4/10/2010

ചില ബ്ലോഗ് ചിന്തകള്‍

ഇപ്പോള്‍ മാന്ദ്യകാലമാണ്.ബ്ലോഗിനും അതില്‍ നിന്നും വിട്ടുനില്‍ക്കാനാവില്ലെന്ന് തെളിയിക്കുന്നതാണ് ഇന്നത്തെ മലയാളം ബ്ലോഗിന്റെ അവസ്ഥ എന്നു തോന്നുന്നു.സര്‍ഗ്ഗാത്മകതയുള്ള സൃഷ്ടികള്‍ കുറവ്, സാമൂഹിക വിഷയങ്ങളുമായി സംവദിച്ചിരുന്ന ഉശിരന്‍ ചര്‍ച്ചകള്‍ കുറവ്, ഏതു വിഷയത്തിലും ബ്ലോഗ് പോസ്റ്റുകള്‍ കുറവാണെന്ന് നിസ്സംശയം പറയാം. ഇക്കഴിഞ്ഞ ഒരു വര്‍ഷമായി എന്തെന്ത് വിവാദ വിഷയങ്ങളിലൂടെ ഇന്ത്യന്‍ സമൂഹവും അതിനൊപ്പം കേരളീയ സമൂഹവും കടന്നുപോയി. പതിവിനു വിപരീതമായി ഇവയൊന്നും മലയാളം ബ്ലോഗോസ്ഫിയറില്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ല. നോവലൈറ്റുകളുടെ തലത്തിലേക്കുയര്‍ന്ന് അസ്വാദ്യമായ വായന സമ്മാനിച്ച ഡയറിക്കുറിപ്പുകളും കാണ്മാനില്ല. ഇവയുടെ നഷ്ട ബോധത്തെക്കാള്‍ ഭയാനകം ചില പുതു പ്രവണതകളാണ്. ഈ വിടവിലേക്ക് അടുത്തിടെ അരിച്ചിറങ്ങിയ, നിരര്‍ത്ഥകമായ ചര്‍ച്ചകളുയര്‍ത്തി മലിനീകരണം മാത്രം സൃഷ്ടിക്കുന്ന ചില അവതരണങ്ങള്‍.

അമേരിക്കന്‍ സാമ്പത്തിക മാന്ദ്യം അവിടെ മാര്‍ക്സിന്റെ “മൂലധനം” എന്ന ഗ്രന്ധത്തിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിച്ചത്രെ. എന്നാല്‍ അത്രപോലും ഗുണപരമായ മാറ്റം ബ്ലോഗിലെ ഈ മാന്ദ്യം സംഭാവന ചെയ്യുമെന്ന് തോന്നുന്നില്ല. “താനിരിക്കണ്ടിടത്ത് താനിരുന്നില്ലെങ്കില്‍ അവിടെ നായിരിക്കും” എന്ന പഴമൊഴി സാധൂകരിക്കുന്ന ചില ചര്‍ച്ചകളാണ്, ഖുറാനാണോ ബൈബിളാണോ ദൈവം നേരിട്ട് എക്സ്പോര്‍ട്ട് ചെയ്തതെന്ന ചില അന്വേഷണങ്ങള്‍ വാരിയിടുന്നത്. ഘടികാര സൂചികള്‍ ഇടത്തോട്ട് തിരിഞ്ഞാലാണോ അതോ വലത്തോട്ട് തിരിഞ്ഞാലാണോ സൂര്യന്‍ പടിഞ്ഞാറ് ഉദിക്കുക എന്ന അന്വേഷണത്തോളം നിരര്‍ത്ഥകമാണ് ഈ ചര്‍ച്ചകള്‍ എന്നേ പറയാനുള്ളൂ. ദൈവത്തിന്റെ ഡയറിക്കുറിപ്പ് ബൈബിളായാലും ഖുറാനായാലും മനുഷ്യന്റെ വിശപ്പെന്ന സംഗതിക്ക് പരിഹാരം ആവുകയില്ല, വിശപ്പ് മാറ്റാന്‍ പര്യാ‍പ്തമല്ലാത്ത ഒന്നും അടിസ്ഥാന ചര്‍ച്ചകളില്‍ ഇടം പിടിക്കുകയുമില്ല. ചോറിന്‍ വറ്റുകള്‍ എല്ലില്‍ കുത്തുന്നവനുമാത്രമേ ഇത്തരം ചര്‍ച്ചകള്‍ ആസ്വാദ്യമാവൂ.

പറഞ്ഞു വരുന്നത്, ഒരു സ്വയം വിമര്‍ശനത്തിനു സമയമായി എന്നതാണ്. ഇന്റര്‍ നെറ്റ് നിലനില്‍ക്കുന്നിടത്തോളം കാലം ഈ ലോകത്തു ചുറ്റിത്തിരിയാവുന്ന ഈ അക്ഷരങ്ങള്‍ ഗുണപരമായി വിനിയോഗിക്കാന്‍ എല്ലാ ബൂലോകരും മുന്നോട്ട് വരിക എന്നാണ് എനിക്ക് മുന്നോട്ട് വക്കാനുള്ള നിര്‍ദ്ദേശം (ബ്ലോഗാലസ്യത്തില്‍ മയങ്ങിക്കിടക്കുന്ന ബൂലോക പുലികളെ ഉണര്‍ന്ന് ഗര്‍ജ്ജിക്കൂ എന്ന് സാരാശം).
എന്നാല്‍ ഇനി നിങ്ങള്‍ ഉണര്, ഞാന്‍ ഒന്നു മയങ്ങട്ടെ.

86 comments:

അനിൽ@ബ്ലോഗ് said...

എന്നാല്‍ നിങ്ങള്‍ ഉണരാന്‍ നോക്ക്, ഞാന്‍ ഉറങ്ങാന്‍ പോവുകയാ.
:)

ശ്രീ said...

അനില്‍ മാഷ് പറഞ്ഞതു കേട്ടില്ലേ? പുലികളെല്ലാം എഴുന്നേറ്റ് എഴുതാന്‍ തുടങ്ങിക്കോളൂ... വായിയ്ക്കാന്‍ ഞാനും കൂടാം :)

ചിന്തകന്‍ said...

മതങ്ങളെ ആരെങ്കിലു തെറിവിളിച്ചാല്‍ അത് നല്ല ചര്‍ച്ച ...

മതങ്ങള്‍ തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കിയാല്‍ അത് മോശം ചര്‍ച്ച..

ആളുകള്‍ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞു കളഞ്ഞ “മൂലധനം” ചര്‍ച്ച ചെയ്താല്‍ അത് മഹത്തായ ചര്‍ച്ച....

ലോകത്ത് കോടിക്കനാളുകള്‍ വിശ്വസിക്കുന്നു ഖുര്‍ആനും ബൈബിളും ആരെങ്കിലും ചര്‍ച്ച ചെയ്താല്‍ അത് അറുബോറന്‍ ചര്‍ച്ച....


ഈ ഗ്രേഡിംഗ് തീരുമാനിക്കാനുള്ള മാനദണ്ഡം കൂടി അറിഞ്ഞാല്‍ കൊള്ളാം... ആരാണിത് തീരുമാനിക്കുന്നവര്‍ എന്നും :)

ചര്‍ച്ചയുടെ അര്‍ത്ഥ തലങ്ങള്‍ അവനവന്‍ തീരുമാനിക്കുന്ന തലങ്ങളില്‍ മാത്രം ഒതുക്കേണ്ടതില്ല...

ഏന്തായാലും കാര്യമാത്ര പ്രസക്തമായ ചര്‍ച്ചകള്‍ ബ്ലോഗില്‍ കൊഴുക്കട്ടെ.

ഒപ്പം, കാര്യത്തിന്റെ മര്‍മ്മം പുടികിട്ടി എന്നുമറിയിക്കട്ടെ :)

chithrakaran:ചിത്രകാരന്‍ said...

ഹഹഹഹ.....
എല്ലാം മാറുംബോള്‍ ഭേദാവും :)

sherriff kottarakara said...

"എന്നൽ നിങ്ങൾ ഉണരാൻ നോക്കു ഞാൻ ഉറങ്ങാൻ പോകുവാ."അതു ശരിയാവൂല്ലാ ചങ്ങാതീ! നമുക്കു എല്ലാവർക്കും ഉണർന്നിരിക്കാം. പിന്നെ ഇടക്കു അൽപ്പം മാന്ദ്യം നല്ലതാണു.ഒന്നു ഉണർന്നു അലറി വിളിക്കാൻ ആദ്യം മാന്ദ്യം ഉണ്ടാകണമല്ലോ.

ബായന്‍~bayan said...

>>>ബൈബിളായാലും ഖുറാനായാലും മനുഷ്യന്റെ വിശപ്പെന്ന സംഗതിക്ക് പരിഹാരം ആവുകയില്ല, വിശപ്പ് മാറ്റാന്‍ പര്യാ‍പ്തമല്ലാത്ത ഒന്നും അടിസ്ഥാന ചര്‍ച്ചകളില്‍ ഇടം പിടിക്കുകയുമില്ല. ചോറിന്‍ വറ്റുകള്‍ എല്ലില്‍ കുത്തുന്നവനുമാത്രമേ ഇത്തരം ചര്‍ച്ചകള്‍ ആസ്വാദ്യമാവൂ.>>>

അനില്‍: അഭിപ്രായത്തോടു യോജിക്കുന്നതിനുമുന്നെ; ഒരു വിയോജനക്കുറിപ്പും ആവശ്യമാവുന്നു. ചിന്തകന്റെ കമെന്റ് ആവശ്യപ്പെടുന്നത് അതാണ്.

സര്‍ഗ്ഗാത്മക സൃഷ്ടികള്‍ കുറവ്, സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളും കുറവ്,എന്നിങ്ങിനെ മു‌ന്‍‌ഗണനയുടെകാര്യത്തില്‍ നമ്മെ നേരിട്ട് ബാധിക്കുന്ന വിഷയത്തേക്കാളും വിശ്വാസപരമായ - ഉപരിലോക /അസ്തിത്വ ചിന്തകള്‍ക്ക് മുന്നിലെത്തുന്നത് എങ്ങിനെയാണെന്നല്ലേ. ?

വിശ്വാസം ഒരു വലിയ വ്യവസായമായതും, അതു മനുഷ്യന്റെ ലൈംഗീകത, വിശപ്പ്, വിവാഹം, ശവമടക്ക്, സാമൂഹിക കെട്ടുറപ്പ്, സംഘബലം, പ്രതിരോധം എന്നിങ്ങനെ സമൂഹികമായ ബാധ്യതകള്‍ നൂറ്റാണ്ടുകളായി ഏറ്റെടുത്തു നടത്തിക്കൊണ്ടിരിക്കുന്നു. ഇവിടെ ഒരു വിടവുണ്ടാക്കണമെങ്കില്‍ ഇനിയും "ലോകത്ത് കോടിക്കനാളുകള്‍ വിശ്വസിക്കുന്ന ഖുര്‍ആനും ബൈബിളും ഉണ്ടാക്കുന്ന അറുബോറന്‍ ചര്‍ച്ചകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കണം ;

ലോകത്തെ വ്യവസായ കാര്‍ഷീക പുരോഗതിയേക്കാള്‍ പുരോഗതി മതവ്യവസായത്തിനാണ്; കേരളത്തിലെ കഴിഞ്ഞ പത്തുവര്‍ഷം എത്ര മതപാഠശാലകള്‍, പള്ളികള്‍ ഉണ്ടായെന്നു കണക്കെടുത്തു നോക്കൂ. ഒരു മതവിശ്വാസിയുടെ ലൈഫ്സക്കിളില്‍ അവന്‍ എത്രനേരം ദൈവ ചിന്തയില്‍ സമയവും സമ്പത്തും വെറുതെ കളയുന്നുവെന്ന് പഠിച്ച് നോക്കൂ, ഇതിനൊക്കെ സമൂഹം മൊത്തം ബാധ്യതപ്പെട്ടിരിക്കുമ്പോഴും -'വിശ്വാസത്തില്‍ കൈവെക്കരുത്'- എന്ന ന്യായം അംഗീകരിച്ച് സ്വയം കീഴടങ്ങി പൊതു സമൂഹം ഷണ്ഡീകരിക്കുന്നത് നോക്കിനില്‍കാനല്ലാതെ എനിക്കും നിങ്ങള്‍ക്കും എന്തു ചെയ്യാനാവും. ദൈവീക ചിന്തകള്‍ ഏറ്റവും ചുരുങ്ങിയത് വീടുവിട്ടു പുറത്തിറങ്ങാതെയെങ്കിലും നോക്കേണ്ടത് ഒരു പൊതുസമൂഹത്തിന്റെ ബാധ്യതയാവേണ്ടതായിരുന്നു. ഇന്നു സ്ഥിതി നേരെ തിരിച്ചാണ്.

ബായന്‍~bayan said...

ചര്‍ച്ച നടക്കട്ടെ; ഇനിയും വരാം. ട്രാക്കിങ്ങ്.

Manoj മനോജ് said...

:) ഉം....

കുമാരന്‍ | kumaran said...

ഗ്രന്ധത്തിന്റെ.. ഗ്രന്ഥത്തിന്റെ എന്നു തിരുത്തുമല്ലോ.

CKLatheef said...

