതൊരു ലോജിക്കും ഇല്ല.

അവിടെ ഓഫ് ഇടരുത് എനു പറയുന്നത് കോളേജില്‍ ഗാനമേള നടത്തുമ്പോള്‍ ആരും കൈയടിക്കാതെയും ഡാന്‍സ് ചെയ്യാതെയും ശ്വാസം പിടിച്ചിരുന്നോണം എന്ന് ഏതെങ്കിലും പ്രിന്‍സിപ്പാള്‍ പറയുന്നത് പോലെയാണ്.

ഇതൊക്കെ അല്ലേ ജീവിതത്തില്‍ ഒരു രസം... ഫില്‍റ്ററുകള്‍ അഗ്രിഗേറ്ററുകളിലും മറുമൊഴി സബ്സ്ക്രിപ്ഷനിലും എല്ലാം ഉണ്ടല്ലോ... പ്രശ്നങ്ങള്‍ തീര്‍ന്നെന്നു കരുതുന്നു....

കൂട്ടുകാരന്‍ | Friend said...

ഗോമ്പറ്റീഷന്‍ ശരിക്കും വളരെ നല്ല ഒരു പരിപാടി തന്നെയാണ്. ജോലി, ജീവിത, പഠിത്ത തിരക്കില്‍ ഇരിക്കുന്ന പലര്‍ക്കും ഒരു മാനസിക ഉല്ലാസത്തിനായി മറ്റു സുഹൃത്തുക്കളുമായി വളരെ നല്ല രീതിയില്‍ സല്ലപിക്കാന്‍ പറ്റിയ ഒരു അവസരം. വളരെ ആരോഗ്യപരമായ സംഭാഷണങ്ങള്‍ ആണതിലുള്ളതും. ചാറ്റ് റൂം സംഭാഷണങ്ങളോട് ഒരിക്കലും ഇതിനെ ഉപമിക്കാനും പാടില്ല. പക്ഷെ അതിലുള്ള കമെന്റുകള്‍ മറുമൊഴിയില്‍ വരുന്നതിനോട് എനിക്കും യോജിപ്പില്ല.. കാരണം... അതില്‍ വരുന്ന കമന്റുകള്‍ അവിടെ വരുന്നവര്‍ മാത്രം വായിച്ചാല്‍ മതിയല്ലോ...അവര്‍ ട്രാക്കിങ്ങിലൂടെ അത് അപ്പപ്പോ തന്നെ വായിക്കുന്നുമുണ്ട്.

അനില്‍@ബ്ലോഗ് said...

പ്രിയ,
പറഞ്ഞതിനോട് യോജിക്കുന്നതിനോടൊപ്പം വിയോജിക്കുകയും ചെയ്യുന്നു. ഒരു ബ്ലോഗ് പോസ്റ്റിലെ വിഷയത്തിനധികരിച്ചാണ് കമന്റുകള്‍ വരേണ്ടത്, അല്ലാതെ വരുന്നതിന് ഉത്തരവാദിത്തം ബ്ലോഗിനു തന്നെയാണ്.

പുതിയ ബ്ലോഗ്ഗ് ബ്ലോഗ്ഗ്കള്‍ പരിചയപ്പെടാന്‍ ഇപ്പോഴേ സാധിച്ചുള്ളൂ എന്നു പറയുന്നത് വായനയുടെ പ്രശ്നമാണ്. നമുക്ക് കേട്ട് പരിചയമില്ലാത്ത ആളുകളുടെ ബ്ലൊഗ്ഗുകളും കാണുമ്പോള്‍ ഒന്നു കേറി നോക്കിയാല്‍ പ്രശ്നം തീരും.
:)
കമന്റിനു നന്ദി.

അനില്‍_ANIL,
കൊള്ളാം നല്ല കമന്റ്. ഏതായാലും ഇത് ഇപ്പോള്‍ പറഞ്ഞത് നന്നായി. അതു മലയാളം ബ്ലോഗ്ഗില്‍ മാത്രം കാണപ്പെടുന്ന ഒരു പ്രതിഭാസമാണ്. ബ്ലോഗ്ഗ് ഇട്ടവനെ സൈഡ് ലൈന്‍ ചെയ്ത് , അവനെ നിലം പരിശാക്കുന്ന രീതിയില്‍ പിന്നാലെ കൂടുക എന്നത് ചാറ്റ് റൂമുകളില്‍ മാത്രം കാണുന്ന പ്രവണതയാണ്.

