9/20/2009

അസമാധാനത്തിന്റെ വിതരണക്കാരന്‍

അച്ഛനമ്മമാരുടെ തീവ്രമായ ആഗ്രഹങ്ങളിലൊന്നാണ് മക്കളെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലെത്തിക്കുക എന്നത്. അതിന്റെ സാക്ഷാല്‍ക്കാരമായി ഞാനും എത്തിപ്പെട്ടു, അത്തരത്തിലൊരു കോളേജില്‍. എന്നാല്‍ പഠിക്കുന്നത് ജീവിതം കയ്യെത്തിപ്പിടിക്കാനാണെന്ന് അറിയുമെങ്കിലും ചുറ്റുപാടുകളോട് പ്രതികരിക്കതിരിക്കാനാവുമോ? ഇല്ല, മനസ്സ് നിയന്ത്രണത്തില്‍ നില്‍ക്കില്ല. ചേര്‍ന്ന രണ്ടാമത്തെ മാസം തന്നെ കോളേജ് അടച്ചു, വിദ്യാര്‍ത്ഥി സംഘട്ടനം. ഒരു മാസം സ്വസ്ഥമായി വീട്ടിലിരുന്നു.

തുറന്ന ശേഷം തിരികെ കോളേജിലെത്തിയ എന്നെ കാത്തിരുന്നത് അധ്യാപകരുടെ ഒരു ഉപദേശി സംഘമായിരുന്നു, ഉപദേശിച്ച് നേര്‍വഴിക്ക് നയിക്കാന്‍, കാരണം ഞാന്‍ സീനിയേഴ്സിനെ തല്ലിയത്രെ !!
ഒരുമാസത്തിനുള്ളില്‍ സീനിയേഴ്സിനെ തല്ലുന്നവര്‍ ഭാവിയിലുണ്ടാക്കാവുന്ന പ്രശ്നനങ്ങള്‍ അവര്‍ സങ്കല്‍പ്പിച്ചു കാണും.

ഒരു വര്‍ഷം കഴിയുന്നു, വീണ്ടും അപ്രഖ്യാപിത അവധി, കാരണം ലളിതം കോളേജില്‍ വീണ്ടും സംഘട്ടനം. സുഖകരമായ അവധി ആസ്വദിക്കെ അച്ഛനെത്തേടി ഒരു രജിസ്റ്റേഡ് എഴുത്ത് വരുന്നു, കോളേജ് അധികാരികളില്‍ നിന്നുമാണ്. എഴുത്തുമായി വന്ന അച്ഛന്‍ പറഞ്ഞ തമാശ കേട്ടാണ് ഞാനത് വാങ്ങിനോക്കിയത്. ചില വരികള്‍ അടിവരയിട്ടിരിക്കുന്നു, പ്രധാന വാചകം ഇതാണ്,

"The continued stay of your ward is detrimental to the peace and tranquility of the hostel"

ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നെങ്കിലും ഈ വാചക ഘടന കണ്ട് അച്ഛന്‍ ഞെട്ടിപ്പോയി എന്ന് പറഞ്ഞത് കേട്ട് ഞാന്‍ ചിരിച്ചു.

"He is expelled from the hostel for the remaining period of the course"

സന്തോഷം !!

അച്ഛന്‍ സമാധാനിപ്പിച്ചു, ഒരു നല്ലകാര്യത്തിനു വേണ്ടി നടന്ന പ്രശ്നമല്ലെ, സാരമില്ല നീ പുറത്ത് താമസ്സിച്ച് പഠിച്ചൊളൂ.

എത്തിപ്പെടുന്ന എല്ലാ മേഖലകളിലും ഇതിനു സമാനമായ സമ്മാനങ്ങള്‍ കിട്ടാറുണ്ട്, അതില്‍ അവസാനത്തേത് ഇന്നലെ,

മലയാള ബ്ലോഗിന്റെ “peace and tranquility” തകര്‍ക്കാന്‍ ഞാന്‍ മുന്നില്‍ നില്‍ക്കുന്നു എന്നായിരുന്നു അത്. ഞാനടങ്ങുന്ന പുതു തലമുറയിലെ ചില ബ്ലോഗര്‍മാര്‍ വന്നതിനു ശേഷം മലയാളം ബ്ലോഗിന്റെ ഹാര്‍മണി നഷ്ടമായി എന്ന്. എന്തായാലും 20 വര്‍ഷം പുറകോട്ട് എന്റെ ഓര്‍മകളെ കൊണ്ടുപോയതിന് നന്ദിയുണ്ട്.

