1/15/2009

ബീമാപള്ളിയും ഋഷിരാജ് സിംഗും

ഋഷിരാജ് സിംഗ് എന്ന പോലീസ് ഓഫീസറെ അറിയാത്തവരായി ആരുമുണ്ടാവാനിടയില്ല.
ഏല്‍പ്പിക്കുന്ന ജോലിയില്‍ അങ്ങേയറ്റം ആത്മാര്‍ത്ഥതയും സത്യസന്ധതയും പുലര്‍ത്താന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥന്‍. വ്യാജ സീഡി വേട്ട ആരംഭിച്ച കാലം മുതലാണ് കേരളത്തിലെ ഗ്രാമീണര്‍ ഈ മീശക്കാരനെ നേരില്‍ കാണാനാരംഭിച്ചത്. ഇവിടെ, ഈ നാട്ടിന്‍പുറത്തെ ഒരു വീഡിയോ ഷോപ്പിനുമുന്നിലെ ആള്‍ക്കൂത്തിനിടയിലാണ് ഞാനും ഇദ്ദേഹത്തെ ആദ്യമായി കാണുന്നത്. അന്നു തന്നെ ആ വീഡിയോ ഷോപ്പ് പൂട്ടി എന്ന് പ്രത്യേകം പറയണ്ടല്ലോ. വ്യാജ സീഡികള്‍ ആണ് മലയാള സിനിമാ വ്യവസായത്തെ തകര്‍ക്കുന്നതെന്ന് കണ്ടെത്തിയ വിദഗ്ധര്‍ പക്ഷെ, സിനിമക്കൊപ്പം സീഡിയും റിലീസ് ചെയ്യുന്ന മറ്റു ഭാഷാ ചിത്രങ്ങളെ പറ്റി കേട്ടിരിക്കില്ലെ?

മറവിയിലാണ്ട ഈ വിഷയത്തിനിപ്പോള്‍ എന്തു പ്രസക്തി എന്ന് ചോദ്യം ഉണരുന്നോ?
നാട്ടിന്‍പുറത്തെ പാവം വീഡിയോ ഷോപ്പുകാരന്‍ പറഞ്ഞ ഒരു വാചകം ഓര്‍മയിലുണ്ടായിരുന്നത് ഇതാണ് ,“സാറെ, ഇയാള്‍ ഇത്ര പുലിയാണെങ്കില്‍ ബീമാ പള്ളിയില്‍ പോകാഞ്ഞതെന്തേ?”. അതിനെക്കുറിച്ച് കൂടുതലന്വേഷിക്കാന്‍ അന്നവസരം ലഭിച്ചില്ലെങ്കിലും അടുത്തിടെ അവിടെ പോകാനായി. കമാനത്തിനപ്പുറം നിരനിരയായി നിരവധി ഡ്യൂട്ടി പെയ്ഡ് ഷോപ്പുകള്‍, ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍, സീ ഡി കടകള്‍ തുടങ്ങി അനവധി കടകള്‍. വളരെ വലുതായി തോന്നിയ ഒരു സി.ഡി. കടയില്‍ കയറി. വിവിധ വിഭാഗങ്ങളായി ഓഡിയോ വീഡിയോ സി.ഡി കള്‍ അടുകിയിരിക്കുന്നു. നീലച്ചിത്രങ്ങള്‍ക്കായി പ്രത്യേക വിഭാഗം, പുതു റിലീസ് ചിത്രങ്ങള്‍ക്ക് അഡ്മിന്‍ നേരിട്ടു കൈകാര്യം ചെയ്യുന്ന വിഭാഗം, അങ്ങനെ കൌതുകം ഉണര്‍ത്തുന്ന പലതും. റിലീസ് സിനിമകള്‍ക്ക് ലേബലില്ല, കോഡുകള്‍ മാത്രം. ഗ്രീറ്റിംഗ് കാര്‍ഡുകള്‍ അടുക്കിയിരിക്കുന്നത് പോലെ നീലച്ചിത്ര സീ.ഡി കള്‍ അടുക്കിയിരിക്കുന്നു, വിവിധ ഭാഷാ ക്രമത്തില്‍, വിവിധ ഗ്രേഡ് ( X, XX, XXX) ക്രമത്തില്‍ ഡിവ്.എക്സ് ഫോര്‍മാ‍റ്റില്‍ വരെ ലഭ്യം. എല്ലാ വിധ നിയമങ്ങളേയും വെല്ലുവിളിച്ചുകൊണ്ട് നടക്കുന്ന ഈ വ്യവസായത്തില്‍ കൌതുകമാണ് തോന്നിയത്. ഏതായാലും പോയ സ്ഥിതിക്ക് രണ്ട് പുത്തന്‍ മലയാളം സിനിമയും രണ്ട് മെക്സിക്കന്‍ കറമ്പികളേയും വാങ്ങിപ്പോന്നു.

