1/12/2010

സക്കറിയ പറഞ്ഞത്

കേരളത്തിലെ മാദ്ധ്യമങ്ങളും ബ്ലോഗ് വിചാരക്കാരും ഒരുപോലെ ചര്‍ച്ചചെയ്യുന്ന ഒന്നായി സക്കറിയ വിവാദം മാറിയിരിക്കുന്നു. പയ്യന്നൂര്‍ നടത്തിയ ഒരു പ്രസംഗത്തെച്ചൊല്ലി ഒരു സംഘം ആളുകള്‍ സക്കറിയയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു എന്നതാണ് പ്രശ്നം.

എന്താണ് സക്കറിയ പറഞ്ഞത്, നെറ്റില്‍ നിന്നു തന്നെ കിട്ടിയ വീഡിയോ ഇവിടെ പോസ്റ്റുന്നു.

യു ട്യൂബ് ലിങ്ക് ഇതാ http://www.youtube.com/watch?v=PketGhTMziQ



"ഈ ഇടതുപക്ഷ പ്രസ്ഥാനം ഒരു ഒളിപ്രസ്ഥാനമായിരുന്ന കാലത്ത്, ഞാന്‍ മനസ്സിലാക്കിയിരുന്നിടത്തോളം, ഇത്രമാത്രം ഒരു ലൈംഗികതയില്‍, ആ ഒളിവിന്റെ സുഖത്തില്‍, അതിന്റെ മറവില്‍ ഇത്രമാത്രം ലൈഗികതയിലൂടെ പ്രവര്‍ത്തിച്ചിരുന്ന മറ്റൊരു പ്രസ്ഥാനം ഉണ്ടോ എന്ന് സംശയിക്കണം. ഒരു പക്ഷെ കേരളത്തിലെ ഒരുപക്ഷെ ഏറ്റവും ലൈംഗികതയില്‍ അടിയുറച്ച ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ് ഇടതുപക്ഷ പ്രസ്ഥാനം"

തല്ലുകിട്ടേണ്ട കാര്യങ്ങള്‍ പറഞ്ഞാല്‍ ചിലപ്പോള്‍ കിട്ടിയെന്ന് വരും.

80 comments:

അനില്‍@ബ്ലോഗ് // anil said...

ഒരു തല്ല് കൊടുക്കാഞ്ഞത് മോശമായിപ്പോയി.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഇവിടെ സക്കറിയ ചെയ്യുന്നത് ഒരു പക്ഷം
പിടിച്ചു കൊണ്ട് മറ്റേ പക്ഷ്ത്തെ തീര്‍ത്തും കുറ്റക്കാരായി കാണുന്ന
രീതി..”പിണറായിയുടെ കണ്ണു സൂഫിയായില്‍ ആണെന്ന് പറഞ്ഞ ഉണ്ണിത്താനും
മാന്യന്‍, ജയലക്ഷ്മിയും മാന്യ” കേരളത്തിലെ ഇടതു പക്ഷക്കാരെല്ലാം
ഒളിവുകാലത്ത് “കള്ളപ്പരിപാടി”വച്ചവരും ...എന്നല്ലേ സക്കറിയ പറഞ്ഞു വരുന്നത്?
വാക്കുകളില്‍ എത്ര മധുരം പുരട്ടി അതു പറഞ്ഞാലും പറഞ്ഞതിന്റെ അര്‍ത്ഥം അതു
തന്നെ..എന്നു മാത്രമല്ല്ല, ഒരു സഖാവു ജീവിത സഖിയെ സ്വീകരിക്കുന്ന ഭാഗം
അദ്ദേഹം പറഞ്ഞതും ദ്വയാര്‍ത്ഥം വച്ചു തന്നെ.ഇതൊക്കെ കേള്‍ക്കാന്‍ മാത്രം
കേരളത്തിലെ ഇടതു പ്രസഥാനം എന്തു തെറ്റാണു ചരിത്രത്തില്‍ ചെയ്തിട്ടുള്ളത്?
സ്വന്തം ജീവനെപ്പോലും പണയം വച്ചാണു കേരളത്തിലെ പല കുടുംബങ്ങളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാക്കളെ ഒളിവില്‍
സംരക്ഷിച്ഛിട്ടുള്ളത്.അതീവ സമ്പന്നതയുടെ മടിത്തട്ടില്‍ ജനിച്ചു വളര്‍ന്ന
നേതാക്കന്മാര്‍ വരെ ഈ വീട്ടുകാ‍ാര്‍ നല്‍കുന്ന വെള്ളമോ, അച്ചാറോ ഒക്കെ
മാത്രം കഴിച്ച് ഇരുളടഞ്ഞ തട്ടിന്‍ പുറങ്ങളില്‍ ദിവസങ്ങളോളം വെളിയില്‍
വരാതെ കഴിഞ്ഞിട്ടുണ്ട്.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വളര്‍ത്തിയെടുക്കുന്നതില്‍
ഇവിടുത്തെ തൊഴിലാളി സ്ത്രീകള്‍ നിസ്തുലമായ പങ്കാണു വഹിച്ചിട്ടുള്ളത്.ഒരോ
പ്രക്ഷോഭങ്ങള്‍ക്കുമൊടുവില്‍ വീട്ടിലെ ആണുങ്ങളായ രാഷ്ട്രീയ
പ്രവര്‍ത്തകര്‍ ഒളിവില്‍ പോകുമ്പോള്‍ പോലീസിന്റേയും പട്ടാളത്തിന്റേയും
ക്രൂര മര്‍ദ്ദനങ്ങള്‍ക്ക് അവര്‍ ഇരയായിട്ടുണ്ട്.അപ്പോളൊന്നും ഒരു വാക്കു
കൊണ്ടു പോലും അവരാരും ഒരു നേതാവിനെയും ഒറ്റു കൊടുത്തിട്ടില്ല.ഒളിവില്‍
ഇരുന്ന വീടുകളിലെ സ്ത്രീകളും അങ്ങനെ തന്നെയായിരുന്നു
പെരുമാറിയിരുന്നത്.നായനാരുടെയും ഒക്കെ ആത്മകഥ വായിച്ചാല്‍ അതൊക്കെ
മനസ്സിലാവും..മഞ്ചേരിയില്‍ ഒരു സ്ത്രീയെ നൂറുകണക്കിനു ചെറുപ്പക്കാര്‍ ചേര്‍ന്ന് അപമാനിച്ചു എന്നു പറയുന്ന സക്കറിയ,സാമാന്യമായ ഭാഷയില്‍ പറഞ്ഞാല്‍ അന്നത്തെ കാലത്തെ ഇത്തരം
ധീരകളായ നൂറു കണക്കിനു സ്ത്രീകളെ അപമാനിക്കുകയാണു.അല്ലേ? അതെന്താ ആരും പറയാത്തെ?അക്കാലത്തെ ഏതെങ്കിലും സ്ത്രീ ഈ പ്രസംഗം കേട്ടിരുന്നെങ്കില്‍ മുഖമടച്ച് ഒരു അടി കൊടുത്തേനേ എന്ന്
എനിക്കു ഉറപ്പുണ്ട്.

Pulchaadi said...

എന്റെ ഒരു സഹ (മലയാളം) അധ്യാപികയുടെ അഭിപ്രായത്തില്‍ "അടിച്ചു വലത് കാല്‍ ഒടിക്കണമായിരുന്നു."

chithrakaran:ചിത്രകാരന്‍ said...

ഭീകരം തന്നെ പാര്‍ട്ടി ഭക്തരുടെ ഫാസിസ്റ്റ് നിലപാട് !!!

kaalidaasan said...

ഇത് ആകേക്കൂടി ചിന്താക്കുഴപ്പുമുണ്ടാക്കുന്ന പ്രശ്നമാണ്.
സഖറിയ അത് പറയേണ്ടിയിരുന്നില്ല. പക്ഷെ അതിനെതിരെ പ്രതികരിക്കേണ്ടത് ഇതുപോലെ ആയിരുന്നില്ല.

അദ്ദേഹം ഇതിനു മുമ്പ് മറ്റ് പലരേപ്പറ്റിയും പറഞ്ഞപ്പോള്‍ കമ്യൂണിസ്റ്റുകാര്‍ പിന്താങ്ങിയിരുന്നു.

പിണറായിയുടെ കണ്ണ്‌ സൂഫിയയിലാണ്‌ എന്ന് ഉണ്ണിത്താന്‍ പറഞ്ഞപ്പോള്‍ അദ്ദേഹത്തെ ആരും കയ്യേറ്റം ചെയ്തതായി കേട്ടില്ല.

കയ്യേറ്റത്തിനു മുതിരാതെ സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ചിരുന്നെങ്കില്‍ കുറച്ചു കൂടെ ഫല പ്രദമാകുമായിരുന്നു.

Unknown said...

ഇത് ശുദ്ധ തെമ്മാടിത്തരമാണ് ഫാസിസമാണ് മാടമ്പിത്തരമാണ്
പാട്ടി അന്ധത ബാധിച്ച മനസ്സിന്റെ മുഷ്ക് ആണ്, ഇത് തന്നെയാണ്
മതമൌലിക വാദികള്‍ ചെയ്യുന്നതും.

ഷാജി ഖത്തര്‍.

ചാണക്യന്‍ said...

“തല്ലുകിട്ടേണ്ട കാര്യങ്ങള്‍ പറഞ്ഞാല്‍ ചിലപ്പോള്‍ കിട്ടിയെന്ന് വരും...” -

അത്രേ ഉള്ളൂ..പ്രശ്നം..ശിവ ശിവ കലികാലം ല്ലാ‍ണ്ടെന്തു പറയാൻ....:):):)

ഡിഫീടെ ഭരണഘടനയിലെ അലിഖിത നിയമമായിരിക്കും ഇത് അല്ലെ?:):):):)

പാവപ്പെട്ടവൻ said...

ശരിക്കും പുള്ളിക്കാരന് തല്ലു കിട്ടിയില്ല വാക്കേറ്റം ഉണ്ടായതെയുള്ള് അത് തല്ലു പരുവത്തിലാക്കിയത് ഇവിടെത്തെ മാധ്യമങ്ങളാണ് ....തല്ലു കിട്ടാവുന്ന കാര്യമാണ് പുള്ളി പറഞ്ഞത് .

വായന said...

സക്കറിയ മാഷ്‌ പറഞ്ഞത്‌ വിവരക്കേടാണെന്നതില്‍ സംശയമില്ല എന്നാല്‍ തങ്ങള്‍ക്ക്‌ പിടികാത്തവരെയൊക്കെ തല്ലിയൊതുക്കുന്ന ഈ കുട്ടിക്കുരങ്ങന്‍മാര്‍ക്കെതിരെ പ്രതിഷേധികണം എന്നാണു സാപ്പിയുടെ ആവശ്യം....

കരീം മാഷ്‌ said...

വൈകികിട്ടുന്ന നീതി നിഷേധിച്ച നീതിക്കു സമമാകുമ്പൊള്‍ വരമ്പത്തു കൂലി കൊടുക്കുന്ന ‘മോബ് ജസ്റ്റിസിനു“ പ്രാധാന്യം വര്‍ദ്ധിക്കുമെന്നതു നേര്.
പഴയ ജനകീയ വിചാരണ വേദികളും നക്സല്‍ പ്രതികരണങ്ങളും ഓര്‍മ്മ വരുന്നു.
സക്കരിയ നിഷേധിച്ചിരുന്ന കാര്യം ബ്ലോഗില്‍ കേട്ടു ബോധ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തോടുള്ള ഇഷ്ടം കുറഞ്ഞു പോയതു സത്യം. (എന്നാലും കൈകാര്യം ചെയ്യേണ്ടിയിരുന്നില്ല ഒന്നു പേടിപ്പിച്ചു വിട്ടാല്‍ മതിയായിരുന്നു. ശരിയാവുമെന്നേ!)
സാഹിത്യത്തില്‍ അസഭ്യം പറഞ്ഞാലും ഇന്നത്തെ ജനത്തിനും വേഗം മനസ്സിലാവും എന്നറിയാന്‍ സാഹിത്യകാരന്മാര്‍ക്കൊരു പാഠമാവട്ടെ!

അനില്‍@ബ്ലൊഗ് said...

സുനിലെ,
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ ഏറ്റവും പ്രമുഖമായ പങ്ക് വഹിച്ചവരും എന്നാല്‍ ചരിത്രത്തില്‍ പെടാതെ പോയവരുമാണ് നേതാക്കന്മാരെ പോലീസില്‍ നിന്നും ഒളിപ്പിച്ചിരുത്തിയ ധീരരായ തൊഴിലാളി സഖാക്കള്‍. അവരുടെ വീടുകളിലെ സ്ത്രീകളെ ഒന്നടങ്കം അപമാനിക്കുന്ന പ്രസ്ഥാവനയായിപ്പോയി സഖറിയയുടേത്. ഇത് ഏറ്റെടുക്കാന്‍ ഇവിടെ ആരുമില്ലെന്നതാണ് ഏറ്റവും വലിയ കഷടം.
സഖറിയ പരസ്യമായി മാപ്പ് പറയുക തന്നെ വേണം.

പുല്‍ച്ചാടി,
അഭിമാന ബോധമുള്ള ആ സഹപ്രവര്‍ത്തകക്ക് അഭിവാദ്യങ്ങള്‍.

ചിത്രകാരാ,
ഇതില്‍ ഫാസിസ്റ്റ് നിലപാടൊന്നും ഇല്ല. ചില സന്ദര്‍ഭങ്ങളില്‍ ജനം പെട്ടന്ന് വയലന്റായെന്ന് വരും. അപ്പനെ തെറി പറഞ്ഞാല്‍ ഞാനായാലും ഒന്ന് പൊട്ടിക്കും, അത്രയും ഇവിടെ നടന്നില്ല, ഒന്നു വിരട്ടി എന്ന് മാ‍ത്രം. പ്രത്യേകിച്ച് പാര്‍ട്ടിക്കു വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്യുന്ന ആള്‍ക്കാര്‍ പാര്‍ക്കുന്ന സ്ഥലത്ത് വന്ന അവരുടെ നേതാക്കന്മാരെയും ത്യാഗം ചെയ്ത ഒരുപാട് പാര്‍ട്ടി സഖാക്കളെയും അപമാനിക്കുന്ന പ്രസംഗം നടത്തിയാല്‍ കിട്ടാവുന്ന ഒരു പ്രതികരണം.സഖറിയ കേസ് കൊടുക്കാത്തതു തന്നെ ഇതോണ്ടാവില്ലെ? മാനനഷ്ടക്കേസിനുള്ള വകുപ്പ് ഇതിലുണ്ടെന്ന് തോന്നുന്നു.
പിന്നെ പാര്‍ട്ടി ഭക്തി, താങ്കള്‍ക്ക് പല പദങ്ങളുടേയും ശരിയായ അര്‍ത്ഥം അറിയാത്തതിന്റെ പ്രശ്നമാണ്.

കാളിദാസന്‍,
കയ്യേറ്റം ചെയ്യുക ശരിയായ നിലപാടാണെന്ന് ഞാനും പറയുന്നില്ല. പക്ഷെ സാംസ്കാരിക നായകന്മാരാണെന്ന ലേബലില്‍ എന്തും പറയാമെന്ന സ്ഥിതി ശരിയല്ല.

ഷാജി ഖത്തര്‍,
വികാരം എല്ലാവര്‍ക്കും ഉള്ളതാണ്. അത്തരത്തിലുള്ള ഒരു പ്രതികരണം മാത്രമേ അവിടെ നടന്നുള്ളൂ. ഔദ്യോഗികമായി ഡൊഫിക്ക് അതില്‍ പങ്കില്ലെന്ന് പ്രസ്ഥാവനയും വന്നിട്ടുണ്ട്.

ചാണക്യന്‍,
ഡിഫീടെ ഭരണഘടനയില്‍ ഉള്ളതല്ല, അപ്പനു പിറന്ന മനുഷ്യര്‍ക്ക് ഒക്കെ ഉള്ള ചെറിയ ഒരു വികാര വിക്ഷോഭം മാത്രമാണിത്.

പാവപ്പെട്ടവനെ,
തല്ലുകിട്ടിയില്ല, ആരൊക്കെയോ ചേര്‍ന്ന് ഭീഷണിപ്പെടുത്തി.

സാപ്പി,
ചില പ്രദേശങ്ങള്‍ അങ്ങിനെയാണെന്ന് താങ്കളോട് ഞാന്‍ പറഞ്ഞു തരേണ്ടല്ലോ. കണ്ണൂര്‍ ജില്ലയില്‍ നടന്നാല്‍ സര്‍വ്വേക്കല്ലു പോലെ രക്തസാക്ഷി മണ്ഡപങ്ങള്‍ കാണാമെന്ന് പറയുന്നു. എന്നാല്‍ ഇവിടെയെങ്ങും അതുപോലെയൊന്നും ഇല്ല. എന്നു വച്ചാല്‍ പ്രാദേശികമായി ആളുകളുടെ വൈകാരിക ഭാവങ്ങളില്‍ വ്യത്യാസം ഉണ്ടെന്ന് അര്‍ത്ഥം. അതു മനസ്സിലാക്കേണ്ടെ?

കരീം മാഷ്,
കാര്യങ്ങള്‍ വ്യക്തമാവട്ടെ എന്ന് കരുതി പോസ്റ്റിയതാണ്. അതിന് പ്രയോജനം ഉണ്ടായി എന്നതില്‍ സന്തോഷം.

