8/21/2009

മതനിരപേക്ഷതക്കായ് കൂട്ടു ചേരാം

മലയാളം ബ്ലോഗ് വളരെ നിര്‍ണ്ണായകമായൊരു ഘട്ടത്തിലൂടെ കടന്നു പോകുന്നതായി വിലയിരുത്തുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു. കഴിഞ്ഞ ഒരു വര്‍ഷക്കാലം ഒന്നൊഴിയാതെ ഓരോ ബ്ലോഗ് പോസ്റ്റും വീക്ഷിച്ചു വരുന്ന ഞാനങ്ങിനെ ഒരു നിരീക്ഷണത്തില്‍ എത്തിച്ചേരുകയാണ്. വ്യക്തമായ അജണ്ടകളൊന്നുമില്ലാതെ ബ്ലോഗിങ് രംഗത്ത് സജീവമായി നില നിന്നിരുന്ന പലരും ഇന്ന് ഉള്‍വലിഞ്ഞിരിക്കുന്നു. ബ്ലോഗ് എന്ന മാദ്ധ്യമത്തിന്റെ സാദ്ധ്യതകള്‍ മുന്നില്‍ കണ്ട് നിശ്ചിത അജണ്ടകളുമായി ആളുകള്‍ ഇവിടേക്ക് എത്തിച്ചേരുന്നു എന്ന് തന്നെ പറയാം. ഇതില്‍ പ്രമുഖമാണ് വിവിധ മത സംഹിതകളുടെ പ്രചാരകാരായ് എത്തിച്ചേര്‍ന്നിട്ടുള്ള ഒരു വിഭാഗം.ഏതെങ്കിലും വിഭാഗത്തെ പ്രത്യേകമായി പരാമര്‍ശിക്കേണ്ട സാഹചര്യം പോലുമില്ലാത്ത രീതിയില്‍ അത് നമുക്കിടയില്‍ വേരോട്ടം തുടങ്ങിയിരിക്കുന്നു. വിരുദ്ധ ചേരിയിലുള്ളവര്‍ പരസ്പം കെട്ടിപ്പുണര്‍ന്ന്, മതസൌഹാര്‍ദ്ദമെന്ന വ്യാജ പ്ലാറ്റ് ഫോം സൃഷ്ടിച്ച് തങ്ങളുടെ അജണ്ടകള്‍ നടപ്പാക്കുന്നു. ഇത്തരം സൌഹാര്‍ദ്ദങ്ങള്‍ ‍ കൂട്ടുകച്ചവടമാണെന്ന് തിരിച്ചറിഞ്ഞ്‍ നാം ഏറെ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. പ്രതിരോധിക്കാന്‍ നാമശക്തര്‍ എന്ന് സ്വയം സമാശ്വസിച്ച് ഒതുങ്ങിക്കൂടിയിരിക്കുന്ന നല്ലൊരു വിഭാഗവും ഉണ്ട്, ഇതൊരു സ്വയം വിമര്‍ശനമാണ്.

ഈ സാഹചര്യം മുന്‍ നിര്‍ത്തിയാണ് മതനിരപേക്ഷതക്കായ് കൂട്ടുകൂടുക അനിവാര്യമാണെന്ന തോന്നല്‍ മനസ്സിലുയരുന്നത്. വികടശിരോമണിയാണ് ഈ ആശയം ആദ്യമായി മുന്നോട്ട് വക്കുന്നത്. പുതിയൊരു കൂട്ടായ്മയും പുതിയൊരു ബ്ലോഗും ആരംഭിച്ച് ഈ ശ്രമവുമായി മുന്നോട്ട് പോകാമെന്ന് തത്വത്തില്‍ അംഗീകരിക്കപ്പെട്ടെങ്കിലും കൂട്ടത്തിലാരൊക്കെ, മാര്‍ഗ്ഗങ്ങളെന്തെല്ലാം തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത കൈവരേണ്ടിയിരിക്കുന്നു. ഒറ്റക്കൊറ്റക്ക് യുദ്ധം ചെയ്തു തളര്‍ന്ന് പാളയത്തിലേക്ക് മടങ്ങാതെ സംഘശക്തിയിയുടെ കരുത്തോടെ മതവ്യാപനത്തിനെതിരെ പോരാടാന്‍ കൂട്ടുചേര്‍ന്നുകൂടെ? മതനിരപേക്ഷതയാണ് നമ്മുടെ ലക്ഷ്യം, മത സൌഹാര്‍ദ്ദമല്ല. നമുക്ക് ശത്രുക്കളില്ല, ദൈവങ്ങളോ വിശ്വാസങ്ങളോ നമ്മുടെ എതിര്‍പാളയത്തിലുമല്ല. വരിക സുഹൃത്തുക്കളെ നമ്മുടെ ലക്ഷ്യത്തിലേക്ക് നമുക്കൊന്നിച്ച് മുന്നേറാം.

ഏവരേയും ഈ കൂട്ടായ്മയിലേക്ക് ക്ഷണിക്കുന്നു.

അപ്ഡേറ്റ് :വികടശിരോമണിയുടെ പോസ്റ്റ്

130 comments:

അനിൽ@ബ്ലൊഗ് said...

വരിക, നമുക്ക് സംഘങ്ങളായ് മുന്നേറാം.

OAB said...

അനിൽ, ഇതൊക്കെ കണ്ട് എനിക്കും മടുപ്പ് തോന്നിത്തുടങ്ങിയിട്ടുണ്ട്.
വലിയ വലിയ കാര്യങ്ങളെ കുറിച്ച് പറയാനറിയില്ലെങ്കിലും സംഘത്തിലേക്ക് ഒന്നാമനായി ഞാനുണ്ട്.

നിങ്ങളുടെ സ്വന്തം ബൂലോകം ഓണ്‍ലൈന്‍ said...

ഒരു നല്ല സംരംഭം ആകട്ടെ ....

പ്രയാണ്‍ said...

സംഗതി കൊള്ളാം....പക്ഷെ ഇനിയും കുറെ സംവാദങ്ങളും വാക്കു തര്‍ക്കങ്ങളും വഴക്കുകളും... അതും മതവും വിശ്വാസങ്ങളും ഉള്‍ക്കൊള്ളുന്നതാവുമ്പോള്‍....ഈ കൂട്ടം ചേരലിലെ വിശ്വാസം തന്നെ നഷ്ടപ്പെട്ടിരിക്കുന്നു.

സമാന്തരന്‍ said...

വരിക.. നമുക്ക് ഒരു സംഘമായ് മുന്നേറാം...

മത സൌഹാർദ്ദമല്ല , മത നിരപേക്ഷതയാവണൻ ലക്ഷ്യം..
അറ്റേട്ടാ.. ചെറായി മണപ്പുറത്ത് അതിന്റെ തിരയടികൾ കണ്ടതാൺ. നമുക്ക് കൈ കോർക്കാം .. തീർച്ചയായും തിരിച്ചറിവുള്ളവർ വരിക തന്നെ ചെയ്യും.

മാണിക്യം said...

ഒരു നല്ല മനുഷ്യനായി ജീവിക്കുക
അവന്റെയുളളില്‍ ദൈവ ചൈതന്യം ഉണ്ടാവും
'മതനിരപേക്ഷതയാണ് നമ്മുടെ ലക്ഷ്യം,
മത സൌഹാര്‍ദ്ദമല്ല. നമുക്ക് ശത്രുക്കളില്ല,
ദൈവങ്ങളോ വിശ്വാസങ്ങളോ
നമ്മുടെ എതിര്‍പാളയത്തിലുമല്ല.
മതവ്യാപനത്തിനെതിരെ പോരാടാന്‍ കൂട്ടുചേരാം'..ഞാനുണ്ട്.


സ്വബുദ്ധിയും ചിന്താശക്തിയും ഉള്ള മനുഷ്യര്‍ തമ്മില്‍ സംവേദിക്കുമ്പോള്‍ അഭിപ്രായ വിത്യാസം ഉണ്ടാവും, ഉണ്ടാവണം.പ്രതിപക്ഷ ബഹുമാനത്തോടെ അവിടെ കാര്യങ്ങള്‍ പറയണം. സ്വീകരിക്കാവുന്നവ സ്വീകരിക്കുക തള്ളികളയണ്ടത് തള്ളികളയുക.വിത്യസ്ത രുചിയും അഭിപ്രായവും ഉള്ളവരെ ഒത്തൊരുമയോടെ സ്നേഹത്തില്‍ കൊണ്ടു പോകുക എന്നതാണ് ഒരു എഴുത്തുകാരന്റെ /സുഹൃത്തിന്റെ ചുമതല.
മാണിക്യം

chithrakaran:ചിത്രകാരന്‍ said...

sorry, no malayalam font.
chithrakaarante abhivaadyaNGaL !!
kamant pinne ezhuthaam :)

N.J ജോജൂ said...

എന്താണ്‌ ഇതിന്റെയൊക്കെ ഉദ്ദ്യേശമെന്ന് എനിയ്ക്കു മനസിലാവുന്നില്ല. കുറേ നാളൂകള്‍ക്കുമുന്‍പേ മാരീചനും കൂട്ടരും "മനുഷ്യനെ ചുട്ടു തിന്നുന്നവര്‍ക്കെതിരെ" എന്ന പേരില്‍ ഒരു സംഘം ഉണ്ടാക്കി. എന്തായോ എന്തോ?

മതനിരപേക്ഷതയാണ് നമ്മുടെ ലക്ഷ്യം, മത സൌഹാര്‍ദ്ദമല്ല. എന്നു പറയുന്നതിന്റെ അര്‍ത്ഥമെന്താണ്‌? മതവ്യാപനത്തിനെതിരെ പോരാടാന്‍ കൂട്ടുചേര്‍ന്നുകൂടെ? അതിനു ശേഷം  "നമുക്ക് ശത്രുക്കളില്ല, ദൈവങ്ങളോ വിശ്വാസങ്ങളോ നമ്മുടെ എതിര്‍പാളയത്തിലുമല്ല. " എന്നതിന്റെ ഉദ്ദ്യേശമെന്താണ്‌?

അനിൽ@ബ്ലൊഗ് said...

OAB,
സമാന്തരന്‍,
ബൂലോകം ഓണ്‍ലൈന്‍,
പ്രയാണ്‍,
സമാന്തരന്‍,
മാണിക്യം,
ചിത്രകാരന്‍,
ജോജു,

സന്ദര്‍ശനങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.താങ്കള്‍ പരാമര്‍ശിച്ച ബ്ലോഗിന്റെ സ്ഥിതി എന്താണെന്ന് എനിക്കറിയില്ല.എനിക്ക് മുന്നില്‍ റോള്‍ മോഡലുകളുമില്ല. മതസൌഹാര്‍ദ്ദമെന്ന പേരില്‍ ഇവിടെ ബ്ലോഗിലായാലും പുറത്തായാലും നടക്കുന്നതെന്തെന്ന് എല്ലാവര്‍ക്കും അറിയാം. നീയും മീന്‍ പിടിച്ചോ ഞാനും മീന്‍ പിടിക്കാം എന്നതാണാ പോളിസി. മതപരമായി ആളുകളെ ദ്രുവീകരിക്കാനെ അത്തരം പരിപാടികള്‍ ഗുണം ചെയ്യൂ.
മുസല്‍മാന് രക്തം നല്‍കിയ ഹൈന്ദവ സഹോദരനതാ പോകുന്നു എന്ന് വിളിച്ച് കൂവുന്നത് മത സൌഹാര്‍ദ്ദം, എന്നാല്‍ ഒരു മനുഷ്യനെ രക്ഷിക്കാന്‍ സ്വന്തം രക്തം ദാനം ചെയ്ത മറ്റൊരു മനുഷ്യനതാ പോകുന്നു എന്ന് പറയുന്നതാണ് മത നിരപേക്ഷത എന്ന് ഞാന്‍ കരുതുന്നു, തെറ്റാണെങ്കില്‍ തിരുത്താം.

പുരോഗമന ചിന്ത,എന്നാല്‍ ദൈവ നിഷേധം ആണെന്നൊരു ധാരണ പൊതുവായുണ്ട്. ഇവിടെ അത്തരം ചിന്തകള്‍ തന്നെ പ്രസക്തമല്ല, എന്തെന്നാല്‍ ദൈവത്തിനെ ഇവിടെ ആരും എഴുന്നെള്ളിക്കാനും പോകുന്നില്ല, ആരും കല്ലെറിയാനും പോകുന്നില്ല. ഈ സംഗതി കമന്റിലൂടെ എത്ര വ്യക്തമാവുമെന്ന്‍ എനിക്കറിയില്ല.

എന്തെങ്കിലും ചെയ്ത് ലോകത്തെ ആകമാനം മാറ്റി മറിക്കാമെന്ന കണക്കു കൂട്ടലിലല്ല, മറിച്ച് എന്റെ ജോലി ഞാന്‍ ചെയ്യുക എന്ന ഒറ്റ ചിന്തമാത്രം.
കൂടുതല്‍ ചര്‍ച്ച വരട്ടെ.

ശ്രീ @ ശ്രേയസ് said...

ഇങ്ങനെ ഒരു കൂട്ടായ്മയ്ക്ക് സര്‍വ്വമംഗളങ്ങളും ആശംസിക്കുന്നു.

വെറും അന്ധവിശ്വസികളായിരിക്കുന്ന, ഈശ്വരനെ 'ഭയക്കുന്ന' വിശ്വാസികള്‍ക്ക് ചിന്തിക്കാനും, മതത്തെയും മതം എന്നതുകൊണ്ടുദ്ദേശിക്കുന്ന നന്മയെയും അടുത്തറിയാനും, ഈ കൂട്ടായ്മ ഉപയോഗം ചെയ്യും എന്നത് തീര്‍ച്ചയാണ്, നേരിട്ടല്ലാതെയെങ്കിലും. :-)

നിരീശ്വരവാദമല്ല, മറിച്ച് 'മനുഷ്യമതം' എന്ന സങ്കല്‍പ്പമാണ് അനിലിന്‍റെ മനസ്സില്‍ എന്നാണു ഈയുള്ളവന് മനസ്സിലാകുന്നത്‌.

നമതു വാഴ്വും കാലം said...

പക്ഷാഘാതം പിടിപെടാത്ത എഴുത്തും കൂട്ടായ്മയും നല്ല ഉദ്യമമാണ്. ആശംസകള്‍, ചിയേഴ്സ്!

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

എന്റെ പിന്തുണയും സഹായവും ഉണ്ടാകും..

ഈണം said...

What a wonderful idea Vikadaaa...& Aniljee..!

Salutes for this initiative and we give's you a total support for that as a musical team.

Thanks n' regards
On behalf of team eeNam
Kiran,Rajesh,Bahuvreehi,Nisi & Ethiran

Anonymous said...

പ്രിയ അനില്‍,

മത നിരപേക്ഷതയും അത്തരമൊരു കൂട്ടായിമയും തീര്‍ച്ചയായും നല്ലത് തന്നെ.. അത്തരത്തില്‍ ഒരു ശ്രമത്തിനെ ഹൃദയത്തില്‍ നിന്ന് പിന്‍ തുണക്കുകയും ചെയ്യുന്നു..
എന്നാല്‍ ആ കൂട്ടായിമ എന്നതില്‍ അര്‍ദ്ധ വത്യാസങ്ങള്‍ ഉണ്ടാവില്ലേ എന്നൊരു സംശയം. ജോജു ചിലത് ചോദിക്കുകയും ചെയ്തല്ലോ..
താങ്കളെ സംബന്ധിച്ച് മത സൌഹാര്‍ദം അല്ല ഉദ്ദേശിച്ചത് എന്ന് പറഞ്ഞു, എന്നാല്‍ എന്നെ സംബന്ധിച്ച് മത സൌഹാര്‍ദം ഉള്ള ഒരു മതനിരപേക്ഷതയാണ് വേണ്ടത് എന്നാണു അഭിപ്രായം.. അത്തരം മതനിരപേക്ഷത കൂട്ടായിമയില്‍ മതത്തിന്റെ വിശാസങ്ങള്‍ സാമൂഹിക പ്രശ്നങ്ങള്‍ ആകുമ്പോള്‍ വിമര്‍ശിക്കാം..ആരായാലും, ഏത് മതമായാലും..
രാഷ്ട്രീയ കാഴ്ചപ്പാടുകളും ഒക്കെ വരുമെന്നതിനാല്‍, എത്രത്തോളം വിജയിക്കും എന്ന് സംശയം ഉണ്ട്..
നല്ല രീതിയില്‍ പോകുകയാണെങ്കില്‍ തീര്‍ച്ചയായും പിന്തുണക്കാം... അങ്ങനെ തന്നെ ആകട്ടെ എന്നും ആശംസിക്കുന്നു..

മീര അനിരുദ്ധൻ said...

ബ്ലോഗ്ഗിംഗ് രംഗത്ത് പുതിയ ആളാണ്.എങ്കിലും മതനിരപേക്ഷതയുമായി മുന്നോട്ട് പോകുന്നതാണു നല്ലതെന്നാണു എനിക്കും തോന്നുന്നത്.ഞാനും ഉണ്ടാകും ഈ കൂട്ടായ്മയിൽ

മീര അനിരുദ്ധൻ said...

ബ്ലോഗ്ഗിംഗ് രംഗത്ത് പുതിയ ആളാണ്.എങ്കിലും മതനിരപേക്ഷതയുമായി മുന്നോട്ട് പോകുന്നതാണു നല്ലതെന്നാണു എനിക്കും തോന്നുന്നത്.ഞാനും ഉണ്ടാകും ഈ കൂട്ടായ്മയിൽ

അരുണ്‍ കായംകുളം said...

അനില്‍,
ആദ്യമേ പറയട്ടെ..
ഈ കൂട്ടായ്മക്ക് അഭിനന്ദനങ്ങള്‍!!

"മതവ്യാപനത്തിനെതിരെ പോരാടാന്‍ കൂട്ടുചേര്‍ന്നുകൂടെ? മതനിരപേക്ഷതയാണ് നമ്മുടെ ലക്ഷ്യം, മത സൌഹാര്‍ദ്ദമല്ല."

മനസിലായില്ല!!
എന്താ ഉദ്ദേശിച്ചത്?
മതം എന്ന വാക്കിന്‌ അര്‍ത്ഥം അറിയുമോ?
അഭിപ്രായം, ഇഷ്ടം, അറിവ്, വിശ്വാസം, സമ്മതം, നിരപ്പാക്കല്‍, ധര്‍മ്മം, സിദ്ധാന്തം...
ഇങ്ങനെ പോകുന്നു.
അപ്പോള്‍ മതവ്യാപനത്തിനു എതിര്‌ എന്ന് പറയുമ്പോള്‍ അഭിപ്രായ സ്വാതന്ത്ര്യം വേണ്ടേ??
പിന്നെ മതനിരപേക്ഷത...
ഹ..ഹ..ഹ..
ഇത് തന്നാ നമ്മുടെ ഒക്കെ കുഴപ്പം!!

താങ്കള്‍ ഉദ്ദേശിച്ചത് നല്ല കാര്യമാണെന്ന് മനസിലായി.അതിനാലാണ്‌ ആദ്യം അഭിനന്ദനം പറഞ്ഞത്.ഒരു സംരംഭം തുടങ്ങാനല്ല, അത് നടത്തി കൊണ്ട് പോകാനാ ബുദ്ധിമുട്ടുള്ളത്.എന്തായാലും എല്ലാം നന്നായി വരാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ.

ഇത് നന്നായി വരും(ഈ സൂചിപ്പിച്ചത് എന്‍റെ വിശ്വാസമാണ്, അതായത് എന്‍റെ മതം.ഈ മതവ്യാപനത്തിനു എതിരെയും പോരാടുമോ?)
:)

ചാണക്യന്‍ said...

“ വിരുദ്ധ ചേരിയിലുള്ളവര്‍ പരസ്പം കെട്ടിപ്പുണര്‍ന്ന്, മതസൌഹാര്‍ദ്ദമെന്ന വ്യാജ പ്ലാറ്റ് ഫോം സൃഷ്ടിച്ച് തങ്ങളുടെ അജണ്ടകള്‍ നടപ്പാക്കുന്നു. ഇത്തരം സൌഹാര്‍ദ്ദങ്ങള്‍ ‍ കൂട്ടുകച്ചവടമാണെന്ന് തിരിച്ചറിഞ്ഞ്‍ നാം ഏറെ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.“ -

തീർച്ചയായും ഇതൊരു നല്ല ലക്ഷ്യത്തോടെയുള്ള സംരംഭം തന്നെയാണ്. ഇതിന്റെ പ്രണേതാക്കളായ വികടനും അനിലിനും അഭിനന്ദനങ്ങൾ.....

ഈ കൂട്ടായ്മയിൽ ഞാനും കൂടെ ഉണ്ടാവും...

Sands | കരിങ്കല്ല് said...

.

Anonymous said...

Let the humanistic intentions of the authors, and all of us succeed ! My humble salutations to this well-intended initiative.

Can a person who passionately believes in his religion, but who considers all human beings as his own, irrespective of the tag of his/her religion, take part in this initiative ? In other words, what is the criteria for a passionate believer of the "Absolute Truth" to take part in this ?

Also, what all will be the agenda of this group? In our country, religion is a social phenomenon spanning multiple areas, and not just a personal view point. What will be the stance of this group in such areas ?

കുമാരന്‍ | kumaran said...

ആശംസകൾ...

രഞ്ജിത്‌ വിശ്വം I ranjith viswam said...

മതം എന്നാല്‍ ഒരാളുടെ വിശ്വാസം.. അതു പ്രചരിപ്പിക്കപ്പെടേണ്ടതാണ് എന്ന വിശ്വാസം എനിക്കില്ല. മതം, വിശ്വാസം അതൊക്കെ ഓരോ മനുഷ്യന്‍റെയും സ്വകാര്യമായി തുടരട്ടെ.. ഞാന്‍ എന്തില്‍ വിശ്വസിക്കണം എന്ന് തീരുമാനിക്കുവാനുള്ള അവകാശം എനിക്കല്ലേ..ഒരു വിശ്വാസം തെറ്റാണെന്ന് തോന്നുമ്പോള്‍ ശരിയിലേക്ക് മാറാം..വിശ്വാസം അത്ര മാത്രം സ്വകാര്യവും ഫ്ലെക്സിബിളും ആയിരിക്കണം എന്നാണെന്‍റെ അഭിപ്രായം..മതം പ്രചരിപ്പിക്കേണ്ട ഒന്നല്ല.. അതിന്‍റെ സത്ത കൊണ്ട് സ്വയം പ്രചരിക്കപ്പെടുകയാണ് ചെയ്യേണ്ടത്. നല്ലതെങ്കില്‍ നന്നായി വളരട്ടെ..അല്ലെങ്കില്‍ അനിവാര്യമായ അന്ത്യത്തിലെത്തട്ടെ... മതത്തിന്‍റെ പേരില്‍ എന്തിനാണ് സംഘം ചേരലും പ്രചാരണവും..
നിങ്ങളുടെ കൂടെ എന്നെയും കൂട്ടിയാലും..

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

എന്റെയും ഒപ്പ് , ഞാനും പങ്കു ചേരുന്നു

വിരുദ്ധ ചേരിയിലുള്ളവര്‍ പരസ്പം കെട്ടിപ്പുണര്‍ന്ന്, മതസൌഹാര്‍ദ്ദമെന്ന വ്യാജ പ്ലാറ്റ് ഫോം സൃഷ്ടിച്ച് തങ്ങളുടെ അജണ്ടകള്‍ നടപ്പാക്കുന്നു. ഇത്തരം സൌഹാര്‍ദ്ദങ്ങള്‍ ‍ കൂട്ടുകച്ചവടമാണെന്ന് തിരിച്ചറിഞ്ഞ് നാം ഏറെ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.

അനില്‍ ചേട്ടാ ഇതൊന്നു വിശദമാക്കാമോ, അങ്ങനെ ഒരു കാര്യം ഉണ്ടെങ്കില്‍ അവരെ ഒന്ന് കൂടി ആഴത്തില്‍ തിരിച്ചറിയാന്‍ സാധിക്കുമല്ലോ, എന്താണ് അവരുടെ അജണ്ട എന്ന് കൂടി വ്യക്തമായി തിരിച്ചു അറിയേണ്ടേ??

കണ്ണനുണ്ണി said...

താങ്കളുടെ ആശയത്തോട് ഞാനും യോജിക്കുന്നു അനില്‍ മാഷെ...
മതങ്ങളെ ഒരു ജീവിത രീതി വ്യവ്യസ്ഥ ആയി കാണുന്നതിന് പകരം മനുഷ്യരെ category തിരിക്കുവാനുള്ള ഉപാധിയായി കാണുമ്പോള്‍ 'മത സൌഹാര്‍ദം' കേവലം പേരില്‍ മാത്രമേ ഉള്ളു ഭൂരിഭാഗം അവസരങ്ങളിലും....
പക്ഷെ താങ്കളുടെ ആശയത്തിന്റെ ശരിയായ അര്‍ഥം എത്ര പേര്‍ ശരിയായി തന്നെ മനസ്സിലാക്കുമെന്നും , ഉള്ള്കൊള്ളും എനിക്ക് ഉത്കണ്ട ഇല്ലാതില്ല .
"മതനിരപെക്ഷമായി ചിന്തിക്കുക എന്ന് പറഞ്ഞാല്‍ ദൈവങ്ങളെ നിഷേധിക്കുക എന്നാണു അര്‍ഥം എന്ന് ആരെങ്കിലും വിളിച്ചു പറഞ്ഞാല്‍.. അയാളെ പൂര്‍ണമായും പിന്തുണച്ചു കൊണ്ട് കോലാഹലം ഉയര്‍ത്താന്‍ വലിയൊരു വിഭാഗം ഉണ്ടാവും..."