ബീമാപ്പള്ളിയുടെ പേര്‍ കാണുന്ന ഒരു ബ്ലോഗ്ഗ് അടുത്തിടെ മുതല്‍ തനിയിലും മറ്റും കാണുന്നു. ഈ പ്രബോധനം നടത്തുന്നവര്‍ ആദ്യം സ്വന്തം നാട്ടില്‍ ശ്രദ്ധ കേന്ദ്രീകരിക്കും എന്ന് പ്രത്യാശിക്കുകയാണ്.

29 comments:

അനില്‍@ബ്ലോഗ് // anil said...

ബീമാപ്പള്ളിയുടെ പേര്‍ കാണുന്ന ഒരു ബ്ലോഗ്ഗ് അടുത്തിടെ മുതല്‍ തനിയിലും മറ്റും കാണുന്നു. ഈ പ്രബോധനം നടത്തുന്നവര്‍ ആദ്യം സ്വന്തം നാട്ടില്‍ ശ്രദ്ധ കേന്ദ്രീകരിക്കും എന്ന് പ്രത്യാശിക്കുകയാണ്.

Siju | സിജു said...

അവിടെത്തെ പള്ളി അധികാരികള്‍ പള്ളിപരിസരത്ത് കച്ചവടം നടത്തുന്നവരുടെ നിയമലംഘനങ്ങള്‍ക്ക് കൂട്ടുനില്‍ക്കില്ലെന്ന് ഒരു ഫത്‌ഹയിറക്കിയെന്നും, അതിനു ശേഷം ഇത്തരം കച്ചവടങ്ങള്‍ കുറഞ്ഞെന്നുമൊക്കെ മുമ്പ് കേട്ടിരുന്നു. അപ്പൊ സംഗതി പഴയതിനേക്കാള്‍ സ്ട്രോങ്ങായി ഇപ്പോഴും ഉണ്ട്.

പകല്‍കിനാവന്‍ | daYdreaMer said...

ബീമാപ്പള്ളി കേന്ദ്ര ഭരണ പ്രദേശമായി ഉടന്‍ പ്രഖ്യാപിക്കുന്നതാണ്...!!
:)

Unknown said...

bima palliyil palliyil nadakunna onnum nadakkunnilla.business matramanu athinte pinnil.verum anacharangal.bank koduthal polum palliyil arum undavarilla.ellavarum makbara yilayirikkum.oru tharam vrithiketta samskaram

Unknown said...

>>>>> ബീമാപ്പള്ളിയുടെ പേര്‍ കാണുന്ന ഒരു ബ്ലോഗ്ഗ് അടുത്തിടെ മുതല്‍ തനിയിലും മറ്റും കാണുന്നു. ഈ പ്രബോധനം നടത്തുന്നവര്‍ ആദ്യം സ്വന്തം നാട്ടില്‍ ശ്രദ്ധ കേന്ദ്രീകരിക്കും എന്ന് പ്രത്യാശിക്കുകയാണ്. <<<<

... അതിന്റെ ഭാഗമായി തന്നെയാണ് ഈ ശ്രമങ്ങളെല്ലാം അവര്‍ തുടങ്ങുന്നത്‌ ...

ഇനി, 'ഈ വിദ്വാന്മാര്‍ കാരണം ഒരു വ്യാജനും കിട്ടുന്നില്ല ' എന്ന് പരാതി ഭാവിയില്‍ പറയരുത്‌ .. :)

ചാണക്യന്‍ said...

കേരളത്തിലെ ഏറ്റവും വലിയ മാഫിയാ സംഘത്തിന്റെ കേന്ദ്രമാണ് ബീമാപ്പള്ളി (ബീമാപ്പള്ളി എന്നത് സ്ഥലപ്പേരായി കാണുക). ഇവിടത്തെ വ്യാജ സി ഡി അടക്കമുള്ള കച്ചവട മാഫിയയുടെ സംഘടിത ശക്തിക്കു മുന്നില്‍ സര്‍ക്കാര്‍ മെഷീനറികള്‍ തോറ്റു മടങ്ങിയിട്ടുണ്ട്. ഋഷിരാജ് സിംഗ് ഒരിക്കല്‍ ഇവിടെ റെയ്ഡിനു മുതിര്‍ന്നെങ്കിലും സി പി എം അടക്കമുള്ള രാഷ്ട്രീയ കൊണകൊണാപ്പന്മാരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് പിന്മാറുകയാണുണ്ടായത്......

