4/04/2009

കുഴിമാടം തുറന്നിറങ്ങുന്ന മലയാള സിനിമകള്‍

സിനിമ എന്നും സമൂഹത്തിന്റെ പരിഛേദമായി വര്‍ത്തിക്കുന്നു എന്നാണ് നാം കരുതിപ്പോരുന്നത്. മലയാള സിനിമാ ചരിത്രം പരിശോധിക്കുന്ന ഏതൊരാള്‍ക്കും ഇത് വാസ്തവമെന്ന് തോന്നുന്നതരത്തിലാണ് സിനിമയുടെ പ്രമേയത്തിലും അവതരണത്തിലും ഉണ്ടായ പരിവര്‍ത്തനങ്ങള്‍. എന്നാല്‍ സമൂഹത്തിലുണ്ടായ മാ‍റ്റങ്ങള്‍ക്ക് മുന്നേ ഓടിയിരുന്നോ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ സിനിമകള്‍?

നിരവധി പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിച്ചാണ് ഇന്ന് മലയാള സിനിമ നില്‍നില്‍ക്കുന്നത്. തലമുറകള്‍ തമ്മിലുള്ള അന്തരം വര്‍ദ്ധിച്ചതിനാലോ എന്തോ പുതു സിനിമകള്‍ മനസ്സിലേക്കു കയറുന്നില്ല, അതോ അവയെ കയറ്റുകയില്ല എന്ന് മനസ്സ് നിര്‍ബന്ധം പിടിക്കുകയാണോ ആവോ.

സ്കൂള്‍ കോളേജ് കാലഘട്ടത്തില്‍ ഇറങ്ങിയിരുന്ന നിരവധി സിനിമകള്‍ പുതിയ പ്രമേയങ്ങള്‍ മലയാള സിനിമക്ക് നല്‍കി, സുപ്പര്‍ താരങ്ങളേയും. മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും മറ്റും മലയാള പ്രേക്ഷകനു മുന്നിലെത്തിയതും ഈ കാലത്താണ്. ഇവര്‍ സൃഷ്ടിച്ച കഥാപാത്രങ്ങള്‍ മനസ്സില്‍ നിറഞ്ഞാടിയതിനാല്‍ പുതു തലമുറയെ സ്വീകരിക്കാന്‍ നാം വിമുഖരായോ അതോ പുതുതലമുറയേ ഇവര്‍ അകറ്റി നിര്‍ത്തിയോ? രണ്ടുമാവാം.

ഈ വിമുഖത എല്ലാ മേഖലയിലും തുടരുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ ചില മലയാള സിനിമകള്‍ നമ്മോട് പറയുന്നതതാണ്. കുഴിമാടങ്ങളില്‍ ‍ വിശ്രമിച്ചിരിന്ന താരാദാസും ബെലറാമും എണീറ്റുവന്നതിനു ചുവടുപിടിച്ച് സാഗര്‍ എലിയാസ് ജാക്കി വന്നു, വേറെ ആരൊക്കെയോ വന്നു. ഇപ്പോഴിതാ ഇവരേക്കാള്‍ ഒട്ടും മോശമല്ല തങ്ങളുടെ പ്രേതങ്ങളും എന്ന് തെളിയിച്ചുകൊണ്ട് തോമസുകുട്ടിയും സംഘവും ഹരിഹര്‍നഗറിലേക്കെത്തിയിരിക്കുന്നു.


മലയാള സിനിമയുടെ ഭാവി ഇനി കുഴിമാടങ്ങളില്‍. ! പുതു തലമുറയെയും പുതു കഥാപാത്രങ്ങളേയും പ്രേക്ഷകര്‍ തിരസ്കരിക്കുകയാണോ?