രണ്ടു വ്യക്തികള്‍ നന്മയ്ക്ക് വേണ്ടി ചെയ്യുന്ന കാര്യത്തെ ,"രണ്ടു മതസ്ഥര്‍ സൌഹാര്ധ പരമായി ചെയ്തു" എന്ന് വിശേഷിപ്പിക്കാതെ...".രണ്ടു മനുഷ്യര്‍...നന്മയ്ക്കായി ചെയ്തത് " എന്ന കാഴ്ചപാടില്‍ കാണുവാന്‍ കഴിഞ്ഞാല്‍ അത് മഹത്തരം തന്നെ ആണ് .

അത് കൊണ്ട് തന്നെ ,മത നിരപെക്ഷമായി കേവലം മനുഷ്യര്‍ എന്ന നിലയില്‍ സഹവര്‍ത്ത്തിക്കുവാന്‍ എല്ലാവരെയും ഓര്‍മ്മിപ്പിക്കുന്ന ഒരു കൂട്ടായ്മയും പ്രവര്‍ത്തനവും ആണ് താങ്കളുടെ ലക്‌ഷ്യം എങ്കില്‍ എന്റെ എല്ലാ പിന്തുണയും എപ്പോഴും ഉണ്ടാവും...

ഭൂമിപുത്രി said...

അനിൽ&വികടാ,
ഇത് ഈ കാലത്തിന്റെ അത്യാ‍വശ്യമാൺ.
ഒപ്പം കടുത്ത രാഷ്ട്രീയവും കൂടിയൊഴിവാക്കിയാൽ നന്ന്.
ജീനിവെച്ച കുതിരകളാ‍കരുതല്ലൊനമ്മൾ
ഒരുതരത്തിലും..

നൂൽ‌പ്പാലത്തിലൂടെയുള്ളതാകും യാത്ര..
അഭിനന്ദനങ്ങൾ!

എല്ലാപ്പിന്തുണയും ഭാവുകളും.
(ഒന്നു സാവകാശമായിട്ടേ
സജീവപിന്തുണയ്ക്കെത്തുട്ടൊ)

വികടശിരോമണി said...

ഭൂമീപുത്രി!!!!!!!!!!!!!!!!!
ഒരുപാടുകാലത്തിനു ശേഷം......
ഇന്നു വൈകുന്നേരം വികടശിരോമണിയിൽ ഇക്കാര്യം വിശദമായി പോസ്റ്റാമെന്നു കരുതുന്നു.

Faizal Kondotty said...

ശ്രീ @ ശ്രേയസ് said...

നിരീശ്വരവാദമല്ല, മറിച്ച് 'മനുഷ്യമതം' എന്ന സങ്കല്‍പ്പമാണ് അനിലിന്‍റെ മനസ്സില്‍ എന്നാണു ഈയുള്ളവന് മനസ്സിലാകുന്നത്‌.

അനില്‍ജി
ശ്രീ ശ്രേയസ് പറഞ്ഞ പോലെ, ഈ കൂട്ടായ്മയുടെ ലക്‌ഷ്യം നിരീശ്വരവാദമല്ല എന്ന് ഞാനും കരുതട്ടെ , കാരണം ഇന്ന് നിരീശ്വര വാദം സംഘടിതമായി ബ്ലോഗിലും അടിച്ചേല്പ്പിക്കുന്നതായി കാണപ്പെടുന്നുണ്ട് .. അതെന്തോ ആവട്ടെ , അതിനു വേണ്ടി ഇനി ഒരു കൂട്ടായ്മ വേറെ ആവശ്യം ഇല്ല എന്ന് സൂചിപ്പിച്ചു എന്ന് മാത്രം .

മറ്റു പലരും സൂചിപ്പിച്ച പോലെ അനില്ജിയുടെ ഈ വാക്കുകള്‍ ഒന്ന് കൂടെ വ്യക്തം ആവേണ്ടതുണ്ട്‌

സംഘശക്തിയിയുടെ കരുത്തോടെ മതവ്യാപനത്തിനെതിരെ പോരാടാന്‍ കൂട്ടുചേര്‍ന്നുകൂടെ? മതനിരപേക്ഷതയാണ് നമ്മുടെ ലക്ഷ്യം, മത സൌഹാര്‍ദ്ദമല്ല

നിഷ്കളങ്കമായ മത വിശ്വാസം ഒരു പോരായ്മയായി ഞാന്‍ കരുതുന്നില്ല ..വിവിധ മതങ്ങളില്‍ വിശ്വസിക്കുന്നവര്‍ വസിക്കുന്ന കേരളത്തില്‍ മത സൗഹാര്‍ദ്ദം വേണ്ടത് തന്നെയാണ് , വ്യത്യസ്ത കാഴ്ച്ചപ്പാടുകള്‍ക്കിടയിലും സൗഹാര്‍ദ്ദത്തിന്റെ , സ്നേഹത്തിന്റെ , മലരുകള്‍ വിടരുന്നുവെങ്കില്‍ അത് വേണ്ടത് തന്നെയാണ്

താങ്കള്‍ നെഗറ്റീവ് ആയി ചിന്തിക്കുന്ന ആള്‍ അല്ല എന്ന് അറിയുന്നതിനാല്‍ നല്ല ലക്ഷ്യങ്ങള്‍ക്കായി രൂപം കൊള്ളുന്ന ഈ കൂട്ടായ്മയില്‍ പങ്കു ചേരാന്‍ ആഗ്രഹം ഉണ്ട് ..ആശംസകള്‍ !

സി.കെ.ബാബു said...

മലയാളികളുടെ കൂട്ടായ്മകൾ അനുഭവത്തിന്റെ വെളിച്ചത്തിൽ പൊതുവേ നല്ല ചിത്രങ്ങളല്ല നൽകുന്നതു്. ആശയങ്ങൾ വ്യക്തിപരതയുടെ തലങ്ങളിലേക്കു് അധഃപതിക്കുന്നതാണു് അതിന്റെ കാരണം എന്നാണെനിക്കു് തോന്നുന്നതു്. എങ്കിലും ഈ അവസ്ഥ മാറിക്കൂടെന്നില്ല. മനുഷ്യർ മാറ്റിയാലല്ലാതെ സ്വയം മാറുകയുമില്ല.

ഈ സംരംഭത്തിന്റെ ലക്ഷ്യശുദ്ധിയിൽ സംശയം തോന്നുന്നില്ലാത്തതുകൊണ്ടു് എന്റെ സഹകരണവും പിൻതുണയും വാഗ്ദാനം ചെയ്യുന്നു. ആശംസകളോടെ,

ജിവി/JiVi said...

അഭിവാദ്യങ്ങള്‍

എല്ലാ മതത്തിന്റെയും ഭക്തിഗാനങ്ങല്‍ പാടുന്ന ഗാനമേളയായി ബ്ലോഗ് എന്ന മാധ്യമം മാറുന്നതിനെതിരെ തീര്‍ച്ചയായും ജാഗ്രത വേണം

ഹരീഷ് തൊടുപുഴ said...

:)

MANIKANDAN [ മണികണ്ഠന്‍‌ ] said...

ആശംസകൾ അനിലേട്ടാ

അനിൽ@ബ്ലൊഗ് said...

ശ്രീ@ശ്രേയസ്,
നമത്,
സുനില്‍,
ഈണം,
സത,
മീര അനിരുദ്ധന്‍,
അരുണ്‍ കായംകുളം,
ചാണക്യന്‍,
കരിങ്കല്ല്.
pipeelika,
കുമാരന്‍,
രഞ്ജിത്ത് വിശ്വം,
കുറുപ്പിന്റെ കണക്കുപുസ്തകം,
കണ്ണനുണ്ണി,
ഭൂമിപുത്രി,
ഫൈസല്‍ കൊണ്ടോട്ടി,
സി.കെ.ബാബു,
ജിവി,
ഹരീഷ് തൊടുപുഴ,
മണികണ്ഠന്‍

ഏവരുടേയും പിന്തുണക്ക് നന്ദി.

കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനിരിക്കുന്നതേ ഉള്ളൂ, വിശദമായ മറുപടികള്‍ അതിനു ശേഷമാവാം.വികടശിരോമണി ഒരു പോസ്റ്റ് ഇടുന്നുണ്ട്.

cALviN::കാല്‍‌വിന്‍ said...

സംഗതി കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടിട്ടുണ്ട് എന്ന് കമന്റുകൾ കണ്ടാൽ മനസിലാക്കാം :)

ഏതായാലും അറ്റ് ലീസ്റ്റ് മതത്തെക്കുറിച്ച് ആർക്കും പേടി ഇല്ല. ദൈവത്തെക്കുറിച്ചെ ഉള്ളൂ. :)
അനിലേ ഇത് നിരീശ്വരവാദം എങ്ങാൻ ആണോ? അങ്ങനെ ആണെങ്കിൽ ഞാനുമില്ല.. കാരണം എന്റെ ദൈവം വളരെ ദുർ‌ബലനാണേ. ഞാൻ ജാമ്യത്തിൽ എടുക്കാൻ ഓടി നടന്നില്ലെങ്കിൽ പുള്ളി ആകെ പെട്ടു പോവും :)

MKERALAM said...

കൊള്ളാം നല്ല സംരംഭം.

പക്ഷെ ഒന്നു രണ്ടു സംശയങ്ങള്‍

1. മതസൌഹൃദം ഇല്ല, നന്നായി, പക്ഷെ എന്താണ്‍് ഈ കൂട്ടയ്മയുടെ രാഷ്ട്ര്രിയം. മതത്തിന്റെ എല്ലാസ്വഭാവങ്ങളും ഇന്നു രാഷ്ട്ര്രിയത്തിനുണ്ട്. അഥവാ മതത്തിനെ ഇന്ന് ഒരു കണക്കിനു നിലനിര്‍ത്തുന്നതു തന്നെ രാഷ്ട്ര്രിയമാണ്‍്. അഥവാ അവ രണ്ടും പരസ്പരം കൊമ്പ്ലിമെന്ററി ആണ്‍്. അതു കൊണ്ട് മതനിലപാടു വ്യക്തമാക്കുന്നിടത്ത് രാഷ്ട്ര്രിയ നില്‍ലപാടും വ്യക്തമാക്കണം എന്നുള്ളത് ഇത്തരം കൂട്ടായ്മക്കൊരു മിനിമം വ്യവസ്ഥയായിരിക്കേണ്ടേ?

2. വികടശിരോമണിയുടെ ലിങ്കില്‍ ക്ലിക്കിയാല്‍ പോസ്റ്റിലേക്കു പോകുന്നില്ലല്ലോ

മാവേലികേരളം

വികടശിരോമണി said...

സുഹൃത്തുക്കളേ,
ഞാൻ പോസ്റ്റ് ഇട്ടിട്ടുണ്ട്.കൂടുതൽ സംവാദങ്ങൾക്കായി ക്ഷണിക്കുന്നു.

മതനിരപേക്ഷമായ പുതിയൊരു ബ്ലോഗ് കൂട്ടായ്മ

വികടശിരോമണി said...

മണികണ്ഠൻ,
ഇനി ധൈര്യമായി ക്ലിക്കിക്കോളൂ,പോവും:)

lakshmy said...

നല്ലൊരു ശ്രമം. ആശംസകൾ അറിയിക്കുന്നു.

cALviN::കാല്‍‌വിന്‍ said...

മാവേലികേരളം,

രാഷ്ട്രീയം എന്നത് കൊണ്ട് താങ്കൾ ഉദ്ദേശിച്ചത് കക്ഷിരാഷ്ട്രീയമാണോ? ചോദ്യം വ്യക്തമാവാൻ വേണ്ടിയിട്ടാണ്.

മതനിരപേക്ഷത എന്നു കേട്ടാലുടനെ പറയുന്നവന്റെ പാർട്ടിടിക്കറ്റിലെ ചിഹ്നം തപ്പാൻ നടക്കുന്നത് സാധാരണ മൌലികവാദികളുടെ സ്ഥിരം ട്രിക്കാണ്.
ലോജിക്കലായി എതിർക്കാൻ പ്രത്യേകിച്ച് ഒന്നുമില്ല. അപ്പോൾ പിന്നെ ഇത് ഒരു ഗൂഢരാഷ്ട്രീയതന്ത്രമാണ് എന്നങ്ങ് വരുത്തിത്തീർക്കുക.

വികടൻ/അനിൽ,
രണ്ട് മൂന്നു വർഷത്തെ ബ്ലോഗ്‌വായനയുടെ അനുഭവത്തിൽ പറയുകയാണ്. ഇത്തരമൊരു സംരഭത്തിനെതിരെ ആദ്യമായി വരാൻ പോകുന്ന ആരോപണം ഇത് ക‌മ്യൂണിസ്റ്റ് ഗൂഡാലോചനയാണെന്നാണ്. തെറ്റിദ്ധാരണയ്ക്കിടമില്ലാത്തവിധം ആ പോയിന്റിൽ നയം വ്യക്തമാക്കുന്നതാവും നല്ലത്.

അനിൽ@ബ്ലൊഗ് said...

കാല്വിന്‍,
ഈ ചോദ്യം മുന്‍ കമന്റുകളിലൊരെണ്ണത്തിലും കണ്ടു.
രാഷ്ട്രീയമില്ലാതെ അഭിപ്രായമുണ്ടോ, അത് നമ്മുടെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. പക്ഷെ ഇവിടെ കക്ഷി രാഷ്ടീയമല്ല വിവക്ഷിക്കുന്നതെന്ന് മാത്രം. എന്തെങ്കിലും ഇസങ്ങളുമായി ഇതിനെ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നത് മുന്വിധികളുടെ പ്രശ്നങ്ങളാലാണ്. കമന്റിലൂടെ വിശദീകരിക്കുന്നതിനേക്കാല്‍ പ്രവര്‍ത്തിയാല്‍ വിശദമാക്കുന്നതായിരിക്കും ഫലവത്താവുക എന്ന് തോന്നുന്നു.
ഏതായാലും സമയമെടുക്കുന്ന ഒരു പദ്ധതിയാണിത്.വേണം എന്നല്ലാതെ വിശദാംശങ്ങള്‍ ഒന്നും ആയിട്ടില്ല. എല്ലാ അഭ്യുദയകാംഷികള്‍ക്കും മെയില്‍ അയക്കുന്നതായിരിക്കും.

Sureshkumar Punjhayil said...

Nalla samrambham... Ella mangalangalum, Ashamsakalum...!

VINAYA N.A said...

അനില്‍ താങ്കള്‍ എത്ര ജനകീയനാണ്.നമ്മള്‍ ഇങ്ങിനെ എന്തെങ്കിലും ചെയ്തുകൊന്ദിരിക്കണം.എന്നാലേ നമ്മള്‍ ഊര്‍ജ്ജസ്വലരാകൂ.എന്റെ പിന്തുണ കൂടി സ്വീകരിച്ചാലും

krish | കൃഷ് said...

:)

അനിൽ@ബ്ലൊഗ് said...

വിനയാ...
എന്നെ അങ്ങ് കൊല്ല്.
:)

Manoj മനോജ് said...

കൂട്ടായ്മകള്‍ എന്ന് കേള്‍ക്കുമ്പോള്‍ പേടിയാണ്. ഹിഡന്‍ അജണ്ടകളുമായി ചിലര്‍ ഗ്രൂപ്പുകളില്‍ ഇരിക്കുകയും ഏതെങ്കിലും ഒരു ഘട്ടത്തില്‍ നമ്മുടെ സ്വകാര്യ സൌഹൃത സംഭാഷണങ്ങളെ ബ്ലോഗിന്റെ പൊതു വേദികളില്‍ പിച്ചി ചീന്തുന്ന ഈ കാലഘട്ടത്തില്‍ എന്ത് വിശ്വാസത്തോടെയാണ് അണി ചേരുക?

ഇന്ന് ബ്ലോഗ് വായിക്കുന്നവര്‍ക്കിടയില്‍ സംശയത്തിന്റെ കാര്‍മേഘങ്ങള്‍ നിറഞ്ഞ് നില്‍ക്കുന്നതിനാല്‍ അവര്‍ ഒരകലം പാലിക്കുമെന്നത് തീര്‍ച്ചയാണ്. എന്നാല്‍ ഈ സംരംഭം അതു പോലെയാകില്ല എന്ന് കരുതുന്നു.

2007ല്‍ ഞാന്‍ ബ്ലോഗിലേയ്ക്ക് വരുമ്പോള്‍ ഉണ്ടായിരുന്ന അന്തരീക്ഷമല്ല ഇപ്പോള്‍. പലപ്പോഴും പേടിയോടെയാണ് പല ആശയങ്ങളും ബ്ലോഗില്‍ പോസ്റ്റുന്നതും കമന്റുന്നതും.

ഈ സംരംഭം വിജയിക്കട്ടെ എന്ന് ആത്മാര്‍ത്ഥയോടെ ആഗ്രഹിക്കുന്നു. ഇപ്പോള്‍ കാണുന്നവയില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നുവെങ്കില്‍ അതില്‍ പങ്കാളിയാകുന്നതില്‍ സന്തോഷവും....

നിരക്ഷരന്‍ said...

കൂട്ടായ്മകളൊക്കെ മടുത്തു. അനുഭവം ഗുരു :) (പോരാത്തതിനു്‌ സ്വന്തം സ്വഭാവം തന്നെ പിടിക്കാതെ ഇരിക്കുകയാണു്‌ ). എന്നാലും നല്ല കാര്യങ്ങളാണെന്ന് തോന്നുന്നിടത്തൊക്കെ മാനസ്സിക പിന്തുണയുമായി ഉണ്ടാകും .ഇതും നല്ല കാര്യം തന്നെ.

അനിൽ@ബ്ലൊഗ് said...

മനോജ് ഭായ്, നിരക്ഷരന്‍ ഭായ്,
ഗ്രൂപ്പ് ബ്ലോഗുകളില്‍ നിന്ന് അടുത്തിടെ മോചനം നേടിയവനാ ഈയുള്ളവനും. ഒരുപാട് പേരടങ്ങുന്ന ഒരു വലിയ പടയൊന്നും മനസ്സില്‍ കാണുന്നില്ല, വളരെ കുറച്ച് പേരെ ഉണ്ടാവൂ . പക്ഷെ ആശയങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും കൂട്ടായ സഹായം ആവശ്യമായി വരും. കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ക്ക് വൈവിദ്ധ്യം ഉണ്ടാവാം, പക്ഷെ ആശയം ഒന്നായിരിക്കും.എന്റെ ശരികളും നിങ്ങളുടെ ശരികളും പൂള്‍ ചെയ്യാന്‍ ഒരു ശ്രമം. ഇത്രയുമേ ഇപ്പോള്‍ പറയാനാകൂ, സംഗതി വര്‍ക്കൌട്ട് ചെയ്യുമ്പോള്‍ ബന്ധപ്പെടാം.

MKERALAM said...

കാല്വിന്‍,

“മതനിരപേക്ഷത എന്നു കേട്ടാലുടനെ പറയുന്നവന്റെ പാർട്ടിടിക്കറ്റിലെ ചിഹ്നം തപ്പാൻ നടക്കുന്നത് സാധാരണ മൌലികവാദികളുടെ സ്ഥിരം ട്രിക്കാണ്.
ലോജിക്കലായി എതിർക്കാൻ പ്രത്യേകിച്ച് ഒന്നുമില്ല. അപ്പോൾ പിന്നെ ഇത് ഒരു ഗൂഢരാഷ്ട്രീയതന്ത്രമാണ് എന്നങ്ങ് വരുത്തിത്തീർക്കുക“.

മനസു വായിച്ചെടുക്കാന്‍ നല്ല കഴിവാണല്ലോ കാല്വിനേ. ആ ഫീല്‍ഡില്‍ നല്ല ഭാവിയുണ്ട് കേട്ടോ :)

രാഷ്ട്രീയം എന്നു ചോദിച്ചാല്‍ കക്ഷി രാഷ്ട്രീയം എന്നല്ലാതെ വേറെ എന്തെങ്കിലും അര്‍ഥമുണ്ടോ? :)ഞാനും അറിയാന്‍ ചോദിക്കയാണ്‍.

ഒരു കൂട്ടായ്മ തുടങ്ങുമ്പോള്‍ അറിയാനുള്ളതു തുറന്നു ചോദിക്കുക ഉത്തരവാദപ്പെട്ടവര്‍ തുറന്നു മറുപടി പറയുക അതൊരു നല്ല തുടക്കമായിട്ടാണ്‍് ഞാന്‍ കരുതുന്നത്.
അല്ലാതെ ചോദ്യം ചോദിച്ച ആളീനെ ഓരോ ലേബ്ബലൊട്ടിച്ചു കാറ്റഗറൈസു ചെയ്യുക അതു തന്നെയാണ്‍് മതവാദികളും ചെയ്യുന്നത്.

ഏതായാലും അനിലിനോടു ചൊദിച്ച ചോദ്യത്തിന് അനിലു മറുപടി പറയും എന്നു പ്രതീക്ഷിക്കുന്നു.

മാവേലി കേരളം

കാവലാന്‍ said...

"മതവ്യാപനത്തിനെതിരെ പോരാടാന്‍ കൂട്ടുചേര്‍ന്നുകൂടെ? "

ഇത്ര കാലം കൊണ്ട് മലയാളം ബ്ലോഗിങ്ങില്‍ ഗ്രൂപ്പ്ബ്ലോഗിംഗ് എന്ന ചെറു സംഘങ്ങളും മറ്റുമുണ്ടായിട്ട് അതില്‍ പെട്ട ഭൂരിപക്ഷം ഗ്രൂപ്പുകളുടെയും സ്ഥിതി എന്താണ്? സമാന ആശയങ്ങളുള്ളവരുടെ സംഘം എന്നാണെങ്കില്‍
മതങ്ങളേയും അത്തരം നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തേണ്ടി വരില്ലേ?

ഇപ്പോള്‍ തന്നെ ചില ചെറു ഗ്രൂപ്പുകള്‍ തമ്മില്‍ കടിപിടികളല്ലേ,പല ഗ്രൂപ്പ് ബ്ലോഗുകളിലും പോസ്റ്റാന്‍ അംഗങ്ങളെകിട്ടാനില്ല. ഊണുമുറക്കവുമുപേക്ഷിച്ച് ബ്ലോഗിയ ചിലരാവട്ടെ ഇപ്പോഴിരുന്നു ബ്ലോങ്ങുന്നു.

ഇത് ഇത്രയും തടസ്സവാദങ്ങളല്ല പോരായ്മകള്‍ പരമാവധി പരിഹരിക്കപ്പെട്ട ഒരു ഗ്രൂപ്പിനേ കുറച്ചെങ്കിലും മുന്നേറാനാവൂ എന്നു കരുതി പറയുന്നതാണ്.

അനിൽ@ബ്ലൊഗ് said...

മാവേലി കേരളം,
രാഷ്ട്രീയം എന്നാല്‍ കഷിരാഷ്ട്രീയം എന്ന് ഇടുക്കി ചിന്തിക്കുന്നതാണ് പ്രശ്നം. കക്ഷിരാഷ്ട്രീയമല്ലാതെ നമുക്ക രാഷ്ട്രീയം ഉണ്ടാവാം, അത് നമ്മുടെ ആശയങ്ങളെ ചിന്താധാരകളെ ഒക്കെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരിക്കും.ആ അര്‍ത്ഥത്തില്‍ ഇതിന് രാഷ്ട്രീയം ഉണ്ടെന്ന് പറയേണ്ടി വരും, പക്ഷെ ആവര്‍ത്തിക്കട്ടെ, കേരള രാഷ്ട്രീയം അല്ല വിവക്ഷിക്കുന്നത്.
സാധാരണക്കാരന്റെ പക്ഷം,മറ്റൊന്നും ചിന്തിക്കാന്‍ സമയം ലഭിക്കാതെ, അദ്ധ്വാനം വിറ്റ് ജീവിക്കാന്‍ വിധിക്കപ്പെട്ടവന്റെ രാഷ്ട്രീയമായിരിക്കും ഏതു മനുഷ്യസ്നേഹിയെയും നയിക്കുക, എന്നെയും.

കൊട്ടോട്ടിക്കാരന്‍... said...

“മതനിരപേക്ഷതയാണ് നമ്മുടെ ലക്ഷ്യം, മത സൌഹാര്‍ദ്ദമല്ല. നമുക്ക് ശത്രുക്കളില്ല, ദൈവങ്ങളോ വിശ്വാസങ്ങളോ നമ്മുടെ എതിര്‍പാളയത്തിലുമല്ല. വരിക സുഹൃത്തുക്കളെ നമ്മുടെ ലക്ഷ്യത്തിലേക്ക് നമുക്കൊന്നിച്ച് മുന്നേറാം”.

