7/29/2010

അസഹിഷ്ണുതയുടെ ബാക്കിപത്രങ്ങള്‍

അവനവനിലേക്ക് തന്നെ ചുരുങ്ങിക്കൂടിയിരിക്കുന്ന സമൂഹത്തിന്റെ മുഖമുദ്രയാണ്‍ അസഹിഷ്ണുത.
അവനവന്‍ അവനവനുവേണ്ടി മാത്രം ജീവിക്കേണ്ടവനാണെന്ന ചിന്തയാണ്‍ അസഹിസ്ണുതയിലേക്ക് നയിക്കുന്നതെന്ന് പറയാം. താന്‍ മറ്റുള്ളവര്‍ക്ക് വേണ്ടി കൂടി ജീവിക്കേണ്ടതുണ്ടെന്നോ സംസാരിക്കേണ്ടതുണ്ടെന്നോ ഉള്ള ചിന്ത നഷ്ടപ്പെട്ടതിന്റെ പരിണതിഫലമായാണ്‍ മറ്റുള്ളവര്‍ക്കായ് സംസാരിക്കുന്നതില്‍ നിന്നും ഒരുവനെ വിലക്കുന്നതും ഒപ്പം വിമര്‍ശിക്കുങ്ങനങ്ങളെ വെറുക്കുന്നതും. താന്‍ പുറം ലോകത്തിന്റെ കാര്യങ്ങളില്‍ ഇടപെടുന്നില്ലാത്തതിനാല്‍ തന്റ്റെ കാര്യങ്ങളില്‍ പുറം ലോകം ഇടപെടാന്‍ പാടില്ലെന്ന ന്യായീകരണം ഇക്കൂട്ടര്‍ ഊന്നിപ്പറയാന്‍ ശ്രമിക്കുന്നു. കേവലം വ്യക്തിയില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ഒരു കൂട്ടം ഒന്നാകെ ഇത്തരം ചിന്താഗതിയിലേക്ക് നീങ്ങുന്നത് തികച്ചും ആശാസ്യമായ ഒന്നാവാനിടയില്ല. ഒരു സംഘത്തിന്റെ ഏതാണ്ടെല്ലാ അംഗങ്ങളും ഇത്തരം ഇടുങ്ങിയ ചിന്താഗതിയിലേക്ക് മാറിയെന്നോ, അതുമല്ലെങ്കില്‍ സംഘത്തിന്റെ കൂട്ടായ തീരുമാനങ്ങളിലേക്ക് ഇടപെട്ട് കയറിച്ചെല്ലാന്‍ ഇത്തരം ചിന്താഗതിക്ക് സാധിക്കുന്നു എന്നോ കരുതാം.

ഇന്നിതാ സമൂഹത്തിലെ ഒരു വിഷയങ്ങളോടു പോലും പ്രതികരിക്കാന്‍ ഭയപ്പെടേണ്ട അവസ്ഥ എത്തിച്ചേര്‍ന്നിരിക്കുന്നു. പോപ്പുലര്‍ ഫ്രണ്ടിനെതിരെ സംസാരിച്ചു എന്ന ഒറ്റകാരണത്താല്‍ മുഖ്യമന്ത്രിക്ക് മേല്‍ വന്ന് വീണത് കാവിപ്പുതപ്പാണ്‍. കാവിയെ സഹായിക്കാനല്ലെങ്കില്‍ പിന്നെന്തിനു മുസ്ലീങ്ങളുടെ ഒരു സംഘടനയെ കുറ്റം പറയണമെന്ന ചോദ്യം എത്രമേല്‍ ബാലിശമാണെന്ന് ചോദ്യകര്‍ത്താക്കള്‍ അറിയുന്നില്ല. ബ്ലോഗിലാവട്ടെ ഇത്തരം മേലങ്കി ചാര്‍ത്തല്‍ സര്‍വ്വ സാധാരണമാണെന്ന് ആറിയത്തവര്‍ ചുരുക്കം. ഇസ്ലാം മതത്തെ വിമര്‍ശിക്കുന്ന പോസ്റ്റുകളിലേതെങ്കിലും ഒന്നില്‍ ഒരു അനുകൂല കമന്റു വീണുപോയാല്‍ അതിട്ട ആള്‍ ജബ്ബാര്‍ മാഷിന്റെ ശിഷ്യനായി ലേബല്‍ ചെയ്യപ്പെടും . ഒരുപക്ഷെ ആ കമന്റിട്ട ആള്‍ക്ക് ആരാണ്‍ ജബ്ബാര്‍ മാഷെന്ന് കേട്ടുകേള്‍വി പോലും ഇല്ലാതിരിക്കലാണ്‍ ഇതിലെ ഹാസ്യം. ദൈവങ്ങളെ വിമര്‍ശിക്കുന്ന പോസ്റ്റില്‍ ഒരു അനുകൂല കമന്റ് വീണാല്‍ അയാള്‍ യുക്തിവാദിയായി, ഒപ്പം കമ്മ്യൂണിസ്റ്റും . എന്നാല്‍ യുക്തിവാദി സംഘടകള്‍ക്ക് കേരളത്തിലെ ഇടതുപക്ഷത്തോട് അനുകൂല നിലപാ‍ടല്ലെന്ന് മാത്രമല്ല ഒരു പരിധിവരെ ഇടത് പക്ഷ വിരുദ്ധരാണെന്ന കാര്യം വിമര്‍ശര്‍ സൌകര്യപൂര്‍വ്വം വിസ്മരിക്കും.