ആത്മഗതം:

വിജയം കണ്ട സിനിമകളുടെ രണ്ടും മൂന്നും ഭാഗങ്ങളെടുക്കുക പതിവാണ്. അത്തരത്തില്‍ പുറത്തിറങ്ങിയ ഒരു സിനിമയാണ് ചെങ്കോല്‍. 1989 സൃഷ്ടിക്കപ്പെട്ട കിരീടം എന്ന ചിത്രത്തിലെ ആദര്‍ശധീരനും കരുത്തുള്ള കഥാപാത്രവുമായ പോലീസുകാരന്‍ അച്ചുതന്‍ നായര്‍ (തിലകന്‍), സ്വന്തം മകളെ കൂട്ടിക്കൊടുക്കുന്ന അച്ഛനായാണ് രണ്ടാം ഭാ‍ഗമായ ചെങ്കോലില്‍ പ്രത്യക്ഷപ്പെടുന്നത്. കഥാപാത്രമാണെങ്കിലും, ശക്തമായ ഒരു വ്യക്തിത്വത്തെ ഇത്രയധികം തേജോവധം ചെയ്ത മറ്റൊരു സൃഷ്ടി കണ്ടിട്ടില്ല. ആ തിരക്കഥാകൃത്തിനെയും സംവിധായകനേയും കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ തലക്കടിച്ച് കൊല്ലാമായിരുന്നു.

26 comments:

അനില്‍@ബ്ലോഗ് // anil said...

സിനിമ കാണാറില്ലെങ്കിലും വിമര്‍ശനം ആയിക്കോട്ടെ.

Unknown said...

ippo nalla cinemakal undakunnilla ennathanu sathyam

ഹന്‍ല്ലലത്ത് Hanllalath said...

സിനിമ എടുത്തു കൈ പൊള്ളിയ എത്രയോ ആളുകളെ എനിക്കറിയാം...
ഇയ്യിടെ ഞങ്ങള്‍ക്ക് മലയാളി ഭക്ഷണം കിട്ടിയിരുന്ന ഹോട്ടല്‍ , ഉടമ വിറ്റു...!
മണിയെ നായകനാക്കി പണ്ട് ഒരു സിനിമ എടുത്തതാണ് പാവത്തിന്റെ അനിയന്‍..
പൊട്ടിയപ്പോള്‍ കുടുംബ സ്വത്താണ് തുലഞ്ഞത്...
എനിക്കു തോന്നുന്നത് റിസ്കെടുക്കാന്‍ തയ്യാറുള്ളവര്‍ കുറയുന്നതാണ് ഇതിന്റെ കാരണം എന്നാണ്..
പുതിയ മാറ്റങ്ങള്‍ക്കു പിന്നാലെ പോയി റിസ്കെടുക്കുന്നതിനു പകരം വിജയിച്ചവയുടെ അവശിഷ്ടങ്ങള്‍ കാട്ടി പ്രേക്ഷകനെ ആകര്‍ഷിക്കാനുള്ള ഒരു കുറുക്കു വിദ്യ...

രസികന്‍ said...
This comment has been removed by the author.
ഞാന്‍ ആചാര്യന്‍ said...

ദാണ്ടെ കിടക്കുന്നു..

പഴയ 'ഉപ്പുകണ്ടം ബ്രദേഴ്സും'(ബാബു ആന്‍റണി) അതേ പേരില്‍ വീണ്ടും വരുന്നു !!! ഇത്തവണ അഭിനയിക്കുന്നത് ശ്രീനിവാസന്‍, മുകേഷ് മുതല്പേര്‍...പോരെ..

