10/05/2009

ഡാനിഷ് മജീദ്: തുടര്‍ക്കഥയാവുന്ന കുറുക്കുവിദ്യകള്‍

ഡാനിഷ് മജീദെന്ന ചെറുപ്പകാരന്‍ അത്ര അപ്രശസ്തനല്ല.

തന്റെ പതിനേഴാമത്തെ വയസ്സില്‍ ബൃഹത്തായൊരു ഡയറി ഫാം തുടങ്ങി കാര്‍ഷിക കേരളത്തിന് മാതൃകയായ യുവാവ്.

രാവിലെ മൂന്നുമണിക്കുണര്‍ന്ന് പശുക്കളുമായി കുശലം പറഞ്ഞ്, തൊഴുത്തു വൃത്തിയാക്കി, തീറ്റയിട്ടു കൊടുക്കും.പിന്നെ മെഷീന്റെ സഹായത്താല്‍ പാല്‍കറന്ന് വിവിധ സ്ഥലങ്ങളില്‍ സ്വന്തമായെത്തിക്കും. പഠന സൌകര്യത്തിനായി പാരലല്‍ കോളേജിനെ ആശ്രയിക്കുകയല്ലാതെ മറ്റ് വഴികളില്ലായിരുന്നു ഡാനിഷിന്. സ്വന്തം നിശ്ചയ ദാര്‍ഢ്യത്താല്‍ ജീവിതത്തെ കാല്‍ക്കീഴിലൊതുക്കി ഡാനിഷ്. വിജയ കഥകള്‍ക്കൊപ്പം രാഷ്ട്രീയവും കൂട്ടിക്കലത്തപ്പെട്ടപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ വരെ പറന്നെത്തി ഡാനിഷിനെ സഹായിക്കാനായ്. ജോജുവിനെ പഴയൊരു പോസ്റ്റില്‍ നമുക്കക്കഥകള്‍ വായിക്കാം.

ഡാനിഷ് മജീദിന്റെ വിജയ ഗാഥയുടെ യൂ ട്യൂബ് വീഡിയോ ഇവിടെ കാണാം.
04-10-2009, ദേശാഭിമാനിയിലെ ഈ വാര്‍ത്തയാണ് വീണ്ടും ഡാനിഷെന്ന പേര് എന്റെ മുന്നില്‍ എത്തിക്കുന്നത്. വാര്‍ത്ത നോക്കൂ.മാദ്ധ്യമങ്ങള്‍ വാഴ്ത്തിയ ഡാനിഷ് വഞ്ചനാ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടു എന്ന് വാര്‍ത്ത. ദേശാഭിമാനിക്ക് തീര്‍ച്ചയായും ഈ വാര്‍ത്തയില്‍ താത്പര്യമുണ്ടാവുമെന്ന് പൂര്‍വ്വ കാല കഥകള്‍ അറിയുന്നവര്‍ക്ക് ബോദ്ധ്യപ്പെടും. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ നമ്മോട് പറയുന്നതെന്താണ്?

വിജയത്തിലേക്ക് കുറുക്കുവഴികള്‍ തേടുന്ന പുതു തലമുറ യുവാക്കളെ പ്രതിനിധാനം ചെയ്യുന്നു ഡാനിഷ്.

തന്റെ ഡയറി ഫാമിന്റെ വിജയവും മലിനീകരണ പ്രശ്നവും ഈ യുവാവിനെ മാധ്യമങ്ങള്‍ക്ക് പ്രിയപ്പെട്ടവനാക്കി. സര്‍ക്കാര്‍ പരിപാടികള്‍ ഡോക്യുമെന്ററികള്‍ തുടങ്ങിയവയില്‍ നായകനായ ഡാനിഷിന് അച്ചടി മാദ്ധ്യമങ്ങളും ആവോളം പ്രശസ്തി നല്‍കി. ഈ പ്രശസ്തിയെ എങ്ങിനെ പണമായി രൂപമാറ്റം ചെയ്യാമെന്ന ഗവേഷണത്തിലായിരുന്നോ കേരളത്തിന്റെ ഈ അഭിമാന ഭാജനം?

ലഭിച്ച പ്രശസ്തിയും , ഒപ്പം ലഭിച്ച് പല പരിശീലനവും പരസ്യമായി ഉപയോഗിച്ച് മൃഗസംരക്ഷണ മേഖലയിലെ ഒരു “വിദഗ്ധ കണ്‍സള്‍ട്ടന്റ്” ആയി സ്വയം അവരോധിച്ചു ഇയാള്‍. അതു വഴി നിരവധി ആളുകള്‍ക്ക് ഡയറി ഫാം തുടങ്ങുന്നതിനുള്ള സഹായം ചെയ്യുകയും പ്രതിഫലം പറ്റുകയും ചെയ്തു. ചെയ്യുന്ന തൊഴില്‍ അത് വിദഗ്ധോപദേശം നല്‍കലായാലും പ്രതിഫലം പറ്റുന്നതില്‍ തെറ്റില്ല. എന്നാല്‍ വാര്‍ത്ത നോക്കുക.