>>> ദൈവത്തിന്റെ ഡയറിക്കുറിപ്പ് ബൈബിളായാലും ഖുറാനായാലും മനുഷ്യന്റെ വിശപ്പെന്ന സംഗതിക്ക് പരിഹാരം ആവുകയില്ല, വിശപ്പ് മാറ്റാന്‍ പര്യാ‍പ്തമല്ലാത്ത ഒന്നും അടിസ്ഥാന ചര്‍ച്ചകളില്‍ ഇടം പിടിക്കുകയുമില്ല. ചോറിന്‍ വറ്റുകള്‍ എല്ലില്‍ കുത്തുന്നവനുമാത്രമേ ഇത്തരം ചര്‍ച്ചകള്‍ ആസ്വാദ്യമാവൂ. <<<

ഈ പ്രസ്താവന എനിക്ക് സ്വീകാര്യമായിരുന്നെങ്കില്‍ അനിലിന്റെ ഈ പോസ്റ്റിനോട് ഞാന്‍ ഭാഗികമായിട്ടെങ്കിലും യോജിച്ചേനെ. വിശപ്പ് മാറാവുന്ന ചര്‍ചകളേ പാടുള്ളൂ എന്നത് അംഗീകരിക്കാനാവാത്തതാണ് ഭാഗിക അംഗീകാരത്തിന് കാരണം. പക്ഷെ ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം ഈ പറഞ്ഞത് പൂര്‍ണമായും അബന്ധമാണ്. അതിന് ഉറക്കം നടിച്ചിട്ട് കാര്യമില്ല. അപ്രസക്തമായ കാര്യങ്ങളെ വിട്ട് അകക്കാമ്പിനെക്കുറിച്ച് ചര്‍ചചെയ്യാന്‍ അനുവദിക്കാതിരിക്കുന്നത് ആര്. സ്വര്‍ഗത്തിലെ മദ്യമാണല്ലോ ഇപ്പോഴത്തെ ചൂടുള്ള ചര്‍ചാവിഷയം.

ചിന്തകന്റെ ചിന്തകള്‍ക്ക് എന്റെ ഒരു കയ്യൊപ്പ്. ആരോക്കെ എന്തിനെയൊക്കെയോ പേടിക്കുന്നു. പുറം പറച്ചില്‍ മറ്റൊന്നാണെങ്കിലും. പുലിബ്ലോഗര്‍മാര്‍ക്ക് വിഷയദാരിദ്ര്യം പിടിപെട്ടതിന് മതവിശ്വാസം ചര്‍ചചെയ്യുന്ന ബ്ലോഗര്‍മാര്‍ എന്തുപിഴച്ചു. ലോകത്തോളം വിശാലമായ ബൂലോഗം തങ്ങളുടെ കൈപ്പിടിയിലൊതുങ്ങണമെന്ന് ചിന്തക്കെതിരെ ആദ്യത്തെ പ്രതിഷേധമുയരണം.

വിചാരം said...

"ലോകത്ത് കോടിക്കനാളുകള്‍ വിശ്വസിക്കുന്ന ഖുര്‍ആനും ബൈബിളും ഉണ്ടാക്കുന്ന അറുബോറന്‍ ചര്‍ച്ചകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കണം ;

ഈ വാക്കുകള്‍ താഴെ എന്റെയൊരു കൈയ്യൊപ്പ്, സത്യത്തില്‍ പലര്‍ക്കും പ്രത്യേകിച്ച് വിശ്വാസിക്ക് ഖുര്‍‌ആനും, ബൈബിളുമെല്ലാം ഒരുവട്ടമെങ്കിലും വായിക്കാനുള്ള താല്‍‌പര്യം ഉണ്ടാവുന്നത് ഇങ്ങനെയുള്ള ചര്‍ച്ചകളിലൂടെയാണ്, ഇത് തന്നെയാണ് ഇസ്ലാമും, ക്രിസ്ത്യാനിനിറ്റിയെല്ലാം നശിക്കാന്‍ എളുപ്പം, നല്ല മനസ്സുള്ള ഏതൊരു വ്യക്തിയും ഒരുവട്ടം ഖുര്‍‌ആനോ ബൈബിളോ വായിച്ചാല്‍ പിന്നെ ഒരു വട്ടം പോലും ഇവരുടെ പള്ളികളുടെ പരിസരത്ത് പോലും പോകില്ല 100% ഉറപ്പ് .

അനില്‍‌ബ്ലോഗ് പറഞ്ഞത് പോലെ ഇത് മാന്ദ്യകാലമൊന്നുമല്ല നല്ല എഴുത്തുകള്‍ എപ്പോഴും ഉണ്ടാവുന്നുണ്ട് (മത ചര്‍ച്ചകള്‍ ഒഴികെ) സൂരജിന്റെ പോസ്റ്റുകള്‍ ഗോപാലേട്ടന്റെ ആപ്പീസ് പൂട്ടിയത് പോലുള്ളവ പിന്നെ ഇവിടെയുള്ള ബ്ലോഗേര്‍സ്സ്സില്‍ ഭൂരിപക്ഷവും എഴുത്തിന്റെ സിംഹാസനത്തില്‍ ഇരിക്കുന്നവരല്ല അവരുടെ തന്നെ അനുഭവങ്ങള്‍ എഴുതി പിടിപ്പിച്ചു .. 10 ഉം 20 കൊല്ലം പഴക്കമുള്ള പ്രവാസികളുടെ മനസ്സിലെ നീരുറവ ഉള്ളത് പോലെ എഴുതി തീര്‍ന്നു, ഗള്‍ഫ് ജീവിതം ഒരിക്കലും പുതിയ കഥാപാത്രങ്ങള്‍ സൃഷ്ടിക്കുന്നില്ല ബ്ലോഗ് എഴുത്തുക്കാരില്‍ അധികവും പ്രവാസികള്‍ ആയതിനാല്‍ ബൂലോകം തന്നെ നല്ല എഴുത്തുകളുടെ എണ്ണം കുറവാകാം ഇതല്ലാം കണ്ടുകൊണ്ടായിരിക്കാം അനിലിന് ബ്ലോഗ് മാന്ദ്യം എന്ന് തോന്നിച്ചത് .

കാവലാന്‍ said...

മനോരോഗിയും മതരോഗിയും തമ്മില്‍ ഒരേയൊരു വ്യത്യാസം മാത്രം,ഒന്ന് ചികിത്സിച്ചാല്‍ മാറും മറ്റേത് മാറില്ല.

ഓരോ ജംഗ്ഷനിലും,ഓട്ടോസ്റ്റാന്റിലും,ബ്സ്റ്റോപ്പിലും മിനിമം ഒരു ഭ്രാന്തനെയെങ്കിലും നിത്യവും കാണുന്ന മലയാളിക്ക് അവരുടെ ജല്പനങ്ങള്‍ ഒരു പുത്തരിയല്ല.പക്ഷേ പുറത്തിറങ്ങിയാല്‍ അതു മാത്രമേ കേള്‍ക്കാനാവൂ എന്നു വന്നാല്‍ അതൊരു ശല്യം തന്നെയല്ലേ?.മിണ്ടാതിരിക്കാം :)

അനിൽ@ബ്ലോഗ് said...

ശ്രീ,
എല്ലാരും എഴുത്തട്ടെ, എന്നാലല്ലെ നമുക്ക് വായിക്കാന്‍ വല്ലതും കിട്ടൂ.
:)

ചിന്തകാ,
കൂള്‍ ഡൌണ്‍.
:)

ഞാന്‍ ഒരു ദൈവ വിരോധിയല്ലെന്ന് താങ്കള്‍ക്ക് ബോദ്ധ്യമുണ്ടാവും എന്നാണ് എന്റെ വിശ്വാസം, എന്നാല്‍ ഞാനൊരു വിശ്വാസിയുമല്ല. പക്ഷെ നമ്മുടെ ഊര്‍ജ്ജത്തിന്റെ സിംഹഭാഗവും മതകാര്യങ്ങള്‍ തിന്നു തീര്‍ക്കുന്നതിനോട് ഞാന്‍ വിയോജിക്കുന്നു, ദൈവത്തിന് അതില്‍ റോളൊന്നും കാണാനും ഇടയില്ല. എല്ലാ മതങ്ങളും തങ്ങളുടെ നല്ല ശതമാനം ഊര്‍ജ്ജം ചിലവഴിക്കുന്നത് പ്രചരണത്തിനു തന്നെയാണ്, എന്നാല്‍ അത് പരിധി വിട്ട് മറ്റുള്ള വിശ്വാസങ്ങളിലേക്ക് കടന്നു കയറുമ്പോള്‍ അതിനെ ലാഘവത്തോടെ കാണാനാവില്ല (എന്റെ വ്യക്തിപരമായ കാര്യമാണ് ). ഖുറാന്‍ ചര്‍ച്ചകളില്‍ ചിലപ്പോഴെങ്കിലും ഞാനും ചെന്നു കയറാറുണ്ട് എന്നാല്‍ ഏറ്റവും ദൂരം പാലിക്കുന്ന ഒന്നാണ് ബൈബിളും ഖുറാനും തമ്മിലുള്ള കടിപിടി, അതാണിവിടെ പരാമര്‍ശ വിഷയം എന്ന് ശ്രദ്ധിക്കുമല്ലോ. പിന്നെ എന്റെ വായനിലെ ഗ്രേഡിങ് തീരുമാനിക്കുന്നത് ആരാവും ? സംശയം വേണ്ട, ഞാന്‍ തന്നെ.

ചിത്രകാരാ,
:)

ഷെരീഫ് ചേട്ടാ,
അതും ശരിയാ, ഉറങ്ങിയാലെ ഉണരാന്‍ പറ്റൂ...
:)

ബായന്‍,
അഭിപ്രായങ്ങള്‍ക്ക് നന്ദി. ഞാന്‍ യോജിക്കുന്നു, അതോടൊപ്പം മറ്റുള്ളവരുടെ വികാരങ്ങള്‍ മാനികുക എന്ന ഒറ്റ തീരുമാനത്താല്‍ ചില അവസരങ്ങളില്‍ വ്യക്തിപരമായി മൌനം പാലിക്കാറുണ്ട് എന്ന വസ്തുത തുറന്ന് സമ്മതിക്കുകയും ചെയ്യുന്നു.

മനോജ്,
:)

കുമാരന്‍,
തിരുത്താം ചങ്ങാതീ, നന്ദി.

ലത്തീഫ്,
തികച്ചും വൈയക്തികമായ നിരീക്ഷണങ്ങളാണിവ എന്ന് പറയേണ്ട കാര്യമില്ലല്ലോ. പരാമര്‍ശ വിഷയങ്ങളെ ഞാന്‍ നോക്കിക്കാണുന്നതെപ്രകാരമാണെന്ന സൂചനകള്‍ മാത്രം. മതകാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് ആ മേഖലയുമായി ബന്ധപ്പെട്ട ആളുകളുടെ സ്വാതന്ത്ര്യമാണ് അതുപോലെ തന്നെയാണ് അതിനെ എതിര്‍ക്കുകയും എതിര്‍പ്പ് പ്രചരിപ്പിക്കുകയും ചെയ്യുക എന്ന എന്റെ സ്വാതന്ത്ര്യവും.

വിചാരം,
സൂരജിന്റെയും ഉമേഷിന്റേയും പോസ്റ്റുകള്‍ ഒരു പരിധിവരെ എന്റെ പരാമര്‍ശവിഷയത്തില്‍ തന്നെയാണ് വരുന്നത്. ശ്രീമാന്‍.ഗോ.ക്രി നടത്തുന്ന പ്രചരണങ്ങളെ തുറന്നുകാട്ടുകയല്ലെ അവര്‍ ചെയ്തത്? ഭാരതീയ സംസ്കാര പ്രചരണമെന്ന് മട്ടില്‍ നടക്കുന്ന കളികളെ അവര്‍ പൊളിച്ചടുക്കുന്നു.

കാവലാന്‍,
ആ പറഞ്ഞത് വാസ്തവം തന്നെ, പല കോലാഹലങ്ങള്‍ക്കിടയിലാണ് ഇവയെങ്കില്‍ ഒരു നോര്‍മല്‍ ഡിസ്ട്രിബ്യൂഷന്‍ ആയേനെ.നന്ദി.

ബായന്‍~bayan said...

കാവാലന്‍ : ആറാം നുറ്റാണ്ടില്‍ തന്നെ ലോകത്തിന്റെ ഭാഗധേയം തീരുമാനമായതാണ്. ഇനി ഒന്നുകില്‍ അനുസരിക്കുക അല്ലെങ്കില്‍ മിണ്ടാതിരിക്കുക. നോ അപ്ഡേറ്റ്.


സലാഹുദ്ധീന്‍(ചിന്തകന്‍) മുകളില്‍ പറഞ്ഞപോലെ 'ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞ 'മൂലധനം'ത്തെ കുറിചച് മിണ്ടാം. പക്ഷേ കോടിക്കണക്കിന് ആളുകള്‍ വിശ്വസിക്കുന്ന ഖുറാന്റേയും ബൈബിളിന്റെ മോളില്‍ തൊട്ടാല്‍ 'വികാരം'വ്രണപ്പെടും. (ഇവിടെ മൂലധനത്തെ ചവറ്റുകൊട്ടയില്‍ എറിഞ്ഞു എന്നുള്ള പ്രയോഗം ഖുറാന്‍, ബൈബ്‌ള്‍ എന്നിവയെ കുറിച്ചായിരുന്നെങ്കില്‍, 'മൂലധന'ത്തിന് ആരും ചോയിക്കാനും പറയാനുമില്ലേ, കോടിക്കണക്കിനില്ലെങ്കിലും, വികാരം വ്രണപ്പെടുന്ന രണ്ടോ മൂന്നോ ആളെങ്കിലും ഉണ്ടായിരുന്നെങ്കില്‍)

എന്റെ ബ്ലോഗനാര്‍ക്കാവിലമ്മേ കാക്കണേ.

CKLatheef said...

>> എതിര്‍ക്കുകയും എതിര്‍പ്പ് പ്രചരിപ്പിക്കുകയും ചെയ്യുക എന്ന എന്റെ സ്വാതന്ത്ര്യവും.<<

@anil@blog

ഈ എതിര്‍പ്പിനോടുള്ള എന്റെ വിയോജിപ്പും രേഖപ്പെടുത്തി വിടവാങ്ങുന്നു. :) ബോറടി എതാണെന്ന് വായനക്കാര്‍ തീരുമാനിക്കും. എല്ലാവരും എഴുതട്ടെ. ബൈബിളും ഖുര്‍ആനുമെല്ലാം വരട്ടേ വിശ്വാസികള്‍ക്കില്ലാത്ത ആശങ്ക സംവാദങ്ങളില്‍ സ്ഥിരമായി പ്രകടിപ്പിക്കുന്ന മതമില്ലാത്തവരുടെ യുക്തി എന്റെ മുന്നിലെ ചോദ്യചിഹ്നമാണ്.

മാണിക്യം said...