ശ്രീഹരി,
വീണ്ടും വന്നതില്‍ സന്തോഷം.എന്നെ വല്ലാതെ തെറ്റിദ്ധരിച്ചു, ഞാന്‍ ഈ പോസ്റ്റിനു പറഞ്ഞ കാരണം നൂറു ശതമാനവും സത്യമാണ്. പലരും ധരിക്കുന്നപോലെയുള്ള രാഷ്ട്രീയം ഇതിലില്ല. എന്റെ അഭിപ്രായം പറഞ്ഞു , വന്ന കമന്റുകളുടെ വെളിച്ചത്തില്‍ കാഴ്ചപ്പാടുകള്‍ക്ക് മാറ്റവും വരാം. ഇതൊക്കെയല്ലെ ബ്ലോഗ്ഗ് ?
:)

കൂട്ടുകാരാ,
നന്ദി, താങ്കള്‍ പറഞ്ഞത് തന്നെ ഞാനും സൂചിപ്പിച്ചത്.

കാപ്പിലാന്‍ said...

സാജാ ,

ഐ ലവ് യു :)

ഞാന്‍ ഒരു ചാണക്യ ചിരി കൂടി ചിരിക്കട്ടെ
ഹി ഹി ഹി ഹി ഹി ഹി

സാജന്‍| SAJAN said...

കാപ്പിലാൻ മാഷെ,
താങ്കൾ ഐലബ്യൂ പറയാനുള്ള ക്വാളിറ്റിയുള്ള ആളല്ല നമ്മൾ, ഒരു സൈഡീക്കൂടങ്ങ് ജീവിച്ചുപൊയ്ക്കോട്ടേ:)

എന്തെങ്കിലും പറഞ്ഞിട്ട് ചുമ്മാ ചിരിക്കുന്ന മറ്റൊരാളെ എനിക്കും അറിയാം അയാടെ പേര് ഇക്കിളി ചാക്കോന്നാ, നമ്മുടെ തേക്കുമൂട്ടിൽ ജോർജ് ചേട്ടായീടെ ഓഫീസിൽ വർക്കു ചെയ്യുന്ന പുള്ളി!
ഈ ചിരി കാണുമ്പൊ അയാളെയെ എനിക്ക് ഓർമ്മ വരുന്നത് :)

കാപ്പിലാന്‍ said...

എന്നാല്‍ സാജന്‍ കേട്ടോ , ഞാന്‍ ബ്ലോഗില്‍ ഓഫ് അടിക്കുന്ന കാര്യമല്ല പറഞ്ഞത് , വിര്‍ച്വല്‍ ഈവേന്റ്റ് എന്ന് നിങ്ങള്‍ ഘോഷിക്കുന്നതിന്റെ കാര്യമാണ് .ഓഫുകള്‍ വരുകയോ പോകുകയോ ചെയ്യട്ടെ ,ഞാന്‍ അത് കാര്യമാക്കുന്നില്ല . എനിക്ക് സാജന്‍ പറഞ്ഞ കഷികളെ അറിയുകയില്ല .അറിയാന്‍ ആഗ്രഹവുമില്ല .ചുരുക്കത്തില്‍ ഞാന്‍ മറ്റുള്ളവരുടെ കാര്യത്തില്‍ തലയിടില്ല എന്നര്‍ത്ഥം .ഇപ്പോള്‍ പിടികിട്ടി കാണുമല്ലോ അല്ലേ സാജാ .അഭിപ്രായം പറയാന്‍ ഉള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ട് .ഞാന്‍ ആദ്യം ( ഈ പോസ്റ്റ് ഇട്ട സമയവും ) പിന്നീട് ഇപ്പോഴും ( പുതിയതായി ഇട്ടപ്പോഴും ) ഞാന്‍ ചിരിച്ചിട്ട് പോകുകമാത്രമേ ചെയ്തിട്ടുള്ളൂ . പിന്നെ കുഞ്ഞനും , അതിനു മുന്‍പ്‌ ( പ്രൊഫൈല്‍ ഇല്ലാത്തവനും ) എന്‍റെ പേര് പരാമര്ശിച്ചതുകൊണ്ടാണ് വന്ന് ചാടിയത് . ഈ പോസ്റ്റില്‍ എന്‍റെ നിലപാട് ഇപ്പോഴും ദാ ഇത് മാത്രം

ഹി ഹി ഹി ഹി ഹി ഹി ഹി

സാജന്‍| SAJAN said...

