10/22/2010

പൊന്നാനി - വികസനക്കുതിപ്പിന്റെ നാലു വര്‍ഷങ്ങള്‍

കേരളത്തിലെ ഇപ്പോഴത്തെ ഇടതു മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനിപ്പുറം പൊന്നാനിയില്‍ നടന്നത് 464 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍.

1. ചമ്രവട്ടം പദ്ധതി : 113 കോടി രൂപ. 2011 ഫെബ്രുവരിയില്‍ നാടിനു സമര്‍പ്പിക്കും .

2. കെ എസ് ആര്‍ട്ടി സി പൊന്നാനിക്ക് പുതുജീവന്‍ . സര്‍വീസുകളുടെ എണ്ണം 8 ഇല്‍ നിന്നും 39 ലേക്ക് വര്‍ദ്ധിപ്പിച്ചു. എം എല്‍ എ ഫണ്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളൂടെ വിഹിതവും ചേര്‍ത്ത് ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍. ഷെഡ്യൂള്‍ വെട്ടിക്കുറച്ച് കഴിഞ്ഞ സര്‍ക്കാര്‍ അടച്ചു പൂട്ടാന്‍ വച്ചിരുന്ന ഡിപ്പോയാണിത് .

3. ബിയ്യം റഗുലേറ്റര്‍ കം ബ്രിഡ്ജ് : 7.5 കോടി . ഡിസംബറില്‍ ഉദ്ഘാടനം .

4. കാര്‍ഗോ പോര്‍ട്ട് : 736 കോടി. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി.

5. പൊന്നാനി ഫിഷിങ് ഹാര്‍ബര്‍: 29 കോടി. നിര്‍മ്മാണം അവസാന ഘട്ടത്തില്‍.

6. കമ്പ്യൂട്ടറും സ്മാര്‍ട്ട് ക്ലാസു റൂമുകളും എല്ലാ സ്കൂളിലും.

7. സിവില്‍ സര്‍വ്വീസ് അക്കാഡമി സ്ഥാപിച്ചു.

8. മൈനോരിറ്റി കോച്ചിങ് സെന്റര്‍ ആരംഭിക്കുന്നു, ഡിസംബറില്‍ ആദ്യ ക്ലാസ്സ് .

9. സ്ത്രീകള്‍ക്കും കുട്ടികല്‍ക്കും വേണ്ടിയുള്ള പുതിയ ആശുപത്രി. : 8.42 കോടി.പണി ആരംഭിച്ചു.

10. പെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക്കുകള്‍ക്ക് എം എല്‍ എ ഫണ്ട് ഉപയോഗിച്ചു വാഹനങ്ങള്‍.

11. കര്‍മ റോഡ് നിര്‍മ്മാണം: 14 കോടി.

6 comments:

അനില്‍@ബ്ലോഗ് // anil said...

പൊന്നാനി വികസന പാതയില്‍

വിചാരം said...

