12/01/2008

ഗൂഗിള്‍ എര്‍ത്തും ചില സുരക്ഷാ ചിത്രങ്ങളും

ദൃശ്യമാദ്ധ്യമങ്ങള്‍ രാജ്യരക്ഷയെ ഒറ്റുകൊടുക്കുന്നു, ആയതിനാല്‍ അവരെ തൂക്കിക്കൊല്ലുവിന്‍ എന്ന് ആഹ്വാനം ബൂലോകത്ത് അലയടിക്കുന്നു. നമ്മുടെ നഗരങ്ങളുടെ നിര്‍ണ്ണായക വിവരങ്ങള്‍ നല്‍കി നാം ഭീകരരെ ആകര്‍ഷിക്കുന്നതായും പരിതപിക്കുന്നു.
ഈ സാഹചര്യത്തില്‍ ഗൂഗിള്‍ ഏര്‍ത്ത് എന്ന സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ലഭ്യമാക്കിയ ചില ചിത്രങ്ങള്‍ ഇവിടെ പോസ്റ്റുന്നു. വേറുതെ രസത്തിനായി.
ഫോട്ടൊയില്‍ ക്ലിക്കിയാല്‍ വലുതായിക്കാണാം.

ഇതു പൊന്നാനി ഫിഷിംഗ് ഹാര്‍ബര്‍. ബോട്ടുകള്‍ കിടക്കുന്നത് കാണാം.


ഇതു കാന്താരി വിളയുന്ന പെരുമ്പാവൂര്‍ ടൌണ്‍


പീച്ചി ഡാം. ഇവിടെ ഫോട്ടൊഗ്രാഫി കുറ്റകരമാണ്. ക്യാമറ സെക്യൂരിറ്റി ഓഫ്ഫീസില്‍ ഏല്‍പ്പിക്കണം


വിഖ്യാതമായ മലമ്പുഴ ഡാം.


അതി പ്രധാ‍നമായ ഒരു പോയന്റ്. പതിവുകാഴ്ചകളുടെ ആസ്ഥാനം മാര്‍ക്ക് ചെയ്തിരിക്കുന്നു


കൊച്ചി എയര്‍പോര്‍ട്ട്


എറണാകുളം റയില്‍ പാതയില്‍ നിന്നുള്ള ദൃശ്യം,റണ്‍വേ. യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ കിടക്കുന്ന സ്ഥലം. ടീവിയില്‍ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.


കോഴിക്കോട് എയര്‍പോര്‍ട്ട്, റണ്‍വേ


റണ്‍വേയുടെ കിഴക്കു ഭാഗം. റോഡു കാണാം, ആര്‍ക്കുവേണമെങ്കിലും ആ കല്‍ക്കെട്ടിലൂടെ കയറാവുന്നതാണ്. ഇവിടെ എത്തുമ്പോള്‍ വിമാനത്തിന്റെ ചക്രങ്ങള്‍ പോലും ഉള്ളില്‍ കയറിയിട്ടുണ്ടാവില്ല.


കോഴിക്കോട് എയര്‍ പോര്‍ട്ട് , പ്രധാന കെട്ടിടം.
റജീന കേസില്‍ തന്റെ പുരുഷത്വം തെളിയിച്ചതില്‍ സന്തോഷിച്ച്, കുഞ്ഞാലിക്കുട്ടിയുടെ അണികള്‍ കയറി കൊടി നാട്ടിയ കെട്ടിടമാണത്.


46 comments:

അനില്‍@ബ്ലോഗ് // anil said...

ചില ഗൂഗിള്‍ എര്‍ത്ത് ചിത്രങ്ങള്‍

സുല്‍ |Sul said...

തുറന്നിട്ട വാതിലുകള്‍.
-സുല്‍

പോരാളി said...

തന്ത്രപ്രധാന സ്ഥലങ്ങളുടെ ദൃശ്യങ്ങള്‍ വരെ ഗൂഗിള്‍മാപിലൂടെ ലഭിക്കുന്നു. ഒരു തരത്തില്‍ ഇതൊക്കെ സുരക്ഷയ്ക്ക് ഭീഷണിതന്നെ.

ഹൈവേമാന്‍ said...

ലോകം മൊത്തം ഗൂഗിളില്‍ കു‌ടി കാണുമ്പോ , ഈ കൊച്ചു കേരളം നമ്മുക്ക് എങ്ങനെ മാറ്റി നിര്‍ത്താന്‍ കഴിയും ?

ശ്രീ said...

വേറെന്തു വേണം അല്ലേ?

കാവാലം ജയകൃഷ്ണന്‍ said...

ഇതൊക്കെ നിസ്സാരം അനിലേ, രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയായേക്കാവുന്ന, ഈ നാട്ടിലെ പൌരന്മാര്‍ക്കു പോലും പ്രവേശനം നിഷേധിച്ചിട്ടുള്ള ആര്‍മി ആസ്ഥാനങ്ങള്‍, ആണവ നിലയങ്ങള്‍, പാര്‍ലമന്‍റ്, ഡാമുകള്‍, വന മേഖലകള്‍, റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങള്‍, എയര്‍പോര്‍ട്ടുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങി തന്ത്രപ്രധാന സ്ഥലങ്ങളെല്ലാം ആര്‍ക്കു വേണമെങ്കിലും കണ്ടെത്താന്‍ വളരെ എളുപ്പമാണ്. എന്തിന് നാസ പോലും ഗൂഗിളിന്‍റെ കണ്ണീല്‍ തെളിഞ്ഞു വരും. ഇതുപോലെയുള്ള സ്ഥലങ്ങളില്‍ മാസ്കിംഗ് അത്യാവശ്യമായും ചെയ്യേണ്ടതാണ്.

