6/04/2011

ഹൈജാക്ക് ചെയ്യപ്പെടുന്ന പശു സംരക്ഷണം


കഴിഞ്ഞ ദിവസം എന്റെ നാട്ടുകാരന്‍ ഷിനോ, ഹരിത ചിന്ത എന്ന തന്റെ ബ്ലോഗില്‍ ഒരു വ്യക്തിയുടെ പശു വളര്ത്തലിനെ പ്രകീര്ത്തിച്ച് ഒരു പോസ്റ്റിട്ടിരുന്നതു വായിക്കാനിടയായി. പോസ്റ്റിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല , മറിച്ച് ഷിനോയെപ്പോലെയുള്ള ഒരു പ്രകൃതി സംരക്ഷകന്റെ ചിന്തകളില്‍, നായക സ്ഥാനത്തു കയറാന്‍ പ്രസ്തുത വ്യക്തിക്കു കഴിഞ്ഞതിന്റെ കൗതുകമാണു ഞാനിവിടെ പങ്കുവക്കുന്നത്. ചില പ്രത്യേക ചിന്തകളുടെയോ ആചാരങ്ങളുടെയോ സംരക്ഷണത്തിന്റെ ഭാഗമായാണു ടിയാന്‍ "നിഷ്കാമിയായ്” പശുവിനെ പോറ്റുന്നതെന്ന് അന്നാട്ടില്‍ ഏവര്‍ക്കും ബോദ്ധ്യമുള്ളതാണ്‍, എന്നിരുന്നാലും "സംരക്ഷണം " എന്ന പദത്തിന്റെ പിന്‍ബലത്താല്‍ അത് മഹത്വ വല്കരിക്കപ്പെടുന്നു എന്ന് പറയാം . ഇത് ഒരു ഒറ്റപ്പെട്ട സംഗതി അല്ല എന്ന് സമകാലീന കേരളത്തെ വീക്ഷിച്ചാല്‍ നമുക്ക് ബോദ്ധ്യമാകുന്നതാണ്. നമ്മുടെ ബുദ്ധി ജീവികള്‍ (എന്നു വിളിക്കപെടുന്ന) ജീവി വിഭഗം ഇത്തരത്തിലുള്ള ഗിമ്മിക്കുകളില്‍ കുടുങ്ങി പല വേദികളിലും ചര്‍ച്ചകളിലും കടന്നുവരുന്നത് നാം കാണാറുണ്ട്.

ഇന്ത്യയിലെ ധവള വിപ്ലവത്തിന്റെ വിജയത്തോടെ, നാട്ടിലെ നാടന്‍ വര്‍ഗ്ഗങ്ങളില്‍ പെട്ട പല മൃഗങ്ങളും നാമാവശേഷമാവുകയോ, അതിന്റെ വക്കത്തു കാത്തിരിക്കുന്നവരോ ആയി മാറി എന്ന വസ്തുത പല സന്ദര്‍ഭങ്ങളിലും നാം ചര്‍ച്ച ചെയ്തിട്ടുണ്ട്. കേരളത്തിലെ വെച്ചൂര്‍, കാസര്‍ഗോഡ് ഡ്വാര്‍ഫ് തുടങ്ങിയവ നമുക്ക് നേരിട്ട് കാണാനായ സംരക്ഷിത നാടന്‍ പശുക്കളാണു. വൈകിയുദിച്ച വിവേകത്തിന്റെ ഫലമായി ചില സംരക്ഷണ പ്രവര്ത്തനങ്ങള്‍ ഒറ്റക്കും കൂട്ടായും ആരംഭിച്ചിട്ടുമുണ്ട്. പല ജന്തു വിഭാഗങ്ങളും ഇത്തരത്തില്‍ സംരക്ഷിക്കപ്പെടേണ്ടവയാണെങ്കിലും ഈ കൂട്ടത്തില്‍ ഭാഗ്യം ചെയ്തത് "പശു” ആണെന്ന് പറയാതെ വയ്യ. കേരളത്തില്‍ തന്നെ ആട്, കോഴി, പന്നി തുടങ്ങിയവയൊക്കെ ഈ പട്ടികയില്‍ കണ്ടെത്താനാവുമെങ്കിലും നാട്ടില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറെ കാണാനാവുന്നില്ല എന്നത് കൗതുകരമല്ലെ? എന്തുകൊണ്ട് ഒരു "അങ്കമാലി" പന്നിക്കുട്ടി ആരുടെ വീട്ടിലും വളര്‍ത്തപ്പെടുന്നില്ല? അതുമല്ലെങ്കില്‍ "അട്ടപ്പാടി കറുമ്പി " ആടിനെ ആരും വളത്തി നിഷ്കാമം പ്രകടിപ്പിക്കുന്നില്ല? ഒന്നോ രണ്ടോ കണ്ടേക്കാം എന്നിരുന്നാലും ആകെ സംരക്ഷിക്കപ്പെടുന്നതിന്റെ എത്ര ശതമാനം യൂണിറ്റുകള്‍ പശു ഇതര ജീവി വിഭാഗങ്ങള്‍ക്കായി ഉണ്ടെന്ന കണക്കു ലഭിച്ചാല്‍ നന്നായിരുന്നു.

