2/26/2009

അഡ്രസ്സ് ബാറില്‍ ലോഗൊ

ഞാന്‍ ഒരു ഐ.ടി. വിദഗ്ധനല്ല. താല്‍പ്പര്യം തോന്നുന്ന കാര്യങ്ങള്‍ ഗൂഗിളില്‍ നിന്നും പെറുക്കി എടുക്കുക എന്ന ശീലം കാരണം ചിലത് മൌസില്‍ ‍ തടയുന്നു, രസകരം എന്നു തോന്നുന്നത് ബൂലോകരുമായി പങ്കു വക്കുന്നു. അത്തരത്തില്‍ ഒന്നാണ് ബ്രൌസര്‍ അഡ്രസ്സ് ബാറില്‍ നമ്മുടെ പ്രൊഫൈല്‍ ഫോട്ടോ വരുത്തുക എന്നത്. ഗൂഗിള്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് നടത്തിയ പരീക്ഷണ ഫലമാണ് മുകളില്‍ കാണുന്ന ചിത്രം. ജയില്‍ പുള്ളിയായ് നില്‍ക്കുന്ന എന്റെ പ്രൊഫൈല്‍ ഫോട്ടോ കാണാം.


ആദ്യമായി നമുക്ക് ആവശ്യമുള്ള ഫോട്ടൊയുടെ ഒരു ഐക്കണ്‍ രൂപം ഉണ്ടാക്കിയെടുക്കുക എന്നതാണ് ചെയ്യേണ്ടത്.പല ഫോട്ടോ എഡിറ്റിംഗ് ടൂളുകളും ഇത്തരത്തില്‍ ".ico" ഫയലുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതാണ്. ഗൂഗിള്‍ സേര്‍ച്ചില്‍ ധാരാളം ഫ്രീ സോഫ്റ്റ്വെയറുകള്‍ ലഭ്യമാണ്. എങ്കിലും ഈ ലിങ്കില്‍ പോവുക എന്നതാണ് ഏറ്റവും ലളിതം. ഫോട്ടോ അപ്ലോഡ് ചെയ്യുക , .ico ഫയല്‍ നിര്‍മ്മിക്കുക, ഡൌണ്‍ലോഡ് ചെയ്ത് സേവ് ചെയ്യുക. സിപ് ഫയലായാണ്‍ ഇതു ലഭിക്കുന്നത്, അത് അണ്‍ സിപ്പ് ചെയ്യണം.

ഇത്തരത്തില്‍ ലഭിച്ച ഐകണ്‍ ഫയല്‍ നമ്മുടെ വെബ് പേജിന്റെ സ്പേസിലേക്ക് അപ് ലോഡ് ചെയ്യുക എന്നതാണ് അടുത്ത സ്റ്റെപ്. ഗൂഗിളില്‍ അതെപ്രകാരം ലഭ്യമാകുന്നു എന്ന് അറിയാഞ്ഞകാരണം ജിയോസിറ്റീസില്‍, എന്റെ സ്പേസിലാണ് ഞാന്‍ അപ് ലോഡ് ചെയ്തത്. ശേഷം ആ ഫയലിന്റെ പൂര്‍ണ്ണമായ വെബ് അഡ്രസ്സ് കോപ്പിചെയ്തു സൂക്ഷിക്കുക.

ലിങ്ക് നോക്കുക. ഇവിടെ സൈനപ്പ് ചെയ്യണം എന്ന നിബന്ധന ഉണ്ടെങ്കിലും, നിര്‍മ്മിക്കുന്ന ഐക്കണ്‍ അവര്‍ തന്നെ ഹോസ്റ്റ് ചെയ്യുകയും അതിന്റെ കോഡ് നമുക്ക് ലഭ്യമാക്കുകയും ചെയ്യുന്നു.