ഞാനും, അനിലുമൊക്കെ കാണുന്നത് ഗൂഗിളിന്‍റെ ഫ്രീ വേര്‍ഷന്‍ ആയിരിക്കും. ഇവരുടെ പെയിഡ്‌ വേര്‍ഷനുകളുണ്ട്‌. അവര്‍ അവകാശപ്പെടുന്നത് റോഡില്‍ ഒരു മൊട്ടു സൂചി കിടന്നാല്‍ അതു വരെ ലൈവ് ആയി സൂം ചെയ്തെടുക്കാന്‍ കഴിയുമെന്നാണ്.
ഇതൊക്കെ ചോദിക്കുന്ന ((കാശു കൊടുക്കുന്ന)ആര്‍ക്കും കൊടുക്കുമോ, അതോ സുരക്ഷാപരമായ മാനദണ്ഡങ്ങള്‍ എന്തെങ്കിലും ഉണ്ടോ എന്നൊന്നും അറിയില്ല.

തീവ്രവാദികള്‍ക്കും രാജ്യദ്രോഹികള്‍ക്കും ഇതില്പരം വലിയ സൌകര്യം വേറേ വേണോ?

ഗുപ്തന്‍ said...

നാസ വരെ എന്നു ജയകൃഷ്ണന്‍ പറഞ്ഞില്ലേ ..അതിലാണ് കാര്യം. നാസ മാത്രമല്ല പെനഗണും കാപിറ്റോള്‍ ഹില്ലും എല്ലാം - ഉള്ളില്‍ പാര്‍ക്ക് ചെയ്തിട്ടുള്ള വാഹനങങള്‍ അടക്കം-- ഗൂഗിള്‍ എര്‍ത്തിന്റെ ഫ്രീ വേര്‍ഷനില്‍ കിട്ടും. (എന്തെങ്കിലും ഫിക്സ്ഡ് ഇമേജ് സൂപ്പര്‍ ഇമ്പോസ് ചെയ്ത് കബളിപ്പിക്കുന്നോ എന്നറിയില്ല) ആ ചിത്രങ്ങള്‍ ലൈവ് ആണെങ്കില്‍...

ആണെങ്കില്‍ എനിക്ക് പറയാനുള്ളത് സുരക്ഷക്ക് ഭീഷണി ഗൂഗിള്‍ എര്‍ത്ത് അല്ല എന്നാണ്.

അജയ്‌ ശ്രീശാന്ത്‌.. said...

നമ്മുടെ രാജ്യത്തെ തന്ത്രപ്രധാനമായ
സ്ഥലങ്ങളില്‍ പുഷ്പം പോലെ ബോംബ്‌
വയ്ക്കാനും അക്രമണം നടത്താനും
ഈ ഗൂഗിള്‍ എര്‍ത്തിന്റെയൊന്നും
ആവശ്യമില്ല...ഭീകര്‍ക്ക്‌.....

ജയകൃഷ്ണന്‍ കാവാലം പറഞ്ഞതുപോലെ
രാജ്യരക്ഷയ്ക്ക്‌ ഭീഷണി നേരിടുന്ന തരത്തില്‍
പ്രധാനസ്ഥലങ്ങളുടെയെല്ലാം
ഡീറ്റെയ്‌ല്ഡ്‌ രേഖകള്‍
അത്തരക്കാര്‍ക്ക്‌ കിട്ടും...
ഇന്ത്യയ്ക്ക്‌ മുകളില്‍ തന്നെ
എത്രയോ വിദേശരാജ്യങ്ങളുടെ ചാരഉപഗ്രഹങ്ങള്‍
ചുറ്റിത്തിരിഞ്ഞ്‌ കളിക്കുന്നുണ്ട്‌...
അവയെടുക്കുന്ന ഫോട്ടോകളോളം
വരില്ല ഗൂഗിള്‍ എര്‍ത്തിന്റെ
ചെറിയൊരു സൈറ്റ്‌ മാപ്പിംഗ്‌..

അനില്‍@ബ്ലോഗ് // anil said...

സുല്‍,

കുഞ്ഞിക്ക,

ഹൈവേമാന്‍,

ശ്രീ,
സന്ദര്‍ശനങ്ങള്‍ക്കു നന്ദി.

ജയകൃഷ്ണന്‍ കാവാലം,
ഇതൊരു ചെറിയ ടൂളായിട്ടു കൂടി ഇത്രയും നമുക്കു കാണാം. അത്ര ലളിതം.

