3/12/2010

തിണ്ണമിടുക്ക്


ഇന്ന് 12/03/2010 രാവിലെ കോഴിക്കോട് മാനാഞ്ചിറ മൈതാനത്തിനു സമീപം കണ്ട ഇന്‍കം ടാക്സ് ഓഫീസ് പിക്കറ്റിങ്.
എനിക്കാണെല്‍ തിണ്ണമിടുക്ക് തീരെ ഇഷ്ടവുമല്ല.

26 comments:

അനിൽ@ബ്ലോഗ് said...

എനിക്കറിയില്ല എന്താ പറയേണ്ടതെന്ന്.

chithrakaran:ചിത്രകാരന്‍ said...

ഹഹഹഹ.....
സാരമില്ല !!
ഇന്നത്തോടെ കഴിഞ്ഞല്ലോ.

MANIKANDAN [ മണികണ്ഠന്‍‌ ] said...

എറണാകുളത്ത് കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളുടെ എണ്ണം കൂടുതലാണ് അതിനാല്‍ തന്നെ തിണ്ണമിടുക്കിന്റെ ദൂഷ്യവശങ്ങള്‍ കൂടും. ജനങ്ങളെ വലയ്ക്കുന്ന ഇത്തരം നിരര്‍ത്ഥകമായ സമരങ്ങള്‍ തിണ്ണമിടുക്ക് കാണിക്കാന്‍ തന്നെയാണ്. എന്തായാലും ഇന്നത്തോടെ തീര്‍ന്നത് സമാധാനം. അടുത്ത ആഴ്ചയില്‍ ഒരാഴ്ച ഓഫീസ് പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയതിനാല്‍ വിവിധ കാര്യങ്ങള്‍ സാധിക്കേണ്ടവരുടെ തിരക്കാവും. അതൊന്നും ഈ നേതാക്കളെ ബാധിക്കില്ലല്ലൊ. അവര്‍ക്ക് അപ്പോളും കാര്യങ്ങള്‍ എളുപ്പം നടത്താന്‍ പിന്നാമ്പുറങ്ങള്‍ ധാരാളം. അനുഭവിക്കുന്നതെപ്പോഴും സാധാരണ ജനം മാത്രം.

MANIKANDAN [ മണികണ്ഠന്‍‌ ] said...

ജനങ്ങളെ നാലുകിലോമീറ്റര്‍ ദൂരം ഒരാഴ്ചകറക്കിയ, ഒരു നഗരത്തെ മുഴുവന്‍ ഗതാഗതക്കുരുക്കിലാക്കിയ ഈ തിണ്ണമിടുക്കിന്റെ ചിത്രം ‘പതിവുകാഴ്ചകളില്‍‘ കണ്ടതിലെ അത്ഭുതവും ഇവിടെ അറിയിക്കട്ടെ.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ഇതിത്തിരി കടന്ന കൈയായിപ്പോയി. എല്ലാം കൊണ്ടും വലഞ്ഞിരിക്കുന്ന ജനത്തെ ഇങ്ങനെ ബുദ്ധിമുട്ടിക്കെണ്ടിയിരുന്നില്ല.

ഒറ്റവരി രാമന്‍ said...

enikkum thinnamidukku ishtamalla!
Same pich

ഹരീഷ് തൊടുപുഴ said...

അത്യാവശ്യം വേണ്ടെ ഇതും..

vrajesh said...

രാവിലെ ഇതു വഴി പോയിരുന്നു,ഹെഡ് പോസ്റ്റ് ഓഫീസിലേക്ക്.ഫോട്ടോയെടുക്കാന്‍ ധൈര്യമുണ്ടായില്ല.
ഹോട്ടലുകളും കടകളും അടച്ചിട്ടുള്ള ഒരു സമരവും ഉണ്ടായിരുന്നല്ലോ ഇന്ന്,ഒളികാമറയുടെ പേരില്‍.

കുമാരന്‍ | kumaran said...

അനിലേട്ടന്‍ മാറിപ്പോയി... ഹഹഹ.

അനിൽ@ബ്ലോഗ് said...