ഒന്നുകൂടി വിശദീകരിയ്ക്കാമോ ? താങ്കള്‍ വെറുതേ ഒരു പോസ്റ്റിടുന്നയ്യളല്ല, അതിനാല്‍ ചോദിച്ചതാണ്.

അനിൽ@ബ്ലൊഗ് said...

കൊട്ടോട്ടിക്കാരാ,
മതസൌഹാര്‍ദ്ദം, മത നിരപേക്ഷത എന്നിവയെ ലളിതമായി ഒരു ധാരണ ഞാന്‍ നേരത്തെ കമന്റ് പറഞ്ഞു കഴിഞ്ഞു. പിന്നെ ദൈവങ്ങള്‍, ദൈവവും വിശ്വാസവും എല്ലാം ഒരാളുടെ സ്വകാര്യമായ കാര്യങ്ങളാണ്, അതിലേക്ക് മറ്റുള്ളവര്‍ തലയിടുകയോ അത് മറ്റുള്ളവരിലേക്ക് കുത്തിച്ചെലുത്തുകയോ ചെയ്യേണ്ട ഒന്നല്ല എന്നാണ് എന്റെ കാഴ്ചപ്പാട്.ഒരു വിശ്വാസിയായി എന്നു കരുതി മതത്തിന്റെ തെറ്റായ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കാന്‍ പാടില്ല എന്ന് നമുക്ക് പറയാനാവുമോ?
ചുരുക്കത്തില്‍ സഹകരിക്കുന്ന ആളുകള്‍ വിശ്വാസിയാണോ അവിശ്വാസിയാണോ എന്നത് അയാളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കരുത്, അവസരം നമ്മള്‍ നല്‍കും.

വികടശിരോമണിയുടെ പോസ്റ്റൂടെ വായിക്കുക.

വികടശിരോമണി said...

മാവേലികേരളം,
രാഷ്ട്രീയം എന്നതിന് കക്ഷിരാഷ്ട്രീയത്തിനേക്കാൾ വിപുലമായ അർത്ഥം തീർച്ചയായും ഉണ്ട്.രാഷ്ട്രീയം ഉണ്ടാകുക എന്നത് ഒരു സാമൂഹ്യജീവിയെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്.അരാഷ്ട്രീയതയല്ല നമ്മൾ ഉദ്ദേശിക്കുന്ന ബ്ലോഗിന്റെ ലക്ഷ്യവും വീക്ഷണവും.എന്നാൽ അത് ഏതെങ്കിലും ഒരു രാഷ്ട്രീയകക്ഷിയുടെ നാവ് ആയി പ്രവർത്തിക്കാനും പാടില്ല.രാഷ്ട്രീയഭാവുകത്വം ഇല്ലാതെ,ഒരു രാഷ്ട്രത്തിലും സമൂഹജീവിയായി ജീവിക്കാനാവില്ല.
കാവലാൻ,
ശരിയാണ്,മിക്കവാറും ചെറുഗ്രൂപ്പുകളുടെ അവസ്ഥ നാം കാണുന്നുണ്ട്.അതുകൊണ്ട് നാം നിരാശരായി ഇരിക്കുന്നതിൽ അർത്ഥമില്ലല്ലോ.തികച്ചും കാലികമായ ഒരു ആവശ്യത്തിനു വേണ്ടിയുള്ള ഈ ഒത്തുചേരൽ,മറ്റു പലതിനേക്കാളും സാർത്ഥകമാണ് എന്നു തോന്നുന്നു.പിന്നെ സ്ഥിരമായി ബ്ലോഗിയവർ ഇരുന്നു ബ്ലോങ്ങുന്നതൊക്കെ ഇവിടെ വിഷയമല്ലല്ലോ.
ആദ്യം നമുക്ക് എന്തു ചെയ്യാനാവും എന്നു നോക്കുക,അർത്ഥമുള്ള പ്രവർത്തനമാണെങ്കിൽ,നിലനിൽക്കേണ്ടതാണെങ്കിൽ അതു നിലനിൽക്കും എന്നാണു തോന്നുന്നത്.

പാമരന്‍ said...

ഞാനുമുണ്ട്‌ സുഹൃത്തുക്കളെ. സംരംഭത്തിന്‌ എല്ലാ ആശംസകളും.

ചാര്‍വാകന്‍ said...

അനില്‍,മതനിരപേക്ഷത-തെറ്റിദ്ധരിക്കപ്പെട്ട വാക്കാണ്.നിഘണ്ടു നോക്കി മതത്തെ കാണുന്നവരും ,ദൈവത്തെ ശല്യപ്പെടുത്തുമോ..എന്നു ചോദിക്കുന്നവരുമുള്ള ബൂലോകത്ത്.ഇന്ന് മതമെന്നത് കേവല വിശ്വാസത്തിന്റെ മാത്രം പ്രശ്നമല്ല.അധിനിവേശ രാഷ്ട്രീയ വിഷയമാണ്.മാവേലികേരളം അതുകാണുന്നുണ്ട്.കൂടുതല്‍ ഇടപെടാന്‍ താല്പര്യമുണ്ട്.അറിയിക്കണം .

ശ്രീ @ ശ്രേയസ് said...

ശ്രീ അനില്‍,
എല്ലാ സംരംഭങ്ങള്‍ക്കും Vision Statement, Mission Statement, Goals, Modus operandi തുടങ്ങിയവ മുന്‍‌കൂര്‍ നിര്‍വചിച്ചു, പ്രഖ്യാപിച്ചു, മുന്നോട്ടു നീങ്ങിയാല്‍ കൂടെ എഴുതുന്നവര്‍ക്കും വായിച്ചു സഹകരിക്കുന്നവര്‍ക്കും ഒരിക്കലും കണ്‍ഫ്യൂഷന്‍ ഉണ്ടാവില്ല എന്നാണു മാനേജ്‌മെന്റ് ഗുരുക്കള്‍ പറയുന്നത്. മറ്റു ചില ബ്ലോഗ്‌ കൂട്ടായ്മകളെപ്പോലെ തമ്മിലടി, എന്ത് എഴുതണം-എഴുതരുത് എന്ന കണ്‍ഫ്യൂഷന്‍, കക്ഷി രാഷ്ട്രീയ ഗ്രൂപ്പ് ഹൈജാക്കിംഗ്, വ്യക്തികളെയാണോ സ്ഥാപനങ്ങളെയാണോ ആശയങ്ങളെയാണോ നാം എതിര്‍ക്കുന്നത്, എങ്ങനെ എതിര്‍ക്കണം അല്ലെങ്കില്‍ പ്രതിരോധിക്കണം, മുന്നോട്ടു പോകുമ്പൊള്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്ന കണ്‍ഫ്യൂഷന്‍, തുടങ്ങിയവ ഒഴിവാക്കാന്‍ ഇത് സഹായിക്കും.

ലോകനന്മക്കായി എല്ലാ ആശംസകളും - മതനിരപേക്ഷതയായാലും, മതസൗഹാര്‍ദ്ദമായാലും.

അനിൽ@ബ്ലൊഗ് said...

ശ്രെ@ശ്രേയസ്സ്,
താങ്കള്‍ പറഞ്ഞത് ശരിയായ സംഗതി തന്നെയാണ്. പക്ഷെ അവിടെ ഒരു അടിച്ചേല്‍പ്പിക്കലിന്റെ സ്വഭാവം വരുന്നില്ലെ? ഇവിടെ വരുന്ന ചര്‍ച്ചകള്‍, ആശങ്കകള്‍ എല്ലാം നമുക്ക് മാര്‍ഗ്ഗ ദര്‍ശികളാവട്ടെ.

വികടശിരോമണിയില്‍ ഹരിക്കു വേണ്ടി ഇട്ട ഒരു കമന്റ് ഇവിടെ കൂടെ ഇടട്ടെ,
ഇന്റര്‍നെറ്റ് പോലെയുള്ള സ്വതന്ത്ര്യത്തിന്റെ ലോകത്ത് ആരെങ്കിലും ആരെയെങ്കിലും മാര്‍ക്ക് ചെയ്ത് പ്രവര്‍ത്തിക്കുക എന്നത് അസാദ്ധ്യവും അനുചിതവുമാണ്. ആശയങ്ങളോടാണ് യുദ്ധപ്രഖ്യാപനം,അത് എഴുത്തിലൂടെ മാത്രമേ സാധിക്കൂ എന്നും കരുതുന്നു.

സംഘം ചേരുക എന്ന പ്രയോഗത്തിന്റെ ഒരു അര്‍ത്ഥതലം മാത്രമാണ് താങ്കള്‍ പരാമര്‍ശിച്ചിരിക്കുന്നത്. സത്യത്തില്‍ ഒരു ഗ്രൂപ്പിങ് വരുന്നില്ല, പ്രായോഗിക തലത്തില്‍.പ്രസ്തുത സംഘം ഇപ്പോള്‍ തന്നെ രൂപപ്പെട്ടുവരുന്നു, കമന്റുകളിലൂടെയും മെയിലുകളിലൂടെയും. ഇവരുടെ പേരുകള്‍ മുഴുവന്‍ എഴുതിപ്രദര്‍ശിപ്പിച്ച് ഇതാ മതനിരപേക്ഷ സംഘം എന്ന് പ്രഖ്യാപിക്കലോ, അവരെഴുതുന്ന പോസ്റ്റുകള്‍ ഇടാന്‍ സ്ഥലമൊരുക്കലോ അല്ല പുതിയ ബ്ലോഗ് എന്നാണ് പ്രാധമിക തീരുമാനം. ഒരു പ്രത്യേക വിഷയത്തില്‍ കൂട്ടായ തീരുമാനപ്രകാരം നമ്മുടെ കാഴ്ചപ്പാട് ആവതരിപ്പിക്കുക എന്നേ കാണേണ്ടെതുള്ളൂ.വിഷയാവതരണവും ചര്‍ച്ചയും സമ്പുഷ്ടമാക്കാന്‍ ഒരോരുത്തരുടേയും സംഭാവനകള്‍ ഉപയോഗപ്പെടുത്തുന്നു.

ചങ്കരന്‍ said...

ഹാജര്‍....
ഞാനുമുണ്ട്.

ആദര്‍ശ്║Adarsh said...

ചിലപ്പോഴൊക്കെ എനിക്കും തോന്നിയിട്ടുണ്ട് .മതം മാത്രമല്ല,രാഷ്ട്രീയവും,ആത്മീയതയും മറ്റു പലതും കുത്തി നിറച്ച പോസ്റ്റുകളും വാഗ്വാദങ്ങളും ഒരു ഭാഗത്ത്.മറ്റൊരു ഭാഗത്താണെങ്കില്‍ തമാശയാണോ കാര്യമാണോ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത തരത്തിലുള്ള വഴക്കുകളും തെറിവിളികളും.പഴയ പലരെയും കാണാനുമില്ല,അന്തം വിട്ടു നില്‍ക്കുന്ന കുറെ പുതിയ ബ്ലോഗ്ഗര്‍മാരും... ചുരുക്കി പറഞ്ഞാല്‍ ബ്ലോഗ്‌ വായനയുടെ സുഖം എവിടെയോ ചോര്‍ന്നു പോയിരിക്കുന്നു.കൂട്ടായ്മകള്‍ വീണ്ടും സ്ഥിതി വഷളാക്കുമോ എന്നറിയില്ല.എങ്കിലും ദുഷ്പ്രവണ തകള്‍ക്കെതിരെ ഒരു സന്ദേശം നല്‍കുമെന്ന് പ്രത്യാശിക്കാം.ആശംസകള്‍..

പാവപ്പെട്ടവന്‍ said...

നമ്മള്‍ ഈ സമുഹത്തില്‍ ജീവിക്കുന്നത് കൊണ്ട് എല്ലാം സ്വീകരിച്ചേ മതിയാകു ഓരോരുത്തര്‍ അവരുടെ മതം എഴുതുന്നു നമ്മള്‍ അതുവായിക്കണം എന്ന് നിര്‍ബന്ധമില്ലല്ലോ എന്നാലും ആവിശ്യമെങ്കില്‍ നമുക്ക് ആ വഴിക്ക് ചിന്തിക്കാം ഒരു കുട്ടായ്മ

അപ്പൂട്ടന്‍ said...

അനിലേട്ടാ, വികടാ..
ഇത്തരം ഒരു ആശയം പ്രാവര്‍ത്തികമാക്കാന്‍ എന്റെ പിന്തുണയും ഇവിടെ അറിയിക്കുന്നു.
പുതിയ ബ്ലോഗില്‍ ഏതുതരം വിഷയങ്ങള്‍ ആകും ചര്‍ച്ചയില്‍ വരിക? പ്രതികരണങ്ങളാകുമോ? ആണെങ്കില്‍ പ്രതികരിക്കാന്‍ ഉള്ള സ്റ്റാര്‍ട്ടിംഗ് പോയിന്റ് എവിടെയായിരിക്കും, എന്തായിരിക്കും? തുടങ്ങി ചില സംശയങ്ങള്‍ കൂടി ഇപ്പോഴും ഉണ്ട് എന്ന് പറയാതെ വയ്യ. എല്ലാത്തിനും ഒരു വ്യക്തത ഉണ്ടായിവരും എന്ന് പ്രതീക്ഷിക്കുന്നു.

കാസിം തങ്ങള്‍ said...

മതനിരപേക്ഷതക്ക് വേണ്ടിയുള്ള സംരം‌ഭങ്ങള്‍ക്ക് ഭാവുകങ്ങള്‍.

“സംഘശക്തിയിയുടെ കരുത്തോടെ മതവ്യാപനത്തിനെതിരെ പോരാടാന്‍ കൂട്ടുചേര്‍ന്നുകൂടെ“ എന്നതിനെക്കുറിച്ച് ചില സന്ദേഹങ്ങള്‍ പകര്‍ത്തട്ടെ. സര്‍വ്വമതങ്ങളും ലക്ഷ്യം വെക്കുന്നത് മനുഷ്യ നന്മ തന്നെയാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതിനാല്‍ തന്നെ സമൂഹത്തിന്റെ സ്വാസ്ഥ്യം കെടുത്താനും സൌഹാര്‍ദ്ദാന്തരീക്ഷം തകര്‍ക്കാനും മതമൂല്യങ്ങളുള്‍ക്കൊള്ളുന്ന യഥാര്‍ത്ഥ വിശ്വാസികള്‍ മുതിരുകയില്ല. അതിനാല്‍ മതവ്യാപനത്തിനെതിരെയുള്ള പോരാട്ടം എന്നത് ചില അവ്യക്തതകള്‍ ബാക്കിയാക്കുന്നു.

മതങ്ങളുടെ ലേബലില്‍ പ്രചരിക്കപ്പെടുന്ന പ്രതിലോക ചിന്തകളുടേയും മതദര്‍ശനങ്ങളെ ദുര്‍‌വ്യാഖ്യാനം ചെയ്ത് സ്മൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടേയും വ്യാപനമല്ലേ അപകടകരമായിത്തീരുന്നത്.

വികടശിരോമണി said...

വികടശിരോമണിയിലെ പോസ്റ്റിൽ ഹരീ എഴുതിയ കമന്റിനു മറുപടി ആയി,കുറേക്കൂടി വിശദീകരണങ്ങൾ നൽകിയിട്ടുണ്ട്.എല്ലാവരും ആ കമന്റുകൾ കൂടി വായിക്കുമല്ലോ.

അനിൽ@ബ്ലൊഗ് said...

അപ്പൂട്ടന്‍, കാസിം തങ്ങള്‍,
വികടശിരോമണിയുടെ കമന്റ് നോക്കുമല്ലോ.

മണി said...

അനില്‍,
താങ്കളുടെ ഉദ്ദേശശുദ്ധിയില്‍ സംശയമേയില്ല. അതിനാല്‍ എന്റെ എല്ലാ പിന്തുണയും. പക്ഷെ നിരക്ഷരന്‍ പറഞ്ഞത് ശ്രദ്ധിക്കുമല്ലോ.

കൃഷ്‌ണ.തൃഷ്‌ണ said...

എല്ലാ വിധ ആശംസകളും.

chithrakaran:ചിത്രകാരന്‍ said...

നമ്മളെല്ലാവരും മനുഷ്യന്മാരാണെന്നും,ഒരൊറ്റ സമൂഹമാണെന്നും പറയുംബോള്‍ നമ്മുടെ വിഭാഗീയതയുടെ അതിരുകള്‍ തല്‍ക്കാലത്തേക്ക് ഇല്ലാതാകുന്നുണ്ട്.
ഉപരിപ്ലവമായ മാന്യതാപ്രകടനത്തിന്റെ ഭാഗമായെങ്കിലും
നാമെല്ലാം മനുഷ്യരാണെന്ന് കുറച്ചുനേരത്തേക്കെങ്കിലും
വിശ്വസിക്കാനാകുംബോള്‍ വലിയൊരു സാമൂഹ്യ നന്മയാണ് സംഭവിക്കുന്നത്. വികട ശിരോമണിയുടേയും,
അനിലിന്റേയും, ബന്ധപ്പെട്ട മറ്റു സുഹൃത്തുക്കളുടേയും ഈ ക്രിയാത്മകചിന്ത മറ്റൊരു വിഭാഗീയതയായിത്തീരും എന്ന് ചിത്രകാരന് തോന്നുന്നില്ല. മനസ്സില്‍ വിഭാഗീയതയും ജാതീയതയും ഒളിപ്പിച്ചുവക്കുന്നവര്‍ക്ക് ഒരു പക്ഷേ അത്തരം സംശയങ്ങളുണ്ടാകുക സ്വാഭാവികമാണ്.

ഇത്തരം വിഭാഗീയ-വര്‍ഗ്ഗീയ-സംശയ ചിന്തക്കാരെ കൂടി ഉള്‍ക്കൊള്ളാനാകുന്ന വിധത്തില്‍, അവരെ കൂടി തങ്ങളുടെ അവിഭാജ്യഭാഗമായി മനസ്സിലക്കി സ്നേഹിക്കാനും, വ്യക്തി ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് ആശയവിനിമയം നടത്താനും, ആത്മാര്‍ത്ഥ സൌഹൃദം നിലനിര്‍ത്താനും കഴിയുന്ന വിധം ഈ കൂട്ടായ്മയിലെ അംഗങ്ങള്‍ക്ക് കഴിയട്ടെ എന്നാണ് ചിത്രകാരന്റെ ആഗ്രഹം.
ഇങ്ങനെയൊരു സൌഹൃദം നിലനിര്‍ത്താന്‍ നാം നിലവില്‍ അന്യ ജാതി-മത-രാഷ്ട്രീയ-വര്‍ഗ്ഗീയ അംഗങ്ങളെ മുഖ്യസ്തുതി നടത്തുന്ന കപടമായ പ്രീണന തന്ത്രങ്ങളാണ് അവലംഭിച്ചുവരുന്നത്. ഈ പ്രീണന രീതി നമ്മുടെ സമൂഹത്തെ മനുഷ്യത്വവും,സ്നേഹവും,നന്മയും നശിപ്പിച്ച് കാപട്യത്തിന്റെ വര്‍ഗ്ഗീയ വീതംവയ്പ് സംഘങ്ങളുടെ
വ്യഭിചാരശാലയാക്കിയിരിക്കുന്നു.

ഇന്നത്തെ വ്യവസ്ഥിതിയില്‍ മാന്യത എന്നത് കപടമായ പെരുമാറ്റ വൈദഗ്ദ്യത്തിന്റെ
സര്‍ക്കസ്സു മാത്രമാണെന്ന് നമുക്കറിയാം.
(അതുകൊണ്ടാണല്ലോ ബ്ലോഗില്‍ കപട മാന്യനാകേണ്ടെന്ന് ചിത്രകാരന്‍ തീരുമാനിച്ചത് :)

ഈ കപട സദാചാരത്തെ സത്യസന്ധതകൊണ്ട് പകരംവക്കാന്‍,സത്യത്തെ ബഹുമാനിക്കുന്ന പരസ്പ്പര ബഹുമാനത്തിന്റെ, വ്യത്യസ്ത ചിന്താഗതിക്കാരുടെ, വിശ്വാസക്കാരുടെ, എല്ലാവരും മനുഷ്യരാണെന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസമില്ലാത്ത ഒരു കൂട്ടായ്മക്ക് സാധിക്കും. പരസ്പ്പരം സംശയിക്കാതിരിക്കാന്‍, ശത്രുത തോന്നാതിരിക്കാന്‍...
ഈ പൊതുവേദിയിലെ വ്യക്തിപരമായി പരാമര്‍ശിക്കാതെയുള്ള ആശയവിനിമയ സാധ്യത ഉപയോഗപ്പെടുത്താനാകും.

ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട് നേരിടുബോഴും,അതെഴുതിയ ബ്ലോഗര്‍മാരെ മനുഷ്യസഹോദരനാണെന്ന ഉറച്ച ബോധത്തോടെ
ബഹുമാനിക്കാനും, സത്യസന്ധമായും സ്നേഹത്തൊടെയും അവരോട് വ്യക്തിപരമായി അടുപ്പം സൂക്ഷിക്കാനും കഴിയുന്ന പക്വമായ ഒരു സാംസ്ക്കാരികതയിലേക്ക് ഉയരാന്‍ ബ്ലോഗ്ഗര്‍മാരെ പ്രാപ്തമാക്കുന്നതില്‍ അനിലും,വികട ശിരോമണിയും വിഭാവനം ചെയ്യുന്ന ഈ സെക്കുലര്‍ കാഴ്ചപ്പാടിന് ആവശ്യത്തിന് ആഴവും പരപ്പുമുണ്ടാകട്ടെ എന്ന് ചിത്രകാരന്‍ ആശംസിക്കുന്നു.

ഇത്രയും എഴുതിയതുകൊണ്ട് ഈ കൂട്ടായ്മയുടെ രഹസ്യഅജണ്ട ചിത്രകാരന്റേതാണെന്ന് ചില സംശയ രോഗികളെങ്കിലും സംശയിച്ചുപോകും !!!

അതു ചിത്രകാരന്റെ കുറ്റമല്ലെന്ന് നന്മയുടേയും,സത്യത്തിന്റേയും,സ്നേഹത്തിന്റേയും ആരാധകനായ ചിത്രകാരന്‍ 100% ഉറപ്പുതരുന്നു :)

MKERALAM said...

അനില്‍
ശിരോമണിയുടെ ബ്ലോഗിലിട്ട കമന്റ് ഇവിടെയും ഇടുന്നു

ശിരോമണി

‘മത നിരപേക്ഷത’ എന്നു പറഞ്ഞാല്‍ അതു കൊണ്ട് എന്താണ്‍് ഉദ്ദേശിക്കുന്നത് എന്നു കൂടി എഴുതുമല്ലോ.

കാരണം മതേതരത്വം, മത നിരപേക്ഷത ഇവയൊക്കെ പല തര്‍ത്തിലാണ്‍് പലപ്പോഴും പലരും പറയുന്നത്. ഇന്ത്യയുടെ കോണ്‍സ്റ്റുഷന്‍ തന്നെ ഈ കോണ്ടെറ്റെക്സ്റ്റില്‍ ഒരു പഠനത്തിനു വിധേയമാക്കാനുണ്ട്.

പക്ഷെ അതിനു മുന്‍പായി,ഇങ്ങനെയൊരു കൂട്ടായ്മ രൂപികരണത്തിന്റെ റ്റെക്നിക്കല്‍ വശത്തെക്കുറിച്ചാണല്ലോ ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നത്.

ആ ചര്‍ച്ചകള്‍ പുരോഗമിക്കട്ടെ.

എന്നാല്‍ അതിനിടയില്‍ വീണ്ടും ചില സംശയങ്ങള്‍. ചോദ്യത്തില്‍ പതിരില്ലെങ്കില്‍ ക്ഷമിക്കുക.

1. മതനിരപേക്ഷത Vs.മത സൌഹൃദം എന്നതാണല്ലോ വിഷയം. അതിനൊരു പരിഹാരമായി മതനിരപേക്ഷത പ്രോത്സാഹിപ്പിക്കുന്നു. അത് ഈ ബ്ലോഗു ലോകത്തു മാത്രമാണോ? അതോ ബ്ലോഗു ലോകത്തു തുടങ്ങി പുറത്തേക്കു വ്യാപിപ്പിക്കുന്നതിനുദ്ദേശിച്ചാണോ? “മുൻപെങ്ങുമില്ലാത്തവിധം,മതമൌലികവാദികളുടെയും,തീവ്രവാദികളുടെയും വിഹാരസ്ഥലമായി ബൂലോകം മാറുന്നു എന്നതാണ് ആ ഭീതി“.ഇങ്ങനെ എഴുതിയതു കൊണ്ടു ചോദിക്കുന്നതാണ്‍്.