റോഡുണ്ടാക്കാതെ പാലമുണ്ടാക്കിയിട്ടെന്താ കാര്യം ? ഇതാണ് പൊന്നാനി വികസനത്തിന്റെ പിന്നാമ്പുറം , അനിൽ ജി ..
നാടിന്റെ അടിസ്ഥാന വികസനമെന്നാൽ അത് പാലങ്ങളും റോഡുകളുമല്ല അതാവശ്യമാണ് പക്ഷെ അതിന് മുൻപ് ചെയ്ത് തീർക്കേണ്ട കാര്യമുണ്ട് അതിൽ പ്രധാനം വികസിച്ച് വികസിച്ച് ഇടമില്ലാതായി കൊണ്ടിരിക്കുന്ന നാട്ടിൽ സ്വന്തം പുരയിടത്തിൽ കച്ചറകൾ പോലും നിക്ഷേപിയ്ക്കാനിടമില്ലാത്തതിനാൽ തെരുവുകളിൽ പെരുകുന്ന കച്ചറ കുമ്പാരങ്ങൾ ചീഞ്ഞ് നാറി ദുർഗന്ധം വമിയ്ക്കുമ്പോൾ അതൊന്ന് സംസ്ക്കരിക്കാനിടം കണ്ടെത്തിയിട്ടും നാലഞ്ച് വോട്ട് പോകുമെന്ന ഭയത്താൽ പദ്ധതി പകുതി വഴിക്ക് അവസാനിപ്പിച്ച ഒരു സ്ഥലമാണ് പൊന്നാനി.
മനുഷ്യന്റെ ശാരീരികമായ ആരോഗ്യത്തിനാവശ്യം മാനസ്സികമായ ഒരു ഉല്ലാസ കേന്ദ്രമാണ് അത് പാർക്കാവാം അല്ലെങ്കിൽ മറ്റെന്തെങ്കിലുമാവാം അങ്ങനെയൊന്ന് ഇത്രയും കാലമായിട്ടും പൊന്നാനിക്കില്ല.
വേനലിൽ മാത്രമല്ല വർഷകാലത്ത് പോലും വെള്ളത്തിന് ക്ഷാമം നേരിടുന്നൊരു പ്രദേശമാണ് പൊന്നാനി , ആ പൊന്നാനി മുനിസിപാലിറ്റിയ്ക്ക് വെള്ളം സാധാരണ ജനങ്ങളിൽ എത്തിയ്ക്കാനായ് ഒരു പോർട്ടബിൽ വാട്ടർ ടാങ്ക് (ടങ്കർ ലോറി) പോലുമില്ല എന്നത് ലജ്ജാവഹമായ സത്യമാണ്..
അങ്ങനെ ഒത്തിരി ഒത്തിരി അടിസ്ഥാനപരമായ വികസനത്തിന്റെ നാളം പോലും പൊന്നാനിയിൽ ഇല്ല എന്നത് എത്ര വലിയ സത്യമാണന്ന് അനിലിനറിയുമോ ?
ചമ്രവട്ടം പാലം വന്നിട്ടെന്താ കാര്യം എങ്ങനെ ആ പാലം കടയ്ക്കും .. ഒരു മഴക്ക് പുഴയാവുന്ന റോഡാണവിടെ എന്നത് അനിലിനറിയുമോ ?.. ബിയ്യം റഗുലേറ്റർ വാഹനമോടിയ്ക്കാൻ പാകത്തിൽ ഉണ്ടാക്കിയിട്ടെന്താ കാര്യം ഒരു കാറോ ബസ്സോ പ്രധാന റോഡിലേക്ക് ഒന്ന് തിരിക്കാനാവുമോ (ബിയ്യം സ്റ്റോപ്പിൽ) .

അനില്‍@ബ്ലോഗ് // anil said...

വിചാരമെ,
മാലിന്യ സംസ്കരണം എല്ലാ നാട്ടിലും ഒരു പ്രശ്നം തന്നെയാണ്. കേരളം പോലെ ജനസാന്ദ്രതയുള്ള സ്ഥലങ്ങളില്‍ ഒരു പൊതു സ്ഥലം മാലിന്യം കൊണ്ടിടാന്‍ കിട്ടുക പ്രയാസമാണ്. അത്തരം സ്ഥലങ്ങള്‍ ഉള്ള നാട്ടില്‍ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങള്‍ താങ്കള്‍ കാണുന്നില്ലെ?എല്ലായിടത്തെ പോലെയും ഇവിടെയും അതൊരു സങ്കീര്‍ണ്ണ പ്രശ്നമാണ്, ജനങ്ങളും സര്‍ക്കാരും എല്ലാം ഒത്തുചേര്‍ന്നാലെ അത് പരിഹരിക്കാന്‍ പറ്റൂ. അത് പരിഹരിച്ചിട്ടെ ബാക്കി പണി എല്ലാം ചെയ്യാവൂ എന്ന് പറയാനാവില്ലല്ലോ.