ചിത്രകാരാ,
ഈ സീരീസ് കഴിഞ്ഞു.
:)

മണികണ്ഠന്‍,
ചില സമര മാര്‍ഗ്ഗങ്ങളില്‍ അതിലുള്‍പ്പെടുന്നവര്‍ക്കും പൊതു ജനങ്ങള്‍ക്കും ഒക്കെ അല്പം ബുദ്ധിമുട്ടുണ്ടാവുക സ്വാഭാവികമാണ്. പക്ഷെ ഒരൊ സാഹചര്യത്തിനനുസരിച്ച് വേണം സമരം നടത്തേണ്ടത്. ഈ നടത്തിയ സമരത്തിന് ആധാരമായ വിഷയങ്ങളില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസം ഉണ്ടാവാനിടയില്ല, പ്രക്ഷോഭം ആവശ്യവുമാണ്, പക്ഷെ ഇത് ഒഴിവാക്കാമായിരുന്നു. അതില്‍ എന്തെ പ്രതിഷേധം അറിയിക്കാന്‍ ഉള്ള പോസ്റ്റാണിത്.

രാമചന്ദ്രന്‍ വെട്ടിക്കാട്,
ശരിയാണ്.

ഒറ്റവരി രാമന്‍,
:)

ഹരീഷ്,
സമരങ്ങള്‍ വേണം, തീവ്രമായ പ്രക്ഷോഭങ്ങള്‍ ആവശ്യമായി വരുന്ന സാഹചര്യം കേരളത്തിലും ഇന്ത്യയില്‍ പൊതുവായും ഉണ്ട്. അതില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസം ഇല്ലെന്ന് ഞാന്‍ പറഞ്ഞല്ലോ.
ഓരോ സമര മുറകളും ഓരോ സാഹചര്യത്തിലാണ് പ്രയോഗിക്കുക. അത്തരത്തില്‍ ചില സവിശേഷ സാഹചര്യങ്ങളില്‍ പ്രയോഗിക്കാനുള്ള മാര്‍ഗ്ഗമാണ് പിക്കറ്റിങ് എന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്. ഇവിടെ ഇതേ സഖാക്കളെ ബൊബിലൈസ് ചെയ്ത് ഒരു ധര്‍ണ്ണയോ പ്രകടനമോ എന്തെങ്കിലും നടത്തിയിരുന്നെങ്കില്‍ ലഭിക്കുമായിരുന്ന ജനാശ്രദ്ധയില്‍ കൂടുതല്‍ ഒന്നും ഈ പിക്കറ്റിങില്‍ കൂടി പാര്‍ട്ടി നേടിയിട്ടില്ലെന്നത് ഒരു വാസ്തവമാണ്. പിന്നെന്തിന് അറ്റകയ്യായ പിക്കറ്റിങ്, അതും അഞ്ചു ദിവസം തുടര്‍ച്ചയായ പിക്കറ്റിംഗ്.
പോലീസ് ഇടപെട്ടിരുന്നെങ്കില്‍ ഒന്നോ രണ്ടോ മണിക്കൂര്‍ കഴിഞ്ഞാല്‍ സമരക്കാരെ അറ്സ്റ്റ് ചെയ്ത് മാറ്റി ഓഫീസ് പ്രവര്‍ത്തിപ്പിക്കാമായിരുന്നു, സമരവും നടക്കും ജനങ്ങള്‍ ബുദ്ധിമുട്ടുകയുമില്ല. ആര്‍ക്കു വേണ്ടിയാണോ നമ്മള്‍ സമരം നടത്തുന്നത് അവര്‍ അതിനെ തള്ളിപ്പറയാനുള്ള സാഹചര്യമുണ്ടാക്കിയാല്‍ പിന്നെ സമരം കൊണ്ട് എന്തു നേട്ടം.

രാജേഷ്,
രാവിലെ 10 മണിക്ക് ഞാന്‍ അവിടെ ഉണ്ടായിരുന്നു.

കുമാരന്‍,
മാഷെ, ചുമ്മാ അപവാദം പറയരുത്.
:)

ശ്രീ said...