ഇനി എന്നാണാവോ കാറ്റത്തെ കിളിക്കൂടും, രാവണപ്രഭു മൂന്നാം ഭാഗവും, കിലുക്കവും, മാമാങ്കവും, ഒരു വടക്കന്‍ വീരഗാഥയുമൊക്കെ വീണ്ടും വരുന്നത്...ചന്തു മരിച്ചിട്ടില്ലാന്നോ, മറ്റോ പറഞ്ഞാല്‍ രണ്ടാം ഭാഗമായി...നടിനടന്മാരു മാറിയാലും കുഴപ്പമില്ല. ചന്തുവായി ശ്രീനിവാസനും മാധവി കേമമാക്കിയ ഉണ്ണിയാര്‍ച്ചയായി മീനയുമൊക്കെ വരട്ടെ...സഹൃദയര്‍ 'തോമസുകുട്ടി വിട്ടോടാ' ന്നൊന്നും പറയാതെ സമാധാനായിട്ട് കേറി കണ്ടോളും...

ഞാന്‍ ആചാര്യന്‍ said...

കമ്മീഷണര്‍ മൂന്നാം ഭാഗമെങ്ങാനും വന്നാലത്തെ കഥയാ പേടി തോന്നുന്നത്, എന്നാ ഒരു കലക്കാരിക്കും..പിന്നെ ദിലിപിന്‍റെ കുഞ്ഞിക്കൂനന്‍, മാധവന്‍പോലെയുള്ള ചില 'അമറന്‍' പടങ്ങളും രണ്ടാം ഭാഗമായി വരട്ടെ, മണീടെ മൈ ഡിയര്‍ കരടി രണ്ടാം ഭാഗം വരട്ടെ, റാംജിറാവ് - മാന്നാര്‍ മത്തായി മൂന്നാം ഭാഗത്തിനു സ്കോപ്പുണ്ട്(സത്യമായും) അതിന് ആദ്യമായി സിദ്ദിക്കിനേയും ലാലിനെയും ചെവിക്ക് പിടിച്ച് ഒന്നിപ്പിക്കണം. ജനം ഒന്ന് ചിരിക്കട്ടെ.

പൂതബ്ലോഗ് said...

ഇനി ഇത് അന്തിസീരിയല്‍ പോലെയുള്ള വല്ല മാറാവ്യാധിയുമാണോ മലയാള സിനിമാക്ക് പിടിപെട്ടത്, 'തുടര്‍ച്ച'ക്കുള്ള വ്യഗ്രത...

മാണിക്യം said...

സായിപ്പ് പറഞ്ഞ “ Old is gold
മലയാളി സംവിധായകരുടെ അസ്ഥിക്ക് പിടിച്ചതാവാം കാര്യം. സത്യത്തില്‍‌ 1970കളുടെ അന്ത്യത്തില്‍ കുറെ ചങ്കൂറ്റമുള്ള അഥവ തലയില്‍ ആളു താമസമുള്ള സിനിമാക്കാര്‍‌ വന്നു.. അന്ന് വന്ന ഉഷാറാണ് രണ്ടു പതിറ്റാണ്ട് തിമിര്‍ത്താടിയത് പിന്നെ ആ തരഗം നിലച്ചു. എന്ത് കൊണ്ടെന്ന് ചോദിക്കരുത്, ചോദിച്ചാല്‍ പറയും പുതു തലമുറയുടെ അഭിരുചി മാറിയിട്ടാണെന്ന്, അത് വിശ്വസിക്കാന്‍ പ്രയാസമുണ്ട്.
പി എന്‍ മേനോന്‍,ഭരതന്‍,പത്മരാജന്‍,ഐ വീ ശശി,എം ടി, ഹരിഹരന്‍,അവര്‍ക്ക് പിന്നാലെ പ്രീയന്‍ സത്യന്‍ കമല്‍ സിദ്ദിക്-ലാല്‍ ഇവര്‍ അദ്രപാളികളില്‍ ഇളക്കിവിട്ട തരംഗം അതിന്റെ മസ്മരഭാവം അതില്‍ മലയാളി ആസ്വാദകന്‍ മനം മയങ്ങി നിന്ന ഒരു മാജിക്ക്...
പില്‍ക്കാലത്ത് എണ്ണിപെറക്കാന്‍ അധികം ഒന്നും വന്നില്ല.ഇന്നും മടുക്കാതെ കാണാം മേല്‍‌ പറഞ്ഞവരുടെ കലാവിരുന്ന്.. ആ ഓര്‍‌മയില്‍ അള്ളിപിടിച്ചാവും വീണ്ടും അതിന്റെ ഒക്കെ ചുവടുപിടിച്ച് രണ്ടും മൂന്നും ഭാഗങ്ങള്‍..
അനില്‍ പറഞ്ഞപോലെ ‘ചെങ്കോല്‍ - കിരീടം’
ആദ്യ് ചിത്രത്തിലേ തിളങ്ങുന്ന കഥാപാത്രങ്ങള്‍ മനസ്സില്‍ നീറ്റലോടെ നില്‍ക്കുമ്പോള്‍ രണ്ടാം ഭാഗം ഒരു തരം പുണ്ണ് പിടിച്ച നൊമ്പരമായി ...
ഇന്‍ ഹരിഹര്‍നഗര്‍ - 18 വര്‍ഷത്തിന് ശേഷവും ഉള്ള് തണുപ്പിക്കുന്ന ചിരിയാണ് ..
“തോമസ്സുകുട്ടീ വിട്ടോടാ ” ഇന്നും പുതുമ നഷ്ടപ്പെട്ടിട്ടില്ലാ..