ജനശക്തി said...

പയ്യന്നൂര്‍ സംഭവത്തിന്റെ പേരില്‍ സക്കറിയയെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പ്രതീകമാക്കുന്നതില്‍ പന്തികേടുണ്ട്‌. പ്രകോപനപരമെന്നു വിശേഷിപ്പിക്കപ്പെട്ട പ്രസംഗം നടക്കുമ്പോള്‍ സഖാക്കള്‍ തടസമുണ്ടാക്കിയില്ല എന്നതാണു സക്കറിയയുടെ കേസിനെ ദുര്‍ബലപ്പെടുത്തുന്ന ആദ്യഘടകം. വേദിയില്‍നിന്നിറങ്ങുന്ന പ്രഭാഷകനോടു സ്വകാര്യമായി ചോദ്യങ്ങള്‍ ചോദിക്കുന്ന പതിവു പലേടത്തുമുണ്ട്‌. ചോദ്യകര്‍ത്താവിന്റെ ഗൂഢോദ്ദേശം മനസിലാക്കി കൗശലത്തോടെ അയാളെ നിരായുധനാക്കുന്ന വിദ്യ യേശു പഠിപ്പിക്കുന്നുണ്ട്‌. പ്രകോപിതമായ യുവമനസുകളില്‍നിന്ന്‌ ഉയര്‍ന്ന ചോദ്യങ്ങളോടു സക്കറിയ പ്രതികരിച്ച രീതിയായിരിക്കാം, ഒരു പക്ഷേ, കൈയേറ്റമെന്നു രൂപാന്തരപ്പെടുത്തിയ വാക്കേറ്റത്തില്‍ കലാശിച്ചത്‌.

സക്കറിയയും മനോജും പിന്നെ ഞാനും - സെബാസ്റ്റ്യന്‍ പോള്‍ എഴുതുന്ന വളരെ പ്രസക്തമായ ലേഖനം

കുഞ്ഞൻ said...

അനിൽ ഭായ്..

തീർച്ചയായും ഇവിടെ സക്കറിയ തന്നെയാണ് കുറ്റക്കാരൻ എന്നാണ് എന്റെയഭിപ്രായം. ടിയാൻ പ്രസംഗിച്ചപ്പോൾ ആരും അങ്ങേരെ വിലക്കിയില്ലല്ലൊ, തുടർന്നും ടിയാൻ തടസ്സമില്ലാതെ പ്രസംഗിച്ചുവെന്നാണ് അറിയാൻ കഴിഞ്ഞത്. അന്നേരം മനസ്സാന്നിദ്ധം വിടാതെ സഹിച്ചു നിന്ന സഖാക്കൾക്ക് അഭിനന്ദനങ്ങൾ. പ്രസംഗവേദിയിൽ നിന്നും താഴെയിറക്കി നാല് പുലയാട്ട് പറയാതെ, തിരിച്ചുപോകുമ്പോൾ ടിയാനോട് ഇത്തരം വാദമുഖങ്ങൾ ഒഴിവാക്കണമെന്ന് പറഞ്ഞപ്പോൾ ടിയാൻ ധാർഷ്ട്യം കാണിച്ചു.. ആ സമയത്ത് അഭിമാനമുള്ള ഏതൊരാളം പ്രതികരിക്കും അതും സംഘടിച്ചു നിൽക്കുമ്പോൾ..
ഇനി സക്കറിയ എന്താണ് പറഞ്ഞത്..പഴയകാല പ്രവർത്തകൾ ഒളിജീവിതം നയിച്ചപ്പോൾ ലൈംഗീക ആസ്വാദനം നടത്തിയവരാണെന്ന്... അതായിത് സാഹചര്യങ്ങളാൽ ഒളിവ് ജീവിതം നയിച്ച ധീര സഖാക്കളെ മാത്രമല്ല അവർക്ക് അഭയം നൽകിയ വീട്ടുകാരെയും അപമാനിക്കുകയായിരുന്നു സക്കറിയ ചെയ്തത്...അങ്ങേർക്ക് രണ്ടിടിയും കൂടീ നൽകണമായിരുന്നു അതും വേദിയിൽ നിന്നും വലിച്ചിറക്കി...

ശ്രീക്കുട്ടന്‍ said...

ആനിലേട്ടാ,

ഒരു സദസ്സിനിഷ്ടപ്പെടുന്ന തരത്തില്‍ മാത്രം പ്രസംഗിക്കണം എന്നു പറയുന്നത് എവിടത്തെ മര്യാദയാണു.എതു രീതിയിലാണു സദസ്സിന്റെ ഇഷ്ടാനിഷ്ടം അളക്കുന്നത്.സക്കറിയയുടെ പ്രസംഗം കേള്‍ക്കാന്‍ സദസ്സിലുണ്ടായിരുന്ന മറ്റാര്‍ക്കും ഒരു പിശകും തോന്നിയില്ലേ.എങ്കില്‍ എന്തുകൊണ്ട് ആ പ്രസംഗം പൂര്‍ത്തിയാക്കുവാനനുവദിച്ചു. പുള്ളി പറഞ്ഞുതീര്‍ന്നപ്പോള്‍ മാത്രമാണോ കമ്മ്യൂണിസ്റ്റ്കാരെ മുഴുവനപമാനിച്ചതായി തോന്നിയത്. തങ്ങളെ കുറിച്ചുള്ള ഒരു വിമര്‍ശനം പോലും സഹിക്കാനുള്ള കെല്‍പ്പില്ലാതായോ പാര്‍ട്ടിക്ക്.

jayanEvoor said...

സക്കറിയ പറഞ്ഞതിനോടു തീരെ യോജിപ്പില്ല.

പക്ഷെ അതിനോടു പ്രതികരിച്ച രീതിയും അഭിമാനകരമല്ല.

മാധ്യമങ്ങളുടെ സ്വഭാവം നന്നായി അറിയാവുന്ന ഇടതു പക്ഷ പ്രസ്ഥാനങ്ങൾ ‘മീഡിയ റ്റാക്ലിംഗ്’ പഠിക്കേണ്ടിയിരിക്കുന്നു.

അപ്പൂട്ടൻ said...

ഇന്നലെ മനോരമ ന്യൂസിൽ ഗൗണ്ടരുടെ പായിന്റ്‌ കണ്ടു. സാമാന്യം ബോറായിരുന്നു. വേണു അവസാനം സക്കറിയായോടെ കുറിയേടത്ത്‌ താത്രിയേയും സൂര്യനെല്ലി പെൺകുട്ടിയേയും എങ്ങിനെയോ ബന്ധപ്പെടുത്തി എന്തോ ചോദിച്ചു, ചോദ്യമെന്തെന്ന് സക്കറിയയ്ക്കൊ വേണുവിനോ രാജേഷിനോ എനിക്കോ മനസിലായില്ല.

പറഞ്ഞു വന്നത്‌ അതല്ല. സക്കറിയയ്ക്ക്‌ സ്വന്തം നിലപാട്‌ വ്യക്തമാക്കാനോ സ്വന്തം പ്രയോഗങ്ങളെ ന്യായീകരിക്കാനോ സാധിച്ചില്ല എന്നതാണ്‌ എനിക്ക്‌ പ്രസക്തമായി തോന്നിയത്‌. പറഞ്ഞുവന്നത്‌ ഇന്നതാണ്‌ എന്നൊക്കെ ദുർബലമായൊരു ഡിഫൻസ്‌ മാത്രമേ സക്കറിയയ്ക്ക്‌ നൽകാനായുള്ളു. എം ബി രാജേഷ്‌ ആകട്ടെ, തികഞ്ഞ സംയമനത്തോടെ സ്വന്തം (സംഘടനയുടെയും) നിലപാട്‌ വ്യക്തമാക്കുകയും ചെയ്തു.
സക്കറിയയ്ക്കു തന്നെ തോന്നുന്നുണ്ടോ ആവോ, താൻ പറഞ്ഞത്‌ ശരിയായില്ലെന്ന്. അദ്ദേഹം പിണറായിയുടെ പ്രസംഗത്തെയാണ്‌ പിന്നീട്‌ പരാമർശിച്ചത്‌ (ഒരുപക്ഷെ അതാണ്‌ 'പായിന്റ്‌' എന്ന് അദ്ദേഹം ധരിച്ചുവശായിരിക്കാം)

സക്കറിയ പറഞ്ഞതിൽ ഇത്തിരി അപകടം ഉണ്ടെന്നത്‌ അംഗീകരിക്കുന്നു. പക്ഷെ ഒരു mob psychology പ്രവർത്തിച്ചതിനെ അപലപിച്ചേ മതിയാവൂ. ആൾക്കൂട്ടത്തിനുനടുവിൽ നിസഹായനായൊരു വ്യക്തിയെ ആക്രമിക്കുന്നത്‌ തെറ്റാണ്‌. അനിൽ പറഞ്ഞതുപോലെ അടിക്കണം എന്ന് ആ കൂടിനിന്നിരുന്ന എല്ലാവർക്കും തോന്നിയിരുന്നുവെങ്കിൽ സക്കറിയയുടെ ജീവൻ അപകടത്തിലായേനെ. അതൊരിക്കലും ഇടതുപക്ഷത്തിനോ അതിന്റെ സംഘടനകൾക്കൊ അവർ ഉയർത്തിപ്പിടിക്കുന്ന സ്വാതന്ത്ര്യത്തിനോ യോജിച്ചതല്ല. സംയമനം പാലിക്കണമെന്ന് അവിടെ കൂടിയവരിൽ ഉത്തരവാദിത്തപ്പെട്ടവരെങ്കിലും ചിന്തിക്കണമായിരുന്നു. അത്‌ കയ്യാങ്കളി വരെ എത്താൻ അവർ അനുവദിക്കരുതായിരുന്നു.

ഡിഫി ഇവിടെ കൈക്കൊണ്ട നിലപാട്‌ വ്യക്തമായിരുന്നു എന്നുകൂടി പറയട്ടെ. ഈ സംഭവത്തെ അവർ ഉടനടി അപലപിച്ചു. കുറ്റവാളികളെ കണ്ടെത്തി സംഘടനയിൽ അച്ചടക്കനടപടി എടുക്കുമോ എന്ന് കണ്ടറിയണം.

പോസ്റ്റിലെ വിഷയമല്ലെങ്കിലും ഇതുകൂടി ചേർക്കട്ടെ.
പിണറായി വിജയന്റെ പ്രസ്താവനയോട്‌ യോജിപ്പില്ല. സദസ്സറിഞ്ഞ്‌ സംസാരിക്കണം എന്നത്‌ തത്വത്തിൽ അംഗീകരിക്കാമെങ്കിലും അങ്ങിനെ പറയാത്തവർക്ക്‌ സംഘടനയുടെ അടി വാങ്ങേണ്ടിവരും എന്ന തരത്തിൽ അദ്ദേഹം സംസാരിച്ചത്‌, ഒരു പാർട്ടി സെക്രട്ടറി എന്ന നിലയിൽ, അഭിപ്രായസ്വാതന്ത്ര്യത്തിന്‌ എതിരാണ്‌. സ്വന്തം പാർട്ടി അംഗങ്ങളെ വയലന്റായി പ്രതികരിക്കാതിരിക്കാൻ പറഞ്ഞു മനസിലാക്കുകയായിരുന്നു അദ്ദേഹം ചെയ്യേണ്ടിയിരുന്നത്‌.

ഹന്‍ല്ലലത്ത് Hanllalath said...

പ്രത്യയശാസ്ത്രമെന്ന നിലയില്‍ ഉള്ളിന്റെ ഉള്ളിലെങ്കിലും ചെറിയൊരു കൂറ് ഇനിയും ഇടതിനോട് നഷ്ടപ്പെടാത്ത മനുഷ്യര്‍ കേരളത്തിലുണ്ട്.
സ്വന്തം ജീവിതം തന്നെ പാര്‍ട്ടിക്കായി നീക്കി വെച്ചവര്‍ കൊള്ളരുതാത്തവരാണെന്നു പറയുമ്പോള്‍ അവരെ ബഹുമാനിക്കുന്നവര്‍ക്ക് അവരെ വികാരമായി ഉള്ളില്‍ കൊണ്ട് നടക്കുന്നവര്‍ക്ക് നൊന്തു എന്നു വരാം.
അവരെ സ്വന്തം ജീവന്‍ കൊടുത്തും ഒളിപ്പിച്ചവരെപറ്റി പറയുമ്പോള്‍ ചിലപ്പോള്‍ തല്ലു കൊണ്ടു എന്നും വരാം.

അതിനെ ചിത്രകാരന്‍ വിളിച്ച ഫാസിസം എന്നു വിളിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതാവര്‍ത്തിച്ച് ആത്മരതിയടയാം

ഹന്‍ല്ലലത്ത് Hanllalath said...

ശ്രദ്ധേയമായ മറ്റൊരു കാര്യം അയാള്‍ക്ക് തല്ലു കൊണ്ടില്ല എന്നതാണ്.
കയ്യേറ്റശ്രമം എന്നത് കയ്യേറ്റമെന്നാക്കാന്‍ എന്തൊരു ഉത്സാഹമാണ് പലര്‍ക്കും..!!!!!!

Joker said...

സക്കറ്രിയയെ കൈയേറ്റം ചെയ്ത നടപടി മോശം തന്നെയെന്ന് നമുക്കൊക്കെ ഇപ്പോള്‍ പറയാം. സ്വന്തം വീട്ടുകാരെയും അമ്മ പെങ്ങന്‍ മാരെയും ഒരാള്‍ തെറിവിളിച്ചാല്‍ ഉടനെ പ്രസ് ക്ലബ്ബില്‍ പോയി പത്രസമ്മേളനം വിളിച്ച് , മാധ്യമങ്ങളിലൂടെ പ്രതിഷേധം പ്രകട്റ്റിപ്പിക്കുകയാണൊ ചെയ്യുക. സ്പോട്ടില്‍ ഒന്ന് പൊട്ടിക്കും, പിന്നെ കോമ്പ്രമൈസ് അതാണ് അതിന്റെ ഒരു രീതി. ഇതിനു മുമ്പ് ഗണേഷ് കുമാര്‍ സൂഫിയയെ അപമാനിച്ചതും, ഉണ്ണിത്താന്‍ സിപീ എം നേതാക്കളെ ഒന്നാകെ അപമാനിച്ച് പ്രസംഗിച്ചതും എല്ലാം. സക്കറിയ പറഞ്ഞ്ജത് വെച്ച് നോക്കുമ്പോള്‍ കേരളത്തിന്റെ ജനാധിപത്യ ഭൂമികയില്‍ ആകാവുന്ന പോക്രിത്തരം. പുലയാട്ട് പറഞ്ഞാല്‍ ആണ്‍ കുട്ടികള്‍ പ്രതികരിച്ചാല്‍ അത് ജനാധ്പത്യ ധ്വംസനം.

അച്ചനെ തല്ലിയാലും രണ്ട് പക്ഷമുണ്ടല്ലോ.ഇവിടെ സക്കറ്രിയയെ തല്ലാനോങ്ങിയതല്ലേയുള്ളൂ. അപ്പോള്‍ പിന്നെ പ്രതികരണത്തിന്റെ രാഷ്ട്രീയം എന്ന് പറഞ്ഞ് വിടുകയാണ് നല്ലത്. സക്കറിയ പ്രതികരിച്ചു, പ്രതികരണം കൊണ്ടവര്‍ തിരിച്ച് പ്രതികരിച്ചു അത്ര മാത്രം.

അപ്പോള്‍ ഉണ്ണിത്താന്‍ ആരായി.?

സദാചാരത്തിന്റെ കാവലാള്‍, ചിലപ്പോള്‍ ഭാവിയില്‍ ഗവര്‍ണര്‍ പദവിയില്‍ വരെ എത്തിയേക്കാം. :))

Unknown said...

അനില്‍ നന്ദി,

"വികാരം എല്ലാവര്‍ക്കും ഉള്ളതാണ്. അത്തരത്തിലുള്ള ഒരു പ്രതികരണം മാത്രമേ അവിടെ നടന്നുള്ളൂ. ഔദ്യോഗികമായി ഡൊഫിക്ക് അതില്‍ പങ്കില്ലെന്ന് പ്രസ്ഥാവനയും വന്നിട്ടുണ്ട്."


നിഷേധം എല്ലാ സംഘടനയും ചെയുന്ന ഒരു നമ്പര്‍ ആണ്, വികാരം, അത് വ്യക്തിപരമാണെങ്കില്‍
അതായത് ഒരാള്‍ എന്റെ തന്തക്കു വിളിച്ചാല്‍ ഞാന്‍ ചിലപ്പോള്‍ കായിക മായി പോലും നേരിടും പക്ഷെ
ഇവിടെ ഒരു പ്രസ്ഥാനം ചെയ്ത കാര്യങ്ങളില്‍ ആശയപരമായി എതിര്‍പ്പുള്ള ഒരു വ്യക്തിക്ക്
അത് പറയാനുള്ള അവകാശം ഇല്ലേ എന്നതാണ് വിഷയം. ഈ അവകാസങ്ങള്‍ക്ക് വേണ്ടിയല്ലേ
dyfi (ഡിഫി എന്ന് പോലും ആ സംഘടനയെ ഞാന്‍ വിളിക്കില്ല അത്രത്തോളം സ്നേഹം ആ സംഘടനയോട് ഉണ്ട്. മുന്‍പ് എതിരാളികള്‍ ആണ് ഡിഫി എന്ന് വിളിച്ചിരുന്നത്‌) ഇത്രയും നാള്‍ പോരുതികൊണ്ടിരിക്കുന്നത്.ഇത് ഫാസിസമാണെന്ന് നമ്മള്‍ തുറന്നു പരയുകതന്നെ വേണം. മത മഔലികവാദികലുമായി താരതമ്യപെടുതന്നുത് ക്രൂരമാണെന്ന് അറിഞ്ഞുകൊണ്ട് പറയട്ടെ ഇത് ഫാസിസമാണ്.

