8/11/2009

പകര്‍ച്ചപ്പനി തടയാന്‍ ഹോമിയോ

കേരളമെമ്പാടും പനി പടരുന്ന വാര്‍ത്തകളുമായാണ് ദിനം പ്രതിയുള്ള വര്‍ത്തമാനപ്രത്രങ്ങള്‍ പുറത്തിറങ്ങുന്നത്. ഡെങ്കി, ചിക്കുണ്‍, തക്കാളി, മറ്റു പനികള്‍; വിവിധ ഇനങ്ങള്‍ വിവിധ പേരുകളില്‍. ഈ വാര്‍‍ത്തകള്‍ക്ക് മേമ്പൊടിയിടാനായി എച്ച്.വണ്‍ എന്‍.വണ്‍ പനി ഭീതിയും മരണ റിപ്പോര്‍ട്ടുകളും കൊടുക്കാനും പത്രങ്ങള്‍ മറക്കുന്നില്ല.ദിവസേന വരുന്ന വാര്‍ത്തകളാല്‍ ചകിതരായ ജനങ്ങള്‍ ചെറു പനി വരുമ്പോള്‍ തന്നെ ജീവമോഹത്താല്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികളിലേക്ക് പായുന്നു. വൈറസ് ബാധയാലുള്ള പനിക്ക് കാര്യമായ ചികിത്സ നല്‍കപ്പെടുന്നില്ല എന്നത് വാസ്തവമാണെന്നിരിക്കെ പനി തടയാനുള്ള ശ്രമങ്ങള്‍ കേവലം കുപ്പത്തൊട്ടി ശുചീകരണത്തിലും ക്ലോറിന്‍ കലക്കലിലും ഒതുങ്ങുന്നു.

പനിപ്രതിരോധത്തിന് ഹോമിയോ:
പനികള്‍ക്ക് പ്രത്യേകിച്ച് ഏറ്റവും ഫലപ്രദമായ മരുന്നുകള്‍ നല്‍കുന്ന ചികിത്സാ സമ്പ്രദായമാണ് ഹോമിയോപ്പതി. കേരള സര്‍ക്കാരിന്റെ ഹോമിയോപ്പതി വകുപ്പ് പനി പ്രതിരോധത്തിനും പനിചികിത്സക്കും വിവിധങ്ങളായ പദ്ധതികളുമായി ഇന്ന് പ്രവര്‍ത്തന നിരതമാണ്. പനി ചികിത്സയേക്കാള്‍ ഫലപ്രദമായി പ്രതിരോധത്തിന് ഹോമിയോ മരുന്ന് ഉപയോഗിക്കപ്പെടുന്നുമുണ്ട്. കേരളത്തിലെ ഏതാണ്ടെല്ലാ പഞ്ചായത്തിലും ഇന്ന് ഹോമിയോ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നു. വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചുള്ള ക്യാമ്പുകള്‍, ആശുപത്രിയില്‍ നിന്നും നേരിട്ടുള്ള ചികിത്സ എന്നിവ ലഭ്യമാണ്. ഒരോ പ്രദേശങ്ങളിലേയും ജനങ്ങളുടെ ആവശ്യാനുസരണം അതത് ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് ക്യാമ്പുകള്‍ നടത്തപ്പെടുന്നത്.

ചില ദുഷ്പ്രചരണങ്ങള്‍:
ഹോമൊയോ ചികിത്സ ഒരു കപട ചികിത്സാ സമ്പ്രദായമാണെന്ന പ്രചരണം കാലാകാലങ്ങളായി ഈ മേഖല നേരിട്ടുകൊണ്ടിരിക്കുന്നതാണ്. നൂറു ശതമാനം രോഗങ്ങളും ഹോമിയോ മരുന്നുകളാല്‍ ഭേദപ്പെടുത്താനാവും എന്ന് കരുതുന്നില്ലെങ്കിലും സാമാന്യേന ഭേദപ്പെട്ട രോഗ ശാന്തി നല്‍കാനിതിന് കഴിയുന്നു എന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തും. എന്നാലിന്ന് കേരളത്തിലെ ജനങ്ങളാകമാനം തെറ്റിദ്ധരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന് പറയാതെ വയ്യ. പനി ബാധിച്ചാല്‍‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ (അലോപ്പതി) തന്നെ അത് ചികിത്സിക്കണമെന്ന വ്യാപകമായ പ്രചാരണം നടക്കുന്നു. കേരള സര്‍ക്കാരിന്റെ തന്നെ ഒരു വകുപ്പ് ഈ പ്രചാരണം നല്‍കുക മൂലം സധാരണക്കാരന്‍ വഴിതെറ്റുന്നു എന്ന് തന്നെ പറയാം.പനിബാധയുണ്ടായാല്‍ വിദഗ്ധ സേവനം തേടുക എന്നൊരു ഉപദേശമായിരുന്നു ജനങ്ങള്‍ക്ക് നല്‍കേണ്ടിയിരുന്നത്.

ഇനി ചെയ്യാവുന്നത്:
പനി ബാധയെ പ്രതിരോധിക്കാനാവശ്യമായ മരുന്നുകള്‍ കഴിക്കുക, എല്ലാ സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളിലും ഇത് ലഭ്യമാണ്. എല്ലാ വൈറസ് പനി ബാധകളെയും തടയാനാവും എന്നതില്‍ എച്ച്.വണ്‍.എന്‍.വണ്‍ പനിയും ഉള്‍പ്പെടുന്നു എന്ന് പ്രത്യേകം കൂട്ടിച്ചേര്‍ക്കേണ്ട ആവശ്യമില്ലല്ലോ. പനി ബാധയുള്ള പ്രദേശങ്ങളില്‍ ഈ മരുന്നുകളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുക, മാദ്ധ്യമങ്ങളടക്കം ഈ വിഷയത്തില്‍ ജനങ്ങളുടെ പക്ഷത്തു നില്‍ക്കുക.

പ്രവാസി സുഹൃത്തുക്കള്‍ നാട്ടില്‍ വരുന്നതിനു മുമ്പ് ഈ മരുന്ന് ലഭ്യമാക്കാന്‍ സാധിക്കുന്ന പക്ഷം, ഒരു കോഴ്സ് മരുന്ന് കഴിച്ച ശേഷം നാട്ടില്‍ വരുന്നത് നന്നായിരിക്കും.ഇല്ലാത്ത പക്ഷം നാട്ടിലെത്തിയാല്‍ ഇത് കഴിക്കാന്‍ ശ്രമിക്കുക.

കേരളത്തില്‍ നിലവില്‍ പനി ബാധയുള്ള വീടുകളിലെ മറ്റംഗങ്ങള്‍ പ്രതിരോധത്തിനായ് മരുന്ന് കഴിക്കുക.

അലോപ്പതി ചികിത്സക്കു ശേഷം രോഗം മാറുകയും എന്നാല്‍ കൈകാല്‍ വേദന , സന്ധി വേദന എന്നിവ നിലനിക്കുന്ന ആളുകള്‍ക്ക് ഹോമിയോ അശുപത്രികളെ സമീപിക്കാവുന്നതാണ്.സന്ധി വേദനയില്‍ നിന്നും ത്വരിത ഗതിയിലുള്ള വിടുതല്‍ ലഭിക്കുന്നതായ് വകുപ്പ് സാക്ഷ്യപ്പെടുത്തുന്നുണ്ട്.
കുറിപ്പ്:
സര്‍ക്കാരിതര ഹോമിയോ ചികിത്സകരെ സമീപിക്കുമ്പോള്‍ യഥാര്‍ത്ഥ യോഗ്യതകള്‍ ഉള്ളവരാണെന്ന് ഉറപ്പുവരുത്തുക.

58 comments:

അനില്‍@ബ്ലോഗ് // anil said...

വീണ്ടും ഹോമിയോ.

anushka said...

ഞങ്ങളുടെ പഞ്ചായത്തായ ബാലുശ്ശേരിയില്‍ മിക്കവാറും എല്ലാവര്‍ക്കും തന്നെ പനി വന്നിരുന്നു.ഹോമിയോ മരുന്നു കഴിച്ചവര്‍ക്കും കഴിക്കാത്തവര്‍ക്കും ഒരു പോലെ തന്നെ പനി വന്നിരുന്നു.പനി വളരെ പെട്ടെന്നു തന്നെ പടര്‍ന്നു പിടിക്കുന്നതാണ്‌ ശ്രദ്ധിക്കേണ്ട കാര്യം.പനിയെപ്പറ്റി വേണ്‍റ്റത്ര പഠനമൊന്നും നടക്കുന്നില്ല.എന്റെ വ്യക്തിപരമായ നിരീക്ഷണത്തില്‍ നമ്മുടെ തെറ്റായ ജീവിതരീതി മൂലവും ഭക്ഷണരീതി മൂലവും നമ്മുടെ പ്രതിരോധശക്തി വളരെ കുറഞ്ഞതാണ്‌ പനി ഇത്ര വ്യാപകമാകാന്‍ കാരണം.മുമ്പ് ദരിദ്രര്‍ക്കു മാത്രം വന്നിരുന്ന ടി.ബി മുതലായ അസുഖങ്ങളും വ്യാപകമായിക്കൊണ്ടിരിക്കുന്നു.
ഹോമിയോ സിദ്ധാന്തങ്ങള്‍ പ്രകാരം തന്നെ ഇത്തരം പനികള്‍ക്ക് പ്രതിരോധമരുന്നുകള്‍ ഉണ്ടാകാന്‍ പാടില്ല.ജീനസ് എപിഡെമികസ് എന്ന സിദ്ധാന്തപ്രകാരമാണ്‌ ഹോമിയോക്കാര്‍ പ്രതിരോധമരുന്നു കൊടുക്കുന്നത്.വിവിധലക്ഷണങ്ങള്‍ കാണിക്കുന്ന ഇത്തരം പനികള്‍ക്ക് ആ തിയറി എങ്ങനെ ബാധകമാകും?
ചിക്കന്‍ പോക്സ് ബാധയെത്തുടര്‍ന്ന് ഹോമിയോകോളേജ് രണ്ടാഴ്ച അടച്ചിട്ടിരുന്നു എന്നതു കൂടി കൂട്ടി വായിക്കുക.

പ്രയാണ്‍ said...

എല്ലാപനിക്കും പ്രതിരോധത്തിനു ഒരെമരുന്ന് മതിയോ?

അനില്‍@ബ്ലോഗ് // anil said...

രാജേഷ്,
ആദ്യ കമന്റിനു നന്ദി.
ഇവിടെ മരുന്നുകഴിച്ചവര്‍ക്ക് പനി വന്നിട്ടില്ല,കഴിക്കാത്തവര്‍ക്ക് വന്നിട്ടുമുണ്ട്. പല വൈറല്‍ രോഗങ്ങളേയും ഹോമിയോ മരുന്ന് ചെറുക്കുന്നു എന്ന് എനിക്ക് സ്വന്തം അനുഭവത്തിലൂടെ പറയാനാവും.

സിന്താന്തങ്ങളെ നമുക്ക് വിടാം, ഏതു മരുന്നാണ് കൊടുക്കുന്നത് എന്ന് ചോദിച്ചിട്ട് പറയാം.