പറഞ്ഞുവരുന്നതെന്തെന്നാല്‍ അനുകൂല അഭിപ്രായം പറയാത്തവരെല്ലാം വിരുദ്ധ ചേരിക്കാരാണെന്ന് മുദ്രകുത്തുന്നത് അസഹിഷ്ണുതയുടെ പ്രകടനമാണെന്ന് വിലയിരുത്തപ്പെടുക, അതാവട്ടെ ഗുണപരമായ തുടര്‍ ചര്‍ച്ചകളെ തടസ്സപ്പെടുത്തുകയും ചെയ്യും.

26 comments:

അനില്‍@ബ്ലോഗ് // anil said...

വേറെ എന്താ പറയുക ? !

പാരസിറ്റമോള്‍ said...

well said

yousufpa said...
This comment has been removed by the author.
yousufpa said...

ഈ നിറം മാറുന്ന ഓന്തിന്റെ സ്വഭാവം ഉള്ളവരെ സഹിക്കാൻ പറ്റില്ല മാഷെ,അതിനേക്കാളും നല്ലത് ഒന്നിനും ഇല്ലാതെ മാറി നില്ക്കുന്നതാണ്‌.മനസ്സിലൊന്നും പ്രവർത്തിയിലൊന്നും അവരെയാ സൂക്ഷിക്കേണ്ടത്.

മലമൂട്ടില്‍ മത്തായി said...

The trouble is that there are no secular parties in Kerala. Each of the political parties are dominated by certain castes/ communities or religions. Each one of them have had or are having alliances of conveniences between themselves. That today CPM is crying wolf over the Muslim terrorists is not a big deal at all. They will not shy away from the votes of the very same people whom they label as terrorists. Remember what happened to Madani - he was sent to jail by CPM Chief Minister, he was given a royal welcome by each and every one of the same politicians who sent him to prison. And now that he has become a hot potato once again, he suddenly has no friends left (again).

Now you might wonder what happened here - well the same series of events are happening over again. This is the same which happened in Kashmir, Punjab (Bhindrenwale was allowed to grow and prosper till he turned against Indira Gandhi) and even with the case of the so called Naxalites in their current incarnation as Maoists are now slowly showing their true colors.

shaji.k said...

മിക്കവരുടെയും ഉള്ളിന്റെഉള്ളില്‍ ഒരു നാഗവല്ലി (കട:സുശീല്‍ കുമാര്‍) ഉറങ്ങി കിടക്കുന്നുണ്ട് അനിലേ :) വിട മാട്ടെ..:)-

shaji.k said...

പറയാന്‍ വിട്ടു പോയി,പോസ്റ്റിലെ താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു.

