12/30/2008

നവയുഗ വൃദ്ധ സദനങ്ങള്‍

ജീവിതക്രമം ത്വരിത ഗതിയിലാകുന്നതിനനുസൃതം നാം അവനവനിലേക്കു തന്നെ ഒതുങ്ങിക്കൂടുന്ന കാലഘട്ടമാണിത്. അണുകുടുംബ വ്യവസ്ഥ സര്‍വ്വ സാധാരണമായി മാറിയ ഈ അവസ്ഥയില്‍ ഏറെ ശക്തി പ്രാപിക്കുന്ന രണ്ടാണ് വൃദ്ധസദനങ്ങള്‍ എന്ന ആശയവും, ഇവിടേക്ക് മാതാപിതാക്കളെ കുടിയിരുത്തുന്ന പുതു തലമുറയും. പണത്തിന്റെ അളവനുസരിച്ച് വ്യത്യസ്ഥ സുഖസൌകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന വൃദ്ധ സദനങ്ങള്‍ നാട്ടിന്‍ പുറങ്ങളില്‍ പോലും ഉയര്‍ന്നു തുടങ്ങിയിരിക്കുന്നു.ഇത്തരം സ്ഥാപനങ്ങളില്‍ പൊതുവായ മേല്‍നോട്ട ക്രമമാണിന്നു നില്‍നില്‍ക്കുന്നത്. ഏതാണ്ട് ഒരേ മാനസികാവസ്ഥയിലുള്ള വൃദ്ധജനങ്ങളാവട്ടെ പരസ്പരം പൊരുത്തപ്പെട്ട് ജീവിക്കുകയും , അപൂര്‍വ്വം ചിലര്‍ യാഥാര്‍ത്ഥ്യത്തോട് പുറം തിരിഞ്ഞ് കശപിശ കൂട്ടുകയും ചെയ്യുന്നു. ഇതിന്റെ നടത്തിപ്പിന് ഒരു വെല്ലുവിളിയുയര്‍ത്തുന്ന ഒരു വിഭാഗമാണ് ചെറു മനോവൈകല്യങ്ങളുള്ള വൃദ്ധര്‍‍.

മനോരോഗ കേന്ദ്രങ്ങളിലേക്കു മാറ്റപ്പേടേണ്ട സ്ഥിതിയില്‍ അല്ലാത്തവരും, എന്നാല്‍ താരതമ്യേന നിത്യ ജീവിതവുമായി പൊരുത്തപ്പെടാന്‍ സാധിക്കാത്തവരുമായ വൃദ്ധജനങ്ങള്‍ പുതുതലമുറക്ക് വെല്ലുവിളി ഉയര്‍ത്തുന്നു. നിലവിലുള്ള സ്ഥാപനങ്ങളിലാവട്ടെ ഇവര്‍ക്കായി പ്രത്യേക പരിഗണന നല്‍കുന്ന സ്ഥിതി ഇന്നില്ല.

ചെറു മനോവൈകല്യങ്ങളുള്ള വൃദ്ധജങ്ങള്‍ക്കായ് മാത്രം പ്രത്യേക സദങ്ങള്‍ ആരംഭിക്കണ്ടതിന്റെ ആവശ്യകതയിലേക്കാണിതു വിരല്‍ ചൂണ്ടുന്നത്. കാലഘട്ടത്തിന്റെ ആവശ്യമാണത്.

ഒരു വിദഗ്ധോപദേശം (പിന്നീട് കിട്ടിയത്)

മനോരോഗമൂള്ള അമ്മമാരുടെ മക്കള്‍ വിവാഹിതരാവാതെ അവരെ നോക്കി ജീവിതം ചിലവഴിക്കുക എന്നതാണ് ‍ഒരു പരിഹാരം.

31 comments:

അനില്‍@ബ്ലോഗ് // anil said...

ചെറു മനോവൈകല്യങ്ങളുള്ള വൃദ്ധജങ്ങള്‍ക്കായ് മാത്രം പ്രത്യേക സദങ്ങള്‍ ആരംഭിക്കണ്ടതിന്റെ ആവശ്യകതയിലേക്കാണിതു വിരല്‍ ചൂണ്ടുന്നത്. കാലഘട്ടത്തിന്റെ ആവശ്യമാണത്.

വിദുരര്‍ said...

സാമൂഹിക സുരക്ഷയെക്കുറിച്ച്‌ ഏറെ ബോദ്ധ്യമുള്ള ഒരു ജനസമൂഹത്തില്‍ ഇത്തരം സ്ഥാപനങ്ങള്‍ ഗുണകരമായി രീതിയില്‍ നടത്തികൊണ്ടുപോവാനുള്ള സന്നദ്ധതയുള്ളവര്‍ ഉണ്ടായേക്കാം. പക്ഷേ നമ്മുടേതുപൊലുള്ള ഒരു സമൂഹത്തില്‍....... ?

ബഷീർ said...

ഈ ആകുലതകള്‍ ഏവരുടെയും മനസ്സില്‍ നിറയേണ്ടതാണ്. വലിച്ചെറിയപ്പെടുന്ന വയോജനങ്ങള്‍ നമ്മുടെ നാട്ടിലും കൂടി വരികയാണെന്നത്‌ ഒരു ദു:ഖ സത്യം തന്നെ.