വിമര്‍ശനവും സ്വയം വിമര്‍ശനവും ഇല്ലാതെ ഒരു പ്രസ്ഥാനത്തിനും നിലനില്‍പ്പില്ല.

ഷാജി ഖത്തര്‍.

kaalidaasan said...

സദസ്സറിഞ്ഞ്‌ സംസാരിക്കണം എന്നത്‌ തത്വത്തിൽ അംഗീകരിക്കാമെങ്കിലും അങ്ങിനെ പറയാത്തവർക്ക്‌ സംഘടനയുടെ അടി വാങ്ങേണ്ടിവരും എന്ന തരത്തിൽ അദ്ദേഹം സംസാരിച്ചത്‌, ഒരു പാർട്ടി സെക്രട്ടറി എന്ന നിലയിൽ, അഭിപ്രായസ്വാതന്ത്ര്യത്തിന്‌ എതിരാണ്‌.


ഈ വിഷയത്തില്‍ ഇത് തത്വത്തില്‍ പോലും അംഗീകരിക്കാനാകില്ല. സഖറിയ സംസാരിച്ചത് ഒരു പാര്‍ട്ടി സമ്മേളനത്തിലോ മത സമ്മേളനത്തിലോ അല്ല.

പിണറായി വിജയന്റെ അഭിപ്രായം തത്വത്തില്‍ അംഗീകരിച്ചാല്‍ പോലും നിഷ്പക്ഷമായി ആര്‍ക്കും അഭിപ്രായം പറയാന്‍ ആകില്ല എന്ന നില വരും. കമ്യൂണിസ്റ്റുകാര്‍ക്ക് കമ്യൂണിസ്റ്റുകാരുടെ യോഗത്തില്‍ മാത്രമേ നിര്‍ഭയമായി പ്രസംഗിക്കാന്‍ ആകൂ എന്ന സ്ഥിതി വന്നാല്‍ അതല്ലേ സാംസ്കാരിക ഫാസിസം.

സഖറിയ പറഞ്ഞത് കേട്ട സദസ്യരൊന്നും അവിടെ പ്രതിക്ഷേധിച്ചില്ല. അവരൊക്കെ മിണ്ടാതിരുന്നു കേട്ടു. അതിനര്‍ത്ഥം സദസിലെ ഭൂരിഭാഗം പേരും അതില്‍ എതിര്‍പ്പു പ്രകടിപ്പിച്ചില്ല എന്നല്ലേ. അപ്പോള്‍ ഇവിടെ സദസ് എന്നുദേശിക്കുന്നത് നാടെന്ന അര്‍ത്ഥം വരുന്നു. കമ്യൂണിസ്റ്റു നാട്ടില്‍ കമ്യൂണിസ്റ്റുകാര്‍ക്കെതിരെ ഒന്നും മിണ്ടിക്കൂട കോണ്‍ഗ്രസ് നാട്ടില്‍ കോണ്‍ഗ്രസുകാര്‍ക്കെതിരെ ശബ്ദിച്ചു കൂട. ലീഗു നാട്ടില്‍ ലീഗുകാര്‍ക്കെതിരെ ശബ്ദിച്ചു കൂട എന്നൊക്കെ വരുന്നത് കേരളത്തിനപമാനമാണ്.

ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശത്ത് ഒരു ബിഷപ്പിനെ നികൃഷ്ട ജീവി എന്നു വിളിച്ചത് ഏതു വകുപ്പില്‍ പെടുത്താം? നികൃഷ്ടജീവി എന്നു വിളിക്കുന്നത് ഇഷ്ടപ്പെടുന്ന ആരെങ്കിലുമുണ്ടോ?

പിണറായി വിജയന്റെ വാക്കുകള്‍ ഇവയാണ്.

ഒളിവുകാലത്തു കമ്യൂണിസ്‌റ്റ് നേതാക്കള്‍ ലൈംഗിക അരാജകത്വമാണു കാണിച്ചിരുന്നതെന്ന സക്കറിയയുടെ പ്രസ്‌താവനയാണു പയ്യന്നൂരില്‍ കേട്ടിരുന്നവര്‍ പ്രകോപിതരാകാന്‍ കാരണം. ക്രിസ്‌തുമതവിശ്വാസികള്‍ക്കിടയില്‍ നിന്ന്‌ ക്രിസ്‌തുവിനെ ആക്ഷേപിച്ചാല്‍ എന്തായിരിക്കും പ്രതികരണം? അഭിപ്രായം പറയുന്നതില്‍ തെറ്റില്ല. പക്ഷേ, കേള്‍വിക്കാരുടെ വികാരം വ്രണപ്പെടുത്തരുത്‌.

ലൈംഗികവൈകൃതത്തെക്കുറിച്ചു സക്കറിയയ്‌ക്കു പ്രത്യേക വീക്ഷണമാണുള്ളത്‌. ഒഴിഞ്ഞ വീട്‌ വ്യഭിചാരകേന്ദ്രമായാല്‍ ചുറ്റുപാടുമുള്ള ജനം അവമതിപ്പോടെയാകും കാണുക. അതാണു മഞ്ചേരിയില്‍ സംഭവിച്ചത്‌. വീടിനു ചുറ്റും തടിച്ചുകൂടിയവരില്‍ കോണ്‍ഗ്രസുകാരും ഉണ്ടായിരുന്നു. കോണ്‍ഗ്രസ്‌ നേതാവുണ്ടെന്നറിഞ്ഞ്‌ അവര്‍ സ്‌ഥലംവിട്ടു


സഖറിയയുടെ ലൈംഗിക വീക്ഷണത്തെ അനുകൂലിക്കുന്നവര്‍ പിണറായി വിജയ്ന്റെ അതേക്കുറിച്ചുള്ള അഭിപ്രായത്തോടും യോജിക്കുന്നുണ്ടോ? പിണറായി വിജയന്റെ അഭിപ്രായത്തില്‍ സഖറിയയുടെ ലൈംഗികതയേക്കുറിച്ചുള്ള പരാമര്‍ശവവും കയ്യേറ്റത്തിനു കാരണമാണ്.

കാസിം തങ്ങള്‍ said...

സക്കറിയ്യയുടെ വിവാദ പരാമര്‍ശങ്ങളോട് ഒരിക്കലും യോജിക്കാന്‍ കഴിയില്ല. വായില്‍ തോന്നുന്നത് വിളിച്ച് കൂവുന്നരീതി ആര്‍ക്കും ഭൂഷണമല്ല. മറ്റുള്ളവരുടെ വികാ‍രത്തെ മാനിക്കാനുള്ള സാമാന്യബോധമെങ്കിലും അദ്ദേഹം കാണിക്കണമായിരുന്നു. പ്രസംഗത്തിലെ വിവാദഭാഗങ്ങള്‍ ഒളിപ്പിച്ച് വെച്ച് ആക്രമണശ്രമത്തെ പൊതുജനശ്രദ്ധയിലേക്ക് തുറന്നുവിട്ട മാധ്യമങ്ങളുടെ ഹീനമായ പക്ഷം‌ചേരല്‍ തന്നെയാണ് ഇവിടെയും പ്രശ്നത്തെ കൂടുതല്‍ വഷളാക്കിയത്.

പള്ളിക്കുളം.. said...
This comment has been removed by the author.
അപ്പൂട്ടൻ said...

കാളിദാസൻ,
തത്വത്തിൽ അംഗീകരിക്കാം എന്ന് ഞാൻ പറഞ്ഞുവന്നത്‌ പ്രാസംഗികനുണ്ടാവേണ്ട ഔചിത്യബോധത്തെക്കുറിച്ചാണ്‌. എന്ത്‌ പറയണമെന്നും എങ്ങിനെ പറയണമെന്നും ഒരു പ്രാസംഗികൻ അറിഞ്ഞിരിക്കേണ്ടതാണ്‌. കമന്റ്‌ ആദ്യം ടൈപ്‌ ചെയ്യുന്ന സമയത്ത്‌ ആ വാക്ക്‌ കമന്റിൽ എഴുതിയിരുന്നു, പിന്നെ എഡിറ്റിങ്ങിനിടയിൽ വിട്ടുപോയതാവാം.
പിണറായി വിജയന്റെ പ്രസംഗത്തിനോടുള്ള വിയോജിപ്പ്‌ ഞാൻ പറഞ്ഞിട്ടുണ്ട്‌.

പള്ളിക്കുളം.. said...
This comment has been removed by the author.
ബഷീർ said...

അഭിപ്രായ സ്വാതന്ത്ര്യം എന്നതിനും ഒരു ലൈൻ വേണം അല്ലേ..

Murali said...

തല്ലുകിട്ടേണ്ട കാര്യങ്ങള്‍ പറഞ്ഞാല്‍ ചിലപ്പോള്‍ കിട്ടിയെന്ന് വരും.

അപകടകരമായ ഫാസിസത്തിലേക്കുള്ള ആദ്യ ചുവടാണിത്. പറയുന്ന കാര്യങ്ങള്‍ തല്ലുകിട്ടേണ്ടതാണോ എന്ന് ആരാണ് തീരുമാനിക്കുന്നത്? തീര്‍ച്ചയായും തല്ലുകൊള്ളുന്നവനല്ല. ഹിന്ദുത്വവാദിക്ക് രാവിലെ അടുത്ത പള്ളിയില്‍ നിന്നും ബാങ്കുവിളികേള്‍ക്കുമ്പോള്‍ തല്ലാന്‍ തോന്നും. ജിഹാദിക്ക് വിഗ്രഹങ്ങള്‍, ഏതുതരത്തിലും വലിപ്പത്തിലും ഉള്ളത്, കണ്ടാല്‍ തല്ലാനും കൊല്ലാനും ഒക്കെത്തോന്നും. ഭയ്യമാരുടെ ഹിന്ദി പേശലുകേട്ടാല്‍ രാജ് തഗ്ഗ്‌റേക്ക്‌ തല്ലാന്‍ തോന്നും. എനിക്കെന്തോ, അനില്‍ എന്നപേരുകേട്ടാലാണ് തല്ലാന്‍ തോന്നുന്നത് :) അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള നമ്മുടെ അടിസ്ഥാനപരമായ ധാരണാപിശകാണ് ഡിഫി സ്റ്റൈല്‍ ഫാസിസത്തെ ന്യായീകരിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. അഭിപ്രായസ്വാതന്ത്ര്യം ‘തല്ലുകൊള്ളിത്തരത്തിന്’ മാത്രമാണ്‍് വേണ്ടത്. പ്രശംസക്കും സ്തുതിപാഠത്തിനും അഭിപ്രായസ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്ന നിയമത്തിന്റെ പരിരക്ഷ വേണ്ട. അഭിപ്രായസ്വാതന്ത്ര്യം ഒരു absolute right ആണ് - ഇതിന്റെമേലുള്ള ചെറിയകടന്നുകയറ്റങ്ങളും അന്തിമമായി ഫാസിസത്തിലേ ചെന്നു ചേരൂ. ‘വികാരം വ്രണപ്പെടുക’ എന്നത് അഭിപ്രായസ്വാതന്ത്ര്യം ലംഘിക്കുവാനുള്ള ഒരു ന്യായമായി പറയുന്നത് ഒരു 'slippery slope' ആണ്. ഒരു വ്യക്തിയുടെ വികാരം എന്തുകൊണ്ടാണ് വ്രണപ്പെടുക എന്നതിന് എന്താണ് മാനദണ്ഡം? അത് ആരാണ് തീരുമാനിക്കുക? പ്രകോപനം അക്രമത്തിനുള്ള ന്യായീകരണമല്ല. അങ്ങനെയാണെങ്കില്‍ ഗുജറാത്ത് കലാപവും, സിഖ് വിരുദ്ധ കലാപവും എല്ലാം ന്യായീകരിക്കേണ്ടിവരുമല്ലോ.

‘ഇത് ഇടതുപക്ഷത്തില്‍ നിന്നും പ്രതീക്ഷിച്ചതല്ല’എന്നാണ് ചിലരുടെ വിലാപം. ഇടതുപക്ഷ ഐഡിയോളജി, പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഒരു കളക്റ്റിവിസ്റ്റ്/ടോട്ടാലിറ്റേറിയന്‍ ഐഡിയോളജിയാണെന്നതിന് തര്‍ക്കം വേണ്ടതില്ല. ഫാസിസവും കമ്മ്യൂണിസവും തമ്മില്‍ അങ്ങനെ വലിയ വ്യത്യാസമൊന്നുമില്ല എന്ന്‍ ഹിറ്റ്ലര്‍ മനസ്സിലാക്കിയിരുന്നു. സാക്ഷാല്‍ fuhrer-ടെ വാക്കുകള്‍: There is more that binds us to Bolshevism than separates us from it. There is, above all, genuine, revolutionary feeling, which is alive everywhere in Russia except where there are Jewish Marxists. I have always made allowance for this circumstance, and given orders that former Communists are to be admitted to the party at once. The petit bourgeois Social-Democrat and the trade-union boss will never make a National Socialist, but the Communists always will. നല്ല കമ്മ്യൂണിസ്റ്റുകാര്‍ക്കേ നല്ല ഫാസിസ്റ്റുകളാകാന്‍ പറ്റൂ. ഡിഫിക്കാര്‍ നല്ല കമ്മ്യൂണിസ്റ്റുകാരല്ല എന്ന് ആരും പറയില്ലല്ലോ.

Typist | എഴുത്തുകാരി said...

സക്കറിയ പറഞ്ഞതെന്താണെന്നു് ഇപ്പഴാണ് മനസ്സിലായതു്. ഒരു പ്രസ്ഥാനത്തിനുവേണ്ടി ജീവിക്കാനും മരിക്കാനും തയ്യാറായവര്‍ക്കു് ഇത്തരം പരാമര്‍ശം തീര്‍ച്ചയായും പ്രകോപനപരം തന്നെയാണു്. പക്ഷേ പ്രതികരിച്ച രീതിയും ശരിയായിരുന്നോ?

ആര്‍ദ്ര ആസാദ് / Ardra Azad said...

അഭിപ്രായ സ്വാതന്ത്രമെന്ന ലേബലിൽ തങ്ങൾക്ക് എന്തും പറയാമെന്നൊരു അഹങ്കാരമുണ്ട് സക്കറിയ അടക്കമുള്ള നമ്മുടെ സാംസ്ക്കാരിക നായകൻ‌മാർക്ക്. ആ അഹന്തയിലൊരു ചെറിയ പോറലാണ് പയ്യനൂരിലെ പിള്ളേരിട്ടത്.

മാധ്യമങ്ങൾ കൊഴുപ്പിചിരുന്നില്ലെങ്കിൽ, സക്കറിയ ഇത് സ്വാകാര്യമായി മറന്നുകളഞ്ഞേനെ.

Murali said...

@ആര്‍ദ്ര:

Ideas are more powerful than guns. We would not let our enemies have guns, why should we let them have ideas.

സ്റ്റാലിന്‍ പറഞ്ഞതാണ്. സക്കറിയ അതെല്ലാം മറന്നോളും. ഇല്ലെങ്കില്‍ ‘മറപ്പിക്കാന്‍’ നമുക്കറിയാം, അല്ലേ?

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

സക്കറിയക്ക് ഉണ്ണിത്താനെ ന്യായീകരിക്കാന്‍ ഇടത് പ്രസ്ഥാനം കെട്ടിപ്പടുത്ത നേതാകളെ അവഹേളിക്കേണ്ടിയിരുന്നില്ല. ഉണ്ണിത്താനെ കൈകാര്യം ചെയ്യാന്‍ ആ നാട്ട് കാര്‍ മുഴുവനും ഉണ്ടായിരുന്നെന്നാണ് വായിച്ചറിഞ്ഞത്. പക്ഷെ ഒടുവില്‍ എല്ലാതും ഡി വൈ എഫ് ഐ യുടെ (ഡിഫിയല്ല) തലയിലായി. ഉണ്ണിത്താന്‍ ചെയ്തതിലെ ശരിയും തെറ്റിനുമേക്കാള്‍ അയാള്‍ പറഞ്ഞുനടന്ന കാര്യങ്ങള്‍ ഉണ്ടായിരുന്നു. അവിടെയാണ് സദാചാരത്തിന്റെ പ്രശ്നം വരുന്നത്. അല്ലാതെ ഒരു ആണും പെണ്ണും തമ്മിലുള്ള ഇടപാടില്‍ നാട്ടുകാരുടെ സദാചാരക്കമ്മറ്റിക്ക് കാര്യമൊന്നും ഉണ്ടാവേണ്ടതില്ല. സക്കറിയ ആ അര്‍ത്ഥത്തില്‍ ഉണ്ണിത്താനെ ന്യായീകരിക്കുന്നത് സമ്മതിക്കാം. പക്ഷെ അത് ഡി വൈ എഫ് ഐയുടെ തലയിലിട്ട് ഇടത് നേതാക്കളെ അവേഹേളിച്ചു കൊണ്ടാവേണ്ടിയിരുന്നില്ല. അവിടെ സംഘടന കൂടിയാലോചിച്ച് ആയിരിക്കുമോ സക്കറിയയെ എതിര്‍ത്തത്?? ആവില്ല. കേട്ട് സഹിക്കാന്‍ പറ്റാതായ ചെറുപ്പക്കാര്‍ പ്രതികരിച്ചിരിക്കും. അവര്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുമായിരിക്കും. ഉച്ചത്തില്‍ സംസാരിച്ച് ഉന്തും തള്ളും ഉണ്ടായത് താലിബാനിസവും ഫാസിസവുമായി വ്യാഖ്യാനിച്ച് ഡി വൈ എഫ് ഐ യെ പ്രത്യേകിച്ച് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ അവഹേളിക്കാന്‍ കിട്ടിയ തക്കം മുതലെടുക്കുന്ന പ്രവണതയുടെ ഭാഗമാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഗാന്ധിസം കൊണ്ട് നടക്കുന്നവരുടെ പാര്‍ട്ടിയൊന്നുമല്ല. ആവശ്യത്തിന് തല്ല് കൊണ്ടും തല്ല് കൊടുത്തും വളര്‍ന്നത് തന്നെയാണ്. അത് പോലെ തന്നെ ഡി വൈ എഫ് ഐയും. ജനാധിപത്യമെന്നത് എന്ത് തോന്നിവാസവും വിളിച്ച് പറയാനും കാണിക്കാനും ഉള്ള ലൈസന്‍സല്ല.