ഗുപ്തരേ,
പല ഇമേജസും സൂപ്പരിമ്പോസ്ഡ് ആവാം. ഉദാഹരണത്തിനു കൊച്ചിന്‍ എയര്‍പോര്‍ട്ടില്‍ കിടക്കുന്ന വിമാനം. എത്രയോ കാലമായി ഇതേ ഇമേജ് തന്നെയാണ് അവിടെ. പക്ഷെ മറ്റു ഡീറ്റയിത്സ് വ്യക്തമ്മാണ്,ഭൂമിശാസ്ത്രം അടക്കം. കോഴിക്കോട് എയര്‍പൊര്‍ട്ടിന്റെ കിഴക്കുഭാഗത്തെ കല്‍ക്കെട്ടും കമ്പിവേലിയുമടക്കം അതില്‍ കാണാം.

അജയ്‌ ശ്രീശാന്ത്‌,
ഗൂഗിള്‍ എര്‍ത്തിനെ പ്രതിക്കൂട്ടില്‍ കയറ്റുക എന്നുള്ളതല്ല ഞാന്‍ ഉദ്ദേശിച്ചത്. ആകാശത്തു നില്‍ക്കുന്ന കഴുകന്‍ കണ്ണുകളെപ്പറ്റി സൂചിപ്പിച്ചു എന്നു മാത്രം. റോഡില്‍ നില്‍ക്കുന്ന ആളെ വരെ കാണാന്‍ സാധ്യമകുംന്ന സൂം, റസല്യൂഷന്‍ തുടങ്ങിയ ഉണ്ടെന്നാണ് പറയപ്പെടുന്നത്.

ഇതൊരു അന്താരാഷ്ട്ര പ്രശം ആയി അവതരിപ്പിച്ചതല്ല. So simple as that, എന്നു സൂചിപ്പിച്ചു എന്നു മാത്രം.

കാപ്പിലാന്‍ said...

ഇതൊന്നും രാജ്യസുരക്ഷക്ക് ഭീക്ഷണിയാകില്ല അനിലേ ,ഭീക്ഷണി അതാതു രാജ്യങ്ങളിലെ ഭരണകൂടവും ജനങ്ങളുമാണ് .അത് ശരിയായാല്‍ ബാക്കി എല്ലാം ശരിയാകും .രാജ്യത്തിന്‍റെ സുരക്ഷക്ക് ഭീക്ഷണി സ്വാര്‍ത്ഥ തല്‍പരരായ ജനങ്ങളാണ് .ആദ്യം സ്വയം നന്നാകുക .ബാക്കി എല്ലാം താനേ ശരിയാകും .ഇവിടെ ഇപ്പോള്‍ പുതിയ ഒരു സംവിധാനം ഉണ്ട് .ടെലിഫോണ്‍ നമ്പര്‍ ഗൂഗിളില്‍ കൊടുത്താല്‍ കറക്റ്റ് അഡ്രെസ്സ് ,പോകേണ്ട വഴി മാപ്പ് സഹിതം കമ്പ്യൂട്ടര്‍ സ്ക്രീനില്‍ തെളിയും .

ചാണക്യന്‍ said...

അനിലെ,
നന്നായി, നല്ല പോസ്റ്റ്,
പക്ഷെ ഭീകരര്‍ ഈ ചിത്രങ്ങളെ ആശ്രയിച്ച് ഓപ്പറേഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് തോന്നുന്നില്ല...

ഓ ടോ: കാപ്പിലാനെ ഗൂഗിളിന്റെ ആ പുതിയ സംവിധാനത്തെ കുറിച്ച് പറഞ്ഞു താ...എനിക്കൊരാളെ ട്രേസ് ചെയ്യാനുണ്ട്:)

smitha adharsh said...

ജയകൃഷ്ണന്‍ കാവാലം പറഞ്ഞതു ഞാനും കേട്ടിരുന്നു..

കാപ്പിലാന്‍ said...

ചാണക്യ ,

ആ സംഭവം നാട്ടില്‍ ഉണ്ടോ എന്നെനിക്കറിയില്ല .ഇവിടെ ആറേഴു മാസം മുന്‍പ് മുതലേ ഉണ്ടായിരുന്നു .കൂടുതല്‍ അറിയാവുന്നവര്‍ പറയണം .എനിക്കീ കമ്പ്യൂട്ടര്‍ കാര്യങ്ങളുമായി വലിയ അടുപ്പമില്ല .ഞാന്‍ വെറും മൂന്നാം കിട ആക്ക്രിക്കച്ചവടക്കാരന്‍ .എന്നാലും അറിയാവുന്ന നമ്പര്‍ ഗൂഗിളില്‍ എന്റര്‍ ചെയ്തു നോക്കുക .

അനില്‍@ബ്ലോഗ് // anil said...

കാപ്പിലാനെ,
ജനങ്ങളെ എഴുതിത്തള്ളാതെ. ഇന്ത്യ ഇന്നു ശാന്തമാണ്, മുംബൈ അടക്കം സാധാരണ സ്ഥിതിയിലേക്കു വരുന്നു.നമ്മള്‍ സഹിക്കാനും പൊറുക്കാനും ശീലിച്ചവരാണ്.

ഫോണ്‍ ഇവിടെ അത്രക്കു പുരോഗമനം ഒന്നും ആയില്ലെന്നു തോന്നുന്നു.
ബി.എസ്.എന്‍.എലില്‍ ലാന്‍ഡ് ഫോണ്‍ നമ്പര്‍ കൊടുത്താല്‍ അഡ്രസ്സ് കിട്ടും. അത്രയേ എനിക്കറിയൂ.

