12/18/2008

സ്ത്രീയും ഇസ്ലാമും

ഇ.എ.ജബ്ബാര്‍ മാഷിന്റെ കഴിഞ്ഞ പോസ്റ്റ് വായിച്ച്, മനസ്സില്‍ പടര്‍ന്ന അമ്പരപ്പുമായി ഒരു പോസ്റ്റിടട്ടെ. മാഷിന്റെ പോസ്റ്റ് വായിക്കുക.

സ്ത്രീ യഥാര്‍ത്ഥ ഇസ്ലാമില്‍ !

ജബ്ബാര്‍ മാഷിനു ആരുടേയും വക്കാലത്തോ പരസ്യങ്ങളോ ആവശ്യമില്ല. പക്ഷെ വിശദമായി ചര്‍ച്ച ചെയ്യപ്പെടേണ്ട ചില കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഈ വിഷയങ്ങളില്‍ നേരിട്ട് ഒരു പഠനമോ വിശകലനമോ നടത്താന്‍ മോഹമുണ്ടെങ്കിലും കഴിവില്ലാത്തതിനാല്‍ പരസഹായം തേടുന്നു.

പോസ്റ്റില്‍ നിന്നും മഹറിനെപ്പറ്റി ചില വരികള്‍:

നിക്കാഹിന്റെ വേളയില്‍ വധുവിന് നല്‍കുന്ന ‘മഹര്‍ ’ വധുവിനെ ആദരിക്കാനുള്ള ഒരു ഗിഫ്റ്റാണെന്നാണല്ലോ ഇപ്പോള്‍ ഇസ്ലാം വക്താക്കള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ എന്താണു മഹറെന്നും അതു നല്‍കുന്നതെന്തിനാണെന്നും ഇസ്ലാമിന്റെ നിയമസംഹിതയും കര്‍മ്മശാസ്ത്രവും വിശദീകരിക്കുന്നത് ഇതാ കാണുക :

“സംയോഗത്താലോ വിവാഹത്താലോ പുരുഷന്‍ സ്ത്രീക്കു കൊടുപ്പാന്‍ നിര്‍ബ്ബന്ധമായ ഒന്നാണു മഹര്‍ ...ഒരു വസ്തുവിന്റെ വിലയെന്ന നിലയ്ക്കു സ്വീകാര്യമായിട്ടുള്ളവയെല്ലാം മഹറെന്ന നിലയ്ക്കും സ്വീകാര്യം തന്നെ. അത് എത്ര തുഛമായാലും വിരോധമില്ല. മഹറായി പറയുന്നത് ഗുഹ്യസ്ഥാനമനുവദനീയമാകുന്നതിനു പകരമായി കൊടുക്കുന്നതായതാണിതിനു കാരണം. ...ശുഭ് ഹത്തായ സംയോഗത്തിലെന്നപോലെ ദുര്‍ബ്ബലപ്പെട്ട വിവാഹം വഴിക്കോ അസാധുവായ വാങ്ങല്‍ വഴിക്കോ നടത്തിയ സംയോഗത്തിലും തുല്യ മഹറിനു അവന്‍ നിര്‍ബ്ബന്ധിതനാകുന്നു. അവളുടെ ഗുഹ്യപ്രദേശത്തിന്റെ പ്രയോജനം അവന്‍ പൂര്‍ണ്ണമായ നിലയില്‍ അനുഭവിച്ചതാണ് ഇതിനു കാരണം. വരന്റെ ലിംഗാഗ്രം വധുവിന്റെ യോനിയില്‍ പ്രവേശിക്കുന്ന പക്ഷം കന്യാചര്‍ന്മ്മം നീങ്ങിയില്ലെങ്കിലും ശരി, തന്മൂലം മഹര്‍ മുഴുവന്‍ സ്ഥിരപ്പെടുന്നതാണ്.” (ഫത് ഹുല്‍ മുഈന്‍ . ഭാഗം 3. പേജ് 140).

ഇതിനെക്കുറിച്ച് അറിവുള്ളവര്‍ വിശദമാക്കുമെന്നു കരുതുന്നു.

54 comments:

അനില്‍@ബ്ലോഗ് // anil said...

ഞാന്‍ താല്‍പ്പര്യത്തൊടെ വായിക്കുന്ന ഒരു ബ്ലോഗ്ഗിലെ വിഷയത്തെപറ്റി കൂടുതല്‍ അറിയാനുള്ള താല്‍പ്പര്യം മാത്രം.

കാപ്പിലാന്‍ said...
This comment has been removed by the author.
bright said...

you might find this link interesting
http://www.islam-watch.org/AbulKasem/SexInIslam/sex_and_sexuality_in_islam.htm

off topic: please visit my new blog

ബീരാന്‍ said...

ഇസ്ലാമിക നിയമപ്രകാരം ഒരു പുരുഷന് ഒരു സ്ത്രീയെ വേള്‍ക്കണമെങ്കില്‍ ‘മഹര്‍’ നിര്‍ബന്ധമാണ്. നിക്കാഹിന്റെ സമയത്ത് കാര്‍മികന്റെയും പെണ്ണിന്റെ രക്ഷകര്‍ത്താവിന്റെ മുമ്പാകെ എന്താണ് മഹറായി കൊടുക്കുന്നതെന്ന് പരസ്യ്യമായി വെളിപ്പെടുത്തുകയും ചെയ്യേണ്ടതാണ്. മഹറ് കൊടുത്തു കൊണ്ടല്ലാതെയുള്ള വിവാഹവും അതിലൂടെയുള്ള സംയോഗവും ഇസ്സ്ലാം ഹറാമാക്കിയിരിക്കുന്നു. എന്നാല്‍ വിവാഹ മോചനസമയത്ത് പുരുഷന്‍ മഹറായി സ്ത്രീക്ക് നല്‍കിയതൊന്നും തിരിച്ച് ചോദിക്കുന്നത് ഇസ്ലാം വിലക്കിയിട്ടുണ്ട്. കാരണം പെണ്ണിന് വിവാഹ മൂല്യമായി ന്നല്‍കുന്നതാണ് മഹര്‍ എന്നതാണ് അതിന് കാരണം.സംയോഗം നാടക്കുന്ന മാത്രയില്‍ മഹര്‍ എന്നന്നേക്കുമായി പെണ്ണിന് അവകാശപ്പെട്റ്റതായി മാറുന്നു. അവളുടെചാരിത്യത്തിന് പകരമായിട്ടാണ്‌ മഹര്‍ എന്ന സങ്കേതം കണക്കാക്കപ്പെടുന്നത്.

ഖുറാന്‍ പറയുന്നു

“ സ്ത്രീകള്‍ക്ക് അവരുടെ വിവാഹ മൂല്യങ്ങള്‍ സംത്യപ്തിയോടെ നല്‍കുക, ഇനി അതില്‍ നിന്ന് അവര്‍ സന്മനസ്സോടെ അത് വിട്ടു തരുന്ന പക്ഷം നിങ്ങളത് സന്തോഷ പൂര്‍വ്വം ഭക്ഷിച്ചു കൊള്ളുക “

അധ്യായം ‘നിസാ’ 4 ആ സൂക്തം

മഹറായി നല്‍കുന്നത് ആഭരണം തന്നെയായിരിക്കണം എന്നില്ല. ഒരിക്കല്‍ പ്രവാചകന്റെ അടുത്ത് ഒരു മനുഷ്യന്‍ വന്നിട്ട് തനിക്ക് വിവാഹംചെയ്യണമെന്ന് പറഞ്ഞു. എന്നാല്‍ തന്റെ കയ്യില്‍ മഹര്‍ കൊടുക്കാനായി പണമില്ല എന്നും അദ്ദേഹം പറഞ്ഞു. പ്രവാചകന്‍ അയാളോട് ചോദിച്ചൂ. നിനക്ക് എഴുത്തും വായനയും അറിയാമോ എന്ന്. അയാള്‍ പറഞ്ഞു അറിയാം എന്ന്. അപ്പോള്‍ പ്രവ്വാചകന്‍ പറഞ്ഞു “എങ്കില്‍ നീ മഹറായി അവള്‍ക്ക് എഴുത്തും വായനയും പഠിപ്പിച്ച് കൊടുക്കുക” എന്ന്.

പിന്‍ കുറി : സ്ത്രീധനം ഇസ്ലാം ഒരിക്കാലും അംഗീകരിച്ചിട്ടില്ലാത്തതാണ്. എന്നാല്‍ ഇന്ന് കേരളത്തില്‍ അടക്കമ്ം നടക്കുന്നത്. വലിയ ഒരു തുക സ്ത്രീധനം വാങ്ങുകയും അതില്‍ ചെറിയൊരു ഭാഗം മഹറായി പെണ്‍കുട്ടിക്ക് കൊടുക്കുകയും ചെയ്യുകയാണ്. ഈ മഹറ് കൊണ്ടുള്ള വിവാഹം ഇസ്ലാമിക നിയമപ്രകാരം “ഹറാം” എന്നാണ് ഈയുള്ളവന്റെ അഭിപ്രായം.

ശ്രീ.കാപ്പിലാന്‍’

ഒരു കാര്യം അറിയില്ലെങ്കില്‍ അറിയില്ല എന്ന് പറഞ്ഞ് അവസാനിപ്പിക്കുകയാണ് മാന്യത്. കന്യാചര്‍മം പൊട്ടി ചോര വരുന്നതും നോക്കുന്ന്തുമെല്ലാം മറ്റ് പല സമൂഹത്തിലും നിലനിന്നിരുന്നു. എന്നത് മറക്കേണ്ട.അവസാനം കുറെ കുനിഷ്ട് വാകുകള്‍ കുത്തി നിറച്ചിട്ട് താങ്കള്‍ക്കെന്താണ് നേട്ടം.

ശ്രീ.അനില്‍ താങ്കള്‍ക്ക് നന്ദി ഈ പോസ്റ്റിട്ടതിന്

ഫൈസല്‍.കെ.എ
ദുബായ്
യു.എ.ഇ

കാപ്പിലാന്‍ said...

എന്‍റെ മാന്യതയുടെ മുഖം മൂടി അഴിച്ചു കളഞ്ഞ പോസ്ടിട്ട അനിലേ , നിനക്കെന്റെ നന്ദി ,

ബീരാന്‍ കുട്ടിയെ ഇങ്ങനെ ഒന്നടുത്ത് കിട്ടാന്‍ എത്ര നാളായി ഞാന്‍ കൊതിക്കുന്നെന്നോ .

ഞാന്‍ ചോര പോയ കാര്യം ഒന്നും പറഞ്ഞില്ലല്ലോ എന്‍റെ ബീരാന്‍ കുട്ട്യേ .എന്‍റെ ഒരു സുഹൃത്ത് പറഞ്ഞ കാര്യം ഞാന്‍ പറഞ്ഞെന്നു മാത്രം. അതും മാന്യമായി :)

ഇനി മാന്യമായി പറയാം ബീരാന്‍ -ഈ ചോര വരുന്ന സമ്പ്രദായം വേറെ ഏതു സമൂഹത്തിലാണ് ഉള്ളത് അല്ലെങ്കില്‍ ഉണ്ടായിരുന്നത് എന്ന് കൂടി പറയാന്‍ പറ്റുമോ ?

ഈ ദുബായി താമസം ആക്കിയ ബീരാന്‍ കുട്ടിയാണോ പ്രവാസികളുടെ ഭാര്യമാരെ കുറിച്ചും അവരുടെ ഭര്‍താക്കന്മാരെ കുറിച്ചും കവല പ്രസംഗം നടത്തിയത് ,അതോ ബീരാന്റെ ഭാര്യ ദുബായില്‍ ഉണ്ടോ ? അങ്ങനെയെങ്കില്‍ ബാക്കിയുള്ള പ്രവാസികളെകുറിച്ചാണോ അങ്ങു വേവലാതി പൂണ്ടത് ?

ബീരാന്‍ said...

:))
കാപ്പിലാനെ ,
ആ ബീരാന്‍ ഞാനല്ല. കൂടുതല്‍ ഒന്നും എഴുതാനില്ല. പോസ്റ്റിന്റെ വിഷയം ‘മഹര്‍’ ആയതിനാല്‍ ‘ചോര’ യില്‍ ചാലിച്ച് എന്തിനിവിടം ‘ബെടക്കാക്കണം’

കാപ്പിലാനെ
HAPPY NEW YEAR.......

ബഷീർ said...

just 4 tracking

പടക്കം said...
This comment has been removed by a blog administrator.
Riaz Hassan said...

dear kappilan,
Pls dont be hatred...

Joker said...

ജബ്ബാര്‍ മാഷിന്റെ ബ്ലോഗ്, യു.എ.യില്‍ ബ്ലോക്ക് ചെയ്തിരിക്കുന്നു. ..

അനില്‍ മാഷെ എവ്വിടെ പോയി ? ഇവിടെ ആകെക്കൂടി ചോര മണക്കുന്നല്ലോ.

Siju | സിജു said...