ഹോമിയോ മെഡിക്കല്‍ കോളേജാണെന്ന് കരുതി അവിടെ എല്ലാ കുട്ടികള്‍ക്കും ഹോമിയോ മരുന്ന് കൊടുത്തുകൊണ്ടിരിക്കുന്നുണ്ടാവില്ലല്ലോ. അതിനാല്‍ കോളേജ് അടച്ചിട്ടു എന്നതും ഫലവും തമ്മില്‍ ബന്ധപ്പെടുത്താനാവില്ല.
ഹെപ്പറ്റൈറ്റിസ് കാരണം കോട്ടയം (?)മെഡിക്കല്‍ കോളേജ് അടച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്, എന്നു കരുതി ഹെപ്പറ്റൈറ്റിസിനെ പ്രതിരോധിക്കാന്‍ അലോപ്പതിക്ക് കഴിയില്ല എന്ന് പറയാനാവുമോ.
കഴിക്കുന്നവര്‍ കഴിക്കട്ടെന്നെ.
ഓ.ടോ ആയി ഒരു വരി കൂടി,
പശുക്കളില്‍ വരുന്ന മാസ്റ്റൈറ്റിസ് (അത് ഏത് വിഭാഗമായാലു)ഹോമിയോ ആണ് ഇന്ന് ഇവിടെ അവസാന ആശ്രയം എന്ന് തുറന്നു പറയാന്‍ എനിക്കൊരു മടിയുമില്ല.

ശ്രീ said...

പോസ്റ്റ് നന്നായി, അനില്‍ മാഷേ. വ്യാപകമായി അസുഖങ്ങള്‍ പകര്‍ന്നു കൊണ്ടിരിയ്ക്കുകയാണല്ലോ നമ്മുടെ നാട്ടില്‍?

ചാണക്യന്‍ said...

അനിലെ പോസ്റ്റിനു നന്ദി..കാലിക പ്രസക്തിയുണ്ട്...
ഹോമിയോ നല്ലൊരു ചികിത്സാരീതിയെന്നാണ് എന്റെ വിശ്വാസം...
ആധികാരികമായി മറ്റ് കാര്യങ്ങള്‍ അറിയില്ല...
ചര്‍ച്ച തുടരട്ടെ....ആശംസകള്‍...

പാവത്താൻ said...

ഹോമിയോ മരുന്നിന്റെ ഗുണഭോക്താവാണു ഞാനും.ഭാര്യയുടെ അമ്മ ഹോമിയോ ഡോക്ടറായിരുന്നതിനാല്‍ മിക്കവാറും എല്ലാ രോഗങ്ങള്‍ക്കും ഹോമിയോ ചികിത്സ തന്നെയാണ് ഇപ്പോഴും.

വികടശിരോമണി said...

ലോകത്ത് തങ്ങൾ ചെയ്യുന്നതു മാത്രമാണു ചികിത്സ എന്ന് ആരെങ്കിലും മൌലികവാദമുന്നയിക്കുന്നെങ്കിൽ സൂക്ഷിക്കുകാ,അയാൾ തന്നെ ചികിത്സ ആവശ്യപ്പെടുന്നു.
ആശംസകൾ,അനിലേ.

Manikandan said...

അനിലേട്ടാ ഹോമിയോചികിത്സാസമ്പ്രദായത്തിൽ വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. ബൂലോകത്തിൽ ഇതിനുമു‌ൻ‌പ് ഈ വിഷയത്തിൽ ചർച്ചകൾ വന്നപ്പോൾ ഞാൻ അത് പറഞ്ഞിട്ടും ഉണ്ട്. ഇപ്പോൾ കണ്ടുവരുന്ന പലതരം പനികൾക്കും പ്രതിരോധമരുന്ന് ഹോമിയോ വിഭാഗക്കാർ ഞങ്ങളൂടെ നാട്ടിലും വിതരണം ചെയ്യുന്നുണ്ട്. ആധുനീകവൈദ്യശാസ്ത്രം നൽകുന്ന വേദനസംഹാരികളേക്കാൾ എന്തുകൊണ്ടും നല്ലത് ഹോമിയോമരുന്നുകൾ തന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നു. എന്തായാലും ചൂടേറിയ ഒരു ചർച്ചക്ക് ഈ പോസ്റ്റ് വഴിവെക്കും എന്ന് ഞാൻ കരുതുന്നു.

Dr.jishnu chandran said...

ഒരുപാട്‌ അസുഖങ്ങള്‍ക്ക് ഹോമിയോ ഫലപ്രദമാണ്. ആദ്യം മാറേണ്ടത് ആലോപതിക്കാരുടെ ദുരഭിമാനമാണ്. അവരാണല്ലോ ആരോഗ്യ വകുപ്പിനെ നിയന്ത്രിക്കുന്നത്.
ആയുര്‍വേദത്തിലും പനികള്‍ക്ക് (അത് ഏതുതരം പനിയായാലും) ഭലപ്രദമായ മരുന്നുണ്ട്. പ്രത്യേകിച്ച് ഒരു പ്രതിരോധ മരുന്ന് ആയുര്‍വേദം പറയുന്നില്ല. അഗ്നി ദീപന കരവും പോഷക സമ്പുഷ്ടവും ആയ ആഹാരം, ശരിയായ വ്യായാമം, ശരിയായ ഉറക്കം . ഇവ ഏത്‌ തരം പനിയെയും തടയും.
പനി വരുന്നതിനു മുന്‍പും പനി വന്ന ശേഷവും അഗ്നി ദീപനവും ബല വര്‍ധന കരവുമായ ചികിത്ടയാണ് ചെയ്യേണ്ടത്‌

ബാബുരാജ് said...

Comment tracking :)

മണിഷാരത്ത്‌ said...

ഒരു കാലത്ത്‌ ഏറ്റവും ചിലവുകുറഞ്ഞ ഒരു ചികില്‍സാരീതിയെന്ന നിലയിലുള്ള ഖ്യാതി ഉണ്ടായിരുന്നു.പക്ഷേ ഇന്ന് ചിലവറിയതായി മാറിയതായാണ്‌ എന്റെ അനുഭവം.ഒരു പനിയും ജലദോഷവുമായി ചെന്നാല്‍ 100 രൂപയുടെ മരുന്ന് നിശ്ചയം.അതില്‍ പകുതി പിന്നീട്‌ പാഴാകുന്നു.അലോപ്പതി ഈ സമയത്ത്‌ 50 രൂപയില്‍ നില്‍ക്കും.ഞാനിത്‌ എന്റെ സുഹൃത്തായ ഹോമിയോ ഡോക്ടറോട്‌ പറഞ്ഞു.ഞങ്ങള്‍ക്കും അലോപ്പതി ഡോക്ടര്‍മാരേപ്പോലെ ജീവിക്കനാഗ്രഹമുണ്ടെന്ന് തമാശയായും അല്‍പ്പം കാര്യമായും പറഞ്ഞു.

Areekkodan | അരീക്കോടന്‍ said...

വളരെ കാലികമായ പോസ്റ്റ്‌ അനില്‍ജീ.ഹോമിയോ മരുന്നിന്റെ ഗുണഫലങ്ങള്‍ നേരിട്ട്‌ അനുഭവിച്ച ഞാന്‍ ഇത്‌ പലരോടും പറഞ്ഞിട്ടും അവര്‍ക്കാര്‍ക്കും ധൈര്യമില്ല.പനി പിടിച്ച്‌ വിറക്കുമ്പോള്‍ ഈ 'പല്ലിമിഠായി' കഴിച്ച്‌ നിന്നാല്‍ വിവരം അറിയും എന്നാണ്‌ അവരുടെ പക്ഷം.ഇപ്പോള്‍ വിവരമറിയുന്നത്‌ 'ആനമുട്ട' തിന്നവരാണ്‌ എന്നതാണ്‌ സത്യം.

Kvartha Test said...

Homeopathy can ward off Swine Flu! http://bit.ly/qL8Dl

Manikandan said...

മണിഷാരത്ത് സാറിന്റെ അഭിപ്രായത്തോട് വിയോജിപ്പാണ് എനിക്കുള്ളത്. ഞങ്ങളുടെ നാട്ടിൽ ഇപ്പോഴും ചിലവു കുറഞ്ഞ ചികിത്സാരീതി തന്നെയാണ് ഹോമിയോപ്പതി. കൂടിവന്നാൽ മുപ്പതു രൂപ. സാധാരണ അത്രയുമേ ചിലവ്‌ വരാറുള്ളു.

Unknown said...

പണ്ടൊക്കെ ഒരു പനിയുണ്ടായിരുന്നുള്ളു.ഇപ്പൊ എലിപനി,തക്കാളി പനി,പക്ഷി പനി,ഡെങ്കിപനി,ചിക്കൻ ഗുനിയ, ദാ ഇപ്പോ പന്നി പനിയും.
കേരളത്തിന്റെ ഈ പോക്ക് എങ്ങോടാണോ ഈശ്വരാ

ബാബുരാജ് said...

കുറച്ചു ലിങ്കുകള്‍ ഇടുന്നു. പൊതുവായ ചില ധാരണകള്‍ ഇവിടെ നിന്ന് കിട്ടും.

http://www.nmsr.org/quacky.htm

http://www.quackwatch.com/01QuackeryRelatedTopics/homeo.html

http://www.youtube.com/watch?v=xzBb0aw7RVg

സമാന വിഷയങ്ങളില്‍ എന്റെ തന്നെ ചില പഴയ പോസ്റ്റുകള്‍ ആണ്‌.


http://orumalayaliblogan.blogspot.com/2008/03/blog-post_6856.html

http://orumalayaliblogan.blogspot.com/2008/03/blog-post_6856.html

http://orumalayaliblogan.blogspot.com/2007/12/1.html

http://orumalayaliblogan.blogspot.com/2007/12/2.html

http://orumalayaliblogan.blogspot.com/2007/11/blog-post_9678.html

എല്ലാവരും മടി പിടിച്ചിരിക്കാതെ ഒന്ന് ഉത്സാഹിക്ക്‌, 5 കോടിക്ക്‌ വകുപ്പുണ്ട്‌. രണ്ട്‌ ലിങ്കും നോക്കണേ.

http://www.randi.org/site/index.php/swift-blog/581-homeopathy-qualifies-for-the-million-dollar-challenge.html

http://www.randi.org/site/index.php/1m-challenge/challenge-application.html

അനില്‍@ബ്ലോഗ് // anil said...

ജയിംസ് റണ്ടി പറയുന്നതും ചികിത്സയുമായി ഒരു ബന്ധവുമില്ല ബാബുരാജ്.

കേരള സര്‍ക്കാരിനെതിരെ ഒരു കേസ് കൊടുക്കാന്‍ വല്ല വകുപ്പും ഉണ്ടോ എന്ന് ആലോചിക്കാവുന്നതാണ്, ഈ കപടശാസ്ത്രം പഠിപ്പിക്കാന്‍ കോളേജ്,അഡ്മിഷന്‍ എണ്ട്രന്‍സ്, ജോലികൊടുക്കാന്‍ ഡിപ്പാര്‍ട്ട്മെന്റ്.
:)

അസുഖം മാറുന്നുണ്ടെങ്കില്‍ ജനങ്ങള്‍ ഹോമിയോയോ, ആയൂര്‍വേദമോ ഒക്കെ കഴിച്ചോട്ടെന്നെ.