ചാണക്യാ,
ജീവനൊടെ കണ്ടതില്‍ സന്തോഷം. യുദ്ധമുഖത്തുനിന്നുള്ള നേരനുഭങ്ങള്‍ക്കു കാത്തിരിക്കുകയാണ്.

smitha adharsh,
:)

ജിജ സുബ്രഹ്മണ്യൻ said...

കാന്താരി വിളയുന്ന പെരുമ്പാവൂര്‍ ടൌണ്‍ കണ്ട് ഞാന്‍ അന്തം വിട്ടു കുന്തം വിഴുങ്ങിയത് പൊലെ നിന്നു പോയി..എന്റീശ്വരാ ! ഇനി അടുത്ത ഭീകരാക്രമണം ഇവിടെ വരണേനു മുന്നെ അല്പം കാന്താരിച്ചമ്മന്തി ഉണ്ടാക്കട്ടേ


ശരിക്കും ഇതൊക്കെ എത്രത്തോളം അപകടകരങ്ങളാ ല്ലേ..ഡാമുകളുടെയും അതു പോലുള്ള സ്ഥാപനങ്ങളുടെയും സുരക്ഷയ്ക്ക് എന്നും ഭീഷണി അല്ലേ ഇവയൊക്കെ.ഇടുക്കി ഡാമിന്റേം മുല്ലപ്പെരിയാറ് ഡാമിന്റേം ഒക്കെ ഇതു പോലുള്ള പടങ്ങള്‍ ശത്രുക്കളുടെ കൈവശം എത്തിയാല്‍ ഹോ ! ആലോചിക്കുമ്പോള്‍ മുട്ടു വിറക്കുന്നു !

എം.എസ്. രാജ്‌ | M S Raj said...

ശ്ശോ.. എന്റെ വീടും കാണാം.. ഇനി അവന്മാര്‍-ബീകരന്മാരേ- ഞങ്ങടെ ആട്ടിന്‍‌കൂട്ടിലെങ്ങാനും വല്ല ബോം....

വികടശിരോമണി said...

ചില പുതിയ പ്രശ്നങ്ങൾ ജനിക്കുന്നു,നാം വളരുമ്പോൾ.അതു സ്വാഭാവികമല്ലേ?അതിനെ എങ്ങനെ പോസിറ്റീവായി നേരിടാമെന്ന ആലോചനയാണല്ലോ ശാസ്ത്രത്തിന്റെ വഴി.ഗൂഗുൾ എർത്താണ് വലിയ പ്രശ്നം എന്ന് അനിലും കരുതുന്നുണ്ടാവില്ല.
കളികൾ നാം കാണുന്നതിലെത്രയോ അപ്പുറത്ത്.നാമതിന്റെ അവസാനറിസൽട്ടായ കാര്യം മാത്രം അനുഭവിച്ച് ദു:ഖിക്കുന്നു,രോഷം കൊള്ളുന്നു,ചിലപ്പോഴൊക്കെ സ്വയം ലജ്ജിക്കുന്നു...

krish | കൃഷ് said...

ഗൂഗിള്‍ എര്‍ത്തിനെക്കുറിച്ച് നേരത്തെ അറിയാം. ഇതിന്റെ ഫ്രീ വെര്‍ഷനില്‍ റെസലൂഷന്‍/സൂം കുറവാണ്. എന്നിരുന്നാലും നമ്മുടെ വീട്, റോഡുകള്‍ എന്നിവ വളരെ വ്യക്തമായി (മുകളില്‍ നിന്നും) കാണാന്‍ പറ്റും. മാര്‍ക്ക് ചെയ്യാനും സാധിക്കും.
ഇന്ത്യയിലെ സ്കാന്‍ ചെയ്ത ഭൌമചിത്രം കുറെയൊക്കെ പഴയതാണ്. അതേസമയം ആര്‍മി എസ്റ്റാബ്ലിഷ്മെന്റ്, സെക്യൂരിറ്റിയെ ബാധിക്കുന്ന പ്രധാനസ്ഥലങ്ങള്‍ എന്നിവ മാസ്കിംഗ് നടത്തിയിട്ടുണ്ടാവും. മാസ്കിംഗ് നടത്തിയില്ലെങ്കില്‍ അതാത് രാജ്യം ആവശ്യുപ്പെടണമെന്നു തോന്നുന്നു.
ഗൂഗിള്‍ എര്‍ത്തിന്റെ പെയ്ഡ് വെര്‍ഷനില്‍ വളരെ നല്ലപോലെ സൂം ചെയ്ത ചിത്രം കിട്ടുമെന്നാണ് പറയുന്നത്. ഇന്ന് ഗൂഗിള്‍ എര്‍ത്തിനെക്കുറിച്ച് മിക്കവര്‍ക്കും അറിയാമെന്നാണ് തോന്നുന്നത്.

Sunith Somasekharan said...

ithaanu nammude security...!

Manikandan said...