എന്നൊട് ക്ഷമിക്കുക ചങ്ങാതിമാരെ, ഞാന്‍ ഇങ്ങനെ ആയിപ്പോയി. എത്രയും പെട്ടന്ന് ഈ ലോകത്തു ‍ നിന്നും പുറത്ത ചാടാന്‍ ശ്രമിക്കാമെന്ന് ഞാന്‍ വാക്കുതരുന്നു.

46 comments:

അനില്‍@ബ്ലോഗ് // anil said...

എന്നെ സഹിക്കുന്നതിന് നന്ദി.

ഹരീഷ് തൊടുപുഴ said...

മലയാള ബ്ലോഗിന്റെ “peace and tranquility” തകര്‍ക്കാന്‍ ഞാന്‍ മുന്നില്‍ നില്‍ക്കുന്നു എന്നായിരുന്നു അത്. ഞാനടങ്ങുന്ന പുതു തലമുറയിലെ ചില ബ്ലോഗര്‍മാര്‍ വന്നതിനു ശേഷം മലയാളം ബ്ലോഗിന്റെ ഹാര്‍മണി നഷ്ടമായി എന്ന്.

എന്നൊട് ക്ഷമിക്കുക ചങ്ങാതിമാരെ, ഞാന്‍ ഇങ്ങനെ ആയിപ്പോയി. എത്രയും പെട്ടന്ന് ഈ ലോകത്തു ‍ നിന്നും പുറത്ത ചാടാന്‍ ശ്രമിക്കാമെന്ന് ഞാന്‍ വാക്കുതരുന്നു



എന്നിട്ട് എവിടെപ്പോകാൻ..
എവിടെചെന്നാലും ഇതു തന്നെയല്ലേ അവസ്ഥ..!!
കൈയിലിരുപ്പു നന്നാകണം..
എന്നിട്ടേ കാര്യമുള്ളൂ..


ഹി ഹി ഹി

നാട്ടുകാരന്‍ said...

"എന്നിട്ട് എവിടെപ്പോകാൻ..
എവിടെചെന്നാലും ഇതു തന്നെയല്ലേ അവസ്ഥ..!!
കൈയിലിരുപ്പു നന്നാകണം..
എന്നിട്ടേ കാര്യമുള്ളൂ.."

ഹരീഷിനൊരു ഉമ്മ!

ഇടിയില്ലാത്ത പടം കാണാന്‍ ഒരു രസവുമില്ല .....
അതുകൊണ്ട് നിങ്ങളൊന്നുമില്ലെങ്കില്‍ എന്തോന്നാഘോഷം ?

അനീതി കണ്ടാല്‍ ഇടിക്കാന്‍ നിങ്ങളാരാ, സുരേഷ് ഗോപിയോ? (തമാശിച്ചതാണേ)

Anil cheleri kumaran said...

ഓടുന്നവൻ എവിടെ എത്തിയാലും ഓടിക്കൊണ്ടേയിരിക്കും..........

ജോ l JOE said...

അതെ, എന്നിട്ടെവിടെപ്പോകാന്‍.....പോയോടുത്തു മുഴുവന്‍ പ്രശ്നം തന്നെയല്ലേ....:)

വാഴക്കോടന്‍ ‍// vazhakodan said...

എന്നൊട് ക്ഷമിക്കുക ചങ്ങാതിമാരെ, ഞാന്‍ ഇങ്ങനെ ആയിപ്പോയി. എത്രയും പെട്ടന്ന് ഈ ലോകത്തു ‍ നിന്നും പുറത്ത ചാടാന്‍ ശ്രമിക്കാമെന്ന് ഞാന്‍ വാക്കുതരുന്നു.

അതങ്ങ് പള്ളീ പോയി പറഞ്ഞാ മതി. എവിടെ പോകാന്‍??
ഈ അഴികള്‍ക്കു പിറകിലുള്ള ആളെ ഞങ്ങള്‍ക്ക് ഇനിയും ആവശ്യമുണ്ട്.അനില്‍@ബ്ലോഗ് ഇല്ലാതെ എന്ത് ബ്ലോഗ്???