പിന്നെ ഒരാളുടെ ശരി മറ്റൊരാള്‍ക്ക് ശരിയായിക്കൊള്ളണമെന്നില്ല.

“അപകടകരമായ ഫാസിസത്തിലേക്കുള്ള ആദ്യ ചുവടാണിത്. പറയുന്ന കാര്യങ്ങള്‍ തല്ലുകിട്ടേണ്ടതാണോ എന്ന് ആരാണ് തീരുമാനിക്കുന്നത്? തീര്‍ച്ചയായും തല്ലുകൊള്ളുന്നവനല്ല. ഹിന്ദുത്വവാദിക്ക് രാവിലെ അടുത്ത പള്ളിയില്‍ നിന്നും ബാങ്കുവിളികേള്‍ക്കുമ്പോള്‍ തല്ലാന്‍ തോന്നും. ജിഹാദിക്ക് വിഗ്രഹങ്ങള്‍, ഏതുതരത്തിലും വലിപ്പത്തിലും ഉള്ളത്, കണ്ടാല്‍ തല്ലാനും കൊല്ലാനും ഒക്കെത്തോന്നും. ഭയ്യമാരുടെ ഹിന്ദി പേശലുകേട്ടാല്‍ രാജ് തഗ്ഗ്‌റേക്ക്‌ തല്ലാന്‍ തോന്നും.“

തല്ല് കിട്ടുന്നയാള്‍ തന്നെ ആലോചിക്കണം തല്ല് കൊള്ളുന്ന പണിയാണോ ചെയ്യുന്നത് എന്ന്. അടി കൊടുക്കേണ്ട കാര്യത്തിന് അടി തന്നെ കൊടുക്കണം. എന്ത് തോന്നിവാസവും കാണിക്കാനുള്ളതാണ് ജനാധിപത്യമെങ്കില്‍ തല്ല് കൊടുക്കലും ജനാധിപത്യ അവകാശത്തില്‍ പെടും.

ഹന്‍ല്ലലത്ത് Hanllalath said...

tracking.....

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

വാക്കേറ്റത്തേയും ഉന്തും തള്ളലിനേയും ഫാസിസമെന്നും താലിബാനിസമെന്നും വിളിച്ച് നെഞ്ചത്തലച്ച് കരയുന്നവര്‍ യത്ഥാര്‍ത്ഥ ഫാസിസവും തലിബാനിസവും അനുഭവിച്ചാല്‍ എന്താവുമോ ആവോ??? :)
അത്തരം ഇടങ്ങളിലേക്കൊക്കെ ഒന്ന് പോയി അവിടെ പ്രതികരിക്കൂ സുഹൃത്തുക്കളെ. ബാക്കിയുണ്ടെങ്കില്‍ അപ്പോ കാണാം. :)

Murali said...

..കേട്ട് സഹിക്കാന്‍ പറ്റാതായ ചെറുപ്പക്കാര്‍ പ്രതികരിച്ചിരിക്കും. അവര്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുമായിരിക്കും...

ഡിഫിയെയോ SFI-യെയോ അടുത്തറിയാവുന്ന ആര്‍ക്കും യോജിക്കാന്‍ പറ്റാത്ത ഒരു പ്രസ്താവനയാണല്ലോ രാമചന്ദ്രാ ഇത്. മോറല്‍ പോലീസിങ്ങ് ഒരു ഐഡിയോളജി തന്നെയാണ് ഇക്കൂട്ടര്‍ക്ക്‌. SFI-ല്‍ പല വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ച പരിചയത്തിന്റെ പുറത്ത് പറയുന്നതാണിത്.

എന്ത് തോന്നിവാസവും കാണിക്കാനുള്ളതാണ് ജനാധിപത്യമെങ്കില്‍ തല്ല് കൊടുക്കലും ജനാധിപത്യ അവകാശത്തില്‍ പെടും.

എന്ത് ചെയ്യാം, ജനത്തിന് ജനാധിപത്യബോധം തീ‍രെയില്ല. അതാണല്ലോ കേരളം ബംഗാളാകാത്തത്. ബംഗാളികള്‍ക്കുപോലും ജനാധിപത്യബോധം നഷ്ടമായിരിക്കുന്നു! കലികാലം എന്നല്ലാതെ എന്ത് പറയാന്‍ :)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

“മോറല്‍ പോലീസിങ്ങ് ഒരു ഐഡിയോളജി തന്നെയാണ് ഇക്കൂട്ടര്‍ക്ക്‌. SFI-ല്‍ പല വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ച പരിചയത്തിന്റെ പുറത്ത് പറയുന്നതാണിത്.“

അപ്പോ മുരളിയും ഈ മോറല്‍ പോലീസിംഗിന് പോയിരുന്നിരിക്കും. “”ആക്കൂട്ടരുടെ“” കൂടെനിന്ന് പോന്നല്ലോ? സന്തോഷം. ഈ പ്രവര്‍ത്ത് പരിചയത്തിന്റെ കഥകള്‍ ഇപ്പോള്‍ കൂടുതലായി കേള്‍ക്കാന്‍ പറ്റുന്നു.

:)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

Murali പറഞ്ഞു...
ഡിഫിയെയോ SFI-യെയോ അടുത്തറിയാവുന്ന ആര്‍ക്കും യോജിക്കാന്‍ പറ്റാത്ത ഒരു പ്രസ്താവനയാണല്ലോ രാമചന്ദ്രാ ഇത്. മോറല്‍ പോലീസിങ്ങ് ഒരു ഐഡിയോളജി തന്നെയാണ് ഇക്കൂട്ടര്‍ക്ക്‌. SFI-ല്‍ പല വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ച പരിചയത്തിന്റെ പുറത്ത് പറയുന്നതാണിത്.


എന്തിനു എസ്.എഫ് ഐയില്‍ മാത്രമായി ഒതുക്കി? ഇ.എം എസിന്റേയും എ.കെ.ജിയുടേയും, കൃഷ്ണപിള്ളയുടേയും കൂടെ പ്രവര്‍ത്തിച്ചിരുന്നു എന്നെഴുതിയിരുന്നെങ്കില്‍ അല്പം കൂടി വിശ്വാസ്യത ഉണ്ടാകുമായിരുന്നു..അതല്ലേ ഫാഷന്‍?

Murali said...

സുനില്‍,
എന്റെ വിശ്വാസ്യത എന്തുമായിക്കൊള്ളട്ടെ, ഒരു കനത്ത ഇടതുപക്ഷക്കാരനും, പയ്യന്നൂര്‍ നിവാസിയുമായ ഇദ്ദേഹത്തിന് പറയാനുള്ളത് കേള്‍ക്കൂ: http://www.mynews.in/news_details.php?nid=34908

In another incident, a benign SMS message which had been already in circulation and thus been sportively forwarded by a young teacher in a parallel college to his female student some time in 2006, led to his expulsion from job allegedly at the behest of SFI /DYFI enthusiasts, and finally to his committing suicide.

അനില്‍@ബ്ലൊഗ് said...

മുരളി,
എന്താണിവിടെ താങ്കളുടെ പ്രശ്നം?
അല്പം മോറല്‍ പോലീസിങൊക്കെ ആവാം എന്ന അഭിപ്രായക്കാരനാണ് ബ്ലോഗുടമയാ‍യ ഞാന്‍. അതില്‍ വലിയ കുഴപ്പമൊന്നുമില്ല. ആണും പെണ്ണും സ്വതന്ത്രമായി ഇടപെടുകയും സഹജീവിതം നടത്തുകയും ചെയ്യുന്ന ഒരു കാലം വരികയും ചെയ്യുമ്പോള്‍ സമൂഹവും സമൂഹത്തിലെ സംഘടനകളും മാറുമായിരിക്കും, മാറണം.

താങ്കള്‍ തന്ന ലിങ്കില്‍ എത്ര ലാഘവത്തോടെയാണ് കാര്യങ്ങള്‍ ഡിവൈഎഫൈ യുടെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചത്. പിഡിപ്പിക്കാരുമായി കൂട്ടുചേര്‍ന്ന് ഉണ്ണിത്താനെ പിടിച്ചത്രേ!!
അവിടെ പാര്‍ട്ടിയോഗങ്ങള്‍ കൂടിയല്ല ആരും ആരെയും തടഞ്ഞത്. ആദ്യം വന്നത് കോണ്‍ഗ്രസ്സ് കാരായിരുന്നു, തങ്ങളുടെ നേതാവാണെന്നറിഞ്ഞതോടെ അവര്‍ തടി തപ്പുകയും മറ്റുള്ളവര്‍ ബാക്കിയാവുകയും ചെയ്തു. കിട്ടിയതോ തൊട്ടു തലേ ദിവസം വളരെ സംസ്കാര ശൂന്യമായ രീതിയില്‍ പ്രസംഗം നടത്തിയ മഹാന്‍. ഈ സംഭവത്തിനെ വിശകലനം ചെയ്യാനാണ് ഇടതു പക്ഷ നേതാക്കള്‍ ഒളിവിന്റെ സൌകര്യം മുതലെടുത്ത് ലൈംഗികത ആസ്വദിച്ചവരാണെന്ന് വരുത്താന്‍ ശ്രമിക്കുന്നത്. ഇതൊരു ബോധപൂര്‍വ്വമായ ശ്രമമായി തന്നെ കാണണം എന്നാണ് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളില്‍ നിന്നും മനസ്സിലാക്കേണ്ടത്, ഇടതുപക്ഷക്കാരും പെണ്‍ വിഷയത്തില്‍ അത്രമോശക്കാരൊന്നുമല്ലെന്ന കുപ്രചരണം നടത്താനുള്ള അജണ്ടയുടെ ഭാഗം തന്നെ ആണ് ഇതും.

ഔദ്യോഗികമായി ഡിവൈഎഫ് ഐ ക്ക് ഇതില്‍ പങ്കില്ലെന്ന് പറഞ്ഞു കഴിഞ്ഞല്ലോ.

സുനിലെ,
വീഡിയോ പുറത്തുവന്നതോടെ സക്കറിയയുടെ തനിനിറം വെളിവായി, താനങ്ങനെ പറഞ്ഞിട്ടില്ലെന്നല്ലെ ഇന്നലെ അദ്ദേഹം പറഞ്ഞത്. ബ്ലോഗിലെ ഇടതുപക്ഷ വിരുദ്ധര്‍ക്ക് ആഘോഷിക്കാനുള്ള ത്രെഡില്‍ വിള്ളല്‍ വീണതിലുള്ള വിഷമം കാണും.

ഞാന്‍ പൊതുവെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പോസ്റ്റിടാത്ത ആളും അഭിപ്രായം തുറന്നു പറയാന്‍ മടിയില്ലാത്ത ആളുമാണെന്ന് എന്റ്റെ ബ്ലോഗും കമന്റുകളും പരിചയമുള്ളവര്‍ക്ക് അറിയാം. ഈ വീഡിയോ വരുന്നവരെ ഈ വിഷയത്തില്‍ എന്റെ കാഴ്ചപ്പാട് വേറെയായിരുന്നു, പക്ഷെ ഇതു കണ്ടതോടെ സത്യം പുറത്തറിയണം എന്ന് തീരുമാനിച്ചു എന്നു മാത്രം.

chithrakaran:ചിത്രകാരന്‍ said...

ഓപ്പണ്‍ ഹൌസ് ബ്ലോഗില്‍ സെബിന്‍ കുറച്ചു പക്വതയോടെ വിഷയം ചര്‍ച്ചചെയ്തിട്ടുണ്ട്.അതുകൂടി വായിക്കുക.ബ്ലോഗിലെ സഖാക്കള്‍ക്ക് ഭക്തി ഭ്രാന്തില്‍ നിന്നും കുറച്ചെങ്കിലും ആശ്വാസം ലഭിക്കാന്‍ സെബിന്റെ കൌണ്‍സലിണ്‍ഗ് ഗുണകരമായേക്കാം.ലൈംഗിക സ്വാതന്ത്ര്യം - ഇടത്തും വലത്തും

ചിന്തകന്‍ said...

ഉണ്ണിത്താന്റെ സദാചാരത്തെ വിമര്‍ശിക്കുക എന്നതിലുപരി എതിര്‍ പാര്‍ട്ടിക്കാര്‍ക്കെതിരെ സദാചാരവുമായി ബന്ധപ്പെട്ട് അസത്യ ഫലിതങ്ങള്‍ തട്ടിവിട്ട് അവഹേളിക്കുന്ന ഉണ്ണിത്തന്റെ കാപട്യം നിറഞ്ഞ, വൃത്തികെട്ട ഏര്‍പാടാണ് സത്യത്തില്‍ പിച്ചിച്ചീന്തപെട്ടത്. ഉണ്ണിത്താനെപോലൊരാള്‍ തീര്‍ച്ചയായും അത് അര്‍ഹിക്കുന്നുണ്ടായിരുന്നു.

സകറിയ ഉണ്ണിത്താനെ സപ്പോര്‍ട്ട് ചെയ്യുക മാത്രമല്ല ചെയ്തത്, കമ്യൂ‍ണിസ്റ്റ് പ്രസ്ഥാനത്തിലെ ആദ്യകാല പ്രവര്‍ത്തകരെ മുഴുവന്‍ അയാളോടുപമിക്കുക്കാനുള്ള ഒരു ശ്രമമാണ് നടത്തിയത്.

സി പി എമിനെ അടിക്കാന്‍ പറ്റിയ വടികള്‍ കിട്ടിയാല്‍ പരമാവധി ഉപയോഗപെടുത്തുക എന്നത് വലതു പക്ഷ മാധ്യമ കള്‍ചറിന്റെ ഒരു ഭാഗം കൂടിയാണ്.

ഉഗ്രന്‍ said...

എന്‍റ്റെ അനിലെ. ഈ പാര്‍ട്ടി പിള്ളാര്‍ക്കിതെന്തു പറ്റി എന്ന്‌ വിചാരിച്ചിരിന്നു... ഇപ്പോഴല്ലെ കാര്യം പിടികിട്ടിയത്... എന്‍റ്റെ ചെറുപ്പ കാലത്തായിരുന്നെ ഞാന്‍ അപ്പൊത്തന്നെ ഒന്നു കൊടുത്തേനെ... കാരണം എന്‍റ്റെ വെല്ലിപ്പായൊക്കെ ഈ പറഞ്ഞ ഒളിവില്‍ പോയ ഗണത്തില്‍ പെടും... പക്ഷെ ഇപ്പോഴാണേ നിയമം ലംഘിക്കാതെ മാത്രമേ പ്രതികരിക്കുമായിരുന്നുള്ളൂ... പ്രായം വരുത്തുന്ന ഒരോ മാറ്റങ്ങളേ...

എന്തായാലും വീഡിയോ ലിങ്കിനു നന്ദി.
:)

ഹരീഷ് തൊടുപുഴ said...

സക്കറിയ അർഹിച്ചതു കിട്ടീ..
കിട്ടീതും കൊണ്ട് വീട്ടിൽ പോയി അടുത്തതു വാങ്ങിച്ചു കിട്ടാനുള്ള വഴിയന്വോഷിക്കുന്നതിനു പകരം..

ചാണക്യന്‍ said...