ഗൂഗിൾ എർത്തിന്റെ ഈ അപകടത്തെക്കുറിച്ച് ആദ്യം ആശങ്കയറിയിച്ചത് മുൻ രാഷ്‌ട്രപതി അബ്‌ദുൾ കലാം ആണ്. തുടർന്ന് പാർലമെന്റ് മന്ദിരം, പൂനെ എയർബേസ്, ചില വിമാനത്താവളങ്ങൾ, ആറ്റോമിക് റിയാക്ടറുകൾ എന്നിവയുടെ ചിത്രങ്ങൾ മാസ്ക് ചെയ്യുകയോ, അവയുടെ റെസലൂഷൻ കുറയ്ക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് അറിവ്. വിക്കി മാപ്പിയ - വഴി പലരും തങ്ങൾക്കറിയാവുന്ന പ്രദേശങ്ങൾ അടയാളപ്പെടുത്തിയിട്ടും ഉണ്ട്.

ഗൂഗിൾ എർത്ത് വഴി ശബരമലയിൽ മകരവിളക്കു കത്തിക്കുന്ന പോലീസുകാരുടെ ചിത്രം കിട്ടുമോ എന്നതാണ് എന്റെ അന്വേഷണം. :) ചിലതട്ടിപ്പുകൾ പുറത്താക്കാനും ഗൂഗിൾ എർത്തുനു കഴിയും. അങ്ങനേയും ചില ഗുണങ്ങൾ ഉണ്ടല്ലോ.

മാണിക്യം said...

“World is flat”
Its a small world..


ഇനി രഹസ്യങ്ങളും സുരക്ഷയും ഒക്കെ കണക്കാ.
അബ്‌ക്കാരിയും കള്ളനോട്ടടിക്കാറനും , ആയുധമിറക്കുമതിക്കാരനും കള്ളക്കടത്തുകാരനും മയക്കുനരുന്ന് മാഫിയായും ചേര്‍ന്ന് അനുഗ്രഹിച്ച് തിരഞ്ഞെടുത്ത ഭരണചക്രം തിരിക്കുന്ന മന്ത്രി പുങ്കവന്മാരും അവരുടെ കിങ്കരന്മാരും നന്ദി കാണിക്കണ്ടേ?

അതു വോട്ട് കുത്തുന്ന പൊതുജനം എന്ന കഴുതയോടാവില്ല കട്ടായം. അവര്‍ക്ക് ഗൂഗിള്‍ വേണ്ടാ ..വേണ്ടത് പണം ...

പണ്ട് പറഞ്ഞിരുന്നു അദ്ധ്വാനിക്കാതെ സ്വന്തം വിയര്‍പ്പ് ഒഴുക്കാതെ അന്യന്റെ മനസ്സു നോവിച്ച് ഒരു കാശെങ്കിലും സമ്പാതിച്ചാല്‍ സന്തതി പരമ്പരകള്‍ക്ക് ദോഷമാണെന്ന് ...

ഇന്ന് ആധുനീക യുഗമല്ലേ?
എന്തും പറയാം ചെയ്യാം മേലും കീഴുമില്ല ..

നമുക്ക് ഇങ്ങനെ നെറ്റില്‍ കൂടി പ്രതിഷേധിക്കാം
പ്രതിഷേധത്തിലൂടെ ആഘോഷിക്കാം..
ഇതും മറ്റൊരു ദുരന്തം ...

ഭൂമിപുത്രി said...

ഞനീ ലാപ്ടോപ്പും മടീല് വെച്ചിരിയ്ക്കുന്ന പടം കിട്ട്വോ ഗൂഗിൾ ഫ്രീവേർഷനില്?(കാശുകൊടുത്തുള്ള പരിപാടിയ്ക്കൊന്നും ഞമ്മളില്ല)എന്നാൽ അനിൽ പറയുന്നതൊക്കെ സമ്മതിയ്ക്കാം

ബിന്ദു കെ പി said...

നമ്മുടെ ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയേക്കാൾ വലിയ പ്രശ്നമൊന്നും ഈ ഗുഗിൾ ചിത്രങ്ങൾ ഉണ്ടാക്കുമെന്ന് തോന്നുന്നില്ല അനിൽ.

Anonymous said...

ബോസ് ...നന്നായിരിക്കുന്നു ...
പക്ഷെ കുഞ്ഞാലിക്കുട്ട്യെ കുറിച്ചു ഇവിടെ വിളമ്പേണ്ട ആവശ്യം ഉണ്ടായിരുന്നില്ലാ എന്ന് തോന്നുന്നു .... അത് കയിഞ്ഞ കാലം, അത് പോലെ പലരും അവിടെ വരുന്നുണ്ടല്ലോ ...

അനില്‍@ബ്ലോഗ് // anil said...

കാന്താരിക്കുട്ടി,
പെരുമ്പവൂരുകണ്ട് ഞാനും അങ്ങ് അന്തംവിട്ടുപോയി കേട്ടോ :)

ഇടുക്കി ഡാമില്‍ കഴിഞ്ഞ തവണ പോയപ്പോള്‍ സന്ദര്‍ശകരെ അനുവദിച്ചിരുന്ന സമയമായിരുന്നു.പക്ഷെ കട്ടിയായ സുരക്ഷ, കേരള പോലീസാണ് അവിടെ സുരക്ഷ നോക്കുന്നത്. ക്യാമറ, ക്യാമറ ഉള്ള മൊബൈല്‍ ഫോണ്‍ അടക്കം വാങ്ങി, കൂടാതെ ദേഹ പരിശോധന ഒക്കെ നടത്തിയാ അകത്തു വിട്ടത്. എനിക്കപ്പോള്‍ ചിരിയാ വന്നത്. അതോണ്ടാ രണ്ടു ഡാമുകലുടെ പടം ഇട്ടത്.