അവിടെ പറഞ്ഞതു തന്നെ ഇവിടെയും പറയട്ടെ..
ഫത്‌ഹുല്‍ മുഈന്‍ മലയാളിയായ സൈനുദ്ദീന്‍ മഖ്‌ദൂം എഴുതിയ ഷാഫി വിഭാഗത്തില്‍ പെട്ടവര്‍ക്കായുള്ള മലയാളത്തിലുള്ള ഒരു നിയമസംഹിതയാണ്. ഇതിനെ മുസ്ലീം സമുദായത്തിന്റെ അവസാന വാക്കായി കണക്കാക്കാന്‍ പറ്റില്ലല്ലോ.. മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനം ഖുറാനും ഹദീസുകളുമല്ലേ.. അപ്പോള്‍ ഇത് ഫത്‌ഹുല്‍ മുഈന്റെ വിമര്‍ശനമല്ലേ ആകുന്നൊള്ളൂ. ഫത്‌ഹുല്‍ മുഈനെ ഒരു മുസ്ലീം തള്ളി പറഞ്ഞാല്‍ അതു തീര്‍ന്നു.

കാപ്പിലാന്‍, വെള്ളതുണി വിരിച്ചുള്ള ആദ്യരാത്രിയിലെ കന്യകാത്വപരിശോദന പലയിടത്തും ഉണ്ടായിരുന്നതല്ലേ.. ഒന്നു സേര്‍ച്ചിയപ്പോള്‍ ശ്രീലങ്ക കിട്ടി

അനില്‍@ബ്ലോഗ് // anil said...

കാപ്പിലാനെ,
മുഖം മൂടി അഴിഞ്ഞു പോയികേട്ടോ, ഇനി രക്ഷയില്ല. :)
താങ്കള്‍ വര്‍ഗ്ഗീയത കലര്‍ത്താനല്ല ഈ കമന്റിട്ടിട്ടുണ്ടാവുക എന്നറിയാം. പക്ഷെ വിഷയം അല്പം സെന്‍സിറ്റീവായി.
രക്തം പൊടിയും.

bright,
ലിങ്കിനു നന്ദി.

ബീരാന്‍,
“അവളുടെചാരിത്യത്തിന് പകരമായിട്ടാണ്‌ മഹര്‍ എന്ന സങ്കേതം കണക്കാക്കപ്പെടുന്നത്.“
ഇതു തന്നെയാണല്ലോ ജബ്ബാര്‍ മാഷിന്റെ പോസ്റ്റിലും പറഞ്ഞിരിക്കുന്നത്. താങ്കളും അതു ശരിവക്കുന്നു.
വിശദീകരണങ്ങള്‍ക്കു നന്ദി.

ബഷീര്‍ വെള്ളറക്കാട്,
സൈലിയില്‍ ഒതുക്കരുത്. തുറന്ന കമന്റ് പ്രതീക്ഷിക്കുന്നു.

786,
നല്ല മറുപടി. ഇങ്ങന്നെ തന്നെ വേണം, കാപ്പിലാന്റെ ഒരു കാര്യം. ഇതൊരു പുതു ഐഡിയാണ്. ഏതായാലും കമന്റ്റ് ഡിലീറ്റുന്നില്ല.

Riaz Hassan,
കാപ്പിലാനെ തെറ്റിദ്ധരിക്കരുത്. ഹൈന്ദവ ആള്‍ ദൈവങ്ങളേക്കുറിച്ചു, കൃസ്ത്യന്‍ പാതിരിമാരെക്കുറിച്ചു ഒക്കെ അദ്ദേഹ രൂക്ഷമായി പ്രതികരിക്കാറുണ്ട്. അവിടെ മറ്റുള്ളവര്‍ കാട്ടുന്ന സഹിഷ്ണുത ഇസ്ലാം മത കാര്യത്തില്‍ കാണുന്നില്ല എന്നാണ് മേല്‍ കമന്റ്റുകള്‍ വെളിവാക്കുന്നത്.

Joker,
ജബ്ബാര്‍ മാഷിന്റെ ബ്ലോഗ്ഗ് ഏതായാലും അറബികള്‍ക്ക് വായിക്കാ‍നാവില്ലല്ലോ. അപ്പോള്‍ ....

ഈ വിഷയം ഇവിടെ പോസ്റ്റു ചെയ്യാന്‍ കാരണം ഇസ്ലാമിക വിഷയങ്ങളില്‍ എന്നിക്കുള്ള താല്‍പ്പര്യം തന്നെ. തുറന്ന ഒരു ചര്‍ച്ചക്ക് (വീക്ഷിക്കാന്‍)വേണ്ടി ഇവിടേയും ഇട്ടു. അത്ര ഗൌരവതരമായി തോന്നി ആ പോസ്റ്റ്.
അവിടെ പ്രതികരിക്കാന്‍ മടിക്കുന്ന ചിലരെങ്കിലും ഉണ്ടാവും എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. രക്തച്ചൊരിച്ചില്‍ ഒന്നും ഉണ്ടാവില്ല. :)

Siju | സിജു ,
വിവരങ്ങള്‍ക്കു നന്ദി. അവിടെ പറഞ്ഞിരിക്കുന്ന റഫറന്‍സ് ഏതാണെന്ന് തപ്പിനടക്കുകയായിരുന്നു.
അവിടുത്തെ കമന്റുകളും ട്രാക്ക് ചെയ്തിട്ടുണ്ട്.

കാപ്പിലാന്‍ said...

അള്ളാഹു അക്ബര്‍ അള്ളാഹു അക്ബര്‍ .

ഇതെന്താ തീവ്രവാദമോ ഉഗ്രവാദമോ എന്തായാലും അല്ലാഹുവിന്റെ ഡയറക്റ്റ് ഫോണ്‍ നമ്പറില്‍ നിന്നും ഭീക്ഷണി മുഴക്കിയത് നന്നായി .

മക്കളെ ,

കാപ്പിലാന്‍ വെള്ളിക്കരണ്ടിയുമായി ആകാശത്ത് നിന്നും പൊട്ടി വീണതല്ല .കാസര്‍കോട് മുതല്‍ കന്യാകുമാരി വരെയുള്ള നിന്നെപ്പോലെയുള്ള എല്ലാവന്മാരുടെ ഇടയിലും അനേക വര്‍ഷം കിടന്ന് വിരകിയതാണ് .ഞാന്‍ വെള്ളത്തുണി വിരിക്കുന്ന കാര്യമേ പറഞ്ഞുള്ളൂ .അതെന്തിനാണെന്നും അത് മറയ്ക്കാന്‍ എന്തെല്ലാം സൂത്രപ്പണികള്‍ ഉണ്ടെന്നു പറഞ്ഞതും നിങ്ങള്‍ തന്നെയാണ് .

ഹഹ ഇനിയും എന്തെല്ലാം നാട്ടു വൈദ്യങ്ങള്‍ ഉണ്ട് സംശയം തോന്നാതിരിക്കാന്‍ .
ഇനി എന്‍റെ കാര്യം പടച്ചോന്റെ കൃപ കാരണം ഒന്നിനെ നന്നായി നോക്കുന്നുണ്ട് .ഇതുവരെ പ്രശനം ഒന്നും ഇല്ല .അഥവാ ഇനി പ്രശനം ഉണ്ടെങ്കിലും ഇതെന്താ ചക്കയോ മാങ്ങയോ വല്ലതുമാണോ ചുഴിഞ്ഞു നോക്കി കൊള്ളില്ലെങ്കില്‍ മാറ്റിയെടുക്കാന്‍ .അഞ്ചു വരെ കെട്ടാന്‍ ഉള്ള വകുപ്പില്ല മക്കളെ .ഉണ്ടെങ്കില്‍ ആ വഴി ശ്രമിക്കാമായിരുന്നു .സൈക്കിളും കപ്പലും ഇഷ്ടംപ്പോലെ നാട്ടില്‍ കിട്ടുമല്ലോ .അത് ഓടിച്ചു പരിചയം തീരെയില്ല .

അനിലേ ചോര പൊടിയട്ടെ.ഭീക്ഷണി ഞാന്‍ സ്വീകരിച്ചു .മുകളില്‍ ഉള്ള കമെന്റ് ഡിലീറ്റ് ചെയ്യരുത് .നാലാള്‍ കാണട്ടെ ഇവന്മാരുടെ വിവരം .

അനില്‍@ബ്ലോഗ് // anil said...

കാപ്പിലാനെ,
ക്ഷമീര്. അല്പം രക്തം നല്ലതിനാണ്.

ഏതായാലും മാഷിന്റെ പോസ്റ്റില്‍ ചര്‍ച്ച നടക്കുന്നുണ്ട്. വായിച്ചിരിക്കുമല്ലോ.

പിന്നെ എന്തുകൊണ്ടാണ് ഈ കമന്റുകള്‍ ഒന്നും മറുമൊഴിയില്‍ വരാത്തത്?

ജയമോഹന്‍ said...
This comment has been removed by a blog administrator.
കാപ്പിലാന്‍ said...

ആഹ ..എന്താ സുഖം ..കുറെ നാളിനുശേഷം കുറെ ചീത്തവിളികള്‍. ഇന്നത്തെ ദിവസം ധന്യമായി .പേര് മാറ്റിയാല്‍ ജാതി മാറുമോ രാജ്മോഹന്‍ ...സ്വന്തം പേരില്‍ വിളിക്കാമല്ലോ :) എന്നെ തെറി വിളിക്കുന്നതില്‍ സന്തോഷമേ ഉള്ളൂ .

അനിലേ ..മേലാല്‍ ഈ നാറിയായ കോപ്പിലാനെ താങ്ങാന്‍ വരരുത്.ആളുകള്‍ പറയുംമ്പോഴെന്കിലും മനസിലാക്കാന്‍ ശ്രമിക്ക്.

അനില്‍@ബ്ലോഗ് // anil said...

സുഹൃത്തുക്കളേ, എന്തിനാണ് വ്യക്തിപരമായ പരാമര്‍ശങ്ങള്‍? അഭിപ്രായം പറയാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. എതിരഭിപ്രായമുള്ളവര്‍ക്കു അതു വിമര്‍ശിക്കാമല്ലോ. ഏതായാലും കമന്റുകള്‍ ഒന്നും ഡിലീറ്റ് ചെയ്യപ്പെടില്ല.

ഈ വിഷയത്തില്‍ എന്റെ ഉദ്ദേശം ഞാന്‍ പറഞ്ഞുകഴിഞ്ഞത് ഒന്നുകൂടി ആവര്‍ത്തിക്കുന്നു.
സഹിഷ്ണുതയോടെയുള്ള ഒരു ചര്‍ച്ച ആവശ്യമെന്നു തോന്നി.
ഒരു മതത്തിനെയും അതിനു പുറത്തുള്ളവര്‍ വിമര്‍ശിക്കുന്നത് സ്വാഗതം ചെയ്യപ്പെടാത്ത കാലമാണിത്. അതിനാല്‍ വിമര്‍ശങ്ങളും സംവാദങ്ങളും ഉള്ളില്‍ നിന്നു തന്നെ വരണം. ജബ്ബാര്‍ മാഷിന്റെ വാദങ്ങളോടു യോജിക്കാനോ വിയോജിക്കാനോ എനിക്കറിവില്ല, എന്നാല്‍ താല്‍പ്പര്യമുള്ള വിഷയവും.ആ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന റഫറന്‍സുകളെ എതിര്‍ത്ത് അവിടെയോ ഇവിടേയോ കമന്റുകള്‍ കണ്ടില്ല.അപ്പോള്‍ അതു ശരിയാവും എന്ന് വായനക്കാര്‍ ധരിക്കുന്നു.

ബീരാന്‍ said...

ശ്രീ.കാപ്പിലാന്‍

സ്ത്രീകളുടെ കന്യകാത്വം പരൊശോധിക്കുന്ന ഏര്‍പ്പാട് മറ്റ് രാജ്യങ്ങാളീലും സമൂഹങ്ങാളീലും ഉണ്ടായിരുന്നു.ഈ ലിങ്ക് അനുസരിച്ച് ഒന്ന് വായിക്കൂ.
http://www.webster.edu/~woolflm/virginitytest.html.

എന്നാല്‍ ഈ ഏര്‍പ്പാടൊന്നും തന്നെ ഇസ്ലാമിലെവിടെയും പറയുന്നില്ല. പുനര്‍ വിവാഹവും , വിധവാ വിവാഹവും എല്ലാം പ്രോത്സാഹിപ്പിഹ്ച് പ്രവാചകനെ സംബന്ധിച്ചേടത്തോളം, പിന്നെ എവിടെയാണ് ഇത്തരം ടെസ്റ്റുകളെ കുറിഛ്കൊക്കെയുള്ള പ്രസക്തി.

സംശയം എന്ന രോഗം ആര്‍ക്കും വരാവുന്നതൊക്കെയുള്ളൂ. പല ആരോഗ്യമാസികളിലും മറ്റു ഒക്കെ കണ്ടിട്ടുണ്ട്. കന്യാചര്‍മവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങാള്‍. ഇതെല്ലാം ഒരു പ്രത്യേക മതവുമല്ല ഉന്നയിക്കുന്നത്. അതും പര്‍ദ്ദയും ചോരയും സംശയവും എല്ലാം കൂടി കൂട്ടികെട്ടിയത് ശരിയായില്ല എന്നേ ഞാന്‍ അര്‍ഥമാക്കിയുള്ളൂ.