കോഴിക്കോട് നിന്നുള്ള വിവരങ്ങള്‍ ഇപ്രകാരം: മാവൂര്‍ സ്വദേശിയായ ഒരു പ്രവാസി തന്റെ സമ്പാദ്യം മുതലിറക്കി ഒരു ഡയറി ഫാം തുടങ്ങാന്‍ ആഗ്രഹിച്ചു. ഡാനിഷിന്റെ മേല്‍ന്നോട്ടത്തില്‍ ആറ് ലക്ഷത്തില്‍ പരം രൂപ മുടക്കി പത്ത് പശുക്കളും ഡയറി ഉപകരണങ്ങളും വാങ്ങി. ഇഷ്വറന്‍സ് നല്‍കാനായ് വെറ്ററിനറി ഓഫീസറെ കൊണ്ടുവന്നതോടെ പ്രശ്നങ്ങള്‍ ആരംഭിച്ചു.65000 രൂപ വിലമതിക്കുന്ന പശുക്കളാണെന്ന വാദം ഓഫീസര്‍ അംഗീകരിക്കാതെ വന്നതോടെ മാവൂര്‍ക്കാരന്‍ പിണങ്ങി. ഡാനിഷ വാങ്ങിത്തന്ന അത്യുത്പാദന ശേഷിയുള്ള പശുക്കളാണിതെന്നും, ഇതിനെ ഒന്നും കണ്ടിട്ടില്ലെങ്കില്‍ വല്ലയിടവും പോയി കണ്ടു പഠിക്കാനും ഉപദേശം നല്‍കി ഡോക്ടറെ മടക്കി. ഈ സമയം മറ്റൊരു നാടവും തിരശ്ശീലക്കു പുറകില്‍ നടക്കുന്നുണ്ടായിരുന്നു, 30-40 ആയിരം വീതമാണ് പശുക്കള്‍ക്ക് യഥാര്‍ത്ഥത്തില്‍ വിലവന്നുള്ളല്ലോ എന്നും അധികമായി പശുവൊന്നില്‍ നിന്നും വാങ്ങുന്ന 30,000 രൂപയില്‍ നിന്നും തനിക്ക് തരാമെന്ന് പറഞ്ഞ കമ്മീഷന്‍ പോര എന്നും കൂടുതല്‍ കമ്മീഷനെ വേണമെന്നും ആവശ്യപ്പെട്ട് ഈ പശുക്കച്ചവടത്തിന്റെ യഥാര്‍ത്ഥ ഇടനിലക്കാരന്‍ ഡാനിഷിനെ സമീപിക്കുന്നു. കമ്മീഷന്റെ കാര്യത്തില്‍ തെറ്റിപ്പിരിഞ്ഞ ബ്രോക്കര്‍ എല്ലാ വിവരവും പശുവിനെ വാങ്ങിയ മാവൂര്‍ക്കാരനെ അറിയിക്കുന്നു. ഈ രണ്ട് കാര്യങ്ങളും കൂട്ടിവായിച്ച പാവം പ്രവാസി താന്‍ വഞ്ചിക്കപ്പെട്ട വിവരം തിരിച്ചറിയുകയും പോലീസിനെ സമീപിക്കുകയും ചെയ്യുന്നു. ഒറ്റയടിക്ക് ഡാനിഷിന്റെ പോക്കറ്റില്‍ വന്ന ലാഭം മൂന്നുലക്ഷത്തില്‍ അധികം.

പശുവില്‍ മാത്രമല്ല ഡയറി ഉപകരണങ്ങളിലും മരുന്നില്‍ പോലും പകുതിയോളം തുക അധികം നല്‍കിയ വിവരവും പുറത്ത് വന്നിട്ടുണ്ട്.

മാദ്ധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകളുടെ പിന്‍ ബലത്തില്‍ തന്റെ തട്ടിപ്പുകള്‍ നടത്താന്‍ തയ്യാറായ മറ്റൊരു യുവാവിനെക്കുറിച്ച് ബൂലോകം ഇപ്പൊള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നതേ ഉള്ളൂ. ഇതാ ഒന്നു കൂടി. നിയമത്തിന്റെ പിടിയില്‍ നിന്നും ചിലപ്പോഴിവര്‍ രക്ഷപ്പെട്ടേക്കാം, പക്ഷെ ഈ പാഠങ്ങള്‍ ഏവര്‍ക്കും മനസ്സില്‍ തങ്ങി നില്‍ക്കട്ടെ.


നമ്മുടെ യുവാക്കള്‍ക്ക് എന്താണ് പറ്റിയത്?
വിജയത്തിലേക്ക് കുറുക്കു വഴികളില്ലെന്ന് ഇവരെന്നാണ് തിരിച്ചറിയുക?

54 comments:

അനിൽ@ബ്ലൊഗ് said...

വിജയത്തിലേക്ക് കുറുക്കു വഴികളില്ലെന്ന് ഇവരെന്നാണ് തിരിച്ചറിയുക?

നമ്മുടെ ബൂലോകം said...

വിജയത്തിലേക്ക് കുറുക്കു വഴികളില്ലെന്ന് ഇവരെന്നാണ് തിരിച്ചറിയുക?

hAnLLaLaTh said...

........!!!

അപ്പൂട്ടന്‍ said...

അനിൽ,
ഇതിലൊരു കോൺസ്പിരസി മണക്കുന്നുണ്ടോ എന്നൊരു സംശയം.

കഥ മുഴുവനറിയില്ല, എന്നാലും ഈ പോലീസുപിടിപ്പിക്കലിൽ ഇടനിലക്കാരൻ നൽകിയ വിവരങ്ങൾ എത്രമാത്രം ശരിയാണെന്ന് ഉറപ്പിച്ചുപറയാനാവില്ല. അയാൾ വൈരാഗ്യം തീർത്തതാണെങ്കിൽ? ഡാനിഷിന്റെ കണ്ണിൽ (ഒരുപക്ഷെ) പശുക്കൾക്ക്‌ യഥാർത്ഥത്തിൽ അത്രയും വിലയുണ്ടെങ്കിൽ, അയാളുടെ വിലയിരുത്തൽ സത്യസന്ധമാണെങ്കിൽ (ശരിയാണെങ്കിൽ എന്നല്ല)?
അങ്ങിനെ കുറേ എങ്കിലുകൾ....
ഒരു കാര്യം ശരിയാണ്‌, കുറുക്കുവഴികൾ അവസാനം കറക്കും എന്ന് ഇവരറിയുന്നില്ല.

krish | കൃഷ് said...

ആഹാ.. കൊള്ളാമല്ലോ ‘വിദഗ്ദന്‍’.

krish | കൃഷ് said...

.

നീര്‍വിളാകന്‍ said...

കുറുക്കു വഴികള്‍ എലുപ്പം മുകളില്‍ എത്താം... പക്ഷെ അവീടെ നിന്ന് താഴെ വീഴുമ്പൊള്‍ !!!!

സേതുലക്ഷ്മി said...

സ്വന്തം കഠിനാധ്വാനം മൂലം മുന്നോട്ടുവന്ന ഒരു പതിനേഴുവയസുകാരന്‍ മൂന്ന് ലക്ഷത്തിലേറെ രൂപ വഞ്ചിച്ചെടുക്കാന്‍ ശ്രമിച്ചുവെന്ന് കേള്‍ക്കുമ്പോള്‍ അത് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. മുന്‍‌വിധികളോടെ പാവം ചെക്കനെ കല്ലെറിയുന്നതിന് മുമ്പ്, ശരിയായ അന്വേഷണത്തിന്റെ ഫലം വരുന്നതുവരെ ആത്മസംയമനം പാലിക്കണമെന്നാണ് എന്റെ അഭിപ്രായം.

krish | കൃഷ് said...

ഓഫിനു മാഫി..