മനോവൈകല്യമുള്ളവരെ പരിപാലിക്കുക വളരെ ശ്രമകരമായ ഏറെ ക്ഷമയും അര്‍പ്പണ മനോഭാവവും ഉള്ളവര്‍ക്ക്‌ മാത്രം ചെയ്യാന്‍ കഴിയുന്ന ഒന്നാണ്. സമൂഹത്തില്‍ നിന്നും അകറ്റി നിര്‍ത്തപ്പെടുന്ന ഒരു വിഭാഗത്തിന്റെ രക്ഷയ്ക്ക്‌ ക്രിയാത്മകമായ്‌ പ്രവര്‍ത്തനങ്ങള്‍ പലയിടത്തും നടക്കുന്നുണ്ടെങ്കിലും ഇനിയും ഏറെ ദൂരം പോവേണ്ടിയിരിക്കുന്നു.

മനോ വൈകല്യമുള്ള , ബുദ്ധിമാന്ദ്യമുള്ള
ചെറിയ കുട്ടികളെ സംരക്ഷിക്കുന്ന വരെ മുഖ്യധാരയിലേക്ക്‌ കൊണ്ട്‌ വരാന്‍ ശ്രമിയ്ക്കുന്ന മഅദിന്‍ പോലെയുള്ള സ്ഥാപനങ്ങള്‍ ഇനിയും ഉയരേണ്ടിയിരിക്കുന്നു

മത -സാസ്കാരിക-സന്നദ്ധ സംഘടനകള്‍ ഈ വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തട്ടെ
പോസ്റ്റിനു നന്ദി

video here

ജിജ സുബ്രഹ്മണ്യൻ said...

വൃദ്ധ്രക്കും ആരും ഇല്ലാത്തവർക്കും വേണ്ടിയും ഇത്തരം സ്ഥാപനങ്ങൾ വേണ്ടതല്ലേ.എനിക്കു പരിചയമുള്ള ഒരു വീട്ടിൽ അമ്മയും മകളും മാത്രമേ ഉള്ളൂ.രണ്ടു പേർക്കും മാനസിക രോഗം.അമ്മയ്ക്കു മാറുമ്പോൾ മകൾക്ക് തുടങ്ങും .മകൾക്ക് മാറുമ്പോൾ അമ്മയ്ക്ക് തുടങ്ങും,ഇപ്പോൾ അമ്മ മരിച്ചു.മകൾ മാത്രമേ ഉള്ളൂ.അസുഖം ഉള്ള സമയത്ത് ആർക്കും അവരുടെ അടുത്തു പോകാൻ വയ്യ.ഉപദ്രവിക്കുമോ എന്ന് പേടി.ഭക്ഷണം ആരെങ്കിലും കൊണ്ട് ചെന്നു പുറത്ത്തു വെച്ചു കൊടുക്കും.നമ്മൾ മാറിക്കഴിയുമ്പോൾ അവർ ഭക്ഷണം കഴിക്കും.മലമൂത്ര വിസർജ്ജനം ഒക്കെ വീട്ടിൽ തന്നെ കഴിക്കും.ഇവരെ എന്തു ചെയ്യണം ?? ഓർക്കുമ്പോൾ സങ്കടമാണു.

Mohanam said...

കലികാലം ...

അല്ലാതെന്താ....

കാപ്പിലാന്‍ said...

മനോവൈകല്യം ഉള്ളവരെ ചികില്‍സിക്കാന്‍ സൌകര്യങ്ങള്‍ വേണം.പക്ഷേ വൃദ്ധ സദനങ്ങള്‍ വേണ്ടാന്നോ വേണം എന്നോ പറയുന്നില്ല .എന്‍റെ അഭിപ്രായം അവസാനം പറയാം .എനിക്ക് പേടിയാ അനിലേ ..എന്തെങ്കിലും എഴുതാന്‍ .അതുകേട്ട് പ്രശനം ഉണ്ടാക്കാന്‍ വയ്യാടോ .

ചാണക്യന്‍ said...

അനിലെ,
പ്രസക്തമായ വിഷയം...
മക്കള്‍ക്ക്, മാതാപിതാക്കളെ സംരക്ഷിക്കുക എന്നത് ഒരു കീറാമുട്ടിയായി മാറിയ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഇന്ന് മിക്ക കുടുംബങ്ങളിലും നടന്നു വരുന്നത് ഒന്നുകില്‍ മാതാപിതാക്കളെ വൃദ്ധസദനങ്ങളില്‍ ഏല്‍പ്പിക്കുക അല്ലെങ്കില്‍ മാസ ശമ്പളത്തിന് ആളെ വച്ച് നോക്കുക എന്നതാണ്. മാറിയ ജീവിത സാഹചര്യങ്ങളും പുതിയ വ്യവസ്ഥിതികളും ഇതിനെയൊക്കെ ന്യായീകരിക്കുന്നുണ്ടാവാം. പിന്നെ എല്ലാവരും ഒന്നിച്ച് ഒരു വീട്ടില്‍ കഴിഞ്ഞിരുന്ന കാലം പോയില്ലെ.
അനുകമ്പ അര്‍ഹിക്കുന്ന വൃദ്ധരെ പുനരധിവസിപ്പിക്കാന്‍ സാമൂഹിക സംഘടനകള്‍ മുന്നിട്ടിറങ്ങുന്നത് ആശാവഹമാണ്.

നല്ല പോസ്റ്റ് അനില്‍, അഭിനന്ദനങ്ങള്‍...

കാപ്പിലാന്‍ said...

കീതമ്മയുടെ രംഗം തുടങ്ങിയേ.....