രണ്ടാം ഭാഗം .. ..?
[പുതുനാമ്പുകളെ തല്ലികെടുത്തുന്നതോ
അതോ പാഴ്‌മുളകളാണ് കുരുക്കുന്നതെന്നൊ ....]

കാപ്പിലാന്‍ said...

ഞാനും അനിലിനെപ്പോലെയാണ് മലയാളം സിനിമ കണ്ടിട്ട് നാളുകള്‍ ആയി ( പുതിയത് ) അതുകൊണ്ട് തന്നെ ഒരു വിമര്‍ശനത്തിനു ഞാന്‍ ഇല്ല .

എങ്കിലും ഒരു കാര്യം പറയട്ടെ . നമ്മുടെ കൂട്ടത്തില്‍ ഉള്ള ഒരാള്‍ തന്നെ ഒരിക്കല്‍ എന്നോട് പറഞ്ഞതാണ്

" കാപ്പിലാനേ , ഞാന്‍ ലക്ഷങ്ങള്‍ സിനിമ എടുക്കാന്‍ വേണ്ടി കളഞ്ഞിട്ടുണ്ട് " എന്ന് . ചൂട് വെള്ളത്തില്‍ വീണ പൂച്ച പച്ച വെള്ളം കണ്ടാലും ഒന്ന് അറയ്ക്കും .

മറ്റൊരു കാര്യം എനിക്ക് മനസിലായത് നമ്മള്‍ മലയാളികള്‍ റിസ്ക് എടുക്കാന്‍ വലിയ താല്പര്യം കാട്ടാറില്ല എന്നാണ് ( എന്‍റെ ഒരു തോന്നല്‍ ആണ് കേട്ടോ ) .

നമുക്ക് ഷക്കീല ചേച്ചിയെ വീണ്ടും കൊണ്ടുവന്നാലോ .

ഷക്കീലയെ വിളിക്കു .
മലയാള സിനിമയെ രക്ഷിക്കൂ :)

ചാണക്യന്‍ said...

“ മലയാള സിനിമയുടെ ഭാവി ഇനി കുഴിമാടങ്ങളില്‍. ! പുതു തലമുറയെയും പുതു കഥാപാത്രങ്ങളേയും പ്രേക്ഷകര്‍ തിരസ്കരിക്കുകയാണോ?“-

ഒരിക്കലുമില്ല....ആശയദാരിദ്ര്യം അതായത് നല്ല കഥയുടെ അഭാവമാണ് മലയാള സിനിമയെ ബാധിച്ചിരിക്കുന്ന മാന്ദ്യത്തിനു പിന്നില്‍. ശക്തമായ ഇതിവൃത്തവുമായി വന്ന സിനിമകളെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടെ ഉള്ളൂ.