നന്ദി

അനില്‍

മഹര്‍ ഒരു വിവാഹാചാരം ആയികാണുന്നതിന് പകരം അത് ഒരു അനാചാരമൊക്കെയായി ചിത്രീകരിക്കുന്നത് അല്പം കടന്ന കൈയാണ് എന്ന് പറയാതെ വയ്യ. പരവാചകന്റെ കാലത്ത് സ്ത്രീകള്‍ കച്ചവടം ചെയ്യുകയും,യാത്രകള്‍പോവുകയും,മറ്റ് ജോലികള്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്, പക്ഷെ ഇന്ത്യൈലാകട്ടെ സതി .അഗ്നിശുദ്ധി,ജല ശുദ്ധി എന്ന് വേണ്ട സ്ത്രീയെ വെറും അടിമയാക്കി വെക്കുന്ന പ്രവണത പണ്ട് മുതല്‍ക്കേ ഉണ്ടായിരുന്നു. ഇവിടെതന്നെയുള്ള ആളുകളാണാല്ലോ മുസ്ലിംഗളായി മാറിയത്. ഫലത്തില്‍ എല്ലാ സ്വഭാവങ്ങാളും അല്പസ്വല്പം പ്രാദേശിക സ്വാധീനങ്ങാളും ഉള്ളതാണ്.ഇന്ത്യയെ സംബന്ധിച്ചേടത്തോളം ഇതില്‍ എല്ലാ മതങ്ങാളും ഒരേ സ്ഥാനത്താണ്.

ഫൈസല്‍.കെ.എ
ദുബായ്

ചാണക്യന്‍ said...

‌-

Kvartha Test said...

അതൊക്കെ പണ്ടത്തെ സാഹചര്യത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ആകാം. ഞമ്മലെന്തിനാ അതില്‍ കയറി പിടിക്കുന്നത്‌? അന്നത്തെ സാമൂഹിക വ്യവസ്ഥിതിക്ക് അത് ശരിയായിരിക്കാം. അന്ന് നിലനിന്ന വ്യവസ്ഥിതിയില്‍ സ്ത്രീകളെ രക്ഷിക്കാന്‍ വേണ്ടിയും ആകാം ഇതൊക്കെ പറഞ്ഞത്. അതുകൊണ്ടുമാത്രം ഇസ്ലാമതം തെറ്റാവുമോ?

ഇതുപോലെയുള്ള വ്യാഖ്യാനങ്ങള്‍ ഹിന്ദുമതത്തിലെ ചില വിഭാഗങ്ങളിലോ ആഫ്രിക്കയിലോ ഒക്കെ കാണാം.

ആവശ്യമില്ലാത്തതിനെ തള്ളുക, നല്ലതിനെ എടുക്കുക, പുതിയതിനെ വ്യക്തിഗത മൂല്യത്തില്‍ ചേര്‍ക്കുക.

നമ്മള്‍ക്ക് വര്‍ത്തമാന കാലഘട്ടത്തില്‍ ജീവിക്കരുതോ? ഒരു മതത്തെയും വിശ്വാസികളെയും തള്ളിപ്പറയാതെ, എല്ലാ മതങ്ങളുടെയും ഒരു സൂപ്പര്‍ സെറ്റ് (super set) ആയിട്ടുള്ള വ്യക്തിഗത മൂല്യത്തോടെ (personal value system) നമുക്ക് ജീവിക്കരുതോ? അതില്‍ തെറ്റുണ്ടോ?

vimathan said...

ജബ്ബാര്‍ മാഷ് ഫത് ഹുല്‍ മുഈന്‍ എന്ന പുസ്തകത്തെ പറ്റി പറയുന്നത് “കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന മുസ്ലിം ദര്‍സുകളിഉലും കോളെജുകളിലും പഠിപ്പിക്കുന്ന ഏറ്റവും ആധികാരികതയുള്ള ശരീ അത്ത് നിയമസംഹിത. അതു പഠിച്ച് ഡിഗ്രി പാസ്സായി വരുന്ന മഹാ പണ്ഡിതന്മാരാണ് ഇവിടെ ഇസ്ലാമിനെയും മുസ്ലിം സമുദായത്തെയും നയിക്കുന്നത്.” എന്നാണ്. ഇത് ശരിയാണോ എന്ന് ആരെങ്കിലും വിശദീകരിച്ചാല്‍ കൊള്ളാമായിരുന്നു. അതു പോലെ തന്നെ ഈ പുസ്തകത്തില്‍ പറയുന്ന കാര്യങള്‍ യഥാര്‍ത്ഥത്തില്‍ ഖുറാന്‍, ഹദീസുകള്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തിയവയാണോ എന്നും അറിഞ്ഞാല്‍ കൊള്ളാമായിരുന്നു.

അനില്‍, ജബ്ബാര്‍ മാഷിന്റെ ബ്ലോഗ് ഗള്‍ഫ് രാജ്യങളില്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇത്തരം വിവാദ വിഷയങള്‍ എഴുതിയാല്‍ താങ്കളുടെ ബ്ലൊഗിനും ഇത് തന്നെ സംഭവിച്ച് കൂടായ്കയില്ല. :(

പ്രയാസി said...

എനിക്കു വയ്യേ...
കാപ്പിലാന്‍ വര്‍ഗീയ വാദിയൊ!???

ആള്‍ ദൈവങ്ങളെയും പാതിരിമാരെയും അടച്ചാക്ഷേപിച്ചപ്പോള്‍ ഞാന്‍ കരുതി ഇസ്ലാം മത വിശ്വാസിയാണെന്ന്!

ഇതാ ഇപ്പൊ ചോരയും വെള്ളത്തുണിയുമായി ഇവിടെയും കലിപ്പുണ്ടാക്കി!

ജബ്ബാര്‍ മാഷ് ഓരോന്ന് ഇങ്ങനെ വിളിച്ചു പറഞ്ഞോണ്‍ടിരിക്കും, അതൊരു പ്രസ്ഥാനമാണേ.. പുള്ളിയുടെ ജീവിത ലക്ഷ്യം തന്നെ ഇസ്ലാം വിമര്‍ശനമാണ്‍! അത് മാഷിന്റെ വ്യക്തി സ്വാതന്ത്ര്യം.

അതിനെയൊക്കെ ക്വാട്ടി പോസ്റ്റാക്കണൊ എന്റെ അനില്‍ ബായീ...!? :)

എന്തോരം നല്ല വിശയങ്ങള്‍ വേറെ കിടക്കുന്നു

നല്ല നല്ല കമന്റുകളിട്ട അണ്ണന്മാരോട്,
ആദ്യം ഇസ്ലാം മതത്തെക്കുറിച്ചു നല്ലോണം പഠിക്കുക, അതിന്റെ തുടക്കത്തിലെ ഇതിനെക്കാള്‍ വല്യ വിമര്‍ശനങ്ങളും എതിര്‍പ്പുകളും ഉണ്ടായിട്ടുണ്ട്, എന്നിട്ടതിനൊന്നും പറ്റീട്ടില്ല, പിന്നെയാ ജബ്ബാര്‍ മാഷിനെപ്പോലുള്ളവരുടെ പോസ്റ്റുകള്‍, കാപ്പിലാന്‍ എന്ന വ്യക്തിക്കല്ല ആ ആള്‍ ഉയര്‍ത്തിയ സംഗതിക്കാണ്‍ മറുപടി കൊടുക്കേണ്ടിയിരുന്നത്

കാപ്പുജീ..
ഒരു കൂട്ടുകാരന്റെ കാഴ്ചപ്പാട് ഒരു സ്മൂഹത്തിനു നേരെ തിരിച്ചത് മനപ്പൂര്വ്വമൊ അതൊ അറിവില്ലായ്മയൊ!? അപക്വമായ കമന്റുകള്‍ ഞാന്‍ താങ്കളില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല! (ഒരു ആരാധകന്‍.;)

എന്തായാലും ബൂലോകത്ത് ഇരു തലപ്പാമ്പുകള്‍ കൂടുന്നു!
ഒരു തല വര്‍ഗീയതയുടെ കാളകൂടവിഷവുമായി ഫണം വിടര്‍ത്തി നിറഞ്ഞാടുമ്പോള്‍, മറുതല മതസൗഹാര്‍ദ്ധത്തിന്റെ കാവല്‍ മാലാഖയാകുന്നു.

ഹാ...കഷ്ടം!!!

അനില്‍@ബ്ലോഗ് // anil said...

ബീരാന്‍,
വീണ്ടും വന്നതില്‍ നന്ദി.

താങ്കള്‍ പറഞ്ഞതിനോടു എനിക്ക്‍ പോസ്റ്റിറ്റീവായ കാഴ്ചപ്പാടാണുള്ളത്. മഹര്‍ എന്ന ആചാരം വളരെ ഉയര്‍ന്ന ഒരു സംഗതിയായാണ് പറഞ്ഞുവരുന്നത്, ഞാനും കരുതുന്നത്. അതിനു മേല്‍ ഇത്തരം ഒരു റഫറന്‍സ് ഉണ്ടെങ്കില്‍ അതിന്റെ സത്യാവസ്ഥ ബോദ്ധ്യപ്പെടുക എന്നത് ഒരു മതവിശ്വാസത്തിന്റെ മാത്രമല്ല , സാമൂഹിക ബോധത്തിന്റെ തന്നെ ഭാഗമാണ്. മഹറിനെ മോശമായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

ചാണക്യന്‍,
ഒന്നും പറയാനില്ലെ?

ശ്രീ @ ശ്രേയസ് ,
താങ്കളുടെ അഭിപ്രായം ശരിയാണ്. കൂടുതല്‍ പരാമര്‍ശം നടത്താനാവില്ല.

vimathan,
എന്റെ സംശയവും അതു തന്നെയാണ്.ചര്‍ച്ചകളില്‍ ആരും കൂടുതല്‍ വ്യക്തമാക്കാഞ്ഞതിനാല്‍ എനിക്ക് കൂടുതല്‍ ഒന്നും കിട്ടിയുമില്ല.

പ്രയാസി,
സ്ഥിരമായി വായിക്കാറുള്ള ഒരു ബ്ലോഗ്ഗാണ് ജബ്ബാര്‍ മാഷിന്റെ. ബൂലോകത്തല്ലാതെയും നിരവധി തവണ കേട്ടിട്ടുള്ള ആളാണ് അദ്ദേഹം. പലപോസ്റ്റുകളിലും വിയൊജിച്ചു കമന്റുമിട്ടിട്ടുണ്ട്. ഇതു പോസ്റ്റാനുള്ള കാരണം മുന്‍ കമന്റുകളില്‍ പറഞ്ഞല്ലോ.

കാപ്പിലാന്‍ ഒരു വര്‍ഗ്ഗീയ വാദിയായി മാറി എന്നതാണ് ഈ പോസ്റ്റിന്റെ ഏക ഗുണം.
:)

എന്റെ മറ്റു പോസ്റ്റുകളിലെ അദ്ദേഹത്തിന്റെ കമന്റുകള്‍ വായിച്ചിരിക്കുമല്ലോ. പക്ഷെ മറ്റുമതങ്ങളില്‍ നിന്നെല്ലാം വ്യത്യസ്ഥമാണ് ഇസ്ലാം മതം എന്ന് ഇപ്പോള്‍ ബോദ്ധ്യമായി.

OAB/ഒഎബി said...

മിസ്റ്ററ് അനിൽ, അറിയാനുള്ള താല്പര്യത്തിൻ നന്ദി. എന്ത് കൊണ്ട് ഇങ്ങനെ ഒരവസ്ഥ വന്നു എന്ന് പറയും മുമ്പ് അതിൻ മുമ്പത്തെ ചരിത്രം കൂടി പറയേണ്ടി വരും. അതിൻ ഈ ഇടം മതിയാവില്ല.

786 എന്നെഴുതിയാൽ ഇസ്ലാമാവില്ലെഡേയ്. മാന്യമായി എഴുതാനും അറിയണം.

മിസ്റ്ററ് കാപ്പിലാൻ. അള്ളാഹുവിൻ അങ്ങനെ ഒരു നമ്പറ് ശരിയായ ഇസ്ലാമിലില്ല എന്ന് മനസ്സിലാക്കുക.

ഇസ്ലാമിനെക്കുറിച്ച് പഠിക്കാൻ എല്ലവരും ശ്രമിക്കുക.

കാപ്പിലാന്‍ said...

എന്‍റെ മുസ്ലിം സുഹൃത്തുക്കളെ .