അനിൽ@ബ്ലോഗ്,

“ഡിഫീടെ ഭരണഘടനയില്‍ ഉള്ളതല്ല, അപ്പനു പിറന്ന മനുഷ്യര്‍ക്ക് ഒക്കെ ഉള്ള ചെറിയ ഒരു വികാര വിക്ഷോഭം മാത്രമാണിത്.“

താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. പക്ഷെ ഈ കാഴ്ച്ചപ്പാട് ശരിയാവുന്നത് രണ്ട് വ്യക്തികൾ മാത്രമാവുമ്പോഴാണ്. ഒരു പ്രസ്ഥാനം ഈ പറഞ്ഞ രീതിയിൽ പ്രതികരിക്കുമ്പോൾ അവിടെ അപചയം സംഭവിക്കുന്നത് പ്രസ്ഥാനത്തിനു തന്നെയാണ്. തന്തക്ക് പറയുന്നവനിട്ട് രണ്ടെണ്ണം പൊട്ടിക്കുന്നത് നാട്ടു നടപ്പു തന്നെയാണ്. പക്ഷെ ഒരു ജനാധിപത്യ പ്രസ്ഥാനം അത്തരമൊരു നാട്ടു നടപ്പു രീതിയിലൂടെ പ്രതികരിക്കുന്നത് ആശാസ്യമല്ല.

സക്കറിയയെ ന്യായീകരിക്കുന്നില്ല.

സക്കറിയ പറഞ്ഞതിനു മറുപടിയായി പ്രസ്ഥാനം വികാരപരമായി പ്രതികരിച്ചു എന്നെ പറയാനാവൂ. ആൾക്കൂട്ടം വേറേ പ്രസ്ഥാനം വേറേ, ആൾക്കൂട്ടത്തിനു ദിശാ ബോധമില്ല. പക്ഷെ പ്രസ്ഥാനത്തിനു ദിശാബോധം വേണം ഉണ്ടാവണം.

സക്കറിയ ഒന്നു തുമ്മിയാൽ തെറിക്കുന്നതായി പാർട്ടി ഒന്നും ഉണ്ടാക്കി വെച്ചിട്ടില്ലെന്നാണ് ഞാൻ കരുതുന്നത്. വഴിയെ പോയ സക്കറിയയുടെ വാചകമടിയിൽ ഇളകി വശരായ പ്രവർത്തകരുടെ പ്രവർത്തിയും പ്രവർത്തനവും കാരണം പാർട്ടി ഗുണ്ടകളുടെ താവളമെന്നുള്ള അപഖ്യാതി പടർത്തുന്നതിനെ സഹായിക്കൂ.

അനിൽ പറഞ്ഞ പോലെ സ്വതസിദ്ധമായ ശൈലിയിൽ പ്രതികരിച്ചു എന്ന് തന്നെ ഇരിക്കട്ടെ.....പ്രതികരിച്ചവരുടെ പ്രസ്ഥാനം അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ ഡി വൈ എഫ് ഐക്ക് ഇതിൽ പങ്കില്ലാന്ന് വിളിച്ച് കൂവിയത് എന്തിന്, അതല്ലെ ശരിക്കുള്ള തന്തയില്ലായ്മ...

ധാർഷ്ട്യത്തിന്റേയും അഹങ്കാരത്തിന്റേയും മൂർത്തിമത്ഭാവത്തിലുള്ള നേതാവ് സംഘടനയെ നയിക്കുമ്പൊൾ അണികൾ എന്തറിയുന്നൂ വിഭോ:):):):)

ചാണക്യന്‍ said...

സക്കറിയയുടെ വളിക്ക് വിളി കേട്ട ഡിഫി ഇപ്പോ ആരായി.....:):):)

സക്കറിയ ആരാ മ്വാൻ....:):)

ചാണക്യന്‍ said...

ഇവിടെ ഒട്ടേറെ പേർ പ്രതികരിച്ചു കണ്ടല്ലോ, ‘ഞാനാണെങ്കിൽ അപ്പോ തന്നെ പിടിച്ചിറക്കി മുട്ടുകാലു തല്ലിയൊടിച്ചേനെ’

‘വിരട്ടിയാൽ പോര രണ്ടെണ്ണം പറ്റിച്ചു തന്നെ വിടണമായിരുന്നു’

എന്നൊക്കെ....

യഥാർത്ഥത്തിൽ ഇത്തരത്തിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ തന്നെയാണ് പാർട്ടിയെ കളങ്കപ്പെടുത്തുന്നത്.

കൊണ്ടും കൊടുത്തും പാർട്ടി കെട്ടിപ്പടുക്കാൻ പഴയകാല നേതാക്കൾ ശ്രമിച്ചപ്പോൾ അതിനു ജനപിന്തുണ കിട്ടിയതിനു കാരണം അന്നത്തെ സാമൂഹികാന്തരീക്ഷമായിരുന്നു. ഇന്ന് അത്തരമൊരു സാഹചര്യം നിലവിലില്ല. ഇപ്പോഴും പഴയ കൊണ്ടും കൊടുപ്പും പുറത്തെടുത്താൽ പാർട്ടിക്ക് ജനത്തിൽ നിന്നും ഉള്ള അകലത്തിനു ഇനിയും ദൂരമേറും...

അനില്‍@ബ്ലൊഗ് said...

ചാണക്യന്‍,
വീണ്ടും ആവര്‍ത്തിക്കേണ്ടി വരുകയാണല്ലോ, ഡിവൈഎഫൈ യെ ന്യായീകരിക്കണ്ട ബാദ്ധ്യത, ഒരു പാര്‍ട്ടി അനുഭാവി എന്ന നിലയില്‍ ഏറ്റെടുക്കുകയല്ല, മറിച്ച് അനാവശ്യമായൊരു വിവാദത്തിലേക്ക് പ്രസ്ഥാനം എങ്ങിനെ വലിച്ചിഴക്കപ്പെട്ടു എന്ന് ചര്‍ച്ച ചെയ്യാന്‍ കൂടി ഇത് ഉപകാരപ്പെടട്ടെ എന്നു കരുതി ഇട്ട പോസ്റ്റാണ്. ഇതിലെ വികാരപ്രകടനം എന്റെ വ്യക്തിപരമായ അഭിപ്രായമാണ്, ഇതേപോലെ ചില വ്യക്തികള്‍ നടത്തിയെന്നു പറയപ്പെടുന്ന വാക്കേറ്റത്തില്‍ പ്രസ്ഥാനത്തിനു പങ്കില്ലെന്ന് അന്നേ ദിവസം തന്നെ പ്രതികരണം വന്നത് താങ്കള്‍ കണ്ടില്ലെ?
എന്നു വച്ചാല്‍ ഔദ്യോഗികമായി സംഘടന ഇത്തരം കാര്യങ്ങളെ അനുകൂലിക്കുന്നില്ലെന്ന, ഏറ്റവും ചുരുങ്ങിയ അര്‍ത്ഥമെങ്കിലും അതിനു കൊടുത്തുകൂടെ?

ചാണക്യന്‍ said...

അനിലെ,
ഔദ്യോഗികമായി സംഘടന ഇത്തരം പ്രവർത്തികളെ അനുകൂലിക്കുന്നില്ലെങ്കിൽ സംഘടനയുടെ സെക്രട്ടറി നടത്തിയ പ്രസ്ഥാവനയുടെ അർത്ഥമെന്ത്?

പരോക്ഷമായി അംഗീകരിക്കുന്ന തരത്തിലാണ് പിണറായി വിജയൻ പ്രതികരിച്ചത്!

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ധാർഷ്ട്യത്തിന്റേയും അഹങ്കാരത്തിന്റേയും മൂർത്തിമത്ഭാവത്തിലുള്ള നേതാവ് സംഘടനയെ നയിക്കുമ്പൊൾ അണികൾ എന്തറിയുന്നൂ വിഭോ:):):):)

“പിണറായിയുടെ കണ്ണൂ സൂഫിയയില്‍ ആണെ”ന്ന് ഇവിടെ ഒരു പുംഗവന്‍ വിളീച്ചു പറഞ്ഞപ്പോള്‍ ഈ പറഞ്ഞ നേതാവ് ധാര്‍ഷ്ട്യം കാണിച്ചിരുന്നുവെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ...കാപട്യം ചിന്തകളില്‍ പാടില്ല എന്റെ പ്രിയസുഹൃത്ത് ചാണക്യാ....നിങ്ങളെപ്പോലെയുള്ള കപട ബുദ്ധി ജീവീകളല്ല ആ നേതാവിന്റെ ശക്തി...മൂന്നര ലക്ഷം അംഗങ്ങളുള്ള ഒരു വലിയ പ്രസ്ഥാനമാണു...! അതു നിങ്ങളെപ്പോലെയുള്ളവര്‍ക്ക് ഒരു കാലത്തും മനസ്സിലാകാനും പോകുന്നില്ല.

സ്വന്തം പ്രസ്ഥാനത്തേയും അതിലെ അംഗങ്ങളേയും എതിരാളികള്‍ തെരുവില്‍ വലിച്ചു കീറുമ്പോള്‍ പ്രതികരിക്കുന്നതാണോ അഹങ്കാരം?ആണെങ്കില്‍ അഹങ്കാരത്തെ ഞങ്ങളെപ്പോലെയുള്ളവര്‍ ഇഷ്ടപ്പെടുന്നു !

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഔദ്യോഗികമായി സംഘടന ഇത്തരം പ്രവർത്തികളെ അനുകൂലിക്കുന്നില്ലെങ്കിൽ സംഘടനയുടെ സെക്രട്ടറി നടത്തിയ പ്രസ്ഥാവനയുടെ അർത്ഥമെന്ത്?


എന്റെ പ്രിയ സുഹൃത്ത് ചാണക്യന്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്ന പത്ര വാര്‍ത്തകള്‍ മനസ്സിരുത്തി വായീക്കണമെന്നു അഭ്യര്‍ത്ഥിക്കുന്നു.മഞ്ചേരിയിലായാലും പയ്യന്നൂരിലായാലും ഡി.വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്ക് തെറ്റു പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും വേണ്ടതും ചെയ്യുമെന്നും ഡി.വൈ എഫ് ഐ സംസ്ഥാന നേതൃത്വവും ശ്രീരാമകൃഷ്ണനും അടക്കമുള്ള നേതാക്കള്‍ പറഞ്ഞിട്ടുണ്ട്..അതില്‍ കൂടുതല്‍ താങ്കള്‍ക്ക് എന്താണു വേണ്ടത്? ഇതേ കാര്യം ശംഖുമുഖത്തെ പ്രസംഗത്തില്‍ പിണറായി വിജയനും എടുത്തു പറഞ്ഞിട്ടുണ്ട്..

മഞ്ചേരി പോലെ ഒരു സ്ഥലത്ത് അന്നു നടന്ന സംഭവങ്ങളില്‍ ഡി വൈ എഫ് ഐ ക്കാര്‍ മാത്രംഅംഗത്വ ലിസ്റ്റ് നോക്കി തടിച്ചു കൂടി എന്തോ ചെയ്തു എന്ന് വരുത്തി തീര്‍ക്കാനുള്ള ഗൂഢശ്രമമാണു നടന്നിട്ടുള്ളത്...ഹോ മഞ്ചേരിയിലെ ബാക്കി എല്ലാവരും പരമ പുണ്യവാളന്മാര്‍!!!

കണ്ണടച്ചിരുന്നോളൂ...താങ്കള്‍ മാത്രമേ ഇരുട്ടിലാകുന്നുള്ളൂ

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

കൊണ്ടും കൊടുത്തും പാർട്ടി കെട്ടിപ്പടുക്കാൻ പഴയകാല നേതാക്കൾ ശ്രമിച്ചപ്പോൾ അതിനു ജനപിന്തുണ കിട്ടിയതിനു കാരണം അന്നത്തെ സാമൂഹികാന്തരീക്ഷമായിരുന്നു. ഇന്ന് അത്തരമൊരു സാഹചര്യം നിലവിലില്ല

അത്തരമൊരു സാമൂഹികാന്തരീക്ഷം ഇന്നെങ്ങനെ ഇല്ലാതായി സുഹൃത്ത് ചാണക്യാ? ഒരു സുപ്രഭാതത്തില്‍ പെട്ടെന്ന് എല്ലാം ശുഭമായി തീര്‍ന്നതാണോ? ഈ പോസ്റ്റിന്റെ ആദ്യ രണ്ടു കമന്റുകളില്‍ ഞാന്‍ എഴുതിയത് താങ്കള്‍ ഒന്നു വായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു...!

ഇതാണു കാപട്യം നമ്പര്‍ 2...ഇന്നു സാമൂഹികാന്തരീക്ഷം മാറിയിട്ടുണ്ടെങ്കില്‍ അതിനു പിന്നില്‍ നൂറു കണക്കിനു കമ്മ്യൂണിസ്റ്റുകാരുടെ ആത്മത്യാഗമുണ്ട് ചാണക്യാ...ചരിത്രത്തിനു നേരെ കൊഞ്ഞനം കുത്തിയിട്ടു കാര്യമില്ല !

ചാണക്യന്‍ said...

സുനിൽ കൃഷ്ണൻ(Sunil Krishnan,

“ചാണക്യാ....നിങ്ങളെപ്പോലെയുള്ള കപട ബുദ്ധി ജീവീകളല്ല ആ നേതാവിന്റെ ശക്തി...മൂന്നര ലക്ഷം അംഗങ്ങളുള്ള ഒരു വലിയ പ്രസ്ഥാനമാണു...! അതു നിങ്ങളെപ്പോലെയുള്ളവര്‍ക്ക് ഒരു കാലത്തും മനസ്സിലാകാനും പോകുന്നില്ല...” -

പ്രിയ സുഹൃത്തെ,

കാപട്യങ്ങളെ തിരിച്ചറിയുന്നവൻ എന്ന അർത്ഥത്തിലാണോ എന്നെ കപട ബുദ്ധിജീവി എന്ന് വിളിച്ചത്:):):)

സഖാവെ..താങ്കൾ പറഞ്ഞ മൂന്നു ലക്ഷം (മൂന്നല്ല കേട്ടോ മൂന്നേകാൽ) എന്നതിൽ ഒതുങ്ങുന്നതാണോ സംഘടന?

ഈ മൂന്നു ലക്ഷം പേരും കൂടി ചിന്തിച്ചാലങ്ങ് കമ്മ്യൂണിസം വിരിയുമോ സഖാവേ?

ഈ മൂന്ന് ലക്ഷത്തിൽ എത്ര പേരുണ്ട് കറകളഞ്ഞ കമ്മ്യൂണിസ്റ്റുകൾ?

പിന്നെ സഖാവ് പറഞ്ഞ ആ അഹങ്കാരം, അത് കേരള ജനത ഉൾക്കൊള്ളട്ടെ അപ്പോൾ സഖാവിന്റെ പാർട്ടി വെച്ച് മാറൽ കടമ്പ കടന്ന് 50 വർഷവും അതിലുമേറെ കാലം തുടർച്ചയായി കേരളം ഭരിക്കും...!!!


“ഇതാണു കാപട്യം നമ്പര്‍ 2...ഇന്നു സാമൂഹികാന്തരീക്ഷം മാറിയിട്ടുണ്ടെങ്കില്‍ അതിനു പിന്നില്‍ നൂറു കണക്കിനു കമ്മ്യൂണിസ്റ്റുകാരുടെ ആത്മത്യാഗമുണ്ട് ചാണക്യാ...ചരിത്രത്തിനു നേരെ കൊഞ്ഞനം കുത്തിയിട്ടു കാര്യമില്ല ! ...”

ഹാ അദെന്നെ അതു തന്നെയാണ് ഞാനും പറയുന്നത്...നൂറു കണക്കിനു വരുന്ന ‘ കമ്മ്യൂണിസ്റ്റുകാരുടെ’ ആത്മത്യാഗമുണ്ട്...അതിനെയൊക്കെ വൃഥാവിലാക്കുന്ന ഇപ്പോഴത്തെ സഖാക്കളാണ് ചരിത്രത്തിനു നേരെ കൊഞ്ഞനം കുത്തുന്നത്....

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഈ മൂന്ന് ലക്ഷത്തിൽ എത്ര പേരുണ്ട് കറകളഞ്ഞ കമ്മ്യൂണിസ്റ്റുകൾ?

എന്താണു സുഹൃത്തേ ഈ “കറ കളഞ്ഞ” കമ്മ്യൂണിസ്റ്റുകള്‍? കണ്ടാല്‍ തിരിച്ചറിയാന്‍ വല്ല ലക്ഷണവും ഉണ്ടോ?( മൂന്ന് എന്നല്ല മൂന്നര എന്നാണു ഞാന്‍ എഴുതിയത്)

ഹാ അദെന്നെ അതു തന്നെയാണ് ഞാനും പറയുന്നത്...നൂറു കണക്കിനു വരുന്ന ‘ കമ്മ്യൂണിസ്റ്റുകാരുടെ’ ആത്മത്യാഗമുണ്ട്...അതിനെയൊക്കെ വൃഥാവിലാക്കുന്ന ഇപ്പോഴത്തെ സഖാക്കളാണ് ചരിത്രത്തിനു നേരെ കൊഞ്ഞനം കുത്തുന്നത്....

അതെ ..അതു തന്നെ..ഇത്തരം ആത്മത്യാഗങ്ങളുടെ ഫലമാണു ഇന്നത്തെ നേട്ടങ്ങള്‍ എന്ന് അംഗീകരിക്കാത്ത താങ്കളെപ്പോലുള്ളവരും, ഇത്തരം ത്യാഗികളും ധീരന്മാരുമായിരുന്ന ആള്‍ക്കാരുടെ വീടുകളിലെ സ്ത്രീകളെ വരെ അപമാനിച്ചു സംസാരിച്ച സക്കറിയയെപ്പോലുള്ളവരും ആണു ചരിത്രത്തെ കൊഞ്ഞനം കുത്തിക്കാണിച്ച് കേമന്മാരാകാന്‍ ശ്രമിക്കുന്നത്...!

