തലക്കെട്ട് കണ്ട് തെറ്റിദ്ധരിക്കരുത്.
ഈ കഴിഞ്ഞ കുറേ ആഴ്ചകളായി നമ്മുടെ സർക്കാർ വിലാസം ടെലിഫോൺ കമ്പനിയായ ബി എസ് എൻ എൽ എന്നെപ്പോലെയുള്ള ഉപയോക്താക്കൾക്ക് നൽകുന്ന വാഗ്ദാനമാണ്.
കുറച്ച് സന്ദേശങ്ങൾ ഇതാ
1.Enjoy Ur Hot Day of Summer With Cool & Beautiful Models click http://202.87.41.##/##/hungamawap/bsnl/##.php
2.Got Boarded? Then click link to Enjoy With beautiful models ..... http://202.87.41.147/**/bsnl/##
3. Spicey Hot Videos if Deepika, Kareena ,Jacqueline & more http://m.hungama.com/***
4.Hot & Sexy Bikni Babes Wallpapers Address http://wap.indachoice.com/******
പ്രലോഭനങ്ങളുമായി സന്ദേശങ്ങൾ ഇനിയും ഉണ്ട്.
ഈ സന്ദേശങ്ങൾ സ്വകാര്യ വെബ് സൈറ്റുകളാണ് അയക്കുന്നതെന്ന് വേണമെങ്കിൽ ബി എസ് എൻ എലിനു പറയാമെങ്കിലും ഇതിന്റെ ധാർമിക ഉത്തരവാദിത്വത്തിൽ നിന്നും അവർക്ക് ഒഴിഞ്ഞുമാറാനാവുമെന്ന് ഞാൻ കരുതുന്നില്ല.ഒരു അശ്ലീല വെബ് സൈറ്റ് സന്ദർശിക്കുന്നത് ഐടി ആക്റ്റ് പ്രകാരം കുറ്റകരമാവുന്ന ഇന്ത്യയിൽ ഈ സന്ദേശങ്ങൾ നിയമ ലംഘനം പ്രൊത്സാഹിപ്പിക്കുന്നു എന്ന് പറയാം.
ഒരു പൂർണ്ണ സർക്കാർ സ്ഥാപനമായ ഭാരതീയ ടെലിക്കോം കമ്പനിവത്കരിച്ചതിന്റെ ഫലങ്ങൾ സാധാരണക്കാരനു ലഭിക്കുന്നില്ല എന്ന പരാതി തീർക്കാനാവും ഇത്തരം മെസ്സേജുകൾ എന്ന് കരുതേണ്ടിയിരിക്കുന്നു. കമ്പനിയാക്കിയ വകുപ്പിന്റെ കോടിക്കണക്കിനു വരുന്ന വസ്തുവഹകൾ സ്വകാര്യമുതലാളിമാരുടെ കൈവശം എത്തിച്ചേരുന്നതല്ലാതെ ഈ കമ്പനിവത്കരണം എന്ത് ഗുണഫലമാണുണ്ടാക്കിയതെന്ന് ആരെങ്കിലും വിശദീകരിച്ചാൽ നന്നായിരുന്നു. ഇന്നാവട്ടെ പണിയെടുക്കുന്ന ഭൂരിഭാഗം തൊഴിലാളികളെയും പിരിച്ച് വിട്ട് ജോലികൾ ഔട്ട് സോഴ്സ് ചെയ്യുക എന്ന പദ്ധതിയുമായി മുന ഈ കമ്പനി മുന്നോട്ട് പോവുകയാണ്. സംഘടിത തൊഴിലാളികളുടെ ശക്തി മൂലം തൽക്കാലത്തേക്ക് നിർത്തി വച്ചിരിക്കുന്ന പിരിച്ചു വിടൽ നടപടികൾ എപ്പോൾ വേണമെകിലും പുനരാരംഭിക്കും.
സർക്കാർ നിയന്ത്രണങ്ങൾ ഓഴിവക്കുന്ന മുറക്ക് വിവിധ കമ്പനികളിൽ കണ്ടുവരുന്ന ചില പ്രവണതകളുടെ സൂചനയായി ഇതിനെ കാണാം. രാജ്യരക്ഷയുമായി ഏറ്റവും ബന്ധപ്പെട്ട് കിടക്കുന്ന നമ്മുടെ പാസ്പോർട്ട് വിതരണം ക്രമേണ സ്വകാര്യ ഏജസികൾക്ക് നൽകി വരികയാണു. എത്ര ഗുരുതരമായ ഭവിഷ്യത്തുകളാണു ഇത്തരം നടപടികളാൽ കാലാന്തരം നാട്ടിൽ വന്നു ഭവിക്കുക എന്ന് കാത്തിരുന്നു കാണേണ്ടി വരും.