..
ഈശ്വരന്‍ മനുഷ്യമനസ്സുകളില്‍ ജനിക്കണം ജീവിക്കണം, അല്ലതെ ചര്‍ച്ചകള്‍ക്ക് ഈശ്വരനെ സൃഷ്ടിക്കാന്‍ സാധിക്കില്ല .. ഒരു ജന്മം മുഴുവന്‍ പഠിച്ചാലും മതഗ്രന്ഥങ്ങളുടെ അര്‍ത്ഥമോ ശരിയായ വ്യാഖ്യാനമോ മനുഷ്യന് തോണ്ടി പുറത്തിടാന്‍ സാധിക്കുകയും ഇല്ല.
നന്മ ചെയ്ത് മറ്റുള്ളവരെ അവരുടെ കുറ്റങ്ങളോടും കുറവുകളോടും കൂടെ അംഗീകരിച്ചാല്‍ നമുക്ക് സുഖമായി ഉറങ്ങാം .. അതു തന്നെ ആണ് ഏറ്റവും വലിയ മതം ..
അനില്‍ സുഖമായി ഉറങ്ങൂ ... :)

ബായന്‍~bayan said...

>>>ബൈബിളും ഖുര്‍ആനുമെല്ലാം വരട്ടേ വിശ്വാസികള്‍ക്കില്ലാത്ത ആശങ്ക സംവാദങ്ങളില്‍ സ്ഥിരമായി പ്രകടിപ്പിക്കുന്ന മതമില്ലാത്തവരുടെ യുക്തി എന്റെ മുന്നിലെ ചോദ്യചിഹ്നമാണ്.<<<

@latif

ഒരു മതവിശ്വാസി മതത്തില്‍ വിശ്വാസിക്കാത്തവനെ കൂട്ടംതെറ്റിയ കുഞ്ഞാടായി കാണുന്നു.

മതമില്ലാത്തവന്‍ ദൈവവിശ്വാസിയെ വിശ്വാസത്തിന്റെ ഇരയായി കാണുന്നു.

ഈ 'കുട്ടനും മുട്ടനും 'ഇടയില്‍ വികാരം വ്രണപ്പെടുന്നേ എന്നും പറഞ്ഞു നിലവിളിക്കുന്ന തൂവെള്ള കുപ്പായമണിഞ്ഞ 'കുറുക്കന്റെ' റോളില്‍ റോളില്‍ ആരാണ്?

വിശ്വാസം വിറ്റ് ജീവിക്കുന്നവനോ ? വിശ്വാസം പറ്റിപ്പാണെന്നു വിളിച്ചുകൂവുന്നവനോ ?

വിചാരം said...

മാണിക്യം പറഞ്ഞു... ഒരു ജന്മം മുഴുവന്‍ പഠിച്ചാലും മതഗ്രന്ഥങ്ങളുടെ അര്‍ത്ഥമോ ശരിയായ വ്യാഖ്യാനമോ മനുഷ്യന് തോണ്ടി പുറത്തിടാന്‍ സാധിക്കുകയും ഇല്ല.
..
ചേച്ചി അതിനുമാത്രം എന്താണാവോ ഈ മതഗ്രന്ഥത്തിലുള്ളത് ? ഒരു തവണ വായിച്ചാല്‍ ചവറ്റുകൊട്ടയില്‍ ഇടാന്‍ പറ്റുന്ന ഒരു സാധനം ഈ മതഗ്രന്ഥങ്ങളല്ലാതെ മറ്റെന്താണുള്ളത് പ്രത്യേകിച്ച് ഖുറാനും ബൈബിളും.

കാക്കര - kaakkara said...

നെറ്റ് വളരെ വിശാലമാണ്‌, അതിനാൽ തന്നെ വിഷയങ്ങളുടെ വ്യാപ്തിയും!

മത വിഷയങ്ങളിൽ കൂടുതൽ പോസ്റ്റുകൾ വന്നതു കൊണ്ടോ ചർച്ച നടന്നതുകൊണ്ടോ വിശപ്പിന്റെ പോസ്റ്റുകൾക്കുള്ള സ്ഥലം അപഹരിക്കുന്നില്ല. പോസ്റ്റുകളുണ്ടാകുന്നുണ്ട് പക്ഷെ കണ്ടെത്തണം അല്ലാതെ മുഴുവൻ സമയം സീരിയൽ കണ്ടിട്ട്‌ വാർത്ത കാണാൻ സമയമില്ലായെന്ന്‌ പറയരുത്.

ഗ്രീൻ ആർമിയെ (കൃഷി) കുറിച്ച്‌ വർക്കേർസ്‌ഫോറത്തിൽ ഒരു പോസ്റ്റുണ്ട്‌, പക്ഷെ നമ്മളിൽ എത്ര പേർ അവിടെ കമന്റി... ഒരു ചെറിയ ശ്രമമെന്ന നിലയിൽ നവാബിനെ കാക്കര ഒരു പോസ്റ്റിലൂടെ ഓർത്തു... ഒരു വരി കമന്റിലൂടെ കാക്കര എഴുതാത്ത ഒരു കാര്യം നവാബിനെ പറ്റി... ഇങ്ങനെയൊക്കെയല്ലെ ബ്ളോഗ്‌ പുരോഗമിക്കേണ്ടത്‌.

ആസ്ഥാന ഗായകര്‌ പാടിയില്ലെങ്ങിലും സംഗീതം നിലനില്ക്കുന്നുണ്ട്‌!

പള്ളിക്കുളം.. said...

അനിൽ,

ഇവിടെ കുറേ സയൻസ് എഴുത്തുകാരുണ്ട്. ഇവരെല്ലാം ഒടുക്കം വന്നിട്ട് ഏതെങ്കിലും ദൈവത്തേയും മതത്തേയും തോണ്ടിയിട്ടുപോകും. അല്ലാതെ സയൻസ് എഴുതാൻ അവർക്ക് അറിയില്ല. ഇവിടെ കുറേ സാമൂഹിക സേവന സന്നദ്ധരുണ്ട്. അവരും ഭക്തനെ തോണ്ടിയിട്ടു പോകും. സൌദിയിലോ അഫ്ഗാനിസ്ഥാനിലോ എന്തെങ്കിലും നടന്നാൽ ഇവിടുത്തെ കാക്കാമാരെ ഇരുത്തിപ്പൊറുപ്പിക്കില്ല മറ്റു ചിലർ. ഇങ്ങനെ ഓരോ പോസ്റ്റിഉം ഓരോ അനുബന്ധ മതപ്പോസ്റ്റുകൾ ഉണ്ടായിത്തീരുന്നു. പത്തു കമന്റ് കൂടുതൽ വീഴുന്നകാരണമാവാം ഭക്തന്മാർക്കെതെരേ ഈ ‘ബൌദ്ധികാചാര്യ സ്വാഹകൾ’ വൃത്തികേട് കാണിക്കുന്നത്. മതപരമായ പോസ്റ്റുകൾ അധികരിക്കുന്നതായി എനിക്കും തോന്നിയിട്ടുണ്ട്. ഏറ്റവും കുറഞ്ഞത് മതങ്ങൾ തമ്മിലുള്ള മല്പിടുത്തത്തിന് അല്പം അയവു വരുത്തേണ്ടതുണ്ട്. അതുപോലെ സഹിഷ്ണുതാപരമായ ഭാഷയും വികസിപ്പിക്കേണ്ടതുണ്ട്. ആരോഗ്യകരമായ സംവാദങ്ങൾ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.

ശ്രീ (sreyas.in) said...

ശ്രീ കാക്കര പറഞ്ഞതിനോട് വളരെ യോജിക്കുന്നു.
ബൂലോകം അനന്തമാണ്. അവിടെ എല്ലാവര്‍ക്കും സ്ഥലമുണ്ട്, അവസങ്ങളുണ്ട്. അതിനാല്‍ സാമൂഹികം, രാഷ്ട്രീയം, പുരോഗമനപരം എന്നൊക്കെ അനില്‍ വിവക്ഷിക്കുന്ന രീതിയിലുള്ള പോസ്റ്റുകള്‍ കുറവാണെങ്കില്‍ മതങ്ങള്‍ എന്ത് പിഴച്ചു? അത്തരം പോസ്റ്റുകള്‍ എഴുതാന്‍ കഴിയുന്ന ചിന്തകര്‍ ഉണരൂ, എഴുതൂ, വായിക്കൂ, വായിപ്പിക്കൂ. അവര്‍ക്ക് എഴുതാനുള്ള മൂലധനം കൂടുതല്‍ ഉണ്ടാവട്ടെ. അതിനാല്‍ മതചിന്തകള്‍ കാരണം 'ബൂലോകവും' മലീമസമായി എന്നാരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കില്‍ "ചരിത്രപരമായ വിഡ്ഢിത്തം" എന്നു പറയേണ്ടിയിരിക്കുന്നു!

എതിര്‍പ്പുകളാണ് വളരാനുള്ള ഏറ്റവും വലിയ ത്വരകം (accelerator) എന്നത് മറക്കാതിരിക്കുക!

എന്തായാലും ഓരോ മതത്തിന്റെയും നല്ല വശങ്ങള്‍ ആ മതത്തിലുള്ളവര്‍ക്ക് കൂടുതല്‍ മനസ്സിലാക്കാന്‍വേണ്ടി എഴുതുന്നതാണ് മതങ്ങള്‍ തമ്മില്‍ മല്‍സരം നടത്തുന്നതിനേക്കാള്‍ നല്ലത് എന്നതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

ചിന്തകന്‍ said...

അനില്‍
ഇനി ഡൌണാക്കാനില്ലാത്ത വിധം കൂളാണ് ഞാന്‍ :)

ചര്‍ച്ചയും സംവാദവുമൊക്കെ മനുഷ്യ സ്വഭാവത്തിന്റെ ഭാഗം തന്നെയാണ്. ഇന്നവിഷയങ്ങളില്‍ മാത്രമേ സംവാദങ്ങള്‍/ചര്‍ച്ചകള്‍ ആകാന്‍ പാടുള്ളൂ എന്ന നിയമം താങ്കള്‍ക്ക് ആഗ്രഹിക്കാനുള്ള അവകാശത്തെ ഞാന്‍ മാനിക്കുന്നു. അടിച്ചേല്പിക്കല്‍ ഇല്ലാത്തിടത്തോളം ആര്‍ക്കും അങ്ങിനെ ആഗ്രഹിക്കാം.

വിഷയങ്ങളുടെ/വയനയുടെ അര്‍ത്ഥതലങ്ങള്‍ തീരുമാനിക്കുന്നത് അവരവര്‍ തന്നെയാണെന്ന് താങ്കള്‍ പറഞ്ഞ സ്ഥിതിക്ക് ഓരോരുത്തര്‍ക്കും അവര്‍ക്ക് വേണ്ടത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്രം ഉണ്ട് എന്നല്ലേ. ഇത് തന്നെയാണ് മതവിശ്വാസികളും ചെയ്യുന്നത്.

എറ്റവും പ്രധാനമായെതെന്തോ അതിനാണ് മുന്തിയ മുന്‍ഗണന നല്‍കേണ്ടത് എന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവാന്‍ വഴിയില്ല. ഒരു ഇസ്ലാ മത വിശ്വാസിയെ സംബന്ധിച്ചേടെത്തോളം ഒന്നാമത്തെകാര്യം അവന്റെ അസ്ഥിത്വവും ലക്ഷ്യവും തിരിച്ചറിയലും ആ ലക്ഷ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കലുമാണ്. ദാരിദ്ര നിര്‍മ്മാര്‍ജ്ജനം, ജനങ്ങളുടെ ക്ഷേമം, സമത്വം,നീതി,ദയ, കാരുണ്യം, സാഹോദര്യം, സഹവര്‍ത്വിത്വം, പ്രകൃതിയോടും സഹജീവികളോടുമുള്ള അവന്റെ സമീപനം, സമ്പത്ത് ചിലവഴിക്കേണ്ട മാര്‍ഗ്ഗങ്ങള്‍ , ഭരണാധികാരിക്ക് ജനങ്ങളോടുള്ള ബാധ്യതകള്‍....ഇങ്ങനെ മനുഷ്യജീവിതത്തിന്റെ സകല മേഖലകളെയും ഉള്‍ക്കൊള്ളുന്ന ഒരു കാഴ്ചപാടും, അത് പാലിക്കപെടാന്‍ ആവശ്യമായ നിയമങ്ങളെയും ആ‍ മഹത്തായ ലക്ഷ്യത്തിലേക്കുള്ള മാര്‍ഗ്ഗങ്ങളായാണ് ഒരു വിശ്വാസി കാണുന്നത്. അത് കൊണ്ട് ഇത്തരം കാര്യങ്ങളില്‍ ഒരു ചര്‍ച്ച ചെയ്ത് തീരുമാനത്തിലേത്തേണ്ട കാര്യം വിശ്വാസിയെ സംബന്ധിച്ചേടൊത്തോളം ഇല്ല. ഇവിടെ പ്രവര്‍ത്തനമാണാവശ്യം. ഇത്തരം കാര്യങ്ങളിലൊന്നും ഒരു ശ്രദ്ധയുമില്ലാതെ/പ്രവര്‍ത്തിക്കാതെ പള്ളിയില്‍ ഭജനയിരുന്നു കൊണ്ടോ നമസ്കരിച്ചു കൊണ്ടോ മാത്രം ആ മഹത്തായ ലക്ഷ്യം കൈവരിച്ച് കളയാമന്നെ മോഹമൊന്നും ഒരു യഥാര്‍ത്ഥ വിശ്വാസിക്ക് ഉണ്ടാവാന്‍ തരവുമില്ല.