കഴിഞ്ഞ കുറച്ചു കാലങ്ങളായി ഈ പവര്‍ത്തനങ്ങളുടെ ഒരു ഫോളോവര്‍ എന്ന നിലയില്‍ ഞാന്‍ നിരീക്ഷിച്ച കാര്യങ്ങള്‍ അത്ര രസകരമായി തോന്നിയില്ല. മനസ്സില്‍ തോന്നിയവ ഇതാണു

# പശുക്കളെ സംരക്ഷിക്കാനാണ്‍ ആളു കൂടുതല്‍.
# ഏറെ സംരക്ഷകരും ഹിന്ദു മത വിശ്വാസികളാണു.
# ഹിന്ദു മതത്തില്‍ തന്നെ ബ്രാഹ്മണ/ അനുബന്ധ വിഭാഗമാണു മുന്‍ പന്തിയില്‍
# ജാതീയമായി പിന്നോക്കം നില്‍ക്കുന്ന ഒരാള്‍ പോലും ഈ കൂട്ടത്തില്‍ കാണാനായില്ല.
# ഏറെ പേരും കാമധേനു ഗോമാതാ തുടങ്ങിയ പദങ്ങളോട് ആഭിമുഖ്യം പ്രകടിപ്പികുന്നവരാണു.
# കയ്യില്‍ പണമുള്ളവന്‍ മാത്രമെ ഇവയെ വളര്‍ത്തുന്നുള്ളൂ.
# ഏറെ സംരക്ഷകരും "പഞ്ചഗവ്യം” എന്ന ചാണക മൂത്ര മിശ്രിതത്തിന്റെ പ്രായോജകരാണു.

മൃഗസംരക്ഷണ വകുപ്പിന്റെ തന്നെ ഒരു മേളയിലെ മുഖ്യ ഉത്പന്നങ്ങളിലൊന്ന് പഞ്ച ഗവ്യം ആയിരുന്നു, നാടന്‍ പശുവിനെ സംരക്ഷിക്കുന ഒരു മഠമായിരുന്നു അതിന്റെ ഉത്പാദകര്‍
ഒരു നാഷണല്‍ സെമിനാറില്‍ കാണാനായത് പഞ്ചഗവ്യത്തിന്റെ ഗംഭീര പേപ്പര്‍. മറ്റൊന്നാവട്ടെ പുരാണത്തിലെ കാമധേനു എന്ന പശൂമായി നമ്മുടെ പശുവിന്റെ ബാഹ്യ ലക്ഷണ സാമ്യങ്ങള്‍ എന്തൊക്കെ എന്നതും !!

സംരക്ഷണ പ്രവര്‍ത്തനങ്ങളെ പ്രമോട്ട് ചെയ്യുന്ന ഏജനികള്ക്ക് ഇവയുടെ പൊള്ളത്തരം ബൊദ്ധ്യമില്ലായ്കയല്ല , മറിച്ച് അങ്ങിനെയെങ്കിലും രണ്ട് പശുവിനെ വളര്‍ത്തുന്നെങ്കില്‍ ആവട്ടെ എന്നതാണ്‍. ഈ നിലക്ക് കാര്യങ്ങള്‍ മുന്നേറിയാല്‍, സംരക്ഷണം ഉറപ്പാക്കാന്‍ പഴയ ആചാരങ്ങളൊക്കെ പൊടി തട്ടി എടുക്കേണ്ടി വരുന്ന ദിവസം ഏറെ ദൂരെയല്ല.

പിന്‍കുറി:
പഞ്ച ഗവ്യ കുപ്പി തുറന്നത് പഴയ മുനിസിപ്പാലിറ്റി കക്കൂസിനെ ഓര്‍മ്മിപ്പിച്ചു എന്ന് പറയുന്ന സുഹൃത്തിനെ മുഖം മനസ്സില്‍ നിന്നും മായുന്നില്ല.

12 comments:

അനില്‍@ബ്ലോഗ് // anil said...

പശു സംരക്ഷണം.

anushka said...