Subscribe to:
Post Comments (Atom)
10 comments:
ബി എസ് എൻ എൽ ഓഫറുകൾ
വല്ലാത്ത ശല്യം തന്നെയാണീ ഓഫറുകൾ.
ഈ വക കാര്യങ്ങൾക്ക് പ്രേരിപ്പിക്കുന്നതിനു ഒരു പ്രേരണാകുറ്റം ചുമത്താൻ കഴിയുമായിരിക്കും :)
പാസ്പോർട്ട് വിതരണം ഇവിടെ അബുദാബിയിൽ ഇതിനകം എമിറേറ്റ് പോസ്റ്റ് (എംപോസ്റ്റ് ) വഴിയാക്കിയിരിക്കുന്നു. ഞാൻ കഴിഞ്ഞ ആഴ്ച എന്റെ പാസ്പോർട്ട് പുതുക്കുന്നതിനായി പോയിരുന്നു. സംഗതി ഇന്ത്യൻ എമ്പസിയിൽ പോയി അവന്മാരുടെയും/വളുമാരുടെയും പുച്ഛ ഭാവം കാണുന്നതിനേക്കൾ നന്നായി തോന്നി.
നമ്മുടെ നാട്ടിൽ ഒറിജിനലിനു പകരം ചിലപ്പോൾ കയ്യിൽ കിട്ടുക ഡ്യൂപ്പ് ആയിരിക്കാൻ വഴിയുണ്ട്.
കാത്തിരുന്ന് അനുഭവിക്കാം !
രാജ്യരക്ഷയുമായി ഏറ്റവും ബന്ധപ്പെട്ട് കിടക്കുന്ന നമ്മുടെ പാസ്പോർട്ട് വിതരണം ക്രമേണ സ്വകാര്യ ഏജസികൾക്ക് നൽകി വരികയാണു.എത്ര ഗുരുതരമായ ഭവിഷ്യത്തുകളാണു ഇത്തരം നടപടികളാൽ കാലാന്തരം നാട്ടിൽ വന്നു ഭവിക്കുക എന്ന് കാത്തിരുന്നു കാണേണ്ടി വരും.
അനില്‍ വെറുതെ ആളെപ്പേടിപ്പിക്കാതെ.. ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. പ്രൈവറ്റ് ചാനലുകള്‍ വന്നപ്പോഴും, ടെലികോം കമ്പനികള്‍ വന്നപ്പോളും ഇതൊക്കെത്തന്നെയല്ലേ പറഞ്ഞത്? എന്നിട്ടെന്തുണ്ടായി? ഇന്ന് പാസ്പോര്‍ട്ട് ഓഫീസുകള്‍ കെടുകാര്യസ്ഥതയുടെയും, അഴിമതിയുടെയും കൂത്തരങ്ങാണ്. എനിക്കുണ്ടായ അനുഭവം തന്നെ പറയാം - എന്റെ പാസ്പോര്ട്ടില് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചു. ബാംഗളൂര്‍ നിവാസിയായ ഞാന്‍ ബാംഗളൂരിലെ ഓഫീസില്‍ തന്നെ. ബംഗളൂര് അഡ്ഡ്രസ്സ് വെണ്ടക്കാ അക്ഷരത്തില്‍ ആപ്ലിക്കേഷനില്‍ ഡ്യൂപ്ലിക്കേറ്റിലും ട്രിപ്ലിക്കേറ്റിലും എഴുതിവെച്ചിട്ടും അത് പാസ്പോര്‍ട്ടിലെ പഴയ കോട്ടയം അഡ്ഡ്രസ്സില്‍ അയച്ചു. അതു് അന്വേഷിക്കാന്‍ ചെന്ന എന്നോട് ഞാന്‍ എന്തോ മഹാപാതകം ചെയ്തു എന്നമട്ടില്‍ ഡെപ്യൂട്ടി പാസ്സ്പോര്‍ട്ട് ഓഫീസര്‍ തട്ടിക്കയറി. ഹൈക്കമ്മീഷനില്‍ സര്‍ട്ടിഫിക്കറ്റ് എത്തിക്കുന്നതിന്റെ തീയതി അടുത്തുഎന്നും അതിനുമുന്‍പ് അതൊന്നുകിട്ടിയാല് കൊള്ളാമെന്നും താഴ്മയായി അപേക്ഷിച്ച എന്നോട് ആ മാന്യദേഹം പറഞ്ഞത് ‘who are you to argue with me' എന്നാണ്. ‘Employees are on leave. I have to protect the interests of my employees' എന്നായിരുന്നു മറ്റൊരു ഗീര്‍വാണം. അതായത്, അയാളുടെ കസ്റ്റമേഴ്സായ പൊതുജനം വെറും ശല്യക്കാര്‍, പുഴുക്കള്‍. ജീവനക്കാരാണ് പരമപ്രധാനം!. ഇതാണ്് ശരിയായ കുത്തക മനോഭാവം.