പൂര്‍ണമായി ബോധ്യപെടാത്ത‍/പരസ്പരം ഒരു തീരുമാനത്തില്‍ എത്താന്‍ കഴിയാത്ത വിഷയങ്ങളില്‍ ആണല്ലോ ചര്‍ച്ചയുടെ ആവശ്യം വരുന്നത്. അസ്ഥിത്വം എന്നത് അത്തരത്തിലുള്ള ഒരു വിഷയം തന്നെയാണെന്ന് ഞാന്‍ മനസിലാക്കുന്നു. എനിക്ക് ബോധ്യപെട്ടത് കൊണ്ടാണ് ഞാന്‍ വിശ്വാസിയാത്. അനിലിന് ബോധ്യപെടാത്തത് കൊണ്ട് അനില്‍ വിശ്വാസിയായില്ല. ഗ്രന്ഥങ്ങളുടെ കാര്യവും അത് പോലെ തന്നെ. ഒരോരുത്തര്‍ക്കും ബോധ്യപെട്ടതിന്റെയും ബോധ്യപെടാത്തതിന്റെ കാരണങ്ങളെ വിശദീകരിക്കാനുള്ള സ്വതന്ത്ര്യം നിലനില്‍ക്കെ നാം എന്തിന് ആശങ്കപെടണം?

ഒരോരുത്തരും അവര്‍ക്ക് താല്പര്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യട്ടെ. മറ്റുള്ളവരുടെ അജണ്ടകള്‍ നമ്മുടെ ആഗ്രഹ പ്രകാരം തന്നെ നടക്കണമെന്നാഗ്രഹികേണ്ടതുണ്ടോ?

ഹരീഷ് തൊടുപുഴ said...

ഏതായാലും ഉദ്ദേശിച്ച കാര്യം നടന്നല്ലോ..:)

രഘുനാഥന്‍ said...

അഖില ബ്ലോഗു പുലികളെ ഉണര്‍ന്നെണീക്കുവിന്‍
ഉണര്‍ന്നെണീറ്റു നല്ലൊരുഗ്രന്‍ പോസ്റ്റ്‌ നാട്ടുവിന്‍...

അബ്ദുല്‍ അലി said...

പ്രിയ അനിൽ

2007 മുതൽ ഞാൻ ബൂലോകത്തുണ്ട്‌. പലതും കണ്ടിട്ടുണ്ട്‌. പലതും സഹിച്ചിട്ടുണ്ട്‌.

ശ്രീ ജബ്ബാർ ബ്ലോഗിൽ കയറി മുഹമ്മദ്‌ നബി 6 വയസ്സുള്ള കുട്ടിയെ ബലാൽസംഗം ചെയ്തെന്നും, അഫ്രിക്കയിൽ പെൺകുട്ടികളുടെ സുന്നത്ത്‌ നടത്തിയത്‌, ഇന്നും ലോകത്തിലെ മുഴുവൻ മുസ്ലിങ്ങളും നടത്തുണ്ടെന്നും, പരമ പോക്രിയും, സ്ത്രീലമ്പാടനുമായി മുഹമ്മദ്‌ നബിയെ അധിക്ഷേപിച്ചപ്പോഴും, നിങ്ങളുടെ ബ്ലോഗോ, മലയാളം ബ്ലോഗോ മലീനസമായില്ല. മാത്രമല്ല, കൈ കെട്ടി ചിരിക്കാനും, ചിരിപ്പിക്കാനും അന്ന് നിങ്ങളിൽ പലരും പല പേരിലും ഉണ്ടായിരുനു അനിൽ.

ജബ്ബാറിന്‌ മറുപടി പറയാൻ ശ്രമിക്കുന്നവരെ കൂട്ടമായി അക്രമിച്ചവരിൽ നിങ്ങളിൽ പലരും ഉണ്ടായിരുന്നു അനിൽ.

ഉദാഹരണങ്ങൾ ഇനിയും നൂറുകണക്കിന്‌ തരാം.

മുസ്ലിങ്ങളുംക്‌ ക്രൈസ്തവരും തമ്മിൽ ഒരു ചർച്ച നടന്നാൽ, ഇടിഞ്ഞ്‌പൊളിഞ്ഞ്‌ വീഴുന്നതാണോ അനിൽ മലയാളം ബ്ലോഗ്‌?.

എങ്കിൽ, മലയാളം ബ്ലോഗ്‌ പൊളിഞ്ഞ്‌പോട്ടെ മാഷെ.

പിന്നെ, അനിൽ, പ്ലീസ്‌, ബൂലോകത്ത്‌ എന്തെഴുതണമെന്ന് എഴുതുകാരൻ തിരുമാനിക്കട്ടെ, അജണ്ട നിശ്ചയിക്കരുത്‌. ശ്രമിക്കരുത്‌.

ലത്തിഫിനും, പള്ളിക്കുളത്തിനും കാട്ടിപ്പരുത്തിക്കും വായനക്കാരുണ്ട്‌. അത്‌കൊണ്ടാണവർ എഴുതുന്നത്‌.

യുക്തിവാദികളെന്നവകാശപ്പെടുന്നവർക്ക്‌ ആകെ പറയാനുള്ളത്‌, മുഹമ്മദ്‌ ആയിഷയെ ചെറുപ്പത്തിലെ കല്യാണം കഴിച്ചില്ലെ, സൈനബിനെ കല്യാണം കഴിച്ചില്ലെ, യുദ്ധം ചെയ്തില്ലെ, പടച്ചോൻ, അബൂലഹബിനെ ചീത്ത പറഞ്ഞില്ലെ.

1400 വർഷം തലകുത്തിനിന്ന് നിങ്ങളുടെ പൂർവ്വികർ ശ്രമിച്ചിട്ടും മറ്റോരു വിഷയം ഖുർആനെ സംബദ്ധിച്ച്‌ നിങ്ങൾക്ക്‌ ചർച്ച ചെയ്യാനായില്ല. ഉത്തരം മുട്ടുമ്പോൾ, ബൂലോകം ചീഞ്ഞ്‌ നാറുന്ന എന്ന കണ്ണീർ, തൽക്കാലം സഹിക്കുക.

അനിൽ, ബൂലോകം എന്നത്‌ ലത്തിഫും പള്ളികുളവും, കാട്ടിപരുത്തിയും മാത്രമല്ല. വെറുതെ പൊട്ടകിണറ്റിലെ തവളയാവതെ മാഷെ. ബൂലോകം പിടിച്ചടക്കുവാൻ ഇവിടെ ആരും ശ്രമിക്കുന്നില്ല. അൽപം മാലിന്യം ഉണ്ടായിരുന്നത്‌ തൂത്ത്‌ വൃത്തിയാക്കുകയാണ്‌. ഇനിയും മാലിന്യം ചോരിഞ്ഞാൻ, ശുദ്ധികലശം വേണ്ടിവരും.

സർ ഐസക്ക്‌ ന്യൂട്ടന്റെ തലയിൽ ആപ്പിള്‌ വിണപ്പോൾ പറഞ്ഞത്‌ പോലെ, Every action, there should an equal reaction

വിരോധമരുത്‌, സത്യം പറഞ്ഞതാണ്‌. ക്ഷമിക്കുക

അനില്‍@ബ്ലൊഗ് said...

ബായന്‍,
ഹ ഹ !! പാവം മൂലധനം.
:)

മാണിക്യം,
ചേച്ചീ, നന്ദി.

കാക്കര,
ഞാന്‍ ബ്ലോഗുകള്‍ കാണാറില്ലെന്ന് മാത്രം പറയരുത്. ചുരുങ്ങിയത് മൂന്നു മണിക്കൂര്‍ ബ്ലോഗില്‍ ചുറ്റാന്‍ ഉപയോഗിക്കുന്ന ആളാണ് ഞാന്‍. കുറച്ച് ആഴ്ചകളായി അല്പം പിന്നോട്ടാണ്. പിന്നെ കമന്റ് ഇടേണ്ട സംഗതികള്‍ക്ക് കമന്റിടും, കമന്റിട്ടില്ലെങ്കിലും വായിച്ചു പോകുന്ന ഒരുപാട് ആള്‍ക്കാര്‍ ഉണ്ട്.
അതവിടെ നില്‍ക്കട്ടെ, മത വിഷയങ്ങള്‍ ബ്ലോഗിന്റെ സ്ഥലം അപഹരിക്കുന്നു എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. കാവലാന്‍ പറഞ്ഞപോലെ മറ്റ് ശബ്ദങ്ങള്‍ കുറവായപ്പോള്‍ ഉച്ചത്തിലായ മതപോസ്റ്റുകളുടെ ശബ്ദം അലോസരമുണ്ടാക്കുന്നു എന്നേ പറഞ്ഞുള്ളൂ. മറ്റ് വിഷയങ്ങള്‍ താന്താങ്ങളുടെ സ്പേസ് ഒഴിച്ചിട്ടിരിക്കുന്നു എന്ന് അര്‍ത്ഥം.

പള്ളിക്കളം,
സയന്‍സ് എഴുത്തുകാരെന്ന് ആരെയെങ്കിലും ഉദ്ദേശിച്ചാണോ പറയുന്നത്?
:)
സയന്റിഫിക്കായ കാര്യങ്ങള്‍ക്ക് വിരുദ്ധമായ രീതിയില്‍ എന്തെനിലും കണ്ടാല്‍ അവര്‍ പ്രതികരിക്കുന്നു. അത് ആരോടെങ്കിലുമോ ഏതെങ്കിലും വിഭാഗങ്ങളോടോ ഉള്ള വിരോധമായി എടുക്കരുത്.

ശ്രീ (sreyas.in),
കാക്കരക്ക് കൊടുത്ത മറുപടി തന്നെ താങ്കള്‍ക്കും. മത വിഷയങ്ങള്‍ അവര്‍ക്കുള്ള സ്പേസ് ഉപയോഗിക്കുന്നത് തെറ്റാണെന്ന് ഞാന്‍ പറഞ്ഞില്ലല്ലോ, ബാക്കി സ്പേസ് ഒഴിഞ്ഞു കിടക്കുന്നു എന്നേ പറഞ്ഞുള്ളൂ.

ചിന്തകന്‍,
ഇത്തരം കാര്യങ്ങളിലൊന്നും ഒരു ശ്രദ്ധയുമില്ലാതെ/പ്രവര്‍ത്തിക്കാതെ പള്ളിയില്‍ ഭജനയിരുന്നു കൊണ്ടോ നമസ്കരിച്ചു കൊണ്ടോ മാത്രം ആ മഹത്തായ ലക്ഷ്യം കൈവരിച്ച് കളയാമന്നെ മോഹമൊന്നും ഒരു യഥാര്‍ത്ഥ വിശ്വാസിക്ക് ഉണ്ടാവാന്‍ തരവുമില്ല.
വെരി ഗുഡ്.
:)

ഹരീഷെ,
അതെന്താ സംഗതി?
ബ്ലോഗ് ചൂടുപിടിക്കട്ടെ എന്നാണോ?

രഘുനാഥന്‍,
കൊള്ളാം, ഓടി നടന്ന് എല്ലാ പുലികളേയും എണീപ്പിച്ച് വിടാം.
:)

അബ്ദുള്‍ അലി,
ജബ്ബാര്‍ മാഷിന്റെ സമീപനങ്ങളോട് നൂറു ശതമാനം യോജിപ്പില്ലെങ്കിലും സമാന അഭിപ്രായന്നളില്‍ ചിലപ്പോള്‍ പങ്കാളി ആയെന്ന് വരും. നൂറു ശതമാനം യോജിപ്പില്ലാത്തതു കൊണ്ടാണല്ലോ ഞാന്‍ യുക്തിവാദി സംഘത്തില്‍ ചേരാത്തത്. ജബ്ബാര്‍ മാഷ് പറയുന്ന കാര്യങ്ങളില്‍ കയ്യടിക്കേണ്ടവ ഉണ്ടെങ്കില്‍ കയ്യടിക്കും. മുസ്ലീങ്ങളും കൃസ്ത്യാനികളും തമ്മില്‍ ചര്‍ച്ചകള്‍ നടന്നോട്ടെ, അവ ഏറ്റവും വെറുക്കപ്പെടേണ്ട ഗണത്തില്‍ പെടുത്താനുള്ള എന്റെ സ്വാതന്ത്ര്യം മാത്രമേ ഞാന്‍ എടുത്തിട്ടുള്ളൂ.
ഇനിയൊന്ന് അജണ്ട നിര്‍ണ്ണയിക്കലാണ്: അജണ്ട നിര്‍ണ്ണയിക്കാന്‍ ഞാനാരാണ് മാഷെ? ഞാന്‍ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ പറയുന്നു, മറ്റുള്ളവരെ അത് കേള്‍പ്പിക്കുന്നു. സമാന ചിന്തയുള്ളവര്‍ അനുകൂലിക്കും, അല്ലാത്തവര്‍ പ്രതികൂലിക്കും. അതല്ലാതെ ഇതിലൊക്കെ എന്താണ് ഉള്ളത്?

അബ്ദുല്‍ അലി said...

പ്രിയ അനിൽ

"ഞാന്‍ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ പറയുന്നു, മറ്റുള്ളവരെ അത് കേള്‍പ്പിക്കുന്നു. സമാന ചിന്തയുള്ളവര്‍ അനുകൂലിക്കും, അല്ലാത്തവര്‍ പ്രതികൂലിക്കും. അതല്ലാതെ ഇതിലൊക്കെ എന്താണ് ഉള്ളത്?"


ലത്തിഫിനും, പള്ളിക്കുളത്തിനും കാട്ടിപ്പരുത്തിക്കും, ചിന്തകനു ഇത്‌ പോലെ വ്യക്തിപരമായ അഭിപ്രായം പറയാനുള്ള സ്വാതന്ത്രമില്ലെ?. അതാണവർ ഉപയോഗിക്കുന്നത്‌. സമാന ചിന്തയുള്ളവർ അനുകൂലിക്കും, അല്ല്ലാത്തവർ പ്രതികൂലിക്കും. ഇത്രെയുള്ളൂ അനിൽ സാറെ. വിട്ട്‌ കളയൂ.

ബായന്‍~bayan said...

ഒരു പരസ്യം:

മതവും സംസ്കാരവും-
സംവാദം

സ്ഥലം: മൂസക്കുട്ടി സ്മാരക ടൌണ് ഹാള് – പെരിന്തല്മണ്ണ.മലപ്പുറം.

