4/16/2009

വോട്ടുകള്‍ വിലക്കു വാങ്ങുന്നവര്‍

ഇന്നത്തെ ദേശാഭിമാനി വാര്‍ത്ത

പക്ഷങ്ങളുണ്ടാവുക മനുഷ്യ സഹജമാണ്. പക്ഷെ എന്തിലും ഏതിലും പക്ഷം കാണുന്നതിനോട് വിയോജിക്കുകയും ചെയ്യുന്നു. ഇന്നത്തെ ദേശാഭിമാനി പത്രത്തിന്റെ ഒന്നാം പേജില്‍ വന്ന വാര്‍ത്തയാണിത്. പാലക്കാട് വടക്കഞ്ചേരിയില്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നതിനിടെ പിടിയിലായ കോണ്‍ഗ്രസ്സ് നേതാക്കള്‍ (?) എന്ന അടിക്കുറിപ്പൊടെ വന്ന ചിത്രം കാണുക.

1000, 1500, 500 വീതം കവറുകളിലാക്കിയ നിലയില്‍ 1, 26, 000 രൂപ, പണം വാങ്ങിയ വ്യക്തികള്‍ ഒപ്പിട്ട നല്‍കിയെന്നു പറയപ്പെടുന്ന രശീതികള്‍ എന്നിവ കണ്ടെടുത്തതായി പറയപ്പെടുന്നു.

കൂടെ വിതരണം ചെയ്യാന്‍ കൊണ്ടു വന്ന “ക്രൈം” എന്ന മഞ്ഞപ്പുസ്തകത്തിന്റെ കോപ്പികളും പിടിച്ചത്രെ!

പണമൊഴുക്കി ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യുന്ന "വിശ്വാസ വോട്ടെടുപ്പ് " തന്ത്രം കോണ്‍ഗ്രസ്സ് കേരളത്തിലും നടപ്പാക്കുകയാണോ?

മറ്റൊരു പത്രത്തിലും ഈ വാര്‍ത്ത കാണാന്‍ സാധിച്ചില്ല എന്നത് സംശയമുളവാക്കുന്നു.

ദേശാഭിമാനി കള്ളം പറയുന്നോ, അതോ മറ്റു പത്രങ്ങള്‍ സത്യം കണ്ടില്ലെന്ന് നടിക്കുന്നോ?

കള്ളം പറയിക്കുന്നതിനായി പോലീസിനെ കൂട്ടു പിടിക്കുന്നോ?

ഉടന്‍ തന്നെ ഒരു മാനനഷ്ടക്കേസ് പ്രതീക്ഷിക്കാമോ ?

17 comments:

അനില്‍@ബ്ലോഗ് said...

ദേശാഭിമാനി കള്ളം പറയുന്നോ?

പാമരന്‍ said...

:)

കനല്‍ said...

ഇതൊക്കെ കോണ്‍ഗ്രസ് പാര്‍ട്ടി പതിവായിട്ട് ചെയ്യുന്നതാ. പോലീസിപ്പോള്‍ കമ്മ്യൂണിസ്റ്റുകാരന്റയാന്ന് പാവങ്ങള്‍ അറിഞ്ഞില്ല.

കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷന് ഇത്തരം പരിപാടികള്‍ ഞാന്‍ നേരിട്ട് കണ്ടതാ. അന്ന് പോലീസില്‍ ഇതൊന്നും അറിയിച്ചിട്ട് കാര്യമില്ലാന്ന് മനസിലായപ്പോള്‍ നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയുടെ പുരോഗമനമായി കണക്കാക്കി ഞാന്‍ സമാധാനിക്കാന്‍ ശ്രമിച്ചു.(തിരഞ്ഞെടുപ്പിന്റെ ഒരാഴ്ച മുമ്പ് റോഡ് വികസനവുമായി പണിക്കിറങ്ങിയ ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ മെമ്പറിന്റെ ലൈവ് പ്രകടനം കാണാന്‍ പോലീസോ,ഓഫീസര്‍മാരോ വിളിച്ചിട്ട് അവരു തിരിഞ്ഞു നോക്കിയില്ലാരുന്നു)
പാവങ്ങള്‍ ഒരു ദിവസം അവകാശം വിറ്റു വാങ്ങിയ കാശുകൊണ്ട് നല്ലതുപോലെ കഞ്ഞി കുടിക്കട്ടേന്ന് വിചാരിക്കാം. പുരോഗമനക്കാരായ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും ഇത്തരം വോട്ടു വാങ്ങലുകള്‍ ആരംഭിച്ചിട്ടുണ്ടാവാം, കോണ്‍ഗ്രസിന്റെ പോലീസ് വരട്ടെ ഫോട്ടോ അവരും കൊണ്ട് വരും.

