6/30/2010

റോഡരുകില്‍ ഒരു ധര്‍ണ്ണകേരളത്തില്‍ വിവിധ ജില്ലാ ആസ്ഥാനങ്ങളില്‍ കെ.ജി.ഓ.എ യുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണകളില്‍ നിന്നും ഒരു ദൃശ്യം.
റോഡരുകില്‍ കൂട്ടം കൂടി, നിയമം ലഘിച്ചതിന്റെ പേരില്‍ ജയിലടക്കുമോ എന്തോ? !

47 comments:

അനില്‍@ബ്ലോഗ് said...

റോഡരുകില്‍ കൂട്ടം കൂടി, നിയമം ലഘിച്ചതിന്റെ പേരില്‍ ജയിലടക്കുമോ എന്തോ? !

N.J ജോജൂ said...

നടപടിയെടുക്കേണ്ടതു പോലീസും ഭരണാധികാരികളുമാണ്‌. കോടതിയ്ക്ക് നിയമം വ്യാഖ്യാനിയ്ക്കാനേ കഴിയൂ.

അനില്‍@ബ്ലോഗ് said...

നടപടി എടുക്കത്തക്ക ഗൌരവമുള്ളതാണെങ്കില്‍ പോലീസ് നടപടി എടുത്തെന്ന് വരും. ഇത് ലംഘിക്കപ്പെടാനും കോടതിക്കു പഴികേള്‍ക്കാനും മാത്രമുള്ള ഒരു വിധിയാണ്.ഇടക്കൊക്കെ കോടതികള്‍ അല്പം സാമാന്യബുദ്ധി കാണിക്കണം.

ജനശക്തി said...

ഇന്ധനവില നിയന്ത്രിക്കാന്‍ സ്വകാര്യമുതലാളിമാര്‍ക്ക് അനുമതി നല്‍കിയതിന് കേന്ദ്രസര്‍ക്കാരിന് ന്യായീകരണമൊന്നുമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. ഭോപാല്‍ വാതക ദുരന്തത്തിനുശേഷം കേന്ദ്രസര്‍ക്കാര്‍ എടുത്ത സമീപനത്തില്‍നിന്ന് അവരുടെ നയവും സമീപനവും വ്യക്തമാണ്. ഈ നയങ്ങള്‍ ഒന്നുകൂടി ഉറപ്പിക്കുന്നതാണ് ഇപ്പോഴത്തെ ഇന്ധനവിലവര്‍ധന. കേന്ദ്രനയങ്ങള്‍ക്കെതിരെ കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച സെക്രട്ടറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പച്ചക്കള്ളങ്ങള്‍ ഉരുവിട്ട് ഇന്ധനവില വര്‍ധനയെ ന്യായീകരിക്കുകയാണ് കേന്ദ്രസര്‍ക്കാരെന്ന് അദ്ദേഹം പറഞ്ഞു. ഇനിയും വിലകൂട്ടാനുള്ള അധികാരമാണ് വന്‍കിട കുത്തകകളായ റിലയന്‍സ്, അംബാനിമാര്‍ക്ക് നല്‍കിയിരിക്കുന്നത്. പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണം ആഗോള-ഉദാരവല്‍ക്കരണ നയങ്ങളുടെ ഭാഗമായുള്ള ഭരണാധികാരികളുടെ കണക്കുകൂട്ടിയുള്ള തീരുമാനമാണ്. ഇതിനെതിരെ സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങള്‍ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമ്പോള്‍ കണ്ടില്ലെന്നു നടിക്കാനും ആനുകൂല്യങ്ങള്‍ നിഷേധിക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിനുമുന്നിലും മറ്റുജില്ലകളില്‍ ജില്ലാകേന്ദ്രങ്ങളിലുമായിരുന്നു സമരം. കെജിഒഎ ഒരുമാസമായി നടത്തിവരുന്ന പ്രക്ഷോഭത്തിന്റെ സമാപനമായിരുന്നു മാര്‍ച്ചും ധര്‍ണയും. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തുക, പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണം ഉപേക്ഷിക്കുക, വിലക്കയറ്റമുണ്ടാക്കുന്ന കേന്ദ്രനയങ്ങള്‍ തിരുത്തുക, കേരള സര്‍ക്കാരിന്റെ ജനപക്ഷനയങ്ങള്‍ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.

ജനശക്തി said...

റോഡരുകില്‍ നിന്ന് അവര്‍ പറഞ്ഞത് കൂടി കിടക്കട്ടെ അനില്‍..കൊച്ചുവര്‍ത്തമാനം അല്ലായിരുന്നെന്നെങ്കിലും ആളുകള്‍ അറിയട്ടെ..വാര്‍ത്ത ഇവിടെ നിന്ന്..

http://www.deshabhimani.com/Profile.php?user=165093

mr.unassuming said...

ജുഡീഷ്യൽ ആക്റ്റിവിസം / ഓവർ ആക്റ്റിവിസം എന്നൊക്കെ പ്രതിപാദിക്കപ്പെട്ട സംഗതികൾ വീണ്ടും കൊണ്ടുവരാനാണോ ഉദ്ദേശ്യം സുഹൃത്തെയ് ??
തൃശൂർ പട്ടണത്തെ ‘കിടിലം’ കൊള്ളിച്ചു കൊണ്ട് മെത്രാച്ചന്റെ ആഹ്വാനത്തിൽ നടത്തപ്പെട്ട അവകാശ സംരക്ഷണ ജാഥ മനസ്സിൽ വീണ്ടും ചിരി ഉണർത്തുന്നു !! ജാഥയ്ക്കു തൊണ്ടകീറി വെയിലു കൊണ്ട ഒരു ‘വിശാസിയുടെ’ പോലും വിദൂര ഭാവിയിലുള്ള പിന്തലമുറക്കരനു അഡ്മിഷ്യൻ സ്വപ്നം കാണാൻ കൂടെ കഴിയാത്ത ‘സ്വകാര്യ മെഡിക്കൽ കോളേജു’ (ജൂബിലി,അമല എന്നൊക്കെ വായിക്കാം) നടത്തിപ്പിന്റെ അവകാശം ഊട്ടി ഉറപ്പിക്കാൻ ആയിരുന്നല്ലൊ ആ അഭ്യാസം !!
നഗര ഹൃദയത്തിലൂടെ പട്ടാപ്പകൽ നടത്തപ്പെട്ട ആ ‘ശക്തി‘ പ്രകടനത്തിനു നേരേ ഒരു കോടതിവിധിയും പ്രയോഗിക്കാത്ത പൊലീസിനു ഈ മാന്യമായ , വഴിമുടക്കാതെയുള്ള, സമരത്തിനും ധർണ്ണയ്ക്കും എതിരേ കേസെടുക്കനും, തോക്കെടുക്കാനും അവകാശമില്ല !!!!
കുഞാടുകൾ മറിച്ചു ചിന്തിച്ചേക്കുമെങ്കിലും !!!

പാര്‍ത്ഥന്‍ said...

പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള ജാഥകൾ, സമ്മേളനങ്ങൾ, വഴിയോരപ്രസംഗങ്ങൾ, എല്ലാം ജനങ്ങൾക്കുവേണ്ടിയല്ലെ. എന്നാലല്ലെ ജനാധിപത്യമാവുകയുള്ളൂ. കഴുതകളായ ജനങ്ങൾക്കെന്തറിയാം.

കമ്പർ said...

റോഡരുകിലല്ലാതെ പിന്നെ കാട്ടിനുള്ളിൽ കൊണ്ട് പോയി ധർണ്ണ നടത്താൻ പറ്റുമോ..?
ഈ കോടതിയും ജഡ്ജിയുമൊന്നും ഈ നാട്ടിലല്ലേ ജീവിക്കുന്നത്, ഇത്രക്ക് ശുംഭന്മാരാണോ ഇവിടെ ന്യായാധിപന്മാർ (ജയരാജിന്റെ വാക്ക് ഞാനും ആവർത്തിക്കുന്നു..)

N.J ജോജൂ said...
This comment has been removed by the author.
N.J ജോജൂ said...