മണിഷാരത്ത്‌ said...

അനില്‍ജി
?peace and tranquility? ഉള്ള ഒരു മേഖലയേതാണ്‌.വിരുദ്ധ അഭിപ്രായങ്ങളും ചിന്തകളും എല്ലാ മേഖലയിലുമുണ്ട്‌.അതത്‌ മേഖലകളെ പരിപോഷിപ്പിക്കുന്നതില്‍ ഈ വ്യത്യസ്തതക്കും വീക്ഷണങ്ങള്‍ക്കും ഏറെ പങ്കുണ്ട്‌. അനില്‍ജി പരാമര്‍ശ്ശിച്ച ഈ നീരീക്ഷണം ആരില്‍നിന്നുമാണ്‌ പുതുതായി ഉണ്ടായത്‌?

മാണിക്യം said...

സമാധാനം
അവനവന്റെ ഉള്ളില്‍ തന്നെയാണ് അതു മനസിലാക്കുക
മലയാള ബ്ലോഗ് സമാധനത്തില്‍ തന്നെയാണ്..
പിന്നെ കേരളത്തിലെ റോഡ് പോലാണന്നേയുള്ളു ബ്ലോഗും.
കുന്നും കുഴിയും വളവും തിരിവും ചില ഗട്ടറും ഒക്കെയുണ്ട് ..
സൈഡ് ചേര്‍ന്നങ്ങു പോകാം , ഇടക്ക് ഒന്നു ഓവര്‍ റ്റേക്ക് ചെയ്യാം ..
അല്ലങ്കില്‍ തല വെളിയിലിട്ട് ഒന്നു ചിരിക്കാം..ഒന്നു ഹോണടിക്കാം..
അനില്‍ എവിടെ പോകന്‍? അല്ലങ്കില്‍ എവിടെ വരെ പോകാന്‍?
പതിവ്‌കാഴ്ചകളില്ലാതെ ഇനി ബൂലോകമില്ല.
അറ്റമില്ലാതെ പരന്നു കിടക്കുവല്ലെ ബൂലോകം ?


ഈദാശംസകള്‍

മീര അനിരുദ്ധൻ said...

ഹരീഷിന്റെയും നാട്ടുകാരന്റെയും കമന്റിനു താഴെ ഒരൊപ്പ് !! കൈയിലിരിപ്പ് നന്നാവണം !!!

രഞ്ജിത് വിശ്വം I ranji said...

എന്തു കയ്യിലിരിപ്പ് അനില്‍ ഈ peace and tranquility” എന്നതൊക്കെ ഒരു ഒത്തു തീര്‍പ്പ് അല്ലേ..പരസ്പരം ചൊറിഞ്ഞു കൊടുത്തുള്ള ഒരു കോമ്പ്രമൈസ്..
കലാപമുണ്ടായലേ വിവേകമുണ്ടാകൂ അനില്‍..അപ്പോഴേ ഉള്ളും ഉള്ളിലിരിപ്പും പുറത്തു വരൂ.. ധൈര്യമായി തുടരുക..അനില്‍..

anushka said...

ഒരു നൂറു പേരുടെ ഒഴിവുസമയവിനോദം മാത്രമല്ലേ ബ്ലോഗ്?

കരീം മാഷ്‌ said...

ഞാനും ഇങ്ങനെയൊക്കെ തന്നെയായിരുന്നു.
പിന്നെ പ്രായവും പക്വതയും വന്നപ്പോള്‍ അതൊക്കെ മാറി.
പിന്നെ ഇന്റെര്‍നെറ്റിലൂടെ നടത്തുന്ന ഇടപെടലുകളിലെ വഴക്കും വാഴ്ത്തലും ഒരു മത്താപ്പോ അമിട്ടോ പൊട്ടുന്ന പോലെ സ്വല്‍പ്പനേരത്തെക്കേയുള്ളൂ എന്നു മനസ്സിലാക്കി കുറച്ചു കൂടി അന്തര്‍മുഖനായി...
ഇതൊക്കെ അത്രക്കേയുള്ളൂ എന്ന രീതിയില്‍ കണ്ടാല്‍ മതി.
അസ്ഥിക്കകത്തെ മജ്ജക്കകത്തു കേറ്റാതിരുന്നാല്‍ മതി.
ആശംസകള്‍

ശ്രീ said...