ഒരു പ്രത്യേക പാറ്റേണില്‍ എടുത്ത ഒരു സിനിമ വിജയിച്ചു എന്നു കണ്ടാല്‍ അതിന്റെ തനി അനുകരണങ്ങളായ കുറെ ചിത്രങ്ങളുടെ ഒഴുക്കുണ്ടാവുക മലയാള സിനിമാ രംഗത്തെ പ്രവണതയായിരിക്കുന്നു.

നല്ല കഥയെ നല്ല രീതിയില്‍ അവതരിപ്പിക്കുന്ന സിനിമകളെ ഇപ്പോഴും പ്രേക്ഷകര്‍ സ്വീകരിക്കാന്‍ മടിക്കാറില്ല...

പകല്‍കിനാവന്‍ | daYdreaMer said...

ശവമായിരിക്കുന്നു... അധികനാള്‍ ഇങ്ങനെ വെച്ചേക്കാനും പറ്റില്ല... ചീയുന്നതിനു മുന്‍പേ ഇനി അടക്കണം... !! ഒരു നല്ല മലയാളം സിനിമ കണ്ടിട്ട് മരിച്ചാല്‍ മതിയായിരുന്നു... !
:D

കൂട്ടുകാരന്‍ | Friend said...

നാടോടിക്കാറ്റും പട്ടണപ്രവേശവും ഒന്നും രണ്ടും ഭാഗങ്ങളാക്കി സത്യനന്തിക്കാട് ഉജ്ജ്വലംമാക്കിയപ്പോ... അതിന്റെ മൂന്നാം ഭാഗം അക്കരെ അക്കരെ അക്കരെ അമേരിക്കയില്‍ കൊണ്ട് പോയി എടുത്തു...നമ്മുടെ എക്കാലത്തേയും പ്രിയപ്പെട്ട . പ്രിയദര്‍ശന്‍ സര്‍ ( അടുത്ത ഓസ്കാര്‍ അവകാശി) നശിപ്പിച്ചു നാറാണക്കല്ലാക്കിയത് മറന്നു പോയോ? അന്ന്.. ....എന്തോ വലിയ സംഭവമാണെന്ന വിചാരത്തില്‍...ബ്ളാക്കില്‍ ടിക്കെറ്റെടുത്ത്.... കണ്ടു.... ചിരിക്കുന്നതിന് പകരം ചങ്ക് കലങ്ങി കരഞ്ഞോണ്ട് ഇറങ്ങിപ്പോരേണ്ടി വന്നു... ബ്ലാക്കില്‍ ടിക്കറ്റ് തന്നവന്‍ രണ്ടെണ്ണം വീശി ലാവിഷായി അവിടെ നില്പുമുണ്ട്....

ശ്രീ said...

ബ്ലെസ്സി, ലാല്‍‌ജോസ് തുടങ്ങിയ പുതിയ സംവിധായകരില്‍ നമുക്കു കുറച്ചു കൂടി പ്രതീക്ഷ വയ്ക്കാം... കുറച്ചു കൂടി കാത്തിരിയ്ക്കാമെന്നേ...

നല്ല സിനിമകള്‍ ഇനിയും വരും...

പാമരന്‍ said...

ആ ആത്മഗതത്തോട്‌ പൂര്‍ണ്ണമായും യോജിക്കുന്നു.. കയ്യില്‍ കിട്ടുവാണെങ്കില്‍ എന്‍റെ വഹയായിട്ടു രണ്ടെണ്ണം കൂടെ കൊടുത്തേക്കണേ..

ചങ്കരന്‍ said...