ഭൂമിപുത്രി said...

ജീ‍വിതമാർഗമന്വേഷിച്ച് നാടുവിടുന്നവരാൺ മലയാളികളിൽ വലീയൊരു ശതമാനവും.സ്വാഭാവികമായും മറ്റുസംസ്ഥനങ്ങളിലുള്ളതിനെക്കാൾ വൃദ്ധരുടെ ഒറ്റപ്പെടൽ കേരളത്തിൽ കൂടുതലാൺ...
ആയുർദൈർഘ്യമാകട്ടെ കൂടുതലും!
ഡിമെൻഷ്യ പോലെയൊക്കെയുള്ള രോഗങ്ങളുമായി എല്ലാവരാലും
ശപിയ്ക്കപ്പെട്ട് കഴിയുന്ന വൃദ്ധജന്മങ്ങൾ ധാരാളമാകുന്നതിനു ഇതുമൊരു കാരണമാകാം

ചങ്കരന്‍ said...

അനിലെ, വളരെ പ്രാധാന്യമുള്ള വിഷയം, നമ്മുടെ എഴുത്തുകാരൊക്കെക്കൂടി കോണ്‍സറ്റ്ട്രെഷന്‍ ക്യാമ്പുകളെക്കാള്‍ ഭീബല്സീകരിച്ചിരിക്കുകയാണു വൃദ്ധസദനങ്ങളെ. അനാഥാലയങ്ങളെപ്പോലെ ആവശ്യം തന്നെയല്ലേ എവ.

കാന്താരിക്കുട്ടിയോടു യോജിക്കുന്നു.

അനില്‍@ബ്ലോഗ് // anil said...

വിദുരര്‍,
സന്നദ്ധ സേവനം എന്ന നിലയിലാവണ്ട, പക്ഷെ ഗൌരവമായി വിഷയത്തെ സമീപിക്കാനുള്ള മനസ്സുണ്ടായാല്‍ മതിയായിരുന്നു.

ബഷീര്‍ വെള്ളറക്കാട്,
താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ്. സമൂഹത്തിലെ ഏറ്റവും ദുര്‍ബ്ബലരും നിസ്സഹായരുമാണ് മന്‍സ്സിനു രോഗം ബാധിച്ചവര്‍. പക്ഷെ അതു തിരിച്ചറിഞ്ഞു പ്രതികരിക്കാനുള്ള ശേഷി നമുക്കു നഷ്ടപ്പെട്ടിരിക്കുന്നു . ആരാന്റമ്മക്ക് മാത്രമല്ല, സ്വന്തം അമ്മായിയമ്മക്ക് ഭ്രാന്തുപിടിച്ചാലും കാണാന്‍ രസമാണിക്കാലത്ത്.

കാന്താരിക്കുട്ടി,
പത്രവാര്‍ത്തകള്‍ കാണുമ്പൊള്‍ വിഷമം തോന്നാം, നാളെ നമ്മുടെ ഗതിയും ഇതാവാം.

മോഹനം,
കലികാലം !!
അതിനാലാവും ഇവര്‍ക്ക് പാര്‍ക്കാന്‍ നാം സദനങ്ങള്‍ കെട്ടിപ്പൊക്കുന്നത്.നമ്മള്‍ നന്ദി കാട്ടുന്നതിപ്പോഴങ്ങൈനെയാണ്. അല്ലെങ്കില്‍ തന്നെ നന്ദി എന്ന പദത്തിനു വലിയ അര്‍ത്ഥമൊന്നുമില്ല.

കാപ്പിലാനെ,
ചൂടുവെള്ളത്തില്‍ വീണ പൂച്ചയായോ ?
:)

ചാണക്യന്‍,
യോജിക്കുന്നു. നമുക്ക് നമ്മളെ തിരിച്ചറിയാ‍നാവുന്നു എന്നതാ‍ണ് ആശ്വാസം. ഇരുട്ടുകൊണ്ട് ഓട്ടയടക്കാനല്ലല്ലോ ശ്രമിക്കുന്നത്.

ഭൂമിപുത്രി,
വലിയൊരു സാമൂഹിക പ്രശ്നമല്ലെ ഇത്? ഇതിനെ വേറിട്ട് തന്നെ കൈകാര്യം ചെയ്യണം എന്നാണ് എന്റെ അഭിപ്രായം. വളരെ ചെറിയ പെരുമാറ്റ വൈകല്യങ്ങളോ, മൂഡ് ഡിസോഡറോ പോലെയുള്ള പ്രശങ്ങളുള്ള മനുഷ്യരാണ് ഏറേ ബുദ്ധിമുട്ടുന്നതെന്നു തോന്നുന്നു.

കേരളത്തില്‍ തന്നെ , വീടിന്നടുത്തു തന്നെ താമസ്സിക്കുന്ന മക്കളാണെങ്കില്‍ ? അവര്‍ കൂടെത്താമസ്സിപ്പിക്കുമോ ഇത്തരം അച്ഛനമ്മമാരെ?

ചങ്കരന്‍,
പ്രായോഗികമായി ചിന്തിക്കണം എന്നാണ് തോന്നുന്നത്.

മനോരോഗമൂള്ള അമ്മമാരുടെ മക്കള്‍ വിവാഹിതരാവാതെ അവരെ നോക്കി ജീവിതം ചിലവഴിക്കുക എന്നതാണ് ഒരാള്‍ പരിഹാരം നിര്‍ദ്ദേശിച്ചത്. വിവാഹ ശേഷമാണ് സംഭവിച്ചതെങ്കില്‍ എന്ന ചോദ്യം പ്രസക്തമല്ല !