അതൊന്നും കാര്യമാക്കണ്ട മാഷേ

പ്രിയ said...

ശെടാ, ഇപ്പോള്‍ വാദി പ്രതി ആയോ? ബൂലോകത്ത് ആ പറഞ്ഞ peace & tranquility ഉണ്ടാക്കാന്‍ തന്നെ അല്ലേ ആ ഇഷ്യൂ അങ്ങൊക്കെ അന്യോഷിച്ചത്. അതോ പാവം നല്ല മനസ്സുള്ളവരെ എങ്ങനെ വേണേലും പറ്റിക്കാന്‍ സമ്മതിക്കുന്നതാണോ അവര്‍ പറഞ്ഞ ആ ശാന്തിയും സമാധാനവും? അങ്ങനെ എങ്കില്‍ ആരുടെ ശാന്തി? ആരുടെ സമാധാനം? ബൂലോകം മൊത്തം ഗുണ്ടകളാ?

(പതിവുകാഴ്ചകള്‍ ഇല്ലാതെ എന്തു ബൂലോകദിവസം ? :)

hanllalath said...
This comment has been removed by the author.
ഹന്‍ല്ലലത്ത് Hanllalath said...

എന്നിട്ട് എവിടെപ്പോകാൻ..
എവിടെചെന്നാലും ഇതു തന്നെയല്ലേ അവസ്ഥ..!!
കൈയിലിരുപ്പു നന്നാകണം..
എന്നിട്ടേ കാര്യമുള്ളൂ..


ഹി ഹി ഹി
(ഞാനും ഹരീഷേട്ടനെ കോപി പേസ്റ്റുന്നു..)


അതെയ്..
പത്തറുപതു വയസ്സായില്ലെ..?
ഇനിയെങ്കിലും അടങ്ങി ഇരിക്കരുതൊ..?!
:)

ബാബുരാജ് said...

ഹരീഷിന്റെയും നാട്ടുകാരന്റെയും കമന്റിനു കീഴെ എന്റെ കൂടി ഒപ്പ്‌.
പിന്നെ ഞാന്‍ പോകും എന്ന 'ഭീഷണി' വേണ്ട. ബ്ലോഗിലെ peace and tranquility ഞങ്ങടെ കുടുംബസ്വത്താണെന്ന് കരുതിയ ചില അണ്ണന്മാര്‍ പണ്ടേ എടുത്ത്‌ ചിലവാകാതെ പോയ നമ്പരല്ലേ അത്‌? അനിലിനെ ആ ക്ലാസ്സിലല്ല ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.
When the going gets tough........:)

ബാബുരാജ് said...

Oh.. forgot to track!! :)

Manikandan said...

പറയാനുള്ള കാര്യങ്ങൾ ധൈര്യമായി പറഞ്ഞുകൊണ്ട് ഇവിടെ തന്നെ തുടരുക. എങ്ങും പോകേണ്ട ആവശ്യമൈല്ല.

കണ്ണനുണ്ണി said...

മാഷെ...ബൂലോകതുന്നു പുറത്തു പോവാന്‍ വേണ്ടി കാലെടുത്തു വാതിലിനു പുറത്തു വെച്ചാല്‍..അടി പാര്‍സല്‍ ആയി ബന്ഗ്ലൂരിന്നു അയച്ചു തരും..ഉറപ്പാ...

'peace and tranquility ' അത് തകരുന്നെന്കില്‍ തകരട്ടെ.
അല്ലെങ്കില്‍ തന്നെ നമ്മള്‍ ഇന്ത്യക്കാരുടെ കുഴപ്പം ആവശ്യമുള്ളിടത്ത് പ്രതികരിക്കെന്ദത്തിനു പകരം എല്ലാം കഷമിക്കുകയും സഹിക്കുകയും ചെയ്യും എന്നുള്ളതാണ്. കല്ലെടുത്ത്‌ എറിയാന്‍ തോന്നുനിടത് ധൈര്യമായി എറിയ്‌...എറിയപ്പെടെന്ടത് ആണെന്ന് തോന്നിയാല്‍ എല്ലാവരും കൂടെ ഉണ്ടാവും ..എന്നും

siva // ശിവ said...

"The dogs bark, but the caravan moves on" Please remember this proverb.... :)

Spider said...

ഒന്ന് പോയിത്തരാമോ വാചകമടിക്കാതെ !