“06-10-2009, ദേശാഭിമാനിയിലെ ഈ വാര്‍ത്തയാണ് വീണ്ടും ഡാനിഷെന്ന പേര് എന്റെ മുന്നില്‍ എത്തിക്കുന്നത്. വാര്‍ത്ത നോക്കൂ.“

6-10-2009ലെ ദേശാഭിമാനി നേരത്തെ അടിച്ചിറക്കിയോ?
:)

(തെറ്റ് തിരുത്തുമല്ലോ.)

അനിൽ@ബ്ലൊഗ് said...

കൃഷ് ഭായ്,
നന്ദി, തിരുത്തിയിട്ടുണ്ട്.
സേതുലക്ഷ്മി,
അഭിപ്രായത്തിന് നന്ദി. ഇവിടെ കല്ലേറില്,
പത്രത്തില്‍ വന്ന വാര്‍ത്തയുടെ നിജസ്ഥിതി അന്വേഷിച്ചിട്ടാണ് ഇത് പോസ്റ്റിയത്. ദേശാഭിമാനിയായതിനാല്‍ ബൂലോകര്‍ക്ക് പൊതുവെ വിശ്വാസം കാണില്ലല്ലോ.

നിരക്ഷരന്‍ said...

ഇദ്ദേഹത്തെപ്പറ്റിയല്ലേ മമ്മൂട്ടിയുടെ ബ്ലോഗിലും പരാമര്‍ശിച്ചിരുന്നത്?

പത്രം വായിക്കണമെന്ന് നിര്‍ബന്ധമാണെങ്കില്‍ സ്വന്തമായി വിവരങ്ങള്‍ ശേഖരിച്ച് അച്ചടിച്ച് വായിക്കണമെന്നുള്ള അവസ്ഥ വരുമോ പടച്ചോനേ. ഒന്നിനേം വിശ്വസിക്കാന്‍ വയ്യല്ലോ ? :) :)

siva // ശിവ said...

ഏറെക്കുറെയാളുകളും ഇതൊക്കെതന്നെയാ ചെയ്യുന്നത്.... ചിലര്‍ ഇതൊക്കെ നിയമവിധേയമാണെന്ന് വരുത്തിത്തീര്‍ക്കുന്നു.... ചിലരൊക്കെ പിടിക്കപ്പെടുന്നു....

ഓ:ടോ: ബഹുരാഷ്ട്രകുത്തകകള്‍ഊം ചെയ്യൂന്നത് ഇതൊക്കെതന്നെയല്ലേ!

കണ്ണനുണ്ണി said...

പ്രശസ്തി ലഭിച്ചു, കഷ്ടപ്പെട്ട് പഠിച്ചു പത്രത്തില്‍ ആര്‍ട്ടിക്കിള്‍ വന്നു എന്നതൊന്നും സ്വഭാവ സര്ടിഫികടിനു പകരമായി ആരും കാണരുത്... എന്ന് ചുരുക്കി പറയാം ല്ലേ..
സത്യാണ്...

രഞ്ജിത് വിശ്വം I ranji said...
This comment has been removed by the author.
cALviN::കാല്‍‌വിന്‍ said...

പോസ്റ്റ് നന്നായി... മാധ്യമങ്ങളുടെ വാഴ്ത്ത്പാടൽ വല്ലാതെ കൂടിപ്പോവുന്നുണ്ട് പലപ്പോഴും...

അവസാനത്തെ സെന്റൻസിനുത്തരം.

“നമ്മുടെ യുവാക്കള്‍ക്ക് എന്താണ് പറ്റിയത്??”

കഴിഞ്ഞ തലമുറക്ക് പറ്റിയത് തന്നെ. മത്തൻ നട്ടാൽ കുമ്പളം മുളക്കില്ലല്ലോ.

കുമാരന്‍ | kumaran said...

പണത്തോടുള്ള അത്യാര്‍ത്തി. അത്ര തന്നെ..

മത്താപ്പ് said...

പണിയെടുക്കാൻ ആർക്കും വയ്യ
ഇല്ലാത്തതൊക്കെ,
ഒന്നുകിൽ ഉണ്ടെന്നു സങ്കൽ‌പ്പിക്കും,
അല്ലെങ്കിൽ,
നാട്ടുകാരെ പറ്റിച്ച് അങ്ങുണ്ടാക്കും.....
എന്താ ചെയ്യാ....

അനിൽ@ബ്ലൊഗ് said...

നമ്മുടെ ബൂലോകം,
ഹന്‍ല്ലലത്ത്,
നന്ദി.

അപ്പൂട്ടന്‍,
സംശയം ന്യായം. പക്ഷെ ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത അക്ഷരം പ്രതി ശരിയാണ്. ഡാനിഷ് മജീദെന്ന ആളെ ഞാന്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഫോളോ ചെയ്യുന്നതാണ്. മറ്റൊന്നുമല്ല, കഴിഞ്ഞ വര്‍ഷം ഒരുപാട് ഒച്ചപ്പാടുണ്ടാക്കിയ ഒരു വിഷയത്തിലെ നായകനെന്ന നിലയില്‍, മാര്‍ക്സിറ്റൂ പാര്‍ട്ടിക്കെതിരെ ഒരുപാട് ഉപയോഗിക്കപ്പെട്ട ഒരു പേരെന്ന നിലയില്‍. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും ഈ വ്യക്തിയും തമ്മിലുള്ള ബന്ധം കൊണ്ടണ് അറസ്റ്റ് ഇത്ര വൈകിയതു തന്നെ. ഒരുമാസത്തിലേറെയായി കേസ് ആരംഭിച്ചത്. ഒന്നിനു പുറകേ ഒന്നായി പലകേസുകള്‍ തുടര്‍ന്നു പൊങ്ങിവന്നു, എല്ലാ തെളിവും സംഭരിച്ച ശേഷമാണ് അറസ്റ്റെന്നാണ് അറിവ്, അല്ലാത്ത പക്ഷം മാര്‍ക്സിറ്റ് പാര്‍ട്ടിക്ക് വീണ്ടും ദോഷം ചെയ്യും.