"ജാഥയ്ക്കു തൊണ്ടകീറി വെയിലു കൊണ്ട ഒരു ‘വിശാസിയുടെ’ പോലും വിദൂര ഭാവിയിലുള്ള പിന്തലമുറക്കരനു അഡ്മിഷ്യൻ സ്വപ്നം കാണാൻ കൂടെ കഴിയാത്ത ‘സ്വകാര്യ മെഡിക്കൽ കോളേജു’ (ജൂബിലി,അമല എന്നൊക്കെ വായിക്കാം) നടത്തിപ്പിന്റെ അവകാശം ഊട്ടി ഉറപ്പിക്കാൻ ആയിരുന്നല്ലൊ ആ അഭ്യാസം !!"

ഇതുകൂടി വായിച്ചോളൂ mr.unassuming

N.J ജോജൂ said...

വഴിയോരത്തു സമ്മേളനം വിളിച്ചുകൂട്ടുന്നതുകൊന്ട് ഒരു പ്രയോജനമുണ്ട്. വഴിയാത്രക്കാരും വാചകമടിയ്ക്കുന്നവരുമൊക്കെ സമ്മേളനത്തിനു വന്നതാണെന്നു പറയാം. അല്ലെങ്കില്‍ കാശുകൊടുത്തു കൊണ്ടൂവരേണ്ടീ വരും സമ്മേളനത്തിനു.

N.J ജോജൂ said...

വഴി ഉപരോധിച്ചു യാത്രതടസം സൃഷ്ടീച്ചാല്‍ പോലീസ് അറസ്റ്റു ചെയ്തു നീക്കും. അതേ സമയം മണിക്കൂറുകളോളം യാത്രാ തടസം സൃഷ്ടിച്ചു പാര്‍ട്ടിയുടെയോ പള്ളിപ്പെരുന്നാളിന്റെയോ ജാഥാ പോയാലോ...പോലീസു നോക്കിനില്ക്കും.

എത്രയോ പള്ളികളുടെ, അമ്പലങ്ങളുടെ, പാര്‍ട്ടികളുടെ സമ്മേളനങ്ങള്‍ ശബ്ദമലിലീകരണമുണ്ടാക്കിക്കൊണ്ട് രാത്രിയിലും നടന്നു. പോലീസ് എത്ര നടപടിയെടുത്തു? അതുകൊണ്ട് സഖാവു പോലീസിന്റെ കാര്യ ഗൌരവത്തെക്കുറിച്ചൊന്നും പറയണമെന്നില്ല.

കിളിനാനൂരില്‍ പറഞ്ഞതുപോലെ ഒരു ജനഹിതപരിശോധന നടത്താന്‍ തയ്യാറാണോ പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍. അല്ലാതെ ഏതെങ്കിലും പാര്‍ട്ടിയൂടെ തലപ്പത്തിരിയ്ക്കുന്നവര്‍ എഴുന്നള്ളിയ്ക്കുന്നതാണ്‌ ജനഹിതമെന്നും ജനാധിപത്യമെന്നും പറഞ്ഞവതരിപ്പിയ്ക്കുന്നത് സത്യത്തിനു നിരക്കാത്തതാണ്‌.

അനില്‍@ബ്ലോഗ് said...

ജനശക്തി,
വിശദാംശങ്ങള്‍ നല്‍കിയതിന് നന്ദി.

mr.unassuming,
പണമില്ലാത്തവന് പള്ളിയിലും പ്രവേശനം കിട്ടാത്ത സ്ഥിതി അതി വിദൂരമല്ലെന്നാണ് തോന്നുന്നത്. വഴിമുടക്കിയുള്ള പ്രകടനമോ സമ്മേളനമോ ആരും പ്രോത്സാഹിപ്പിക്കുന്നില്ല, പക്ഷെ ഒരു പൊതു സ്ഥലത്ത് കൂട്ടം ചേര്‍ന്ന് സംസാരിക്കാന്‍ പാടില്ലെന്ന് പറയുന്നത് അടിയന്തിരാവസ്ഥയെ അനുസ്മരിപ്പിക്കുന്ന ഒന്നാണെന്നെ പറയാനുള്ളൂ. ദന്തഗോപുരങ്ങളിലുരുന്ന് പുറപ്പെടുവിക്കുന്ന വിധികള്‍ നമ്മള്‍ ഒരുപാട് കണ്ടിട്ടുണ്ട്, ഇതും അതുപോലെയൊന്ന് എന്ന് കരുതാമെങ്കിലും കോടതികളുടെ സമീപനം എന്തെന്ന് വ്യക്തമാക്കുന്നു ഈ വിധി.

പാര്‍ത്ഥന്‍,
പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ എന്നുവച്ചാല്‍ എന്താണെന്ന് ഒന്നൂടെ വ്യക്തമാക്കാമായിരുന്നു. റോഡ് തടഞ്ഞുള്ള പ്രകടനവും പൊതുയോഗവും വ്യക്തിപരമായി ഞാനും ഇഷ്ടപ്പെടുന്ന ആളല്ല. എന്നിരുന്നാലും ഈ പറയപ്പെടുന്ന ജനങ്ങളല്ലെ പാര്‍ത്ഥന്‍ അവിടെ കൂടുന്നത്? അതോ മറ്റേതോ രാജ്യത്തു നിന്നും വന്ന ആളുകളാണോ?

കമ്പര്‍,
:)
പരിഹാസം ആസ്വദിക്കുന്നു.

ജോജു,
പോസ്റ്റ് വായിച്ചു. പണമില്ലാത്തവന് ഒരു സഭയുടെയും കോളേകില്‍ പഠിക്കാന്‍ സാധിക്കില്ല, അത് തുറന്ന് പറയാന്‍ സഭക്ക് ഒരു വിഷമമില്ല, പിന്നെന്തിന് ഇമ്മാതിരി പൊടിക്കൈകള്‍ എന്നാണ് മനസ്സിലാവാത്തത്.
ഇനി പൊതുസ്ഥലത്തെ സമ്മേളനമാണെങ്കില്‍ അത് പൊതുജനങ്ങള്‍ക്ക് കൂടി കേള്‍ക്കാനാണ്,അതിലെന്താ സംശയം? ഈ നാട്ടില്‍ നടക്കുന്ന പലതും പൊതുസ്ഥലത്ത് വിളിച്ചു പറയാന്‍ കൊള്ളാത്തതാണെന്ന് ധരിക്കുന്നവരാണ് അതിനു വിലക്കുമായി വരുന്നതെന്ന് തോന്നുന്നു. ഇത്തരത്തില്‍ ഏറെ ഭയം ഉള്ള ഒരു സംഭവമാണ് ഈ കോടതികള്‍ എന്ന് പറയേണ്ടി വരുമോ?
ഒരു പൌരന് സംഘം ചേരുന്നതിന് ഹിതപരിശോധനയോ?

Anonymous said...

What to speak,where to speak, when to speak...few decides, the majority follows...no option...this is democracy! violating rules itself becomes rule.

Anonymous said...

missed one thing..whom to speak?

N.J ജോജൂ said...

"പണമില്ലാത്തവന് ഒരു സഭയുടെയും കോളേകില്‍ പഠിക്കാന്‍ സാധിക്കില്ല, അത് തുറന്ന് പറയാന്‍ സഭക്ക് ഒരു വിഷമമില്ല, പിന്നെന്തിന് ഇമ്മാതിരി പൊടിക്കൈകള്‍ എന്നാണ് മനസ്സിലാവാത്തത്."

ശങ്കരന്‍ പിന്നേം തെങ്ങുമ്മേല്‍ തന്നെ. അനിലിന്റെയും അനിലിനെപ്പോലുള്ളവരുടെയും അഭിപ്രായം അങ്ങണെതന്നെയിരിയ്ക്കട്ടെ. മനസിലാവുമ്പോള്‍ മനസിലാകട്ടെ. പക്ഷേ മനസിലാവുന്ന ഒത്തിരിപ്പേര്‍ ഈ സമൂഹത്തിലുണ്ട് എന്നു മറക്കാതിരിയ്ക്കുക. എന്റെ ബ്ലോഗില്‍ സ്വാശ്രയം എന്ന ലേബലില്‍ കുറച്ചു പോസ്റ്റുകളുണ്ട്. സൌകര്യം കിട്ടുമ്പോള്‍ വായിക്കാം.

N.J ജോജൂ said...