അടുത്തതായി നമ്മുടെ ബ്ലോഗ്ഗര്‍ ഡാഷ് ബോഡില്‍ നിന്നും ലേഔട്ട് ടാബ് ക്ലിക്ക് ചെയ്യുക. അതില്‍ എഡിറ്റ് HTML എന്ന ടാബ് കാണാവുന്നതാണ്. ചിത്രം ശ്രദ്ധിക്കുക.




എഡിറ്റ് HTML വിന്ഡോയാണ് ഈ ചിത്രത്തില്‍ കാണുന്നത്. അതില്‍ </head>എന്ന ടാഗ് കണ്ടെത്തുക. ചിത്രം നോക്കുക , അതില്‍ ഈ ടാഗ് മാര്‍ക്ക് ചെയ്തിരിക്കുന്നത് കാണാം.
തുടര്‍ന്ന് താഴെ പറയുന്ന കോഡുകള്‍ ഈ ടാബിനു മുന്‍പായി എഴുതിച്ചേര്‍ക്കുക.
< link href='http://www.yourpage/icon.ico' rel='icon' type='image/x-icon'/ >

< link href='http://www.yourpage/icon.ico' rel='shortcut icon' type='image/x-icon'/>

ഇവിടെ "yourpage/icon.ico" എന്നത് നേരത്തെ സേവ് ചെയ്തു വച്ച ഐക്കണിന്റെ വെബ് അഡ്രസ്സാണ് എന്ന് ഓര്‍ക്കുമല്ലോ.

ടെമ്പ്ലേറ്റ് സേവ് ചെയ്യുക. നമ്മൂടെ പരീക്ഷണം വിജയിച്ചിരിക്കുന്നു. ഇനി മുതല്‍ ബൌസറില്‍ നമ്മുടെ ബ്ലൊഗ്ഗ് ലോഡാവുമ്പോള്‍ സ്വന്തം ഐക്കണ്‍ അഡ്രസ്സ് ബാറില്‍ തെളിയുന്നത് കാണാം.

ജാമ്യം:

ടെമ്പ്ലേറ്റ് കോഡ് വ്യത്യാസപ്പെടുത്തുന്നതിനു മുന്‍പായി അതിന്റെ ബാക്കപ്പ് എടുത്ത് സൂക്ഷിക്കുന്നതാണ് ഉത്തമം. അതു സംബന്ധിച്ചുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് അനില്‍@ബ്ലോഗ്ഗ് ഉത്തരവാദിയായിരിക്കുന്നതല്ല. ഈ വിഷയം മുന്‍പ് ആരെങ്കിലും മലയാളത്തില്‍ പോസ്റ്റ് ചെയ്തിട്ടുണ്ടോ എന്നറിയില്ല. ഉണ്ടെങ്കില്‍ ചൂണ്ടിക്കാട്ടുമല്ലോ.

25 comments:

അനില്‍@ബ്ലോഗ് // anil said...

ചുമ്മാ ഒരു സമയം കൊല്ലി.

Shankar said...

വളരെ നല്ല എഴുത്ത്...

ബിന്ദു കെ പി said...

ഇത്തരം കാര്യങ്ങൾ സ്വന്തമായി പരീക്ഷിച്ച് വിജയം കണ്ടതിൽ അഭിനന്ദനങ്ങൾ. അത് മറ്റുള്ളവർക്കുവേണ്ടി ഇവിടെ പോസ്റ്റിയതിനു നന്ദി.

ലുട്ടുവിന്റെ ഈ പോസ്റ്റ് ഇതേക്കുറിച്ചുള്ളതാണ്. നോക്കുമല്ലോ.

പകല്‍കിനാവന്‍ | daYdreaMer said...

Thank you..

Sands | കരിങ്കല്ല് said...

ഇപ്പഴും പതിവുകാഴ്ചകള്‍ക്കു് പതിവു് ഐക്കണ്‍ തന്നെ.. (ബ്ലോഗ്ഗര്‍) ...

അറിയാതെ പറ്റിയതോ? അതോ മാറ്റിയതോ?