ഇനി പശുവിന്റെ വില. ഡാനിഷിന്റെ കണ്ണില്‍ അത്രയും വില വന്നാല്‍ പോരല്ലോ, മാര്‍ക്കറ്റില്‍ എത്ര വില ഉണ്ട് എന്നതല്ലെ പ്രസക്തം. പ്രസവിച്ചിട്ടില്ലാത്ത ഒരു പശുക്കുട്ടി (heifer) ന് മുപ്പതിനായിരം രൂപയാണ് വില പറയുന്നത്. പശുക്കള്‍ക്ക് എത്ര ലിറ്റര്‍ പാല് കിട്ടും എന്ന് നോക്കിയാണ് വില നിശ്ചയിക്കുന്നതെന്ന് അറിയാമല്ലോ. ഇതിന് പ്രസവിച്ചാല്‍ മുപ്പതിനായിരം രൂപ വിലമതിക്കും എന്ന് പറഞ്ഞ് ആരെങ്കിലും പശുവിനെ വില്‍ക്കുമോ, വാങ്ങുമോ?

50000 രൂപ വിലവരുന്ന ഒരു കറവയെന്ത്രം 1,25,000 രൂപക്കാണ് നല്‍കിയത്.

ഇതെല്ലാ മതി തല്‍ക്കാലം. വാങ്ങിയ ആള്‍ പറ്റിക്കപ്പെടേണ്ടവനായതിനാല്‍ പറ്റിക്കപ്പെട്ടു എന്ന് വാദിച്ചാലും യൂട്യൂബും മറ്റ് ചാനലുകളും നല്‍കിയ ബൂസ്റ്റ് തന്നെയാണ് ഇതിന്റെയും അടിസ്ഥാന ഘടകം. ആ യൂട്യൂബ് വീഡിയോ കണ്ടായിരുന്നോ? ആ ഫാമില്‍ ഇപ്പോള്‍ ഒറ്റ പശു പോലുമില്ല. നാറ്റോടിക്കാറ്റ് സിനിമയിലെ ശങ്കരാടിയെപ്പോലെ ഇനി അതിനെത്തന്നെയാണോ ഈ പാവങ്ങള്‍ക്ക് വിറ്റതെന്നും പറയാനാവില്ല.

കൃഷ് ഭായ്,
നിര്‍വ്വിളാകന്‍,
നന്ദി.

സേതുലക്ഷ്മി,
മേല്‍ക്കമന്റ് കൂടെ വായിക്കുമല്ലോ.

നീരുഭായ്,
സത്യമാണ് പറഞ്ഞത്. നേരിട്ട് അന്വേഷിക്കാതെ ഒരു കാര്യവും ഇന്ന് ചെയ്യാനാവില്ല.

ശിവ,
കണ്ണനുണ്ണി,
നന്ദി.

രണ്‍ജിത്ത് വിശ്വം,
ഇവിടെ ഡാനിഷിന് കഷ്ടപ്പാട് നിറഞ്ഞ ബാല്യം അല്ല ഉള്ളത്. ചെറുപ്പം മുതല്‍ മൃഗങ്ങളോട് സ്നേഹമായിരുന്നു. ആ യൂ ട്യൂബ് വീഡിയോ കണ്ടുനോക്കൂ, അതിലെല്ലാം ഉണ്ട്.

കാല്വിന്‍,
കുമാര്‍ജി,
മത്താപ്പ്,
നന്ദി.

Kiranz..!! said...

ദേശാഭിമാനി വാർത്തയെ അടിസ്ഥാനമാക്കി രാവിലെ കുഴൂർ വിത്സന്റെ ഏഷ്യാനെറ്റ് വാർത്താവലോകനം കേട്ടപ്പോൾത്തന്നെ ബൂലോഗത്തിൽ ഡാനിഷിനെപ്പറ്റി ഒരു പോസ്റ്റ് പ്രതീക്ഷിച്ചിരുന്നു.മനസിൽ സിയാബ് സംഭവവും മിന്നിമാഞ്ഞു.!

ഈ വാർത്ത കൊടുക്കാൻ ദേശാഭിമാനി മാത്രമേയൂണ്ടായുള്ളു എന്നോർക്കുമ്പോൾ നിക്ഷ്പക്ഷ പത്രവർത്തനത്തിൽ മറ്റു മാധ്യമങ്ങൾ പിന്നോട്ട് നിൽക്കുന്നതാണു കൗതുകകരമാകുന്നത്.

രഞ്ജിത് വിശ്വം I ranji said...

വീഡിയോ ഇപ്പോഴാണ് കണ്ടത്.. അതിനാല്‍ തന്നെ മേല്‍ കമന്റ് മാറ്റുന്നു..
സമൂഹത്തിലെ കള്ള നാട്യങ്ങളെ തുറന്നു കാട്ടാനുള്ള താങ്കളുടെ ശ്രമത്തെ അഭിനന്ദിക്കുന്നു.

നായരച്ഛന്‍ said...

ഞാനൊരു പുതിയ ബ്ലോഗറാണ്, എന്റെ ബ്ലോഗില്‍ ഒന്നു വരുമോ ?
സ്നേഹത്തോടെ,

നായരച്ഛന്‍
നായര് പിടിച്ച പുലിവാല്

bright said...

വിജയത്തിലേക്ക് കുറുക്കു വഴികളില്ലെന്ന് ഇവരെന്നാണ് തിരിച്ചറിയുക?

വിയോജിക്കുന്നു...വിജയത്തിലേക്ക് കുറുക്കുവഴികളുണ്ട്(കുറുക്കുവഴികളേയുള്ളൂ?)നാമറിയുന്ന പലരുടെയും വിജയം കുറുക്കുവഴികളിലൂടെയാണ്.അതൊന്നും പിടിക്കപ്പട്ടിട്ടില്ല അഥവാ അവര്‍ വളരെ ഉയരത്തിലെത്തിയതുകൊണ്ട് ആരും അത് കാര്യമാക്കുന്നില്ല എന്നു മാത്രം.നോബല്‍ സമ്മാന ജേതാക്കള്‍ തുടങ്ങി ജനനേതാക്കളും മനുഷ്യ ദൈവങ്ങളും വരെ ഉദാഹരണം.കക്കാന്‍ പഠിച്ചാല്‍ പോര, നില്കാനും പഠിക്കണം എന്നു പഴഞ്ചൊല്ല്.

സുനില്‍ പണിക്കര്‍ said...

നന്നായി തുറന്നെഴുത്ത്‌..
വിജയത്തിലേക്ക് കുറുക്കു വഴികളില്ലെന്ന് ഈ ക്ണാപ്പന്മാർ എന്നാണ്‌ തിരിച്ചറിയുക?

Captain Haddock said...

Correct, what Kalvin said

“നമ്മുടെ യുവാക്കള്‍ക്ക് എന്താണ് പറ്റിയത്??”