"വഴിയോരങ്ങളിലെ കപ്പേളകളും കുരിശിൻതൊട്ടികളും ജനങ്ങളുടെ വഴിമുടക്കരുതെന്നു സിറോ മലബാർ സഭ ഏഴു വർഷംമുൻപ്‌ ഇടവകാംഗങ്ങളെ ഉപദേശിച്ചിരുന്നു. ഇവിടെ പ്രാർഥന നടത്തിയാൽ തന്നെ അതു ഗതാഗതത്തിനു തടസ്സമാകരുതെന്നും ശബ്ദശല്യം സൃഷ്ടിക്കരുതെന്നും സഭ വിലക്ക്‌ ഏർപ്പെടുത്തി. പൊതുവികാരം കണക്കിലെടുത്ത്‌, വഴിയോര കപ്പേളകളിലെ ആരാധന ഒഴിവാക്കണമെന്നും ഇത്തരം നിർമാണങ്ങളെക്കുറിച്ചു വീണ്ടുവിചാരം വേണമെന്നുമായിരുന്നു അന്ന്‌ ഇടയലേഖനത്തിൽ പറഞ്ഞിരുന്നത്‌."

Sankar said...
This comment has been removed by the author.
Sankar said...

അല്ലെങ്കില്‍ ഇപ്പ്പോള്‍ കോടതി പറഞ്ഞത് മൊത്തം ഇവിടെ ബാകി ഉള്ളവര്‍ കേള്‍ക്കുന്നുണ്ടോ? ജനത്തിന് ഉള്ള ബുദ്ധിമുട്ട് ഒഴിവാക്കാന്‍ അല്ലെ ബന്ദ്‌ നിരോധിച്ചത് അപ്പോള്‍ അതെ തോന്നിവാസം ഹര്‍ത്താല്‍ എന്നാ പേരില്‍ നടത്താന്‍ തുടങ്ങി.
റോഡിലെ വാഹന ഗതാഗത്തെ തടസപെടുത്തി കൊണ്ടുള്ള എന്ത് എന്ത് ജാഥയും നിര്‍ത്തണം . റോഡ്‌ ജാഥ നടത്താന്‍ ഉളളതല്ല. വല്ലവര്‍ക്കും വല്ല സമ്മേളനവും നടത്തണമെങ്കില്‍ അതിനു പറ്റിയ ഗ്രൌണ്ട് കളില്‍ പോയി നടതുനതല്ലേ നല്ലത് .. തങ്ങളുടെ ശക്തി തെളിയിക്കാന്‍ ബാകി ഉള്ള ആളുകളെ ബുദ്ധിമുട്ടിക്കുന്നത് ശരിയാണോ ??റോഡ്‌ സൈഡില്‍ നടത്തട്ടെ.. പക്ഷെ അപ്പോള്‍ ആ റോഡില്‍ യാതൊരു തരത്തിലും ഉള്ള ഗതാഗത പ്രശ്നങ്ങള്‍ ഇല്ല എന്ന് എങ്ങനെ ഉറപ്പു വരുത്തും ??

അനില്‍@ബ്ലോഗ് said...

മൈത്രേയി,
വയലേറ്റ് ചെയ്യപ്പെടാനുള്ള റൂളുകള്‍ വയലേറ്റ് ചെയ്യപ്പെടുക തന്നെ ചെയ്യും. ജനാധിപത്യ ഇന്ത്യയുടെ പിറവി തന്നെ അങ്ങിനെയായിരുന്നു. നിയമ ലംഘനപ്രസ്ഥാനം തന്നെ ഇന്ത്യയുടെ ആയുധമായിരുന്നു അന്ന്. ഉപ്പുകുറുക്കി ഗാന്ധിജി ജയിലില്‍ പോയതൊക്കെ പുസ്തകങ്ങളില്‍ വായിച്ചിട്ടുണ്ട്, അതുപോലെ പലരും.

ശങ്കര്‍,
ഹര്‍ത്താല്‍ നിരോധിച്ചത് കോടതിയുടെ മണ്ടന്‍ വിധികളിലൊന്നായിരുന്നു. ആരും ജോലിക്ക് പോകുന്നില്ലെന്ന് തീരുമാനിച്ചാല്‍ , അല്ലെങ്കില്‍ ആരും പുറത്തിറങ്ങി നടക്കരുതെന്ന് തീരുമാനിച്ചാല്‍ കൊടതി എന്തു ചെയ്യും? ഇന്ത്യ പോലെയുള്ള ഒരു ജനാധിപത്യ രാജ്യത്ത് രാഷ്ട്രീയമായ കൂടി ആലോചനകള്‍ നടത്താതെ ഇത്തരം വിധികളിലേക്ക് പോകുന്നത് ശരിയായ നടപടിയല്ല.

Sankar said...

അനിലേട്ടന്‍,
ആരും ജോലിക്ക് പോകുന്നില്ലെന്ന് തീരുമാനിച്ചാല്‍ , അല്ലെങ്കില്‍ ആരും പുറത്തിറങ്ങി നടക്കരുതെന്ന് തീരുമാനിച്ചാല്‍ കൊടതി എന്തു ചെയ്യും?
അതെ അതാണ്‌ സമരം... അങ്ങനെ ഒരു ഹര്‍ത്താല്‍ നടത്തി വിജയിപ്പിക്കാന്‍ ഇവിടെ ഏതങ്കിലും പാര്‍ട്ടിക്ക് പറ്റുമോ?
അങ്ങനെ ആണോ ഇവിടെ നടക്കുന്നത് ? ഹര്ത്താലിനു പുറത്തു വണ്ടി ഓടിക്കുകയും ജോലിക്ക് പോവുകയും ഒക്കെ ചെയ്തവര്‍ക്ക് എന്തൊക്കെ ആണ് സംഭവിച്ചിട്ടുള്ളത് എന്ന് ഞാന്‍ പറയാതെ തന്നെ അറിയില്ലേ?
സമരം ആര്‍ക്കു വേണമെങ്കിലും നടത്താം അത് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ ആകരുത് അത്രേ ഉള്ളു..
പ്രതികരിക്കുന്നവര്‍ പ്രതികരിക്കു .. എന്ന് പറഞ്ഞു ഒരു ഹര്‍ത്താല്‍ നടത്തുമോ ?? അങ്ങനെ അല്ലെ നടത്തേണ്ടത് ?? അല്ലാതെ ഒരു വിഭാഗം സമരം ചെയുംമ്പോള്‍ ബാക്കി ഉള്ളവരും കൂടെ സമരം ചെയ്യണം എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തില്‍ ആണ് ?
ഇത് പോലെ തന്നെ ആണ് റോഡുകളുടെ കാര്യവും . കണ്ടവര്‍ക്ക് ഒക്കെ സമരം നടത്താന്‍ ഉളളതല്ല റോഡ്‌. അത് വാഹന ഗതാഗതത്തിനു ഉള്ളതാണ് . അത് മനസ്സിലാകി വേണം പരിപാടികള്‍ നടത്താന്‍.

mr.unassuming said...

ജോജുവിന്റെ സ്വാശ്രയം എന്ന ‘സംഭവം’ എത്തിനോക്കി അവിടെ പോസ്റ്റിയിട്ടുണ്ട്.
ഇത്രക്ക് ഭീകരൻ ചിന്തകരുടെ അഭിപ്രായങൾക്ക് മറുപടി എഴുതാൻ നമ്മളൊന്നും പോരാ എന്നും തിരിച്ചറിയുന്നു !!

വിൻസെന്റ് ഡി പോൾ എന്ന ഒരു സംഘടനാ പ്രവർത്തനത്തിനു മാത്രമേ കാശു കൊടുക്കൂ എന്നു വാശിപിടിക്കുന്ന വ്ശ്വാസികളും സഭയിലുണ്ടായേക്കാം ജോജൂ… ആ സംഘടനയുടെ തണലുപറ്റി കഴിയുന്ന ഏതെങ്കിലും ഒരു പാവം ഈ ‘സ്വാശ്രയ ഇളവിനു’ അർഹരാകുമോ ആവോ !

അങിനെ ഒരു സംഘടന ഉണ്ടോന്ന് !!!!!!!!!!!!!!!!!............

അനില്‍@ബ്ലോഗ് said...