നാഴികക്ക് നാല്പതു വട്ടം ഹിന്ദു വര്‍ഗ്ഗീയത ഫാസിസം ആര്‍ എസ് എസ് എന്നൊക്കെ പറഞ്ഞുകൊണ്ടിരുന്ന ഒരാള്‍ ഒരേ ഒരു പ്രാവശ്യം മുസ്ലിം വര്‍ഗ്ഗീയതയെ പറ്റി പറഞ്ഞപ്പോള്‍ എന്തൊക്കെ വിശേഷണങ്ങള്‍ ആണ് കിട്ടിയത് എന്ന് നോക്കൂ കാവി നാക്ക്, കാവി മുഖ്യമന്ത്രി ,കാവി കമ്യുണിസ്റ്റ്‌,കാക്കി ട്രൌസര്‍ എന്തിനു തെഗാടിയ മോഡി എന്നുവരെ വിളിച്ചു. മതേതരത്വം തെളിയിക്കാന്‍ ഇനി ഏതു ഗംഗയില്‍ ആണ് മുങ്ങേണ്ടത്.

Saleel said...

ജനാധിപത്യ സംവിധാനത്തില്‍ ജനസമൂഹത്തിണ്റ്റെ നിലവാരത്തിന്‌ പറ്റിയ നേതാക്കന്‍മാര്‍ക്കേ നിലനില്‍പുള്ളു. കാവി - പച്ച രാഷ്ട്രീയമൊക്കെ ഇങ്ങിനെ അസഹിഷ്ണുതയുടെ വെള്ളപ്പാച്ചിലില്‍ പെടുന്നതും നിലവാരത്തിണ്റ്റെ കുറവ്കൊണ്ടാവണം. സമൂഹത്തിണ്റ്റെ ആകെയുള്ള ഗുണപരമായ മാറ്റത്തിണ്റ്റെ സ്പീഡ്‌ കൂട്ടുവാന്‍ വേണ്ട ശ്രമങ്ങളും, പേടിപ്പെടുത്തുന്ന അരാഷ്റ്റ്രീയതയുടെ തടയിടിലും പിന്നെ ഈെ മാധ്യമ പൊറാട്ടിണ്റ്റെ പൊതു ബഹിഷ്കരണവും തന്നെ മരുന്ന്.

Pranavam Ravikumar said...

Well Said!!!!

Something important to discuss!!!

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

വേറെ എന്ത് പറയാന്‍??

ബാബുരാജ് said...

ജബ്ബാര്‍ മാഷിന്റെ ശിഷ്യന്‍ എന്നത് തെറിയോ മറ്റോ ആണോ അനിലേ? ;-)

ഭൂതത്താന്‍ said...

സത്യം ...പരമമായ സത്യം .....ഒരു നിമിഷം കൊണ്ട് ഒരാള്‍ മറ്റൊരാളായി മാറിയ ഇന്ദ്രജാലം

കണ്ണനുണ്ണി said...

സത്യം...നിഷ്പക്ഷമായ ഒരു അഭിപ്രായം പറയാന്‍ തന്നെ അത് കൊണ്ട് മിക്ക ആളുകളും മടിക്കുന്നു.
പ്രതികരണം സംഘം ചേര്‍ന്നാവും ഒരുപക്ഷെ...ബൂലോകവും ആ പ്രവണതയില്‍ നിന്ന്നു മാറി നില്‍ക്കുന്നില്ല എന്നതും ഒരു ദുഖ സത്യം....

സത്യത്തില്‍ ഒരു കഥാ, നര്‍മ്മ, ചിത്ര ബ്ലോഗ്ഗില്‍ അല്ലെങ്കില്‍ കമന്റ് ഇടാന്‍ നേരം മൂന്നു വട്ടം ഇപ്പൊ ചിന്തിക്കും...എന്തിനാ വെറുതെ ലേബല്‍ ചെയ്യപ്പെടുന്നത് എന്ന് കരുതും.

ഇ.എ.സജിം തട്ടത്തുമല said...

ഇടതുപക്ഷത്തോട് ആഭിമുഖ്യമുള്ള പോസ്റ്റുകളോ കമന്റുകളോ ഇടരുതെന്നൊരു മുന്നറിയിപ്പ് ചിലരുടെ ബ്ലോഗുകളിൽ ഗാഡ്ജറ്റായി എഴുതിവയ്ക്കുന്നത് നല്ലതാണ്! വെറുതെ സമയം കളയേണ്ടല്ലോ!

ബഷീർ said...