സത്യമാണനിലേ, ചെങ്കോലില്‍ തിലകന്റെ വേഷം കാണുമ്പോള്‍ ഇപ്പോഴും അമര്‍ഷം തോന്നും. അവനെയൊന്നു കൈയ്യില്‍ കിട്ടിയിരുന്നെങ്കില്‍!!

ജിജ സുബ്രഹ്മണ്യൻ said...

നല്ല സിനിമകൾ ഇനിയും ഉണ്ടാകും എന്നു തന്നെയാണു എനിക്കു തോന്നുന്നത്.പക്ഷേ ചില സിനിമകളുടെ വിജയത്തെ തുടർന്നു അവയുടെ രണ്ടാം ഭാഗവും മൂന്നാം ഭാഗവുമൊക്കെ എടുക്കുന്നതോട് എനിക്ക് യോജിപ്പില്ല.

ഹരീഷ് തൊടുപുഴ said...

നല്ല ആശയങ്ങളും, സംവിധാനമികവുമൊക്കെ ഉണ്ടെങ്കില്‍ ഇനിയും സിനിമകള്‍ വിജയിക്കും.
വളരെയേറെ കഴിവുകള്‍ ഉള്ള ഒരുപാട് സംവിധായകര്‍ നമുക്കുണ്ടായിരുന്നു; ഇപ്പോഴും ഉണ്ട്. നന്നായി ഹോംവര്‍ക്ക് ചെയ്താല്‍ നല്ല സിനിയുണ്ടാക്കാവുന്നതേയുള്ളൂ. ഇനി ഏതായാലും ആ പഴയ ഭരതന്‍, പത്മരാജന്‍, അരവിന്ദന്‍, ഹരിഹരന്‍ മുതലായവരുടെ ടച്ചുള്ള സിനിമകള്‍ പ്രതീക്ഷിക്കേണ്ടതില്ല. കാരണം ഓരോ തലമുറക്കനുസരിച്ച് സിനിമ നിര്‍മിക്കുന്നതുപോലിരിക്കും അവയുടെ വിജയവും.
ആയതിനാല്‍ ഇന്നത്തെ തലമുറയുടെ അഭിരുചിക്കനുസരിച്ച് സിനിമ നിര്‍മിക്കേണ്ടിരിക്കുന്നു.

siva // ശിവ said...

പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്നത് സിനിമാക്കാരുടെ പതിവല്ലെ.

അനില്‍@ബ്ലോഗ് // anil said...

അനൂപ് കോതനല്ലൂര്‍,
നല്ല സിനിമ?
:)

hAnLLaLaTh,
റിസ്കെടുക്കാന്‍ തയ്യാറാവാത്തത് മാത്രമല്ല പ്രശ്നം എന്ന് തോന്നുന്നു. ഇന്നത്തെ മലയാള പ്രേക്ഷകന്റെ മനസ്സ് വായിക്കാന്‍ കഴിയാതെ വരുന്നതിന്റെ പ്രശ്നം കൂടിയാണത്. അതില്‍ നിന്നൊരു മോചനമാവാം ഇത്തരം പരിപാടികള്‍.

ആചാര്യന്‍,
ഈ പറഞ്ഞപോലെ ഒക്കെ സംഭവിച്ചുകൂടായ്കയില്ല. ഇപ്പോഴും പഴയ സിനിമകളെയും സംവിധായകരേയും മനസ്സില്‍ കൊണ്ടു നടക്കുന്ന തലമുറ ജീവിച്ചിരുപ്പുണ്ടല്ലോ.

simplecube,
ശരിയാവാമല്ലെ? കഥ പരിചയപ്പെടുത്തേണ്ട പ്രശ്നം ഒഴിവാവുമല്ലോ എന്ന് കരുതിയാവും.