എനിക്ക് എല്ലാ തുറകളിലും ഉള്ള മുസ്ലിം കൂട്ടുകാരും ഉണ്ട് .പതിനഞ്ച് വര്‍ഷക്കാലം ദുബായിലും ,മസ്കാറ്റ് ,ബഹറിന്‍ എന്നീ ഭാഗങ്ങളില്‍ ജീവിക്കുകയും അവരോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്ത എനിക്ക് താഴെ തട്ട് മുതല്‍ മുകളില്‍ ഉള്ളവര്‍ വരെയായി പല നല്ല കൂട്ടുകാരും ഉണ്ട് .അവസാനം ഞാന്‍ അമേരിക്കയില്‍ വരുമ്പോള്‍ ഞാന്‍ ജോലി ചെയ്യ്ത കമ്പനിയിലെ യെമനി മാനേജര്‍ അവാദ് മുഹമ്മദ് എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു .എന്‍റെ ജീവിതത്തിലെ നല്ല ഭാഗങ്ങള്‍ ഞാന്‍ ആ ദേശത്താണ് ചിലവഴിച്ചത് .ജീവിതത്തിലെ നന്മകളും എനിക്ക് അവിടെ നിന്നാണ് ലഭിച്ചത് .എനിക്ക് അറബി നന്നായി സംസാരിക്കാന്‍ അറിയാമെങ്കിലും സംസാര ഭാക്ഷയില്‍ കവിഞ്ഞ് അതിന്റെ അച്ചടിഭാക്ഷയുടെ അര്‍ഥങ്ങള്‍ എനിക്കറിയില്ല ,അറിയാന്‍ ശ്രമിച്ചിട്ടും ഇല്ല .ഇറാഖ് ,ഇറാന്‍ ,പാകിസ്താന്‍ , എന്നീ ഭാഗങ്ങളിലെ സ്ത്രീകള്‍ക്ക് ഇപ്പോഴും കാര്യമായ സ്വാതന്ദ്ര്യം കിട്ടിയിട്ടില്ല .അവരുടെ കാഴ്ചപ്പാടില്‍ സ്ത്രീ ഇപ്പോഴും പ്രത്യുല്പതനം എന്നതില്‍ കവിഞ്ഞ് വലിയ കാര്യങ്ങള്‍ ഒന്നുമില്ല .സൌദിയില്‍ തന്നെ അടുത്ത ഇടക്കാണ് സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ പോലും അനുവാദം കിട്ടിയത് .ഇതൊക്കെ ഞാന്‍ എന്തിന് പറയുന്നു .ആര്‍ക്കറിയാം .തല്ലും ചീത്തയും കിട്ടാത്തതിന്റെ കേട്‌.

എനിക്കൊരു മതത്തോടും പ്രത്യേക മമതയോ ,ദേഷ്യമോ ഇല്ല .എങ്കിലും ഞാന്‍ ഒരു ക്രിസ്തിയ വിശ്വാസിയാണ് .എന്‍റെ മാനേജര്‍ തന്നെ പല മുസ്ലിം പുസ്തകങ്ങള്‍ എനിക്ക് കൊണ്ടുതരികയും ഇസ്ലാം മതത്തെക്കുറിച്ച് പല രാത്രികളും ഞങ്ങള്‍ തമ്മില്‍ തര്‍ക്കിച്ചിട്ടും ഉണ്ട് .പുള്ളിക്കാരന്‍ ഒരിക്കല്‍ പോലും എന്നോട് ദേഷ്യപ്പെടുകയോ ചീത്ത വിളിക്കുകയോ ചെയ്തിട്ടില്ല .അതുകൊണ്ട് തന്നെ അദ്ധേഹത്തെ പോലെയുള്ളവരെ ഞാന്‍ എന്നും ബഹുമാനിക്കും .

1200 DHS എനിക്ക് ശമ്പളം ഉണ്ടായിരുന്ന 1998-കാലത്ത് എന്‍റെ മുതലാളിയുടെ മരുമകന്‍ ദുബായ് എയര്‍ പോര്ടിന്റെ വലിയ ഉദ്യോഗസ്ഥന്‍ അയാളുടെ അസ്സിസ്ന്ടന്റിനെ ഷാര്‍ജ എമിഗ്രശഷനില്‍ അയച്ച് ഞാന്‍ പോലും വിചാരിക്കാതിരുന്ന സമയത്ത് എന്‍റെ ഫാമിലി വിസ ശരിയാക്കി തരുന്നത് .( ആ സമയം ഞാന്‍ ഷാര്‍ജ്ജ കടയിലെ ജോലിയിലായിരുന്നു ) .അക്കാലത്ത് 3000/- DHS വേണം ഫാമിലി വിസ എടുക്കാന്‍ .ഫാമിലി വന്ന ഉടനെ എന്‍റെ ശമ്പളം ഉയര്‍ത്തുകയും ചെയ്തു .ഇങ്ങനെയൊക്കെ ചെയ്ത ഒരു സമുദായത്തെ ഞാന്‍ തള്ളിക്കളഞ്ഞതല്ല.

എന്നെ ചൊടിപ്പിച്ചത് വെള്ളരക്കാടന്റെ ബ്ലോഗിലെ ചില കമെന്റുകള്‍ ആണ് .അതിന്റെ ദേഷ്യത്തില്‍ ഇരിക്കുമ്പോഴായിരുന്നു അനിലിന്റെ ഈ പോസ്റ്റ് .എന്നെ ചീത്ത വിളിച്ചവരോട് എനിക്ക് യാതൊരു ദേഷ്യവും ഇല്ല .അവരുടെ കടമ അവര്‍ നിര്‍വ്വഹിച്ചു .

വളരെക്കാലം ഗള്‍ഫ് പ്രദേശത്ത് കച്ചവടവും തരികിടയും ആയി നടന്നത് കൊണ്ടായിരിക്കണം പെട്ടന്ന് ഇങ്ങനെ എടുത്തു ചാടുന്നത് ..എല്ലാവരും എന്നോട് ക്ഷമിക്കണം .

കനല്‍ said...

എതിരഭിപ്രായം പറയുന്നവനെ വ്യക്തിഹത്യ
ചെയ്യുന്നത് വിവരക്കേട് തന്നെയാണ്.

ഇസ്ലാമിന്റെ സംരക്ഷകരെന്ന് ചമഞ്ഞു നടക്കുന്നവര്‍ അറിവില്ലായമയെ വ്യക്തിഹത്യകൊണ്ടും ആയുധം കൊണ്ടും നേരിട്ടതു കൊണ്ട് തന്നെയാണ് ഇന്ന് ഇസ്ലാമെന്നാല്‍ തീവ്രവാദമെന്ന പദത്തിനു തുല്യമാക്കിയത്. ഇതൊരിക്കലും പ്രവാചകന്റെ മാത്യക ആയിരുന്നില്ല. സത്യത്തില്‍ ഈ ഇസ്ലാമികസംരക്ഷകരാണ് യഥാര്‍ത്ഥ ഇസ്ലാമിന്റെ ശത്രുക്കള്‍.

ബീരാനെപോലെ കമന്റു ചെയതവരെ ബഹുമാനിക്കുന്നു.

അനില്‍@ബ്ലോഗ് // anil said...

OAB,
ഒരുപാട് മുസ്ലീം സുഹൃത്തുക്കളുള്ള ആളാണ് ഞാന്‍. ദിവസവും ഏറെ സമയവും ചിലവഴിക്കുന്നതു അവരുടെ കൂടെയാണ്. അഞ്ചു നേരം നിസ്കരിക്കുന്നവര്‍ മുതല്‍ വെള്ളിയാഴച മാത്രം പള്ളിയില്‍ പോകുന്ന വിശ്വാസികളാണെല്ലാവരും. ഏതാണ്ട് നൂറു ശതമാനം ഇസ്ലാം ആഘോഷങ്ങളും,വിവാഹം, ജനനം, മരണം തുടങ്ങിയ എല്ലാ പരിപാടികളിലും ഒരു കുടുംബാംഗത്തെ പോലെ പങ്കെടുക്കുന്ന ഒരു പാടു വീടുകള്‍. ഞാന്‍ വളര്‍ന്നത് ഒരു മുസ്ലീം വീട്ടിലാണ്, അമ്മ രാവിലെ ജോലിക്കു പോയാല്‍ വൈലുന്നേരം വരുന്നത് വരെ ഞാന്‍ അവിടെ ഉണ്ട്, ഉറങ്ങി വളര്‍ന്നു, 12 വയസ്സു വരെ. പിന്നെ അമ്മ ട്രാന്‍സ്ഫര്‍ ആയി അവിടം വിട്ടു. പക്ഷെ ഇസ്ലാമുമായുള്ള ബന്ധം മാത്രം വിട്ടില്ല. പിന്നേയും ഒരുപാടു പറയാനുണ്ട്. അതു പോകട്ടെ.

അടിസ്ഥാനപരമായി എല്ലാ മത ഗ്രന്ധങ്ങളിലും യോജിക്കാനാവാത്ത പലതും ഉണ്ടാവും. ഹൈന്ദവ ഗ്രന്ധങ്ങളിലും ബൈബിളിലും എല്ലാം. ബൈബിളില്‍ പഴയ നിയമം ഇപ്പോള്‍ ആരും നോക്കാറില്ലെന്നു തോന്നുന്നു. അതേ പോലെ ഖുറാനിലും ഉണ്ടാവാം എന്നു ഞാന്‍ കരുതുന്നു. പക്ഷെ ഒരിസ്ലാമിനെ സംബന്ധിച്ചിടത്തോളം അതു ദൈവികമായതിനാല്‍ വിമര്‍ശനത്തിന് അതീതമായി നില്‍ക്കുന്ന ഒന്നാണത്. ഇത്തരം തെറ്റുകള്‍ ചൂണ്ടിക്കാട്ടി ഖുറാന്‍ ദൈവികമല്ല എന്ന് പറയാനാണ് ജബ്ബാര്‍ മാഷ് ശ്രമിക്കുന്നത്. എന്റെ ഒരു കമന്റ് നോക്കുമോ ഇവിടെ
ആ ശ്രമത്തെ ഞാന്‍ പിന്‍താങ്ങുന്നു എന്നു തുറന്നു പറയുകയാണ്.

ഇതാ അടുത്ത പൊസ്റ്റ് വന്നിട്ടുണ്ട് ലിങ്ക് ഇതാ. ഞാന്‍ മാത്രമേ അമുസ്ലീം പ്രതികരിക്കുന്നുള്ളൂ എന്നു കരുതി ഇതൊന്നും ആരും വായിക്കുന്നില്ല എന്നു കരുതരുത്.

മതവിശ്വാസങ്ങള്‍ക്ക് എതിരല്ല എന്റെ നിലപാട്, തെറ്റുകളുണ്ടെങ്കില്‍ തിരുത്തപ്പെടുക എന്നതു മാത്രം.

കനല്‍,
ബീരാന്റെ കമന്റ് ഞാന്‍ വളരെ മാനിക്കുന്നു. ഇസ്ലാം മത ചര്‍ച്ചകളില്‍ പലപ്പോഴും സഹിഷ്ണുത നഷ്ടമാവുന്നു എന്ന് തോന്നല്‍ ഞാന്‍ ആവര്‍ത്തിക്കട്ടെ. നല്ല ചര്‍ച്ചകള്‍ക്ക് വേദികള്‍ വരട്ടെ.

പ്രയാസി said...

പ്രിയ സുഹ്യത്ത് അനിലെ..

ഇന്നത്തെ ഒരു സംഭവം പറയാം

ഇവിടുത്തെ ക്യാമ്പ് ബോസ് ഒരു അച്ചായനാണ്, എന്റെ സുരക്ഷ കരുതി പേരു പറയുന്നില്ല.!(ആഹാരത്തില്‍ വിഷം കലര്‍ത്തിയാല്‍..!!!;)

വര്‍ഷങ്ങളായി സൗദിയില്‍ ജോലി ചെയ്യുന്നു, പുള്ളി കോബാറില്‍ പോയി വന്ന വിശേഷം എന്നോട് പറഞ്ഞതിങ്ങനെ

"കഷ്ടം തന്നെ ഇവിടുത്തെ കാര്യം! കുറച്ചു പെണ്ണുങ്ങള്‍ എന്റെടുത്തു കാശിനായി കൈ നീട്ടി, ഞാന്‍ ഓരൊ റിയാല്‍ കൊടുത്തു (ഹൊ! ഓരൊ റിയാലെ..!?) ആണുങ്ങള്‍ മൊഴി ചൊല്ലിയ പെണ്ണുങ്ങളാ..!(ബെസ്റ്റ്!)
പിന്നെ പിള്ളാര്‍ക്കെല്ലാം നല്ല മലയാളിച്ചുവകള്‍" (എങ്ങനുണ്ട് എങ്ങനുണ്ട്)

വിശേഷം പറയുന്നത് ഈ രീതിയിലാ..പുള്ളി നാലു കൊല്ലമായി നാട്ടില്‍ പോയിട്ട്, ഭാര്യ എങ്ങനാന്നൊ, മക്കളെങ്ങനാന്നൊ അറിയില്ല! സൗദിയുടെ റിയാലിനു വേണ്ടി അവന്റെ മുന്നില്‍ സുജൂദും റുക്കൂകുമൊക്കെ ചെയ്യും, പക്ഷെ പുള്ളിയുടെ വേവലാതി സൗദിയിലെ ധാരിദ്ര്യവും വ്യഭിചാരവും!

ലോകത്തെവിടെയാ ദരിദ്രരില്ലാത്തത്!?
ലോകത്തെവിടെയാ വ്യഭിചാരമില്ലാത്തത്!?
ലോകത്തെവിടെയാ അധര്‍മ്മവും അനാചാരവുമില്ലാത്തത്!?


കണ്ണു മാത്രം പുറത്തു കാണിച്ചുള്ള പര്‍ദ്ധയും ധരിച്ച് വ്യഭിചാരം ചെയ്യുന്ന എത്ര വിദേശികളെ ഞാന്‍ കണ്ടിരിക്കുന്നു

ഒരു സ്റ്റുഡിയൊ ജോലിക്കാരനായതു കൊണ്ട് പലതിനെം വിദേശിയാന്നു തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്

അല്ലെല്‍ പര്‍ദ്ധ ധരിച്ചിരിക്കുന്നു എന്ന കാരണത്താല്‍ എരിത്രിയക്കാരിയെയും സൊമാലിയെയും ഹൈദ്രാബാദിയെയും പാക്കിസ്ഥാനിയെയും മലയാളിമങ്കയെയും ഞാന്‍ സൗദിയെന്നെ കരുതൂ..