കഴിഞ്ഞ തലമുറക്ക് പറ്റിയത് തന്നെ. മത്തൻ നട്ടാൽ കുമ്പളം മുളക്കില്ലല്ലോ.

ബിനോയ്//HariNav said...

അനില്‍‌ജി പറഞ്ഞതൊന്നും ഞങ്ങള്‍ വിശ്വസിക്കില്ല. പശുക്കച്ചവടത്തിലെ ബ്രോക്കറായ പിണറായി വിജയന്‍ കറവക്കാരനായ ഇ.പി.ജയരാജനുമായി ചേര്‍ന്ന് നടത്തിയ തട്ടിപ്പായിരിക്കണമിത്. :))

കാട്ടിപ്പരുത്തി said...

അവസാനം ഒന്നിനേം നമ്പിക്കൂടാതാവുന്നല്ലോ!!!!!!

N.J ജോജൂ said...

ഒരു ഡയറി ഫാം വിജയകരമായി നടത്തിയ ടീനേജര്‍ എന്ന നിലയില്‍ ഡാനിഷ് മാതൃകയാണ്‌. കഴിഞ്ഞ തവണത്തെ കേരളസര്‍ക്കാരിന്റെ അവാര്‍ഡും ഡാനിഷിനു ലഭിയ്ക്കുകയുണ്ടായി. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും പലരും ഫാം സന്ദര്‍ശിയ്ക്കുകയും നല്ല അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്റ്റിട്ടൂണ്ട്. സ്ഥലം എം.എല്‍.എ കെ.കെ ലതികയ്ക്കും മറിച്ച് ഒരഭിപ്രായമുണ്ടായിരുന്നില്ല.

ഡാനിഷ് തട്ടിപ്പു കാണീച്ചെങ്കില്‍ ശിക്ഷിയ്ക്കപ്പെടണം എന്നതില്‍ തര്‍ക്കമില്ല. ഡാനിഷ് തെറ്റുകാരനാണോ? അല്ലെങ്കില്‍ ഡാനിഷിന്റെ കുടിക്കിയതാണോ? അറിയില്ല.

ഡാനിഷുമായി സംസാരിച്ചു, ചിലരുടെ കളികളാണെന്നാണ്‌ ഡാനിഷ് പറഞ്ഞത്. ദേശാഭിമാനിയെ ഇക്കാര്യത്തില്‍ വിശ്വസിയ്ക്കാന്‍ ബുദ്ധിമുട്ടൂള്ളതുപോലെതന്നെ ഇക്കാര്യത്തില്‍ ഡാനിഷിനെയും വിശ്വസിയ്ക്കാനാവില്ല.

ഒന്നുകില്‍ മറ്റു മാധ്യമങ്ങളില്‍ വാര്‍ത്തവരുന്നതുവരെ കാത്തിരിയ്ക്കണം. അല്ലെങ്കീല്‍ അവരുറ്റെ മൌനത്തില്‍ നിന്നു സംഗതി സത്യമാണെന്നു കരുതണം.
അനിലിനെപ്പോലുള്ളവര്‍ ഒരുവര്‍ഷത്തോളം ഇങ്ങേരെ നോട്ടപ്പുള്ളിയാക്കി എന്നു പറയുന്നതുകൊണ്ട് ...സം ശയങ്ങള്‍ ബാക്കി.
കാത്തിരിയ്ക്കുക തന്നെ.

poor-me/പാവം-ഞാന്‍ said...

Milk is a good thing if you drink it warm adding sufficient sugar etc...
If you try to taste/smell the very same milk after two/three days you will see the difference...
fame is also like that only....

അനിൽ@ബ്ലൊഗ് said...

ജോജു,
കമന്റിനു നന്ദി.
ഡാനിഷിനെ വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ താങ്കളുടെ ഇഷ്ടം ആണല്ലോ. അനിലിനെപ്പോലെയുള്ളവര്‍ അയാളെ ഫോളോ ചെയ്തു എന്ന് പറഞ്ഞതിനെ താങ്കള്‍ തെറ്റായി ധരിച്ചു എന്ന് തോന്നുന്നു.കഴിഞ്ഞ വര്‍ഷം ഉണ്ടായ ബഹളങ്ങളുടെ വെളിച്ചത്തില്‍ അവിടെ പിന്നെ എന്തു നടന്നു എന്ന് ശ്രദ്ധിച്ചിരുന്നു എന്നത് മാത്രം കണക്കാക്കിയാല്‍ മതി.അവിടെയുള്ള ഇതുമായി ബന്ധപ്പെട്ട് കിടക്കുന്ന പലരുമായും സംസാരിച്ച ശേഷമാണ് ഞാന്‍ ഈ പോസ്റ്റ് ഇട്ടത്. കഴിഞ്ഞ വര്‍ഷം അവിടെ പ്രശ്നം നടന്നപ്പോള്‍ ഡാനിഷിനെ ഏറ്റവും സഹായിച്ച ഒരു വിഭാഗമായിരുന്നു ഇന്ത്യന്‍ വെറ്ററിനറി അസ്സോസിയേഷന്‍. അവര്‍ ഇപ്പോള്‍ പറയുന്നതെന്തെന്ന് ജോജു ഒന്ന് തിരക്കി നോക്ക്, താത്പര്യമുണ്ടെങ്കില്‍. കൂടാതെ കിസ്സാന്‍ കൃഷി ദീപം (ആ യൂട്യൂബ് വീഡിയോ)പ്രവര്‍ത്തകരില്‍ ചിലരുമായും സംസാരിച്ചിരുന്നു.

നമുക്ക് നോക്കാം, ഈ വിഷയത്തില്‍ ഏടിപിടീന്ന് ഡാനിഷിനെ അറ്സ്റ്റ് ചെയ്ത്, പിന്നീട് അത് സ്വയം പാരയാക്കാന്‍‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി തയ്യാറാവില്ലെന്നെങ്കിലും കരുതിക്കൂടെ?

jayanEvoor said...

കഷ്ടം...
ചക്കരക്കുടം കണ്ടാല്‍ ആരും കയ്യിട്ടുപോകും!
(ദേശാഭിമാനിയല്ലാതെ മറ്റൊരു പത്രവും ഇതന്വേഷിക്കുന്നില്ലേ?)

OAB/ഒഎബി said...