എം.എസ്.രാജ്,
:)

വികടശിരോമണി,
ഇവിടെ ഒരു ഗെയിം പോലെ മോള്‍ ഉപയോഗിക്കുന്ന ടൂളാണ് ഗൂഗിള്‍ എര്‍ത്ത്. കണ്ടിട്ടില്ലാത്ത സ്ഥലങ്ങളുടെ വിശദാംശങ്ങള്‍ , അറിയാന്‍ ഞാനും ചിലപ്പോള്‍ ഉപയോഗിക്കും. അത്രയേ ഉള്ളൂ. ഗൌരവമായി ഒന്നുമില്ല.

കൃഷ് ഭായ്,
ഇതില്‍ പല ചിത്രങ്ങളും വ്യത്യാസം വരാറുണ്ട് . അതു ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷെ സിറ്റി മാപ്പുകള്‍ എത്ര വ്യക്തമായി കാണാം !!

My......C..R..A..C..K........Words,
ആരും എവിടേയും സെക്യുവര്‍ അല്ല. കൂടുതല്‍ പണമുള്ളവര്‍ അതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുന്നു, ഇന്ത്യയേ പോലെ ഒരു രാജ്യത്ത് എത്രത്തോളം വരും എന്ന് കണ്ടറിയണം.

MANIKANDAN [ മണികണ്ഠന്‍‌ ],
ശബരിമല ഭാ‍ഗം കിട്ടാന്‍ ഞാന്‍ കുറേ ആയി നോക്കുന്നു. ക്ലിയറാവുന്നില്ല. കിട്ടിയാല്‍ തന്നെ അവിടെ തന്നത്താന്‍ വിളക്കു കത്തുന്ന വേര്‍ഷനെ കിട്ടൂ.

മാണിക്യം ചേച്ചീ,
ഇതു പുതുയുഗമല്ലെ,ഒന്നും രഹസ്യമില്ല, സുതാര്യം.
ഇന്ത്യാമഹാരാജ്യത്തെ വിവരങ്ങള്‍ കിട്ടാന്‍ ഒരു സാറ്റലൈറ്റും വേണ്ട. നോട്ടു കെട്ടുകള്‍ മാത്രം മതി.

ഭൂമിപുത്രി,
മുറിക്കുള്ളില്‍ അടച്ചിരികുന്നവരെ കിട്ടാന്‍ വല്ല സൂത്രം ഉണ്ടോ എന്നു അറിയില്ല കേട്ടോ.
ഒരു ഓഫ്: ലാപ് ടൊപ്പ് എന്ന് പേരൊക്കെ ഉണ്ടെങ്കിലും മടിയില്‍ വച്ചു പ്രവര്‍ത്തിപ്പിക്കുന്നത് എയര്‍ സര്‍ക്കുലേഷനെ ബാധിക്കും എന്നാ തോന്നുന്നത്. പിന്നെ ഒറീനല്‍ സോഫ്റ്റ് വെയര്‍ ആണോ ഉപയോഗിക്കുന്നത്? അല്ലെങ്കില്‍ അവര്‍ കണ്ടു പിടിച്ചോളും :)

ബിന്ദു.കെ.പി.
ഭരണകൂടത്തെ അങ്ങിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാവുമോ? നമ്മള്‍ തന്നെ അല്ലെ ഈ ഭരണകൂടം?

ബ്ലോഗ് ,
അനോണി ഓപ്ഷന്‍ ഇല്ലാത്തതിനാല്‍ ബുദ്ധിമുട്ടുണ്ടോ?

കുഞ്ഞാലിക്കുട്ടി സംഭവം ഇതുമായി ബന്ധപ്പെട്ടു കിടക്കുന്നതു തന്നെയാണ് ഭായ്. ഇത്ര തന്ത്രപ്രധാനമായ ഒരു വിമാനത്താവളത്തിന്റെ സെക്യൂരിറ്റി മുഴുവന്‍ കാറ്റില്‍ പറത്തി, ജനക്കൂട്ടം ഇടിച്ചു കയറുകയും, അതും പോരാഞ്ഞ് പ്രധാന കെട്ടിടത്തിന്റെ മുകളില്‍ ലീഗ് കൊടി കെട്ടുകയും ചെയ്തത് എത്ര ഗുരുതരമായ സെക്യൂരിറ്റി പ്രശ്നമാണ് .

അങ്ങിനെ ഒരു കേസു തെന്നെ ഇപ്പൊള്‍ നിലവിലുണ്ടോ ആവോ !

അനോണി ഓപ്ഷനില്‍ എനിക്കു താല്‍പ്പര്യമില്ല, എന്റെ അഭിപ്രായങ്ങള്‍ പറയാന്‍ ഞാന്‍ അനോണി ഓപ്ഷന്‍ ഉപയോഗിക്കാറുമില്ല. ഉള്ളത് നേരെ പറയും.

Anonymous said...

പറയാനുള്ളത് നാനും ചൊവ്വേ പറയും, അതിന് നിന്റെ അനോണി കുന്തം വേണ്ടെടോ ...
വിട്ടു കള

കാപ്പിലാന്‍ said...

