6/05/2010

ബ്ലോഗാന്‍ എന്തെളുപ്പം - ഉബുണ്ടു

ഉബുണ്ടു ഉപയോഗിച്ച് മലയാളത്തില്‍ ബ്ലോഗാന്‍ എന്തെളുപ്പം !!!

സര്‍വ്വ രാജ്യ ഉഴൈപ്പാളികളെ മൈക്രോ സോഫ്റ്റിനോട്‌ ബൈ പറയൂ.

കുത്തക ഭീമന്മാര്‍ സമസ്തമേഖലകളിലും പടര്‍ന്ന് പന്തലിക്കുന്ന ഈ കാലത്ത് സോഫ്റ്റ്വെയര്‍ രംഗത്ത് സ്വതന്ത്ര സംരംഭങ്ങള്‍ വളര്‍ച്ച പ്രാപിക്കുന്നത് എന്തുകൊണ്ടും ആശാവഹം തന്നെ. സ്വന്തന്ത്ര സോഫ്റ്റ്വെയര്‍ എന്ന നിലയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന പദമാണ് ലിനക്സ് എന്നത്. ലിനസ് ടോര്‍വാള്‍ഡ്‌ എന്ന ഫിന്‍ലാന്റ് വിദ്യാര്‍ത്ഥിയാണ് ആദ്യമായി ലിനക്സ് കെര്‍ണല്‍ വികസിപ്പിച്ചത് . മിനിക്സ് എന്ന ഓപ്പറേറ്റിങ് സിസ്റ്റം ഫയലുകളില്‍ ചില പരിഷ്കരണങ്ങള്‍ നടത്തിയാണ് ഇദ്ദേഹം ഈ നേട്ടം കൈവരിച്ചത്. കേര്‍ണല്‍ എന്നാല്‍ ലിനസ്കിന്റെ അടിസ്ഥാന ഭാഗമാണ് . സിസ്റ്റം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് കേര്‍ണലാണ്. അതായത് നമ്മെപ്പോലെയുള്ള യൂസര്‍ നല്കുന്ന വിവരങ്ങള്‍, കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് വെയറുമായി വിനിമയം നടത്തുന്നതാണ് ഇതിന്റെ ജോലി. ഇത്തരത്തിലുള്ള നിരവധി കേര്‍ണലുകളുടെ ഒരു സമാഹാരമാണ് ഇന്ന് നമ്മള്‍ കാണുന്ന ലിനക്സ്.

ഇന്ന് വളരെ ഉയര്‍ന്ന സ്റ്റബിലിറ്റി, സെക്യൂരിറ്റി എന്നിവ നല്കുന്ന ഒരു ഓപ്പറേറ്റിങ് സിസ്റ്റമായി ഗ്നു ലിനക്സ് മാറിയിരിക്കുന്നു. ലിനക്സ് ഡിസ്റ്റ്രിബ്യൂഷനുകളില്‍ പ്രവര്‍ത്തിക്കുന്ന വിദഘ്ധന്മാരുടെ കൂട്ടായ്മയാണ് ഗ്നു പ്രോജക്റ്റ്.1983 മുതല്‍ പ്രവര്‍ത്തനമാരംഭിച്ച ഗ്നൂ കൂട്ടായ്മ, ലോകോത്തരമായ ഒരു ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിക്കാനായ് പ്രവര്‍ത്തിക്കുന്നു. 1990 ആയപ്പോഴേക്കും ഒരു ഓപ്പറേറ്റിങ് സിസ്റ്റത്തിനാവശ്യമായ എല്ലാ ഘടകങ്ങളും വികസിപ്പിച്ചിരുന്നു. ഈ ഘടകങ്ങളും കേര്‍ണലും കൂടിച്ചേര്‍ന്നതാണ് ഇന്ന് നാം കാണുന്ന ലിനക്സ് ഡിസ്ട്രിബ്യൂഷനുകള്‍.

Free software എന്നതിലെ ഫ്രീ എന്ന പദം വിലയെ സൂചിപ്പിക്കുന്നതല്ല, മറിച്ച് ഈ സോഫ്റ്റ് വെയറിന്മേല്‍ ഉപയോക്താവിനുള്ള സ്വാതന്ത്ര്യമാണ് സൂചിപ്പികുന്നത് . ഫ്രീയായ് ലഭിക്കുന്ന ഇതിന്റെ സോഴ്സ് കോഡ് കൂടുതലായി വികസിപ്പിക്കാനോ‌, കൈകാര്യം ചെയ്യാനോ ഇത് നമുക്ക് സ്വാതന്ത്ര്യം നല്‍കുന്നു. നമുക്കനുയോജ്യമയ രീതിയില്‍ ഇതിനെ പുനക്രമീകരിക്കാനുള്ള സ്വാതന്ത്ര്യവും നമുക്കുണ്ട് . ഈ സ്വാതന്ത്ര്യമാണ് ലിനക്സിനെ ഇന്ന് ഉയരങ്ങളിലേക്ക് നയിക്കുന്നത് . മോഷ്ടിച്ചെടുത്ത മൈക്രോസോഫ്റ്റ് ഉത്പന്നങ്ങള്‍ , വിന്‍ഡോസ് എക്സ്പി അടക്കം , ഉപയോഗിക്കുന്ന കേരളത്തിലെ ശരാശരി കമ്പ്യൂട്ടര്‍ ഉപയോക്താവ് ഈ മോഷണ വസ്തുക്കള്‍ വലിച്ചെറിഞ്ഞ് സൗജന്യമായി തന്നെ ലഭിക്കുന്ന ലിന്ക്സ് ഡിസ്ട്രിബ്യൂഷനുകളിലേക്ക് മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇവയില്‍ ഡെസ്ക്ടോപ്പ് പി.സിക്ക് ഏറ്റവും ഉതകുന്ന ഒന്നായ "ഉബുണ്ടു" ഉപയോഗിച്ചു പഠിക്കാന്‍ ഒരു പോസ്റ്റ് ഇതാ ..