വാര്‍ത്ത മുമ്പ് കണ്ടിരുന്നു. ജീവിക്കാന്‍ കുറുക്ക് വഴി ഒന്നും വേണ്ട.ഗള്‍ഫ് വിട്ട് ഇവനെ പോലെ വല്ലതും ചെയ്ത് വയസ്സ് കാലത്ത് നാട്ടില്‍ കൂടാം എന്ന് കരുതുകയും ചെയ്തു. ഇത് ഇപ്പൊ ആരെ അനുകരിക്കും. നമ്മെയാര് വിശ്വസിക്കും..കാര്യങ്ങളുടെ പോക്ക് ഒട്ടും ശരിയല്ല എന്ന് തോന്നുന്നു. സത്യമെന്തോ??

അനിൽ@ബ്ലൊഗ് said...

കിരണ്‍സ്,
ദേശാഭിമാനിയും ഇല്ലായിരുന്നേല്‍ ഇത്തരം പല വാര്‍ത്തകളും ജനം അറിയുക തന്നെ ഇല്ല.

ബ്രൈറ്റ് ,

സുനില്‍ പണിക്കര്‍,

Captain Haddock,

ബിനോയ്,

കാട്ടിപ്പരുത്തി,

ജോജു,

poor-me/പാവം-ഞാന്‍,

jayanEvoor,

ഏവരുടേയും സന്ദര്‍ശങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.

ഒഎബി,
ആ യൂ ട്യൂബ് വീഡിയോ ഒരുപാട് തെറ്റിദ്ധാരണാ ജനകമാണ്. ഡയറി ഫാമിങ് ലാഭകരമാണെന്ന കാര്യത്തില്‍ സംശയമില്ല, അത് ഡാനിഷ് ചെയ്തിരുന്നപോലെ നമ്മള്‍ തന്നെ അദ്ധ്വാക്കുകയും വേണ്ടി വരും. പക്ഷെ തീറ്റയുടെ കാര്യവും മറ്റും പറഞ്ഞത് ശുദ്ധ അസംബന്ധമാണ്. ദിവസം 30 ലിറ്റര്‍ പാല്‍ തരുന്ന പശുവിന് 50 രൂപയെ ചിലവാകുന്നുള്ളൂ, ആ പൈസ ചാണകത്തില്‍ നിന്നും കിട്ടുന്നു എന്നൊക്ക് ഡോക്ടര്‍.ബേബി അതില്‍ സാക്ഷ്യപ്പെടുത്തുന്നു.പ്രായോഗികമായി അത് സാദ്ധ്യമല്ല.
ഇത്തരം വീഡിയോ പ്രമോകള്‍ക്ക് പിന്നാലെ പോകാതെ നേരിട്ട് സര്‍ക്കാര്‍ ഏജന്‍സികളെ സമീപിക്കുക. ഏതു വിഷയവും പഠിച്ചതിനു ശേഷം മാത്രം പ്രയോഗിച്ചു നോക്കുക. പണ സംബന്ധിയായ എല്ലാ ഇടപാടുകളിലും പരമാവധി ജാഗ്രത പുലര്‍ത്തുക, എല്ലാം ശരിയാവും.
:)

ത്രിശ്ശൂക്കാരന്‍ said...

ഞാനിവിടെ എതിര്‍ത്തൊ അനുകൂലിച്ചോ ഒരു കമന്റിട്ടാല്‍ ആളുകല്‍ എന്നെയേ കല്ലെറിയൂ, അല്ലാതെ ഞാന്‍ പറഞ്ഞ കാര്യത്തെയല്ല.

ഡാനിഷിനെ കുറച്ചുനാളുകളായി താങ്കള്‍ ഫോളോ ചെയ്യുകയായിരുന്നു എന്നറിഞ്ഞു, ആ രാഷ്ടീയ ആരോപണ പ്രത്യാരോപണ ചരിത്രം, താങ്കളുടെ വീക്ഷണം കൂടി ഉള്‍പ്പെടുത്താമായിരുന്നില്ലെ?

അനിൽ@ബ്ലൊഗ് said...

തൃശ്ശൂര്‍ക്കാരാ,
താങ്കള്‍ കഥയറിയാതെയാണോ ആട്ടം കാണുന്നത്?

ഡാനിഷ് മജീദിനെക്കുറിച്ച് യുട്യൂബ് വീഡിയോ ഉണ്ട്, ഒരുപാട് പത്രവാര്‍ത്തകള്‍ ഉണ്ട്, വിവാദം എന്തായിരുന്നു എന്ന് ജോജുവിന്റെ പോസ്റ്റിലേക്ക് ലിങ്ക് കൊടുത്തിട്ടുണ്ട്, ജോജുവിന്റെ പോസ്റ്റില്‍ അന്ന് ഇട്ട എന്റെ കമന്റുകളും ഉണ്ട്.

അതൊന്നും ഇവിടെ പ്രസക്തമല്ലാത്തതിനാല്‍ ആവര്‍ത്തിക്കേണ്ട കാര്യമില്ല.

താങ്കള്‍ അനുകൂലിക്കുന്നോ പ്രതികൂലിക്കുന്നോ എന്നതും ഇവിടെ പ്രസക്തമല്ല. പ്രവാസികള്‍, ചുരുങ്ങിയ പക്ഷം ബ്ലോഗര്‍മാരെങ്കിലും ഇത്തരം ഇടനിലക്കാരുടെ കയ്യില്‍ ചെന്നു ചാടരുതെന്ന് പറയുകമാത്രമാണ് ഈ പോസ്റ്റ് ചെയ്യുന്നത്.

jyo said...

പണമുണ്ടാക്കാനുള്ള കുറുക്കുവഴികള്‍ നയിക്കുന്നതു അപകടത്തിലേക്കാ‍ണ്ന്നു ചുരുക്കം

ശ്രദ്ധേയന്‍ said...

ശരിയാണ് അനില്‍ജീ: സംഗതി എന്‍റെ അടുത്ത പ്രദേശത്തുകാരന്‍ ഒക്കെ എങ്കിലും, വിജയത്തിലേക്ക് കുറുക്കു വഴികളില്ലെന്ന് ഇവരൊക്കെ എന്നാണ് തിരിച്ചറിയുക?

ഓഫ്‌: തീരെ കാണാറില്ലല്ലോ, വല്ല പിണക്കവും?

യൂനുസ് വെളളികുളങ്ങര said...

:)

ശ്രീ said...

അവസരോചിതമായ പോസ്റ്റ് തന്നെ, അനില്‍ മാഷേ.

പകല്‍കിനാവന്‍ | daYdreaMer said...