2. “സംഘം ചേർന്നുള്ള ഒരു പ്രതിരോധപ്രവർത്തനത്തിനു സമയമായി എന്ന ബോധ്യത്തോടെ,ഒരു പുതിയ സംരംഭത്തിനു തുടക്കമിടുകയാണ്.പുതിയൊരു കൂട്ടായ്മയും ബ്ലോഗും എന്ന ആശയം ഇന്നു രാവിലെ അനിൽ തന്റെ ബ്ലോഗിൽ പോസ്റ്റിയിരുന്നു“.
എന്നു പറഞ്ഞാല്‍ ഞാന്‍ മന്‍സിലാക്കുന്നതനുസരിച്ച്, ഈ കൂട്ടായ്മയുടെ ലക്ഷ്യം പരിമിതമാണോ‍. എന്നു പറഞ്ഞാല്‍ പ്രതിരോധിച്ചു കഴിഞ്ഞാല്‍ പിന്നെ അതിന്റെ ആവശ്യമില്ലാതെ വരുന്നു.

നിങ്ങളും ഞാനും ഒരു പക്ഷെ ചിന്തിക്കുന്നതൊന്നു തന്നെയായിരിക്കും. പക്ഷെ പോസിറ്റീവും ക്രിയാത്മ്കവുമായി ചിന്തിക്കുന്നതല്ലേ നല്ലത്.

നിങ്ങള്‍ പറയുന്നത് ഒരു പക്ഷെ നിങ്ങളേക്കാള്‍ ആവേശത്തോടെ ഞാന്‍ ചിന്തിക്കുന്നില്ല എന്നു കരുതരുത്. ബ്ലോഗിലെ പത്തോ ഇരുപതോ ആളുകളുടെ മാത്രം ആവശ്യമല്ല ഇങ്ങനെയൊരു കൂട്ടായ്മ. ഈ ആവശ്യം വളരെ വ്യാപകമാണ്‍്.

തല്‍ക്കാലം നിര്‍ത്തുന്നു.

മവേലികേരളം

അനിൽ@ബ്ലൊഗ് said...

മാവേലികേരളം,
വളരെ ലഘുവായ ഒന്നു രണ്ട് വാചകങ്ങള്‍ ഈ രണ്ട് പദങ്ങളെപ്പറ്റി പറഞ്ഞുവച്ചിട്ടൂണ്ട്. അതില്‍ ഇനി കൂടുതല്‍ ചര്‍ച്ച ചെയ്താല്‍ സങ്കീര്‍ണ്ണമാകുമെന്ന് തോന്നുന്നു.

ഒരുകാര്യം ശരിയാണ്, ഇപ്പോള്‍ ഈ കൂട്ടായ്മയുടെ സാങ്കേതിക വശത്തെപ്പറ്റിയാണ് ആലോചിക്കുന്നത്.

യരലവ said...

അനിലേ :

ഈ കൂട്ടായ്മ നടക്കില്ല.

ഇന്ന് നിലനില്‍ക്കുന്ന വ്യവസ്ഥാപിത മതവിവിശ്വാസങ്ങളും അവയുടെ സംഘബോധവും അത്രയും ശക്തമാണ്, അത്രയ്ക്കും യാഥാസ്തികമാണ് ചുറ്റുപാട് എന്നാണെന്റെ അനുഭവം. ഏതെങ്കിലും ഒരു മതത്തില്‍ പേരുവെച്ചാലേ ജീവിക്കാന്‍ വിടൂ എന്നാണ് ഞാന്‍ പഠിച്ചുകൊണ്ടിരിക്കുന്ന സാമൂഹ്യപാഠം. മതവിശ്വാസികള്‍ക്ക് അവന്റെ ദൈവവും, മതവും കഴിഞ്ഞേ സ്വന്തം ഭാര്യയും കുഞ്ഞും വരേയുള്ളൂ, !
മതവിശ്വാസികളുമായി - മതനിരപേക്ഷത- മതസൌഹാര്‍ദ്ദം - മതേതരത്വം - എന്നീ വാക്കുകള്‍ ഉപയോഗിച്ച് നടത്തേടുന്ന നാടകങ്ങള്‍ കീഴടങ്ങലിന്റെ സ്വരമാണ്.
നന്മ തിന്മയും പാപവും മുക്തിയും തന്റെ മതവിശ്വാസം തീരുമാനിക്കുന്നേടത്ത് മാനുഷികതയുടെ നീതിശാസ്ത്രത്തിന് അതിരില്ലാതായിരിക്കുന്നു.

മതം തിന്മയാകുന്നേടത്ത് മതസൌഹാര്‍ദ്ദം- മതനിരപേക്ഷത എന്ന്‍ പറഞ്ഞ് മതവിശ്വാസികളുമായി രാജിയാവുന്നത് മാനുഷികതയോടുള്ള പാപമാണ്.
തന്റെ അസ്ഥിത്വ-(ദൈവീക)ചിന്തകള്‍ തന്റെ ഇണയെ പ്രാപിക്കുന്നതിനേക്കാള്‍ സ്വകാര്യമായിരിക്കണം എന്നു ചിന്തിക്കുന്ന ഒരു കൂട്ടം സ്വതന്ത്രചിന്ത യുടെ ഒരു കൂട്ടായ്മയായിരുന്നു ബൂലോകത്ത് പിറക്കേണ്ടത്.

ശ്രീ @ ശ്രേയസ് said...

ശ്രീ അനില്‍,
Vision Statement, Mission Statement, Goals, Mode of Operation, തുടങ്ങിയവ അനില്‍ അല്ലെങ്കില്‍ വികടന്‍ സ്വയം നിര്‍വചിച്ചു അംഗങ്ങളില്‍ അടിച്ചേല്‍പ്പിക്കണം എന്നല്ല ഉദ്ദേശിച്ചത്, ഒരു കൂട്ടായ ചര്‍ച്ചയിലൂടെ അത് ചെയ്യുന്നത് പുതിയൊരു online social initiative management-നു തീര്‍ച്ചയായും സഹായിക്കും. അല്ലെങ്കില്‍ കുറച്ചു കഴിയുമ്പോള്‍ ദിശാബോധം നഷ്ടപ്പെട്ട്‌ അംഗങ്ങളെല്ലാം പലവഴിയില്‍ സഞ്ചരിക്കാന്‍ ഇടവന്നുകൂടെന്നില്ല. അങ്ങനെയാണ് ബൂലോകത്ത് കണ്ടിട്ടുള്ളത്.

കൂട്ടായി നിര്‍വചിക്കുമ്പോള്‍ അവിടെ ഒരു അടിച്ചേല്‍പ്പിക്കലിന്‍റെ സ്വഭാവം വരുന്നില്ല. ഒരു കൂട്ടായ്മ പ്രവര്‍ത്തിക്കുമ്പോള്‍ ഇപ്പോഴും ഇതൊക്കെ ആവശ്യമാണ്‌, ചട്ടക്കൂടില്ലാതെയുള്ള പ്രവര്‍ത്തനത്തിന് എങ്ങുമെത്താന്‍ സാധിക്കില്ലല്ലോ. മാത്രവുമല്ല, കുറച്ചു നാള്‍ കഴിഞ്ഞു പ്രവര്‍ത്തന പുരോഗതി അളക്കാനും പറ്റില്ല; improve ചെയ്യാനും കഴിയില്ല. ഇവിടെ നടക്കുന്ന ഈ സാങ്കേതിക ചര്‍ച്ചയിലും ഒരു ലക്ഷ്യം വേണമല്ലോ, അത് ഈ വിഷയങ്ങളായാല്‍ ചിലപ്പോള്‍ ഒരു കണ്‍ക്ലൂഷനില്‍ എത്താന്‍ സഹായിച്ചേക്കും എന്നുതോന്നി, അത്രേയുള്ളൂ.

വികാരപരമായി മനസ്സിന്‍റെ വിക്ഷോഭത്താല്‍ അല്ല, വിചാരപരമായി ബുദ്ധിയുടെ യുക്തിയുടെ അടിസ്ഥാനത്തില്‍ ആണ് ഈയൊരു കൂട്ടായ്മ എന്നൊരു ചിന്ത വന്നത് എന്നു കരുതാമല്ലോ. അതിനാലാണ് അതുമായി ബന്ധപ്പെട്ട് ടെക്നിക്കല്‍ ആയി സംസാരിച്ചത്‌.

നന്ദി.

സജി said...

ഡിയര്‍ അനില്‍,
എന്നെപ്പോലത്തെ, ദൈവ വിശ്വാസിയായ പിന്തിരിപ്പന്‍,പഴഞ്ചന്‍ അച്ചായന്മാരെ ബ്ലോഗ്ഗില്‍ ജീവിക്കാന്‍ സമ്മതിക്കേലന്നണോ?
ഇച്ചിരെ ആശംസകളും.. ഒത്തിരി ആശങ്കകളും!

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ആശംസകള്‍..

അനിൽ@ബ്ലൊഗ് said...

യരലവ,
കൂട്ടായമ നടക്കും, അവിടെ വല്ലതും നടക്കുമോന്നാ നോക്കണ്ടത്.
:)

ശ്രീ@ശ്രേയസ്സ്,
താങ്കളുടെ കമന്റ് ഗൌരവത്തോടെ ഉള്‍ക്കൊള്ളുന്നു.

സജി അച്ചായാ,
അച്ചായന്‍ ആശങ്കപ്പെട്ടാല്‍ എങ്ങിനെ മറുപടി പറയാതിരിക്കും.
:)
അച്ചാ‍യന്റെ വിശ്വാസങ്ങള്‍ താങ്കളുടെ സ്വകാര്യമായ ഒന്നാണെന്നും, താങ്കളുടെ ജീവിതത്തെ ഒരു പരിധിവരെയെങ്കിലും അത് ക്രമപ്പെടുത്തുന്നുണ്ടെങ്കില്‍, സ്വന്തം ജീവിതത്തിലൂടെ അത് പ്രാവര്‍ത്തികമാക്കുക. സ്വന്തം ജീവിതത്താല്‍ തന്റെ വിശ്വാസത്തിന്റെ പരസ്യമാകുക. അതാണ് എന്റെ നിലപാട്, അല്ലാതെ മതങ്ങളെക്കുറിച്ച് പ്രചരണത്തിനായി പ്രചാരണം നടത്തുന്നതിനോട് വിയോജിക്കയാണ്.
ഇതു വഴി വന്നതിന് നന്ദി.

ശ്രദ്ധേയന്‍ said...

"സ്വന്തം ജീവിതത്താല്‍ തന്റെ വിശ്വാസത്തിന്റെ പരസ്യമാകുക. അതാണ് എന്റെ നിലപാട്, അല്ലാതെ മതങ്ങളെക്കുറിച്ച് പ്രചരണത്തിനായി പ്രചാരണം നടത്തുന്നതിനോട് വിയോജിക്കയാണ്."
---------
യുക്തിവാദികളുടെ ബ്ലോഗുകളില്‍ പലപ്പോഴും അനില്ജിയെ പോലെ ഞാനും ഉണ്ടായിരുന്നതിനാല്‍ ചില അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയാണ്. മതങ്ങളിലെ നന്മകള്‍ സമൂഹത്തിന് കൂടി ഗുണപരമായി ലഭിക്കണമെങ്കില്‍ മതങ്ങളുടെ ആശയ പ്രചാരണങ്ങള്‍ നടക്കേണ്ടതുണ്ട്. അവയുടെ യഥാര്‍ത്ഥ ഉറവിടങ്ങളില്‍ നിന്ന് തന്നെ ആവണം അത് എന്നതാണ് പ്രധാനം.

അല്ലാതെ ഭീകരവാദികള്‍ ഇതാണ് മതം എന്ന് പറയുമ്പോള്‍ യതാര്‍ത്ഥ മതവിശ്വാസി മിണ്ടാതിരുന്നാല്‍ അവിടെ കലാപങ്ങള്‍ വ്യാപിക്കുകയെ ഉള്ളൂ. യുക്തിവാദികള്‍ മതവിശ്വാസികളെ താറടിച്ചു കാണിക്കുമ്പോള്‍ അവരുടെ വികാരം വ്രണപ്പെടുകയെ ഉള്ളൂ. അവിടെ 'ഈ പറയുന്നത് കള്ളമാണ്' എന്ന് വിളിച്ചു പറയാന്‍ ഏതൊരു മതവിശ്വാസിക്കും അവകാശമുണ്ടെന്ന് അനില്ജിയും സമ്മതിക്കുമല്ലോ..?

അതിനപ്പുറം മതങ്ങള്‍ തമ്മില്‍ അനാരോഗ്യകരമായ സംവാദങ്ങള്‍ അരങ്ങേരുന്നുന്ടെന്കില്‍ അത് നിരുല്സാഹപ്പെടുത്തെണ്ടതുണ്ട്.

മതനിരാസത്തിലൂന്നിയ കൂട്ടായ്മയല്ല മതനിരപേക്ഷിതമായ കൂട്ടായ്മ കൊണ്ട് അര്‍ത്ഥമാക്കപ്പെടുന്നതെന്കില്‍ ലോകസൌഖ്യത്തിനു വേണ്ടി അത്തരം സംരംഭങ്ങള്‍ ആവശ്യമല്ല അത്യാവശ്യമാണ് എന്ന് ഞാനും അടിവരയിടുകയാണ്.

സജി said...

അനില്‍,
ഇപ്പോഴത്തെ എന്റെ വിശ്വാസം എന്റെ ജീവിതത്തെ കീഴ്മേല്‍ മറിച്ചു കളഞ്ഞു. അനില്‍ പറഞ്ഞതു പോലെ ഒരു പരിധിവരെയല്ല, സമസ്തമേഖലകളിലുമുള്ള പ്രൈയോറിട്ടിസിനെ മാറ്റി സ്ഥാപിച്ചു. ഇതു മറ്റുള്ളവരോടു എന്തിനു പറയാതിരിക്കണം?

പ്രചാരണം നടത്താതെ എങ്ങിനെ മറ്റുള്ളവര്‍ അറിയും? ആരെങ്കിലും പ്രചാരണം നടത്തിയില്ലെങ്കില്‍ ഞാന്‍ എങ്ങിനെ അറിയുമാരുന്നു?

രാഷ്ടീയ-നിരീശ്വര വിഷയങ്ങളില്‍ പ്രചാരണം ആവാമങ്കില്‍, എന്തുകൊണ്ടു ദൈവ വിശ്വാസം പ്രചരിപ്പിച്ചുകൂടാ?

അനില്‍, ഇവിടെ പണംമോഹികളും ഭീകരവാദികളും, സമൂഹദ്രോഹികളും,ആയ മത പ്രചാരകര്‍ മതത്തെ നശിപ്പിച്ചിട്ടിരിക്കുകയാണ്. അതാണ് മതം, എന്നു നിങ്ങളും തീര്‍ച്ചപ്പെടുത്തിക്കഴിഞ്ഞു. സത്യത്തില്‍, എനിക്കും ഒരു മതത്തിലും പ്രതീക്ഷയില്ല.

പക്ഷേ, എനിക്കു ദൈവത്തില്‍ വിശ്വാസമുണ്ട്. അത് ഞാന്‍ പ്രചരിപ്പിച്ചേ പറ്റൂ.

മത വിശ്വാസിയും ദൈവ വിശ്വാസിയും തമ്മില്‍ സ്വര്‍ഗ്ഗവും നരകവും തമ്മിലുള്ള അന്തരമുണ്ട്. (യേശുവിനെ കൊന്നവര്‍ തികഞ്ഞ മത വിശ്വാസികള്‍ ആയിരുന്നു)

സംഘടിതമായി നിങ്ങള്‍ ദൈവ വിശ്വാസികള്‍കക്കെതിരെ തിരുയുമെങ്കില്‍, അതില്‍ അതില്‍ ആശങ്കയുണ്ട്, അപാകതയുണ്ട്.

MKERALAM said...

‘മത നിരപേക്ഷത‘ എന്നുള്ളതു കൊണ്ട് ഉദ്ദേശിക്കുന്നത് എന്ത് എന്നുള്ള എന്റെ ചോദ്യത്തിന് അനില്‍ താഴെക്കാണുന്ന ഉത്തരം തന്നു.

‘വളരെ ലഘുവായ ഒന്നു രണ്ട് വാചകങ്ങള്‍ ഈ രണ്ട് പദങ്ങളെപ്പറ്റി പറഞ്ഞുവച്ചിട്ടൂണ്ട്. അതില്‍ ഇനി കൂടുതല്‍ ചര്‍ച്ച ചെയ്താല്‍ സങ്കീര്‍ണ്ണമാകുമെന്ന് തോന്നുന്നു‘.

പക്ഷെ ആ ലഘുവായ ഒന്നു രണ്ടു വാചകങ്ങളില്‍ മത നിരപേക്ഷത എനിക്കു വ്യക്ത്മായിട്ടില്ല. വ്യക്തമായിട്ടുള്ളവര്‍ പറഞ്ഞു തരുമെന്നു കരുതുന്നു.

എന്നെ സംഭധിച്ചിടത്തോളം, മത നിരപേക്ഷതയാണ്‍് ഇവിടുത്തെ കാതലായ വിഷയം. അതെന്താണെന്നന്നു വ്യക്തമായി അറിഞ്ഞാലല്ലേ അതിന്റെ പേരിലുള്ള ഒരു കൂട്ടായ്കയില്‍ അംഗമകാന്‍ കഴിയു.

ശ്രേയസു, വിഷന്‍, മിഷന്റെ ആവശ്യം ചൂണ്ടിക്കാണിക്കുന്നതും ഇതേ സ്റ്റാ‍ന്‍ഡ് പോയിന്റില്‍ നിന്നാണെന്നു തോന്നുന്നു.

ഇപ്പോള്‍ സജിയുടെ കണ്‍സേണും അതാണെന്നു തോന്നുന്നു.

‘മതവിശ്വാസി’ ‘ദൈവ വിശ്വാസി’, കേള്‍ക്കാന്‍ ഇമ്പമുള്ള ആഡ്ജെക്റ്റീവ്സ്. സാധാരണഗതിയില്‍ സോഷ്യല്‍ സ്റ്റാറ്റസിന്റെ തുലാസില്‍ രണ്ടു കൂട്ടരും കിറു കൃത്യം ബാലന്‍സ്ഡ് ആവും. പക്ഷെ മതനിരപേക്ഷതയുടെ ഏതു ഭാഗത്താണ്‍് മതവിശ്വാസിയും ദൈവ വിശ്വാസിയും നില്‍ക്കുന്നത്? മത നിരപേക്ഷത ദൈവവിശ്വാസിക്കെതിരാണോ?

സജി said...

മത നിരപേക്ഷത ആരെങ്കിലും ഒന്നു ഡിഫൈന്‍ ചെയ്യൂ..

@MKERALAM
ഞാന്‍ മനസിലാക്കുന്ന മത നിരപേക്ഷത ദൈവ വിശ്വാസിക്ക് എതിരല്ലേയല്ല!!

അനിൽ@ബ്ലൊഗ് said...

സജി അച്ചായാ,ശ്രദ്ധേയാ,
നിങ്ങള്‍ രണ്ട് പേരും പറയാന്‍ ശ്രമിക്കുന്നത് ഒരേ കാര്യം തെന്നെയാണെന്നത് ഒന്നു ശ്രദ്ധിക്കൂ. പക്ഷെ ഈ പ്രചാരണം എപ്പോഴും മറ്റൊരു പക്ഷത്തെക്കാള്‍ “ഞങ്ങള്‍” മെച്ചമാണെന്ന് സ്ഥാപിക്കാനായിരിക്കുമല്ലോ.ഇത്തരം സാഹചര്യങ്ങളാണ് സ്പര്‍ദ്ധകളിലേക്ക് നയിക്കപ്പെടുക.നാമറിയാതെ നമ്മളിലേക്കരിച്ചിറങ്ങുന്ന ഈ പ്രചരണ തന്ത്രത്തെപ്പറ്റി ഒരു ജാഗ്രത സൃഷ്ടിച്ച് നിര്‍ത്താന്‍ ഒരു ശ്രമം എന്ന നിലയില്‍ ഈ പോസ്റ്റിനെ കണ്ടാല്‍ മതി. അത്തരം ജാഗ്രത ദൈവം എന്ന സങ്കല്‍പ്പത്തെ ഒരിക്കലും ശത്രുസ്ഥാനത്ത് പ്രതിഷ്ഠിക്കുകയില്ല, വ്യവസ്ഥാപിത മതങ്ങളെ ഒരു പക്ഷെ എതിര്‍ ചേരിയില്‍ നിര്‍ത്തിയേക്കാം. അച്ചായന്‍ പറഞ്ഞത് ഒരു കാര്യം ശരിയാണ്, മതനിരപേക്ഷത എന്നത് നിരീശ്വര വാദം അല്ല തന്നെ.

മാവേലി കേരളം,
മതനിരപേക്ഷത എന്നത് ഈ ബ്ലോഗ് പോസ്റ്റില്‍ ഉയര്‍ന്ന് വന്ന പദമല്ല.മതത്തിനുപരിയായി കാര്യങ്ങള്‍ വിലയിരുത്തുക എന്നത് ഒരു പക്ഷെ വ്യവസ്ഥാപിത മത സങ്കല്‍പ്പങ്ങളെ തിരസ്കരിക്കുന്നുണ്ടാവാം, പക്ഷെ അവന്റെ വിശ്വാസങ്ങളെ സ്പര്‍ശിക്കുന്നില്ല.ഇതരമതങ്ങളെ സ്നേഹിക്കുന്നു അംഗീകരിക്കുന്നു എന്ന് ഘോഷിക്കുന്ന പല മതങ്ങളും ആത്യന്തികമായി പറഞ്ഞു വക്കുന്നത് തങ്ങളാണ് ദൈവത്തിലേക്കുള്ള വാതിലെന്നാണ്. മാത്സര്യത്തിന്റ്റേതായ ഈ പ്രചാരണം ചെറുക്കപ്പെടണം, ആശയപരമായെങ്കിലും.

ഞങ്ങള്‍ പദ്ധതിയിടുന്ന കൂട്ടായ്മ അവസാന രൂപത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നു. നാളെയോടെ ഔട്ട് ലൈന്‍ നല്‍കാനാവും എന്ന് കരുതുകയാണ്.ഇമെയിലില്‍ മാത്രമുള്ള ചര്‍ച്ചകളായിരിക്കും ഇനി നടക്കുക, ബാക്കി യെല്ലാം അതിനു ശേഷം.

പാര്‍ത്ഥന്‍ said...

എനിക്കൊന്നും മനസ്സിലായില്ല.
ഇനീപ്പോ ഈ മതനിരപേക്ഷകരൊക്കെകൂടി ഇങ്ങനെ
നല്ല കാര്യങ്ങൾക്ക് വേണ്ടി കൂട്ടുകൂടിയാൽ ഈ മത-ദൈവ വിശ്വാസികൾ നരകത്തിൽ പോകൂലോ.

ലോകത്തിലെ മതങ്ങളും ദർശനങ്ങളും ചിന്തകളും എല്ലാം മനുഷ്യൻ തന്നെയാണ് ഉണ്ടാക്കിയിട്ടുള്ളത് എന്ന ചിന്ത എല്ലാവരിലും ഉണ്ടാവാത്തിടത്തോളം ഈ കടിപിടി ലോകാവസാനം വരെ നിലനിൽക്കും.

പാവത്താൻ said...

എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ..മനസ്സില്‍ നന്മയും മുഖത്തു പുഞ്ചിരിയും ഉണ്ടാകട്ടെ.ഇഹലോകത്തും പരലോകത്തും ബൂലോകത്തും സമാധാനം കളിയാടട്ടെ. ആശംസകള്‍...

ബാബുരാജ് said...

മതവാദവും മതനിരപേക്ഷതയും, തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ലാത്ത പ്രസ്ഥാനങ്ങളായാണ്‌ എന്റെ അനുഭവം.
ആട്ടേ, ബ്ലോഗില്‍ ഇങ്ങനെയൊരു കൂട്ടായ്മയുണ്ടായിട്ട്‌ ആരെയാണ്‌ അഭിസംബോധന ചെയ്യാന്‍ പോകുന്നത്‌? നമ്മളെ തന്നെയോ? അങ്ങിനെയെങ്കില്‍ അതിനിനിയൊരു പുതിയ പ്രസ്ഥാനത്തിന്റെ ആവശ്യമുണ്ടോ?

നമുക്കൊരുമിച്ച്‌ മുന്നേറണ്ട ലക്ഷ്യമേതാണ്‌? മതനിര്‍വ്യാപനമോ? മതവിശ്വാസികളുടെ ലക്ഷ്യം മതപ്രചരണമാണ്‌, അത്‌ മാര്‍പ്പാപ്പ ഇവിടെ വന്നപ്പോള്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ടല്ലോ. മറ്റു മതസ്ഥരും അങ്ങിനെ തന്നെ വിശ്വസിക്കുന്നു. ഇവിടെ വന്ന് പിന്തുണ പ്രഖ്യാപിച്ചവരൊക്കെ മതത്തെ ഉപേക്ഷിച്ചവരാണോ? എങ്കില്‍ സന്തോഷം, ഞാനും കൂടാം.

അല്ലെന്നുണ്ടെങ്കില്‍ വെറുതെ സമയം കളയാന്‍ ഞാനില്ല.

അപ്പു said...

അനിൽമാഷേ, “മതനിരപേക്ഷത“ എന്നത് എല്ലാ മതങ്ങളോടും ഒരേ സഹിഷ്ണുത എന്ന് ഡിഫൈൻ ചെയ്താൽ പോരേ !!

