6/24/2010

കീമാനും വിന്‍ഡോസ് ഏഴും

കീമാനും വിന്‍ഡോസ് ഏഴും തമ്മില്‍ പിണക്കത്തിലാണെന്നും അതില്‍ കീമാന്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും പലരും പറയുന്നുണ്ട്,ബ്രൌസറുകളുടെ കാര്യത്തില്‍ അത് സത്യമാണെന്ന് തോന്നുന്നു. ബ്ലോഗിലെ ഉസ്താതുക്കളാരും ഇതുവരെ പരിഹാരമാര്‍ഗ്ഗം ഒന്നും പറഞ്ഞുകേട്ടുമില്ല. ഈ ബ്ലോഗ് പോസ്റ്റ് എഴുതാനായി ഞാന്‍ വിന്‍ഡോസ് 7ഉം കീമാനും ഉപയോഗിക്കുന്നു. ഞാന്‍ ചെയ്ത കാര്യങ്ങള്‍ ഇവിടെ പോസ്റ്റുന്നു. ഇത് എല്ലാ ക്മ്പ്യൂട്ടറിലും ശരിയാവുമോ എന്ന് പരീക്ഷിക്കാന്‍ മാത്രമാണെന്ന് മുന്‍കൂര്‍ ജാമ്യവുമായി വിഷയത്തിലേക്ക്.

സ്റ്റാര്‍ട്ട് -> ഓള്‍ പ്രോഗ്രാംസ് -> ടവല്‍സോഫ്റ്റ് ക്ലിക്ക് ചെയ്യുക. അതില്‍ കീമാന്‍ കോണ്‍ഫിഗറേഷനില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് റണ്‍ ആസ് അഡ്മിനിസ്റ്റ്രേറ്റര്‍ കൊടുക്കുക. കീമാന്‍ കൊണ്‍ഫിഗറേഷന്‍ വിന്‍ഡോ തുറന്നു വരും.

ആദ്യം തുറന്ന് വരുന്ന വിന്‍ഡോയില്‍ നമുക്ക് സൌകര്യപ്രദമായ കീ കൂട്ടുകള്‍ കൊടുക്കുക. ഞാന്‍ കണ്ട്രോള്‍ സീറോ ആണ് കൊടുത്തിരിക്കുന്നത്. ഇത് കീമാന്‍ ആക്റ്റിവേറ്റ് ചെയ്യാനുള്ള കോമ്പിനേഷനാണ്.

അടുത്തതായി മെനുബാറിലെ ഓപ്ഷന്‍ ടാബ് ക്ലിക്ക് ചെയ്യുക. താഴെയുള്ള വിന്‍ഡോ തുറന്നു വരും.

ഇവിടെയും സൌകര്യപ്രദമായ കീ കോമ്പിനേഷന്‍ കൊടുക്കുക. ഞാന്‍ കണ്ട്രോള്‍ ഒന്ന് കൊടുത്തിരിക്കുന്നു. ഓ.കെ കൊടുക്കുക.

ഇനി എക്സ്പ്ലോറര്‍ എടുത്ത് എഴുതാന്‍ ശ്രമിച്ചു നോക്കൂ. കീമാന്‍ ആക്റ്റിവേറ്റ് ചെയ്യാനും ഡീ ആക്റ്റിവേറ്റ് ചെയ്യാനും നേരത്തെ സെറ്റ് ചെയ്ത കീ കോമ്പിനേഷനുകള്‍ ഉപയോഗിക്കുക. ടാസ്ക് ബാറിലെ കീമാന്‍ ബട്ടണ്‍ വര്‍ക്ക് ചെയ്തില്ലെന്നു വരും.
(ഞാന്‍ പലതും പരീക്ഷിച്ചിട്ടാണ് അവസാനം ഇതില്‍ ഫിക്സ് ആയത്. ഈ സ്റ്റെപ്പുകള്‍ക്ക് പ്രീറിക്വിസിറ്റായ് വല്ലതും വന്നുട്ടുണ്ടോ എന്ന് ഇപ്പോള്‍ പറയാന്‍ പറ്റുന്നില്ല.)