ബീമാപ്പള്ളിയിലെ വ്യാജ സി ഡി മാഫിയായ്ക്ക് വളം വെച്ചു കൊടുക്കുന്നത് രാഷ്ട്രീയക്കാര്‍ തന്നെയാണ്, വലതെന്നോ ഇടതെന്നോ ഉള്ള വേര്‍തിരിവ് ഈ കാര്യത്തിലില്ല...ഇവരുടെ ലക്ഷ്യം ന്യൂനപക്ഷത്തിന്റെ വോട്ടാണ്.....

വികടശിരോമണി said...

വേഗം വണ്ടി കയറട്ടെ,ഈ അനിൽ അവരുടെ വയറ്റത്തടിക്കും മുമ്പ്:)
അങ്ങനെയൊക്കെയല്ലേ അനിലേ ഒരു നാട് പ്രബുദ്ധമാകുന്നത്.

നരിക്കുന്നൻ said...

ഈ വിവരം എന്തേ ഏഷ്യാനെറ്റ് അറിഞ്ഞില്ല? അതോഅവരേയും സ്ഥലം പാർട്ടി നേതാക്കൾ ഒതുക്കിയോ?

അക്കു അഗലാട് said...

ഗുരുവായൂര്‍ സെക്സ് ടൂറിസത്തിന് പ്രസിദ്ധം
ഒരു നേരമെങ്കിലും കാണാതെ വയ്യ എന്നും പറഞ്ഞ് ഗുരുവായൂരില്‍ എത്തുന്ന ഭക്ത ജന പ്രവാഹത്തിന്റെ മറവില്‍ തഴച്ചു വളരുന്ന സെക്സ് ടൂറിസത്തിന്റെ കഥകള്‍ പുറത്തായതോടെ ഗുരുവായൂരിന് ആഗോള തലത്തില്‍ മറ്റൊരു പ്രസിദ്ധിയും കൈ വന്നിരിക്കുന്നു. കൊച്ചു കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുവാനായി പുതിയ ഇരകളെ അന്വേഷിച്ചെത്തുന്ന വിദേശ ടൂറിസ്റ്റുകളുടെ "സേഫ് ലിസ്റ്റില്‍" ഉള്ള സ്ഥലങ്ങളില്‍ പ്രമുഖ സ്ഥാനം ആണത്രെ ഗുരുവായൂരിന്. ബാംഗളൂര്‍ ആസ്ഥാനം ആക്കി പ്രവര്‍ത്തിക്കുന്ന ഇക്വേഷന്‍സ് എന്ന സംഘടന നടത്തിയ ചില അന്വേഷണങ്ങള്‍ പുറത്ത് കൊണ്ടു വന്നത് ബി.ബി.സി യാണ്. നാം ആരും കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഞെട്ടിപ്പിക്കുന്ന ചില സത്യങ്ങള്‍.
ഇവിടെ പള്ളി അധികാരികള്ളയോ അബലഅധികാരികള്ളയോ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിട്ട് കാര്യമില്ല. നീതിന്യായ വ്യവസ്തകളും നിയമവും പോലീസുമൊക്കെയുള്ള ഒരു രാജ്യത്ത് പള്ളി അധികാരികള്‍ ഫത്‌ഹയിറകേണ്ട് കാര്യവും മില്ല രാഷ്ട്രീയ, ഭരണ മേധാവികളുടെ നിസ്സംഗതയും നിഷ്ക്രിയത്വവും സര്‍വ്വോപരി മെല്ലെപ്പോക്കും തന്നെയാണ് കാരണം അനില്‍ സിജു ഇത്‌ കാണു http://www.epathram.com/cj/2009/01/blog-post_10.shtml

അനില്‍@ബ്ലോഗ് // anil said...

Siju|സിജു,
അതു എനിക്കറിയില്ലായിരുന്നു. നല്ല കാര്യം തന്നെ. ഒറ്റയടിക്ക് ഈ ബിസിനെസ്സ് നിര്‍ത്താന്‍ പറ്റില്ലായിരിക്കും.