ആ വാര്‍ത്ത സത്യം ആണേലും അല്ലേലും ഇതൊക്കെ നടക്കണുണ്ട് എന്നുള്ളത് തീര്‍ച്ചയാ.

ഹരീഷ് തൊടുപുഴ said...

ദേശാഭിമാനി ഇപ്പോഴും മുറ്റത്തുതന്നെ കിടക്കുകയാ, പത്രമൊന്നെടുത്തു നോക്കട്ടെ..

കാപ്പിലാന്‍ said...

:)

വാഴക്കോടന്‍ ‍// vazhakodan said...

ഒള്ളത് പറയാലോ ഞാന്‍ ടീവീലും ഈ വാര്‍ത്ത വീഡിയോ ക്ലിപ്പ് സഹിതം കണ്ടതാ, അത് കൈരളി ആയതു കൊണ്ട് വിശ്വാസയോഗ്യമാണോ എന്ന് സംശയിക്കുന്നില്ല. ഉള്ളത് തന്നെ!

suraj::സൂരജ് said...

അനില്‍ ജീ,
ഇതുമാത്രമല്ലല്ലോ, നിഷ്പക്ഷതയുടെ വിളക്കുമാടം ചമയുന്ന “മുക്കിയധാര”മാധ്യമശിങ്കങ്ങള്‍ മുക്കിയ എത്രയോ വാര്‍ത്തകളുണ്ട് ഈ ഇലക്ഷന്‍ കാലത്ത്!

കോണ്‍ഗ്രസ്സുകാര് വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ വച്ചിരുന്ന അരിയും പലവ്യഞ്ജനങ്ങളും നാട്ടാരും പോലീസും ചൂടോടെ പൊക്കിയപ്പോള്‍ അതു മുക്കിയധാരമ്മാരു പ്രസിദ്ധീകരിച്ചു കണ്ടില്ല.

മാസങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരത്ത് ഒരു പോലീസുദ്യോഗസ്ഥന്റെ വീടിനു ബോംബെറിഞ്ഞത് മനോരമചാനലിലെ തന്നെ കാമറാമാനും ജീവനക്കാരനുമാണെന്ന് പോലീസ് തപ്പിയെടുത്ത വാര്‍ത്തയും മുക്കി. അതേ കേസിലെ പ്രതികള്‍ ടോട്ടല്‍ ഫോര്‍ യൂ തട്ടിപ്പു കേസിലെ ശബരീനാഥിനെ ‘വഹിച്ച’ കേസിലും(കടുവയെ കിടുവ പിടിച്ചു!) പ്രതികളായിരുന്നത്രെ!

എറണാകുളം സ്ഥാനാര്‍ത്ഥി സിന്ധുജോയിയുടെ വ്യാജ ഓര്‍കുട്ട് പ്രൊഫൈലുണ്ടാക്കി തോന്ന്യാസ സ്ക്രാപ്പയച്ച വീരന്മാരിലൊരുത്തന്‍ തൈക്കാട്ടെ സി.എം.ഡി.എസ്സിലെ അദ്ധ്യാപകനായിരുന്നു! ആ വാര്‍ത്തയും മുങ്ങി.

ഹജ്ജ് ക്വോട്ടയില്‍ വന്‍ തിരിമറി നടത്തിയതിനു മലപ്പുറം സ്ഥാനാര്‍ത്ഥി ഇ.അഹ്മദിനെതിരേ ഉയര്‍ന്ന ആരോപണങ്ങളും മുക്കിയധാരമ്മാര് മുക്കി.

ലീഗൊഴികെ എല്ലാം വര്‍ഗ്ഗീയമാണെന്ന് വയലാര്‍ രവി അടിച്ചു വിട്ടപ്പോള്‍, മദനി കുറ്റാരോപിതനായി ജയിലിലായിരുന്ന കാലത്ത് മേഴ്സി രവിയെ പിഡിപി പ്രവര്‍ത്തകര്‍ എടുത്തു പൊക്കി ആഘോഷിക്കുന്ന വാര്‍ത്താചിത്രം ദേശാഭിമാനിയും ജനയുഗവുമൊക്കെയാണ് തപ്പിയെടുത്ത് പുന:പ്രസിദ്ധീകരിച്ചത്.