പങ്കെടുക്കുന്നവര്

സ്വാമി ചിദാനന്ദപുരി (അദ്വൈതാശ്രമം, കൊളത്തൂര്, കോഴിക്കോട്)
ഷമീം പാപ്പിനിശ്ശേരി (സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം, പാപ്പിനിശ്ശേരി)
സി. രവിചന്ദ്രന് (യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം)
ഇ.എ.ജബ്ബാര് (യുക്തിവാദസംഘം)

തിയ്യതി :മെയ് 23 , ഞായര്‍ , വൈകിട്ട് 2:00 മണി.

അനില്‍@ബ്ലൊഗ് said...

അബ്ദുല്‍ അലി,
ആരാണിവിടെ ചാടി വീണത്.
ഞാന്‍ എഴുതിയതും കമന്റുകളിലൂടെ വ്യക്തമാക്കാന്‍ ശ്രമിച്ചതും മനസ്സിലാക്കാതെ താങ്കള്‍ പ്രതികരിച്ചതിന്റെ കുഴപ്പമാണ്.

കാക്കര - kaakkara said...

അനിൽ...

താങ്ങൾ ബ്ളോഗ് വായിക്കുന്നില്ല അല്ലെങ്ങിൽ കമന്റുന്നില്ല എന്ന രീതിയിൽ അല്ല ഞാൻ കമന്റിയത്.വിശപ്പിന്റെ വിളി കേൽക്കാവുന്ന പോസ്റ്റുകൾ എല്ലാവരും സൗകര്യപൂർവം തമസ്കരിക്കുന്നു എന്നിട്ട്‌ എല്ലാവരും മതവും പാർട്ടിയും എവിടെയുണ്ടോ അവിടെയെല്ലാം കമന്റുന്നു, ചാവേറുകളെ പോലെ!

പൊതുവായി നല്ല വിഷയങ്ങൾ ബ്ളോഗിൽ വരുന്നുണ്ട് പക്ഷെ കമന്റുകളിലൂടെ ചർച്ച മുന്നോട്ട് കൊണ്ടുപോകേണ്ട വായനക്കാർ (ഒരു പക്ഷെ തീവ്രത കുറഞ്ഞതിനാൽ) കമന്റാതെ പോകുന്നു. പക്ഷെ മത വിഷയങ്ങൾ എപ്പോഴും തീവ്രത കൂടിയത്കൊണ്ട് ചർച്ച നീണ്ടുപോകുന്നു. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക പങ്കെടുക്കുന്നവരുടെ എണ്ണംകൊണ്ടല്ല ഇത്തരം പോസ്റ്റുകൾ ശ്രദ്ധിക്കപ്പെടുന്നത്‌, പലപ്പോഴും തീവ്രതയാണ്‌ വിഷയം കത്തിപടർത്തുന്നത്‌.

വായിക്കുന്നവർ എല്ലാവരും എല്ലാ പോസ്റ്റിലും അഭിപ്രായം രേഖപ്പെടുത്തണമെന്നില്ല പക്ഷെ തീവ്രമായാൽ മാത്രം അല്ലെങ്ങിൽ എന്റെ പാർട്ടി, എന്റെ മതം, എന്റെ ജാതി അല്ലെങ്ങിൽ എന്റെ ബ്ളോഗ് സുഹ്രുത്ത്‌ ഈ വക പോസ്റ്റിലെ പ്രതികരിക്കു എന്ന്‌ കരുതുന്നതാണ്‌ ബ്ളോഗിന്റെ പരാജയം.

അനില്‍@ബ്ലൊഗ് said...

കാക്കരെ,
ആ പറഞ്ഞതില്‍ അല്പം കാര്യം ഉണ്ടെന്ന് ഞാന്‍ സമ്മതിക്കുന്നു. കമന്റുകള്‍ മാത്രം മുന്‍ നിര്‍ത്തി പോസ്റ്റ് ഇടാതിരുന്നാല്‍ മതിയെന്ന് മാത്രം. പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ക്ക് തിരുത്തോ കൂട്ടിച്ചേര്‍ക്കലുകളോ ചുരുങ്ങിയ പക്ഷം ഒരു വിയോജനമെങ്കിലും ആവശ്യമുണ്ടെന്ന സമയത്ത് മാത്രമേ കമന്റ് ആവശ്യമുള്ളൂ. പിന്നെ പരിചയക്കാര്‍ക്ക് ഒരു ഹലോ പറയാനും കമന്റാറുണ്ട്.

അബ്ദുല്‍ അലി said...

അനിൽ

"അബ്ദുല്‍ അലി,
ആരാണിവിടെ ചാടി വീണത്.
ഞാന്‍ എഴുതിയതും കമന്റുകളിലൂടെ വ്യക്തമാക്കാന്‍ ശ്രമിച്ചതും മനസ്സിലാക്കാതെ താങ്കള്‍ പ്രതികരിച്ചതിന്റെ കുഴപ്പമാണ്."


നിങ്ങളിവിടെ ചാടിവീണു എന്ന് ഞാൻ പറഞ്ഞില്ല സാറെ. കമന്റുകൾ ശ്രദ്ധിച്ച്‌ വായിക്കൂ.

പിന്നെ, സാർ എഴുതിയതിന്റെ ഗുട്ടൻസ്‌ എന്താണെന്ന് സത്യത്തിൽ എനിക്കറിയില്ലെന്നത്‌ സത്യമെങ്കിലും, അതാവരുതെ സത്യമെന്ന് വെറുതെ ആഗ്രഹിച്ച്‌ പോവുന്നു.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

മാന്ദ്യം തീരുന്ന പോലെ???

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

--

ബായന്‍~bayan said...

>>>വിശപ്പിന്റെ വിളി കേള്ക്കാ‍വുന്ന പോസ്റ്റുകൾ എല്ലാവരും സൗകര്യപൂർവം തമസ്കരിക്കുന്നു എന്നിട്ട്‌ എല്ലാവരും മതവും പാർട്ടിയും എവിടെയുണ്ടോ അവിടെയെല്ലാം കമന്റുന്നു, ചാവേറുകളെ പോലെ! >>>>

@kakkare
അതേതാണപ്പാ വിശപ്പിന്റെ വിളി കേള്‍ക്കാവുന്ന പോസ്റ്റ് ? മതത്തിനും പാര്‍ട്ടിക്കും വിശപ്പില്ലേ ? മതത്തിന് വിശക്കുന്നത് കൊണ്ടല്ലെ പൂച്ച പെറും‌ന്നത് പോലെ മതപോസ്റ്റിറക്കുന്നത്(പൂച്ചയ്ക്കു വിചാരത്തോട് കട), ഈ പോസ്റ്റും പറിച്ചുകൊണ്ട്പോയി മതത്തിന്റെ വളപ്പില്‍ നടാതിരുന്നാല്‍ മതിയായിരുന്നു.

അബ്ദുല്‍ അലി said...

വിശപ്പ് മാറ്റാന്‍ പര്യാ‍പ്തമല്ലാത്ത ഒന്നും അടിസ്ഥാന ചര്‍ച്ചകളില്‍ ഇടം പിടിക്കുകയുമില്ല.

ബയാൻ

ചിലരുടെ വിശപ്പ്‌ ഇവിടെ മാറുന്നു

കാക്കര - kaakkara said...

അനിൽ...

ഒന്നുകൂടി എഴുതി ഞാൻ നിറുത്തട്ടെ.

ഒരു പോസ്റ്റിനെ ജീവനോടെ നിലനിറുത്തുന്നതിൽ കമന്റുകൾ (അത്‌ അനുകൂലമാകാം അല്ലെങ്ങിൽ പ്രതികൂലമാകാം) മുഖ്യപങ്ക്‌ വഹിക്കുന്നുണ്ട്‌. പ്രതികൂലമാണെങ്ങിൽ തീർച്ചയായും പോസ്റ്റിന്റെ ഉടമയ്‌ക്ക്‌ ഒരിക്കൽ കൂടി പോസ്റ്റിന്റെ അതിരുകൾക്കുള്ളിൽ നിന്നുകൊണ്ട് ഇടപെടുവാൻ സാധിക്കും. അല്ലാതെ കമന്റുകളുടെ എണ്ണമല്ല ഞാൻ ഉദ്ദേശിച്ചത്‌. നന്ദി...

പിന്ന്‌ ഒരു കാര്യം ഏപ്രിൽ 10-ന്‌ പബ്ലിഷ് ചെയ്ത പോസ്റ്റ് (ശരിയാണൊ?) പലരും വായിച്ചിരിക്കാം പക്ഷെ ഒരു കമന്റ്പോലുമില്ല. ഏപ്രിൽ 30ന്‌ താങ്ങളുടെ ആദ്യ കമന്റ്, ഇപ്പോൾ 36 കമന്റുകൾ. ഇതെഴുതിയത്‌ കമന്റിലൂടെ ചർച്ച എങ്ങനെ മുന്നോട്ട്‌ പോകുന്നു എന്ന്‌ പറയുവാൻ മാത്രം.

ബായൻ... വിട്ടുകള... സ്മൈൽ പ്ലീസ്!

ബായന്‍~bayan said...

>>ചിലരുടെ വിശപ്പ്‌ ഇവിടെ മാറുന്നു<<

@abdul ali

അതാരാണപ്പാ "ചിലര്". താങ്കള്‍ അനിലിന്റെ വാക്കുകള്‍ കടുപ്പിച്ചെഴുതിയതിനാല്‍ അനിലിനെ സംശയിക്കുന്നു, എങ്കിലും താന്കള്‍ അത് തുറന്ന് പറ, അതിനുള്ള ആത്മവിശ്വാസം താങ്കള്‍ക്കുണ്ടാവും എന്നു കരുതുന്നു.

അനില്‍@ബ്ലൊഗ് said...

കാക്കര,
ഇത് ഏപ്രില്‍ പത്തിന് തലക്കെട്ട് എഴുതി വച്ച പോസ്റ്റാണ്. പബ്ലിഷിയത് ഇന്നലെയാണെന്ന് മാത്രം.
:)

ശ്രീ (sreyas.in) said...

പോസ്റ്റുകള്‍ ഇല്ലാത്തതിനേക്കാള്‍, കമന്റുകള്‍ ഇല്ലാത്തതിനേക്കാള്‍ കഷ്ടമാണ് പരസ്പരം ചെളിവാരിയെറിയുന്ന പ്രവൃത്തികള്‍. ആശയത്തേക്കാള്‍ ഓരോ വാക്കിനും പ്രാധാന്യം കൊടുക്കുന്നതിനാല്‍ ഇതിങ്ങനെ തന്നെ നടക്കും, കമന്റിന്റെ എണ്ണം കൂടും, അത്രതന്നെ. ഈ പ്രവണത കുറഞ്ഞാല്‍ ബൂലോക പോസ്റ്റ്‌ മാന്ദ്യം മറ്റൊരു പാക്കേജുമില്ലാതെതന്നെ അവസാനിക്കും!

ബായന്‍~bayan said...

ബ്ലോഗിലെ അഞ്ജാത ചര്യ ചെളിവാരിയെറിയാന്‍ നല്‍കുന്ന ആത്മവിശ്വാസമായി പരിണമിച്ചതാണ് ബൂലോകത്തിന്റെ ശാപം.

കൂതറHashimܓ said...

“ഞാന്‍ ഗര്‍ജ്ജിക്കട്ടെ..!! എല്ലാവരും മാറിനില്‍ക്കൂ...!!”

ഹ അഹ ഹ ഹാ...
എലികെള്‍ക്കെന്താ ഗര്‍ജ്ജിക്കാന്‍ പാടില്ലേ...?? ഹല്ല പിന്നെ

ബായന്‍~bayan said...

ശ്രീ: ഈ വിവാദമൊന്നു നോക്യേ. മസിലിനു അയവുവരും. http://www.google.com/buzz/tmziyad/2iCqakmEM5B/%E0%B4%A4-%E0%B4%B0-%E0%B4%B5-%E0%B4%A4-%E0%B4%95-%E0%B4%B0-%E0%B4%B0-%E0%B4%9C-%E0%B4%B5-%E0%B4%B6%E0%B4%B6

http://njaan.in/2010/04/29/chetta-vivaadam/

http://trivandrum-bloggers.blogspot.com/2010/04/blog-post.html

jayanEvoor said...

മലയാളം ബ്ലോഗിംഗിൽ ഒരു മാന്ദ്യം തീർച്ചയായും ഉണ്ട്. അതൊന്നു കുടഞ്ഞെറിയാൻ നേരമായി!
അനിലിനോട് യോജിക്കുന്നു.

ശ്രീ (sreyas.in) said...

കൊള്ളാം ബായാ, നല്ല ലിങ്കുകള്‍. ഇനിയുമുണ്ടോ ഇതുപോലെ നല്ല ശേഖരങ്ങള്‍ ഇനിയും ബാക്കിയുണ്ടോ ബായന്റെ ആവനാഴിയില്‍? ചര്‍ച്ചകളില്‍ അവിടെയും ഇവിടെയും പോയി ചേറ് വാരികൊണ്ടുവന്നു എറിയാന്‍ ശ്രമിക്കുന്നതില്‍ യാതൊരു മാന്ദ്യതയുമില്ല എന്നിപ്പോള്‍ മനസ്സിലായി! എന്തായാലും വിഷയത്തില്‍ നിന്നും വ്യതിചലിക്കാമല്ലോ, ഇങ്ങനെയൊക്കെ തന്നെയാണ് മിക്കപ്പോഴും സംഭവിക്കുന്നത് - അനില്‍ പറഞ്ഞതൊന്ന്‍, ഇപ്പോള്‍ നമ്മള്‍ 'ചേര്‍-ച്ച'ചെയ്യുന്നത് മറ്റൊന്ന്.

ബായന്‍~bayan said...

ശ്രീ(ശ്രേയസ്.ഇന്‍): ചേറ് വാരിയെറിയുന്നു പോലും; തിരോന്തരത്ത് കാര് കേള്‍ക്കണ്ട, ചെറ്റവിവാദം ബൂലോകത്ത് നടക്കുന്ന വളരെ മാന്യമായ ആനുകാലിക സാമൂഹ്യ വിഷയമാണ്.