മോനെ അനിലേ ,നീ കുഞ്ഞാലികുട്ടി ഇക്കയെ പിടിച്ചു കളിക്കല്ലേ , നിന്‍റെ അനോണി കുന്ത്രാണ്ടം ഇല്ലെങ്കിലും ഞങ്ങള്‍ വന്ന് കെട്ടും .വിട്ടു പിടി .

അനില്‍@ബ്ലോഗ് // anil said...

പുലിക്കും പുപ്പുലിക്കും മറ്റെല്ലാ സുഹൃത്തുക്കള്‍ക്കും സുസ്വാഗതം.

ഭൂമിപുത്രി said...

ഇല്ല അനിലേ,ലാപ്ടോപ്പ് ഒരു ‘വെള്ളക്കടുവ’(അരവിന്ദ് അഡിഗേടെ)യുടെ പുറത്തെടുത്തുവെച്ചാൺ പരിപാടി :-)
പിന്നെ,ഒറിജിനലൊക്കെ തന്നെയാട്ടൊ..അതെന്താ ഒരു സംശയം? :-0

ഷിജു said...

ഇതൊക്കെ ഉള്ളപ്പോള്‍ ഭീകരര്‍ ആക്രമിച്ചില്ലെങ്കില്‍ അല്‍ഭുതപ്പെടാനുള്ളൂ. എന്തായാലൂം ഗൂഗിള്‍ എര്‍ത്ത് വഴി പന്തളം ഒക്കെ കാണാന്‍ പറ്റുമോ എന്നു നോക്കട്ടെ.

Unni said...

പറയാനുള്ളത് നാനും ചൊവ്വേ പറയും, അതിന് നിന്റെ അനോണി കുന്തം വേണ്ടെടാ ...
വിട്ടു കള

മുസാഫിര്‍ said...

അതിര്‍ത്തിയിലെ ആ‍യുധ ശേഖരങ്ങളും വിമാനങ്ങളും മറ്റും മിക്കവാറും സാറ്റലൈറ്റുകളുടെ കണ്ണില്‍ പെടാതെ മറച്ചു സൂക്ഷിക്കുന്നുണ്ടാവാം.പക്ഷെ ഇതിന്റെ ഒരു ലൈവ് ഉണ്ടെങ്കില്‍ അത് സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടാക്കാം.

വികടശിരോമണി said...
This comment has been removed by the author.
വികടശിരോമണി said...

എവിടെയെങ്കിലും അനോനിത്തവുമായി ഒരു പ്രശ്നമുണ്ടെന്നു കേട്ടാലുടൻ കാപ്പിലാൻ‌പുപ്പുലി അവിടെ ചാടിവീഴുന്നു,മാന്തിക്കീറുന്നു.അതിനുപിന്നിലെ കാരണമെന്താണ്?

ഭൂമിപുത്രി said...

അതാരെങ്കിലുമൊന്ന് അടുത്ത പോസ്റ്റാക്കണേ-
‘കാപ്പിലാനും അജ്ഞാതനാമാക്കളും തമ്മിലെന്ത്?’

(ബൂലോകത്ത് അച്ചുമാൻ പ്രശ്നം കൊടുമ്പിരികൊള്ളുമ്പോൾ ഈ
വികടനിതെവിടെപ്പോയി കിടക്ക്വായിരുന്നു???)

വികടശിരോമണി said...

അതിലൊക്കെ എന്തു ചർച്ചിക്കാനാ ജാനകീ.വാക്കിൽ പതിരും നെല്ലിൽ പിഴവുമായിട്ടാ(അതോ തിരിച്ചോ?) ഈ വികടജീവിതം തന്നെ.പിന്നെയാ അച്ചുമ്മാന്റെ വാക്കിൽ പതിര് തിരുത്താൻ പോണത്.

കുഞ്ഞന്‍ said...

അനില്‍ ഭായ്...

നമ്മളീട്ടിരിക്കുന്ന ഷര്‍ട്ടിലെ തയ്യല്‍ക്കാരന്റെ ചിഹ്നം വര അമേരിക്കയിലിരുന്ന് കാണാമെന്ന് പറയുന്നു. അത്രയും മികച്ച സാങ്കേതിക വിദ്യയുള്ളപ്പോള്‍ ഈ ഗൂഗിള്‍ പടമൊന്നും ഒന്നുമല്ല. എന്നാല്‍ ഒരു സ്ഥലത്തിന്റെ സ്കെച്ച് തയ്യാറാക്കാന്‍ (ഭീകരര്‍ക്ക്) ഗൂഗിളമ്മയുടെ സേവനം പ്രയോജനം ചെയ്യില്ലാന്ന് പറയാനും‍ പറ്റില്ല.

പെരുമ്പാവൂര്‍ കാണിച്ചിരിക്കുന്ന പടം നഗരത്തിന്റെ ഹൃദയ ഭാഗമാണൊ..? (കാലടിക്കവല) എനിക്ക് മനസ്സിലാക്കാന്‍ പറ്റുന്നില്ല, കാരണം ഞാനും പെരുമ്പാവൂര്‍ക്കാരനാണ്.

P R Reghunath said...

swakaryatha ennathu jalarekha.

ഗീത said...