തിണ്ണമിടുക്ക് തന്നെ

shaji-k said...

ജനങ്ങളെ ബുദ്ടിമുട്ടിക്കുന്ന സമരമുറകള്‍ കാരണം ഈ രാഷ്ട്രീയത്തോടും രാഷ്ട്രീയപാര്‍ട്ടികളോടും വെറുപ്പും അകല്‍ച്ചയും വരുന്നതില്‍ ജനങ്ങളെ കുറ്റം പറയാന്‍ കഴിയില്ല.സമരങ്ങള്‍ തീര്‍ച്ചയായും ആവശ്യമാണ് സമരമുറകള്‍ ഒന്ന് പരിഷ്കരികേണ്ടിയിരിക്കുന്നു, ഈ സമരങ്ങള്‍ ഒന്നും ജനങ്ങളിലേക്ക് എത്തുന്നില്ല അവര്‍ ഇതിനെ വളരെ നിസ്സംഗതയോടെ അല്ലെങ്കില്‍ വളരെ പുച്ഛത്തോടെയാണ് കാണുന്നത്.

ramanika said...

വിലക്കയറ്റം നിയന്ത്രിക്കണം.........

ഈ സമരമുറ വിചാരിച്ച ഫലം തരുമോ?.......

maithreyi said...

Yes, I too hv noted this in tvpm. What did it gain, apart from putting people to trouble?

sherriff kottarakara said...

ഞങ്ങളുടെ നാട്ടിൽ ഇങ്ങിനെ ഒരു പഴഞ്ചൊല്ലു ഉണ്ടു."ഏതവന്റെ അമ്മക്കു ബാധ വന്നാലും കോഴിയുടെ കഴുത്തിലാ കത്തി" ആരു സമരിച്ചാലും ബുദ്ധിമുട്ടു പൊതു ജനമെന്ന കഴുതക്കു.

ഒരു യാത്രികന്‍ said...

ഒരു പക്ഷെ ഷെരീഫ് പറഞ്ഞതിലും മെച്ചമായി ഇത്തരം തിണ്ണമിടുക്കിനെ പറയാന്‍ ഒന്നുമില്ല. ഇത്തരം പണ്ടാര സമരങ്ങള്‍ ജനങ്ങള്‍ വെറുത്തിട്ടു കാലമേറെയായി. ജനജീവിതം കുട്ടിചോറാക്കാതെ സമരം ചെയ്യാന്‍ പറ്റില്ലേ?........ സസ്നേഹം

ലതി said...

അനിൽ,
ഞാനൊന്നും പറയുന്നില്ല.......

MANIKANDAN [ മണികണ്ഠന്‍‌ ] said...