ജിപ്പൂസ് said...

അനിലേട്ടാ പോകുംന്നൊക്കെ പറഞ്ഞ് ചുമ്മാ ആശിപ്പിക്കല്ലേ ട്ടോ.
ദേ സ്മൈലി കാണാതെ പോകരുത് :)

ഇത്തരം ആരോപണങ്ങളൊക്കെ അതര്‍ഹിച്ച ഗൗരവത്തില്‍ മാത്രമെടുക്കെന്‍റെ അനിലേട്ടാ..ഇനിയീ ഡയലോഗടിച്ചാല്‍ വെവരമറിയും.ഹാ

വീകെ said...

ഇതൊക്കെ സാധാരണമല്ലെ മാഷെ...
ഒരു കുടുംബമാവുമ്പൊ അങ്ങനെയൊക്കെയിരിക്കും.
എന്നു വച്ചിട്ട് ആരെങ്കിലും തന്റെ വീടുപേക്ഷിച്ചു പോകുമൊ..?

ചിന്തകന്‍ said...

ഇതാരപ്പാ ഈ ബ്ലോഗ് പീസ് ആന്‍ഡ് ട്രാ‍ങ്കുലിറ്റി മൊത്തമായെടുത്തിരിക്കുന്നത് :)

ഹരീഷ് പറഞ്ഞതാ അതിന്റൊരു ശരി. എവിടെ പോയിട്ടെന്താ കാര്യം കയ്യിലിരിപ്പ് ഇങ്ങനെയൊക്കെ തന്ന്യല്ലേ :)

yousufpa said...

എന്നെ തല്ലേണ്ടമ്മേ ഞാന്‍ നന്നാവൂല്ലേയ്...............................

Typist | എഴുത്തുകാരി said...

ഇങ്ങിനെയൊക്കെ ഉണ്ടായോ ഇവിടെ. എവിടെ പോവാനാ മാഷേ? എവിടേം പോണില്ല.

പിന്നെ ഹരീഷ് പറഞ്ഞതിലും കാര്യമില്ലാതില്ല! :):):):)

അനില്‍@ബ്ലോഗ് // anil said...

സപ്പോര്‍ട്ട് നല്‍കുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.

എല്ലാ‍വരും പറയുന്നത് ശരിയാണ്.
എവിടെ ചെന്നാലും കയ്യിലിരിപ്പ് നന്നായാലെ പ്രശ്നമില്ലാതിരിക്കൂ.
:)

അനാവശ്യം പ്രശ്നങ്ങളിലെല്ലാം തലയിട്ട് ബ്ലൊഗില്‍ അശാ‍ന്തി നിറക്കുന്നു എന്ന രീതിയിലുള്ള ചില മെയിലുകളും ഫോണുകളും (സുഹൃത്തുക്കള്‍ തന്നെ)വന്നപ്പോള്‍ അല്പം വിഷമം ഉണ്ടായി എന്നത് വാസ്തവം തന്നെയാണ്.
എന്നാലും നില്ക്കുന്നിടത്തോളം കാലം പ്രതികരിക്കാനുള്ളത് ചെയ്യുകയും ചെയ്യും. ഭയപ്പെട്ട് ബ്ലോഗ് വിടില്ല, പക്ഷെ മടുപ്പനുഭവപ്പെടുക സ്വാഭാവികമല്ലെ?

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.

നിസ്സഹായന്‍ said...

സ്വയം ബോധ്യമുള്ള കാര്യങ്ങള്‍ എല്ലാവരോടും വിളിച്ചു പറയുന്നത് അത്ര മോശം കാര്യമല്ലല്ലോ ! പക്ഷേ അത് സ്വയം ബോധ്യമാകുന്നത് തന്നെ ആയിരിക്കണം. മറ്റൊരാളെയോ സമൂഹത്തെയോ സുഖിപ്പിക്കാന്‍ ആത്മവഞ്ചന നടത്തിയാല്‍ ജന്മം വേസ്റ്റാകില്ലേ അനില്‍. മറിച്ച് സ്വന്തം നിലപാടിനെ ലോകം മുഴുവന്‍ എതിര്‍ത്താലും സ്വയം ബോധ്യപ്പെടുന്നതുവരെ പിന്തുടരുക തന്നെയല്ലെ ഒരാള്‍ ചെയ്യേണ്ടത്. അതോടൊപ്പം തുറന്ന മനസ്സോടെയും മുന്‍വിധികളില്ലാതെയും സത്യത്തെ സ്വീകരിക്കാന്‍ തയ്യാറാവണം. അഭിപ്രായം ഇരുമ്പ് ഉലക്കയല്ലല്ലോ !