മാണിക്യം ചേച്ചീ,
ഓള്‍ഡ് ഇസ് ഗോള്‍ഡ് പഴമൊഴിയൊന്നും ഓര്‍ത്തിട്ടല്ല ചേച്ചീ. ഓടിത്തെളിഞ്ഞൊരു കഥയാകുമ്പോള്‍ ആ പ്രതീക്ഷയിലെങ്കിലും കുറച്ച് ജനം വന്നുകേറുമെന്ന് കരുതിയാവും.
പുതു സംവിധായകര്‍ക്ക് പഴയ തലമുറയേയും വിശ്വാസത്തിലെടുക്കാനായില്ല, പുതു തലമുറയേയും. അതോടൊപ്പം തന്നെ സ്ഥായിയായ ആസ്വാദന ശീലം ഇല്ല പുതു തലമുറല്‍ക്ക് എന്ന വെല്ലുവിളിയും കൂടി ആയപ്പോള്‍ സമ്പൂര്‍ണ്ണം. കുഴിമാടം മാന്തുകയേ രക്ഷയുള്ളൂ.

കാപ്പിലാനെ,
റിസ്കെടുക്കല്‍ തന്നെയാണോ പ്രശ്നം? അനുഭവസ്ഥര്‍ പറയുന്നത് വിശ്വസിക്കാം. എന്നാലും ഷക്കീലയെ ഇനിയും കൊണ്ടരണോ? വയസ്സായിക്കാണില്ലെ? മമ്മൂട്ടിയും മോഹന്‍ലാലും പേസ്റ്റൊക്കെ തേച്ച് മുഖത്തെ ചുളിവുകള്‍ മറക്കുന്നപോലെ ഇത് പറ്റുമോ? ആവോ
:)

അനില്‍@ബ്ലോഗ് // anil said...

ചാണക്യന്‍,
ആശയ ദാരിദ്ര്യം? ഇതെന്താ അക്ഷയ പാത്രമാണോ, തീരുമ്പോള്‍ തീരുമ്പോള്‍ വാരിയെടുക്കാന്‍?
:)
മാറുന്ന ആശയങ്ങള്‍ പ്രേക്ഷകന്‍ തിരസ്കരിക്കയാണ്. ഇവിടെ ചില വിജയ ചേരുവകള്‍ ഇപ്പോള്‍ പ്രീസെറ്റ് ആണ്. അതില്ലാതെ പുതിയ പടം എടുക്കാന്‍ പാടാണ്.

പകല്‍ക്കിനാവന്‍,
എന്തു ചെയ്യാം, മൂക്കടച്ചു പിടിച്ചാണെങ്കിലും കാണാം, കാണാന്‍ കുഴപ്പമില്ലാത്തവ.

കൂട്ടുകാരന്‍ | Friend,
അതു സത്യം. ഇനി അടുത്ത ഭാഗം വരുമായിരിക്കും.

ശ്രീ,
പ്രതീക്ഷള്‍ വക്കുന്നതിനു കുഴപ്പമില്ല. നടന്നാല്‍ മതിയായിരുന്നു.

പാമരന്‍,
ചങ്കരന്‍,
വളരെ സന്തോഷം. കയ്യില്‍ കിട്ടിയാല്‍ ഞാന്‍ ശരിയാക്കും. അതൊരു മാനസിക വൈകല്യമായിരുന്നിരിക്കും.
:)

കാന്താരിക്കുട്ടി,
സിനിമകള്‍ ഉണ്ടാവണം. പക്ഷെ കുഴിയില്‍ പോയത് അവിടെ കിടന്നോട്ടെ. പഴയ സിനിമയോടൂള്ള സ്നേഹം പോലും നഷ്ടമാവും ചിലപ്പോള്‍.

ഹരീഷ് തൊടുപുഴ,
സ്ഥായിയായ അഭിരുചി പുതിയ തലമുറ പ്രേക്ഷകനുണ്ടോ എന്ന് പഠനം നറ്റത്തേണ്ടിയിരിക്കുന്നു എന്നാണ് എന്റെ അഭിപ്രായം.