അനിലേട്ടാ എന്തായാലും ഈ തിണ്ണമിടുക്ക് ഇഷ്ടമായില്ല എന്നറിയുന്നതില്‍ വളരെ സന്തോഷം. പക്ഷേ ഒരു വാചകത്തോട് എനിക്കുള്ള വിയോജിപ്പുകൂടി അറിയിക്കട്ടെ. "ചില സമര മാര്‍ഗ്ഗങ്ങളില്‍ അതിലുള്‍പ്പെടുന്നവര്‍ക്കും പൊതു ജനങ്ങള്‍ക്കും ഒക്കെ അല്പം ബുദ്ധിമുട്ടുണ്ടാവുക സ്വാഭാവികമാണ്" ഇവിടെ അഞ്ചു ദിവസം നീണ്ടുനിന്ന ഈ ഒത്തുചേരല്‍ പരപാടി അതില്‍ പങ്കേടുത്തവര്‍ക്ക് എന്തെല്ലാം ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കിയത്? അവരില്‍ എത്രപേരുടെ പേരില്‍ സര്‍ക്കാര്‍ ഓഫീസിന്റെ പ്രവര്‍ത്തനം / സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയതിന് കേസെടുത്തിട്ടുണ്ട്? അവരില്‍ ആര്‍ക്കെങ്കിലും പോലീസിന്റെ ബലപ്രയോഗത്തിന് വിധേയമാവേണ്ടി വന്നിട്ടുണ്ടൊ? ഒരു സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നത് ജാമ്യം ലഭിക്കാത്ത കുറ്റമാണെന്ന് ഞാന്‍ മനസിലാക്കുന്നു. മിക്കപ്പോഴും പ്രതിക്ഷേധിക്കാനുള്ള ജനങ്ങളുടെ അവകാശം സംരക്ഷിക്കപ്പെടുന്നതിന്റേയും നമ്മുടെ ജനാധിപത്യ സ്വഭാവത്തിന്റേയും അടിസ്ഥാനത്തിന്‍ ഇങ്ങനെ സമരം ചെയ്യുന്നവരെ അറസ്റ്റ് ചെയ്തു നീക്കുകയും സ്വന്തം ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്യാറാണ് പതിവ്. ഇവിടെ അങ്ങനെ പേരിനു പോലും ഒരു അറസ്റ്റ് ഉണ്ടായിട്ടുണ്ടോ? എറണാകുളത്ത് ഞാന്‍ കണ്ടത് ഓരോ പ്രദേശത്തേയും പാര്‍ട്ടി പ്രവര്‍ത്തകര്‍, അനുഭാവികള്‍ അവരവര്‍ക്ക് നിശ്ചയിക്കപ്പെട്ട ഊഴത്തിനനുസരിച്ച് ഒത്തുചേര്‍ന്ന് ആട്ടവും പാട്ടും തീറ്റയും (കുടിയുമായി?) വിലക്കയറ്റത്തിന്റെ മറവിലെ ഈ സംഗമ പരുപാടി ആഘോഷിച്ചു. ഇത് ഓരോ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്‍പില്‍ ആ‍ണെന്ന് മാത്രം. ഈ ഓഫീസുകളെ വിവിധ ആവശ്യങ്ങള്‍ക്കായി ആശ്രയിച്ചിരുന്നവരും, ഇവിടത്തെ ആത്മാര്‍ത്ഥതയുള്ള ചില ജീവനക്കാരും വലഞ്ഞതു മിച്ചം. ഭരിക്കുന്നവര്‍ നടത്തുന്ന സമരങ്ങളില്‍ മാത്രമേ ഈ തിണ്ണമിടുക്ക് സാധ്യമാവൂ.

വീ കെ said...

ഈ സമരമുറകൾക്കു മാത്രം എന്തേ ഒരു പരിഷ്കരണം വരുന്നില്ല...?
സമരം ചെയ്യുക എന്നു പറഞ്ഞാൽ, ‘നിയമത്തെ നിഷേധിക്കുക‘ എന്നു തന്നെയല്ലെ അർത്ഥം..?

ഒരു സമരത്തിലൂടെ പൌരജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ നിഷേധിക്കുക..
കടകമ്പോളങ്ങളുടെ പ്രവർത്തനസ്വാതന്ത്ര്യത്തെ നിഷേധിക്കുക.....
ഓഫീസുകളുടെ പ്രവർത്തസ്വാതന്ത്ര്യത്തെ നിഷേധിക്കുക...
ഇത്തരം നിയമനിഷേധങ്ങളിലൂടെ അധികാരികളുടെ കണ്ണു തുറപ്പിച്ച് നാട്ടിൽ നിയമം നടപ്പിലാക്കിക്കുക...
ഇതിനല്ലെ സമരം എന്നു പറയുന്നത്.

അങ്ങനെ വരുമ്പോൾ, അധികാരികളാണ് നിയമവാഴ്ച നടപ്പിലാക്കാൻ മടി കാണിക്കുന്നത്. അതു കൊണ്ടല്ലെ പൊതു ജനങ്ങൾക്ക് സമരം ചെയ്യേണ്ടി വരുന്നത്..?

എന്റെ എളിയ മനസ്സിൽ തോന്നുന്നതാണെ..
തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക.

കാക്കര - kaakkara said...

സമരം എന്തിനാണെന്ന്‌പോലും അറിയാത്ത “രാഷ്ട്രീയ തൊഴിലാളികൾ” ചെയ്യുന്ന സമരമല്ലെ!!!