പൊന്നാനിയില്‍ ഒരു പാര്‍ക്കില്ലായെന്ന് പറയുന്നു. ബിയ്യം കെട്ടിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണ്. പുലിമുട്ട് ഒരു ഉല്ലാസ കേന്ദ്രമായി വികസിക്കുകയല്ലെ? അവിടെയും അലമ്പുകള്‍ ഉണ്ട്. പൊതുമുതല്‍ അവനവന്റെ കൂടി ആണെന്ന് ബോധം എല്ലാര്‍ക്കും വന്നാലെ ഇതിനൊക്ക് പരിഹാരമാവൂ.

ഇനി കുടിവെള്ള പ്രശ്നം:
ഉപ്പുവെള്ളം കലരുന്നതാണ് പൊന്നാനിയിലെ കുടിവെള്ള പ്രശ്നം. അതിനുള്ള പരിഹാരമാണ് ചമ്രവട്ടം റെഗുലേറ്റര്‍, അല്ലാതെ വാഹനം ഓടിക്കുക എന്നത് മാത്രമല്ല. വാഹനം പോകാം എന്നത് അതിന്റെ ഒരു യൂട്ടിലിറ്റി മാത്രമാണ്. ഭാരതപ്പുഴയിലെ വെള്ളം തടഞ്ഞ് നിര്‍ത്തപ്പെടുന്നതോടെ വേനല്‍ക്കാലത്ത് കരയിലേക്കും മറ്റും കരറുന്ന പുവെള്ളം തടയാനാവുന്നു. ഇതു തന്നെയാണ് ബിയ്യം റെഗുലേറ്ററും ചെയ്യുന്നത്. അടിസ്ഥാന വികസനം ലക്ഷ്യമാക്കിയാണ് ഇതെല്ലാം.

പാലം വന്നാല്‍ സ്വാഭാവികമായി റോഡും ഉണ്ടാവും. പാലം പണി തുടങ്ങുന്നതിനു മുന്നെ റോഡ് വെട്ടാന്‍ ചെന്നാല്‍ എന്താണ് ഉണ്ടാവുക എന്ന് ഞാന്‍ പറയണോ?

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal......

ഷാ said...

പൊന്നാനിയില്‍ സ്മാര്‍ട്ട് സിറ്റിയുണ്ടോ ചേട്ടാ..? എന്തിന്, ഏറ്റവും കുറ‍ഞ്ഞത് പൊന്നാനിയില്‍ ഒരു എയര്‍പോര്‍ട്ടെങ്കിലുമുണ്ടോ..?

മുക്കുവന്‍ said...

നാട്ടില്‍ എന്ത് കൊണ്ട് വികസനമില്ലാ.. കൈയില്‍ കാശില്ല.. ചാരായം വിറ്റ് കിട്ടുന്നതൊഴികെ നാട്ടില്‍ ഒന്നിനും ടാക്സ് സംസ്ഥാനത്തിനു കിട്ടുന്നില്ല.. സ്വര്‍ണ്ണം. തുണി.. വീട്ട് കരം.. എന്നിങ്ങനെ നീളുന്നു.. ഈ ടാക്സുകള്‍ ആര്‍ എത്ര കൊടുക്കുന്നു എന്ന് പബ്ലിക്കുനു നോക്കിക്കാണാന്‍ ഒരു സംവിധാനമാദ്യമുണ്ടാക്കു.. പിന്നെ എല്ലാം പിന്നാലെ ശരിയാവും!!! അതായത് ഭീമ ദിവസം അടക്കുന്ന സെയിത്സ് ടാക്സ് ഒരു പവന്‍ വില്കുമ്പോള്‍ കൊടുക്കേണ്ടതാണെന്ന് പറയുന്ന് കേട്ട്... എന്നിട്ടിവിടെ എന്ത് മാറി.. ഇടതും വലതും മാറി മാറി കാലമേറെ ഭരിച്ചല്ലോ?