3/26/2014

സർട്ടിഫിക്കറ്റ് ഈക്വലൈസേഷൻ - യു എ ഇ

യു എ യിൽ ഡിഗ്രി സർട്ടിഫിക്കറ്റ് ഈക്വലൈസേഷൻ ചെയ്യാൻ വേണ്ട കാര്യങ്ങൾ. 
1. നിങ്ങളുടെ ഡിഗ്രി, പ്രീഡിഗ്രി + എസ് എസ് എൽ സി / +2 സർട്ടിഫിക്കറ്റുകൾ ആദ്യം നോർക്ക തുടർന്ന് ഇന്ത്യയിലെ യു എ ഇ എംബസ്സിയിൽ അറ്റസ്റ്റ് ചെയ്യണം.
2. യു എ ഇയിൽ എത്തിയാൽ മിനിസ്ട്രി ഓഫ് ഫോറിൻ അഫ്ഫയേഴ്സ് സ്റ്റാമ്പ് വക്കണം.
3. പാസ്സ്പോർട്ട്, ഡിഗ്രി സർട്ടിഫിക്കറ്റ്, പ്രീഡിഗ്രി / + 2 എന്നിവയുടെ ഒറിജിനൽ, കോപ്പി, എല്ലാറ്റിന്റെയും മാർക്ക് ലിസ്റ്റ് ഒറിജിനൽ, കോപ്പി എന്നിവയും അതാത് യൂണിവേഴ്സിറ്റികൾ പറയുന്ന തുകക്കുള്ള ഡി ഡി എന്നിവ സഹിതം യു എ ഇയിലെ എംബസ്സിയിൽ ചെന്ന് ജെന്യൂനസ്സിനായി അപേക്ഷ കൊടുക്കു. സർട്ടിഫിക്കറ്റ് വരുന്നതു വരെ കാത്തിരിക്കുക. ഒറിജിനൽ സർട്ടിഫിക്കറ്റ് തിരികെ എടുക്കാൻ മറക്കണ്ട.
ഈക്വലൻസ് സർട്ടിഫിക്കറ്റ് സീൽഡ് കവറിൽ മിനിസ്ട്രി ഓഫ് ഹയർ ഏഡുക്കേഷൻ, അബുദാബി എന്ന വിലാസമെഴുതിയാണ് ലഭിക്കുക.
4.പ്രീഡിഗ്രി / +2 സർട്ടിഫിക്കറ്റുമായി മിനിസ്ട്രി ഓഫ് എഡുക്കേഷനിൽ പോവുക, അതിനു ഈക്വലൈസേഷൻ വാങ്ങുക. എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ഇ ദിർഹം വഴിയാണ് പേയ്മെന്റ് എന്ന് ഓർക്കുക.
5.ഓണലൈനായി മിനിസ്ട്രി ഓഫ് ഹയർ എഡുക്കേഷനിൽ പോയി അപേക്ഷ കൊടുത്ത് സർട്ടിഫിക്കറ്റുകളുടെ കോപ്പി അപ്ലോഡ് ചെയ്യുക.
6. എല്ലാ സാമഗ്രികളും സഹിതം അബുദാബി ഓഫീസിൽ നേരിട്ട് ചെല്ലുക, പാസ്സ്പോർട്ട്, ഡിഗ്രി , പ്രീ ഡിഗ്രി സർട്ടിഫിക്കറ്റുകൾ, ഈക്വലൈസേഷൻ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, ജന്യൂന്നെസ്സ് സർട്ടിഫിക്കറ്റ് എന്നിവ.
7. ഡിഗ്രി ഈക്വലൈസേഷൻ സർട്ടിഫിക്കറ്റ് തയ്യാറാവുന്ന മുറക്ക് അത് കൊറിയർ ആയി ലഭിക്കാം/ നേരിൽ വാങ്ങാം. ഓരോ അപ്ഡേറ്റുകളും മൊബൈലിൽ ലഭിക്കുന്നതാണ്.

8 comments:

അനില്‍@ബ്ലോഗ് // anil said...

ഡിഗ്രി സർട്ടിഫിക്കറ്റ് ഈക്വലൈസേഷൻ, യു എ ഇ.

Shahid Ibrahim said...

thanks for sharing this info.

OAB/ഒഎബി said...
This comment has been removed by a blog administrator.
OAB/ഒഎബി said...

:) :)

അനില്‍@ബ്ലോഗ് // anil said...

Shahi Ibrahim, Thanks.

ഓഎബി: മാഷെ ഇത് ഫേസ്ബുക്കിൽ ഇട്ടതാ. പക്ഷെ പിന്നീട് ഒരു ആവശ്യം വരുമ്പോൾ തപ്പിയെടുക്കാൻ സൗകര്യത്തിനായി ഇവിടെ സൂക്ഷിച്ചു വച്ചതാ. ഇപ്പഴും ഇവിടെയൊക്കെ ഉണ്ട് എന്ന് അറിയുന്നതിലും അറിയിക്കുന്നതിലും സന്തോഷം.

Manikandan said...

ഇത്തരത്തിൽ പൊതുവിൽ ഉപകാരപ്പെടുന്ന വസ്തൂതകൾ ബ്ലോഗിൽ തന്നെ എഴുതൂ. പിന്നീട് കണ്ടെത്താനും വളരെ എളുപ്പമാണെന്ന് ഞാൻ കരുതുന്നു.

അനില്‍@ബ്ലോഗ് // anil said...

അതെ മണി. ഫേസ് ബുക്കിലും മറ്റും ഇട്ടിട്ട് കാര്യമില്ല, പിന്നീട് എടുക്കാൻ എളുപ്പമല്ല. നന്ദി. :)

ശ്രീ said...

ഈയിടെയായി എഴുത്തൊന്നുമില്ലേ മാഷേ