ശങ്കര്‍,
റോഡ് തടഞ്ഞ് പ്രകടനം നടത്തുന്നതിനോട് ആരും യോജിക്കുന്നില്ല. പക്ഷെ റോഡരുകില്‍ കൂടി നില്‍ക്കാന്‍ പാടില്ലെന്ന് പറയുന്നതിനോട് എങ്ങിനെ യോജിക്കാന്‍ കഴിയും?
കവലയുടെ ഒരു മൂലക്ക്, ഗതാഗതത്തിന് യാതൊരു തടസവും ഇല്ലാതെ ഒരു പരിപാടി നടക്കുന്നതിനെ എന്തിന് നിരോധിക്കണം?
ഇന്നത്തെ സ്ഥിതിയില്‍ കാണുന്നത് വിളിച്ച് പറയാനുള്ള സ്വാതന്ത്ര്യം കൂടി നിഷേധിച്ചാല്‍ സാധാരണക്കാരന് എന്തു ചെയ്യും?
ഞാനും നിങ്ങളും ഒക്കെ അടങ്ങിയതാണ് ഈ നാട്ടിലെ ജനം എന്ന് പറയുന്നത്. പലരുടെയും പറച്ചില്‍ കേട്ടാല്‍ മറ്റേതോ ഗ്രഹത്തില്‍ നിന്നും വന്ന ആളുകളാണ് ഇവിടെ കൂട്ടം കൂടുന്നതെന്ന് തോന്നും.

mr.unassuming,
ചില ഓഫ് ടൊപ്പിക്ക് വിഷയങ്ങള്‍:
ഒന്ന്. ഈ പേര് ഒന്ന് മലയാളീകരിച്ചാല്‍ നന്നായിരുന്നു.
രണ്ട്.പണ്ട് തുടങ്ങാന്‍ ആഗ്രഹിച്ച ബ്ലോഗില്‍ എന്തെങ്കിലും എഴുതാന്‍ തുടങ്ങണം. ഇപ്പോള്‍ പ്രവാസം എന്ന വാസത്തിലാണല്ലോ, ബ്ലോഗിന് പറ്റിയ സമയം .
:)

കാക്കര kaakkara said...

കാൽനടക്കാർ വിട്ടിലിരിക്കട്ടെ.... ഹല്ല പിന്നെ... (കടപാട് ഫോട്ടോയ്‌ക്ക്‌ തന്നെ).

---

റോഡരുകിൽ പൊതുയോഗം നിരോധിച്ചതിനെ പൂർണ്ണമായി ഉൾക്കൊള്ളുവാൻ സാധിക്കില്ല, കാരണം സമരങ്ങളും പൊതുയോഗങ്ങളും റോഡരുകിലും പൊതുസ്ഥലങ്ങളിലും നടത്തേണ്ടിവരും. ഉൽസവം പ്രമാണിച്ച്‌ റോഡരുകിൽ കമാനം ഉയർത്തും... പക്ഷെ ഇതിനൊക്കെ ഒരു നേരും നെറിയും വേണം. അധികാരികളുടെ കയ്യിൽ നിന്ന്‌ മുൻകൂർ അനുവാദം വേണം. റോഡരുകിൽ യോഗം നടത്തുമ്പോൾ കാൽ നടക്കാർക്ക്‌ നടന്നു പോകുവാൻ ബാരിക്കേഡ്‌ കെട്ടി നടപാത നല്കണം, വാഹനങ്ങൾക്ക്‌ സുഗമമായി പോകുവാനുള്ള അവസരം നൽകണം. വണ്ടികൾ തടഞ്ഞിടുന്ന ഗുണ്ടായിസം അവസാനിപ്പിക്കണം.

റോഡിന്റെ നേർ അവകാശികളായ യാത്രക്കാരുടെ അവകാശങ്ങൾ ചവുട്ടിമെതിച്ചിട്ടല്ല പൊതുയോഗങ്ങൾ നടത്തേണ്ടത്‌. ഇപ്പോൾ നടക്കുന്നത്‌ മത-രാഷ്ട്രീയക്കാരുടെ കൂത്താട്ടമാണ്‌, അതുകൊണ്ടുതന്നെയാണ്‌ കോടതിക്ക്‌ ഇത്തരത്തിൽ ഒരു വിധിയും പ്രഖ്യാപിക്കേണ്ടി വന്നത്‌.

റോഡിൽ ഒരു നിയന്ത്രണവുമില്ലാതെ രാഷ്ട്രീയക്കാരും മത സംഘടനകളും നടത്തുന്ന പൊതുയോഗവും റാലികളും പ്രാർത്ഥനകളും, ഇതിനും പുറമെ ഇവരൊക്കെ സ്ഥാപിക്കുന്ന ബോർഡുകളും സ്തൂപങ്ങളും യൂണിയനാപ്പിസുകളും ഭണ്ഢാരപ്പെട്ടികളും എല്ലാം തന്നെ ഒരു ശാപമായി മാറികൊണ്ടിരിക്കുന്നു.

കളിസ്ഥലങ്ങളിലാത്ത നാട്ടിലെ കുട്ടികൾ തിരക്കില്ലാത്ത റോഡിലും കളിക്കും. നിരോധിക്കുന്നതിന്‌ മുൻപ്‌ കളിസ്ഥലം നിർമ്മിക്കുക...

ഓഫ്‌... എം.വി. ജയരാജനെ പാർട്ടി സെക്രട്ടറിയാക്കുക!!!

Murali said...

ബന്ദ്, ധര്‍ണ്ണ, പൊതുയോഗം, ക്യാമ്പസ് രാഷ്ട്രീയം മുതലായവക്കെതിരെ അടുത്തകാലത്തുണ്ടായ ജുഡീഷ്യല്‍ ആക്റ്റിവിസത്തെക്കുറിച്ച് പ്രതികരിക്കുമ്പോള്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പൊതുവെ വിസ്മരിക്കുന്ന കാര്യമാണ് ‘അധികമായാല്‍ അമൃതും വിഷം’ എന്നത്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുള്ള ‘അവകാശങ്ങള്‍’ മറ്റെല്ലാവരുടെയും അവകാശങ്ങളെ ചവിട്ടിമെതിക്കുന്നു എന്ന സ്ഥിതി വന്നപ്പോഴാണ് കോടതിക്ക് ഇടപെടേണ്ടി വന്നത്. അല്ലാതെ രാഷ്ട്രീയ പ്രവര്‍ത്തനത്തോടുള്ള ശത്രുതയല്ല കോടതികളുടെ ഇടപെടലിന് കാരണം. വഴിതടഞ്ഞുകൊണ്ടുള്ള പൊതുയോഗങ്ങള്‍ ഇന്നും ഇന്നലെയും ഒന്നുമല്ല തുടങ്ങിയത്. പക്ഷേ ഇപ്പോള്‍ അത് എല്ലാ പരിധിയും ലംഘിച്ചിരിച്ചുന്നു, സാധാരണക്കാരന്റെ അവകാശത്തിനുനേരെയുള്ള ധാര്‍ഷ്ട്യം നിറഞ്ഞ കടന്നുകയറ്റമായി രൂപം മാറിയിരിക്കുന്നു.

ഇന്നത്തെ സ്ഥിതിയില്‍ കാണുന്നത് വിളിച്ച് പറയാനുള്ള സ്വാതന്ത്ര്യം കൂടി നിഷേധിച്ചാല്‍ സാധാരണക്കാരന് എന്തു ചെയ്യും?

അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ച് പറയുമ്പോള്‍ ഓര്‍ക്കേണ്ട ഒരു തത്വം ഇതാണ്: Right to free speech doesn't involve a right to a platform as well. അതുമാത്രമല്ല, free speech is not speech without consequences. ബാല്‍താക്കറെയെ എന്റെ ടെറസ്സില്‍ സമ്മേളനവേദി പണിയുവാന്‍ ഞാന്‍ അനുവദിച്ചില്ലെങ്കില്‍ അത് അയാളുടെ അവകാശത്തെ നിഷേധിക്കുകയല്ല.നിങ്ങളുടെ തൊഴില്‍ ദാദാവ്, ആ സ്ഥാപനത്തിനെതിരായി പ്രസംഗിക്കുന്നതില്‍ നിന്ന് നിങ്ങളെ വിലക്കിയാല്‍ അത് നിങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുകയല്ല. പൊതുസ്ഥലങ്ങള്‍ക്ക് ഇത് ബാധകമല്ല എന്ന് വാദിക്കാം. കുറെയൊക്കെ ശരിയുമാണ്. പക്ഷെ മേല്‍ പറഞ്ഞതുപോലെ മറ്റുള്ളവരുടെ അവകാശത്തെ, അതും പ്രാഥമികമായ അവകാശത്തെ (റോഡ് അത് സഞ്ചാരാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ളവര്‍ക്കാണ്, ഒന്നാമതായി) നിഷേധിക്കുമ്പോള്‍, ആ അവകാശങ്ങള്‍ക്ക് സംരക്ഷണം ആവശ്യമാണ്.