പകല്‍കിനാവന്‍...daYdreamEr,
ഇപ്പോഴും ഏതാണ്ടങ്ങിനെ തന്നെയാണെന്നു തോന്നുന്നു.

febin,
അഭിപ്രായത്തോട് വിയോജിപ്പുണ്ട്, കുറച്ചുപേര്‍ മാത്രം ആവും ഇതിനു പിന്നില്‍.

Bakar,
ആത്മാര്‍ത്ഥമായിത്തന്നെ പറഞ്ഞ വാചകമാണത്. എല്ലാം നേരെയാക്കാനായാല്‍ അതു ഒരു ക്രെഡിറ്റ് തന്നെയാവും, മത നേതൃത്വത്തിന്.

ചാണക്യന്‍,
വിവരങ്ങള്‍ക്ക് നന്ദി. പക്ഷെ അമ്പരപ്പും ഒപ്പം ഭയപ്പാടും ആയി എനിക്കതു കണ്ടിട്ട്. ഇടതു വന്നാലും വലതു വന്നാലും അവിടെ തൊടാ‍നാവില്ല.

വികടശിരോമണി,
ഓടിച്ചെന്നാല്‍ ഇപ്പോള്‍ കിട്ടുമോ എന്ന് സംശയമാണ്. ഞാന്‍ എന്റെ ഒരു സുഹൃത്തിന്റെ ഒപ്പമാണ് പോയത്. പക്ഷെ ഡിവിഡി എല്ലാം മോശം ക്വാളിറ്റിയാ. കൊണ്ടുവന്നാല്‍ ഉടന്‍ നല്ല ഒരു പ്രിന്റ് എടുത്ത് വക്കണം. :)

നരിക്കുന്നൻ,
ക്യാമറയുമായി അങ്ങോട്ടു ചെല്ലാന്‍ പറ്റിയാലല്ലെ കാണിക്കാനാവു. ചെന്നാല്‍ തന്നെ വേറെ രീതിയില്‍ വിഷയം വഴിമാറും.അക്കു അഗലാടിന്റെ കമന്റു കണ്ടോ?

അക്കു അഗലാട് ,
ആ വാര്‍ത്ത ഞാന്‍ കണ്ടതും അഭിപ്രായം പറഞ്ഞതുമാണ്. പക്ഷെ ഈ പൊസ്റ്റും അതും തമ്മില്‍ എന്തു ബന്ധം എന്നാണ് മനസ്സിലാവാത്തത്. എല്ലാ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചും ഓരോ ബിസിനസ്സ് ഇരിക്കട്ടെ എന്നാണോ ഉദ്ദേശിച്ചത്?

ഇതുതന്നെയാവും എല്ലാ സര്‍ക്കാരുകളും നേരിടുന്ന പ്രശ്നവും. കാര്യത്തോടടുക്കുമ്പോള്‍ എല്ലാവര്‍ക്കും നെഞ്ചിടിക്കും, ഒരു പക്ഷെ വര്‍ഗ്ഗീയമായി വരെ വിലയിരുത്തപ്പെടുമായിരിക്കും, അല്ലെങ്കില്‍ ഗുരുവായൂര്‍ വാര്‍ത്ത ഇതിനോടു കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നതെന്തിന്? പക്ഷെ ആ നാട്ടുകാര്‍ വിചാരിച്ചാല്‍ മാറ്റാനാവും, അവര്‍ വിചാരിച്ചാലേ മാറൂ.

ഇതു ഒരു ആറുമാസം മുമ്പ് ഉള്ള അനുഭവമാണ്. അടുത്തിടെ അവിടെ പോകാനായില്ല .സിജു പറഞ്ഞതുപോലെ പ്രാദേശികമായി ശ്രമങ്ങളാല്‍ മാറ്റം വന്നിട്ടുണ്ടെങ്കില്‍ നല്ല കാര്യം.

കാപ്പിലാന്‍ said...

എന്‍റെ കര്‍ത്താവേ ഞാന്‍ എന്തൊക്കെയാണ് ഈ കേള്‍ക്കുന്നത് .

ബീമാപള്ളിയില്‍ നീലാണ്ടന്റെ മാഫിയ ,

ഗുരുവായൂരില്‍ വാണിഭം .