സമരത്തിലൂടെ പൊതുജനങ്ങളെ ബുദ്ധിമുട്ടുക്കുന്നതാണ്‌ വിജയത്തിന്റെ അളവ്‌കോൽ, പ്രശ്‌ന പരിഹാരമല്ല വിജയം. ഭുരിഭാഗം സമരങ്ങളിലും സമരം ചെയ്യുന്നവർ പോലും പരിഹാരം പ്രതിക്ഷിക്കുന്നില്ല.

അനിൽ,

നിയമവും ജനാധിപത്യവും നിലനിൽക്കുന്ന ഒരു സമൂഹത്തിൽ പൊതു ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ സമരം ചെയ്യാൻ പറ്റും, അത്‌ തിരഞ്ഞെടുക്കണം!

കേരളത്തിന്റെ “പതിവ്‌കാഴ്ചകൾ” പതിവ്‌കാഴ്ചകളിലൂടെ പങ്കുവെച്ചതിന്‌ അനിലിന്‌ അഭിനന്ദനങ്ങൽ.

OAB/ഒഎബി said...

മുറ്റത്ത് കീറിയിട്ട ഓരോ വിറക് കഷ്ണവുമായി നട്ടുകാരോരുത്തരും യാ മുഹ്യദ്ദീന്‍ എന്നും പറഞ്ഞ് ഈ തിണ്ണമിടുക്കന്മാരെ നെറും തല നോക്കി അങ്ങട്ട് പൂശുക. അവരെ മുണ്ടീം മക്കളും പോയ വഴി കാണുമൊ പിന്നെ. ഹല്ല പിന്നെ

സമരം ചെയ്തോട്ടെ..
ജനമെന്ത് പിഴച്ചു?

കണ്ണനുണ്ണി said...

കണ്ടു ശീലിച്ചു പോയി...
അതോണ്ട് ഒരു വികാരവും വരുന്നില്ല എന്നതാ സത്യം...
:(

പട്ടേപ്പാടം റാംജി said...

എനിക്കൊന്നും അറിയണ്ട,
എല്ലാം എനിക്ക് ശരിക്ക് വേണം....!

ബാബുരാജ് said...

ജനങ്ങളെ ബുദ്ധിമുട്ടിക്കുക എന്നതു തന്നെയാണ് ഉദ്ദേശം! ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടായില്ലെങ്കില്‍ ആരാണ് സമരക്കാരുടെ അവകാശങ്ങള്‍ അംഗീകരിക്കുന്നത്?
ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്, ഒരു സമരവും പൊതുജനത്തിനു വേണ്ടിയല്ല. പൊതുജനം പ്രധാനപ്പെട്ട ഒരു ഘടകമാണ്, ഹോസ്റ്റേജുകള്‍ എന്ന നിലയില്‍!

ഷാ said...

ഇവിടെ ഇട്ട ഫോട്ടോ വല്ല പൂരത്തിന്റെയോ നേര്‍ച്ചയുടെയോ ആയിരുന്നെങ്കില്‍ , ഗതാഗതസ്തംഭനത്തില്‍ ബുദ്ധിമുട്ടുന്ന പാവം പൊതുജനങ്ങള്‍ക്കു വേണ്ടി സംസാരിച്ചവരുടെ പ്രതികരണങ്ങള്‍ എന്താകുമായിരുന്നു എന്നറിയാന്‍ ഒരു കൌതുകം. മതത്തിന്റെ പേരിലാവുമ്പോള്‍ സ്തംഭനം ആവാം എന്നും, രാഷ്ട്രീയക്കാരായാല്‍ എല്ലാം മോശം എന്നും ആണോ...? തിണ്ണമിടുക്കിനെ ന്യായീകരിക്കുന്നില്ല. പക്ഷെ, ആഘോഷങ്ങളെക്കാള്‍ ന്യായീകരിക്കത്തക്കതായി എനിക്ക് തോന്നുന്നു.

ബിലാത്തിപട്ടണം / Bilatthipattanam said...

ഞാനിപ്പോൾ പ്രവാസിയാണേ...