അസഹിഷ്ണുത യെപറ്റി പറയാൻ ഏറ്റവും യോഗ്യർ രാഷ്ട്രീയക്കാർ തന്നെ.സംശയമില്ല. അതാണല്ലോ കേരളത്തിലെങ്ങും അസഹിഷ്ണുതയുടെ ബാക്കിപത്രങ്ങളായ സ്മാരകങ്ങളായി റോട്ടുവക്കിലും മറ്റും നമുക്ക് കാണാനാവുന്നത്

എന്തായാലും അച്ചുമ്മാമ്മന്റെ വിടുവായത്തം കൊണ്ട് സന്തോഷിച്ചത് ഒന്ന് പോപ്പുലർ ഫ്രണ്ടും പിന്നെ സംഘ് പരിവാറുമാണെന്നതിൽ തർക്കമില്ല

അപ്പൂട്ടൻ said...

അനിൽ,
അഭിപ്രായത്തോടല്ല, അഭിപ്രായം പറയുന്ന ആളിനോടാണ്‌ മറുപടി പറയുന്നത്‌ എന്ന രീതിയിലാണ്‌ പല ചർച്ചകളും നടക്കുന്നത്‌. കൃത്യമായി പറഞ്ഞാൽ ഒരു പരാമർശം നടത്തുന്നയാളുടെ മതം ആണ്‌ ആദ്യം ശ്രദ്ധിക്കുന്നത്‌. (വിശ്വസിക്കുന്നുണ്ടോ ഇല്ലയോ എന്നത്‌ പ്രസക്തമല്ല, സർട്ടിഫിക്കറ്റിൽ കണ്ടാൽ മതി)

ജബ്ബാർ മാഷിന്റെ പോസ്റ്റും അതിലെ കമന്റുകളും കണ്ടിരുന്നു. ആദ്യമൊക്കെ ഞാൻ കരുതിയിരുന്നത്‌ ഏതോ ഒരു അദ്ധ്യാപകന്‌ (അറിഞ്ഞോ അറിയാതെയോ) പറ്റിയ അബദ്ധം മുതലെടുത്ത്‌ ചില സാമൂഹ്യവിരുദ്ധർ നടത്തിയ 'ശിക്ഷാ'പരിപാടിയാണ്‌ തൊടുപുഴയിൽ സംഭവിച്ചത്‌ എന്നായിരുന്നു. ജബ്ബാർ മാഷിന്റെ ബ്ലോഗിലെ ചർച്ചകൾ കണ്ടപ്പോഴാണ്‌ മനസിലായത്‌ സത്യത്തിൽ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ കൈയ്യാണ്‌ വെട്ടിയത്‌ എന്ന്. അതിനാൽ ഒന്നും മിണ്ടാൻ പോയില്ല. ചോദ്യങ്ങൾ നിരവധി ചോദിക്കണമെന്നുണ്ടായിരുന്നു, പക്ഷെ ബഹളത്തിനിടയ്ക്ക്‌ ഈ പാവത്തിനെന്ത്‌ കാര്യം?

എന്തിനും ഏതിനും ഒരു "എന്റെ ഗ്രൂപ്പിനോട്‌ വിരോധം" ആരോപിച്ചാൽ മറ്റുള്ളവനെ മലർത്തിയടിക്കാമെന്ന് കരുതുന്നവരോട്‌ എത്ര തവണ പറയാം? മതഗ്രൂപ്പുകൾക്കിടയിൽ തന്നെ ഇത്‌ സാധാരണം, ചിലരെങ്കിലും ഇത്‌ തിരിച്ചറിഞ്ഞുകഴിഞ്ഞിരിക്കും.

Anonymous said...

"പറഞ്ഞുവരുന്നതെന്തെന്നാല്‍ അനുകൂല അഭിപ്രായം പറയാത്തവരെല്ലാം വിരുദ്ധ ചേരിക്കാരാണെന്ന് മുദ്രകുത്തുന്നത് അസഹിഷ്ണുതയുടെ പ്രകടനമാണെന്ന് വിലയിരുത്തപ്പെടുക, അതാവട്ടെ ഗുണപരമായ തുടര്‍ ചര്‍ച്ചകളെ തടസ്സപ്പെടുത്തുകയും ചെയ്യും."

Dear Anil,

Its good to know your view on this.
But I don't think You practise what you preach.
As a matter of fact, I did not see a wimper of protest from your side in a "community blog portal" when one contrarian view was being repeatedly censored.