അല്പം വിന്‍ഡോസ് വിശേഷങ്ങള്‍:വിന്‍ഡോസ് ഏഴ് പുലിയാണ്, എല്ലാ ഡ്രൈവറും എടുക്കും എന്ന് കേട്ടിരുന്നു. D530 എന്ന എച്ച് പി മോഡലിന്റെ മദര്‍ ബോര്‍ഡാണ് (ബോര്‍ഡ് മാത്രമേ ഉള്ളൂ) , ഇന്റല്‍ 865 ചിപ്പ് സെറ്റ് ഉള്ള ഈ ബോര്‍ഡിന്റെ ഒറ്റ ഡ്രൈവറും എടുത്തില്ല, ലാന്‍ എടുത്തില്ലെന്ന് പ്രത്യേകം പറയുന്നു, കാരണം നെറ്റ് കണക്റ്റ് ചെയ്യാന്‍ പറ്റിയില്ല. ഗ്രാഫിക്സ് കാര്‍ഡ് ജീഫോഴ്സ് 5200 എടുത്തില്ല. എച്ച് പിക്കാര്‍ ഡ്രവറുകള്‍ നെറ്റിലിട്ടിരുന്നതുകൊണ്ടും, ഉബുണ്ടു ഉണ്ടായിരുന്നതുകൊണ്ടും രക്ഷപ്പെട്ടു.

അപ്ഡറ്റ് :1
ഇത് വിന്‍ഡോസ് 7 അള്‍ട്ടിമേറ്റില്‍ ആണു പരീക്ഷിച്ചത്. മറ്റ് വേര്‍ഷനുകളില്‍ ഇതു ഫലവത്താവുന്നില്ലെന്ന് കാണുന്നു. 64 ബിറ്റിൽ പൂർണ്ണ പരാജയം.
അപ്ഡേറ്റ്:2

കീമാൻ പുതിയ വേർഷൻ ഇറങ്ങിയത് എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകുന്നുണ്ട്. 64 ബിറ്റ് വിൻഡോസ് സെവനിൽ സുഖമായി മലയാളം ടൈപ്പ് ചെയ്യാൻ സാധിക്കുന്നുണ്ട്. ഇതൊരു ഫ്രീ സോഫ്റ്റ്വെയർ അല്ല എന്നുള്ളതുമാത്രമാണു ഒരു ന്യൂനത.

18 comments:

അനില്‍@ബ്ലോഗ് said...

വലിയ ചിലവില്ലല്ലോ, വിന്‍ഡോസ് 7 കാര്‍ ഒന്ന് പരീക്ഷിച്ചു നോക്ക്.

ശ്രീ said...

ഞാന്‍ വിന്‍ഡോസ് 7 ല്‍ കീമാന്‍ 2 ആണ് ഉപയോഗിയ്ക്കുന്നത്. അത് കുഴപ്പമില്ലാതെ വര്‍ക്ക് ചെയ്യുന്നുണ്ട്.

അനില്‍@ബ്ലോഗ് said...

ശ്രീ,
കീമാന്‍ 2 ന്റെ ലിങ്ക് ഒന്നു തരൂ

അ‌ബ്ദു. said...

“എന്റർ‌“ കീ വർക്ക് ചെയ്യുന്നില്ല കീമാൻ ഉപയോഗിക്കുമ്പോൾ

അ‌ബ്ദു. said...

tracking

നിരാശകാമുകന്‍ said...

ഞാനും കുറച്ചു നാള്‍ ആയി വിന്‍ഡോസ്‌ സെവെന്‍ ആണ്..ഇതിനു മുമ്പ് X.P സര്‍വീസ് പായ്ക്ക് 3 ആയിരുന്നു..അതില്‍ മലയാളം നന്നായി ഡിസ്പ്ലേ ചെയ്യാന്‍ അഞ്ജലി പോലുള്ള ഫോണ്ടുകളും ടൈപ്പ് ചെയ്യാന്‍ വരമൊഴിയോ കീമാനോ മറ്റോ വേണമായിരുന്നു..
എന്നാല്‍ സെവനിലെയ്ക്ക് മാറിയപ്പോള്‍ എനിക്കതിശയം ആയി..
എന്താന്ന് വച്ചാല്‍ പറയാം..
സെവനില്‍ മലയാളം വായിക്കാന്‍ യാതൊരു ഫോണ്ടും വേണ്ട..
വളരെ നന്നായി ഡിസ്പ്ലേ ചെയ്യുന്നുണ്ട്..(എനിക്ക്)
കീയ്മാനും വരമൊഴിയും ഞാന്‍ പിന്നീട് ഉപയോഗിച്ചിട്ടില്ല...
പകരം ഈ കമന്റ് അടക്കം ടൈപ്പ് ചെയ്യുന്നത് ഗൂഗിള്‍ ഇന്‍പുട്ട് മലയാളം എന്ന സങ്കേതം ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിച്ചാണ്..
വളരെ വളരെ സിമ്പിള്‍..
ഇംഗ്ലീഷ് ലേക്ക് മാറാന്‍ ജസ്റ്റ്‌ ഒന്ന് ക്ലിക്ക് ചെയ്‌താല്‍ മതി..
ചില പദങ്ങള്‍ ടൈപ്പ് ചെയ്യാന്‍ തുടങ്ങുമ്പോള്‍ തന്നെ സമാന പദങ്ങള്‍ വരും.അതും കാര്യങ്ങള്‍ എളുപ്പമാകുന്നു.
സിസ്റ്റം കപാസിറ്റി ഉളളവര്‍ക്ക് സെവനിലേക്ക് മാറി ഈ രീതിയില്‍ വളരെ സിമ്പിളായി എവിടെയും ഡയറക്റ്റ് ടൈപ്പ് ചെയ്യാം..