പശുവിനെപ്പറ്റി എനിക്കൊന്നുമറിയില്ല.പക്ഷെ,നമ്മുടെ സമൂഹത്തിലെ ബ്രാഹ്മണാധിപത്യം പലപ്പോഴും കാണാതെ പോകുന്നു എന്ന് തോന്നിയിട്ടുണ്ട്.അഥവാ അതിനെ നിസ്സാരമായി കാണുന്നു.

chithrakaran:ചിത്രകാരന്‍ said...

“പഞ്ച ഗവ്യ കുപ്പി തുറന്നത് പഴയ മുനിസിപ്പാലിറ്റി കക്കൂസിനെ ഓര്‍മ്മിപ്പിച്ചു എന്ന് പറയുന്ന സുഹൃത്തിനെ മുഖം മനസ്സില്‍ നിന്നും മായുന്നില്ല.”
ഹഹഹ.......
നന്നായിരിക്കുന്നു നിരീക്ഷണം !!!

പാര്‍ത്ഥന്‍ said...

@ വെറുതെ എന്തോ പറഞ്ഞു പോയി എന്നു മാത്രം. ഒരു ആധികാരികമായ വിലയിരുത്തലായി തോന്നിയില്ല.

പൌരാണികാകാലത്തെ പശു വളർത്തലിനെയും ഇന്നത്തെ ഫാം നിലവാരത്തിലുള്ള പശു വളർത്തലിനെയും ഒന്നിച്ചു കാണുന്നതു തന്നെ മൌഡ്യമാണ്. ഇന്ന് പശുക്കളെ വളർത്തുന്ന ചിലർ വെറുതെ കൂട്ടിച്ചേർക്കുന്ന ഒന്നാണ് ‘ഗോമാതാ’ സംരക്ഷണം. എല്ലാവരും ലാഭത്തിനുവേണ്ടിത്തന്നെയാണ് അത്യുല്പാദനശേഷിയുള്ള പശുക്കളെത്തന്നെ തിരഞ്ഞെടുത്ത് വളർത്തുന്നത്. പശുവിനെ പൂജിക്കുക എന്നതാണ് ഉദ്ദേശമെങ്കിൽ കറവ വറ്റിയ ഒരെണ്ണത്തിനെ സംരക്ഷിച്ചാൽ പോരെ. അത്തരം കാര്യങ്ങളൊന്നും ഇവിടെ ചർച്ചിച്ച് രാഷ്ട്രീയവൽക്കരിക്കേണ്ടതില്ല.

വെറുതെ കിട്ടിയാൽ ചുണ്ണാമ്പും തിന്നുന്ന ആധുനിക ജന്മങ്ങൾക്ക് പഞ്ചഗവ്യം സർവ്വരോഗസംഹാരിയാണെന്ന് അറിഞ്ഞാൽ രഹസ്യമായി സ്റ്റോക്ക് ചെയ്യാൻ മടിയൊന്നും കാണില്ല. പക്ഷെ അമ്പലത്തിലെ പഞ്ചഗവ്യ ആചാരങ്ങളെ ഞങ്ങൾ എതിർക്കുകതന്നെ ചെയ്യും. ഫ്രഷ് ആയി തിളപ്പിച്ചു കഴിക്കേണ്ട കഷായങ്ങൾ ദീർഘകാലം സൂക്ഷിക്കാൻ പ്രിസർവേറ്റീവ്സ് ചേർക്കുമ്പോൾ തന്നെ അതിന്റെ ഗുണം നഷ്ടപ്പെട്ടു എന്ന ബുദ്ധിയില്ലയ്മ സ്വന്തം കഴിവു കേടായി കാണാത്തവർക്ക് പഞ്ചഗവ്യത്തിന്റെ മുനിസിപ്പാലിറ്റി ഗന്ധം ആസ്വദിക്കാൻ തന്നെ യോഗം.

ബാബുരാജ് said...

മറക്കരുത്, പഞ്ചഗവ്യം നല്ല 'ഫ്രെഷ്'ആയി തന്നെ കഴിക്കണം. സർവ്വരോഗ സംഹാരിയണ്.

അനില്‍@ബ്ലോഗ് // anil said...

പാര്‍ഥന്‍ മാഷേ ,
ആധികാരികത വരുത്തുന്നതിന് ചില പരിമിതികള്‍ ഉണ്ട് , അതില്‍ നിന്നുകൊണ്ട് എനിക്കിത്രയേ പറയാനാകൂ.
ഇത്രയെങ്കിലും പറയാഞ്ഞു മനസമാധാനം കിട്ടുന്നില്ല.

Rajeeve Chelanat said...