എന്തിനേറെ പറയുന്നു ? പത്തുരൂപാ കൊടുത്താല്‍ വിവരാവകാശ നിയമം വച്ച് സെക്രട്ടറിയറ്റില്‍ നിന്ന് തന്നെ ലാവലിന്‍ ധാരണാപത്രത്തിന്റെ കരടും എമ്മോയൂവുമടക്കം സര്‍ക്കാര്‍ ഫയലുകളുടെ കോപ്പിയും കാര്‍ത്തികേയന്‍, കടവൂര്‍ തുടങ്ങിയവരുടെ നടപടികളുടെ നോട്ടുകളുമൊക്കെ കിട്ടുമെന്നിരിക്കിലും ലാവലിന്‍ ലാവലിനെന്ന് എട്ടരക്കട്ടയില്‍ കാറുന്ന ഒറ്റ പത്ര/ചാനല്‍ ശിങ്കവും ഈ പുകമറ നീക്കി യാഥാര്‍ത്ഥ്യം അന്വേഷിക്കാന്‍ മെനക്കെട്ടിട്ടില്ല.

പക്ഷേ പണ്ടേ കോടതിയില്‍ സമര്‍പ്പിച്ച കുറെ കടലാസുകളുടെ ഫോട്ടോക്കോപ്പിയെടുത്ത് ഫ്ലൂറസന്റ് ഹൈലൈറ്ററു വച്ച് നാലു വരയും വരച്ച് സുഫിയാമദനിക്കെതിരേ ഫയങ്കരമാന തെളിവുകള് എന്നുമ്പറഞ്ഞ് ചര്‍ച്ചാമലമറിപ്പു നടത്താന്‍ എന്തൊരുത്സാഹം!

കൃത്യം വീരേന്ദ്രകുമാരനു സീറ്റ് പോയ ആഴ്ചമുതല്‍ (അഞ്ചുമാസം മുന്‍പ് മംഗളം പത്രം വിസര്‍ജ്ജിച്ചുവച്ച) ലാവലിന്‍-സിബി.ഐ ഊഹാപോഹക്കഥകളെല്ലാം കൂടിയെടുത്ത് മാതൃഭൂമി സീരീസാക്കി എഴുത്തു തുടങ്ങി.

ദേശാഭിമാനിക്കും ജനയുഗത്തിനും ചന്ദ്രികയ്ക്കും സിറാജിനും ജന്മഭൂമിക്കുമൊക്കെ തുറന്ന ഒരു രാഷ്ട്രീയമെങ്കിലുമുണ്ട്. അവര്‍ പ്രസിദ്ധീകരിക്കുന്നതിനൊക്കെ ഒരു തന്തയെ ചൂണ്ടിക്കാട്ടുകയെങ്കിലുമാവാം. കൊടികെട്ടിയ മുക്കിയാധാരമ്മാരക്കും മുത്തശ്ശിപ്പത്രങ്ങള്‍ക്കും അങ്ങനെ ചൂണ്ടിക്കാണിക്കാന്‍ പറഞ്ഞാല്‍ വല്യ വെഷമമാകും. ആരാന്നറിഞ്ഞിട്ടാ ഇപ്പോ ചൂണ്ടുക?!

നന്ദു | naNdu | നന്ദു said...

ഇന്നു ഞാൻ വോട്ട്‌ ചെയ്യാൻ ക്യൂ നിൽക്കുമ്പൊൾ എന്റെ തൊട്ടുപിന്നിൽ നിന്നിരുന്ന ഒരു പയ്യൻ അവന്റെ സുഹൃത്തിനെ ഫോണിൽ വിളിച്ചു പറയുന്നതു കേട്ടതാ... "വെറുതെ കിട്ടുന്ന 500 രൂപ കളയണ്ട, വന്നു ചെയ്തു പോ. അഞ്ചു മിനിറ്റിന്റെ കാര്യമല്ലേയുള്ളൂ. ഞങ്ങൾ ഇവിടെ സ്കൂളിലുണ്ട്‌." (വിളിക്കുന്നവൻ നാട്ടിലെ ഒരു മൂത്ത കോൺഗ്രസ്സുകാരന്റെ മകനാണ്‌!)