ചാണക്യന്‍ said...

സുനിൽ കൃഷ്ണൻ(Sunil Krishnan,

സുഹൃത്തെ ചർച്ച വഴിതെറ്റണ്ട....

പയ്യന്നൂരിൽ വന്ന് ഇങ്ങനെ പറഞ്ഞിട്ട് ജീവനോടെ തിരിച്ചു പോകില്ല എന്ന് പറഞ്ഞ് സക്കറിയയെ തടഞ്ഞ നടപടിയെ താങ്കൾ അംഗീകരിക്കുന്നുണ്ടോ?

അംഗീകരിക്കുന്നുണ്ടെങ്കിൽ എന്ത് കൊണ്ട്?

താങ്കൾ പാർട്ടി അംഗമാണോ?
------------------------
ഞാൻ പാർട്ടി അംഗമല്ല, സക്കറിയയോട് കാണിച്ച പ്രതികരണ രീതിയെ അംഗീകരിക്കുന്നുമില്ല(സക്കറിയ പറഞ്ഞതിനെ ന്യായീകരിക്കുന്നില്ല)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ചാണക്യന്‍,

മുകളിലത്തെ ചോദ്യങ്ങളുടെ കൃത്യമായ ഉത്തരം ഈ പോസ്റ്റിന്റെ തുടക്കത്തില്‍ ഞാന്‍ എഴുതിയ രണ്ടു കമന്റുകളില്‍ ഉണ്ട്.സമയം കിട്ടിയാല്‍ അതൊന്നു നോക്കുക..എന്താണു അതില്‍ താങ്കളുടെ അഭിപ്രായം?അതില്‍ കൂടുതലായി ഒന്നും ഈ വിഷയത്തില്‍ എനിക്ക് പറയാനില്ല.

(സക്കറിയ പറഞ്ഞതിനെ ന്യായീകരിക്കുന്നില്ല)
ഈ അഭിപ്രായത്തെ ബ്രാക്കറ്റില്‍ കയറ്റുകയും ബാക്കികാര്യങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കുകയും ചെയ്തപ്പോള്‍ താങ്കളുടെ നിലപാടും വ്യക്തമായി.

Muralee Mukundan , ബിലാത്തിപട്ടണം said...

കാളപെറ്റാൽ നമ്മൾക്ക് കയറെടുക്കാമല്ലോ...

നിസ്സഹായന്‍ said...

മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഒരു ‘ഫാസിസ്റ്റു’ പാര്‍ട്ടിയായിരിക്കുന്നിടത്തോളം എല്ലാ പ്രതികരണങ്ങളും മിനിമം കൊലപാതകത്തിലാണു അവര്‍ തീര്‍ക്കേണ്ടത്. സക്കറിയാ എത്ര ഭാഗ്യവാന്‍ ! കൈയും കാലും ഒടിച്ചതുപോലുമില്ലല്ലോ ?
രാഘവനോടുള്ള വൈരാഗ്യത്തിന്, മിണ്ടാപ്രാണികളെ പാപ്പിനിശ്ശേരിയില്‍ ചുട്ടുകൊന്നു പ്രതികരിച്ചവര്‍ ഇത്ര തണുത്ത പ്രതികരണം തന്നത് എന്തായാലും ശരിയായില്ല.

നിസ്സഹായന്‍ said...

“ആകയാല്‍ സക്കറിയ പറഞ്ഞത്” എന്ന ഡിങ്കന്റെ പോസ്റ്റില്‍ സിമി പറയുന്നു:-

ഇനി ഇടതുപക്ഷത്തെ നേതാക്കള്‍ ഒളിജീവിതകാലത്ത് ലൈംഗീകതയുടെ ഒളിവും ആനന്ദവും നുകര്‍ന്നു എന്ന് സക്കറിയ പറഞ്ഞതാണോ പ്രശ്നം? അതില്‍ ഇത്ര രോഷം കൊള്ളാ‍നെന്തിരിക്കുന്നു? ഒളിവില്‍ ജീവിച്ച ഇടതുപക്ഷ നേതാക്കള്‍ അവര്‍ താമസിച്ച വീടുകളിലെ പെണ്ണുങ്ങളെ പിഴപ്പിച്ച കഥകള്‍ ഒരുപാടുണ്ട്. (ഇതില്‍ പലതും സിനിമയും നോവലുമായിട്ടുണ്ട്, പലരും ചരിത്രമായി എഴുതിയിട്ടുണ്ട്). ഇതുകൊണ്ട് എ.കെ.ജി.യും ഇ.എം.എസ്.ഉം ഇങ്ങനെയായിരുന്നെന്നോ, എല്ലാ ഇടതുപക്ഷ ഒളിജീവിതക്കാരും ഇങ്ങനെയായിരുന്നെന്നോ ഒക്കെ വായിക്കുന്നത് എഴുതാപ്പുറം വായിക്കലാണ്. ഇങ്ങനെയും കുറെ ഇടതുപക്ഷക്കാര്‍ ഒളിജീവിതക്കാലത്ത് കാട്ടിക്കൂട്ടിയിട്ടുണ്ട്. പ്രസ്ഥാനം ഇടപെട്ട് ഇവരില്‍ പലരെയും കെട്ടിച്ചുകൊടുത്തിട്ടുണ്ട്, കെട്ടാതെ മുങ്ങിയവരും കുറെ ഉണ്ട്.

ഇടതുപക്ഷം സക്കറിയയുടെ നേര്‍ക്ക് കാട്ടിയതും കാണിച്ചുകൊണ്ടിരിക്കുന്നതും ഫാഷിസമാണ്. സക്കറിയ എന്തു പറഞ്ഞിട്ടായാലും അദ്ദേഹത്തിനു നേര്‍ക്ക് കാട്ടിക്കൂട്ടിയതിനെ ന്യായീകരിക്കാന്‍ പറ്റില്ല.”


അതേ ഇതില്‍ ഇത്ര രോഷം കൊള്ളാനിരിക്കുന്നു ?!!!
ചെയ്യാം പക്ഷെ പറയാന്‍ പാടില്ല ! ഇതല്ലെ ഫാഷിസം !

ഉഗ്രന്‍ said...

1) സക്കറിയ ഒരു സ്റ്റേജില്‍ കയറിനിന്ന്‌ പണ്ടുകാലത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന കമ്മ്യൂണിസ്റ്റ് നേതാക്കള്‍ എല്ലാം പിഴകളായിരുന്നു എന്ന്‌ പറയുന്നു...
2) അന്ന്‌ അവരെ ഒളിവില്‍ താമസിപ്പിച്ച വീടുകളിലെ സ്ത്രീകളും പിഴകള്‍...
3) ഇനിയിപ്പോ ആ സമയത്ത് ആ സ്ത്രീകള്‍ പ്രസവിച്ച മക്കളുടെ കാര്യം പറയണ്ടല്ലോ അല്ലേ?

ഇത്രയും 'ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റ്റെ' അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഒരു 'സ്വാതന്ത്ര്യത്തിന്‍റ്റെ' പരിധിയില്‍ വരുന്നു!!!

1) കേട്ടു നിന്ന കുറച്ചു ചെറുപ്പക്കാര്‍ അതും dyfi അംഗങ്ങള്‍ താനെന്തിനാടോ ഇങ്ങനെയൊക്കെ പറഞ്ഞത് എന്ന്‌‍ ചോദിക്കുന്നു..
'അപരാധം'!!!
2) എന്നിട്ടും തരിപ്പു പോരാഞ്ഞ് സക്കറിയയെ ഒന്നു തള്ളി..
'വന്‍ അപരാധം'!!!​‍!!!
3) ചില വ്യക്തികള്‍ നടത്തിയെന്നു പറയപ്പെടുന്ന ഈ പ്രവര്‍ത്തിയില്‍ dyfiക്ക് പങ്കില്ലെന്ന്‌ സംഘടന...
'വമ്പന്‍ അപരാധം'!!!!!!!!!

1) ഒരു സ്റ്റേജില്‍ കയറി കേരളത്തിലെ കുറെ അധികം ജനങ്ങളുടെ മുന്‍തലമുറ പിഴകളായിരുന്നു എന്ന്‌ പറയാന്‍ സക്കറിയക്ക് നല്ല ധൈര്യം...
'അമ്പമ്പോ'!!!
2) പക്ഷെ തന്നെ കൈയ്യേറ്റം ചെയ്തവരെ പറ്റി (കൈയ്യേറ്റ ശ്രമം എന്നത് ഇവിടെ പലരും സമ്മതിക്കുന്നില്ലല്ലോ) പരാതിപ്പെടാന്‍ സക്കറിയക്ക് പേടി...
'അയ്യോ പാവം'...

:|

അനില്‍@ബ്ലോഗ് // anil said...

നിസ്സഹായന്‍,
ഡിങ്കന്റെ ബ്ലോഗില്‍ സിമിയുടെ കമന്റ് കണ്ടിരുന്നു, അതിനെന്ത് മറുപടിയാണ് അവിടെ കൊടുത്തതെന്ന് അറിയില്ല. ഇത്രക്കു വിവരദോഷം സിമി പറയുന്നതെന്തിനാണ്? ഒളിവിന്റെ മറവില്‍ ലൈംഗികത ഇത്രമേല്‍ ആസ്വദിച്ച ഒരു പ്രസ്ഥാനമാണ് ഇടതു പക്ഷം എന്ന് പറഞ്ഞാല്‍ അതില്‍ അടച്ചാക്ഷേപം തോന്നുന്നില്ലെങ്കില്‍ അത് നിങ്ങളെ ഒന്നും സ്പര്‍ശിക്കാത്ത വിഷയമായിരിക്കും. താങ്കള്‍ ആ വീഡിയോ കണ്ടോ, ഉണ്ണിത്താനെക്കാള്‍ ഒട്ടും മോശമല്ലാത്ത ഒരു വിടലച്ചിരിയോടെയാണ് സക്കറിയ അത് പറഞ്ഞത്. അത് ആരെയോ ഒന്നോ രണ്ടോ പേരെ ഉദ്ദേശിച്ചുമാത്രം പറഞ്ഞതാണെന്ന് മലയാളം കേട്ടാല്‍ മനസ്സിലാവുന്ന ആരും പറയില്ല. അതില്‍ എഴുതാപ്പുറം വായിക്കല്‍ ഒന്നുമില്ല, കേള്‍ക്കുന്നത് മനസ്സിലാക്കുക എന്ന സാ‍മാന്യ ബോധം മാത്രമേ ഉള്ളൂ.

ഒരു സംഘടന എന്ന രീതിയില്‍ ഡിവൈഎഫ് ഐ സക്കറിയക്കുനേരെയുള്ള കയ്യേറ്റ ശ്രമത്തിനെ ന്യായീകരിക്കുന്നില്ല എന്ന് എത്ര പറഞ്ഞിട്ടും അത് മാത്രം ആരുടേയും തലയില്‍ കയറില്ല. ഞാന്‍ ഒരു വ്യക്തി എന്ന നിലയില്‍ പറയുന്നു ,ഞാനായിരുന്നേല്‍ ചിലപ്പോള്‍ തല്ലിയേനെ.

ശ്രീമാന്‍ സക്കറിയയോട് മറ്റ് യാതൊരു വിരോധവും എനിക്കില്ലെന്ന് കൂടെ കൂട്ടിച്ചേര്‍ക്കട്ടെ.

Murali said...

അനില്‍,
താങ്കളുടെ ലോജിക് ഒരു 150 വര്‍ഷം ‘റീവൈന്‍ഡ്’ ചെയ്തുനോക്കാം: 1860-ല്‍ ഒരു വിദ്വാന്‍ ബ്ലോഗെഴുതുന്നു(താളിയോല.കോം): “അല്പം അയിത്തമൊക്കെ ആവാം എന്ന അഭിപ്രായക്കാരനാണ് ബ്ലോഗുടമയാ‍യ ഞാന്‍. അതില്‍ വലിയ കുഴപ്പമൊന്നുമില്ല. പുലയനും ചോവനും നായരും വാര്യരും നമ്പൂതിരിയുമൊക്കെ സ്വതന്ത്രമായി ഇടപെടുകയും കെട്ടിപ്പിടിച്ച് കബഡികളിക്കുകയും ഷാപ്പില്‍ കയറി ഒരു ബഞ്ചില്‍ ഇരുന്ന് വ്യാജനടിക്കുകയും ചെയ്യുന്ന ഒരു കാലം വരികയും ചെയ്യുമ്പോള്‍ സമൂഹവും സമൂഹത്തിലെ സംഘടനകളും മാറുമായിരിക്കും, മാറണം“. കൂടുതല്‍ പറയണോ? കാലം ചുമ്മാതെ കള്ളവണ്ടികയറിവരില്ല സഖാവേ, അതിനെ വരുത്തണം. ജാതിമര്‍ദ്ദനത്തെയും അയിത്തത്തെയും എതിര്‍ത്ത കാലത്ത് ആ അനാചാരങ്ങള്‍ക്ക് നിയമത്തിന്റെയും ഭരണത്തിന്റെയും പിന്‍ബലമുണ്ടായിരുന്നു. ഇന്നിപ്പോള്‍ നമുക്ക് ഉയര്‍ത്തിപ്പിടിക്കാന്‍ ഒരു ഭരണഘടനയെങ്കിലുമുണ്ട്. സാംസ്കാരിക ഫാസിസത്തോട് സമരസപ്പെടണമെന്ന് പറയുന്നത് അസംബന്ധവും അപകടകരവുമാണ്.

ഒരുകാര്യത്തിന് വിശദീകരണം ആവാം, ന്യായീകരണവും. സക്കറിയയുടെ പരാമര്‍ശങ്ങളില്‍ ഡിഫിക്കാര്‍ പ്രകോപിതരായതുകൊണ്ടാണ് ഇതുണ്ടായതെന്നതെ വിശദീകരണം. ‘തല്ലുകൊള്ളിത്തരം പറഞ്ഞാല്‍ തല്ലുകൊള്ളും‘ എന്നത് ന്യായീകരണം. വിശദീകരണം ന്യായീകരണമാകുന്നില്ല. ഇവിടെ ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിപക്ഷവും ഡിഫിക്കാരുടെ പ്രവൃത്തിയെ ന്യായീകരിക്കുകയാണ്‍് ചെയ്തത്. വിശദീകരണം മനസ്സിലാക്കാം. ന്യായീകരണം അസ്വീകാര്യമാണ്.

സക്കറിയ പറഞ്ഞതിലെ ശരിയും തെറ്റുമല്ല എന്റെ വിഷയം. അദ്ദേഹം ഇടതുനേതാക്കളെക്കുറിച്ച് പറഞ്ഞത് പൂര്‍ണ്ണമായും തെറ്റാണെന്നുതന്നെ ഇരിക്കട്ടെ. അദ്ദേഹത്തിന്റെ ഉദ്ദേശ്യം നല്ലതായിരുന്നില്ല എന്നും വക്കുക. എന്നാല്പോലും അദ്ദേഹത്തിന് അതുപറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അതിനെതിരെ ഉയര്‍ത്തിയ ഭീഷിണികളെ - മോറല്‍ പൊലീസിങ്ങ് നടത്തിയതും സക്കറിയയെ ഭീഷണിപ്പെടുത്തിയതും ആരായാലും, ഡിഫിക്കാരോ യൂത്തന്മാരോ കുട്ടിലീഗുകാരോ - ഉപാധികളും പക്ഷെകളും ഇല്ലാതെ എതിര്‍ക്കാന്‍ നമുക്കായില്ലെങ്കില്‍ ഫാസിസമായിരിക്കും ഇവിടെ നാളെ വളരുക. അതിനെ ന്യായീകരിക്കുക എന്നത് അക്ഷന്തവ്യവും. ഒരിക്കല്‍ കൂടി പറഞ്ഞുകൊള്ളട്ടെ - പ്രകോപിക്കുകയും, അലോസരപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്യുന്ന സംസാരത്തിനേ നിയമത്തിന്റെ പരിരക്ഷ ആവശ്യമുള്ളൂ. പ്രശംസക്കും പുകഴ്ത്തലിനും നിയമപരിരക്ഷ വേണ്ട.

പിന്നെ, ഒരു ഔദ്യോകിക നിഷേധക്കുറിപ്പുകൊണ്ട് ഡിഫിക്കും അതിന്റെ നേതൃത്വത്തിനും ഇതില്‍നിന്നും കൈ കഴുകാമെന്ന് വിചാരിക്കുന്നത് മൌഢ്യമാണ്. ഒരുവശത്തുകൂടി നിഷേധക്കുറിപ്പിറക്കുക, മറുവശത്ത് ന്യായീ‍കരണങ്ങള്‍ നിരത്തുക - എന്തോ പന്തികേടുണ്ടല്ലോ സഖാവേ ഇതില്‍?

വിനോദ് പനച്ചിക്കല്‍ said...

`നിങ്ങക്കു വേറെ പണിയൊന്നുമില്ലേ അനിൽ മാഷേ..