മൃഗസംരക്ഷണത്തിൽ മാത്രമല്ല അനിൽ, ഭക്ഷ്യസംസ്ക്കാരത്തിൽ തന്നെ പശു ശക്തിയായി കടന്നുവരുന്നുണ്ട്. ഇന്നലെ വരെ പശുവിറച്ചി കഴിച്ചിരുന്നവർക്ക് ഇന്നത് അലർജിയായിരിക്കുന്നു. ഇറച്ചിയൊടുള്ള ഇഷ്ടക്കേടല്ല,‘സനാതന‘ (ആർഷ) മൃഗത്തോടുള്ള ആദരവാണ് അതിന്റെ പിന്നിൽ.

നിഷിദ്ധമായതിനാൽ മുസ്ലിംങ്ങൾക്ക് പന്നിമാംസം വർജ്ജ്യം. വിശുദ്ധമായതിനാൽ ഹിന്ദുക്കൾക്ക് ഗോമാംസവും വർജ്ജ്യം.

പോസ്റ്റ് പ്രസക്തം. അഭിവാദ്യങ്ങളോടെ

വീകെ said...

പണ്ട് ഞങ്ങളുടെ വീട്ടിലും ഉണ്ടായിരുന്നു ഒരു പശു. അന്നൊക്കെ ശുദ്ധമായ പാലും, തൈരും മോരും വെണ്ണയുമൊക്കെ കഴിച്ചാണ് ഞങ്ങൾ വളർന്നത്.
ഇന്നു പക്ഷെ, അത്തരമൊരു സാഹചര്യമല്ല ഉള്ളത്. കൃഷിയിടങ്ങൾ ഇല്ലാതായത് ഒരു പ്രധാന കാരണം. അണുകുടുംബവ്യവസ്ഥിതിയിൽ നോക്കാൻ ആളീല്ലാത്തത് മറ്റൊരു കാരണം.

മാർക്കറ്റിൽ കിട്ടുന്ന ‘100% ശുദ്ധമായപാലും 100% ശുദ്ധമായ മോരും , പശുവിൽ നിന്നും നേരിട്ടു ശേഖരിച്ച 100% ശുദ്ധമായ തൈരും മറ്റും വാങ്ങിക്കഴിക്കുമ്പോൾ, എന്താണ് 100% ശുദ്ധമായതിന്റെ സ്വാദെന്നു പോലും തിരിച്ചറിയാത്ത വണ്ണം നമ്മളും മാറിപ്പോയിരിക്കുന്നു..

എല്ലാം ഒരു വിശ്വാസം....!
വിശ്വാസം അതല്ലെ എല്ലാം...!!

N.J Joju said...

പാലുകുടിക്കാനും മാംസത്തിനായും മാത്രമായി പശുവിനേ വളർത്തിയാളെ പശുവളർത്തലാവൂ എന്നുണ്ടോ. ഒരു ആർ.എസ്സ്.എസ്സ് കാരനോ സനാതന ഹിന്ദുത്വ വാദിയോ പശുവിനെ വളർത്തിയാൽ അതിനെ ആക്ഷേപിക്കേണ്ട കാര്യമൊന്നുമില്ല. അതിനെ ഗോമാതാവായി പൂജിച്ചലോ പഞ്ചഗവ്യം ഉണ്ടാക്കിയാലോ അതിൽ എതിർക്കത്തക്കതായി എന്തെങ്കിലും ഉണ്ടെന്നു ഞാൻ കരുതുന്നില്ല.

അതേ സമയം പശുവിനെ പാലിനായും മാംസത്തിനായും വളർത്താനുള്ള ക്ഷീരകർഷകന്റെ അവകാശത്തെ, ബീഫ് കഴിക്കാനുള്ള ഒരുവന്റെ സ്വാതന്ത്ര്യത്തെ ആരെങ്കിലും ചോദ്യം ചെയ്യുന്നെങ്കിൽ അത് ശക്തിയായി എതിർക്കപ്പെടുകയും ചെയ്യണം.

Anonymous said...

പിന്‍കുറിയാണ്‌ ഏറ്റവും കലക്കിയത്‌....ഹാഹാ..ഹാ.....

ചന്തു നായർ said...

പഞ്ചഗവ്യം = പശുവിന്റെ പാൽ,തൈരു,നെയ്യ്, മൂത്രം,ചാണകം...എന്നിവയാണ്... നന്നായിരിക്കുന്നു നിരീക്ഷണം !!!

Muralee Mukundan , ബിലാത്തിപട്ടണം said...

ഇപ്പോഴത്തെ പശുസംരംക്ഷണത്തെകുറിച്ച് നല്ല നിരീക്ഷണങ്ങൾ...