ഞാനും നോക്കട്ടേ തിരോന്തരത്തെ പ്ലാമൂടാനന്ദാശ്രമം കാണാന്‍ പറ്റുമോന്ന്. ..

Kichu $ Chinnu | കിച്ചു $ ചിന്നു said...

അല്ലെങ്കിലും നമ്മുടെ നാട്ടില്‍ അത്ര ഡിഫന്‍സ് അവെയര്‍ ആയിട്ടല്ല ഒരു കാര്യവും നടക്കുന്നത്.
എല്ലാ വാതിലുകളും തുറന്നാണ് കിടക്കുന്നത്... ആര്‍ക്കും എപ്പോഴും എവിടെയും കടന്നു ചെല്ലാം.

ബൈ ദ വേ പൊന്നാനിയുമായി എന്തെങ്കിലും ബന്ധം?

അനില്‍@ബ്ലോഗ് // anil said...

ഷിജു | the-friend,

മുസാഫിര്‍,
സന്ദര്‍ശനങ്ങള്‍ക്ക് നന്ദി.

കുഞ്ഞന്‍ ഭായി,
പെരുമ്പാവൂര്‍ മെയിന്‍ കവല തന്നെയാണ് കാണുന്നത്. സൂക്ഷിച്ചു നോക്കൂ, അമ്പലമോ മറ്റോ അല്ലെ വലതു മൂലക്കായി കാണുന്നത്? പിന്നെ കെ.എസ്.ആര്‍.ടി സി സ്റ്റാന്റിനു മുന്നിലൂടെ പോകുന്ന റോഡൊക്കെ കാണാമല്ലോ.

PR REGHUNATH,
സന്ദര്‍ശനത്തിനു നന്ദി.

ഗീതച്ചേച്ചീ,
പ്ലാമ്മൂട് ആശ്രമപരിസരം പടം പിടിച്ചു വച്ചിട്ടുണ്ട്

Kichu $ Chinnu | കിച്ചു $ ചിന്നു,

ഞമ്മള്‍ ഒരു പൊന്നാനിക്കാരനാണെന്നു മുന്നേ പറഞ്ഞതോരമ്മയില്ലെ? :)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

സാങ്കേതിക വിദ്യകള്‍ വളരുമ്പോള്‍ ഒന്നും ഒളിച്ചു വെക്കാന്‍ കഴിയില്ല. പുതിയ സൈറ്റിലേക്കുള്ള വഴിയൊക്കെ ഞാന്‍ ഗൂഗിള്‍ നോക്കിയാണ് കണ്ടു പിടിക്കാറ്.

സുരക്ഷാ പ്രശ്നമുള്ള ഏരിയകളില്‍ അതിനനുസരിച്ചുള്ള നിരീക്ഷണങ്ങള്‍ (ഉപഗ്രഹങ്ങള്‍ വഴി) വളര്‍ന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് ചെയ്യുകയാണ് വേണ്ടത്.
ച്ന്ദ്രനിലേക്ക് വിട്ട പോലെ നമ്മുടെ രാജ്യത്തെ പ്രധാനകേന്ദ്രങ്ങളില്‍ അസ്വാഭാവികമായി വല്ലതും നടക്കുന്നുണ്ടോ എന്ന് 24മണിക്കൂറും മോണിട്ടര്‍ ചെയ്യാന്‍ ഒരു ഉപഗ്രഹം വിടുക. അത് നിരീക്ഷിച്ച് വേണ്ട കേന്ദ്രങ്ങളില്‍ വിവരം കൊടുക്കാനൊരു കണ്ട്രോള്‍ റൂമും.
ആ വിവരങ്ങള്‍ ചോര്‍ത്തി ഭീകരരെ സഹായിക്കുന്ന ഉദ്യോഗസ്ഥരേയും കൂടി നിയമിച്ചാല്‍ ഉഷാറായി ;)

smitha adharsh said...

അനിലേട്ടാ..ബോലോകതെയ്ക്ക് വീണ്ടും തിരിച്ചെത്തി അല്ലെ?
പ്രാര്‍ഥനകള്‍ ഒപ്പം ഉണ്ടായിരുന്നു ട്ടോ.

വികടശിരോമണി said...

അനിലേ,
ഒന്നുമില്ല,കുറച്ചുദിവസമായല്ലോ ഇവിടെ കമന്റിയിട്ട്.അതിലൊരു രസം.
അത്രമാത്രം.
സ്നേഹം,വി.ശി.

ഭൂമിപുത്രി said...

അനിലേ ദുഃഖവർത്തമാനം അറിഞ്ഞിരുന്നു.
അനിലും അതുപോലെ വീട്ടിലെല്ലാവരും ഈയൊരു അനിവാര്യതയോട് പൊരുത്തപ്പെടാൻ ശ്രമിയ്ക്കുന്ന സമയമാണെന്നറിയാം..
കഴിയുന്നതും വേഗം അതിനാകട്ടെ എന്ന് മാത്രം പ്രാർത്ഥിയ്ക്കുന്നു.

poor-me/പാവം-ഞാന്‍ said...

Some of the recent reports in dailies (national) and news channels are very helpful for terrus.I think they have taken contract from terrus. Terrus can read the news paper and plan their action plan after their bed tea!Indias policy is just like NT's policy " I have nothing to hide"