കാപ്പിലാനേ,
എനിക്കൊന്നേ പറയാനുള്ളൂ ബ്ലോഗ് തന്നെ ഒരു വർച്യുൽ ലോകമല്ലേ?
ഇവിടെ കിട്ടുന്ന സമയം ആളുകൾ അവർക്കിഷ്ടമുള്ള രീതിയിൽ വിനിയോഗിക്കട്ടെ,
ചിലർക്ക് കവിത വായിക്കാനാവും ഇഷ്ടമുള്ളപ്പോൾ ചിലർക്ക് അതു കേൾക്കാനും മറ്റുചിലർക്കു അവരവരുടെ കലാസൃഷ്ടികൾ പോസ്റ്റുചെയ്യാനും ആവും താല്പര്യം,
ഇനിയും ഒരു കൂട്ടർ രാഷ്രീയം, എഴുതുന്നു/ ചർച്ചചെയ്യുന്നു മറ്റൊരു ടീം സ്വന്തം മതം പ്രചരിപ്പിക്കുന്നു, മതപരമായ ചർച്ചകൾ സംഘടിപ്പിക്കുന്നു.

ഇതിലെങ്ങും പെടാത്ത വേറെ ചിലർക്ക് മതങ്ങളേയും ദൈവ വിശ്വാസത്തേയും ഇകഴ്ത്താൻ ആവും താല്പര്യം!!
അങ്ങനെ ബ്ലോഗിനെ ഗൌരവമായി സമീപിക്കുന്ന ഒരു വലിയ സമൂഹമിവിടെ ഇവിടെ വിഹരിക്കുമ്പോൾ തന്നെ
ബ്ലോഗിനെ ഒരു ഗൌരവ സങ്കേതമല്ലാതെ കാണുന്ന അനേകമാളുകൾ വേറെയുണ്ട്.

എല്ലാവർക്കും അവരവരുടെ സ്വാതന്ത്ര്യം ഒരുപോലെ ഗൂഗിൾ അനുവദിച്ചിട്ടുണ്ട്,
നിയമപരമായ ഫ്രെയിമിനുള്ളിൽ നിന്നുകൊണ്ട് അത് എൻ‌ജോയ് ചെയ്യുന്നിടത്തോളം കാലം അതു തുടർന്ന് കൊണ്ടുപോകാൻ എല്ലാവർക്കും സാധിക്കും.

പക്ഷേ മറ്റൊരാൾ ഈ സൌകര്യം വിനിയോഗിക്കുന്നത് , അവർ അവരുടെ സ്പേസ് ഉപയോഗിക്കുന്നത് ,
തികച്ചും അവരവരുടെ സ്വന്ത താല്പര്യ പ്രകാരമാണ് നമ്മുടെ സ്വാതന്ത്ര്യത്തിൽ അവർ കൈവെക്കായിടത്തോളം കാലം മറ്റുള്ളവരെ അവരവരുടെ വഴിക്ക് വിടുകയാണ് ചെയ്യേണ്ടത്.

ഇവിടെ തന്നെ മറുമൊഴി നിറയ്ക്കുന്നതാണ് പ്രശ്നമെങ്കിൽ ഫിൽട്ടെർ വച്ച് പരിഹരിക്കാവുന്നതേള്ളൂ, (ചിന്തിക്കണം മറുമൊഴി അല്ലായിരുന്നു ഈ പോസ്റ്റിലെ വിഷയം! അത് കമന്റിൽ പിന്നീട് കൂട്ടിച്ചേർത്തതാണ്.)

അല്ലാതെ ബ്ലോഗിൽ സദാചാരം ഇടിഞ്ഞു വീഴുന്നു, ബ്ലോഗ് വെറും ചാറ്റ് റൂമുകളായി തരം താണു പോകുന്നു , ബ്ലോഗിൽ ഇങ്ങനേ പാടുള്ളൂ എന്നിങ്ങനെയുള്ള വാദത്തോട് യോജിക്കാൻ ആവില്ല.