എന്നു കരുതി ഇവരും മോശക്കാരല്ല! ഇതൊന്നും തോന്നാതിരിക്കാന്‍ ഇവരെന്താ സ്പെഷ്യല്‍ പ്രൊഡക്ടാ..പക്ഷെ ഒരു കൊലപാതകം, ഒരു ബലാല്‍സംഗം, ഒരു മോഷണം, ഒരു വ്യഭിചാരം ഏതെങ്കിലുമൊന്നു നടന്നാല്‍ അതു വ്യക്തി ചെയ്തു എന്നു കരുതാതെ, സൗദി അറേബ്യയിലുള്ള മുഴുവന്‍ പേരും അല്ലെല്‍ ലോകത്തുള്ള സകലമാന മുസ്ലിങ്ങളും ഇതിന്റെ വക്താക്കളാണെന്നു പറയുന്നതിനോടെ വിയോജിപ്പുള്ളു!
(പലതവണ ഞാന്‍ കേട്ടിട്ടുള്ളത് കൊണ്ട്)

786 അള്ളാഹുവിന്റെ മൊബൈല്‍ നമ്പരൊന്നുമല്ല..:)
പര്‍ദ്ധ ഇസ്ലാമിന്റെ കുത്തകയുമല്ല!
മാതാ അമ്യതാനന്ദമയിയും സ്വാതി റീതാംബരയും മദര്‍ തെരേസയുമൊക്കെ ധരിക്കുന്ന ആ വേഷത്തിനെ തന്നെയാണ് പര്‍ദ്ധ എന്നു പറയുന്നത്
പുരുഷനെ വേണ്ടാത്തതിനു പ്രേരിപ്പിക്കാത്ത മാന്യമായ വസ്ത്രം, ഉത്തരേന്ത്യയിലെ ഹിന്ദു പെണ്‍കുട്ടി തലയും മുഖവും മറച്ചാല്‍ അതു സംസ്കാരം, കേരളത്തിലെ മുസ്ലിം പെണ്ണ് പര്‍ദ്ധ ധരിച്ചാല്‍ അതു വര്‍ഗീയത, ഈ കാഴ്ചപ്പാടിനോടെയുള്ളു എതിര്‍പ്പ്!

പിന്നെ നാലുകെട്ടുന്നതും അഞ്ചു കെട്ടുന്നതും!
ഒന്നിനെ കെട്ടി സഹിക്കാന്‍ കഴിയാതെ വന്നാല്‍ അവളുടെ മേല്‍ വ്യഭിചാരക്കുറ്റം ചുമത്തി ഒഴിവാക്കാനൊന്നും ഇസ്ലാം പറയുന്നില്ല!

ഒന്നിനെ കെട്ടി നാലിനെ വെച്ചു കൊണ്ടിരിക്കുന്നതിലും നല്ലത് നാലിനെം കെട്ടുന്നത് തന്നെയാണ്, ഈ നാലു കെട്ടലും ഒന്നിനെ ഒഴിവാക്കുന്നതിന്റെ കടമ്പയുമൊക്കെ നന്നായി മനസ്സിലാക്കാത്തതിലെയുള്ളു കുഴപ്പം

അതെങ്ങനെ കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ മുത്തലാക്കല്ലെ നമ്മള്‍ കണ്ടിട്ടുള്ളു.!

പിന്നെ എനിക്കീ കാര്യത്തിലൊന്നും ബല്യ അറിവില്ല
എന്റെ കുഞ്ഞറിവില്‍ തോന്നിയത് പറഞ്ഞു
എന്തേലുമുണ്ടെല്‍ പ്രയാസിയായി തന്നെ പറയും!

കാപ്പിലാനെ, സംസ്കാരശൂന്യന്മാരെ കല്ലീവല്ലീ പറയൂ..
താങ്കള്‍ക്കും എനിക്കും ആര്‍ക്കും ഇവിടെ അഭിപ്രായ സ്വാതന്ത്ര്യമുണ്ട്.

കാപ്പിലാന്‍ said...

കാപ്പിലാന് പറയാന്‍ ഒന്നുമില്ല പ്രയാസ്യെ ,
എന്നിട്ട് വേണം അടുത്ത ചീത്ത വിളികേള്‍ക്കാന്‍
( ആത്മഗതം ) .

എനിക്ക് പറയാന്‍ നല്ലതും ചീത്തയുമായ ഒരു പാട് കാര്യങ്ങള്‍ ഉണ്ട് .അതെല്ലാം എന്‍റെ മനസ്സില്‍ ശവമടക്കി .അല്ലെങ്കില്‍ ആത്മകഥ എഴുമ്പോള്‍ എഴുതാം :)

HAPPY X MAS AND A HAPPY NEW YEAR TO ALL

വിചാരം said...

എന്താ ഇവിടെയൊരു ബഹളം ? എല്ലാവരും പോയാട്ടെ...

--------------
വിക്കിക്ക്പീടികയ്ക്കും തെറ്റി .. സൈനുദ്ധീന്‍ മഖ്ദൂം പൊന്നാനിയില്‍ അന്ത്യവിശ്രമം കൊള്ളുന്നുവെങ്കിലും, അദ്ദേഹം മലയാളിയല്ലാന്നാണെന്റെ അറിവ് മെക്കയില്‍ നിന്ന് ഇസ്ലാമത പ്രചാരത്തിന് വന്നൊരു വ്യക്തിയാണന്നാണെന്റെ അറിവ്.

ചാണക്യന്‍ said...

അനിലെ,
ഈ ലോകത്തെ സകല ജനങ്ങളും അവനവന്റെ മതഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുള്ള പടി അച്ചടക്കത്തോടെ ജീവിക്കുന്നതു കൊണ്ടും , അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ 101% ശരിയാണെന്ന് വിചാരിക്കുന്നതുകൊണ്ടും....അങ്ങനെ വിചാരിക്കുന്നതിനേക്കാള്‍ ശരിയാണല്ലോ വിചാരിക്കാത്തതിനേക്കാള്‍ ശരിയാണല്ലോ എന്നത് കൊണ്ടും ഞാനൊരക്ഷരം കമാന്ന് മിണ്ടുന്നില്ല..:)

ഈ പോസ്റ്റില്‍ അഭിപ്രായം പറഞ്ഞ കാപ്പിലാന്‍ എന്ന ബ്ലോഗറെ ചിലര്‍ തെറിവിളിച്ചതായി കണ്ടു...നല്ല കാര്യം..പറയുമ്പോള്‍ എല്ലാം പറയണമല്ലോ... ഒരാളുടെ അഭിപ്രായത്തെ അല്ലെങ്കില്‍ ആശയത്തെ വെല്ലുവിളിക്കുക .....ഖണ്ഡിക്കാന്‍ ശ്രമിക്കുക അല്ലാതെ വ്യക്തിഹത്യ അരുത്, കാരണം കാപ്പിലാന്‍ അഭിപ്രായം പറഞ്ഞത് ഒരു വ്യക്തിയെ മുന്‍‌നിര്‍ത്തിയല്ല....

കാപ്പിലാനെ...സൂക്ഷിച്ചോ ബിന്‍ലാദന്‍ ബുഷിനെ ഒഴിവാക്കി കാപ്പുവിനെ പിടികൂടും...അവസാന ആഗ്രഹം വല്ലതുമുണ്ടെങ്കില്‍ പറഞ്ഞോ..:)

മൃദുല said...

വെള്ളവിരിക്കുക മാത്രമല്ല കാപ്പിലാനേ, മൈലാഞ്ചി ഇടുന്നതിന് മുന്‍പേ നാരങ്ങാനീരും തേനും പുരട്ടിയ തുണി ദേഹത്ത് പറ്റിച്ച്‌ ദേഹത്തെ രോമം മുഴുവന്‍ പറിച്ചെടുക്കും .അതിനു ശേഷം ദേഹം മുഴുവന്‍ മഞ്ഞള്‍ ലേപനം ചെയ്യും .അതിനു ശേഷമാണ് മൈലാഞ്ചിയും ഒപ്പനയും .ഇവനേതു നാട്ടുകാരന്‍ .ഇതൊന്നും അറിയാന്‍ വയ്യാ എങ്കില്‍ പോയി ചാകടെ.

Riaz Hassan said...

kappilan,
we respect u buddy...sometimes some words hurt us....

ബഷീർ said...

അനില്‍ ഭായ്‌,

ആദ്യമായി ഒരു കാര്യം പറയട്ടെ,

ഇ.എ ജബ്ബാര്‍ എന്ന വ്യക്തി. ഇസ്ലാം / മുസ്ലിം വിമര്‍ശകനോ അല്ല അയാള്‍ മുസ്ലിം / ഇസ്ലാം വിരോധം അന്തമായി ബാധിച്ച അനേകരില്‍ ഒരാള്‍ മാത്രം . ആ വിരോധം പരത്തുക്‌ എന്ന ഉദ്ധേശ ലക്ഷ്യത്തിനു വേണ്ടിയുള്ള പരിപാടികളില്‍ പെട്ട്‌ ഒന്ന് മാത്രമയേ ഇതിനെ കാണുന്നുള്ളൂ.

പിന്നെ ചില വസ്തുതകള്‍ അതിന്റെ ശരിയായ വിശകലനമില്ലാതെ ഇസ്ലാമിനെ പറ്റിയും അതിന്റെ നിയമ സംഹിതകളെപറ്റിയും അറിവില്ലാത്തവര്‍ക്കും വിശ്വാസപരമായി യോജിപ്പില്ലാത്തവര്‍ക്കും പ്രത്യക്ഷത്തില്‍ ദഹിക്കാത്തതായി തോന്നുന്നത്‌ അതിന്റെ ശരിയായ പഠനത്തിന്റെ അഭാവമാണ്

ഫത്‌ ഹുല്‍ മുഈന്‍ , ശൈഖ്‌ സൈനുദ്ധിന്‍ മഖ്‌ ദൂമിന്റെ വിഖ്യാത ഗ്രന്ഥമാണ് അതിനെ പറ്റി ആധികാരികമായി പറയാനും ഇവിടെ ഉദ്ദരിച്ചിരിക്കുന്ന ഏതാനും വരികളെ പറ്റി വിവരിക്കാനു കഴിവുള്ള ഒരാളോട്‌ ചോദിച്ചിട്ട്‌ അതിന്റെ മറുപടി പോസ്റ്റ്‌ ചെയ്യാം . also mistakes in wiki

താങ്കളുടെ ഉദ്ധേശ ശുദ്ധിയില്‍ സംശയം അല്ലെങ്കിലും ഇസ്ലാമിക കര്‍മ്മ ശാസ്ത്രത്തിലും മറ്റും ഒരു വ്യക്ത്മായ മറുപടി കിട്ടാനാണു ആഗ്രഹിക്കുന്നതെങ്കില്‍ അതിനും മുസ്ലിം വിരോധികളുടെ (like jabbar )ബ്ലോഗിലെ വരികള്‍ സ്വന്തം ബ്ലോഗിലിട്ട്‌ അതിനു ബ്ലോഗെഴുതുന്നവരില്‍ നിന്ന് കിട്ടുന്ന മറുപടികളും തെറ്റിദ്ധാരണ പരത്തുന്ന മറ്റു സൂചനകളും സംശയങ്ങളും കൂട്ടുകാരന്‍ പറഞ്ഞ മണ്ടത്തരങ്ങളും മറ്റും ഒരു പരിഹാരമാവുകയില്ല എന്നാണെനിക്കു പറയാനുള്ളത്‌. ഈ കണ്ട കമന്റുകളില്‍ നിന്ന് ഇതിനു ശരിയായ വല്ല ഉത്തരവും (എന്റേതുള്‍പ്പെടെ ) കിട്ടിയോ എന്ന് പരിശോധിച്ചാല്‍ ആ കാര്യം ബോധ്യപ്പെടുമെന്ന് കരുതട്ടെ

dear 786, താങ്കള്‍ ഇത്തരത്തില്‍ മറ്റുള്ളവരെ കൂടി നാറ്റിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.

കാപ്പിലാന്‍, സുഹൃത്ത്‌ ഇ-എ ജബ്ബാറിന്റെ ആരായിട്ടു വരും ?( ഒരു സംശയം. ):)

kaappilaa said
എന്നെ ചൊടിപ്പിച്ചത് വെള്ളരക്കാടന്റെ ബ്ലോഗിലെ ചില കമെന്റുകള്‍ ആണ് .അതിന്റെ ദേഷ്യത്തില്‍ ഇരിക്കുമ്പോഴായിരുന്നു അനിലിന്റെ ഈ പോസ്റ്റ്

എന്റെ ബ്ലോഗില്‍ വന്ന ചില കമന്റുകളാണു താങ്കളെ ഇങ്ങിനെ എഴുതാന്‍ പ്രേരിപ്പിച്ചതെന്ന് വായിച്ച്‌ നിരാശ തോന്നി. അന്തക്കേടിനു അമേരിക്കയില്‍ തന്നെ പോണോ ? നമ്മുടെ നാട്ടില്‍ തന്നെ എത്രയോ ചാന്‍സുകളുണ്ട്‌.. തമാശിച്ചതാണേ.. മ്യാപ്പ്‌ :)

dear all
മഹ്‌ര്‍ എന്നത്‌ ഇസ്‌ ലാമിക വിവാഹ ബന്ധത്തിനു ള്ള (പുര്‍ഷന്റെ ഭാഗത്ത്‌ നിന്ന് സ്തീക്ക്‌ വകാശപ്പെട്ടത്‌ ) ഒരുകാര്യമാണ്. അത്‌ സാധുവാകുക വരനും വധുവും ശാരീരികമായി ബന്ധം പുലര്‍ത്തുന്നതോടെയാണ് എന്നത്‌ വിവരിച്ചിരിക്കുന്നു എന്നതില്‍ കവിഞ്ഞ്‌ ഈ ഉദ്ദരണിയില്‍ വേറെ ഒന്നും കാണുന്നില്ലല്ലോ (as i know )അനിലേ..

