1/02/2009

പച്ചിലകളാലൊരു കൂടാരം

വയനാടിനെ സ്നേഹിക്കാത്തവരാരുണ്ട്.

വയല്‍നാ‍ട് എന്നുവിളിക്കപ്പെട്ടിരുന്ന ഈ മലനിരകളുടെ അവശേഷിക്കുന്ന പച്ചപ്പ് ആസ്വദിക്കാന്‍ ഇപ്പോഴും നാം വയനാടന്‍ ചുരം കയറുന്നു.നിരവധി യാത്രാവിവരങ്ങള്‍ ബൂലോകത്തും ഭൂലോകത്തും നമ്മള്‍ കണ്ടുകൊണ്ടേയിരിക്കുന്നു. കര്‍ഷക ആത്മഹത്യകളാല്‍ കുപ്രസിദ്ധി നേടിയ വയനാട് ഇന്ന് തിരികെ ജീവിതത്തിന്റെ മുഖ്യധാരയിലേക്കു മടങ്ങിവരികയാണ്. അതിലൊരു പ്രധാന പങ്കു വഹിക്കുന്നു, ടൂറിസം.

ടൂറിസ്റ്റ് എന്ന ലേബലില്ലാതെ , സാധാരണ മനുഷ്യനായി, വിഭ്രമചിന്തകളില്‍ മനസ്സു മരച്ച്, ചുരം കയറിച്ചെന്നിരുന്ന എനിക്ക് വയനാടിന്റെ ശാന്തസുന്ദരങ്ങളായ കാഴ്ചകളും ശുദ്ധവായുവും പുനര്‍ജീവനേകിയിരുന്നു. അതിലേറ്റം പ്രധാനം, എന്റെ സുഹൃത്തായ സതീഷ് നല്‍കിവന്നിരുന്ന സ്നേഹബന്ധത്തിന്റെ ഊഷ്മളത. അവിവാഹിതരായിക്കഴിഞ്ഞിരുന്ന കാലഘട്ടത്തെ പിന്‍തള്ളി, വിവാഹം എന്ന അനിവാര്യത അവന്റെ ജീവിതത്തില്‍ കടന്നുവന്നപ്പോഴും , വയനാട് ഏകിയ കുളിര്‍മയെനിക്ക് നഷ്ടമാക്കിയില്ല, ശീമതി.ഷൈലജ സതീഷ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തങ്ങളുടെ കൊച്ചു വീട്ടില്‍ അവര്‍ സുഹൃത്തുക്കളെ സ്വീകരിച്ചു വന്നിരുന്നു. ചില ഓര്‍ക്കൂട്ട് കമ്യൂണിറ്റി മീറ്റുകളടക്കം നടക്കുന്നത് ചിലനേരം‍ വയനാട്ടിലൂള്ള ഈ സുഹൃത്തുക്കളുടെ ആഥിത്യത്തിലാണ്. ഇപ്പോഴിതാ ഔദ്യോഗികമായി ടൂറിസം പ്രമോഷനിലേക്ക് കാലെടുത്തു വച്ചിരിക്കുന്നു ഈ ദമ്പതികള്‍.

ഗ്രീന്‍ ലീവ്സ് ഹാബിറ്റാറ്റ് (http://www.greenleaveshabitat.com/index.htm ) എന്ന വെബ് സൈറ്റ് സന്ദര്‍ശിച്ച് ഇവരെ പരിചയപ്പെടുക.

കുറിപ്പ്:

## സതീഷ് 2006 മുതലുള്ള‍ ബ്ലോഗ്ഗറാണ് , wayanadan (ഈ ഐഡിയില്‍ രണ്ടു പേരുണ്ട്). പ്രിന്റ് മീഡിയയാണ് കൂടുതല്‍ പ്രിയമെന്നു തോന്നുന്നു, ബൂലോകത്ത് അത്ര ആക്റ്റീവല്ല.

## സുഹൃത്തുക്കളായ ഞങ്ങള്‍ക്ക് കഞ്ഞിയും പയറും നല്‍കാന്‍ വീട്ടില്‍ തന്നെ സ്ഥലം ഒരുക്കിയിട്ടുണ്ട്. അതു മാത്രം വേണമെന്നുള്ളവര്‍ അനില്‍ അറ്റ് ബ്ലോഗ്ഗിനെ ബന്ധപ്പെടുക.