ചാര്‍വാകന്‍ said...

മാവേലി കേരളം ഉന്നയിച്ച പ്രശ്നത്തിന്‌ വ്യക്തമായ ഉത്തരം നല്കാന്‍ കെല്പുള്ളവരാണ്,അനിലും ,വികടനും .പക്ഷെ സങ്കീര്‍ണ്ണമാകുമെന്ന് പേടി.അതായത് ഉയര്‍ന്ന രാഷ്ട്രീയബോധം പ്രകടിപ്പിക്കേണ്ടുന്ന വിഷയത്തില്‍ മതവിശ്വാസികളെ സുഖിപ്പിച്ചുകൊണ്ടായിരിക്കണമെന്നത്,ബാബുരാജ് സൂചിപ്പിച്ചതു പോലെ നിരര്‍ഥകമാകാനേ തരമുള്ളു.മതവിശ്വാസം ഒരിക്കലുമൊരു വ്യക്തിപ്രശ്നമല്ല.മറിച്ചതൊരു രാഷ്ട്രീയവിഷയമാണ്(കക്ഷി രാഷ്ട്രീയമല്ല).ഇതറിയണമെങ്കില്‍ രാഷ്ട്രീയ-ചരിത്രത്തില്‍ മതം അടയാളപ്പേടുന്നത് എങ്ങനെയെന്ന് തിരിച്ചറിയണം .തികച്ചും പാശ്ചാത്യമായ സങ്കല്പമാണ്‌ സെക്കുലറിസം അഥവാ മതേതരത്വം .ഇന്ത്യന്‍ സാഹചര്യത്തില്‍ ഇതു പരാജയപ്പെടുന്നത് ,ജാതിഅധികാരവും ,ജ്ഞാനാഅധികാര വിഷയവുമായി ബന്ധപെട്ടാണ്‌.അതുകൊണ്ടുതന്നെ ഇന്ത്യന്‍ സാഹചര്യത്തില്‍ മതത്തെ നിര്‍വചിക്കാനാവില്ല.ദേശീയ പ്രസ്ഥാനവും ,കമ്മ്യുണിസ്റ്റു പ്രസ്ഥാനവും നിര്‍വചിച്ച മതേതര കാഴ്ച്ചപ്പാട് അതുകൊണ്ടാണ്,പരാജയപ്പെട്ടത്.കൂടുതല്‍ വിശദമാക്കുന്ന പോസ്റ്റുമായി വരുന്നതാണ്‌.

Rajeeve Chelanat said...

അനില്‍,

നിരുപാധികമായ പിന്തുണ അറിയിക്കുന്നു.

"മനുഷ്യനെ ചുട്ടു തിന്നുന്നവര്‍ക്കെതിരെ" എന്ന പേരില്‍ ഉണ്ടാക്കിയ കൂട്ടായ്മ ചത്തിട്ടൊന്നുമില്ലെന്ന് എല്ലാവരെയും ഒന്ന് അറിയിക്കണേ.

അഭിവാദ്യങ്ങളോടെ

അനിൽ@ബ്ലൊഗ് said...

അപ്പുമാഷെ,
തത്വത്തില്‍ അങ്ങിനെപറയാമെങ്കിലും പ്രായോഗിക തല‍ത്തില്‍ ,പരസ്പര ഡിബേറ്റില്‍, ആ ഡഫനിഷന്‍ തള്ളിപ്പോകുന്നു എന്നതാണ് വസ്തുത. വ്യക്തിപരമായി ഞാനൊരു മത വിശ്വാസിയല്ല,അതിനാല്‍ തന്നെ എനിക്ക് എല്ലാ മതങ്ങളും ഒരു പോലെയാണ്. പിന്നെ വിശ്വാസം; അത് വളരെ സങ്കീര്‍ണ്ണമാണെന്ന് ബോദ്ധ്യമുള്ളതിനാലാ‍ണ് “സങ്കീര്‍ണ്ണം” എന്ന പദം തന്നെ പ്രയോഗിച്ചത്. എന്റെ ഭാര്യ “ഹിന്ദു” വാണ്, ജനനം കൊണ്ട്, ക്ഷേത്രങ്ങളില്‍ പോകും അത്യാവശ്യത്തിന്. എന്നാല്‍ പ്രശ്നങ്ങളാല്‍ മനസ്സമാധാനം നഷ്ടപ്പെടുന്ന ചില സമയങ്ങളില്‍ ‍ അവള്‍ “ബൈബിള്‍” ആണ് വായിക്കുക. മിക്കവാറും ദിവസങ്ങളില്‍ വൈകിട്ട് കിടക്കാന്‍ നേരം ബൈബിള്‍ വായിച്ചിരുന്നു (ഇപ്പോഴില്ല എന്നു തോന്നുന്നു).അവളെ വളര്‍ത്തിയത് കൃസ്ത്യാനിയായ ഒരു അമ്മച്ചിയായിരുന്നു (ആയ എന്നു പറയാം). വിശ്വാസം എന്നത് ലഘുവായി കൈകാര്യം ചെയ്യാവുന്ന വിഷയമല്ലെന്ന്‍ സ്വയം ബോദ്ധ്യപ്പെട്ട സംഗതിയാണെന്ന് സൂചിപ്പിക്കാനാണ് ഇത്രയും പറഞ്ഞത്.

ചര്‍വാകന്‍ മാഷെ,
ഇതൊരു തുടക്കം ആണ്, ഞങ്ങളെ സംബന്ധിച്ചിടത്തോളം.മത നിരപേക്ഷത എന്ന പദത്തിനെ പല രീതിയില്‍ വ്യാഖ്യാനിക്കാമെന്നിരിക്കെ കൂടുതല്‍ അഭിപ്രായങ്ങള്‍ക്കായി കാക്കുകയാണ്.
താങ്കള്‍ പറഞ്ഞത് പ്രസക്തമായ ഒന്നാണ്, ഇന്ത്യന്‍ സാഹചര്യത്തില്‍ പല മതങ്ങളും വിദേശീയമാണ്.ഇന്ത്യയിലെ സാഹചര്യങ്ങളെ മാത്രം വിലയിരുത്തി ആശയങ്ങള്‍ രൂപീകൃതമായാല്‍ അതു പിഴക്കുവാനെ സാദ്ധ്യതയുള്ളൂ.ജാതീയമോ വിഭാഗീയമോ ആയ സംഘര്‍ഷങ്ങള്‍ ഇന്ത്യനും വിദേശീയവുമായ എല്ലാ മതങ്ങള്‍ക്കുള്ളിലും നില നില്‍ക്കുന്നുണ്ട്.അതിനെ അഡ്രസ്സ് ചെയ്യാന്‍ ഇപ്പോള്‍‍ ഉദ്ദേശിക്കുന്നില്ല എന്നതാണ് വാസ്തവം.
എന്തായാലും താങ്കളുടെ പോസ്റ്റിനായ് കാക്കുന്നു.

രാജീവ് ചേലാനാട്ട്,
നിരുപാധിക പിന്തുണക്ക് നന്ദി.

മുരളിക... said...

സംഘമായ് മുന്നേറാം...... :)

(കുറച്ചു വൈകി അല്ലെ? എല്ലാരും അങ്ങ് മുന്നില്‍ എത്ത്യോ??)

ഗീത് said...

എല്ലാവിധ ആശംസകളും ഈ നല്ല സംരംഭത്തിന്. മനുഷ്യന്‍ എന്ന ഏകമതം മാത്രം മതി നമുക്ക്.

jayanEvoor said...

എനിക്ക് ആശങ്കയൊന്നുമില്ല.

എല്ലാ പിന്തുണയും!

Typist | എഴുത്തുകാരി said...

അനില്‍, ഞാന്‍ അന്നു് ഒന്നു വന്നു നോക്കി പോയിരുന്നു. പിന്നെ രണ്ടുമൂന്നു ദിവസമായി വരാനും പറ്റിയില്ല.

ഇപ്പഴും മുഴുവനായിട്ടൊന്നും മനസ്സിലായിട്ടില്ല.ബാബുരാജ് ചോദിച്ചിട്ടുള്ള ഒന്നുരണ്ടു സംശയങ്ങള്‍ എനിക്കുമുണ്ട്.

നല്ല ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടുള്ള ഈ സംരംഭത്തിനു് എല്ലാ ആശംസകളും.

നിസ്സഹായന്‍Nissahayan said...

മതനിരപേക്ഷതയെ (Secularism) ഭരണഘടനയില്‍ നാമമാത്രമായി ഒതുക്കിനിര്‍ത്തി, രാഷ്ട്രീയത്തിലും അധികാരത്തിലും രാഷ്ട്രഭരണത്തിലും വിദ്യാഭ്യാസത്തിലും ജീവിതത്തിന്റെ
സമസ്തമേഖലയിലും മതങ്ങളുടെ കരാളഹസ്തങ്ങള്‍ വിളയാട്ടം നടത്തുന്ന മറ്റൊരു രാജ്യം
ലോകത്തുണ്ടാകുമോ? ഇത് അസഹനീയവും അതിരുകവിഞ്ഞതും ആയിത്തീര്‍ന്നില്ലേ ?! മതനിരപേക്ഷതയെന്നാല്‍ എല്ലാ‍ കാര്യങ്ങളിലും എല്ലാമതങ്ങള്‍ക്കും
തുല്യസ്ഥാനം എന്ന വ്യാഖ്യാനമാണ് മതവക്താക്കളും മുതലെടുപ്പ് രാഷ്ട്രീയക്കാരും നല്‍കിപ്പോരുന്നത്. എന്നാല്‍ മതം ഒരു സ്വകാര്യ വിഷമായി ഒതുങ്ങിനില്‍ക്കണമെന്നും അത്
രാഷ്ട്രഭരണത്തിലും വിദ്യാഭ്യാസത്തിലും യാതൊരു കൈകടത്തലുകളും നടത്തിക്കൂടെന്നതുമല്ലേ
യാഥാര്‍ത്ഥ്യം. വിദ്യാഭ്യാസത്തില്‍ മതമൂല്യങ്ങളല്ല, മതേതരമൂല്യങ്ങളാണ് പഠിപ്പിക്കേണ്ടത്.
മതമൂല്യങ്ങള്‍ പഠിപ്പിക്കേണ്ടത് മതങ്ങളാണ്. അത് പൊതു വിഷയമല്ല. എന്നാല്‍ ‘മതമില്ലാത്ത
ജീവന്‍’ എന്ന മതേതരപാഠത്തെ എത്ര അനായാസമായാണ് മതവും പ്രീണനരാഷ്ട്രീയവും ചേര്‍ന്ന് തറപറ്റിച്ചത്. യഥാര്‍ത്ഥമതേതരത്ത്വത്തെ അംഗീകരിച്ച് ജീവിക്കുമ്പോള്‍
മാത്രമായിരിക്കണം സ്വന്തം മതം ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം കൊടുക്കേണ്ടത്. രാഷ്ട്രം നിര്‍മതപരവും നിരീശ്വരവും ആയിരിക്കണമെന്നല്ലേ മതേതരത്വം കൊണ്ട്
വിവക്ഷിക്കുന്നത്. ഇന്ന് രാഷ്ട്രം മതങ്ങളുടെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും കൂട്ടു
നില്‍ക്കയാണ്. അധികാരവും സമ്പത്തും ജാതിമതരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍
വിതരണം ചെയ്യപ്പെടുന്ന അവസ്ഥയിലെത്തി നില്‍ക്കുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍
വീണ്ടും കൂടുതല്‍ ദുരിതത്തിലേയ്ക്ക് എടുത്തെറിയപ്പെടുന്നു. 1976 -ലെ 42-ആമത് ഭരണഘടനാഭേദഗതി ഭരണയില്‍ കയറ്റിവെയ്ക്കപ്പെട്ടിരിക്കുന്നു.
(ഭേദഗതി 51A (h) അനുസരിച്ച്
പൌരന്റെ മൌലികകര്‍ത്തവ്യങ്ങളില്‍, “ജനങ്ങളില്‍ ശാ‍സ്ത്രാവബോധവും മാനവികത്വവും,
അന്വേഷണത്തിനും പരിഷ്കരണത്തിനുമുള്ള ത്വരയും സൃഷ്ടിക്കേണ്ടത് ഓരോ പൌരന്റെയും കര്‍ത്തവ്യമാണ് ) പക്ഷേ ഇന്ന് ചെയ്യുന്നത് മതാ‍ധിഷ്ഠിതശാസ്ത്രങ്ങളെ ആധുനികസയന്‍സിന്
തുല്യമോ അധികമോ ആയ പരിഗണന നല്‍കി കൊട്ടിഘോഷിക്കുകയണ്.
യഥാര്‍ത്തില്‍ മതങ്ങള്‍ അതിലെ അനുയായികളെപ്പോലും ദ്രോഹിക്കുന്നു. ഇന്ന് വിദ്യാഭ്യാസക്കവടം നടത്തി സമ്പത്തുണ്ടാക്കുന്ന പ്രബലമതം ( ഏറ്റവും സമ്പത്തുള്ള, ഏറ്റവും
അധികാരസ്ഥാനങ്ങള്‍ കൈയ്യാളുന്ന, ഏറ്റവും കൂടുതല്‍ ഉദ്യോഗങ്ങള്‍ കൈയാളുന്ന, ഏറ്റവും
കൂടുതല്‍ ഭൂസ്വത്തുള്ള, മറ്റേതുമത/ജാതിയേക്കാളും ഏത് കാര്യത്തിനും ബഹുകാതം മുന്‍പിലായ മതം ന്യൂനപക്ഷാവകാശം കൈപ്പറ്റാന്‍ മാത്രംഅവശതയനുഭവിക്കുന്നവരാണോ ?! യഥാര്‍ത്ഥത്തില്‍ അവശത സംസ്ഥാനാടിസ്ഥാനത്തിലല്ലേ പരിശോധിക്കപെടേണ്ടത്
)
അതിലെ നിര്‍ദ്ധനരായ അതിലെ അനുയായികള്‍ക്ക് പോലും സഹായഹസ്ഥം നീട്ടാറില്ല.
സ്വന്തം സമുദായത്തിന്റെ സമ്പത്തും പൊതുസമൂഹത്തെ കൊള്ളയടിച്ചു കിട്ടിയസമ്പത്തും
കൊണ്ട് മതങ്ങളിലെ പൌരോഹിത്യം സുഖലോലുപരായി മതിക്കുകയാണ്.
ചുരുക്കിപറഞ്ഞാല്‍ സാര്‍വത്രികവും ശാസ്ത്രീയവുമായ പുരോഗതിയുടെ ശത്രുക്കളായ, അസമത്വത്തിത്തിന്റേയും അനീതിയുടെയും അന്ധവിശ്വാസാനാചാരങ്ങളുടേയും
കാവലാളുകളായ മതങ്ങളെ പൊതു വ്യവഹാരമണ്ഡലത്തില്‍ നിന്നും ആട്ടിയോടിക്കുവാനുള്ള
പ്രചരണത്തിന് തയ്യാറകേണ്ടത് മേല്‍പ്പറഞ്ഞ ഭരണഘടനാനുഛേദത്തെ വിലമതിക്കുന്ന ഏതൊരു പൌരന്റേയും കടമയാണ്, ഒരു ബ്ലോഗറുടെയും. ആ അര്‍ഥത്തില്‍ താങ്കളുടെ കൂട്ടായ്മയില്‍ പങ്ക് ചേരാന്‍ സന്തോഷമുണ്ട് . ആ അര്‍ഥത്തില്‍ സ്വീകരിക്കുമെങ്കില്‍ !

N.J ജോജൂ said...

1. സമൂഹത്തില്‍ മതങ്ങള്‍ക്ക് മതങ്ങളുടേതായ പ്രസക്തിയുണ്ട്.
2. രാഷ്ട്രീയത്തിലും അധികാരത്തിലും രാഷ്ട്രഭരണത്തിലും മതം ഇടപെടാന്‍ പാടില്ല. മതബോധനം പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമല്ല. മതബോധനം ആവശ്യമായ സമൂഹങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ അവര്‍ക്ക് പൊതുവിദ്യാഭ്യാസത്തോടുചേര്‍ത്ത് മതബോധനം നല്കുവാന്‍ അവകാശമുണ്ട്.

3.മതനിരപേക്ഷതയെന്നാല്‍ എല്ലാ‍ കാര്യങ്ങളിലും എല്ലാമതങ്ങള്‍ക്കും
തുല്യസ്ഥാനം എന്ന വ്യാഖ്യാനത്തിന്‌ ഇന്ത്യയോളം തന്നെ പഴക്കമുണ്ട്.

4. മതം ഒരു സ്വകാര്യ വിഷയമാവണമെന്നില്ല. ഹിന്ദുമതത്തിന്റെ ഘടനയനുസരിച്ച് മതം ഏതാണ്ട് സ്വകാര്യമാണ്‌. ക്രിസ്ത്യന്‍ മത സമൂഹങ്ങള്‍ വ്യക്തിഅധിഷ്ടിതമല്ല. അങ്ങനെ ആയിക്കൂടാ എന്നുമില്ല.

5. മതേതരത്വം എന്നാല്‍ മതനിരാസമല്ല, മതമില്ലായ്മയുമല്ല. അതുകൊന്ട് മതങ്ങള്‍ പകര്‍ന്നു നല്കുന്ന മൂലയ്ങ്ങളെ മതേതരമൂല്യങ്ങളുമായി വേര്‍തിരിയ്ക്കുക സാധ്യമല്ല.

Zebu Bull::മാണിക്കന്‍ said...

ബാബുരാജ് മുകളില്‍ ഉന്നയിച്ച ചോദ്യങ്ങള്‍/അഭിപ്രായം എനിക്കുമുണ്ട്. ഇപ്പോഴും ഒന്നും മുഴുവന്‍ എനിക്കു വ്യക്തമായിട്ടുമില്ല. ഒരു കൂട്ടുബ്ലോഗാണോ ഉദ്ദേശ്യം? അങ്ങനെയെങ്കില്‍ ആ ബ്ലോഗില്‍ വരുന്നത് എന്തുതരം പോസ്റ്റുകളായിരിക്കും? "ശ്രീരാമവിജയം ബ്ലോഗില്‍ പുഷ്പകവിമാനത്തിന്റെ ശാസ്ത്രീയതയെപ്പഅറ്റി ഒരു പോസ്റ്റുണ്ട്. നമ്മളെല്ലാവരും അവിടെപ്പോയി അതിനെ ചെറുത്തു കമന്റിടണം", "ഈ ഏ ജബ്ബാറിന്റെ ബ്ലോഗില്‍ ഖുര്‍ ആന്‍ വാദികളിറങ്ങിയിട്ടുണ്ട്, ജബ്ബാറിനെ സപ്പോര്‍ട്ടു ചെയ്യുക" ഇത്തരം ആഹ്വാനങ്ങളും, കോ-ഓര്‍ഡിനേഷനുമാണോ ഇതിന്റെ ലക്ഷ്യം? അതോ, മറ്റെന്തെങ്കിലുമോ?

N.J ജോജൂ said...

6)"മതമില്ലാത്ത ജീവന്റെ" പ്രശ്നം അത് മതേതരത്വമല്ല മതമില്ലായ്മമാണ്‌ മുന്നോട്ടുവയ്ക്കുന്ന ആശയം എന്നതാണ്‌. അത് കമ്യൊണിസ്റ്റു പാര്‍ട്ടിയുടെ അജണ്ടയാണ്‌. പാഠപ്പുസ്തകത്തിലൂടെ മതവിശ്വാസം പ്രചരിപ്പിയ്ക്കുന്നതു പോലെതന്നെ മതേതരത്വവിരുദ്ധമാണ്‌ മതമില്ലായ്മ പ്രചരിപ്പിയ്ക്കുന്നതും. പാഠപ്പുസ്തകത്തിലൂടെ മതവിശ്വാസമോ മതമില്ലായ്മയോ പ്രചരിപ്പിയ്ക്കാന്‍ ഭരണകൂടത്തിന്‌ അവകാശമില്ല.

7)ജനങ്ങളില്‍ ശാ‍സ്ത്രാവബോധവും മാനവികത്വവും,
അന്വേഷണത്തിനും പരിഷ്കരണത്തിനുമുള്ള ത്വരയും സൃഷ്ടിക്കേണ്ടത് ഓരോ പൌരന്റെയും കര്‍ത്തവ്യമാണ് , തീര്‍ച്ചയായും.

8) ന്യൂനപക്ഷാവകാശവും അവശതയും തമ്മില്‍ ബന്ധമൊന്നുനില്ല. ഭാഷാ-മത ന്യൂനപക്ഷങ്ങള്‍ക്ക് തങ്ങളുടെ സംസ്ക്ലാരം (ഭാഷ, ലിപി, വിശ്വാസം , ആചാരം, മൂല്യങ്ങള്‍) കൈമാറുവാനും അങ്ങിനെ തങ്ങളുടെ ഐഡന്റിറ്റി കാത്തുസൂക്ഷിയ്ക്കുവാനുമുള്ള ഭരണഘടനാപരമായ സംരക്ഷണമാണ്‌.

അബ്ദുല്‍ അലി said...

അനില്‍,
എന്താണ് സംഗതിയെന്ന് നോക്കിയിരിക്കുകയായിരുന്നു. ഇപ്പോഴും ഒന്നും മനസിലായില്ല. ഒന്നറിയാം. മതതിനെതിരെയുള്ള പല കൂട്ടങ്ങളും വഴിതെറ്റിപിരിഞിരിക്കുന്നു. അപ്പോള്‍ പുതിയത് ആവശ്യമാണ്. മതങ്ങളെ/മതനുയായികളെ ബ്ലോഗിലിട്ട് ചൂട്ട്‌കൊല്ലുവാനോ, അവരെ പടിയടച്ച് പിണ്ഡം വെക്കുവാനോയുള്ള ശ്രമമാണെങ്കില്‍ വളരെ നല്ലത്. കാരണം, ബൂലോകത്ത് എറ്റവും കൂടുതല്‍ കത്തികുത്ത് നടന്നത്, നടക്കുന്നത് മതത്തിന്റെ പേരിലാണല്ലോ അല്ലെ. ബാക്കിയെന്നും കാണരുത്. കണ്ണടച്ചോണം.

മതങ്ങളെ ബ്ലോഗില്ലൂടെ എതിര്‍ത്ത്‌തോല്‍പ്പിക്കാം എന്നാണുദേശമെങ്കില്‍, അഗ്രഹങ്ങള്‍ പുനര്‍വിചിന്തനത്തിന് വിധേയമാക്കുക.

എന്റെ മതവും, എന്റെ വിശ്വാസവും ആരെയും ദ്രോഹിക്കുവാനല്ലെന്നും, അതാരെയും ദ്രോഹിക്കില്ലെന്നും ഞാന്‍ വിശ്വസിക്കുന്നു.

അനിലിന് ഇത്രപെട്ടെന്നുണ്ടായ മാറ്റത്തില്‍ അതിശയം തെല്ലുമില്ല എന്ന് ഇവിടെയുള്ള ബ്ലോഗുകള്‍ വായിച്ചാലറിയാം.

കാത്തിരിക്കുന്നു.

അനിൽ@ബ്ലൊഗ് said...

ശ്രദ്ധേയന്‍,
വിശദമായ കമന്റിനു നന്ദി.

ജോജു,
താങ്കളുടെ കമന്റുകളോട് യോജിപ്പുകളുണ്ട്, പൂര്‍ണ്ണമായുമെന്ന അര്‍ത്ഥത്തിലല്ലെങ്കില്‍ പോലും.ഇന്ത്യന്‍ ജനാധിപത്യം തന്നെ മത്സരാധിഷ്ടിതമായൊരു തിരഞ്ഞെടുപ്പിനെ അടിസ്ഥാനപ്പെടുത്തി നില്‍ക്കുന്നു എന്നതിനാല്‍ അതിന്റെ മാത്രം അടിസ്ഥാനത്തില്‍ മാനവികതയെ വിലയിരുത്തുന്നത് പിഴക്കാമെന്ന് മുന്‍ കമന്റില്‍ സൂചിപ്പിച്ചത് കണ്ടല്ലോ. ജയം മാത്രം മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങളിലേക്ക് ഇവിടുത്തെ ഇടത്, വലത് പ്രസ്ഥാനങ്ങളൊട്ടാകെ തന്നെ നീങ്ങിയതിന്റ്റെ ഫലങ്ങള്‍ വേറെ. അതിനാല്‍ തന്നെ ജനാധിപത്യത്തിനെ അടിസ്ഥാനമാക്കിയ നിര്‍വചനങ്ങള്‍ ഒഴിവാക്കാം.

മാണിക്കന്‍,
ശ്രീരാമ വിജയം പുഷ്പക വീമാനത്തെപ്പറ്റി പരാമര്‍ശിക്കേണ്ട ആവശ്യം വന്നാല്‍ ചിലപ്പോള്‍ അത് പരാമര്‍ശിച്ചു എന്ന് വരാം. അവിടെ പോയി കമന്റിടാന്‍ എന്തിനാണ് കൂട്ടം? എനിക്കിടാന്‍ പറ്റുന്ന കമന്റ് ഞാന്‍ ഇപ്പോഴും പലയിടത്തും ഇടുന്നുണ്ട്, അത് ജബ്ബാര്‍ മാഷിന്റെ ബ്ലോഗിലായാലും.