സ്വകാര്യമേഖലയെ പാസ്സ്പോര്‍ട്ട് ഓഫീസുകള്‍ ഏല്‍പ്പിച്ചുകൊടുത്താല്‍ ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ല. ചുരുങ്ങിയപക്ഷം ഇപ്പോഴുള്ളതില്‍ കൂടുതലൊന്നും.
ഹ ഹ !! മുരളി എത്തിയല്ലോ.
പാസ്പോര്‍ട്ട് കൊടുക്കലല്ല, ഇന്ത്യാ രാജ്യം തന്നെ വല്ലവനും ഏല്‍പ്പിച്ചു കൊടുത്താലും താങ്കള്‍ക്ക് പ്രശ്നമില്ലായിരിക്കും. പാസ്പോര്‍ട്ട് വേരിഫിക്കേഷന് എന്നത് ഒരു പ്രധാന സംഗതിയാണ്, നാം ഏതെല്ലാം നാട്ടില്‍ താമസ്സിച്ചോ അവിടെയെല്ലാം വേരിഫിക്കേഷന് നടത്തണം, ഞാന്‍ കോളേജില്‍ പഠിച്ചിരുന്ന സ്ഥലത്തെ വേരിഫിക്കേഷ്ന് വരെ കിട്ടിയിട്ടാണ് എന്റെ പാസ്പോര്‍ട്ട് കിട്ടിയത്, പിന്നല്ലെ ജന്മ സ്ഥലം. !!
അത് ഇത്ര വലിയ ബുദ്ധിമുട്ടാണെന്ന് കരുതുന്നതാണു തെറ്റ്.
അതവിടെ നില്ക്കട്ടെ നമുക്ക് അവസാനം ചര്‍ച്ച ചെയ്യാം. ബി എസ് എന്‍ എലിന്റെ ഇത്തരം ഓഫറുകള്‍ ഏതായാലും ഞാന്‍ ഇ
ഇന്‍ഡ്യാരാജ്യം ഇന്‍ഡ്യയിലെ ജനങ്ങളുടേതാണ്. അതങ്ങനെയല്ല, സര്‍ക്കാരിന്റേതാണ് എന്നചിന്തയാണ് നമ്മുടെ എല്ലാ പ്രശ്നങ്ങളുടേയും - നിരക്ഷരത തൊട്ട് മാവോയിസം വരെ - അടിസ്ഥാനകാരണം. അതുകൊണ്ടുതന്നെയാണ് ‘വല്ലവനേയും’ അത് ഏല്പ്പിച്ചുകൊടുക്കുവാന് ഭരണക്കാര്‍ക്ക് കഴിയുന്നതും. അടിസ്ഥാന അവകാശങ്ങള്‍ മൂന്നെണ്ണമേയുള്ളൂ (according to George Mason) - the right to live, the right to property and the right to the pursuit of happiness. ഇന്‍ഡ്യയില്‍ ഇതില്‍ ആദ്യത്തേത് ‘ജാമ്യത്തിലാണ്’. രണ്ടാമത്തേത് സോഷലിസ്റ്റുകള്‍ ഭരണഘടനയില്‍നിന്നും നീക്കം ചെയ്തു. മൂന്നാമത്തേതിനെക്കുറിച്ച് പറയാതിരിക്കുന്നതാണ് ഭേദം. ഇതിപ്പോള്‍ അവകാശങ്ങള്‍ക്ക് പകരം അവകാശാഭാസങ്ങളുടെ കാലമല്ലേ - right to education, right to food - അങ്ങനെ പല പല വെള്ളാനകള്‍.
പിന്നെ ആ മെസ്സേജുകളുടെ കാര്യം. ഇതൊക്കെ അന്വേഷിക്കാന്‍ ബി എസ് എന്‍ എല്‍ കാര്‍ക്ക് എവിടെയാണ് സമയം? അവര്‍ക്കെല്ലാം ആണവകരാര്‍, പാലസ്തീന്, ഇറാഖ് അങ്ങനെ നൂറുകൂട്ടം തിരക്കല്ലേ? ഫോണൊ ഇന്റര്‍നെറ്റോ തകരാറിലായിക്കിടന്നാല് അതൊന്ന് അന്വേഷിക്കാന്‍ പോലും ആര്‍ക്കും സമയമില്ല. പിന്നെയല്ലേ പോണ് മെസ്സേജുകള്‍!