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ഇത് എല്ലാ കാലത്തും നടക്കുന്നു.
നാട്ടില്‍ പ്രവൃത്തിച്ചിരുന്ന സമയത്ത് രാത്രി മുഴുവന്‍ ഉറക്കമിളച്ച് കാവല്‍ നിന്ന് ഇവന്മാരെ പിടിച്ച് കൈകാര്യം ചെയ്ത് വിട്ടിട്ടുണ്ട്. കള്ളും കാശും എന്നും വോട്ടിനു വേണ്ടി ഇറക്കാന്‍ കോണ്‍ഗ്രസ്സ് തന്നെയായിരുന്നു മുമ്പില്‍. (ഇന്നത്തെ കഥ അറിയില്ല). പിന്നെ വാര്‍ത്തകള്‍, അത് ഒരു സി പി എം അനുഭാവി വല്ലതും പാര്‍ട്ടിക്കെതിരെ പറഞ്ഞാല്‍ മുന്‍ പേജ് വാര്‍ത്തയാവുകയും ചാനല്‍ ചര്‍ച്ചകളില്‍ വരികയും ചെയ്യുന്ന ഈ കാലത്ത്, ഇതൊന്നും സിന്‍ഡിക്കേറ്റന്മാര്‍ക്ക് (കട. പിണറായി)വാര്‍ത്തയാവില്ല.

“തളിക്കുളത്തെ,"തെറ്റ് പറ്റാത്ത" കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നു.ടി.എല്‍ സന്തോഷ് യു.ഡി.എഫി ന്റെ കൂടെ,പഞ്ചായത്തു പ്രസിഡന്റ് അടക്കം മറ്റു പലരും എല്‍.ഡി.എഫി നൊപ്പം,നോട്ടീസും വിതരണം ചെയ്തു“

ഈ യൊരു വാര്‍ത്ത ഒരു പത്രക്കാരനും വാര്‍ത്തയായില്ല.

Typist | എഴുത്തുകാരി said...

ദേശാഭിമാനി പത്രം കണ്ടില്ല. ഇന്നലെ ടിവിയില്‍ എപ്പഴോ ഞാനിതു കണ്ടിരുന്നു, വിശദമായി കാണാനും പറ്റിയില്ല, ഏതു ചാനലാണെന്നും ശ്രദ്ധിച്ചില്ല. തിരക്കിലായിരുന്നു. പിന്നെ കാണാല്ലോ എന്നു കരുതി. പക്ഷേ പിന്നെ കണ്ടില്ല.ദേശാഭിമാനിയെ വിശ്വസിക്കാതിരിക്കണ്ട കാര്യമുണ്ടോ?

dethan said...

അനില്‍@ബ്ലൊഗ്,
ഇതേ വാര്‍ത്ത കേരളകൗമുദിയിലും കണ്ടു.വോട്ട് വിലയുള്ള സാധനമാണെന്നു പൊതുജനത്തെ
ബോദ്ധ്യപ്പെടുത്താമെന്നു വിചാരിച്ചാല്‍ അതും സമ്മതിക്കില്ല എന്നു വന്നാല്‍ എന്തു ചെയ്യും !!
-ദത്തന്‍

അനില്‍@ബ്ലോഗ് said...

പാമരന്‍,

കനല്‍,

ഹരീഷ്,

കാപ്പിലാന്‍,

വാഴക്കോടന്‍,

സൂരജ്,

നന്ദു,

രാമചന്ദ്രന്‍ വെട്ടിക്കാട്,

എഴുത്തുകാരി,
സന്ദര്‍ശനങ്ങള്‍ക്ക് നന്ദി.
ദേശാഭിമാനിയെ അവിശ്വസിച്ചതല്ല.
സൂരജ് വിശദമായിപ്പറഞ്ഞിരിക്കുന്നു. ഈ തിരിച്ചറിവ് മലയാള പത്രവായനയില്‍ നാം ജാഗ്രത പുലര്‍ത്തേണ്ടതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇത്രമാത്രം ഗൌരവമായ ഒരു വിഷയം പോലും മുഖ്യധാരാ (?) എന്നു വിളിക്കപ്പെടുന്ന മാദ്ധ്യമങ്ങള്‍ക്ക് വാര്‍ത്തയായില്ലെന്നത് ഖേദകരമാണ്. ഏതു പത്രം വായിക്കും എന്നത് പോലും ചോദ്യ ചിഹ്നത്തില്‍ എത്തിനില്‍ക്കുകയാണ്.

പൊന്നാനി മണ്ഡലത്തില്‍ പണം വിതരണം ചെയ്തു എന്നുള്ളതിനു സൂചനകളുണ്ട്, ഇവിടെ അയല്‍ വാസികള്‍ പണം കിട്ടിയതായി പറയുന്നു. നന്ദുവിന്റെ കമന്റ് അത് ശരിവക്കുകയാണ്.