പണ്ട് പിൻ‌മൊഴി ഉണ്ടായിരുന്ന കാലം മുതലുള്ള പ്രശ്നമാണ് ഇത്!

ബൂലോഗത്തെ നന്നാക്കി കൊടുത്തേക്കാം എന്ന് നിർബന്ധബുദ്ധി കളയൂ എന്നേനിക്കീ കാര്യത്തിൽ പറയാനുള്ളൂ.


പിന്നെ കാപ്പിലാൻ പറഞ്ഞ ‘ചില ആളുകൾ താങ്കളെ അനുകരിക്കാൻ ശ്രമിക്കുന്നു ’എന്ന വാചകത്തിനാണ് ഞാൻ ആ മറുപടി എഴുതിയത്, അത് ക്ലാരിഫൈ ചെയ്തതിനു നന്ദി! എന്നാലും ഗോമ്പീഷൻ ബ്ലോഗ്, ഷാപ്പ് പോലെ, ആശ്രമം പോലെ ഒരു വർച്യൽ(വർച്യൽ) ലോകമാണെന്നും തോന്നുന്നില്ല.
അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടായത് കൊണ്ട് ഞാനും ഇത്രയും പറഞ്ഞു, അനിൽ നന്ദി!

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: അനോ‍ണികള്‍ തമ്മിലുള്ള സംസാരം ചിലപ്പോള്‍ ചാറ്റ് റൂം പോലെ തോന്നിയേക്കാം. എന്നാലും സ്വന്തമായി ഒരു ബ്ലോഗും ഐഡിയുമുള്ള ആളുകള്‍ ഇടുന്ന കമന്റുകളെ ചാറ്റ് റൂമുകളോട് താരതമ്യപ്പെടുത്തുന്നതിനോട് യോജിപ്പില്ല. മുഴുവന്‍ വ്യക്തമല്ലെങ്കിലും കമന്റുകളിലൂടെയും പോസ്റ്റൂകളിലൂടെയും ഒരു അദൃശ്യ വ്യക്തിത്വം ഉണ്ട് എന്നതു തന്നെ ചാറ്റ് റൂമില്‍ അതുണ്ടോ?

കാപ്പിലാന്‍ said...

കോടതി മുന്‍പാകെ സത്യം സത്യമായി മാത്രമേ പറയുകയുള്ളൂ എന്ന് പ്രതിജ്ഞ ചെയ്തുകൊണ്ട് എന്‍റെ വാദം ബഹുമാനപ്പെട്ട കോടതി കേട്ടാലും :-

ഈ വിര്‍ച്വല്‍ ലോകത്തില്‍ എനിക്കാരുമായും ഒരു ദേഷ്യവുമില്ല .പിണക്കവുമില്ല .എനിക്കെതിരെ പലരും പല സ്ഥലത്തും നിന്നും വിളിച്ചു കൂവിയതുകൊണ്ട് ഞാന്‍ ഇങ്ങനെ ഒക്കെ പെരുമാറി എന്ന് മാത്രം . അഭിപ്രായം പറയുവാന്‍ ഉള്ള സ്വാതന്ത്ര്യം എല്ലാ ബ്ലോഗര്‍മാര്‍ക്കും അവകാശപ്പെട്ടതുപോലെ എനിക്കും ഉണ്ട് . ആദ്യം ഗുപ്തന്‍ " എന്തുകൊണ്ട് ബ്ലോഗ് വായിക്കണം " എന്ന പോസ്റ്റില്‍ ആല്തര , തോന്ന്യാശ്രമം എന്നീ വെടി ,ചാറ്റ് കേന്ദ്രങ്ങള്‍ എത്രത്തോളം നിസാരതയോട് തൊട്ടു നില്‍ക്കുന്നു എന്ന് എഴുതിയിരുന്നു . ഞാന്‍ അത് ചോദിച്ചപ്പോഴാണ് ,പണ്ട് ഇങ്ങനെ ചില കൂട്ടങ്ങള്‍ ഉണ്ടായിരുന്നു എന്നും ,രാവ് വെളുക്കുവോളം ബ്ലോഗില്‍ ഓഫ് അടിച്ചു പിന്‍‌മൊഴി ഒക്കെ മുക്കിക്കളഞ്ഞു എന്ന് പറഞ്ഞത് . ഇതേ ഗുപ്തനാണ്‌ കൈപ്പള്ളിയുടെ ബ്ലോഗില്‍ ഓഫ് അടിക്കുന്നതും , ഇന്നലെ അനില്‍ ഈ പോസ്റ്റ് ഇട്ടുകഴിഞ്ഞപ്പോള്‍ " എല്ലാവരും വന്നേ , ഓഫുകള്‍ അടിച്ചു ഇതൊന്നു 200 കടത്തിക്കെ എന്നും ആഹ്വാനം ചെയ്തത് .ഇതില്‍ ആരും ആരോപിക്കുന്നത് പോലെ ഒരു രാഷ്ട്രീയവും ഇല്ല .കഴിഞ്ഞ വര്‍ഷമാണ്‌ അനില്‍ ആദ്യം ഈ പോസ്റ്റ് ഇടുന്നത് . ഗുപ്തന്‍ ചോദിച്ചത് പോലെ അനിലിനും ചോദിക്കാന്‍ ഉള്ള അവകാശമുണ്ടല്ലോ .അതവിടെ നില്‍ക്കട്ടെ .