അബ്ദുല്‍ അലി,
മതത്തിനെതിരെയുള്ള കൂട്ടായ്മകള്‍ , അങ്ങിനെ ഒന്ന് ഈ ബ്ലോഗില്‍ ഉണ്ടോ, എനിക്കറിയില്ല. മനുഷ്യനെ ചുട്ടോ കത്തിച്ചോ കൊല്ലുന്നവര്‍ക്കെതിരെ എന്നും ആളുകള്‍ പ്രതികരിച്ചിട്ടുണ്ട്, ഇപ്പോഴും ആരുടേയും പ്രതികരണ ശേഷി കുറഞ്ഞിട്ടുമില്ല.
പിന്നെ മറ്റുള്ള ഭയങ്ങളെല്ലാം താങ്കളുടെ വ്യക്തിപരമായ ടെന്‍ഷനുകളാണ്.

പാര്‍ത്ഥന്‍ said...

അനിൽ ജോജുവിന്റെ കമന്റിനോട് യോജിപ്പ് പ്രകടിപ്പിച്ചെങ്കിലും ജോജുവിന്റെ കമന്റിലെ താഴെകൊടുക്കുന്ന ബോൾഡ് ചെയ്ത ഭാഗത്തിന്റെ ഉദ്ദേശശുദ്ധിയെക്കുറിച്ച് അത്ര മതിപ്പു തോന്നുന്നില്ല.

N.J ജോജൂ പറയുന്നു:
2. രാഷ്ട്രീയത്തിലും അധികാരത്തിലും രാഷ്ട്രഭരണത്തിലും മതം ഇടപെടാന്‍ പാടില്ല.
മതബോധനം പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമല്ല. മതബോധനം ആവശ്യമായ സമൂഹങ്ങള്‍
നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ അവര്‍ക്ക് പൊതുവിദ്യാഭ്യാസത്തോടുചേര്‍ത്ത് മതബോധനം
നല്കുവാന്‍ അവകാശമുണ്ട്.


[ഇവിടെ ബോൾഡ് ആക്കിയ ഭാഗം മനസ്സിലായില്ല. ഏതു പള്ളിയിലാ അത് പറഞ്ഞിട്ടുള്ളത് എന്ന്
വ്യക്തമാക്കാമോ?]

4. മതം ഒരു സ്വകാര്യ വിഷയമാവണമെന്നില്ല. ഹിന്ദുമതത്തിന്റെ
ഘടനയനുസരിച്ച് മതം ഏതാണ്ട് സ്വകാര്യമാണ്‌.
ക്രിസ്ത്യന്‍ മത സമൂഹങ്ങള്‍
വ്യക്തിഅധിഷ്ടിതമല്ല. അങ്ങനെ ആയിക്കൂടാ എന്നുമില്ല.
[ഇവിടെയും ബോൾഡ് ആക്കിയ ഭാഗം മനസ്സിലായില്ല. ഏതു പുസ്തകത്തിലെയാണ്.]

അനിൽ@ബ്ലൊഗ് said...

പാര്‍ത്ഥന്‍,
എനിക്കത് രണ്ടും മനസ്സിലായി.
:)

N.J ജോജൂ said...

1)"ഏതു പള്ളിയിലാ അത് പറഞ്ഞിട്ടുള്ളത് എന്ന്
വ്യക്തമാക്കാമോ?"
പറഞ്ഞിട്ടൂള്ളത് പള്ളിയിലല്ല, ഭരണഘടനയിലാണ്‌. ന്യൂനപക്ഷസ്ഥാപനങ്ങള്‍ക്കുമാത്രമല്ല, മതബോധനം നല്കണം എന്ന് ആഗ്രഹിയ്ക്കുന്ന ഏതു ട്രസ്റ്റും നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളില്‍  അവ സര്‍ക്കാരിന്റെ സാമ്പത്തിതസഹായം ലഭിയ്ക്കുന്നതാണെങ്കില്‍ കൂടിയും .
ഇന്ത്യന്‍ ഭരണഘടന, വകുപ്പ് 28, അനുഛേദം 2

2)ഏതു പുസ്തകത്തിലെയാണ്?. ഏതെങ്കിലും പുസ്തകത്തിലുണ്ടോ എന്നറിയില്ല, എന്റെ അനുഭവമാണ്‌. തെറ്റാണെങ്കില്‍ ക്ഷമിയ്ക്കണം. ഇവിടെ ഹിന്ദുമതത്തില്‍ വ്യക്തിപരമാണ്‌ എന്നതിനേക്കാള്‍ ക്രിസ്തുമതത്തില്‍ വ്യക്തിപരമല്ല എന്നതിനാണ്‌ ഊന്നല്‍.

യരലവ said...

മതങ്ങള്‍ രാഷ്ടനിര്‍മ്മാണത്തില്‍ എങ്ങിനെ ഇടപെടുന്നു, രാഷ്ട്രം മതങ്ങളെ എങ്ങിനെ നിയന്ത്രിക്കുന്നു - ഇവ പരസ്പരം എങ്ങിനെ പൂരകമാവും, ആര് ആരെ ആദ്യം വിഴുങ്ങും ? അതിനുള്ള സാധ്യതയെത്രത്തോളം ? എന്നതില്‍ ഒരു ധാരണയുണ്ടായാല്‍ മതനിരപേക്ഷതയുടെ പ്രായോഗികമാനം ഇന്ത്യന്‍ സാഹചര്യത്തില്‍ അളന്നു തുടങ്ങാനെങ്കിലും സ്വതന്ത്രപൌരനെ പ്രേരിപ്പിച്ചേക്കും.

പൊതുവിദ്യാഭാസത്തേക്കാളും മതവിദ്യാഭ്യാസത്തിനു പ്രാധാന്യം നല്‍കുന്ന സ്ഥാപനങ്ങള്‍ പെരുകുന്നതും നിര്‍മ്മാണവ്യവസായത്തേക്കാള്‍ പ്രാര്‍ത്ഥനാലയങ്ങള്‍ക്കു നിയമസാധുത ലഭിക്കുന്നതും നിയന്ത്രിക്കുന്നില്ലെങ്കില്‍ മതേതരത്വം അലിഞ്ഞലിഞ്ഞില്ലാതാവും. മതനിരാസവുമാണ് മതേതരത്വവുമായി മതത്തേക്കാള്‍ അടുത്തുനില്‍ക്കുന്നത്; എങ്കിലും ഇന്ത്യയില്‍ ഒരു മതത്തിലും പെടാത്തവന്‍ ഇന്നു ഒന്നുമല്ലാത്തവനാണ്.

“if i was a person who were interested in preserving religious faith; i would be very afraid of the positive power of the evolutionary science." Raichard Dawkins.
ഇദ്ദേഹത്തിന്റെ TALKS ഇവിടെ കേള്‍ക്കുക.
Richard Dawkins on militant atheism

അനിലേ : ഞാന്‍ മുന്നേപറഞ്ഞില്ലേ, മതവിശ്വാസികളെ വിശ്വാസത്തിലെടുത്ത് ഒരു കൂട്ടായ്മ നടപ്പില്ല. തന്റെ അസ്ഥിത്വ-(ദൈവീക)ചിന്തകള്‍ തന്റേതുമാത്രമായ സ്വകര്യമാണ് എന്നു ചിന്തിക്കുന്ന സ്വതന്ത്രചിന്ത യുടെ ഒരു കൂട്ടായ്മയായിരുന്നു ബൂലോകത്ത് പിറക്കേണ്ടത്.

ഈ ചിന്തയിലേക്കുള്ള ചൂണ്ടുപലകയിതാ http://mallu-ungle.blogspot.com/2008/12/blog-post.html ഇവിടെ; പിന്നെ മാവേലികേരളത്തിന്റെ ലേഖനവും (ലിങ്ക്, കൈപ്സിന്റെ പോസ്റ്റിന്റെ താഴെ കാണാം)

ഇങ്ങിനെയൊരു കൂട്ടായ്മ നിസ്സാരമായി കാണരുത്; ഇന്നിന്റെ ആവശ്യമാണത്. ഇതിനായി എല്ലാ അര്‍ത്ഥത്തിലും സഹകരണം പ്രതീക്ഷിക്കാം.

നിസ്സഹായന്‍Nissahayan said...

ജോജു,
ഭരണഘടന വകുപ്പ് 28, അനുഛേദം 2 അനുസരിച്ച് മതബോധനം ആവശ്യമായ സ്ഥാപനങ്ങള്‍ നടത്തുന്ന പൊതുവിദ്യാലയങ്ങളില്‍ ഇതര മതസമുദായത്തില്‍ പെട്ട കൂട്ടികളുടെ മാതാപിതാക്കളുടെ അനുവാദം വാങ്ങിയിട്ടാണോ ആ കുട്ടികള്‍ക്കും മതബോധനം നല്‍കുന്നത് ? ആ വകുപ്പില്‍ അതിനും വ്യവസ്ഥയില്ലേ. അപ്പോള്‍ പ്രായോഗികമായി നിയമങ്ങളുണ്ടെങ്കിലും അവ പാലിക്കപ്പെടുന്നില്ല.
ന്യൂനപക്ഷാവകാശവും അവശതയും തമ്മില്‍ ബന്ധമൊന്നുനില്ല. ഭാഷാ-മത ന്യൂനപക്ഷങ്ങള്‍ക്ക് തങ്ങളുടെ സംസ്ക്ലാരം (ഭാഷ, ലിപി, വിശ്വാസം , ആചാരം, മൂല്യങ്ങള്‍) കൈമാറുവാനും അങ്ങിനെ തങ്ങളുടെ ഐഡന്റിറ്റി കാത്തുസൂക്ഷിയ്ക്കുവാനുമുള്ള ഭരണഘടനാപരമായ സംരക്ഷണമാണ്‌.
അപ്പോള്‍ സ്വന്തം ഭാഷയും ലിപിയും സംസ്ക്കാരവും സംരക്ഷിക്കാനുള്ള ഭരണഘടനാവകാശങ്ങള്‍ ഉപയോഗിച്ച് അതായത് തികച്ചും മതപരമായ അവകാശങ്ങളുപയോഗിച്ച് പ്രൊഫഷണല്‍ വിദ്യാഭ്യാസമുള്‍പ്പെടെയുള്ള പൊതുവിദ്യാഭ്യാസം കൊള്ളയടിക്കുകയും വ്യഭിചരിക്കുകയും ചെയ്യുന്നു. ഇതിന് കാരണം 29,30 വകുപ്പുകളുടെ ഉദ്ദേശ്യവും ലക്ഷ്യവും (Purpose&Ambit) സംബന്ധിച്ചുള്ള അവ്യക്തതയാണ്.
ഭാഷയും ലിപിയും സംസ്ക്കാരവും സംരക്ഷിക്കാനുള്ള പരിരക്ഷയാണ്. വ്യക്തതയില്ലാത്ത, ''ന്യൂനപക്ഷങ്ങള്‍ക്ക് അവര്‍ക്ക് ആവശ്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇഷ്ടപ്രകാരം നടത്താവുന്നതാണ്''എന്ന വാചകം ദുര്‍വ്യാഖ്യാനം ചെയ്ത് ഇന്ന് വിദ്യാഭ്യാസ മേഖല കൊള്ളയടിച്ചുകൊണ്ടിരിക്കുന്നു.
ന്യൂനപക്ഷാവകാശങ്ങളുടെ വകുപ്പുകള്‍ :
29(1)ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളിലോ മറ്റോ താമസ്സിക്കുന്ന ഏത് വിഭാഗം പൌരന്മാര്‍ക്കും, പ്രത്യേക ഭാഷയോ ലിപിയോ സംസ്ക്കാരമോ സ്വന്തമായിട്ടുള്ളത് സംരക്ഷിക്കാനുള്ള അവകാശം ഉണ്ടായിരിക്കും.
30(1)എല്ലാ മത-ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കും അവരുടെ ഇഷ്ടപ്രകാരമുള്ള വിദ്യാഭ്യാസ സ്ഥാപങ്ങള്‍ സ്ഥാപിക്കുവാനും ഭരിക്കുവാനുമുള്ള അവകാശമുണ്ടായിരിക്കും.
30(1A) അനുച്ഛേദം(1) അനുസരിച്ച് ന്യൂനപക്ഷങ്ങല്‍ സ്ഥാപിച്ച് ഭരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍ബ്ബന്ധമായും പിടിച്ചെടുക്കുന്നതിനുള്ള നിയമങ്ങള്‍ ഉണ്ടാക്കുകയാണെങ്കില്‍, ആ സമ്പത്ത് പിടിച്ചെടുക്കുന്നതിനുള്ള ധനസംഖ്യ(നഷ്ടപരിഹാരം) ഉറപ്പിക്കുമ്പോഴും തീരുമാനിക്കുമ്പോഴും അത് (ആ തീരുമാനം) ടി അനുച്ഛേദം ഉറപ്പു നല്‍കുന്ന അവകാശങ്ങളുടെ പരിമിതപ്പെടുത്തലോ ഇല്ലായ്മ ചെയ്യലോ ആകാതെ രാഷ്ട്രം ഉറപ്പുവരുത്തണം.

ഭൂരിപക്ഷത്തിനില്ലാത്ത അവകാശങ്ങളൊന്നും ന്യൂനപക്ഷത്തിന് കൊടുക്കുക എന്ന കടുംകൈ ഭരണഘടന ഉദ്ദേശിക്കുന്നില്ല. പരിതികള്‍ ലംഘിച്ച് വന്‍ ചൂഷണമായി വിദ്യാഭ്യാസ രംഗം മാറ്റുമ്പോള്‍ നിലയ്ക്ക് നിറുത്തുവാന്‍ 31(1A) തന്നെ ധാരാളം മതിയാകുമെന്ന് നിയമപണ്ഡിതനല്ലാത്ത ഈയുള്ളവന് തോന്നുന്നു. നിയമ വിദഗ്ദ്ധര്‍ അഭിപ്രായം പറയട്ടെ. വോട്ട് ബാങ്ക് ഭയക്കാത്ത ഭരണകൂടമുണ്ടെങ്കില്‍ ഈ ചൂഷണത്തെ കൈകാര്യം ചെയ്യാവുന്നതാണ്. കേന്ദ്രം വിചാരിക്കണം എന്നു മാത്രം!

ഓ.ടോ: ന്യൂനപക്ഷങ്ങള്‍ പീഢിപ്പിക്കപ്പെടുന്ന സംസ്ഥാനങ്ങളില്‍ മേല്‍ അവകാശങ്ങള്‍ക്ക് പ്രസക്തിയുണ്ട്. എന്നാല്‍ കേരളത്തില്‍ മാത്രമാണ് ന്യൂനപക്ഷാവകാശം ഒരു അമിതാവകാശമായി മറിയിരിക്കുന്നത് എന്ന് തോന്നുന്നു. കൊള്ളയടി കത്തോലിക്കാസഭയുടെ ആഗോളസ്വഭാവമാണെല്ലോ ?

അനിൽ@ബ്ലൊഗ് said...

യരലവ,
മതവിശ്വാസികളുടെ പിന്തുണ പ്രതീക്ഷിച്ചല്ല ഇത്തരം ഒരു ശ്രമവുമായി ഇറങ്ങിയത്. പക്ഷെ മതത്തിന്റെ സങ്കുചിത ചിന്തകള്‍ക്ക് പുറത്തു ജീവിക്കുകയും എന്നാല്‍ വിശ്വാസിയാവുകയും ചെയ്യുന്ന ഒരു ചെറു ശതമാനമെങ്കിലും ഉണ്ടാവും, അവരെ ഒഴിവാക്കാനാവില്ല.

നിസ്സഹായന്‍,
താങ്കളുടെ ആദ്യ വരിക്ക് പ്രതികരണമിടാതിരിക്കാനാവുന്നില്ല.
എന്റെ മകള്‍ പഠിക്കുന്ന സ്കൂളില്‍ ഇസ്ലാം പഠന ക്ലാസ്സ് ഉണ്ട്. ഇസ്ലാമല്ലാത്ത എന്റ് മകള്‍ അടക്കമുള്ള കുട്ടികളെ വേറെ ക്ലാസ്സിലിരുത്തു ചില ഹൈന്ദവ പ്രാര്‍ത്ഥനകളും മറ്റും പഠിപ്പിച്ചിരുന്നു, ഇതറിഞ്ഞ ഞാന്‍ അതില്‍ നിന്നും എന്റെ മകളെ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്തായാലും കുട്ടികള്‍ക്കിടയില്‍ ഇത്തരം ഒരു തരം തിരിവ് ശരിയായ നടപടി അല്ല.

പാര്‍ത്ഥന്‍ said...

[സര്‍ക്കാരിന്റെ സാമ്പത്തിതസഹായം ലഭിയ്ക്കുന്നതാണെങ്കില്‍ കൂടിയും .
ഇന്ത്യന്‍ ഭരണഘടന, വകുപ്പ് 28, അനുഛേദം 2
]

മുകളിലെ ജോജുവിന്റെ മറുപടിയെക്കുറിച്ച് വിശദമായ ഒരു അന്വേഷണത്തിനുശേഷം മറുപടി എഴുതാം എന്നു കരുതിയിരുന്നതാണ്. സർക്കാ‍രിന്റെ സാമ്പത്തിക സഹായം ഉപയോഗിച്ച് ന്യൂനപക്ഷമതപ്രചരണം സ്കൂൾ തലത്തിൽ ഭരണ ഘടന അനുവദിച്ചിട്ടുണ്ട് എങ്കിൽ അതിനെ ചോദ്യം ചെയ്യേണ്ടത് പൊതുജനം ആണ്. ഒരു പൊതുജന താല്പര്യ ഹർജിയുടെ ആവശ്യമേ ഉള്ളൂ. അതിന് ഒരു നവാബ് ഇല്ലാതെ പോയി.

നിസ്സഹായൻ ഈ വിഷയത്തിലുള്ള സംശയം ഒന്നുകൂടി വിപുലത്തെടുത്തിയതിനു നന്ദി.

N.J ജോജൂ said...

....നിര്‍മ്മാണവ്യവസായത്തേക്കാള്‍ പ്രാര്‍ത്ഥനാലയങ്ങള്‍ക്കു നിയമസാധുത ലഭിക്കുന്നതും നിയന്ത്രിക്കുന്നില്ലെങ്കില്‍ മതേതരത്വം അലിഞ്ഞലിഞ്ഞില്ലാതാവും.

യരലവ,
വിശ്വാസികളുടെ എണ്ണത്തിന്‍ ആനുപാതികമായാണ്‌ ആരാധനാലയങ്ങള്‍ ഉണ്ടാവുക. ഇവിടെ കേരളത്തില്‍ ഹിന്ദു-ക്രൈസ്തവ-മുശ്ലീം മതങ്ങള്‍ ഒരുമിച്ച് കഴിയാന്‍ തുടങ്ങിയിട്ട് വര്‍ഷം കുറേ കഴിഞ്ഞു. ജനാധിപത്യം വരുന്നതിനുമുന്‍പ് വിശ്വാസികളായ ഹിന്ദു രാജാക്കന്മാരാണ്‌ ഇവിടെ ഭരിച്ചത്. പറഞ്ഞു വന്നതിത്രയുമേ ഉള്ളൂ തുമ്മിയാല്‍ തെറിയ്ക്കുന്ന മൂക്കല്ല ഇന്ത്യയുടെ മതേതരത്വം. അതിന്‌ സ്വതന്ത്ര ഇന്ത്യയേക്കാളും പഴക്കവുമുന്ട്.(കല്ലുകടികള്‍ ഉണ്ടായിട്ടീല്ലെന്നല്ല.)

അല്ല നിങ്ങളുടെ ഉദ്ദ്യേശം മതമില്ലാത്തവരെയും ദൈവവിശ്വാസമില്ലാത്തവരെയും സൃഷ്ടിയ്ക്കുകയാണെങ്കില്‍ അതിനു താങ്കള്‍ക്ക് പൂര്‍ണ്ണമായ അവകാശമുണ്ട്. ഒറ്റയ്ക്കോ സംഘം ചേര്‍ന്നോ അതു നടത്താം. പക്ഷേ അതിനു മതേതരത്വത്തിന്റെ തോലു പുതപ്പിയ്ക്കുമ്പോഴേ വിരോധമുള്ളൂ.

കരീം മാഷ്‌ said...

എനിക്കിതൊന്നും മനസ്സിലാവുന്നില്ല.
വിജയേട്ടന്‍ കൈ കൂപ്പി കണ്ണടച്ചു പ്രാര്‍ത്ഥനയിലാവുമ്പോള്‍ ഞാന്‍ ഒന്നും ശല്യപ്പെടുത്താതെ റിമോട്ടില്‍ ശബ്ദം കുറച്ചു വെച്ചു ക്ഷമയോടെ കാത്തിരിക്കും.
ഞാന്‍ നമസ്ക്കാരത്തിലായിരിക്കുമ്പോള്‍ എനിക്കു വരുന്ന ഫോണില്‍ വിജയേട്ടന്‍
“ കുറച്ചു കഴിഞ്ഞു വിളിക്കൂ കരീം നമസ്കരിക്കുകയാ“
എന്നു പറഞ്ഞൊതുക്കി എന്നെ ശാന്തനായി നമസ്കരിക്കാന്‍ വിടും.
ഇങ്ങനെയുള്ള എനിക്കു മലയാളം ബ്ലോഗില്‍ എഴുതാമോ?
ഏതെങ്കിലും ഗ്രൂപ്പു ബ്ലോഗില്‍ ചേര്‍ന്നില്ലെങ്കില്‍ മലയാള ബ്ലോഗു കമ്മ്യൂണിറ്റിയില്‍ അന്യനാക്കുമോ?
എനിക്കൊന്നും മനസ്സിലാവുന്നില്ല.
എന്തോ എന്തരോ....!
“ലകും ദീനുകും വലിയ ദീന്‍”
നിങ്ങള്‍ക്കു നിങ്ങളുടെ മതം(വിശ്വാസം) എനിക്കു എന്റെ മതം (വിശ്വാസം)
എനിക്കു തല്‍ക്കാലം ഇതു മതി.

N.J ജോജൂ said...

നിസ്സഹായന്‍,

ഒരു മതസ്ഥാപനം നടത്തുന്ന വിദ്യാലയങ്ങളില്‍ നിര്‍ബന്ധിച്ച് ആരെയെങ്കിലും മതബോധനം നല്‍കുകയോ വിദ്യാര്‍‌ത്ഥിയ്ക്കോ മാതാപിതാക്കള്‍ക്കോ എതിര്‍പ്പുണ്ടായിരിയ്ക്കുകയോ ചെയ്താലല്ലാതെ “കൂട്ടികളുടെ മാതാപിതാക്കളുടെ അനുവാദം വാങ്ങിയിട്ടാണോ ആ കുട്ടികള്‍ക്കും മതബോധനം നല്‍കുന്നത്” എന്ന ചോദ്യത്തിനു പ്രസക്തിയില്ല. രഹസ്യമായല്ലല്ലോ മതബോധനം നല്‍കുന്നത്.

“മതപരമായ അവകാശങ്ങളുപയോഗിച്ച് പ്രൊഫഷണല്‍ വിദ്യാഭ്യാസമുള്‍പ്പെടെയുള്ള പൊതുവിദ്യാഭ്യാസം കൊള്ളയടിക്കുകയും വ്യഭിചരിക്കുകയും ചെയ്യുന്നു”
വിദ്യാഭ്യാസസ്ഥാപനം നടത്തുവാന്‍ അവകാശമുണ്ട് എന്നത് പകല്‍ പോലെ വ്യക്തമാണ്. എന്തിനെയാണ് കോള്ളയടിയെന്നും വ്യഭിചാരമെന്നും പറയുന്നതെന്നറിയില്ല. സ്വാശ്രയവിദ്യാഭ്യാസത്തിലെ ന്യായാന്യായങ്ങളെക്കുറിച്ച് ഒന്നിലധികം എന്റെ തന്നെ പോസ്റ്റുകളിലും അതിലധികം കമന്റുകളിലും എന്റെ നിലപാട് ഞാന്‍ വ്യക്തമാക്കിയിട്ടൂള്ളതാണ്. ഇവിടെ ആവര്‍ത്തിയ്ക്കാന്‍ താത്പര്യമില്ല.

ഭരണഘടനയില്‍ അവ്യക്തതയില്ല. മനസ്സിരുത്തി ഒന്നുകൂടി വായിച്ചു നോക്കുക. മുന്‍‌വിധികള്‍ ഉപേക്ഷിയ്ക്കുക. എല്ലാം വ്യക്തമായി വരും.

N.J ജോജൂ said...

"ഭൂരിപക്ഷത്തിനില്ലാത്ത അവകാശങ്ങളൊന്നും ന്യൂനപക്ഷത്തിന് കൊടുക്കുക എന്ന കടുംകൈ ഭരണഘടന ഉദ്ദേശിക്കുന്നില്ല."