Manikandan said...

അനിൽ‌ജി ഒന്നുരണ്ടുവട്ടം വളരെ നല്ലനിലയിൽ പ്രവർത്തിക്കുന്നതെന്നു അവകാശപ്പെടുന്ന / പരസ്യം ചെയ്യുന്ന ചില വൃദ്ധസദനങ്ങളിൽ പോയിട്ടുണ്ട്. എന്നാൽ അവയിൽ പലതിലും അന്തേവാസികളോട് പെരുമാറുന്ന രീതി അത്ര നല്ലതായി തോന്നിയില്ല. ജയിലെപോലെ സമയക്രമം അനുസരിച്ചുള്ള ഒരു ജീവിതം. അവിടെ വ്യക്തി സ്വാതന്ത്ര്യങ്ങൾക്ക് വലിയ വിലകല്‍പ്പിക്കുന്നതായി കണ്ടില്ല. പലരും ആ സാഹചര്യവുമായി അഡ്ജസ്റ്റ് ചെയ്യുന്നു (മറ്റു നിവൃത്തികൾ ഇല്ലാത്തതിനാൽ) എന്നാണ് തോന്നിയത്. കാന്താരിക്കുട്ടി പറഞ്ഞ അഭിപ്രായം സംരക്ഷിക്കാൻ ആരുമില്ലാത്തവരുടെ കാര്യത്തിൽ ശരിയായിരിക്കാം. വൃദ്ധരായ മാതാപിതാക്കളുടെ പരിപാലനം ഒരു ബാധ്യതയല്ല മറിച്ച് കടമയാണെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. അതുകൊണ്ടു തന്നെ വൃദ്ധസദനം എന്ന ആശയത്തോട് പൂ‍ർണ്ണമായും യോജിക്കാൻ സാധിക്കുന്നില്ല.

അനില്‍@ബ്ലോഗ് // anil said...

MANIKANDAN [ മണികണ്ഠന്‍‌ ,
യോജിക്കാനാവാത്ത പലതും നമുക്കു ചെയ്യേണ്ടി വരില്ലെ?

പരസ്പര സഹകരണം, സഹാനുഭൂതി തുടങ്ങിയവ ബലം പ്രയോഗിച്ചു വാങ്ങാനാവുമോ?

കാപ്പിലാന്‍ said...

അനിലേ , ചൂടുവെള്ളത്തില്‍ വീണ പൂച്ചയല്ല .അങ്ങനെ നമ്മള്‍ വീഴില്ലല്ലോ :)

ഞാന്‍ പൊതുവേയുള്ള കമെന്റുകള്‍ നോക്കികൊണ്ടിരിക്കുകയാണ് .എനിക്ക് പറയാന്‍ ധാരാളം കാര്യങ്ങള്‍ ഉണ്ട് ഈ കാര്യത്തില്‍ .ഞാന്‍ വരാം .

Unknown said...

വൃദ്ധസദനമെങ്കിലും ഉണ്ടല്ലോ എന്നൊരു തോന്നല്‍; ആ ആശയം എത്ര ക്രൂരമാണെങ്കിലും. തെരുവില്‍ കിടക്കുന്ന ജന്മങ്ങളേക്കാള്‍ എത്രയോ ഭേദമല്ലേ. എല്ലാവര്‍ക്കും നന്നായി ജീവിക്കാന്‍ കഴിയുന്ന സാഹചര്യം മൊത്തം സമൂഹത്തില്‍ വരണം.

കിഷോർ‍:Kishor said...

വൃദ്ധസദനങ്ങള്‍ വളരെ നല്ല കാര്യം തന്നെ..

Typist | എഴുത്തുകാരി said...

വളരെ പ്രസക്തമായ ഒരു വിഷയം.വൃദ്ധസദനങ്ങള്‍ പലപ്പോഴും ഒരു അനുഗ്രഹം തന്നെയല്ലേ? ഒരുപാട് പേര്‍ സ്വന്തം സൌകര്യങ്ങള്‍ക്കു വേണ്ടി അഛനമ്മമാരെ വൃദ്ധസദനങ്ങളില്‍ ആക്കുമ്പോള്‍, മറ്റു പലരും വേറെ വഴിയില്ലാത്തതുകൊണ്ട്‌ സങ്കടത്തോടുകൂടിയാണ് അങ്ങിനെ ചെയ്യുന്നതു്. അവര്‍ക്കു് ജോലിക്കുവേണ്ടി അകലേക്കു പോകാതിരിക്കാന്‍ വയ്യ, വയസ്സായ അഛനേയും അമ്മയേയും ഒറ്റക്കാക്കി പോകാനും വയ്യ.

കാന്താരിക്കുട്ടി പറഞ്ഞപോലെ ഒരു അമ്മയും മകളും ഞങ്ങളുടെ നാട്ടിലും ഉണ്ട്‌. സ്വത്തും മറ്റു മക്കളുമൊക്കെയുണ്ട്‌. എന്നിട്ടും ഈ സുഖമില്ലാത്ത മകളാണ് അമ്മയെ നോക്കുന്നതു്. വൃദ്ധസദനത്തില്‍ കൊണ്ടുചെന്നാക്കാന്‍ പോലും മറ്റു മക്കള്‍ മിനക്കെടുന്നില്ല.

poor-me/പാവം-ഞാന്‍ said...