ഞാന്‍. :)

ഞാന്‍ ആചാര്യന്‍ said...

ഇതൊന്ന് നോക്കട്ടേ, കൊള്ളാം അനിലേ

കാപ്പിലാന്‍ said...

Thanks Anil Mashe :)

അനില്‍@ബ്ലോഗ് // anil said...

ബിന്ദു.കെ.പി
ലിങ്കിനു നന്ദി.
യൂണിക്കോഡില്‍ സേര്‍ച്ച് ചെതു നോക്കിയെങ്കിലും ലുട്ടുവിന്റെ പോസ്റ്റ് കിട്ടിയില്ലായിരുന്നു. എന്തായാലും ഇത് ഇവിടെ കിടന്നോട്ടെ.
:)

ദീപക് രാജ്|Deepak Raj said...

പ്രിയ അനില്‍
ഈ പോസ്റ്റ് ഒന്ന് പ്രിന്റ് ചെയ്യുന്നു.
വിരോധം ഇല്ലെന്നു കരുതട്ടെ.
ഞാന്‍ കുറെ നാള്‍ തപ്പി നടന്ന സാധനം ആയിരുന്നു.നന്ദി.
ഇത് പോലെ ഒരു ബ്ലോഗില്‍ എത്ര കമന്റുകള്‍ വന്നു.എത്ര പോസ്റ്റ് എന്ന് കാണിക്കുന്ന
ആ സംവിധാനം എങ്ങനെ എന്നുംകൂടി അറിഞ്ഞാല്‍ കൊള്ളാമായിരുന്നു.

സ്നേഹത്തോടെ
(ദീപക് രാജ്)

അനില്‍@ബ്ലോഗ് // anil said...

ദീപക് രാജ്,
സന്തൊഷമെ ഉള്ളൂ.
പക്ഷെ കോഡില്‍ ചെറിയ വ്യത്യാസം വന്നത് ഇപ്പോഴാണ് ശ്രദ്ധിച്ചത്, അതു ബ്ലോഗ്ഗര്‍ തന്നെ മാറ്റിയതായിരുന്നു, html ആയതിനാല്‍.

തിരുത്തിയിട്ടുണ്ട്.ശ്രദ്ധിക്കുമല്ലോ.

ദീപക് രാജ്|Deepak Raj said...

പ്രിയ അനില്‍,

കറക്റ്റ് ചെയ്തത് വീണ്ടും പ്രിന്റ് എടുത്തു.പിന്നെ മുമ്പേ ആവശ്യപ്പെട്ട കമന്റുകളുടെ ഗാഡ്ജെറ്റ് കിട്ടിയാല്‍ ഇടുക.

പിന്നെ ഐക്കണ്‍ ആക്കാന്‍ ഇര്‍ഫാന്‍ വ്യൂ(http://www.irfanview.com/) നല്ലതാണ് എന്ന് തോന്നുന്നു.
നന്ദി.

സ്നേഹത്തോടെ
(ദീപക് രാജ്)

Anonymous said...

അനിലേട്ടാ,
വളരെ ഉപകാരപ്രദം...

ജിജ സുബ്രഹ്മണ്യൻ said...

സമയം കൊല്ലി ആണേലും സംഗതി കൊള്ളാം!

ചങ്കരന്‍ said...

പുലി, ഞങ്ങളുടെ കുറേ ആളുകളുടെ പണി കളഞ്ഞിട്ടേ അടങ്ങൂ അല്ലേ?? ഒന്നാമതേ മാന്ദ്യം.

Typist | എഴുത്തുകാരി said...

സംഭവമൊക്കെ കൊള്ളാം,നല്ലതു തന്നെ,പക്ഷേ എനിക്കു പറ്റിയ പണിയല്ലാ! (ഇത്തിരി മടിയുള്ള കൂട്ടത്തിലാണേ)

Anil cheleri kumaran said...

nannaayi anil..