ഷെരീഫ് കൊട്ടാരക്കര said...

ഇപ്പോഴും എപ്പോഴും വിമർശിക്കപ്പെട്ട ചികിൽസാരീതിയാണു ഹോമിയോ. പ്രധാന ശത്രുക്കൾ അലോപ്പതിക്കാർ. ഹോമിയോ കഴിച്ചു ഏതെങ്കിലും കാരണവശാൽ ഫലിക്കാതെ മോഡേൺ മെഡിസിൻ എന്ന പേരുള്ളതും അലോപ്പതി എന്നു(പ്രാചീന ചികിൽസാ​‍ാസമ്പ്രദായം എന്നാണു ഈ പേരിനു ഡിക്ഷണറിയിൽ അർത്ഥം.സാമുവൽ ഹാനീമാൻ നൽകിയ പേരാണത്‌)സർവ്വനാമമുള്ള ചികിൽസാ വിദഗ്ദന്റെ സേവനം തേടി ചെന്നാൽ പിന്നത്തെ പുകിലു പറയാതിരിക്കുകയാണു ഭേദം. ഹോമിയോ ചികിൽസക്കു വഴിപ്പെട്ടതിനു അവനെ കൊന്നു കൊല വിളിക്കും. അത്രക്കു വൈരാഗ്യമാണു അലോപ്പതിക്കാർക്കു ഹോമിയോക്കാരെ. ശുദ്ധ തട്ടിപ്പു എന്നാണു അവരുടെ കാഴ്ച്ചപ്പാടു. വെറും പ്ലാസിബോ ഇഫക്റ്റ്‌. അതായതു ഒരു വിശ്വാസം കൊണ്ടു രോഗം മാറുന്നു.അത്ര തന്നെ.അവർ പറയും പ്രകാരം ഹോമിയോ തട്ടിപ്പു ആണെങ്കിൽ ലോകത്തു ഇത്രയും കാലം അതു നില നിൽക്കുകയില്ലായിരുന്നു. മാത്രമല്ല ഒന്നിനൊന്നു അതു ജനങ്ങളിൽ വിശ്വാസം ജനിപ്പിക്ക തക്കവിധം ഫലപ്രാപ്തി അനുഭവത്തിൽ ഉണ്ടാക്കുന്നുമുണ്ടു. ഇത്രയും വായിച്ചാൽ മതി അലോപ്പതിക്കാരുടെ ചോര തിളച്ചു വരാൻ. ലോകാരോഗ്യ സംഘടന അടുത്ത കാലത്തു ഹോമിയോയെ കൺസിടർ ചെയ്തപ്പോൽ ഉണ്ടായ പുകിലുകൾ ഓർക്കുക.ഉടനെ വന്നു വലിയ പരീക്ഷണങ്ങൾ.റിപ്പോർട്ടുകൾ.നെടും ലേഖനങ്ങൾ.പാവം ജനം മൂക്കത്തു വിരൽ വെച്ചു കാഴ്ചക്കാരനായി നിന്നു കൊടുത്തു.ഏറെ വർഷങ്ങളുടെ അനുഭവത്തിൽ എനിക്കും എന്നെ പോലെ ചിന്തിക്കുന്നവർക്കും ബോദ്ധ്യമായ ഒരു സത്യം ഉണ്ട്‌.അതായതു ഓരോ ചികിൽസാ രീതിക്കും അതിന്റേതായ പരിധി ഉണ്ടു.ആ പരിധിക്കു അപ്പുറം അവർക്കു ഒരു ചുക്കും ചെയ്യാൻ കഴിയില്ല.ഹോമിയോ ഫലിക്കുന്നിടത്ത്‌ അലോപ്പതി ഒന്നുമല്ല. അലോപ്പതി ഫലിക്കുന്നിടത്തു ഹോമിയോയും ഒന്നുമല്ല. ആയുർവ്വേദം ഫലികുന്നിടത്തു നടേ പറഞ്ഞ രണ്ടെണ്ണവും ഒന്നുമല്ല. അതായതു ഓരോ ചികിൽസാ പദ്ധതിക്കും അവരവരുടേതായ ജൂറിസ്ഡിക്ഷൻ ഉണ്ടു.അടിയന്തിര ചികിൽസ ആവശ്യമുള്ളിടത്തു മോഡേൻ ചികിൽസയാണു ഫലം ചെയ്യുക. കാരണം ശാസ്ത്രത്തിന്റെ എല്ലാ ഫലങ്ങളും ( സിറിഞ്ചു മുതൽ സ്കാൻ വരെ) അവരുടേതാണെന്നാണല്ലോ വെയ്പ്പ്‌.പഴകിയ രോഗങ്ങളിൽ ഹോമിയോയോ ആയുർവ്വേദമോ ആണു കൂടുതലും ഫലപ്രദം. ചില പ്രത്യേക രോഗങ്ങളിലും ഹോമിയോ വളരെ ഫലപ്രദമായി കണ്ടു വരുന്നു. വൈറൽ പനിക്കു ഒരു മരുന്നല്ല ഹോമിയോയിൽ പ്രതിരോധത്തിനായി നൽകുക. അതാതു പ്രദേശത്തു വെളിവാകുന്ന ചില പ്രത്യേക ലക്ഷണങ്ങൾ നോക്കി അവിടെയുള്ള ചികിൽസകന്മാർ അനുഭവങ്ങളിൽ നിന്നും നിരീക്ഷണങ്ങളിൽ നിന്നും മനസ്സിലാക്കി നൽകുന്ന മരുന്നുകൾ മാത്രമേ ഫലിക്കുകയുള്ളൂ. ചികിൽസകന്റെ പരാജയത്തിനു ചികിൽസാ പദ്ധതിയെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. പോസ്റ്റിനക്കാളും വലിയ കമന്റായി പോകുമെന്നതിനാൽ നിർത്തുന്നു.

OAB/ഒഎബി said...

ഹോമിയോ പതി നല്ല ചികിത്സ തന്നെയെന്നതിൽ എനിക്ക് രണ്ടഭിപ്രായം ഇല്ല. എന്റെ വീട്ടിൽ സാധാരണ അസുഖങ്ങൾക്ക് ആദ്യം ഓടുക ഹോമിയോ ഡോക്ടറെ കാണാനാണ്.

ഇപ്പോൾ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന ഈ അസുഖങ്ങൾ ആരുടെയോ,ഏതോ ഒരു രാജ്യത്തിന്റെയോ സൃഷ്ടിയാണൊ എന്ന് ഞാൻ സംശയിക്കുന്നു....

ഹരീഷ് തൊടുപുഴ said...

ഹോമിയോ ചികിത്സാസമ്പ്രദായത്തേക്കുറിച്ച് വിശദമായി എന്തെങ്കിലും പ്രസ്താവിക്കുവാൻ ഞാൻ ആളല്ല. കാരണം ആലോപ്പതിയാണെങ്കിലും, ഹോമിയോ, ആയുർവേദം ഇവയാണെങ്കിലും കൂടുതലായി ഉപയോഗിക്കേണ്ട ഒരു ഘട്ടം ഇതുവരെ ഉണ്ടായിട്ടില്ല എന്നതുതന്നെ. എങ്കിലും രണ്ടനുഭവങ്ങൾ പറയട്ടെ..

1. രണ്ടുവർഷങ്ങൾക്കുമുൻപ് ചിക്കെങുനിയ കേരളക്കരയാകെ പടർന്നു പിടിച്ചപ്പോൾ, പ്രധിരോധ നടപടികളൂടെ ഭാഗമായി ഹോമിയോ ഗുളികകൾ സർക്കാർ വിതരണം ചെയ്തിരുന്നത് ഓർക്കുമല്ലോ. ആ ഗുളികകൾ സേവിച്ചതിനു ശേഷവും എനിക്കു മൂന്നു പ്രാവശ്യം പനി വരുകയുണ്ടായി..

2. എന്റെ ഒരു സുഹൃത്തിന്റെ മകൾക്കു വളരെക്കാലമായി ചുമയുണ്ടായിരുന്നു. ശക്തമായ കഫക്കെട്ടോടുകൂടിയുള്ള ചുമ. കുറെ ഡോക്ടർമാരെ കാണിച്ചു. അതായത് ആലോപ്പതിയും, ആയുർവേദവുമൊക്കെ. അവസാനം ഹോമിയോയിൽ ശരണം പ്രാപിച്ചപ്പോൾ, ദീർഘകകാലമായി നീണ്ടുനിന്നിരുന്ന ഈ അസുഖം ഭേദമാകുകയും, അവരുടെ കുടുംബം പിന്നീടെല്ലാ ആവശ്യങ്ങൾക്കും ഹോമിയോമരുന്നുകൾ ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്തു.

ഇങ്ങനെ ഒട്ടേറെ ഗുണഭോക്താക്കളെ എനിക്കറിയാം.
ഇതിൽ നിന്നു ഞാൻ മനസിലാക്കുന്നത്, വ്യത്യസ്തമായ ജീവിതരീതികൾ മൂലമാകാം ഹോമിയോ മരുന്നുകൾ ഒരു പരിധിവരെ ഫലപ്രപ്തിയിലെത്താതിരിക്കുന്നതിനു കാരണമെന്നതാണു.

കണ്ണനുണ്ണി said...

ഹോമിയോ മരുന്നുകള്‍ ഫലം ചെയ്യുവാന്‍ ചിട്ടയായി പധ്യത്തോടെ കുറെ നാള്‍ തുടര്‍ച്ചയായി കഴിക്കണം എന്നാണല്ലോ. പന്നി പനിയെ പറ്റിയുള്ള ആശങ്ക കൊണ്ട് ഹോമിയോ സ്വീകരിക്കാനുള്ള ക്ഷമ രോഗികള്‍ക്ക്‌ ഉണ്ടാവുമോ എന്നറിയില്ല. പക്ഷെ പ്രിവെന്‍ഷന്‍ എന്ന രീതിയില്‍ ഹോമിയോ മരുന്നുകള്‍ കഴിച്ചു തുടങ്ങുന്നത് ഗുണം ചെയ്യും എന്ന് വിശ്വസിക്കാം.
പക്ഷെ മരുന്നിനേക്കാള്‍ ഒക്കെ വലിയ പ്രതിരോധം ആണ് സ്വന്തമായും സാമൂഹികമായും കാത്തു സൂക്ഷിക്കേണ്ട ശുചിത്വം. തീര്‍ച്ചയായും ശുചിത്വത്തിന് വലിയ ഒരളവു വരെ രോഗങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തുവാന്‍ കഴിയും

നിരക്ഷരൻ said...

അനില്‍ @ബ്ലോഗ്

വളരെ ഗുണം ചെയ്യുന്ന പോസ്റ്റും കമന്റുകളും.

വീട്ടില്‍ പൊണ്ടാട്ടി അടക്കം 4 പേര്‍ക്ക് വൈറല്‍ ഫീവര്‍ പിടിച്ചു കഴിഞ്ഞു. 8 വയസ്സുകാരി മകള്‍ക്ക് ഹോമിയോ കൊടുക്കാന്‍ ഇപ്പോത്തന്നെ വിളിച്ച് പറഞ്ഞേക്കാം.