അപ്പു said...

അനില്‍ മാഷേ, വിന്റോസ് 7 ഇതുവരെ കൈയ്യില്‍ കിട്ടിയിട്ടില്ല. നിരാശാ കാമുകന്‍ മുകളില്‍ എഴുതിയ കമന്റ് സാങ്കേതികമായി എങ്ങനെ ശരിയാകും? മലയാളം യുണികോഡ്‌ ഫോണ്ട് ഒരെണ്ണം എങ്കിലും സിസ്റ്റത്തില്‍ ഇല്ലാതെ മലയാളം കാണാന്‍ സാധിക്കുനത് എങ്ങനെ? വിന്റോസ് 7 നോടൊപ്പം കാര്‍ത്തിക ഫോണ്ട് നിലവില്‍ ഉള്ളത് കൊണ്ടാണ് മലയാളം വായിക്കാന്‍ സാധിക്കുന്നത്, മറ്റ് മലയാളം ഫോണ്ടുകള്‍ സിസ്ടത്ത്തില്‍ ഇല്ലെങ്കില്‍ കൂടി.

നിരാശകാമുകന്‍ said...

അപ്പു മാഷ്‌...
ഞാന്‍ എഴുതിയത് പെട്ടന്ന് വായിക്കുമ്പോള്‍ മാഷിനു തോന്നിയ സംശയം ആര്‍ക്കും തോന്നാം..പക്ഷെ ഞാന്‍ അര്‍ത്ഥമാക്കിയത് ഫോണ്ട് വേണ്ട എന്നല്ലായിരുന്നു.മറിച്ചു യാതൊരു ഫോണ്ടും നമ്മളായിട്ട് ഇന്‍സ്റ്റാള്‍ ചെയ്യണ്ട കാര്യം ഇല്ല എന്നു മാത്രം ആയിരുന്നു.
ഇങ്ങനെ ഒരു സംശയം ഉയരും എന്ന് ഞാന്‍ കരുതിയിരുന്നില്ല.
മാഷ്‌ പറഞ്ഞത് പോലെ മലയാളം ഫോണ്ട് ഡിഫാള്‍ട്ട് ആയി,സെവനില്‍ അടങ്ങിയിട്ടുണ്ട്...
ഞാന്‍ അത് നേരത്തെ തന്നെ ശ്രദ്ധിച്ചിരുന്നു..മാത്രമല്ല.സെവന്‍റെ മറ്റൊരു പ്രത്യേകത കൂടിയാണ് ഇതില്‍ മിക്ക ഹാര്‍ഡ്‌വെയര്‍ നും ഡ്രൈവര്‍ ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ ഓടോമാടിക് ആയി എടുത്തു കൊള്ളും,ഉദാഹരണം പ്രിന്‍റര്‍ ഡ്രൈവര്‍.
ഞാന്‍ ഉപയോഗിച്ച വേര്‍ഷന്‍ windows 7 ultimate ആണ്.
നന്ദി മാഷ്‌

അനില്‍@ബ്ലോഗ് said...

അബ്ദു,
വിന്‍ഡോസ് 7ലെ മാത്രം ‍പ്രശ്നമാണോ?