19 comments:

അനില്‍@ബ്ലോഗ് // anil said...

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തങ്ങളുടെ കൊച്ചു വീട്ടില്‍ അവര്‍ സുഹൃത്തുക്കളെ സ്വീകരിച്ചു വന്നിരുന്നു. ചില ഓര്‍ക്കൂട്ട് കമ്യൂണിറ്റി മീറ്റുകളടക്കം നടക്കുന്നത് ചിലനേരം‍ വയനാട്ടിലൂള്ള ഈ സുഹൃത്തുക്കളുടെ ആഥിത്യത്തിലാണ്. ഇപ്പോഴിതാ ഔദ്യോഗികമായി ടൂറിസം പ്രമോഷനിലേക്ക് കാലെടുത്തു വച്ചിരിക്കുന്നു ഈ ദമ്പതികള്‍.

പകല്‍കിനാവന്‍ | daYdreaMer said...

ഞാനും പോകും വയനാട്ടില്‍...
ആശംസകള്‍... ഒപ്പം നവവത്സരാശംസകളും...

ചാണക്യന്‍ said...

പരിചയപ്പെടുത്തലിന് നന്ദി അനില്‍....

ഹരീഷ് തൊടുപുഴ said...

പരിചയപ്പെടുത്തലിന് നന്ദി അനില്‍ജി...

ഗീത said...

പരിചയപ്പെട്ടു അനിലേ. വയനാട്ടില്‍ ഒരു 18,19 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പോയിട്ടുണ്ട്. ആകെ ഒരു തവണ.

Ranjith chemmad / ചെമ്മാടൻ said...

നന്നായിരിക്കുന്നു....പരിചയപ്പെടുത്തിയതിന് നന്ദി...

കാപ്പിലാന്‍ said...

അനിലേ ,

വയനാട്ടില്‍ ഒന്നും ഞാന്‍ പോകുന്നില്ല .മലയാറ്റൂര്‍ പള്ളിയിലെ മലകയറാന്‍ പോകണം എന്നുണ്ട് , നാടകം കഴിയട്ടെ എന്ന് കരുതിയിരിക്കുന്നു .അനില് വരുന്നുണ്ടോ കൂടെ :)

Suraj said...

തിരുനെല്ലിയുടെ തണുപ്പും ബ്രഹ്മഗിരിമുകളിലെയും ബാണപ്പാറയിലെയും കാറ്റും കുറുവാ ദ്വീപിന്റെ ഏകാന്തതയും...പിന്നെ തോട്ടങ്ങളാല്‍ ചുറ്റപ്പെട്ട മേരിമാതാ കോളെജും ;)
സുന്ദരമായ കുറേ ഓര്‍മ്മകള്‍ നല്‍കി...ആ ലിങ്ക്. നന്ദി അനില്‍ ജീ.

siva // ശിവ said...

നന്ദി ഈ പരിചയപ്പെടുത്തലിന്.....ഇത് എനിക്ക് ഉപകാരം ആകും എന്ന് കരുതുന്നു....

smitha adharsh said...

ഇഷ്ടപ്പെട്ടു അനിലേട്ടാ...അറിഞ്ഞപ്പോള്‍..

നരിക്കുന്നൻ said...

ഈ പരിചയപ്പെടുത്തലിന് നന്ദി.

വയനാട്ടിൽ പോയിട്ടുണ്ട്. ആ ചുരം കേറി ഇനിയുമവിടെ പോണം.

ബിന്ദു കെ പി said...

ഈ പരിചയപ്പെടുത്തലിനു നന്ദി അനിൽ. വയനാട്ടിൽ ഞാൻ ആകെ പോയിട്ടുള്ള സ്ഥലം തിരുനെല്ലി ക്ഷേത്രമാണ്.

ജിജ സുബ്രഹ്മണ്യൻ said...

ഹോ ! എന്റെ ദൈവമേ ! ഞങ്ങൾക്ക് ഈ വരുന്ന 19 ,20 തീയതികളിൽ ബത്തേരിയിൽ വെച്ച് ഒരു ട്രെയിനിംഗ് പ്രോഗ്രാം ! ആർക്കും ലീവ് തരില്ലാ ന്ന് പ്രഖ്യാപിച്ചിട്ടുണ്ട് ! അതു കൊണ്ട് വയനാട് കാണാൻ പോകാനുള്ള തയ്യാറെടുപ്പിലാ..കഞ്ഞീം പയറും കഴിക്കാൻ ഞാനും കൂടാം .ഈ പരിചയപ്പെടുത്തലിനു നന്ദി

അനില്‍@ബ്ലോഗ് // anil said...