നിരക്ഷരൻ said...

അയ്യോ അനിലേ പോകല്ലേ
അയ്യോ അനിലേ പോകല്ലേ

ഈണത്തില്‍ പാടണം. ഏത് ഇണമാണെന്ന് ഞാന്‍ പ്രത്യേകിച്ച് പറയേണ്ടല്ലോ ?

(കുറച്ചുകൂടെ ശബ്ദമുയര്‍ത്തി....)

അയ്യോ അനിലേ പോകല്ലേ :) :)

പാവപ്പെട്ടവൻ said...

ദേ..... അനിലേട്ടാ.... ഞങ്ങളെ ഇങ്ങനെ വല്ലാണ്ട് കൊതിപ്പിക്കല്ലേ .
മയക്കുവെടി ഒന്ന് എടുക്കട്ടേ

പാവപ്പെട്ടവൻ said...

അഭിപ്രായങ്ങള്‍ പറയുന്നള്ളത് പറയുക അതാണ്‌വേണ്ടത് പറയുന്ന കാര്യങ്ങള്‍ ഒരു വിഭാകത്തിനു സ്വീകാര്യമല്ലങ്കില്‍ പ്രശ്നങ്ങളില്‍ നിന്നു ഒഴിഞ്ഞുമാറുന്നത് അപ്രായോഗികമാണ്

പാവത്താൻ said...

@നിരക്ഷരന്‍: ഹോ അപ്പോഴേക്കും ഈണം അതു സീഡിയുമാക്കിയോ? എന്തായാലും ഈണത്തില്‍ പാടാന്‍ അവസരം കിട്ടിയല്ലോ..
“ഞാനടങ്ങുന്ന പുതു തലമുറയിലെ ചില ബ്ലോഗര്‍മാര്‍ വന്നതിനു ശേഷം മലയാളം ബ്ലോഗിന്റെ ഹാര്‍മണി നഷ്ടമായി എന്ന്.

മലയാളം ബ്ലോഗിന്റെ ഹാര്‍മോണിയം നഷ്ടപ്പെടുത്തിയതാരായാലും നഷ്ടപരിഹാരം മേടിച്ചേ വിടാവൂ..ഹാര്‍മോണിയമില്ലാതെ എങ്ങിനെ പാട്ടു പാടും?

Areekkodan | അരീക്കോടന്‍ said...

ഹാര്‍മൊാണിയം പീസ്‌ പീസാക്കിന്നോ?അങ്ങനെ പീസാക്കാന്‍ പറ്റുന്ന സാധനമാണോ അത്‌?

ഷെരീഫ് കൊട്ടാരക്കര said...

അയ്യെ....അയ്യയ്യേ! ഇതെന്താ പ്രൈമറി സ്കൂളിലെ പിള്ളാരെപ്പോലെ പിണക്കം. അപ്രിയ സത്യമാണു പറയുന്നതെങ്കിലും മനസ്സിൽ പക ഉണ്ടാകാതിരുന്നാൽ പോരെ..അനിലിനോടു ആർക്കും പിണക്കമില്ലന്നാണു എന്റെ കാഴ്ചപ്പാട്‌....

പാമരന്‍ said...

എന്തൂട്ടാ മനുഷ്യാ ഇത്‌?

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

എന്നിട്ട്???

Sands | കരിങ്കല്ല് said...

മൂന്നു വര്‍ഷം മുമ്പുള്ള ബൂലോകമല്ല ഇന്നത്തേത്...
അന്നു അതിന്റേതായ നല്ല വശങ്ങള്‍ ഉണ്ടായിരുന്നു.. ഇന്നു ഇന്നത്തെ നല്ല വശങ്ങളും ഉണ്ട്...

സമാധാനം നശിച്ചു എന്നൊക്കെ പറയുന്നവര്‍ക്കു വേറെ പണിയില്ലാഞ്ഞിട്ടാണു്...

കല്ല്.