പുതുവര്‍ഷതിന്ടെ വഹ ഒരു ആശംസ.

വികടശിരോമണി said...

പുതുവത്സരാശംസകൾ...എല്ലാവർക്കും.
കിഷോറിനോട് യോജിക്കുന്നു.

ഗീത said...

അനിലേ, ആദ്യം തന്നെ പുതുവത്സരാശംസകള്‍

അനിലേ, എനിക്ക് ഈ വൃദ്ധസദനങ്ങള്‍ നല്ലത് എന്നാണ് തോന്നുന്നത്. അവസാനകാലം അവിടെ കഴിച്ചുകൂട്ടാന്‍ ഇപ്പോഴേ മനസ്സുകൊണ്ട് തയാറെടുത്തുകഴിഞ്ഞു. ഞങ്ങടെ അച്ഛനമ്മമാര്‍ കൂടെയില്ല.ഉണ്ടായിരുന്നെങ്കില്‍ അവരീ ആശയം എങ്ങനെ സ്വീകരിക്കുമെന്നറിയില്ല. ഇപ്പോള്‍ എനിക്കു തോന്നുന്നതാണ് ഞാന്‍ പറയുന്നത്. നമ്മള്‍ മക്കള്‍ക്ക് ഭാരമായി എന്തിനു കഴിഞ്ഞുകൂടണം? വൃദ്ധസദനത്തില്‍ ചെന്നാല്‍ അവിടെ തങ്ങളെപ്പോലുള്ള കൂട്ടുകാരെ കിട്ടും. ഏകാന്തത ഒഴിവാക്കാം. എന്റെ അമ്മൂമ്മയൊക്കെ ഒറ്റക്ക് ഒരുവീട്ടില്‍ തനിയെ ആഹാരമൊക്കെ പാകം ചെയ്ത് കഴിഞ്ഞിരുന്നതോര്‍ത്താല്‍ എനിക്കിപ്പോഴും സങ്കടമാണ്. എന്തുചെയ്യാന്‍? വീടു വിട്ട് അമ്മൂമ്മ എങ്ങോട്ടും പോവുകില്ല. ഞങ്ങള്‍ക്കാണെങ്കില്‍ അങ്ങോട്ടു പോയി നില്‍ക്കാനും പറ്റില്ല. ജോലിക്കു പോണ്ടേ?
അവസാനം അമ്മാവന്‍ നിര്‍ബന്ധിച്ചു വിളിച്ചുകൊണ്ടുപോയി അവിടെ നിറുത്തി. അമ്മാവന്റെ വീട് അടുത്തായിട്ടുപോലും അമ്മൂമ്മയ്ക്ക് അവിടെ പോകാന്‍ വലിയ മടിയായിരുന്നു. പണ്ടത്തെ ആള്‍ക്കാര്‍ ഇങ്ങനെ.

മാനസികമായി പ്രയാസങ്ങളനുഭവിക്കുന്നവര്‍ക്ക് പ്രത്യേകം ചികിത്സയും പരിചരണവും കിട്ടുന്ന ഭവനങ്ങള്‍ തന്നെ നല്ലത്.

നരിക്കുന്നൻ said...

നാളെ നമ്മൾക്കായെങ്കിലും ഇത്തരം സദനങ്ങൾ ആരംഭിക്കേണ്ടിയിരിക്കുന്നു.

പുതുവത്സരാശംസകൾ!

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഇപ്പഴേ ഒരു വൃദ്ധ സദനത്തേ പ്പറ്റി ചിന്തിച്ചു തുടങ്ങി. മക്കള്‍ കൊണ്ടു ചെന്നാക്കി എന്നു പറയുന്നതിനേക്കാള്‍ നല്ലതല്ലേ അത്? നമ്മുടെ സൌകര്യത്തിന് മാറി താമസിക്കുന്നു എന്ന് പറയാമല്ലോ. (ഒരു നാല്പത് കൊല്ലം കൂടി ജീവിച്ചിരുന്നാല്‍)

അല്ലെങ്കിലും മനുഷ്യര്‍ മാത്രമല്ലേ ഇങ്ങനെ ഡിപെന്‍ഡബിള്‍ ആയി ജീവിക്കുന്നത്? വളര്‍ന്ന് വലുതായാലും ഒരു തൊഴിലാവുന്ന വരെ അച്ഛനമ്മമാരുടെ ചിലവില്‍ ആണുങ്ങള്‍! കല്യാണം വരെ മാതാപിതാക്കളും അതു കഴിഞ്ഞാല്‍ ഭര്‍ത്താവും സംരക്ഷിക്കുന്ന പെണ്ണുങ്ങള്‍! വയസ്സായാല്‍ മക്കളൂടെ സംരക്ഷണം. ആരെയും ആശ്രയിക്കാതെ (മക്കളെ പോലും) ജീവിക്കാനുള്ള അവസ്ഥ ആരോഗ്യമുള്ളപ്പോള്‍ തന്നെ ഉണ്ടാക്കുകയായിരിക്കും നല്ലതെന്ന് തോന്നുന്നു.

പുതു വത്സരാശംസകള്‍

അനില്‍@ബ്ലോഗ് // anil said...

ഏവര്‍ക്കും പുതുവത്സരാശംസകള്‍ നേരുന്നു.

കാപ്പിലാന്‍ said...

Anile

Happy New Year .

smitha adharsh said...