മാണിക്യം said...

അനില്‍ വളരെ നല്ല പോസ്റ്റ് ഹോമിയോ പതി ദൂഷ്യഫലങ്ങള്‍ താരതമ്യേന ഇല്ലാ എന്നതു ഒരു ഗുണം ആണു അവിടെ പറയുന്ന പഥ്യങ്ങള്‍ പിഴവില്ലതെ ചെയ്യണം .

രാജേഷ്‌ പറഞ്ഞത് കുറെ ഒക്കെ ശരിയാണ് എന്നാണ് എന്റെയും അനുമാനം

"എന്റെ വ്യക്തിപരമായ നിരീക്ഷണത്തില്‍ നമ്മുടെ തെറ്റായ ജീവിതരീതി മൂലവും ഭക്ഷണരീതി മൂലവും നമ്മുടെ പ്രതിരോധശക്തി വളരെ കുറഞ്ഞതാണ്‌ പനി ഇത്ര വ്യാപകമാകാന്‍ കാരണം..."

Typist | എഴുത്തുകാരി said...

ഹോമിയോപ്പതിയെപ്പറ്റി അഭിപ്രായം പറയാന്‍ മാത്രം അതിനെപ്പറ്റി അറിയില്ല. ഒരുപാട് പേരെ അറിയാം ഹോമിയോ മരുന്നു കഴിക്കുന്നവരെ. ഫലപ്രദമാണെന്നു തന്നെയാണ് അവര്‍ പറയുന്നതു്.

പണ്ട് എന്റെ കൂട്ടുകാരിയുടെ കൂടെ പോകുമായിരുന്നു ഔസേപ്പ് വൈദ്യരുടെ അടുത്തു്. 3 ദിവസത്തേക്കുള്ള മരുന്നേ തരൂ.കഴിയുമ്പോള്‍ വീണ്ടും പോണം.

പൊറാടത്ത് said...

നന്ദി സുഹൃത്തേ...

വീട്ടിലേയ്ക്ക് വിളിച്ച് പറഞ്ഞുകഴിഞ്ഞു..

കാസിം തങ്ങള്‍ said...

ഭീതിതമായ രീതിയില്‍ പനി പടരുക തന്നെയാണ്. ഇത്തരുണത്തില്‍ ശമനത്തിനും പ്രതിരോധനത്തിനും ഹോമിയോ ഉതകുമെങ്കില്‍ ബോധവല്‍ക്കരണത്തിലൂടെ ജനങ്ങളെ ഹോമിയോയിലേക്ക് അടുപ്പിക്കേണ്ടിയിരിക്കുന്നു.
പ്രസക്തമായ ഈ പോസ്റ്റിന് അഭിവാദ്യങ്ങള്‍ അനില്‍.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

പ്രസക്തം..ഞങ്ങള്‍ നാട്ടില്‍ ഒരു ഹോമിയോ മെഡിക്കല്‍ ക്യാമ്പ്‌ സംഘടിപ്പിച്ചു..പനിയെ പ്രതിരോധികേണ്ട വഴികളൊക്കെ വിശദീകരിച്ച്..നല്ല പ്രതികരണമായിരുന്നു ..

ഓ.ടോ: ഞാന്‍ മുഖം ചുളിക്കാതെ കഴിക്കുന്ന ഏക മരുന്ന് ഹോമി‌യോ മരുന്ന് ആണ്..

Sureshkumar Punjhayil said...

Marunnu ethayalum, ee panikalokke ethrayum vegam thadayappedatte...!

Nalla post, Ashamsakal...!!!

താരകൻ said...
This comment has been removed by the author.
ബോണ്‍സ് said...

ഹോമിയോ ചികില്സരീതിയുടെ ഏറ്റവും വലിയ പോരായ്മ മരുന്നുകളുടെ ഗുണനിലവാരം അത് പോലെ അതിന്റെ വിതരണ രീതി ഒക്കെ ആണെന്ന് തോന്നുന്നു. ഒരു അലോപതി അല്ലെങ്കില്‍ ആയുര്‍വേദ മരുന്ന് കടയില്‍ പോയി വാങ്ങുന്നത് പോലെയല്ല ഹോമിയോ. അത് സാധാരണ ഡോക്ടര്‍ അകത്തു പോയി പഞ്ചാരഗുളികയില്‍ ചേര്‍ത്തോ അല്ലെങ്കില്‍ വെറുതെ എത്തനോളില്‍ കലക്കിയോ തന്നു വിടും. അത് കൊണ്ട് തന്നെയാണ് നാട്ടില്‍ വിശ്വാസ്യത വരാത്തത്. പാരസേടമോള്‍ എന്നോ ധശമൂലധി അരിഷ്ടമോ എന്നൊക്കെ പറയുന്നത് പോലെ ഹോമിയോ ഡോക്ടര്‍ കാലിയം ബൈക്രോമിയം വാങ്ങി ഇത്ര ഡോസില്‍ കഴിക്കാന്‍ പറഞ്ഞാല്‍ ഒരുപക്ഷെ നമ്മുടെ ആളുകള്‍ വിശ്വസിക്കും. ഒരു കഥ പറയാം - എന്റെ ഒരു പഴയ ബോസ്സ്. ഒത്തിരി കാലം ജൈവശാസ്ത്ര രംഗത്ത് ഗവേഷണപരിചയം ഉള്ള ആള്..PhD യും post ഡോക്ടോരല്‍ ഗവേഷണവും മറ്റും കഴിഞ്ഞപ്പോള്‍ ഒരു ദിവസം ഹോമിയോ പഠിക്കാന്‍ തുടങ്ങി. എന്നെ ബാംഗ്ലൂര്‍ വച്ച് വല്ലാതെ അലട്ടിയിരുന്ന തുമ്മല്‍ മാറ്റുവാന്‍ അദ്ദേഹം പറഞ്ഞ മരുന്നാണ് സഹായിച്ചത്.

താരകാന്‍ പറഞ്ഞതിനോട് യോജിക്കുന്നില്ല...രോഗനിര്‍ണയം, ചികിത്സ തുടങ്ങിയവ ഓരോ വൈദ്യശാസ്ത്ര ശാഖയുടെയും രീതിയില്‍ അവര്‍ ചെയ്യുന്നു. അത് കൊണ്ട് ഏതെങ്കിലും ഒരു രീതി കാലഹരണപെട്ടതാണ് എന്നില്ലാ. ആധുനിക വൈദ്യശാസ്ത്രത്തില്‍ ഇന്ന് കാണുന്ന പല വലിയ മുന്നേറ്റങ്ങളും 1928 ല്‍ അലക്സാണ്ടര്‍ ഫ്ലെമിംഗ് പെനിസില്ലിന്‍ കണ്ടു പിടിച്ചപ്പോള്‍ മാത്രം ആണ് തുടങ്ങിയത്. തോന്നിയത് പോലെ അന്റിബയോടിക്കുകള്‍ ഉപയോഗിച്ചതിന്റെ ഫലമായി ഇന്ന് പല രോഗാനുക്കള്‍ക്കും പ്രധിരോധ ശേഷി വന്നു കഴിഞ്ഞു. അതുകൊണ്ട് ശക്തി കൂടിയ മരുന്നുകള്‍ ഉപയോഗിക്കേണ്ട അവസ്ഥ ഉണ്ടായിരിക്കുന്നു. താങ്കള്‍ പറഞ്ഞത് വച്ച് ഇഫെക്റ്റ്‌ ഇല്ല സൈഡ് ഇഫെക്റ്റ്‌ മാത്രമേ ഉള്ളൂ എന്നാ അവസ്ഥയിലേക്ക് കാര്യങ്ങള്‍ പോകുന്നു. ആയുര്‍വ്വേദം കൊണ്ടോ ഹോമിയോ മരുന്നുകള്‍ കൊണ്ടോ അങ്ങനെ ഉണ്ടാവുന്നുണ്ടോ?

ഫോര്വര്‍ഡില്‍ കിട്ടിയ ഒരു മെയിലിന്റെ ലിങ്ക് ഇടുന്നു...മസാലയിലും ബിരിയാണിയില്‍ ചേര്‍ക്കുന്ന തക്കോലം എന്നാ സുഗന്ധദ്രവ്യത്തിന്റെ സത്ത് കൊണ്ടാണ് പക്ഷിപനിക്കും H1N1 പനിക്കും ഉള്ള ലോകപ്രശസ്തമായ Tamiflu മരുന്ന് ഉണ്ടാക്കുന്നത്‌!
http://www.isleepherbpac.com/another-rising-star-in-the-chinese-herb-medicine-cabinet-this-time-for-swine-flu/

അരുണ്‍ കരിമുട്ടം said...

ഹോമിയോ നല്ലതു തന്നെ, ഫലവത്തുമാണ്.പക്ഷേ ഏത് മരുന്നാണെന്ന് അറിയാമോ?

Faizal Kondotty said...

അനിലേട്ടാ ,

ജി എമ്മിനെ സോപ്പടിച്ചു ഈ പെരുന്നാളിന് (സെപ്റ്റ്‌.16 മുതല്‍ ) ഒരു മാസത്തെ സ്പെഷ്യല്‍ ലീവ് ഒപ്പിച്ചെടുത്തു , സന്തോഷത്തോടെ നാട്ടിലേക്ക് വിളിച്ചപ്പോള്‍ ഉമ്മാക്ക് ഒരാധി ..നാട്ടില്‍ പനിയാണത്രെ .
വല്ല പനിയും വന്നു എനിക്ക് തിരിച്ചു
പോരാന്‍ പറ്റാതെ വരുമോ എന്ന പേടി
...

ഇത്രത്തോളം ഗുരുതരം ആണോ ഈ പനി ..?അനൌദ്യോഗിക കണക്കു പ്രകാരം ആണെങ്കിലും ഈ പനി കേരളത്തില്‍ വ്യാപകം ആയി ഉണ്ടോ ?

ഏതായാലും അനിലേട്ടന്‍ പറഞ്ഞ മരുന്ന് കഴിക്കാം അല്ലെ..? എവിടെ കിട്ടും ..? പനി വന്നു നാട്ടില്‍ കൂടേണ്ടി വന്നാല്‍ ഈ ബ്ലോഗ്‌ എഴുത്ത് എല്ലാം നിലക്കും ..:)

ആദര്‍ശ്║Adarsh said...

