7/01/2008

നാറാണത്ത് ഭ്രാന്തന്‍

നാറാണത്ത് ഭ്രാന്തന്‍ ഒരു കവിതാ സമാഹാരമാകുന്നു , ജി.മധുസൂധനന്‍ നായരുടെ .
ഒരു തലമുറ നെഞ്ചേറ്റിയ ചിന്തകള്‍.
എന്കിലോ ഭ്രാന്തന്‍ മഹാ ഭൂരിപക്ഷത്തിനും അന്ന്യന്‍. ഭ്രാന്തെന്ന് തോന്നിക്കുമാറുള്ള ചെയ്തികളാല്‍ വ്യവസ്ഥാപിത സങ്കല്‍പ്പങ്ങള്‍ക്ക് നേരെ വിമര്‍ശനമുയര്‍ത്തിയവന്‍ നാറാണത്ത് ഭ്രാന്തനായി . മനുഷ്യായുസ്സ് ഒരു നാഴിക കൂട്ടുവാനോ ഒരു നാഴിക കുറക്കുവാനോ സാധ്യമാവാതെ നിസ്സഹായയായ ഭദ്രകാളിയോട്‌ , ഇടത്തേ കാലിലെ മന്ത് വലത്തേ കാലിലെക്കാക്കി സമാധാനപ്പെട്ടുകൊള്ളാന്‍ മറ്റാര്‍ക്കാണ് ഉപദേശിക്കാനാവുക. അദ്ദേഹത്തെ ഇന്നു നാം തളച്ചിരിക്കുന്നു, സിമന്റില്‍ തീര്ത്ത പ്രതിമയായി ബിംബവല്ക്കരിച്ചിരിക്കുന്നു. പ്രസിദ്ധ രായിരനല്ലൂര്‍ മല ഉത്തമോദാഹരണം .കൌമാരത്തിന്‍ ഭ്രാന്തന്‍ സ്വപ്നങ്ങളെ താലോലിച്ചു ചങ്ങാതിമാര്‍ക്കൊപ്പം എത്രയോ തവണ ആ മല ചവിട്ടിയിരിക്കുന്നു , കടിഞ്ഞാണിടാന്‍ പ്രതിമകളില്ലായിരുന്നവിടെ . എന്റെ പ്രണയ സങ്കല്‍പ്പങ്ങള്‍ക്ക് നിറക്കൂട്ടേകിയ നിരവധി സന്ധ്യകള്‍ മലമുകളില്‍ തന്ങിനില്‍ക്കെ നാറാണത്ത് ഭ്രാന്തന്‍ എന്ന മനോഹരസങ്കല്പം നഷ്ടമായി .
അത് തച്ചുടച്ചു ബിംബമാക്കി പുനഃസൃഷ്ടിച്ചിരിക്കുന്നു.
രായിരനല്ലൂര്‍ ഇന്നെനിക്കന്ന്യം.
ആരുടെ ആശയമാണതു?!
ബിംബങ്ങളില്ലാതെ പ്രസ്ഥാനങ്ങള്‍ക്ക് പോലും നിലനില്പ്പില്ലെന്നു വന്ന ഈ കാലഘട്ടത്തിന്‍ പ്രതിനിധിയോ ?
മനസ്സിന്റെ സങ്കല്‍പ്പങ്ങളെ ചങ്ങലയാല്‍ ബന്ധിച്ചു വരുതിയിലാക്കാന്‍ ശ്രമിക്കുന്നതാരാണ്?
ജാഗ്രത .

ജൂലയ്

ജൂലയ് മാസം പിറന്നു.
കേരളത്തനിമയാര്‍ന്ന ഹര്‍താലാഹ്വാനത്തോടെ.
വരും നാള്‍കള്‍ ഹര്‍താല്‍ ദിനങ്ങളാവട്ടെ, മന്‍മോഹന്‍ ആണവകരാറില്‍ തൃക്കൈവിളയാടുമല്ലോ.
ഇടുക്കി ജില്ലക്കാര്‍ ഭാഗ്യവാന്‍മാര്‍, പോയ മാസം ഹര്‍താല്‍ അന്ചെണ്ണം.
മലപ്പുറം പിന്നിലാവുകയില്ല, പാഠപുസ്തകം പ്രതീക്ഷ നല്കുന്നു , സുന്നികളെ മോശമാക്കുന്നതായി ഗവേഷണം. കാലവിളംബം അരുതേ, പുസ്തകം പിന്‍വലിച്ചാലോ ?എല്ലോരും ഏഴാം പാഠം പഠിച്ചുവെന്ന മന്ത്രി വചനം കേള്‍ക്കുന്നില്ലേ . സുന്നികളാണ് മേല്‍ക്കൈ നേടേണ്ടവര്‍.

നമ്മുടെ ലൈംഗിക തൊഴിലാളികളെവിടെ?
മലയാളിതന്‍ കപട സദാചാരടിത്തിന്‍ മൂടുപടം ചീന്തിയെറിയുക.
പ്രസ്ഥാനങ്ങള്‍തന്‍ ഈറ്റില്ലത്തില്‍ പിറന്നവരേവിടെ, മലയാള സമൂഹത്തിന്‍ നന്മക്കായ് മറനീക്കി പുറത്തു വരിക.
പീഡനങ്ങള്‍ക്കിരളായ് നമ്മുടെ പിന്ച്ചു പൈതങ്ങള്‍ .
വായ്മൂടിയ കുംഭങ്ങളില്‍ വീര്‍പ്പുമുട്ടും മലയാളിതന്‍ ലൈംഗിക തൃഷ്ണയെ തണുപ്പിക്ക,
പെണ്‍ പൈതങ്ങള്‍തന്‍ രക്ഷകരാക.
സാംസ്കാരിക നായകരെവിടെ ? മലയാളം സ്വീകരിക്കാതിരിക്കില്ല .
അതാവട്ടെ ജൂലൈതന്‍ നിയോഗം .