:)


ഉണ്ണിത്താനു ആവശ്യമെങ്കിൽ പെണ്ണിനെ കൂട്ടികൊടുക്കാൻ വരെ പ്രാപ്തിയുള്ള ആണുങ്ങളൂണ്ട് ഈ നാട്ടിൽ.. അതിനു ഓശാന പാടാൻ ചില ബ്ലോഗെർമാരും..
വൃത്തികേട് പറഞ്ഞ ഒരു ‘താ’ മോനെ വിമർശിക്കാൻ പോയാലോ..
നമ്മളു തെറ്റുകാരായി..
ഫാസിസ്റ്റുകളായി..
ഇവന്റെയൊക്കെ വീട്ടിക്കെടക്കണ അമ്മേനെ കൂട്ടിയാ ഇതൊക്കെ പറഞ്ഞെങ്കിലോ..??

ടാ വേ കൂവെ മക്കളെ..
കമ്മൂണിസ്റ്റ് പാർട്ടി എന്താ എന്നാ തൊടങ്ങിയേ..
എങ്ങനെയാണി പ്രാസ്ഥാനം വളർന്നു വന്നേ ന്നോക്കെ ആദ്യം പോയി 2 കണ്ണും തുറന്നു വായിച്ചു പഠിക്ക്..
എന്നാലും നീയൊക്കെ പഠിക്കില്ല..
കമ്മൂണിസ്റ്റ് കാരു എവിടെയാ അപ്പിയിടണെ എന്നല്ലേ നീയൊക്കെ നിരീക്ഷിച്ചു നടക്കണെ..
ബാക്കിയുൾല മറ്റുപാർട്ടിക്കാരും..
നേതാക്കന്മാരുമൊക്കെ പുണ്യാളന്മാർ..
നീ പോയി മനോരമ ഉടുത്തു ജീവിക്കെടാ
അതേ കിടന്നു കൂട്ടികൊടുത്തു ജീവിക്ക്..
മാത്തുകുട്ടിച്ചായൻ ചെയ്യണപോലെ..

അനില്‍@ബ്ലോഗ് // anil said...

മുരളി,
കാലത്തിലും കേരളീയ സമൂഹത്തിലും വന്ന മാറ്റം ഒറ്റ ദിവസം കൊണ്ട് പൊട്ടിമുളച്ചതാണെന്ന് താങ്കള്‍ കരുതുന്നില്ലെന്ന് തന്നെയാണ് ഞാന്‍ ധരിക്കുന്നത്. ഇവിടുത്തെ പുരോഗമന പ്രസ്ഥാനങ്ങളുടെയും നേതാക്കന്മാരുടേയും പ്രവര്‍ത്തന ഫലമായി തന്നെ ഉണ്ടായതാണ്. അതൊരു തുടര്‍ പ്രവര്‍ത്തനമാണ്, കാല ഗതിക്കനുസരിച്ച് അത് ഇനിയും നടക്കുക തന്നെ ചെയ്യും.

പിന്നെ, ഒരു ഔദ്യോകിക നിഷേധക്കുറിപ്പുകൊണ്ട് ഡിഫിക്കും അതിന്റെ നേതൃത്വത്തിനും ഇതില്‍നിന്നും കൈ കഴുകാമെന്ന് വിചാരിക്കുന്നത് മൌഢ്യമാണ്.

എന്താണ് വേണ്ടതെന്നൊരു നിര്‍ദ്ദേശം കിട്ടിയിരുന്നെങ്കില്‍ നേതാക്കന്മാര്‍ക്ക് അയച്ചു കൊടുക്കാമായിരുന്നു.
ബാക്കിവന്ന താങ്കളുടെ ചര്‍വിത ചര്‍വണത്തിന് മറുപടി ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.

ചാണക്യന്‍ said...

സുനിൽ കൃഷ്ണൻ(Sunil Krishnan,

താങ്കൾ സൂചിപ്പിച്ച രണ്ട് മേൽ കമന്റുകളും വായിച്ചപ്പോൾ അക്രമ രാക്ഷ്ട്രീയത്തെ പിന്തുണക്കുന്ന ആളാണ് താങ്കളെന്നാണ് എനിക്ക് മനസിലാക്കാൻ കഴിഞ്ഞത്....

വീണ്ടും എന്റെ ചോദ്യങ്ങൾ അവശേഷിക്കുന്നു സഖാവെ....:):)

ഞാൻ സക്കറിയ പറഞ്ഞതിനെ ബ്രാക്കുള്ളിൽ:) കയറ്റി നിസാരവത്കരിച്ചു എന്ന താങ്കളുടെ പരാതി പരിഗണിച്ച് ബ്രാ മാറ്റുന്നു....:):):)

എന്റെ നിലപാടിൽ ഞാൻ ഉറച്ചു തന്നെ നിൽക്കുന്നു..ഡിഫിക്കാരന്റെയും അവനെ നയിക്കുന്ന പാർട്ടിയുടെയും ഫാസിസ്റ്റ് നടപടിയിൽ ശക്തിയായി പ്രതിക്ഷേധം ആവർത്തിക്കുന്നു....

സഖാവെ,

വിടുവായത്തനം പറയുന്നവനെ തല്ലും കൊല്ലും മുട്ടുകാലു തല്ലിയൊടിച്ച് കൊന്നുകളയും എന്നൊക്കെ ഒരു പാർട്ടിയുടെ പിൻബലത്തിൽ പറയുന്നവർ ഏത് പാർട്ടിയിലായാലും ഫാസിസ്റ്റുകൾ തന്നെയാണ്....

അനില്‍@ബ്ലോഗ് // anil said...

ചാണക്യാ,
അത് പറയാനുള്ള സ്വാതന്ത്ര്യം നമുക്ക് ബ്ലോഗ് തരുന്നുണ്ടല്ലോ.താങ്കള്‍ പറയുന്നത് താങ്കളുടെ അഭിപ്രായം,ഓരോരുത്തരും പറയുന്നത് അവരവരുടെ അഭിപ്രായം, ഞാന്‍ പറയുന്നത് എന്റെ അഭിപ്രായം.

മേലെ ചിത്രകാരന്‍ സെബിന്റെ പോസ്റ്റിലേക്ക് ലിങ്കിട്ടിട്ടുണ്ട്, അതു വായിച്ചില്ലെ.
എനിക്ക് പറയാനുള്ളത് ഒന്നൂടെ സമ്മപ്പ് ചെയ്യുന്നു.
1.ശ്രീമാന്‍.സക്കറിയ പറഞ്ഞു പരത്തുന്ന രീതിയില്‍ “സംഘടിതമായി” ഒരു കയ്യേറ്റ ശ്രമം നടന്നിട്ടില്ല.
2.ഒരു സംഘം ആളുകള്‍, (അവരില്‍ ഡിവൈഎഫ് ഐ പ്രവര്‍ത്തകരുണ്ടോ എന്ന് പരിശോധിക്കും എന്ന് സംഘടന പറഞ്ഞിട്ടുണ്ട്)സ്പോണ്ടേനിയസായി നടത്തിയ ഒരു പ്രതികരണത്തെ അനാവശ്യമായി സംഘടനയുടെ തലയില്‍ വച്ചു കെട്ടാന്‍ ശ്രമിക്കുന്നു.
3.ഡി.വൈ.എഫ്.ഐ ക്ക് ഇതില്‍ പങ്കില്ലെന്ന് ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു.
4.ഇടതുപക്ഷ വിരുദ്ധര്‍ പരത്താന്‍ ശ്രമിക്കുന്ന കുപ്രചരണങ്ങളുടെ ചുവടുപിടിച്ച്, മണ്മറഞ്ഞു പോയ മുന്‍കാല നേതാക്കളെ അപമാനിക്കുന്ന രീതിയില്‍ സക്കറിയ നടത്തിയ പരാമര്‍ശം പ്രകോപനപരമായിപ്പോയി.
5.ഒളിവിലിരുന്ന ഇടതുപക്ഷ നേതാക്കളെ ഒന്നടങ്കം ലൈംഗിക തല്‍പ്പരരായി ചിത്രീകരിക്കാന്‍ ശ്രമിച്ച ശ്രീമാന്‍ സക്കറിയ , ആ കാലഘട്ടത്തിലെ ധീരരായ വനിതകളെ അടക്കം ആക്ഷേപിക്കുകയാണ് ചെയ്തത്.
6.ഉണ്ണിത്താന്‍ എന്ന മഹാത്മാവുമായി ബന്ധപ്പെട്ട സംഭവം ഡിവൈഎഫ്ഐ യുടെ മേല്‍ കെട്ടിയേല്‍പ്പിക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ചതാണെന്ന് കേരളം മുഴുവന്‍ അറിമായിരുന്നിട്ടും ശ്രീമാന്‍ സക്കറിയ അതുദ്ധരിച്ച് സംഘടനയെ കരിവാരിത്തേക്കാന്‍ ശ്രമിച്ചു.
7.ലൈംഗിക സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രീമാന്‍ സക്കറിയ തിരഞ്ഞെടുത്ത നായകന്‍ ഉണ്ണിത്താനായിപ്പോയി എന്നത് കേരളത്തിനു തന്നെ അപമാനം
8.ഇത്രയും കോലാഹലം നടന്നിട്ടും താന്‍ വേറൊന്നും പറഞ്ഞില്ലെന്നും ഇടത് നേതാക്കള്‍ മഹത്തായ പാരമ്പര്യം കാത്തവരാണെന്ന് പറയാനാണ് ശ്രമിച്ചെതെന്ന വാദം വിലകുറഞ്ഞതായിപ്പോയി.
9.“ഒരു തല്ല് കൊടുക്കാഞ്ഞത് മോശമായിപ്പോയി” എന്ന എന്റ്റെ കമന്റ് തികച്ചും വ്യക്തിപരവും, ഒരു വ്യക്തി ചെയ്യുന്നത് സംഘടനയുടെ പേരില്‍ ചാര്‍ത്തപ്പെടുന്നതിനെതിരെയുള്ള പ്രതിഷേധവുമാണ്.

ചാണക്യന്‍ said...

അനിൽ@ബ്ലൊഗ്,

:):):)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

സുഹൃത്ത് ചാണക്യാ,

അനില്‍ പറഞ്ഞപോലെ ഞാനും “സമ്മപ്പ്” ചെയ്യട്ടെ..

1: എന്റെ ആദ്യ രണ്ടു കമന്റുകളും വായിച്ചിട്ട് ഞാന്‍ അതീല്‍ അക്രമ രാഷ്ട്രീയത്തെക്കുറിച്ചാണു എഴുതിയിരിക്കുന്നത് എന്ന് മനസ്സിലാക്കിയ താങ്കളുടെ താജ്യഗ്രാഗ്യ വിവേചന ബുദ്ധിയില്‍ എനിക്കു സന്തോഷം തോന്നുന്നു.

ഞാന്‍ ഒരു ഫാസിസ്റ്റ് ആണ്.

2: ഡിഫിക്കാരനേയും അവനെ നയിക്കുന്ന പാര്‍ട്ടിയുടേയും ഫാസിസ്റ്റ് നടപടിയില്‍ ഞാന്‍ പ്രതിഷേധിക്കുന്നു...

വെരി ഗുഡ്...കൂട്ടത്തില്‍ ഇത്രയും കൂടി ചേര്‍ക്കുന്നത് നന്നായിരിക്കും..

ശ്രീമാന്‍ ഉണ്ണിത്താനെ കേരളത്തിലെ “മനുഷ്യാവകാശ പ്രവര്‍ത്തന പ്രതീകമായും” ശ്രീമാന്‍ സക്കറിയയെ “ഉത്തമ കമ്മ്യൂണിസ്റ്റായും” പ്രഖ്യാപിക്കുന്നു.

3:വിടുവായത്തനം പറയുന്നവനെ തല്ലും കൊല്ലും മുട്ടുകാലു തല്ലിയൊടിച്ച് കൊന്നുകളയും എന്നൊക്കെ ഒരു പാർട്ടിയുടെ പിൻബലത്തിൽ പറയുന്നവർ ഏത് പാർട്ടിയിലായാലും ഫാസിസ്റ്റുകൾ തന്നെയാണ്....

സമ്മതിച്ചിരിക്കുന്നു.പക്ഷേ ഇത്തരം ഒരു പ്രസ്താവന ഞങ്ങളൊന്നും കണ്ട് പത്ര വാര്‍ത്തകളില്‍ കണ്ടില്ല.ഈ പ്രഖ്യാപനം വന്ന വാര്‍ത്ത സ്കാന്‍ ചെയ്ത് ഇടണമെന്ന് താങ്കളോട് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.മാത്രമല്ല, നാളെ താങ്കളുടെ വീട്ടില്‍ വന്ന് സക്കറിയ പറഞ്ഞ ഭാഷയില്‍ താങ്കളുടെ കുടുംബക്കാരെക്കുറിച്ച “വിടുവായത്തരം” പറയുന്നവരോടും ഇതേ സമീപനം സ്വീകരിക്കണമെന്നും അഭ്യര്‍ത്ഥന..

4: അവസാനമായി, നുണകള്‍ നൂറുവട്ടം ആവര്‍ത്തിച്ചാല്‍ അതു സത്യമായി ഭവിക്കും എന്ന് പറഞ്ഞ ഗീബത്സില്‍ വിശ്വസിക്കാന്‍ താങ്കളെപ്പോലുള്ളവര്‍ക്ക് അവകാശമുണ്ട്..പക്ഷേ ഗീബത്സുമാര്‍ ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ തള്ളപ്പെടുക തന്നെ ചെയ്യും !

5:സക്കറിയ പറഞ്ഞത് “വിടുവായത്തരം” ആണെന്ന് അവസാനം താങ്കള്‍ സമ്മതിച്ചല്ലോ...അതുകൊണ്ടു തന്നെ എന്റേയും അനിലിന്റേയും ഒക്കെ ശ്രമങ്ങള്‍ വിജയിച്ചു..ഞങ്ങള്‍ ധന്യരായി !

ഇനി കൂടുതല്‍ ഒന്നും പറയാനില്ല.

ചാണക്യന്‍ said...

സുനിൽ കൃഷ്ണൻ(Sunil Krishnan.

സഖാവെ...

“സക്കറിയ പറഞ്ഞത് “വിടുവായത്തരം” ആണെന്ന് അവസാനം താങ്കള്‍ സമ്മതിച്ചല്ലോ...അതുകൊണ്ടു തന്നെ എന്റേയും അനിലിന്റേയും ഒക്കെ ശ്രമങ്ങള്‍ വിജയിച്ചു..ഞങ്ങള്‍ ധന്യരായി !..”-

അവസാനം അല്ല മാഷെ ആദ്യമെ സക്കറിയ പറഞ്ഞതിനെ ന്യായീകരിക്കുന്നില്ല എന്ന് കമന്റിലൂടെ അഭിപ്രായപ്പെട്ടിരുന്നു, ഈ പോസ്റ്റിലെ എന്റെ രണ്ടാമത്തെ കമന്റ് കണ്ടാലും.

താങ്കൾ ധന്യനാകാൻ വരട്ടെ! ഈ പോസ്റ്റിലെ വിഷയം സക്കറിയക്ക് നേരെയുണ്ടായ ഭീഷണി സ്വരത്തിലുള്ള പ്രതികരണത്തെ ന്യായീകരിക്കുന്ന തരത്തിലാണ്, അതിൽ താങ്കൾ വിജയിച്ചുവോ? എങ്കിൽ ധന്യനായി ആർമാദിക്കൂ...

സഖാവെ....സക്കറിയ സുനിൽകൃഷ്ണന്റെ കുടുംബത്തിലെ ആരെയെങ്കിലും പറഞ്ഞോ...?

എന്റെ കുടുംബത്തിൽ വന്ന് പറയില്ല സക്കറിയ കാരണം സക്കറിയക്ക് എന്നല്ല ഒരുത്തനും പറയാനുള്ള ഇട നൽകുന്ന രീതിയിലല്ല എന്റെ കുടുംബക്കാർ ജീവിക്കുന്നത്....അതോർത്ത് സഖാവ് കുണ്ടിതപ്പെടേണ്ട...:):):)

സഖാവിന്റെ അറിവിലേക്കായി ആ കമന്റ് ഒന്നൂടെ പൂശുന്നു-

ചാണക്യന്‍ പറഞ്ഞു...

അനിൽ@ബ്ലോഗ്,

“ഡിഫീടെ ഭരണഘടനയില്‍ ഉള്ളതല്ല, അപ്പനു പിറന്ന മനുഷ്യര്‍ക്ക് ഒക്കെ ഉള്ള ചെറിയ ഒരു വികാര വിക്ഷോഭം മാത്രമാണിത്.“

താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. പക്ഷെ ഈ കാഴ്ച്ചപ്പാട് ശരിയാവുന്നത് രണ്ട് വ്യക്തികൾ മാത്രമാവുമ്പോഴാണ്. ഒരു പ്രസ്ഥാനം ഈ പറഞ്ഞ രീതിയിൽ പ്രതികരിക്കുമ്പോൾ അവിടെ അപചയം സംഭവിക്കുന്നത് പ്രസ്ഥാനത്തിനു തന്നെയാണ്. തന്തക്ക് പറയുന്നവനിട്ട് രണ്ടെണ്ണം പൊട്ടിക്കുന്നത് നാട്ടു നടപ്പു തന്നെയാണ്. പക്ഷെ ഒരു ജനാധിപത്യ പ്രസ്ഥാനം അത്തരമൊരു നാട്ടു നടപ്പു രീതിയിലൂടെ പ്രതികരിക്കുന്നത് ആശാസ്യമല്ല.

സക്കറിയയെ ന്യായീകരിക്കുന്നില്ല.