പൊതുവേ ഹോമിയോ ചികിത്സയെപ്പറ്റി പറയുകയാണെങ്കില്‍,പലരിലും പലരീതിയിലാണ് ഹോമിയോ മരുന്നിന്റെ ഫലപ്രാപ്തി കാണുന്നത് .ചിലര്‍ക്ക് എന്ത് അസുഖത്തിനും ഹോമിയോ മാത്രമേ പറ്റുകയുള്ളൂ.മറ്റു ചിലര്‍ക്ക് ഹോമിയോ മരുന്ന് കഴിച്ചാല്‍ അസുഖം മൂര്‍ഛിക്കുകയോ മറ്റുപല അലര്‍ജികളോ കാണപ്പെടുന്നു. അതുകൊണ്ട് തന്നെ ബാല്യം മുതല്‍ ഹോമിയോ ശീലിച്ചവരോ/കുടുംബങ്ങളോ മാത്രമാണ് ഇന്നും അതിന്റെ ഗുണഭോക്താക്കള്‍. മറുഭാഗത്തുള്ളവര്‍ അഥവാ പ്രത്യേകിച്ച് ചികിത്സാ ശീലങ്ങളൊന്നും ഇല്ലാത്തവര്‍ 'ഹോമിയോ പരീക്ഷിക്കണോ?പ്രശ്നമാകുമോ?'എന്ന ഭീതിയിലാണ്.അവരില്‍ത്തനെ അലോപ്പതിയും,ആയുര്‍വേദവും,പ്രകൃതി ചികിത്സയും എല്ലാം കഴിഞ്ഞു അവസാനം ഹോമിയോയില്‍ അഭയം തേടുന്നവരും ഉണ്ട്‌.
പകര്‍ച്ചപ്പനിയുടെ കാര്യത്തില്‍,പനി പടരുന്നതിന് മുമ്പ്‌ പ്രതിരോധ മരുന്ന് വിതരണം ചെയ്യാന്‍ ഒരാളും മുന്‍കൈ എടുത്തിരുന്നില്ല.എന്റെ വീടിനു തൊട്ടടുത്ത്‌ ഗവ:ഹോമിയോ ഡിസ്പെന്സറി ഉണ്ട്‌.'ഇവിടെ മരുന്നുണ്ടോ? 'എന്ന് ചോദിച്ച് അങ്ങോട്ട്‌ പോകേണ്ട ഗതികേടാണ്.'വേണമെങ്കില്‍ വന്നു വാങ്ങിക്കോ 'എന്ന മനോഭാവമാണ് അവര്‍ക്ക്.പലയിടത്തും സംഘടനകളും ക്ലബ്ബുകളുമൊക്കെ മുന്‍കൈ എടുത്താണ് മരുന്ന് വിതരണം നടത്തുന്നത് .ചിലര്‍ മരുന്ന് കഴിക്കും,നേരത്തെ പറഞ്ഞ ഭീതി കാരണം മരുന്ന് കഴിക്കാത്തവരാണ് ധാരാളം.മരുന്ന് കഴിച്ചവര്‍ക്ക് തന്നെ പനി വന്നിട്ടുമുണ്ട്.
പിന്നെ ,ഇപ്പോഴെത്തെ പനിയുടെ കഷ്ടതകള്‍ എന്റെ ഈപോസ്റ്റില്‍ഉണ്ട്.അത്തരം കഷ്ടതകളും,പെട്ടന്ന് ബോധക്കേടും,രക്തം ചര്‍ദ്ദിക്കലുമൊക്കെ വരുമ്പോള്‍ ജനം സാധാരണ ചെയ്യും പോലെ അലോപ്പതി ആശുപത്രിയിലേക്ക് ഓടുകയാണ്.സന്ധി വേദനക്കും നീരിനുമൊക്കെ ഹോമിയോ ഡോക്ടര്‍ പോലും ഇപ്പോള്‍ 'പുളിയില 'വേത് വെച്ചു കുളിക്കാനാണ് പറയുന്നത്.എന്ത് ഇല വേത് വെച്ചു കുളിച്ചാലും നീര് മാറുന്നുമില്ല,പനി വീണ്ടും വരുന്നുമുണ്ട് .

അനില്‍@ബ്ലോഗ് // anil said...

ആദര്‍ശ്,
ഇതൊരു അടച്ചാക്ഷേപിക്കലായതിനാല്‍ ഇടപെടുന്നു. ഹോമിയോ മരുന്ന് കഴിച്ച് അലര്‍ജി ഉണ്ടായ കേസുകള്‍ വളരെ വിരളമാണ്, എന്നല്ല അലോപ്പതിയെ താരതമ്യം ചെയ്താല്‍ ഇല്ല എന്നു തന്നെ പറയാം.മരുന്നുകള്‍ ഏതു ശരീരത്തിലും പ്രതിപ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കാം, ഹോമിയോക്കും കാണുമായിരിക്കും. ഒരു ഉദാഹരണം ചൂണ്ടിക്കാട്ടാം. അലോപ്പതിയില്‍ പൊതുവെ അലര്‍ജക്കി കൊടുക്കുന്ന മരുന്നാണല്ലോ ഫിനറമിന്‍ മാലിയേറ്റ് എന്ന മരുന്ന്. രണ്ടു വര്‍ഷം മുമ്പ് ഈ മരുന്നടങ്ങിയ “അവില്‍ ” ഇഞ്ജക്ഷനെടുത്തതിന്റെ റിയാ‍ക്ഷനായി എന്റെ ഒരു സുഹൃത്ത് മൂന്നു ദിവസം ഐ.സി.യു വിലായിരുന്നു. അത്യപൂര്‍വ്വമായി സംഭവിച്ച ആ ഒറ്റ സാഹചര്യം ചൂണ്ടിക്കാട്ടി അവില്‍ എല്ലാര്‍ക്കും അലര്‍ജി ഉണ്ടാക്കും എന്ന് കണ്‍ക്ലൂഷന്‍ ഉണ്ടാക്കുക തെറ്റായിരിക്കും.

വ്യക്തിപരമായ “ഉഴപ്പ്” ഉള്ളവര്‍ എല്ലാ മേഖലകളിലുമുണ്ടാവും,താങ്കളുടെ സമീപത്തെ ആശുപത്രിയിലെ ഡോക്ടര്‍ ആ വിഭാഗത്തില്‍ പെടുന്നയാളായിരിക്കും. സ്ഥലം പറഞ്ഞാല്‍ വേണ്ട നടപടികള്‍ എടുക്കാന്‍ നിര്‍ദ്ദേശം കൊടുപ്പിക്കാനാവും, മെയിലായെങ്കിലും വിശദാംശങ്ങള്‍ അറിയിക്കുക.

പുളിവെള്ളം കുടിക്കൂ എന്ന് പറഞ്ഞ് ജോയന്റ് പെയിന്‍ കേസ് ഒഴിവാക്കി വിടുന്ന ഉദാഹരണവും വിശ്വാസയോഗ്യമല്ല, ഇന്നു കൂടി ഇവിടെ ഞങ്ങളുടെ ക്ലബ്ബ് നടത്തിയ ക്യാമ്പില്‍ 483 പേര്‍ പങ്കെടുത്തു . 50 % പനിക്കേസ്. ജോയന്റ് പെയിനിന് റിസള്‍ട്ട് കിട്ടുന്നു എന്നത് കേസ് റിപ്പോര്‍ട്ടുകളില്‍ നിന്നുള്ള ഇന്‍ഫെറന്‍സാണ്.

ഈ പൊസ്റ്റ് എന്റെ വ്യക്തിപരമായ നിരീക്ഷണങ്ങളല്ല, കേരള സര്‍ക്കാരിന്റെ ഹോമിയോപ്പതി ജില്ലാ ഓഫീസറുമായി നേരില്‍ സംസാരിച്ച വിവരങ്ങളാണ്.

ആദര്‍ശ്║Adarsh said...

അനിലേട്ടാ ,
അടച്ചാക്ഷേപിച്ചതൊന്നും അല്ല കേട്ടോ..:)
ഹോമിയോ മരുന്ന് ഫലപ്രദമല്ല എന്ന് എനിക്ക് അഭിപ്രായമില്ല.ചിലരിലെങ്കിലും കാണുന്ന പ്രതിപ്രവര്‍ത്തനങ്ങള്‍, (ത്വക്ക്‌ രോഗങ്ങള്‍ക്കൊക്കെ ചിലര്‍ക്ക് ഹോമിയോയില്‍ ആദ്യം കുറച്ചു കൂടി പിന്നീട് സാവധാനം കുറയുന്നത്‌ കണ്ടിട്ടുണ്ട്.) സമ്പൂര്‍ണമായ രോഗമുക്തിയും,കുറഞ്ഞ ചികിത്സാ ചിലവും ഉള്ള ഹോമിയോയെ പലരും സംശയത്തോടെ കാണുന്നതിനു കാരണമായിട്ടുണ്ട് എന്നാണ് ഉദ്ദേശിച്ചത് .
വൈറല്‍ പനിക്കുള്ള പ്രതിരോധ മരുന്ന് കോട്ടയത്ത് ഉണ്ടായിരുന്നപ്പോള്‍ പലപ്പോഴും കഴിച്ചിട്ടുണ്ട്. പനി വരാതിരുന്നിട്ടുമുണ്ട്.ഹരീഷേട്ടന്റെ അനുഭവം പോലെ ,പനി വന്നവരും ഉണ്ട്.'മരുന്ന് കഴിച്ചിട്ടൊന്നും കാര്യമില്ലടേ'എന്ന ഭാവത്തിലാണ് അത്തരക്കാര്‍ . ഇക്കാര്യത്തില്‍ ഒരു ബോധവത്കരണം അത്യാവശ്യമാണ് .

സമീപത്തെ ഹോമിയോ ആശുപത്രിയുടെ കാര്യത്തിലാണെങ്കില്‍ നാട്ടിലാകെ 'പനിക്കുള്ള പ്രതിരോധ മരുന്ന് എല്ലാവരും നിര്‍ബന്ധമായും വാങ്ങി കഴിക്കണം 'എന്നുള്ള ഒരു പ്രചരണം നടത്തിയിരുന്നില്ല.ഇപ്പോഴും മരുന്ന് നല്‍കുന്നുമുണ്ട് ,ദൂരദേശത്ത് നിന്ന് പോലും രോഗികള്‍ എത്തുന്നുമുണ്ട് .പിന്നെ മറ്റു മരുന്നുകള്‍ നല്‍കുന്നതോടൊപ്പം തന്നെ ,വാളന്‍ പുളി മരത്തിന്റെ ഇലകള്‍ ഇട്ട് ചൂടാക്കിയ വെള്ളത്തില്‍ 'കുളിക്കാന്‍ ' പറഞ്ഞിട്ടുണ്ട് എന്നാണ് ഞാന്‍ കേട്ടത് .

Sands | കരിങ്കല്ല് said...

ഹോമിയോമരുന്ന് തട്ടിപ്പണെന്ന ഉത്തമവിശ്വാസക്കാരനാണു് ഞാന്‍. തര്‍ക്കിക്കാനൊന്നും ഇല്ല... എന്നാലും പ്ലാസീബോ എന്താണെന്നൊന്നു നോക്കുന്നതു് നന്നായിരിക്കും.

അനില്‍@ബ്ലോഗ് // anil said...

കരിങ്കല്ലെ,
നല്ലൊരു ശാസ്ത്ര വിദ്യാര്‍ത്ഥി ഒരിക്കലും അന്ധവിശ്വാസി ആകാന്‍ പാടില്ല. പ്ലാസിബോ പ്ലാസിബോ എന്ന് ആളുകള്‍ വിളിച്ചുകൂവാന്‍ തുടങ്ങിയിട്ട് ഒരുപാട് കാലമായി.
അതില്‍ കാര്യമൊന്നുമില്ല.