അനിലേട്ടാ..പോസ്റ്റ് ആദ്യമേ വായിച്ചിരുന്നു..കമന്റ് എഴുതല്‍ പിന്നീടാവാം എന്ന് കരുതി..പക്ഷെ,വാസ്തവത്തില്‍,ഇപ്പോഴും,എനിക്കറിയില്ല..എന്ത് എഴുതണം എന്ന്...പോസ്റ്റിലും,കമന്റുകളിലും ഒരുപാടു വാസ്തവങ്ങള്‍ പറഞ്ഞിരിക്കുന്നു..

ഹരീഷ് തൊടുപുഴ said...

അനില്‍ജി; എനിക്കും അറിയില്ല എന്തു പറയണം എന്ന്...
ഒരു കണക്കിനാലോചിക്കുമ്പോള്‍ വൃദ്ധസദനങ്ങള്‍ വേണ്ടത് തന്നെ...പക്ഷേ

അനില്‍@ബ്ലോഗ് // anil said...

sreevalsan,

കിഷോര്‍:Kishor,

Typist | എഴുത്തുകാരി ,

poor-me/പാവം-ഞാന്‍ ,

വികടശിരോമണി ,

ഗീതച്ചേച്ചി,

നരിക്കുന്നൻ,

രാമചന്ദ്രന്‍ വെട്ടിക്കാട്ട്,

smitha adharsh,

ഹരീഷ് തൊടുപുഴ ,
എല്ലാവരുടേയും സന്ദര്‍ശങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.

ഈ പോസ്റ്റിടുമ്പോള്‍ എന്തായിരിക്കും പ്രതികരണം എന്ന കാര്യത്തില്‍ അല്പം സംശയം ഉണ്ടായിരുന്നു. മാതാപിതാക്കളെ മക്കള്‍ നിര്‍ബന്ധമായും സംരക്ഷിക്കണം എന്ന് ആരെങ്കിലും കടുംപിടുത്തം പിടിക്കുമോ എന്നു സംശയിച്ചിരുന്നു. പക്ഷെ പ്രായോഗികമായി ചിന്തിക്കുന്നവരാണ് ബൂലോകര്‍ എന്നതില്‍ സന്തോഷം തോന്നുന്നു. പക്ഷെ അത്ര സന്തോഷത്തോടെ അല്ല ഈ പൊസ്റ്റ് ഇട്ടത് എന്നു മാത്രമേ എനിക്കിനി പറയാനുള്ളൂ.

മക്കള്‍ക്ക് സംരക്ഷിക്കാവുന്ന സാഹചര്യം ഉണ്ടെങ്കില്‍ അവര്‍ സംരക്ഷിക്കുകതന്നെ വേണം എന്നാണ് എന്റെ അഭിപ്രായം. തങ്ങളുടെ (അണു)കുടുംബത്തിലേക്ക് കേറിവരുന്ന കട്ടുറുമ്പായി മാതാപിതാക്കളെ കാണുന്നുവെങ്കില്‍ അത് ശരിയല്ല .

പ്രവാസികളോ, അതേപോലെയുള്ള സാഹചര്യങ്ങളിലോ ഇത്തരം സദനങ്ങള്‍ ഒരു ആശ്വാസമാവുകയാണ്. പക്ഷെ പോസ്റ്റില്‍ പറഞ്ഞവിഷയം ഞാന്‍ നേരില്‍ കണ്ടതാണ്. അവര്‍ പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു.

ഏവര്‍ക്കും ഒരിക്കല്‍ കൂടി പുതുവത്സരാശംസകള്‍.

മാണിക്യം said...

കൂട്ട് കുടുംബത്തു നിന്ന് മാറി അണു കുടുംബങ്ങള്‍ രൂപം കൊണ്ടപ്പോള്‍ സാമ്പത്തിക ഭദ്രതയും, ഭാര്യ ഭര്‍ക്കന്മാര്‍ തമ്മില്‍ കൂടുതല്‍ സമയം ചിലവിടാനും വസ്തുതകള്‍ നേരിട്ട് അന്യോന്യം കൈമാറാനും സ്വന്തം മക്കള്‍ക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കാനും അവരുടെ കൊച്ചു കൊച്ചാശപോലും -'നമ്മള്‍ക്ക് കിട്ടതെ പോയത് മക്കള്‍ക്ക് കിട്ടട്ടെ'- എന്ന മനോഭാവത്തൊടെ മക്കളെ വളര്‍ത്തീയ ഒരു തലമുറയുടെ വാര്‍ദ്ധക്യം ആണീ കാണുന്നത്.

മുത്തച്ഛന്മാരുടെ കാഴ്ചപ്പടില്‍ നിന്ന് വിത്യസ്തമായി- സ്വാര്‍‌ഥത ,മെച്ചപെട്ട ജീവിത നിലവാരം , വേദനം കിട്ടുന്ന തൊഴില്‍ ഒക്കെ ഈ തലമുറ നമ്മുടെ ഇടയില്‍ കൊണ്ടു വന്നു.. അതുപോലെ വിദ്യാഭ്യാസത്തിനു മുന്തൂക്കവും ഇവരുടെ സംഭാവനയായി. ഫലമൊ മക്കള്‍ [അതും എണ്ണത്തില്‍ ചുരുങ്ങി]വിദ്യാസമ്പന്നരും ഉയര്‍ന്ന ഉദ്യോഗസ്ഥരും, അതു കൊണ്ട് തന്നെ ഗ്രാമത്തില്‍ നിന്ന് പട്ടണത്തിലേക്കും പട്ടണവാസികള്‍ മെട്രോ നഗരങ്ങളിലേക്കും പിന്നെ അന്യസംസ്ഥാനം അന്യ രാജ്യം അങ്ങനെ അങ്ങനെ പഴയ 'നോമാഡ്‌സ് 'പോലെ വേരുകളില്ലാതെ നീങ്ങി പോയപ്പോള്‍ ...