ബാക്കി പിന്നെ ഒരു പണ്ഡിതന്റെ വിശദീകരണത്തിനായി കാക്കുന്നു.

സ്നേഹപൂര്‍വ്വം
pb

ബഷീർ said...

>>> നിക്കാഹിന്റെ വേളയില്‍ വധുവിന് നല്‍കുന്ന ‘മഹര്‍ ’ വധുവിനെ ആദരിക്കാനുള്ള ഒരു ഗിഫ്റ്റാണെന്നാണല്ലോ ഇപ്പോള്‍ ഇസ്ലാം വക്താക്കള്‍ പ്രചരിപ്പിക്കുന്നത്. <<<

ആദരിക്കാനുള്ള ഗിഫ്റ്റ്‌ ആയിട്ടാണു മഹ്‌ര്‍ എന്ന് പറഞ്ഞതായി എനിക്കറിവില്ല. എവിടെ ആരാണങ്ങിനെ പറഞ്ഞിരിക്കുന്നത്‌ ?

Anonymous said...

ഒര് ഓഫ് ടോപ്പിക്ക്
അനിൽ ഭായി , പ്രൊഫൈലിൽ കെരളം എന്നത് കേരളം എന്നാക്കി തിരുത്തുക..

പിന്നെ ഈ പോസ്റ്റിലെ കമന്റ് മുഴുവനും സെന്റി ആണല്ലോ.., പിന്നെ അല്പം ചോരയും..... പിന്നെ ലോകം മുഴുവനുള്ള ഇസ്ലാമിസ്റ്റുകൾ ( പടച്ചോന്റെ കാവൽക്കാർ) പറയുന്നതുപോലെ ലോകത്തുള്ള മുഴുവൻ ഇസ്ലാമുകളും “ഒന്നുതന്നെ“ എന്നു പറയുന്നതിൽ വല്ല്യ കാര്യമൊന്നുമില്ല ഏതു മതമായിരുന്നാലും അതിന്റെ ഉത്ഭവ സ്ഥാനത്തുള്ള അതുപോലെ ആയിരിക്കില്ല അത് അധിനിവേശിച്ച രാജ്യത്തുള്ള അവസ്ഥ. അതാത് രാജ്യങ്ങളിലെ ലോക്കൽ സംസ്കാരം അതിൽ ഇടകലരും അതുകൊണ്ട് തന്നെ കന്യാത്ത പരിശോദനയും മറ്റും ഇസ്ലാമിന്റെ സംഭാവനയല്ല. നിലവിളക്കിന് മുകളിൽ കുരിശ് വച്ച് വിളക്ക് സ്വന്തമാക്കിയവരും വൈദേശമതക്കാരാണ് ഇത് കൃസ്തുമതത്തിന്റെ സംഭാവന അല്ലല്ലോ, അതുപോലെ താലി ഇടപാടും.... നമ്മൾ (വിദേശികൾ) ഈ മതങ്ങളിലൊക്കെ നമ്മുടേതായ മാനുപ്പുലേഷൻ നടത്തിയിട്ടുണ്ട്, ഇന്ന് കാണുന്ന ഇസ്ലാം ആണ് ആറാം നൂറ്റാണ്ടിലും ഉണ്ടായിരുന്നത് എന്ന് പറയുന്നവരോടാണ് ജബ്ബാർ മാഷ് സംസാരിച്ചത്, പതിവുപോലെ ഇസ്ലാമിസ്റ്റുകൾ (പടച്ചോന്റെ കാവൽക്കാർ) ക്രുദ്ധരായി പോസ്റ്റിത്തുടങ്ങി... ജബ്ബാർ മാഷിന്റെ പോസ്റ്റിൽ വരുക.

Anonymous said...

അഭിനവ പ്രാചാരകൻ നാജ് സാഹേബ് പറഞ്ഞു

“നിക്കാഹിന്റെ വേളയില്‍ വധുവിന് നല്‍കുന്ന ‘മഹര്‍ ’ വധുവിനെ ആദരിക്കാനുള്ള ഒരു ഗിഫ്റ്റാണെന്നാണല്ലോ “

ജബ്ബാർ മാഷിന്റെ പോസ്റ്റിൽ ആണ് എന്ന് തോന്നുന്നു.

ബഷീർ said...

>പരാതിക്കാരന്‍

ഗിഫ്റ്റ്‌/ ആദരവ്‌ എന്നത്‌ മാത്രമല്ല മഹ്‌ര്‍ കൊണ്ട്‌ ഉദ്ധേശിക്കുന്നത്‌. അങ്ങിനെ ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അറിവില്ലായ്മ മാത്രം.

>വിചാരം

തുഹ്‌ഫത്തുല്‍ മുജാഹിദീന്‍ എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ കൂടി കര്‍ത്താവായ
ശൈഖ്‌ സൈനുദ്ധിന്‍ മഖ്‌ദൂം രണ്ടാമന്‍ ആണു ഫത്‌ഹുല്‍ മുഈനും രചിച്ചിട്ടുള്ളത്‌

അദ്ധേഹം കേരളക്കാരനായ പണ്ഡിതന്‍ തന്നെ. പൂര്‍വ്വികര്‍ ആണു കേരളത്തില്‍ വന്നത്‌..

ബഷീർ said...

see this article from jaihoon.com
Sheikh Zinudhiim-makhdum

അനില്‍@ബ്ലോഗ് // anil said...

പ്രയാസി,
വാക്കുകള്‍ക്ക് നന്ദി.എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമാണല്ലോ നാം ഉപയോഗിക്കുന്നത്. അതങ്ങിനെ തന്നെ നടക്കട്ടെ.ഇത്തരം വിഷയങ്ങളില്‍ ആക്രമണസ്വഭാവം കൂടുതലായി കാണുന്നു എന്നു മാത്രം.

വിചാരം,
എല്ലാവരും പോവുകയാണ്. :)
ഓഫ്:
നാട്ടില്‍ തന്നെ ആണല്ലെ?

ചാണക്യാ,
അമൃത ഭക്തരൊക്കെ എത്ര മഹാന്മാരാണെന്നു ഇപ്പോള്‍ മനസ്സിലായില്ലെ?

മുട്ടാള്‍സ്,
വേണ്ടാ, വേണ്ടാ.

ബഷീര്‍ ഭായി,
“പ്രത്യക്ഷത്തില്‍ ദഹിക്കാത്തതായി തോന്നുന്നത്‌ അതിന്റെ ശരിയായ പഠനത്തിന്റെ അഭാവമാണ്”
ഇത്തരം പ്രസ്താവനകളാണ് സത്യത്തില്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നത്. ഒരു ഉദ്ധരണി അതിന്റെ വിശദീകരണം ഇത്രയുമാ‍യാല്‍ ആ വിഷയത്തെ പറ്റി ഏകദേശ ധാരണ കിട്ടും. പിന്നെ സര്‍വ്വവും പഠിച്ചിട്ട് സംസാരിക്കൂ എന്നു പറയുന്നത് നല്ല അര്‍ത്ഥത്തിലാണെന്നു തോന്നുന്നില്ല. പണ്ഡിതന്മാര്‍ക്കു മാത്രമേ ചിലകാര്യങ്ങളില്‍ അഭിപ്രായം പറയാല്‍ പാടുള്ളൂ എന്ന താങ്കളുടെ മുമ്പൊരിക്കലത്തെ കമന്റ് ഓര്‍ത്തു പറഞ്ഞതാണ്.

ഇസ്ലാമിക കര്‍മ്മ ശാസ്ത്രത്തില്‍ മറുപടി കിട്ടുക എന്നതോടൊപ്പം ജബ്ബാര്‍ മാഷ് പറയുന്ന കാര്യങ്ങളുടെ പൊരുള്‍ എന്താണെന്നു തേടുക എന്ന ഉദ്ദേശവും, അതു മറ്റുള്ളവര്‍ കാണണം എന്ന ഉദ്ദേശവും ഉണ്ട്. ചര്‍ച്ചകള്‍ പൊതുവാവട്ടെ, എല്ലാവര്‍ക്കും മനസ്സിലാക്കാമല്ലോ.

ഇസ്ലാമിക കലണ്ടറിനെ പറ്റി ശ്രീ.ഉമേഷ് എഴുതിയ പോസ്റ്റ് കണ്ടിരുന്നോ?

“മഹ്‌ര്‍ എന്നത്‌ ഇസ്‌ ലാമിക വിവാഹ ബന്ധത്തിനു ള്ള (പുര്‍ഷന്റെ ഭാഗത്ത്‌ നിന്ന് സ്തീക്ക്‌ വകാശപ്പെട്ടത്‌ ) ഒരുകാര്യമാണ്. അത്‌ സാധുവാകുക വരനും വധുവും ശാരീരികമായി ബന്ധം പുലര്‍ത്തുന്നതോടെയാണ് എന്നത്‌ വിവരിച്ചിരിക്കുന്നു എന്നതില്‍ കവിഞ്ഞ്‌ ഈ ഉദ്ദരണിയില്‍ വേറെ ഒന്നും കാണുന്നില്ലല്ലോ (as i know )അനിലേ..“

ഈ കമന്റ് താങ്കള്‍ക്ക് ആദ്യം തന്നെ ഇടാമായിരുന്നല്ലൊ.അതിനെ പലരീതിയില്‍ ആളുകള്‍ വ്യാഖ്യാനിക്കുന്നതാവാം.

പിന്നെ എന്റെ ഉദ്ദേശശുദ്ധി. ഏതായാലും ഇസ്ലാം മതത്തെ മോശമായി ചിത്രീകരിക്കാന്‍ ഉദ്ദേശമില്ലെന്നെങ്കിലും മനസ്സിലാക്കുക. പക്ഷെ ഇസ്ലാം സപ്പോര്‍ട്ടേഴ്സ് എന്ന രീതില്‍ പലരും ഇടുന്ന കമന്റുകള്‍ ആര്‍ക്കാണ് മോശം ഉണ്ടാക്കുക എന്ന് ആലോചിച്ചാല്‍ മനസ്സിലാക്കാമല്ലോ.

പരാതിക്കാരന്‍,
നന്ദി. ഓരോ രാജ്യങ്ങളിലേയും പ്രാദേശിക ആചാരങ്ങള്‍ പുതുതായി വന്ന മതങ്ങളിലും അതേപടി നില്‍നില്‍ക്കുന്നു എന്നു മുന്‍പും വായിച്ചിട്ടുണ്ട്.

കാപ്പിലാന്‍ said...

ജബ്ബാര്‍ മാഷ്‌ എന്‍റെ വകയിലെ അമ്മാവനായി വരും ബഷീര്‍ .എനിക്കീ കാര്യത്തില്‍ പറയാനുള്ളത് ആശ്രമത്തില്‍ ഞാന്‍ എഴുതിയിട്ടുണ്ട് .സദയം വായിക്കുക .

അനില്‍@ബ്ലോഗ് // anil said...

ഇതുമായി ബന്ധപ്പെട്ടുകിടക്കുന്ന മറ്റു പോസ്റ്റുകളില്‍ ഇട്ട ചില കമന്റുകള്‍ ഇവീടെ കൂടി ഇടേണ്ടതുണ്ട്.

ചങ്ങാതിമാരെ,
ചുരുങ്ങിയ പക്ഷം ഇത്ര ചര്‍ച്ച നടന്നു എന്ന കാര്യത്തിലെങ്കിലും എനിക്കു ചാരിതാര്‍ത്ഥ്യമുണ്ട്.
ഇതോടു ബന്ധപ്പെട്ട് വന്ന മറ്റു ചില പോസ്റ്റില്‍ എന്റെ ഒരു സുഹൃത്തിനു ഇട്ട കമന്റ് ഇവിടെ പകര്‍ത്തട്ടെ.

1)
“താങ്കളുടെ കമന്റ് വായിച്ചിട്ട് എനിക്കു ഒരു വിഷമം കേട്ടോ. അരുടേയും വികാരങ്ങളെ മുറിവേല്‍പ്പിക്കണം എന്ന് വിചാരിച്ചല്ല ഒന്നും ചെയ്യുന്നത്. ചിലതൊക്കെ അങ്ങിനെ വന്നുഭവിക്കുന്നു എന്നു മാത്രം.