പാര്‍ത്ഥന്‍ said...

അനിൽ,

‘പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകൾ’ എന്താണെന്ന് ഇതിനകം കുറെശ്ശെ മനസ്സിലായിവരുന്നുണ്ടെന്നു കരുതുന്നു. ഇവിടെയും മറ്റു ബ്ലോഗുകളിലും അത് പ്രതിഫലിക്കുന്നുണ്ട്. അതുകൊണ്ട് എന്റെതായ ഒരു അഭിപ്രായത്തിന്റെ ആവശ്യം ഇല്ല.

“ഈ കാണുന്ന ജനങ്ങളല്ലെ അവിടെ കൂടുന്നത്” എന്ന ചോദ്യത്തിന് എനിക്ക് പറയാനുള്ളത്; പൊതുയോഗം, ജാഥ, ആഘോഷങ്ങൾ എന്നിവയിൽ പങ്കെടുക്കുന്നത് അതിൽ താല്പര്യമുള്ളവരും വിധേയത്വമുള്ളവരുമാണ്. ഇതിലൊന്നും താല്പര്യമില്ലാത്തവർക്കും ഇതിനേക്കാൾ പ്രാധാന്യമുള്ള സ്വന്തം ആവശ്യങ്ങൾ ഉള്ളവർക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കും എന്ന് ഞാൻ വിശദീകരിക്കേണ്ടതില്ലല്ലോ.

വീണ്ടും ചർച്ച വരുന്നത് മതപരമായ റോഡു തടസ്സങ്ങളെപ്പറ്റിയാണ്. അതിൽ പൊങ്കാല അല്പം ഭീകരമാണ്. അതിനും വളണ്ടിയർമാർ വിചാരിച്ചാൽ അവശ്യസർവ്വീസുകൾക്ക് വേണ്ടി പ്രത്യേകം വഴികൾ നിശ്ചയിച്ച് പൂർണ്ണമായ വഴിതടസ്സം എന്ന പേരുദോഷത്തിൽ നിന്നും രക്ഷപ്പെടാം. നാട്ടിൽ അത്യാവശ്യം തിരക്കുള്ള റോഡുകളിൽകൂടി വാഹനങ്ങൾക്ക് മാർഗ്ഗതടസ്സം ഉണ്ടാക്കാതെ ഗതാഗതം നിയന്ത്രിച്ച് ഉത്സവങ്ങൾ കൊണ്ടുപോകാറുണ്ട്. ഞാനും അതിലൊക്കെ സഹകരിക്കാറും ഉണ്ടായിരുന്നു.

MANIKANDAN [ മണികണ്ഠന്‍‌ ] said...

റോഡരുകിലെ പ്രകടനങ്ങളും പൊതുയോഗങ്ങളും പൂര്‍ണ്ണമായും നിരോധിച്ച ഹൈക്കോടതിവിധിയും അതിനെതിരെ ചില രാഷ്ട്രീയകക്ഷികളും, ചില നേതാക്കളും പ്രതിക്ഷേധിച്ച രീതിയും ശരിയായില്ല എന്ന അഭിപ്രായക്കാരനാണ് ഞാന്‍. കോടതികള്‍ക്കും തെറ്റുപറ്റാം. എന്നാല്‍ അത്തരം തെറ്റുകള്‍ ചോദ്യം ചെയ്യുന്നതിനും, ചൂണ്ടിക്കാണിക്കുന്നതിനും ചില വ്യവസ്ഥാപിതമായ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അതിനു മുതിരാതെ കോടതിവിധികളേയും അത് പുറപ്പെടുവിച്ച ന്യായാധിപന്മാരേയും (വിധികര്‍ത്താക്കള്‍ എന്നപദമാവും ഇത്തരക്കാരെക്കുറിച്ച പറയാന്‍ കൂടുതല്‍ യോജിക്കുക എന്നെ തോന്നുന്നു) തെരുവില്‍ നേരിടുന്നരീതി ഇന്ത്യ പോലുള്ള ഒരു ജനാധിപത്യ രാഷ്ട്രത്തിലെ നേതാക്കള്‍ക്കും പാര്‍ട്ടികള്‍ക്കും ഭൂഷണമാണോ എന്ന് ഒരു സ്വയം പരിശോധന നല്ലതാവും. അഴിമതിക്കാരായ ന്യായാധിപന്മാരെ നീക്കുന്നതിനും ശാസിക്കുന്നതിനും ജനാധിപത്യ സമ്പ്രദായത്തില്‍ നിയമനിര്‍മ്മാണ സഭകള്‍ക്ക് മാത്രമാണ് അധികാരം. ഈ അധികാരം തീര്‍ച്ചയായും നിയമനിര്‍മ്മാണ സഭകള്‍ പ്രയോഗിക്കണം. വിധികളില്‍ ഉണ്ടാവുന്ന തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നതിനും ഇത്തരം വിധികള്‍ നടപ്പില്‍‌വരുത്തുന്നതിനു സര്‍ക്കാരിനുള്ള ബുദ്ധിമുട്ടുകളും കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും അഡ്വക്കേറ്റ് ജനറല്‍ എന്ന ഭരണഘടനാപദവി വഹിക്കുന്ന വ്യക്തിയ്ക്കുള്ള അധികാരവും വളരെ ബൃഹത്താണ്. കോടതില്‍ നിലവിലുള്ള് ഒരു കേസില്‍ അതിന്റെ ഏതു ഘട്ടത്തിലും ഇടപെടാനും ഇദ്ദേഹത്തിനു ഭരണഘടന വിശിഷ്ടമായ അധികാരങ്ങള്‍ നല്‍കുന്നു.

ഈ വിധിയിലേയ്ക്ക് നയിച്ചത് ആലുവാ റെയില്‍‌വേസ്റ്റേഷനു സമീപമുള്ള പൊതുയോഗങ്ങളെ സംബന്ധിച്ച ഒരു പരാതിയാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ആ പ്രത്യേക സ്ഥലത്ത് പൊതുയോഗങ്ങള്‍ നിരോധിക്കണം എന്നായിരുന്നു വിധിയെങ്കില്‍ ആലുവായിലൂടെ സ്ഥിരമായി യാത്രചെയ്യുന്ന ഏവരും അതിനെ സ്വാഗതം ചെയ്തേനെ. കാരണം ആലുവാ കെ എസ് ആര്‍ ടി സി ബസ്റ്റേഷന്‍, ആവുവാ റെയില്‍‌വേസ്റ്റേഷന്‍, മുന്‍സിപ്പല്‍ ബസ്റ്റാന്റിലേയ്ക്ക് വരുന്ന സ്വകാര്യബസ്സുകള്‍, ഇവയെല്ലാം ഈ റോഡിലൂടെയാണ് കടന്നു പോവുക. പലപ്പോഴും ആഴ്ചകള്‍ നീളുന്ന പ്രദര്‍ശനങ്ങളും സമ്മേളനത്തിനായി സ്ഥിരം കെട്ടിയുണ്ടാക്കുന്ന വേദികളും ഇവിടെ ഉണ്ടാക്കുന്ന ഗതാഗതക്കുരുക്ക് ചെറുതല്ല. ആലുവായില്‍ നടക്കുന്ന മിക്കവാറും എല്ലാ സമ്മേളനങ്ങളുടേയും സ്ഥിരം വേദിയാണ് ഈ സ്ഥലം. ഇവിടെ നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ മാത്രം അകലത്തില്‍ നഗരമധ്യത്തിലായി (സബ് ജയിലിനും, പോലീസ് സ്റ്റേഷനും സമീപം) വിശാലമായ ഗ്രൌണ്ട് ഉണ്ട്. ഈ സ്ഥലം പൊതുയോഗങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. പൊതുയോഗത്തിനു വേണ്ടി ഇതിനു മുന്‍പിലുള്ള റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചാലും അതു കാര്യമായ ഗതാഗതക്കുരുക്ക് ഉണ്ടാക്കില്ല. എന്നിട്ടും ഏറ്റവും തിരക്കേറിയ റെയില്‍‌വേസ്റ്റേഷനു മുന്‍പില്‍ തന്നെ പൊതുയോഗം സംഘടിപ്പിക്കുന്നത് സാധാരണ ജനങ്ങളോടുള്ള വെല്ലുവിളിയായി മാത്രമേ കാണാന്‍ സാധിക്കൂ.

mr.unassuming said...