ചാണക്യന്‍ said...

അനിലെ,
സംഗതി കൊള്ളാം....

സമയം കിട്ടുമ്പോള്‍ ഇതൊന്ന് നമ്മന്റെ ബ്ലോഗിലും പിടിപ്പിച്ച് താ...ഒരു നാരങ്ങാ മിട്ടായി വാങ്ങി തരാം:):):):)

വികടശിരോമണി said...

പടച്ചോനേ!അനിലും തുടങ്ങിയോ ടെക്നികാലിറ്റീസ് പറയാൻ?
അപ്പൊ ഇനി ഞാനും പറയും.:)
(ഈ പരിപാടി വശമില്ലാർന്നൂ.ഷാങ്ക്സ്)

ബൂലോക തരികിട said...

കൊള്ളാം....നല്ല പോസ്റ്റ്...

ഹരീഷ് തൊടുപുഴ said...

അറിവിന് നന്ദി..
പക്ഷേങ്കില് ഞന്‍ പരീക്ഷിക്കൂല..

നരിക്കുന്നൻ said...

അനിലേട്ടാ.. കലക്കി. അങ്ങനെ പതിവു കാഴ്ചകൾ ഐടി ലോകത്തേക്കും ചുവടു വക്കുന്നു അല്ലേ..

പോസ്റ്റിനു നന്ദി.

അനില്‍@ബ്ലോഗ് // anil said...

പതിവു കാഴ്ചകളിലെ പരീക്ഷണത്തിനു സാക്ഷ്യം വഹിക്കാനെത്തിയ,

അനോണിമാഷ് (സ്പെഷ്യല്‍ താങ്കസ്),

ബിന്ദു.കെ.പി,

പകല്‍ക്കിനാവന്‍,

കരിങ്കല്ല്, (കല്ലേ ചിലസമയങ്ങളില്‍ ആ പേജ് ലോഡാവാതെ വരുന്നുണ്ടാവും.)

ആചാര്യന്‍,

കാപ്പിലാന്‍,

ദീപക് രാജ് (പരീക്ഷിച്ച് കാണും എന്നു കരുതുന്നു),

വേറിട്ട ശബ്ദം,

കാന്താരിക്കുട്ടി,

ചങ്കരന്‍, (ഈ ലിങ്കൂടെ നോക്കണേ )

എഴുത്തുകാരി,

കുമാരന്‍,

ചാണക്യന്‍ (ഒക്കെ ശരിയാക്കാം),

വികടശിരോമണി, (ഗൂഗ്ഗിള്‍ ഒരു ഭയങ്കര പുള്ളിയാ...),

ബൂലോക തരികിട (സ്പെഷ്യല്‍ താങ്ക്സ് ഇവിടേയും),

ഹരീഷ് തൊടുപുഴ,

നരിക്കുന്നന്‍,
എല്ലാവര്‍ക്കും നന്ദി.

Manikandan said...

അനിൽ‌ജി പുതിയ വിവരത്തിനു നന്ദി. എപ്പോഴെങ്കിലും ഒന്ന് പരീക്ഷിക്കാം.

yousufpa said...

അറിവ് പങ്കുവെച്ചതിന് നന്ദി....

അനില്‍@ബ്ലോഗ് // anil said...

Dear anil@blog :

Sorry, we've got some problems on the our web server at two weeks ago. All files that on our server has gone. Include full site backups(they are backup on the same server too). We were using local backup to rebuild the site, but somehow the local backup did not include new uploads. If you have upload any new file recently, please check it. If your uploads are missing, please re-upload it again. We're sorry for the inconvenience and thank you for your patience.


എന്റെ ഫവികോണ്‍ സെര്‍വര്‍ ടീമിന്റെ മെയിലാ. ഞാനേതായാലും അന്നേ ദിവസം തന്നെ സേര്‍വര്‍ മാറ്റിയതിനാല്‍ രക്ഷപ്പെട്ടു.
:)