യധാര്‍ത്ഥത്തില്‍ ഇത് പരീക്ഷിച്ചും കേസ് സ്റ്റഡീസ് നടത്തിയും താങ്കള്‍ക്ക് നിഗമനത്തിലെത്തണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ നാട്ടില്‍ വരുമ്പോള്‍ അതിനുള്ള അവസരം ഉണ്ടാക്കാന്‍ എനിക്ക് സന്തോഷമേ ഉള്ളൂ.
സാമുവെല്‍ ഹാനിമാന്റെ നാട്ടിലാണ് താങ്കള്‍ ഇപ്പോള്‍ ജീവിക്കുന്നതെന്നാണ് എന്റെ ധാരണ.

യൂറോപ്പിലുള്ള ചില ഹോമിയോ കോളേജുകള്‍ (ജെര്‍മനി അടക്കം)ലിങ്ക് ഇതാ
http://homeoinfo.com/09_reference/business/schools.php

ഒന്നു നേരില്‍ ബന്ധപ്പെട്ടു നോക്കൂ.

കണ്ണനുണ്ണി said...

മ്യൂട്ടേഷനിലൂടെ അത്യന്തം അപകടകാരി ആയി തീര്‍ന്ന ഇന്ഫ്ലുഎന്സ വൈറസ്‌ ആണ് ഈ പന്നി പനിക്ക് കാരണം. " പൂര്‍ണ്ണമായും" ഈ വൈറസിനെ പിടിച്ചു നിര്‍ത്തുവാന്‍ ഇത് വരെ ഒരു വൈദ്യ ശാസ്ത്ര ശാഖയിലും മരുന്ന് വികസിപ്പിച്ചു എടുത്തിട്ടില്ല എന്നാണു അറിയുവാന്‍ കഴിഞ്ഞത്.
പക്ഷെ ശ്രദിക്കപെടെന്ട ഒരു വസ്തുത...രോഗം പടര്‍ന്നു പിടിക്കുമ്പോഴും മരണത്തില്‍ കലാശിക്കുന്നത് 1% പേരില്‍ താഴെ മാത്രമാണ്. നല്ല ആരോഗ്യം ഉള്ളവരില്‍ ഈ വൈറസ്‌ മാരകമാകുന്നില്ല എന്നാണ് അറിയുവാന്‍ കഴിഞ്ഞത്. അല്പം ആസ്വാസകരമല്ലേ ഈ വസ്തുത. അത് കൊണ്ട് ആരോഗ്യം നിലനിര്‍ത്തുവാനും, സാമൂഹിക ശുചിത്വം പാലിക്കുവാനും എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം. കുറഞ്ഞത് ആവശ്യത്തിനു പ്രതിരോധ സംവിധാനങ്ങള്‍ ലഭ്യമാകുന്നത് വരെ എങ്കിലും.

നമുക്ക് ഓരോരുത്തര്‍ക്കും ഈ പകര്‍ച്ച വ്യധിയെ പിടിച്ചു നിര്‍ത്തുന്നതിനു വേണ്ടി യത്നിക്കുവാന്‍ സമൂഹത്തോട് ബാധ്യത ഉണ്ട്. ദൈവം എല്ലാവരുടെയും കൂടെ ഉണ്ടാവട്ടെ

smitha adharsh said...
This comment has been removed by the author.
smitha adharsh said...

അനിലേട്ടാ..ഇപ്പൊ തന്നെ പറഞ്ഞതേയുള്ളൂ നാട്ടിലെത്തി പനി പിടിച്ചാല്‍ എന്ത് ചെയ്യും എന്ന്..
വളരെ ഉപകാരപ്രദമായ പോസ്റ്റ്‌..പക്ഷെ,ഇവിടെ ഖത്തര്‍ഇല്‍ H1N1പനി 350ലേറെ പേര്‍ക്ക് റിപ്പോര്‍ട്ട്‌ ചെയ്തു കഴിഞ്ഞു..ആയിരത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് രോഗലക്ഷണം ഉള്ളതായും അപ്രഖ്യാപിത റിപ്പോര്‍ട്ട്‌ വേറെയും..എന്താകുമോ എന്തോ?

ബാബുരാജ് said...

പ്രിയ അനില്‍,

ഹോമിയോയെപ്പറ്റി ഒരു ചര്‍ച്ചയ്ക്ക്‌ ഞാന്‍ മുതിരുന്നില്ല. ചര്‍ച്ചയ്ക്ക്‌ ആവശ്യമായ ഒരു പൊതു സയന്റിഫിക്‌ പ്ലാറ്റ്‌ഫോം അനുകൂലിക്കുന്നവര്‍ക്കും എതിര്‍ക്കുന്നവര്‍ക്കും ഇടയിലില്ല എന്നതു തന്നെ കാരണം. എത്ര വാദിച്ചാലും അന്ത്യമില്ലാതെ നീണ്ടു പോകും അത്ര മാത്രം!

ഈ കുറിപ്പ്‌ എഴുതാന്‍ കാരണം റാന്റിയെപ്പറ്റിയുള്ള താങ്കളുടെ പരാമര്‍ശമാണ്‌. അദ്ദേഹത്തെപ്പറ്റിയോ അദ്ദേഹത്തിന്റെ ചലഞ്ചിനേപ്പറ്റിയോ മുന്‍പേ തന്നെ അറിയില്ലാത്തവരെ സംബന്ധിച്ചിടത്തോളം വെളിവില്ലാത്ത ആരോ എന്തോ വിവരക്കേടു പറഞ്ഞു എന്ന തോന്നലാണ്‌ താങ്കളുടെ വാക്കുകള്‍ ഉളവാക്കുക. റാന്റി ഹോമിയോക്കാരുടെ അവകാശപ്രകാരമുള്ള അവരുടെ 'ശാസ്ത്രീയ' തത്വങ്ങളെയാണ്‌ ചോദ്യം ചെയ്യുന്നത്‌. ചികില്‍സാ തത്വങ്ങളും ചികില്‍സയും തമ്മില്‍ ബന്ധമില്ലെന്ന് താങ്കള്‍ വാദിച്ചാല്‍ പതിനഞ്ച്‌ വര്‍ഷത്തോളമായി ഈ രംഗത്തുള്ള എനിക്ക്‌ സമ്മതിച്ചു തരാന്‍ ബുദ്ധിമുട്ടുണ്ട്‌. അതുപോലെ തന്നെ ദേ, എന്റെ നടുവേദനയും മാറി! എന്ന രീതിയിലുള്ള അവകാശവാദങ്ങളും.

പിന്നെ സര്‍ക്കാരുമായി ഒരു കേസു നടത്താനുള്ള റിസോഴ്സസ്‌ ഒന്നും എനിക്കില്ല. മറ്റുള്ളവര്‍ എന്തുകൊണ്ടു ചെയ്യുന്നില്ല എന്നു പറയാനുള്ള അവകാശവും ഉത്തരവാദിത്വവും എനിക്കില്ല. ഒരു പക്ഷെ അനധിവിദൂരഭാവിയില്‍ അതുണ്ടായേക്കാം. നമ്മള്‍ ഇങ്ങനത്തെ കാര്യത്തില്‍ എപ്പോഴും പുറകിലാണല്ലോ. ഇംഗ്ലണ്ട്‌, ഫ്രാന്‍സ്‌, സ്വീഡന്‍ മുതലായ രാജ്യങ്ങള്‍ ഇപ്പോള്‍ തന്നെ ചില നിയന്ത്രണങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട്‌. അമേരിക്കയില്‍ എന്തു കൊണ്ടു നിരോധിക്കുന്നില്ല എന്നതിന്റെ ഉത്തരം FDA യുടെ സൈറ്റ്‌ തപ്പിയാല്‍ കിട്ടും.

അനില്‍@ബ്ലോഗ് // anil said...

ബാബുരാജ്,
താങ്കളുടെ നിലപാട് ഞാന്‍ മാനിക്കുന്നു, ചര്‍ച്ച ചെയ്ത് കോമ്പ്രമൈസ് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളില്‍ ഘോരഘോര ചര്‍ച്ചകള്‍ നടത്താതിരിക്കുകയാണ് കരണീയം. ജയിംസ് റാണ്ടിയെ മോശക്കാരനായ് ചിത്രീകരിച്ചതല്ല, മറിച്ച് ഒരു ഭൌതിക തത്വം അളക്കുന്ന അതേ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് ജൈവശാസ്ത്ര കാര്യങ്ങള്‍ എല്ലാം അളക്കാ‍മെന്ന് സമീപനം ശരിയല്ലെന്ന് സൂചിപ്പിക്കുക മാത്രമാണ് ചെയ്തത്. അതിനുള്ള അവകാശം 15 വര്‍ഷമായി ചികിത്സാ രംഗവുമായി ബന്ധപ്പെടുന്ന എനിക്കും ഉണ്ടാവണമല്ലോ.
ഈ പോസ്റ്റ്‍ ഹോമിയോയുടെ ശാസ്ത്രീയത ചര്‍ച്ച ചെയ്യാന്നുള്ള ഒരു വേദി ആവരുതെന്ന ആഗ്രഹം ഉണ്ടായിരുന്നതിനാലാണ് ഇപ്രകാരമുള്ള ഒരു സമീപനം സ്വീകരിക്കുന്നത്. ഇത്രയധികം ജനങ്ങള്‍ മാനസികമായും ശാരീരികമായും ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു സാഹചര്യത്തില്‍ അവര്‍ക്ക് റിലീഫ് നല്‍കാനുള്ള ഏതൊരു മാര്‍ഗ്ഗവും ഉപയോഗിക്കപ്പെടുക തന്നെ വേണം.
അഭിപ്രായങ്ങള്‍ക്ക് നന്ദി.

അനില്‍@ബ്ലോഗ് // anil said...

വിലയേറിയ അഭിപ്രായങ്ങളാ ഈ പോസ്റ്റ് സമ്പുഷടമാക്കിയ ഏവര്‍ക്കും നന്ദി.

vrajesh,

പ്രയാണ്‍,
ഹോമിയോയില്‍ ലക്ഷണങ്ങള്‍ക്കാണ് ചികിത്സ, അതിനാല്‍ തന്നെ രോഗകാരി പ്രസക്തമല്ല.

ശ്രീ,
നമ്മുടെ മാലിന്യങ്ങളും, കൂടെ കനത്ത മഴ, വെള്ളപ്പൊക്കം തുടങ്ങിയവയെല്ലാം കാരണമായിരിക്കും.

ചാണക്യന്‍,

പാവത്താന്‍,

വികടശിരോമണി,
മൌലിക വാദം അതേതു രൂപത്തിലായാലും ഗുണമല്ല ചെയ്യുക.

മണീകണ്ഠന്‍,
പ്രവചന സ്വഭാവമാണ് കമന്റിന്. ;)

Dr.jishnu chandran,
മതിലുകള്‍ കെട്ടിയുള്ള ഈ വേര്‍തിരിവ് ഏതായാലും ആശാസ്യമല്ല. രോഗിയുടെ റിലീഫാണ് ആത്യന്തികമായി ചികിത്സയുടെ ലക്ഷ്യം. താങ്കളുടെ നിര്‍ദ്ദേശങ്ങള്‍ക്ക് നന്ദി.

മണിഷാരത്ത്,
മാഷെവിടെയാണ് ചികിത്സ തേടുന്നതെന്ന് എനിക്കറിയില്ല്, താരതമ്യേന ചിലവ് കുറഞ്ഞ ചികിത്സാ സമ്പ്രദായമാണ് ഹോമിയോപ്പതി എന്നാണ് എന്റ്റെ അറിവ്.