ആലുവയിൽ റയിൽ വേസ്റ്റേഷൻ മൈതാനി എന്നു പറയാറുണ്ടെങ്കിലും അതൊരു വലിയ മൈതാനി അല്ല എന്നു അവിടുത്തുകാറ്ക്ക് അറിയാം. സബ് ജയിൽ ഗ്രൗണ്ട് കൂടാതെ മുനിസിപ്പൽ ടൗൺ ഹാളിന്റെ പാർക്കിങ് ഏരിയയും നല്ല ഒരു സ്ഥലമാണു. മാതാ മാധുര്യ തീയറ്ററിനു മുൻ വശത്തു കാലങളായി ഒരു വലിയ സ്ഥലം ഒഴിഞ്ഞു കിടക്കുന്നതും അറിയാം. സ്വകാര്യ വ്യക്തിയുടേതല്ലെങ്കിൽ ആ സ്ഥലം പൊതു ആവശ്യങൾക്കു ഉപകരിക്കത്തക്ക വിധം വികസിപ്പിച്ചെടുക്കേണ്ടതാണു.
പക്ഷേ ജനങൾക്ക് വിശദീകരിച്ചു കൊടുക്കെണ്ട സംഗതികൾ ഒറ്റപ്പെട്ട സ്ഥലങളിൽ നടത്തപ്പെടുന്ന സമ്മേളനങളിൽ വച്ചായാൽ എന്തു കാര്യം ?
ആളുകളെ ബുധ്ഹിമുട്ടിക്കുന്നതും ന്യായമല്ല !!!
എന്നാലും അങിനെ പൊതു സ്ഥലങളിൽ സമ്മേളിക്കുന്നതിനെ നിയമം മൂലം നിരോധിച്ചാലോ ??
അംഗീകരിക്കാൻ ആവുന്നില്ല !

MANIKANDAN [ മണികണ്ഠന്‍‌ ] said...

@mr.unassuming താങ്കള്‍ പറഞ്ഞ മൂന്നു സ്ഥലങ്ങളും ആലുവ നഗരത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങള്‍ അല്ലല്ലൊ. ആലുവ റെയില്‍‌വേസ്റ്റേഷന്റെ മുന്‍പില്‍ നിന്നും ഈ സ്ഥലങ്ങളിലേയ്ക്ക് സമ്മേളനങ്ങള്‍ മാറ്റുന്നതുകൊണ്ട് സ്റ്റേഷനു മുന്‍പിലെ ഗതാഗതക്കുരുക്കും യാത്രക്കാരുടെ ബുദ്ധിമുട്ടുകളും ഒഴിവാ‍യിക്കിട്ടും.

mr.unassuming said...

അവിടങളിൽ നടത്തുന്നതിനോട് എനിക്കും യോജിപ്പാണുള്ളത്. പക്ഷേ അതിനേക്കാൾ കൂടുതൽ ശ്രധ്ധിക്കപ്പെടും എന്നതുകൊണ്ടാവണം തീവണ്ടിയാപ്പീസിനോട് എല്ലാവർക്കും ഇത്ര പ്രിയം ! സ്ഥല പരിമിതി മൂലം നട്ടം തിരിയുന്ന ആലുവയിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും,മത സംഘടനകളും നടത്തുന്ന വിശദീകരണ മീറ്റിങുകൾ എന്നു വേണ്ട എല്ലാ വിധ പൊതു സ്വീകരണങൾക്ക് പോലും ആ സ്ഥലം തെരഞ്ഞെടുക്കുന്നതിനു മറ്റൊരു ന്യായം ഉണ്ടാവില്ല. അവിടെ തന്നെ സ്റ്റേജ് ഉണ്ടാക്കി പ്രാസംഗികരേയും മറ്റു ദിവ്യന്മാരേയും നിരത്താറുണ്ടെങ്കിലും വീക്ഷിക്കാൻ താല്പ്പര്യപ്പെടുന്നവർ സാധാരണയായി ചുറ്റുപാടുമുള്ള കടകളുടേയും മറ്റും മുൻപിലും ഫുട്പാത്തിലും ഒക്കെയാണു നിൽക്കാറെന്നു തോന്നുന്നു.അതും ആശാസ്യമല്ല എങ്കിലും വഴി മുടക്കതെ ഒപ്പിക്കാൻ സഹായിച്ചേക്കും. വഴി ആയി അടയാളപ്പെടുത്തിയിരിക്കുന്ന സ്ഥലത്തു തടസ്സം സൃഷ്ടിക്കുന്നതിനെ ന്യായീകരിക്കുന്നില്ലെങ്കിലും പൊതു സ്ഥലങളിൽ പ്രതിഷേധ പരിപാടികൾ പാടേ നിരോധിച്ചാലോ ???? സബ് ജയിൽ ഗ്രൗണ്ടും ടൗൺ ഹോൾ പരിസരവും ഒന്നും അനുവാദം കിട്ടാൻ എളുപ്പവും അല്ല എന്നതും ഒരു കാരണം ആയേക്കാം.
ന്യായാധിപൻ ആലുവ റയില് വേസ്റ്റേഷൻ പരിസരത്തിന്റെ കാര്യം മാത്രമാണു പരഞിരുന്നതെങ്കിൽ ഈ പുകിലൊന്നും ഉണ്ടാകുമായിരുന്നുമില്ലല്ലൊ !!

mr.unassuming said...
This comment has been removed by the author.
ഷാ said...

ദന്ദഗോപുരങ്ങളിരിക്കുന്നവരുടെ യഥാര്‍ത്ഥ മനുഷ്യത്വബോധത്തെക്കുറിച്ചറിയാന്‍ അവിടത്തെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരോട് ചോദിക്കൂ............

N.J ജോജൂ said...

"ഹര്‍ത്താല്‍ നിരോധിച്ചത് കോടതിയുടെ മണ്ടന്‍ വിധികളിലൊന്നായിരുന്നു."

ബലപ്രയോഗത്തിലൂടെ ജനങ്ങളുടെ സന്ചാരസ്വാതന്ത്യം തടയുന്ന പരിപാടിയായിരുന്നു ബന്ദ്. ബലപ്രയോഗത്തിലൂടെ കടയടപ്പിയ്കുക, ജോലിയ്ക്കു പോവുന്നവരെ ഭീഷണിപ്പെടുത്തുക, വാഹനങ്ങള്‍ക്കു കല്ലെറിയുക തുടങ്ങിയ കലാപരിപാടികല്‍ കക്ഷിരാഷ്ട്രീയത്തിന്റെ ചിലവില്‍ അരങ്ങേറിയപ്പോഴാണ്‌ കോടതി ബന്ദ് നിരോധിച്ചത്. അപ്പോഴാണ്‌ ഹര്‍ത്താല്‍ എന്ന പേരില്‍ ബന്ദ് അവതരിച്ചത്. കോടതി ഒരു വ്യക്തിയുടെ ജോലിയ്കുപോവാതിരിയ്ക്കാനുള്ള, പ്രതിഷേധിയ്ക്കുവാനുള്ള അവകാശം ചോദ്യം ചെയ്തിട്ടില്ല. അതേ സമയം എന്റെ പ്രതിഷേധം അപരന്റെ സന്ചാരസ്വാതന്ത്ര്യത്തെയും മൌലീകാവകാശങ്ങളെയും തടയുമ്പോള്‍ കോടതിയ്ക്ക് ഇടപെടേണ്ടി വരുന്നു.