ഭൂരിപക്ഷത്തിനില്ലാത്ത ഏതവകാശമാണ് ന്യൂനപക്ഷത്തിനുള്ളത്? ന്യൂനപക്ഷാവകാശമായി ഭരനഘടന പറഞ്ഞിട്ടുള്ള അവകാശങ്ങള്‍ ഭൂരിപക്ഷത്തിന് ന്യായമായും വന്നുചേരുന്നതാണ്. ജനാധിപത്യപ്രക്രിയയില്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായമാണ് സാങ്കേതികമായിപ്പറഞ്ഞാല്‍ സ്വീകരിയ്ക്കപ്പെടുക. അതുകൊണ്ട് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ എടുത്തുപറഞ്ഞിരിയ്ക്കുന്നു എന്നു മാത്രം. ഇവയൊന്നും ഭൂരിപക്ഷത്തിനില്ലാത്ത അവകാശമല്ല.

വിദ്യാഭ്യാസരംഗത്തെ ചൂഷണവും ന്യൂനപക്ഷാവകാശവുമായി ബന്ധമൊന്നുമില്ല. ചൂഷണങ്ങള്‍ തടയാന്‍ ശക്തമായ നിയമങ്ങള്‍ ഇപ്പോള്‍ തന്നെയുണ്ട്. അവയൊക്കെയും ന്യൂനപക്ഷ-ഭൂ‍രിപക്ഷ ഭേദമന്യേ എല്ലാവര്‍ക്കും ബാധകവുമാണ്.

N.J ജോജൂ said...

അനില്‍,

സ്വന്തം കുട്ടി എന്തുപഠിയ്ക്കണം, ഏതുവിശ്വാസത്തില്‍ വളരണം എന്നതൊക്കെ തീരുമാനിയ്ക്കാന്‍ മാതാപിതാക്കള്‍ക്ക് മക്കള്‍ പ്രായപൂര്‍ത്തിയാവുന്നതുവരെയെങ്കിലും സ്വാതന്ത്ര്യമുണ്ട്.

പക്ഷേ എന്തായാലും കുട്ടികള്‍ക്കിടയില്‍ ഇത്തരം ഒരു തരം തിരിവ് ശരിയായ നടപടി അല്ല എന്നതിനോടു യോജിയ്ക്കാനാവുന്നില്ല. ഇസ്ലാം മതത്തില്‍ പെട്ടവര്‍ക്ക് മതബോധനം നടത്തുവാനുള്ള മാനേജുമെന്റിന്റെ അവകാശം സംശയാതീതമാണ്. അതില്‍ ചര്‍ച്ചയ്ക്ക് പ്രസക്തിയുണ്ടെന്നും തോന്നുന്നില്ല.

തരം തിരിവ് ഒഴിവാക്കാനായി അന്യമതത്തില്‍ പെട്ടവര്‍ക്ക് ഇശ്ലാം മതബോധനം നല്‍കണമെന്നാണോ പറഞ്ഞുവരുന്നത്. ആണെന്നു തോന്നുന്നില്ല. പിന്നെ ഒരു പോംവഴി എന്നനിലയില്‍ ബാക്കിയുള്ളവര്‍ക്കു കൂടി സ്വീകാര്യമായ ഒരു ബോധനരീതി മാനേജുമെന്റ് കൈക്കൊണ്ടതില്‍ ഒരു തെറ്റുമില്ല. ഇതില്‍ ഒന്നും എന്റെ മകളെ ചേര്‍ക്കണ്ട എന്നാണ് തീരുമാനമെങ്കില്‍ മൂന്നമതൊരു തരം തിരിവുകൂടീ സ്രഷ്ടിയ്ക്കപ്പെടുകയാണ് ചെയ്യുന്നത്.

അനിലിനു ചെയ്യാമായിരുന്നത് (എന്റെ അഭിപ്രായത്തില്‍)
1. ഗവര്‍മെന്റ് സ്കൂളില്‍ കുട്ടീയെ പഠിപ്പിയ്ക്കുക. അവിടെ മതബോധനമോ മതപരമായ ചടങ്ങുകളോ പാടില്ല എന്നാണ് വയ്പ്പ്.
2. മതബോധനത്തില്‍ താത്പര്യമില്ലാത്ത മാനേജുമെന്റ് നടത്തുന സ്ഥാപനത്തില്‍ കുട്ടിയെ പഠിപ്പിയ്ക്കുക

അനിൽ@ബ്ലൊഗ് said...

പക്ഷേ എന്തായാലും കുട്ടികള്‍ക്കിടയില്‍ ഇത്തരം ഒരു തരം തിരിവ് ശരിയായ നടപടി അല്ല എന്നതിനോടു യോജിയ്ക്കാനാവുന്നില്ല.

കഷ്ടം , ജോജു.
താങ്കളുടെ ചിന്താഗതി വെളിവാക്കുന്ന വാചകം.
ഇത്തരം തരം തിരിവുമായാണ് ഇവര്‍ വളര്‍ന്ന് സമൂഹത്തിലേക്കിറങ്ങേണ്ടത്.
നന്നായി വരട്ടെ എന്ന് ആശംസിക്കാനെ പറ്റൂ.

N.J ജോജൂ said...

പാര്‍ത്ഥന്‍,

1) ഭരണഘടന പൊതുതാത്പര്യഹര്‍ജ്ജികൊണ്ടു മാറ്റാവുന്നതല്ല. ഭരണഘടനയ്ക്ക് അനുസരീച്ചുള്ള നിയമനിര്‍മ്മാണം നടത്തുന്നത് നിയമനിര്‍മ്മാണസഭകളും ഭരണഘടനയെ വിശദീകരിയ്ക്കുന്നത് കോടതിയും. അതാണ് അതിന്റെ ഒരു ഇത്. അല്ലാതെ കോടതിയ്ക്കോ പാര്‍ലമെന്റിനോ ഭരണഘടനയെ മാറ്റിമറിയ്ക്കുവാന്‍ കഴിയുമെന്നു തോന്നുന്നില്ല. പറഞ്ഞൂ എന്നേ ഉള്ളൂ, ഇവിടെ അതിനു പ്രസക്തിയില്ല.

2. എ) സര്‍ക്കാരിന്റെ ധനസഹായം കിട്ടുന്ന സ്ഥാപനങ്ങളില്‍ സ്ഥാപനം നടത്തുന്ന മാനേജുമെന്റിന്റെ താത്പര്യമുണ്ടെങ്കില്‍ മതബോധനം നല്‍കാന്‍ അവകാശമുണ്ട്. അത് ന്യൂനപക്ഷമാനേജുമെന്റാണെങ്കില്‍ മാത്രമല്ല, ഭൂരിപക്ഷമാനേജുമെന്റിനുമുള്ള അവകാശമാണ്.

2 ബി) സര്‍ക്കാരിന്റെ ധനസഹായം ഉപയോഗിച്ച് ന്യൂനപക്ഷമതപ്രചാരണമല്ല ഒരു മതപ്രചരണവും ഭരണഘടന അനുവദിച്ചിട്ടില്ല. സര്‍ക്കാരിന്റെ ധനസഹായം ലഭിയ്ക്കുന്ന സ്ഥാപനങ്ങളിലാണെങ്കില്‍ പോലും മാനേജുമെന്റിനു താത്പര്യമുണ്ടെങ്കില്‍ മതബോധനം നല്‍കാം. അതിനു സര്‍ക്കാരിന്റെ ധനസഹായം ഉപയോഗിച്ച് മതപ്രചാരണം നടത്തുന്നു എന്നര്‍‌ത്ഥമില്ല. ഉദാഹരണത്തിന് എന്‍.എസ്.എസ് എന്റെ ഒരു എയിഡഡ് സ്കൂള്‍. അവിടെ അധ്യാപകര്‍ക്ക് ശമ്പളം കൊടുക്കുന്നത് സര്‍ക്കാരാണ്, സ്കൂളിന് ഗ്രാന്റായി വര്‍ഷാവര്‍ഷം ഒരു തുക അനുവദിയ്ക്കുകയും ചെയ്യുന്നു. ഈ സ്ഥാപനത്തില്‍ മാനേജുമെന്റിന് മതബോധനം നടത്തുവാന്‍ അവകാശമുണ്ട്.

N.J ജോജൂ said...

അനില്‍,

ഇന്ത്യയുടെ ഏകത്വം അതിന്റെ നാനാത്വത്തിലാണ് പ്രകടമാകുന്നത്. അവന്റെ മതവും എന്റെ മതവും ഒന്നല്ല എന്ന് എത്രനാള്‍ ഒരാളില്‍ നിന്ന് മറച്ചുവയ്ക്കാനാവും? മറച്ചുവച്ചാല്‍ എന്താണു നേടാനുള്ളത് താങ്കള്‍ ഒരു മതവിശ്വാസിയാണെങ്കില്‍?
(മതവിശ്വാസിയല്ലെങ്കില്‍ തീര്‍ച്ചയായും നേടാനുണ്ട്, മതവിശ്വാസമില്ലയ്മയാണല്ലോ നമ്മുടെ മതം.)

കരീം മാഷു പറഞ്ഞതുപോലെ നിന്റെ മതം എന്താണെന്ന് എനിയ്ക്കും എന്റെ മതം എന്താണെന്നു നിനക്കും അറിയ്കുകയും എന്റെ മതത്തെയും എന്റെ വിശ്വാസങ്ങളെയും നീയും നിന്റെ വിശ്വാസങ്ങളെയും നിന്റെ മതത്തെയും ഞാനും ബഹുമാനിയ്ക്കുമ്പോഴാണ് ഭരണഘടനാ ശില്പികള്‍ സ്വപ്നം കണ്ട ഒരു മതേതരത്വം സാധ്യമാവുന്നത്. അഥവാ അങ്ങനെയൊരു മതേതരത്വമാണ് ഇവിടെ നിലനിയ്ക്കുന്നത്, നിലനിന്നിട്ടൂള്ളത്.

മതമില്ലാതാക്കിയുള്ള, മതം മറച്കുപിടിച്ചുകൊണ്ടുള്ള മതേതരത്വമല്ല ഞാന്‍ മനസിലാക്കിയിട്ടൂള്ളതും തുടരുന്നതുമായ മതേതരത്വം.

നാലുപ്രധാന മതങ്ങളുടെ ജന്മദേശമായ, ഒരു ഡസന്‍ ക്ലാസീക്കല്‍ ഡാന്‍‌സുകളുള്ള, 85 രാഷ്ട്രീയപ്പാര്‍ട്ടീകളുള്ള, കിഴങ്ങ് മുന്നൂറുതരത്തില്‍ കറിവയ്ക്കുന്ന, 22 ഔദ്യോഗിക ഭാഷകളുള്ള ഒരു രാജ്യം അതിന്റെ വൈവിധ്യത്തെ മറച്ചുവച്ചുകൊണ്ടല്ല ഒറ്റരാജ്യമായി നിലകൊള്ളുന്നത്.
“നാനാത്വത്തില്‍ ഏകത്വം” എന്നതിന്റെ ശരിയായ അര്‍ത്ഥം എന്നാണു താങ്കള്‍ ഗ്രഹിയ്ക്കുക, എന്നാണ് അതിന്റെ മനോഹാരിത ആസ്വദിയ്ക്കുക.

അനിൽ@ബ്ലൊഗ് said...

ജോജു,
ഇപ്പോള്‍ പറഞ്ഞത് ശരിയാണ്.
അതെല്ലാം പരമാവധി ആസ്വദിച്ച് ജീവിച്ചു വന്നവരാ എന്റ് മാതാപിതാക്കളും ഞാനും എല്ലാ. അത് ഒരു തലമുറ മുമ്പെത്തെ കാര്യമാ. ഇന്ന് സംഗതികള്‍ മാറിയിരിക്കുന്നു, ജോജു പറഞ്ഞ കാര്യുങ്ങള്‍ പ്രസംഗങ്ങളില്‍ മാത്രമേ ഉള്ളൂ. അതിനാലാണ് കുട്ടികളില്‍ തരം തിരിവു വന്നാലും കുഴപ്പമില്ല, മത ക്ലാസ്സുകള്‍ നടന്നോട്ടെ ന്ന് താങ്കള്‍ പറയുന്നത്.

N.J ജോജൂ said...

"ഇന്ന് സംഗതികള്‍ മാറിയിരിക്കുന്നു..."
I don't think so.

യരലവ said...

N.J.ജോജു :
അല്ല നിങ്ങളുടെ ഉദ്ദ്യേശം മതമില്ലാത്തവരെയും ദൈവവിശ്വാസമില്ലാത്തവരെയും സൃഷ്ടിയ്ക്കുകയാണെങ്കില്‍ അതിനു താങ്കള്‍ക്ക് പൂര്‍ണ്ണമായ അവകാശമുണ്ട്. ഒറ്റയ്ക്കോ സംഘം ചേര്‍ന്നോ അതു നടത്താം. പക്ഷേ അതിനു മതേതരത്വത്തിന്റെ തോലു പുതപ്പിയ്ക്കുമ്പോഴേ വിരോധമുള്ളൂ." - sep03

മതേതരത്വത്തിന്റെ തോലുപുതപ്പിച്ചു ഒരു കൂട്ടായ്മ ഒരു നടയ്ക്കു നടക്കില്ല എന്ന് തന്നെയാ ഞാനും അനിലിനോടു പറഞ്ഞത്.

‘മതനിരപേക്ഷകൂട്ടായ്മ‘ എന്നത് സര്‍വ്വമത പ്രാര്‍ത്ഥന നടത്തുന്നത് പോലെ ശുദ്ധതട്ടിപ്പാണെന്നും മതവിശ്വാസികളുടെ തോളില്‍ കയ്യിട്ട് ശര്‍ക്കരക്കുടത്തില്‍ കയ്യിടാമെന്നുമുള്ള അനിലിന്റെ അതിരുകവിഞ്ഞ ആത്മവിശ്വാസം നടക്കില്ല എന്നും ഈ ചര്‍ച്ചയില്‍ വന്ന എന്റെ രണ്ട് കമെന്റിലും ഞാന്‍ പറഞ്ഞ് വെച്ചതാണ്.
എന്റെ ആദ്യത്തെ കമെന്റില്‍നിന്നു അനിലേ :
ഈ കൂട്ടായ്മ നടക്കില്ല. ......

23August'09


എന്റെ രണ്ടാമത്തെ കമെന്റില്‍ നിന്ന് അനിലേ : ഞാന്‍ മുന്നേപറഞ്ഞില്ലേ, മതവിശ്വാസികളെ വിശ്വാസത്തിലെടുത്ത് ഒരു കൂട്ടായ്മ നടപ്പില്ല. 01 സെപ്റ്റംബര്‍’09

എന്നിട്ടും അനിലിന്റെ മതവിശ്വാസികളിലുള്ള ആത്മവിശ്വാസമാണ്; വീണ്ടും അനിലിനെ മതനിര‍പേക്ഷകൂട്ടുകെട്ട് എന്ന ചര്‍ച്ച മുന്നോട്ട്കൊണ്ട് പോവാന്‍ പ്രേരിപ്പിക്കുന്നത്. എന്നെ അഭിപ്രാ‍യത്തെതിരായി അനിലിന്റെ ആത്മവിശ്വാസം കാണുക അനിൽ@ബ്ലൊഗ് said...
യരലവ,
മതവിശ്വാസികളുടെ പിന്തുണ പ്രതീക്ഷിച്ചല്ല ഇത്തരം ഒരു ശ്രമവുമായി ഇറങ്ങിയത്. പക്ഷെ മതത്തിന്റെ സങ്കുചിത ചിന്തകള്‍ക്ക് പുറത്തു ജീവിക്കുകയും എന്നാല്‍ വിശ്വാസിയാവുകയും ചെയ്യുന്ന ഒരു ചെറു ശതമാനമെങ്കിലും ഉണ്ടാവും, അവരെ ഒഴിവാക്കാനാവില്ല


ഇപ്പോള്‍ "ഇന്ന് സംഗതികള്‍ മാറിയിരിക്കുന്നു..." എന്ന് അനിലിനു ബോധ്യംവന്നതില്‍ ഞാന്‍ സന്തോഷിക്കട്ടെ.

പ്രിയ അനില്‍: കരീം‌മാഷ് പറയുന്നപോലെ ‘ലകും ദീനകും വലിയ ദീന്‍’ നിവൃത്തികേട്കൊണ്ട് ടി.വി. യുടെ ശംബ്ദം കുറക്കാനുള്ള ഒരു ഖുറാന്‍ സൂക്തമാണ്. ടി.വി. തന്നെ എടുത്ത് വലിച്ചെറിയാന്‍ അതിനപ്പുറത്ത് വേറെ സൂക്തമുണ്ട്. ജാഗ്രതൈ.

“വിശ്വാസികളുടെ എണ്ണത്തിന്‍ ആനുപാതികമായാണ്‌ ആരാധനാലയങ്ങള്‍ ഉണ്ടാവുക.“
N.J. ജോജൂ : മതേതരവുമായി മതത്തേക്കാ‍ള്‍ അടുത്തു നില്‍ക്കുന്നത് മതമില്ലായ്മയാണ്, മതം വെളിച്ചപ്പാടാകുന്ന ഇന്ത്യയില്‍ മതേതരത്വത്തിന് ഭരണഘടനയില്‍ പോലും ഒരു വ്യക്തമായ നിര്‍വചനമില്ല. മതവിശ്വാസികള്‍ ആചാര-ആരാധനകളില്‍ പോലും പരസ്പരം ഏറ്റുമുട്ടി രാഷ്ട്രനിര്‍മ്മാണത്തിന് തടസ്സം നില്‍ക്കുന്നു എന്നത് അനുഭവങ്ങളാണ്. നാനാത്വം പ്രായോഗികമാണെങ്കില്‍ മതവിശ്വാസങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ ഇല്ലാതാവണം, വിശ്വാസാചാരങ്ങള്‍ പരസ്പരം നേര്‍വിപരീതമായി കുന്തമുനയില്‍ നില്‍ക്കുന്ന ആരധനാ- വിശ്വാസ- ആചാരങ്ങളുള്ള ഇന്ത്യയിലെ മതങ്ങളെ പഠിച്ച്, അവയ്ക്ക് അതിര് തീരുമാനിച്ചില്ലെങ്കില്‍-അഞ്ഞൂറോ കൊല്ലത്തിന് ശേഷം ഇന്ത്യ പഴയ നാട്ടുരാജ്യങ്ങളായിരുന്നപോലെ കുറെ മതരാഷ്ട്രങ്ങളായി കീറിമുറിഞ്ഞു തലതല്ലുമായിരിക്കും. :(

ഈ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരോടായി :

നമ്മുടെ സാമൂഹികാന്തരീക്ഷത്തില്‍ വിശ്വാസികള്‍ തമ്മില്‍ അസ്വസ്ഥമാക്കുന്ന സാഹചര്യങ്ങള്‍, ഉദാഹരണത്തിന് : കരീം മാഷ് പറഞ്ഞപോലെയുള്ള അനുഭങ്ങള്‍ കുറിക്കുകയാണെങ്കില്‍ ഈ ചര്‍ച്ചയ്ക്കു ഉപകരിച്ചെക്കും (അനിലേ വൈമനസ്യം ഉണ്ടങ്കില്‍ പറയുക,‍)

നിസ്സഹായന്‍Nissahayan said...

"ഭരണഘടനയില്‍ അവ്യക്തതയില്ല. മനസ്സിരുത്തി ഒന്നുകൂടി വായിച്ചു നോക്കുക. മുന്‍‌വിധികള്‍ ഉപേക്ഷിയ്ക്കുക. എല്ലാം വ്യക്തമായി വരും"- N.J.joju

ജോജു, ഭരണഘടനയിലെ അവ്യക്തത ഇതാണ്.

29(1) എന്ന ഭരണഘടനാ വകുപ്പ് ഒരു ജനാധിപത്യരാജ്യമായ ഇന്ത്യന്‍ ഭരണഘാടനയില്‍ എഴുതി
ചേര്‍ക്കാനുള്ള വ്യക്തമായ ചില രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങള്‍ സ്വാതന്ത്ര്യ
ലബ്ധിയ്ക്കടുത്ത കാലഘട്ടങ്ങളില്‍ നിലനിന്നിരുന്നു. ഹിന്ദു-മുസ്ലിം ലഹളകളും, പാക്കിസ്ഥാന്‍ രൂപപ്പെട്ടിട്ടും മതേതര ഇന്ത്യയില്‍ ജീവിക്കാന്‍ തയ്യാറായ മുസ്ലിം ന്യൂനപക്ഷത്തിന് സംരക്ഷണം കൊടുക്കുക എന്നതും ഒരു ഭരണഘടനാ ബാദ്ധ്യത തന്നെയായിരുന്നു. ഹിന്ദുമതം എന്ന മൃഗീയഭൂരിപക്ഷമതത്തിന്റെ സാംസ്ക്കാരികാധിനിവേശത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ മതപരവും സാംസ്ക്കാരികവുമായ സ്വത്വം നിലനിര്‍ത്താനും പരിപോഷിപ്പിക്കാനും കഴിയണമെന്നുള്ള
സദുദ്ദേശമായിരുന്നു ഈ വകുപ്പിന്റെ പിന്നില്‍. എന്നാല്‍ ഭാവിയില്‍ ഇതെല്ലാം മുതലാക്കി
കത്തോലിക്കാസഭയെന്ന ആഗോളമുതലാളിയും ആഗോളവത്ക്കരണവും ചേര്‍ന്ന് വിദ്യാഭ്യാസത്തെ
ഇത്രയും തകര്‍ക്കുമെന്ന് ആരു കണ്ടു !

ന്യൂനപക്ഷങ്ങള്‍ക്ക്, 29(1)- ലെ ലക്ഷ്യങ്ങള്‍
നേടുന്നതിനുവേണ്ടിയുള്ള പ്രായോഗിക മാര്‍ഗ്ഗമെന്ന
നിലയിലാണ് 30(1) രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതായത് 29(1) -ന്റെ സാക്ഷാത്ക്കാരത്തിനുള്ള
ഉപാധിയാണ് 30(1). അതുകൊണ്ട് തന്നെ 29(1) ന്റെ തുടര്‍ച്ചയായും അതിലെ അന്തസത്തകള്‍ക്ക്
നിരക്കുന്നതുമായിട്ട് വേണം 30(1)-നെ വായിക്കാന്‍.അല്പം കൂടി വിശദമായിപറഞ്ഞാല്‍ 29(1) ഉം 30(1) ഉം ചേര്‍ത്തുവായിച്ചാല്‍, മതഭാഷാന്യൂനപക്ഷങ്ങള്‍ക്ക് സ്വന്തം ഭാഷയും ലിപിയും സംസ്ക്കാരവും
സംരക്ഷിക്കുന്നതിനായി ആവശ്യമായ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനും അവ
ഭരിക്കുന്നതിനുമുള്ള അവകാശം ഉണ്ടായിരിക്കും എന്നതാണ് സുവ്യക്തമായ അര്‍ത്ഥം. അല്ലാതെ
പൊതുസമൂഹത്തിന് ആകെ ആവശ്യമായ പ്രൊഫഷണല്‍ വിദ്യാഭ്യാസമുള്‍പ്പെടെയുള്ള
പൊതുവിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്താനുള്ള അവകാശമല്ല ഭരണഘടന വിഭാവനം ചെയ്യുന്നത്. ഇങ്ങനെ കൊടുത്തിരിക്കുന്ന അവകാശങ്ങള്‍ ഇന്ന് കേരളത്തില്‍ കാണുന്നപോലെ വ്യഭിചരിച്ചാല്‍
ആര്‍ട്ടിക്കിള്‍ 31(1A)പ്രകാരം, ടി സ്ഥാപനങ്ങള്‍ അര്‍ഹമായ നഷ്ടപരിഹാരം കൊടുത്ത് സ്റ്റേറ്റിന്
ഏറ്റെടുത്ത് നടത്താവുന്നതാണ്. അതിനുള്ള നിയമങ്ങള്‍ കേന്ദ്രഗവണ്മെന്റെ
നിര്‍മ്മിക്കണം എന്നും 30(1A) പറയുന്നു.അതുകൊണ്ടാണ് കേരളത്തിലെ വിദ്യാഭ്യാസമന്ത്രി കച്ചവട സഭകളെ നിയന്ത്രിച്ച്
മൂഢനായതും നിസ്സഹായനായതും. അതോ സഭയോട് ചേര്‍ന്നുള്ള കളിയാണൊ എന്നും അറിയില്ല.
കേരളത്തിലെ സാഹചര്യം ഇത്ര മോശമാകാനുള്ള മറ്റൊരു കാരണം മുണ്ടശ്ശേരിയുടെ
വിദ്യാഭ്യാസബില്ലാണ്. അദ്ധ്യാപകരെ കോഴവാങ്ങി നിയമിക്കാനുള്ള അവകാശം മാനേജ്മെന്റിനും അവര്‍ക്ക് ശമ്പളവും സ്ക്കൂളിന് ഗ്രാന്റും കൊടുക്കേണ്ട ചുമതല സര്‍ക്കാരിനും. എത്രനല്ല മതേതരത്വം!!( O.T: ടി ബില്ലിന്റെ ഗുണഭോക്താക്കളായിട്ടും വിമോചനസമരം നടത്താന്‍ മടികാണിച്ചില്ല)

മുന്‍ മറുപടിയില്‍ 29(1), 30(1), 30(1A) കൊടുത്തിട്ടുണ്ട്. അവ വിശദമായി വായിക്കുക.