എന്നിരുന്നാലും ഒരു കാര്യത്തില്‍ പ്രതിഷേധം ഉണ്ട്. എന്തോ കൊള്ള മുതല്‍ പിടിച്ചപോലെ “ക്രൈം വാരിക” കയ്യില്‍ കൊടുത്ത്, കൊള്ളക്കാരെപ്പോലെ നിര്‍ത്തി കോങ്രസ്സ്കാരുടെ ഫോട്ടൊ എടുത്തത് ശരിയായില്ല.

അനില്‍@ബ്ലോഗ് said...

dethan,
:)

ചാണക്യന്‍ said...

തിരോന്തരത്ത് സസി അണ്ണന്‍ ഈ തന്ത്രം പയറ്റിയതായി ആരോപണമുണ്ട്...

smitha adharsh said...

കണ്ടു..കണ്ടു...നോ,അഭിപ്രായം..

Iddali said...

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫിന് അഞ്ചു സീറ്റേ ഉറപ്പുള്ളൂവെന്നു പൊലീസ് റിപ്പോര്‍ട്ട്. രണ്ടു മണ്ഡലംകൂടി ചിലപ്പോള്‍ നേരിയ ഭൂരിപക്ഷത്തിനു ലഭിച്ചേക്കാം. ബാക്കി 13 സീറ്റ് യുഡിഎഫ് ഉറപ്പിച്ചെന്നാണു പൊലീസ് തയാറാക്കിയ റിപ്പോര്‍ട്ട് പറയുന്നത്.കൊല്ലം, ആറ്റിങ്ങല്‍, പാലക്കാട്, ആലത്തൂര്‍, കാസര്‍കോട് എന്നിവ എല്‍ഡിഎഫിനു ലഭിക്കുമെന്നു പൊലീസ് പറയുന്നു.

വടകര, കണ്ണൂര്‍ മണ്ഡലങ്ങള്‍കൂടി ചിലപ്പോള്‍ നേരിയ ഭൂരിപക്ഷത്തോടെ ഇടത്തേക്കു ചായും. ഘടകകക്ഷികളുടെ മൂന്നു സീറ്റും യുഡിഎഫിനു ലഭിക്കും. പത്തു സീറ്റ് ഉറപ്പാക്കിയ കോണ്‍ഗ്രസ് 12 ലേക്കു വളര്‍ന്നേക്കാം. സംസ്ഥാനത്തു വ്യക്തമായ ക്രിസ്ത്യന്‍ തരംഗം ഉണ്ടായെന്നു റിപ്പോര്‍ട്ട് പറയുന്നു. ആലപ്പുഴയില്‍ ലത്തീന്‍ കത്തോലിക്കര്‍ കൂട്ടമായി വോട്ടു ചെയ്തെങ്കിലും ലത്തീന്‍ സമുദായാംഗമായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. കെ.എസ്. മനോജിന് ഇതിന്റെ പ്രയോജനം ലഭിച്ചില്ലെന്നാണു പൊലീസ് കണ്ടെത്തല്‍.

ഇടുക്കിയിലും കത്തോലിക്കാ സമുദായാംഗമായ ഇടതു സ്ഥാനാര്‍ഥിക്കെതിരെയാണു ക്രിസ്ത്യന്‍ തരംഗം ഉണ്ടായത്. കോട്ടയം, ചാലക്കുടി, തൃശൂര്‍ മണ്ഡലങ്ങളില്‍ ക്രിസ്ത്യന്‍ തരംഗത്തിലാണു യുഡിഎഫ് മേല്‍ക്കൈ നേടിയത്. എല്ലാ തിരഞ്ഞെടുപ്പുകള്‍ക്കുശേഷവും പൊലീസ് ഇന്റലിജന്‍സ് വിഭാഗം സംസ്ഥാന സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കാറുണ്ട്. ഇത്തവണ ഇതു പാടില്ലെന്നു തിരഞ്ഞെടുപ്പു കമ്മിഷന്‍ ഉത്തരവിട്ടിരുന്നു.