N.J ജോജൂ said...

ഇന്നത്തെ ഹര്‍ത്താലുകള്‍ വിജയിയ്ക്കുന്നത് ജനങ്ങള്‍ ഹര്‍ത്താലിനു കാരണമായ വിഷയത്തോട് അനുകൂലമായി പ്രതികരിയ്കുന്നതുകൊന്ടാണ്‌ എന്ന് അനില്‍ കരുതുന്നുണ്ടൊ?

ഇന്നു ഹര്‍ത്താലുകളില്‍ പ്രതിഫലിയ്ക്കുന്നത് രാഷ്ട്രീയത്തെക്കാള്‍ ഉപരി അരാഷ്ട്രീയതയാണ്‌. ശമ്പളത്തോടെ ഒരു അവധി ആഘോഷിയ്ക്കുകയാണ്‌ മിക്കവരും.

ഭയം നിമിത്തം ജോലിയ്ക്കു പോവാത്തവരുമുന്ട്. സ്വന്തം വാഹനത്തിന്റെ ചില്ലു പൊട്ടിയാല്‍ നഷ്ടം സര്‍ക്കാരിനോ, ഹര്‍ത്താല്‍ അനുകൂലിയ്ക്കോ അല്ലല്ലോ. കഷ്ടപ്പെട്ട് ഉണ്ടാക്കിയതൊക്കെ ഒരു വിവരദോഷിയുടെ കല്ലില്‍ തകരുന്നത് സഹിയ്ക്കുവാന്‍ അല്പം ബുദ്ധിമുണ്ടൂണ്ട്.

കാക്കര kaakkara said...

"ഇന്നു ഹര്‍ത്താലുകളില്‍ പ്രതിഫലിയ്ക്കുന്നത് രാഷ്ട്രീയത്തെക്കാള്‍ ഉപരി അരാഷ്ട്രീയതയാണ്‌."

അരാഷ്ട്രിയത വളർത്തുന്നതിൽ രാഷ്ട്രീയക്കാരുടെ പങ്ക് വളരെ വലുതാണ്‌...

poor-me/പാവം-ഞാന്‍ said...

It happens only in Kerala!!!

smitha adharsh said...

കഴമ്പുള്ള പോസ്റ്റുകള്‍ ഒരുപാട് ഇവിടെ കണ്ടു.
സന്തോഷം
സുഖമെന്ന് കരുതുന്നു.ഒരുപാടായി ഈ വഴിയൊക്കെ വന്നിട്ട്.

അങ്കിള്‍ said...

നിരത്ത് വാക്കുകളില്‍ യോഗം കൂടാന്‍ പാടില്ലെന്ന് പറഞ്ഞത് നമ്മുടെ പത്ര മാധ്യമങ്ങളും ദൃശ്യ മാധ്യമാങ്ങളുമാണ്. അത് വായിച്ചു രാഷ്ടീയ കോമാളികള്‍ ശുംഭന്‍ എന്നും ഉണ്ണാമന്‍ എന്നും ഗര്‍ജിച്ചു.
സത്യത്തില്‍ ഇന്ന് മുതലാണ് കോടതി വിധിച്ചതെന്തനെന്നു പത്രത്തില്‍ പ്രധാന്യതോടെയല്ലെങ്കിലും വന്നു തുടങ്ങുന്നത്.

ഗതാ­ഗത തട­സ്സം സൃ­ഷ്ടി­ക്കു­ന്ന രീ­തി­യില്‍ പൊ­തു­നി­ര­ത്ത് കയ്യേ­റി യോ­ഗ­ങ്ങള്‍ നട­ത്തു­ന്ന­തി­ന് നി­യ­ന്ത്ര­ണം ഏര്‍­പ്പെ­ടു­ത്ത­ണ­മെ­ന്നല്ലേ കോടതി വിധിച്ചത്.
"ഗതാഗതം തടസ്സപ്പെടുത്തുന്ന തരത്തിലുള്ള പൊതുയോഗങ്ങള്‍ക്കു പൊലീസ്, പൊതുമരാമത്ത്, റവന്യു, മുനിസിപ്പല്‍ അധികൃതര്‍ അനുമതി നല്‍കരുതെന്നായിരുന്നു ഉത്തരവ്." ഇതാണ് ഇന്നത്തെ മനോരമ റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്.
"റോഡും വഴിയോരവും കൈയടക്കി പൊതുയോഗം നടത്തുന്നത് നിരോധിച്ച ഹൈക്കോടതി .........." എന്നാണു ഇന്നത്തെ മാതൃഭുമി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിന്ങ്ങലാരും അത് കണ്ടില്ലേ. ഇപ്പോള്‍ ശുംഭനും ഉണ്നാമാനും എവിടെ പോയി? കഷ്ടം.

MKERALAM said...

വിധിന്യായത്തിന്റെ ചിലഭാഗങ്ങള്‍ (

“The photographs produced show that large number of vehicles are stranded on account of people occupying the road to attend the meeting. Further, the stage set on the roadside clearly establishes that space for the audience is only the road. We are absolutely convinced that if the prayer of the petitioner is not allowed, and if respondents are not prohibited from granting permission to hold meetings on the road and road margin, obstruction of the busiest public road in Aluva will be a regular feature and the consequence will be sufferings for the travelling public.“ .

ഇവിടെ ഫോട്ടോഗ്രാഫുകള്‍ എന്നു പറയുന്നത്, പരാതിക്കാര്‍ തങ്ങളുടെ പരാതിയില്‍ കാണിച്ചിരുന്നവയാണ്. കൂടുതല്‍ താഴെക്കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്നു വായിക്കാം. ഈ ഫോട്ടോകള്‍ റോഡുവക്കത്തു ഗതാഗതം തടസപ്പെടുത്തുന്നതിനുള്ള തെളീവുകളായി പരാതിക്കാരന്‍ കാണിച്ചിട്ടുള്ളതിന്റെ അടിസ്ഥാനത്തിലാണ് വിധി പറഞ്ഞിരിക്കുന്നത് എന്നാണ് പറഞ്ഞിരിക്കുന്നത്.

MKERALAM said...

‘Even though petitioner has brought to our notice the specific instance of public meeting permitted on public road in front of the Railway Station in Aluva, we feel being a public interest litigation, we should extend the benefit not only to the users of Aluva road, but to the people of the State as a whole because it is a notoriously known fact that roads in Kerala, including State Highways and National Highways are single lane roads hardly providing sufficient space for two way traffic leaving no space for meetings on road and road margins. In fact, the density of traffic in the State and the instances of traffic block on account of meetings on roadside and occassionly vehicles ploughing into processions leading to death of several innocent people are facts known to everybody.'


ആലുവയിലെ റോഡിനെ പുരസ്കരിച്ചായിരുന്നു പരാതി എങ്കിലും, സ്റ്റേറ്റിന്റെ നാനാഭാഗത്തും ഇന്നു നിലവിലുള്ള അവസ്ഥയെ പരിഗണിച്ചാണ് ഇതൊരു പൊതു പ്രൊഹിബിഷന്‍ ഓര്‍ഡര്‍ ആക്കിയത് എന്നും വിധി ന്യായത്തില്‍ പറയുന്നു. കേരളത്തിലെ സ്റ്റേറ്റ് നാഷനല്‍ ഹൈവേകള്‍ക്കുള്ള പരിമിതമായ വീതി, കേരളത്തിലെ ട്രാഫിക്ക് ഡെന്‍സിറ്റി,റോഡുയോഗങ്ങള്‍ കാരണത്താല്‍ ഉണ്ടാകുന്ന ട്രാഫ്ക് ബ്ലോക്കുകള്‍, ചിലപ്പോഴായി വണ്ടികള്‍ ജാഥകളില്‍ ഇടിച്ചുകയറിയതു വഴി നിരപരാധികളുടെ ജീവന്‍ നഷ്ടങ്ങള്‍, ഇവയാണ് ഇതിനുള്ള മറ്റുകാരണങ്ങളായി പറഞ്ഞിരിക്കുന്നത്.