അരീക്കോടന്‍,
മാഷെ, ഈ പല്ലിമിഠായി പ്രയോഗമാ പ്രശ്നമെന്ന് തോന്നുന്നു.പക്ഷെ വലിയ ആളുകള്‍ക്ക് ടിഞ്ചര്‍ തന്നെ തരുമെന്നാ തോന്നുന്നത്.

ശ്രീ@ശ്രേയസ്സ്,
നന്ദി.

അനില്‍@ബ്ലോഗ് // anil said...

അനൂപ് കോതനെല്ലൂര്‍,
നല്ല പേരുകളല്ലെ, അമേരിക്കയിലെ ചുഴലിപ്പേരുകള്‍ പോലെ.

ബാബുരാജ്,
ലിങ്കുകള്‍ക്ക് നന്ദി.

sherriff kottarakara,
വളരെ കാര്യമാത്ര പ്രസക്തമായ കമന്റ്.

OAB,
ഇത് നമ്മുടെ തന്നെ സൃഷ്ടിയാ.

ഹരീഷെ,
രണ്ട് അനുഭവങ്ങള്‍ വ്യത്യസ്ഥ ഫലങ്ങള്‍ നല്‍കി. പിന്നെ ഹോമിയോ മരുന്നുമായി ഇന്ററാക്ഷന്‍ ഉള്ള പല സാധങ്ങളും ഉണ്ടായിരിക്കും .
:)

കണ്ണനുണ്ണി,
അഭിപ്രായത്തോട് യോജിക്കുന്നു.

നിരക്ഷരന്‍,
ഭായ്, മോള്‍ക്ക് പനി വരാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.

മാണിക്യം,
ചേച്ചീ നന്ദി.

എഴുത്തുകാരീ,
ചേച്ചീ, നന്ദി.

പൊറാടത്ത്,
നന്ദി.

കാസിം തങ്ങള്‍,
നമുക്ക് ലഭ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും ഉപയോഗിക്കുക തന്നെ വേണം.

പ്രവീണ്‍ വട്ടപ്പറമ്പത്ത്,
ക്യാമ്പുകള്‍ക്ക് നല്ല പ്രതികണമാണ് ഇവിടേയും.

Sureshkumar Punjhayil,
അത്രയേ ഏതിരു മനുഷ്യ സ്നേഹിയും ആഗ്രഹിക്കൂ.

അനില്‍@ബ്ലോഗ് // anil said...

താരകന്‍,
സന്ദര്‍ശനത്തിനു നന്ദി. കമന്റ് ഡിലീറ്റിയതിനാല്‍ ഒന്നും പറയാനാവുന്നില്ല.

ബോണ്‍സ്,
പ്രസക്തമായ അഭിപ്രായങ്ങള്‍ക്ക് നന്ദി.

അരുണ്‍ കായംകുളം,
രണ്ട് മൂന്ന് മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ട്, ഒറ്റക്കും കോമ്പിനേഷനായും. പിന്നെ ഏതു ചികിത്സയിലും ലൈന്‍ ഓഫ് ട്രീറ്റ്മെന്റ് എന്നൊന്നുണ്ട്.

ഫൈസല്‍ കൊണ്ടോട്ടി,
ഗുരുതരമാണോ പനി എന്ന് ചോദിച്ചാല്‍ പെട്ടന്നു പടര്‍ന്നു പിടിക്കുന്നു, പനി വിട്ടുമാറിയാലും അതിന്റെ മറ്റ് അനുബന്ധ പ്രശ്നങ്ങള്‍ മാറുന്നില്ല. എന്തായാലും ഭയപ്പെടേണ്ട ഒരു സാഹചര്യവും ഇല്ല എന്നു തന്നെയാണ് എന്റെ അഭിപ്രായം.

ആദര്‍ശ്,
നന്ദി, ലിങ്കില്‍ പോയി കേട്ടോ.

കണ്ണനുണ്ണി,
അനാവശ്യമായ ഭീതി പരത്തുന്നതില്‍ മാദ്ധ്യമങ്ങള്‍ ചെറുതല്ലാത്ത റോള്‍ വഹിക്കുന്നുണ്ട്. ജനങ്ങള്‍ ഭയപ്പെടാതിരിക്കുക, ആരോഗ്യ പ്രവര്‍ത്തകരുമായി സഹകരിക്കുക.

smitha adharsh,
ഭയപ്പെടേണ്ട കാര്യമൊന്നുമില്ല. നിര്‍ദ്ദേശിക്കുന്ന മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുക.

ഏവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.

Sands | കരിങ്കല്ല് said...

ഒരു തര്‍ക്കത്തിനു ഞാനില്ല...

എന്തായാലും.. ഈ പോസ്റ്റുകൊണ്ടൊരു ഗുണമുണ്ടായി... കുറേ വായിച്ചുണ്ടാക്കി.. ഹോമിയോപ്പതിയെ കുറിച്ചു്.

എന്നിട്ടെന്താ... അതില്‍ വലിയ കഴമ്പൊന്നുമില്ല എന്ന വിശ്വാസം ശക്തിയാര്‍ജ്ജിച്ചു... മന്ത്രവാദം ഫലിക്കുന്നില്ലേ? അതു പോലെയൊക്കെ തന്നെ.

Sands | കരിങ്കല്ല് said...

പിന്നെ ആ പറഞ്ഞ കേസ്-സ്റ്റഡീസ്... അതില്‍ താത്പര്യം ഉണ്ട്... നാട്ടില്‍ വരുമ്പോള്‍ നോക്കാം.. :)

അനില്‍@ബ്ലോഗ് // anil said...

കരിങ്കല്ലെ,
ഹോമിയോ = മന്ത്രവാദം !!!!

ഇതേപോലെയുള്ള വിവരങ്ങളാണ് കൂടുതലായും നമുക്ക് ഇന്റര്‍നെറ്റില്‍ ലഭിക്കുക. ചില അടിസ്ഥാന കാര്യങ്ങള്‍ എനിക്കും മനസ്സിലാവുന്നില്ല,ഭൌതിക ശാസ്ത്രാടിസ്ഥാനത്തില്‍. പക്ഷെ ഫലം കാണുന്നു എന്നത് വസ്തുതയാണ്.ഏതു ശാസ്ത്ര ശാഖവച്ചു വിശദീകരിക്കണമെന്നത് കണ്ടെത്തുക ചികിത്സാ സംബ്രദായത്തിന്റെ ബാദ്ധ്യതയാണെന്ന് ഞാന്‍ കരുതുന്നില്ല. ഫലം ഉണ്ടെങ്കില്‍ അതെങ്ങിനെ ഉണ്ടാവുന്നു എന്ന് കണ്ടെത്തുക മറ്റ് ശാസ്ത്ര ശാഖകളുടെ ബാദ്ധ്യതയാണ്. പെനിസില്ലിയം നോട്ടേറ്റത്തില്‍ പെന്നിസില്ലിന്‍ ഉണ്ട് എന്നല്ല ആദ്യം കണ്ടെത്തിയത്, മറിച്ച് അതിന്റെ ആന്റി ബാക്റ്റീരിയല്‍ ഇഫക്റ്റാണ്.അതില്‍ പെനിസിലിന്‍ അടങ്ങിയിരിക്കുന്നു എന്ന് അതേ തുടന്നുള്ള പഠനങ്ങളിലാണ് കണ്ടെത്തിയത്. അതേ പോലെ എന്നു പറയാനാവില്ലെങ്കിലും, എങ്ങിനെ ഫലം കിട്ടുന്നു എന്ന് പറയുക എന്നത് മറ്റ് റിസേര്‍ച്ചുകള്‍ ആയിരിക്കും.
ഇതിന് ആദ്യം വേണ്ടത് ഈ പറയുന്ന ഫലം ഉണ്ടോ എന്ന് അന്വേഷിക്കാനുള്ള സഹിഷ്ണുതയാണ്.

ഇതു പറയാനുള്ള സാഹചര്യം ഇനി വിശദമാക്കാം. കേരള സര്‍ക്കാരിന്റെ രണ്ട് വകുപ്പുകളാണ് അലോപ്പതിയും ഹോമിയോയും. അത് പഠിപ്പിക്കാന്‍ എന്ഡ്രന്‍ തുടങ്ങിയിങ്ങോട്ട് കോളേജുകള്‍ വരെ, എല്ലാ പഞ്ചായത്തിലും ആ‍ശുപത്രികള്‍. ഇത്രയും സംവിധാനങ്ങള്‍ ഒന്നിച്ച് സര്‍ക്കാര്‍ തലത്തില്‍ പ്രവര്‍ത്തിക്കുന്ന സമയം വരെയെങ്കിലും രണ്ടും രണ്ട് ചികിത്സാ രീതിയെന്ന് (സര്‍ക്കാര്‍ ശമ്പളം വാങ്ങി ജോലി ചെയ്യുന്നവരെങ്കിലും)അംഗീകരിച്ചേ മതിയാകൂ. സര്‍ക്കാരിന്റെ തന്നെ പരിപാടികളാണ് ഹോമിയോ ചികിത്സയും ക്യാമ്പുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും.

കഴിഞ്ഞ വര്‍ഷം ഞാനൊരു പോസ്റ്റിട്ടിരുന്നു, ചില ഹോമിയോ ചികിത്സാ ഫലങ്ങളെ പറ്റി. അതില്‍ എന്നെ സഹായിച്ച ഡോക്ടര്‍ നിങ്ങടെ നാട്ടിനടുത്താണ്. ഇനി വരുമ്പോള്‍ അദ്ദേഹത്തിന്റെ കമ്പ്ലീറ്റ് കേസ് റെക്കോഡ്സും നമുക്ക് അടിച്ചു മാറ്റാം, സക്സസ് റേറ്റ് വര്‍ക്കൌട്ട് ചെയ്തു നോക്കാം.
:)

പാര്‍ത്ഥന്‍ said...

ഞാനും കുടുബവും അസുഖം വന്നാൽ ഹോമിയോ മരുന്നുകൾ മാത്രമാണ് കഴിക്കുന്നത്. അലോപ്പതി മരുന്നുകൾ കഴിക്കേണ്ട ആവശ്യം കുറെ കാലമായി ഉണ്ടായിട്ടില്ല. ഹോമിയോ മരുന്നു കഴിച്ച് അസുഖം മാറുന്നു എന്നു പറയുന്നവർക്ക് മാനസികരോഗമാണെന്നു വരെ കേൾക്കാനുണ്ട്.

ഇന്നലെ കിട്ടിയ ഒരു മെയിൽ ഇവിടെ കോപ്പി ചെയ്യുന്നു. ഇതിൽ പറയുന്ന കാര്യം ബന്ധപ്പെട്ടവർ അന്വേഷിച്ച് കുറ്റക്കാരെ ശിക്ഷിക്കട്ടെ.


Press Release


HOMEOPATHIC REMEDY FOR H1N1 FLU PREVENTION & CURE


New Delhi, Aug 12, 2009: As the nation today grapples with the dreaded Swine Flu (also called H1N1 Infuenza, swine influenza, hog flu, and pig flu), Subhadra Nambudiri Foundation, a Delhi-based health NGO, has found that homeopathic medicines have been used effectively in the past both to manage and prevent the fast spreading virus from killing and affecting more people.