N.J ജോജൂ said...

യരലവ,

താങ്കള്‍ക്കു മറ്റൊരു കൂട്ടായ്മ തുടങ്ങാമല്ലോ. മതവിശ്വാസമില്ലാത്തവരുടെ കൂട്ടായ്മ. ഇതിനൊക്കെ എന്താണു തടസം.

പക്ഷേ താങ്കളുടെ വാക്കുകളില്‍ നിഴലിയ്ക്കുന്ന മതവിശ്വാസികളോടും മതങ്ങളോടുമുള്ള അസഹിഷ്ണുത ഭൂഷണമാണെന്നു തോന്നുന്നില്ല.

അനില്‍ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങള്‍ എനിയ്ക്കും വ്യക്തമായിട്ടില്ല.
എന്റെ ആദ്യത്തെ കമന്റില്‍ തന്നെ അതു വ്യക്തമാക്കിയതുമാണ്‌.

ഞാന്‍ ഒരു മതവിശ്വാസിയാണ്‌. പക്ഷേ അതൊരിയ്ക്കലും എനിയ്ക്ക് ഒരു അന്യമതസ്ഥനുമായോ, അവിശ്വാസിയുമായോ, കമ്യൂണിസ്റ്റുകാരനുമായോ സൌഹൃദം സ്ഥാപിയ്ക്കുന്നതിനു തടസമല്ല. ഈ സൌഹൃദം അഭിപ്രായവ്യത്യാസങ്ങളില്ലാതെയല്ല, സൌഹൃദത്തെ അഭിപ്രായവ്യത്യാസങ്ങള്‍ ബാധിയ്ക്കാതെയാണ്‌.

അഭിപ്രായവ്യത്യാസങ്ങളെ വിവേകം കൊണ്ടു നേരിടാം , വികാരം കൊണ്ടൂം നേരിടാം. വികാരപരമായി കൈകാര്യം ചെയ്യുമ്പോള്‍ അവിടെ കലഹങ്ങളുണ്ടാവുന്നു. മതത്തിന്റെ കാര്യത്തിലും ജാതിയുടെകാര്യത്തിലും ഭാഷയുടെ കാര്യത്തിലും രാഷ്ട്രീയത്തിന്റെ കര്യത്തിലും അത് അങ്ങനെതന്നെയാണ്‌.

N.J ജോജൂ said...

നിസ്സഹായന്‍,

"ഹിന്ദുമതം എന്ന മൃഗീയഭൂരിപക്ഷമതത്തിന്റെ സാംസ്ക്കാരികാധിനിവേശത്തില്‍..."
ഹിന്ദുമതത്തിന്റെ ഭൂരിപക്ഷം കൊണ്ട് ന്യൂനപക്ഷമതങ്ങളുടെ സത്വം ഇല്ലാതായേക്കാം എന്ന ആശങ്കയല്ല ന്യൂനപക്ഷാവകാശത്തിനുപിന്നില്‍. സ്വാതന്ത്യത്തിനു എത്രയോ വര്‍ഷങ്ങള്‍ക്കു മുന്പേ ഇന്ത്യയില്‍ മറ്റുമതങ്ങളുണ്ട്. ഒന്നാം നൂറ്റാണ്ടില്‍ തന്നെ ക്രിസ്തുമതം ഇന്ത്യയിലെത്തി.മൂന്നാം നൂറ്റാണ്ടീലോ മറ്റോ ഇസ്ലാം മതവും. അതിനും മുന്പുതന്നെ ജൈനമതമുണ്ട്, ബുദ്ധമതമുണ്ട്. ഹിന്ദുമതത്തിന്റെ സാംസ്കാരികാധിനിവേശത്തില്‍ ഇവയൊന്നും ഇല്ലാതായില്ലല്ലോ? 1500 വര്‍ഷം കൊന്ടു സംഭവിയ്ക്കാത്തത് 50 വര്‍ഷം കൊന്ടു സംഭവിയ്ക്കുമെന്നു കരുതിയോ?

രാഷ്ട്രീയാധികാരം ഉണ്ടായിരുന്നപ്പോള്‍ അതിന്റെ പിന്‍ബലത്തില്‍ എല്ലാമതങ്ങളും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ അധിനിവേശങ്ങള്‍ നടത്തിയിട്ടൂണ്ട്. മതങ്ങളുടെ കാര്യത്തില്‍ മാത്രമല്ല എല്ലാവിധ ആശയപ്രചാരണങ്ങളുടെയും കാര്യത്തില്‍ ഇതു ശരിയാണ്‌.

N.J ജോജൂ said...

നിസ്സഹായന്‍,

ജനാധിപത്യവ്യവസ്ഥയില്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായമാണു ശരി. ന്യായമായും ന്യൂനപക്ഷങ്ങള്‍ക്ക് തങ്ങളുടെ സത്വം സംരക്ഷിയ്ക്കാനാവാതെ വരും. ഇത് സ്വാഭാവികമായി സംഭവിയ്ക്കുന്നതാണ്‌. അതുകൊന്ടാണ്‌ ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന സംരക്ഷണം നല്കുന്നത്. ഇതില്‍ മതം മാത്രമാണ്‌ കക്ഷിയെങ്കില്‍ ഇതിനു ഭാഷാന്യൂനപക്ഷങ്ങളെ പരിഗണീയ്ക്കണം?

"അല്ലാതെ
പൊതുസമൂഹത്തിന് ആകെ ആവശ്യമായ പ്രൊഫഷണല്‍ വിദ്യാഭ്യാസമുള്‍പ്പെടെയുള്ള
പൊതുവിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്താനുള്ള അവകാശമല്ല ഭരണഘടന വിഭാവനം ചെയ്യുന്നത്".
ഒന്നിലധികം കോടതിവിധികള്‍  വ്യക്തമാക്കിയ ഒരു കാര്യം പിന്നെയും അങ്ങനെയല്ല ഇങ്ങനെയാണ്‌ എന്നു പറയേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. എങ്കിലും...

മതഭാഷാന്യൂനപക്ഷങ്ങള്‍ക്ക് സ്വന്തം ഭാഷയും ലിപിയും സംസ്ക്കാരവും
സംരക്ഷിക്കുന്നതിനായി ആവശ്യമായ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ആരംഭിയ്ക്കുന്നതിനു 30ആം വകുപ്പിന്റെ തന്നെ കാര്യമില്ല. ഇവിടെ സ്വന്തം നിലയില്‍ മതബോധന സ്ഥാപനങ്ങളോ ഭാഷാപഠന സ്ഥാപനങ്ങളൊ ആരംഭിയ്ക്കുന്നതിനു ഭരണഘടനാപരമായി വിലക്കുകളില്ല.

മതത്തിന്റെ കാര്യത്തിലാണെങ്കില്‍ "മതത്തില്‍ വിശ്വസിയ്ക്കാനും ആ വിശ്വാസം ഏറ്റുപറയാനും പ്രചരിപ്പിയ്ക്കാനും" ഉള്ള വകുപ്പ് 25ഇല്‍ തന്നെ അതു വരുന്നുണ്ട്. വകുപ്പ് 26ല്‍ മതപരമായ സ്ഥാപനങ്ങള്‍ നടത്തുവാനുള്ള അവകാശത്തെക്കുറിച്ചും പറയുന്നുണ്ട്. പറഞ്ഞുവന്നത് മതത്തിന്റെ സത്വം സംരക്ഷിയ്ക്കാനുള്ള സ്ഥാപനങ്ങള്‍ ആരംഭിയ്ക്കുവാന്‍ 30ആം വകുപ്പ് ആവശ്യമില്ല. അല്ലെങ്കില്‍ 30ആം വകുപ്പ് മതപരമായതോ ഭാഷാപരമായതോ ആയ സ്ഥാപനം നടത്തുന്നതിനെക്കുറിച്ച് അല്ല.

വളരെവ്യക്തമായും 30ആം വകുപ്പ് പ്രൊഫഷണല്‍ വിദ്യാഭ്യാസമുള്‍പ്പെടെയുള്ള പൊതുവിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്താനുള്ള അവകാശമാണ്‌ വിഭാവനം ചെയ്യുന്നത്.

N.J ജോജൂ said...

"അതുകൊണ്ടാണ് കേരളത്തിലെ വിദ്യാഭ്യാസമന്ത്രി കച്ചവട സഭകളെ നിയന്ത്രിച്ച്
മൂഢനായതും നിസ്സഹായനായതും. അതോ സഭയോട് ചേര്‍ന്നുള്ള കളിയാണൊ എന്നും അറിയില്ല".

വിദ്യാഭ്യാസമന്ത്രി എന്തൊക്കെ നിയന്ത്രണങ്ങളാന്‌ കൊന്ടുവന്നതെന്നു പറയുകയാണെങ്കില്‍ അവയ്ക്ക് വിശദീകരണം തരാം. വിദ്യാഭ്യാസമന്ത്രി അപ്രായോഗികവും അപക്വവും രാഷ്ട്രീയപ്രേരിതവുമായ തീരുമാനങ്ങളാണ്‍ എടുത്തത്. അതുകൊന്ടു തന്നെയാണ്‌ കോടതിയില്‍ അത്തരം തീരുമാനങ്ങള്‍ ഒന്നിനുപിറകെ ഒന്നായി പരാജയപ്പെട്ടതും. ന്യായമായ ഫീസ് ക്രോസ് സബ്‌സിഡി ഇല്ലാതെ എന്നതായിരുന്നു സഭ മുന്‍പൊട്ടൂവച്ച് ആശയം. ഇതിനു രണ്ടിനും എതിരായിരുന്നു സര്‍ക്കാരിന്റെ നയങ്ങള്‍. ഇന്ന് ന്യായമായ ഫീസുവാങ്ങി ക്രോസ്‌സബ്സിഡി ഇല്ലാതെ തലവരി വാങ്ങാതെ സഭയുടെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിയ്ക്കുന്നു. കച്ചവടം കച്ചവടം എന്ന പല്ലവി പാടുന്നന്നവരുണ്ടാവും. പൊതുസമൂഹം അവരെ എന്നേ തിരിച്ചറിഞ്ഞുകഴിഞ്ഞു, തിരസ്കരിച്ചു കഴിഞ്ഞു.

യരലവ said...

"പക്ഷേ താങ്കളുടെ വാക്കുകളില്‍ നിഴലിയ്ക്കുന്ന മതവിശ്വാസികളോടും മതങ്ങളോടുമുള്ള അസഹിഷ്ണുത ഭൂഷണമാണെന്നു തോന്നുന്നില്ല.

N J ജോജൂ : എനിക്ക് എന്നോട് നീതിപുലര്‍ത്താതിരിക്കാന്‍ പറ്റില്ല. നിന്നോടും. ഞാന്‍ സ്വാര്‍ത്ഥനല്ലല്ലോ വെറുതെ പ്രാര്‍ത്ഥിച്ചിരിക്കാന്‍.

കരീം മാഷ്‌ said...

"നമ്മുടെ സാമൂഹികാന്തരീക്ഷത്തില്‍ വിശ്വാസികള്‍ തമ്മില്‍ അസ്വസ്ഥമാക്കുന്ന സാഹചര്യങ്ങള്‍, ഉദാഹരണത്തിന് : കരീം മാഷ് പറഞ്ഞപോലെയുള്ള അനുഭങ്ങള്‍ കുറിക്കുകയാണെങ്കില്‍ ഈ ചര്‍ച്ചയ്ക്കു ഉപകരിച്ചെക്കും"

കമന്റുകളെ എങ്ങനെ (വളച്ചൊടിച്ച്) വിഷമയമാക്കാം എന്നതിന്റെ മകുടോദാഹരണം.
അജണ്ട ഏകദേശം വ്യക്തമായ സ്ഥിതിക്കു ഞാന്‍ ഇതിന്റെ ഫോളൊ അപ് കമണ്ട് അണ്‍ സബ്സ്ക്രബു ചെയ്യുന്നു.
എന്‍.ജെ ജോജൂ താങ്കള്‍ എത്ര സൌമ്യമായിട്ടാണു പ്രതികരിക്കുന്നത്.
(എനിക്കതിനാവുന്നില്ലല്ലോ!)

ചങ്കരന്‍ said...

ജോജൂ, വായിച്ചിടത്തോളം താങ്കളൊരു സുമുഖനാണ്, ആ ചെറിയ മുഖക്കുരു ഒഴിവാക്കിയാല്‍.

യരലവ said...

“ലകും ദീനുകും വലിയ ദീന്‍”
നിങ്ങള്‍ക്കു നിങ്ങളുടെ മതം(വിശ്വാസം) എനിക്കു എന്റെ മതം (വിശ്വാസം)
എനിക്കു തല്‍ക്കാലം ഇതു മതി.“


കരീം മാഷ്: ലകും ദീനുകും പ്രോസസ്സ് ഒരു താല്‍കാലിക പ്രതിഭാസമാണ്. താങ്കളെപോലോത്ത മനുഷ്വത്വമുള്ള മതവാതം പിടിച്ചവര്‍ക്ക് മതിലുചാടാന്‍ വേദഗ്രന്ഥങ്ങള്‍ ഒരുക്കിയിട്ട തുളകള്‍. ഞാനും കുറേകാലം ഗള്‍ഫിലുണ്ടായതാ‍ണ്. അവിടങ്ങളിലെ പ്രറയോരിറ്റി എനിക്കറിയാം, ഇതരമതസ്ഥര്‍ ഇടകലറ്ന്ന് ഒരു റൂമില്‍ കഴിയുക എന്നത് നിവൃത്തികേടുകൊണ്ടു തന്നെയാ, ഗള്‍ഫ് ന്യ്യൂസിലെ അക്കമഡേഷന്‍ വാ‍ന്റഡ് പരസ്യം ഒന്നു ശ്രദ്ധിക്കുക. ഉദാഹരണം ഒരുപാടുണ്ട്,ഒരു മതക്കാരനുമല്ലാത്തതിനാല്‍ ഏതുമതത്തിന്റേയും വേഷം കെട്ടി മതങ്ങളുടെ അടുക്കളപ്പുറം ഇടക്കിടെ കയറിയിറങ്ങുക യാത്രയിലും മറ്റും ഒരു ഹോബിയാണ്. ഒരു മതത്തിലും വിശ്വാസമില്ലാത്ത, ദൈവം എന്ന് വിളിക്കപ്പെടുന്ന ശക്തി, ഈ മതങ്ങള്‍ നിര്‍വചിക്കുനതിനേക്കാളപ്പുറം മഹത്തായ എന്തോ ആണെന്നാണ് എന്റെ ജീവിതാനുഭവം, താങ്കള്‍ക്ക് ദൈവം നല്‍കിയ ശിക്ഷയായിരിക്കണം താങ്കളുടെ മതവിശ്വാസം,സ്വത്വം തിരിച്ചറിയുന്നത് തിരിച്ചറിയുംവരെ താങ്കള്‍ അതനുഭവിക്കയേയുള്ളൂ, സര്‍വ്വശക്തനായ ദൈവത്തിന് പൂജയും ആരാധനയും നിവേദ്യവും , സ്വയം‌പീഢയുമെന്തിനാ, കരീം‌മാഷ്; ഇന്നത്തെ മതങ്ങള്‍ക്ക് ഒരു കണ്ണേയുള്ളൂ‍. മോബിഡികിനെ വേട്ടയാടിയ കടല്‍കൊള്ളക്കാരനെ പോലെ.

അനിലേ : .

കരീം‌മാഷ് : ഐ ലവ് യു റ്റൂ :)

അനിൽ@ബ്ലൊഗ് said...

ചര്‍ച്ച ഉഷാറാവുന്നതില്‍ സന്തോഷം.
മതം എപ്രകാരം മനുഷ്യന്റെ മനസ്സുകളെ സെക്റ്റര്‍ വല്‍ക്കരിക്കുന്നു എന്ന തിരിച്ചറിവുതന്നെയാണ് ഈ പോസ്റ്റിലെ ആത്യന്തിക ലക്ഷ്യം. ഇതിന്റ്റെ ദൃഷ്ടാന്തങ്ങളായി ജോജുവിന്റെ കമന്റുകള്‍ കാണാം. ജോജുവിനെ സംബന്ധിച്ച് മതം എന്നത് സഭയെന്ന ഓര്‍ഗനൈസ്ഡ് ആയ ബിസിനസ്സ് സ്ഥാപനമാണ്.ഇതു തന്നെയാണ് ഞങ്ങളും പറയാനുദ്ദേശിക്കുന്നത്. സമ്പത്തും പദവികളുമടങ്ങുന്ന അധികാരം കയ്യാളാനുള്ള മാര്‍ഗ്ഗമാണിന്ന് മതം.
യരലവ,
ചില ഡഫസ്നിഷനുകള്‍ ഇടാമെന്ന് കരുതുന്നുണ്ട്, ചില പദങ്ങള്‍ സംബന്ധിയായ്. മതേതരത്വമായാലും മതമായാലും നിര്‍വധിയായ നിര്‍വ്വചനങ്ങള്‍ ഇന്നുണ്ട്. ഒരോ പദങ്ങള്‍ കൊണ്ടും എന്താണ് വിവക്ഷിക്കുന്നത് എന്ന് വിശദാമാക്കിക്കൊണ്ട് ബ്ലോഗ് ആരംഭിക്കാം എന്നാണ് കരുതുന്നത്.
വിശ്വാസത്തെ മാറ്റി നിര്‍ത്തി മനുഷ്യന് ഒരു പ്രായോഗിക ജീവിതമില്ല. അത് അവന്റെ മനസ്സിന്റെ സഹജമായ ബലഹീനതയാണ്, അതിനു മതവുമില്ല. അതംഗീകരിച്ചു തന്നെയാണ് ഞങ്ങള്‍ മുന്നോട്ട് നീങ്ങുന്നത്.

Bindhu Unny said...

മതമല്ല, മനുഷ്യനാണ് വലുത് എന്ന് കരുതുന്ന ഒരു സമൂഹത്തിനേ പുരോഗതിയുള്ളൂ. ഈ സംരംഭത്തിന് ആശംസകള്‍
:-)

N.J ജോജൂ said...

"മതം എപ്രകാരം മനുഷ്യന്റെ മനസ്സുകളെ സെക്റ്റര്‍ വല്‍ക്കരിക്കുന്നു എന്ന തിരിച്ചറിവുതന്നെയാണ് ഈ പോസ്റ്റിലെ ആത്യന്തിക ലക്ഷ്യം. ഇതിന്റ്റെ ദൃഷ്ടാന്തങ്ങളായി ജോജുവിന്റെ കമന്റുകള്‍ കാണാം."

എതാണ് മതങ്ങളുടെ സെക്ടര്‍ വല്‍ക്കരണത്തിനു ദൃഷ്ടാന്തമായ അടിയന്റെ കമന്റ്? അറിയുവാനുള്ള ആഗ്രഹം കൊണ്ടാണേ?

മതങ്ങളെ പൊതുവില്‍ പരാമര്‍ശിയ്ക്കുകയല്ലാതെ (വിദ്യാഭ്യാസത്തിന്റെ വിഷയത്തില്‍ ഒഴിച്ച്) ഏതെങ്കിലും മതത്തിന്റെ വ്യക്താവായി ഈ പോസ്റ്റില്‍ ഞാന്‍ സംസാരിച്ചിട്ടില്ല. അതേസമയം ഭരണഘടന മുന്‍പോട്ടൂവയ്ക്കുന്ന മതേതരത്വത്തെക്കുറിച്ച്, ന്യൂനപക്ഷാവകാശങ്ങളെക്കുറിച്ച്, മതങ്ങളുടെ അവകാശങ്ങളെക്കുറീച്ച് എനിയ്ക്ക് ബോധ്യമുണ്ട്.

മതവിശ്വാസം ആവശ്യമില്ലെന്നും, ഉണ്ടെങ്കില്‍ തന്നെ അതു വ്യക്തിപരമായി കുടത്തിലടച്ച് സൂക്ഷിച്ചുകൊള്ളണമെന്നും ഒക്കെയുള്ളത് കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ നയത്തിന്റെ ഭാഗമാണ്. ഈ പോസ്റ്റില്‍ മതേതരത്വമല്ല കക്ഷിരാഷ്ട്രീയം മാത്രമാണുള്ളത്.

ഞാന്‍ മതവിശ്വാസിയാണ്, അത് ശരിയാണെന്ന് എനിയ്ക്കു ബോധ്യമുള്ളിടത്തോളം കാലം അത് അങ്ങനെതന്നെ ആയിരിയ്ക്കുകയും ചെയ്യും. അതു വ്യക്തിപരം മാത്രമല്ല, അതിനൊരു സമൂഹികമാ‍യ മാനമുണ്ട്. മതവുമായി ബന്ധമില്ലാത്ത വിഷയങ്ങളില്‍ എന്റെ മതവിശ്വാസം സ്വാഭാവികമായും സ്വകാര്യമണ്. മതവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ എന്റെ വിശ്വാസം പരസ്യവുമാണ്.

ഞാന്‍ മതേതരത്വത്തില്‍ വിശ്വസിയ്ക്കുന്നു. വിശ്വാസികളും അവിശ്വാസികളുമായി എനിയ്ക്ക് സൌഹാര്‍ദ്ദമുണ്ട്. അതിനു എന്റെ മതവിശ്വാസം തടസമല്ല. "എല്ലാമനുഷ്യരെയും പ്രകാശിപ്പിയ്ക്കുന്ന സത്യത്തിന്റെ കിരണനങ്ങളായ"(രണ്ടാം വത്തിയ്ക്കാന്‍ കൌണ്‍സില്‍) വിവിധ മതങ്ങളെ ബഹുമാനിയ്ക്കുവാന്‍ എന്റെ മതം എന്നെ പഠിപ്പിയ്ക്കുന്നു.

ഈപോസ്റ്റില്‍ ഞാന്‍ ഇടപെടാന്‍ രണ്ടു കാരണങ്ങളാണ്.
1. മതം സ്വകാര്യമായിരിയ്ക്കണം എന്നരീതിയിലുള്ള കമന്റുകള്‍ കണ്ടു. എന്റെ വിയോജിപ്പ് ഞാന്‍ പ്രകടിപ്പിച്ചു.
2. ന്യൂനപക്ഷാവകാശങ്ങളെപ്പറ്റി വിശദീകരിയ്ക്കേണ്ടതായിവന്നു. ഭരണഘടനയെ അടിസ്ഥാനമാക്കി മാത്രമാണ് ഞാന്‍ സംസാരിച്ചത്.

സഖാക്കള്‍ ഇവിടെ മതവിരുദ്ധമുന്നണിയോ, ദൈവനിഷേധമുന്നണിയോ എന്താണെന്നു വച്ചാല്‍ ആയിക്കോളൂ, അതിനുള്ള സകല അവകാശങ്ങളും നിങ്ങള്‍ക്കുണ്ട് വ്യക്തിപരവും ജനാധിപത്യപരവും ഭരണഘടനാപരവുമായ അവകാശം. തെറ്റിദ്ധാരണാജനകമെന്നും വസ്തുതാവിരുദ്ധമെന്നും എനിയ്ക്കു തോന്നുന്ന ആശയങ്ങള്‍ കാണുമ്പോള്‍ ഞാന്‍ പ്രതികരിച്ചെന്നിരിയ്ക്കും, കമന്റ് മോഡറേഷനും സമയവും അനുവദിയ്ക്കുകയാണെങ്കില്‍. അതിനെ മതമൌലീകവാദമെന്നോ, പ്രതിലോമകരമെന്നോ, വരട്ടുതത്വവാദമെന്നോ, കോണ്‍‌ഗ്രസ് രാഷ്ട്രീയമെന്നോ എന്തുതന്നെ നിങ്ങള്‍ പേരിട്ടു വിളിച്ചാലും.

N.J ജോജൂ said...
This comment has been removed by the author.
യരലവ said...

അനിലേ : ഒരു തീരുമാനമായോ ? :)

ചിന്തകന്‍ said...

മതം ശക്തമാണ്‌. ആർക്കും ഉന്മൂലനം ചെയ്യാൻ കഴിയില്ല അതിനെ. മതനിഷേധവും ഇതുപോലെ. മതത്തോടൊപ്പം തന്നെ മതനിഷേധവും ആരംഭിച്ചിട്ടുണ്ട്‌. മതവിശ്വാസത്തിലോ, മതനിഷേധത്തിലോ അല്ല, മതത്തി​‍െൻറ പ്രയോഗത്തിലാണ്‌ യഥാർത്ഥ പ്രശ്നം കുടികൊള്ളുന്നത്‌.
മതം, മതേതരത്വം, പുതിയ സാഹചര്യങ്ങളും

Anonymous said...

Why no news? Did you retreat fearing the religionists?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇതു കാണാന്‍ മൂന്നു കൊല്ലം താമസിച്ചു പോയി
ഇപ്പൊ മറുമൊഴി ചത്തതിനു ശേഷം എന്താണുള്ളത്‌ എന്നൊരറിവുമില്ലാതിരിക്കുകയായിരുന്നു.
ഈ സൂത്രം ഉണ്ടോ ?