പിന്നെ, ശ്രേയസ്; പ്ലീസ്, എന്റെ മാന്യതയെ ചോദ്യം ചെയ്യരുത്. ഞാന്‍ ഒരു മാന്യനേയല്ല. നിങ്ങളൊക്കെ വെളുപ്പിച്ചെടുക്കുന്ന മാന്യത എനിക്കുവേണ്ട.

നാടകക്കാരൻ said...

അനിയേട്ടാ....പലർക്കും സമയമാണ് ഒരു വില്ലനാകുന്നത് എന്നു തോന്നുന്നു ...എന്റെ കാര്യം തന്നെ പറയാം..ഇപ്പൊ ബ്ലോഗിൽ പോസ്റ്റാനുള്ള എളുപ്പമാർഗ്ഗം ഫോട്ടോ ബ്ലോഗ് തുടങ്ങുക എന്നതാൺ ഏതെങ്കിലും ഒരു പടമെടുത്ത് അതിലിടാൻ അഞ്ചു മിനിട്ട് വേണ്ട...നേരെ മറിച്ച് ഒരു ലേഖനമോ..കഥയോ...പ്രതികരണമോ എഴുതാൻ മണിക്കൂറുകൾ വേണം. പോസ്റ്റിടാൻ പറ്റാത്തതിൽ വിഷമമുണ്ട് എന്തിനു മറ്റുള്ളവരുടെ ബ്ലോഗുകൾ വായിക്കാൻ പോലും സമയമില്ലാത്ത അവസ്ഥയാണ്.

ഏറനാടന്‍ said...

ഇതാ ഉണര്‍ന്നു കഴിഞ്ഞു. എവിടെ ലാപ്ടോപ്പ്? എവിടെ വരമൊഴി? എവിടെ ബ്ലോഗ്സ്പോട്ട്? ദാ ഇപ്പ ശെരിയാക്കി തരാം.. :)

Typist | എഴുത്തുകാരി said...

പുലിയല്ലെങ്കിലും നോക്കട്ടെ ഒന്നു
സടകുടഞ്ഞെഴുന്നേല്‍ക്കാന്‍ പറ്റുമോന്ന്‌.

ശ്രീ (sreyas.in) said...

@ബായന്‍~bayan:
ഇപ്പോള്‍ മനസ്സിലായി. ഈ പോസ്റ്റുമായി ബന്ധമുള്ള മാന്ദ്യം എന്ന വിഷയത്തില്‍, ചരിത്രപരമായും ആനുകാലികമായും ത്തന്നെ, ഞാനൊരു കമന്റിട്ടു. അതിനെ അതിന്റേതായ രീതിയില്‍ മനസ്സിലാക്കി താങ്കളും അത് സപ്പോര്‍ട്ട് ചെയ്തു കമന്റിടുകയും ചെയ്തു.

"ബ്ലോഗിലെ അഞ്ജാത ചര്യ ചെളിവാരിയെറിയാന്‍ നല്‍കുന്ന ആത്മവിശ്വാസമായി പരിണമിച്ചതാണ് ബൂലോകത്തിന്റെ ശാപം." എന്ന് താങ്കള്‍ തന്നെയല്ലേ പറഞ്ഞത്? അതുപോലെയാണ് ഞാനും പറഞ്ഞത്.

പിന്നീടെന്തുകൊണ്ടോ ഞാന്‍ പറഞ്ഞത് താങ്കളെ ഉദ്ദേശിച്ചാണെന്നു ധരിച്ചിരിക്കാം.

"എന്റെ മാന്യതയെ ചോദ്യം ചെയ്യരുത്.": ചോദ്യം ചെയ്തിട്ടില്ല.
"ഞാന്‍ ഒരു മാന്യനേയല്ല.": അങ്ങനെ ആയിക്കോട്ടെ.
"നിങ്ങളൊക്കെ വെളുപ്പിച്ചെടുക്കുന്ന മാന്യത എനിക്കുവേണ്ട.": അതും അങ്ങനെ ആയിക്കോട്ടെ.

എന്നെ വെറുതെ വിട്ടേക്കൂ, ഉടക്കാനും ഉടയ്ക്കാനും ഞാന്‍ ആളല്ല സുഹൃത്തേ.

അങ്ങനെ, അറിഞ്ഞോ അറിയാതെയോ ഇവിടെ അന്‍പതാം കമന്റിട്ട്, ബ്ലോഗ്‌ മാന്ദ്യവും ഈ ചെറു "ചേറ് വിവാദവും" അവസാനിക്കുന്നതായി പ്രഖ്യാപിക്കുന്നു! :-)
അനിലിന് വളരെ നന്ദി.

ബായന്‍~bayan said...

ശ്രീ (ശ്രേയസ്) : എനിക്കു ബ്ലോഗും, കമെന്റും, ചര്‍ച്ചയും, എന്തിന്- എന്റെ കൂട്ടുകാരും, ജോലിയും , ജീവിതവും - എല്ലാം വലിയ തമാശകളാണ്, ഈ കുഞ്ഞു ജീവിതം നമുക്കു സന്തോഷമായി തന്നെ ജീവിക്കാം; എവിടേയോ കൊമ്പത്ത് കേറിയിരിന്ന് മനുഷ്യനെ കുരങ്ങാക്കുന്ന ദൈവത്തെ നമുക്ക് വെറുതെവിടാം. പാവം ദൈവം ജീവിക്കട്ടെ. നമുക്ക് നമ്മളല്ലേയുള്ളൂ. :)

വിചാരം said...

പ്രിയരേ.. അനിലേ കൂട്ടരേ..
ആരാണ് ബൂലോഗ പുലികള്‍ അഥവാ ബ്ലോഗ് പുലികള്‍ ? ഒന്ന് വിശദമാക്കാമോ ?

ശ്രീ (sreyas.in) said...

@ബായന്‍~bayan:
ഈ പോസ്റ്റില്‍ കമന്റ് ചെയ്തപ്പോള്‍ ഞാനൊരിക്കലും "ദൈവം" അല്ലെങ്കില്‍ ആ അര്‍ത്ഥം വരുന്ന യാതൊരു വാക്കുകളും ഉപയോഗിച്ചിട്ടില്ല. പിന്നെ താങ്കളുടെ ഈ ദൈവം എപ്പോള്‍ കടന്നുവന്നു?! അപ്പോള്‍ ദൈവത്തെ വെറുതെവിടാതെ കയറിപ്പിടിച്ചതാരാണ് ബായന്‍ ഭായി? :-) അതിനാല്‍ താങ്കള്‍ ദൈവത്തെ വെറുതെവിട്ടാലും വെറുതെവിട്ടിലെങ്കിലും എനിക്ക് പ്രശ്നമില്ല, പക്ഷെ എന്നെ ദയവായി വെറുതെ വിടൂ സുഹൃത്തേ! അതിനു ടണ്‍ കണക്കിന് നന്ദി മുന്‍കൂറായി അയക്കുന്നു. Wish you a happy May Second and Third.

അനില്‍@ബ്ലൊഗ് said...

എനിക്കു വയ്യ !!
ഇത് ഇവിടെ വരെ എത്തിയല്ലെ?
:)

വിചാരം,
എഴുതാന്‍ തയ്യാറുള്ള എല്ലാവരും പുലികള്‍ തന്നെ.
അത് ഒരു ചുമ്മാ പ്രയോഗമായിട്ടെടുത്താല്‍ മതി.

ബായന്‍,
ട്രിവാന്ഡ്രം ബ്ലോഗേഴ്സ് ക്ലബ്ബില്‍ നടക്കുന്ന കാര്യങ്ങള്‍ ഞാന്‍ രസത്തോടെ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്‍. അതിന്‍ ഇവിടെ പ്രസക്തിയൊന്നും ഇല്ലെന്നാണ് തോന്നുന്നത്.

ഇതിലെ വന്ന്‍ അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവര്‍ക്കും നന്ദി.

ബായന്‍~bayan said...

ശ്രീ(ശ്രേയസ്): ആദ്യകമെന്റില്‍ തന്നെ യോജിക്കുന്നതോടൊപ്പം 'കോടിക്കണക്കും'പറഞ്ഞ് ദൈവത്തെ വിളിച്ചോണ്ടു വന്നവരെ ഉദ്ദേശിച്ചാണ് ദൈവത്തെ വിളിച്ചത്. കണ്‍ക്ലൂഡ് ചെയ്യുമ്പോള്‍ ഒരു കര്‍ത്തരിപ്രയോഗമായതാ.

വിചാരം: ബൂലോക പുലികളെ അറിയില്ലല്ലേ ? ഒരു ക്ലൂ തരാം. ചോറിന്‍ വറ്റുകള്‍ എല്ലില്‍ കുത്തുന്നവരായിരിക്കും അവര്‍.

വിചാരം said...

ബയാന്‍ ...ചോറിന്‍ വറ്റുകള്‍ എല്ലില്‍ കുത്തുന്നവരായിരിക്കും അവര്‍
അപ്പോ ബ്ലോഗ് പുലികള്‍ ഖുറാനെ കലക്കി കലക്കി ബെടക്കാക്കി കുടിച്ച മി.ലത്തീഫ്, കാട്ടിപരുത്തി,ബീമാപള്ളി, ചിന്തകന്‍, അബ്ദുല്‍ അലി തുടങ്ങിയവരായിരിക്കാം അല്ലേ ?

നിരക്ഷരന്‍ said...

അനില്‍ @ ബ്ലോഗ് - 2008 ലും 2009ലും 24 പോസ്റ്റുകള്‍ വീതം ഇട്ടിട്ടുള്ള ഞാനിക്കൊല്ലം നാല് മാസം കഴിഞ്ഞപ്പോഴേക്കും 14 പോസ്റ്റ് ഇട്ട് കഴിഞ്ഞു. ഞാന്‍ മന്ദനല്ല...സോറി എനിക്ക് മാന്ദ്യമില്ല :) :) എന്റെ പങ്ക് ഞാന്‍ നല്‍കിക്കഴിഞ്ഞു ബൂലോകത്തിന്.

ഇനിയിപ്പോ അനില്‍ @ ബ്ലോഗ് പറഞ്ഞതുപോലെ പുലികള്‍ ഗര്‍ജ്ജിക്കട്ടെ. അല്ലപിന്നെ :)

shajiqatar said...

നിരക്ഷന്‍ കാര്യം പറഞ്ഞു.
ഇനി ഓരോരുത്തരുടെ വക സംഭാവന പോരട്ടേ.
എന്നെ പോലെയുള്ള വായനക്കാര്‍ ചിലപ്പോള്‍ കമെന്റിയില്ലെങ്കിലും വായിക്കുന്നുണ്ട് പുലികളേ.

ഷാജി ഖത്തര്‍.

അരുണ്‍/arun said...
This comment has been removed by the author.
അപ്പൊകലിപ്തോ said...

അനില്‍@ബ്ലൊഗ് : ജബ്ബാര്‍ മാഷിന്റെ സമീപനങ്ങളോട് നൂറു ശതമാനം യോജിപ്പില്ലെങ്കിലും സമാന അഭിപ്രായന്നളില്‍ ചിലപ്പോള്‍ പങ്കാളി ആയെന്ന് വരും. ജബ്ബാര്‍ മാഷ് പറയുന്ന കാര്യങ്ങളില്‍ കയ്യടിക്കേണ്ടവ ഉണ്ടെങ്കില്‍ കയ്യടിക്കും


എവിടെ കയ്യടിക്കണമെന്ന് കൃത്യമായി അറിയാവുന്ന ആളാണെന്ന് വ്യക്തം.

അപ്പോല്‍ കയ്യടിക്കാന്‍ കഴിയാത്ത ഭാഗങ്ങളും ഉണ്ടെന്നും അറിയാം താങ്കള്‍ക്ക്‌.
ആ ഭാഗങ്ങളില്‍ അപ്പോല്‍ നഖം കടിക്കുമോ നാണിക്കുമോ .. ???

CKLatheef said...
This comment has been removed by the author.
CKLatheef said...
This comment has been removed by the author.
വിചാരം said...

അരുണ്‍/arun പറഞ്ഞു... ബ്ലോഗിലെ പുലികള്‍ ഇങ്ങനെ ഉറക്കം തൂങ്ങിയിരുന്നാല്‍ തെരുവുനായ്ക്കള്‍ ബൂലോകം കയ്യേറുകയും ഓളിയിടുകയും കാണുന്ന മൈല്‍ക്കുറ്റികളിലൊക്കെ മൂത്രമൊഴിച്ച് നാറ്റിക്കുകയും ചെയ്യും.
വളരെ കാര്യമാത്രപസക്തമായ മൊഴികള്‍ ഈ വരികള്‍ക്കിടിയില്‍ എന്റെയൊരു കയ്യൊപ്പ്. അരൂണ്‍ ചെയ്യും അല്ല ചെയ്യുന്നുണ്ട്, അവരുടെ ചീഞ്ഞുനാറിയ തത്ത്വ സംഹിദകളുടെ വരികള്‍ പട്ടി പ്രസവിക്കും പോലെ ദിനേന രണ്ടും മൂന്നുമായി ആയി മത്സരിച്ച് ചില മന്ദബുദ്ധികള്‍ ഇടുന്നുണ്ട്, എത്ര ആവര്‍ത്തിച്ചാലെന്താ ഈ നാറിയ സമൂഹം നമ്മുടെ ലോകത്ത് നിന്ന് ഇല്ലാതായാലേ സമാധാനമെന്തന്ന് ലോകത്തിന് മനസ്സിലാവൂ .

ശ്രീ (sreyas.in) said...

"അവരുടെ ചീഞ്ഞുനാറിയ തത്ത്വ സംഹിദകളുടെ വരികള്‍ പട്ടി പ്രസവിക്കും പോലെ ദിനേന രണ്ടും മൂന്നുമായി ആയി മത്സരിച്ച് ചില മന്ദബുദ്ധികള്‍ ഇടുന്നുണ്ട്"

അവര്‍ ആരായാലും പോസ്റ്റ്‌ ഇടട്ടെ വിചാരം. അവര്‍ മച്ചികളോ നപുംസകമോ അല്ലാത്തതതിനാല്‍, വന്ധ്യത ബാധിച്ചിട്ടില്ലാത്തതിനാല്‍, ആണല്ലോ ദിവസേന മൂന്നോ നാലോ ഒക്കെ പ്രസവിക്കുന്നത്. അതില്‍ വിചാരത്തിനെന്തു പ്രസക്തി? അവരെക്കുറിച്ച് ടെന്‍ഷന്‍ അടിക്കാതെ താങ്കളും കൂടുതല്‍ വിചാരം ചെയ്യൂ... കൂടെയുള്ള പുലികളെ / പട്ടികളെ കൂടി വിളിച്ചുണര്‍ത്തൂ, പ്രസവിക്കൂ!