According to Foundation Trustee and senior Delhi-based Homeopathic Consultant, Prof (Dr) A K Gupta, MD (Hom), people should take clinically proven Homeopathic medicines for prevention and treatment of H1N1 Flu.


"The homeopathic medicine 'Gelsemium 30' has proved effective clinically in the treatment of swine flu in France a decade back and has been reported in the British Journal of Clinical Medicine," said Dr Gupta, who is also Director of the Om Vidya Institute of Homeopathy and Allied Medical Sciences.


Other useful homeopathic medicines are Bryonia and Allium Cepa (to be taken under supervision of a Homoeopath), he said.


Dr.Gupta has also recommended “Infuenzinum 200” as a preventive medicine for Swine Flu as well as to enhance the immune system of the individuals against the flu.


Though Homoeopathic remedy should be prescribed on the basis of symptoms prevailing in individual cases, Genus Epidemicus can be used as a preventive medicine also, he said.



However, Dr. Gupta, who is visiting Professor at the B R Sur Homeopathic Medical College, cautioned that if any person has symptoms such as Fever, Lethargy. Sneezing, Running Nose, Coughing, Difficulty in Breathing and Loss of Appetite etc. for more than three days, then one must consult the doctor immediately.


Prevention is better than cure is the message people should adopt instead of getting panicky and Homeopathy is safe and healthy, he says.


The Subhadra Nambudiri Foundation (SNF) was set up in 2002 with the avowed objective of creating awareness in the society on health issues.


For further details, Dr Gupta can be contacted at: 9811341238


Satyendra Bhardwaj

Director

Subhadra Nambudiri Foundation

9811486488

Anil cheleri kumaran said...

ഉപകാരപ്രദമായ് വിവരങ്ങൾക്ക് നന്ദി.

നിസ്സഹായന്‍ said...

അടിസ്ഥാന രഹിതമായി ആക്ഷേപിക്കുന്നത് ശരിയല്ല.
പക്ഷേ അനുഭവത്തിന്റെ വെളിച്ചത്തില്‍ പറഞ്ഞാല്‍ ഹോമിയോ എനിക്കും കുടുംബത്തിനും യാതൊരു ഫലവും ഉണ്ടാക്കുന്നതായി തോന്നിയിട്ടില്ല. എന്റെ മകളുടെ രോഗാവസ്ഥ അപകടകരമാക്കുകയും ചെയ്തു. ഇതൊരു പ്ലാസിബോ മെഡിസിന്‍ തന്നെ. അതുകൊണ്ട് സൈഡ് ഇഫ്ഫെക്റ്റ് ഭയപെടേണ്ട.

Sathees Makkoth | Asha Revamma said...

നല്ലൊരു പോസ്റ്റ്.
ഹോമിയോ മരുന്നുകൊണ്ട് ഫലപ്രദമായി കിഡ്നി സ്റ്റോൺ ചികിത്സിച്ച് മാറ്റാൻ പറ്റുമെന്നുള്ളത് അനുഭവമാണ്.

ടോട്ടോചാന്‍ said...

വലിയ രോഗങ്ങള്‍ക്ക് ഞാന്‍ ഹോമിയോ മരുന്ന് ഉപയോഗിച്ചിട്ടില്ല. ആകെ ഉപയോഗിച്ചിരിക്കുന്നത് പനി, ജലദോഷം തുടങ്ങിയവക്ക് മാത്രം. അന്നെല്ലാം ഹോമിയോ എന്ന ശാഖയെ വിശ്വാസമായിരുന്നു. പക്ഷേ പിന്നീട് ഹോമിയോ മരുന്നുകളുടെ ഉത്പാദന രീതിയെക്കുറിച്ചും അതിന്റെ അടിസ്ഥാനപ്രമാണങ്ങളെക്കുറിച്ചും അറിഞ്ഞപ്പോള്‍ ഉള്ള വിശ്വാസം പോയി. അടിസ്ഥാനപ്രമാണങ്ങളില്‍ മാറ്റം വരുത്താതെ ഹോമിയോ ശാസ്ത്രീയമാണ് എന്ന് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. അതു കൊണ്ടു തന്നെ പകര്‍ച്ചപ്പനിക്ക് ഹോമിയോ മരുന്നുകള്‍ എങ്ങിനെയാണ് പ്രവര്‍ത്തിക്കുക എന്നതും അറിയാന്‍ താത്പര്യമുണ്ട്.

പിന്നെ അലോപ്പതി എന്നത് ശാസ്ത്രീയമായ ഒരു ശാഖയായി ഇന്ന് ആരും കണക്കാക്കുന്നില്ല എന്നു കൂടി മനസ്സിലാക്കുക. ആധുനികവൈദ്യം(Modern Medicine) എന്ന ശാസ്ത്രീയമായ ശാഖയെ അലോപ്പതി ആക്കല്ലെ...എല്ലാവരും പക്ഷേ ആധുനികവൈദ്യത്തെ അലോപ്പതി എന്നാണ് വിളിച്ചതും.

പിന്നെ ഹോമിയോ, ആധുനിക വൈദ്യും, ആയുര്‍വേദം തുടങ്ങിയ എല്ലാ ശാഖകളിലെ ഡോക്ടേഴ്സിനും ചികിത്സിക്കാന്‍ അറിയാം. മനുഷ്യശരീരത്തെക്കുറിച്ച് അവര്‍ പഠിക്കുന്നത് ഏതാണ്ട് ഒരേ കാര്യങ്ങള്‍ തന്നെയാണ്. അതു കൊണ്ടു തന്നെ രോഗം നിര്‍ണ്ണയിക്കാന്‍ ഇവരില്‍ ആരായാലും മതി. പിന്നെ മരുന്ന് കുറിക്കേണ്ടത് യഥാര്‍ത്ഥത്തില്‍ ഡോക്ടേഴ്സ് മാത്രമാണോ? അവിടെ ഫാര്‍മസിയെക്കുറിച്ച് പഠിച്ചവരും വേണം. ഡോക്ടറുടെ രോഗനിര്‍ണ്ണയത്തിനനുസരിച്ച് മരുന്ന് നിര്‍ദ്ദേശിക്കേണ്ടത് ഫാര്‍മ്മസിയില്‍ ഉയര്‍ന്ന ബിരുദമെടുത്തവരായിരിക്കണം. ഡോക്ടറുമായുള്ള ചര്‍ച്ചയിലൂടെ ആയിരിക്കണം ഇത് ചെയ്യേണ്ടത്.

പനി പടരുമ്പോള്‍ എന്തു ചെയ്യണം എന്നതിനേക്കാളേറെ പനി വരാതിരിക്കാന്‍ എന്ത് ചെയ്യണം എന്ന ചിന്തയായിരിക്കും നല്ലത്.

ഫുആദ് UTOPIA said...

ഈയുള്ളവന്‍ അലര്‍ജി,തുമ്മല്‍ ജലദൊശം തുടങീ അസുഖങളുമായി ഒരു ഹോമിയോപതി ഡോക്ക്ട്ടറെ സമീപിചു അദ്ദെഹം എനിക്ക് ചെവിയില്‍ ഒഴിക്കാന്‍ മരുന്നു തന്നു, എന്റെഅസുഖം ഒന്നും കുറഞതും ഇല്ല.
ചെവിയില്‍ അണുബാധയും ആയി,തുടര്‍ന്ന് വളരെനാളതെ അലൊപതി ചികിത്സകൊണ്ടാണ് അസുഖം ഭേതമായത്..

ഫുആദ് UTOPIA said...

ഇതു കൂടിവായിക്കുക.
http://www.utopia4u.co.cc/2010/02/blog-post_06.html

Jerry said...

ജനങ്ങള്‍ക്ക്‌ ആശ്വാസം കൊടുക്കുക എന്നത് മാത്രം ആണ് യോഗ്യത എങ്കില്‍ (ശാസ്ത്രീയ മോ യുക്തിപരമോ അടിസ്ഥാനമോ വ്യക്തമായ ക്ലിനികാല്‍ പരീക്ഷനഗളിലൂടെ സ്ഥാപിക്കപ്പെട്ട വിജ്യായ സാധ്യതയോ അല്ല മാന ദണ്ഡം എങ്കില്‍ ) homeo പതിക്കു ഒപ്പം ഉരുക്ക്കും നൂലും ജപിച്ചു കേട്ടാല്‍ , ചാത്തന്‍ സേവ , അഫ്രികാന്‍ ഗോത്രക്കാരുടെ മന്ത്രവാദം തുടങ്ങിയ മഹത്തായ ജന ഉപകാര പ്രദം ആയ സംഗതികള്‍ക്ക് കൂടി കോളേജ് കാല്‍ സ്ഥാപിക്കാന്‍ നാം ഓരോരുത്തരും ശബ്ദം ഉയര്‍ത്തേണ്ടത് ആണ് ....

ആയുര്‍വേദത്തെ ഈ കൂട്ടത്തില്‍ നിന്നും മാറ്റി നിര്‍ത്തിയത് മനപൂര്‍വ്വം ആണ് ... തുടര്‍ച്ചയായ പരീക്ഷനഗളിലൂടെ കാലങ്ങളായി രൂപപെട്ടതാണ് എന്നത് കൊണ്ടും കൊടുക്കുന്ന മരുന്നില്‍ യഥാര്‍ത്ഥ ഔഷധ ഘടകം പലപ്പോഴും കുരചെങ്ങിലും ഉണ്ടാകാറുണ്ട് എന്നത് കൊണ്ട് ആണത് ... അത് കൊണ്ട് അര്‍ദ്ധ ശാസ്ത്രീയം ആയ അത് മേല്പറഞ്ഞ അത്ഭുത രോഗ ശാന്തി മാര്‍ഗങ്ങളുടെ പട്ടികയില്‍ ഒരു പക്ഷെ വരില്ല .... !!!!

Unknown said...

ഹോമിയോ പതി നല്ല ചികിത്സ ആണ്.ഹോമിയോ മരുന്നുകൊണ്ട് ഫലപ്രദമായി വായ നാറ്റം,ശരീര ദുർഗ്ഗന്ധം എന്നിവ ചികിൽസിച്ച് ഭേദമാക്കാം. എനിക്ക് അനുഭവം ഉണ്ട്. ഞങ്ങൾക്ക് ഇവിടെ മതിര(കൊല്ലം ജില്ല)യിൽ ഗവ: ഡിസ്പെൻസറിയിൽ വിദഗ്ധയായ ഡോക്ടര്‍ ഉണ്ട് ഡോ.ലിജി റോയ്. വളരെയധികം ആളുകള്‍ക്ക് ഈ ഡിസ്പെൻസറി പ്രയോജനപ്പെടുന്നു. ഈ ബ്ലോഗിലെ ചർച്ചപോലെ അനുകൂലിച്ചും പ്രതികൂലിച്ചും അല്പവും
അധികവും ജ്ഞാനമുള്ളവർ പലതും പറഞ്ഞാലും, "പനി വരുത്തി" വലിയ ആശുപത്രികളില് വലിയ തുകകൾ ചെലവഴിക്കുന്നവരും ഉണ്ട്.