ശിവ,
സത്യം. എങ്ങനെയും വിറ്റുതീര്‍ന്നാല്‍ മതിയല്ലോ.

ഏവരുടേയും സന്ദര്‍ശനങ്ങള്‍ക്ക് നന്ദി പറയുന്നു.

Typist | എഴുത്തുകാരി said...

പുതു തലമുറയെ സ്വീകരിക്കാന്‍ അങ്ങിനെ വിമുഖതയൊന്നും കാണിക്കാറില്ലല്ലോ നമ്മള്‍.ഉവ്വോ? നമുക്കു ആസ്വദിക്കാന്‍ കഴിയുന്ന നല്ല സിനിമകള്‍ വരുന്നില്ല, അല്ലെങ്കില്‍ വല്ലപ്പോഴും ഒരെണ്ണം വന്നാലായി എന്നതാണ് സത്യം. കിരീടം കഴിഞ്ഞു വന്ന ചെങ്കോല്‍, അതു കുറച്ചു കടുപ്പമായിപ്പോയി.

2 ഹരിഹര്‍നഗര്‍ നന്നായിട്ടുണ്ടെന്നാണ് കണ്ടവരൊക്കെ പറയുന്നത്.‍ഞാന്‍ കണ്ടില്ല.

ബഷീർ said...

അനിലേ.. അവസാന വാചകം വായിച്ച് സത്യത്തിൽ ചിരിയാണു വന്നത്..

സ്വന്തമായി രണ്ട് തലയുണ്ടായിരുന്നെങ്കിൽ ഒന്ന് തല്ലിപ്പൊളിക്കാമായിരുന്നു അല്ലേ..

പഴയതൊക്കെ എടുത്ത് സ്പീഡ് കൂട്ടി മിക്സിംഗ് ചെയ്ത് വിടുകയല്ലെ . ചില നല്ല പഴയ പാട്ടുകൾ കൊണ്ട് കാണിക്കുന്ന അതിക്രമങ്ങൾ കാണുമ്പോൾ (കേൾക്കുമ്പോൾ ) അനിൽ പറഞത് തോന്നിപ്പോവും..

അനില്‍@ബ്ലോഗ് // anil said...

എഴുത്തുകാരീ,
ബഷീര്‍ വെള്ളറക്കാട്,
നന്ദി.

രസികന്‍,
നേരത്തെ വിട്ടുപോയി, അറിയാതെ പറ്റിയതാ കേട്ടൊ, ക്ഷമിക്കൂ. അതോണ്ടാണോ കമന്റ് ഡിലീറ്റിയത്?

വികടശിരോമണി said...

ഹൊ!ഞാനൊന്നു കുറച്ചുദിവസത്തേക്കു ലീവെടുത്തപ്പോഴേക്കും അനിലു സിൽമാനിരൂപണോം തുടങ്ങിയോ?
തെരഞ്ഞെടുപ്പ് ആയപ്പൊ തൊലിക്കട്ടി കൂടിയതാ,ല്ലേ?
ഒരു സിനിമയും കാണരുത്.അതാണ് നിരൂപണത്തിന്റെ അടിസ്ഥാനയോഗ്യത.
ഈ അനിലിന്റെ തലക്കടിക്കാൻ ആരുമില്ലേ?

Unknown said...

These days films are made for fans only and most of the films have no good stories.
Let us hope for better.

അനില്‍@ബ്ലോഗ് // anil said...

വികട ശിരോണീ,
എത്തിപ്പോയോ. എവിടെയായിരുന്നു.

ഇതാണ് മലയാള വിമര്‍ശനത്തിന്റെ അടിസ്ഥാന തത്വം, സിനിമ കാണാതെ സിനിമാ നിരൂപണം, പുസ്തകം വായിക്കാതെ പുസ്തക നിരൂപണം!
എന്റെ തലക്കടിക്കല്ലെ.
:)

തെച്ചിക്കോടന്‍,
നന്ദി.