ഇൌ സാഹചര്യത്തില്‍ പൊലീസിന്റെ മറ്റു സംവിധാനം

ഉപയോഗിച്ച് അനൌദ്യോഗികമായാണു റിപ്പോര്‍ട്ട് തയാറാക്കിയത്.കേന്ദ്ര ഇന്റലിജന്‍സായ ഐബിയുടെ റിപ്പോര്‍ട്ടും കമ്മിഷന്‍ വിലക്കിയിട്ടുണ്ടെങ്കിലും അനൌദ്യോഗികമായി ഇതും സമര്‍പ്പിക്കപ്പെട്ടതായാണു വിവരം. ആറ്റിങ്ങല്‍, കാസര്‍കോട് ഒഴികെ 18 സീറ്റ് യുഡിഎഫിനു ലഭിക്കുമെന്നാണ് ഇവരുടെ റിപ്പോര്‍ട്ടെന്ന് അറിയുന്നു.
ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ സഹായത്തോടെ മലബാറിലെ നാലു മണ്ഡലങ്ങളില്‍ സിപിഎം വ്യാപകമായകള്ളവോട്ടു ചെയ്തതായി പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ആരോപിച്ചു. ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം പ്രവര്‍ത്തകന്‍ വരെ വോട്ടു രേഖപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തില്‍ ഉറച്ച മതേതര സര്‍ക്കാരും ശക്തനായ പ്രധാനമന്ത്രിയും വേണമെന്ന യുഡിഎഫിന്റെ മുദ്രാവാക്യത്തിന് അനുകൂലമായാണു ജനം പ്രതികരിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധം വോട്ടര്‍മാര്‍ രേഖപ്പെടുത്തി. മൂന്നു വര്‍ഷത്തെ തെറ്റായ നയങ്ങള്‍ക്കെതിരെയുളള ജനകീയ മുന്നേറ്റത്തില്‍ സര്‍ക്കാരിന്റെയും എല്‍ഡിഎഫിന്റെയും പ്രതിരോധശ്രമങ്ങള്‍ പരാജയപ്പെട്ടു.

77ലെ തിരഞ്ഞെടുപ്പുഫലം ആവര്‍ത്തിക്കും. നീതിപൂര്‍വമായ തിരഞ്ഞെടുപ്പു നടത്താനുള്ള കമ്മിഷന്റെ ശ്രമങ്ങളെ പരാജയപ്പെടുത്താന്‍ സിപിഎം വ്യാപകമായി ശ്രമിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ നിരവധി പ്രവര്‍ത്തകര്‍ ഇതുസംബന്ധിച്ചു അധികൃതര്‍ക്കു വിശദമായ പരാതികള്‍ നല്‍കിയെങ്കിലും ഫലപ്രദമായ നടപടികള്‍ ഉണ്ടായില്ല. കണ്ണൂരിലെ പല ബൂത്തുകളിലും യുഡിഎഫ് ഏജന്റുമാരെ ഇരുത്താന്‍ സമ്മതിച്ചില്ല. ഉച്ചയ്ക്കു ശേഷമായിരുന്നു അക്രമങ്ങള്‍.

വോട്ടെടുപ്പു കഴിഞ്ഞശേഷം ഏജന്റുമാരെ പുറത്തിറങ്ങാന്‍ സമ്മതിക്കാത്ത സംഭവങ്ങളുമുണ്ടായി. ചില പോളിങ് ഉദ്യോഗസ്ഥരും ഏകപക്ഷീയമായി പെരുമാറി. അഞ്ചു മണിക്കുള്ളില്‍ ക്യൂ നിന്ന വോട്ടര്‍മാര്‍ക്ക് ടോക്കന്‍ കൊടുക്കാന്‍ അവര്‍ വിസമ്മതിച്ചു.

ബോംബ് കേസില്‍ റിമാന്‍ഡിലുള്ള സിപിഎം പ്രവര്‍ത്തകന്‍ അഖിലേഷിന്റെ വോട്ടാണു ചെയ്തത്. അതു ചോദ്യം ചെയ്ത യുഡിഎഫ് എജന്റിനെ ആക്രമിക്കാന്‍ ശ്രമം നടന്നു.

ക്രമക്കേടു ബോധ്യപ്പെട്ട കാസര്‍കോട്ടെ ചില ബൂത്തുകളില്‍ റീപോളിങ് ആവശ്യപ്പെട്ടിട്ടുണ്ട്. ക്രമക്കേടുകള്‍ക്കെതിരെയുള്ള നിയമ നടപടികള്‍ അടുത്ത ദിവസം ചര്‍ച്ച ചെയ്തു തീരുമാനിക്കും - ഉമ്മന്‍ചാണ്ടി പറഞ്ഞു.

ചാണക്യന്‍ said...

Iddali ,

വീട്ടീ പോടാ...കമന്റ് കലക്കി...

ഇതും ഊമ്മന്‍ ചാണ്ടി ഉവാച...