എത്രയൊക്കെ അനുഭവങ്ങള്‍ , പാഠങ്ങള്‍ പഠിച്ചാലും മലയാളി പിന്നെയും പിന്നെയും ഇത് പോലെയുള്ള ചതികളില്‍ ചെന്ന് വീണു കൊണ്ടേയിരിക്കും.
നല്ല പോസ്റ്റ്‌ അനില്‍ ജീ.

പോട്ടപ്പന്‍ said...

"bright said...

വിജയത്തിലേക്ക് കുറുക്കു വഴികളില്ലെന്ന് ഇവരെന്നാണ് തിരിച്ചറിയുക?

വിയോജിക്കുന്നു...വിജയത്തിലേക്ക് കുറുക്കുവഴികളുണ്ട്(കുറുക്കുവഴികളേയുള്ളൂ?)നാമറിയുന്ന പലരുടെയും വിജയം കുറുക്കുവഴികളിലൂടെയാണ്.അതൊന്നും പിടിക്കപ്പട്ടിട്ടില്ല അഥവാ അവര്‍ വളരെ ഉയരത്തിലെത്തിയതുകൊണ്ട് ആരും അത് കാര്യമാക്കുന്നില്ല എന്നു മാത്രം.നോബല്‍ സമ്മാന ജേതാക്കള്‍ തുടങ്ങി ജനനേതാക്കളും മനുഷ്യ ദൈവങ്ങളും വരെ ഉദാഹരണം.കക്കാന്‍ പഠിച്ചാല്‍ പോര, നില്കാനും പഠിക്കണം എന്നു പഴഞ്ചൊല്ല്."

Two thumbs up!!! ...വളരെ സത്യം.....നില്‍കാന്‍ പഠികണം !!!!!

വികടശിരോമണി said...

ദേശാഭിമാനി പറഞ്ഞു എന്നുകേട്ടാൽ മാത്രം ചിലർക്കു ചൊറിച്ചിൽ വരുന്നതെന്താണെന്നു മനസ്സിലായില്ല.ദേശാഭിമാനി പറഞ്ഞാൽ അതുകളവും,മുകളിലെ പേരിൽ മാത്രം വ്യത്യാസമുള്ള മനോരമ-മാതൃഭൂമി പ്രഭൃതികൾ പറഞ്ഞാൽ അത് സുവിശേഷവുമാണെന്നു കരുതുന്ന പ്രത്യേകതരം രോഗം ബാധിച്ചാൽ വിദഗ്ദ്ധോപദേശം തേടുന്നതാണു ബുദ്ധി.
അനിലേ,
വിജയത്തിലേക്കു കുറുക്കുവഴിയില്ല എന്നു പറയുന്നത്,വിജയം എന്നതുകൊണ്ട് നമ്മൾ എന്താണുദ്ദേശിക്കുന്നത് എന്നതനുസരിച്ച് അപേക്ഷികമായിരിക്കും.സാമ്പത്തികവിജയമാണുദ്ദേശിക്കുന്നതെങ്കിൽ,ധാരാളം കുറുക്കുവഴികൾ ഉണ്ട്.അതുപയോഗിക്കാനുള്ള ഉളുപ്പില്ലായ്മ ഉണ്ടാവണമെന്നേ ഉള്ളൂ.

OAB/ഒഎബി said...

നന്ദി അനിൽ ജീ.
വിശദമായ മറുകുറിപ്പിന്.

MANIKANDAN [ മണികണ്ഠന്‍‌ ] said...

ഡാനിഷ് മജീദിനെക്കുറിച്ച് ബ്ലോഗും ടെലിവിഷന്‍ റിപ്പോര്‍ട്ടും കണ്ടിരുന്നു. അന്ന് ആ യുവാവിനെക്കുറിച്ച് അഭിമാനവും തോന്നി. പുതുതായുണ്ടായ ഈ സംഭവവികാസങ്ങള്‍ ഇപ്പോളാ‍ണ് അറിയുന്നത്. സങ്കടം തോന്നുന്നു.

തങ്ങള്‍ എതിര്‍ക്കുന്നവരെക്കുറിച്ചുള്ള ഇത്തരം നേരുകള്‍ നേരത്തെ എത്തിക്കുന്ന പത്രപ്രവര്‍ത്തനത്തിനും അഭിവാദ്യങ്ങള്‍. :)

Joker said...

----കഴിഞ്ഞ തലമുറക്ക് പറ്റിയത് തന്നെ. മത്തൻ നട്ടാൽ കുമ്പളം മുളക്കില്ലല്ലോ...

ഹ ഹ ഹ , വേറെ ഒന്നും പറയാനില്ല.

എന്നെങ്കിലും ഗള്‍ഫ് നിര്‍ത്തി പോകുമ്പോള്‍ തുടങ്ങാന്‍ വിചാരിച്ച പദ്ദതിയാണ്‌ ഇത്. ഇതൊക്കെ കേട്ടപ്പോള്‍ ആകെകൂടി ഒരു പേടി.\
:)

Typist | എഴുത്തുകാരി said...

ഡാനിഷ് മജീദിനെപ്പറ്റി ഇപ്പഴാണ് കേള്‍ക്കുന്നതു്.

എന്താ നമ്മുടെ മിടുക്കന്മാരായ ചെറുപ്പക്കാര്‍ ഇങ്ങനെയാവുന്നതു്?

Areekkodan | അരീക്കോടന്‍ said...

ഡാനിഷിനെപറ്റിയുള്ള മുന്‍ വാര്‍ത്തകള്‍ വായിച്ചിരുന്നു.ദേശാഭിമാനി വാര്‍ത്ത ഇപ്പോഴാ കണ്ടത്.പിന്നില്‍ രാഷ്ട്രീയം ചെറുതായി മണക്കുന്നോ?

നരിക്കുന്നൻ said...

പോസ്റ്റും കമന്റുകളും വായിച്ചു. ഉദ്ധ്യേശശുദ്ധിയോടെയുള്ള ഇത്തരം പോസ്റ്റുകൾ പ്രവാസികൾക്കെന്നല്ല, അധ്വാനിച്ചുണ്ടാക്കിയ കാശ് കൊണ്ട് സ്വന്തം നാട്ടിൽ എന്തെങ്കിലും ചെയ്ത് ജീവിക്കാം എന്ന് കരുതുന്ന ഏവർക്കും ഉള്ള ഒരു ഉപദേശമായി സ്വീകരിക്കുന്നു.