6 comments:

അനില്‍@ബ്ലോഗ് said...

മോഷ്ടിച്ചെടുത്ത മൈക്രോസോഫ്റ്റ് ഉത്പന്നങ്ങള്‍ , വിന്‍ഡോസ് എക്സ്പി അടക്കം , ഉപയോഗിക്കുന്ന കേരളത്തിലെ ശരാശരി കമ്പ്യൂട്ടര്‍ ഉപയോക്താവ് ഈ മോഷണ വസ്തുക്കള്‍ വലിച്ചെറിഞ്ഞ് സൗജന്യമായി തന്നെ ലഭിക്കുന്ന ലിന്ക്സ് ഡിസ്ട്രിബ്യൂഷനുകളിലേക്ക് മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കണ്ണനുണ്ണി said...

ഒരു സാധാരണ ഉപയോക്താവിനെ സംബന്ധിച്ചിടത്തോളം ലിനക്സ്‌ മാത്രം മതിയാവും. അയാള്‍ നിത്യവുഉം ഉപയോഗിക്കുന്ന എല്ലാ സര്‍വീസുകളും ലിനക്സില്‍ ലഭ്യമാകും.

പക്ഷെ ഒരു മീഡിയ / സോഫ്റ്റ്‌വെയര്‍ പ്രോഫെശ്ശനലിനെ സംബന്ധിച്ചിടത്തോളം മിക്കപോഴും വിന്‍ഡോസ്‌ അല്ലെങ്കില്‍ മാക്‌ ഒഴിവാക്കാന്‍ ആവില്ല. ലിനക്സ്‌ പ്ലാട്ഫോര്മില്‍ അവന്‍ ഉപയോഗിക്കുന്ന ടൂളുകള്‍ മിക്കപോഴും ഉണ്ടാവില്ല എന്നത് തന്നെ കാരണം.

linux as a tool itself is excellent, but atleast in desktop level if we think, its not yet evolved as a paltform for other tools completly.

ശ്രീ said...

ലിനക്സിലേയ്ക്ക് കടന്നു വരുന്ന പുതുമുഖങ്ങള്‍ക്ക് എന്തു കൊണ്ടും എളുപ്പത്തില്‍ ഉപയോഗിയ്ക്കാനും പരീക്ഷിയ്ക്കാനും നല്ലത് ഉബുണ്ടു തന്നെയാണ്.

ബാബുരാജ് said...

താങ്കളുടെ അനുഭവം ഒരു പുതിയ ആവേശം തന്നിട്ടുണ്ട്. കാരണം കഴിഞ്ഞ ഏകദേശം ആറു വര്‍ഷമായി പല തവണ ലിനക്സ് പരീക്ഷിച്ച് തോറ്റ് തൊപ്പിയിട്ടിരിക്കുകയായിരുന്നു. ഒരു തവണ ഉബണ്ടു സി.ഡി എഴുതി വരുത്തുക പോലും ചെയ്തു. അത് ഇന്‍സ്റ്റാള്‍ ചെയ്തപ്പോള്‍ അതുമില്ല, മര്യാദയ്ക്ക് നേരത്തേ കിടന്ന വിന്‍ഡോസുമില്ല. താങ്കളുടെ പോസ്റ്റ് കണ്ടതിനു ശേഷം കൈയ്യിലിരുന്ന ഒരു സുബുണ്ടു ലൈവ് സിഡി ഇട്ടു നോക്കി. പുതിയ സിസ്റ്റത്തില്‍ വലിയ കുഴപ്പമില്ലാതെ ഓടുന്നുണ്ട്. പക്ഷെ ഉടനെ വിന്‍ഡോസ് മാറ്റുന്നില്ല, കാരണം ലൈസന്‍സ്ഡ് ആണ്‍. ബാക്കി സോഫ്റ്റ്വേര്‍ എല്ലാം സൌജന്യന്‍ തന്നെ, ഓപ്പണ്‍ ഓഫീസ്, ജിമ്പ്, പാണ്ട ആന്റി വൈറസ്, സി.ഡി ബേണര്‍ എക്സ്.പി അങ്ങിനെ.

Hari | (Maths) said...

സ്ക്കൂള്‍ അധ്യാപകര്‍ പതുക്കെ ഉബുണ്ടുവിലേക്ക് തിരിയുകയാണ്. ഈ പോസ്റ്റുകള്‍ ഞങ്ങള്‍ക്കാണ് ഏറെ ഉപകാരപ്രദമാവുക.

sphadikam said...

സോഫ്റ്റ് വെയറുകളുടെ കാര്യത്തിൽ സംശയം തീർത്തു തരാൻ
സംവിധാനമുണ്ടായിരുന്നെങ്കിൽ വളരെ നന്നായിരുന്നു.