എന്റെ വ്യക്തിപര്‍മായ അഭിപ്രായം പറഞ്ഞാല്‍, ഞാന്‍ വിധിയൊടനുകൂലിക്കുന്നു. കാര്യകരണങ്ങള്‍ യുക്തിയുക്തമായി കാണിച്ചിരിക്കുന്നതിനാല്‍ ഇത് ജനാധിപത്യത്തിന്റെ നേര്‍ക്കുള്ള ജുഡീഷ്യറിയുടെ കുതിര കയറ്റമായി കാണാന്‍ കഴിയുന്നില്ല.

റോഡുകള്‍ യാത്രക്കാര്‍ക്കുള്ളതാണ്. രാഷ്ട്രീയ മത പ്രകനങ്ങള്‍ റോഡുവക്കത്തു നടത്തുന്നത് ജനങ്ങളുടെ ജനാധിപത്യ അവകാശത്തിലുള്ള കടന്നുകയറ്റമാണ്. കരണം ഇത്തരം പ്രകനങ്ങള്‍ക്കു പോണോ യാത്രക്കു പോണോ എന്നു തീരുമാനിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുള്ളതാണ്.

(http://archive-marichan.blogspot.com/2010/07/judgment-prohibiting-public-meetings.html

ഫിലിംപൂക്കള്‍ said...

പഠിച്ച ശീലം മാറ്റാന്‍ പറ്റുമോ സാറെ....

അനില്‍@ബ്ലോഗ് said...

സ്മിത,
സന്ദർശനത്തിനു നന്ദി. ഒരുപാട് കാലമായി കണ്ടിട്ട്.
:)

അങ്കിൾ,
ആ വിധിമുഴുവനായി മാവേലി കേരളം ഇട്ട ലിങ്കിൽ വായിക്കാം. ഒന്ന് വായിച്ച് നോക്ക്. കൺക്ലൂഷൻ ഇതാ.

We therefore allow the WPC by prohibiting the respondents and other Government agencies including PWD, Police, Revenue and Local authorities from granting any permission to hold meetings on public roads and road margins. Contrary to this prohibitory order, if any meeting is held with or without permission, there will be direction to the police to remove stages and all installations, articles and people and prevent the meeting being held on public road and road margins.

മാദ്ധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നും മറ്റും താങ്കളേപ്പോലെയുള്ള കപട അരാഷ്ട്രീയ വാദികൾ മാത്രമെ പറയൂ. കേരളത്തിലെ റോഡിൽ പ്രകടനങ്ങളും പൊതുയോഗങ്ങളും കൊണ്ട് ട്രാഫിക്ക് പൊറുതിമുട്ടിയിരിക്കുന്ന സ്ഥലമാണെന്നും മറ്റുമുള്ള ബോധോദയം ഇവർക്ക് എവിടെ നിന്നും ഉണ്ടായി?
അതു മാത്രമല്ല ഈ കഴിഞ്ഞ ദിവസം ഒരു യോഗത്തിൽ ഇതേ ജഡ്ജി മറ്റൊരു രാഷ്ട്രീയ പരാമർശം നടത്തിയത് എല്ലാരും വായിച്ചതാണ്. വ്യക്തിപരമായ നിരീക്ഷണങ്ങൾ വിധിപ്രസ്ഥാവനകളുമായി കൂട്ടിക്കുഴക്കുന്നത് വിമർശിക്കപ്പെടും, ചിലപ്പോൾ ശുംഭന്മാർ എന്ന വിളിയും കേട്ടെന്ന് വരും.

മാവേലികേരളം,
ആ വിധി പൂർണ്ണ രൂപത്തിൽ വായിച്ചാൽ പൂർണ്ണമായ നിരോധനമാണ് കോടതി ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാവും. രാഷ്ട്രീയ പരിപാടികളും മത പരമായ പരിപാടികളും ഒക്കെ ഈ നാട്ടിലെ ജനങ്ങൾ തന്നെ നടത്തുന്നതാണ്. അതിനും പുറത്തുള്ള ഒരു ജനം (ഈ വിഭാഗങ്ങളിലൊന്നും പെടാത്തവർ) ഉണ്ടെങ്കിൽ അവർ ഈ ജനാധിപത്യ വ്യവസ്ഥിതിക്ക് പുറത്ത് പോകേണ്ടവരാണെന്നാണ് എന്റെ കാഴ്ചപ്പാട്.

കാക്കര kaakkara said...

അനിൽ... താങ്ങൾ പോസ്റ്റിലിട്ട ഫോട്ടോ തന്നെ തെളിവല്ലെ, കാൽനടക്കാരുടെ ബുദ്ധിമുട്ട്‌ മനസ്സിലാക്കാൻ...

ഒരു മദ്ധ്യവയസ്കൻ നടന്ന്‌ വരുന്നത്‌ റോഡിലൂടെ... സ്പീക്കർ വെച്ചിരിക്കുന്നത്‌ മഞ്ഞവരക്കുള്ളിലും... ഒരു അമ്മയും രണ്ടൊ മൂന്നൊ കുട്ടികളുമായി കടന്നുപോകേണ്ടി വരുന്ന അവസ്ഥ... താങ്ങൾ തന്നെ പറയു... കാൽ നടക്കാർ എങ്ങനെ യാത്ര ചെയ്യും...

അനില്‍@ബ്ലോഗ് said...

കാക്കര,
ആ പറഞ്ഞത് ന്യായം തന്നെ.
ഈ നാട്ടിലെ എല്ലാ കാൽനടക്കാരും ഫുട്ട് പാത്തിൽ കൂടി മാത്രം നടക്കുന്നവരാവുമ്പോൾ അതിനനുസരിച്ച ക്രമീകരണങ്ങൾ യോഗം സംഘടിപ്പിക്കുന്നവർ ചെയ്യും എന്ന് കരുതാം.

MKERALAM said...

"കരണം ഇത്തരം പ്രകനങ്ങള്‍ക്കു പോണോ യാത്രക്കു പോണോ എന്നു തീരുമാനിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുള്ളതാണ്."

താഴെക്കൊടുത്തിരിക്കുന്ന അനിലിന്റെ കമന്റിലെ ഭാഗം മുകളീല്‍ കൊടുത്തെ എന്റെ കമന്റിന്റെ മറുപടീയാണോ എന്നു സംശയിക്കുന്നു.

'അതിനും പുറത്തുള്ള ഒരു ജനം (ഈ വിഭാഗങ്ങളിലൊന്നും പെടാത്തവർ) ഉണ്ടെങ്കിൽ അവർ ഈ ജനാധിപത്യ വ്യവസ്ഥിതിക്ക് പുറത്ത് പോകേണ്ടവരാണെന്നാണ് എന്റെ കാഴ്ചപ്പാട്'.

ഈ വിഭാഗത്തില്‍ പെടാത്തവര്‍ ഉണ്ടെങ്കില്‍ അതാരായിരിക്കുമെന്നാണ് അനിലിന്റെ അഭിപ്രായം.

അനില്‍@ബ്ലോഗ് said...

മാവേലി കേരളം,
ഒരു ഗ്രൂപ്പ് എന്ന നിലയിൽ സംഘടിക്കാൻ യാതൊരു വിധത്തിലും പരസ്പരം കോമ്പ്രമൈസ് ചെയ്യാനോ സഹകരിക്കാനോ തയ്യാറാകാത്ത ഒരു വിഭാഗം എന്നൊരു ജനറൽ അർത്ഥം കൊടുത്താൽ മതി അതിനു. അങ്ങിനെ ഉള്ളവർ ജനാധിപത്യ വ്യവസ്ഥക്ക് പുറത്ത് പോകേണ്ടവരാണ് എന്നു തന്നെയാണു ഞാൻ കരുതുന്നത്. അതിൽ ഏതേതു ആളുകൾ പെടും എന്ന വിശകലനത്തിനു തത്കാലം മുതിരുന്നില്ല.

മണി said...

റോഡില്‍ ഉള്ള കുഴികളും റോഡിന്റെ ഇരു വശങ്ങളിലും റോഡ് പൊളിച്ചടുക്കുന്നതും കൂടി സ്വമേധയാ കേസെടുത്ത് ആ കോടതിക്കു നിരോധിക്കാമായിരുന്നു. കൊടതി വിധി ലംഘിക്കുന്ന കുഴികള്‍ക്കെതിരെ ജാമ്യമില്ലാ വാറന്റും പുറപ്പെടുവിക്കണം.