ഷൈജൻ കാക്കര said...

പോസ്റ്റിന്റെ അന്തസത്തയോട്‌ യോജിക്കുന്നു... വി.എസ്സ്‌ പോപ്പുലർഫ്രണ്ടിന്റെ പേർ പറഞ്ഞ്‌ വിമർശിച്ച കാര്യം സമുദായത്തിന്റെ തലയിൽ എടുത്ത് വെച്ചവരാണ്‌ ഉത്തരവാദികൾ...

ഓഫ്...

മനോരമയുടെ ചീഫ് എഡിറ്റർ മരിച്ചിട്ട്‌ മണ്ണിലേക്ക്‌ പോകുന്നതിനുമുൻപ്‌ തന്നെ തെറിയഭിക്ഷേകം തുടങ്ങി... അതും അദ്ദേഹം പത്രത്തിലൂടെ നടത്തിയ കമ്യൂണിസ്റ്റ് വിരുദ്ധതയുടെ പേരിൽ... സഹിഷ്ണത കണി കാണാനില്ല...

അനില്‍@ബ്ലോഗ് // anil said...

പാരസിറ്റമോൾ,
സന്ദർശനത്തിനു നന്ദി.

യൂസുഫ്പ,
ഒരു പഴഞ്ചൊല്ല് ഉണ്ടല്ലോ, അഭിപ്രായം ഇരുമ്പുലക്കയല്ല എന്ന്.അടിസ്ഥാനപരമായ കാഴ്ചപ്പാടിൽ നിന്നും വ്യതിചലിക്കാതെ ചില അഭിപ്രായങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും മാറുന്നതിൽ തെറ്റില്ലന്നാണ് എന്റെ അഭിപ്രായം.

മലമൂട്ടില്‍ മത്തായി,
താങ്കൾ പറഞ്ഞതിനോട് പൂർണ്ണമായും വിയോജിപ്പില്ല. ഇത് ഒരു ജനാധിപത്യ രാജ്യവും, തിരഞ്ഞടുപ്പ് ഭരണപ്രകൃയയുടെ അടിസ്ഥാന ഘടകവും ആയതിനാൽ വോട്ട് കിട്ടാൻ ചില അഡ്ജസ്റ്റുമെന്റുകൾ എല്ലാ പാർട്ടികളും നടത്തുന്നുണ്ട്, അതിൽ തെറ്റ് പറയാനാവില്ല. എന്നാൽ വോട്ടുകിട്ടാൻ ഏത് ജാതി, മത കക്ഷികളുമായും സന്ധി ആവാം എന്ന കാഴ്ചപ്പാട് ഇടതു പക്ഷത്തിനില്ല എന്ന് കാണാതെ പോകരുത്.

ഷാജി ഖത്തർ,
ആ നാഗവല്ലിയെ നിയന്ത്രിക്കുന്നതിലാണ് ഒരാളുടെ കഴിവ്. നന്ദി.

സലിൽ,
പറഞ്ഞതിനോട് യോജിക്കുന്നു,പക്ഷെ സമൂഹത്തിൽ പ്രാവർത്തികമാവില്ലെന്ന് മാത്രം.

പ്രണവം രവികുമാര്‍,
നന്ദി.

രാമചന്ദ്രൻ വെട്ടിക്കാട്,
നന്ദി.

ബാബുരാജ്,
ഹ ഹ !!
മാഷെ, ലേബൽ ചെയ്യപ്പെടുന്നതിനു ഒരു ഉദാഹരണം പറഞ്ഞെന്ന് മാത്രം. ലേബലുകളോ തലതൊട്ടപ്പന്മാരോ ഇല്ലാതെ ഒരു വ്യക്തിക്ക് സ്വന്തമായി നിരീക്ഷണം ഉണ്ടാവില്ലെന്ന് ധരിക്കുന്നവരാണ് ഇത്തരം ലേബലിടാൻ നടക്കുന്നത്.

ഭൂതത്താൻ,
സന്ദർശനത്തിനു നന്ദി.

കണ്ണനുണ്ണി,
പറഞ്ഞത് തികച്ചും വാസ്തവം. ഒട്ടുമിക്ക ബ്ലോഗുകളും വായിക്കാറുണ്ടെങ്കിൽ പണ്ടത്തെപ്പോലെ കമന്റിടാൻ ഇപ്പോൾ മടിയാണ്.