വാല്‍: ഇന്നത്തെ ബൂലോകത്തിന്റെ ഒരു ദോഷം പറയാം... ധാരാളം ചവറുകള്‍ ഉണ്ട്.. നല്ലതു തെരഞ്ഞു പിടിച്ചു വായിക്കാനുള്ള വിഷമം കൊണ്ട്, ഞാന്‍ കുറേയൊക്കെ വായന നിര്‍ത്തി.

Spider said...
This comment has been removed by a blog administrator.
Sabu Kottotty said...

അതന്നെ...
എന്നിട്ട് എവിടെപ്പോകാൻ..
എവിടെചെന്നാലും ഇതു തന്നെയല്ലേ അവസ്ഥ..!!
കൈയിലിരുപ്പു നന്നാകണം..
എന്നിട്ടേ കാര്യമുള്ളൂ..
ഇക്കാര്യത്തില്‍ ഞാനും ഹരീഷിന്റെ കൂടെയാ...

ബിനോയ്//HariNav said...

ഹ ഹ അനില്‍‌ജീ, നിരക്ഷരന്‍‌മാഷിന്‍റെ ഗ്രൂപ്പ് സോം‌ഗില്‍ നുമ്മളുമുണ്ടേ. ഹരീഷിനൊരുമ്മ :))

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

എല്ലാവരും ഹരീഷിന്റെ കമന്റിനു കൈയൊപ്പിട്ടപ്പൊൾ ഞാൻ “ശിവ” യുടെ കമന്റിനു താഴെ ഒരു തടിയൻ ഒപ്പിടുന്നു.

പിന്നെ, പഴയകാലങ്ങൾ നല്ലതെന്നും പുതിയ ആളുകൾ വരുന്നതാ കുഴപ്പമെന്നും പറയുന്നതിൽ എന്തു കാര്യം..

ആദവും ഹവ്വായും മാത്രമുണ്ടായിരുന്ന സുഖ സുന്ദര കാലത്തിൽ പോലും ഹവ്വാ പോയി വിലക്കപ്പെട്ട കനി തിന്നില്ലേ...അതോടെ എല്ലാം പോയില്ലേ?

അപ്പോൾ പ്രശ്നങ്ങൾ എന്നത് സാഹചര്യങ്ങളുടെ സൃഷ്ടി ആണു.അതു പരിഹരിച്ചു മുന്നോട്ട് പോവുക എന്നത് സാമാന്യമായ ധർമ്മം മാത്രം!

അനിൽ ബൂലോകത്തു നിന്നു പോകുന്നതിനെ ഞാൻ സ്വാഗതം ചെയ്യുന്നു.കാരണം എഴുത്തിന്റെ കാര്യത്തിൽ ബ്ലോഗിനു വെളിയിലും, പൊതുപ്രവർത്തനത്തിന്റെ കാര്യത്തിൽ ബൂലോകത്തിനു വെളിയിലും ഒട്ടനവധി കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്ന വ്യക്തിത്വമാണു അനിലിനുള്ളത് എന്നതു തന്നെ അതിന്റെ കാരണം..

ആശംസകൾ!

Riaz Hassan said...

സന്മനസ്സ് ഉള്ളവര്‍ക്ക് സമാധാനം

Ashly said...

ഞാന്നും കൂടി, നിരുവിന്റെ കൂടെ പാടാന്‍.

അല്ല, ആ "ഹാര്‍മണി" വാക് ഉപയോഗിച്ച ആള്‍ ഞാന്‍ ആണ്, ആദിയ പോസ്റ്റില്‍, as a comment. ആ വാകില്‍ പിടിച്ചു എന്നെ അല്ലാലോ ഉദേശിച്ചത്‌ ?

Suraj said...

ഓഹോ, നിങ്ങയാണാ ബ്ലോഗില്‍ "peace"പിടിച്ചു ട്രാങ്ക്വിലിറ്റി നഷ്ടപ്പെടുത്തുന്ന ആ അലവലാതി ഷാജീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ.... ;)

പിന്നേ, സമാധാനം പോവാന്‍ ഇതെന്തര് വല്ലോന്റേം കുടുംബവീടാ ? നിങ്ങ ചുമ്മാ എഴുതണ്ണാ.

ചാണക്യന്‍ said...

അനിലെ,
അപ്പോ അങ്ങനെയാണ് പാറശാല റെയിൽ‌വേ സ്റ്റേഷൻ ഉണ്ടായത്...:):):):)