മറ്റൊന്ന് പ്രയാസിയുടെ ബ്ലോഗില്‍ കൈപ്പള്ളിയുടെ കമെന്റ് ഇങ്ങനെ " മറ്റുള്ളവരുടെ മേലില്‍ സംഘം ചേര്‍ന്ന് അമേദ്യ വര്‍ഷം ചൊരിയുന്ന ചില ചെറ്റ ,നാറികള്‍ പ്രയാസിയുടെ ഈ കഥ വായിച്ചു മനസിലാക്കിയിരുന്നെങ്കില്‍ " . എല്ലാവരും ഇതൊക്കെ ഒന്ന് മനസിലാക്കിയിരുന്നെങ്കില്‍ . ഇവിടെയും എവിടെയും എനിക്കനുകൂലമായി ആരും ഒന്നും പറഞ്ഞിട്ടില്ല . അഥവാ അങ്ങനെ ആരെങ്കിലും വന്നിട്ടുണ്ടെങ്കില്‍ ഞാന്‍ അവരെ വിലക്കുക മാത്രമാണ് ചെയ്തിട്ടുള്ളത് . എന്‍റെ തോളില്‍ ചവിട്ടി കയറുവാന്‍ ഞാന്‍ ആരെയും അനുവദിക്കില്ല . കൈപ്പള്ളിയുടെ ബ്ലോഗില്‍ ഞാന്‍ ഒരു കമെന്റ് ഇട്ടപ്പോള്‍ " ഞാനീ ചെറ്റ കമെന്റ് ഡിലീറ്റ് ചെയ്യുന്നു " എന്ന് പറഞ്ഞ് ആ കമെന്റ് ഡിലീറ്റ് ചെയ്തു . അപ്പോഴും ഞാനോ മറ്റുള്ള ഒരാള്‍ പോലും അതിനെതിരെ ഒന്നും പറഞ്ഞിട്ടില്ല . ഞാന്‍ ഒരു പാവമല്ലേ , ജീവിച്ചു പൊയ്ക്കോട്ടേ . എന്‍റെ മേലെ ആരും കയറാന്‍ വരരുത് .

താത്സ് ഓള്‍ യുവര്‍ ഓണര്‍

ജയ് ഹോ

അനില്‍@ബ്ലോഗ് said...