എന്റെ പോസ്റ്റില്‍ നിന്നുമാണ് ഇതിന്റെ തുടക്കം എന്നതിനാല്‍ ഒരു അഭിപ്രായം പറഞ്ഞോട്ടെ. ജബ്ബാര്‍ മാഷിന്റെ ബ്ലോഗ്ഗിലെ ചര്‍ച്ചകളില്‍ പങ്കെടുക്കുക എന്നതാണ് മതസ്നേഹികള്‍ ചെയ്യേണ്ടത്. അത് അദ്ദേഹത്തെ ബോധവല്‍ക്കരിക്കാനല്ല , മറിച്ച് അവിടെ പറയുന്ന കാര്യങ്ങള്‍ക്ക് ഒരു മറുവശം ഉണ്ടെങ്കില്‍ അതു ചൂണ്ടിക്കാട്ടാനും, അതല്ല ഒരു അനുബന്ധം വേണമെങ്കില്‍ അത് കൂട്ടിച്ചേര്‍ക്കാനുമാണ്. പുതിയ പോസ്റ്റില്‍ ഒരു സുഹൃത്ത് ഇന്നു അത് ചെയ്തു കണ്ടു.അങ്ങിനെ ഉണ്ടായാല്‍ വായിക്കുന്ന മറ്റു ആളുകള്‍ക്ക് ഒരു സംഭവത്തിന്റെ തന്നെ രണ്ടു വേര്‍ഷനും വായിക്കാ‍നാവുമല്ലോ.ഇത് ഇസ്ലാം മത പരിപാടികള്‍ പ്രചരിപ്പിക്കുന്ന അല്ലെങ്കില്‍ പോസ്റ്റുചെയ്യുന്ന ചില ബ്ലോഗ്ഗര്‍മാരോട് ഞാന്‍ നേരത്തെ ചോദിച്ചതാണ്, പക്ഷെ അവര്‍ അതിനോട് യോജിച്ചില്ല. അതാവും കൂടുതല്‍ ഫലവത്താവുക എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ആശയത്തെ ആശയം കൊണ്ട് നേരിടാമല്ലോ. അല്ലാതെ യു.എ.ഇ.യില്‍ ചെയ്തപോലെ അതു ബ്ലോക്ക് ചെയ്താല്‍ പുറമേ നിന്നു നോക്കുന്നവര്‍ക്ക് എന്താണ് തോന്നുക.“
2)

“ജബ്ബാര്‍ മാഷ് പുതിയ ആളല്ല എന്നു എല്ലാവര്‍ക്കും അറിയാം. പക്ഷെ മുമ്പെങ്ങുമില്ലാത്തവണ്ണം ഇസ്ലാം മതവുമായി ബന്ധപ്പെട്ട് ഓപ്പണ്‍ ഫോറങ്ങള്‍ നടക്കുന്നു, പത്രങ്ങളില്‍ തുടരന്‍ ലേഖനങ്ങള്‍ വരുന്നു,ജബാര്‍ മാഷ് പറഞ്ഞ ഗ്രന്ധം ക്വോട്ടി മിനിഞ്ഞാന്നു കൂടി മാതൃഭൂമിയില്‍ ലേഖനം ഉണ്ടായിരുന്നു. അതില്‍ താല്‍പ്പര്യമുള്ളവരും കാഴ്ചക്കാരും കൂടൂന്നു എന്നര്‍ത്ഥം. അതിനനുസരിച്ച് സ്ട്രാറ്റജി മാറ്റുകയാവും വേണ്ടതെന്നാണ് എന്റെ അഭിപ്രായം.
ബഹുഭാര്യാത്വം, സ്ത്രീ സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങള്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വിഷയീഭവിക്കുമ്പോള്‍ , അതില്‍ ഏണ്ണ ഒഴിക്കുന്ന ഒരു പരാമര്‍ശം വന്നത് പൊതു ചര്‍ച്ചക്ക് കൊണ്ടുവരണം എന്നു ഞാന്‍ കരുതി. അതു തെറ്റാണെന്ന് കരുതുന്നുമില്ല. ആദ്യമായാണ് അങ്ങിനെ ഒരു വിഷയം കേട്ടത്.(ക്വോട്ട് ചെയ്ത ഭാഗം മാത്രമല്ല). കുറേ ചര്‍ച്ച നടക്കട്ടെ , അപ്പോള്‍ കമന്റുകള്‍ക്കും തെറിവിളികള്‍ക്കും അല്പം പതം വരും.

ഏതൊരു കാര്യവും പലതരത്തില്‍ വ്യാഖ്യാനിക്കാം, പ്രത്യേകിച്ചു അര്‍ത്ഥഗ്രഭമായ വരികള്‍, അന്യഭാ‍ഷാ വരികള്‍.

“ഫത് ഹുല്‍ മുഈന്‍ “ ആരും നോക്കാത്ത ഔ ഗ്രന്ധമാണെന്നതിനോട് യോജികുന്നില്ല. ഇപ്പോള്‍ പോലും പത്രത്തില്‍ അതു ക്വോട്ട് ചെയ്യുന്നതായി സൂചിപ്പിച്ചല്ലോ.

പിന്നെ മഹര്‍ എന്ന സംഗതി സാധൂകരിക്കപ്പെടുന്നത് ദമ്പതികള്‍ തമ്മിലുള്ള സംയോഗത്തോടെ ആണ് എന്നതാണ് ഇതിന്റെ സാരാംശം എന്ന്, എന്റെ പോസ്റ്റില്‍ ശ്രീ.ബഷീര്‍ വെള്ളറക്കാട് പറഞ്ഞു. ഞാന്‍ അതു ഉള്‍ക്കൊള്ളുന്നു, അങ്ങിനെ ആയിരിക്കാം.അതിനെ വേണമെങ്കില്‍ പലരീതിയിലും വളച്ചൊടിക്കാമെന്നും തോന്നുന്നു.

ഒന്നുകൂടി പറഞ്ഞോട്ടെ, പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന വിഷയത്തിനെ ഖണ്ഡിക്കാന്‍ ആവശ്യമായ ക്വോട്ടുകള്‍ ഇട്ടാല്‍ വായിക്കുന്നവര്‍ക്ക് എളുപ്പം മനസ്സിലാവും.

ജബാര്‍ മാഷിനു വേണ്ടി അല്ല മറിച്ചു ഇത് വായിക്കുന്ന മറ്റുള്ളവര്‍ക്കു വേണ്ടി കമന്റുകള്‍ എഴുതുക.

ആശസകള്‍.

ബഷീർ said...

കാപ്പിലാന്‍,,

താങ്കളുടെ സുഹൃത്ത്‌ (അഥവാ മുസ്ലിംങ്ങള്‍ ആദ്യരാത്രിയില്‍ കന്യകായാണോ എന്നറിയാന്‍ വെള്ള വിരിക്കുന്നവരാണെന്ന് പറഞ്ഞ്‌ തന്ന അന്തംകമ്മി ) ഇ-എ ജബ്ബാറിന്റെ ആരായിട്ടു വരുമെന്നാണു ഞാന്‍ ഉദ്ദേശിച്ചത്‌.

പക്ഷെ വകയില്‍ ഒരു അമ്മാവനാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ ചോദിക്കില്ലായിരുന്നു.

ക്ഷമീ. ഒരു പറ്റു തെറ്റി

ആശ്രമത്തില്‍ എഴുതിയ നെയ്യപ്പം ആണോ ഉദ്ദേശിച്ചത്‌ അത്‌ ഞാന്‍ ഇന്ന് വായിച്ചു

ചിന്തകന്‍ said...

പ്രിയ അനില്‍ ഭായ്


അറിയാനും മനസ്സിലാക്കാനുമുള്ള താങ്കളുടെ അദമ്യമായ ആഗ്രഹത്തെ ഞാന്‍ വിലമതിക്കുന്നു.

അറബിനാമത്തില്‍ ഒരു പാട് വിവരദോഷികളുണ്ട് എന്നത് ഒരു യാഥാര്‍ഥ്യമാണ്. പ്രിയ കാപിലാനെ പോലുള്ളവര്‍ ഏതൊ ഒരു ഒരു സുഹൃത്ത് പറഞ്ഞതിനെ മൊത്തം മുസ്ലീങ്ങളുടെ മേലില്‍ ആരോപിക്കാ‍ന്‍ ശ്രമിച്ചത് ഈ വിവര ദോശികളെ പ്രകോപിച്ചിട്ടുണ്ടാകണം. താങ്കളും ഈ സാമാന്യവത്കരണത്തെ അനുകൂലിക്കുന്നതു പോലെ തോന്നി.

ജബ്ബാര്‍ മാഷുമായി കുറെ സംവദിച്ച ഒരാളാണ് ഞാന്‍. ദൈവത്തെയും വേദ ഗ്രന്ഥത്തെയും എല്ലാം നിഷേധിക്കുന്ന ഒരാള്‍ ഖുര്‍ ആനെയും പ്രവാചക വചനങ്ങളെയും വിമര്‍ശിക്കുന്നത്‍ തികച്ചും അയുക്തികമായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്.

വിമര്‍ശനങ്ങള്‍ എപ്പോഴും ഗുണകാംശാ പരമായിരിക്കണം. അല്ലാതെ അവഹേളിക്കാനും പരിഹസിക്കാനും ശ്രമിച്ച് കൊണ്ടുള്ളതായിരിക്കരുത്. അത്തരക്കാരോട് ഒരു സംവാദം നടത്തുന്നതും പ്രയാസകരമായിരിക്കും. അതേറ്റവും കൂടിയാല്‍ ഒരു വാദ പ്രതിവാദമേ ആവാന്‍ തരമുള്ളൂ.

മുസ് ലീങ്ങള്‍ ഇസ് ലാമിനെ കുറിച്ച് നന്നായി പഠിച്ചവരാണെന്ന അഭിപ്രയവും എനിക്കില്ല. ചിലര്‍ മോശമായി പ്രതികരിക്കുന്നതിന്റെ ലക്ഷണം തന്നെ അവര്‍ക്ക് ഇസ് ലാമായുള്ള അകല്‍ച്ചയാണ് സൂചിപ്പിക്കുന്നത്.

മഹര്‍ എന്ത് എന്നുള്ളത് ബീരാന്‍ വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു. അതില്‍ കൂടുതല്‍ വ്യക്തമാക്കേണ്ടത് ഉണ്ടെന്നു തോന്നുന്നില്ല.

യുക്തിവാദി എന്നവകാശപ്പെടുന്നവര്‍ക്ക്ക് എങ്ങനെയും ജീവിക്കാം. കാരണം അവര്‍ക്ക് നന്മ തിന്മകള്‍ക്ക്
മാനദണ്ഡം അവരുടെ യുക്തി മാത്രമാണ്. മറ്റുള്ളവരുടെ ജീവിതത്തിലെ മൂല്യങ്ങളും നന്മകളും അളക്കാന്‍ സ്വന്തം യുക്തി മാത്രം മാനദണ്ഡമായി സ്വീകരിച്ചവര്‍ ശ്രമിക്കുന്നത് തികച്ചും അയുക്തികല്ലേ?

സസ്നേഹം
അബൂ അംന

അനില്‍@ബ്ലോഗ് // anil said...

ചിന്തകന്‍,
വാക്കുകള്‍ക്കു നന്ദി.

മറ്റൊരിടത്ത് സുഹൃത്ത് പ്രയാസിക്ക് ഇട്ട കമന്റ് ഇവിടെ കൂടി.

“തെറ്റ് എന്റേതുകൂടിയാണ്, ബ്ലോഗ്ഗ് ഉടമ എന്ന നിലയില്‍ .
ഞാന്‍ ആ കമന്റ് വളരെ ലാഘവത്തോടെ എടുത്തതാണ് പ്രശ്നങ്ങളുടെ തുടക്കം. ഞാന്‍ എന്തെങ്കിലും പറയുന്നതിനു മുമ്പ് പ്രശനം വഴിതിരിഞ്ഞു. ലൈന്‍ ബൈ ലൈന്‍ ആയി എടുത്ത് ഇനിയും മൂര്‍ച്ച കൂട്ടണ്ട.

ആ കമന്റിന്റെ പേരില്‍ ഞാന്‍ മാപ്പുചോദിക്കുന്നു. മേലില്‍ സെന്‍സിറ്റീവായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പൊള്‍ ജാഗ്രത പുലര്‍ത്തണം എന്ന ഒരു പാഠം കൂടി ഇതില്‍ കിട്ടി.


കാളപെറ്റു എന്നു കേള്‍ക്കുമ്പോഴെ കറവപ്പാത്രം എടുക്കരുതെന്ന് കുറച്ചു മുമ്പ് കിട്ടിയതേ ഉള്ളൂ (ബഷീര്‍).

ഒരിക്കല്‍ കൂടി ക്ഷമാപണം. ”

Anonymous said...

ആ‍ഹാ എന്താ അനിൽ ഭായി, ക്ഷ്മിര് കളുടെ ഘോഷയാത്ര ആണോ. സമയം മോശം.. :)

അനില്‍@ബ്ലോഗ് // anil said...

പരാതിക്കാരന്‍,
സമയത്തിനു കുഴപ്പമൊന്നുമില്ല :)

പക്ഷെ ശ്രദ്ധ തെറ്റുന്നു. കാപ്പിലാന്റെ കമന്റ് ഇത്ര രൂക്ഷ പ്രതികരണം ഉണ്ടാക്കും എന്നു തിരിച്ചറിയുന്നതില്‍ തെറ്റു പറ്റി എന്നാണ് പറഞ്ഞത്. പോസ്റ്റ് ഇട്ടതില്‍ യാതൊരു തെറ്റും ഉണ്ടെന്നു കരുതുന്നില്ല.

ea jabbar said...
This comment has been removed by the author.
ea jabbar said...