ഒരു തലമുറ ഒറ്റപെടുന്നു. അതേ മക്കള്‍ എന്ന് മാത്രം ചിന്തിച്ച് ഊണിലും ഉറക്കിലും അവര്‍ക്ക് വേണ്ടി സ്വപ്നം കണ്ട് ജീവിച്ച ഒരു തലമുറ ഇന്ന് വാര്‍ദ്ധക്യത്തില്‍ .. ഇണകള്‍ കാലംപൂകിയപ്പോള്‍ പലരും ഒറ്റക്ക് പരാതി പറയാനോ കേള്‍‍ക്കാനോ ആരുമില്ലാതെ ഒറ്റക്ക്, ചിലര്‍ക്ക് സഹായത്തിന് ആരെങ്കിലും മറ്റുചിലര്‍ക്ക് അതുമില്ല....

ഒറ്റക്ക് ഒരു വീട്ടില്‍ കഴിയുന്നതിലും നല്ലതാ വൃദ്ധസദനം .... എന്ന് മക്കള്‍ തീരുമാനിക്കുന്നു, ഒരു വീടിന്റെ ചുമതല ഏറ്റ് നടത്താന്‍ ത്രാണിയില്ലാത്തവര്‍ അന്നു വരെയുള്ള ചുറ്റുപാട് വിട്ട് പുതിയ സ്ഥലത്ത് എത്തുകയാണ്....

ഞാന്‍ മറ്റേതോ അവസരത്തില്‍ പറഞ്ഞിട്ടുണ്ട് . ഇവിടെ ഒരു വൃദ്ധസദനത്തില്‍ വോളണ്ടിയര്‍ ആയി എനിക്ക് സാധിക്കുമ്പോള്‍ ഒക്കെ പോകാറുണ്ട്,

ഈ ആള്‍ 90 വയസ്സുള്ള സൈമണ്‍ ഭാര്യ 30 വര്‍ഷം മുന്നെ മരിച്ചു ആകെ ഒരു മകനും മകളും [മിസ് ലൂയിസ് ] പ്രിന്‍സിപ്പള്‍ ആയിരുന്ന സ്കൂളില്‍ ഞാന്‍ ജോലി ചെയ്തു, അങ്ങനെയാണ് സൈമണെ പരിചയപ്പെടുന്നത് പെട്ടന്ന് വെറും 6 മാസം കൊണ്ട് ക്യാന്‍സര്‍ ആണെന്ന് കണ്ടു പിടിച്ച് കഴിഞ്ഞയുടനെ മിസ് ലൂയിസ് മരിച്ചു, സൈമണ് ഓര്‍മ്മ ശക്തി ഇല്ല [Alzheimer's disease ] അത്രയും നാള്‍ സ്വന്തം വീട്ടില്‍ ആയിരുന്നു, ലൂയിസ് മരിച്ചതു പോലും അറിയില്ല മകന്‍ വിവാഹം കഴിച്ചു അവിടെ ഇദ്ദെഹത്തെ പരിപാലിക്കാന്‍ സാധിക്കില്ല :(
അങ്ങനെ ഇവിടെ തന്നെയുള്ള ഒരു ഓള്‍ഡ് ഏജ് ഹോമിലേക്ക് മാറ്റി....

ഓര്‍മ്മയില്ല എന്ന് പറഞ്ഞാലും അന്ന് വരെ പരിചയിച്ച സ്ഥലത്തു നിന്നുള്ള മാറ്റം ചുറ്റിനും അപരിചിതര്‍ ഒക്കെ സൈമണെ വല്ലാതെ പ്രയാസപ്പെടുത്തി, വീട്ടില്‍ പോണം എന്ന് ശഠിച്ചു മരുന്നുകള്‍ ഭക്ഷണം ഒന്നും വേണ്ടാ, അവിടെയുള്ള നേഴ്‌സുമാരെ വഴക്കു പറഞ്ഞു എന്ന കാരണത്തിനു അവര്‍ അദ്ദെഹം വയലന്റ് ആണ് എന്ന് റിപ്പൊര്‍‌ട്ട് എഴുതി.

തുടര്‍ന്ന് അവിടെ നിന്ന് 6 ആഴ്ച മെന്റല്‍ ക്ലിനിക്കില്‍ വളരെ ഹെവി ആയ മരുന്ന് കുത്തി വച്ചിട്ടു ഞങ്ങള്‍ക്ക് കാണാന്‍ പോലും പറ്റിയില്ല .അതു കഴിഞ്ഞ്
::" He is all right now"::
എന്ന് പറഞ്ഞു കൊണ്ടു വന്ന സൈമണ്‍ പഴെ സൈമന്റെ വെറും രൂ‍പം മാത്രം ........ എന്നെ അറിയാം സംസാരിക്കുമ്പോള്‍ പലപ്പൊഴും ഞാന്‍ ലൂയീസ് ആണ് എന്ന് കരുതി 'ജര്‍മന്‍' ഭഷയില്‍ സംസാരിക്കും...എനിക്ക് സന്തോഷം വന്നാലും വിഷമം വന്നാലും കഴിഞ്ഞ2 വര്‍ഷമായി ഓടി ചെല്ലുന്നത് സൈമണന്റെ അടുത്താണ് .. .....