"ഉത്തിഷ്ഠത ജാഗ്രത
പ്രാപ്യ വരാന്നിബോധത
ക്ഷുരസ്യധാരാ നിശിതാ ദുരത്യയാ
ദുര്‍ഗ പഥസ്ഥത് കവയോ വദന്തി" [അര്‍ഥം ഇവിടെ: വികി]

ബായന്‍~bayan said...

ശ്രീ(ശ്രേയസ്): വിക്കി ലിങ്കിനു നന്ദി; ഒന്നോടിച്ചു വായിച്ചു നോക്കി, ഇനിയും വായിക്കണം.ഭാരതീയ ദര്‍ശനങ്ങള്‍ എഴുതുന്ന കുറച്ച് ബ്ലോഗുകളേ അറിവിലുള്ളൂ.

CKLatheef said...

ഇതുവരെയായി കെട്ടിപ്പൊക്കി ഭദ്രമെന്ന് സമാധാനിച്ചിരുന്ന ചില്ലുകൊട്ടാരത്തിന്റെ ഭാഗങ്ങള്‍ തകരുന്നത് കാണുമ്പോള്‍ അതിന് വേണ്ടി പണിയെടുത്തവര്‍ക്ക് വേദനിക്കും ചിലര്‍ പല്ലിറുമ്മും, ചിലര്‍ ആര്‍ത്തുവിളിക്കും, ചിലര്‍ കന്നിമാസം കഴിയട്ടേ ശരിയാക്കാം എന്ന് കരുതി കാത്തിരിക്കും.

എവിടെ മതവിശ്വാസത്തിനെതിരെ പെട്ടിക്കടതുറന്നാലും അവിടെ റോഡില്‍ പോകുന്നവരെ വിളിച്ചുകേറ്റാനായി ചിലര്‍ ഓടിയെത്താറുണ്ട്. ശ്രീശ്രേയസിന്റെ മുന്നില്‍ അതിലൊരാള്‍ ഇളിഭ്യനായി പോയപ്പോഴുള്ള പ്രയാസവും മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.

ശ്രീശ്രേയസ്, താങ്കള്‍ വളരെ നന്നായി പറഞ്ഞു. അതുകൊണ്ട് ഞാനെന്റെ കമന്റ് ഒന്നുകൂടി ചുരുക്കുകയാണ്. ആരാണ് മൂത്രമൊഴിച്ച് നാറ്റിക്കുന്നതെന്ന് നേരിട്ട് താങ്കള്‍ക്ക് കാണാം.:)

അബ്ദുല്‍ അലി said...

മിസ്റ്റർ ഫാറൂഖ്‌,

ഞാൻ ഖുർആൻ പഠിച്ചത്‌ ജബാറിന്റെ തർജ്ജമ നോക്കിയല്ല. എന്റെ വല്ല്യുമ്മയുടെ കല്യാണപ്രായം നോക്കിയല്ല ഞാൻ വിശ്വാസിയായത്‌. എന്റെ സ്വന്തകാർ മരിച്ചതിന്റെ ദുഖത്തിൽ ഞാൻ പ്രപഞ്ചനാഥനെ കുറ്റം പറഞ്ഞുമില്ല. അലോചിച്ചും, ചിന്തിച്ചും അർത്ഥമറിഞ്ഞുമാണ്‌ ഞാൻ ഖുർആൻ പഠിച്ചത്‌. അപ്പോ കാണുന്നവനെ അപ്പ എന്ന് വിളിക്കാൻ വിർവ്വാഹമില്ലത്തത്‌കൊണ്ട്‌, അത്തരക്കാരനല്ലത്തത്‌കൊണ്ട്‌, എനിക്ക്‌ ശരിയന്ന് തോന്നുന്ന വിശ്വാസവുമായി ജീവിക്കുന്നു. അത്‌ വിളിച്ച്‌പറയുന്നത്‌ തടയാൻ ബൂലോകത്തെ മുഴുവൻ ... വിചാരിച്ചാലും നടക്കില്ല വിചാരം.

മുസ്ലിം സുഹൃത്തുകളെ പ്രകോപിതരാക്കുക എന്ന കുതന്ത്രം അത്രക്ക്‌ എൽക്കുന്നില്ല അല്ലെ. അതിൽ പരിഭവം വേണ്ട. ബൂലോകത്തെ കോകസ്സ്‌ ഞങ്ങൾ തിരിച്ചറിയുന്നു.

വളരെ സൗമ്യമായി ഒരു ചോദ്യം കൂടെ.

"നാല്‌ പോസ്റ്റുകൾ മുസ്ലിം സുഹൃത്തുകൾ എഴുതിയെന്ന് കരുതി എന്തിനാ ഇങ്ങനെ ബേജ്ജറാവുന്നത്‌. ബ്ലോഗ്‌ സ്പോട്ട്‌ തറവാട്‌ സ്വത്തല്ലല്ലോ അല്ലെ".

കന്നിമാസത്തിലെ പട്ടികൾ, ആ മാസം കഴിഞ്ഞാൽ പ്രശ്നകാരാവില്ല അല്ലെ വിചാരം. പക്ഷെ, പേപട്ടികളെ പൊന്നാനിക്കാർ എന്താ ചെയ്യുക വിചാരം.?.

അനിൽ മാപ്പ്‌.

kichu / കിച്ചു said...

അനിലേ ..

ഉദ്ധേശിച്ച ചര്‍ച്ച നടന്നല്ലോ അല്ലേ :)

അപ്പൂട്ടന്‍ said...

അനിൽ,
മതങ്ങൾ അല്ലെങ്കിൽ മതഗ്രന്ഥങ്ങൾ തമ്മിലുള്ള താരതമ്യങ്ങളായി വരുന്ന പോസ്റ്റുകളാണ്‌ താങ്കളെ ഈ പോസ്റ്റ്‌ എഴുതാൻ പ്രേരിപ്പിച്ചതെന്ന് കരുതുന്നു. എന്റെ ചില ചിന്തകൾ ഇവിടെ കുറിക്കട്ടെ.

എഴുതാൻ കഴിവും സമയവുമുള്ളവർ എഴുതട്ടെ. എല്ലാ പോസ്റ്റുകളും അർത്ഥപൂർണ്ണമായ ചർച്ചകൾക്ക്‌ വഴിതെളിച്ചുകൊള്ളണമെന്നില്ലല്ലൊ. കാക്കര പറഞ്ഞതുപോലെ, നല്ല വിഷയങ്ങൾ പോസ്റ്റ്‌ ആയി വന്നിട്ടും ചർച്ചകൾ ഉണ്ടായിക്കൊള്ളണമെന്നില്ല. പൊതുവിൽ പോസ്റ്റിലെ വിഷയത്തിനോ കമന്റുകൾക്കോ വ്യത്യസ്തമായ ചിന്തകൾ ആർക്കെങ്കിലും തോന്നുന്ന അവസരത്തിലേ ചർച്ചകൾ ഉണ്ടാകൂ. I totally agree എന്ന് പറഞ്ഞുവരുന്ന കമന്റുകളാണെങ്കിൽ ചർച്ച ഒന്നും നടക്കില്ല.
ഒരുപാട്‌ പോസ്റ്റുകൾ നമ്മെ ഇരുത്തി ചിന്തിപ്പിച്ചേക്കാം. പക്ഷെ കൂടുതൽ കൂട്ടിച്ചേർക്കാനില്ലാത്ത വിഷയങ്ങളിൽ (കുറഞ്ഞത്‌ ഒരു തമാശയെങ്കിലും) ഞാൻ കമന്റിടാറില്ല. അങ്ങിനെ വായിച്ചുവിട്ട കുറേയേറെ പോസ്റ്റുകളുണ്ട്‌.

പോസ്റ്റിലെ വിഷയവുമായി യാതൊരു ബന്ധവുമില്ലാതെ വ്യക്തിയെ കടന്നാക്രമിക്കുന്ന കമന്റുകളും ധാരാളം കാണാറുണ്ട്‌. എഴുതുന്ന വ്യക്തിയുടെ ജാതിയോ മതമോ രാഷ്ട്രീയമോ ഒക്കെ നോക്കി കമന്റിടുന്നവർ ധാരാളം. സൂരജിന്റേയും ഉമേഷിന്റേയും ബ്ലോഗിൽ വരെ ഇത്തരം കമന്റുകൾ കണ്ടിട്ടുണ്ട്‌, കാര്യം എത്ര സീരിയസ്‌ ആയാലും അവസ്ഥ ഇതാണെങ്കിൽ ചർച്ച കൊണ്ട്‌ എന്ത്‌ പ്രയോജനം.


ഇനി താരതമ്യങ്ങളെക്കുറിച്ച്‌...
വിഷയമേതായാലും സ്വന്തം stand ഏത്‌ ആധാരത്തിൽ നിന്നാണെന്ന് ഉറപ്പിക്കേണ്ടത്‌ ആവശ്യമാണ്‌. മറ്റൊരു വിശ്വാസത്തെ ചോദ്യം ചെയ്യാൻ മാത്രം ശാസ്ത്രമോ ചരിത്രമോ ഉപയോഗിക്കുമ്പോൾ അത്‌ സ്വന്തം വിശ്വാസത്തിനുനേരെ പ്രയോഗിക്കാൻ വിമുഖത കാണിക്കുന്നത്‌ ശരിയായ നടപടിയല്ല. അതുപോലെത്തന്നെ സ്വന്തം വിശ്വാസം ചോദ്യം ചെയ്യപ്പെടുന്ന രീതിയിൽ അസഹിഷ്ണുത പ്രകടിപ്പിക്കുകയും മറ്റൊരു വിശ്വാസത്തിനെക്കുറിച്ച്‌ പറയുമ്പോൾ അതേരീതിയിൽ പറയുകയും ചെയ്യുന്നത്‌ അത്ര നല്ല ഏർപ്പാടുമല്ല. അതിനപ്പുറം ഇത്തരം ചർച്ചകളിൽ പ്രശ്നമൊന്നുമുണ്ടെന്ന് എനിക്ക്‌ തോന്നുന്നില്ല.

ബായന്‍~bayan said...
This comment has been removed by the author.
ബായന്‍~bayan said...

മറ്റൊരു വിശ്വാസത്തെ ചോദ്യം ചെയ്യാൻ മാത്രം ശാസ്ത്രമോ ചരിത്രമോ ഉപയോഗിക്കുമ്പോൾ അത്‌ സ്വന്തം വിശ്വാസത്തിനുനേരെ പ്രയോഗിക്കാൻ വിമുഖത കാണിക്കുന്നത്‌ ശരിയായ നടപടിയല്ല. അതുപോലെത്തന്നെ സ്വന്തം വിശ്വാസം ചോദ്യം ചെയ്യപ്പെടുന്ന രീതിയിൽ അസഹിഷ്ണുത പ്രകടിപ്പിക്കുകയും മറ്റൊരു വിശ്വാസത്തിനെക്കുറിച്ച്‌ പറയുമ്പോൾ അതേരീതിയിൽ പറയുകയും ചെയ്യുന്നത്‌ അത്ര നല്ല ഏർപ്പാടുമല്ല.

appuuttan : you done it ; hats off you

now salahuddeen(chinthakan) knows how 'grading' work out . (refer third comment on this post)

അനില്‍@ബ്ലോഗ് said...

അരുണിന്റെ കാര്യമാത്ര പ്രസക്തമായ ഒരു കമന്റ് എന്താ സ്വയം ഡിലീറ്റ് ചെയ്തുകളഞ്ഞത്?
അതുപോലെ മനസ്സിലാവാത്ത കാര്യമാണ് എന്തിനാണ് എന്റെ വിശ്വാസി സുഹൃത്തുക്കള്‍ ഇങ്ങനെ ബേജാറാകുന്നതെ എന്നുന്‍.
അപ്പൂട്ടന്‍ പറഞ്ഞത് ഫ്രെയിം ചെയ്ത് വക്കേണ്ട വരികളാണ് താങ്ക്സ്.

മറ്റൊരു തത്വസംഹിത, മതമാവട്ടെ രാഷ്ട്രീയമാവട്ടെ, താറടിച്ചു കാണിക്കാന്‍ ശ്രമിക്കുന്നവര്‍ അവനവവന്റെ കയ്യിലുള്ള സാധനം തെറ്റുകുറ്റങ്ങളില്ലാത്തതാണെന്ന് ചോദിക്കുന്നവരെ ബോദ്ധ്യപ്പെടുത്താന്‍ ബാദ്ധ്യസ്ഥനാണ്. അപ്പൂട്ടന് വീണ്ടും നന്ദി.
:)

ചിന്തകന്‍ said...

വിശ്വാസി സുഹൃത്തുക്കള്‍ക്ക് ഒരു ബേജാറുമില്ല അനില്‍ :)

ബേജാറാക്കാന്‍ ആരെങ്കിലും വിചാരിച്ചാലും പ്രയോജനമുണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍ വിശ്വാസികളുടെ പോസ്റ്റുകള്‍ കാണുമ്പോള്‍ ഒരു തരം ബേജാറ് ചിലര്‍ക്കില്ലാതില്ല. ഈ പോസ്റ്റും അത്തരം ഒരു ബേജാറില്‍ നിന്ന് തന്നെ.

വിശ്വാസികള്‍ നടത്തുന്ന ചര്‍ച്ച/പോസ്റ്റുകള്‍ കാരണം ബേജാറാകേണ്ടതില്ല എന്ന് ചൂണ്ടിക്കാട്ടുക മാത്രമാണിവിടെ ചെയ്തത്/ ചെയ്യുന്നത്.