ഞാന്‍ എന്തുകൊണ്ട് തീവ്രമായി വിമര്‍ശിക്കുന്നു?

പ്രതിവാദം said...
This comment has been removed by the author.
പ്രതിവാദം said...

ഇ.എ.ജബ്ബാര്‍ മനസ്സു തുറക്കുന്നു

മാരിയ്യ നബിയുടെ വെപ്പാട്ടിയായിരുന്നുവെന്ന് ഇസ്ലാമിന്റെ പ്രമാണങ്ങളെല്ലാം ഏകസ്വരത്തില്‍ പറഞ്ഞിട്ടും മതപാഠപുസ്തകങ്ങളില്‍ ഇത്രയും കാലം പഠിപ്പിച്ചിട്ടും നമ്മുടെ ചില സുഹൃത്തുക്കള്‍ക്ക് അത് അംഗീകരിക്കാന്‍ പ്രയാസം തോന്നുന്നു. എന്തുകൊണ്ട്? മാരിയ്യയെ ഇപ്പോള്‍ പ്രവാചകന്റെ ‘ഭാര്യ’യാക്കാന്‍ ഇവര്‍ ദുര്‍വ്യാഖ്യാനം നടത്തുന്നു. എന്തുകൊണ്ട്? 1400 കൊല്ലം, നബിക്കു വെപ്പാട്ടിയുണ്ടായിരുന്നുവെന്ന ചരിത്രസത്യം മുസ്ലിംങ്ങളില്‍ കാര്യമായ ഒരു അലോസരവും സൃടിക്കാതിരുന്നത് എന്തുകൊണ്ട്? ഇവിടെയാണു ഞാന്‍ ആദ്യമേ പറയുന്ന ഒരു സംഗതി പ്രസക്തമാകുന്നത്. എന്താണത്? .

മനുഷ്യന്റെ മൂല്യബോധവും ധാര്‍മ്മികസങ്കല്‍പ്പങ്ങളും ശാശ്വതമോ മാറ്റമില്ലാത്തതോ അല്ല. കാലം മാറുമ്പോള്‍ , ജീവിത വ്യവസ്ഥകളും സാമൂഹ്യ പരിതസ്ഥിതികളും മാറുന്നതിനനുസരിച്ച് നമ്മുടെ സദാചാരസങ്കല്‍പ്പങ്ങളില്‍ മാറ്റമുണ്ടാകുന്നു. അടിമത്തവും വെപ്പാട്ടിയുമൊന്നും ഇന്നത്തെ മനുഷ്യന്റെ നീതിബോധത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്തവിധം കാലഹരണപ്പെട്ടിരിക്കുന്നു. കാലഹരണപ്പെട്ട ഈ മൂല്യങ്ങളും വര്‍ത്തമാന കാലത്തിന്റെ മൂല്യബോധവും ,നാം അള്ളിപ്പിടിച്ചിരിക്കുന്ന വിശ്വാസങ്ങളും തമ്മില്‍ പൊരുത്തപ്പെടുന്നില്ല. ആ പൊരുത്തക്കേടിന്റെ പ്രതിസന്ധിയില്‍നിന്നാണ് ഇത്തരം വളച്ചൊടിക്കലും വ്യാഖ്യാനങ്ങളുമൊക്കെ പിറവി കൊള്ളുന്നത്.

അതു നല്ലതാണെന്നു തന്നെയാണ് എന്റെ അഭിപ്രായം. പക്ഷെ , അതു വിശ്വാസങ്ങളുടെ ആയുസ്സു നീട്ടാനും നിലനിര്‍ത്താനും മാത്രം ഉദ്ദേശിച്ചുള്ളതാകരുത് . പിന്നെയോ? സമുദായത്തെ പരിഷ്കരിക്കാനാകണം. മതപരമായി നിലനില്‍ക്കുന്ന അനാചാരങ്ങളെ ഇല്ലാതാക്കാനാകണം. ഉദാഹരണത്തിന്: ബഹുഭാര്യത്വം ഇക്കാലത്ത് സംസ്കാരമുള്ളവരാരും അംഗീകരിക്കുന്ന ഒരു സമ്പ്രദായമല്ല. അതിനു മതത്തില്‍ പ്രൊവിഷന്‍ ഉണ്ട് എന്ന കാരണത്താല്‍ മാത്രം അതിനു ന്യായീകരണങ്ങള്‍ കണ്ടെത്തുകയല്ല ചെയ്യേണ്ടത്. അതിനെ മതത്തില്‍നിന്നും എടുത്തു മാറ്റാന്‍ ആവശ്യമായ വ്യാഖ്യാനങ്ങള്‍ നടത്തണം. വെപ്പാട്ടിയെ ഭാര്യയാക്കാന്‍ നടത്തുന്ന കസര്‍ത്തുകള്‍ ഇത്തരം കാര്യത്തിലും നടത്തണം. ആമിനവദൂദും, ഫാതിമാ മെനീസിയും ,നവാല്‍ ഷാദാവിയുമൊക്കെ സ്ത്രീപക്ഷവായന കൊണ്ടുവരുന്നതിന്റെ ഉദ്ദേശ്യമതാണ്. ചേകനൂര്‍ മൌലവി അബൂഹുറൈറയെ പ്രതിയാക്കാന്‍ ശ്രമിച്ചതിന്റെ ലക്ഷ്യവും അതായിരുന്നു. ശ്രീനരായണഗുരു ഹിന്ദു മതം കൈകാര്യം ചെയ്തതും അങ്ങനെയായിരുന്നു. ഇതിനു മത നവീകരണം , സാമൂഹ്യ പരിഷ്കരണം, നവോഥാനം എന്നൊക്കെ പറയും.


അപ്പോള്‍ ഒരു സംശയം വന്നേക്കാം. ഞാന്‍ എന്തുകൊണ്ട് അതിനു ശ്രമിക്കാതെ മതത്തെ അടച്ചു കുറ്റപ്പെടുത്തുന്നു?
അതിനുള്ള വിശദീകരണം ഇതാണ്. അത്തരത്തിലുള്ള ഒരു സമുദായ നവീകരണം നടക്കണമെങ്കില്‍ അതിന്റെ ആദ്യ പടി സമുദായത്തില്‍ അരുതായ്മകള്‍ ഉണ്ടെന്ന് ആ സമുദായത്തിലെ കുറച്ചു പേര്‍ക്കെങ്കിലും തിരിച്ചറിവുണ്ടാവുക എന്നതാണ്. അതു താനെയുണ്ടാവുന്നില്ല. ചിന്തയില്‍ കൊടുംകാറ്റു വീശുന്ന തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടാകണം. സ്വതന്ത്ര ചിന്തയ്ക്കുള്ള സാഹചര്യങ്ങള്‍ ഉരുത്തിരിയണം. അന്ധവിശ്വാസത്തിന്റെ ചെളിക്കുഴിയില്‍ ആണ്ടു കിടക്കുകയും പുറത്തു മറ്റൊരു ലോകംതന്നെയുള്ളതു തിരിച്ചറിയാതിരിക്കുകയും ചെയ്യുന്ന ഒരു സമുദായത്തില്‍ ഇത്തരംതിരിച്ചറിവുകള്‍ ഉണ്ടാവുക വളരെ ശ്രമകരമാണ്.


ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും കച്ചവടനിയമങ്ങള്‍ കുട്ടികളെ പഠിപ്പിക്കാന്‍ ദാസിക്കച്ചവടം ഉദാഹരണമാക്കുന്ന മത പാഠപുസ്തകങ്ങള്‍ ഈ ദുരവസ്ഥയുടെ ഏറ്റവും നല്ല ഉദാഹരണം. ഞാന്‍ ഈ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ മാത്രമാണല്ലോ ചിലര്‍ക്കെങ്കിലും അതില്‍ ഒരു അപകര്‍ഷതയും തെറ്റും ഉണ്ടെന്നു തോന്നിയത്. 1400 കൊല്ലമായി എന്തു ജീര്‍ണ്ണതയിലാണു നമ്മള്‍ കമഴ്ന്നുകിടക്കുന്നത് എന്ന തിരിച്ചറിവിലേക്കു നയിക്കാന്‍ ഒരാള്‍ക്കെങ്കിലും ഈ വിമര്‍ശനം പ്രചോദനമായിട്ടുണ്ടെങ്കില്‍ അയാള്‍ നാളെ ഈ പാഠപുസ്തകത്തില്‍ മാറ്റം വേണം എന്നു ചിന്തിക്കുമല്ലോ. ഇത്തരം തിരിച്ചറിവുണ്ടാകണമെങ്കില്‍ ഇസ്ലാം പോലുള്ള ഒരു മതത്തിന് വയറിളക്കാന്‍ പോന്ന കടുത്ത മരുന്നു തന്നെ വേണം.


മതത്തില്‍ കാലഹരണപ്പെട്ട സംഗതികളുണ്ടെന്നു സമ്മതിക്കാനാണല്ലോ മൌലികവാദികള്‍ക്കു മടി. അതു സമ്മതിപ്പിക്കാനുള്ള ശ്രമമാണു ഞാന്‍ നടത്തുന്നത്. കാലഹരണപ്പെട്ട കാര്യങ്ങള്‍ ഉണ്ടെന്നു തിരിച്ചറിഞ്ഞാല്‍ പിന്നെ സംഗതി എളുപ്പമായി. അതൊക്കെ മാറണം എന്ന ചിന്ത ഉടലെടുക്കും കുറച്ചു പേരുടെ മനസ്സിലെങ്കിലും തീ കോരിയിടാന്‍ എന്റെ വിമര്‍ശനങ്ങള്‍ക്കാകുന്നുണ്ട് എന്നതിന് എനിക്ക് ധാരാളം അനുഭവസാക്ഷ്യങ്ങളുണ്ട്.

എന്റെ വിമര്‍ശനം കൊണ്ട് കുറെ പേര്‍ യുക്തിവാദികളാകുന്നു എന്നോ ആകട്ടെ എന്നോ അല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. ഈ വിമര്‍ശനങ്ങളില്‍നിന്ന് കുറെ പേര്‍ക്കെങ്കിലും , മതവും മതസദാചാരവും ഇന്നത്തെ നിലയില്‍ തുടരേണ്ടതല്ല, മാറേണ്ടതാണ് എന്ന തിരിച്ചറിവുണ്ടാകുന്നുണ്ട് എന്നാണു ഞാന്‍ അവകാശപ്പെടുന്നത്. അത് പെട്ടെന്നാരും അംഗീകരിച്ചു തരുകയില്ല. പക്ഷെ ഇന്നെന്റെ നേരെ കുരച്ചു ചാടുന്ന പലരും നാളെ മാറും. എനിക്കുറപ്പുണ്ട്. എനിക്കത്തരം‍ അനുഭവങ്ങള്‍ വേണ്ടുവോളമുണ്ട്.
കുറെ പേര്‍ അവിശ്വാസികളാകും. കുറെ പേര്‍ ,നവീകരണവാദികളാകും , കുറെ പേര്‍ വിശ്വാസം നഷ്ടപ്പെട്ടാലും കപടവിശ്വാസികളായി തുടരും -അവരൊരിക്കലും തീവ്രവാദികളോ ഭീകരരോ ആവാനിടയില്ലെന്നെങ്കിലും ആശ്വസിക്കാമല്ലോ- ഇതാണ് ഈ കാര്യത്തില്‍ എന്റെ കാഴ്ച്ചപ്പാട്. അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം. പുരോഗമനവാദികള്‍ തന്നെ പലപ്പോഴും എന്റെ നിലപാടിനെ വിമര്‍ശിച്ചിട്ടുണ്ട്. അഭിപ്രായം വരട്ടെ ; നിലപാടു മാറ്റണമെങ്കില്‍ അതു ബോധ്യപ്പെട്ടാല്‍ ഞാന്‍ അതിനും തയ്യാറാണ്.

Unknown said...

ഒരു നല്ല വിഷയം സംസാരിച്ചു നശിപ്പിക്കുകയാണ്. എന്റെ മാന്യ മുസ്ലിം/ അമുസ്ലിം സഹോതരങ്ങളെ, എന്തിനാണിങ്ങനെ പരസ്പരം തമ്മിലടിക്കുന്നത്‌. ഓരോ മതങ്ങള്‍ക്കും അതിന്റെതയിട്ടുള്ള മഹത്വങ്ങളുണ്ട്. ആ മഹത്വങ്ങള്‍ അന്ഗീകരിച്ചോ അല്ലാതെയോ ജീവിക്കാന്‍ ഏതു മനുഷ്യനും അവകാശമുണ്ട്‌. പക്ഷെ ഒരു മത വിഷസിയുടെ വിശ്വാസത്തെ മുരിവെല്പിക്കുന്നതവരുത് നിങ്ങളുടെ ജല്പനങ്ങള്‍ എന്ന് ഓര്‍മിപ്പിക്കുന്നു.

MAPPILA said...

I can recommend two titles

1. Zainuddin Makhdum's Tuhfat Al Mujahidin

2. Amina Wadudinte Quran Oru Penvayana

പുന്നകാടൻ said...

kollam best of luck