ഒന്ന് ഓര്‍ക്കണം ഇന്ന് നമ്മുടെ മക്കള്‍ക്ക് വേണ്ടി ചെയ്യുന്നതിലൂം കൂടുതല്‍ ചെയ്തു തന്നാണ് മാതാ പിതാക്കള്‍ നമ്മേ വളര്‍ത്തിയത് വാര്‍ദ്ധക്യത്തില്‍ അവരെ സംരക്ഷിക്കണം സ്നേഹിക്കണം - സ്നേഹം പ്രകടിപ്പിക്കണം, ഈ അവസ്ഥയില്‍ എത്താന്‍ ആര്‍ക്കും അധിക കാലം വേണ്ടാ . മാതാപിതാക്കലുടെ അനുഗ്രഹം തന്നെയാണ് ദൈവാനുഗ്രഹവും.. എല്ലാവര്‍ക്കും പരിമിതികള്‍ ഉണ്ട്..രാമചന്ദ്രന്‍ വെട്ടിക്കാടിന്റെ വാക്കുകള്‍ വളരെ ശരി!
മനസ്സിന്റെ അവസ്ഥയാണ് ഭ്രാന്ത് .ഭ്രാന്തും സമനിലയും ആയി ഒരു നൂല്‍ വിത്യാസമില്ല!

ഭൂമിപുത്രി said...

അനിലേ,കൂടുതൽ എഴുതണമെന്നുണ്ടായിരുന്നു..ചില തിരക്കുകളിലായിപ്പോയി.
പലയിടത്തും കണ്ടിട്ടുള്ള ഒന്നാൺ-ഒരുമിച്ചൊരു വീട്ടിൽ വളർന്ന സഹോദരീ സാഹോദരന്മാർ,
ഓരോരോ കുടുംബമായി മാറിക്കഴിഞ്ഞ്,
മക്കളൊക്കെ ദൂരെയായിക്കഴിഞ്ഞാലും,പിന്നേയും ഒറ്റയ്ക്ക് ഒരോ വീടുകളിലായി താമസം തുടരുന്നതു കാണാം.
എന്തുകൊണ്ട് ഒരു പരസ്പരധാരണയിൽ ഇവർക്കൊക്കെക്കൂടി ഒരുമിച്ച് താമസിച്ചുകൂട?
വൃദ്ധസദനങ്ങളിലെ പല തരക്കാരും പല ചുറ്റുപാടുകളിൽ നിന്നു വന്നവരുമായിട്ടുള്ളവരുടെ കൂടെ ഒത്തുപോകേണ്ടിവരുന്ന പ്രശ്നവും ഒഴിവാക്കാം.അതിലും പ്രധാനം അങ്ങിനെയുള്ള സ്ഥാപനങ്ങളിൽ‌പ്പോയി ജീവിയ്ക്കുമ്പോൾ തോന്നിയേക്കാവുന്നൻ‘അനാഥത്വ’വും തോന്നെണ്ട കാര്യമില്ല.

അനില്‍@ബ്ലോഗ് // anil said...

മാണിക്യം ചേച്ചീ,ഭൂമിപുത്രി,
വിശദമായ കമന്റുകള്‍ക്ക് നന്ദി.
സത്യത്തില്‍ എന്റ്റെ മനസ്സിലുണ്ടായിരുന്ന പല ചിന്തകളും ചേച്ചി പറഞ്ഞു. വൃദ്ധസദങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ ഒഴിച്ചു കൂടാനാവാത്തതാണ്. പക്ഷെ നല്ലൊരുശതമാനവും അത്തരം ഒരു സാഹചര്യത്തില്‍ എത്തിപ്പെടുന്നു എന്നു പറയാം. ഭൂമിപുത്രി സൂചിപ്പിച്ചമാതിരിയാ‍ണ് ഇന്ന് പല കുടുംബങ്ങളുടേയും സ്ഥിതി. ഒരു ഏക്കര്‍ സ്ഥലത്ത് 5 വീടുകള്‍ ഉള്ള ഒരു ഒരു കൂട്ടമൌണ്ട് എന്റെ വീടിന്നടുത്ത്. അഞ്ചുമക്കള്‍ അഞ്ചു വീടുകള്‍ വച്ചു. ബാപ്പയും ഉമ്മയും പഴയ വീട്ടില്‍.

പത്തൊ പതിനഞ്ചോ കിലോമീറ്റര്‍ മാത്രം ദൂരെ താമസ്സിക്കുന്ന സഹോദരീ സഹോദരന്മാര്‍, മാതാവോ പിതാവോ ഒറ്റക്ക് കുടുംബത്ത് !!

നമുക്ക് പഴയ തലമുറയോട് ഒരു ബാദ്ധ്യതയുമില്ലെ?

സ്നേഹം, സഹകരണം ഇവയെല്ലാം എവിടെപ്പോകുന്നു?

എന്തുകൊണ്ട്?

പ്രയാസി said...

മനോവൈകല്യമില്ലാത്ത മാതാപിതാക്കളെ വരെ വലിച്ചെറിയുന്ന ഈ കാലഘട്ടത്തില്‍ ഇതൊക്കെ നടക്കുമൊ അനിലെ..!?