മറ്റൊരു വിശ്വാസത്തെ ചോദ്യം ചെയ്യാൻ മാത്രം ശാസ്ത്രമോ ചരിത്രമോ ഉപയോഗിക്കുമ്പോൾ അത്‌ സ്വന്തം വിശ്വാസത്തിനുനേരെ പ്രയോഗിക്കാൻ വിമുഖത കാണിക്കുന്നത്‌ ശരിയായ നടപടിയല്ല. അതുപോലെത്തന്നെ സ്വന്തം വിശ്വാസം ചോദ്യം ചെയ്യപ്പെടുന്ന രീതിയിൽ അസഹിഷ്ണുത പ്രകടിപ്പിക്കുകയും മറ്റൊരു വിശ്വാസത്തിനെക്കുറിച്ച്‌ പറയുമ്പോൾ അതേരീതിയിൽ പറയുകയും ചെയ്യുന്നത്‌ അത്ര നല്ല ഏർപ്പാടുമല്ല.


അപ്പൂട്ടന്‍ പറഞ്ഞതിനോടും ഞാനും യോജിക്കുന്നു.

ഇപ്പറഞ്ഞത് നിരീശ്വരവാദ വിശ്വസികള്‍ക്കും, യുക്തിവാദ വിശ്വാസികള്‍ക്കും വിശ്വാസം ഒന്നും ഇല്ലാ എന്ന് പറയുന്ന വിശ്വാസികള്‍ക്കും ഒക്കെ ബാധകമാണ്....

Manoraj said...

അപ്പോൾ ഉറക്കം കഴിഞ്ഞെഴുന്നേറ്റെങ്കിൽ ഇതെഴുതിയ പുലി തന്നെ മാദ്ധ്യം കുറക്കാൻ തുനിഞ്ഞിറങ്ങൂ.. വായിക്കാൻ ഇവിടെ ഞങ്ങളൊക്കെയുണ്ട്..

ഏറനാടന്‍ said...

അറുപത് വര്‍ഷം മലയാള ചെറുകഥ രംഗത്ത്‌ കുലപതിയായ സാക്ഷാല്‍ ടി.പത്മനാഭന്‍ പോലും 160 കഥകള്‍ മാത്രമേ രചിച്ചിട്ടുള്ളൂ!

മാന്ദ്യം മാറ്റുവാന്‍ കച്ച കെട്ടി ഇറങ്ങുന്ന ഞാന്‍ അടക്കമുള്ളവര്‍ ഇതൊന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും.

M.A Bakar said...

>>>> അനിൽ@ബ്ലോഗ് പറഞ്ഞു... ചോറിന്‍ വറ്റുകള്‍ എല്ലില്‍ കുത്തുന്നവനുമാത്രമേ ഇത്തരം ചര്‍ച്ചകള്‍ ആസ്വാദ്യമാവൂ <<<


കടമെടുത്ത ഈ പ്രയോഗം ഇവിടെയും : വറ്റുകള്‍ എല്ലില്‍ കുത്തുന്നവര്‍

കാട്ടിപ്പരുത്തി said...

എന്റെ പ്രതികരണം ഇവിടെയുണ്ട്

കല്‍ക്കി said...

"..വിശപ്പ് മാറ്റാന്‍ പര്യാ‍പ്തമല്ലാത്ത ഒന്നും അടിസ്ഥാന ചര്‍ച്ചകളില്‍ ഇടം പിടിക്കുകയുമില്ല..."

ജീവിതോദ്ദേശ്യം വിശപ്പുമാറ്റലാണെന്നു വിശ്വസിക്കുന്നരോട് എന്തു പറയാന്‍..

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ഉറങ്ങുന്നവർ ഉണർന്നിരിക്കുന്നവരോട് ഉണരാൻ പറഞ്ഞാലുള്ള അവസ്ഥ :)

കാട്ടിപരുത്തിയുടെ പൊസ്റ്റ് വായിച്ചു ഇപ്പോൾ അനിലിന്റെയും .

ജിപ്പൂസ് said...

ഇന്നലെ കണ്ടിരുന്നെങ്കിലും കമന്‍റാന്‍ കഴിഞ്ഞില്ല.ഒരു ചെറിയ വിയോജനക്കുറിപ്പ് അറിയിക്കട്ടെ.

* ഒരു വര്‍ഷം മുമ്പ് വരെ ആര്‍ക്കും ഒരു വിടവ് പോലും നല്‍കാതെ ബൂലോകത്തിങ്ങനെ പരന്ന് കിടന്ന് വിഹരിച്ചിരുന്ന ശ്രീ ജബ്ബാറും റാന്മൂളികളും പറയുന്നതായിരുന്നു 'അര്‍ഥവത്തായ' ചര്‍ച്ചകള്‍ എന്ന് വിശ്വസിക്കാനുള്ള സര്‍‌വ്വ സ്വാതന്ത്ര്യവും ഗൂഗിള്‍ താങ്കള്‍ക്ക് നല്‍കുന്നുണ്ട്.

എന്നാല്‍ ജബ്ബാറും സി.കെ ബാബുവും കാളിയുടെ ദാസനും ഇവരുടെ മൂട് താങ്ങികളും പുലമ്പുന്നതൊഴികെ മറ്റെല്ലാം നിരര്‍ഥകം എന്ന് വിശ്വസിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യവും മറ്റുള്ളവര്‍ക്കുണ്ട്.

* “താനിരിക്കണ്ടിടത്ത് താനിരുന്നില്ലെങ്കില്‍ അവിടെ നായിരിക്കും” എന്ന പഴമൊഴി സാധൂകരിക്കുന്ന ചില ചര്‍ച്ചകളാണ്, ഖുറാനാണോ ബൈബിളാണോ ദൈവം നേരിട്ട് എക്സ്പോര്‍ട്ട് ചെയ്തതെന്ന ചില അന്വേഷണങ്ങള്‍ വാരിയിടുന്നത്" എന്നൊക്കെ പറഞ്ഞ് വെക്കുമ്പോള്‍ എന്തോ അങ്ങ്ട് ദഹിക്കണില്ലല്ലോ അനിലേട്ടാ.ബൂലോകം ചില നായകള്‍ക്ക് സോറി നായകളല്ലാത്തവര്‍ക്ക് മാത്രം ആരോ എഴുതിക്കൊടുത്ത പോലെ !

സി.കെ ബാബുവും ജബ്ബാറും കാളിയുടെ ദാസനുമടങ്ങുന്ന 'പട്ടിണി നിര്‍മ്മാര്‍ജ്ജനത്തിനായി' അഹോരാത്രം പേനയുന്തുന്ന മാന്യന്മാര്‍ക്ക് എന്ത് തെണ്ടിത്തരവും വിളിച്ച് പറയാം.ഒരു ബ്ലോഗറെ കേറി അമ്മയെ പണ്ണുന്നവനേയെന്ന് വളരെ സാംസ്കാരികമായി തെറി വിളിക്യാം.

അപ്പോഴൊന്നും ഉണ്ടാകാത്ത എന്ത് മലിനീകരണമാണാവോ കാട്ടിപ്പരുത്തിയും ലത്തീഫും പള്ളിയും ചിന്തകനും ബീമാപള്ളിയും വായ് തുറക്കുമ്പോഴേക്കും ഈ ബൂലോകത്തുണ്ടായത്?എല്ലാവരും എല്ലാം കേട്ടിരിക്കണമെന്ന് പറയുന്നത് അസഹിഷ്ണുതയല്ലേ അനിലേട്ടാ?

ശ്രീ (sreyas.in) said...

എന്താ ജിപ്പൂസ് ഇങ്ങനെ? അനിലും മറ്റുചിലരും ചേര്‍ന്ന് മതനിരപേക്ഷസംഘം ഉണ്ടാക്കാനുള്ള ഒരു പോസ്റ്റ്‌ പണ്ടെന്നോ വായിച്ചതായി ഓര്‍ക്കുന്നു. മതേതരത്വവും മതസൗഹൃദവുമല്ല വേണ്ടത്, മറിച്ച് മതനിരപേക്ഷതയാണ് എന്നാണു അന്നു ഉയര്‍ന്നു കേട്ടത്. നിരീശ്വരവാദവും യുക്തിവാദവും അല്‍പസ്വല്പം തത്ത്വസംഹിതകളും സമാസമം ചേര്‍ത്ത മതനിരപേക്ഷത എന്ന സമീകൃതാഹാരം കൊണ്ട്, ഭാരതീയരായ എല്ലാ പട്ടിണിപാവങ്ങളുടെയും വിശപ്പും മാറും എന്നായിരിക്കാം. അന്ന് ചര്‍ച്ച ചെയ്തപ്പോള്‍ അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്താണെന്ന് ഞാന്‍ ചോദിച്ചിരുന്നു, അതിനെക്കുറിച്ച് അവര്‍ക്കും പബ്ലിക്കായി യാതൊന്നും പറയാനില്ലായിരുന്നു. ഇപ്പോള്‍ അതൊക്കെ മനസ്സിലായിവരുന്നു. ആ പോസ്റ്റിനു ശേഷം "മതനിരപേക്ഷതസംഘം" ഏതുവരെയായി എന്നറിയില്ല, ചിലപ്പോള്‍ കൂടുതല്‍ കേള്‍ക്കാന്‍ ഞാന്‍ ചെവി കൊടുക്കാത്തതിനാലാവാം. അറിഞ്ഞിട്ടെന്തിനാ, ഞാന്‍ എല്ലുമുറിയെ പണിയെടുത്താല്‍ മാത്രമേ എന്റെ വിശപ്പടങ്ങൂ.

അതിനാല്‍ മതപുലികളെ പോസ്റ്റുകള്‍കൊണ്ട് നേരിടാന്‍ കൂടുതല്‍ മതനിരപേക്ഷത അന്നദാതാ പുപ്പുലികള്‍ രംഗത്ത് വരട്ടെ! ആശംസകള്‍.

അനില്‍@ബ്ലൊഗ് said...

ജിപൂസേ,
താനെവിടെ നോക്കിനാണെടെ കമന്റ് എഴുതുന്നത്?
മറ്റു വല്ലവരോടും പറയേണ്ട കാര്യങ്ങള്‌ അവിടെ ചെന്ന് പറയുക.
ശ്രീ (ശ്രേയസ്സ്),
മതേതരത്വം ഈ പോസ്റ്റിലെ ഫോക്കസ് അല്ലാത്തതിനാല്‍ ഞാന്‍ അഭിപ്രായം പറയുന്നില്ല.

അനില്‍@ബ്ലൊഗ് said...

കാട്ടിപ്പരുത്തി,
പോസ്റ്റ് വായിച്ചു.

ഇസ്മായില്‍ കുറുമ്പടി ( തണല്‍) said...

മാന്യ മഹാ ബ്ലോഗര്‍മാരെ...നിങ്ങളുടെ പോസ്റ്റുകള്‍ക്ക്‌ കമന്റുകള്‍ കുറവാണോ ലഭിക്കുന്നത്? എങ്കില്‍ മാസത്തില്‍ ഒരിക്കല്‍ ഏതെന്കിലും മതത്തിന്റെ മണ്ടക്കിട്ടു ഒരു കൊട്ട് കൊട്ടി പോസ്ടിടുക. പിന്നെ ഹായ് ഹായ് ..

ജിപ്പൂസ് said...

2007 മുതല്‍ മതവിശ്വാസികളെ അടച്ചാക്ഷേപിച്ചും പ്രകോപിപ്പിച്ചും ചിലര്‍ ബൂലോകത്ത് സജീവമാണ് എന്നുള്ളത് അനിലേട്ടനെ സംബന്ധിച്ച് ഒരു പുത്തന്‍ അറിവായിരിക്കില്ല.ലവരൊക്കെ എഴുതിയത് പട്ടിണി മാറ്റാന്‍ വേണ്ടിയും അതെല്ലാം അര്‍ഥവത്തായ ചര്‍ച്ചകളും.അല്ല എന്നാണ് അഭിപ്രായമെങ്കില്‍ ഈ കാണുന്ന ഉത്കണ്ഡയും ആശങ്കയും അന്നും കാണണമായിരുന്നല്ലോ ഏറ്റവും ചുരുങ്ങിയത് ബ്ലോഗര്‍ ബക്കറിനെ കേറി സംസ്കാരം തലക്ക് പിടിച്ച ഒരുത്തന്‍ 'മാ ഫക്കറെന്ന്' വിളിച്ചപ്പോഴെങ്കിലും കാണണമായിരുന്നു.ഇതിപ്പോ കഴിഞ്ഞ ഒരു വര്‍ഷമായി മലയാള ബ്ലോഗ് ലോകത്ത് മാന്ദ്യമാണെന്നും നിരര്‍ത്ഥകമായ ചര്‍ച്ചകളുയര്‍ത്തി മലിനീകരണം മാത്രം സൃഷ്ടിക്കുന്ന ചില അവതരണങ്ങള്‍ മാത്രമേ കാണാനൊള്ളൂ എന്നും താങ്കള്‍ പരിതപ്പിക്കുമ്പോള്‍ അതെന്ത് കൊണ്ടാണെന്നും ആരെക്കുറിച്ചാണെന്നും വ്യക്തം.

2007 മുതല്‍ 2009 വരെ നടന്നതൊക്കെ അര്‍ഥവത്തായ ചര്‍ച്ചകള്‍.അതിന് ശേഷം മറുപടി തരാന്‍ കെല്‍‌പുള്ള ചിലര്‍ എഴുതിത്തുടങ്ങിയപ്പോള്‍ ബൂലോകം ചീഞ്ഞ് നാറുന്നു എന്ന നിലവിളിയും.

ജിപ്പൂസിന് തെറ്റിയിട്ടില്ല അനിലേട്ടാ.ചുമ്മാ ഒരുത്തന്‍റെ നെഞ്ചത്ത് ചാടിക്കേറുന്ന പണി നിക്കൊട്ടില്ല താനും.പോസ്റ്റ് വായിച്ച് തന്നാ കമന്‍റിട്ടത്.

കാബൂളിവാല said...

മത സംവാദക്കാരുടെ ശവം.
ഇവിടെ ക്ലിക്ക് ചെയ്ത് നോക്കൂ