പരുമലപ്പള്ളി പരിസരത്തോ,
മാരാമണ്‍ പരിസരത്തോ ഇത് വല്ലതും ഉണ്ടോടെ :) ഉണ്ടെങ്കില്‍ അതും പൊക്ക്.

എത്ര സുന്ദരം എന്‍റെ കേരളം :)

മൃദുല said...

ബീമാപ്പള്ളി മാത്രം പറയുന്നത് എന്തിനാണ് ?

കക്കാമാര് ഇതിന്റെ അപ്പുറമല്ലേ മക്കയിലും മദീനയിലും കാട്ടിക്കൂട്ടുന്നത് .

അനില്‍@ബ്ലോഗ് // anil said...

കാപ്പിലാനെ,
എത്തിയോ, കേറാതെ പോകുമോ എന്നു പേടിച്ചിരിക്കുകയായിരുന്നു :)

കാസറ്റ് കച്ചവടം മാത്രമല്ല, മന്ത്രം തന്ത്രം ചികിത്സ എല്ലാം ഉണ്ട്.

ഗുരുവായൂരില്‍ വന്ന് കിളികളെ റാഞ്ചാം എന്ന് ധരിച്ചെങ്കില്‍ തെറ്റി, കുറേ കിളവികളെ കാണാം സ്ഥിരം. പിന്നെ കൂടെ വല്ലതും ഉണ്ടെങ്കില്‍ സുഖമായി രണ്ടു ദിവസം കൂടാം.

പരുമലയിലെ കാര്യം അറിയില്ല.പക്ഷെ ഡിവൈനിലെ കാര്യം അറിയാം. പിന്നെ ചിലര്‍ കോട്ടൂരിയതും ചര്‍മ്മം തുന്നിയതും മറ്റും.

പക്ഷെ ഇതൊന്നും കാസറ്റു കച്ചവടത്തിന് ന്യായീകരണമാകുന്നില്ല. ബക്കറിന്റെ കമന്റു കണ്ടോ, നമുക്ക് നോക്കാം.

അനില്‍@ബ്ലോഗ് // anil said...

മൃദുല ,
പുതു ഐഡി !!

പറഞ്ഞത് വ്യക്തമായില്ലല്ലോ, എന്തു ചെയ്യുന്നു എന്നാണ്, കാസറ്റ് കച്ചവടം?

കൊണ്ടോട്ടിമൂസ said...

അനില്‍ ഭായി,
നിങ്ങള് പറഞ്ഞത് ശര്യാ...
ആ പള്ളി പരിസരമാകെ ഗുണ്ടകളും ഇതേ പോലത്തെ നീല കാസറ്റു കച്ചവടക്കാരേം കൊണ്ട് പൊറുതി മുട്ടീരിക്യാ....
പുറത്ത് വന്നും വരുന്നവര്‍ക്ക് ഇതൊരു ഗുണ്ടാ തെരുവായേ തോന്നൂ...
നല്ല പോസ്റ്റ്..ഭായി...ആശംസകള്‍

കാപ്പിലാന്‍ said...

ഇത് ഭയങ്കര മോശമായിപ്പോയി അനില്‍ .ബീമാപ്പള്ളിയില്‍ നിന്നും നീലാണ്ടന്‍ വാങ്ങിയെങ്കില്‍ ആരും കാണാതെ കാണുക .ആനന്ദിക്കുക.അല്ലാതെ നാട്ടുകാരോട് മൊത്തം വിളിച്ചുകൂവുക ..ഛെ ..ഛെ ..ലജ്ജാവഹം .

ഞാന്‍ ശക്തമായി ഈ പോസ്ടിനെതിരെ പ്രതിക്ഷേധിക്കുന്നു .സി.ഡി .കത്തിച്ചു ഫോട്ടോ എടുത്തു ബ്ലോഗില്‍ ഇടാന്‍ വയ്യാഞ്ഞിട്ടല്ല ..പക്ഷേ വേണ്ടാ എന്ന് വെയ്ക്കുന്നു .എന്‍റെ ശക്തമായ പ്രതിക്ഷേധം ഞാന്‍ രേഖപ്പെടുത്തട്ടെ .

Hasan Rasak said...

ബീമാപള്ളിയില്‍ നടക്കുന്നതില്‍ ഇസ്ലാമിന്‍റെ പേരില്‍ വരവ്‌ വെക്കണ്ട
പള്ളിയുടെ ഉള്ളിലായാലും പുറത്തായാലും ..........
മാറ്റം അനിവാര്യമാണ്.....ആ വാര്‍ത്തയ്ക്കായി കാതോര്‍ക്കുക .......