...പകല്‍കിനാവന്‍...daYdreamEr,

ചാണക്യന്‍,

ഹരീഷ് തൊടുപുഴ,

ഗീതച്ചേച്ചി,

രണ്‍ജിത് ചെമ്മാട്,
സുഹൃത്തുക്കളെ പരിചയപ്പെടാനെത്തിയതിനു നന്ദി.

കാപ്പിലാനെ,
മലയാറ്റൂര്‍ മലകയറാന്‍ പോകണം എന്നു എന്റെ പൊണ്ടാട്ടി ആഗ്രഹം പറഞ്ഞിട്ടുണ്ട്,പുള്ളി ഒരു ബൈബിള്‍ പാര്‍ട്ടിയാ.

suraj::സൂരജ് ,
വയാനാട്ടില്‍ ഒരുതവണയെങ്കിലും പോയവര്‍ക്കു മറക്കാനാവില്ല ആ നാട്.

ശിവ,

പാമരന്‍,

smitha adharsh,

നരിക്കുന്നൻ,

ബിന്ദു കെ പി ,
സന്ദര്‍ശനങ്ങള്‍ക്കു നന്ദി. ഏവര്‍ക്കും എപ്പോഴും വയനാട്ടിലൊരു കൂട്ടാവും ഇവര്‍.

കാന്താരിക്കുട്ടി,
നല്ലസമയത്താണ് ഞാന്‍ ഇതു പോസ്റ്റിയതല്ലെ? പ്രത്യേക തയ്യാറെടുപ്പൊന്നും വേണ്ടെന്നെ, ചുമ്മാ പോയാമതി. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ ആ വെബ് സൈറ്റില്‍ കാണുന്ന നമ്പറില്‍ വിളിക്ക് . എന്റെ പേര് (ഒറിജിനല്‍!)പറയാന്‍ മറക്കണ്ട, കഞ്ഞിയും പയറും റെഡിയായിരിക്കും.

വയനാടന്‍ said...

അനിലേ ,നന്ദി
കഞ്ഞിയും പയറും കിടക്കനോരിടവും,സുഹൃത്തുക്കള്‍ക്ക് എല്ലായ്പോഴും ഈ പചിലകൂടരത്തില്‍ ഞങ്ങള്‍ ഉറപ്പു തരുന്നു
വയനാട്ടിലേക്ക് സ്വാഗതം

മാണിക്യം said...

അനില്‍ ഞാന്‍ വരുന്നു ..
കഞ്ഞിയും പയറും ഒരു പ്ലേറ്റ് ബുക്ക് ചെയ്യുന്നു..
2009ല്‍ ഞാന്‍ വരുന്നു.........

ഷക്കീല said...

കൊള്ളാമല്ലോ അനിലേ

തോന്ന്യാസി said...

അനില്‍‌ജീ,
പഠനത്തിനു വേണ്ടി ഒരു കൊല്ലവും,ജോലികിട്ടി ഒരുമാസവും ഞാന്‍ വയനാട്ടിലുണ്ടായിരുന്നു. ഒരിക്കലെങ്കിലും പോയിട്ടുള്ളവര്‍ക്ക് മറക്കാന്‍ കഴിയില്ല ആ നാട് എന്ന താങ്കളുടെ വാക്യത്തിന് ഞാന്‍ അടിവരയിടുന്നു.

അടുത്ത തവണ പോകുമ്പോള്‍ താങ്കളുടെ സുഹൃത്തിന്റെ വീട്ടില്‍ തീര്‍ച്ചയായും പോകും

നിരക്ഷരൻ said...

അടുത്ത പ്രാവശ്യം പോകുമ്പോള്‍ ഒന്ന് കയറി നോക്കീട്ട് ബാക്കി കാര്യം. പരിചയപ്പെടുത്തിയതിന് നന്ദി അനില്‍ @ ബ്ലോഗ്.

ഓ.ടോ:‌ ഷക്കീലയ്ക്ക് മലയാളം എഴുതാനൊക്കെ അറിയാമോ ? :)