“വിജയത്തിലേക്ക് കുറുക്കുവഴികളില്ല”
ശരിയാ ഇല്ല..

അനിൽ@ബ്ലൊഗ് said...

കുറേ ദിവസമായി ഇങ്ങോട്ട് കയറിയിട്ട് , വൈകിയതില്‍ ക്ഷമിക്കണെ.

jyo,
സന്ദര്‍ശനത്തിനു നന്ദി.

ശ്രദ്ധേയന്‍,
ഇപ്പോള്‍ നാട്ടിലാണല്ലോ, വിശദാംശങ്ങള്‍ ഒന്ന് അന്വേഷിച്ചേക്കണെ.
ഓഫ്ഫ്:
പിണക്കമോ, ആരോട്? ആ പദം എന്റെ നിഘണ്ടുവില്‍ ഇല്ല.
:)

യൂനുസ് വെള്ളിക്കുളങ്ങര,
:)

ശ്രീ,
നന്ദി.

പകല്‍ക്കിനാവന്‍,
നന്ദി.

പോട്ടപ്പന്‍,
:)

വികടശിരോമണി,
ചില വാര്‍ത്തകള്‍ ചിലര്‍ക്കങ്ങനെയാണ്.
വിജയത്തിലേക്ക് കുറുക്കുവഴികള്‍ ഇല്ലെന്നു തന്നെയാണ് എന്റെ നിലപാട്,ധനസമ്പാദനത്തിന് കണ്ടേക്കാം.

ഓ.എ.ബി,
:)

മണികണ്ഠന്‍,
എല്ലാവര്‍ക്കും നിരാശയുണ്ട് ഇക്കാര്യത്തില്‍.

ജോക്കര്‍,
മത്തന്‍ നട്ടാല്‍ കുമ്പളം മുളക്കില്ല. രണ്ടും കൂടെ ഒന്നിച്ചു നട്ടാലല്ലെ കുഴപ്പമുള്ളൂ...
:)
പേടിക്കണ്ട കാര്യമില്ല, ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങള്‍.

എഴുത്തുകാരി,
ചേച്ചീ എന്താ പറയുക?!

അരീക്കോടന്‍,
മാഷെ, രാഷ്ടീയം മാത്രമാണെന്ന് പറയനാവുമോ?

നരിക്കുന്നന്‍,
നന്ദി. താങ്കളുടെ കമന്റാണ് ഈ പോസ്റ്റിന്റെ ലക്ഷ്യം.

ഗൗരിനാഥന്‍ said...

വിജയത്തിലേക്ക് കുറുക്കു വഴികളില്ലെന്ന് ആരും തിരിച്ചറിയാതെയല്ല, കാറ്റുള്ളപ്പോള്‍ തൂറ്റുകയല്ലേ

sreeNu Lah said...

"മര്‍ക്സിസ്റ്റ് പാര്‍ട്ടിക്കെതിരായി ഉപയോഗിച്ചിരുന്ന പേര്" ഇന്‍ഫൊര്‍മേഷന് നന്ദി. വാര്‍ത്തയുടേയും ബ്ലോഗ്ഗിന്റെയും സ്ത്യസന്തത മനസിലാക്കാന്‍ ഇത്രയും മതി. പാര്‍ട്ടിക്കെതിരേ ആയാല്‍ വാര്‍ത്ത ഇങ്ങനെതന്നെ വേണം.

ബഷീര്‍ വെള്ളറക്കാട്‌ / pb said...

!! എന്താ പറയുക...

Sunil said...

30,000/- രൂപ വിലയുള്ള പശുവിനെ 65,000/- രൂപയ്ക്ക് 100% മുകളില്‍ കമ്മീഷന്‍

50,000/- രൂപ വിലയുള്ള മെഷീന്‍ 1,25,000/- രൂപയ്ക്ക് അതും 100 % മുകളില്‍ കമ്മീഷന്‍.


ഒരു നല്ല പശുവിന്‍റെ വില ഒരു പക്ഷേ പ്രവാസിക്ക് അറിയില്ലായിരിക്കാം. എന്നാലും ഇരട്ടിവില തിരിച്ചരിയണ്ടിരിക്കോ? ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇത്രവികസിച്ച ഈ കാലത്ത് കറവ മെഷീന്‍ ഇരട്ടിവിലക്ക് വാങ്ങിച്ചത് ശുദ്ധ മണ്ടത്തരമാണെന്ന് പറയാതിരിക്കാന്‍ വയ്യ. ചുമ്മാ e-bay ലോ ഗൂഗിളിലോ കേറി പരതിയാല്‍ കിട്ടും പശുവിന്ടയും മെഷിന്ടയും വിലകള്‍. അതിനു മെനക്കെടാതെ പ്രവാസിയും കുറുക്കുവഴിയുലൂടെ ഫാമും പണവും ഉണ്ടാക്കാന്‍ ശ്രമിച്ചത്‌.


അത് "കുറിക്കു" തന്നെ കൊണ്ടു.


അനിലെ എന്നാലും മുകളില്‍ പറഞ്ഞ ഫിഗറുകള്‍ ശെരിയാണോ? അത്രയ്ക്ക് മണ്ടനായിരുന്നോ ആ പ്രവാസി?

മുസാഫിര്‍ said...

എല്ലാ ജില്ലകളിലും കൃഷി ഓഫീസറുമാർ ഉണ്ടല്ലോ, മൂന്നു മാസം മുൻപു ഇതു പോലെ ഒരു പ്രോജക്റ്റിന്റെ അന്വേഷണത്തിനായി തൃശ്ശൂർ ജില്ലയിലെ ഓഫീസറെ കണ്ടിരുന്നു.അദ്ദേഹം എല്ലാ ചോദ്യങ്ങൾക്കും വളരെ ക്ഷമയോടെ ഉത്തരങ്ങൾ പറഞ്ഞു തന്നു.കാര്യങ്ങൾ വിശദമായി അന്വേഷിക്കാതെ എടുത്തു ചാടിയാൽ ആർക്കായാലും ഇതു പോലെ പറ്റും. അദ്ദേഹം അന്നു പറഞ്ഞത് അത്യുൽപ്പാദനശേഷിയുള്ള പശുക്കളെ ചെന്നയിൽ നിന്നും വാങ്ങുന്നതിനു ഏകദേശം 35000 രൂപ ആവുമെന്നായിരുന്നു.

Nirakkaazhcha said...

ഡാനിഷ് നന്നായി വരട്ടെ. കൂടെ പാവം പശുക്കളും.