വല്ലാത്ത ശല്യമായിരിക്കുകയാണ് ഈ എസ്.എം.എസ്സുകൾ.
രാത്രി മെസേജ് ശബ്ദത്തിന്റെ ബീപ് കേട്ടാൽ മുൻപൊക്കെ ചാടിയെണീറ്റ് നോക്കിയിരുന്നു.
ഇവകളുടെ എണ്ണം കൂടിയതു കാരണം അത്യാവശ്യമായി ആരെങ്കിലും മെസേജ് അയച്ചാലും ആളുകൾ ഇപ്പോൾ നോക്കാതെയായി.
പിന്നെ, ആണുങ്ങൾക്കു മാത്രം തണുപ്പുമാറ്റിയാൽ മതിയോ!?
പെണ്ണുങ്ങൾക്കും വേണ്ടേ?
ആ ഓഫറുകളും ഉടൻ വരുമായിരിക്കും!!
നമ്മുടെ സിം വാങ്ങുമ്പോ ആ നമ്പര്‍ പരസ്യക്കാര്‍ക്ക്/ മാര്‍ക്കടിംഗ് കാര്‍ക്ക് കൊടുക്കാതെ ഇരിക്കാന്‍ നമ്മള് പ്രത്യേകം അപേക്ഷ കൊടുക്കണം എന്ന് ഇപ്പൊ മിക്ക മൊബൈല്‍ സര്‍വീസ് കമ്പനികളുടെയും ചട്ടം ...
ഒന്നോര്‍ത്തു നോക്കിയേ...കാശ് കൊടുക്കുകേം പോരാ പിന്നെ അത് കൊണ്ട് തലവേദന വരാതിരിക്കാന്‍...വകുപ്പ് വേറെയും നോക്കണം...
ഇത്തരം എസ് എം എസ്സുകള്‍ വരുന്നത് തടയാന്‍ സധിക്കും എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത് http://pdnc.bsnl.co.in/
മേല്ചേര്ത്തിരിക്കുന്ന ലിങ്ക് നോക്കുമല്ലൊ.
സ്വകാര്യ കമ്പനികളെ അപേക്ഷിച്ച് ബി എസ് എന്‍ എലിന്റെ സേവനം വളരെ മോശമാണെന്ന അഭിപ്രായം തന്നെയാണ് എനിക്ക് ഉള്ളത്. പലപ്പോഴും ഓഫീസ് സമയങ്ങളില്‍ മാത്രം ലഭിക്കുന്ന കസ്റ്റമര്‍ സര്‍വ്വീസ് (ഇപ്പോള്‍ ബ്രോഡ് ബാന്റിന്റെ കസ്റ്റമര്‍ സര്‍വ്വീസ് എറണാകുളത്തെ രാവിലെ 8 മണിമുതല്‍ രാത്രി 8 മണിവരെ ലഭ്യമാണ് എന്ന് തോന്നുന്നു (12678)) പലപ്പോഴും ഈ നമ്പറില്‍ കണക്റ്റ് ചെയ്യപ്പെടണമെങ്കില്‍ അരമണിക്കൂറെങ്കിലും കുത്തിയിരുന്നു വിളിക്കണം. സ്വകാര്യ കമ്പനികളോട് മത്സരിക്കാന്‍ ബി എന്‍ എല്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി ചില മാറ്റങ്ങള്‍ കാണാനുണ്ട്. ഒരു രംഗത്തും ആര്‍ക്കും കുത്തക ഉണ്ടാവരുത് എന്നതാണ് എന്റെ അഭിപ്രായം. മത്സരം കൂടുതല്‍ മെച്ചപ്പെട്ട സേവനം ഉപഭോക്താക്കള്‍ക്ക് നല്‍കും.
പണ്ട് പി$ടി എന്നു കേൾക്കുമ്പോൾ തന്നെ ഒരു അഭിമാനമായിരുന്നു..
ഇന്നു..
ബി.എസ്.എൻ.എൽ..
എന്നു കേൾക്കുമ്പോഴോ..
ഇഴഞ്ഞിഴഞ്ഞു നീന്തി മറ്റുള്ളവരുടെ ഒപ്പമെത്താൻ
കഷ്ടപ്പെടുന്ന ഒന്ന്..
നന്നായിരിക്കുന്നു.
Post a Comment