വികടശിരോമണി said...

ഹാവൂ!ബ്ലോഗ് ശിങ്കം കാപ്പിലാൻ സടകുടഞ്ഞെണീറ്റിരിക്കുന്നു.ഞാനും ഒപ്പം കൂടുന്നു.
ആ സി.ഡികൾ കണ്ട സ്ഥിതിക്ക്,എനിക്കൊരു കോപ്പിയെടുത്ത് അയക്കുകയായിരുന്നു അനിലിന് മനുഷ്യപ്പറ്റുണ്ടെങ്കിൽ ചെയ്യേണ്ടത്.
ഇതു ലജ്ജാവഹമായിപ്പോയി.സി.ഡി.കരിയുന്ന വീഡിയോ അപ്‌ലോഡ് ചെയ്യാനുമറിയാഞ്ഞിട്ടല്ല,വിട്ടുകളയുന്നു.പ്രതിഷേധക്കടൽ രേഖപ്പെടുത്തുന്നു.

ചാണക്യന്‍ said...

അനില്‍,
ആ സി ഡി കള്‍ കണ്ടു കഴിഞ്ഞെങ്കില്‍....കത്തിച്ച് .....പ്രതിഷേധിക്കൂ..

Unknown said...

ബീമാ പള്ളി പ്രദേശം ദുഫായ് മാര്‍ക്കറ്റ് എന്ന് അറിയാന്‍ തുടങ്ങീട്ട് നാളേറെ ആയി. കുഴല്‍ പണം സ്വര്‍ണബിസ്ക്കറ്റ്,ഡോളര്‍ വിനിമയം ഇവ ലീഗല്‍ ആയിട്ട് പണ്ടേ തുടങ്ങി ബാങ്ക് റേറ്റിനെക്കാള്‍ കൂടുതല്‍ ആയി എക്‍സ്ചേഞ്ച് കിട്ടും തന്നെ, സി ഡിയും വീഡിയും ചീള് ക്യേസ്സുകള്‍!
യാത് പോലീസ് ?ഒരവനും എത്തൂല്ലപ്പി!!
ആദ്യ കാലത്ത് സാരി,നൈറ്റി ,ലുങ്കീ ,റ്റാങ്ങ്, നീഡൊ,കിറ്റ്ക്യാറ്റ്,വച്ച് തുടങ്ങിയ കടകളില്‍ പിന്നെ വാറ്റ് 69,ജോണിവാക്കര്‍ ,എന്നിങ്ങനെ വളന്നു, തിരന്തൊരത്ത് അന്താരഷ്ട്ര ബീമാന താവളവും കസ്റ്റമും വന്നപ്പോള്‍ അവിടത്തെ ലേലത്തില്‍ പുടിച്ചതാണ് എന്ന് കാണിക്കാന്‍ ഇത്തിപൂരം പോന്ന ഒരു കടലാസും കടയില്‍ വച്ച് ചെല്ലുന്ന ഏമാന്മാര്‍ക്ക് എല്ലാറ്റിന്റെയ്യും പങ്കും കൊടുത്ത് വളത്തിയെടുത്തതാണ്. അവിടെ തടി പിടിക്കുന്നതേ താപ്പാനകളാ ...
നീലയല്ല സപ്തവര്‍ണമാണവിടെ. ആളോഹരി അങ്ങ് സെക്രട്രെറ്റ് പടിക്കല്‍ എത്തിച്ചിട്ടാ ഈ കുടില്‍ വ്യവസായം !!

ഗുരുവായൂര്‍- കൊട്ടൂര്‍ --
എന്തേ കുഞ്ഞാലികുട്ടി സാഹിബിനെ മറന്ന്വോ?
ഋഷിരാജ് സിംഗും ചുമ്മാ സിങ്ങിക്കോട്ടെ , തച്ചങ്കരി സാറ് യെവിടാണോ എന്തൊ യെന്തരോ?

അനില്‍@ബ്ലോഗ് // anil said...

കൊണ്ടോട്ടി മൂസ,
അഭിപ്രായങ്ങള്‍ക്ക് നന്ദി.