സക്കറിയ പറഞ്ഞതിനു മറുപടിയായി പ്രസ്ഥാനം വികാരപരമായി പ്രതികരിച്ചു എന്നെ പറയാനാവൂ. ആൾക്കൂട്ടം വേറേ പ്രസ്ഥാനം വേറേ, ആൾക്കൂട്ടത്തിനു ദിശാ ബോധമില്ല. പക്ഷെ പ്രസ്ഥാനത്തിനു ദിശാബോധം വേണം ഉണ്ടാവണം.

സക്കറിയ ഒന്നു തുമ്മിയാൽ തെറിക്കുന്നതായി പാർട്ടി ഒന്നും ഉണ്ടാക്കി വെച്ചിട്ടില്ലെന്നാണ് ഞാൻ കരുതുന്നത്. വഴിയെ പോയ സക്കറിയയുടെ വാചകമടിയിൽ ഇളകി വശരായ പ്രവർത്തകരുടെ പ്രവർത്തിയും പ്രവർത്തനവും കാരണം പാർട്ടി ഗുണ്ടകളുടെ താവളമെന്നുള്ള അപഖ്യാതി പടർത്തുന്നതിനെ സഹായിക്കൂ.

അനിൽ പറഞ്ഞ പോലെ സ്വതസിദ്ധമായ ശൈലിയിൽ പ്രതികരിച്ചു എന്ന് തന്നെ ഇരിക്കട്ടെ.....പ്രതികരിച്ചവരുടെ പ്രസ്ഥാനം അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ ഡി വൈ എഫ് ഐക്ക് ഇതിൽ പങ്കില്ലാന്ന് വിളിച്ച് കൂവിയത് എന്തിന്, അതല്ലെ ശരിക്കുള്ള തന്തയില്ലായ്മ...
--------------------------------

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ചാണക്യാ,

താങ്കള്‍ തന്നെ എല്ലാം പറഞ്ഞിരിക്കുന്നു..അതില്‍ കൂടുതല്‍ ഞാന്‍ എന്തു പറയാന്‍?

തന്തക്ക് പറയുന്നവനിട്ട് രണ്ടെണ്ണം പൊട്ടിക്കുന്നത് നാട്ടു നടപ്പു തന്നെയാണ്.

അപ്പോള്‍ തന്തക്കു പറയുന്നവനോട് എങ്ങനെ പെരുമാറണം എന്ന ധാരണ താങ്കള്‍ക്ക് വ്യക്തമായിട്ടുണ്ട് അല്ലേ? അത്തരം ചില ധാരണകള്‍ ഒരു പ്രസ്ഥാനത്തിന്റെ മണ്‍‌മറഞ്ഞു പോയ ധീരന്മാരേയും ധീരകളേയും സ്വന്തം ജീവനെപ്പോലെ സ്നേഹിക്കുന്ന പയ്യന്നൂരിലെ ചില ചെറുപ്പക്കാര്‍ക്കും ഉണ്ടായി എന്നതല്ലേ സത്യം? ഇതൊന്നും ഏതെങ്കിലും പ്രസ്ഥാനം സംസഥാനകമ്മിറ്റി കൂടി മുന്‍‌കൂട്ടി പ്പ്ലാന്‍ ചെയ്തു നടപ്പിലാക്കിയതല്ലല്ലോ..ചാണക്യന്റെ അതേ ചിന്താഗതിയുള്ള ചില ചെറുപ്പക്കാര്‍ അവര്‍ക്കു തോന്നിയ വികാരത്തിനനുസരിച്ച് പെട്ടെന്ന് പെരുമാറി...അതു തെറ്റാണെങ്കില്‍ അവരെ പറഞ്ഞു തിരുത്തിക്കും എന്ന് അവരുടെ മാതൃസംഘടന പറഞ്ഞിട്ടുമുണ്ട്.അപ്പോള്‍ പിന്നെ “വൃത്തികേട് “ പറഞ്ഞ സക്കറിയക്കു കൊടുക്കുന്ന ആനുകൂല്യം ( “വിടുവായത്തരം“ എന്ന മൃദുവായ താങ്കളുടെ പദം) എങ്കിലും ഈ ചെറുപ്പക്കാര്‍ക്ക് കൊടുക്കാമല്ലോ അല്ലേ?

ആൾക്കൂട്ടം വേറേ പ്രസ്ഥാനം വേറേ, ആൾക്കൂട്ടത്തിനു ദിശാ ബോധമില്ല. പക്ഷെ പ്രസ്ഥാനത്തിനു ദിശാബോധം വേണം ഉണ്ടാവണം

അപ്പോള്‍ അതും താങ്കള്‍ പറഞ്ഞു..സാമാന്യമായ അര്‍ത്ഥത്തില്‍ പയ്യന്നൂരില്‍ പെരുമാറിയതും ഒരു ആള്‍ക്കൂട്ടം തന്നെ.ഏതെങ്കിലും പ്രസ്ഥാനം മുന്‍‌കൂട്ടി തീരുമാനിച്ച് ഉറപ്പിച്ച് വന്നതല്ല എന്നു സാരം.എന്നാല്‍ പോലും അത്തരം കാര്യങ്ങള്‍ ഉണ്ടാവേണ്ടിയിരുന്നില്ല എന്നു പറഞ്ഞതിലൂടെ പ്രസ്ഥാനം ദിശാബോധം കാണിച്ചിട്ടുമുണ്ട്.( താങ്കള്‍ക്കതു കാണാന്‍ കണ്ണില്ല..കമ്മ്യൂണിസ്റ്റ് വിരുദ്ധ തിമിരം ഉള്ളതുകൊണ്ട്..)

അനിൽ പറഞ്ഞ പോലെ സ്വതസിദ്ധമായ ശൈലിയിൽ പ്രതികരിച്ചു എന്ന് തന്നെ ഇരിക്കട്ടെ.....പ്രതികരിച്ചവരുടെ പ്രസ്ഥാനം അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ ഡി വൈ എഫ് ഐക്ക് ഇതിൽ പങ്കില്ലാന്ന് വിളിച്ച് കൂവിയത് എന്തിന്, അതല്ലെ ശരിക്കുള്ള തന്തയില്ലായ്മ

തൊട്ടു മുന്‍‌പ് പറഞ്ഞു, പ്രസ്ഥാനം ദിശാബോധം കാണിക്കണമെന്നു..പയ്യന്നൂരില്‍ ചെയ്തത് തെറ്റായി എന്നും താങ്കള്‍ തന്നെ പറഞ്ഞു...അപ്പോള്‍ പിന്നെ എന്താണൂ ചെയ്യേണ്ടിയിരുന്നത്? ശരി..ഇതാണു ഞങ്ങളുടെ സ്വഭാവം എന്നു പറഞ്ഞ് അതിനെ അനുകൂലിക്കണമായിരുന്നോ? എന്നല്ലല്ലോ താങ്കള്‍ ഇതു വരെ പറഞ്ഞത്? അപ്പോള്‍ അനുകൂലിച്ചാല്‍ കുഴപ്പം..പ്രതികൂലിച്ചാല്‍ തന്തയില്ലായ്മ...

ഒന്നു ചോദിക്കട്ടെ, എന്താണു താങ്കളുടെ യഥാര്‍ത്ഥ പ്രശ്നം?

ചാണക്യന്‍ said...

സുനിൽ കൃഷ്ണൻ(Sunil Krishnan,

എന്റെ ഇപ്പോഴത്തെ പ്രശ്നം ഉറക്കം വരുന്നു...ബാക്കി നാളെ..:):):)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഹ ഹ ചാണക്യാ...എനിക്കും ഇപ്പോള്‍ അതു തന്നെ പ്രശ്നം...നാളെ കാണാം..:) :) :)

OAB/ഒഎബി said...

ചര്‍ച്ച നടക്കട്ടെ..

ഹ ഹ ഹാ ..നാളെ തായ് ലന്റ് ലോട്ടറി എനിക്ക് അടിച്ചാല്‍ ഈ തുടര്‍ ചര്‍ച്ച വായിക്കാന്‍ ഞാന്‍ ഇവിടെ ഉണ്ടാവില്ല.

Murali said...

ഇവിടുത്തെ പുരോഗമന പ്രസ്ഥാനങ്ങളുടെയും നേതാക്കന്മാരുടേയും പ്രവര്‍ത്തന ഫലമായി തന്നെ ഉണ്ടായതാണ്. അതൊരു തുടര്‍ പ്രവര്‍ത്തനമാണ്, കാല ഗതിക്കനുസരിച്ച് അത് ഇനിയും നടക്കുക തന്നെ ചെയ്യും.

ഇവിടുത്തെ പുരോഗമനമെല്ലാം ‘പുരോഗമനപ്രസ്ഥാനങ്ങളാണ്‘ ഉണ്ടാക്കിയതെന്നതിന് ഒരു മറുവായനകൂടി ഉണ്ട് സഖാവേ. ഒരു ഇടതുപക്ഷ ഫെമിനിസ്റ്റായ ജെ.ദേവികക്ക് പറയാനുള്ളത് കേള്‍ക്കൂ: In fact, the communist elite in Kerala have always been ardent defenders of what Marxist theory has called ‘bourgeois morality’ from their earliest days (so I am not sure whether I agree with Zachariah on this). One needs only to glance at the debates about literary aesthetics that raged between the leftist ‘progressive writers’and early and later modernists, from the 1940s onwards. ലിങ്ക്: http://kafila.org/2010/01/13/inaugurated-the-malabar-moral-police/

എന്താണ് വേണ്ടതെന്നൊരു നിര്‍ദ്ദേശം കിട്ടിയിരുന്നെങ്കില്‍ നേതാക്കന്മാര്‍ക്ക് അയച്ചു കൊടുക്കാമായിരുന്നു.
നിര്‍ഭാഗ്യവശാല്‍ ജനങ്ങളോ അണികള്‍ പോലുമോ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ നേതാക്കന്മാര്‍ക്ക്‌ ഈയിടെയായി തീരെ താത്പര്യമില്ലല്ലോ. അല്ലായിരുന്നെങ്കില്‍ പാര്‍ട്ടി ഈ അവസ്ഥയില്‍ എത്തില്ലായിരുന്നല്ലോ.

ബാക്കിവന്ന താങ്കളുടെ ചര്‍വിത ചര്‍വണത്തിന് മറുപടി ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.
മറുപടി പറയണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം തീര്‍ച്ചയായും താങ്കള്‍ക്കുമാത്രമാണ്. പക്ഷെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ അവശേഷിക്കുന്നു. താങ്കളുടെ തന്നെ വാക്കുകള്‍: 3.ഡി.വൈ.എഫ്.ഐ ക്ക് ഇതില്‍ പങ്കില്ലെന്ന് ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. 4.ഇടതുപക്ഷ വിരുദ്ധര്‍ പരത്താന്‍ ശ്രമിക്കുന്ന കുപ്രചരണങ്ങളുടെ ചുവടുപിടിച്ച്, മണ്മറഞ്ഞു പോയ മുന്‍കാല നേതാക്കളെ അപമാനിക്കുന്ന രീതിയില്‍ സക്കറിയ നടത്തിയ പരാമര്‍ശം പ്രകോപനപരമായിപ്പോയി. ഇതില്‍നിന്നും എന്താണ് നിഗമനം? ‘ഇടതുനേതാക്കളെ അപമാനിച്ചാല്‍ പ്രകോപിതരാകുകയും അക്രമത്തിനുമുതിരുന്നവരും ഡിഫിക്കാരല്ല, യൂത്തന്മാരും ലീഗുകാരും ആറെസ്സെസ്സുകാരും ഒക്കെയാണ്’!

ഒരുവശത്ത് ഔദ്യോഗികനേതൃത്വം നിഷേധക്കുറിപ്പിറക്കുന്നു. മറുവശത്ത് പാര്‍ട്ടിസെക്രട്ടറി ന്യായീ‍കരിക്കുന്നു. ഇതുരണ്ടും ബ്ലോഗില്‍ ഒരേ പോസ്റ്റില്‍ വരുന്നു! ഇതുതന്നെയല്ലേ വൈരുദ്ധ്യാത്മകതയും ദ്വന്ദ്വാത്മകതയും മറ്റും? :)

Murali said...

3.ഡി.വൈ.എഫ്.ഐ ക്ക് ഇതില്‍ പങ്കില്ലെന്ന് ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു.

ഗുജറാത്ത് കലാപത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ക്ക് പങ്കില്ലെന്ന് ഔദ്യോഗികമായി പണ്ടേ അറിയിച്ചതാണല്ലോ (ചില പരിവാറികള്‍ ചിലപ്പോള്‍ വ്യക്തിപരമായി പങ്കെടുത്തിട്ടുണ്ടാകും, അത് പരിവാറിന്റെ തലയില്‍ വെച്ചുകെട്ടുന്നത് പാപമാണ് :). പിന്നെന്തിനാണ് ഹേ നിങ്ങള്‍ ഇപ്പോഴും പാവം പരിവാറുകാരെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്? :)

വികടശിരോമണി said...

മോരിലെ പുളിപോയ സ്ഥിതിക്ക്,കൂടുതൽ ചർച്ചിക്കാനില്ല.
എന്തായാലും,സാഹിത്യകാരന്മാരെ മാത്രം തല്ലിയാൽ അതു വലിയൊരു സാസ്കാരികാധഃപതനമാണെന്നു പറയുന്നത് എനിക്കു മനസ്സിലാവുന്നതേയില്ല.തല്ലുപോലെ സോഷ്യലിസമുള്ള മറ്റു സാംസ്കാരികപ്രവർത്തനങ്ങൾ അപൂർവ്വമല്ലേ?അതിന്റെ മുന്നിലെങ്കിലും ഉച്ചനീചത്വങ്ങൾ ഒഴിവാക്കണം.തല്ലുകൊള്ളണ വർത്താനം പറഞ്ഞാൽ ആരായാലും തല്ലുകൊള്ളും.
ക‌മ്യൂണിസ്റ്റുകാരന്റെ ഒളിവുകാലത്തെപ്പറ്റിയൊക്കെ പറയുന്നതിൽ നല്ല ചമൽക്കാരഭംഗിയുണ്ട്.അല്ലെങ്കിലും ആഖ്യാനകലേല് കറിയാച്ചൻ പണ്ടേ രാജാവാണ്.പക്ഷേ “പോവഴിസഹിതം” രക്ഷപ്പെടാൻ പറ്റാത്ത ഒരു ചരിത്രം അനുഭവിച്ചവർക്ക് അത് അത്രയ്ക്കങ്ങോട്ട് രസിക്കണമെന്നില്ല.അത്രയേ ഉള്ളൂ.അല്ലാതെ
ഉണ്ണിത്താന്റെ കോഴിക്കേസൊന്നുമല്ല പ്രശ്നം.

അനിലേ,ഫ്രിഡ്ജില് വെച്ചു സൂക്ഷിച്ചാലും എടയ്ക്ക് ചോര തെളയ്ക്കും,ല്ലേ?:))

അനില്‍@ബ്ലോഗ് // anil said...

ഹ ഹ !!
ഫ്രിഡ്ജിലല്ല, വി.ശി, ഫ്രീസറിലായിരുന്നു.
എന്നാലും ഇടക്ക് കരണ്ട് പോകുന്ന സമയം വരുമല്ലോ.
:)

Irshad said...

:)

ഷൈജൻ കാക്കര said...

ഞാനും വന്നു.

Rajin Kumar said...

സുനില് കൃഷ്ണാ,
കമ്യൂണുസ്റ്റുകാര് മാത്രമായി ഇവിടെ എന്തോ ചെയ്തിട്ടാണ്, കേരളത്തിലെ സാമൂഹികാ ആവസ്ഥ മാറിയതെങ്കില്, ഈ കഴിഞ്ഞ ദിവസം ധീരതക്കുള്ള ആവാര്ഡ് ബംഗാളില് നിന്ന് മൂന്നു പെണ്കുട്ടികള്ക്ക് കിട്ടില്ലായിരുന്നു. ഇന്നും ബംഗാളില് മറ്റേതൊരു സംഭവം പോലെ നടക്കുന്ന ബാല വിവാഹത്തിനെതിരെ നടത്തിയ പോരാട്ടത്തിനായിരുന്നു അവര് സമ്മാനാര്ഹരായത്. അതു കൊണ്ട് കേരളത്തിലെ സാമുഹിക പരിവര്ത്തനത്തിന്റെ പൂര്ണം പിതൃത്വം ദയവായി കമ്യുണിസ്റ്റ് പാര്ട്ടുക്കായി കൊടുക്കാതിരിക്കു.
തനിക്ക് ഇഷ്ടെപ്പെടാത്ത അഭിപ്രായം പറയാത്തവരയെല്ലാം തല്ലാം എന്ന് വ്യഗമായിട്ട് പാര്ട്ടി സെക്രട്ടറി പറഞ്ഞു വെച്ചിട്ടുണ്ട്. നിങ്ങള് പറഞ്ഞ അഭിപ്രായത്തോട് പൂര്ണ്ണമായും ഞാന് വിയോജിക്കുന്നു, പക്ഷേ നിങ്ങള്ക്ക് ആതു പറയാനുള്ള സ്വാതന്ത്യത്തിനായി മരണം വരയും ഞാന് പോരാടും എന്ന്ത് ഇന്നും പ്രസ്കതമായ വാക്യങ്ങളാണ്.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

വായാടി മലയാളി,

പുതിയ വിവരങ്ങള്‍ക്ക് നന്ദി..ആശംസകള്‍!