നിരാശകാമുകന്‍,
മലയാളം ടൈപ്പ് ചെയ്യാന്‍ തുടങ്ങിയ കാലം മുതല്‍ മൊഴി ഉപയോഗിക്കുന്നതാണ്.അത് മാറ്റാന്‍ അത്ര എളുപ്പമല്ല. വിന്‍ഡോസ് 7വരുന്നത് മലയാളം ഫോണ്ട് സപ്പോര്‍ട്ടോടെ തന്നെയാണ്, അതുകൊണ്ടാണ് ഫോണ്ടുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാതെ മലയാളം വായിക്കാന്‍ പറ്റുന്നത്.
പിന്നെ ഹാര്‍ഡ് വെയര്‍ സപ്പോര്‍ട്ടിന്റെ കാര്യം എന്റെ പോസ്റ്റില്‍ തന്നെ എഴുതിയത് വായിച്ചില്ലെ?
എന്റെ രണ്ട് കമ്പ്യൂട്ടറിലും പല ഹാര്‍ഡ് വെയറും അത് പിടിച്ചില്ല.

അപ്പുമാഷ്,
നിരാശാകാമുകന്റെ മറുപടി കണ്ടില്ലെ.
അതില്‍ ഡീഫോള്‍ട്ടായി കാര്‍ത്തിക ഉണ്ട്.

വാസു said...

മലയാളത്തില്‍ ടൈപ്പുചെയ്യാനും ചാറ്റുചെയ്യാനുമൊക്കെ ഗൂഗിള്‍ ട്രാന്‍സിലറ്ററേഷന്‍ തന്നെ ഉപയോഗിക്കാമല്ലോ.
വിന്‍ഡോസ് 7ല്‍ പുട്ടും പഴവും പോലെയിത് വര്‍ക്കുചെയ്യുന്നുണ്ട്..
ഇതാ ലിങ്കുകള്‍
http://www.google.com/ime/transliteration/index.html
ഇന്‍സ്ട്രക്ഷന്‍ ദിവിടെ
http://www.google.com/ime/transliteration/help.html#installation
ഇതൊക്കെ നേരത്തേതന്നെ അറിയാമായിരുന്നെങ്കില്‍ എന്നോട് ക്ഷമിക്കുക..(ഇന്നലത്തെ മഴയത്ത് കുരുത്ത ഒരു കുഞ്ഞു ബ്ലോഗറാണ് ഞാന്‍..)

സമയമുണ്ടെങ്കില്‍ എന്‍റെ ഈ പോസ്റ്റില്‍ ഒന്നു വന്നു നോക്കുക
http://russelgnathbookmarks.blogspot.com/2010/06/chat.html
ഇന്‍സ്ക്രിപ്റ്റ് രീതിയെപ്പറ്റി വായിക്കാം

കീമാന്‍തന്നെവേണെമെങ്കില്‍ ഈ കമന്‍റിനെപ്പറ്റി മറന്നേക്കുക...
ഞാന്‍ പോയി

ശ്രീ said...

മാഷേ... കീമാന്‍ 2 ദാ ഇവിടെ ഉണ്ട്. നോക്കൂ

ജയകൃഷ്ണന്‍ കാവാലം said...

അനില്‍, നന്ദി പറഞ്ഞു തീര്‍ക്കുന്നില്ല. കലാസാംസ്ക്കാരികപ്രവര്‍ത്തനം ഉഷാറാക്കാമെന്നു കരുതിയാണു കയ്യിലിരുന്ന കാശു കൊടുത്ത് ഒരു മൊതലു മേടിച്ചത്. മേടിച്ച അന്നു മുതല്‍ അതും കീമാനും തമ്മില്‍ ഉടക്കാണ്. അവസാനം എക്സ് പി ആക്കിയാലോ എന്നു വരെ ആലോചിച്ചു. (വിന്‍ഡോസ് 7 ലൈസന്‍സ്‌ഡ്‌ വേര്‍ഷന്‍ ആയതു കൊണ്ട് അതിനും മനസ്സു വരുന്നില്ല) അനില്‍ പറഞ്ഞ പണി ഒന്നു ചെയ്തു നോക്കട്ടെ.

rijolijo said...

നന്ദു പറഞ്ഞ രീതിയില്‍ ടൈപ്പ് ചെയ്യാന്‍ പ്രയാസമല്ലേ..(മംഗ്ലീഷില്‍ അല്ലല്ലോ ടൈപ്പ് ചെയ്യുന്നത്)

ഞാന്‍ Malayalam Indic Input 2 ആണുപയോഗിക്കുന്നത്.

അത് www.bhashaindia.com എന്ന സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.