ഇ.എ.സജിം തട്ടത്തുമല,
ഇടത് പക്ഷ വിരോധം എന്നത് ചിലർക്ക് ഒരു ഫാഷനാണ്.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌,
രാഷ്ട്രീയ പക്വത ഇന്നത്തെ എല്ലാ നേതാക്കന്മാർക്കും നഷ്ടമായിരിക്കുന്നു എന്നത് ഒരു വസ്തുത തന്നെയാണ്, സമൂഹത്തിനു വന്ന മൂല്യച്യുതിയിൽ നിന്നും അവരും മോചിതരല്ല.

അനില്‍@ബ്ലോഗ് // anil said...

അപ്പൂട്ടൻ,
വളരെ ശരിയാണു താങ്കളുടെ നിഗമനങ്ങൾ. ഇത്രയും സമയം ചിലവഴിച്ച് പല വിഷയങ്ങളോടും താങ്കൾ പ്രതികരിച്ച് കമന്റ് എഴുതുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഇത്രയും ക്ഷമ എവിടെനിന്ന് ലഭിക്കുന്നു എന്ന് അത്ഭ്തപ്പെടുകയും ചെയ്യും. ആ താങ്കൾക്ക് പോലും മടുപ്പ് അനുഭവപ്പെടുന്നു എന്നത് ചർച്ചയിൽ പങ്കെടുക്കുന്ന മറു ഭാഗത്തിന്റെ അസഹിഷ്ണുതക്ക് ഏറ്റവും വലിയ ഉദാഹരണം തന്നെ.

രഞ്ജിത്ത്,
ഒന്നൂടെ വിശദമാക്കിയാൽ പ്രതികരിക്കാം.

കാക്കര,
യോജിപ്പിനു നന്ദി.
താങ്കളുടെ ഓഫിനോടും ഞാൻ അനുകൂലമായി പ്രതികരിക്കുന്നു. ഏറ്റവും അസഹിഷ്ണൂത കാട്ടുന്നത് ഇടത് നേതാക്കളാണെന്ന വസ്തുത അംഗീകരിക്കാതിരിക്കാനാവില്ല.

Anonymous said...

Dear Anil,
"രഞ്ജിത്ത്,
ഒന്നൂടെ വിശദമാക്കിയാൽ പ്രതികരിക്കാം."

Community blog portal = Nammude boolokam; topic of discussion = Mullaperiyar dam.

Hope this helps.

Unknown said...

ആരാ ഈ ജബാര്‍ മാഷ് ????

Anonymous said...

"Dear Anil,
"രഞ്ജിത്ത്,
ഒന്നൂടെ വിശദമാക്കിയാൽ പ്രതികരിക്കാം."

Community blog portal = Nammude boolokam; topic of discussion = Mullaperiyar dam.

Hope this helps."


താങ്കള് മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു.

Joker said...

ലേബലൈസ് ചെയ്യുന്ന കാര്യത്തില്‍ ആരും മോശക്കാരല്ല അനില്‍. യുക്തിവാദി ബ്ലോഒഗുകളില്‍ ആരെങ്കിലും ഒക്കെ തിരിച്ച് കമന്റിട്ടാല്‍ തന്തക്ക് വിളീയും പുലയാട്ടും മാത്രം വിളീക്കുന്നവരില്‍ മുമ്പന്‍ മാരാണ് യുക്തിവാദി ബ്ലോഗര്‍മാര്‍. ഇത് എന്ത് യോഗ്യതയാണ് എന്നറ്രിയില്ല. ഈ പറഞ്ഞ സഹ്ഷ്ണുത എല്ലാവര്‍ക്കും ബാധകമാണ്.

അതെ

വേറെ എന്താ പറയുക.

Anonymous said...

I think this would make my explanation complete - http://indianrealist.wordpress.com/2010/01/16/mullaperiyar-dam-controversy-and-sabarimala/

വീകെ said...

തർക്കം, സത്യം വെളിപ്പെടുത്തുമെന്നു കേട്ടിട്ടുണ്ട്....
അതുകൊണ്ടായിരിക്കുമോ ഈ അസഹിഷ്ണത...?