കാപ്പിലാനെ,
ഈ പോസ്റ്റിന്റെ ആശയത്തിനോട് ചേര്‍ന്നു നില്‍ക്കുന്നുവെങ്കിലും വ്യക്തിപരമായ ഇഷ്യൂഷ് ഇവിടെ ചര്‍ച്ച ചെയ്യരുതെന്ന് ഒരു റിക്വസ്റ്റ് ആണ് എനിക്ക് വക്കാനുള്ളത്. മറ്റൊരു പോസ്റ്റില്‍ നടന്ന ചര്‍ച്ചക്ക് മറുപടിയോ കമന്റോ അവിടെ തന്നെ ഇടണം. എന്റെ കാഴ്ചപ്പാടുകള്‍ ഞാന്‍ പറഞ്ഞു കഴിഞ്ഞു. അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉണ്ടാവാം. എന്റെ അഭിപ്രായങ്ങള്‍ക്കു മാറ്റം വന്നിട്ടുണ്ടാവാം. ഏതായാലും ഒരു ചര്‍ച്ച ഉയര്‍ത്തി എന്നതില്‍ എനിക്കു സന്തോഷമുണ്ട്.
പല ബ്ലോഗ്ഗ് പോസ്റ്റുകളും ചര്‍ച്ചകളിലൂടെയൂം കമന്റുകളിലൂടെയുമാണ് സമ്പുഷ്ടമാകുന്നത്. കമന്റുകള്‍ മാത്രം കണ്ട് കയറുന്ന ബ്ലോഗ്ഗുകളും ഉണ്ട്, അതിനാല്‍ മറുമൊഴി എനിക്ക് ഒഴിവാക്കാനാവില്ല. ഏതായാലും മറുമൊഴിയിലേക്കുള്ള എന്റ്റെ കമന്റുകള്‍ ഒഴിവാക്കിയിട്ടുണ്ട്.
വ്യക്തിപരമായ പ്രശ്നങ്ങളായി ഇതിനെ ഒന്നും കണക്കാക്കരുത് എന്ന അഭ്യര്‍ത്ഥനയോടെ,

എല്ലാവര്‍ക്കും ആശംസകള്‍.

കാപ്പിലാന്‍ said...

ആശംസകള്‍.
:):)

അനില്‍@ബ്ലോഗ് said...

ഒരു നന്ദി കൂടെഎല്ലാവര്‍ക്കും,

“qw_er_ty“ ഈ സാധനം എന്താണെന്ന് കുറേ ആയി തപ്പി നടക്കുന്നു. കമന്റ് ഫില്‍റ്ററിനു വേണ്ടി ഇടുന്നതാണെന്ന് ഇപ്പോള്‍ മനസ്സിലായി. കമന്റില്‍ ഇതുണ്ടെങ്കില്‍ മറുമൊഴിയില്‍ വരില്ലത്രെ.

അനില്‍ശ്രീ... said...

അനിലേ.. ഇപ്പോള്‍ മറുമൊഴിയില്‍ ക്രിക്കറ്റ് മാച്ചിന്റെ കമന്റുകളും ചാറ്റും മാത്രമേ ഉള്ളല്ല്ലോ.... കുറ്റം പറയുകയല്ല... എങ്കിലും പരാതി പറഞ്ഞതു കൊണ്ടു മാത്രം പറയുന്നു എന്നുമാത്രം...


അനില്‍ എന്തു പറയുന്നു?

അനില്‍@ബ്ലോഗ് said...

അനില്‍ശ്രീ,
അത് ഒരു ചാറ്റ് റൂം മാത്രമാണെന്ന് തന്നെയാണ് എന്റെ അഭിപ്രായം. ക്രിക്കറ്റ് മാച്ച് ഒരു ഓണ്‍ ലൈന്‍ ഗെയിമും. മറുമൊഴികളിലേക്ക് അതിന്റെ കമന്റുകള്‍ വരുന്നതില്‍ എനിക്ക് യോജിപ്പുമില്ല.
പക്ഷെ ഈ പോസ്റ്റിലെ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ അഭിപ്രായം മറുമൊഴിയെപ്പറ്റി മറ്റാരും വേവലാതിപ്പെടേണ്ട എന്നാണ്, ആവശ്യമുള്ളവര്‍ക്ക് ഫില്‍റ്റര്‍ വെക്കാമെന്നും.
കമന്റുകള്‍ പുറത്തേക്ക് ഇറങ്ങുന്നത് ഒഴിവാക്കാനുള്ള പക്വത ബ്ലോഗ് അഡ്മിന്മാരാണ് കാട്ടേണ്ടത്.

ഞാനിപ്പോഴും മറുമൊഴിയിലൂടെയാണ് പോസ്റ്റുകളിലെത്തുന്നത്.

സന്ദര്‍ശനത്തിനു നന്ദി.