കൂടാതെ,
https://specials.msn.co.in/ilit/malayalam.aspx എന്നതില്‍ മൈക്രോസോഫ്റ്റ് ടൈപ്പിങ്ങ് സോഫ്റ്റ്വെയര്‍ ലഭ്യമാണ്‌.

എന്തേലും സഹായം ആവശ്യമുണ്ടേല്‍ മെയില്‍ അയക്കുക!!

മിഴി വിളക്ക്. said...

അനിൽ എഴുതിയിരിക്കുന്ന കീമാൻ ചെയ്ഞ്ച്‌ ഒന്നു കൂടി വിശദീകരിക്കമോ.വിൻഡോസ്‌ 7 ൽ എനിക്കും കീമാൻ വർക്കു ചെയ്യുന്നില്ല.കീ കൊൻഫിഗറേഷൻ മാറ്റിയിട്ടും ശരിയാകുന്നില്ല.മറ്റു രീതികളെല്ലാം ഉപയോഗിക്കാമെങ്കിലും കീമാൻ എഴുതുന്ന ഒരു സുഖം മറ്റൊരു രീതിയിലും കിട്ടുന്നില്ല.
ശ്രീ കൊടുത്തിരിക്കുന്ന കീമാൻ 2 ന്റെ ലിങ്കും അതേ പോലെ തന്നെ ആക്ടിവേറ്റ്‌ ആകുന്നില്ല..
എന്തെങ്കിലും പോംവഴികൾ ഉണ്ടോ 7 നു മാത്രമായി..

അനില്‍@ബ്ലോഗ് said...

മിഴി വിളക്ക്,
കീമാനില്‍ ചേഞ്ച് ഒന്നും വരുത്തിയിട്ടില്ല.
സാധാരണയായി ടാസ്ക് ബാറില്‍ കാണുന്ന കീമാന്‍ ക്ലിക്ക് ചെയ്ത് മലയാളം ആക്കുകയാണ് ചെയ്യുന്നത്. 7 ഇല്‍ അത് വര്‍ക്ക് ചെയ്യുന്നില്ല. അതിനു പകരം കീമാന്‍ ആക്റ്റിവേറ്റ് ചെയ്യാനും ഡീ ആക്റ്റിവേറ്റ് ചെയ്യാനും ഷോര്‍ട്ട്ക്കട്ട് കീസ് സെറ്റ് ചെയ്യുന്നു എന്ന് മാത്രം .
എന്റെ സിസ്റ്റത്തില്‍ ഇതും കീമാന്‍ വേഷന്‍ 2 ഉം വര്ക്ക് ചെയ്യുന്നുണ്ട്.

അനില്‍@ബ്ലോഗ് // anil said...

കീമാൻ പുതിയ വേർഷൻ ഇറങ്ങിയത് എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകുന്നുണ്ട്. 64 ബിറ്റ് വിൻഡോസ് സെവനിൽ സുഖമായി മലയാളം ടൈപ്പ് ചെയ്യാൻ സാധിക്കുന്നുണ്ട്. ഇതൊരു ഫ്രീ സോഫ്റ്റ്വെയർ അല്ല എന്നുള്ളതുമാത്രമാണു ഒരു ന്യൂനത.

കെ ടി സി റാഷിദ് said...

മലയാളം ടയ്പ് ചെയ്യാന്‍ ഗൂഗിള്‍ മലയാളം ഇന്‍പുട്ട് ഉപയോഗിക്കുക
ഇത് വളരെ എളുപ്പമാണ് ഫ്രീ ആണ്
ഓഫ്‌ ലൈന്‍ സപ്പോര്‍ട്ട്
ലിങ്ക്: www.google.com/ime/transliteration/
വിന്‍ഡോസിന്‍റെ മലയാളം ഇന്പുട്ടും ഇറങ്ങിയിട്ടുണ്ട്
http://specials.msn.co.in/ilit/MalayalamPreInstall.aspx

അനില്‍@ബ്ലോഗ് // anil said...

റാഷിദ്,
ഇന്റർനെറ്റ് എക്സ്പ്ളോറർ 9, 64 ബിറ്റ് ഒ എസിൽ ഈ ട്രാൻസ്ലിറ്ററേഷൻ പ്രശ്നങ്ങൾ കാണിക്കുന്നുണ്ട്. എനിക്ക് ടൈപ്പ് ചെയ്യാൻ പറ്റുന്നെ ഇല്ല. അല്പം കാശുകൊടുത്താലും തല്ക്കാലം ഞാൻ കീമാൻ തന്നെ തുടരാൻ തീരുമാനിച്ചു.