കാപ്പിലാന്‍, വികടശിരോമണി, ചാണക്യന്‍,
ആഹ്വാനം ഉള്‍ക്കൊള്ളുന്നു, ഡിവിഡി ആയതിനാല്‍ മുയുമന്‍ കാ‍ണാന്‍ സമയം കിട്ടിയില്ല. കോപ്പി എടുത്തശേഷം ഒറിജിനല്‍ കത്തിക്കുന്നതിന്റെ പടം ഉടന്‍ പോസ്റ്റുന്നതാണ്. :)

Beemapally Salafi,
സ്വാഗതം. നിങ്ങളുടെ ബ്ലോഗ്ഗാണ് സത്യത്തില്‍ ഈ പോസ്റ്റിനു പ്രചോദനം. ബീമാപള്ളി എന്നത് ഒരു സ്ഥലപ്പേരാണെന്ന് അറിയാത്തവരോട് ചാണക്യന്‍ പ്രത്യേകിച്ചു എടുത്തു പറഞ്ഞിട്ടുണ്ടത്. പക്ഷെ കമാനത്തിനപ്പുറം എല്ലാം പള്ളിയുടെ നിയന്ത്രണത്തിലാണെന്ന കാര്യം ആര്‍ക്കും നിഷേധിക്കാനാവില്ല. ജുമാ നമസ്കാരം കഴിഞ്ഞ് നേരെ ഷോപ്പിലെത്തുന്ന ആളുകളെ ഞാന്‍ കണ്ടതാണ്. പള്ളിയിലെ ചികിത്സയെപ്പറ്റി നിങ്ങള്‍ ഉടനെ ഒരു പോസ്റ്റ് ഇടും എന്ന് പ്രതീക്ഷിക്കുകയാണ്. ഇതൊന്നും ആരെയും മോശമാക്കാന്‍ പറയുന്നതല്ല, ഉള്ള പുഴുക്കുത്തുകള്‍ ഇളക്കിക്കളയാന്‍ ആര്‍ജ്ജവം കാട്ടാന്‍ ആരെങ്കിലും തയ്യാറാവണമെന്ന് ആവശ്യപ്പെടാനാണ്. നിങ്ങളുടെ പ്രവര്‍ത്തനത്തിനു സര്‍വ്വ വിധ ഭാവുകങ്ങളും നേരുന്നു.

mubarak,
നന്ദി. തച്ചങ്കരിസാറിന്റെ റെയ്ഹാന്‍ സ്റ്റുഡിയോ ഓര്‍മവരുന്നു.

ജ്വാലാമുഖി said...

"പോയ സ്‌ഥിതിക്ക്‌ രണ്ടു മെക്‌സിക്കന്‍ കറമ്പികളെ വാങ്ങിച്ചു" അത്രയേയുള്ളൂ. പിന്നെ എന്തിനാ ഈ സദാചാരത്തിന്റെ പേരില്‍ കരയുന്നേ? ഇതൊരു മാതിരി ' ഭോഗിച്ചിട്ടറങ്ങിവന്ന്‌, അവളൊരു വേശ്യയാടേ" എന്നു കൂട്ടുകാരനോടു പറയുന്നതുപോലെയേ ഉള്ളൂ. ഈ നീലാണ്ടനെ കാണാത്ത എത്ര കൊച്ചാട്ടന്‍മാരുണ്ടാവുമോ ഈ സദാചാര കേരളത്തില്‍? ബീമാ പള്ളിയില്‍ ഇതു മാത്രമല്ല, സെക്‌സ്‌ റ്റോയ്സും കിട്ടുന്നുണ്ട്. അതു വാങ്ങാന്‍ എത്രപേരുണ്ടെന്ന് ആ അഡ്‌മിനോടൊന്നു ചോദിക്കായിരുന്നില്ലേ? ഇതൊക്കെ വേണം താനും, രഹസ്യമായിരിക്കുകയും വേണം. പിന്നെ ഒരു സദാചാരപ്രസംഗവും. വേലി ചാടുന്നവര്‍ മതിലുകെട്ടിയാലും ചാടും. ഇതൊക്കെ അവിടിവിടെ ആയി ഉണ്ടായാല്‍ ആകാശം ഇടിഞ്ഞുവീഴുമോ? വേണ്ടവര്‍ക്കു വേണ്ടതു ലഭ്യമാക്കുന്നതാണു ജനാധിപത്യം. ഭഗവദ്‌ഗീതയോ ഖുറാനോ ബൈബിളോ വിക്കുന്നതിന്റെ ഇടയില്‍ വെച്ചല്ലല്ലോ ഇതു വില്‍ക്കുന്നത്. ആവശ്യമുള്ളവര്‍ അവരവര്‍ക്കു വേണ്ടുന്നതു വാങ്ങിക്കാനെത്തുന്നിടത്ത് ഇത്തരം കവലപ്രസംഗം വേണോ?

ജ്വാലാമുഖി said...

track

Typist | എഴുത്തുകാരി said...

അല്ലാ, ഇതൊക്കെ എവിടെയാ ഇപ്പോ കിട്ടാത്തതു്, ആര്‍ക്കാ ഇതൊക്കെ അറിയാത്തതു്, പക്ഷേ കണ്ണടക്കുകയല്ലേ, എല്ലാര്‍ക്കും സൌകര്യം!

അനില്‍@ബ്ലോഗ് // anil said...

ജ്വാലാമുഖി,
നല്ല വാദഗതിയാണല്ലോ , ഭാരത പൌരന്‍ തന്നെ.അടിയന്‍ സറണ്ടര്‍ ചെയ്തു. പലകാര്യങ്ങള്‍ക്കും ചില വ്യവസ്ഥകളും നിയമങ്ങളും ഉണ്ട് എന്ന് ഓര്‍ക്കുമല്ലോ.

എഴുത്തുകാരി,
ഇതൊക്കെ വാങ്ങാന്‍ ബീമാപള്ളിവരെ പോകണ്ടാ. നമ്മുടെ കുറുപ്പം റോഡിലെ സിമ്മീസിനടിത്തുള്ള സീ.ഡി കടയില്‍ പോലും കിട്ടും. പക്ഷെ നിരത്തിവച്ചുള്ള കച്ചവടം, പുതിയ സിനിമയുടെ വ്യാജ സീ.ഡി കള്‍ ഇവയൊന്നും നിയമം അനുവദിക്കുന്നില്ല. അതാണല്ലോ നമ്മുടെ മീശക്കാരന്‍ പല കടകളും അടപ്പിക്കാന്‍ കാരണം. പക്ഷെ മീശയുടെ തൊട്ടുതാഴെ നടക്കുന്ന കാര്യങ്ങള്‍ കണ്ടില്ലെന്നു നടിക്കാന്‍ നിര്‍ബന്ധിതനാകുന്നു. എന്തുകൊണ്ടെന്നാണ് ചോദ്യം.

Manikandan said...

അനിൽജി ബീമാപള്ളി പരിസരത്തെ ഈ കച്ചവടങ്ങൾ വർഷങ്ങളുടെ പഴക്കമുള്ളതല്ലെ? തിരുവനന്തപുരത്ത് സ്വകാര്യ വിനോദയാത്രയ്ക്ക് പോവുന്ന കോളേജ് പയ്യന്മാരുടെ ഒരു പ്രധാന പിൿനിക് സ്‌പോട്ട് ബീമാപള്ളിയായിരുന്നു. മമ്മൂട്ടി ചിത്രങ്ങൾ റിലീസ് ആവുമ്പോൾ വ്യാജ്യ സിഡിക്കെതിരെ ബോധവത്കരണങ്ങൾ അവിടെ നടക്കാറുണ്ടെന്ന് എവിടെയോ വായിച്ചതായിട്ടാണ് ഓർമ്മ.

yousufpa said...

ഈ ഭീമാപ്പള്ളി ഒരൂ സംഭവം തന്നെയാണല്ലെ?.ഭ്രാന്തില്ലാത്തവന് ഭ്രാന്തും വാങ്ങാന്‍ കിട്ടും എന്നര്‍ത്ഥം.

അക്കു അഗലാട് said...

മൃദുല കക്കാമാര് മക്കയിലും മദീനയിലും കാട്ടിക്കൂട്ടുന്നത് എതണ് എന്ന് പറയു അറിയാന്‍ അഗ്രഹം ഉണ്ട്

Unknown said...

നിയമങ്ങള്‍ കര്‍ശനമായാലെ ജനങ്ങള്‍ അനുസരിക്കുള്ളു. ഇപ്പോള്‍ ഇപ്പറയുന്ന 'ഹെല്‍മെറ്റ്‌ വേട്ട'യുടെ കാര്യത്തിലും ഇത് തന്നെ സംഭവിക്കുന്നത്‌
See this News:
സംസ്ഥാനത്ത് വാഹന പരിശോധന കര്‍ശനം; ഹെല്‍മറ്റില്ലെങ്കില്‍ ലൈസന്‍സില്ല